മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-6
IX. ദൈവത്തില്‍ നിന്നുള്ള പ്രവാചകന്‍ തന്‍റെ പ്രവാചകത്വത്തിന് തെളിവായി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ മുഹമ്മദിന് അമാനുഷിക കൃത്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല എന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു.
മുഹമ്മദ് അത്ഭുത പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്നാണ് ഭൂരിഭാഗം മുസ്ലീങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍ ഖുര്‍ആന്‍ ഈ വിശ്വാസത്തെ ഖണ്ഡിക്കുന്നു. നമുക്ക് ചില ആയത്തുകള്‍ നോക്കാം:
സൂറാ.10:20, സൂറാ.13:7, സൂറാ.6:37,109; സൂറാ.11:12, സൂറാ.13:27, സൂറാ.17:90-92, സൂറാ.20:133, സൂറാ.21:5, സൂറാ.25:7,8
എന്നീ ഭാഗങ്ങളില്‍ എല്ലാം ജനങ്ങള്‍ മുഹമ്മദിനോട് പ്രവാചകത്വത്തിന് അടയാളം ആവശ്യപ്പെടുകയാണ്. അദ്ദേഹത്തിന്‍റെ മറുപടി “ദൃഷ്ടാന്തം അല്ലാഹുവിന്‍റെ പക്കലാണുള്ളത്; ഞാന്‍ നിങ്ങളെപ്പോലെ വെറുമൊരു മനുഷ്യന്‍ മാത്രമല്ലേ” എന്നാണു. ബൈബിളില്‍ യേശുക്രിസ്തു ഒഴികെയുള്ള സകല പ്രവാചകരും സാധാരണ മനുഷ്യര്‍ മാത്രമായിരുന്നു. അവര്‍ക്കെല്ലാം അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവ് ദൈവം കൊടുത്തപ്പോള്‍ ഇവിടെയിതാ പ്രവാചകത്വം അവകാശപ്പെടുന്ന മുഹമ്മദിന് ഒരത്ഭുതം പോലും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന് ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അടയാളങ്ങളുടെ പിന്‍ബലമില്ലാതെ നടത്തിയ പ്രവാചകത്വ അവകാശവാദത്തിന് യാതൊരു വിലയും കല്പിക്കാന്‍ നമുക്ക് കഴിയുകയില്ല.
X. അന്നത്തെ സമകാലീനരായ മനുഷ്യര്‍ക്ക് മുഹമ്മദിനെക്കുറിച്ചും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെക്കുറിച്ചും ഉണ്ടായിരുന്ന അഭിപ്രായപ്രകടനങ്ങള്‍ എന്തൊക്കെയായിരുന്നു?
സൂറാ. 21:5- പാഴ്കിനാവുകള്‍ കണ്ട വിവരമാണ് മുഹമ്മദ് പറയുന്നത്. അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്.
സൂറാ. 15:6 – “നീ ഒരു ഭ്രാന്തന്‍ തന്നെ”
സൂറാ. 23:25- “ഇവന്‍ ഭ്രാന്ത ബാധിച്ച മനുഷ്യന്‍ മാത്രമാകുന്നു”
സൂറാ. 25:4- “ഖുര്‍ആന്‍ അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു, വേറെ ചില ആളുകള്‍ അവനെ അതിനു സഹായിച്ചിട്ടുമുണ്ട്”
സൂറാ. 25:5- “ഇത് പൂര്‍വ്വികന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്. ഇവന്‍ അത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവന്നു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു”
സൂറാ. 25:8- “മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്”
സൂറാ.68:15 “പൂര്‍വ്വികന്മാരുടെ പുരാണ കഥകള്‍”
സൂറാ.83:13- “പൂര്‍വ്വികന്മാരുടെ ഐതിഹ്യങ്ങള്‍ ആകുന്നു ഇത്”
ഇതാണ് നാട്ടുകാര്‍ അദ്ദേഹത്തെപ്പറ്റിയും അദ്ദേഹം കൊണ്ടുവന്ന സന്ദേശത്തെപ്പറ്റിയും പറഞ്ഞത്. നാട്ടുകാര്‍ അത് വെറുതെ പറഞ്ഞതല്ല എന്ന് നമുക്ക് ഹദീസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. വിസ്തരഭയത്താല്‍ രണ്ടു ഹദീസുകള്‍ മാത്രം നല്‍കുന്നു:
അബുസഈദുല്‍ ഖുദ്രി നിവേദനം: റസൂല്‍ പറഞ്ഞു: ‘മദീനയില്‍ ഒരു കൂട്ടം ജിന്നുകളുണ്ട്. അവര്‍ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. ഈ പാമ്പുകളെ വല്ലവരും കണ്ടാല്‍ മൂന്നു ദിവസം അവര്‍ക്ക് സാവകാശം നല്‍കണം. അതിനു ശേഷം അവയെ കണ്ടാല്‍ കൊല്ലണം. അത് പിശാചാകുന്നു.” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 141)
“അബു ഹുറൈയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ഒരാള്‍ ഒറ്റ അടിക്കു ഒരു പല്ലിയെ കൊന്നാല്‍ അവനു ഇത്ര ഇത്ര നന്മയുണ്ട്. രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ ഒറ്റ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും, മൂന്നാമത്തെ അടിക്കാണ് കൊന്നതെങ്കില്‍ രണ്ടാമത്തെ അടിക്കു കൊന്നതിനേക്കാള്‍ കുറഞ്ഞ നന്മയും ഉണ്ട്” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 146 (2240)
പാമ്പിനെയും പല്ലിയേയും കൊല്ലാന്‍ പറഞ്ഞ ആള്‍ പൂച്ചയുടെ കാര്യത്തില്‍ എന്താണ് പറഞ്ഞത് എന്നറിയണ്ടേ? ഇതാ ഹദീസ്:
“അബ്ദുല്ലാഹ് നിവേദനം: റസൂല്‍ പറഞ്ഞു: ഒരു പൂച്ച കാരണമായി ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. അതിനെ അവള്‍ ബന്ധനത്തിലാക്കി. അങ്ങനെ അത് ചത്തു. അതുകാരണം അവള്‍ നരകത്തില്‍ പ്രവേശിച്ചു. ബന്ധനത്തിലാക്കിയപ്പോള്‍ അവള്‍ അതിനു ഭക്ഷണവും വെള്ളവും കൊടുത്തില്ല. ഭൂമിയില്‍ നിന്ന് വല്ല പ്രാണികളെയും പിടിച്ചു തിന്നാന്‍ അതിനെ വിട്ടയച്ചതുമില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 151)
ജിന്നുകള്‍ ഇസ്ലാം സ്വീകരിച്ചു അത് പാമ്പായി മാറി മദീനയുടെ തെരുവിലൂടെ ഇഴഞ്ഞു നടക്കുന്നുണ്ടെന്നും പല്ലിയെ ഒറ്റയടിക്ക് കൊല്ലുന്നവന് കൂടുതല്‍ പ്രതിഫലം ഉണ്ടെന്നും പൂച്ചയെ കൊന്നാല്‍ നരകത്തില്‍ പോകും എന്നുമൊക്കെ ഒരാള്‍ ഇന്ന് നിങ്ങളോട് പറഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുമോ, അത് മാത്രമേ മുഹമ്മദിന്‍റെ സമകാലീനരായ ആളുകള്‍ അന്ന് പറഞ്ഞുള്ളൂ, അദ്ദേഹത്തിനു ഭ്രാന്തായിരുന്നുവെന്നു.
നാട്ടുകാര്‍ അദ്ദേഹത്തിന് ഭ്രാന്താണ് എന്ന് പരഞ്ഞുവെങ്കില്‍ അദ്ദേഹത്തിന്‍റെ ഭാര്യ പറയുന്നത് അദ്ദേഹത്തിനു സിഹ്റു അഥവാ മാരണം ബാധിച്ചിരുന്നു എന്നാണു. മാരണം ബാധിച്ചപ്പോള്‍ അദ്ദേഹത്തിനു താന്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നി എന്ന് ആഇശ എടുത്തു പറയുന്നുണ്ട്. അദ്ദേഹത്തിനു അങ്ങനെ പല തോന്നലുകളും ഉണ്ടായി, ഈന്തപ്പന ശൈത്താന്‍റെ തലപോലെ തോന്നിയെന്നു പറയുന്നു. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ഉള്ള കാര്യങ്ങള്‍ ഇല്ലെന്നുമൊക്കെ തോന്നുന്നത് മാരണം ബാധിച്ച അവസ്ഥയില്‍ സാധാരണമാണ്. അങ്ങനെ അദ്ദേഹത്തിനു തോന്നിയ കാര്യങ്ങളാണ് ഇന്നത്തെ ഖുര്‍ആനില്‍ ഉള്ളത്. എന്തൊക്കെയാണ് അദ്ദേഹത്തിനു തോന്നിയത്?
യേശു ക്രിസ്തു ദൈവമല്ല എന്നദ്ദേഹത്തിനു തോന്നി,
യേശുക്രിസ്തു ദൈവപുത്രനല്ല എന്നദ്ദേഹത്തിന് തോന്നി,
യേശുക്രിസ്തു ക്രൂശിക്കപ്പെട്ടിട്ടില്ല എന്നദ്ദേഹത്തിന് തോന്നി,
ഉസൈര്‍ ദൈവപുത്രനാണ് എന്ന് യെഹൂദന്മാര്‍ വിശ്വസിക്കുന്നുണ്ട് എന്നദ്ദേഹത്തിന് തോന്നി,
താന്‍ പ്രവാചകനാണ് എന്നദ്ദേഹത്തിനു തോന്നി,
അല്ലാഹു ദൈവമാണ് എന്നദ്ദേഹത്തിനു തോന്നി.
