About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു!!!

    അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

     

    അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം:

     

    1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ പിമ്പോ ഒരാളും ജനിച്ചിട്ടില്ല. പ്രസവിച്ച്‌ തൊട്ടിലില്‍ കിടത്തിയിരിക്കുന്ന സമയത്ത്‌ ഈസാ സംസാരിച്ചതു പോലെ (സൂറാ.19:27-33) അതിനു മുമ്പോ പിമ്പോ ഒരു ശിശുവും സംസാരിച്ചിട്ടില്ല. “ഈസാ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്‌ടാന്തവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. പക്ഷിയുടെ ആകൃതിയില്‍ ഒരു കളിമണ്‍ രൂപം നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉണ്ടാക്കുകയും, എന്നിട്ട്‌ ഞാനതില്‍ ഊതുമ്പോള്‍ അള്ളാഹുവിന്‍റെ അനുവാദപ്രകാരം അതൊരു പക്ഷിയായി തീരുകയും ചെയ്യും. അള്ളാഹുവിന്‍റെ അനുവാദപ്രകാരം ജന്മനാ കാഴ്‌ചയില്ലാത്തവരേയും പാണ്ടുരോഗിയേയും ഞാന്‍ സുഖപ്പെടുത്തുകയും മരിച്ചവരെ ഞാന്‍ ജീവിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ തിന്നുതിനെപ്പറ്റിയും നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചു വെക്കുന്നതിനെപ്പറ്റിയും ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞറിയിച്ചു തരികയും ചെയ്യും. തീര്‍ച്ചയായും അതില്‍ നിങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തമുണ്ട്‌; നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍” (സൂറാ.3:49). ഈസയുടെ കുട്ടിക്കാലത്ത്‌ കൂട്ടുകാരോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്പോള്‍ മണ്ണു കൊണ്ട്‌ പ്രാവുകളെ ഉണ്ടാക്കി അവയില്‍ ഊതി അവക്ക്‌ ജീവന്‍ കൊടുത്തതു പോലെ അതിനു മുമ്പോ പിമ്പോ ഒരാളും ചെയ്‌തിട്ടില്ല. ‘റൂഹള്ളാ’ (അള്ളാഹുവിന്‍റെ ആത്മാവ്‌, സൂറാ.4:171) എന്ന്‌ അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. ‘കലിമത്തുള്ളാ’ (അള്ളാഹുവിന്‍റെ വചനം, സൂറാ.3:45) എന്നും അതിനു മുമ്പോ പിമ്പോ ഒരാളേയും വിളിച്ചിട്ടില്ല. “വ്യക്തമായ അടയാളങ്ങളുമായി മര്‍യമിന്‍റെ മകനായ ഈസായെ നാം അയയ്‌ക്കുകയും പരിശുദ്ധാത്മാവിനാല്‍ അവന്‌ പിന്‍ബലം കൊടുക്കുകയും ചെയ്‌തു” (സൂറാ.2:253) എന്ന്‌ അള്ളാഹു പറഞ്ഞിട്ടുള്ളത്‌ ഈസാ നബിയെപ്പറ്റി മാത്രമാണ്‌, മുഹമ്മദിനു പോലും അള്ളാഹു അങ്ങനെയൊരു പിന്‍ബലം നല്‍കിയതായി ഖുര്‍ ആനിലില്ല!! ഈസാ അള്ളാഹുവിന്‍റെ പക്കല്‍നിന്നുള്ള അനേകം ദൃഷ്‌ടാന്തങ്ങളും കൊണ്ടാണ്‌ യിസ്രായീല്യരുടെ അടുക്കല്‍ വന്നത്‌. കുരുടന്മാര്‍ക്ക്‌ കാഴ്‌ച കൊടുത്തത്‌, മുടന്തരെ നടത്തിയത്‌, ഊമര്‍ക്ക്‌ സംസാരശേഷി കൊടുത്തത്‌, കുഷ്‌ഠരോഗികള്‍ക്ക്‌ സൗഖ്യം കൊടുത്തത്‌, ഭക്ഷണം അനേകായിരമിരട്ടി വര്‍ദ്ധിപ്പിച്ച്‌ കൊടുത്തത്‌, മരിച്ചവരെ ഉയിര്‍പ്പിച്ചത്‌ തുടങ്ങി അനേകമനേകം ദൃഷ്‌ടാന്തങ്ങള്‍ ഈസാ നബി കാണിച്ചപ്പോള്‍ മരുന്നിനു പോലും ഒരു ദൃഷ്‌ടാന്തം കാണിക്കാന്‍ മുഹമ്മദിഌ കഴിഞ്ഞില്ല എന്നതും മറക്കരുത്‌.)

