About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ജനങ്ങളില്‍ നിന്നും ദൂത് മറച്ചു വെച്ച അല്ലാഹുവിന്‍റെ ദൂതന്‍!!

   

  അനില്‍കുമാര്‍ വി. അയ്യപ്പന്‍

   

  പ്രവൃത്തിയാലല്ല, വിശ്വാസത്താല്‍ മാത്രം രക്ഷ എന്ന ബൈബിള്‍ ഉപദേശം പൗലോസ്‌ അപ്പോസ്തലന്‍റെ കണ്ടുപിടുത്തം ആണെന്നു വാദിക്കുന്നവരാണല്ലോ ദാവാക്കാര്‍. എന്നാല്‍  മുസ്ലീങ്ങള്‍ക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇസ്ലാമിന്‍റെ ഉപദേശവും അത് തന്നെയായിരുന്നു. മലക്ക്‌ അങ്ങനെയാണ് മുഹമ്മദിന് സന്ദേശം കൊടുത്തിരുന്നത്. എന്നാല്‍ മറ്റു പലതിലും എന്നപോലെ ഇക്കാര്യത്തിലും ഉമര്‍ ഇടങ്കോലിട്ടതു കൊണ്ട് മുഹമ്മദ്‌ ആ സന്ദേശം ജനങ്ങളില്‍ എത്തിക്കാതെ മറച്ചു വെക്കുകയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. പൗലോസ്‌ അപ്പോസ്തലന്‍ തനിക്ക് കിട്ടിയ ദൈവിക വെളിപ്പാടുകള്‍ ആരുടേയും മുഖം നോക്കാതെ വ്യക്തമായി രേഖപ്പെടുത്തുകയും പ്രസംഗിക്കുകയും ഉപദേശിക്കുകയും ചെയ്തപ്പോള്‍, മുഹമ്മദ്‌ ആകട്ടെ, തനിക്ക്‌ മലക്കില്‍ നിന്ന് കിട്ടിയ സന്ദേശം തന്‍റെ അനുയായിയുടെ അപ്രീതിക്ക് പാത്രമാകാതിരിക്കാന്‍ വേണ്ടി ഒളിച്ചു വെക്കുകയായിരുന്നു എന്ന നഗ്നസത്യം പല മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. അറിയുന്ന ദാവാക്കാര്‍ ആണെങ്കില്‍ ഇത് പുറത്തു പറയുകയുമില്ല. അതുകൊണ്ട് മുസ്ലീം സഹോദരങ്ങള്‍ക്ക്‌ ഇക്കാര്യം വ്യക്തമാകാന്‍ വേണ്ടി ഞങ്ങള്‍ തന്നെ ആ ഹദീസുകള്‍ ഇവിടെ നല്‍കുന്നു. വായിച്ചു മനസ്സിലാക്കുക, പാപമോചനം സത്പ്രവൃത്തികളാല്‍ അല്ല, വിശ്വാസത്താല്‍ മാത്രമാണ് ലഭ്യമാകുക എന്ന ബൈബിള്‍ ഉപദേശത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്ന മലക്കിന്‍റെ സന്ദേശത്തെ എങ്ങനെയാണ് ഉമറും കൂട്ടരും അട്ടിമറിച്ചു കളഞ്ഞത് എന്ന്.

   

