About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം.

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

     

    യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:

     

    “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന്നും ഇതു എഴുതിയിരിക്കുന്നു” (യോഹ.20:30,31)

     

    “ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താന്‍ സത്യം പറയുന്നു എന്നു അവന്‍ അറിയുന്നു” (യോഹ.19:33)

     

    “ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇതു എഴുതിയവനും ആകുന്നു; അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു. യേശു ചെയ്തതു മറ്റു പലതും ഉണ്ടു; അതു ഔരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍ തന്നേയും ഒതുങ്ങുകയില്ല എന്നു ഞാന്‍ നിരൂപിക്കുന്നു” (യോഹ.21:24,25)

     

    “ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (1യോഹ.1:1,2)

     

    മറ്റൊരു ശിഷ്യനായ പത്രോസ് പറയുന്നത് ഇപ്രകാരമാണ്:

    “ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോടു അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ. “ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു. ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വ്വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു” (2.പത്രോസ് . 1:16-18)

     

    ചുരുക്കത്തില്‍ യേശുക്രിസ്തു ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ക്ക് അനേകം ദൃക്സാക്ഷികള്‍ ഉണ്ട്. ഇനി പഴയ നിയമത്തിലേക്ക് പോയാലോ, അവിടെയും ദൈവം ചെയ്ത പ്രവൃത്തികള്‍ക്ക് ദൃക്സാക്ഷികള്‍ ഉണ്ട്. നമുക്ക്‌ നോക്കാം:

     

    “അപ്പോള്‍ യഹോവ മോശെയോടു: വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിന്‍ മേലും കുതിരപ്പടയുടെ മേലും മടങ്ങി വരേണ്ടതിന്നു കടലിന്മേല്‍ കൈനീട്ടുക എന്നു കല്പിച്ചു. മോശെ കടലിന്മേല്‍ കൈ നീട്ടി; പുലര്‍ച്ചെക്കു കടല്‍ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന്നു എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവില്‍ തള്ളിയിട്ടു. വെള്ളം മടങ്ങിവന്നു അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരില്‍ ഒരുത്തന്‍ പോലും ശേഷിച്ചില്ല. യിസ്രായേല്‍മക്കള്‍ കടലിന്‍റെ നടുവെ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു. ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്‍ക്കരയില്‍ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു. യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:26-31)

     

    ദൈവം ചെങ്കടലിനെ വിഭാഗിച്ചു ഉണങ്ങിയ നിലത്തുകൂടി യിസ്രായേല്‍ മക്കളെ മറുകര കടത്തുകയും യിസ്രായേല്‍ മക്കളെ പിന്തുടര്‍ന്ന ഫറവോനേയും സൈന്യത്തെയും ചെങ്കടലില്‍ മുക്കിക്കല്ലുകയും ചെയ്തപ്പോള്‍ അതിനു ദൃക്സാക്ഷികളായി ഉണ്ടായിരുന്നത് ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം ആയിരുന്നു. ആ അത്ഭുതപ്രവൃത്തിയുടെ അനന്തരഫലം എന്തായിരുന്നു എന്ന് അവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്: “ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു” എന്നാണ് പറഞ്ഞിരിക്കുന്നത്.

     

    ഇനി യഹോവയായ ദൈവം മോശെക്ക് തന്‍റെ ന്യായപ്രമാണം നല്‍കുന്നതിനോട് അനുബന്ധിച്ച് നടന്ന ഒരു സംഭവം നോക്കാം:

     

    “യഹോവ മോശെയോടു: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാന്‍ ഇതാ, മേഘതമസ്സില്‍ നിന്‍റെ അടുക്കല്‍ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്‍റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു. യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്‍റെ അടുക്കല്‍ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക; അവര്‍ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വ്വത്തില്‍ ഇറങ്ങും. ജനം പര്‍വ്വതത്തില്‍ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വ്വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം. കൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വ്വതത്തിന്നു അടുത്തു വരട്ടെ. മോശെ പര്‍വ്വതത്തില്‍നിന്നു ജനത്തിന്‍റെ അടുക്കല്‍ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു. അവന്‍ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിന്‍ ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കല്‍ ചെല്ലരുതു എന്നു പറഞ്ഞു. മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വ്വതത്തില്‍ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി. ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തില്‍നിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വ്വതത്തിന്‍റെ അടിവാരത്തു നിന്നു. യഹോവ തീയില്‍ സീനായി പര്‍വ്വതത്തില്‍ ഇറങ്ങുകയാല്‍ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വ്വതം ഒക്കെയും ഏറ്റവും കുലുങ്ങി. കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തില്‍ അവനോടു ഉത്തരം അരുളി. യഹോവ സീനായി പര്‍വ്വതത്തില്‍ പര്‍വ്വതത്തിന്‍റെ കൊടുമുടിയില്‍ ഇറങ്ങി; യഹോവ മോശെയെ പര്‍വ്വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു” (പുറ.19:9-20)