     

    2) ഈസാ നബി യെഹൂദന്മാരെ അള്ളാഹുവില്‍ നിന്ന്‌ ഇറക്കിക്കിട്ടിയ ഇഞ്ചീല്‍ പഠിപ്പിച്ചു.

     

    3) അതിനു ശേഷം ഈസാ നബി സ്വര്‍ഗ്ഗത്തിലേക്ക്‌ എടുക്കപ്പെട്ടു.

     

    4) ഈസാ നബി ഭൂമിയില്‍ നിന്ന്‌ മാറ്റപ്പെട്ടതിനു ശേഷം പൗലോസ്‌ രംഗപ്രവേശം ചെയ്യുന്നു.

     

    5) പൗലോസ്‌ ഈസാ നബിയുടെ സന്ദേശത്തേയും പഠിപ്പിക്കലുകളെയുമെല്ലാം മാറ്റിത്തിരുത്തുകയും അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിക്കുകയും ചെയ്യുന്നു. (അള്ളാഹുവിന്‍റെ അന്ത്യപ്രവാചകനായ മുഹമ്മദിന്‌ ഒരൊറ്റ അത്ഭുതം പോലും ചെയ്യാന്‍ കഴിയാതിരുന്നപ്പോള്‍, ഈസാനബി ചെയ്‌തതു പോലെത്തന്നെ മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‌പിച്ചും രോഗികളെ സൗഖ്യമാക്കിയും ഭൂതങ്ങളെ പുറത്താക്കിയുമാണ്‌ (പൗലോസിന്‍റെ വസ്‌ത്രവും തോള്‍മുണ്ടും രോഗികളുടെ മേല്‍ കൊണ്ടുവന്ന്‌ ഇടുമ്പോള്‍ വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ വിട്ടുപോവുകയും ചെയ്‌തു-അപ്പോ.പ്രവൃ.19:11,12) പൗലോസ്‌ അള്ളാഹുവിന്‍റെ പദ്ധതികളെ അട്ടിമറിച്ചത്‌!!)

     

    6) ഈ കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷം ‘ക്രിസ്‌ത്യാനിത്വത്തിനു വേണ്ടി റോമാക്കാരുടെ കയ്യാല്‍’ പൗലോസ്‌ ക്രിസ്തുവിന്‍റെ രക്തസാക്ഷിയാകുന്നു!!

     

    6) അള്ളാഹുവിന്‍റെ സന്ദേശത്തിനെതിരായി പൗലോസ്‌ പറഞ്ഞ കാര്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ മതമായി മാറി.

     

    7) അള്ളാഹുവില്‍ നിന്ന്‌ ഈസാനബി അറിയിച്ച യഥാര്‍ത്ഥ ഇഞ്ചീല്‍ നിഷ്‌കരുണം ചവിട്ടി മെതിക്കപ്പെടുകയും കാലക്രമേണ വിസ്‌മൃതമാക്കപ്പെടുകയും ചെയ്‌തു!!!

