ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക് ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു?
അനില്‍കുമാര്‍ വി. അയ്യപ്പന്‍.
ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക് ചില ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും പരിശോധിക്കാം:
“തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.” (സൂറ.29:13)
ഈ ആയത്തില്‍ മലക്ക് പറയുന്നത് ശ്രദ്ധിച്ചു കാണുമല്ലോ? “സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും” എന്നാണ് മലക്ക് പറയുന്നത്. വേറെയും പാപഭാരങ്ങള്‍ എന്ന് പറഞ്ഞാല്‍ മറ്റുള്ളവര്‍ ചെയ്ത പാപങ്ങളുടെ ഭാരം എന്നാണ് അര്‍ത്ഥം എന്ന കാര്യം ഈ ദാവാക്കാര്‍ക്ക് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല! പാപികളായ ഈ മനുഷ്യര്‍ക്ക് പോലും മറ്റുള്ളവരുടെ പാപപാരം വഹിക്കാന്‍ കഴിയും എന്ന് ഖുര്‍ആനില്‍ മലക്ക് തന്നെ സാക്ഷ്യപെടുത്തുമ്പോള്‍ ഇവര്‍ പറയുന്നത് ‘പാപമില്ലാത്ത യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ കഴിയുകയില്ല’ എന്നാണ്. ആര് പറയുന്നതാണ് ഒരു മുസല്‍മാന്‍ വിശ്വാസത്തിലെടുക്കേണ്ടത്? ഖുര്‍ആനില്‍ മലക്ക് പറയുന്നതോ അതോ ഇന്നത്തെ ദാവാക്കാര്‍ പറയുന്നതോ? ദാവാക്കാര്‍ പറയുന്നതാണ് മുസ്ലീമിന് പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയില്ല എന്നവന് വിശ്വസിക്കാം. എന്നാല്‍ ഖുര്‍ആനില്‍ മലക്ക് പറഞ്ഞതാണ് അവന്‍റെ പ്രമാണമെങ്കില്‍ യേശുക്രിസ്തുവിന് മറ്റുള്ളവരുടെ പാപം ഏറ്റെടുക്കാന്‍ കഴിയും എന്നവന് വിശ്വസിക്കാം! ഏതു വേണമെന്ന് അവന്‍ തീരുമാനിച്ചുകൊള്ളട്ടെ!!
ഇനി മറ്റൊരു ഹദീസ് നോക്കാം:
“തങ്ങളുടെ പാപഭാരങ്ങള്‍ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങള്‍ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളില്‍ ഒരു ഭാഗവും ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവര്‍ പേറുന്ന ആ ഭാരം എത്ര മോശം!” (സൂറാ.16:25)
ഇവിടെ മലക്ക് പറയുന്നത് ‘പാപിയായ ഒരുവന്‍ സ്വന്തം പാപഭാരം മുഴുവന്‍ വഹിക്കണം, അതുപോലെതന്നെ അവന്‍ മുഖാന്തരം എത്ര പേര്‍ പാപം ചെയ്തിട്ടുണ്ടോ, അവരുടെ പാപങ്ങളില്‍ ഒരു ഭാഗവും അവന്‍ വഹിക്കണം’ എന്നാണ്. പാപിയായ ഒരുത്തന് മറ്റുള്ളവരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയും എന്ന് ഇവിടെയും മലക്ക് പ്രഖ്യാപിച്ചിരിക്കെ പാപരഹിതനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപങ്ങള്‍ വഹിക്കാന്‍ കഴിയില്ല എന്ന് ഈ ദാവാക്കാര്‍ പറയുന്നത് എങ്ങനെയാണ്? ഇവര്‍ ഖുര്‍ആന്‍ ആയത്തുകളെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിരുന്നെങ്കില്‍ ഈ ജാതി അബദ്ധങ്ങള്‍ എഴുന്നുള്ളിക്കുകയില്ലായിരുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ഭാഗം വിടുന്നു.
ഇനി മറ്റൊരു ആയത്ത് നോക്കാം:
“ഒരു പരീക്ഷണം (ശിക്ഷ) വരുന്നത് നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത് ബാധിക്കുന്നത് നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക് പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക” (സൂറാ.8:25)
ഇവിടെ മലക്ക് പറയുന്നത്, അക്രമികളായ കുറച്ച് ആളുകള്‍ ചെയ്യുന്ന തെറ്റിന് അല്ലാഹു ശിക്ഷ അയയ്ക്കുമ്പോള്‍ ആ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് ആ തെറ്റ് ചെയ്ത അക്രമികള്‍ മാത്രമായിരിക്കില്ല എന്നാണ്. ഉദാഹരണത്തിന്, ഒരു നഗരത്തിലെ കുറച്ച് അക്രമികള്‍ ചെയ്ത തെറ്റിന് ശിക്ഷയായി അല്ലാഹു ആ നഗരത്തില്‍ കൊടുങ്കാറ്റ് അല്ലെങ്കില്‍ ചുഴലിക്കാറ്റ് അടിപ്പിച്ചു എന്ന് വെക്കുക. അതല്ലെങ്കില്‍ ആ നഗരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാക്കി എന്ന് വെക്കുക. അതുമല്ലെങ്കില്‍ ഒരു സുനാമി അടിപ്പിച്ചു എന്ന് വെക്കുക. ഈ ശിക്ഷയാല്‍ ബാധിക്കപ്പെടുന്നത് അക്രമം പ്രവര്‍ത്തിച്ച ആ കുറച്ച് പേര്‍ മാത്രമല്ലല്ലോ, മുഴുവന്‍ നഗരവാസികളുമാണ്! അതായത്, ആ കുറച്ച് പേര്‍ ചെയ്ത പാപത്തിന്‍റെ ഭാരം മറ്റുള്ള ഭൂരിപക്ഷം പേരും വഹിക്കേണ്ടി വന്നു എന്ന് സാരം! ഇവിടെയും മലക്ക് പറയുന്നത് പാപികളായ മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ പാപഭാരം വഹിക്കാന്‍ സാധിക്കും എന്ന് തന്നെയാണ്! എന്നിട്ടും അന്ധമായ ക്രിസ്തുവിരോധം പുലര്‍ത്തുന്ന ഇന്നത്തെ ദാവാക്കാര്‍ പറയുന്നത് പാപം ചെയ്തിട്ടില്ലാത്ത, പാപം അറിഞ്ഞിട്ടില്ലാത്ത, പാപമേ ഇല്ലാത്ത യേശുക്രിസ്തുവിന് പാപികളായ മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല എന്നാണ്. ഇവരൊക്കെ ഇനി എന്നാണ് ഖുര്‍ആന്‍ ആയത്തുകളുടെ അര്‍ത്ഥം ശരിക്കും ഗ്രഹിക്കാന്‍ പോകുന്നത്?