  “അബു ഹുറൈറ നിവേദനം: ഒരിക്കല്‍ ഞങ്ങള്‍, അബൂബക്കര്‍, ഉമര്‍ എന്നീ പ്രമുഖരെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു സംഘം നബിക്ക്‌ ചുറ്റും ഇരിക്കുകയായിരുന്നു. ആ അവസരത്തില്‍ പ്രവാചകന്‍ ഞങ്ങള്‍ക്കിടയില്‍ നിന്ന് എഴുന്നേറ്റു പോയി. കുറെ സമയം പിന്നിട്ടു. ഞങ്ങളെക്കൂടാതെ അദ്ദേഹത്തിനെന്തെങ്കിലും അപകടം പിണഞ്ഞോ എന്ന് ഞങ്ങള്‍ക്ക്‌ ഭയമാവുകയും, (അത്) ഞങ്ങള്‍ക്ക്‌ വളരെ ഗുരുതരമായി തോന്നുകയും, അങ്ങനെ ഞങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. അത് വളരെ ഗൌരവത്തിലെടുത്തത് ആദ്യമായി ഞാനായിരുന്നു. അങ്ങനെ ഞാന്‍ പ്രവാചകനെ അന്വേഷിച്ച് ഇറങ്ങുകയും അന്‍സാരികളില്‍പ്പെട്ട ബനൂ നജ്ജാര്‍ ഗോത്രക്കാരുടെ ഒരു തോട്ടത്തിലെത്തുകയും ചെയ്തു. എന്നിട്ട് അതിനു ചുറ്റുമ വല്ല പ്രവേശനകവാടവുമുണ്ടോ എന്ന് അന്വേഷിച്ചു. എന്നാല്‍ (ഒന്നും തന്നെ) കണ്ടില്ല. അപ്പോള്‍ തോട്ടത്തിനു പുറത്തുള്ള ഒരു കിണറ്റില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു കൈത്തോട് എന്റെ തോട്ടത്തിന്‍റെ ഉള്ളിലേക്ക് ഒഴുകിപ്പോകുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കുറുക്കന്‍ പ്രവേശിക്കുന്നത് പോലെ ഞാന്‍ അതിലൂടെ പതുങ്ങിക്കടന്നു. അനന്തരം ഞാന്‍ (അതിനകത്ത് പ്രവേശിക്കുകയും, അവിടെ പ്രവാചകനെ കാണുകയും) പ്രവാചകന്‍റെ അടുത്തെത്തുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: ‘ആരിത്‌ അബൂ ഹുറയ്റയോ?’ ‘അതെ പ്രവാചകരേ!’- ഞാന്‍ പറഞ്ഞു. ‘എന്താണ് പ്രശ്നം?’ അവിടുന്ന് ചോദിച്ചു: ഞാന്‍ പറഞ്ഞു: ‘താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആയിരുന്നല്ലോ. അങ്ങനെ താങ്കള്‍ എഴുന്നേറ്റു പോന്ന ശേഷം ഒരുപാടു സമയമായിട്ടും താങ്കളെ കാണാത്തപ്പോള്‍ ഞങ്ങള്‍ അറിയാതെ അങ്ങേക്ക് വല്ലതും സംഭവിച്ചോ എന്ന് ഭയന്നു. ആദ്യമായി എന്നെയാണ് ആ ഭയം പിടികൂടിയത്. അങ്ങനെ ഞാന്‍ (താങ്കളെ അന്വേഷിച്ച്) ഈ തോട്ടത്തില്‍ വന്നതാണ്. ഒരു കുറുക്കന്‍ കടക്കുന്നത് പോലെ ഞാന്‍ ഇങ്ങോട്ട് കടന്നു. എനിക്കപ്പുറം മറ്റുള്ളവരോക്കെയുണ്ട്.’

   

  അപ്പോള്‍ തിരുമേനി പറഞ്ഞു: ‘ഓ അബുഹുറയ്റ!’ അദ്ദേഹത്തിന്‍റെ രണ്ട് പാദുകങ്ങളും എന്‍റെ കയ്യില്‍ തന്നുകൊണ്ട് അവിടുന്ന് തുടര്‍ന്നു: ‘എന്‍റെ ഇരു പാദുകങ്ങളുമായി നീ പോവുക. ഹൃദയത്തില്‍ ഉറച്ച വിശ്വാസത്തോടുകൂടി അള്ളാഹു അല്ലാതെ ആരാധ്യനില്ലെന്നു സാക്ഷ്യം വഹിക്കുന്ന ഏതൊരാള്‍ക്കും സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്തയുണ്ടെന്നു ഈ തോട്ടത്തിനപ്പുറം ആരെ കണ്ടാലും നീ അവരെ അറിയിക്കുക.’ അങ്ങനെ ആദ്യം ഞാന്‍ കണ്ടുമുട്ടിയത് ഉമറിനെയായിരുന്നു. അദ്ദേഹം ചോദിച്ചു: ‘എന്താണ് അബുഹുറയ്റ, രണ്ട് ചെരുപ്പുകള്‍!!’ ഞാന്‍ പറഞ്ഞു: ‘ഇത് രണ്ടും പ്രവാചക തിരുമേനിയുടെതാണ്.’ (തുടര്‍ന്ന് പറഞ്ഞു:) ‘ഹൃദയത്തില്‍ ഉറച്ച് വിശ്വസിച്ചു കൊണ്ട് അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന് സാക്ഷ്യം വഹിക്കുന്ന ആരെ കണ്ടാലും അവനു സ്വര്‍ഗ്ഗമുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കാനായി എന്നെ അവിടുന്ന് ഇതുമായി പറഞ്ഞയച്ചതാണ്.’ ഉടനെ ഉമര്‍ തന്‍റെ കൈകൊണ്ട് എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്‍ഭാഗം കുത്തി വീണുപോയി. തുടര്‍ന്ന് ഇങ്ങനെ പറഞ്ഞു: ‘അബുഹുറയ്റാ, നീ തിരിച്ചു പോകണം,’ അങ്ങനെ പ്രവാചകന്‍റെ സമീപത്തേക്ക് തിരിച്ചു പോയി. ഞാന്‍ കരയുന്നുണ്ടായിരുന്നു. ഉമര്‍ ആകട്ടെ നേരെ പിന്നില്‍ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.