     

    ഇതാണ്‌ ഇവിടെയുള്ള കുറെ മുസ്ലീങ്ങള്‍ പറയുന്നതിന്‍റെ ചുരുക്കം. അള്ളാഹു എത്രമാത്രം ബലഹീനനാണെന്ന്‌ നോക്കുക. ‘മല പോലെ വന്നത്‌ എലി പോലെ പോയി’ എന്ന പഴഞ്ചൊല്ലു പോലെ അതിനു മുമ്പോ പിമ്പോ ഉള്ള ഒരാള്‍ക്കും കൊടുക്കാത്ത അത്യത്ഭുത ദൃഷ്‌ടാന്തങ്ങള്‍ കൊടുത്തുകൊണ്ട്‌ ഈസാ നബിയിലൂടെ അള്ളാഹു അവതരിപ്പിച്ച ഇഞ്ചീല്‍ വെറും ഗ്യാസ്‌ പോലെ ആയിത്തീര്‍ന്നു!! തന്‍റെ പ്രവാചകനായ ഈസാ നബിയിലൂടെ താന്‍ അവതരിപ്പിച്ച തന്‍റെ സന്ദേശത്തെ സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാത്ത വെറുമൊരു ദുര്‍ബ്ബലനാണ്‌ അള്ളാഹു എന്നത്ര ഈ മുസ്ലീങ്ങള്‍ ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നതായി അവരുടെ വാദങ്ങള്‍ വായിച്ചപ്പോള്‍ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌ . ഇതുപോലൊരു ഗതികേട്‌ അള്ളാഹുവിനെന്നല്ല, ഞങ്ങളോട്‌ കഠിനവിരോധം പുലര്‍ത്തുന്നവര്‍ക്ക്‌ പോലും ഉണ്ടാകരുതെന്നാണ്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നത്‌ . പൌലോസിനെതിരെ പ്രചരണം നടത്തുന്ന മുസ്ലീങ്ങളുടെ ഈ അഭിപ്രായങ്ങള്‍ തന്നെയാണോ തങ്ങളുടെ ദേവനായ അള്ളാഹുവിനെക്കുറിച്ച്‌ ബാക്കിയുള്ള മുസ്ലീങ്ങള്‍ക്കും ഉള്ളത്? അള്ളാഹു ഇത്രത്തോളം ദുര്‍ബ്ബലനല്ല എന്നാണ്‌ അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍, അവര്‍ പൗലോസ്‌ അപ്പോസ്തലനെതിരെ പറഞ്ഞത് പിന്‍വലിക്കുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യേണ്ടതായിരുന്നില്ല? അവര്‍ അങ്ങനെ ചെയ്യാത്തതുകൊണ്ട്‌ അവരുടേയും വിശ്വാസം ഇതുപോലെയൊക്കെത്തന്നെയാണെന്ന്‌ ഒരാള്‍ ധരിച്ചുപോയാല്‍, അയാളെ കുറ്റം പറയാനൊക്കുമോ? അള്ളാഹുവിന്‍റെ സന്ദേശത്തേയും പദ്ധതികളേയും ഒറ്റക്ക്‌ നിന്ന്‌ അട്ടിമറിച്ച പൗലോസിന്‌ അള്ളാഹുവിനേക്കാള്‍ ശക്തിയുണ്ട്‌ എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട്‌ ഞങ്ങള്‍ പൗലോസിനെ അള്ളാഹുവിനേക്കാള്‍ വളരെ ഉയര്‍ന്നവനായി പരിഗണിക്കുകയും പൗലോസ്‌ പറഞ്ഞതെല്ലാം അതേപടി വിശ്വസിക്കുകയും ചെയ്യുന്നു. മറുവശത്ത്‌, സര്‍വ്വശക്തനെന്നവകാശപ്പെടുകയും എന്നാല്‍ (ഇവിടെയുള്ള ചില മുസീങ്ങള്‍ വാദിക്കുന്നത് പ്രകാരം) തന്‍റെ സ്വന്തം സന്ദേശം പോലും സംരക്ഷിക്കാഌള്ള ത്രാണി ഇല്ലാതിരിക്കുകയും ചെയ്യുന്ന ദുര്‍ബ്ബലനായ അള്ളാഹുവിന്‍റെ ദയനീയാവസ്ഥയില്‍ ഞങ്ങള്‍ക്ക്‌ സഹതാപമല്ലാതെ വേറെ യാതൊന്നുമില്ല!