ഇനി നമുക്ക് ചില ഹദീസുകള്‍ പരിശോധിക്കാം:
ഇബ്നു ഉമര്‍(റ) പറയുന്നു: തിരുമേനി(സ) അരുളി: “അള്ളാഹു ഒരു ജനതയെ ശിക്ഷിക്കുന്ന പക്ഷം ആ ശിക്ഷ അവരിലുള്ള (സദ്‌വൃത്തരും ദുര്‍വൃത്തരുമായ) എല്ലാവരെയും ബാധിക്കും. പിന്നീട് അവരില്‍ ഓരോരുത്തരേയും തങ്ങളുടെ കര്‍മ്മങ്ങളോടെ പുനരുത്ഥാന ദിവസം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 88, ഹദീസ് നമ്പര്‍ 2113, പേജ് 980)
ഈ ഹദീസ് നമ്മള്‍ നേരത്തെ പരിശോധിച്ച സൂറ.8:25-നെ വിശദീകരിക്കുന്നത് ആണെന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുന്നില്ല. വേറെ ഒരു ഹദീസ് നോക്കാം:
അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 51 (2767).
മുസ്ലീങ്ങളുടെ പര്‍വ്വതം പോലുള്ള പാപങ്ങള്‍ പോലും ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും കഴിയും എന്നാണ് ഈ ഹദീസില്‍ മുഹമ്മദ് പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികളും യെഹൂദന്മാരും ഒരിക്കലും വാദിക്കുന്നില്ല, ‘തങ്ങള്‍ പാപികളല്ല’ എന്ന്. പാപികളായ ക്രിസ്ത്യാനികള്‍ക്കും യെഹൂദന്മാര്‍ക്കും മഹാപാപികളായ മുസ്ലീങ്ങളുടെ പാപം ഏറ്റെടുക്കാന്‍ കഴിയുമെങ്കില്‍ പിന്നെ പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് മറ്റു മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ സാധ്യമല്ല എന്ന നുണ എന്തിനാണ് ഈ ദാവാക്കാര്‍ പിന്നെയും പിന്നെയും പ്രചരിപ്പിക്കുന്നത്? മറ്റു മനുഷ്യരേയും തങ്ങളോടുകൂടെ നരകത്തിലേക്ക് വലിച്ചു കൊണ്ട് പോകുകയെന്നല്ലാതെ വേറെ എന്തെങ്കിലും ഉദ്ദേശ്യം ഇവര്‍ക്കുണ്ടോ? ഇങ്ങനെയുള്ളവരുടെ കള്ളപ്രചരണങ്ങള്‍ മനസ്സിലാക്കി ഇവരെയൊക്കെ ഒഴിഞ്ഞിരിക്കാന്‍ ഞങ്ങള്‍ ഇത് വായിക്കുന്ന എല്ലാ മുസ്ലീം സ്നേഹിതന്മാരെയും ബുദ്ധിയുപദേശിക്കുന്നു.
