About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (6)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം- 5)

  അനില്‍കുമാര്‍ വി അയ്യപ്പന്‍

  (ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു: http://samvadammonthly.com/article.php?a=10

   

  ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

   

  ഇസ്ലാമിന്റെ ജിഹാദ്

  മേല്‍ തലക്കെട്ടിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്റെ യുദ്ധംഎന്നാണ് അര്‍ഥം വരിക. തികച്ചും വ്യത്യസ്തമായ പ്രസ്തുത രണ്ട് വാക്കുകള്‍ തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കുന്നത് സ്വാഭാവികം.

  ശ്രീ.മുഹമ്മദ്‌ ഈസാക്ക് താന്‍ ഉപേക്ഷിച്ചു പോയ വിശ്വാസത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ച് മാത്രമേ അറിവില്ലാത്തതുള്ളൂ, അദ്ദേഹം ഇപ്പോള്‍ ചെന്നു പെട്ടിരിക്കുന്ന മതത്തെക്കുറിച്ച് അത്യാവശ്യം അറിവുണ്ടായിരിക്കും എന്നാണു ഈ വാചകങ്ങള്‍ വായിക്കുന്നതുവരെ ഈയുള്ളവന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിനു ഇസ്ലാമിനെക്കുറിച്ചും വലിയ പിടിപാടില്ലെന്നു ഇപ്പോള്‍ മനസ്സിലായി. ‘ഇസ്ലാമിന്‍റെ ജിഹാദ്‌’ എന്നുപറഞ്ഞാല്‍ ‘സമാധാനത്തിന്‍റെ യുദ്ധം’ എന്നാണ് അര്‍ത്ഥമത്രേ! എവിടുന്നു കിട്ടി ഈ വിവരക്കേട്? അറബിയില്‍ അത്യാവശ്യം അറിവുള്ള ഏതൊരു പണ്ഡിതനോടും നിങ്ങള്‍ ചോദിച്ചു നോക്കുക, എന്താണ് ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥമെന്നു. അവര്‍ പറയും കീഴടങ്ങുക എന്നതാണ് ആ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം, വിശാലമായ അര്‍ത്ഥത്തില്‍ ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങുക എന്നാണ് ഇസ്ലാം എന്നതിന്‍റെ അര്‍ത്ഥം’ എന്നുകൂടി അവര്‍ പറഞ്ഞു തരും. ജിഹാദ്‌ എന്ന് പറഞ്ഞാല്‍ ‘പോരാടുക’ അഥവാ ‘യുദ്ധം ചെയ്യുക’ എന്നാണ് അര്‍ത്ഥം. അപ്പോള്‍ ‘ഇസ്ലാമിക ജിഹാദ്‌’ എന്ന് പറഞ്ഞാല്‍ അല്ലാഹുവിനും അവന്‍റെ ദൂതനും വേണ്ടി അവിശ്വാസികളെ യുദ്ധം ചെയ്തു കീഴടക്കുക’ അല്ലെങ്കില്‍ ‘അല്ലാഹുവിലും മുഹമ്മദിലും വിശ്വസിക്കാത്തവരോട് യുദ്ധം ചെയ്യുക’ എന്ന അര്‍ത്ഥമല്ലാതെ വേറെ ഒരര്‍ത്ഥവും കിട്ടുകയില്ല. (ഇസ്ലാം സമാധാനമാണ് എന്ന ദാവാ പ്രവര്‍ത്തകരുടെ വ്യാജാവകാശവാദത്തിന്‍റെ പൊള്ളത്തരം അറിയാന്‍ ഈ ലേഖനം വായിക്കുക) അങ്ങനെയിരിക്കെ ഇസ്ലാമിന്‍റെ ജിഹാദ്‌ എന്നതിനെ നേര്‍ക്കുനേര്‍ പരിഭാഷപ്പെടുത്തിയാല്‍ സമാധാനത്തിന്‍റെ യുദ്ധം എന്നര്‍ത്ഥം കിട്ടുമെന്ന് ശ്രീ.മുഹമ്മദ്‌ ഈസാക്ക് എവിടുന്നാണ് വെളിപ്പാടു കിട്ടിയത്? ഖുര്‍ആന്‍ എഴുതപ്പെട്ട കാലത്തുള്ള ഏതെങ്കിലും അറബി കൃതിയില്‍ ഇസ്ലാം എന്ന പദം സമാധാനം എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചതായി ശ്രീ.മുഹമ്മദ്‌ ഈസാക്ക് കാണിച്ചു തരാന്‍ കഴിയുമോ? കാണിച്ചുതരാന്‍ കഴിയുമെങ്കില്‍ ശ്രീ.മുഹമ്മദ്‌ ഈസാ പറഞ്ഞ ഈ നേര്‍ക്കുനേര്‍ പരിഭാഷ ഞങ്ങള്‍ അംഗീകരിക്കാം. എന്നാല്‍ ഒരിക്കലും അങ്ങനെയൊരു തെളിവ് കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുകയില്ല. എം.എം.അക്ബറിനെപ്പോലെയുള്ള മൂത്ത ദാവാ പ്രസംഗകര്‍ പറയുന്നത് കണ്ണടച്ച് വിഴുങ്ങന്നുത് കൊണ്ടാണ് ഇസ്ലാം എന്ന പദത്തിന് സമാധാനം എന്ന അര്‍ത്ഥമുണ്ടെന്ന് പാവം മുഹമ്മദ്‌ ഈസാ തെറ്റിദ്ധരിച്ചത്!