     

    ഈ സംഭവത്തിനും ജനം ദൃക്സാക്ഷികളാണ്. പര്‍വ്വതത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഒരിക്കലും മോശെയുടെ മാന്ത്രിക വിദ്യകളല്ല, സര്‍വ്വശക്തനായ ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തല്‍ ആണെന്ന് ജനത്തിനു മനസ്സിലായി. അതുകൊണ്ട് പിന്നെ അവര്‍ മോശെയോടു പറയുന്നത് ഇപ്രകാരമാണ്:

     

    “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വ്വതം പുകയുന്നതും കണ്ടു; ജനം അതുകണ്ടപ്പോള്‍ വിറെച്ചുകൊണ്ടു ദൂരത്തു നിന്നു. അവര്‍ മോശെയോടു: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്നു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു. മോശെ ജനത്തോടുഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു. അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന്നു അടുത്തുചെന്നു” (പുറ.20:18-21)

     

    ഇവിടെ ജനം വളരെ വ്യക്തമായി മനസ്സിലാക്കി, ദൈവം ആണ് തങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന്. എന്തിനാണ് ദൈവം അവരുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നത് എന്നു മോശ അവരോടു പറയുകയും ചെയ്തു.

     

    മാത്രമല്ല, ദൈവവുമായി മോശെ നാല്പതു രാവും നാല്പതു പകലും സീനായ്‌ പര്‍വ്വതത്തില്‍ ഇരുന്ന ശേഷം താഴെ ഇറങ്ങിവന്നപ്പോള്‍ അവന്‍റെ മുഖത്തിനു വന്ന മാറ്റം എന്തായിരുന്നു എന്ന് ബൈബിള്‍ രേഖപ്പെടുത്തിയിട്ടുണ്ട്:

     

    “യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടു കൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയില്‍ എഴുതിക്കൊടുത്തു. അവന്‍ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കയ്യില്‍ പടിച്ചുകൊണ്ടു സീനായിപര്‍വ്വതത്തില്‍നിന്നു ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല. അഹരോനും യിസ്രായേല്‍മക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതു കണ്ടു; അതു കൊണ്ടു അവര്‍ അവന്‍റെ അടുക്കല്‍ ചെല്ലുവാന്‍ ഭയപ്പെട്ടു. മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ മടങ്ങി വന്നു; മോശെ അവരോടു സംസാരിച്ചു. അതിന്‍റെ ശേഷം യിസ്രായേല്‍മക്കള്‍ ഒക്കെയും അവന്‍റെ അടുക്കല്‍ ചെന്നു. സീനായി പര്‍വ്വതത്തില്‍വെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോടു ആജ്ഞാപിച്ചു. മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്തു ഒരു മൂടുപടം ഇട്ടു. മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്‍റെ സന്നിധാനത്തില്‍ കടക്കുമ്പോള്‍ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവന്‍ പുറത്തുവന്നു യിസ്രയേല്‍മക്കളോടു പറയും. യിസ്രായേല്‍മക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക്‍ പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്തു ഇട്ടുകൊള്ളും” (പുറ.34:27-35)

     

    ഇവിടെയും ജനത്തിനു മനസ്സിലായി മോശെയോടു സംസാരിക്കുന്നത് ദൈവമാണ്, അതുകൊണ്ടാണ് മോശയുടെ മുഖത്തെ ത്വക്ക്‌ പ്രകാശിക്കുന്നത് എന്ന്.

     

    ഇനി യിസ്രായേല്‍ ജനത്തെ യഹോവയായ ദൈവം യോര്‍ദ്ദാന്‍ നദി വിഭജിച്ചു വാഗ്ദത്ത ദേശത്ത് പ്രവേശിപ്പിച്ച സംഭവം നോക്കാം:

     