     

    ഇവരുടെ ഈ വാദമുഖം ഒരു ഇസ്ലാം മതവിശ്വാസിയുടെ മുമ്പാകെ അവന്‍റെ ആത്മരക്ഷയോടുള്ള ബന്ധത്തില്‍ വളരെ താത്വികമായ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌. അവയ്‌ക്ക്‌ വ്യക്തമായ ഉത്തരം കിട്ടിയില്ലെങ്കില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്ക്‌ ഇസ്ലാം മതവിശ്വാസിയായി തുടരാന്‍ സ്വന്തം മനഃസാക്ഷിയെ കുഴിവെട്ടി മൂടേണ്ടി വരും. അഭിമാനിയായ ഒരു മനുഷ്യന്‍ തന്‍റെ വാക്ക്‌ സംരക്ഷിക്കേണ്ടതിന്‌ സ്വന്തം ജീവനും ബലി കഴിക്കാന്‍ തയ്യാറാകും എന്ന്‌ നമുക്കറിയാം. വാക്കിന്‌ ജീവനേക്കാള്‍ വിലയുണ്ട്‌ എന്നര്‍ത്ഥം. എന്നാല്‍ അതേ മനുഷ്യന്‍ തന്‍റെ അടിമയുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ തന്റെ ജീവന്‍ നഷ്‌ടപ്പെടുത്തുമോ? ഒരു നാളും ഇല്ല. മറിച്ച്‌ അടിമയാണ്‌ തന്‍റെ യജമാനനു വേണ്ടി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തേണ്ടത്‌. എന്നാല്‍ തന്‍റെ[ മക്കളുടെ ജീവന്‍ രക്ഷിക്കേണ്ടതിന്‌ ആ യജമാനന്‍ തന്‍റെ ജീവനും ന്‌ടപ്പെടുത്താന്‍ തയ്യാറാകും. ഒരു അടിമക്ക്‌ സ്വന്തം ജീവനല്ല, തന്‍റെ യജമാനന്‍റെ ജീവനാണ്‌ വലുത്‌. യജമാനന്‌ താന്‍ കൊടുക്കുന്ന വാക്ക്‌ ആണ്‌ തന്‍റെ സ്വന്തം ജീവനേക്കാള്‍ വലുത്‌.

     

    ഇവിടെ അടിമ എന്നത്‌ ഇസ്ലാം മത വിശ്വാസിയാണ്‌ . യജമാനന്‍ അള്ളാഹുവാണ്‌ . യജമാനന്‍റെ വാക്കുകള്‍ എന്നത്‌ താന്‍ ഈസാ നബിയ്‌ക്ക്‌ കൊടുത്ത ഇഞ്‌ജീല്‍ ആണ്‌ . തന്‍റെ സ്വന്തം വാക്കുകളെ സംരക്ഷിക്കാന്‍ താല്‍പര്യമില്ലാത്ത അള്ളാഹുവിന്‌ തന്‍റെ അടിമകളുടെ ജീവന്‍ സംരക്ഷിക്കാഌള്ള താല്‍പര്യം എത്രമാത്രമുണ്ടാകും? എന്ത്‌ ധൈര്യത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഭരമേല്‍പിക്കേണ്ടത്‌? തന്‍റെ വാക്കുകള്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയില്ലാത്ത ഒരാള്‍ക്ക്‌ തന്‍റെ അടിമകളുടെ ജീവന്‍ വിലയേറിയതാണ്‌, അത്‌ സംരക്ഷിക്കപ്പെടേണ്ടതാണ്‌ എന്ന ചിന്തയുണ്ടാകുമോ? മനുഷ്യനേക്കാള്‍ എത്രയോ ശക്തിയുള്ളവനാണ്‌ ഇബിലീസ്‌ . അരിഞ്ഞിട്ടാല്‍ വാടിപ്പോകുന്ന ഇളം പുല്ലിന്‌ തുല്യനായ ഒരു മനുഷ്യന്‍റെ (പൗലോസിന്‍റെ) കയ്യില്‍ നിന്ന്‌ സ്വന്തം സന്ദേശം രക്ഷിച്ചെടുക്കാന്‍ കഴിയാത്ത ആള്‍ എങ്ങനെയാണ്‌ ഇബിലീസിന്‍റെ കയ്യില്‍ നിന്ന്‌ തന്‍റെ അടിമകളുടെ ആത്മാക്കളെ മോചിപ്പിക്കുക? എന്തു വിശ്വാസത്തിന്‍റെ പുറത്താണ്‌ ഒരു മുസല്‍മാന്‍ തന്‍റെ ആത്മാവിന്‍റെ സംരക്ഷണം അള്ളാഹുവില്‍ ഏല്‍പ്പിക്കേണ്ടത്‌? ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവ. യുക്തിബോധവും ചിന്താശേഷിയുമുള്ള ഏത്‌ കൊച്ചു കുട്ടിക്കും എളുപ്പം കണ്ടെത്താന്‍ കഴിയുന്ന ഈ ചോദ്യങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയാതെ അനുഗൃഹീത അപ്പൊസ്തലനായ പൌലോസിനു എതിരെ പ്രചരണം നടത്തുന്ന ദാവാക്കാരുടെ ബൗദ്ധിക പാപ്പരത്തവും യുക്തിഹീനതയും എത്രത്തോളമുണ്ടെന്ന്‌ വായനക്കാര്‍ ചിന്തിച്ചു കൊള്ളുക.