   

  വീണ്ടും ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നു:

   

  ഈ സംശയം നീങ്ങുന്നതിന് ക്രൈസ്തവര്‍ക്ക് നല്‍കാനുള്ള ഏക നിര്‍ദേശം, യേശു ദേവാലയത്തില്‍ വായിച്ച മോശെയുടെ ന്യായപ്രമാണം ദയവായി നിങ്ങളും വായിക്കണം എന്ന് മാത്രമാണ്. മോശെയുടെ പഞ്ചഗ്രന്ഥത്തിലെ അവസാനത്തേതായ ആവര്‍ത്തനപുസ്തകം പറയുന്നത് ഇങ്ങനെയാണ്. “നിങ്ങള്‍ ഒരു നഗരം അക്രമിക്കാന്‍ പോകുമ്പോള്‍, അവിടെയുളള ജനങ്ങളോട് സമാധാനംഎന്ന് വിളിച്ച് പറയണം. അപ്പോള്‍ സമാധാനം എന്ന മറുപടി പറഞ്ഞ് അവര്‍ വാതില്‍ തുറന്നാല്‍ അവിടെയുള്ള ജനം എല്ലാം നിങ്ങള്‍ക്ക് അടിമയായി ജോലി ചെയ്യണം. എന്നാല്‍ അവര്‍ സമാധാനം നിരസിച്ച് യുദ്ധത്തിന് ഒരുങ്ങിയാല്‍ നീ അതിനെ പ്രതിരോധിക്കണം. നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യില്‍ ഏല്‍പ്പിക്കുമ്പോള്‍ അതിലുള്ള സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിനക്ക് കൊള്ള മുതലായി (ഗനീമത്ത്) എടുക്കാം. നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളില്‍ നിന്നും നല്‍കിയ കൊള്ള വസ്തുക്കള്‍ നിനക്ക് അനുഭവിക്കാം.” “നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നല്‍കുന്ന നഗരങ്ങളിലെ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ ബാക്കിയാക്കരുത്. അല്ലാത്തപക്ഷം അവര്‍ തങ്ങളുടെ അന്യദേവാരാധനയില്‍ ചെയ്യുന്ന മ്ളേച്ഛതകള്‍ പിന്തുടരുവാന്‍ നിങ്ങളെ പഠിപ്പിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിരോധമായി നിങ്ങള്‍ പാപം ചെയ്യുകയും ചെയ്യും.” (ആവര്‍ത്തനം പുസ്തകം 20: 10-18)

   

  ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം. എന്നാല്‍ ദൈവത്തിന്റെ സമാധാനത്തെ നിഷേധിച്ചാല്‍ അതിന് നേതൃത്വം നല്‍കുന്ന മുഴുവന്‍ പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണമെന്നും യുദ്ധത്തിന്റെ ഉത്തരവാദിത്വമില്ലാത്ത സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും സമരാര്‍ജ്ജിത സമ്പത്തായി ജേതാക്കള്‍ക്ക് ഉപയോഗിക്കാമെന്നും നിയമം വ്യക്തമാക്കുന്നു. ശത്രുക്കളായ പുരുഷന്മാരെ ജീവിക്കാന്‍ വിട്ടാല്‍ അവര്‍ നിങ്ങളെ വഴികേടിലാക്കുമെന്നതിനാല്‍ നിര്‍ബന്ധമായി തന്നെ അവരെ കൊല്ലണമെന്നും യേശു വായിച്ചിരുന്ന മോശെയുടെ നിയമം അനുശാസിക്കുന്നു.

   

  അതിവിദഗ്ദമായി ആടിനെ പട്ടിയാക്കുന്ന കലാപരിപാടിയാണ് ശ്രീ.മുഹമ്മദ്‌ ഈസാ ഇവിടെ നടത്തിയിരിക്കുന്നത്. യിസ്രായേല്‍ ജനത്തിനു യഹോവയായ ദൈവം നല്‍കിയ കല്പനയെ അതിന്‍റെ സാഹചര്യവും അര്‍ത്ഥവുമറിയാതെ ശ്രീ.മുഹമ്മദ്‌ ഈസാ ദുര്‍വ്യാഖ്യാനിച്ച് അല്ലാഹുവും മുഹമ്മദും നടത്തിയിട്ടുള്ള നരനായാട്ടുകളെയും അനീതികളെയും മ്ലേച്ഛപ്രവൃത്തികളേയും അല്പമെങ്കിലും വെള്ളപൂശാം എന്നുകരുതി വ്യര്‍ത്ഥ പരിശ്രമം നടത്തുകയാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ പരിശ്രമം പാഴായിപ്പോകുന്നത് എങ്ങനെയാണെന്ന് ബൈബിള്‍ വെളിച്ചത്തില്‍ ഈ ഭാഗം പരിശോധിക്കുമ്പോള്‍ നമുക്ക്‌ മനസ്സിലാകും. നമുക്കതൊന്നു പരിശോധിക്കാം:

   

  യഹോവയായ ദൈവത്തിനു ഭൂമിയില്‍ തന്‍റെ നിയമങ്ങളും ചട്ടങ്ങളും കല്പനകളും പ്രമാണങ്ങളും നടപ്പിലാക്കാന്‍ വേണ്ടിയുള്ള ഏക രാജ്യം കിഴക്ക് യോര്‍ദ്ദാന്‍ നദിയും പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും (meditarenian sea) തെക്ക് മിസ്രയീം തോടും വടക്ക് ദാനും അതിരായിട്ടുള്ള യിസ്രായേല്‍ രാജ്യമായിരുന്നു. പഴയനിയമകാലത്ത് ദൈവത്തിന്‍റെ സ്വന്തജനം എന്ന അതിമഹത്തായ പദവിയോടെ തികച്ചും ഭൌതികമായ ഈ രാജ്യം ശത്രുക്കളുടെ മദ്ധ്യേ നീണ്ട ആയിരത്തിലധികം വര്‍ഷം അജയ്യമായി നിലനിന്നു. ഇവര്‍ ഒരു ജനതയായി രൂപം കൊള്ളുന്നത്‌ ഈജിപ്ത് എന്ന ഇരുമ്പുലയില്‍ അടിമത്തത്തില്‍ ഇരിക്കുമ്പോഴാണ്. അവിടെനിന്നും യഹോവയായ ദൈവം തന്‍റെ ശക്തിയാലും ഭുജവീര്യത്താലും അവരെ വിമോചിപ്പിച്ചു കൊണ്ടുവന്നു കുടിപ്പാര്‍പ്പിച്ചത് പില്‍ക്കാലത്ത് യിസ്രായേല്‍ എന്ന് വിളിക്കപ്പെട്ട കനാന്‍ നാട്ടിലാണ്. ദൈവം തന്‍റെ നീതി വെളിപ്പെടുത്തിക്കൊണ്ടുതന്നെയാണ് ആ കാര്യം ചെയ്തത്. അങ്ങനെ ശത്രുക്കളുടെ മദ്ധ്യേ യിസ്രായേല്‍ രാജ്യം സ്ഥിതി ചെയ്യുമ്പോള്‍ അവരുടെ സുരക്ഷിതത്വത്തിനുവേണ്ടി ചുറ്റുപാടുമുള്ള രാജ്യങ്ങളോട് യുദ്ധം ചെയ്യേണ്ട അവസ്ഥയില്‍ അനുവര്‍ത്തിക്കേണ്ട നിയമമായിട്ടാണ് ആവ.20:1-20 വരെയുള്ള വാക്യങ്ങളില്‍ കാണുന്നത്. (ശ്രീ. മുഹമ്മദ്‌ ഈസാ 18 വരെയുള്ള വാക്യങ്ങളേ ഉദ്ധരിച്ചുള്ളൂ. എന്തുകൊണ്ടാണ് അദ്ദേഹം 19,20 വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്ന് ഞാന്‍ പിന്നാലെ പറയാം.)