ഇനി വേറെ ചില ഹദീസുകള്‍ നോക്കാം:
ആയിഷ (റ) പറയുന്നു: ഇബ്നു ഹാരിസത്ത് (റ), ജഅ്ഫര്‍ (റ), ഇബ്നുറവാഹ (റ) എന്നിവരുടെ മരണ വൃത്താന്തം എത്തിയപ്പോള്‍ തിരുമേനി (സ) ദു:ഖിതനായി. ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അവിടുത്തെ നോക്കിക്കൊണ്ടിരുന്നു. അതിനിടയില്‍ ഒരാള്‍ തിരുമേനിയുടെ അടുക്കല്‍ വന്നിട്ട് ജഅ്ഫറിന്‍റെ ഭാര്യയെപ്പറ്റിയും അവരുടെ കരച്ചിലിനെപ്പറ്റിയും പറഞ്ഞു. അപ്പോള്‍, അവരെ അതില്‍നിന്നു തടയാന്‍ തിരുമേനി (സ) കല്‍പ്പിച്ചു. അദ്ദേഹം തിരിച്ചുപോയി കുറച്ചു കഴിഞ്ഞശേഷം മടങ്ങി വന്നു. അവരദ്ദേഹത്തെ അനുസരിക്കുന്നില്ലെന്നു തിരുമേനിയെ അറിയിച്ചു. അവരെ അതില്‍നിന്ന് തടയാന്‍ വീണ്ടും തിരുമേനി കല്‍പ്പിച്ചു. അദ്ദേഹം പോയി മൂന്നാം പ്രാവശ്യവും മടങ്ങിവന്നു പറഞ്ഞു: ‘ദൈവദൂതരേ! ആ സ്ത്രീകള്‍ ഞങ്ങള്‍ പറയുന്നത് കൂട്ടാക്കുന്നില്ല.’ ‘അവരുടെ വായില്‍ കുറേ മണ്ണ് വാരിയിടുക’ എന്ന് തിരുമേനി അരുളിയതായി ആയിഷ (റ) പറയുന്നു. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ് നമ്പര്‍ 636, പേജ് 402, 404)
ആഇശ നിവേദനം: സൈദ് ബ്നുഹാരിസ്, ജഅ്ഫര്‍ ബ്നു അബീത്വാലിബ്, അബ്ദുല്ലാഹി ബ്നുറവാഹ എന്നിവരുടെ മരണവൃത്താന്തം നബിക്ക് എത്തിയപ്പോള്‍ അദ്ദേഹം ദുഃഖിതനായി ഇരിക്കുകയുണ്ടായി. ആഇശ പറയുന്നു: ഞാന്‍ വാതിലിന്‍റെ വിടവിലൂടെ അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്നുകൊണ്ട് ‘അല്ലാഹുവിന്‍റെ ദൂതരേ, ജഅ്ഫറിന്‍റെ സ്ത്രീകള്‍ കരയുന്നുണ്ട്’ എന്ന വിവരം പറഞ്ഞു. അപ്പോള്‍ നബി അദ്ദേഹത്തോട് പോകുവാനും അവരെ അതില്‍ നിന്ന് തടയുവാനും കല്പിച്ചു. ഉടനെ അദ്ദേഹം പോയി. വീണ്ടും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നു കൊണ്ട് അവര്‍ അദ്ദേഹത്തെ അനുസരിക്കുന്നില്ല എന്ന് പറഞ്ഞു. അപ്പോള്‍ രണ്ടാമതും അദ്ദേഹത്തോട് ‘നീ പോയി അവരെ തടയുക’ എന്ന് നബി കല്പിച്ചു. അപ്പോഴും അദ്ദേഹം പോയി. പിന്നെയും അദ്ദേഹം നബിയുടെ അടുക്കല്‍ വന്നുകൊണ്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരേ, അല്ലാഹുവാണ് സത്യം! തീര്‍ച്ചയായും അവര്‍ എന്നെ പരാജയപ്പെടുത്തിയിരിക്കുകയാണ് (അവര്‍ കരച്ചില്‍ നിര്‍ത്തുന്നില്ല). ആഇശ പറയുന്നു: അപ്പോള്‍ നബി പറഞ്ഞു: നീ പോയി അവരുടെ വായില്‍ മണ്ണ് വാരിയിടുക.’ ആഇശ പറയുന്നു: “അപ്പോള്‍ ഞാന്‍ (നബി അയച്ച ആ മനുഷ്യനോട്) പറഞ്ഞു: ‘നീ കൊള്ളരുതാത്തവാന്‍ തന്നെ, അല്ലാഹുവാണ് സത്യം! നബി നിന്നോട് കല്പിച്ച കാര്യം വേണ്ടവണ്ണം ചെയ്യാതെ അവിടത്തെ നീ വിഷമിപ്പിച്ചിരിക്കുകയാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ് നമ്പര്‍ 30 (935)
എന്തുകൊണ്ടാണ് മരിച്ചവരുടെ മയ്യിത്തിനു മുന്നില്‍ കരയുന്നവരുടെ വായില്‍ മണ്ണ് വാരിയിടുവാന്‍ മുഹമ്മദ് കല്പിച്ചത് എന്നറിയാന്‍ വേറെ ചില ഹദീസുകള്‍ കൂടി നോക്കേണ്ടി വരും. നമുക്ക് ആ ഹദീസുകളും പരിശോധിക്കാം:
അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: ഉമറിന്‍റെ പേരില്‍ ഹഫ്സ കരഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്‍റെ കുഞ്ഞു മകളേ നിര്‍ത്ത്! ബന്ധുക്കള്‍ കരഞ്ഞതിന്‍റെ പേരില്‍ മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ അറിഞ്ഞിട്ടില്ലേ?” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ് നമ്പര്‍ 16(927)
ഉമര്‍ നിവേദനം: നബി പറഞ്ഞു: (കുടുംബത്തിന്‍റെയും മറ്റും) വിലപിച്ചുള്ള കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ വെച്ച് ശിക്ഷിക്കപ്പെടുന്നതാണ്. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ് നമ്പര്‍ 17)
ഇബ്നു ഉമര്‍ നിവേദനം: ഉമറിനു കഠാരി കൊണ്ടുള്ള കുത്തേറ്റ് ബോധരഹിതനായപ്പോള്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരും അദ്ദേഹത്തിന്‍റെ പേരില്‍ ഉച്ചത്തില്‍ അട്ടഹസിച്ചു കരഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവര്‍ കരയുന്നത് നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നിങ്ങള്‍ അറിഞ്ഞിട്ടില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ് നമ്പര്‍ 18)