     

    ബൈബിളിലെ സത്യദൈവം ഈ വിധം ദുര്‍ബ്ബലനല്ലെന്ന്‌ മാത്രമല്ല, സര്‍വ്വശക്തഌം സര്‍വ്വജ്ഞാനിയും അത്യുന്നതനുമാകയാല്‍, പണ്ട്‌ പിതാക്കന്മാരിലൂടെയും പ്രവാചകന്മാരിലൂടെയും ഭാഗം ഭാഗമായും വിവിധമായും നല്‍കപ്പെട്ട തന്‍റെ സന്ദേശങ്ങളുടെ പൂര്‍ണ്ണതയായി, അന്ത്യകാലത്ത്‌ തന്‍റെ ഏകജാതനായ പുത്രനിലൂടെ നല്‍കപ്പെട്ട സമ്പൂര്‍ണ്ണ വെളിപ്പാടിന്‌ ഒരു ഗ്ലാനിയും സംഭവിക്കുവാന്‍- അതിലെ ഒരു വള്ളിയോ പുള്ളിയോ മാറിപ്പോകുവാന്‍ പോലും- അവന്‍ അഌവദിക്കുന്നതല്ല! തന്‍റെ ശരീരമായ സഭയെ ഉപദ്രവിച്ചു മുടിക്കുവാന്‍ അത്യന്തം എരിവേറി നടന്ന ശൗല്‍ എന്ന പരീശപ്രമാണിയെ തന്‍റെ ശക്തിയുള്ള കരത്താല്‍ പിടിച്ചതും, അവനെ തന്‍റെ നാമത്തിഌ വേണ്ടി ഉപദ്രവങ്ങളും കഷ്‌ടങ്ങളും പീഢകളും ത്യാഗങ്ങളും സഹിപ്പാനുള്ള പൗലോസ്‌ എന്ന ഒരു പാത്രമാക്കിത്തീര്‍ത്തതും യെഹൂദന്മാരുടേയും ജാതികളുടേയും ഇടയില്‍ തന്‍റെ മാറ്റമില്ലാത്ത സുവിശേഷ സന്ദേശം എത്തിക്കേണ്ടതിന്‌ അവനെ അപ്പൊസ്‌തലനായി അഭിഷേകം ചെയ്‌തതും ഇതേ സര്‍വ്വശക്തിയുള്ള ദൈവമായ യേശുക്രിസ്‌തു തന്നെ!! അവന്‍റെ സന്ദേശങ്ങള്‍ മാറ്റിമറിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല…

    3 Comments on “അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു!!!”

    • Sunny
      3 October, 2013, 18:10

      Good thinking Bro. Anil. God bless u.

    • Remya Raveendran
      7 February, 2015, 23:53

      Can u send this to ma mail..
      Its very good

    • Benjamin
      9 June, 2015, 18:47

      Good job, god bless you 

    Leave a Comment