   

  ഇന്നത്തേതുപോലെ ജനാധിപത്യവും ഐക്യരാഷ്ട്രസഭയും ഇല്ലാതിരുന്ന കാലമായിരുന്നു അതെന്നോര്‍ക്കണം. രാജാക്കന്മാരുടെ സിംഹാസനങ്ങള്‍ക്കും ധനവാന്മാരുടെ ധനത്തിനും സുഖിമാന്മാരുടെ സുഖലോലുപതക്കും പൌരന്‍മാരുടെ സ്വാതന്ത്ര്യത്തിനും യാതൊരുവിധ ഉറപ്പും ഇല്ലാതിരുന്ന കാലം. എപ്പോള്‍ വേണമെങ്കിലും അയല്‍രാജ്യത്തുനിന്ന് ശത്രു സൈന്യം വന്നു ആക്രമിക്കാം. പ്രത്യേകിച്ചും യിസ്രായേല്‍ ദൈവത്തിന്‍റെ സ്വന്തജനമായിരുന്നത് കൊണ്ട് പിശാചിന്‍റെ അധീനതയില്‍ കിടക്കുന്ന ലോകത്തെ മറ്റു രാജ്യങ്ങളെ അവന്‍ യിസ്രായെലിനെതിരെ എപ്പോഴും യുദ്ധത്തിനു ഉദ്യമിപ്പിക്കുകയും ചെയ്യും. ഈ അവസ്ഥയില്‍ യിസ്രായേലിന് സമാധാനം വേണമെങ്കില്‍ ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിന് കീഴടങ്ങിയിരിക്കേണ്ടതുണ്ട്, അതല്ലെങ്കില്‍ യിസ്രായേല്‍ അവര്‍ക്ക് കീഴടങ്ങിയിരിക്കേണ്ടി വരും. അതിനാലാണ് യഹോവയായ ദൈവം ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളോട് യുദ്ധം ചെയ്യുവാന്‍ യിസ്രായേലിന് അനുവാദം കൊടുത്തത്. എന്നാല്‍ ആ യുദ്ധം യിസ്രായേലിന് തോന്നിയപോലെ ആകരുത്, യഹോവയായ ദൈവം നല്‍കിയ കല്പനകള്‍ക്കനുസരിച്ചായിരിക്കണം എന്നുള്ളതിനാലാണ് ആവ.20-മധ്യായത്തില്‍ യുദ്ധസംബന്ധമായ കല്പനകള്‍ കൊടുത്തത്.

   

  എന്നാല്‍ ദൈവം പറഞ്ഞതനുസരിച്ച് യിസ്രായേല്‍ ജനം കനാന്‍ നാട്ടിലുള്ള ജനതകളെ മുഴുവനുമായി നീക്കം ചെയ്യുകയോ ചുറ്റുപാടുമുള്ള രാജ്യങ്ങളെ തങ്ങളുടെ അധീനതയില്‍ ആക്കുകയോ ചെയ്തില്ല. ഇതിന്‍റെ അനന്തരഫലം എന്തായിരുന്നു എന്ന് നോക്കാം:

   

  “യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (യോശു.15:63)

   

  “എന്നാല്‍ അവര്‍ ഗെസേരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയില്‍ ഊഴിയവേല ചെയ്തു പാര്‍ത്തു വരുന്നു” (യോശു.16:10)

   

  “എന്നാല്‍ മനശ്ശെയുടെ മക്കള്‍ക്കു ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്കും ആ ദേശത്തില്‍ തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു. എന്നാല്‍ യിസ്രായേല്‍മക്കള്‍ ബലവാന്മാരായി തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു” (യോശു.17:12,13)

   

  “ബെന്യാമീന്‍ മക്കള്‍ യെരൂശലേമില്‍ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍ മക്കളോടു കൂടെ യെരൂശലേമില്‍ പാര്‍ത്തുവരുന്നു” (ന്യായാ.1:21)

   

  “മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ളെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്കും ആ ദേശത്തു തന്നേ പാര്‍പ്പാനുള്ള താല്പര്യം സാധിച്ചു.

   

  “എന്നാല്‍ യിസ്രായേലിന്നു ബലം കൂടിയപ്പോള്‍ അവര്‍ കന്യാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു.

   

  “എഫ്രയീം ഗേസെരില്‍ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരില്‍ അവരുടെ ഇടയില്‍ പാര്‍ത്തു.

   

  “സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്നു അവരുടെ ഇടയില്‍ പാര്‍ത്തു.

   

  “ആശേര്‍ അക്കോവിലും സീദോനിലും അഹ്ളാബിലും അക്സീബിലും ഹെല്‍ബയിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. അവരെ നീക്കിക്കളയാതെ ആശേര്‍യ്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു.

   

  “നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയില്‍ പാര്‍ത്തു; എന്നാല്‍ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്കും ഊഴിയവേലക്കാരായിത്തിര്‍ന്നു” (ന്യായാ.1:27-33)

   

  ദൈവം പറഞ്ഞതുപോലെ യിസ്രായേല്‍ ജനം പ്രവര്‍ത്തിക്കാതിരുന്നതാണ് ഇതുവരെ വായിച്ചത്. ഇനി ദൈവകല്പന ലംഘിച്ചതിന് യിസ്രായേല്‍ ജനം അനുഭവിച്ചത് എന്തായിരുന്നു എന്ന് നോക്കാം:

   

  “അമോര്‍യ്യര്‍ ദാന്‍ മക്കളെ തിക്കിത്തള്ളി മലനാട്ടില്‍ കയറ്റി; താഴ്വരയിലേക്കു ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല” (ന്യായാ.1:34)

   

  ദൈവം കൊടുത്ത വാഗ്ദത്ത ഭൂമിയില്‍ ജീവിക്കേണ്ട ദാന്‍ മക്കള്‍ ഇപ്പോള്‍ താഴ്വരയിലേക്ക് ഇറങ്ങാന്‍ കഴിയാതെ ശത്രുവിനെ പേടിച്ചു മലമുകളില്‍  ജീവിക്കേണ്ട അവസ്ഥയിലാണ്! തീര്‍ന്നില്ല, ചുറ്റുപാടുമുള്ള രാജ്യങ്ങള്‍ യിസ്രായേലിനെ ആക്രമിക്കുകയും അടിമകളാക്കുകയും ചെയ്തതായും ബൈബിള്‍ പറയുന്നുണ്ട്:

   

  “മെസോപൊത്തോമ്യനായ കൂശന്‍ രിശാഥായീമിന് യിസ്രായേല്‍ ജനം എട്ടു സംവത്സരം അടിമകളായിരുന്നു” (ന്യായാ.3:8)

   

  “അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി. അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു” (ന്യായാ.3:13,14)

   

  “കനാന്യ രാജാവായ യാബീന്‍ ഇരുപതു സംവത്സരം യിസ്രായേലിനെ കഠിനമായി ഞെരുക്കി” (ന്യായാ.4:2,3)

   

  “മിദ്യാന്യര്‍ ഏഴു വര്‍ഷം യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.6:1)

   

  “ഫെലിസ്ത്യരും അമ്മോന്യരും 18 വര്‍ഷം യിസ്രായേലിനെ ഉപദ്രവിച്ചു ഞെരുക്കി” (ന്യായാ.10:7,8)

   

  “നാല്‍പ്പതു സംവത്സരം ഫെലിസ്ത്യര്‍ യിസ്രായേലിനെ അടിമകളാക്കി” (ന്യായാ.13:1)

   

  ഇത് ന്യായാധിപന്മാരുടെ കാലത്ത് മാത്രമുള്ള സംഭവങ്ങളാണ്. അത് കഴിഞ്ഞുള്ള കാലങ്ങളിലും യിസ്രായേല്‍ ചുറ്റുപാടുമുള്ള ശത്രുക്കളാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നത് നോക്കുക:

   

  “ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു. അവര്‍ നിന്‍റെ ജനത്തിന്‍റെ നേരെ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു. വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും; അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു” (സങ്കീ.83:2-8)

   

  യിസ്രായേലിന് ചുറ്റുമുള്ള എല്ലാ രാഷ്ട്രങ്ങളും ഒത്തൊരുമിച്ചു യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം മുടിച്ചു കളയാന്‍ നടത്തിയ പരിശ്രമത്തെയാണ് ആസാഫ്‌ ഇവിടെ വിവരിക്കുന്നത്. ഇവര്‍ എങ്ങനെയാണ് ആക്രമിക്കാന്‍ വരുന്നത് എന്ന് ന്യായാധിപന്മാരുടെ പുസ്തകത്തില്‍ പറയുന്നുണ്ട്:

   

  “മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു” (ന്യായാ.6:2-6)

   

  യിസ്രായേലിന്‍റെ വിളവെടുപ്പുകാലത്താണ് ഇവര്‍ ആക്രമണവുമായി വരുന്നത്. വന്നു വിള നശിപ്പിക്കുകയാണ്. അതിന്‍റെ അനന്തരഫലം യുദ്ധം തീര്‍ന്നാലും ഭക്ഷണം ലഭിക്കാതെ യിസ്രായേലിലെ ആബാലവൃദ്ധം ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും എന്നതാണ്. ഇങ്ങനെയുള്ള അവസ്ഥയിലേക്ക് ദൈവത്തിന്‍റെ ജനം എത്തിപ്പെടരുത് എന്നുള്ളതിനാലാണ് യഹോവയായ ദൈവം ചുറ്റുമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ യിസ്രായേലിന് അനുവാദം നല്‍കിയത്. അല്ലാതെ ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ഇവിടെ ദൈവത്തെ അനുസരിക്കുന്ന ജനങ്ങളുടെ ഒരു സൈന്യം ഒരു പട്ടണത്തില്‍ചെന്ന് അവരെ സമാധാനത്തിലേക്ക് ക്ഷണിക്കണം. അവര്‍ അത് സ്വീകരിച്ചാല്‍ അവരുടെ നേതൃത്വം ഏറ്റെടുക്കുകയും ഇവരുടെ വ്യവസ്ഥയനുസരിച്ച് ഭരിക്കുകയും ചെയ്യണം” എന്ന് യഹോവയായ ദൈവം പറഞ്ഞിട്ടില്ല. ആ രാജ്യക്കാര്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്നതുകൊണ്ട് അവരെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും നിയമവും സ്ഥാപിക്കാന്‍ യഹോവ കല്പിച്ചിട്ടില്ല എന്ന കാര്യം പ്രത്യേകം നാം ശ്രദ്ധിക്കണം. ശ്രീ.മുഹമ്മദ്‌ ഈസായുടെ ഈദൃശമായ ബൈബിള്‍ ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ നാം പ്രത്യേകം ജാഗ്രതയുള്ളവരായിരിക്കണം. ഇനി എന്തുകൊണ്ടാണ് ശ്രീ. മുഹമ്മദ്‌ ഈസാ ആവ.20:18 വരെ മാത്രം ഉദ്ധരിച്ചിട്ടു നിറുത്തിക്കളഞ്ഞത്, ബാക്കി രണ്ടു വാക്യങ്ങള്‍ ഉദ്ധരിക്കാതിരുന്നതെന്തു എന്നൊക്കെയുള്ള കാര്യം നോക്കാം:

   

  ആവ.20:19,20 ഞാന്‍ താഴെ ഉദ്ധരിക്കുന്നു:

   

  “ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്തു വളരെക്കാലം നിരോധിക്കേണ്ടിവന്നാല്‍ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുതു; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാല്‍ അവയെ വെട്ടിക്കളയരുതു; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ? തിന്മാനുള്ള ഫലവൃകഷമല്ലെന്നു അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങും വരെ അതിന്‍റെ നേരെ കൊത്തളം പണികയും ചെയ്യാം”

   

  ഇവിടെ യഹോവയായ ദൈവം യിസ്രായേല്‍ മക്കള്‍ യുദ്ധത്തിനു പോകുമ്പോള്‍ ആ പ്രദേശത്തുള്ള ഫലവൃക്ഷങ്ങളോട് അനുവര്‍ത്തിക്കേണ്ട യുദ്ധനിയമം നല്‍കുകയാണ്. ഫലവൃക്ഷങ്ങളെ വെട്ടിക്കളയാന്‍ പാടില്ല എന്ന കര്‍ശനമായ കല്പനയാണ് കൊടുക്കുന്നത്. ഇത് ആരും അംഗീകരിക്കുന്ന യുദ്ധനിയമമാണ് എന്നുള്ളതിന് രണ്ടു പക്ഷമില്ല. ഇനി നമുക്ക് ഖുര്‍ആനില്‍ നിന്നുള്ള ഒരു ആയത്ത് നോക്കാം:

   

  “നിങ്ങള്‍ വല്ല ഈന്തപ്പനയും മുറിക്കുകയോ അല്ലെങ്കില്‍ അവയെ അവയുടെ മുരടുകളില്‍ നില്‍ക്കാന്‍ വിടുകയോ ചെയ്യുന്ന പക്ഷം അത്‌ അല്ലാഹുവിന്‍റെ അനുമതി പ്രകാരമാണ്‌. അധര്‍മ്മകാരികളെ അപമാനപ്പെടുത്തുവാന്‍ വേണ്ടിയുമാണ്‌” (സൂറാ.59:5).

   

  ബനൂ നദീര്‍ ഗോത്രക്കാരുടെ (മദീനക്കടുത്തുണ്ടായിരുന്ന അതിസമ്പന്നരായിരുന്ന ഒരു അറബി യഹൂദ ഗോത്രം) കോട്ടകള്‍ ഉപരോധിച്ച ഘട്ടത്തില്‍ അവരെ പുറത്തുകൊണ്ടുവരാന്‍ അവരുടെ ഈത്തപ്പനകള്‍ മുറിക്കാന്‍ മുഹമ്മദ്‌ കല്പനയിട്ടിരുന്നു. മരുഭൂമിയില്‍ ഭക്ഷ്യവസ്തുക്കള്‍ വളരെ വിലയേറിയതായതുകൊണ്ട് അറബികള്‍ യുദ്ധത്തില്‍ ശത്രുവിന്‍റെ തോട്ടങ്ങള്‍ പിടിച്ചെടുക്കുമെന്നല്ലാതെ അത് നശിപ്പിക്കുന്ന പതിവുണ്ടായിരുന്നില്ല. മുഹമ്മദ്‌ അറബികളുടെ ഈ യുദ്ധമര്യാദ ലംഘിച്ചപ്പോള്‍ മുസ്ലീം സൈന്യത്തില്‍ത്തന്നെ അതിനെതിരെ മുറുമുറുപ്പ് ഉണ്ടായി. പല സ്വഹാബിമാരും രഹസ്യമായും പരസ്യമായും ഈ യുദ്ധതന്ത്രത്തെ വിമര്‍ശിച്ചപ്പോള്‍ അതിനെ ന്യായീകരിച്ചുകൊണ്ടാണ് അല്ലാഹു ഈ ആയത്തിറക്കുന്നത്. സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1746-ല്‍ ഇപ്രകാരം കാണുന്നു: “ഇബ്നു ഉമര്‍ നിവേദനം: റസൂല്‍ ബനൂ നദീര്‍ ഗോത്രത്തിന്‍റെ ഈത്തപ്പനകള്‍ മുറിക്കുകയും അത് കത്തിക്കുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടു ഹസ്സാന്‍ പാടി: ബുവൈറത്തു പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന ഈന്തപ്പനകള്‍ കത്തിക്കരിഞ്ഞതിനാല്‍ ബനൂലൂഅയ്യ്‌ ഗോത്രത്തിലെ നായകന്മാര്‍ നിന്ദ്യരായി.” ഈ വിഷയവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ വചനം (സൂറാ.59:5) ഇറങ്ങിയത്. ‘ശത്രുവിന്‍റെ വൃക്ഷങ്ങളോട് പോരാടാന്‍ അത് മനുഷ്യനാകുന്നുവോ?’ എന്ന് ചോദിക്കുന്ന യഹോവ ഒരു ഭാഗത്ത്. ‘ശത്രുവിന്‍റെ ഈത്തപ്പനത്തോട്ടം വെട്ടിമുറിച്ചത് ഞമ്മള് പറഞ്ഞിട്ടാണ്’ എന്ന് പറയുന്ന അല്ലാഹു മറുഭാഗത്ത്. ഇതില്‍ ഏതു പ്രമാണമാണ് നീതിയുക്തമായത് എന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക്‌ ഊഹിക്കാമല്ലോ. ഇസ്ലാമിക ജിഹാദില്‍ ജയിക്കാന്‍ വേണ്ടി ഇപ്രകാരമുള്ള എന്ത് കാര്യങ്ങളും ചെയ്യാന്‍ അല്ലാഹു മുസ്ലീങ്ങള്‍ക്ക് അനുവാദം കൊടുത്തിട്ടുണ്ട് എന്ന കാര്യം ശ്രീ.മുഹമ്മദ്‌ ഈസാക്ക് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹം ബൈബിളില്‍ നിന്നും ഉദ്ധരിച്ചപ്പോള്‍ ആവ.20:19,20 ഉദ്ധരിക്കാതെ വിട്ടു കളഞ്ഞത്. കാരണം, അത് ഉദ്ധരിച്ചാല്‍ പിന്നെ വേറെ ഒന്നും ഉദ്ധരിച്ചിട്ടു കാര്യമില്ല എന്ന കാര്യം അദ്ദേഹത്തിനറിയാം.

   

  ഇതുമാത്രമല്ല, യിസ്രായേലിന് യഹോവയായ ദൈവം യുദ്ധത്തില്‍ നിഷിദ്ധമാക്കിയിരുന്ന പലതും ഇസ്ലാമിക ജിഹാദില്‍ അല്ലാഹു അനുവദനീയമാക്കിയിട്ടുണ്ട്. ഹദീസുകള്‍ ഓരോന്നോരോന്നായി നാം പരിശോധിച്ചാല്‍ നമ്മള്‍ അമ്പരന്നു പോകുന്നത്ര കൊള്ളരുതായ്മകള്‍ കാണിക്കാനാണ് അല്ലാഹുവും മുഹമ്മദും മുസ്ലീങ്ങളെ പ്രേരിപ്പിച്ചിട്ടുള്ളത്. ശ്രീ. മുഹമ്മദ്‌ ഈസാ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് കൊണ്ട് നമ്മള്‍ കുറച്ചു ഹദീസുകള്‍ എങ്കിലും ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ് എന്ന് തോന്നിയതിനാല്‍ ആ ഹദീസുകളില്‍ ചിലത് ഞാന്‍ താഴെ കൊടുക്കുന്നു:

   

  ഇബ്നു ഔന്‍ നിവേദനം: യുദ്ധത്തിനു മുന്‍പ്‌ (ഇസ്ലാമിലേക്ക്) ക്ഷണിക്കേണ്ടതുണ്ടോയെന്നതിനെക്കുറിച്ച് നാഫിഇനോട് ചോദിച്ചുകൊണ്ട് ഞാന്‍ കത്തെഴുതി. അപ്പോള്‍ അദ്ദേഹം എനിക്ക് (മറുപടി) എഴുതി: അങ്ങനെ ചെയ്തിരുന്നത് ഇസ്ലാമിന്‍റെ ആരംഭത്തിലായിരുന്നു. ബ്നു മുസ്തലഖ് ഗോത്രത്തെ അവര്‍ അശ്രദ്ധയിലായിരിക്കെ നബി ആക്രമിക്കുകയുണ്ടായി. അവരുടെ കാലികള്‍ ജലാശയത്തിനരികെ കുടിപ്പിക്കപ്പെടുകയായിരുന്നു. എന്നിട്ട് അവരിലെ യോദ്ധാക്കളെ വധിക്കുകയും തടവുകാരെ പിടികൂടുകയും ചെയ്തു. അന്ന് ഹാരിഥിന്‍റെ പുത്രി ജുവൈരിയയെ ലഭിക്കുകയും ചെയ്തു. അന്ന് സൈന്യത്തിലുണ്ടായിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ എന്നോട് ഈ ഹദീസ്‌ പറയുകയുണ്ടായിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 1 (1730)

   