അബു ബുര്‍ദഃ തന്‍റെ പിതാവില്‍ നിന്നും നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (കുത്തേറ്റപ്പോള്‍) സുഹൈബ് ‘ഹാ… സഹോദരാ’ എന്ന് പറഞ്ഞുകൊണ്ട് വിലപിക്കാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: ‘അല്ലയോ സുഹൈബ്. ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ നിമിത്തം മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് താങ്കള്‍ക്കറിയില്ലേ? (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം11, ഹദീസ് നമ്പര്‍ 19)
അബു മൂസാ നിവേദനം: ഉമറിനു ആപത്ത് ബാധിച്ചപ്പോള്‍ (അബൂലുഅ് ലുഅഃ കഠാരി കൊണ്ട് കുത്തിയപ്പോള്‍) സുഹൈബ് തന്‍റെ വീട്ടില്‍ നിന്നും വന്നു ഉമറിന്‍റെ അരികില്‍ ചെന്ന് കരയാന്‍ തുടങ്ങി. അപ്പോള്‍ ഉമര്‍ ചോദിച്ചു: ‘ആരുടെ പേരിലാണ് നീ കരയുന്നത്? എന്‍റെ പേരിലാണോ?’ അദ്ദേഹം പറഞ്ഞു: അല്ലാഹുവാണ് സത്യം! സത്യവിശ്വാസികളുടെ നേതാവേ, അങ്ങയുടെ പേരില്‍ തന്നെയാണ് ഞാന്‍ കരയുന്നത്.’ അപ്പോള്‍ ഉടനേ ഉമര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! ഏതൊരു മയ്യത്തിന്‍റെ പേരില്‍ ആളുകള്‍ കരയുന്നുവോ, അത് നിമിത്തം തീര്‍ച്ചയായും മയ്യത്ത് ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞതു നിങ്ങള്‍ക്കറിയാം. (എന്നിട്ട് നീ എന്‍റെ പേരില്‍ കരയുകയാണോ?’ നിവേദകന്‍ പറയുന്നു: ഈ കാര്യം ഞാന്‍ മൂസ ബ്നു ത്വല്‍ഹത്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ജൂതന്മാരുടെ കാര്യത്തിലാണ് ആ പറഞ്ഞത് എന്ന് ആഇശ പറയാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ് നമ്പര്‍ 20)
അനസ് നിവേദനം: ഉമര്‍ ബ്നുല്‍ ഖത്താബിന് കുത്തേറ്റപ്പോള്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഹഫ്സ വിലപിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘അല്ലയോ ഹഫ്സാ, ആര്‍ക്കുവേണ്ടി വിലപിക്കപ്പെട്ടുവോ അയാള്‍ (അതിന്‍റെ പേരില്‍) ശിക്ഷിക്കപ്പെടുമെന്ന് നബി പറഞ്ഞത് നീ കേട്ടിട്ടില്ലേ? സുഹൈബും അദ്ദേഹത്തിന്‍റെ പേരില്‍ വിലപിച്ചു. അപ്പോള്‍ ഉമര്‍ പറഞ്ഞു: ‘ഹേ! സുഹൈബ്, വിലപിക്കപ്പെടുന്നവന്‍ ശിക്ഷിക്കപ്പെടുമെന്ന് നിനക്കറിയില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ് നമ്പര്‍ 21)
അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘ജീവിച്ചിരിക്കുന്നവന്‍റെ കരച്ചില്‍ കാരണം മയ്യത്ത് ഖബറില്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ് നമ്പര്‍ 24)
അലിയ്യ് ബ്നു റബീഅ് നിവേദനം: കൂഫയില്‍ ആദ്യമായി വിലപിച്ചു കരഞ്ഞത് ഖറളത് ബ്നു കഅ്ബിന്‍റെ പേരിലാണ്. അപ്പോള്‍ മുഗീറത് ബ്നുശുഅ്ബഃ പറഞ്ഞു: ‘നബി പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ‘ആര്‍ക്ക് വേണ്ടിയെങ്കിലും വിലപിക്കപ്പെട്ടാല്‍ വിലപിക്കപ്പെട്ടതിന്‍റെ പേരില്‍ പുനരുത്ഥാന നാളില്‍ അവന്‍ ശിക്ഷിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 11, ഹദീസ് നമ്പര്‍ 28 (933)
ഒരാള്‍ മരിച്ചു പോയാല്‍ ജീവനോടെ ഇരിക്കുന്ന ബന്ധുക്കള്‍ അയാള്‍ക്ക് വേണ്ടി കരയുന്നത് മലക്കിന്‍റെ ദൃഷ്ടിയില്‍ പാപമാണ്. പക്ഷേ ആ പാപത്തിന്‍റെ ശിക്ഷ അനുഭവിക്കേണ്ടി വരുന്നതോ, മരിച്ചു പോയ മനുഷ്യരാണ്! ജീവിച്ചിരിക്കുന്നവര്‍ ചെയ്ത പാപം ഏറ്റെടുക്കാന്‍ മരിച്ചുപോയവര്‍ക്ക് പോലും കഴിയും എന്ന് മുഹമ്മദ് വളരെ വ്യക്തമായി പറഞ്ഞ ഹദീസുകള്‍ ഉണ്ടായിരിക്കേ, അതിനെയെല്ലാം നിഷേധിച്ചു കൊണ്ട് ഒരാളുടെ പാപം മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ല എന്ന് ദാവാക്കാര്‍ പ്രസംഗിക്കുന്നതിന്‍റെ ഉദ്ദേശ്യം എന്താണ്? ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മുസ്ലീങ്ങളെ അകറ്റാനുള്ള ഗൂഢതന്ത്രമാണോ ദാവാക്കാര്‍ക്ക് ഉള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു!!
