About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-4

    VI. പ്രവാചകന്‍ സമൂഹത്തിനു ധാര്‍മ്മിക മര്യാദയുടെ കാര്യത്തില്‍ മാതൃകയുള്ളവനായിരിക്കണം.

     

    ബൈബിള്‍ പറയുന്നത് പ്രവാചകന്മാര്‍ അടക്കമുള്ള സകല മനുഷ്യരും പാപികളാണ് എന്നാണ്. ബൈബിളിലെ പ്രവാചകന്മാരില്‍ ചിലര്‍ പാപത്തില്‍ വീണുപോയിട്ടുണ്ടെങ്കിലും അവര്‍ തങ്ങള്‍ക്കു വന്ന വീഴ്ചയില്‍ പശ്ചാത്തപിച്ചു ദൈവത്തിങ്കലേക്ക് മടങ്ങി സമൂഹത്തിനു മാതൃക കാട്ടിയതല്ലാതെ ഒരിക്കലും തങ്ങള്‍ക്കു സംഭവിച്ച അപരാധം ഒരു നിയമമായി മാറ്റുകയോ അല്ലെങ്കില്‍ അതൊരു നല്ല മാതൃകയാണ് എന്ന നിലയില്‍ ജനങ്ങള്‍ക്ക്‌ മുന്‍പില്‍ അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ പലതും മനുഷ്യരുടെ മുമ്പാകെ പറയാന്‍ കൊള്ളാവുന്നതല്ലാതിരുന്നിട്ടും അതിനെ നല്ല മാതൃക എന്ന നിലയില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഹദീസുകളില്‍ നിന്നു നോക്കാം:

     

    ആഇശ നിവേദനം: റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.

     

    അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

     

    ആറു വയസ്സുള്ള ഒരു ബാലികയെ വിവാഹം ചെയ്തു ഒമ്പത് വയസ്സായപ്പോള്‍ അവളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ എന്ത് മാതൃകയാണ്, അല്ലെങ്കില്‍ സദാചാര സന്ദേശമാണ് ഒരാള്‍ക്ക് സമൂഹത്തിനു നല്‍കാനുണ്ടാകുക? ഇങ്ങനെയുള്ള കാര്യം പ്രവാചകന്‍ എന്ന് അവകാശപ്പെടുന്ന ഒരാള്‍ ചെയ്യാമോ? ഇതിനു മുസ്ലീങ്ങള്‍ എന്തൊക്കെ ന്യായം പറഞ്ഞാലും മറ്റൊരു ഹദീസില്‍ മുഹമ്മദ്‌ പറഞ്ഞത് നോക്കുമ്പോള്‍ കേവലം ഇളം ശരീരത്തില്‍ നിന്നും ലഭിക്കുന്ന ലൈംഗിക ആനന്ദം മാത്രമാണ് ഈ വിവാഹത്തിന്‍റെ പുറകിലെ ചേതോവികാരം എന്ന് മനസ്സിലാക്കാം. ഇതാണ് ആ ഹദീസ്‌:

     

    ജാബിര്‍ ഇബ്നു അബ്ദുല്ലാഹ് നിവേദനം: ഞങ്ങള്‍ ഒരിക്കല്‍ റസൂലിന്‍റെ കൂടെ യുദ്ധത്തിലായിരുന്നു. ഞങ്ങള്‍ മടങ്ങിപ്പോരുമ്പോള്‍ പതുക്കെ  നടക്കുന്ന എന്‍റെ ഒട്ടകപ്പുറത്തു കയറി ഞാന്‍ വേഗത്തില്‍ യാത്ര ചെയ്തു. എന്‍റെ പിന്നില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ എന്‍റെ കൂടെ എത്തി.  അദ്ദേഹത്തിന്‍റെ കൂടെ ഉണ്ടായിരുന്ന ഒരു വടി കൊണ്ട് എന്‍റെ ഒട്ടകത്തെ കുത്തി. ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അത് റസൂല്‍ ആയിരുന്നു.

     

    ‘ജാബിറേ, നിനക്കെന്താണിത്ര ധൃതി?’ എന്ന് എന്നോട് നബി ചോദിച്ചു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ പ്രവാചകരേ, ഞാന്‍ അടുത്തകാലത്ത് വിവാഹം ചെയ്ത പുതുമാരനാകുന്നു.’ അപ്പോള്‍ നബി ചോദിച്ചു: ‘കന്യകയെ ആണോ അതോ വിധവയെ ആണോ വിവാഹം കഴിച്ചത്?’ ഞാന്‍ പറഞ്ഞു: ‘വിധവയെ.’ നബി പറഞ്ഞു: നിനക്കവളോടും അവള്‍ക്ക് നിന്നോടും കളിക്കാന്‍ പറ്റുന്ന ഒരു കന്യകയെ വിവാഹം ചെയ്യാമായിരുന്നില്ലേ?’

     

    നിവേദകന്‍ പറഞ്ഞു: ‘അങ്ങനെ ഞങ്ങള്‍ മദീനയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഭാര്യമാരുടെ അടുത്തേക്ക്‌ പോവാനുദ്ദേശിച്ചു. അപ്പോള്‍ നബി പറഞ്ഞു: ‘നിങ്ങള്‍ രാത്രിയാകും വരെ സാവകാശം നല്‍കുക. അവരുടെ ചിതറിയ തലമുടിയും മറ്റും നേരെയാക്കുവാനും സ്വകാര്യ സ്ഥലങ്ങള്‍ വൃത്തിയാക്കുവാനും (അവര്‍ക്ക്‌ സമയം നല്‍കുക).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 17, ഹദീസ്‌ നമ്പര്‍ 57).