    “ഇതാ, സര്‍വ്വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു. ആകയാല്‍ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍വീതം യിസ്രായേല്‍ ഗോത്രങ്ങളില്‍നിന്നു പന്ത്രണ്ടു ആളെ കൂട്ടുവിന്‍ . സര്‍വ്വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ യോര്‍ദ്ദാനിലെ വെള്ളത്തില്‍ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ടു മേല്‍നിന്നു ഒഴുകുന്ന വെള്ളം ചിറപോലെ നിലക്കും. അങ്ങനെ ജനം യോര്‍ദ്ദാന്നക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളില്‍നിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിന്നു മുമ്പായി പെട്ടകം ചുമന്നുകൊണ്ടു യോര്‍ദ്ദാന്നരികെ വന്നു. കൊയിത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞു ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ വെള്ളത്തിന്‍റെ വക്കത്തു മുങ്ങിയപ്പോള്‍ മേല്‍ വെള്ളത്തിന്‍റെ ഒഴുക്കു നിന്നു; സാരെഥാന്നു സമീപത്തുള്ള ആദാംപട്ടണത്തിന്നരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബയിലെ കടലായ ഉപ്പുകടലിലേക്കു ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിന്നു നേരെ മറുകര കടന്നു. യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍ ഉണങ്ങിയ നിലത്തു ഉറെച്ചുനിന്നു; യിസ്രായേല്‍ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി” (യോശുവ.3:11-17)

     

    അവര്‍ അക്കരെ കടന്നതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നത് നോക്കുക:

     

    “അന്നു യഹോവ യോശുവയെ എല്ലായിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി; അവര്‍ മോശെയെ ബഹുമാനിച്ചതു പോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചു. യഹോവ യോശുവയോടു: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിക്ക എന്നു അരുളിച്ചെയ്തു. അങ്ങനെ യോശുവ പുരോഹിതന്മാരോടു യോര്‍ദ്ദാനില്‍നിന്നു കയറുവാന്‍ കല്പിച്ചു. യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാല്‍ കരെക്കു പൊക്കി വെച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്കു വന്നു മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞു ഒഴുകി. ഒന്നാം മാസം പത്താം തിയ്യതി ജനം യോര്‍ദ്ദാനില്‍നിന്നു കയറി യെരീഹോവിന്‍റെ കിഴക്കെ അതിരിലുള്ള ഗില്ഗാലില്‍ പാളയം ഇറങ്ങി” (യോശുവ.4:14-19)

     

    ഈ സംഭവത്തിലൂടെ ജനത്തിനു മനസ്സിലായി ദൈവം മോശയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തത് പോലെ തന്നെ യോശുവയേയും തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു എന്ന്. അതുകൊണ്ടാണ് അവര്‍ മോശയെ ബഹുമാനിച്ചത് പോലെ യോശുവയേയും അവന്‍റെ ആയുഷ്കാലമൊക്കെയും ബഹുമാനിച്ചത്.

     

    ഈ സംഭവങ്ങള്‍ ഒന്നും ഒരാള്‍ക്ക്‌ മാത്രം അനുഭവവേദ്യമായ കാര്യങ്ങളല്ല, ലക്ഷക്കണക്കിന് വരുന്ന ഒരു ജനതതി ദൃക്സാക്ഷികള്‍ ആയ കാര്യമാണ്. അതുകൊണ്ടുതന്നെ യഹോവ മോശയുടെയോ യോശുവയുടെയോ മനസ്സില്‍ ഉടലെടുത്ത ഒരു സാങ്കല്പിക ദൈവം ആണ് എന്ന് വാദിക്കാന്‍ കഴിയുകയില്ല. ഈ സംഭവങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയ അനേകര്‍ യഹോവയുടെ ദൈവത്വത്തിനു തെളിവായി ഉണ്ടാകും.

     

    ഭാവിയില്‍ ആരെങ്കിലും യിസ്രായെലില്‍ ദൈവത്തെ നിഷേധിക്കാനുള്ള അവസരം ഉണ്ടാകാതിരിക്കാന്‍ ദൈവം ഒരു കാര്യം ചെയ്യാന്‍ യോശുവയോടു പറയുന്നുണ്ട്:

     