ഇനി വേറെ ഒരു ഹദീസ് കൂടി നോക്കാം:
ഇബ്നു മസ്ഊദ് (റ) പറയുന്നു: തിരുമേനി അരുളി: ഏതൊരു മനുഷ്യന്‍ അക്രമമായി വധിക്കപ്പെടുമ്പോഴും (ആ കുറ്റം ആദ്യം നടപ്പില്‍ വരുത്തിയ) ആദാമിന്‍റെ ആദ്യസന്താനത്തിനു ആ കുറ്റത്തില്‍ ഒരു പങ്ക് ലഭിക്കാതെ പോവുകയില്ല. കാരണം, ഒന്നാമതായി കൊല നടപ്പില്‍ വരുത്തിയത് അവനാണ്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1364, പേജ് 676)
ഈ ഹദീസിലും മുഹമ്മദ് പറയുന്നത് ബൈബിളില്‍ പറഞ്ഞിരിക്കുന്ന ഉപദേശസത്യം തന്നെയാണ്. ഭൂമിയില്‍ ആര് കൊലപാതകം എന്ന പാപം ചെയ്താലും അതിന്‍റെ ഒരു പങ്ക് ആദമിന്‍റെ ആദ്യത്തെ സന്താനത്തിനുണ്ട് എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് ചിന്താശേഷിയുള്ളവര്‍ക്ക് മനസ്സിലാകും. ആ കൊലപാതകികളുടെ പാപഭാരം ആദമിന്‍റെ ആദ്യസന്താനം ഏറ്റെടുക്കുകയാണ് ചെയ്യുന്നത് എന്നത്രേ ആ പറഞ്ഞതിന്‍റെ സാരം!
പാപിയായ ഒരുത്തന്‍റെ പാപഭാരം പാപിയായ മറ്റൊരാള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയും എന്നുള്ളതിന് ഇത്രമാത്രം തെളിവുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ ഉള്ളപ്പോഴാണ് ഈ ദാവാക്കാര്‍ പറയുന്നത്, ‘പാപമില്ലാത്ത പരിശുദ്ധനായ യേശുക്രിസ്തുവിന് പാപികളായ മനുഷ്യരുടെ പാപം ഏറ്റെടുക്കാന്‍ കഴിയുകയില്ല, അത് ഖുര്‍ആന്‍റെയും ഹദീസുകളുടെയും അദ്ധ്യാപനത്തിന് വിരുദ്ധമാണ്, അതുകൊണ്ടുതന്നെ ഒരു മുസ്ലീമിന് അത് അംഗീകരിക്കാന്‍ കഴിയുകയില്ല’ എന്ന്!! മനസ്സിലാകാത്ത അറബി ഭാഷയില്‍ ഇവന്മാര്‍ ഈ ഖുര്‍ആനും ഹദീസുകളും വായിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നം. ഒരു പ്രാവശ്യമെങ്കിലും മനസ്സിലാകുന്ന മാതൃഭാഷയില്‍ ഈ പുസ്തകങ്ങള്‍ ഇവര്‍ ഒന്ന് വെറുതെ ഓടിച്ചു വായിച്ചിരുന്നെങ്കില്‍ പോലും ഇവര്‍ ഈ ജാതി വിഡ്ഢിത്തരം പറയില്ലായിരുന്നു!!
15 Comments on “ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക് ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു?”
അയ്യേ……. കാര്യങ്ങള്‍ അറിയാതെ സംസാരിക്കല്ലേ ചേട്ടാ, യേശു ചെയ്തതുപോലെ , ഒരാളുടെ പാപ ഭാരം മറ്റൊരാള്‍ ഏട്ടെടുക്കമെന്നോ , ഏറ്റെടുത്ത് അയാളെ രക്ഷിക്കാന്‍ കഴിയുമെന്നോ എന്ന് ഒരൊറ്റ സൂചന ഖുറാന്‍ കൊണ്ടോ ഹദീസ് കൊണ്ടോ തെളിയിച്ചാല്‍ ഞാന്‍ മൊട്ടയടിച്ചു കഴുതപ്പുറത്ത് കയറി നിങ്ങളുടെ അടുത്ത് വരാം…..
അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 51 (2767).
ഈ ഹദീസ് കണ്ടില്ലായിരുന്നോ? ക്രൂരന്മാരായ മുസ്ലീങ്ങളെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി അല്ലാഹു ആ പാപങ്ങളെല്ലാം പാവം ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും തലയില്‍ വെക്കും എന്നാണ് ഈ ഹദീസില്‍ നിന്നും തെളിയുന്നത്. പിന്നെ പോസ്റ്റിലും ഇഷ്ടംപോലെ തെളിവുകള്‍ ഉണ്ട്. മൊട്ടയടിച്ചാല്‍ മാത്രം മതീ,ട്ടോ.. കഴുതപ്പുറത്തു കയറാനൊന്നും നില്‍ക്കണ്ട…
ഖുറാനില്‍ ഇവിടെ പറഞ്ഞിരിക്കുന്നത്
“തങ്ങളുടെ പാപഭാരങ്ങളും സ്വന്തം പാപഭാരങ്ങളോടൊപ്പം വെറെയും പാപഭാരങ്ങളും അവര്‍ വഹിക്കേണ്ടിവരും. അവര്‍ കെട്ടിച്ചമച്ചിരുന്നതിനെപ്പറ്റി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.” (സൂറ.29:13)
അതായത് ഞാന്‍ കാരണമായി മറ്റൊള്‍ വഴി തെറ്റിയാല്‍ അയാളുടെ പാപഭാരം കൂടി ഞാന്‍ വഹിക്കേണ്ടി വരും എന്ന കാര്യം മാത്രമാണ് നിങ്ങള്‍ ഈ കാണിച്ച ഖുറാന്‍/ഹദീസ് കളില്‍ നിന്നും വ്യക്തമാകുന്നത്.
