യേശുക്രിസ്തുവും പൌലോസും ശേഷം അപ്പൊസ്തലന്മാരും-ഒരു താരതമ്യം.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബൈബിളിനും യേശുക്രിസ്തുവിനും അപ്പോസ്തലന്മാര്‍ക്കും എതിരെ ഉന്നയിക്കുന്നത് ദാവാ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയാണ്. അവരുടെ വേദഗ്രന്ഥങ്ങളില്‍ സത്യം അല്പം പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇപ്രകാരം ക്രിസ്ത്യാനികള്‍ക്കും അവരുടെ വിശുദ്ധ ഗ്രന്ഥത്തിനും നേരെ ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പൗലോസ് അപ്പോസ്തലന്‍ യേശുക്രിസ്തുവിനും മറ്റു അപ്പോസ്തലന്മാര്‍ക്കും എതിരായ സുവിശേഷമാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഇസ്ലാമിക വ്യാജവാദം ബൈബിള്‍ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണോ എന്ന് ഈ ലേഖനത്തില്‍ പരിശോധിക്കുകയാണ്.
പൗലോസ് അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി എന്തായിരിക്കും? തീര്‍ച്ചയായും അദ്ദേഹം പറയുന്ന മറുപടി 1.കൊരി.15:3-5 വരെയുള്ള വാക്യങ്ങളായിരിക്കും. അവിടെ നാം ഇപ്രകാരം വായിക്കുന്നു:
“ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിന്‍ പ്രകാരം മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതു തന്നേ നിങ്ങള്‍ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.”
ഇവിടെ അപ്പോസ്തലന്‍ പറയുന്നത് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും ഉയര്‍ത്തെഴുന്നേറ്റതും എല്ലാം തിരുവെഴുത്തുകളിന്‍ പ്രകാരമായിരുന്നു എന്നാണെന്നാണ്. അതിന്‍റെ അര്‍ത്ഥം ‘ഇത് എന്‍റെ സ്വന്തം കണ്ടുപിടുത്തമല്ല, ഞാന്‍ ജനിക്കുന്നതിനും ഒന്നര സഹസ്രാബ്ദം മുന്‍പേ എഴുതാന്‍ തുടങ്ങുകയും എന്‍റെ ജനനത്തിനു അര സഹസ്രാബ്ദം മുന്‍പേ എഴുതി പൂര്‍ത്തിയാക്കുകയും ചെയ്ത പഴയ നിയമ തിരുവെഴുത്തുകളില്‍ രേഖപ്പെടുത്തിയതനുസരിച്ചാണ് ക്രിസ്തു മരിച്ചതും അടക്കപ്പെട്ടതും ഉയര്‍ത്തെഴുന്നേറ്റതും’ എന്നാണ്. മാത്രമല്ല, ‘ക്രിസ്തുവിന്‍റെ ഉയര്‍ത്തെഴുന്നെല്‍പ്പിനു അപ്പോസ്തലന്മാരെല്ലാവരും സാക്ഷികളും ആയിരുന്നു, ഞാന്‍ ഈ കാര്യങ്ങള്‍ അപ്പോസ്തലന്മാരില്‍ നിന്ന് ഗ്രഹിച്ചതുമാണ്’ എന്നത്രേ പൗലോസ് തുടര്‍ന്ന് പറയുന്നത്. അതുകൊണ്ടുതന്നെ പൗലോസ് അപ്പോസ്തലനെതിരെ ഇക്കൂട്ടര്‍ ഉന്നയിക്കുന്ന ദുരാരോപണങ്ങളെല്ലാം കടല്‍ത്തീരത്തെ പാറക്കെട്ടില്‍ വന്നടിച്ചു ചിതറി ഇല്ലാതായിപ്പോകുന്ന തിരമാലകളെപ്പോലെ നിഷ്പ്രഭമായിപ്പോകുന്നു, ഈ വാക്യത്തിന്‍റെ മുന്‍പില്‍ . ഏതായാലും ഈ ലേഖനത്തിന്‍റെ തുടര്‍ന്നുള്ള ഭാഗത്ത് നമുക്ക് പൗലോസ് അപ്പോസ്തലന്‍ പഠിപ്പിച്ചതും യേശുക്രിസ്തു പഠിപ്പിച്ചതും അപ്പോസ്തലന്മാര്‍ പഠിപ്പിച്ചതും ഒന്നു താരതമ്യം ചെയ്യാം. ഇവരുടെ പഠിപ്പിക്കലുകളില്‍ വ്യത്യാസം വല്ലതും ഉണ്ടോ എന്ന് അറിയാമല്ലോ.
ആദ്യം നമുക്ക് എന്തായിരുന്നു പൗലോസ് അപ്പൊസ്തലന്‍റെ സുവിശേഷം എന്ന് നോക്കാം. പൗലോസ് അപ്പൊസ്തലൻ തന്നെ പറയുന്നത് കേൾക്കുക: “ദാവീദിന്‍റെ സന്തതിയായി ജനിച്ച് മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തു കൊൾക. അത് ആകുന്നു എന്‍റെ സുവിശേഷം” (2.തിമൊ.2:8). ഇവിടെ പൗലോസ് അപ്പൊസ്തലൻ മൂന്ന് കാര്യങ്ങൾ പറയുന്നുണ്ട് :
1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയായി ജനിച്ചവനാണ്.
2) യേശുക്രിസ്തു മരിച്ചു.
3) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റിരിക്കുന്നു.
