യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-1)
അനില്‍കുമാര്‍ . വി. അയ്യപ്പന്‍ ക്രിസ്‌ത്യാനികള്‍ക്കെതിരെയുള്ള ബൈബിള്‍ വിമര്‍ശകന്‍മാരുടെ -പ്രത്യേകിച്ച് ദാവാ പ്രസംഗകരുടെ- ഇഷ്‌ടവിഷയങ്ങളിലൊന്നാണ് യേശുക്രിസ്‌തുവിന്‍റെ വംശാവലി. മത്തായിയിലും ലൂക്കോസിലുമുള്ള വംശാവലികളില്‍ ‘വ്യത്യാസങ്ങള്‍’ കാണപ്പെടുന്നതിനാല്‍ ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ അത് വിശ്വസനീയമല്ലെന്നും അവര്‍ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവും! ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം ‘മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞു നില്‍ക്ക, ഇവ നിഷ്‌പ്രയോജനവും വ്യര്‍ത്ഥവുമല്ലോ’ (തീത്തോ.3:9) എന്നും “അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥക്കല്ല, തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളേയും […]