About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !!

   

  ‘ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കേണ്ടതിനു എന്തെങ്കിലും തരത്തിലുള്ള അത്ഭുതം/അടയാളം നീ പ്രവര്‍ത്തിക്കണം’ എന്ന് മക്കയിലും മദീനയിലും വെച്ച് പലരും മുഹമ്മദിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍പ്പോലും അള്ളാഹു മുഹമ്മദിന്‍റെ കയ്യാല്‍ ഒരൊറ്റ അത്ഭുതമോ അടയാളമോ ചെയ്യിച്ചില്ല. ഇങ്ങനെയുള്ള ആവശ്യത്തിന്‍റെ മുന്നില്‍നിന്നു അള്ളാഹു/മലക്ക്‌ അതിവിദഗ്ദമായി ഒഴിഞ്ഞു മാറുകയും ചില സമയങ്ങളില്‍ അടയാളം ആവശ്യപ്പെട്ട ആളുകളെ ശാസിക്കുകയും ചെയ്യുന്നുണ്ട്. ചില ആയത്തുകള്‍ നമുക്കൊന്ന് നോക്കാം:

   

  1. “തങ്ങള്‍ക്ക്‌ വല്ല ദൃഷ്ടാന്തവും വന്നുകിട്ടുന്ന പക്ഷം അതില്‍ വിശ്വസിക്കുക തന്നെ ചെയ്യുമെന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ തങ്ങളെകൊണ്ടാവും വിധം ഉറപ്പിച്ച്‌ സത്യം ചെയ്ത്‌ പറയുന്നു. പറയുക: ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്‍റെ അധീനത്തില്‍ മാത്രമാണുള്ളത്‌. നിങ്ങള്‍ക്കെന്തറിയാം? അത്‌ വന്ന്‌ കിട്ടിയാല്‍ തന്നെ അവര്‍ വിശ്വസിക്കുന്നതല്ല” (സൂറാ.6:109)

   

  2. “അവര്‍ പറയുന്നു: അദ്ദേഹത്തിന്‌ (നബിക്ക്‌ ) തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു തെളിവ്‌ (നേരിട്ട്‌) ഇറക്കികൊടുക്കപ്പെടാത്തതെന്തുകൊണ്ട്‌? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന്‌ മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു” (സൂറാ.10:20)

   

  3. “(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി” (സൂറാ.13:7)

   

  4. “ഇയാള്‍ക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ (നിന്നെപറ്റി) അവര്‍ പറയുന്ന കാരണത്താല്‍ നിനക്ക്‌ നല്‍കപ്പെടുന്ന സന്ദേശങ്ങളില്‍ ചിലത്‌ നീ വിട്ടുകളയുകയും, അതിന്‍റെ പേരില്‍ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാല്‍ നീ ഒരു താക്കീതുകാരന്‍ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിന്‍റെയും സംരക്ഷണമേറ്റവനാകുന്നു” (സൂറാ.11:12)

   

  5. “അവിശ്വസിച്ചവര്‍ (നബിയെപറ്റി) പറയുന്നു: ഇവന്‍റെ മേല്‍ എന്തുകൊണ്ടാണ്‌ ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തത്‌? (നബിയേ,) പറയുക: തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുന്നു. പശ്ചാത്തപിച്ച്‌ മടങ്ങിയവരെ തന്‍റെ മാര്‍ഗത്തിലേക്ക്‌ അവന്‍ നയിക്കുകയും ചെയ്യുന്നു” (സൂറ.13:27)

   

  6. “അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന്‌ നീ ഞങ്ങള്‍ക്ക്‌ ഒരു ഉറവ്‌ ഒഴുക്കിത്തരുന്നത്‌ വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക്‌ ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത്‌ വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത്‌ പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത്‌ വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട്‌ വരുന്നത്‌ വരെ. അല്ലെങ്കില്‍ നിനക്ക്‌ സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത്‌ വരെ, അല്ലെങ്കില്‍ ആകാശത്ത്‌ കൂടി നീ കയറിപ്പോകുന്നത്‌ വരെ. ഞങ്ങള്‍ക്ക്‌ വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക്‌ നീ ഇറക്കികൊണ്ട്‌ വരുന്നത്‌ വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ്‌ എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ?” (സൂറാ.17:90-93)

   

  7. “അവര്‍ പറഞ്ഞു: അദ്ദേഹം (പ്രവാചകന്‍ ) എന്തുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ തന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഒരു ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ തരുന്നില്ല? പൂര്‍വ്വഗ്രന്ഥങ്ങളിലെ പ്രത്യക്ഷമായ തെളിവ്‌ അവര്‍ക്ക്‌ വന്നുകിട്ടിയില്ലേ?” (സൂറാ.20:133)

   

  8. “എന്നാല്‍ നമ്മുടെ പക്കല്‍ നിന്നുള്ള സത്യം (മുഹമ്മദ്‌ നബി മുഖേന) അവര്‍ക്ക്‌ വന്നെത്തിയപ്പോള്‍ അവര്‍ പറയുകയാണ്‌; മൂസായ്ക്ക്‌ നല്‍കപ്പെട്ടത്‌ പോലെയുള്ള ദൃഷ്ടാന്തങ്ങള്‍ ഇവന്ന്‌ നല്‍കപ്പെടാത്തത്‌ എന്താണ്‌ എന്ന്‌. എന്നാല്‍ മുമ്പ്‌ മൂസായ്ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ അവിശ്വസിക്കുകയുണ്ടായില്ലേ? അവര്‍ പറഞ്ഞു: പരസ്പരം പിന്തുണ നല്‍കിയ രണ്ടു ജാലവിദ്യകളാണിവ. ഞങ്ങള്‍ ഇതൊക്കെ അവിശ്വസിക്കുന്നവരാണ്‌ എന്നും അവര്‍ പറഞ്ഞു” (സൂറാ.28:48)

   

  9. “അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും, അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക്‌ എന്ത്‌ കൊണ്ട്‌ ഒരു മലക്ക്‌ ഇറക്കപ്പെടുന്നില്ല? അല്ലെങ്കില്‍ എന്ത്‌ കൊണ്ട്‌ ഇയാള്‍ക്ക്‌ ഒരു നിധി ഇട്ടുകൊടുക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ഇയാള്‍ക്ക്‌ (കായ്കനികള്‍) എടുത്ത്‌ തിന്നാന്‍ പാകത്തില്‍ ഒരു തോട്ടമുണ്ടാകുന്നില്ല? (റസൂലിനെ പറ്റി) അക്രമികള്‍ പറഞ്ഞു: മാരണം ബാധിച്ച ഒരാളെ മാത്രമാകുന്നു നിങ്ങള്‍ പിന്‍പറ്റുന്നത്‌.” (സൂറാ.25:7,8)

   

  മുഹമ്മദ്‌ മാരണം ബാധിച്ച ആളാണെന്ന് പറയുന്ന ജനം അതിനു മുന്‍പ്‌ വേറെ ഒരു കാര്യം കൂടി പറയുന്നുണ്ട്. അത് ഖുര്‍ആനിനെ കുറിച്ചാണ്:

   

  “സത്യനിഷേധികള്‍ പറഞ്ഞു: ഇത്‌ ( ഖുര്‍ആന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിന്‌ സഹായിച്ചിട്ടുമുണ്ട്‌ . എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ്‌ ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്‌ . ഇത്‌ പൂര്‍വ്വികന്‍മാരുടെ കെട്ടുകഥകള്‍ മാത്രമാണ്‌ . ഇവന്‍ അത്‌ എഴുതിച്ചുവെച്ചിരിക്കുന്നു, എന്നിട്ടത്‌ രാവിലെയും വൈകുന്നേരവും അവന്ന്‌ വായിച്ചു കേള്‍പിക്കപ്പെടുന്നു എന്നും അവര്‍ പറഞ്ഞു” (സൂറാ.25:4,5)

   

  എന്തുകൊണ്ടാണ് താന്‍ ദൃഷ്ടാന്തം അയക്കാത്തത് എന്നും ഖുര്‍ആനില്‍ അല്ലാഹു /മലക്ക്‌) പറയുന്നുണ്ട്:

   

  “നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നതിന്‌ നമുക്ക്‌ തടസ്സമായത്‌ പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നത്‌ മാത്രമാണ്‌ . നാം ഥമൂദ്‌ സമുദായത്തിന്‌ പ്രത്യക്ഷ ദൃഷ്ടാന്തമായിക്കൊണ്ട്‌ ഒട്ടകത്തെ നല്‍കുകയുണ്ടായി. എന്നിട്ട്‌ അവര്‍ അതിന്‍റെ കാര്യത്തില്‍ അക്രമം പ്രവര്‍ത്തിച്ചു. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്‌.” (സൂറാ.17:59)

   

  “പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു” എന്ന കാരണത്താലാണ് അല്ലാഹു മുഹമ്മദിന് ദൃഷ്ടാന്തം ഒന്നും നല്‍കാതിരുന്നത് എന്ന് മലക്ക്‌ വ്യക്തമായി പറഞ്ഞിരിക്കുന്നത് നോക്കുക. ഏതായാലും മുഹമ്മദ്‌, ‘അല്ലാഹുവിന്‍റെ പ്രവാചകനാണ് താന്‍’ എന്ന് അവകാശപ്പെടുകയും പ്രവാചകത്വത്തിനുള്ള തെളിവ് ജനങ്ങള്‍ ആവശ്യപ്പെടുന്ന സമയത്ത്‌ ഒഴിഞ്ഞു മാറുകയും ചെയ്യുന്നത് തുടര്‍ക്കഥയായി മാറിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു: ‘മുഹമ്മദിന് മാരണം ബാധിച്ചിരിക്കുന്നു’ എന്ന്. മാത്രമല്ല, “അള്ളാഹുവില്‍ നിന്നുള്ള വെളിപ്പാട്” എന്ന് പറഞ്ഞു കൊണ്ട് മുഹമ്മദ്‌ അവതരിപ്പിച്ച കാര്യങ്ങള്‍ എല്ലാം തന്നെ ജനം മുന്‍പേ പലരില്‍നിന്നും കേട്ടിട്ടുള്ള കാര്യങ്ങളുമാണ്. (അബ്രഹാമിനെപ്പറ്റി, ആദം ഹവ്വമാരെപ്പറ്റി, യിസ്രായേല്യരെപ്പറ്റി, മോശയെപ്പറ്റി, യേശുവിനെപ്പറ്റി, ദാവീദിനെപ്പറ്റി, ശലോമോനെപ്പറ്റിയെല്ലാം ഖുറൈശികള്‍ ക്രിസ്ത്യാനികളില്‍ നിന്നും യെഹൂദന്മാരില്‍ നിന്നും ധാരാളം കേട്ടിട്ടുണ്ട്) തങ്ങള്‍ പലരില്‍നിന്നും കേട്ടിട്ടുള്ളവ തന്നെയാണ് മുഹമ്മദ്‌ ആവര്‍ത്തിക്കുന്നത് എന്ന് അവര്‍ക്ക്‌ വ്യക്തമായിരുന്നു.

