About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം.

   

  പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം:

   

  1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ

   

  2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം.

   

  3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ.

   

  4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം.

   

  5. ഓരോ ഖണ്ഡത്തിന്‍റെയും നീളം 48 വരിയില്‍ കുറയാനോ 60 വരിയില്‍ കൂടാനോ പാടില്ല. വീതി വശം 30 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളണം.

   

  6. പ്രതി മുഴുവന്‍ ആദ്യരേഖിതമായിരിക്കനം. വര കൂടാതെ മൂന്ന് വാക്കുകള്‍ എഴുതിയാല്‍ അത് ഉപയോഗശൂന്യമാണ്.

   

  7. ഒരു പ്രത്യേക വിധിയില്‍ തയ്യാറാക്കിയ കറുത്ത മഷിയായിരിക്കണം ഉപയോഗിക്കേണ്ടത്. ചെമപ്പോ പച്ചയോ മറ്റേതെങ്കിലും നിറമോ ഉപയോഗിക്കരുത്.

   

  8. ഒരധികൃത പ്രതിയായിരിക്കണം മാതൃക. മാതൃകാ പ്രതിയില്‍ നിന്ന് പകര്‍പ്പെഴുത്തുകാരന്‍ അല്‍പവും വ്യതിചലിക്കരുത്.

   

  9. മുന്‍പിലിരിക്കുന്ന ഗ്രന്ഥത്തെ നോക്കാതെ ഓര്‍മ്മയില്‍നിന്നു ഒരു വാക്കോ, അക്ഷരമോ, യോദ് (ഒരു പുള്ളി) പോലുമോ എഴുതരുത്.

   

  10. ഓരോ വ്യഞ്ജനാക്ഷരത്തിനുമിടയില്‍ ഒരു നാരിടയോ, മുടിയിടയോ സ്ഥലം വിടരുത്.

   

  11. ഓരോ പുതിയ ഖണ്ഡത്തിനുമിടയില്‍ ഒമ്പത് വ്യഞ്ജനാക്ഷരങ്ങളുടെ സ്ഥലം വിടണം.

   

  12. ഓരോ പുസ്തകത്തിനുമിടയില്‍ മൂന്ന് വരികളുടെ സ്ഥലം വിട്ടിരിക്കനം.

   

  13. മോശയുടെ അഞ്ചാം പുസ്തകം ഒരു പൂര്‍ണ്ണവരിയില്‍ അവസാനിക്കണം; മറ്റുള്ളവ അങ്ങനെ ആയിരിക്കണമെന്നില്ല.

   

  14. ഇവ കൂടാതെ പകര്‍പ്പെഴുത്തുകാരന്‍ പൂര്‍ണ്ണമായ യെഹൂദവേഷത്തില്‍ ഇരിക്കേണ്ടതാണ്.

   

  15. ശരീരമാസകലം കഴുകണം.

   

  16. ഉടന്‍ മഷിയില്‍ മുക്കിയ പേന കൊണ്ട് ദൈവത്തിന്‍റെ പേര് എഴുതാന്‍ തുടങ്ങരുത്.

   

  17. ആ പേര് (ദൈവത്തിന്‍റെ) എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ഒരു ചക്രവര്‍ത്തി വിളിച്ചാല്‍പ്പോലും ശ്രദ്ധിക്കരുത്.

   

  ഈ ചിട്ടകള്‍ പാലിക്കാതെ എഴുതപ്പെടുന്ന പ്രതികളെ കുഴിച്ചു മൂടുകയോ ചുട്ടുകളയുകയോ ചെയ്തിരുന്നു. അല്ലെങ്കില്‍ പാഠശാലകള്‍ക്ക് പാരായണ ഗ്രന്ഥങ്ങളായി അവ നല്‍കിയിരുന്നു. ഈ നിബന്ധനകള്‍ക്ക് വിധേയമായി എഴുതിക്കഴിയുമ്പോള്‍ മൂലഗ്രന്ഥത്തിന് തുല്യമായി ഒരു വൈകല്യവുമില്ലാത്ത പ്രതി നമുക്ക്‌ ലഭിക്കുകയാണ്. പകര്‍പ്പെഴുതുന്നതില്‍ ഇത്രയും നിഷ്കര്‍ഷ പാലിച്ചിരുന്നത് കൊണ്ട് പഴമ ഒരു വിധത്തിലും ഒരു പ്രതിയുടെയും മാറ്റ് കൂട്ടുന്നില്ല എന്നത് വ്യക്തമാണ്‌. ഓരോ സിനഗോഗിലും വികലമായ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിക്കാനുള്ള ഗെനിസ അഥവാ ചെറിയ അലമാരകള്‍ ഉണ്ടായിരുന്നു. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, പുറം 64,65)

  2 Comments on “പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം.”

  • 23 July, 2015, 15:20

   6 thavana thiruthi eyuthiya marpappayude puthakam kondu quranine tharathamyam cheyyyunnnu . quranine puchikkunnna ninte biblilll entha ulllath poulosinte badayiyooo ??? hi hi

  • sathyasnehi
   27 December, 2015, 10:50

   6 തവണ തിരുത്തി എഴുതി എന്നൊക്കെ നീ വെറുതെ വിളിച്ചു കൂവിയത് കൊണ്ട് കാര്യമില്ലല്ലോ. ഒരു തവണയെങ്കിലും തിരുത്തി എഴുതപ്പെട്ടു എന്നുള്ളതിന് നീ ഒരു തെളിവെങ്കിലും കൊണ്ട് വാ. അത് കഴിഞ്ഞിട്ട് പോരേ ഇജ്ജാതി ഡയലോഗുകള്‍?

   പിന്നെ ഖുര്‍ആന്‍ എത്ര വട്ടം തിരുത്തപ്പെട്ടിട്ടുണ്ട് എന്നതിനെ കുറിച്ച് നിനക്ക് വല്ല പിടിയും ഉണ്ടോ? മറ്റുള്ളവരുടെ തന്തയ്ക്ക് വിളിച്ചു നടക്കുന്ന സ്വഭാവം നിര്‍ത്തിയിട്ട് നീ അതിന്‍റെ ചരിത്രമൊന്നു പഠിക്കാന്‍ നോക്ക്.

  Leave a Comment