    “ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീര്‍ന്നശേഷം യഹോവ യോശുവയോടു കല്പിച്ചതു എന്തെന്നാല്‍ : നിങ്ങള്‍ ഓരോ ഗോത്രത്തില്‍ നിന്നു ഓരോ ആള്‍ വീതം ജനത്തില്‍നിന്നു പന്ത്രണ്ടുപേരെ കൂട്ടി അവരോടു യോര്‍ദ്ദാന്‍റെ നടുവില്‍ പുരോഹിതന്മാരുടെ കാല്‍ ഉറച്ചുനിന്ന സ്ഥലത്തുനിന്നു പന്ത്രണ്ടു കല്ലു എടുത്തു കരെക്കു കൊണ്ടുവന്നു ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്തു വെപ്പാന്‍ കല്പിപ്പിന്‍ . അങ്ങനെ യോശുവ യിസ്രായേല്‍മക്കളുടെ ഓരോ ഗോത്രത്തില്‍നിന്നു ഓരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടുപേരെ വിളിച്ചു. യോശുവ അവരോടു പറഞ്ഞതു: യോര്‍ദ്ദാന്‍റെ നടുവില്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിന്നു മുമ്പില്‍ ചെന്നു യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യയ്ക്ക് ഒത്തവണ്ണം നിങ്ങളില്‍ ഓരോരുത്തന്‍ ഓരോ കല്ലു ചുമലില്‍ എടുക്കേണം. ഇതു നിങ്ങളുടെ ഇടയില്‍ ഒരു അടയാളമായിരിക്കേണം; ഈ കല്ലു എന്തു എന്നു നിങ്ങളുടെ മക്കള്‍ വരുങ്കാലത്തു ചോദിക്കുമ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പില്‍ രണ്ടായി പിരിഞ്ഞതുനിമിത്തം തന്നേ എന്നു അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ടു ഈ കല്ലു യിസ്രായേല്‍മക്കള്‍ക്കു എന്നേക്കും ജ്ഞാപകമായിരിക്കേണം. യോശുവ കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ചെയ്തു; യഹോവ യോശുവയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കളുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു യോര്‍ദ്ദാന്‍റെ നടുവില്‍നിന്നു എടുത്തു തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വെച്ചു. യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാല്‍ നിന്ന സ്ഥലത്തു യോശുവ പന്ത്രണ്ടു കല്ലു നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ടു” (യോശുവ.4:1-9).

     

    യിസ്രായേലിലെ വരും തലമുറയ്ക്ക് യഹോവ ആരാണെന്ന് മനസ്സിലാക്കാന്‍ വണ്ടിയുള്ള തെളിവ് ആയിട്ടാണ് യോര്‍ദ്ദാന്‍ നദിയുടെ ആഴത്തിലുള്ള കല്ലുകള്‍ എടുക്കാന്‍ യഹോവ കല്പിച്ചത്.

     

    ചുരുക്കത്തില്‍, യഹോവ ജീവനുള്ള സത്യദൈവം എന്ന് വ്യക്തമായി ബൈബിളില്‍ ദൈവം മനസ്സിലാക്കി തരുന്നുണ്ട്. മാത്രമല്ല, ആ സത്യദൈവമായ യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ വെളിപ്പെട്ട യേശുക്രിസ്തു എന്നും അവരുടെ സ്വഭാവങ്ങളിലൂടെയും അവര്‍ക്ക്‌ നല്‍കിയിട്ടുള്ള പദവി നാമങ്ങളിലൂടെയും ബൈബിള്‍ വെളിപ്പെടുത്തുന്നു.

     

    ഈ വിധം അല്ലാഹു കേവലം മുഹമ്മദിന്‍റെ മനസ്സിലെ ഒരു സാങ്കല്പിക ദൈവം അല്ല, അസ്തിത്വം ഉള്ളവനാണ് എന്ന് മുസ്ലീങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിയിച്ചിട്ടു വേണം അല്ലാഹു ദൈവമാണ് എന്ന് പറയേണ്ടത്. ഖുര്‍ആനിലോ ഹദീസുകളിലോ എവിടെയെങ്കിലും അല്ലാഹു മുഹമ്മദിനോ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ സമകാലീനര്‍ക്കോ പ്രത്യക്ഷപ്പെട്ടതായി പറയുന്നുണ്ടോ? അതല്ലെങ്കില്‍ മുഹമ്മദിനോ അല്ലെങ്കില്‍ മനുഷ്യര്‍ക്ക്‌ ആര്‍ക്കെങ്കിലുമോ ചെയ്യാന്‍ കഴിയാത്ത ഒരു അമാനുഷിക കൃത്യം മുഹമ്മദിന്‍റെ സമകാലീനരും ദൃക്സാക്ഷികളുമായ ആളുകള്‍ ഉള്ളപ്പോള്‍ അല്ലാഹു ചെയ്തിട്ടുണ്ടോ? അല്ലാഹു എപ്പോഴെങ്കിലും മുഹമ്മദിനോട് നേരിട്ട് സംസാരിച്ചിട്ടുണ്ടോ? ഇതിനൊക്കെയുള്ള ഉത്തരം ഇല്ല എന്നാണെങ്കില്‍ ഖുര്‍ആനിലെ അല്ലാഹു മുഹമ്മദിന്‍റെ മനസ്സില്‍ രൂപം കൊണ്ട ഒരു സാങ്കല്പിക കഥാപാത്രം മാത്രമാണ് എന്ന് ഏതു ബുദ്ധിയില്ലാത്തവനും മനസിലാകും!!

    Leave a Comment