About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    സുവിശേഷത്തിന് ബന്ധനമില്ല, സത്യമാര്‍ഗം തിരിച്ചു വന്നിരിക്കുന്നു!!

    അനില്‍കുമാര്‍ വി.അയ്യപ്പന്‍

    സത്യമാര്‍ഗം എന്ന ഈ കൊച്ചു മലയാളം വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ച് ആറുമാസം തികയുന്നതിനു മുന്‍പ് തന്നെ യു.എ.ഇ. ഗവണ്മെന്‍റ് ഇതിന് നിരോധനം ഏര്‍പ്പെടുത്തുകയുണ്ടായി. സത്യമാര്‍ഗം മുന്നോട്ടു കൊണ്ടുപോകാന്‍ എനിക്ക് വളരെയധികം ഊര്‍ജ്ജം പകര്‍ന്ന ഒന്നായിരുന്നു യു.എ.ഇ. ഗവണ്മെന്‍റിന്‍റെയാ നിരോധനം. തന്‍റെ എഴുത്തുകള്‍ ഫലം കാണുന്നുണ്ടെന്നും കേരളം എന്ന കൊച്ചു സംസ്ഥാനത്തിരുന്നു കൊണ്ട് താന്‍ എഴുതുന്ന കാര്യങ്ങള്‍ യു.എ.ഇ. ഗവണ്മെന്‍റിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നും അറിയുന്നത് തീര്‍ച്ചയായും എന്നെപ്പോലുള്ള ഒരു പുതുമുഖ എഴുത്തുകാരന് ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പ്രോത്സാഹനമാണ്. അതുകൊണ്ടുതന്നെ സത്യമാര്‍ഗത്തില്‍ കൂടുതല്‍ കൂടുതല്‍ എഴുതുവാന്‍ എനിക്ക് വറ്റാത്ത ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിച്ചത് യു.എ.ഇ. ഗവണ്മെന്‍റിന്‍റെ നിരോധനമായിരുന്നു എന്ന് തുറന്നു സമ്മതിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