   

  ഇത്ര ഗുരുതരമായ ആരോപണം തന്‍റെ ദാസന് നേരേയും തന്‍റെ ഗ്രന്ഥത്തിന് നേരേയും ഖുറൈശികള്‍ ഉന്നയിച്ചപ്പോള്‍ അള്ളാഹു ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തം കൊടുക്കാന്‍ തയ്യാറായി. അള്ളാഹു സത്യദൈവമാണ് എന്നും മുഹമ്മദ്‌ അല്ലാഹുവിന്‍റെ ദൂതനാണെന്നും തെളിയിക്കുന്ന ദൃഷ്ടാന്തമാണ് കൊടുത്തത്. എന്താണ് ആ ദൃഷ്ടാന്തമെന്നു സൂറാ.24:1-ല്‍ പറഞ്ഞിട്ടുണ്ട്:

   

  “നാം അവതരിപ്പിക്കുകയും നിയമമാക്കിവെക്കുകയും ചെയ്തിട്ടുള്ള ഒരു അദ്ധ്യായമത്രെ ഇത്‌. നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നതിനു വേണ്ടി വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ നാം ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു” (സൂറാ.24:1).

   

  ഇതാണ് ആ ദൃഷ്ടാന്തം!! ജനം ആവശ്യപ്പെട്ട ദൃഷ്ടാന്തം എന്തായിരുന്നു? മുഹമ്മദിന് ഒരു നിധി ഇറക്കപ്പെടുകയോ മുഹമ്മദിനോടൊപ്പം ഒരു മലഖ്‌ പ്രത്യക്ഷപ്പെടുകയോ മരുഭൂമിയില്‍ ഉറവ ഒഴുക്കികൊടുക്കുകയോ, മുഹമ്മദ്‌ ഈത്തപ്പനയുടെയും മുന്തിരിയുടേയും തോട്ടം ഉണ്ടാക്കി അതിനിടയിലൂടെ സമൃദ്ധമായി അരുവികള്‍ ഒഴുകുകയോ സ്വര്‍ണ്ണം കൊണ്ട് ഒരു വീട് അള്ളാഹു മുഹമ്മദിന് ഉണ്ടാക്കിക്കൊടുക്കുകയോ ആകാശത്തെ കഷ്ണം കഷ്ണമായി ഖുറൈശികളുടെ മേല്‍ വീഴ്ത്തുകയോ, മുഹമ്മദ്‌ ആകാശത്തേക്ക്‌ കയറിപ്പോകുകയോ അല്ലാഹുവും മലക്കുകളും കൂട്ടം കൂട്ടമായി മുഹമ്മദിനടുത്തെക്ക് ഇറങ്ങി വരികയോ അങ്ങനെ എന്തെങ്കിലും ഒരു ദൃഷ്ടാന്തമാണ് ജനങ്ങള്‍ ചോദിച്ചത്. അള്ളാഹു കൊടുത്തതോ??!! ഖുര്‍ആനിലെ ഒരു അദ്ധ്യായവും!! (സൂറാ.24 അവതരിപ്പിച്ചു കൊടുത്തു) അതില്‍ ആവശ്യത്തിന് ദൃഷ്ടാന്തങ്ങള്‍ ഉണ്ടത്രേ എന്നോരുപദേശവും!! ജനങ്ങള്‍ക്ക് വേണമെങ്കില്‍ അതൊക്കെ വായിച്ചു ആലോചിച്ചു മനസ്സിലാക്കിക്കോട്ടെ എന്ന് അള്ളാഹു വിചാരിച്ചു കാണും, ഇന്നത്തെ ദാവാക്കാരെപ്പോലെ. അവര്‍ അറബിയില്‍ എന്തെങ്കിലും എഴുതി വെച്ച് അതിനു റെഫറന്‍സ്‌ ചോദിച്ചാല്‍ ‘വേണമെങ്കില്‍ വായിച്ചു മനസ്സിലാക്കിക്കോ എന്നല്ലേ പറയാറ്!!

   

  ഇതെങ്ങനെയാണ് മുഹമ്മദ്‌ അല്ലാഹുവിന്‍റെ പ്രവാചകനാകുന്നതിനുള്ള തെളിവാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു പുസ്തകമെഴുതുകയും ആ പുസ്തകത്തില്‍ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉണ്ടാകുകയും ചെയ്‌താല്‍ അയാള്‍ പ്രവാചകനാകുമെങ്കില്‍, മാന്ത്രിക നോവലുകള്‍ എഴുതുന്ന നോവലിസ്റ്റുകള്‍ പ്രവാചകന്മാരും പ്രവാചകിമാരും ആണെന്ന് പറയാമല്ലോ. സ്ഥിര ബുദ്ധിയുള്ള ആരെങ്കിലും ഇവര്‍ ദൈവത്തിന്‍റെ പ്രവാചകരാണെന്നു അംഗീകരിക്കുമെന്നു പറയണമെങ്കില്‍ അപാര തൊലിക്കട്ടി വേണം. ഖുര്‍ആനെ കുറിച്ച് ജനങ്ങള്‍ പറയുന്നത് ‘ഇതു കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും മാത്രമാണ്’ എന്നാണ് (സൂറാ.25:4,5) അങ്ങനെയുള്ള ഖുര്‍ആനിനകത്ത് ഉണ്ടെന്നു പറയപ്പെടുന്ന ദൃഷ്ടാന്തങ്ങള്‍ക്ക് ആരെങ്കിലും എന്തെങ്കിലും വില കൊടുക്കുമെന്ന് വിചാരിക്കുന്നതിലും വലിയ അത്ഭുതം വേറെയില്ല.

   

  വില കൊടുക്കുകയില്ല എന്ന സത്യം ഖുര്‍ആനില്‍ നിന്ന് തന്നെ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയും. സൂറാ.15:6-ല്‍ നാം വായിക്കുന്നത് ഇങ്ങനെയാണ്: “അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ.” വിസ്മയകരമെന്നു പറയട്ടെ, ‘മനുഷ്യവംശത്തിന് മുഴുവന്‍ മാതൃകയായി’ താന്‍ അയച്ച അന്ത്യപ്രവാചകനെ സമകാലീനരായ മനുഷ്യര്‍ ഭ്രാന്തന്‍ എന്ന് വിളിച്ചിട്ടും ഭൂമിയിലുള്ള സകല മനുഷ്യര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശവും വെളിച്ചവുമായി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ‘കെട്ടിച്ചമച്ച നുണയും പൂര്‍വ്വികന്മാരുടെ കെട്ടുകഥകളും ആണ്’ എന്ന് അധിക്ഷേപിച്ചിട്ടും അള്ളാഹു ഒരു അത്ഭുതം പോലും ചെയ്തു കാണിക്കുന്നില്ല. എങ്കിലും നാട്ടുകാരുടെ അധിക്ഷേപ ശരങ്ങളില്‍ പെട്ട് മുഹമ്മദിന്‍റെ ,മനസ്സ്‌ മടുത്തു പോകാതിരിക്കാന്‍ മലക്ക്‌ ആയത്ത് അവതരിപ്പിക്കുന്നുണ്ട്: “നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം കൊണ്ട്‌ നീ ഒരു ഭ്രാന്തനല്ല” (സൂറാ.68:2). ഈ ഒരായത്തിറക്കി മുഹമ്മദിനെ ആശ്വസിപ്പിക്കുന്നതിനേക്കാള്‍ പതിനായിരം മടങ്ങ്‌ ഫലം ചെയ്യുന്നതായിരുന്നില്ലേ ഒരത്ഭുതം, ഒരൊറ്റ അത്ഭുതം ചെയ്തു കാണിക്കുന്നത് എന്നൊന്നും ചോദിച്ചേക്കരുത്!!

   

  ഖുര്‍ആന്‍ അല്ലാതെ വേറെ ദൃഷ്ടാന്തങ്ങള്‍ ഒന്നും മുഹമ്മദില്‍ നിന്നും വന്നിട്ടില്ല എന്നതിന് തെളിവായി ഒരു ഹദീസും ഉണ്ട്:

   

  അബു ഹുറയ്റ നിവേദനം: നബി പറഞ്ഞു: മുന്‍കഴിഞ്ഞ പ്രവാചകന്മാരില്‍ യാതൊരാള്‍ക്കും ജനങ്ങള്‍ വിശ്വസിച്ചത് പോലെയുള്ള അമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്കപ്പെടാതിരുന്നിട്ടില്ല. എനിക്ക് നല്‍കപ്പെട്ട ദൃഷ്ടാന്തം അള്ളാഹു എനിക്ക് നല്‍കിയ ദിവ്യസന്ദേശം ആണ്. അതിനാല്‍ പുനരുത്ഥാന ദിവസം അവരില്‍ കൂടുതല്‍ അനുയായികള്‍ ഉള്ളവന്‍ ഞാനാകണമെന്നാണ് എന്‍റെ ആഗ്രഹം. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 239 (152)

   

  ഇത്രയും ഖുര്‍ആന്‍ ആയത്തുകളില്‍ നിന്നും പിന്നെ ഈ ഹദീസില്‍ നിന്നും വളരെ വ്യക്തമാണ് മുഹമ്മദിന് അമാനുഷിക ദൃഷ്ടാന്തങ്ങള്‍ ചെയ്യാനുള്ള കഴിവുകള്‍ ഉണ്ടായിരുന്നില്ലെന്നും ഖുര്‍ആന്‍ മാത്രമാണ് മുഹമ്മദിന്‍റെ ഏക ദൃഷ്ടാന്തം എന്നും.

   

  എന്നാല്‍ കഥയുടെ ട്വിസ്റ്റ്‌ ഇനിയാണ് വരാന്‍ പോകുന്നത്. മുഹമ്മദ്‌ മരിച്ചു, കാലം കുറെ കഴിഞ്ഞു. ഇസ്ലാം ലോകത്തിന്‍റെ പല ഭാഗങ്ങളിലും പരക്കാന്‍ തുടങ്ങി. പല മതക്കാരുമായും മുസ്ലീങ്ങള്‍ക്ക് ഇടപഴകേണ്ടി വന്നു. തങ്ങളുടെ പ്രവാചകന്‍ യാതൊരു അത്ഭുതവും ചെയ്തിട്ടില്ല എന്ന തിരിച്ചറിവ് മുസ്ലീങ്ങളില്‍ സ്വതവേയുള്ള അപകര്‍ഷതയെ ആളിക്കത്തിക്കാന്‍ തുടങ്ങി. ‘മുഹമ്മദിന്‍റെ ദൃഷ്ടാന്തമായി ഖുര്‍ആന്‍ മാത്രം മതി’ എന്നുള്ള മലക്കിന്‍റെ വാക്കുകളോ മുഹമ്മദിന്‍റെ വാക്കുകളോ മുസ്ലീങ്ങളുടെ ആളിക്കത്തിയ അപകര്‍ഷതയെ കെടുത്താന്‍ പോരായിരുന്നു! പിന്നെ എന്തുണ്ടായി എന്നറിയാമോ? മുഹമ്മദ്‌ ഇഷ്ടംപോലെ അത്ഭുതങ്ങള്‍ ചെയ്തതായി മുസ്ലീങ്ങള്‍ ഹദീസുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി!! മുഹമ്മദിനെ കണ്ടാല്‍ തലകുനിക്കുന്ന ഈന്തപ്പന വൃക്ഷങ്ങളുടെ കഥകള്‍ മുതല്‍ മുഹമ്മദ്‌ വെളിക്കിരിക്കാന്‍ പോകുമ്പോള്‍ മരങ്ങള്‍ വന്ന് ചുറ്റും നിന്ന് മറവുണ്ടാക്കുന്നതും കല്ല്‌ മുഹമ്മദിനോട്‌ സലാം പറയുന്നതും വാള്‍ കൊണ്ടുള്ള വെട്ടേറ്റ് മുറിവേറ്റയാളുടെ മുറിവില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ ആ മുറിവ് പൊറുത്തുപോയതും വെള്ളമില്ലാത്ത കിണറ്റില്‍ മുഹമ്മദ്‌ തുപ്പിയപ്പോള്‍ കിണറ്റില്‍ നിറച്ചും വെള്ളം ഉണ്ടായതും യാത്രയില്‍ ഒരിടത്ത് വെള്ളമില്ലാതെ മുഹമ്മദും സംഘവും ദാഹിച്ചു വലഞ്ഞതും അന്നേരം മുഹമ്മദിന്‍റെ കൈ വിരലുകള്‍ക്കിടയില്‍ നിന്നും ഉറവുകള്‍ ഉണ്ടായി എല്ലാവരുടെയും ദാഹം തീര്‍ക്കാന്‍ മതിയായാത്ര വെള്ളം പുറത്തു വന്നതും എന്ന് തുടങ്ങി ചന്ദ്രനെ പിളര്‍ത്തിയത് വരെയുള്ള കഥകള്‍ അവര്‍ മെനഞ്ഞുണ്ടാക്കി!!

   

  തമാശ ഇതൊന്നുമല്ല, ഖുര്‍ആന്‍ ആയത്തുകള്‍ക്ക് വിരോധമായ ഈ കഥകളില്‍ പലതും ബുഖാരിയും മുസ്ലീമും എടുത്തു “സ്വഹീഹ്” ആയ തങ്ങളുടെ ഹദീസ്‌ ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണത്!! “പൂര്‍വ്വികന്‍മാര്‍ അത്തരം ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളിക്കളഞ്ഞു എന്നതുകൊണ്ട് നാം ദൃഷ്ടാന്തം അയക്കുന്നില്ല” എന്ന് അല്ലാഹു പറഞ്ഞിട്ടും “എനിക്ക് ഉള്ള ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് മുഹമ്മദ്‌ പറഞ്ഞിട്ടും മുസ്ലീങ്ങള്‍ക്ക് അതൊന്നും പോരാ. യാതൊരു ദൃഷ്ടാന്തവും പ്രവര്‍ത്തിക്കാത്തവന്‍ ദൈവദൂതന്‍ എന്ന പദവിക്കര്‍ഹനല്ല എന്ന തോന്നലും മറ്റുള്ളവരുടെ പ്രവാചകന്മാര്‍ പല അത്ഭുതങ്ങളും ചെയ്തതായി അവര്‍ അവകാശപ്പെടുകയും ചെയ്തതാണ് അല്ലാഹുവിനെയും മുഹമ്മദിനെയും തിരുത്താന്‍ മുസ്ലീങ്ങളെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട!! എന്തായാലും “മുഹമ്മദിന്‍റെ ദൃഷ്ടാന്തം ഖുര്‍ആന്‍ മാത്രമാണ്” എന്ന് പറഞ്ഞ അല്ലാഹുവും മലക്കും മുഹമ്മദും അവസാനം ശശികളായി എന്ന് പറഞ്ഞാല്‍ മതിയല്ലോ…

  10 Comments on “അല്ലാഹുവിനെയും മലക്കിനെയും മുഹമ്മദിനെയും തിരുത്തിയ മുസ്ലീങ്ങള്‍ !!”

  • ajmal
   25 March, 2015, 12:10

   ലോകാവസാനം ആടുക്കുമ്പോൾ നിങ്ങള്‍ ക്ക് മനസ്സിലാകും ആരാണ് എന്ന്. നിങ്ങള്‍ കൈറസ്തവ വിശ്വാസിയാണ് എങ്കിൽ ബൈബിളിലെ ശ്രേഷ്ഠത വ്യക്തമാക്കണം. ഹിന്ദു ആണന്കിൽ രാമായണം. നിങ്ങള്‍ ഇസ്ലാമിനെ മാത്രം ഉന്നം വയ്ക്കുന്നു. ഇത് സൂചിപ്പിക്കുന്നത് ഇസ്ലാമിന് ടെ ശ്രേഷ്ഠത യെയാണ്. നിങ്ങള്‍ ഒരു മതത്തിനേയും അനുകൂലിക്കുന്നീല്ല എങ്കിൽ നൻന്മ ചെയ്താൽ മരിച്ചാല്‍ അയാള്‍ ക്ക് എന്ത് സംഭവിക്കും എന്ന്‌ വ്യക്തമാക്കണം. വിശ്വാസിക്കില്ല എന്ന് ഉറപ്പിച്ചവർ എന്ത് ദ്റിഷ്ഠാന്ധം കാണിച്ചാലും മായാജാലം എന്നേ പറയൂ. താൻകൾ ഉന്നയിച്ച ചോദ്യത്തിന് യാതൊരു പ്രസക്തിയും ഇല്ല.

  • sathyasnehi
   25 March, 2015, 15:49

   എന്‍റെ ചോദ്യത്തിന് പ്രസക്തിയില്ല എന്നാണ് താങ്കളുടെ വാദമെങ്കില്‍ താങ്കളുടെ ചോദ്യങ്ങള്‍ക്ക്‌ യാതൊരു പ്രസക്തിയും ഉള്ളതായി എനിക്കും തോന്നുന്നില്ല. അതുകൊണ്ട് പ്രസക്തിയില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞ് ഞാന്‍ സമയം കളയുന്നില്ല…

  • ajmal
   26 March, 2015, 2:12

   നിങ്ങള്‍ എന്‍ടെ ചോദ്യത്തിൽ നിന്നും ഒഴിന്ഞ് മാറുന്നു. ബൈബിളിൻടെ ശ്റേഷ്ഠത നിങ്ങൾ പറയൂ. മത്തായി യുടെ സുവിശേഷം 5th അധ്യായം 38 th വചനം പരിശോധിക്കുക.”പിതാവിനെ ആരും ഒരു നാളും കണ്ടിട്ടില്ല അവന്ടെ സ്വരം ആരും ഒരു നാളും കണ്ടിട്ടില്ല.” യോഹന്നാന്ടെ സുവിശേഷം 1 th അധ്യായം 18th വചനം ദൈവത്തെ ആരും ഒരു നാളും ആരും കണ്ടിട്ടില്ല. ഈ സുവിശേഷം എഴുതിയ യോഹന്നാന്‍ യേശുവിനെ കണ്ടിട്ടുണട് എന്നാണ്‌ ക്രിസ്തീയ വിശ്വാസം. എന്തൊരു പരസ്പര വിരുദ്ധമായ നിലപാട്‌.

  • sathyasnehi
   27 March, 2015, 14:02

   ഒരു വൈരുദ്ധ്യവും ഇല്ല. അതവിടെ നില്‍ക്കട്ടെ, എന്‍റെ ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ എന്താണ് ഉത്തരം തരാതെ ആ ചോദ്യങ്ങള്‍ ഒന്നും പ്രസക്തമല്ല എന്ന് പറഞ്ഞു ഒഴിഞ്ഞ് മാറി പോകുന്നത്? ആദ്യം ഞാനല്ലേ ചോദിച്ചത്? അപ്പൊ അതിനു മറുപടി ആദ്യം തരൂ…

  • ajmal
   26 March, 2015, 2:20

   സുഹൃത്തെ ഖുര്‍ആനിലെ ഒരു അത്ഭുതം ഞാന്‍ പറഞ്ഞു തരാം. അളളാഹു ഫിർഔൻ ടെ സൂക്ഷിക്കും എന്ന്‌ ഖുര്‍ആനിൽ പറയുന്നുണ്ട്. ഒരു രാസ വസ്തുവും ഉപയോഗിക്കാതെ ഫിർഔൻ ടെ ശരീരം നില നിന്ന് പോകുന്നു. ചിന്തിക്കുന്നവർക്ക് ദ്റിഷ്ഠാന്ധം ഉണ്ട്.

  • sathyasnehi
   27 March, 2015, 14:00

   ഇങ്ങനെ വെറുതെയങ്ങ് പറഞ്ഞാല്‍ മതിയോ, തെളിവ് തരണ്ടേ? ഫിര്‍ഔന്‍റെ ശരീരം എവിടെയാണ് നിലനിര്‍ത്തിയിരിക്കുന്നത് എന്നൊന്ന് പറയാമോ? അതിന്‍റെ ലിങ്ക് തന്നാലും മതി, ഞാന്‍ ചെക്ക്‌ ചെയ്തോളാം.

  • ajmal
   26 March, 2015, 7:36

   സഹോദരാ ഞാന്‍ ഒരു പണ്ഡിതനെ പരിചയപ്പെടുത്താം സാകീർ നായിക് അമുസ്ലീംഗളുടെ പല സംശയന്ങളും അദ്ദേഹം പരിഹരിച്ചിട്ടുണ്ട്. മലയാളം വീഡിയോ ഡൗണ്ലോഡ് ചെയ്യുക. അതിനുളള രൂപ ഞാൻ തരാം നിന്ങളുടെ സിം ഏതാണന്ന് അറിയിക്കുക. റീചാർജ് കൂപ്പണിലെ നംമ്പർ ഞാൻ അയച്ച് തരാം.

  • sathyasnehi
   27 March, 2015, 13:33

   സക്കീര്‍ നായിക്‌ അല്ലേ, അദ്ദേഹം ഇസ്ലാമിക ലോകത്തിലെ ഒരു മഹാ പണ്ഡിതനാണ് അദ്ദേഹത്തെപ്പോലെ ഒരു പണ്ഡിതന്‍ ഇസ്ലാമിക ലോകത്ത് മാത്രമല്ല, സെക്കുലര്‍ ലോകത്തും ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. വെറും അഞ്ച് മിനുട്ടിനുള്ളില്‍ 25 അബദ്ധങ്ങള്‍ ആധികാരികമായ രീതിയില്‍ പറയാന്‍ കഴിവുള്ള വേറൊരു പണ്ഡിതന്‍ ഇന്ന് ലോകത്ത് ഇസ്ലാമിക ലോകത്തോ അതിനു പുറത്തോ ഉണ്ടെന്ന് ഞാന്‍ വിചാരിക്കുന്നില്ല. താങ്കള്‍ താഴെയുള്ള ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക, അദ്ദേഹത്തിന്‍റെ പാണ്ഡിത്യത്തിന്‍റെ ആഴം എത്രമാത്രമാണെന്ന് അറിയാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും: https://www.youtube.com/watch?v=bk5q9TeGo14

   പിന്നെ ഞങ്ങള്‍ അദ്ദേഹത്തെ കുറേക്കാലമായി സംവാദത്തിന് വിളിക്കുന്നു, പക്ഷേ എന്ത് ചെയ്താലും നായിക്‌ വരില്ല. എന്നിട്ട് എല്ലായിടത്തും പറയുന്നത് ‘ഞാന്‍ സംവാദത്തിനു തയ്യാറാണ്, ക്രിസ്ത്യാനികള്‍ എന്നെ പേടിച്ച് സംവാദത്തിന് വരുന്നില്ല’ എന്നും. ഞങ്ങളും അവരും തമ്മില്‍ ധാരാളം കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്, അതൊക്കെ ഒന്ന് വായിച്ചു നോക്കുക, ആരാണ് സംവാദത്തിന് വരാതെ പേടിച്ച് ഒളിച്ചിരിക്കുന്നത് എന്ന് അപ്പോള്‍ അറിയാം. കത്തിടപാടിന്‍റെ ലിങ്ക് താഴെ കൊടുക്കുന്നു: http://www.sakshitimes.net/blog/2010/08/01/dr-zakir-naik-evades-san-debate-invitation-second-update-854/

   ഏതായാലും സക്കീര്‍ നായിക്‌ ഞങ്ങളുടെ സംവാദക്ഷണം ഏറ്റെടുക്കില്ല എന്ന് മനസ്സിലായപ്പോള്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വാദങ്ങളെ പരസ്യമായി ഖണ്ഡിച്ചു കളയാന്‍ തുടങ്ങി. അതിന്‍റെ ഒരു വീഡിയോ ലിങ്ക് ആണ് താഴെ: http://www.sakshitimes.net/blog/2012/11/14/deen-show-refutation-1-dr-zakir-naik-innocence-of-irf-fans/