ഇങ്ങനെയുള്ള എണ്ണിയാലൊടുങ്ങാത്ത തോന്നലുകളാണ് അദ്ദേഹം കൊണ്ടുവന്ന സന്ദേശം! അത് സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല. നിങ്ങളും അത് മാരണം ബാധിച്ച ആളുടെ തോന്നലുകളായി മാത്രം വിചാരിച്ചാല്‍ മതി. അതിനു കൂടുതല്‍ വിലകൊടുക്കേണ്ടതില്ല. ദുരാത്മാക്കളുടെ ശക്തിക്ക് കീഴ്പ്പെട്ട ഒരു വ്യക്തി പറയുന്ന വാക്കുകളെ എങ്ങനെയാണ് നിത്യജീവനിലേക്ക് പ്രവേശിക്കേണ്ടതിനു ഉറപ്പുള്ള അടിസ്ഥാനമായി ഒരാള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നത്? മാത്രമല്ല,
സൂറാ. 46:9 –ല്‍ വായിക്കുന്നത് ഇങ്ങനെയാണ്: “(നബിയേ,) പറയുക: ഞാന്‍ ദൈവദൂതന്‍മാരില്‍ ഒരു പുതുമക്കാരനൊന്നുമല്ല. എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയുമില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെ പിന്തുടരുക മാത്രമാകുന്നു ഞാന്‍ ചെയ്യുന്നത്. ഞാന്‍ വ്യക്തമായ താക്കീതുകാരന്‍ മാത്രമാകുന്നു.”
“എന്നെക്കൊണ്ടോ നിങ്ങളെക്കൊണ്ടോ എന്ത് ചെയ്യപ്പെടും എന്ന് എനിക്ക് അറിയുകയില്ല” എന്ന് ഏറ്റു പറഞ്ഞ ഒരു വ്യക്തിക്ക് അഥവാ സ്വന്തം ഭാവി എന്തായിരിക്കും എന്നുറപ്പിക്കാന്‍ കഴിയാത്ത ബഹുമാന്യനായ മുഹമ്മദിന് എങ്ങനെ തന്‍റെ അനുയായികള്‍ക്ക് സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യാന്‍ കഴിയും? അദ്ദേഹത്തെ അനുഗമിച്ചത് കൊണ്ട് സ്വര്‍ഗ്ഗം ലഭിക്കും എന്നുള്ള വിശ്വാസത്തിനു യാതൊരു അടിസ്ഥാനവുമില്ല എന്ന് ഈ ആയത്തില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
നിഗമനം:
നാം ധാരാളം തെളിവുകള്‍ പരിശോധിച്ച് നോക്കുകയുണ്ടായി. ആ തെളിവുകള്‍ എല്ലാം തന്നെ മുഹമ്മദിന്‍റെ പ്രവാചകത്വാവകാശത്തെ നിരസിക്കുന്നതാണ് എന്നും നാം കാണുകയുണ്ടായി. യാതൊരു വിധത്തിലും അദ്ദേഹത്തെ സത്യദൈവത്തില്‍ നിന്നുള്ള പ്രവാചകനായി അംഗീകരിക്കുവാന്‍ ചിന്താശേഷിയുള ആര്‍ക്കും കഴിയുകയില്ല എന്നും നാം മനസ്സിലാക്കി. ധാര്‍മ്മികതയുട കാര്യത്തിലായാലും ദൈവിക ബന്ധത്തിന്‍റെ കാര്യത്തിലായാലും ഒരു പ്രവാചകനുണ്ടായിരിക്കേണ്ട യാതൊരു യോഗ്യതയും മുഹമ്മദിനില്ല എന്നത് സുവ്യക്തമായ കാര്യങ്ങളാണ്. അത് കൊണ്ട് മുസ്ലീം സ്നേഹിതര്‍ വസ്തുതകളെ വിശകലനം ചെയ്തു കൊണ്ട് ഒരു പുനര്‍ വിചിന്തിനത്തിനു തയ്യാറാകുക. ഇസ്ലാമിക പ്രമാണങ്ങള്‍ വെച്ചുകൊണ്ട് നോക്കിയാല്‍പ്പോലും ഒരു പ്രവാചകനാകാനുള്ള യോഗ്യതയില്ലാത്ത മുഹമ്മദിനെ ഇനിയും അനുഗമിക്കുന്നതെന്തിനു? തനിക്ക് എന്ത് ഭവിക്കാന്‍ പോകുന്നു എന്നറിയാത്ത ഒരാളെ അനുഗമിച്ചത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്നത് എന്ന് നിങ്ങള്‍ക്കെങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും? എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ആ ക്ഷണം തന്നെ നിത്യജീവന്‍ ലഭിക്കും എന്ന് ബൈബിള്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു. നിങ്ങള്‍ക്ക് വേണ്ടി കാല്‍വരി ക്രൂശില്‍ സ്വയം യാഗമായിത്തീര്‍ന്ന യേശുക്രിസ്തുവിനെ ഇന്ന് തന്നെ നിങ്ങളുടെ ജീവിതത്തിന്‍റെ കര്‍ത്താവായി സ്വീകരിച്ചു ആത്യന്തികമായ നരകശിക്ഷയില്‍ നിന്നും വിടുതല്‍ നേടി കര്‍ത്താവിന്‍റെ രാജ്യത്തില്‍ പ്രവേശിക്കാന്‍ തയ്യാറാവുക… (അവസാനിച്ചു)