    2014 മുതല്‍ സത്യമാര്‍ഗ്ഗത്തിനെ ഹാക്ക് ചെയ്യാന്‍ മുസ്ലീങ്ങള്‍ തീവ്രമായി ശ്രമിച്ചു പോരുന്നുണ്ട്. 2016-ല്‍ അവര്‍ വിജയിക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ എന്ന് ഹാക്ക് ചെയ്തതിനു ശേഷം അവര്‍ മാറ്റിയിട്ടു പോയ കവര്‍ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. പാക്കിസ്ഥാന്‍ സിന്ദാബാദ് എന്ന് പറഞ്ഞു കൊണ്ടുള്ള കവര്‍ ചിത്രമായിരുന്നു അവര്‍ ഇട്ടിട്ടു പോയത്. പാക്കിസ്ഥാനിലുള്ള ഹാക്കര്‍മാര്‍ക്ക് മലയാളം അറിയും എന്ന് ഞാന്‍ കരുതുന്നില്ലാത്തത് കൊണ്ട് മലയാളി മുസ്ലീങ്ങളുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ ഹാക്കിംഗ് നടന്നതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഈ ചെറിയ സൈറ്റ് മലയാളികളായ ദാവാക്കാരെ എത്രമാത്രം ബുദ്ധിമുട്ടിലാക്കുന്നുണ്ട് എന്ന് ഇവരുടെ വര്‍ഷങ്ങള്‍ നീണ്ട ഹാക്കിംഗ് പരിശ്രമത്തില്‍ നിന്ന് മനസ്സിലാക്കാം. ഒരു പ്രാവശ്യം അത് ഹാക്കര്‍മരില്‍ നിന്നും തിരിച്ചെടുത്തു, രണ്ടാം ദിവസം വീണ്ടും ഹാക്ക്‌ ചെയ്തു. പിന്നെയും അത് തിരിച്ചെടുത്തു. വീണ്ടും അവര്‍ ഹാക്ക്‌ ചെയ്തു. മൂന്നാമതും തിരിച്ചെടുത്തു കഴിഞ്ഞപ്പോള്‍ ഹാക്കര്‍മാര്‍ ചെയ്തത് പുതിയൊരു അടവായിരുന്നു, സത്യമാര്‍ഗം ഡിസൈന്‍ ചെയ്തു തന്ന ആളുടെ നേരെ ആക്രമണം അഴിച്ചു വിടുക! അദ്ദേഹം ഇതുവരെ ഡിസൈന്‍ ചെയ്തു കൊടുത്തിട്ടുള്ള എല്ലാ വെബ്സൈറ്റുകളെയും ഹാക്ക്‌ ചെയ്യുക എന്ന തന്ത്രമാണ് അവര്‍ പയറ്റിയത്. www.sathyadarsanam.org യും അദ്ദേഹം തന്നെ ഡിസൈന്‍ ചെയ്തു തന്നതായതിനാല്‍ മൂന്നാം വട്ട ഹാക്കിംഗില്‍ മറ്റനേകം സൈറ്റുകളോടൊപ്പം അതും നഷ്ടപ്പെടുകയുണ്ടായി. ഈ സ്ഥിതിയില്‍ സത്യമാര്‍ഗം വീണ്ടും തിരിച്ചെടുക്കുന്നതില്‍ അര്‍ത്ഥമില്ല. ഞാന്‍ കാരണം ഒരാളുടെ ജോലിക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്നെനിക്ക് നിര്‍ബന്ധമുണ്ട്. ഹാക്കര്‍മാരില്‍ നിന്നും സംരക്ഷണം നല്‍കുന്ന ചില ഓണ്‍ലൈന്‍ സ്ഥാപനങ്ങളെ സമീപിച്ചപ്പോള്‍ മാസം 165 ഡോളര്‍ ആണ് ഫീസായി അവര്‍ ചോദിക്കുന്നത്. അത്രയും പണം മുടക്കി സത്യമാര്‍ഗം നിലനിര്‍ത്തിക്കൊണ്ട് പോകേണ്ട കാര്യമില്ല എന്ന് തോന്നിയതിനാലും സത്യമാര്‍ഗത്തിനെ കൊണ്ട് ദൈവത്തിന് ആവശ്യമുണ്ടെങ്കില്‍ അഞ്ച് പൈസയുടെ ചിലവില്ലാതെ ദൈവം ആ സൈറ്റ്‌ തിരിച്ചു കൊണ്ടുവരികയും അതിന്‍റെ സംരക്ഷണവും മറ്റു കാര്യങ്ങളും ഏര്‍പ്പാടാക്കി തരികയും ചെയ്യും എന്ന് പറഞ്ഞ് ഞാനത് വിടുകയും ചെയ്തു.

    ഏതായാലും ദൈവത്തിന് സത്യമാര്‍ഗത്തിനെ ആവശ്യമുണ്ട് എന്ന് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ മനസ്സിലായി. മുംബൈയില്‍ നിന്നുള്ള ഐ.ടി. വിദഗ്ദനായ ഒരു സഹോദരന്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്കിലെ ഒരു സജീവ പ്രവര്‍ത്തകനാണ്. കോര്‍പ്പറേറ്റ്‌ ഭീമന്മാര്‍ക്ക് ഓണ്‍ലൈന്‍ സംരക്ഷണം നല്‍കുന്ന ഐ.ടി.കമ്പനിയുടെ ഉടമയായ അദ്ദേഹം സത്യമാര്‍ഗം ഹാക്ക്‌ ചെയ്യപ്പെട്ട വിവരം അറിഞ്ഞത് അല്പം താമസിച്ചാണ്. അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം സത്യമാര്‍ഗത്തിന്‍റെ സംരക്ഷണം അവരുടെ കമ്പനി ഏറ്റെടുത്തു കൊള്ളാം എന്ന് പറയുകയും ചെയ്തു. പറഞ്ഞ വാക്ക് അവര്‍ പാലിച്ചു കൊണ്ട് സത്യമാര്‍ഗം അവര്‍ തിരിച്ചെടുത്ത് തന്നിരിക്കുകയാണ്. ഏതായാലും ദാവാക്കാര്‍ ഇനി അധികം സന്തോഷിക്കേണ്ട. ഞങ്ങള്‍ തിരിച്ചു വന്നിരിക്കുകയാണ്!