  നിങ്ങള്‍ ഒരു പട്ടണത്തെ ആക്രമിക്കാന്‍ ചെല്ലുമ്പോള്‍ അതിനോട് സമാധാനം എന്ന് വിളിച്ചു പറയണം, അവര്‍ സമാധാനം എന്ന് പറഞ്ഞു പട്ടണവാതില്‍ തുറന്നു തന്നാല്‍ അവരെ ആക്രമിക്കാതെ അവരെ കീഴടക്കണം എന്ന് ബൈബിളിലെ ദൈവം യുദ്ധത്തിനു പോകുന്ന യിസ്രായേലിന് കല്പന കൊടുത്തെങ്കില്‍ ഇവിടെ അല്ലാഹു പറയുന്നത് അശ്രദ്ധയിലായിരിക്കുന്ന ജനങ്ങളെ ആക്രമിക്കണം എന്നാണ്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ യുദ്ധത്തിനു പോയിരുന്നപ്പോള്‍ കുറഞ്ഞത് അവിടെയുള്ള ജനങ്ങളെ ഇസ്ലാം മതം സ്വീകരിക്കാന്‍ പറഞ്ഞു അവര്‍ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയെങ്കിലും ചെയ്തിരുന്നു. എന്നാല്‍ ഇസ്ലാം പ്രബലപ്പെട്ടപ്പോള്‍ അതും ഇല്ലാതായി. അതിന്‍റെ കാരണം സാമ്പത്തികമാണ് എന്നു സൂക്ഷ്മ പരിശോധനയില്‍ കാണാം. ഒരു ജനവിഭാഗത്തെ ആക്രമിച്ചു കീഴടക്കിയാല്‍ അവരുടെ സ്വത്തുക്കളും സ്ത്രീകളും എല്ലാം ഇസ്ലാമിക സൈനികര്‍ക്കും മുഹമ്മദിനും ഉള്ളതാണ്. എന്നാല്‍ ആരെങ്കിലും ഒരാള്‍ ഇസ്ലാം സ്വീകരിച്ചാല്‍ പിന്നെ അവനെ ഉപദ്രവിക്കുകയോ അവന്‍റെ സ്വത്ത് പിടിച്ചെടുക്കുകയോ ചെയ്യരുത് എന്ന് അല്ലാഹുവിന്‍റെ കല്പനയുണ്ട്. ഇസ്ലാമിന്‍റെ ആരംഭത്തില്‍ തങ്ങളുടെ പക്ഷത്തു ആള്‍ബലം കൂടുതല്‍ ഉണ്ടാകണം എന്നുള്ളതിനാല്‍ മുഹമ്മദും കൂട്ടരും ആക്രമണത്തിനു പോകുമ്പോള്‍ അവരോടു തങ്ങള്‍ പറയുന്ന പുതിയ മതമായ ഇസ്ലാം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാലക്രമേണ ഇസ്ലാമിക സൈന്യം വികസിച്ചപ്പോള്‍ അവര്‍ക്കാവശ്യം ആള്‍ബലം അല്ല, ആയുധബലമായിരുന്നു. പിന്നെ സൈനികരുടെ ശാരീരികാവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ സ്ത്രീകളും. അതിനു മറ്റു സ്ഥലങ്ങള്‍ ആക്രമിച്ചു അവരുടെ സ്വത്തും സ്ത്രീകളേയും പിടിച്ചെടുത്താലെ മതിയാകുകയുള്ളൂ. അതുകൊണ്ടാണ് ആദ്യകാലത്ത് ചെയ്തുവന്നിരുന്ന, യുദ്ധത്തിനു മുന്‍പ്‌ ശത്രുവിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന പരിപാടി അവര്‍ നിറുത്തലാക്കിയത്. എങ്ങാനും അവര്‍ ഇസ്ലാമിലേക്കുള്ള ക്ഷണം സ്വീകരിച്ചു മുസ്ലീമായാല്‍ പിന്നെ അവരെ ആക്രമിക്കാന്‍ കഴിയില്ല. അതൊഴിവാക്കാന്‍ വേണ്ടി മുഹമ്മദും കൂട്ടരും അവലംബിച്ച തന്ത്രമാണ് യുദ്ധത്തിനു ചെല്ലുമ്പോള്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാതെ അപ്രതീക്ഷിതമായി ആക്രമിക്കുക എന്നുള്ളത്. ഇന്ത്യയില്‍ ഇന്ന് സമാധാനം പ്രസ്താവിച്ചു നടക്കുന്ന ദാവാ പ്രസംഗകര്‍ തങ്ങളുടെ സമാധാനത്തിന്‍റെ മുഖംമൂടി വലിച്ചു മാറ്റാന്‍ അധികം സമയം ഒന്നും വേണ്ട.

   

  ശ്രീ.മുഹമ്മദ്‌ ഈസാ എഴുതുന്നത്‌ നോക്കുക:

   

  ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട്. ഇപ്രകാരം യുദ്ധത്തിലൂടെ സ്ഥാപിക്കപ്പെടുന്ന സമാധാനം ഏതാണ്? സാധാരണയായി നമ്മള്‍ നല്‍കുന്ന അര്‍ഥം ഇവിടെ അനുയോജ്യമല്ല? കാരണം വ്യഭിചാരിയ്ക്ക് സമാധാനത്തോടെ വ്യഭിചരിക്കാനും മോഷ്ടാവിന് സമാധാനത്തോടെ മോഷ്ടിക്കാനും മദ്യപാനിയ്ക്ക് സമാധാനമായി മദ്യപിക്കാനും കൊലപാതകിക്ക് സമാധാനമായി ഒരാളെ കൊല്ലാനും സ്വാതന്ത്യ്രം നല്‍കുന്ന ശുദ്ധതോന്ന്യാസത്തിന്റെ സമാധാനമല്ല ഇവിടെ വിവക്ഷിക്കുന്നത്. മറിച്ച്, അക്രമവും അഴിമതിയും മ്ളേച്ഛതയും കൊലപാതകവും ഇല്ലായ്മ ചെയ്യുകയും, പകരം എല്ലാ ജനങ്ങള്‍ക്കും നീതി ഉറപ്പാക്കുകയും ദൈവികസന്ദേശം എല്ലാവര്‍ക്കും എത്തിക്കാന്‍ ഉതകുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ രൂപപ്പെടുന്ന ദൈവിക സമാധാനം എന്ന അര്‍ഥം മാത്രമാണ് ഇവിടെ വിവക്ഷിക്കുന്നത്. ഇപ്രകാരം സ്ഥാപിക്കാന്‍ ദൈവജനമായ യിസ്രയേലിന് സാധിക്കുമെങ്കില്‍ മോശെയുടെ ഐഹിക നിയമം അനുസരിച്ച് വേണം പ്രസ്തുത പ്രക്രിയ പൂര്‍ത്തിയാക്കേണ്ടത്.

   

  ബൈബിള്‍ അറിയാത്ത മുസ്ലീങ്ങളെയും ഖുര്‍ആനും ഹദീസുകളും അറിയാത്ത ക്രിസ്ത്യാനികളേയും സമര്‍ത്ഥമായി പറ്റിക്കാനുള്ള ശ്രമമാണ് ഇവിടെ ശ്രീ.മുഹമ്മദ്‌ ഈസാ നടത്തിയിരിക്കുന്നത്. ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന പ്രസ്താവന ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന സത്യദൈവത്തെ ഉദ്ദേശിച്ചാണ് നടത്തിയിരിക്കുന്നതെങ്കില്‍ അത് ശുദ്ധനുണയാണ്. ബൈബിളിലെ ദൈവം ഒരു കാര്യവും ആരുടെ മേലും അടിച്ചേല്പ്പിക്കുന്ന ദൈവമല്ല. യഹോവയായ ദൈവം യിസ്രായേലിന് ന്യായപ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും ഒക്കെ കൊടുത്തു കഴിഞ്ഞതിന് ശേഷം മോശെ മുഖാന്തരം നല്‍കുന്ന ആഹ്വാനം ഇപ്രകാരമാണ്:

   