പൗലോസ് അപ്പൊസ്തലൻ പറയാൻ തുടങ്ങുന്നതിനു മുമ്പേ, ഇക്കാര്യം യേശുക്രിസ്തുവോ അപ്പോസ്തലന്മാരോ വേറെ ആരെങ്കിലുമോ പറഞ്ഞിട്ടുണ്ടോ? നമുക്ക് നോക്കാം:
1) യേശുക്രിസ്തു ദാവീദിന്‍റെ സന്തതി.
a) എന്ന് മത്തായി പറയുന്നു (മത്തായി.1:1)
b) എന്ന് ഗബ്രിയേൽ ദൂതൻ പറയുന്നു (ലൂക്കോസ്.1:32)
c) എന്ന് രണ്ടു കുരുടന്മാർ പറയുന്നു (മത്താ.9:27)
d) എന്ന് പുരുഷാരം പറയുന്നു (മത്താ.12:23)
e) എന്ന് കനാന്യ സ്ത്രീ വിളിക്കുന്നു (മത്താ. 15:22)
f) എന്ന് വേറെ രണ്ടു കുരുടന്മാർ പറയുന്നു (മത്താ. 20:30,31)
g) എന്ന് പുരുഷാരം പറയുന്നു (മത്താ.21:9)
h) എന്ന് ബാലന്മാർ പറയുന്നു (മത്താ. 21:15)
i) എന്ന് പരീശന്മാർ പറയുന്നു (മത്താ. 22:42)
j) എന്ന് ബർതിമായി പറയുന്നു (മർക്കോസ്. 10:47,48; ലൂക്കോസ്. 18:38,39)
k) എന്ന് വേറെ പുരുഷാരം പറയുന്നു (യോഹന്നാൻ. 7:42)
l) എന്ന് സ്വർഗ്ഗത്തിലെ മൂപ്പന്മാരിൽ ഒരാൾ പറയുന്നു (വെളി.5:5)
m) എന്ന് യേശുക്രിസ്തു പറയുന്നു (വെളി. 22:16)
ഇത്രയധികം ഭാഗത്ത് യേശുക്രിസ്തുവിനെ ദാവീദിന്‍റെ സന്തതിയെന്നോ, ദാവിദിന്‍റെ പുത്രനെന്നോ, ദാവീദിന്‍റെ വേര് എന്നോ, ദാവീദിന്‍റെ വംശമെന്നോ ഒക്കെ പറഞ്ഞിട്ടുണ്ട്. ഇതു തന്നെയാണ് പൗലോസും പറഞ്ഞത്. ഇതിലെന്തു വ്യത്യാസമാണുള്ളത്?
2) യേശുക്രിസ്തു മരിച്ചു
a) എന്ന് മത്തായി പറയുന്നു (മത്താ. 27:50)
b) എന്ന് മർക്കോസ് പറയുന്നു (മർ.15:37)
c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ. 23:46)
d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.19:30,33; 20:9; 21:14)
e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ.2:23,36; 4:10; 10:39; 1.പത്രോ.1:3,21; 2:24)
f) എന്ന് പത്രോസും ശേഷം അപ്പൊസ്തന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)
g) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർ.16:6; ലൂക്കോ.24:7)
h) എന്ന് ക്ലെയോപ്പാവും സ്നേഹിതനും പറയുന്നു (ലൂക്കോ.24:20)
i) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ മരണം പ്രവചിച്ചിരിക്കുന്നു (മത്താ.20:19; 26:2; മർക്കോ.8:31; 9:31; 10:34; യോഹ.2:18-22)
j) പിലാത്തോസിന് ശതാധിപൻ യേശുക്രിസ്തുവിന്‍റെ മരണ സർട്ടിഫിക്കറ്റ് നൽകുന്നു (മർക്കോ.15:44,45)
k) താൻ മരിച്ചു എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നു (വെളി.1:18;2:8; ലൂക്കോ.24:46)
l) യേശു മരിച്ചു എന്ന് ദൈവം പറയുന്നു (വെളി.11:8)
ഇതും പൗലോസിന്‍റെ സ്വന്ത കണ്ടുപിടുത്തമല്ല എന്നു വ്യക്തമാകുന്നു, ഇത്രയധികം തെളിവുകളിലൂടെ! ഇനി നമുക്ക് മൂന്നാമത്തെ കാര്യം കൂടി പരിശോധിക്കാം:
3) യേശുക്രിസ്തു ഉയർത്തെഴുന്നേറ്റിരിക്കുന്നു.
a) എന്ന് മത്തായി പറയുന്നു (മത്താ.27:53)
b) എന്ന് മർക്കോസ് പറയുന്നു (മർക്കോ.16:9,13,14)
c) എന്ന് ലൂക്കോസ് പറയുന്നു (ലൂക്കോ.24:15)
d) എന്ന് യോഹന്നാൻ പറയുന്നു (യോഹ.2:22;21:14)
e) എന്ന് പത്രോസ് പറയുന്നു (അപ്പൊ.പ്രവൃ2:32; 4:10; 10:40)
f) എന്ന് ദൈവദൂതൻ പറയുന്നു (മത്താ.28:5; മർക്കോ.16:6; ലൂക്കോ.24:6)
g) എന്ന് മഗ്ദലന മറിയ പറയുന്നു (മർക്കോ.16:9-11)
h) എന്ന് മഗ്ദലനക്കാരി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയയും അവരോട് കൂടെയുള്ള സ്ത്രീകളും പറയുന്നു (ലൂക്കോ.24:10)
i) എന്ന് പതിനൊരുവർ പറയുന്നു (ലൂക്കോ.24:34)
j) എന്ന് പത്രോസും ശേഷം അപ്പൊസ്തലന്മാരും പറയുന്നു (അപ്പൊ.പ്രവൃ.5:30)
k) എന്ന് രണ്ടു പേർ പറയുന്നു (മർക്കോ.16:12,13)
l) എന്ന് അപ്പൊസ്തലനായ തോമസ് പറയുന്നു (യോഹ.20:24-29)
m) യേശുക്രിസ്തു മുൻകൂട്ടി തന്‍റെ പുനരുത്ഥാനം പ്രവചിച്ചിട്ടുണ്ട്. (മത്താ.17:9; 26:32; 20:19; 27:63; മർക്കോ.8:31; 9:31; 10:34; 14:28; ലൂക്കോ.18:33; 24:7,46)
പൗലോസ് ക്രിസ്ത്യാനിയാകുന്നതിനും മുൻപേ ഇത്രയധികം പേർ യേശുക്രിസ്തു മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റു എന്നതിന് ദൃക്സാക്ഷികളാണ്. എന്നിട്ടും യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം പൗലോസിന്‍റെ കണ്ടുപി’ടുത്തമാണെന്ന് പറയണമെങ്കിൽ കാണ്ടാമൃഗം തോറ്റുപോകുന്ന വിധത്തിലുള്ള തൊലിക്കട്ടി തന്നെ വേണം!! ഇത്രയധികം തെളിവുകളുണ്ടായാലും ചിന്താശേഷി പണയം വെച്ച മുസ്ലീങ്ങള്‍ പറയുന്നത് പൗലോസ് പഠിപ്പിച്ചത് യേശുക്രിസ്തുവും ശിഷ്യന്മാരും പഠിപ്പിച്ചതിനെതിരായ കാര്യങ്ങള്‍ ആണെന്നാണ്.
