About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-3)

   

  ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവയും ഖുര്‍ആനില്‍ വെളിപ്പെടുന്ന അല്ലാഹുവും ഒരാള്‍ തന്നെയാണെന്ന് മുസ്ലീങ്ങള്‍ പെരുമ്പറ മുഴക്കുന്നു, ഖുര്‍ആനില്‍ മലക്കും അത് തന്നെ പറയുന്നു, പലരും അത് സത്യമാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ബൈബിളും ഖുര്‍ആനും നിഷ്പക്ഷ മനസ്സോടുകൂടി പാരായണം ചെയ്യുന്ന ഏതൊരാള്‍ക്കും വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കാന്‍ കഴിയും യഹോവയും അല്ലാഹുവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുള്ള സത്യം! എത്രയൊക്കെ തെളിവുകള്‍ നല്‍കിയാലും ദാവാക്കാര്‍ പിന്നേം പിന്നേം ഞങ്ങളുടെ അല്ലാഹു തന്നെയാണ് നിങ്ങളുടെ യഹോവ എന്ന് പറഞ്ഞുകൊണ്ട് വരും. തൊലിക്കട്ടി പിന്നെ അവര്‍ക്ക്‌ ജന്മസിദ്ധമായി കിട്ടിയതാണല്ലോ. ഈ ലേഖനത്തില്‍ യഹോവയും അല്ലാഹുവും തമ്മിലുള്ള മറ്റൊരു വൈജാത്യം കൂടി നമുക്ക്‌ പരിശോധിച്ച് നോക്കാം:

   

  യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ പത്തുകല്പനകളില്‍ ഒന്നാണ് കൊല ചെയ്യരുത് എന്നുള്ളത്. കൊല ചെയ്യരുത് എന്ന് പറഞ്ഞാല്‍, കുറ്റവാളിക്ക് വധശിക്ഷ നല്‍കരുത് എന്നോ യുദ്ധം ചെയ്യാന്‍ വരുന്നവരെ കൊല്ലരുത് എന്നോ അല്ല, നിരപരാധിയായ ഒരു മനുഷ്യനെ കാരണം കൂടാതെ കൊല്ലരുത് എന്നാണ് അര്‍ത്ഥമാക്കുന്നത്. അങ്ങനെയുള്ള കൊലപാതകം ആര് ചെയ്താലും അവരെ ശിക്ഷിക്കണം എന്നാണ് യാഹോവയായ ദൈവം ബൈബിളില്‍ പറഞ്ഞിട്ടുള്ളത്. ദൈവത്തിന് പ്രിയപ്പെട്ട ആളായിരുന്നാലും ശരി, അന്യായമായി അയാള്‍ ആരെയെങ്കിലും വധിച്ചിട്ടുണ്ടെങ്കില്‍ അതിനും ശിക്ഷ കൊടുക്കാതിരുന്നിട്ടില്ല യഹോവയായ ദൈവം. ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് പുതിയ നിയമത്തില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ദാവീദ്‌ തന്നെ നല്ലൊരുദാഹരണമാണ്. ദാവീദിന്‍റെ പടയാളിയായ ഹിത്യനായ ഊരിയാവിന്‍റെ ഭാര്യ ബത്ത്-ശേബയെ കണ്ട് മോഹിച്ച ദാവീദ്‌ അവളെ അന്തപ്പുരത്തിലേക്ക് വിളിച്ചു വരുത്തി അവളുമായി ശയിക്കുന്നു. പിന്നീട് ബത്ത്-ശേബ ഗര്‍ഭിണിയായെന്നറിഞ്ഞപ്പോള്‍ അവളുടെ ഗര്‍ഭത്തിന്‍റെ ഉത്തരവാദി ഊരിയാവാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദാവീദ്‌ രാജാവ്‌ ഊരിയാവിനെ പടക്കളത്തില്‍ നിന്നും തിരിച്ചു വിളിച്ച് യുദ്ധരംഗത്തെ വിശേഷങ്ങളൊക്കെ അന്വേഷിച്ച ശേഷം അവനെ തന്‍റെ സ്വന്തം വീട്ടിലേക്കു പറഞ്ഞയക്കുന്നു. എന്നാല്‍ ഊരിയാവ്‌ തന്‍റെ ഭാര്യയോട് കൂടെ ശയിക്കാന്‍ വേണ്ടി വീട്ടിലേക്ക്‌ പോകാതെ ദാവീദിന്‍റെ ഭൃത്യന്മാര്‍ക്കൊപ്പം കിടന്നുറങ്ങി. രാവിലെ ദാവീദ്‌ അവനെ വിളിച്ച് എന്തുകൊണ്ട് വീട്ടിലേക്ക്‌ പോയില്ല എന്നന്വേഷിച്ചപ്പോള്‍ അവന്‍റെ മറുപടി ഇപ്രകാരമായിരുന്നു:

   

  “പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ഭൃത്യന്മാരും വെളിന്‍ പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്‍റെ ഭാര്യയോടു കൂടെ ശയിപ്പാനും എന്‍റെ വീട്ടില്‍ കടക്കുമോ? നിന്നാണ, നിന്‍റെ ജിവനാണ, അതു ഞാന്‍ ചെയ്കയില്ല” (2.ശമു.11:11)

   

  ദാവീദ്‌ അന്ന് രാത്രിയും ഊരിയാവിനെ തന്‍റെ വീട്ടിലേക്ക് പറഞ്ഞയച്ചെങ്കിലും അവന്‍ പോയില്ല, രാജാവിന്‍റെ ഭൃത്യന്മാരോടൊപ്പം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ സൈന്യാധിപനായ യോവാബിന് കൊടുക്കാന്‍ വേണ്ടി ദാവീദ്‌ ഊരിയാവിന്‍റെ കയ്യില്‍ ഒരു എഴുത്തും കൊടുത്ത് പടക്കളത്തിലേക്ക് പറഞ്ഞയച്ചു. ‘പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയില്‍ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്‍ മാറുവിന്‍’ എന്നായിരുന്നു എഴുത്തില്‍ ഉണ്ടായിരുന്നത്. യോവാബ് എഴുത്തിലുള്ളതു പോലെത്തന്നെ ചെയ്തു, ഊരിയാവ്‌ ശത്രുക്കളുടെ വെട്ടുകൊണ്ടു വീണു. അതിന് ശേഷം ഊരിയാവിന്‍റെ വിധവയായ ബത്ത്-ശേബയെ ദാവീദ്‌ വിവാഹം കഴിച്ചു, ബത്ത്-ശേബ ഒരു മകനെ പ്രസവിക്കുകയും ചെയ്തു. ദാവീദ്‌ ഊരിയാവിനോട് ഈ ചെയ്ത ചതി ഒരു കുഞ്ഞും അറിഞ്ഞില്ല. എന്നാല്‍ യഹോവയായ ദൈവം തന്‍റെ പ്രവാചകനായ നാഥാനെ ദാവീദിന്‍റെ അടുക്കലേക്ക് അയച്ചു. ധനവാനായ ഒരു മനുഷ്യന്‍ തന്‍റെ അയല്‍പക്കത്തുള്ള ഒരു ദരിദ്രനോട് കാണിച്ച അന്യായത്തിന്‍റെ കഥ ഒരു ഉപമയിലൂടെ നാഥാന്‍ പ്രവാചകന്‍ ദാവീദിനോടു പറയുന്നു. അത് കേട്ടതും ദാവീദിന്‍റെ പ്രതികരണം: “യഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍. അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം” എന്നായിരുന്നു. “ആ മനുഷ്യന്‍ നീ തന്നെ” എന്നായിരുന്നു നാഥാന്‍ പ്രവാചകന്‍റെ മറുപടി. മാത്രമല്ല, ദാവീദ്‌ ഇത്ര വലിയൊരു ഹീനകൃത്യം ചെയ്തത് കൊണ്ട് ദാവീദിന് മാത്രമല്ല, ദാവീദിന്‍റെ സന്തതി പരമ്പരകള്‍ക്കും വരാന്‍ പോകുന്ന അനര്‍ത്ഥം എന്തൊക്കെയായിരിക്കും എന്ന് നാഥാന്‍ പ്രവാചകനിലൂടെ യഹോവയായ ദൈവം വെളിപ്പെടുത്തി. ‘നാലിരിട്ടി പകരം കൊടുക്കണം’ എന്ന ദാവീദിന്‍റെ വാക്കു പോലെത്തന്നെ സംഭവിച്ചു. ഊരിയാവിന്‍റെ ഭാര്യയില്‍ ദാവീദിന് ജനിച്ച കുഞ്ഞ് മരിച്ചു പോയി, അമ്നോന്‍ എന്നൊരു മകനെ മറ്റൊരു മകനായ അബ്ശാലോം അടിച്ചു കൊന്നു, ദാവീദിനോടു മത്സരിച്ച അബ്ശാലോമിനെ ദാവീദിന്‍റെ സേനാനായകനായിരുന്ന യോവാബ് കൊന്നുകളഞ്ഞു, ദാവീദിന്‍റെ കാലശേഷം അധികാരത്തിലെത്തിയ ശലോമോനെതിരെ മത്സരിച്ചതിന് അദോനീയാവ്‌ എന്ന മറ്റൊരു മകനെ ശലോമോന്‍റെ സേനാനായകനായ ബെനയാവ് കൊന്നുകളഞ്ഞു! ഇങ്ങനെ ദാവീദിന്‍റെ നാല് മക്കള്‍ അപമൃത്യുവിനിരയായി. ഊരിയാവിന്‍റെ ജീവന് പകരം നാല് ജീവന്‍ ദാവീദിന്‍റെ കുടുംബത്തില്‍ നിന്നും യഹോവ എടുത്തു. ഇതാണ് ബൈബിളിലെ സത്യദൈവമായ യഹോവയുടെ രീതി. നിഷ്കളങ്കന്‍റെ രക്തം ഇസ്രായേല്‍ ദേശത്ത് ചൊരിയപ്പെട്ടപ്പോഴൊന്നും അവനതിന് പകരം ചോദിക്കാതിരുന്നിട്ടില്ല. എന്നാല്‍ എന്താണ് അല്ലാഹുവിന്‍റെ സ്ഥിതി? നിരപരാധിയായ മനുഷ്യരെ കാരണം കൂടാതെ വധിക്കുന്നത് കണ്ടപ്പോള്‍ അവന്‍ കൊലയാളിയെ ശിക്ഷിച്ചിട്ടുണ്ടോ? നമുക്കൊന്ന് നോക്കാം:

   

  ‘സലമത്ത്ബ്നുല്‍ അക്വഅ് നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: ‘ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: “ആരാണ് അയാളെ കൊന്നത്?” ആളുകള്‍ പറഞ്ഞു: “ഇബ്നുല്‍ അക്വഅ്” നബി പറഞ്ഞു: “എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്.” (സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 45 (1754)

   

  ഇതിന്‍റെ ഇംഗ്ലീഷ്‌ പരിഭാഷ കൂടി തരാം:

   

  It has been reported by Salama b. al-Akwa’: We fought the Battle of Hawazin along with the Messenger of Allah (ﷺ). (One day) when we were having our breakfast with the Messenger of Allah (may peace he upon him), a man came riding a red camel. He made it kneel down, extracted a strip of leather from its girth and tethered the camel with it. Then he began to take food with the people and look (curiously around). We were in a poor condition as some of us were on foot (being without any riding animals). All of a sudden, he left us hurriedy, came to his camel, untethered it, made it kneel down, mounted it and urged the beast which ran off with him. A man on a brown rhe-camel chased him (taking him for a spy). Salama (the narrator) said: I followed on foot. I ran on until I was near the thigh of the she-camel. I advanced further until I was near the haunches of the camel. I advanced still further until I caught hold of the nosestring of the camel. I made it kneel down. As soon as it placed its knee on the ground, I drew my sword and struck at the head, of the rider who fell down. I brought the camel driving it along with the man’s baggage and weapons. The Messenger of Allah (ﷺ) came forward to meet me and the people were with him. He asked: Who has killed the man? The people said: Ibn Akwa’. He said: Everything of the man is for him (Ibn Akwa’). (Sahih Muslim, Book 19, Hadith 4344)

   

  നിരപരാധിയായൊരു വഴിപോക്കനെ കാരണം കൂടാതെ (എന്ന് പറഞ്ഞാല്‍ പൂര്‍ണ്ണമായും ശരിയാവില്ല. ആ മനുഷ്യന്‍റെ കൈവശം ഒരൊട്ടകം ഉണ്ടായിരുന്നു, മുഹമ്മദിനും കൂട്ടര്‍ക്കും അയാളെ വധിക്കാന്‍ അതൊരു നല്ല കാരണമാണ്. പ്രത്യേകിച്ചും മുസ്ലീം സൈന്യത്തിന്‍റെ കയ്യില്‍ വാഹനം കുറവുള്ള സമയത്ത്) വധിച്ച് അയാളുടെ വസ്തുവകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ? സലമത്ബ്നുല്‍ അക്വഅ് ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ എന്നവകാശപ്പെടുന്നയാള്‍ ചെയ്തത്. അതിനെതിരെ ദുര്‍ബ്ബലമായൊരു പ്രതിഷേധസ്വരം പോലും അല്ലാഹു ഉയര്‍ത്തിയില്ല. ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. ഈ അല്ലാഹുവും ബൈബിളില്‍ വെളിപ്പെടുന്ന നീതിമാനായ യഹോവയും ഒരാള്‍ തന്നെയാണ് എന്ന് പറയണമെങ്കില്‍ ഒന്നുകില്‍ ഭ്രാന്തുണ്ടായിരിക്കണം, അല്ലെങ്കില്‍ തൊലിക്കട്ടി കാണ്ടാമൃഗത്തെയും അതിശയിപ്പിക്കുന്നതായിരിക്കണം.