താങ്കള്‍ കാരണമായി വഴി തെട്ടിയവരുടെ പാപഭാരമാണ് താങ്കള്‍ വഹിക്കേണ്ടി വരുന്നത് എന്നൊന്നും അവിടെ പറഞ്ഞിട്ടില്ലല്ലോ സുഹൃത്തേ. താങ്കളുടെ വ്യാഖ്യാനം എന്തിനാണ് ഖുര്‍ആനില്‍ ഉള്ളതാണെന്ന ഭാവേന ഇവിടെ പറയുന്നത്? ഏതായാലും ഞാന്‍ താങ്കള്‍ക്കൊരു ഹദീസ് കൂടി തരാം. അപ്പോള്‍ മനസ്സിലാകും താങ്കളുടെ ഈ വ്യാഖ്യാനം വെറും പൊള്ളയാണ് എന്ന്.
അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്നു നിവേദനം: നബി പറഞ്ഞു: ‘ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതം പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അള്ളാഹു അവര്‍ക്ക് പൊറുത്തു കൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതരുടെയോ മേല്‍ വെക്കും.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍ 51 (2767).
അതായത് മറ്റൊരാള്‍ തെറ്റു ഒരു ചെയ്യാന്‍ ഞാന്‍ കാരനക്കരനായാല്‍ അയാള്‍ ചെയ്യുന്ന തെറ്റിന് ഞാന്‍ കാരണകാരനായത്കൊണ്ട് അതില്‍ നിന്നും ഒരുഭാകം വഹിക്കേണ്ടിവരും. അതുമൂലമായി ഏറ്റെടുത്ത ആളുടെ പാപ ഭാരം അല്പമെങ്കിലും കുറയുമെന്ന് എവിടെയും പറയുന്നില്ല.
ഇതൊക്കെ താങ്കളുടെ വ്യാഖ്യാനമല്ലേ? പ്രമാണങ്ങള്‍ എന്തെങ്കിലും കാണിക്കാനുണ്ടോ ഈ വ്യാഖ്യാനത്തിന്?
ഇനി പാപഭാരം മറ്റൊരാള്‍ക്ക് കൂടി കിട്ടുനുണ്ടല്ലോ അപ്പോള്‍ ഈ ‘പാപഭാരം’ ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നുണ്ടല്ലോ എന്നാണ് നിങ്ങള്‍ ഈ പോസ്റ്റില്‍ നിന്നും തെളിയിച്ചത് എങ്കില്‍ അതിനു ഒരു സംശയവുമില്ല. പക്ഷെ ബൈബിളില്‍ പറഞ്ഞ രീതിയില്‍ ഉള്ള പാപഭാരം ഒരിക്കലും ഖുറാന്‍ പഠിപ്പിക്കുന്നില്ല. അതായത് “നിങ്ങളുടെ എല്ലാ പാപങ്ങളും ഞാന്‍ ഏറ്റെടുത്തു. അതുകൊണ്ട് നിങ്ങള്‍ക്ക് അതിന്‍റെയൊന്നും ശിക്ഷ നിങ്ങള്‍ക്ക് അനുഭവിക്കേണ്ടി വരില്ല” എന്നത്. അത് തികച്ചും അനീതിയുമാണ്. കാരണം മറ്റൊരാള്‍ തെറ്റ് ചെയ്യാന്‍ ഞാന്‍ കാരനക്കാരനായാല്‍ ഈ ആള്‍ ചെയ്ത ആ തെറ്റിന്റെ ഫലം മറ്റൊരാളെ വെധനിപ്പിച്ചതുമാണ് എങ്കില്‍ അതിന്‍റെ ശിക്ഷ ഞാന്‍ പശ്ചാതാപം ഇല്ലാത്തതു വരെഅനുഭവിക്കുകതന്നെ വേണം. അതിനു ശിക്ഷ അനുഭവിക്കേണ്ടത് ഒരിക്കലും യേശുവിനെ പ്പോലെ ഒരു നിരപരാധി ആയിക്കൂടാ. ഇതല്ലേ യഥാര്‍ത്ഥ നീതി.
ബൈബിള്‍ അനുസരിച്ച് ഞാന്‍ പാപപ്രകൃതിയില്‍ ജനിക്കുന്നതിനു ഞാനല്ല കാരണക്കാരന്‍, ആദാം ആണ്. ആദാം പാപം ചെയ്തതോട് കൂടി ദൈവികപ്രകൃതി ആദാമിന് നഷ്ടമാകുകയും പാപപ്രകൃതിയിലേക്ക് അവന്‍ മാറുകയും ചെയ്തു. അതിന് ശേഷം ഇന്നുവരെ, മാതാപിതാക്കളില്‍ നിന്നും ജനിക്കുന്ന ഏതൊരുവനും ഈ പാപപ്രകൃതിയിലാണ് ജനിക്കുന്നത്. പാപപ്രകൃതിയില്‍ ജനിക്കുന്നത് കൊണ്ട് അവന്‍ സ്വാഭാവികമായും പാപപ്രവൃത്തികള്‍ ചെയ്യുകയും ചെയ്യുന്നു. ഇതില്‍ നിന്നും ഒരു വിടുതല്‍ അവന് സ്വന്തശക്തിയാല്‍ അസാധ്യമാണ്. അതുകൊണ്ടാണ് ദൈവം തന്നെ മനുഷ്യനായി ഭൂമിയില്‍ വന്ന് അവന്‍റെ പാപം ഏറ്റെടുക്കുകയും അവന് വേണ്ടി മരിച്ചുയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത്. ഈ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ അവന്‍ പുതിയ സൃഷ്ടിയാക്കി തീര്‍ക്കുന്നു എന്നും ബൈബിള്‍ പറയുന്നു. ആദാമില്‍ നിന്നും ലഭിച്ച പാപപ്രകൃതി നീക്കുകയും പകരം ദൈവിക പ്രകൃതിയിലേക്ക് അവനെ മാറ്റുകയും ചെയ്യുന്നു. ഇതില്‍ എവിടെയാണ് അനീതിയുള്ളത്?
ഇനി നിങ്ങള്‍ ചിന്തിക്കൂ, ഞാന്‍ നിങ്ങളെ തല്ലി എന്ന് വക്കുക. അപ്പോള്‍ നിങ്ങള്‍ എന്നെ തിരിച്ചു തല്ലാനായി വരുന്നു. അപ്പോള്‍ അതാ യേശുവിനെ പോലെ നിര്‍ധോഷിയായ എന്‍റെ ഒരു പാവം കൂട്ടുകാരന്‍ വന്നു പറയുന്നു ‘അയ്യോ അവനെ തല്ലല്ലേ പകരം എന്നെ തല്ലിക്കോ അവന്‍റെ തെറ്റ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നു. അപ്പോള്‍ നിങ്ങള്‍ എന്നെ തല്ലുമോ അതോ ആ കൂട്ടുകാരനെ തല്ലുമോ?
കര്‍ത്താവ് പറഞ്ഞത് തല്ലുന്നവരെ തിരിച്ചു തല്ലാനല്ല, ക്ഷമിക്കാനാണ്. അതുകൊണ്ട് താങ്കള്‍ എന്നെ തല്ലിയാലും ഞാന്‍ താങ്കളെ തിരിച്ചു തല്ലാനായി വരില്ല. അങ്ങനെ വരുന്നില്ലെങ്കില്‍ പിന്നെ താങ്കള്‍ പറഞ്ഞ ബാക്കി കാര്യങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.
എന്റെ കൂട്ടുകാരന്‍ തെറ്റ് ഏറ്റെടുത്താല്‍ ഞാന്‍ ചെയ്ത തെറ്റ് ഇല്ലാതെയാകും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
തെറ്റ് ഇല്ലാതെയാകുന്നില്ല. എന്നാല്‍ ആ തെറ്റിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് ലഭിക്കാതിരിക്കും. നിങ്ങള്‍ ചെയ്ത തെറ്റിന് 5000 രൂപ പിഴ അടക്കാനാണ് നിര്‍ദ്ദേശിച്ചത് എന്ന് വെക്കുക. നിങ്ങളുടെ കൈവശം അത്രയും പണം ആ സമയത്ത് ഇല്ല. അപ്പോള്‍ നിങ്ങളുടെ സ്നേഹിതന്‍ വന്ന് നിങ്ങള്‍ക്ക് വേണ്ടി ആ പിഴ സംഖ്യ മുഴുവനും അടക്കുന്നു. നിങ്ങള്‍ക്ക് പിന്നെ ജയിലിലേക്ക് പോകേണ്ടി വരില്ല.
ഖുറാന്‍/ഹദീസ് കൊണ്ടാണ് ‘ക്രിസ്തീയ പാപ ഭാര തത്വം’ തെളിയിക്കാന്‍ നിങ്ങള്‍ ശ്രമിച്ചത്… നിങ്ങള്‍ പോസ്റ്റു ചെയ്ത ഖുറാന്‍/ഹദീസ് വചനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നു ഞാന്‍ തെളിയിച്ചു. ഇത് ഒരുവിധം എല്ലാ മുസ്ലിമ്സിനും അറിയുകയും ചെയ്യാം. ഇനിയെങ്കിലും നിങ്ങളുടെ ഈ പോസ്റ്റ് നീക്കം ചെയ്യ്.
താങ്കള്‍ എന്ത് തെളിയിച്ചു എന്നാണ് പറയുന്നത്? താങ്കളുടെ പ്രതികരണത്തിനെല്ലാം ഞാന്‍ മറുപടി തന്നിട്ടുണ്ട്, അത് വായിച്ചു നോക്കൂ…
https://www.facebook.com/permalink.php?story_fbid=1670172806595542&id=1619015898377900
ഖലീഫ ഉമറിന്റെ കാലത്ത് ഒരിക്കല്‍ ഒരു വിദേശ യുവാവ് മദീനയിലെത്തി. അവിടെ വെച്ച് ഒരാളുമായി തര്‍ക്കം ഉണ്ടാവുകയും അത് അബദ്ധവശാല്‍ സ്വദേശിയുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ച് കൊലയ്ക്കു വധശിക്ഷയാണ് ലഭിക്കുക . അല്ലെങ്കില്‍ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കള്‍ മാപ്പ് നല്കുകയോ, വേണമെങ്കില്‍ പ്രതിയിൽ നിന്നും വലിയൊരു തുക ബ്ലഡ് മണി സ്വീകരിക്കുകയോ ചെയ്യാം . ഇവിടെ കൊല്ലപ്പെട്ട വ്യക്തിയുടെ രണ്ടു മക്കളും ഒരു നിലയ്ക്കും പ്രതിക്ക് മാപ്പ് നല്കാന്‍ ഒരുക്കമായില്ല. അതോടെ വധ ശിക്ഷ നടപ്പാക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അവസാനമായി വല്ല ആഗ്രഹവുമുണ്ടോ എന്ന് പ്രതിയോട് ചോദിച്ചപ്പോള്‍ തന്റെ ഭാര്യയെയും, കുഞ്ഞിനേയും ഒന്ന് കണ്ട് യാത്ര പറഞ്ഞിട്ട് വരാന്‍ ഒരാഴ്ച സമയം നല്കണം എന്നയാള്‍ പറഞ്ഞു. മദീനയിലെ ആരെങ്കിലും ജാമ്യം നിന്നാല്‍ അതനുവദിക്കാമെന്നു ജഡ്ജി പറഞ്ഞു. ആരും മുന്നോട്ടു വരാഞ്ഞത് കണ്ടു നബി ശിഷ്യന്‍ അബൂദര്‍റ് മുന്നോട്ടു വന്നു. അദ്ദേഹം വൃദ്ധനായിരുന്നു.