     

    ഇതില്‍നിന്നും എന്താണ് മനസ്സിലാക്കാന്‍ പറ്റുന്നത്? കന്യകയെ വിവാഹം ചെയ്‌താല്‍ അന്യോന്യം കളിക്കാമെന്നാണ് മുഹമ്മദ്‌ പറയുന്നത്. ഈ പറഞ്ഞ വ്യക്തിയാണ് ആറു വയസ്സുകാരിയെ വിവാഹം കഴിച്ചത്. സമൂഹത്തിനു ഇതില്‍ നിന്നും ലഭിച്ച സന്ദേശം എന്താണെന്ന് അറിയാന്‍ ഇന്ന് ഗള്‍ഫ്‌ നാടുകളിലും ആഫ്രിക്കന്‍ മുസ്ലീം നാടുകളിലും നടക്കുന്ന ശൈശവ വിവാഹങ്ങള്‍ നോക്കിയാല്‍ മതി. യമനില്‍ ഒരു പത്തു വയസ്സുകാരി വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയില്‍ കയറിച്ചെന്നത് ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തയായതാണല്ലോ. അവളുടെ ജീവിത കഥ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘ഞാന്‍ നുജൂദ്‌, വയസ്സ് 10, വിവാഹമോചിത’ എന്ന പേരില്‍ അതിന്‍റെ മലയാള തര്‍ജ്ജമയും പുറത്തിറങ്ങിയിട്ടുണ്ട്. നുജൂദ്‌ ചെറിയ കുട്ടിയാണ് എന്ന് പറഞ്ഞു നുജൂദിന്‍റെ വിവാഹത്തിനു അവളുടെ ചേച്ചി എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ നുജൂദിന്‍റെ ബാപ്പ പറയുന്ന ന്യായം മുഹമ്മദ്‌ നബി ആയിഷയെ വിവാഹം കഴിച്ചപ്പോള്‍ ആയിശക്ക് ഒമ്പത് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ആ വാദത്തോടെ അവളുടെ ചേച്ചിക്ക് പിന്നെ എതിര്‍ക്കാന്‍ പറ്റാതായി, കാരണം മുഹമ്മദ്‌ ചെയ്ത കാര്യങ്ങള്‍ ഒരു മുസ്ലീമിന് മാതൃകയാണ് എന്നാണ് സൂറാ.33:21-ല്‍ പറയുന്നത്. എന്തായാലും മുഹമ്മദ്‌ കാണിച്ചു കൊടുത്ത ഈ മാതൃക അനുവര്‍ത്തിക്കാന്‍ 1400 വര്‍ഷമായി ധാരാളം മാതാപിതാക്കള്‍ തയ്യാറായത് കൊണ്ട് കോടാനുകോടി വരുന്ന ബാലികമാരുടെ ജീവിതം നരകതുല്യമായി തീര്‍ന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല.

     

    മാത്രമല്ല, സൈനബുമായിട്ടുള്ള വിവാഹവും ഈ പോയിന്‍റിനോടുള്ള ബന്ധത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ്. മുഹമ്മദിന്‍റെ വളര്‍ത്തു മകനായിരുന്ന സൈദ്‌ ഇബ്നു ഹാരിത്തിന്‍റെ ഭാര്യയായിരുന്നു സൈനബ് ബിന്‍ത് ജഹ്ശ്. ഒരിക്കല്‍ സൈദിന്‍റെ വീട്ടിലെത്തിയ മുഹമ്മദ്‌ സൈനബിനെ കണ്ടപ്പോള്‍ ‘ഹൃദയങ്ങളെ ചഞ്ചലിപ്പിക്കുന്ന അല്ലാഹുവിനു സ്തുതി’ എന്ന് പറയുകയും ചെയ്തു. ഇക്കാര്യം സൈദ്‌ അറിഞ്ഞപ്പോള്‍ സൈദ്‌ അവളെ വിവാഹമോചനം നടത്തുകയും ചെയ്തു. സൈദ്‌ വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ്‌ അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 89 (1428) നോക്കാം:

     

    ‘അനസ്‌ നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ്‌ അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ്‌ പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക്‌ വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു)

     

    ഈ സംഭവത്തില്‍ നിന്നും എന്ത് ധാര്‍മ്മിക സദാചാര മാതൃകയാണ് മുഹമ്മദ്‌ ലോകത്തുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത്? സംസ്കാരമില്ലെന്നു പറഞ്ഞു ഇന്നത്തെ മുസ്ലീങ്ങള്‍ കുറ്റപ്പെടുത്തുന്ന ജാഹിലിയ്യാ കാലത്തുള്ള അറബികള്‍ക്ക്  പോലും മുഹമ്മദ്‌ ചെയ്ത ഈ കാര്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നുള്ളത് മറക്കാന്‍ പാടില്ല. അങ്ങനെയുള്ള ഒരാളെ പ്രവാചകനായി അംഗീകരിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് എന്നല്ല, ലോകത്തില്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും കഴിയുകയില്ല. (തുടരും…)

    One Comment on “മുഹമ്മദിന്‍റെ പ്രവാചകത്വം, ഭാഗം-4”

    • vineesh maani thoompunkal
      30 May, 2013, 16:59

      Jadikasakthanaya muhammadhum,avandeoru chandhradevan allahuvum.!

    Leave a Comment