കഴിഞ്ഞിട്ടില്ല സുഹൃത്തുക്കളേ, പൗലോസ് പ്രസംഗിച്ചതും എഴുതിയതുമായ ഓരോ കാര്യങ്ങളും യേശുക്രിസ്തുവോ അപ്പൊസ്തലന്മാരോ പറഞ്ഞിട്ടുള്ളതു തന്നെയാണെന്ന് ബൈബിളിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങൾ തെളിയിക്കാം. വിസ്തര ഭയത്താൽ ഇനിയുള്ള തെളിവു വാക്യങ്ങൾക്ക് ഞങ്ങൾ വിശദീകരണം തരുന്നില്ല. റഫറൻസുകൾ തരുന്നു, ബൈബിൾ എടുത്തു വെച്ച് നിങ്ങൾ പരിശോധിച്ചു നോക്കുക:
4) യേശു തന്നെയാണ് മിശിഹാ അഥവാ ക്രിസ്തു.
a) യോഹന്നാൻ 4:26-ൽ യേശുക്രിസ്തു പറയുന്നു
b) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു
c) അപ്പൊ.പ്രവൃ 18:5- ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
5) യേശു ദൈവപുത്രൻ ആകുന്നു
a) യോഹന്നാൻ.9:35-37;5:25; മത്താ.26:63,64 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു
b) ലൂക്കോ.1:35-ൽ ഗബ്രിയേൽ ദൂതൻ പറയുന്നു
c) മത്തായി 16:15-17 – ൽ പത്രോസ് അപ്പൊസ്തലൻ പറയുന്നു
d) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു
e) മർക്കോസ് 3:11- ൽ അശുദ്ധാത്മാക്കൾ പറയുന്നു
f) മത്തായി 27:54-ൽ ശതാധിപൻ പറയുന്നു
g) അപ്പൊ.പ്രവൃ.9:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
6) യേശുക്രിസ്തു കർത്താവ് ആകുന്നു
a) യോഹന്നാൻ 13:13-ൽ യേശുക്രിസ്തു പറയുന്നു
b) മത്തായി 17:4-ൽ പത്രോസ് പറയുന്നു
c) യോഹന്നാൻ 9:38-ൽ ജന്മനാ കുരുടനായ മനുഷ്യൻ പറയുന്നു
d) 1.കൊരിന്ത്യർ. 8:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
7) യേശുക്രിസ്തു ദൈവം ആകുന്നു
a) യോഹന്നാൻ 20:28,29-ൽ തോമസ് അപ്പൊസ്തലൻ പറയുന്നു
b) 1.യോഹന്നാൻ. 5:20-ൽ യോഹന്നാൻ അപ്പൊസ്തലൻ പറയുന്നു
c) റോമർ. 9:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
8) യേശുക്രിസ്തു മനുഷ്യൻ ആകുന്നു
a) യോഹന്നാൻ 8:40-ൽ യേശുക്രിസ്തു പറയുന്നു
b) 1.തിമൊ. 2:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
9) യേശു ക്രിസ്തു സ്ത്രീയുടെ സന്തതി ആകുന്നു
a) ലൂക്കോ. 1:30,31-ൽ ദൂതൻ പറയുന്നു
b) ഗലാത്യർ 4:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
10) ദൈവം യേശു ക്രിസ്തുവിനെ അയച്ചു
a) യോഹന്നാൻ 8:42-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) റോമർ 8:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
11) യേശു ക്രിസ്തു ആണ് പിതാവിലേക്കുള്ള വഴി
a) യോഹന്നാൻ 14:6-ൽ യേശുക്രിസ്തു പറയുന്നു
b) എഫേസ്യർ 2:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
12) യേശു ക്രിസ്തു വെളിച്ചം ആകുന്നു
a) യോഹന്നാൻ 8:12-ൽ യേശുക്രിസ്തു പറയുന്നു
b) 2.കൊരി. 6:14,15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
13) യേശു ക്രിസ്തു ജീവൻ ആകുന്നു
a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു
b) കൊലോസ്യ.3:4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
14) യേശുക്രിസ്തു ആരംഭം ആകുന്നു
a) വെളിപ്പാട് 22:13-ൽ യേശുക്രിസ്തു പറയുന്നു
b) കൊലോസ്യർ 1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
15) യേശുക്രിസ്തു ആദ്യൻ ആകുന്നു
a) വെളിപ്പാട് 1:17,18-ൽ യേശുക്രിസ്തു പറയുന്നു
b) കൊലോ.1:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
16) യേശുക്രിസ്തു മണവാളൻ ആകുന്നു
a) മർക്കോ.2:19,20-ൽ യേശുക്രിസ്തു പറയുന്നു
b) 2.കൊരി.11:2-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
17) യേശുക്രിസ്തു രക്ഷകൻ ആകുന്നു
a) യോഹ.3:17-ൽ യേശുക്രിസ്തു പറയുന്നു
b) 1.തിമൊ.1:15-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
18) യേശു സത്യം ആകുന്നു
a) യോഹ.14:6-ൽ യേശുക്രിസ്തു പറയുന്നു
b) എഫേ.4:21-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