   പിന്നെ ഇത് വീഡിയോ അല്ല, ഒരു ഖണ്ഡനപ്രസംഗത്തിന്‍റെ ട്രാന്‍സ്ക്രിപ്ഷന്‍ ആണ്, ഒന്ന് വായിച്ചു നോക്കിക്കോളൂ: http://www.sakshitimes.net/blog/2013/12/08/transcript-the-holy-bible-in-the-light-of-science-answersing-questions-by-dr-zakir-naik/

   ഇത് സക്കീര്‍ നായിക്കിന്‍റെ വികല വാദങ്ങള്‍ക്കുള്ള അടുത്ത മറുപടി: http://www.sakshitimes.net/blog/2011/07/02/transcript-and-videos-dr-zakir-naiks-allegations-against-crucifixion-of-lord-jesus-christ-refuted-2/

   ഇത് സക്കീര്‍ നായിക്കിന്‍റെ ഒരു സീരിസിനുള്ള ഖണ്ഡനം ആണ്, നാല് പാര്‍ട്ട് ആയിട്ടാണ് മറുപടി ഞങ്ങള്‍ കൊടുത്തത്. നാല് പാര്‍ട്ടിന്‍റെയും ലിങ്ക് ഞാന്‍ താഴെ കൊടുക്കാം:

   http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-1-337/

   http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-2-346/

   http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-3-798/

   http://www.sakshitimes.net/blog/2010/10/26/rebuttal-series-to-dr-zakir-naik-similarities-between-islam-and-christianity-part-4-839/

   ഇങ്ങനെയുള്ള ഒരു പണ്ഡിതനെ താങ്കള്‍ എനിക്ക് പരിചയപ്പെടുത്തുന്നതിനേക്കാള്‍ നല്ലത്, അദ്ദേഹത്തെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുന്നതാണ്. താങ്കള്‍ അദ്ദേഹത്തെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുന്ന പക്ഷം, സംവാദം നടന്നു കഴിഞ്ഞതും അപ്പോള്‍ത്തന്നെ ഒരു ലക്ഷം രൂപയും ഒരു നാനോ കാറും താങ്കള്‍ക്ക് ഞങ്ങള്‍ പാരിതോഷികമായി നല്‍കാം. ഞങ്ങള്‍ പല വേദികളിലും ഇക്കാര്യം പറയുന്നതാണ്. ഇന്നുവരെ ഒരാള്‍ക്കും സക്കീര്‍ നായിക്കിനെ ഞങ്ങളുമായി സംവാദത്തിന് കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടില്ല…

  • chandhu chandran
   23 September, 2015, 23:21

   ഫിർഔൻ എല്ലാം ഉപ്പിട്ട് തട്ടി കൂട്ടിയതാണ്. 1881 ൽ ഈജിപ്തില്‍ നിന്നും കണ്ടെടുത്ത ഒരുപാട് മമ്മികളുടെ കൂട്ടത്തിൽ ഫിർഔന്റെ മമ്മിയും ഉണ്ടായിരുന്നു. അത് പരിശോധന നടത്തിയവർ പറയുന്നത് അദ്ദേഹത്തിന്റെ എല്ലുകള്‍ ഒടിഞ്ഞിരുന്നു. ഏകദേശം 80 കളിൽ (വയസ്സ്) ആവാം അദ്ദേഹം മരിച്ചിട്ടുണ്ടാവുക.. താടി എല്ലിനു താഴെ പഴുപ്പ് ബാധിച്ചിരുന്നതായി അറിയാൻ സാധിച്ചു എന്നും , ഇതായിരിക്കാം അദ്ദേഹത്തിന്റെ മരണ കാരണം എന്നും പറയുന്നു. . ഫിർഔന്റെ ശരീരം സൂക്ഷിച്ചിരിക്കുന്ന കണ്ണാടി പെട്ടിയിൽ എഴുതി വെച്ചിരിക്കുന്നത് മുടിയുടെയും മറ്റും നിറം മാറാന്‍ കാരണം ഇത് മമ്മിഫിക്കേഷൻ നടത്തിയത് കൊണ്ടാണ് എന്ന്. . ആദ്യം ഫിർഔൻ കഥ കേരളത്തിൽ കൊണ്ട് വന്ന മുസ്ലിം പണ്ഡിതൻ അത് ഫിർഔൻ അല്ല എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ കിട്ടും. .

  • civi varghese
   10 May, 2016, 9:13

   എന്തായാലും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ക്ഷമയോടെ താങ്കൾ കൊടുക്കുന്നതിനാൽ വീണ്ടും ചോദ്യങ്ങൾ ഉന്നയിക്കാൻ വായനക്കാർക്ക്‌ പ്രോത്സാഹനം കിട്ടുന്നു;നന്ദി.

  Leave a Comment