  “നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്താല്‍ യഹോവ നിന്‍റെ പിതാക്കന്മാരില്‍ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും. ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല. ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗ്ഗത്തിലല്ല; ഞങ്ങള്‍ കേട്ടു അനുസരിക്കേണ്ടതിന്നു ആര്‍ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല; നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു. ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പില്‍ വെച്ചിരിക്കുന്നു.  എങ്ങനെയെന്നാല്‍ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളില്‍ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു. എന്നാല്‍ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താല്‍ നീ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്നദേശത്തു ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിന്നു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തു നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്കു ജീവനും ദീര്‍ഘായുസ്സും ആകുന്നു” (ആവ.30:10-20)

   

  യഹോവയായ ദൈവം, താന്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ള സ്വതന്ത്ര ഇച്ഛയെ ആദരിക്കുന്ന ദൈവമാണ്. സ്വതന്ത്ര ഇച്ഛയോടു കൂടെ തിരഞ്ഞെടുപ്പിനുള്ള അവസരം യിസ്രായേല്‍മക്കള്‍ക്ക് വിട്ടുകൊടുക്കുന്ന ഭാഗമാണ് ഇവിടെ നാം വായിച്ചത്. ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നാണു ദൈവം പറയുന്നത്. നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ തിരികയും ചെയ്യണം എന്നും യഹോവ യിസ്രായേലിനെ ആഹ്വാനം ചെയ്യുന്നു. പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ എന്ന് പറഞ്ഞാല്‍ ‘ബാഹ്യമായ യാതൊരു ബലപ്രയോഗവും ഇല്ലാതെ, ഒരുവന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നും സ്വയമായി വരുന്ന തീരുമാനത്തോട് കൂടെ’ എന്നാണ് അതിനര്‍ത്ഥം! ‘ജീവന്‍റെയും മരണത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും ശാപത്തിന്‍റെയും ഗുണത്തിന്‍റെയും ദോഷത്തിന്‍റെയും’ വചനങ്ങള്‍ ഒരു യിസ്രായേല്യന്‍റെ മുന്‍പാകെ വെച്ചിട്ട് തിരഞ്ഞെടുക്കാനുള്ള അവസരം അവനുതന്നെ വിട്ടുകൊടുക്കുകയാണ് യഹോവ ചെയ്യുന്നത്. ജീവനെ തിരഞ്ഞെടുത്തുകൊള്ളാന്‍ യഹോവ ബുദ്ധി ഉപദേശിക്കുന്നുണ്ട്, പക്ഷേ നിര്‍ബന്ധം ചെലുത്തുന്നില്ല! ജീവനെ തിരഞ്ഞെടുത്താല്‍ അവനു ജീവനും ദീര്‍ഘായുസ്സും ഉണ്ടാകും, ജീവനെ തിരഞ്ഞെടുക്കുന്നില്ലെങ്കിലോ അതിന്‍റെ കഷ്ടവും ബുദ്ധിമുട്ടും നിറഞ്ഞ അനന്തരഫലം അവന്‍ തന്നെ അനുഭവിക്കേണ്ടി വരികയും ചെയ്യും. വാസ്തവം ഇതായിരിക്കേ, എങ്ങനെയാണ് ഒന്നുകില്‍ താല്പര്യത്തോടെ, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വ്വമോ ദൈവത്തിന്റെ സമാധാനം എല്ലാ ജനങ്ങളും അംഗീകരിക്കണമെന്ന് ദൈവത്തിന് കാര്‍ക്കശ്യമുണ്ട് എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്നതുപോലെ ബൈബിളിലെ ദൈവത്തിനെ കുറിച്ച് പറയാന്‍ കഴിയുക?

   

  മാത്രമല്ല, സമാധാനം ഒരിക്കലും അടിച്ചേല്‍പിക്കാന്‍ പറ്റുന്ന ഒന്നല്ല; അത് ആന്തരികമായി ഉണ്ടാകേണ്ട ഒന്നാണ്. ഒരുവന്‍റെ ഉള്ളില്‍ സമാധാനം ഉണ്ടായിരുന്നാല്‍ മാത്രമേ അകത്ത് നിറഞ്ഞു കവിയുന്ന സമാധാനം അവന്‍റെ ഉള്ളില്‍ നിന്നും പുറത്തേക്ക് കവിഞ്ഞ് ഒഴുകുകയുള്ളൂ. ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കുന്ന ഒരു മനുഷ്യനും ഒരിക്കലും ഇപ്രകാരമുള്ള സമാധാനം ഉണ്ടാകുകയില്ല. ഖുര്‍ആനിന് മാത്രമല്ല, ഒരു മതത്തിനും ലോകത്തുള്ള ഒരാള്‍ക്കും സമാധാനം നല്‍കാന്‍ കഴിയുകയില്ല. കാരണം ഒരു മതവും ജീവിച്ചിരിക്കുന്ന കാലത്ത് മനുഷ്യന് സ്വര്‍ഗ്ഗപ്രാപ്തി ഉറപ്പു നല്‍കുന്നില്ല. മരണാനന്തരമുള്ള ന്യായവിധിക്ക് ശേഷമേ സ്വര്‍ഗ്ഗത്തിലേക്കാണോ നരകത്തിലേക്കാണോ മനുഷ്യന്‍ പോകുക എന്ന കാര്യം പറയാന്‍ പറ്റൂ എന്നാണ് മതങ്ങളുടെ പഠിപ്പിക്കല്‍. ഇസ്ലാം മതവും അതില്‍ നിന്ന് ഭിന്നമല്ല. ഇങ്ങനെയുള്ള വിശ്വാസവുമായി നടക്കുന്ന മനുഷ്യര്‍ക്ക്‌ ഒരിക്കലുമൊരിക്കലും സമാധാനം ഉണ്ടാകുകയില്ല എന്ന കാര്യം നൂറുശതമാനവും ഉറപ്പാണ്. (തുടരും…)

   

  ഷെയര്‍ ചെയ്യൂ...Share on Facebook
  Facebook
  0Share on Google+
  Google+
  0Email this to someone
  email
  Tweet about this on Twitter
  Twitter
  Print this page
  Print

  Leave a Comment