19) യേശുക്രിസ്തു ദരിദ്രൻ ആയിരുന്നു
a) മത്താ.8:20-ൽ യേശുക്രിസ്തു പറയുന്നു
b) 2.കൊരി.8:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
20) യേശുക്രിസ്തു രാജാവ് ആകുന്നു
a) യോഹ.18:36,37-ൽ യേശുക്രിസ്തു പറയുന്നു
b) എഫേ.5:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
21) യേശു സ്വർഗ്ഗത്തിൽ കയറിയവൻ
a) യോഹ.3:13-ൽ യേശുക്രിസ്തു പറയുന്നു
b) എഫേ.4:9- ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു
22) ദൈവത്തിന്‍റെ മഹത്വം യേശുവിന്‍റെ മുഖത്ത് പ്രകാശിക്കുന്നു
a) മത്താ.17:1,2-ൽ മത്തായി പറയുന്നു
b) 2.കൊരി.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
23) യേശുക്രിസ്തു പിതാവിന്‍റെ വലത്തു ഭാഗത്ത് ഇരിക്കുന്നവൻ
a) മർക്കോ.14:61,62-ൽ യേശുക്രിസ്തു പറയുന്നു
b) എഫേസ്യർ.1:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
24) യേശുക്രിസ്തു കർതൃമേശ സ്ഥാപിച്ചു
a) മത്താ.26:26-28 വരെ മത്തായി പറയുന്നു
b) 1.കൊരി.11:23-25 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു
25) യേശു ക്രിസ്തു പൊന്തിയാസ് പിലാത്തോസിന്‍റെ മുന്നിൽ വിസ്തരിക്കപ്പെട്ടു
a) യോഹ.18:33-37 വരെ യോഹന്നാൻ പറയുന്നു
b) 1.തിമൊ.6:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
26) യേശുക്രിസ്തുവിനെ ക്രൂശിച്ചു
a) യോഹ.19:18-ൽ യോഹന്നാൻ പറയുന്നു
b) 1.കൊരി.1:23-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
27) യേശുക്രിസ്തു ത്യാഗം സഹിച്ചു
a) മത്താ.16:21-ൽ യേശുക്രിസ്തു പ്രവചിക്കുന്നു
b) 2.കൊരി.1:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
28) യേശുക്രിസ്തു അടക്കപ്പെട്ടു
a) മത്താ.27:59,60-ൽ മത്തായി പറയുന്നു
b) റോമ.6:4; 1.കൊരി.15;3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
29) യേശുക്രിസ്തു വീണ്ടും വരും
a) മത്താ24:30-ൽ യേശുക്രിസ്തു പറഞ്ഞു
b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
30) യേശു ആടുകൾക്കു വേണ്ടി മരിച്ചു
a) യോഹ.10:15-ൽ യേശുക്രിസ്തു പറയുന്നു
b) അപ്പൊ.പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
31) യേശു നമ്മോടുള്ള സ്നേഹം കാരണം മരിച്ചു
a) യോഹ.15:12,13-ൽ യേശുക്രിസ്തു പറയുന്നു
b) ഗലാ.2:20-ല്‍ പൗലോസ് അപ്പൊസ്തലൻ പറയുന്നു
32) യശുവിന്‍റെ മരണം ദൈവസ്നേഹത്തിന്‍റെ പ്രദർശനം
a) യോഹ.3:16-ൽ യോഹന്നാൻ പറയുന്നു
b) റോമ.5:8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
33) യേശു മറുവിലയായി തന്നെത്താൻ കൊടുത്തു
a) മത്താ.20:28; മർക്കോ.10:45 എന്നീ ഭാഗങ്ങളിൽ യേശുക്രിസ്തു പറയുന്നു
b) 1.തിമൊ.2:5,6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
34) യേശുവിനെ ക്രൂശിച്ചവർ അറിവില്ലാതെയാണ് അത് ചെയ്തത്
a) ലൂക്കോ.23:34-ൽ യേശുക്രിസ്തു പറയുന്നു
b) 1.കൊരി.2:7,8-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
35) യേശുവിന്‍റെ മരണവും അടക്കവും പുനരുത്ഥാനവും തിരുവെഴുത്തുകളിൻ പ്രകാരം
a) ലൂക്കോ.24:44-46 വരെ യേശുക്രിസ്തു പറയുന്നു
b) 1.കൊരി.15:3,4-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
36) യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനു ശേഷം പത്രോസിനും മറ്റ് അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു
a) ലൂക്കോ.24:33-36 ൽ ലൂക്കോസ് പറയുന്നു
b) 1.കൊരി.15:4,5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
37) കർത്താവിന്‍റെ ദിവസം കള്ളനെപ്പോലെ വരും
a) മത്താ.24:42-44 ൽ യേശുക്രിസ്തു പറയുന്നു
b) 1.തെസ്സ.5:2-4 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
38) യേശുക്രിസ്തുവിന്‍റെ വരവിനു വേണ്ടി വിശ്വാസികൾ ഒരുങ്ങിയിരിക്കണം, ഉണർന്നിരിക്കണം, കുടിയന്മാരായിരിക്കരുത്.