അത് കണ്ടു ജഡ്ജി പറഞ്ഞു: ”അബൂദര്‍റ്, താങ്കള്‍ ഇന്ന് അവശേഷിക്കുന്ന നബി ശിഷ്യരില്‍ പ്രമുഖനാണ്. നബിയെ കാണാത്ത പുതുതലമുറയ്ക്ക് താങ്കളുടെ സേവനം ആവശ്യമാണ്. അതിനാല്‍ ഒന്ന് കൂടി ആലോചിക്കുക. ” ”ആലോചിക്കാന്‍ ഒന്നുമില്ല, ഞാന്‍ പ്രതിയെ വിശ്വസിക്കുന്നു.”
” പ്രതി വന്നില്ലെങ്കില്‍ താങ്കളെ തൂക്കിലേറ്റേണ്ടി വരും എന്നറിയാമല്ലോ?” ”അറിയാം.. ഞാന്‍ അല്ലാഹുവില്‍ ഭാരമേല്‍പ്പിക്കുന്നു” അബൂദര്‍റ് ശാന്തനായി മറുപടി പറഞ്ഞു: യുവാവ് തന്റെ നാട്ടിലേയ്ക്ക് പോയി. ഒരാഴ്ചയായിട്ടും പ്രതിയെ കാണുന്നില്ല. സമയം തീര്‍ന്നതും ഖലീഫ ഉമറിന്റെ സാന്നിധ്യത്തില്‍ വധശിക്ഷയ്ക്കായി അബൂദര്‍റിനെ തൂക്കുമരത്തില്‍കയറ്റി നിര്‍ത്തി. തന്റെ സഹ പ്രവര്‍ത്തകനെ രക്ഷിക്കാന്‍ ഖലീഫ ഉമര്‍ അശക്തനായിരുന്നു. തൂക്കുകയര്‍ അബൂദര്‍റിന്റെ കഴുത്തിലേയ്ക്കിട്ടതും ആ വിദേശ യുവാവ് ഓടിക്കിതച്ചുവന്നു !
”അരുത്, അദ്ദേഹത്തെ കൊല്ലരുത്. ഞാന്‍ വന്നു” എല്ലാവരും സ്തബ്ധരായി. യുവാവ് കാര്യങ്ങൾ വിശദീകരിച്ചു: ”കുഞ്ഞിനു സുഖമില്ലായിരുന്നു. അതാണ് വൈകിയത്.” ഖലീഫ ഉമര്‍ അബൂദര്‍റിനോട് ചോദിച്ചു: ”എന്ത് ധൈര്യത്തിലാണ് താങ്കള്‍ ജാമ്യം നിന്നത് ? ഈ യുവാവ് വരുമെന്ന് ഉറപ്പുണ്ടായിരുന്നോ? ”
”അതെനിക്ക് പ്രശ്നമല്ല , ഞാന്‍ ജീവിച്ചിരിക്കെ ഒരു മനുഷ്യന്‍ വേറൊരു മനുഷ്യനെ വിശ്വസിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു”. യുവാവിനോട് ഖലീഫ ചോദിച്ചു: ”താങ്കള്‍ ആരെന്നു പോലും ഇവിടെയാര്‍ക്കും അറിയില്ല, പിന്നെന്തിനു മരണം സ്വീകരിക്കാന്‍ തിരിച്ചു വന്നു?” യുവാവ് പറഞ്ഞു: ” ഞാൻ ജീവിച്ചിരിക്കെ വിശ്വസിച്ച ആളെ വഞ്ചിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഞാനും ആഗ്രഹിച്ചു”. ഇതെല്ലാം കണ്ടു പ്രതിയുടെ മക്കള്‍ പറഞ്ഞു: ” ഞങ്ങള്‍ പ്രതിക്ക് മാപ്പ് നല്കുന്നു, ഞങ്ങള്‍ ജീവിച്ചിരിക്കെ പരസ്പരം വിട്ടു വീഴ്ച ചെയ്യുന്നവര്‍ ഇല്ല എന്ന അവസ്ഥ വരരുത് എന്ന് ഞങ്ങളും ആഗ്രഹിക്കുന്നു..” മനുഷ്യ സ്നേഹത്തിന്റെ അണപൊട്ടള്‍ കണ്ടു ജനങ്ങള്‍ ഒന്നടങ്കം കരയുകയുണ്ടായിരുന്നു. ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോയ അബൂദര്‍റിന്റെ മനസ്സില് അപ്പോൾ പണ്ട് നടന്ന ഒരു സംഭവമായിരുന്നു…
അബൂദര്‍റ് ഉള്‍പ്പെടെയുള്ള ഒരു സദസ്സില്‍ വെച്ചു അങ്ങകലെ ഒരു ജൂതന്റെ ശവ ശരീരം കൊണ്ട് പോകുന്നത് കണ്ടു ആദരവോടെ എഴുന്നേല്‍ക്കുന്നു മുഹമ്മദ് നബി. അത് കണ്ടു ചില ശിഷ്യര്‍ ചോദിച്ചു: ” നബിയേ അതൊരു ജൂതന്റെ ശവമല്ലെ ?” നബി തിരുമേനി മറുപടി നല്കുി: ”അതൊരു മനുഷ്യനാണ് ” (സുമനസ്സുകള്‍ക്കായി ഷെയര്‍ ചെയ്യുന്നു. മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ ചില ഓര്‍മപ്പെടുത്തലുകള്‍ അതിനെ വീണ്ടും പുനരുജ്ജീവിപ്പിക്കും