   

  ഇനി, ബൈബിളില്‍ നിന്ന് നാം ചിന്തിച്ച ദാവീദിന്‍റെ ക്രൂരകൃത്യത്തെക്കുറിച്ചുള്ള ഇസ്ലാമിക വേര്‍ഷന്‍ എങ്ങനെയാണ് മുസ്ലീം പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത് കൂടി നമുക്കൊന്ന് നോക്കാം. “മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ആ ഗ്രന്ഥത്തില്‍ ദാവൂദ്‌ നബിയെക്കുറിച്ചുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:

   

  ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍

   

  അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.

   

  ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.

   

  അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.

   

  അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.

   

  ദാവൂദ്‌: ഇല്ല

   

  ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക’.

   

  ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.

   

  അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’

   

  ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!

   

  അദ്ദേഹം: ‘അതെന്താണ്?’

   

  ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.

   

  അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.

   

  അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

   

  ഇതാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്ന അല്ലാഹു. ദാവീദ്‌ ചെയ്ത തെറ്റിന് ദാവീദിനെകൊണ്ടുതന്നെ ശിക്ഷ വിധിപ്പിക്കുകയും മുഖം നോക്കാതെ ആ ശിക്ഷ നടപ്പിലാക്കുകയും ചെയ്ത യഹോവ എവിടെ, പരലോകത്ത് വെച്ച് ഊരിയാവിനോട് പറഞ്ഞ് ദാവൂദിന് മാപ്പ് കൊടുപ്പിക്കാം എന്ന് പറയുന്ന അല്ലാഹു എവിടെ? ഈയൊരു വിവരണത്തില്‍ നിന്ന് തന്നെ, യഹോവയും അല്ലാഹുവും രണ്ടാണെന്ന് മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുമല്ലോ. മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് ചൂട്ടു പിടിക്കുന്ന, മുഹമ്മദിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന, മുഹമ്മദിന്‍റെ ഭാര്യമാര്‍ മുഹമ്മദിനെതിരെ വഴക്കുണ്ടാക്കിയാല്‍ ആ ഭാര്യമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് മലക്കിന്‍റെ കയ്യില്‍ ആയത്തും കൊടുത്ത് വിടുന്ന, മുഹമ്മദിന്‍റെ വീട്ടുകാര്യസ്ഥന്‍റെ റോളില്‍ ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവല്ല പാപത്തിനു മുഖം നോക്കാതെ ശിക്ഷ വിധിക്കുന്ന ബൈബിളിലെ ഏക സത്യദൈവമായ യഹോവ! ഇനിയെങ്കിലും എന്‍റെ മുസ്ലീം സുഹൃത്തുക്കളേ, നിങ്ങള്‍ ഒന്നറിഞ്ഞിരുന്നോ. നിങ്ങളെ പിശാച് വഞ്ചിച്ചിരിക്കുകയാണ്. ദൈവമല്ലാത്ത ഒന്നിനെയാണ് നിങ്ങള്‍ ദൈവമെന്നു വിളിച്ച് നടക്കുന്നത്. യഥാര്‍ത്ഥ ദൈവത്തിനെ അനുകരിക്കുന്നവനായിട്ടാണ് അവന്‍ വന്നിരിക്കുന്നത്. നിങ്ങളെ അവന്‍ വഞ്ചിച്ചിരിക്കുകയാണ്. കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞു: “മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നതു” (യോഹ.10:10). നിങ്ങളെ നശിപ്പിക്കുവാനും നിങ്ങളുടെ സന്തോഷവും സമാധാനവും നിങ്ങളില്‍ നിന്ന് മോഷ്ടിക്കുവാനുമാണ് അല്ലാഹു എന്ന പേരില്‍ പിശാച് വന്നിരിക്കുന്നത്. എന്നാല്‍ നിങ്ങളെ സ്നേഹിച്ച്, നിങ്ങളുടെ പാപത്തിന് പരിഹാരം വരുത്തുവാനും നിങ്ങള്‍ക്ക് നിത്യജീവന്‍ സമൃദ്ധിയായിട്ട് ഉണ്ടാകുവാനുമാണ് യേശുക്രിസ്തു വന്നിരിക്കുന്നത്. അതുകൊണ്ട് ദൈവമെന്ന് നടിക്കുന്ന അധര്‍മ്മമൂര്‍ത്തിയായ അല്ലാഹുവിനെ ഉപേക്ഷിച്ചിട്ട് സത്യദൈവവും നിത്യജീവനുമായ യേശുക്രിസ്തുവിനെ നിങ്ങളുടെ കര്‍ത്താവായി സ്വീകരിക്കാനും സ്വര്‍ഗ്ഗത്തിന്‍റെ അവകാശികളായിത്തീരാനും ഞങ്ങള്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു…

  Leave a Comment