a) മത്താ. 24:42,44,48-50 എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറയുന്നു
b) 1.തെസ്സ.5:4-7 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു
39) കർത്താവിന്‍റെ ദിവസത്തെപ്പറ്റിപ്പറയുമ്പോൾ പ്രസവവേദനയോട് അതിനെ ഉപമിച്ചിരിക്കുന്നു
a) മത്താ.24:7,8-ൽ യേശുക്രിസ്തു ഉപമിച്ചിരിക്കുന്നു
b) 1.തെസ്സ. 5:2,3 -ൽ പൗലോസ് അപ്പൊസ്തലൻ ഉപമിച്ചിരിക്കുന്നു
40) യേശു ദൂതന്മാരോടൊപ്പം വരും
a) മത്താ.25:31-ൽ യേശു കർത്താവ് പറഞ്ഞിരിക്കുന്നു
b) 2.തെസ്സ.1:6,7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
41) കർത്താവിന്‍റെ വീണ്ടും വരവിൽ കാഹളധ്വനിയുണ്ടാകും
a) മത്താ.24:30,31-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) 1.തെസ്സ.4:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
42) നാം യേശുവിനെ തള്ളിപ്പറഞ്ഞാൽ യേശു നമ്മെയും തള്ളിപ്പറയും
a) മത്താ.10:33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) 2.തിമൊ.2:12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
43) യേശുവിലുള്ള വിശ്വാസത്താൽ നിത്യജീവൻ ലഭിക്കുന്നു
a) യോഹ.11:25,26-ൽ യേശുക്രിസ്തു പറയുന്നു
b) 1.തിമൊ.1:16-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
44) യേശു വിശ്വാസികളിൽ വസിക്കുന്നു
a) യോഹ.17:26 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) ഗലാ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
45) മാലാഖമാർ യേശുവിനു കീഴിലുള്ളവർ
a) മത്താ.13:41-ൽ യേശുക്രിസ്തു പറയുന്നു
b) 2.തെസ്സ.1:7-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
46) യേശുക്രിസ്തു ന്യായാധിപതി
a) യോഹ.5:22-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) അപ്പൊ.പ്രവൃ.17:31-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
47) യേശു തനിക്കുള്ള എല്ലാവരേയും ഒരുമിച്ചു കൂട്ടും
a) യോഹ.10:16; 12:32,33-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) എഫേ.2:13-16 ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
48) യേശു വിശ്വാസികളോടൊപ്പം ലോകത്തിൽ എല്ലാനാളും ഉണ്ട്
a) മത്താ.28:20-ൽ യേശുക്രിസ്തു പറയുന്നു
b) റോമ. 8:35-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
49) വിശ്വാസികൾ യേശുവിനോടൊപ്പം സ്വർഗ്ഗത്തിലായിരിക്കും
a) യോഹ.14:2,3-ൽ യേശുക്രിസ്തു പറയുന്നു
b) 1.തെസ്സ.4:16,17-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
50) യേശുക്രിസ്തു മൂലക്കല്ല്
a) മത്താ.21:37-42 വരെ യേശുക്രിസ്തു പറയുന്നു
b) എഫേ.2:20-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
51) വിശ്വാസികൾ താന്താന്‍റെ ക്രൂശ് ചുമക്കണം
a) മത്താ. 16:24 ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) ഗലാ. 6:5-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
52) യേശുവിനു വേണ്ടി ജീവൻ കൊടുത്താൽ യേശുവിനോടൊപ്പം ജീവിക്കും
a) മത്താ.16:25 ൽ യേശുക്രിസ്തു പറയുന്നു
b) 2.തിമൊ.2:11-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
53) ഏകദൈവമേയുള്ളൂ
a) മർക്കോ.12:29 ൽ യേശുക്രിസ്തു പറയുന്നു
b) റോമ.3:30-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
54) ദൈവത്തിനു എല്ലാം സാധ്യം
a) മർക്കോ.10:27 ൽ യേശുക്രിസ്തു പറയുന്നു
b) എഫേ.1:18,19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
55) ദൈവം പിതാവാകുന്നു
a) യോഹ.8:54 ൽ കർത്താവ് പറയുന്നു
b) എഫേ.1:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
56) പരിശുദ്ധാത്മാവിനെപ്പറ്റി
a) യോഹ.20:22 ൽ യേശുക്രിസ്തു പറയുന്നു
b) റോമ.15:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
57) പരിശുദ്ധാത്മാവ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു
a) എന്ന് അപ്പൊ.പ്രവൃ.1:4,5 ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് എഫേ.1:14-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
58) പിതാവ് പരിശുദ്ധാത്മാവിനെ അയക്കുന്നു
a) എന്ന് യോഹ.14:26 ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് ഗലാ.4:6-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
59) പരിശുദ്ധാത്മാവ് വിശ്വാസികളിൽ വസിക്കുന്നു
a) എന്ന് യോഹ.14:17-ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് 1.കൊരി.6:19-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
60) ദൈവത്തിന്‍റെ സന്ദേശം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്
a) എന്ന് യോഹ.16:12,13-ൽ കർത്താവ് പറയുന്നു
b) എന്ന് 1.കൊരി.2:10,12-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
61) പരിശുദ്ധാത്മാവ് യേശുവിന് സാക്ഷ്യം വഹിക്കും
a) എന്ന് യോഹ.15:26; 16:14 എന്നീ ഭാഗങ്ങളിൽ കര്‍ത്താവ് പറയുന്നു
b) എന്ന് 1.കൊരി.12:3-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
62) പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാണ്
a) എന്ന് യോഹ.14:16,17-ൽ കർത്താവ് പറയുന്നു
b) എന്ന് റോമ.8:26,27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
63) പരിശുദ്ധാത്മാവ് പ്രവാചകന്മാരിലൂടെ സംസാരിച്ചു
a) എന്ന് മർക്കോ.12:36-ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് അപ്പൊ.പ്രവൃ.28:25-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
64) ക്ഷമിക്കുക, എന്നാൽ ദൈവം നമ്മോടും ക്ഷമിക്കും
a) എന്ന് മത്താ. 18:32-35 ൽ കർത്താവ് പറയുന്നു
b) എന്ന് കൊലോ.3:13-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
65) ദൈവത്തെ സ്നേഹിക്കുന്നതിന്‍റെ പ്രാധാന്യം
a) മത്താ.22:37,38-ൽ യേശുകർത്താവ് പറയുന്നു
b) റോമ.8:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
66) ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിൽ മനുഷ്യബുദ്ധിക്കും ജ്ഞാനത്തിനും ഒരു പ്രാധാന്യവുമില്ല
a) എന്ന് മത്താ.11:25-ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് 1.കൊരി.1:27-29 വരെ പൗലോസ് അപ്പൊസ്തലൻ പറയുന്നു
67) നിന്നെപ്പോലെ നിന്‍റെ അയൽക്കാരനേയും സ്നേഹിക്കുക-ന്യായപ്രമാണത്തിന്‍റെ സംഗ്രഹം
a) എന്ന് മത്താ.22:39,40-ൽ കർത്താവ് പറയുന്നു
b) എന്ന് റോമ. 13:9-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
68) ദൈവിക സന്ദേശം അവഗണിക്കുന്നവരുടെ നേരെ കാലിലെ പൊടി തട്ടിക്കളയുക.