   

  പ്രവാചക തിരുമേനി എന്നോട് ചോദിച്ചു: ‘അബുഹുറയ്റ! നിനക്കെന്തു പറ്റി?’ ഞാന്‍ പറഞ്ഞു: ‘ഞാന്‍ ഉമറിനെ കണ്ടുമുട്ടി. താങ്കളെന്നെ അയച്ച സംഗതി കേള്‍പ്പിച്ചു. അപ്പോള്‍ അദ്ദേഹം എന്‍റെ നെഞ്ചില്‍ ഇടിച്ചു. ഞാന്‍ പിന്നിലേക്ക്‌ മറിഞ്ഞു വീണു. നീ തിരിച്ചു പോകണം എന്ന് പറയുകയും ചെയ്തു.’ ഉടനെ അവിടുന്ന് ഉമറിനോട് ചോദിച്ചു: ‘ഓ! ഉമര്‍, ഇങ്ങനെ ചെയ്യാന്‍ എന്താണ് നിന്നെ പ്രേരിപ്പിച്ചത്?’ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അങ്ങേക്ക് വേണ്ടി എന്ത് ചെയ്യാനും ഞാന്‍ സന്നദ്ധനാണ്. ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഹൃദയത്തില്‍ ഉറപ്പിച്ച് ഒരാള്‍ സാക്ഷ്യം വഹിച്ചാല്‍ അവന് സ്വര്‍ഗ്ഗമുണ്ടെന്നു സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അബുഹുറയ്റയെ രണ്ട് പാദുകങ്ങളുമായി താങ്കള്‍ അയച്ചിട്ടുണ്ടോ?’ ‘അതെ’ അവിടുന്ന് പറഞ്ഞു. ഉമര്‍ പറഞ്ഞു: ‘അങ്ങ് അങ്ങനെ ചെയ്യാതിരുന്നാലും. ജനങ്ങള്‍ (പിന്നെ) അതില്‍ ഭാരമേല്‍പ്പിച്ചു (ഒന്നും പ്രവര്‍ത്തിക്കാതെ) ഇരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അതുകൊണ്ട് പ്രവര്‍ത്തിക്കാന്‍ വേണ്ടി അവരെ വിട്ടേക്കുക.’ തിരുമേനി പറഞ്ഞു: ‘എങ്കില്‍ നീ അവരെ വിട്ടേക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 52(31)

   

  സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 53(32) ല്‍ ഈ ഹദീസ്‌ ആവര്‍ത്തിക്കുന്നു. മുആദിന്‍റെ സംഭവം (ഹദീസ്‌ നമ്പര്‍ 48 ) അനസ്‌ ബ്നു മാലിക്‌ നിവേദനം ചെയ്യുന്നത്. ഇതില്‍ ‘മുആദ് മരണവേളയില്‍ (വിജ്ഞാനം മറച്ചു വെച്ചു) എന്ന കുറ്റത്തില്‍ നിന്ന് ഒഴിവാകുവാനായി ഇക്കാര്യം അറിയിക്കുകയുണ്ടായി’ എന്ന് കൂടിയുണ്ട്.

   

  ഹദീസ്‌ നമ്പര്‍ 48 താഴെ കൊടുക്കുന്നു:

   

  മുആദ്ബ്നു ജബല്‍ നിവേദനം: ഒരിക്കല്‍ നബി മുന്നിലും, ഞാന്‍ പിന്നിലുമായി ഒരു ഒട്ടകപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. ഒട്ടകക്കട്ടിലിന്‍റെ പിന്‍വശം മാത്രമേ എന്‍റെയും അദ്ദേഹത്തിന്‍റെയും ഇടയ്ക്കു മറയായുണ്ടായിരുന്നുള്ളൂ. ‘ഓ! മുആദ് ബ്നു ജബല്‍!’ അവിടുന്ന് വിളിച്ചു. ഞാന്‍ ഉത്തരം കൊടുത്തു: അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ. അങ്ങേയ്ക്ക് സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ പിന്നെയും അല്പം മുമ്പോട്ടു പോയി. ‘ഓ മുആദ്’ പിന്നെയും അവിടുന്ന് വിളിച്ചു. ‘അതെ പ്രവാചകരേ, ഞാനിതാ.. അങ്ങേയ്ക്ക് സദാസൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. അവിടുന്നു ചോദിച്ചു: ‘ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള കടമ എന്താണെന്ന് നിനക്കറിയുമോ?’ ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളവര്‍.’ അപ്പോള്‍ അവിടുന്ന് പറഞ്ഞു: ദാസന്മാര്‍ക്ക് അല്ലാഹുവിനോടുള്ള ബാധ്യത അവനെ ആരാധിക്കുക, അവനോട് ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക എന്നതാണ്.’ തുടര്‍ന്ന്‍ അല്പംകൂടി സഞ്ചരിച്ചിട്ട് അവിടുന്ന് വിളിച്ചു: ‘ഓ മുആദ് ബ്നു ജബല്‍!’ അല്ലാഹുവിന്‍റെ ദൂതരേ, ഞാനിതാ… അങ്ങേയ്ക്ക് സദാ സൌഭാഗ്യമുണ്ടായിരിക്കട്ടെ.’ ഞാന്‍ പറഞ്ഞു. തിരുമേനി ചോദിച്ചു: ‘അവര്‍ അപ്രകാരം പ്രവര്‍ത്തിക്കുന്നതായാല്‍ അല്ലാഹുവിന് അടിമകളോടുള്ള ബാധ്യതയെക്കുറിച്ച് നിനക്കറിയുമോ?’ ‘അല്ലാഹുവും അവന്‍റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്.’ ഞാന്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘അവരെ ശിക്ഷിക്കാതിരിക്കലാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 48(30)

   

  സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 49,50.51 എന്നിവ ഈ ഹദീസിന്‍റെ ആവര്‍ത്തനങ്ങളാണ്. ഒരു നിവേദനത്തില്‍ ഹദീസിന്‍റെ അവസാനഭാഗത്ത് ഇങ്ങനെ കൂടി വന്നിട്ടുണ്ട്: ഞാന്‍ (മുആദ്) ചോദിച്ചു: ‘ഞാന്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ?’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നീ അവരെ സന്തോഷവാര്‍ത്ത അറിയിക്കണ്ട. കാരണം അവര്‍ ഒന്നും പ്രവര്‍ത്തിക്കാതെ അതിനെ ആഗ്രഹിക്കും.’

   

  ഉമര്‍ ഇത് മറച്ചു വെക്കാന്‍ നോക്കിയെങ്കിലും ഉസ്മാന്‍ പക്ഷേ അതംഗീകരിച്ചില്ല എന്ന് തോന്നുന്നു. കാരണം ഉസ്മാന്‍ ആ കാര്യം വെട്ടിത്തുറന്നു പറഞ്ഞ ഹദീസ്‌ കാണൂ:

   

  ഉസ്മാന്‍ നിവേദനം: നബി പറഞ്ഞു: ‘അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നു അറിഞ്ഞുകൊണ്ട് മരിച്ചവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 43(26)

   

  ഇനി ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ചുമ്മാ പറഞ്ഞാലും അവന് നരകശിക്ഷയില്‍ നിന്നു മോചനവും സ്വര്‍ഗ്ഗത്തിലേക്ക്‌ പ്രവേശനവുമുണ്ട്. (ഈ പഠിപ്പിക്കല്‍ ബൈബിളില്‍ ഇല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ) ഈ ഹദീസ്‌ ശ്രദ്ധിച്ചോളൂ:

   

  മഹ്മൂദ്‌ ബ്നുല്‍ റബീഅ് നിവേദനം: ഞാന്‍ ഒരിക്കല്‍ മദീനയില്‍ വന്നപ്പോള്‍ ഉത്ബാനെ കണ്ടു. ഞാന്‍ പറഞ്ഞു: ‘നിങ്ങളെക്കുറിച്ച് ചില വര്‍ത്തമാനങ്ങളെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ടല്ലോ.’ ഉത്ബാന്‍ പറയുന്നു: ‘എന്‍റെ കണ്ണിന് രോഗം ബാധിച്ചു. അപ്പോള്‍ ഞാന്‍ നബിയുടെ അടുത്തേക്ക്‌ ആളെ അയച്ചു: താങ്കള്‍ എന്‍റെ അടുത്തു വരികയും എന്‍റെ വീട്ടില്‍ വെച്ചു നമസ്കരിക്കുകയും ചെയ്യുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എനിക്ക് ആ സ്ഥലം നമസ്കാരസ്ഥലമാക്കാമായിരുന്നു. അങ്ങനെ നബിയും അല്ലാഹു ഉദ്ദേശിച്ച തന്‍റെ അനുചരന്മാരും കൂടി വീട്ടില്‍ വരികയും, പ്രവേശിച്ച ഉടനെ അവിടുന്ന് നമസ്കരിക്കുകയും, അനുചരന്മാര്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുകയും ചെയ്തു. പിന്നെ (കപടവിശ്വാസികളുടെ പ്രവര്‍ത്തനങ്ങളുടെ) പ്രധാന ഉത്തരവാദിത്തവും വലിയ പങ്കും അവര്‍ മാലിക്‌ ബ്നു ദുഖ്‌ശമിലേക്ക് ചേര്‍ത്തി പറഞ്ഞു. തിരുമേനി അയാള്‍ക്കെതിരില്‍ നാശത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, അത് മുഖേന അയാള്‍ക്ക് നാശം ബാധിക്കുമല്ലോ എന്ന് അവര്‍ ആശിച്ചു. അങ്ങനെ നബി നമസ്കാരം നിര്‍വ്വഹിച്ച ശേഷം ഇങ്ങനെ ചോദിച്ചു: ‘അയാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നില്ലേ?’ ‘അതെ, അയാള്‍ അത് പറയുന്നു. (പക്ഷെ) അയാളുടെ ഉള്ളില്‍ അതില്ല’ എന്ന് അവര്‍ പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘ആര്‍ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നുവോ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ല. അല്ലെങ്കില്‍ നരകം അവനെ ഭക്ഷിക്കുകയില്ല.’ അനസ്‌ പറയുന്നു: ഈ ഹദീസ്‌ എന്നെ വിസ്മയിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്‍റെ മകനോട്‌ ഇതെഴുതുക എന്ന് കല്‍പ്പിക്കുകയും അവന്‍ എഴുതി വെക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 54(33)

   

  എങ്ങനെയുണ്ട് എന്ന് നോക്കൂ. ഹൃദയത്തില്‍ വിശ്വസിച്ചില്ലെങ്കിലും വായ്‌ കൊണ്ട് ഏറ്റുപറഞ്ഞാല്‍ മതി, അവന്‍ നരകത്തില്‍ പോകില്ല എന്നാണ് മുഹമ്മദ്‌ പറയുന്നത്. എന്നാല്‍ ബൈബിള്‍ പറയുന്നത് ഇപ്രകാരമാണ്: “യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷക്കായി ഏറ്റുപറകയും ചെയ്യുന്നു” (റോമര്‍.10:9,10).

   

  ഉമറിനും കൂട്ടര്‍ക്കും മുഹമ്മദിന്‍റെ മേല്‍ ഉണ്ടായിരുന്ന സ്വാധീനം എത്ര വലുതായിരുന്നു എന്ന് ഈ ഹദീസുകള്‍ നമ്മളോട് പറയുന്നു. അല്ലാഹുവിനെക്കാളും മലക്കിനെക്കാളും മുഹമ്മദ്‌ അനുസരിച്ചിരുന്നത് ഉമറിനെ ആണെന്നുള്ള സത്യവും ഈ ഹദീസുകള്‍ വായിക്കുന്നവര്‍ക്ക് പിടി കിട്ടും. മലക്കിന്‍റെ സന്ദേശത്തെ ഉമര്‍ അട്ടിമറിച്ചത് കൊണ്ട് ഇന്നും പാവം മുസ്ലീങ്ങള്‍ തെറ്റായ കാര്യം വിശ്വസിച്ചുകൊണ്ട് നാശത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്!!

  One Comment on “ജനങ്ങളില്‍ നിന്നും ദൂത് മറച്ചു വെച്ച അല്ലാഹുവിന്‍റെ ദൂതന്‍!!”

  • Ashif k.a
   25 February, 2014, 11:23

   Brother: anilkumar do you know arabic ???

  Leave a Comment