    സത്യമാര്‍ഗം ഹാക്ക് ചെയ്യപ്പെട്ട് ചില മാസങ്ങള്‍ കഴിഞ്ഞ സമയത്താണ് മാതൃഭൂമിയില്‍ വന്ന വിവാദ കമന്‍റിന്‍റെ മറവില്‍ അനില്‍ അയ്യപ്പനെ നിശബ്ദമാക്കാം എന്ന് വ്യാമോഹിച്ച ചില മുസ്ലീങ്ങള്‍ ആ കമന്‍റ് അനിലയ്യപ്പന്‍ എഴുതിയതാണ് എന്ന് പറഞ്ഞുകൊണ്ട് എനിക്കെതിരെ ഫേസ്ബുക്കില്‍ വ്യാപകമായ പ്രചാരണം നടത്തുന്നതും തുടര്‍ന്ന് വധഭീഷണിയും ഉണ്ടായത്. ഉചിതമായ വിധത്തില്‍ അതിന്‌ മറുപടി കൊടുത്തുകഴിഞ്ഞപ്പോള്‍ ഭീഷണി കൊണ്ട് ഫലമില്ലെന്ന് മനസ്സിലാക്കിയ ദാവാക്കാര്‍ വ്യക്തിഹത്യയിലേക്ക് തിരിഞ്ഞു. ‘വധഭീഷണിയുടെ മുന്നില്‍ ഭയക്കുന്നില്ലെന്ന് അനില്‍ അയ്യപ്പന്‍ പറഞ്ഞത് വെറും നുണയാണെന്നും ഒന്ന് പേടിപ്പിച്ചപ്പോഴേക്കും അനില്‍ അയ്യപ്പന്‍ സത്യമാര്‍ഗം എന്ന വെബ്സൈറ്റ് അടച്ചു പൂട്ടി തന്‍റെ ഭയം വെളിപ്പെടുതിയെന്നും’ പറഞ്ഞുകൊണ്ടായിരുന്നു അവരുടെ പിന്നത്തെ പ്രചരണം.

    മുസ്ലീങ്ങളുടെ ഈ വ്യാജാരോപണത്തിന് ഇന്ധനം പകര്‍ന്നു കൊണ്ട് പല ക്രൈസ്തവ ഗ്രൂപ്പുകളിലും പേജുകളിലും എനിക്കെതിരെ വമ്പിച്ച പ്രചരണം കൊടുത്തത് ഞാന്‍ ഉള്‍പ്പെട്ടു നില്‍ക്കുന്ന ബ്രദറന്‍ സഭയിലെ ചില അപ്പോളജിസ്റ്റുകളും അവരുടെ ശിങ്കിടികളുമായിരുന്നു. സ്വന്തം പ്രൊഫൈലുകളില്‍ മാത്രമല്ലാതെ, ഫെയ്ക്ക് പ്രൊഫൈലുകളിലൂടെയും അവര്‍ ഈ ദുരാരോപണം ഉന്നയിച്ചു കൊണ്ടേയിരുന്നു. കളമശേരി ബ്രദറന്‍ അസംബ്ലിയിലെ ഡോ.ജോണ്‍സണ്‍ സി ഫിലിപ്പ്, ‘വേര്‍പാട്’ മാസികയുടെ എഡിറ്റര്‍ ആയ ഡോ.സനീഷ് ചെറിയാന്‍, ഇവരുടെ ചാവേറുകളുടെ തലവനായ റിജോയ് പൂമല തുടങ്ങിയവരായിരുന്നു ഈ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. (കളമശേരി ബ്രദറന്‍ അസംബ്ലിയില്‍ തന്നെയുള്ള ഒരാള്‍ കൂടി ഈ സംഘത്തിന് നേതൃത്വം കൊടുക്കാന്‍ ഉണ്ടെങ്കിലും അവരുടെ ഞാന്‍ പേര് പറയുന്നില്ല. അവിവാഹിതയായ സ്ത്രീയാണ് അവര്‍ എന്നതുകൊണ്ടാണ് ഞാന്‍ ഈ ഔദാര്യം കാണിക്കുന്നത്. വിവാഹാലോചനകള്‍ വരുമ്പോള്‍ ഇങ്ങനെയൊരു ചീത്തപ്പേര് ഉണ്ടാകുന്നത് അവര്‍ക്ക് ദോഷകരമായി ഭവിക്കും എന്ന ബോധം അവര്‍ക്കും കൂടെയുള്ളവര്‍ക്കും ഇല്ലെങ്കിലും എനിക്കുണ്ട്.) ‘സത്യമാര്‍ഗം അടച്ചു പൂട്ടി അനില്‍ അയ്യപ്പന്‍ പേടിച്ച് മിണ്ടാതിരിക്കുകയാണ്’ എന്നായിരുന്നു ദാവാക്കാര്‍ എനിക്കെതിരെ പ്രചരിപ്പിച്ചതെങ്കില്‍ ഒരു പടികൂടി കടന്നു ‘അനില്‍ കുമാര്‍ മുസ്ലീങ്ങളെ ഭയന്ന് നാടും വീടും വിട്ട് വേറെ എവിടെക്കോ സ്ഥലം മാറിപ്പോയിരിക്കുന്നു’ എന്നാണ് ഇവര്‍ പറഞ്ഞത്. യേശുക്രിസ്തുവില്‍ ആശ്രയിച്ചു ജീവിക്കുന്ന എന്നെപ്പോലൊരാള്‍ ഓടിപ്പോകുകയില്ലെന്ന് നല്ലവണ്ണം അറിയാവുന്ന ആളുകള്‍ ഇഷ്ടംപോലെ ഉള്ളതുകൊണ്ട് ഈ ആരോപണം വിലപ്പോകുന്നില്ല എന്ന് കണ്ടപ്പോള്‍ അവര്‍ അടുത്ത ആരോപണം ഉയര്‍ത്തി. അനില്‍കുമാറിന്‍റെ മോശം ഭാഷാപ്രയോഗങ്ങള്‍ കാരണം ഇന്ത്യാ ഗവണ്മെന്‍റ് സത്യമാര്‍ഗ്ഗത്തെ നിരോധിച്ചിരിക്കുകയാണ് എന്നതായിരുന്നു ആരോപണം. അവരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ കൊടുക്കുന്നു:

    “മതംപ്രചരിപ്പിക്കാന്‍ഇന്ത്യയില്‍സ്വാതന്ത്ര്യംഉണ്ട്!!!!!!
    പക്ഷെമതവികാരംവ്രണപ്പെടുത്താന്‍സ്വാതന്ത്ര്യമില്ല!!!!!!
    മുസ്ലീം സഹോദരന്മാരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ വളരെ മോശം പദപ്രയോഗങ്ങള്‍ കൊണ്ട് അനില്‍കുമാര്‍ എഴുതിയ ലേഖനങ്ങള്‍ ഇന്ത്യാ രാജ്യം ബാന്‍ ചെയ്തിരിക്കുന്നു http://www.sathyamargam.org/”

    ഇതാണ് അവരുടെ പോസ്റ്റ്‌. സത്യമാര്‍ഗത്തില്‍ ഞാന്‍ ഇന്നുവരെ എഴുതിയിട്ടുള്ളത് പൂര്‍ണ്ണമായും ഇന്ത്യാ മഹാരാജ്യത്തെ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ടു തന്നെയാണ്. ഭരണഘടന എനിക്ക് നല്‍കിയിരിക്കുന്ന എന്‍റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പരിധി ലംഘിക്കാത്ത വിധത്തില്‍ തന്നെയാണ് എന്‍റെ ലേഖനങ്ങള്‍ സത്യമാര്‍ഗ്ഗത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവിലെ ഭരണഘടനയനുസരിച്ച് ഇന്ത്യയില്‍ ഭരണം നടക്കുന്നിടത്തോളം കാലം സത്യമാര്‍ഗത്തിനെ ബാന്‍ ചെയ്യാന്‍ ഒരാള്‍ക്കും കഴിയില്ല. എത്ര വിവാദപരമായ കാര്യങ്ങള്‍ ഉള്ള ലേഖനമായാലും ശരി, അതിലെ ഓരോ പോയിന്‍റിനും പ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകള്‍ ഹാജരാക്കിക്കൊണ്ടാണ് ഞങ്ങള്‍ എഴുതിയിട്ടുള്ളത്. സത്യമാര്‍ഗത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ദാവാക്കാര്‍ക്ക് സാധിക്കാത്തതിന്‍റെ കാരണം അതാണ്‌. അള്ളാഹു സത്യദൈവമല്ലെന്നും മുഹമ്മദ്‌ സത്യദൈവത്തിന്‍റെ പ്രവാചകനല്ലെന്നും ഖുര്‍ആന്‍ ദൈവത്തിന്‍റെ വചനമല്ലെന്നും യേശുക്രിസ്തു സത്യദൈവമാണെന്നും പൗലോസ്‌ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്‍ ആണെന്നും ബൈബിള്‍ മാത്രമാണ് ദൈവനിശ്വാസീയമായ ഒരേയൊരു തിരുവെഴുത്ത് എന്നും ഞങ്ങള്‍ പറയുമ്പോള്‍ മുസ്ലീങ്ങളുടെ മതവിശ്വാസം വ്രണപ്പെടും എന്നുള്ളത് കൊണ്ട് ഞങ്ങള്‍ ആ സത്യം പറയാതിരിക്കുന്നതെങ്ങനെ?