a) ലൂക്കോ.10:10,11-ൽ യേശുക്രിസ്തു പറയുന്നു
b) പ്രവൃ. 13:50,51-ൽ പൗലോസ് അപ്പൊസ്തലനും കൂട്ടരും അത് ചെയ്യുന്നു
69) വേലക്കാരൻ തന്‍റെ കൂലിക്ക് യോഗ്യൻ
a) എന്ന് ലൂക്കോ.10:7-ൽ യേശുക്രിസ്തു പറയുന്നു
b) എന്ന് 1.തിമൊ.5:18-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
70) നിങ്ങൾക്ക് തരുന്നതെന്തും ഭക്ഷിക്കുക
a) എന്ന് ലൂക്കോ.10:8-ൽ ക്രിസ്തു പറയുന്നു
b) എന്ന് 1.കൊരി.10:27-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
71) നേതാക്കൾ ഇടയന്മാരും വിശ്വാസികൾ ആട്ടിൻ കൂട്ടവുമാണ്
a) എന്ന് യോഹ.21:15-17 വരെ കർത്താവ് പറയുന്നു
b) എന്ന് പ്രവൃ.20:28-ൽ പൗലോസ് അപ്പൊസ്തലൻ പറയുന്നു
72) വിശ്വാസികൾ പാമ്പിനെ പിടിച്ചടക്കും
a) എന്ന് മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു
b) പ്രവൃ.28:3-5 വരെ പൗലോസ് അത് ചെയ്യുന്നു
73) രോഗികളുടെ മേൽ കൈവെച്ചാൽ സൗഖ്യം
a) മർക്കോ.16:18-ൽ കർത്താവ് പറഞ്ഞു
b) പ്രവൃ.28:9 വരെ പൗലോസ് അത് ചെയ്യുന്നു
74) ഭൂതങ്ങളെ പുറത്താക്കൽ
a) മർക്കോ.16:17-ൽ കർത്താവ് പറഞ്ഞു
b) പ്രവൃ.19:11-ൽ പൗലോസ് അത് ചെയ്യുന്നു
75) ‘അതെ’ എന്നും ‘അല്ല’ എന്നും ഒരേ സമയം പറയരുത്
a) മത്താ. 5:37-ൽ കർത്താവ് പറഞ്ഞിരിക്കുന്നു
b) 2.കൊരി.1:17-20 വരെ പൗലോസ് പറയുന്നു
76) ഉപേക്ഷണവും പുനർവിവാഹവും വ്യഭിചാരമാണ്
a) എന്ന് മർക്കോ.10:11,12-ൽ കർത്താവ് പറഞ്ഞിരിക്കുന്നു
b) എന്ന് റോമ.7:2,3-ൽ പൗലോസ് പറയുന്നു
77) കർത്താവിനു വേണ്ടിയുള്ള ബ്രഹ്മചര്യത്തെപ്പറ്റി
a) മത്താ.19:10-12 വരെ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) 1.കൊരി.7:32-35 വരെ പൗലോസ് പറയുന്നു
78) വിതയ്ക്കപ്പെടുന്നതിന്‍റെ മരണവും വീണ്ടുമുള്ള ജീവനും
a) യോഹ.12:24-ൽ കർത്താവ് പറയുന്നു
b) 1.കൊരി.15:36-ൽ പൗലോസ് പറയുന്നു
79) പ്രധാന പ്രശ്നങ്ങൾ സ്വത്തുമായി ബന്ധപ്പെട്ടതാണ്
a) എന്ന് മത്താ.19:21-24 വരെ കർത്താവ് പറയുന്നു
b) എന്ന് 1.തിമൊ.6:9,10-ൽ പൗലോസ് പറയുന്നു
80) സ്നാനത്തെപ്പറ്റി
a) മത്താ.28:19-ൽ കർത്താവ് പറഞ്ഞു
b) പ്രവൃ.16:29-33 വരെയുള്ള ഭാഗത്ത് പൗലോസ് സ്നാനപ്പെടുത്തുന്നു
81) പിശാചിനെപ്പറ്റി
a) യോഹ.8:44-ൽ കർത്താവ് പറയുന്നു
b) എഫേ. 6:11-ൽ പൗലോസ് പറയുന്നു
82) വിശ്വാസികളുടെ മഹത്വീകരണത്തെപ്പറ്റി
a) യോഹ.17:22-ൽ യേശുകർത്താവ് പറയുന്നു
b) റോമ.8:17-ൽ പൗലോസ് പറയുന്നു
83) സുവിശേഷം പ്രസംഗിക്കേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി
a) മർക്കോ.16:15-ൽ കർത്താവ് പറയുന്നു
b) റോമ.10:13-15 വരെയുള്ള ഭാഗത്ത് പൗലോസ് പറയുന്നു
84) അന്യഭാഷയെപ്പറ്റി
a) മർക്കോ.16:17-ൽ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) 1.കൊരി.12:7,8,10-ൽ പൗലോസ് പറയുന്നു
85) യെഹൂദന് ആദ്യം
a) എന്ന് ലൂക്കോസ് 24:47-ൽ കർത്താവ് പറയുന്നു