    ഡോ.ജോണ്‍സണ്‍ സി ഫിലിപ്പിന്‍റെയും ഡോ.സനീഷ് ചെറിയാന്‍റെയും ഉത്തമഗീത ദുരുപദേശത്തെ നഖശിഖാന്തം എതിര്‍ത്തത് കൊണ്ടും അച്ചടിക്കുന്ന കടലാസിന്‍റെ വിലപോലുമില്ലാത്ത വ്യാജ ഡിഗ്രികള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ തിയോളജി കോളേജുകള്‍ സ്ഥാപിച്ച് പാവപ്പെട്ട വിശ്വാസികളെ പറ്റിച്ച് പണം സമ്പാദിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ രണ്ട് ‘ഡോക്ടര്‍’മാരും എന്ന ഞെട്ടിക്കുന്ന സത്യം പലവട്ടം പല ബ്രദറന്‍ ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലും ഞാന്‍ തെളിവുകള്‍ നിരത്തിക്കൊണ്ട്‌ സ്ഥാപിച്ചിട്ടുള്ളതുകൊണ്ടും എന്നോട് ഇവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പക കാണും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, വ്യഭിചാരാരോപണമടക്കം അത്യന്തം ഹീനമായ പല പ്രചരണങ്ങളും എനിക്കെതിരെ ഇവര്‍ നടത്തിയപ്പോഴും എനിക്കതില്‍ ഒട്ടും ആശ്ചര്യവുമുണ്ടായിരുന്നില്ല. പക്ഷേ സത്യമാര്‍ഗ്ഗത്തിനെതിരെ ഇവര്‍ തിരിഞ്ഞത് എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തിക്കളഞ്ഞു എന്ന് പറയാതെ വയ്യ!