b) എന്ന് പ്രവൃ.13:45,46-ൽ പൗലോസ് പറയുന്നു
86) മരിച്ചവരെ ജീവിപ്പിക്കുന്നത്
a) മത്താ.9:18,19,23-26 വരെയുള്ള ഭാഗത്ത് യേശുക്രിസ്തു പെൺകുട്ടിയെ ജീവിപ്പിക്കുന്നു
b) പ്രവൃ.20:7-12 വരെയുള്ള ഭാഗത്ത് പൗലോസ് യൂത്തിക്കോസിനെ ജീവിപ്പിക്കുന്നു
87) ജീവിതത്തിലെ നന്മയുടേയും തിന്മയുടേയും ഫലം
a) യോഹ.5:28,29-ൽ കർത്താവ് പറയുന്നു
b) റോമ.2:6-8 വരെ പൗലോസ് പറയുന്നു
88) ഉപദ്രവിക്കുന്നവർക്ക് നന്മ ചെയ്യുക
a) മത്താ.5:44,45-ൽ യേശുകർത്താവ് പറയുന്നു
b) റോമ.12:14-ൽ പൗലോസ് പറയുന്നു
89) യേശുവും പൗലോസും യെഹൂദന്മാർ
a) യോഹ.4:7-9 വരെ യേശു യെഹൂദനെന്ന് ശമര്യാ സ്ത്രീ പറയുന്നു
b) ഫിലി.3:5-ൽ പൗലോസ് പറയുന്നു
90) പരിഛേദനയേറ്റവർ
a) ലൂക്കോ.2:21-ൽ യേശു പരിഛേദനയേൽക്കുന്നു
b) ഫിലി.3:4-ൽ എട്ടാം നാളിൽ പരിഛേദനയേറ്റ കാര്യം പൗലോസ് പറയുന്നു
91) യേശുവും പൗലോസും സഹനത്തിന്‍റെ സമയത്ത് 3 പ്രാവശ്യം പ്രാർത്ഥിച്ചു
a) മത്താ.26:39,42,44 എന്നിവിടങ്ങളില്‍ കർത്താവിന്‍റെ പ്രാർത്ഥന
b) 2.കൊരി.12:7-9 വരെ, പൗലോസിന്‍റെ പ്രാർത്ഥന
92) തങ്ങളുടെ ദൗത്യത്തിന്‍റെ ഭാഗമായുള്ള യെരുശലേം യാത്ര
a) ലൂക്കോ.9:51-53 വരെ, കർത്താവ് യെരുശലേമിലേക്ക് പോകുന്നു
b) അപ്പൊ.പ്രവൃ.20:22-24 വരെ, പൗലോസ് യെരുശലേമിലേക്ക് പോകുന്നു
93) യെരുശലേമിൽ സംഭവിപ്പാനുള്ള കഷ്ടപ്പാടുകൾ യേശുവും പൗലോസും മുമ്പേ അറിഞ്ഞിരുന്നു
a) മർക്കോ. 10:32-34 വരെ, യേശുക്രിസ്തുവിന്‍റെ വാക്കുകൾ
b) പ്രവൃ.20:22-24 വരെ, പൗലോസിന്‍റെ വാക്കുകൾ
94) യേശുവിനേയും പൗലോസിനേയും സന്നിഹിദ്രീം സംഘം വിചാരണ ചെയ്തു
a) ലൂക്കോ.22:66-ൽ യേശുക്രിസ്തുവിനെ വിചാരണ ചെയ്യുന്നു
b) പ്രവൃ.20:30-ൽ പൗലോസിനെ വിചാരണ ചെയ്യുന്നു
95) അധികാരികളുടെ മുന്നിൽ വെച്ച് യേശുവും പൗലോസും അന്യായമായി മുഖത്തടിയേറ്റു
a) യോഹ.18:19-23 യേശുക്രിസ്തു അടിയേൽക്കുന്നു
b) പ്രവൃ.23:1-3 വരെ, പൗലോസ് അടിയേൽക്കുന്നു
96) യേശുവും പൗലോസും റോമാ ഗവർണ്ണർമാർക്കു മുൻപിൽ കൊണ്ടുവരപ്പെട്ടു
a) മത്താ.27:1,2-ൽ യേശുവിനെ കൊണ്ടു വരുന്നു
b) പ്രവൃ.23:33-24:2 വരെ, പൗലോസിനെ കൊണ്ടു വരുന്നു
97) യേശുവും പൗലോസും യെശയ്യാവിന്‍റെ വാക്കുകൾ ഉദ്ധരിക്കുന്നു
a) മത്താ.13:14,15-ല്‍ യേശുക്രിസ്തു ഉദ്ധരിക്കുന്നു
b) പ്രവൃ.28:25-27 വരെ, പൗലോസ് ഉദ്ധരിക്കുന്നു
98) കഷ്ടം സഹിക്കുന്നത്
a) 1.പത്രോസ്.1:21, യേശുക്രിസ്തു നമുക്ക് വേണ്ടി കഷ്ടം അനുഭവിച്ചു
b) പ്രവൃ.9:16; 2.കൊരി.11:23-28 വരെ, പൗലോസ് യേശുവിനു വേണ്ടി കഷ്ടം സഹിക്കുന്നു
99) യെഹൂദന്മാരുടേയും ജാതികളുടേയും രാജാക്കന്മാരുടേയും മുൻപിൽ പൗലോസ് യേശുവിനെ പ്രസംഗിക്കും
a) എന്ന് അപ്പൊ.പ്രവൃ.9:15-ൽ കർത്താവ് പ്രവചിക്കുന്നു
b) പ്രവൃ.9:19-22; 21:40-22:21 വരെ, യെഹൂദന്മാരുടെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.