    ഇസ്ലാമിക വിഷയങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ഏക ക്രിസ്ത്യന്‍ വെബ്സൈറ്റ്‌ ആണ് സത്യമാര്‍ഗം. ദാവാക്കാര്‍ക്ക്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ദാവാക്കാര്‍ക്ക്, അവരുടെ തൊണ്ടയില്‍ കുടുങ്ങിയ മുള്ള് പോലെയാണ് സത്യമാര്‍ഗത്തില്‍ വന്ന ലേഖനങ്ങളെല്ലാം തന്നെ. അവരുടെ പ്രമാണങ്ങളില്‍ നിന്നുള്ള തെളിവുകള്‍ സഹിതം ഉദ്ധരിക്കുന്ന ലേഖനങ്ങളെ വിഴുങ്ങാനും തുപ്പിക്കളയാനും പറ്റാത്ത സ്ഥിതിയിലാണ് അവര്‍ ഉണ്ടായിരുന്നത്. ഫോണില്‍ വിളിച്ചും മെയിലുകളിലൂടെയും ഫേസ്ബുക്കിലൂടെയും വാട്ട്സാപ്പിലൂടെയും ഗള്‍ഫ്‌ രാജ്യങ്ങളിലുള്ള പല ക്രൈസ്തവ സഹോദരീ സഹോദരന്മാരും എന്നോട് ഇങ്ങനെയൊരു സൈറ്റ്‌ തുടങ്ങിയതില്‍ അകൈതവമായ നന്ദി രേഖപ്പെടുത്താറുണ്ട്. എം. എം. അക്ബറിന്‍റെയും മുഹമ്മദ്‌ ഈസയുടെയും പുസ്തകങ്ങള്‍ വായിച്ച് അതിലെ കപട വാദങ്ങള്‍ ഉന്നയിച്ചു ക്രിസ്ത്യാനികളെ മതം മാറ്റാന്‍ നടക്കുന്ന ഗള്‍ഫിലെ ദാവാക്കാരുടെ മുന്നില്‍ വിശ്വാസത്തില്‍ ഉറപ്പുള്ളവരായി നില്‍ക്കാന്‍ സഭാ വ്യത്യാസമെന്യേ മലയാളികളായ ദൈവമക്കളെ സഹായിച്ചിട്ടുള്ളതാണ് സത്യമാര്‍ഗ്ഗത്തിലെ ലേഖനങ്ങള്‍ എല്ലാം തന്നെ. സത്യമാര്‍ഗ്ഗത്തിലെ ലേഖനങ്ങള്‍ വായിച്ച് ക്രിസ്തുവിനെ സ്വീകരിച്ച പലരും എനിക്ക് മെസ്സേജ് അയക്കാറുണ്ട്. ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യന്‍ നാമധാരികളായ ആളുകള്‍ ഗള്‍ഫിലെ ദാവാക്കാരുടെ വലയില്‍ കുടുങ്ങി ഇസ്ലാമിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നതായി അറിയുമ്പോള്‍ തന്നെ സത്യമാര്‍ഗ്ഗത്തിന്‍റെ ലിങ്ക് അയച്ചു കൊടുത്ത് അവരെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുള്ള പല ഗള്‍ഫ്‌ മലയാളികളായ വിശ്വാസികളെയും എനിക്കറിയാം. അങ്ങനെ സഭകള്‍ക്കതീതമായി എല്ലാ ക്രൈസ്തവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സത്യമാര്‍ഗ്ഗത്തിനെതിരെ തിരിയാന്‍ ഇവരെ പ്രേരിപ്പിച്ചത് എന്നോടുള്ള വിരോധത്തിനേക്കാള്‍ ഉപരിയായി സുവിശേഷത്തിനോടുള്ള വിരോധമായിട്ടാണ്‌ ഞാന്‍ കാണുന്നത്. ദൈവഭക്തി ആദായ സൂത്രമാണെന്ന് വിചാരിച്ച് സുവിശേഷത്തിനെ പണസമ്പാദനത്തിനുള്ള ഉപാധിയായി കാണുന്നവര്‍ക്ക്, സ്വന്തം ജീവനെ തൃണവത്ഗണിച്ചു കൊണ്ട് സുവിശേഷ രണാങ്കണത്തില്‍ പോര്‍ മുഖം തുറക്കുന്ന ക്രിസ്തുവിന്‍റെ വീരന്മാരോട് മാത്രമല്ല, അവര്‍ നടത്തുന്ന യുദ്ധങ്ങളോടും അസൂയയുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. അന്ന് ശൌലിലും ഇസ്കര്യാത്താ യൂദയിലും വ്യാപരിച്ചിരുന്ന അതേ ആത്മാവ് തന്നെയാണ് ഇന്ന് ഇക്കൂട്ടരിലും വ്യാപരിക്കുന്നത്. ശൌലിന്‍റെയും യൂദയുടെയും ശപിക്കപ്പെട്ട അന്ത്യം ഓര്‍ത്തിട്ടെങ്കിലും ഇക്കൂട്ടര്‍ മാനസാന്തരപ്പെട്ടാല്‍ അവര്‍ക്ക് കൊള്ളാം.

    അതുകൊണ്ട്, അകത്തും പുറത്തുമുള്ള എല്ലാ സുവിശേഷ വിരോധികളോടും ഞങ്ങള്‍ക്ക് ഒന്നേ പറയാനുള്ളൂ. ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന് ബന്ധനമില്ല, രണ്ട് സഹസ്രാബ്ദത്തോളം കാലമായി സുവിശേഷത്തെ ബന്ധിക്കാന്‍ അനേകം സാമ്രാജ്യങ്ങള്‍, ചക്രവര്‍ത്തിമാര്‍, രാജാക്കന്മാര്‍, നാടുവാഴികള്‍, തത്വചിന്തകര്‍, നാസ്തികര്‍, മതമേധാവികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ടെങ്കിലും സുവിശേഷം ഇന്നും അനുസ്യൂതം പ്രസംഗിക്കപ്പെടുന്നു. ഇതിനെ എതിര്‍ത്തവരെല്ലാം കാലത്തിന്‍റെ ചവറ്റു കുട്ടയിലേക്ക് മാറ്റപ്പെട്ടു. സുവിശേഷത്തിന്‍റെ കൊടിക്കൂറ ഇന്നും എല്ലാ മതതത്വസംഹിതകള്‍ക്കും മുകളില്‍ ഉയര്‍ന്നു തന്നെ പാറിപ്പറക്കുന്നു, മനുഷ്യജീവിതങ്ങളെ അത് രൂപാന്തരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ ഭൂമിയിലുള്ളിടത്തോളം കാലം അവന് ഈ സുവിശേഷം ആവശ്യമാണ്‌, അവന് രക്ഷകനായ യേശുക്രിസ്തുവിനെ ആവശ്യമാണ്. അതുകൊണ്ട് സുവിശേഷത്തെ തളച്ചിടാം എന്ന് ഒരുത്തനും വ്യാമോഹിക്കണ്ട.

    ചുരുക്കി പറഞ്ഞാല്‍, തിരിച്ചു വന്ന ഞങ്ങള്‍ വര്‍ദ്ധിത വീര്യത്തോടെതന്നെ ഇവിടെ കാണും എന്ന് നിങ്ങള്‍ ഓര്‍ത്തിരുന്നോളൂ!!

    10 Comments on “സുവിശേഷത്തിന് ബന്ധനമില്ല, സത്യമാര്‍ഗം തിരിച്ചു വന്നിരിക്കുന്നു!!”

    • Jomit Mathew
      27 April, 2016, 4:03

      I will always pray for you ministry

    • John
      27 April, 2016, 5:58

      God bless u brothr

    • JAIMON
      27 April, 2016, 6:45

      very good we are welcome you and your good posts. God bess you

    • Saji Parayil
      27 April, 2016, 10:59

      Happy to hear that you are able to revive the website. May God bless you and the ministry as well protect from enimies. 

      He will charge his angels to protect you, your family, and ministry

    • Bijomon Joseph
      27 April, 2016, 11:30

      God Bless you

    • John Joseph
      27 April, 2016, 12:59

      Congratulations Anil. All the best. You are doing an awesome job .

    • Jayamon Kuriakose
      27 April, 2016, 15:34

      ഈ സൈറ്റ് വളരെ ഇഷ്ടമായി ദൈവം നിങ്ങളെയും നിങളുടെ എല്ലാ പ്രവര്തനങ്ങളെയും അനുഗ്രഹിക്കട്ടെ

    • civi varghese
      29 April, 2016, 11:59

      താങ്കളുടെ പ്രവർത്തനങ്ങൾക്ക്‌ നന്ദി പറയുവാൻ വാക്കുകളില്ല.എന്ത് വിലകൊടുത്തും ഈ വെബ്‌ സംരക്ഷിക്കപ്പെടെണ്ടാതാണ്.ക്രിസ്തിയ ഇസ്ലാമിക വിഷയങ്ങളിൽ ഇത്രയും അറിവ് പകരുന്ന മറ്റു മലയാളം സൈറ്റ് ഇല്ല എന്ന് തന്നെ പറയാം

    • Abraham
      24 July, 2016, 13:16

      ക്രിസ്തുവില്‍ പ്രീയ സഹോദരന്, യാദ്യചികമായാണ് ഈ സൈറ്റിനെക്കുറിച്ച് അറിയുന്നത്. വളരെ വിലപ്പെട്ട വിവരങ്ങളാണ് ഇതിലുള്ളത്. സത്യം അറിയുവാന്‍ ദൈവം ഏവരേയും ഇതിലെ ലേഖനങ്ങളിലൂടെ സഹായിക്കട്ടെ.

      താങ്കള്‍ക്ക് എങ്ങനെയാണു സത്യാന്വേഷണത്തില്‍ നിന്നു സത്യസ്നേഹിയായത് ?

      താങ്കള്‍ എവിടെയെങ്കിലും അത് വിവരിച്ചിട്ടുണ്ടോ? അറിയുവാന്‍ താല്പര്യമുണ്ട്.

      മാറാ നാഥാ

    • sathyasnehi
      5 August, 2016, 6:26

      എന്നെക്കുറിച്ച് എഴുതാന്‍ താല്പര്യല്ലാത്തത് കൊണ്ട് താങ്കള്‍ പറഞ്ഞ ഇക്കാര്യം ഞാന്‍ ഒരിടത്തും എഴുതിയിട്ടില്ല.

    Leave a Comment