c) പ്രവൃ.15:12-ല്‍ ജാതികളുടെ ഇടയിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.
d) പ്രവൃ. 13:7-12 ദേശാധിപതി സെർഗ്ഗ്യൊസ് പൗലോസിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.
e) പ്രവൃ. 24:10-26 വരെ, രാജശ്രീ ഫെലിക്സിന്‍റെ മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.
f) പ്രവൃ. 26:1-29 വരെ, രാജശ്രീ ഫെസ്തോസിന്‍റെയും അഗ്രിപ്പാ രാജാവിന്‍റെയും മുമ്പിൽ പൗലോസ് യേശുവിനെ പ്രസംഗിക്കുന്നു.
100) രക്ഷ യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രം
a) യോഹ.8:24; 6:40; 3:16; ലൂക്കോ.18:42; മർക്കോ.1:15- എന്നിവിടങ്ങളില്‍ യേശുക്രിസ്തു പറഞ്ഞിരിക്കുന്നു
b) എഫേ.2:8; റോമ.3:221-25; ഗലാ.2:16; 1.തിമൊ.1:15,16 എന്നിവിടങ്ങളില്‍ പൗലോസ് പറയുന്നു
101) യിസ്രായേലിനുള്ള മുൻഗണനയെപ്പറ്റി
a) യോഹ.4:22-ൽ കർത്താവ് പറയുന്നു
b) റോമ.3:1,2; 11:1,2, 11-28; എഫേ.2:12 എന്നിവിടങ്ങളിൽ പൗലോസ് പറയുന്നു
102) ദൈവരാജ്യത്തെപ്പറ്റി
a) യോഹ.3:3-5; മർക്കോ.1:14,15; ലൂക്കോ.6:20 യേശുകർത്താവ് പറഞ്ഞിരിക്കുന്നു
b) പ്രവൃ. 28:30; റോമ.14:17 പൗലോസ് അപ്പൊസ്തലൻ പറയുന്നു
103) അബ്രഹാമിനോടുള്ള വാഗ്ദത്തത്തെപ്പറ്റി
a) ഉല്പ.12:1-3,7; 13:13-17; 15:4-6, 13-21; 17:7,8; 22:16-18 എന്നീ ഭാഗങ്ങളില്‍ യഹോവയായ ദൈവം അബ്രഹാമിനു സന്തതിയെ വാഗ്ദത്തം ചെയ്യുന്നു
b) ഗലാ.3:16 ൽ ആ സന്തതി യേശുക്രിസ്തു ആണെന്ന് പൗലോസ് പറയുന്നു
104) യേശുക്രിസ്തു ദൈവമാകുന്നു
a) എന്ന് വെളി.21:7-ല്‍ യേശുക്രിസ്തു പറയുന്നു
b) 1.യോഹ.5:20-ല്‍ യോഹന്നാന്‍ അപ്പോസ്തലന്‍ പറയുന്നു.
c) റോമ.9:5; തീത്തോ.2:12 എന്നിവിടങ്ങളില്‍ പൗലോസ് അപ്പോസ്തലന്‍ പറയുന്നു.
നൂറിലധികം തെളിവുകളാണ് ഞങ്ങൾ നിങ്ങളുടെ മുമ്പാകെ ബൈബിളിൽ നിന്നെടുത്ത് കാണിച്ചിരിക്കുന്നത്. മുപ്പത്തഞ്ചോളം തെളിവുകൾ ഇനിയുമുണ്ടെങ്കിലും വിസ്താരഭയത്താൽ ഞങ്ങൾ ഇവിടം കൊണ്ട് നിർത്തുന്നു. ഇപ്രകാരം തെളിവുകളുടെ വെറുമൊരു കൂമ്പാരമല്ല, ഒരു മഹാ പർവ്വതം തന്നെ ഉള്ളപ്പോഴാണ് ഈ നാണമില്ലാത്ത ദാവാക്കാര്‍ പറയുന്നത് “പൗലോസ് പ്രസംഗിച്ച സുവിശേഷവും പഠിപ്പിക്കലുകളും യേശുക്രിസ്തുവിനും ശിഷ്യന്മാര്‍ക്കും അന്യമായിരുന്നു” എന്ന്!! ഇങ്ങനെ കല്ലുവെച്ച നുണ പറഞ്ഞുകൊണ്ട് ആളുകളെ തന്‍റെ മതത്തിൽ ചേർക്കുന്നതിലൂടെ ഈ ദാവാക്കാര്‍ക്കോ അല്ലെങ്കിൽ ഇവരുടെ ഭോഷ്ക് വിശ്വസിക്കുന്നവർക്കോ എന്ത് നന്മയാണ് ഉണ്ടാകാൻ പോകുന്നത്? ‘സ്വന്തം മന:സാക്ഷിയോടെങ്കിലും സത്യസന്ധത പുലർത്തുക’ എന്ന സാമാന്യ സദാചാര ബോധം പോലും ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ ഇറങ്ങുന്നതോടു കൂടി ദാവാക്കാര്‍ക്ക് നഷ്ടപ്പെട്ടു പോയിരിക്കുന്നു! ഇങ്ങനെയുള്ളഅവര്‍ക്ക് അയ്യോ, കഷ്ടം!!
2 Comments on “യേശുക്രിസ്തുവും പൌലോസും ശേഷം അപ്പൊസ്തലന്മാരും-ഒരു താരതമ്യം.”
yeshu has come to fulfill law. but many muslims say paul reduced its importance . please explain this .
ശരിക്കും നല്ലവിഷയം ആയിരുന്നു….. ഈ വചനം എഴുതിയ കൈകളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ…