About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ശ്രീ.മുഹമ്മദ്‌ ഈസാ സാക്ഷിക്ക് നല്‍കിയ കത്തും സാക്ഷി അതിന് നല്‍കിയ മറുപടിയും.

     

    ഈ മാസം (ഡിസംബര്‍) ഒന്നാം തിയ്യതി പെരുമ്പാവൂര്‍ നാസ് ഓഡിറ്റോറിയത്തില്‍ വെച്ച് ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി, പെരുമ്പാവൂരും സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കും ചേര്‍ന്ന് നടത്തിയ ‘സ്നേഹസന്ദേശം 2013’ എന്ന പരിപാടിക്കിടയില്‍ “യേശു മിശിഹ ഏതു പക്ഷത്ത്?”, “ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ ക്രൈസ്തവ വിമര്‍ശന ഗ്രന്ഥങ്ങളുടെ രചയിതാവായ ശ്രീ. മുഹമ്മദ്‌ ഈസാ, പെരുമ്പാവൂര്‍ എന്ന വ്യക്തി സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിലെ സഹോദരന്‍ അനില്‍ കുമാര്‍ വി. അയ്യപ്പനുമായി അപ്പോള്‍ത്തന്നെ (രാത്രി ഏകദേശം ഒമ്പത് മണിക്ക്) സംവാദത്തിനു തയ്യാറാണെന്ന് പറഞ്ഞു മുന്‍ വരികയുണ്ടായെങ്കിലും സമയത്തിന്‍റെ പരിമിതി മൂലം അപ്പോള്‍ സംവാദം നടത്തുവാന്‍ സാക്ഷിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് പിറ്റേദിവസം തന്നേ “ഞങ്ങള്‍ സംവാദത്തിനു തയ്യാറാണ്” എന്ന് പറഞ്ഞു സാക്ഷിയുടെ പ്രതിനിധികള്‍ ശ്രീ.മുഹമ്മദ്‌ ഈസായുടെ അടുക്കല്‍ ചെല്ലുകയുണ്ടായി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 14-നു സംവാദത്തിന്‍റെ ഫോര്‍മാറ്റിനെ സംബന്ധിച്ച് അദ്ദേഹം ഒരു കത്ത് സാക്ഷിയ്ക്ക് നല്‍കുകയും സാക്ഷി ആ കത്തിനു ഡിസംബര്‍ 24-നു മറുപടി നല്‍കുകയുമുണ്ടായി. അതിന്‍റെ പൂര്‍ണ്ണ രൂപം താഴെ കൊടുക്കുന്നു:

     

     

    മുസ്ലീം ക്രിസ്ത്യന്‍ സംവാദ വ്യവസ്ഥ.

     

    2009 കാലഘട്ടത്തില്‍ ഞാനും ക്രൈസ്തവ സുഹൃത്തുക്കളുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് യേശു മിശിഹ ഏതു പക്ഷത്ത്? ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്? എന്ന രണ്ട് പുസ്തകങ്ങള്‍ ഞാന്‍ രചിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌ എന്ന സംഘം ഞാനുമായി സംവാദത്തിന് തയ്യാറാണ് എന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടക്കുകയും, എന്നാല്‍ ഈ വിഷയം മാത്രമല്ല ഇതിനു തത്തുല്യമായ ഇസ്ലാമിക വിഷയവും സംവാദത്തില്‍ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇസ്ലാമിക വിഷയം സംവദിക്കേണ്ട വ്യവസ്ഥ ഞാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ അന്ന് ആ നിബന്ധന അംഗീകരിക്കാതെ ‘സാക്ഷി’ സംവാദത്തില്‍ നിന്നു പിന്മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ പെരുമ്പാവൂരിലുള്ള ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ ഉത്തരവാദിത്തമുള്ള നെബു പാസ്റ്റര്‍ ‘എന്‍റെ മേല്‍’ നിബന്ധനകള്‍ പരിഗണിച്ചു കൊണ്ടു സംവാദത്തിന്‍റെ വ്യവസ്ഥ ചര്‍ച്ച ചെയ്യുവാനായി ഒന്നിച്ചിരിക്കാന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എന്‍റെ വാദവും വ്യവസ്ഥയും താഴെ വിവരിക്കുന്നു.

     

    വാദം

     

    ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

     

    സംവാദ വ്യവസ്ഥകള്‍

     

    ഒന്നാം ഘട്ടം- വിഷയാവതരണം.

     

    1. ഇരുപക്ഷത്തു നിന്നും ഉന്നയിക്കുന്ന വാദങ്ങള്‍ അഞ്ചായി തിരിച്ച് മറുകക്ഷിക്ക് നല്‍കുകയും അതില്‍നിന്നും മറുകക്ഷിക്ക് സമ്മതമായ ഒരു വിഷയത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം വിഷയാവതരണം.

     

    2. വിഷയ അവതരണം മേല്‍ പറഞ്ഞ വിഷയങ്ങളില്‍ നിന്നും മറുപക്ഷം അംഗീകരിച്ച വിഷയത്തില്‍ ഒതുങ്ങി നിന്നായിരിക്കണം.

     

    3. സംവാദത്തിന്‍റെ പ്രമാണമായി സ്വീകരിക്കേണ്ടത് ക്രിസ്തുയേശുവിന്‍റെയും മുഹമ്മദ്‌ നബി(സ)യുടേയും ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ആയിരിക്കണം.

     

    4. സംവാദ വിഷയ അവതരണം ഇരുപക്ഷത്തിനും യോജിച്ച ഒരു ദിവസം 1.1/2 മണിക്കൂര്‍ ഒതുക്കി അവതരിപ്പിക്കണം.

     

    5. വിഷയ അവതരണത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപക്ഷം തെളിവ് ചോദിച്ചാല്‍ ടി കക്ഷി നല്‍കാന്‍ ബാധ്യസ്ഥനാണ്.

     

    5. ഞാന്‍ തന്നെ (ഈസ) സംവാദത്തിനു വരണമെങ്കില്‍ സാക്ഷിയുടെ വക്താക്കളായ ജെറി തോമസോ കെ.ഒ.തോമസോ മറുപക്ഷത്ത് ഉണ്ടായിരിക്കണം.

     

    6. ഇരു കക്ഷികളുടെയും വിഷയാവതരണത്തിനു ശേഷം സംവാദത്തിന് ഉതകുന്ന യുക്തമായ ദിവസം അവിടെ വെച്ചു തീരുമാനിക്കാവുന്നതാണ്.

     

    സംവാദം- രണ്ടാം ഘട്ടം

     

    1. വിഷയാവതരണ ദിവസം ഇരുകക്ഷികളും അവതരിപ്പിച്ച വിഷയത്തിന് സംവാദ ദിവസം മറുപടി പറയാന്‍ 1.1/2 മണിക്കൂര്‍ സമയം ലഭിക്കേണ്ടതാണ്. ഇതിനു മറുപടി പറയാന്‍ ഇരുപക്ഷത്തിനും 20 മിനുട്ട് സമയം അനുവദിക്കണം.

     

    2. ഇതിനു ശേഷം ഇരു പക്ഷത്തിനും ഓരോ ചോദ്യങ്ങള്‍ വീതം അഞ്ചു ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരമുണ്ടാകും. ചോദ്യം രണ്ട് മിനിറ്റിലും ഉത്തരം പത്തു മിനിറ്റിലും ഒതുങ്ങി നില്‍ക്കണം.

     

    3. ചോദ്യോത്തരത്തിനു ശേഷം ഇരുപക്ഷത്തിനും 10 മിനിറ്റ്‌ അവലോകനം ചെയ്യാന്‍ സമയം അനുവദിക്കണം.

     

    4. സംവാദ വ്യവസ്ഥ തയ്യാറാക്കല്‍ ഇരുപക്ഷത്തു നിന്നും അഞ്ചു പേര്‍ വീതം പങ്കെടുക്കാം. സംവാദത്തിനു ഇരുപക്ഷത്തു 25 പേര് വീതം പങ്കെടുക്കാന്‍ അനുവദിക്കണം.

     

    5. ഇരുകക്ഷികളില്‍ പെട്ട ഓരോ മധ്യസ്ഥന്മാരായിരിക്കും സംവാദം, വ്യവസ്ഥക്ക് അനുസൃതമായി നിയന്ത്രിക്കേണ്ടത്.

     

    6. ഏതു കക്ഷി ആദ്യം സംസാരിക്കണം എന്നത് ടോസ്‌ ചെയ്തു തീരുമാനിക്കുന്നതായിരിക്കണം.

     

    7. സംവാദത്തിനു ക്യാമറ ഇരുപക്ഷവും സ്വന്തമായി എടുക്കുകയും, മറ്റു പൊതുചെലവുകള്‍ ഇരുപക്ഷവും തുല്യമായി എടുക്കേണ്ടതാണ്.

     

    8. വ്യവസ്ഥയുടെയും സംവാദത്തിന്‍റെയും വീഡിയോയും ശബ്ദരേഖയും പ്രാദേശിക ടെലിവിഷനിലോ ഇന്‍റര്‍നെറ്റിലോ തത്സമയത്തോ പിന്നീടോ പ്രദര്‍ശിപ്പിപ്പിക്കാന്‍ ഇരുകക്ഷിക്കും അനുവാദമുണ്ടായിരിക്കണം.

     

    9. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ അംഗീകരിക്കുന്നുവെങ്കിലോ ഭേതഗതിയുണ്ടെങ്കിലോ 10 ദിവസത്തിനകം രേഖാ മൂലം അറിയിക്കേണ്ടതാണ്.

    എന്ന്,

    പെരുമ്പാവൂര്‍                                                വിശ്വസ്തതയോടെ,

    14/12/2013                                             മുഹമ്മദ്‌ ഈസ

     

     

     

    ഈ കത്തിനുള്ള സാക്ഷിയുടെ മറുപടി

     

     

    ശ്രീ. മുഹമ്മദ്‌ ഈസക്ക്,

     

    എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ പരിശുദ്ധവും നിസ്തുല്യവും അധികാരവും ഉള്ള നാമത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിന്‍റെ സ്നേഹ വന്ദനങ്ങള്‍!

     

    രേഖാമൂലമുള്ള ഒരു മറുപടി താങ്കളുടെ കയ്യില്‍ നിന്ന് ലഭിച്ചതില്‍ ഞങ്ങള്‍ക്ക്‌ അതിയായ സന്തോഷമുണ്ട്, ഇങ്ങനെ രേഖാമൂലമുള്ള ഒരു മറുപടി താങ്കളുടെ കയ്യില്‍ നിന്ന് കിട്ടും എന്ന പ്രതീക്ഷ ഞങ്ങള്‍ക്ക്‌ ഒട്ടുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. കാരണം, താങ്കളുമായി സാക്ഷി ഇതിനു മുന്‍പ്‌ നടത്തിയിട്ടുള്ള ചര്‍ച്ചകളില്‍ എല്ലാം തന്നെ, ചര്‍ച്ചയില്‍ നമ്മള്‍ പറഞ്ഞുറപ്പിച്ച് കരാര്‍ എഴുതാം എന്ന് തീരുമാനിച്ചു പിരിഞ്ഞു കഴിഞ്ഞതിനു ശേഷം താങ്കള്‍ പിന്നെ ഫോണ്‍ വിളിച്ചു പറയാറുള്ളത് “നമ്മളിന്നു പറഞ്ഞുറപ്പിച്ച കാരാറിലെ ഇന്നയിന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ല, അത് മാറ്റണം” എന്നായിരുന്നല്ലോ. ചര്‍ച്ചയില്‍ നമ്മള്‍ ഇരുകൂട്ടരും പറഞ്ഞുറപ്പിച്ച കാര്യങ്ങള്‍ രേഖയാക്കിയിട്ടില്ലാത്തതുകൊണ്ട് താങ്കള്‍ക്ക് ഇങ്ങനെ വാക്ക് വ്യത്യാസം കാണിച്ചു ഒഴിഞ്ഞു പോകാന്‍ എളുപ്പം കഴിഞ്ഞിരുന്നു.

     

    ഏറ്റവും ഒടുവിലായി, കളമശ്ശേരിയില്‍ വെച്ച് സാക്ഷിയുടെ പ്രതിനിധികളുമായി മുഹമ്മദ്‌ ഈസയും കൂട്ടരും നടത്തിയ ചര്‍ച്ച ഓര്‍മ്മയുണ്ടല്ലോ? ഇസ്ലാമിക പക്ഷത്ത് നിന്നും ക്രൈസ്തവ പക്ഷത്ത് നിന്നും പൌലോസിനേയും മുഹമ്മദിനെയും സംബന്ധിച്ച ഓരോ വിഷയം വീതമുള്ള സംവാദത്തിന് ബ്രദര്‍ അനില്‍കുമാര്‍ അയ്യപ്പനുമായി മുഹമ്മദ്‌ ഈസ തയ്യാറാണെന്ന് അറിയിക്കുകയും ക്രൈസ്തവര്‍ക്ക് ആകെ ഒരേയൊരു പ്രമാണമായി ബൈബിള്‍ മാത്രം ഉള്ളതിനാല്‍, ഞങ്ങളുടെ പ്രമാണം ബൈബിള്‍ മാത്രമായിരിക്കും എന്നും ഇസ്ലാമില്‍ പ്രമാണ ഗ്രന്ഥങ്ങള്‍ ഇഷ്ടംപോലെ ഉള്ളതിനാല്‍ ഏതു ഇസ്ലാമിക പ്രമാണ ഗ്രന്ഥങ്ങളില്‍ നിന്നും ഉദ്ധരിക്കുന്നതില്‍ മുഹമ്മദ്‌ ഈസയ്ക്ക് എതിര്‍പ്പില്ല എന്നും എന്നാല്‍ ഉദ്ധരിക്കപ്പെടുന്ന വാചകങ്ങള്‍ ഉള്ള പേജുകളുടെ ഫോട്ടോസ്റ്റാറ്റ്‌ ഇസ്ലാമിക പക്ഷം ആവശ്യപ്പെട്ടാല്‍ ക്രൈസ്തവ പക്ഷം കൊടുക്കണം എന്നും നിബന്ധന വെക്കുകയും ആ നിബന്ധന ക്രൈസ്തവ പക്ഷം സസന്തോഷം സമ്മതിക്കുകയും ചെയ്തതാണല്ലോ. ആ ചര്‍ച്ചയില്‍ കരാര്‍ ഒപ്പിടുന്നതിനും മറ്റും ഇരു പക്ഷവും ഓരോ മധ്യസ്ഥന്മാരെ നിയമിച്ചിരുന്നു.

     

    എന്നാല്‍ ഇസ്ലമിക പക്ഷത്തുനിന്നും അതിനുശേഷം പ്രോത്സാഹജനകമായ നീക്കങ്ങള്‍ യാതൊന്നും തന്നെ ഉണ്ടായില്ല. സാക്ഷിയുടെ അഡ്മിനിസ്ട്രേറ്റര്‍ പലവട്ടം ഈസക്കു ഫോണ്‍ ചെയ്യുകയുമുണ്ടായി. അവസാനം ഒരിക്കല്‍ മുഹമ്മദ്‌ ഈസ സാക്ഷിയുടെ അഡ്മിനിസ്ട്രേറ്റര്‍ക്ക് ഫോണ്‍ ചെയ്യുകയും “ഇസ്ലാമില്‍ ധാരാളം ഗ്രന്ഥങ്ങള്‍ ഉണ്ട്, നിങ്ങള്‍ ഉദ്ധരിക്കുന്ന ഗ്രന്ഥങ്ങള്‍ ഒക്കെ ആ സമയത്ത് പരിശോധിച്ച് നോക്കുക എന്നത് പ്രായോഗികമല്ല, അതിനാല്‍ നിങ്ങള്‍ ഉദ്ധരിക്കാന്‍ പോകുന്ന പുസ്തകങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി ഞങ്ങളോട് പറയണം, ആ പുസ്തകങ്ങളില്‍ നിന്ന് മാത്രമേ സംവാദത്തില്‍ ഉദ്ധരിക്കാന്‍ പാടുള്ളൂ” എന്ന് പറഞ്ഞതും അതിനു മറുപടിയായി “ഇസ്ലാമില്‍ അത്രയും പുസ്തകങ്ങള്‍ ഉണ്ടായതിനു ക്രിസ്ത്യാനികള്‍ അല്ലല്ലോ ഉത്തരവാദികള്‍. ഞങ്ങളുടെ ദൈവം ഞങ്ങള്‍ക്ക്‌ പരിപൂര്‍ണ്ണമായ ഒരു ഗ്രന്ഥം തന്നതുപോലെ നിങ്ങളുടെ അല്ലാഹു നിങ്ങള്‍ക്കും ഒരു പരിപൂര്‍ണ്ണമായ ഗ്രന്ഥം തന്നിരുന്നെങ്കില്‍ ഈ ഗതികേട്‌ ഉണ്ടാകുമായിരുന്നോ? ഏതായാലും ഞങ്ങള്‍ ഉദ്ധരിക്കുന്ന പുസ്തകങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി പറയേണ്ട യാതൊരു കാര്യവും ഇല്ല” എന്ന് അഡ്മിനിസ്ട്രേറ്റര്‍ മറുപടി പറഞ്ഞതും ഓര്‍മ്മ കാണുമല്ലോ.

     

    അതിനുശേഷം താങ്കള്‍ ആവശ്യപ്പെട്ടത്, “സംവാദത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന പേപ്പര്‍ മുന്‍കൂട്ടി ഇരു പക്ഷവും അങ്ങോട്ടുമിങ്ങോട്ടും കൈമാറണം” എന്നായിരുന്നല്ലോ. “പരീക്ഷക്ക്‌ മുന്‍പേ ചോദ്യപേപ്പര്‍ ചോര്‍ത്തി കൊടുക്കുന്ന ശീലം സാക്ഷിക്കില്ല” എന്ന് പറഞ്ഞു കൊണ്ട് താങ്കളുടെ ആ ആവശ്യത്തേയും സാക്ഷി നിരാകരിച്ചു. അപ്പോള്‍ താങ്കള്‍ പറഞ്ഞത്, “അങ്ങനെയെങ്കില്‍ ഖുര്‍ആനും ഹദീസും മാത്രം ഉപയോഗിച്ച് സംവാദം നടത്താം” എന്നാണ്. “അത് നമ്മള്‍ തീരുമാനിച്ചുറപ്പിച്ച വ്യവസ്ഥക്ക് വിരുദ്ധമാണ്, മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന ഏതു ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിക്കാം എന്നായിരുന്നല്ലോ ഈസ മുന്‍പ്‌ പറഞ്ഞത്, ആ പറഞ്ഞ കാര്യത്തില്‍ തന്നെ താങ്കള്‍ ഉറച്ചു നില്‍ക്കണം” എന്ന് സാക്ഷി ആവശ്യപെട്ടപ്പോള്‍ താങ്കള്‍ക്ക് മറുപടിയൊന്നും ഉണ്ടായില്ല. പിന്നീട് താങ്കള്‍ പറഞ്ഞത്, “ഇസ്ലാമിക വിഷയം സംസാരിക്കാന്‍ ഞാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ കൊണ്ടുവരാം, അവരുമായി നിങ്ങള്‍ സംവാദം നടത്തുക, ക്രൈസ്തവ വിഷയം സംബന്ധിച്ചുള്ള സംവാദത്തിന് ഞാന്‍ തയ്യാറാണ്” എന്നുമായിരുന്നല്ലോ. “ഇസ്ലാമിക പണ്ഡിതന്മാര്‍ അല്ലല്ലോ പൗലോസിന്‍റെ അപ്പോസ്തലത്വത്തെ നിഷേധിച്ചു കൊണ്ട് ‘യേശു മിശിഹ ഏതു പക്ഷത്ത്? ക്രൈസ്തവമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന രണ്ട് പുസ്തകങ്ങള്‍ എഴുതിയത്, ഞങ്ങള്‍ക്ക്‌ ചോദ്യം ചോദിക്കാനുള്ളത് ആ പുസ്തകത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ്, ഇസ്ലാമിക പണ്ഡിതന്മാരുമായുള്ള സംവാദം വേറെ നടത്താം, മുഹമ്മദ്‌ ഈസയുമായുള്ള സംവാദവും ഇസ്ലാമിക പണ്ഡിതന്മാരുമായി നടത്താനുള്ള സംവാദവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. എതായാലും താങ്കള്‍ ഇസ്ലാം സ്വീകരിച്ച് ഇത്രനാള്‍ കഴിഞ്ഞിട്ടും ക്രൈസ്തവതയെ ആക്രമിക്കാന്‍ പഠിച്ചതല്ലാതെ ഇസ്ലാമിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാനൊന്നും പഠിച്ചില്ലേ?” എന്ന സാക്ഷിയുടെ ചോദ്യത്തിന് മുന്‍പില്‍ താങ്കള്‍ നിശ്ശബ്ദനായതും ഞങ്ങള്‍ മറന്നിട്ടില്ല.

     

    ഏറ്റവും അവസാനം താങ്കള്‍ പറഞ്ഞത്, “നിങ്ങള്‍ ക്രൈസ്തവ പണ്ഡിതന്മാരെ കൊണ്ടുവരിക, എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങള്‍ ഞാന്‍ അവരോടു ചോദിക്കാം, എന്‍റെ സംശയങ്ങള്‍ക്ക്‌ അവര്‍ ഉത്തരം തരട്ടെ, അതുപോലെതന്നെ ഞാന്‍ ഇസ്ലാമിക പണ്ഡിതന്മാരെ കൊണ്ടുവരാം, അനില്‍കുമാറിന് ചോദിക്കാനുള്ള ചോദ്യങ്ങള്‍ അവരോട് ചോദിക്കാം, അനിലിന്‍റെ സംശയത്തിന് അവര്‍ ഉത്തരം പറയും” എന്നായിരുന്നല്ലോ. എന്നാല്‍ “അങ്ങനെയാണെങ്കില്‍ ഇടയില്‍ നിങ്ങള്‍ രണ്ടു പേര്‍ എന്തിനാണ്? ക്രൈസ്തവ പണ്ഡിതന്മാരും ഇസ്ലാമിക പണ്ഡിതന്മാരും നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ പറയുകയും ചെയ്യട്ടെ, ക്രൈസ്തവ പണ്ഡിതന്മാരെ ഞങ്ങള്‍ കൊണ്ടുവരാം, ഇസ്ലാമിക പണ്ഡിതന്മാരെ മുഹമ്മദ്‌ ഈസ കൊണ്ടുവരണം, അത് കഴിഞ്ഞിട്ടോ അതിനു മുന്‍പോ മുഹമ്മദ്‌ ഈസയും അനില്‍ കുമാര്‍ അയ്യപ്പനും തമ്മിലുള്ള സംവാദം നമുക്ക്‌ വേറെ നടത്തുകയും ചെയ്യാം” എന്നായിരുന്നല്ലോ സാക്ഷി ആ നിര്‍ദ്ദേശത്തിന് മറുപടി പറഞ്ഞത്. അതിനോടും താങ്കള്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. താങ്കള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങളില്‍ എല്ലാം സാക്ഷിക്ക് വ്യക്തവും യുക്തവുമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് കൊണ്ടാണ് സാക്ഷി ആ ഭേദഗതികള്‍ അവതരിപ്പിച്ചത്. അതോടെ “സാക്ഷിയുമായി സംവാദത്തിന് താല്പര്യമില്ല” എന്ന് പറഞ്ഞു താങ്കള്‍ ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.

     

    വാക്കിനു സ്ഥിരതയില്ലാത്ത ഒരാളുമായി സംവാദം നടത്തുവാൻ സാക്ഷിക്കും താല്പര്യം ഇല്ലാതിരുന്നത് കൊണ്ടാണ് പിന്നെ താങ്കളുമായി സംവാദം നടത്താന്‍ സാക്ഷി മുന്‍കൈ എടുക്കാതിരുന്നത്. വാക്ക് പറഞ്ഞിട്ട് മാറുന്നവര്‍ വാക്ക്‌ ലംഘിച്ചതിന് പകരം പ്രായിശ്ചിത്തം നല്‍കിയാല്‍ മതി എന്ന് മുഹമ്മദ്‌ പഠിപ്പിക്കുകയും കാണിച്ചു തരികയും ചെയ്തിട്ടുള്ളത് കൊണ്ട് (തിരുമേനി അരുളി: “അതേ, ഞാന്‍ ശപഥം ചെയ്തിരുന്നു. പക്ഷെ ഒരു ശപഥം ചെയ്തിട്ട് അതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു കാര്യം കണ്ടാല്‍ ആ മെച്ചപ്പെട്ട കാര്യം ഞാന്‍ ചെയ്യാതിരിക്കുകയില്ല.” മറ്റൊരു രിവായത്തില്‍ ഞാന്‍ ആ ശപഥം ലംഘിച്ചതിന് പ്രായശ്ചിത്തം നല്‍കികഴിഞ്ഞു എന്നും വന്നിട്ടുണ്ട്. [സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1646, പേജ് 806]) താങ്കളും അതേ പാത പിന്തുടര്‍ന്ന് എന്തെങ്കിലും പ്രായശ്ചിത്തം ചെയ്ത് ഞങ്ങളോട് വാക്ക് വ്യത്യാസം കാണിച്ചതിനുള്ള ശിക്ഷയായ മന:സാക്ഷിക്കുത്തില്‍ നിന്ന് അല്‍പമെങ്കിലും രക്ഷപ്പെട്ടു നടക്കുകയായിരിക്കും എന്നുമാണ് സാക്ഷി ഇതുവരെ വിചാരിച്ചിരുന്നത്.

     

    അതുകൊണ്ടുതന്നെ, ഡിസംബര്‍ ഒന്നാം തിയ്യതി പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെയും ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി, പെരുമ്പാവൂരിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സ്നേഹസന്ദേശം 2013 എന്ന പരിപാടിയില്‍ വെച്ച്, പൊതുജനത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് അനില്‍കുമാര്‍ അയ്യപ്പനുമായി അന്ന് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ടു വന്നപ്പോള്‍ ഞങ്ങള്‍ക്ക്‌ അത്യധികമായ സന്തോഷമാണ് ഉണ്ടായത്. എങ്കിലും സമയത്തിന്‍റെ പരിമിതി ഒരു പ്രശ്നമായതിനാല്‍ അന്ന് രാത്രി ഒമ്പത് മണിക്ക് സംവാദം നടത്തുക എന്നത് പ്രയോഗികമായിരുന്നില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ അറിയാവുന്നതാണല്ലോ. എങ്കിലും അവിടെ വെച്ച് തന്നെ ഒരു തിയ്യതി നിശ്ചയിക്കാമെന്നും ആ തിയ്യതിയില്‍ നമുക്ക്‌ സംവാദം നടത്താമെന്നും സാക്ഷി പറഞ്ഞിരുന്നെങ്കിലും പ്രോഗ്രാം തീര്‍ന്നപ്പോള്‍ മുഹമ്മദ്‌ ഈസയോ ഈസായുടെ പ്രതിനിധികളോ ആരുംതന്നെ അവിടെ ഉണ്ടായിരുന്നില്ല, സംവാദ ദിവസത്തെക്കുറിച്ച് ഒന്ന് സംസാരിക്കാന്‍ പോലും തയ്യാറാകാതെ മുഹമ്മദ്‌ ഈസയും കൂട്ടരും സ്ഥലംവിടുകയാണ് ഉണ്ടായത്.

     

    പൊതുജനങ്ങളുടെ മുന്‍പാകെ വെച്ച് സാക്ഷി നല്‍കിയ വാഗ്ദാനം പാലിക്കപ്പെടണം എന്ന അത്യുല്‍ക്കടമായ വാഞ്ഛ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത് കൊണ്ട് പിറ്റേന്ന് തന്നെ ഞങ്ങള്‍ മുഹമ്മദ്‌ ഈസയെ ബന്ധപ്പെട്ട് ‘സംവാദം എപ്പോള്‍ വെക്കാം എന്നുള്ള കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാക്ഷി എപ്പോഴാണ് വരേണ്ടത്’ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ 10-12-2013 ചൊവ്വാഴ്ച ദിവസം ഫ്രീ ആണെന്നു പറയുകയും സാക്ഷിയുടെ പ്രതിനിധികളോട് അന്ന് ചര്‍ച്ചക്ക്‌ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു മുന്‍പ് താങ്കളുമായി ചര്‍ച്ചകള്‍ നടത്തി തീരുമാനത്തില്‍ എത്തിയതിനു ശേഷം കരാര്‍ എഴുതുന്നതിനു മുന്‍പ്‌ താങ്കള്‍ വാക്ക് മാറ്റിയിട്ടുള്ള അനുഭവങ്ങള്‍ ക്രൈസ്തവര്‍ക്കുള്ളതിനാല്‍ ചര്‍ച്ചയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക്‌ ഒരു രേഖ വേണം എന്ന് വെച്ചുകൊണ്ട് “ചര്‍ച്ച മുഴുവന്‍ ഇരുപക്ഷത്തിനും വീഡിയോ റെക്കോര്‍ഡ്‌ ചെയ്യാം” എന്ന നിര്‍ദ്ദേശം സാക്ഷി മുന്നോട്ടു വെക്കുകയും താങ്കള്‍ അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും, അതിന്‍റെ തലേ ദിവസം താങ്കള്‍ ഫോണ്‍ വിളിച്ചു പറഞ്ഞത് “നാളെ എനിക്ക് കുറച്ചു ബുദ്ധിമുട്ടുണ്ട്, വേറെ ദിവസത്തേക്ക് ചര്‍ച്ച മാറ്റി വെച്ചാലോ”  എന്നായിരുന്നു. അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ ഉണ്ടാകുന്നത് നമ്മുടെ നിയന്ത്രണത്തില്‍ അല്ലാത്തത് കൊണ്ട് ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ തടസ്സമില്ല എന്നറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ചയും ശനിയാഴ്ചയും താങ്കള്‍ക്ക് സൌകര്യമാണ് എന്ന് താങ്കള്‍ പറഞ്ഞതിനാല്‍ 14-12-2013 ശനിയാഴ്ച രാവിലെ ചര്‍ച്ച വെക്കാം എന്ന് ഇരുപക്ഷവും സമ്മതിക്കുകയുണ്ടായല്ലോ. എന്നാല്‍ പിന്നീട് താങ്കള്‍ പറഞ്ഞു, “പകല്‍ ഞാന്‍ ഫ്രീ അല്ലാത്തത് കൊണ്ട് വൈകുന്നേരം ആറ്‌ മണിക്ക് മാത്രമേ ചര്‍ച്ച നടത്താന്‍ കഴിയുകയുള്ളൂ” എന്ന്. എറണാകുളത്തും മറ്റു ജില്ലകളിലും ഉള്ള സാക്ഷിയുടെ പ്രതിനിധികള്‍ക്ക്‌ ആ സമയത്തു പെരുമ്പാവൂര്‍ വന്നു ചര്‍ച്ച നടത്തുക എന്നത് സൌകര്യപ്രദം ആയിരുന്നില്ലെങ്കിലും സംവാദം നടക്കണം എന്നുള്ള അദമ്യമായ ആഗ്രഹം ഉള്ളതിനാല്‍ ഞങ്ങള്‍ താങ്കളുടെ ആ ആവശ്യവും അംഗീകരിച്ചു തരികയും ക്യാമറയും മറ്റും ഏര്‍പ്പാട്‌ ചെയ്യുകയുമുണ്ടായി.

     

    എന്നാല്‍ നിര്‍ദ്ദിഷ്ട ദിവസത്തിന്‍റെ തലേന്നാള്‍ രാത്രി താങ്കള്‍ ഫോണ്‍ ചെയ്യുകയും “നാളെ വൈകുന്നേരം എനിക്ക് കോഴിക്കോട്‌ എത്തണം, അതുകൊണ്ട് നിങ്ങള്‍ രാവിലെ വരികയാണെങ്കില്‍ നമുക്ക്‌ ചര്‍ച്ച നടത്താം” എന്ന് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ ഞങ്ങള്‍ക്ക്‌ അതംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലായിരുന്നു. കാരണം, ക്യാമറാമാനോടു വൈകുന്നേരം എത്തണം എന്നാണ് ഞങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നത്. മറ്റു സഹോദരങ്ങളും വൈകുന്നേരം അവിടെ എത്തത്തക്ക വിധമാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരുന്നത്. ഏതായാലും രണ്ടാം പ്രാവശ്യമുള്ള താങ്കളുടെ ഒഴിഞ്ഞു മാറല്‍ കണ്ടപ്പോള്‍ താങ്കളുടെ സ്വഭാവത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന കാര്യം സാക്ഷിക്ക് മനസ്സിലായി. അതുകൊണ്ടുതന്നെ, താങ്കള്‍ ഞങ്ങള്‍ക്ക്‌ ഒരു കത്ത് തരാം എന്ന് പിന്നീട് പറഞ്ഞപ്പോള്‍ മുന്‍പ്‌ പലവട്ടം സംഭവിച്ചതുപോലെ എന്തെങ്കിലും ഒഴിവുകഴിവു പറഞ്ഞ് താങ്കള്‍ കത്ത് തരാതെ ഒഴിഞ്ഞു മാറും എന്നായിരുന്നു സാക്ഷി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്രാവശ്യമെങ്കിലും പറഞ്ഞ വാക്ക് പാലിച്ചു ഒരു കത്ത് തരാന്‍ താങ്കള്‍ തയ്യാറായത് വളരെ നല്ല കാര്യമാണ്, സാക്ഷിക്കതില്‍ വളരെ സന്തോഷമുണ്ട്.

     

    ഇക്കാര്യങ്ങള്‍ എല്ലാം ഇത്ര വിശദമായി എഴുതാന്‍ കാരണം, എന്നാല്‍ ഈ വിഷയം മാത്രമല്ല ഇതിനു തത്തുല്യമായ ഇസ്ലാമിക വിഷയവും സംവാദത്തില്‍ ഉള്‍പ്പെടുത്തണം എന്ന് അവര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇസ്ലാമിക വിഷയം സംവദിക്കേണ്ട വ്യവസ്ഥ ഞാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ അന്ന് ആ നിബന്ധന അംഗീകരിക്കാതെ സാക്ഷിസംവാദത്തില്‍ നിന്നു പിന്മാറുകയാണ് ഉണ്ടായത് എന്ന് താങ്കള്‍ പറഞ്ഞല്ലോ, ആ പ്രസ്താവന ശരിയല്ലെന്നും സാക്ഷിയല്ല, താങ്കളാണ് സംവാദത്തില്‍ നിന്ന് പിന്മാറിയത് എന്ന സത്യാവസ്ഥ താങ്കളെ ഒന്ന് ഓര്‍മ്മപ്പെടുത്തുന്നത് യുക്തമായിരിക്കും എന്നുള്ളതിനാലുമാണ്.  താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തും അതിനുള്ള ഞങ്ങളുടെ മറുപടിയും ഞങ്ങളുടെ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍, ഇത് വായിക്കുന്ന ആള്‍ക്കാര്‍ക്ക് സംഭവത്തിന്‍റെ യാഥാര്‍ത്ഥ്യം പിടികിട്ടുകയും വേണമല്ലോ!

     

    ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് താങ്കള്‍ നല്‍കിയ കത്തിനുള്ള സാക്ഷിയുടെ മറുപടിയിലേക്ക് കടക്കുന്നു. താങ്കള്‍ താങ്കളുടെ വാദമായി പറഞ്ഞത് ഇങ്ങനെ ആയിരുന്നല്ലോ:

     

    “ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.

     

    താങ്കളുടെ വാദം ഇത്രമാത്രമേയുള്ളുവോ? താങ്കളുടെ പുസ്തകങ്ങള്‍ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടത് ക്രിസ്ത്യാനികളുടെ ഇന്നത്തെ വിശ്വാസാചാരങ്ങള്‍ മുഴുവന്‍ യേശു പഠിപ്പിച്ചതല്ല എന്ന് മാത്രമല്ല, യേശു പഠിപ്പിച്ചതും പില്‍ക്കാലത്ത് പൗലോസ്‌ അപ്പോസ്തലനാല്‍ കുഴിച്ചു മൂടിയതുമായ കാര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ്‌ നബി(സ) വന്നത് എന്നും കൂടി ആയിരുന്നല്ലോ. ഇസ്ലാം ആണ് സത്യം എന്നും ഖുര്‍ആന്‍ പരിശുദ്ധമാണെന്നും അള്ളാഹു ആണ് ദൈവം എന്നുമൊക്കെ താങ്കള്‍ ആ പുസ്തകങ്ങളില്‍ എഴുതിയിരുന്നതായി കണ്ടു. താങ്കള്‍ ഇപ്പോള്‍ ആ വാദങ്ങളില്‍ നിന്നൊക്കെ പുറകോട്ടു പോയോ? എഴുതിയിട്ട് കാലം കുറെ ആയതുകൊണ്ട് ഒരു പക്ഷേ താങ്കള്‍ മറന്നു പോയിരിക്കാന്‍ സാധ്യതയുണ്ട് എന്ന് സാക്ഷി സംശയിക്കുന്നതിനാല്‍, താങ്കളുടെ പുസ്തകങ്ങളില്‍ കണ്ട താങ്കളുടെ ചില അവകാശവാദങ്ങള്‍ താഴെ കൊടുക്കുന്നു. ആ വാദങ്ങളില്‍ ഏതെല്ലാമാണ് താങ്കള്‍ ഇപ്പോള്‍ വിട്ടുകളഞ്ഞത് എന്നൊന്ന് വ്യക്തമാക്കിയാല്‍ അത് കഴിച്ചു ബാക്കിയുള്ള കാര്യങ്ങളില്‍ എങ്കിലും താങ്കള്‍ ദൃഢമായ നിലപാട്‌ എടുത്തു സംവാദത്തിന് വരും എന്ന് സാക്ഷി പ്രതീക്ഷിക്കുന്നു.

     

    1. മുഹമ്മദ്‌ (സ) എന്ന പ്രവാചകന്‍, യേശുവിനു മുമ്പുള്ള ന്യായപ്രമാണ കാലഘട്ടത്തിലായിരുന്നു വന്നിരുന്നതെങ്കില്‍ അദ്ദേഹത്തിന്‍റെ സ്വഭാവത്തിന്‍റെയോ, കൊണ്ടുവന്ന നിയമത്തിന്‍റെയോ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്‍റെ പ്രവാചകത്വം നിഷേധിക്കാന്‍ കഴിയുകയില്ല (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.10)

     

    2. ഇസ്ലാമിക നിയമത്തില്‍ വന്നിരിക്കുന്ന ഏതാണ്ട് എല്ലാ നിയമങ്ങളും ന്യായപ്രമാണത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.10)

     

    3. മുഹമ്മദ്‌ പഴയ ന്യായപ്രമാണ കാലഘട്ടത്തിലെപ്പോലെ ഒരു പ്രവാചകന്‍ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.11)

     

    4. സ്രഷ്ടാവിന്‍റെ മുന്‍പില്‍ പൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന സമാധാനം എന്നതാണ് ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.123)

     

    5. ഇസ്രയേലിന്‍റെ സഹോദര സമൂഹവും യിശ്മായേലിന്‍റെ വംശവുമാണ് അറബികള്‍ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.123,124)

     

    6. പ്രവാചകന്‍റെ സമൂഹം ലോകം മുഴുവന്‍ വളര്‍ന്ന് ദൈവിക വ്യവസ്ഥിതി നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നത് യിസ്രായേല്‍ മക്കളുടെ മാത്സര്യത്തിനുള്ള ശിക്ഷയാണ് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

     

    7. നിരക്ഷരനെങ്കിലും താരതമ്യമില്ലാത്ത സ്വഭാവ വൈഷിഷ്ട്യത്താല്‍ ജനങ്ങളുടെ ഹൃദയം കവര്‍ന്ന സംസ്കാര സമ്പന്നനായിരുന്നു മുഹമ്മദ്‌ (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

     

    8. മുഹമ്മദ്‌ മൂന്നു വര്‍ഷം രഹസ്യമായി പ്രബോധനം നടത്തി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124)

     

    9. മുഹമ്മദിന്‍റെ മക്കയിലെ കാലം യേശുവിനെപ്പോലെ ക്ഷമയുടെയും സഹനത്തിന്‍റെയും വിട്ടുവീഴ്ചയുടെയും മൂര്‍ദ്ധന്യ ഭാവത്തിന്‍റെ മഹിമ മാതൃകയുടെ കാലം. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.124, 125)

     

    10. പ്രവാചകനെ മക്കയിലെ ജനങ്ങള്‍ നിരാകരിക്കാനുള്ള കാരണം ഏകദൈവാരാധനയോടുള്ള കടുത്ത എതിര്‍പ്പ് മാത്രമായിരുന്നു, (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

     

    11. ഇസ്ലാമിക സമൂഹം മദീനയില്‍ ശക്തി പ്രാപിച്ചപ്പോള്‍ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി മക്കയിലെ ജനങ്ങള്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ മദീനയിലേക്ക്‌ യുദ്ധത്തിന് നീങ്ങി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

     

    12. തങ്ങളുടെ സത്യവിശ്വാസ സംരക്ഷണത്തിന് വേണ്ടി, സ്വന്തം നാടും സ്വത്തുക്കളും വീടുമെല്ലാം ശത്രുക്കളായ സത്യനിഷേധികള്‍ക്ക്‌ മുമ്പില്‍ ഉപേക്ഷിച്ചു വിദൂരമായ മദീനയില്‍ പുതിയ ജീവിതം തുടങ്ങിയവരെ എങ്ങനെയും സമ്പൂര്‍ണ്ണ നാശം വരുത്തുമെന്ന് ദൃഡപ്രതിജ്ഞ ചെയ്ത ശത്രുക്കളോട്, സത്യത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി വാളെടുത്തു യുദ്ധം ചെയ്യാന്‍ സ്രഷ്ടാവ്‌ അനുവാദം കൊടുത്തു (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

     

    13. മുസ്ലീങ്ങള്‍ ശത്രുക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയതോടു കൂടി മുഹമ്മദിന്‍റെ ജീവിതം മോശ പ്രവാചകന്‍റെ ജീവിതത്തിനെ പോലെയായി മാറി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125)

     

    14. മദീനയിലെത്തിയതിനു ശേഷമാണ് മുസ്ലീങ്ങള്‍ക്ക് നമസ്കാരവും നോമ്പും സക്കാത്തും തുടങ്ങിയിട്ടുള്ള ആരാധനാ നിയമങ്ങള്‍ നല്‍കപ്പെട്ടത് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.125, 126)

     

    15. യുദ്ധം അനിവാര്യമായപ്പോള്‍, അതിനുള്ള നിയമങ്ങള്‍, അതില്‍ പിടിക്കപ്പെടുന്ന ശത്രുക്കളോടുള്ള സമീപനം, അടിമ സ്ത്രീകളോടുള്ള സമീപനം, യുദ്ധത്തില്‍ കൊല്ലാന്‍ അനുവദിക്കപ്പെടാത്തവരെ കുറിച്ചുള്ള നിയമങ്ങള്‍ എല്ലാം നല്‍കപ്പെട്ടു. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)  16. മദീനയില്‍ ഇസ്ലാമിക രാജ്യം സ്ഥാപിതമായപ്പോള്‍ ഏക സ്രഷ്ടാവിനെ കുറിച്ചുള്ള സന്ദേശം എല്ലാ രാജ്യങ്ങിളിലേക്കും എത്തിക്കാന്‍ സത്യ വിശ്വാസികളുടെ സംഘം ഓരോ രാജങ്ങളിലേക്ക് പ്രബോധന പ്രവര്‍ത്തനവുമായി നീങ്ങി (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

     

    17. ഈ പ്രബോധക സംഘത്തിന് രണ്ടു ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത്തെ ലക്ഷ്യമെന്നത്, അവര്‍ പ്രവേശിക്കുന്ന രാജ്യത്തെ ജനങ്ങളെ സത്യവിശ്വാസികളാക്കി ഇഹലോകത്തും പരലോകത്തും വിജയികളാക്കുക എന്നതാണ്. ഇതിനു വേണ്ടി ആയുധം എടുക്കാലോ നിര്‍ബന്ധിക്കലോ അനുവദനീയമല്ല (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

     

    18. രണ്ടാമത്തെ ലക്ഷ്യമെന്നത്, ആ രാജ്യത്തെ മ്ലേച്ഛതയില്‍ നിന്നും, അധാര്‍മ്മികതയില്‍ നിന്നും വിശുദ്ധീകരിക്കാന്‍ വേണ്ടി ഇസ്ലാമിക രാജ്യ നിയമങ്ങള്‍ നടപ്പിലാക്കുക. ഇവിടെ സത്യവിശ്വാസം സ്വീകരിക്കാത്തത് കുഴപ്പമില്ല; എന്നാല്‍ ഇസ്ലാമിക രാജ്യ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ അധാര്‍മ്മികത തുടരാനാണ് തീരുമാനമെങ്കില്‍, അവരെ നിര്‍ബന്ധമായി അനുസരിപ്പിക്കല്‍ ഈ സംഘത്തിന്‍റെ ചുമതലയാണ്. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.126)

     

    19. മുഹമ്മദ്‌ (സ), മാനവരില്‍ മഹോന്നതന്‍ (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.129)

     

    20. ഇതുവരെ പറഞ്ഞ ഏതെങ്കിലും ഒരു നിയമം മോശെയുടെ രാജ്യനിയമത്തില്‍ (ശരീഅത്ത്‌) ഇല്ലെന്ന് പഴയ നിയമം വായിച്ചവര്‍ പറയില്ല. യെഹൂദന്മാര്‍ ഇന്നും അങ്ങനെ തന്നെ വിശ്വസിക്കുന്നവരാണ്. പൌലോസിന്‍റെ വിജാതീയ സഭയ്ക്ക് ഇത് ശരിയായിട്ടു തോന്നുന്നില്ല. മറിച്ച് ഇതൊക്കെ വെറും കൊലപാതകവും കൊള്ളയുമാണ് കരുതുന്നതെങ്കില്‍, മോശെ പ്രവാചകനിലൂടെ വെട്ടിപ്പിടിച്ചു നടപ്പിലാക്കിയ ന്യായപ്രമാണ നിയമവും അതിനെ അംഗീകരിച്ച് ആ സ്ഥലത്ത് താമസിച്ച യേശു ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രവാചകന്‍മാരേയും നിഷേധിച്ചതിന് ശേഷം ഇസ്ലാമിനെ വിമര്‍ശിക്കുന്നത് അല്ലേ ശരി? യുദ്ധത്തിന്‍റെ പേരില്‍ ഒരു പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ എങ്ങനെയാണ്, യുദ്ധത്തെ ന്യായീകരിച്ച യഹോവയെയും, അവന്‍റെ പേരില്‍ വംശങ്ങളെത്തന്നെ വാള്‍ത്തലക്കിരയാക്കി ഉന്മൂലനാശം ചെയ്ത നൂറുകണക്കിന് യിസ്രായേല്‍ പ്രവാചകന്മാരെ സ്നേഹിക്കും? യേശുക്രിസ്തു എന്ന മഹാനായ പ്രവാചകന്‍ തനിക്ക്‌ മുമ്പ് വന്ന മോശെ പ്രവാചകന്‍റെ നിയമം അനുസരിക്കാന്‍ ജനങ്ങളെ ഉപദേശിക്കുമ്പോള്‍, എങ്ങനെയാണ് ഈ യേശുവിനെ നമ്മള്‍ സ്നേഹിക്കുക? ത്രിയേകത്വമെന്ന പുതിയ നിര്‍വ്വചനം വഴി, യേശു എന്നത് മനുഷ്യനായി വന്ന യഹോവ ആയിരുന്നു എന്ന് വിശ്വസിക്കുന്നവര്‍, ന്യായപ്രമാണവും യുദ്ധവും തുടങ്ങിയ നിയമങ്ങള്‍ മോശക്ക് നല്‍കിയത് യേശു തന്നെ ആണെന്നല്ല വിശ്വസിക്കുന്നത്. അപ്പോള്‍, ഈ നിയമങ്ങള്‍ ഒക്കെ പ്രാകൃതം എന്ന് കരുതിയാല്‍, യേശു തന്‍റെ യഥാര്‍ത്ഥ മഹത്വത്തില്‍ യഹോവ ആയിരുന്നപ്പോള്‍ പ്രാകൃതനായിരുന്നു എന്നല്ലേ ആരോപിക്കുന്നത്?

     

    യഥാര്‍ത്ഥത്തില്‍ പ്രവാചക സമൂഹമായ യെഹൂദന്‍മാരും യേശുവും, ശിഷ്യന്മാരും, മുഹമ്മദ്‌ (സ) യുടെ അനുയായികളും, നന്മയാണെന്നു കരുതുന്ന ഈ നിയമത്തെ വെറുക്കണമെങ്കില്‍, മ്ലേച്ഛത കണ്ടാല്‍ തടയാന്‍ മനസ്സ് അനുവദിക്കാത്ത പഴയ വിജാതീയരുടെ സ്വഭാവവും, ഉള്ളില്‍ ബഹുദൈവവിശ്വാസവും, ശരീരത്തില്‍ ആഗ്രചര്‍മ്മവുമായി നടക്കുന്നവര്‍ക്കേ കഴിയുകയുള്ളൂ. ഈ നിയമങ്ങളെ വെറുക്കുന്നത് നിയമത്തിന്‍റെ പോരായ്മ അല്ല, മറിച്ച് നമ്മുടെ മനസ്സിന്‍റെ വികലത ആണെന്ന് തിരിച്ചറിഞ്ഞ്, ജീവിതം ദൈവിക മാര്‍ഗ്ഗത്തിലാക്കാന്‍ പരിശ്രമിക്കണം. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.128,129)

     

    21. പ്രവാചകന്‍ മുഹമ്മദ്‌ (സ) സൃഷ്ടാവിന്‍റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിക്കുന്നതിനു വേണ്ടി സത്യവിശ്വാസികളെ അയച്ച്, ലോകം മുഴുവന്‍ ഏക ദൈവവിശ്വാസവും അതിന്‍റെ നിയമങ്ങളും എല്ലാ മനുഷ്യരുടെ മുമ്പിലും എത്തിച്ചിട്ടുണ്ട് (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.129)

     

    22. വ്യക്തിപരവും, രാജ്യപരവും, രാജ്യാന്തരപരവുമായ മുഴുവന്‍ വിഷയങ്ങള്‍, വേദഗ്രന്ഥത്തിലും പ്രവാചകന്‍റെ അധ്യാപനത്തിലും കണ്ടെത്താം. ഇവിടെ വ്യക്തിപരമായി ഉണ്ടാകുന്ന ശത്രുവിനോടുള്ള സമീപനവും, രാജ്യശത്രുവിനോടുള്ള നിയമവും, ദൈവശത്രുവിനോടുള്ള നിയമവും പ്രവാചകന്‍റെ വാക്കുകളിലും ഖുര്‍ആനിലും കണ്ടെത്താം. ഇവിടെ വിമര്‍ശകര്‍ ശത്രുവെന്ന് പറയുമ്പോള്‍, വ്യക്തിപരമായ വിഷയത്തിലുണ്ടാകുന്ന ശത്രുവിനെയാണ് കാണുന്നത്. (യേശു മിശിഹാ ഏതു പക്ഷത്ത്? പുറം.130)

     

    23. പൗലോസ്‌ ചെയ്തത് പോലെ വിജാതീയരുടെ അവരുടെ ഇഷ്ടത്തിനു പറ്റുന്ന ഒരു നിയമമില്ലാത്ത മതമുണ്ടാക്കുക അല്ല, മറിച്ച്, വിജാതീയരായ മുഴുവന്‍ ജനങ്ങളേയും ദിവം ഇഷ്ടപ്പെട്ടു നല്‍കിയ ജീവിത വ്യവസ്ഥയിലേക്ക്, പരിച്ഛേദനയും നിയമവും സംസ്കാരവുമുള്ള ഒരു ഉത്തമ സമുദായമായി പരിവര്‍ത്തിക്കുകയായിരുന്നു പ്രവാചകന്‍. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.122)

     

    24. യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 19)

     

    25. മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ലെന്നു മുസ്ലീം പ്രബോധകര്‍ വ്യാഖ്യാനിക്കുന്നു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 22)

     

    26. പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 154)

     

    27. ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 154)

     

    28. ശ്രേഷ്ഠരായ ഈ രണ്ടു പ്രവാചകന്മാരുടെയും (യേശുക്രിസ്തു, മോശ) ദൌത്യം കൃത്യമായ അനുപാതത്തില്‍ സമ്മേളിച്ച പ്രവാചക പ്രഭുവാണ് മുഹമ്മദ്‌. കുറ്റമറ്റതും കാലികവും പ്രായോഗികവുമായ ഐഹിക നിയമങ്ങള്‍ലോകത്തിനു സമ്മാനിക്കുന്നതിലും പ്രവാചകന്‍ പൂര്‍ണ്ണവിജയം നേടുകയുണ്ടായി. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 155)

     

    29. രണ്ടു നിയമ സംഹിതകള്‍ (ശരീഅത്തും മോശൈക ന്യായപ്രമാണവും) കാതലായ ഒരു വിഷയത്തിലും വൈരുദ്ധ്യം പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 156)

     

    30. എന്നാല്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തോടെ യെരുശലേമിന് പുറത്തൊരു പ്രവാചകന്‍ വരികയും സത്യവിശ്വാസികളുടെ കേന്ദ്രമായി മക്കയും മദീനയും സ്ഥാനം പിടിക്കുകയും ചെയ്തു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 159)

     

    31. ഈ സ്ഥാനത്തേക്ക്‌ (സ്വര്‍ഗ്ഗീയ വിരുന്നിനു) പരിഗണിക്കാന്‍ യോഗ്യരായ സമൂഹം ഒന്ന് മാത്രമേയുള്ളൂ…… മുഹമ്മദ്‌ നബിയുടെ അനുയായികള്‍ മാത്രം. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 160)

     

    32. ചുരുക്കത്തില്‍ പാരക്ലീറ്റ്‌ എന്നാല്‍, യേശുവിനെ മഹത്വീകരിക്കുകയും പ്രവാചകന്മാരുടെ മതം പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന അന്ത്യപ്രവാചകനാണെന്ന് നിസ്സംശയം വ്യക്തമാകുന്നതാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 102)

     

    33. യേശു പറഞ്ഞതും അപ്പോസ്തലന്മാര്‍ പ്രതീക്ഷിച്ചതുമായ ഈ വിപുല ദൌത്യം പൂര്‍ത്തീകരിച്ച പ്രവാചകനെ അംഗീകരിക്കാന്‍ തീര്‍ച്ചയായും ബൈബിള്‍ വായനക്കാര്‍ തയ്യാറാകേണ്ടതാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163)

     

    34. മേല്‍ പറയപ്പെട്ട പ്രവചനങ്ങളെല്ലാം യോജിച്ച ഒരേയൊരു വ്യക്തിത്വം മാത്രമേ ലോകചരിത്രത്തില്‍ യേശുവിനു ശേഷം ആഗാതനായിട്ടുള്ളൂ. മനുഷ്യരാശിയുടെ മുന്നില്‍ ഖുര്‍ആന്‍ എന്ന അന്തിമ വേദഗ്രന്ഥം സമര്‍പ്പിച്ച പ്രവാചകനായ മുഹമ്മദ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163)

     

    35. അബ്രഹാമിന്‍റെ ദൈവത്തില്‍ വിശ്വസിക്കുകയും (?)

     

    36. മോശൈകന്യായപ്രമാണത്തെപ്പോലെ ജീവിതത്തിന്‍റെ സമസ്ത മേഖലക്ക്‌ അനിവാര്യമായ ന്യായപ്രമാണം കൊണ്ടുവരികയും (?)

     

    37. പരിച്ഛേദന കല്പിക്കുകയും (?)

     

    38. യേശുവിന്‍റെ ക്രിസ്തുസ്ഥാനം അംഗീകരിക്കുകയും (?)

     

    39. തന്നിഷ്ടം പറയാതെ ദൈവിക വെളിപ്പാടുകള്‍ പിന്‍പറ്റുകയും (?)

     

    40. പാപം,നീതി,ന്യായവിധി എന്നിവയെ കുറിച്ച് ലോകത്തിനു ബോധ്യം വരുത്തി(?)

     

    41. തന്നിലൂടെ സത്യമതം പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് അവകാശപ്പെടുകയും(?)

     

    42. അദ്ദേഹത്തിന്‍റെ ആഹ്വാനം ലോകത്തിന്‍റെ കിഴക്കും പടിഞ്ഞാറുമുള്ള ജനങ്ങള്‍ സ്വീകരിക്കുകയും(?)

     

    43. യേശുവിനെ രണ്ടാം വരവില്‍ സ്വീകരിക്കാനുള്ള സംഘത്തെ തയ്യാറാക്കുകയും ചെയ്ത ഏക വ്യക്തിത്വമാണ് മുഹമ്മദ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 163-164)

     

    44. വിശ്വാസികളുടെ പിതാവായ അബ്രഹാം, ഭാര്യയായ ഹാഗാര്‍, മകനായ യിശ്മായേല്‍ എന്നിവരുള്‍പ്പെട്ട ശ്രേഷ്ഠ പ്രവാചക കുടുംബം താമസിച്ചിരുന്ന നാടാണ് മക്ക. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 166)

     

    45. സഫാ-മര്‍വ എന്ന രണ്ടു കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം അവര്‍ (ഹാഗാര്‍) ഓടുകയുണ്ടായി. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 167)

     

    46. ആദ്യത്തെ ആരാധനാലയമാണ് കഅബ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168.)

     

    47. ഏകദൈവാരാധനയുടെ ആദ്യത്തെ ഭവനമാണ് കഅബ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168)

     

    48. ഖുര്‍ആന്‍ പരിശുദ്ധമാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 168)

     

    49. മ്ലേച്ഛത കൈവെടിയാനും അബ്രഹാമിന്‍റെ ദൈവത്തെ മാത്രം ആരാധിക്കാനും പ്രവാചകന്‍ അനുയായികളെ ഉദ്ബോധിപ്പിച്ചു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 169)

     

    50. അബ്രഹാമിന്‍റെയും യിസ്മായെലിന്‍റെയും യിസ്ഹാഖിന്‍റെയും യാക്കോബിന്‍റെയും ദൈവത്തോട് മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്ന പ്രവാചകന്‍റെ ആഹ്വാനം… (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 169)

     

    51. ഇന്ന് വിമര്‍ശകര്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കൊന്നും യാതൊരു പഴുതുമില്ലാത്ത വ്യക്തിജീവിതമായിരുന്നു ഇക്കാലത്ത് (മക്കാകാലഘട്ടം) എന്ന് ഏവരും സമ്മതിക്കും. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

     

    52. വിവാഹങ്ങളുടെ എണ്ണവും യുദ്ധത്തിന്‍റെ നിറംപിടിപ്പിച്ച കഥകളും മാത്രം കൈമുതലായുള്ള വിമര്‍ശകര്‍ ഈ 13 വര്‍ഷത്തെക്കുറിച്ച് മൌനം പാലിക്കുകയാണ് പതിവ്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

     

    53. യേശുവിന്‍റെ ജീവിതത്തെ ഉപയോഗിച്ച് മാത്രം താരതമ്യം ചെയ്യുവാന്‍ കഴിയാത്ത സാഹചര്യമാണ് മദീനയില്‍ പ്രവാചകനെ കാത്തിരുന്നത്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 170)

     

    54. യോഹന്നാന്‍ സ്നാപകന്‍, യേശുക്രിസ്തു തുടങ്ങിയവരെപ്പോലെ ആത്മീയ മേഖല കൈകാര്യം ചെയ്യുന്നതോടൊപ്പം മോശ, യോശുവ, ദാവീദ്‌ തുടങ്ങിയവരെപ്പോലെ ഐഹിക മേഖലയും സംസ്കരിക്കേണ്ട ഉത്തരവാദിത്തം അന്ത്യപ്രവാചകനായ മുഹമ്മദിന് ദൈവം നല്‍കിയിരുന്നു. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

     

    55. ആത്മിക-ഐഹിക മേഖലകളില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ മുഴുവന്‍ മാനവരാശിയുടെ മുന്നില്‍ ദൈവിക മതത്തെ അതിന്‍റെ പൂര്‍ണ്ണതയില്‍ അവതരിപ്പിക്കുക എന്ന വിപുലമായ കര്‍ത്തവ്യം പ്രവാചകനുണ്ട്‌. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

     

    56. ഇതരമതസ്ഥരുടെ അവസ്ഥക്കനുസരിച്ച് ദൈവിക മതത്തെ മിനുക്കിയെടുക്കുക എന്ന പൌലോസിയന്‍ “പ്രായോഗിക ബുദ്ധി” പ്രവാചകന്‍ സ്വീകരിച്ചില്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 171)

     

    57. ദൈവത്തെ പാടി പുകഴ്ത്തുന്ന ദാവീദിന്‍റെ സങ്കീര്‍ത്തനവും (സബൂറും) സ്വസമുദായത്തില്‍ ആത്മസംസ്കരത്തിന് വേണ്ടി നല്‍കപ്പെട്ട സുവിശേഷവും (ഇഞ്ചീല്‍) ഐഹിക രാജ്യ സംസ്ഥാപത്തിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ മോശൈക ന്യായപ്രമാണവും (തൌറാത്ത്) തുടങ്ങിയ എല്ലാ മുന്‍വേദഗ്രന്ഥങ്ങളുടെയും സാരാംശം ഉള്‍ക്കൊണ്ട വിശുദ്ധ വേദമാണ് ഖുര്‍ആന്‍ (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 176)

     

    58. ദൈവത്തെക്കാള്‍ അധികമായി ഒന്നിനേയും സ്നേഹിക്കാതിരിക്കുക, പ്രവാചക മാതൃക പിന്‍പറ്റുക, മരണം വരെ വിശ്വസ്തനായിരിക്കുക. ഇങ്ങനെയുള്ളവരുടെ കര്‍മ്മഫലം സ്വര്‍ഗ്ഗമാണ്.

     

    59. 1947 ല്‍ ചാവുകടല്‍ തീരത്തുള്ള ഖുംറാന്‍ പ്രദേശത്തു നിന്നും കണ്ടെടുത്ത തുകല്‍ ലിഖിതങ്ങളാണ് ചാവുകടല്‍ ചുരുളുകള്‍ എന്നറിയപ്പെടുന്നത്. ഇവ മുഴുവന്‍ ക്രിസ്തീയ സഭാ വക്താക്കളുടെ കൈവശമായിരുന്നു ആകെയുള്ള അഞ്ഞൂറ് ചുരുളുകളില്‍ നൂറെണ്ണം മാത്രമാണ് സഭാ വക്താക്കള്‍ പുറത്തു വിട്ടത് (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 179)

     

    60. ദൈവശാസ്ത്ര രൂപീകരണത്തിനു ക്രൈസ്തവര്‍ ഏറ്റവും അധികം ആശ്രയിച്ചിട്ടുള്ളത് യോഹന്നാന്‍ സുവിശേഷം ഒന്നാം അദ്ധ്യായം 1:1-8 വരെയുള്ള ഭാഗങ്ങളാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 181)

     

    61. . അബ്രഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ആരാധ്യന്‍റെ നാമത്തില്‍ വരികയും, പരിച്ഛേദനയും ന്യായപ്രമാണത്തിന്‍റെ പുനരവതരണമായ നിയമ വ്യവസ്ഥയും സംസ്ഥാപിക്കുകയും ചെയ്ത മഹാനായ പ്രവാചകന്‍ മഹാനായ പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ (സ) അല്ലാതെ വേറെ ഒരാള്‍ ലോകത്ത് വന്നിട്ടില്ല. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.122)

     

    62. ദൈവം സൃഷ്ടിയല്ലാത്തത് പോലെ അവന്‍റെ വചനവും സൃഷ്ടിയല്ല…. ഇതേ പോലെ അന്ത്യപ്രവാചകനായ മുഹമ്മദിന് ലഭിച്ച പരിശുദ്ധ ഖുര്‍ആനും സൃഷ്ടിയല്ല. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 184,185)

     

    63. ദൈവിക വചനമായ ഖുര്‍ആന്‍ സൃഷ്ടിയല്ല, എന്നാല്‍ ഗ്രന്ഥരൂപത്തില്‍ എന്‍റെ കയ്യിലിരിക്കുന്നത് ഖുര്‍ആന്‍റെ ജഡാവതാരമാണെന്ന് പറയാം. ഇന്ന് മോശൈക ന്യായപ്രമാണവും ഖുര്‍ആനുമൊക്കെ പുസ്തകമായും സി.ഡി.യായും കാസറ്റായും കൊണ്ടാടപ്പെടുന്നതെല്ലാം വചനത്തിന്‍റെ ജഡാവതാരങ്ങളാണ്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 191)

     

    64. ബൈബിളില്‍ യിസ്രായേല്‍ എന്‍റെ ഏകജാതന്‍, എഫ്രയീം എന്‍റെ ഏക ജാതന്‍ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവം തിരഞ്ഞെടുത്തവന്‍ എന്ന അര്‍ത്ഥമാണ് പ്രസ്തുത പദത്തിന് കൂടുതല്‍ അനുയോജ്യമാകുന്നത്. (ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?, പുറം 193)

     

    65. എന്നാല്‍ പാര്‍ക്കലീത്ത വരുമ്പോള്‍ അവിടുന്ന് സ്വയം സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് മാത്രം പറയുകയും വരുവാനുള്ളത് നിങ്ങള്‍ക്ക്‌ അറിയിച്ചു തരികയും ചെയ്യും. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.119-120)

     

    66. യേശു പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും പ്രവാചകന്‍ മുഹമ്മദ്‌(സ) സമ്മേളിച്ചിരിക്കുന്നത് ഒരിക്കലും യാദൃശ്ചികമല്ല. (യേശുമിശിഹാ ഏതു പക്ഷത്ത്? പുറം.120)

     

    ഇതൊക്കെ താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ നടത്തിയിട്ടുള്ള അവകാശവാദങ്ങള്‍ ആണ്. ഇതൊക്കെ സത്യമാണ് എന്ന് ഇപ്പോള്‍ താങ്കള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ മാനവരില്‍ മഹോന്നതന്‍ ആണെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ വാദമില്ലേ? ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന വാദം താങ്കള്‍ ഇപ്പോള്‍ കൈവെടിഞ്ഞോ? അബ്രഹാമിന്‍റെ ദൈവമാണ് അള്ളാഹു എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? മുഹമ്മദ്‌ നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല എന്നും ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നും താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം എന്ന വാദം താങ്കള്‍ക്കിപ്പോഴില്ലേ?

     

    ഒരു പക്ഷേ, ആ പുസ്തകങ്ങള്‍ രചിച്ചതിന് ശേഷമുള്ള ഇത്രയും വര്‍ഷങ്ങളില്‍ താങ്കള്‍ കൂടുതല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും വായിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് വാദിക്കുന്നില്ലായിരിക്കും എന്ന് സാക്ഷി സംശയിക്കുന്നു. ഖുര്‍ആനും സെന്‍സര്‍ ചെയ്യാത്ത സ്വിഹാഹുസ്സിത്തയും മാലിക്‌ മുആത്ത പോലെയുള്ള ആദ്യകാല ഹദീസുകളും ഇബ്നു ഇഷാഖിന്‍റെയും ഇബ്നു ഹിശാമിന്‍റെയും അല്‍-തബരിയുടെയും സീറകളും അല്‍-തബരിയുടെ തന്നെ ഇസ്ലാമിക ചരിത്രവുമൊക്കെ വായിച്ചു മനസ്സിലാക്കിയ, തലച്ചോറ് പണയം വെക്കാത്ത ഒരാള്‍ക്ക്‌ എങ്ങനെയാണ് മുഹമ്മദ്‌ മാനവരില്‍ മഹോന്നതനാണ് എന്ന് നെഞ്ചില്‍ കൈവെച്ചു പറയാന്‍ സാധിക്കുക? തനിക്ക്‌ അന്‍പത്തിരണ്ട് വയസ്സുള്ളപ്പോള്‍ തന്‍റെ സ്നേഹിതന്‍റെ ആറ്‌ വയസ്സുള്ള പിഞ്ചു മകളെ വിവാഹം കഴിച്ച മുഹമ്മദ്‌, തന്‍റെ വളര്‍ത്തു മകന്‍റെ ഭാര്യയെ ഒരു പ്രത്യേക സാഹചര്യത്തില്‍ കണ്ടപ്പോള്‍ മനസ്സിനുണ്ടായ ചാഞ്ചല്യം കാരണം വളര്‍ത്തു മകന്‍റെ കുടുംബജീവിതം താറുമാറായതും അവന്‍റെ ഭാര്യയെ അവന്‍ വിവാഹമോചനം ചെയ്തതും വിവാഹമോചനം ചെയ്ത ഉടനെതന്നെ ഖുര്‍ആനില്‍ കല്പിച്ചിരിക്കുന്ന ഇദ്ദാ കാലയളവോ അവളുടെ സമ്മതമോ പരിഗണിക്കാതെ അവളെ വിവാഹം കഴിക്കുകയും അവളുമായി വീടുകൂടുകയും ചെയ്ത മുഹമ്മദ്‌, അപ്രതീക്ഷിതമായി ഖൈബര്‍ എന്ന പ്രദേശത്തുള്ള യഹൂദന്മാരെ ആക്രമിച്ചു പലരെയും വധിക്കുകയും അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും പിടിച്ചെടുത്തു തിരികെയുള്ള യാത്രയില്‍ പിതാവും ഭര്‍ത്താവും മുസ്ലീങ്ങളാല്‍ കൊല്ലപ്പെട്ട സ്വഫിയ എന്ന സ്ത്രീയുമായി വഴിയില്‍ വെച്ചുതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മുഹമ്മദ്‌, ബനൂ ഖുറൈദ എന്ന മറ്റൊരു യെഹൂദ ഗോത്രത്തെ ആക്രമിച്ചു കീഴടക്കി അതിലെ പതിനഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ള സകല ആണുങ്ങളെ കൊന്നുകളയുകയും അവിടെയുള്ള സ്ത്രീകളേയും കുട്ടികളേയും പിടിച്ചെടുത്തു അവരില്‍ പലരേയും അടിമകളും വെപ്പാട്ടികളുമായി വെക്കുകയും ചെയ്ത മുഹമ്മദ്‌, ഒരു ജനതയെ യുദ്ധത്തില്‍ ജയിച്ചടക്കിക്കഴിഞ്ഞാല്‍ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക പതിവാക്കിയിരുന്ന മുഹമ്മദ്‌, ബദര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട 24 ഖുറൈഷി നേതാക്കളുടെ ശവശരീരം പൊട്ടക്കിണറ്റില്‍ വലിച്ചെറിഞ്ഞു മൂന്നാം ദിവസം കിണറ്റിന്‍ വക്കത്ത് ചെന്ന് നിന്ന് ഓരോരോ ശവശരീരങ്ങളിലേക്ക് നോക്കി ‘ഇന്നവന്‍റെ മകന്‍ ഇന്നവനേ, ഇന്നവന്‍റെ മകന്‍ ഇന്നവനേ!’ എന്ന് പേരെടുത്തു വിളിച്ചു ചീഞ്ഞു തുടങ്ങിയ മൃതദേഹങ്ങളോട്: ‘ഇപ്പോള്‍ നിങ്ങള്‍ക്ക്‌ എന്ത് തോന്നുന്നു?’ എന്ന് പറഞ്ഞ് അഴുകിത്തുടങ്ങിയ ശവശരീരങ്ങളെപ്പോലും പരിഹസിച്ച മുഹമ്മദ്‌, തന്‍റെ ഇടയന്മാരെ വധിച്ച് ഒട്ടകങ്ങളെ മോഷ്ടിച്ച് കൊണ്ടുപോയ ആളുകളെ പിടിച്ചു കൊണ്ടുവന്നു കയ്യും കാലും വെട്ടിക്കളഞ്ഞു കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചു പൊരിവെയിലത്ത് മണലിലിട്ടു വെള്ളം പോലും കൊടുക്കാതെ അവരെ ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞ മുഹമ്മദ്‌, നിരപരാധിയായ ഒരു വഴിപോക്കനെ കാരണം കൂടാതെ വധിച്ചു അവന്‍റെ വസ്തുവകകള്‍ മോഷ്ടിച്ച തന്‍റെ അനുയായിക്ക്‌ ശിക്ഷ കൊടുക്കാതെ കൊല്ലപ്പെട്ടവനില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ അനുയായിക്ക്‌ കൊടുത്തു അവനെ സന്തോഷിപ്പിച്ച മുഹമ്മദ്‌, ഇല്ലാ വാര്‍ത്തകള്‍ കെട്ടിച്ചമക്കാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്ത മുഹമ്മദ്‌, കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ അനുയായികളെ അടിക്കുകയും ശപിക്കുകയും ചെയ്ത മുഹമ്മദ്‌, തന്നിലൂടെ വന്ന അല്ലാഹുവിന്‍റെ  വചനം എന്ന് താന്‍തന്നെ അവകാശപ്പെട്ട ഖുര്‍ആനിലെ പല കല്പനകള്‍ക്കും എതിരെ പ്രവര്‍ത്തിച്ചിട്ടുള്ള മുഹമ്മദ്‌, താന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ ഇല്ലയോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാതിരുന്ന മുഹമ്മദ്‌, ഒരു യെഹൂദന്‍ ചെയ്ത കൂടോത്രത്തിന്‍റെ ഫലമായി മാരണം ബാധിച്ചു നടന്ന മുഹമ്മദ്‌, ജിബ്രീലില്‍ നിന്നുള്ള സന്ദേശം വരുന്നത് നിലച്ചു പോയപ്പോള്‍ പല പ്രാവശ്യം മലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ഒരുമ്പെട്ട മുഹമ്മദ്‌, തന്‍റെ ഭാര്യമാരില്‍ ഒരുവളുമായി രഹസ്യ ബന്ധം ഉണ്ടെന്നു സംശയിച്ചു നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലാന്‍ കല്പനയിട്ട മുഹമ്മദ്‌, സമാധാനമില്ലാത്തതുകൊണ്ട് അനുയായികളുടെ കാവലില്ലാതെ രാത്രി ഉറങ്ങുവാന്‍ ബുദ്ധിമുട്ടിയിരുന്ന മുഹമ്മദ്‌, യുദ്ധത്തില്‍ സ്ത്രീകളേയും കുട്ടികളേയും കൊല്ലാന്‍ അനുയായികള്‍ക്ക് അനുവാദം കൊടുത്തിട്ടുള്ള മുഹമ്മദ്‌, മരണക്കിടക്കയില്‍ വെച്ചുപോലും ക്രിസ്ത്യാനികളെയും യെഹൂദരെയും ശപിച്ചു കൊണ്ടിരുന്ന മുഹമ്മദ്‌!! ആ മുഹമ്മദ്‌ മാനവരില്‍ മഹോന്നതനാണ് എന്നത് പോയിട്ട് സ്വഭാവഗുണമുള്ള ഉള്ള ഒരു മനുഷ്യന്‍ പോലും ആണെന്നത് അംഗീകരിച്ചു തരാന്‍ ചിന്താശേഷിയുള്ള ഒരാള്‍ക്കും കഴിയുകയില്ലല്ലോ. അതുകൊണ്ടുതന്നെ ഈ ചരിതങ്ങള്‍ എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ താങ്കളും ഇങ്ങനെ ഒരു നിലപാടില്‍ എത്തിച്ചേര്‍ന്നു മുന്‍പ്‌ പുസ്തകത്തില്‍ എഴുതിയ വാദങ്ങളില്‍ നിന്നെല്ലാം പിന്മാറിയിട്ടുണ്ടാകും എന്ന് സാക്ഷി ന്യായമായും സംശയിക്കുന്നു.

     

    അതുപോലെത്തന്നെ ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന വാദത്തില്‍ നിന്നും താങ്കള്‍ പിന്മാറിയിട്ടുണ്ടാകും എന്ന് സാക്ഷി വിചാരിക്കുന്നു. കാരണം, ഇന്നും ലോകമെമ്പാടും അനേക നിരപരാധികളുടെ രക്തം ദിനംപ്രതി ഒഴുക്കുന്നതിനു മുസ്ലീം തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത് ഖുര്‍ആന്‍ ആണല്ലോ! യെഹൂദനേയും ക്രിസ്ത്യാനിയേയും ബഹുദൈവാരാധകനെയും മിത്രങ്ങളാക്കി വെക്കരുതെന്നു അതിന്‍റെ അനുയായികള്‍ക്ക് കല്പന കൊടുത്തിട്ടുള്ള ഖുര്‍ആന്‍, മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്നും മുറിച്ചു കളയണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ള ഖുര്‍ആന്‍, അമുസ്ലീങ്ങളുടെ പൌരാവകാശം നിഷേധിച്ചിട്ടുള്ള ഖുര്‍ആന്‍, സമൂഹത്തില്‍ അക്രമത്തിന് ബീജാവാപം ചെയ്തിട്ടുള്ള ഖുര്‍ആന്‍!! മാത്രമല്ല, മൂന്നാം ഖലീഫ ഉസ്മാന്‍റെ കാലത്ത് സാമ്രാജ്യത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുള്ള എല്ലാ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികളും  കത്തിച്ചു കളഞ്ഞതും താങ്കള്‍ ഇസ്ലാമിക പ്രമാണ രേഖകളില്‍ വായിച്ചിട്ടുണ്ടായിരിക്കുമല്ലോ? ഇങ്ങനെയുള്ള ഖുര്‍ആന്‍ എങ്ങനെ പരിശുദ്ധമാകും? ഇനി ചരിത്രത്തിലേക്ക് നോക്കിയാലോ, ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയിട്ടുണ്ടോ, അവിടെയെല്ലാം മനുഷ്യരുടെ സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു അത് അടക്കം ചെയ്തിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയോ അവിടെയുള്ള മനുഷ്യരുടെ ശാസ്ത്ര ബോധത്തെ അത് നൂറ്റാണ്ടുകളോളം പുറകോട്ടടിച്ചു കളഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാം എത്തിയോ അവിടെയെല്ലാമുള്ള മനുഷ്യരെ ഇസ്ലാം മതം തീര്‍ത്ത അടിമത്തത്തിന്‍റെ കുഴിമാടത്തിലേക്ക് വലിച്ചിട്ട് ഇത് മൂടിക്കളഞ്ഞിട്ടുണ്ട്‌; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ, അവിടെയുള്ള മനുഷ്യരുടെ യുക്തിബോധത്തെ ഇത് ഇല്ലാതാക്കിയിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള ജനതയുടെ ജനാധിപത്യമോഹത്തെ ഇത് തകര്‍ത്ത് കളഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരെ അന്ധവിശ്വാസത്തിന്‍റെ അടിത്തട്ടിലമര്‍ത്താന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്; ഈ ഖുര്‍ആന്‍ എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരില്‍ അന്യോന്യം സംശയവും വിദ്വേഷവും ഉളവാക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്!! അങ്ങനെയുള്ള ഒരു പുസ്തകത്തെ പരിശുദ്ധം എന്ന് വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയുകയില്ല!!!

     

    ഇനി ഇതിന്‍റെ അമാനുഷികതയെ കുറിച്ച് ചിന്തിച്ചാലോ? മാനുഷികമായ നിലയില്‍ പരിഗണിച്ചാല്‍ പോലും ഇതിനേക്കാള്‍ നൂറു മടങ്ങ്‌ ഭേദമുള്ള പുസ്തകങ്ങള്‍ ഇന്ന് ലോകത്തില്‍ കാണാന്‍ കഴിയും. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണ ഫലകത്തില്‍ (ളൌഫുല്‍ മഹ്ഫൂസ്‌) രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്ന് അതിന്‍റെ അനുയായികള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ അതില്‍ മനുഷ്യരുടെയും മറ്റും വാക്കുകളാണ് കൂടുതലും കാണുന്നത് എന്ന് മാത്രമല്ല, അതിന്‍റെ ആകെത്തുക ശരാശരിയിലും താഴെയാണ്. ചില കാര്യങ്ങള്‍ പരിശോധിക്കാം:

     

    സൂറാ.18:83-86. സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍

     

    സൂറാ.31:10; 16:15; 21:31. ഭൂമി നിശ്ചലമാണെന്നു മാത്രമല്ല, ഭൂമി കുലുങ്ങിപ്പോകാതിരിക്കാന്‍ അതില്‍ കനത്ത പര്‍വ്വതങ്ങളെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.

     

    സൂറാ.67:5; 37:6-10; 15:16-18. നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിയാനുള്ളവയാണ്.

     

    സൂറാ.36:39,40. ചന്ദ്രന്‍ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ട് പോലെയാണ്

     

    സൂറാ.28:8,38; 40:36. ഹാമാന്‍ ഫറവോയുടെ മന്ത്രിയാകുന്നു

     

    സൂറാ.29:39; 40:23-25. ഹാമാനും ഖാറൂനും ഈജിപ്തുകാരായിരുന്നു.

     

    സൂറാ.11:42,43. നോഹയുടെ മകന്‍ മുങ്ങി മരിക്കുന്നു

     

    സൂറാ.2:125-127. അബ്രഹാം അറേബ്യയിലെ (വിഗ്രഹാരാധനയുടെ കേന്ദ്രമായ) കഅബ പണിതു (അബ്രഹാം അറേബ്യയില്‍ പോയിട്ട് പോലുമില്ല)

     

    സൂറാ.9:29,41,73,111; 47:4-6,35; 2:216,224:8:12,13,39,60,67; 3:121; അമുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ മുസ്ലീങ്ങളാക്കുവാനോ അതല്ലെങ്കില്‍ കൊന്നു കളയുവാനോ ആവശ്യപ്പെടുന്നു

     

    സൂറാ.2:194. പകരത്തിനു പകരം ചെയ്യാന്‍ ആവശ്യപ്പെടുന്നു

     

    സൂറാ.4:3. ബഹുഭാര്യാത്വം നിയമവിധേയമാക്കുന്നു

     

    സൂറാ.5:116. വിശുദ്ധ ത്രിത്വത്തില്‍ മറിയവും ഉള്‍പ്പെടുന്നു

     

    സൂറാ.4:171;5:73. ക്രിസ്ത്യാനികള്‍ മൂന്നു ദൈവങ്ങളില്‍ വിശ്വസിക്കുന്നു

     

    സൂറാ.17:16. അല്ലാഹു ജനങ്ങളെക്കൊണ്ട് ധിക്കാരം പ്രവര്‍ത്തിപ്പിക്കുന്നു

     

    സൂറാ.2:30. മാലാഖമാരുടെ അഭിപ്രായം ആരായുന്ന അല്ലാഹു

    സൂറാ.2:31-34. മനുഷ്യന് സുജൂദ്‌ ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നു

     

    സൂറാ.5:38. കള്ളന്‍റെ കൈവെട്ടാന്‍ കല്‍പ്പിക്കുന്നു

     

    സൂറാ.4:3;33:50. വെപ്പാട്ടി സമ്പ്രദായം നിയമവിധേയമാക്കുന്നു

     

    സൂറാ.4:89. ഇസ്ലാം മതപരിത്യാഗിയെ വധിക്കല്‍ അനുവദനീയം

     

    സൂറാ.2:282. സ്ത്രീയുടെ സാക്ഷ്യം പുരുഷന്‍റെ സാക്ഷ്യത്തിന്‍റെ പകുതി

     

    സൂറാ.4:11. സ്ത്രീക്ക് പുരുഷന്‍റെ പാതി പിന്തുടര്‍ച്ചാവകാശം

     

    സൂറാ.4:34. അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യമാരെ കിടപ്പറയില്‍ കെട്ടിയിട്ടടിക്കുക

     

    സൂറാ.8:41. കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മുഹമ്മദിന്

     

    സൂറാ.9:29. മുസ്ലീം രാജ്യങ്ങളില്‍ ജീവിക്കുന്ന അമുസ്ലീങ്ങളില്‍ നിന്നും മതനികുതി വാങ്ങുക

     

    സൂറാ.24:33. അടിമപ്പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വ്യഭിചാരം ചെയ്യിപ്പിക്കുന്നതില്‍ കുറ്റമില്ല

     

    സൂറാ. 7:148;20:87-95. ജീവനില്ലാത്ത പ്രതിമ മുക്രയിടുന്നു

     

    സൂറാ.16:68,69. പഴങ്ങളുടെ സത്ത് വലിച്ചെടുത്തിട്ടാണ് തേനീച്ച തേന്‍ ഉണ്ടാക്കുന്നത്‌. (പൂവുകളില്‍ നിന്നുമാണ് അല്ലാതെ പഴങ്ങളില്‍ നിന്നല്ല തേനീച്ച തേന്‍ സംഭരിക്കുന്നത് എന്ന്‍ മലക്കിന് അറിയില്ലായിരുന്നു എന്ന് തോന്നുന്നു.)

     

    സൂറാ.4:154; 7:171. പര്‍വ്വതങ്ങളെ ഇളക്കിയെടുത്ത് കുട പോലെ പിടിച്ചു

     

    സൂറാ.34:10,11. ഇരുമ്പ് മെഴുക് പരുവത്തില്‍

     

    സൂറാ.105:1-5. ആകാശത്തിലെ പറവകള്‍ കല്ലുപയോഗിച്ചു യുദ്ധം ചെയ്യുന്നു

     

    സൂറാ.13:13. ഇടിമിന്നലും ഒരു മലക്ക്‌ ആകുന്നു

     

    സൂറാ.33:37,38. വളര്‍ത്തു മകന്‍റെ ഭാര്യയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നു

     

    ഇനിയും വളരെയധികം കാര്യങ്ങള്‍ ഖുര്‍ആനെക്കുറിച്ച് പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ നീട്ടുന്നില്ല. ഇങ്ങനെയുള്ള ഒരു പുസ്തകം അമാനുഷികമാണ് എന്ന് പറയാന്‍ സുബോധമുള്ള ഒരാള്‍ക്കും കഴിയുകയില്ല എന്ന കാര്യം സാക്ഷിക്കറിയാം. അതുകൊണ്ടുതന്നെ, പില്‍ക്കാലത്ത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഖുര്‍ആനെ കൂടുതലായി പഠിച്ചു കഴിഞ്ഞപ്പോള്‍ താങ്കള്‍ താങ്കളുടെ പുസ്തകങ്ങളില്‍ ഖുര്‍ആനെക്കുറിച്ച് പറഞ്ഞ അവകാശവാദങ്ങളില്‍ നിന്ന് പിന്മാറിയോ എന്ന് സാക്ഷി സംശയിക്കുന്നു.

     

    ഇപ്രകാരം തന്നെ അല്ലാഹുവിനെ കുറിച്ച് താങ്കള്‍ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞ അവകാശവാദങ്ങളില്‍ നിന്ന് പിന്മാറിക്കാണും എന്ന് സാക്ഷി ചിന്തിക്കുന്നു. കാരണം, മുഹമ്മദ്‌ ഒഴികെ മറ്റാരും കണ്ടിട്ടില്ലാത്ത ജിബ്രീല്‍ എന്ന മലക്കിനോട് മാത്രം ഇടപെടുന്ന അല്ലാഹുവിന്‍റെ അസ്തിത്വം ഖുര്‍ആന്‍റെയും ഹദീസുകളുടെ അടിസ്ഥാനത്തില്‍ പരിശോധനാ വിധേയമാക്കിയാല്‍ അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ മുഹമ്മദിന്‍റെ മനസ്സിലെ സങ്കല്‍പ സൃഷ്ടി മാത്രമാണ് അല്ലാഹു എന്ന് ഏതൊരാള്‍ക്കും സമ്മതിക്കേണ്ടി വരും എന്നത് പകല്‍പോലെ സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെ, അല്ലാഹുവിനെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ താങ്കള്‍ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞ വാദങ്ങള്‍ പില്‍ക്കാലത്ത് ഉപേക്ഷിച്ചിട്ടുണ്ടാകും എന്ന് സാക്ഷി കരുതുന്നു. ഇപ്രകാരം തന്നെ താങ്കളുടെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ഇസ്ലാം സംബന്ധമായ മറ്റ് അവകാശവാദങ്ങളില്‍ നിന്നും താങ്കള്‍ പിന്മാറിക്കാണും എന്ന് താങ്കള്‍ ഞങ്ങള്‍ക്ക്‌ നല്‍കിയ കത്തില്‍ നിന്ന് ഞങ്ങള്‍ ഊഹിക്കുന്നു. കാരണം, സംവാദത്തിനുള്ള താങ്കളുടെ വാദമായി ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് മാത്രമാണല്ലോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതായാലും താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ ഇസ്ലാമിക വിഷയമായി പറഞ്ഞ കാര്യങ്ങളൊന്നും ഇപ്പോള്‍ വാദിക്കുന്നില്ല എന്നാണെങ്കില്‍ അതൊക്കെ താങ്കളുടെ പുസ്തകങ്ങളില്‍ നിന്ന് പിന്‍വലിക്കാന്‍ താങ്കള്‍ തയ്യാറാകുന്നതാണ് മാന്യത.

     

    അതല്ല, ഇതൊക്കെ സത്യമാണ് എന്ന് താങ്കള്‍ ഇപ്പോഴും വാദിക്കുന്നു എങ്കില്‍ ഈ കാര്യങ്ങള്‍ കൂടി (അതായത്, ഇസ്ലാമിക നിലപാടുകള്‍ ആണ് ശരി എന്ന വാദം കൂടി) താങ്കളുടെ വാദത്തില്‍ ഉള്‍പ്പെടുത്തണം. അതാണ്‌ യുക്തമായിട്ടുള്ളത്. കാരണം, ഒരു സംവാദം നടക്കേണ്ടത് തെറ്റായ കാര്യങ്ങള്‍ ഏതൊക്കെ എന്ന് കണ്ടെത്തുന്നതിനേക്കാള്‍ ഏതാണ് ശരിയായ കാര്യം എന്ന് കണ്ടെത്താന്‍ വേണ്ടിയായിരിക്കണം എന്നതാണ് സാക്ഷിയുടെ എക്കാലത്തെയും നിലപാട്‌. ഇസ്ലാം മുഴുവനും തെറ്റാണ് എന്ന് സാക്ഷി വാദിക്കുകയും അത് തെളിയിക്കുകയും ചെയ്താലും (ഞങ്ങള്‍ക്കത് തെളിയിക്കാന്‍ കഴിയുകയും ചെയ്യും!) ക്രൈസ്തവ മാര്‍ഗ്ഗമാണ് ശരി എന്ന് തെളിയിച്ചില്ലെങ്കില്‍ സംവാദം കണ്ട ആള്‍ക്ക് ആത്മികമായി യാതൊരു പ്രയോജനവും ഇല്ല എന്ന സത്യം സാക്ഷി വിശ്വസിക്കുന്നു. (ഭൌതികമായി വളരെയധികം പ്രയോജനം ഉണ്ടാകും, കുറഞ്ഞ പക്ഷം അവന്‍ ഇസ്ലാമിലേക്ക് മതം മാറി കാശ്മീരില്‍ അതിര്‍ത്തി രക്ഷാ സേനയുടെ വെടി കൊണ്ട് മരണപ്പെടുന്നതില്‍ നിന്നെങ്കിലും രക്ഷപ്പെടും!) അതുകൊണ്ടാണ് ഒരു സംവാദം വെക്കുമ്പോള്‍ ഇരു പക്ഷത്ത് നിന്നും തത്തുല്യമായ ഓരോ വിഷയം എടുക്കണം എന്ന് സാക്ഷി നിര്‍ബന്ധം പിടിക്കുന്നത്‌. അന്ന് പെരുമ്പാവൂരില്‍ സ്നേഹസന്ദേശത്തിന്‍റെ വേദിയില്‍ വെച്ച് അനില്‍കുമാര്‍ അക്കാര്യം വളരെ വ്യക്തമായി പറയുകയും ചെയ്തതാണ്. പൗലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും എന്ന രണ്ടു വിഷയങ്ങള്‍ ആയിരിക്കണം സംവാദത്തിന് എടുക്കേണ്ടത് എന്ന് വളരെ വ്യക്തമായി അനൌണ്‍സ് ചെയ്തതും താങ്കള്‍ അപ്പോള്‍ത്തന്നെ സംവാദത്തിന് തയ്യാറായതുമാണ്. താങ്കളുടെ കത്തില്‍ താങ്കള്‍ മുന്നോട്ടു വെച്ചിട്ടുള്ള ഇപ്പോഴത്തെ നിബന്ധനകള്‍ കാണുമ്പോള്‍, താങ്കള്‍ അന്നങ്ങനെ തയ്യാറായത് പൊതുജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് എന്നുള്ള സംശയം സാക്ഷിക്കുണ്ടാകുന്നു.

     

    ലോകത്തെവിടെയെങ്കിലും കേട്ടിട്ടുള്ളതാണോ ഒരു ദിവസം ഇരുപക്ഷവും വന്നു വിഷയം അവതരിപ്പിച്ചതിനുശേഷം രണ്ട് കൂട്ടരും വീട്ടില്‍ പോയി പിന്നെ കുറച്ചു നാള്‍ കഴിഞ്ഞ് വേറൊരു ദിവസം വന്നു വിഷയാവതരണത്തിനു മറുപടി കൊടുത്ത് സംവാദം പൂര്‍ത്തിയാക്കുക എന്നുള്ളത്? ഇതിനേയും സംവാദം എന്ന് പറയുമോ? പെരുമ്പാവൂരില്‍ പൊതുജനങ്ങളുടെ മുമ്പാകെ വെച്ച്, “ഞാന്‍ ഇപ്പോള്‍ സംവാദത്തിന് തയ്യാറാണ്” എന്ന് പറഞ്ഞ് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദം നടത്താന്‍ തയ്യാറായ താങ്കള്‍ ഇപ്പോള്‍ സംവാദം നടക്കും എന്നായപ്പോള്‍ സംവാദത്തെ കുറിച്ച് പ്രാഥമികമായ അറിവെങ്കിലുമുള്ള ഒരാളും അംഗീകരിക്കാന്‍ നിര്‍വ്വഹമില്ലാത്ത ഈ വിധമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയതിന്‍റെ പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം ഇതിനു മുന്‍പ്‌ താങ്കള്‍ പലവട്ടം ചെയ്തിട്ടുള്ളത് പോലെ എന്തെങ്കിലും കാരണം പറഞ്ഞ് സംവാദത്തില്‍ നിന്നും ഒളിച്ചോടുക എന്നത് മാത്രമാണ് എന്ന് ആര്‍ക്കും മനസ്സിലാകും. സംവാദം ഒറ്റയടിക്ക് തന്നെ നടക്കണം. ഇസ്ലാമിക പക്ഷത്ത് നിന്നും ക്രൈസ്തവ പക്ഷത്ത് നിന്നും ഓരോ വിഷയങ്ങളെ കുറിച്ചുള്ള സംവാദം ആയത് കൊണ്ട് അടുത്തടുത്തുള്ള രണ്ടു ദിവസങ്ങളില്‍ സംവാദം നടത്തുന്നതിനും സാക്ഷി ഒരുക്കമാണ്. ആദ്യ ദിവസം ഇസ്ലാമിക വിഷയവും പിറ്റേദിവസം ക്രൈസ്തവ വിഷയവും. അല്ലെങ്കില്‍ ആദ്യ ദിവസം ക്രൈസ്തവ വിഷയവും പിറ്റേദിവസം ഇസ്ലാമിക വിഷയവും. അങ്ങനെയല്ലാതെ ഇരുപക്ഷവും ഒരു ദിവസം വന്നു ഒന്നര മണിക്കൂര്‍ വീതം വിഷയാവതരണം നടത്തി വീട്ടില്‍ പോയി കുറച്ചു നാള്‍ക്കു ശേഷം മറ്റൊരു ദിവസം വന്നു വിഷയാവതരണത്തിനു മറുപടി പറയുന്നതിനെ സംവാദം എന്നൊക്കെ പറയാന്‍ പറ്റുമോ എന്ന്, സംവാദം നടത്തിയിട്ടുള്ള, ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഇസ്ലാമിക പണ്ഡിതന്‍മാരോട് ചോദിച്ച് നോക്കുക.

     

    ഇനി, ഇസ്ലാമിക വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തത് കൊണ്ട് മുഹമ്മദിന്‍റെ പ്രവാചകത്വം എന്ന വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ വിഷയാവതരണം കേട്ടതിനു ശേഷം ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയാന്‍ മുഹമ്മദ്‌ ഈസാക്ക് കഴിവില്ലാത്തത് കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാരുടെ അടുക്കല്‍ ചെന്ന് ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ കൊടുത്ത് അവയ്ക്കൊക്കെ ഉത്തരം വാങ്ങി വന്ന് പിന്നെ മറുപടി പറഞ്ഞ് ഇസ്ലാമിക വിഷയത്തില്‍ താങ്കള്‍ക്ക് നല്ല അറിവുണ്ട് എന്ന് കാണിച്ചു മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇപ്രകാരമുള്ള ക്രമീകരണം താങ്കള്‍ നടത്തുന്നതെങ്കില്‍, സാക്ഷി മറ്റൊരു പോംവഴി മുന്നോട്ടു വെക്കുന്നു. സാക്ഷിയുമായുള്ള ഏതൊരു സംവാദത്തിലും ഇരു പക്ഷത്തുനിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് സാക്ഷിയുടെ പ്രഖ്യാപിത നിലപാടെങ്കിലും, “ശ്രീ.മുഹമ്മദ്‌ ഈസായുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്” എന്ന് പെരുമ്പാവൂരില്‍ വെച്ച് പൊതുജനം കേള്‍ക്കേ പരസ്യമായി ഞങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, ഞങ്ങളുടെ ആ പ്രസ്താവന സത്യസന്ധവും ആത്മാര്‍ഥതയും നിറഞ്ഞതായത് കൊണ്ട് എങ്ങിനേയും ഈ സംവാദം നടത്തുവാന്‍ സാക്ഷി താല്പര്യപ്പെടുന്നു. ആയതിലേക്ക്, സാക്ഷിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് മുഹമ്മദ്‌ ഈസയുമായി ഒറ്റ ഒരു വിഷയത്തില്‍ മാത്രം സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണെന്ന് അറിയിക്കുന്നു. ‘പൌലോസിന്‍റെ അപ്പോസ്തലത്വം, മുഹമ്മദിന്‍റെ പ്രവാചകത്വം’ എന്നിങ്ങനെ രണ്ടു വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനു പകരം, ശ്രീ.മുഹമ്മദ്‌ ഈസ എഴുതിയ “യേശുമിശിഹാ ഏതു പക്ഷത്ത്? ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്‌?” എന്നീ രണ്ടു പുസ്തകങ്ങളില്‍ ഉള്ള വിഷയത്തില്‍ മാത്രമായി സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണ്. അതാകുമ്പോള്‍, ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ ഉത്തരമന്വേഷിച്ചു താങ്കള്‍ ഇസ്ലാമിക പണ്ഡിതരുടെ അടുത്തേക്ക്‌ പോകേണ്ട കാര്യമില്ലല്ലോ. കാരണം, താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. (താങ്കള്‍ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ താങ്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനുമാണ് എന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുന്നു.)

     

    സാക്ഷി മുന്നോട്ടു വെക്കുന്ന ഈ ഓഫര്‍ താങ്കള്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ജനാബ് എം.എം.അക്ബര്‍ മൌലവി ആദ്യകാലത്ത് മറ്റു മതങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതിയത് പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മുന്‍ നിലപാടുകളില്‍ പലതിനും താന്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നു തുറന്നു സമ്മതിക്കുന്നതും, അങ്ങനെ പഠിക്കാത്തവന്‍ പുസ്തകമെഴുതുന്നതിന്‍റെ പൊള്ളത്തരം ശ്രീ.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തോട് കൂടി തുറന്നു കാണിക്കുന്നതുമായ ഒരു വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിച്ചത് താങ്കളും കാണുകയുണ്ടായല്ലോ. താങ്കള്‍ എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകം എഴുതിയ ഒരാളാണെന്ന് സാക്ഷി കരുതുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒരു സംവാദം നടത്താന്‍ സാക്ഷി തയ്യാറാകുമ്പോള്‍ താങ്കള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും എന്നാണ് ഞങ്ങല്‍ പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ ഓഫറും സ്വീകരിക്കാതെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍, എം.എം.അക്ബര്‍ മൌലവിയെപ്പോലെ കാര്യങ്ങള്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പഠിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ തന്‍റെ ഭാവനക്കൊത്തവിധം എഴുതി പ്രസിദ്ധീകരിച്ചതാണ് ആ രണ്ടു പുസ്തകങ്ങളെന്നും, ഭാവിയില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ താങ്കള്‍ സത്യം ഗ്രഹിച്ച് എം.എം.അക്ബര്‍ മൌലവിയെപ്പോലെ നിലപാട് തിരുത്താന്‍ തയ്യാറാകുകയും, ജീവനില്‍ കൊതിയില്ലാത്ത വ്യക്തിയാണെങ്കില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ സത്യത്തിന് അനുസൃതമായി ജീവിക്കുവാന്‍ വേണ്ടി ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ദൈവവുമായി അംഗീകരിച്ചു ദൈവത്തിങ്കലേക്ക് വരികയും ചെയ്യും എന്ന സത്യം പൊതുജനത്തിനു മനസ്സിലാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ലോകത്ത് നിലവിലുള്ള സംവാദ രീതിയില്‍ തന്നെ സംവാദം നടത്തുവാന്‍ താങ്കള്‍ തയ്യാറാകണം എന്നാണ് സാക്ഷി താങ്കളോട് ആവശ്യപ്പെടുന്നത്.

     

    അതേപോലെതന്നെ, മുഹമ്മദ്‌ ഈസ എന്ന ഞാന്‍ തന്നെ സംവാദത്തിന് വരണമെങ്കില്‍ ജെറി തോമസോ, കെ. ഒ. തോമസോ സാക്ഷിയെ പ്രതിനിധീകരിച്ചു സംവാദത്തിനു വരണം എന്നുള്ള താങ്കളുടെ ആവശ്യവും ചിരിയോടു കൂടിയല്ലാതെ വായിക്കാന്‍ ഞങ്ങള്‍ക്കാകുന്നില്ല. പൊതുജനത്തിനു മുമ്പിൽ അനിൽകുമാറുമായി സംവാദം നടത്താൻ സമ്മതിച്ചു പോയ  താങ്കൾ ഇപ്പോൾ ഇങ്ങനെ ഒരു നിലപാട്‌ എടുക്കുന്നതിനെ സാക്ഷി ഒരുവിധത്തിലും അംഗീകരിക്കുകയില്ല എന്നുറപ്പുള്ളത് കൊണ്ട്, എന്തെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും ഓടി രക്ഷപ്പെടുവാന്‍ കാണിക്കുന്ന വ്യഗ്രതയായി മാത്രമേ ഈ ആവശ്യത്തെ പരിഗണിക്കാനാവൂ. ജെറി തോമസുമായോ കെ.ഒ തോമസുമായോ സംവാദം നടത്താനല്ല അന്നത്തെ മീറ്റിംഗിൽ താങ്കൾ മുന്നോട്ടു വന്നത്, അനിൽകുമാറുമായുള്ള സംവാദത്തിനാണ്. അന്നേ ദിവസം സമയമില്ലാത്തതിനാൽ മറ്റൊരു ദിവസമാകാമെന്നു  അനിൽകുമാർ പൊതുജനത്തിനു മുമ്പിൽ പറയുകയും ചെയ്തു. വാസ്തവത്തില്‍ താങ്കളുടെ പുസ്തകങ്ങളിലുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയുവാന്‍ ഞങ്ങളുടെ സഡേസ്‌കൂൾ കുട്ടികള്‍ മതിയെങ്കിലും,  അനില്‍കുമാറിനെ പോലുള്ള ഒരു സംവാദകനുമായി സംവാദിക്കാനുള്ള യോഗ്യത താങ്കൾക്കില്ലാതിരുന്നിട്ടും   അനിൽകുമാർ പൊതുവേദിയിൽ പറഞ്ഞതാണ് എന്ന  ഒറ്റക്കാരണത്താലാണ് താങ്കളുമായുള്ള സംവാദത്തിനു സാക്ഷി തയ്യാറാകുന്നത്. ഇസ്ലാമിക പണ്ഡിതനായ നിച്ച് ഓഫ് ട്രൂത്തിലെ ശ്രീ. മുഹമ്മദലി മാസ്റ്ററുമായി ഡിബേറ്റും സുന്നി പണ്ഡിതനായ സജീര്‍ ബുഖാരിയുമായി ഡയലോഗും നടത്തിയിട്ടുള്ള  വ്യക്തിയാണ് ശ്രീ. അനിൽകുമാർ വി. അയ്യപ്പൻ. അത് സി.ഡി.ആയി പുറത്തിറക്കിയതും ലൈവായി സംപ്രേഷണം ചെയ്തതും താങ്കള്‍ക്കറിയാവുന്നതാണല്ലോ. എന്നാല്‍, ഇത്രകാലത്തിനുള്ളില്‍ എതെങ്കിലുമൊരു ക്രൈസ്തവ പണ്ഡിതനുമായി താങ്കൾ ഒരു റെക്കോഡഡ് ഡിബേറ്റ് നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതിന്‍റെ സി.ഡി. ഹാജരാക്കാമോ?

     

    വാസ്തവത്തിൽ, അനിലുമായി സംവാദം നടത്താനുള്ള ആർജ്ജവമില്ലാത്തതിനാൽ സംവാദത്തിൽ നിന്നും  ഒഴിവാകാനുള്ള ഒരു തന്ത്രമായി മാത്രമെ, ജെറി തോമസോ, കെ. ഒ. തോമസോ സാക്ഷിയെ പ്രതിനിധീകരിക്കുകയാണെങ്കിലേ ഞാന്‍ സംവാദത്തിന് വരികയുള്ളു എന്ന  താങ്കളുടെ ആവശ്യത്തെ സാക്ഷിക്ക് കാണാനാകൂ. ജെറി തോമസുമായോ കെ. ഒ. തോമസുമായോ സംവാദം നടത്തത്തക്കവിധം എന്ത് യോഗ്യതയാണ് മുഹമ്മദ്‌ ഈസാക്കുള്ളത്? പിന്നെ രണ്ടു  പുസ്തകങ്ങളെഴുതിയതാണ് യോഗ്യതയായി താങ്കൾ കാണുന്നതെങ്കിൽ (ഒന്നിന് അല്പം മോടി പിടിപ്പിച്ച് രണ്ടാക്കിയെന്നല്ലാതെ രണ്ടിന്‍റെയും ഉള്ളടക്കം ഒന്ന് തന്നെയാണല്ലോ), പഴയവീഞ്ഞു പുതിയ കുപ്പിയിലാക്കി എന്നതൊഴിച്ചാൽ എന്തു മറുപടിയാണ് ആ പുസ്തകങ്ങൾ അർഹിക്കുന്നത്? അപ്പോഴപ്പോൾ വാക്കു മാറുന്ന (അഭിപ്രായ സ്ഥിരതയില്ലാത്ത) താങ്കളോടു വാസ്തവത്തിൽ സഹതാപമാണു തോന്നുന്നത്. തോന്നുമ്പോൾ തോന്നുന്നതു പറയുന്ന  താങ്കളുടെ രീതിയോടു പൊരുത്തപ്പെടാനാകാത്തതിനെ സാക്ഷിയുടെ ഒഴിഞ്ഞുമാറലായി വ്യാഖ്യാനിക്കുന്നത്  താങ്കളുടെ വക്രബുദ്ധിയെന്നല്ലാതെ എന്തു പറയാൻ?

     

    ഇനി താങ്കള്‍ മുന്നോട്ടു വെച്ച സംവാദ വ്യവസ്ഥകളോടുള്ള സാക്ഷിയുടെ മറുപടി താഴെ കൊടുക്കുന്നു:

     

    1. താങ്കളുടെ പുസ്തകത്തിലെ വിഷയങ്ങളിലാണ് സംവാദമെങ്കിൽ അതു സംബന്ധിച്ചായിരിക്കും ഞങ്ങളും സംവാദം നടത്തുക. സംവാദം എകദിവസമായി ക്രമീകരിക്കുന്നതായിരിക്കണം. അതല്ലെങ്കില്‍ “മുഹമ്മദിന്‍റെ പ്രവാചകത്വം, പൌലോസിന്‍റെ അപ്പോസ്തലത്വം” എന്നീ രണ്ട് വിഷയങ്ങളില്‍ ഓരോ ദിവസം ഓരോ വിഷയം എന്ന ക്രമത്തില്‍ രണ്ട് ദിവസമായി സംവാദം നടത്താം.

     

    2. വിഷയാവതരണം.

     

    താങ്കളുടെ പുസ്തകം സംബന്ധിച്ചുള്ള സംവാദത്തിൽ വിഷയം അഞ്ചായി തിരിച്ചു തരേണ്ട  കാര്യമില്ലല്ലോ. സംവാദ വേദിയിൽ ഞങ്ങൾ അവതരിപ്പിക്കുന്ന വിഷയങ്ങൾ മുന്നമേ ഹാജരാക്കാനാണെങ്കിൽ പിന്നെ  സംവാദം എന്തിനാണ്?  മുൻകൂട്ടി ചോദ്യം ലഭിച്ചാൽ ഏതു കൊച്ചു കുട്ടിക്കും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ സാധിക്കും. അതുകൊണ്ട്  അതിനോടു യോജിപ്പില്ല. ഞങ്ങൾ മുന്നോട്ടു വെക്കുന്ന  വിഷയങ്ങളിൽ നിങ്ങൾക്കു വിയോജിപ്പോ മറുപടിയോ ഉണ്ടെങ്കില്‍  അവരവർക്കു ലഭിക്കുന്ന സമയപരിധിയിൽ അതിനവസരം കണ്ടെത്താവുന്നതാണ്. ഇത് ഞങ്ങള്‍ക്കും ബാധകമാണല്ലോ.

     

    3. ഖുര്‍ആനില്‍ ഉള്‍പ്പെടുത്താവുന്ന അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്നും ഖുര്‍ആനില്‍ അല്ലാതെ ഹദീസുകളില്‍ മാത്രം ഉള്‍പ്പെടുത്താവുന്ന അല്ലാഹുവിന്‍റെ വചനങ്ങള്‍ എന്നും മുഹമ്മദിന്‍റെ വചനങ്ങള്‍ എന്നും ഇതിന്‍റെയൊക്കെ വ്യാഖ്യാനമായിട്ടുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും എന്ന് ഇസ്ലാമില്‍ പ്രമാണങ്ങളെ പലതായി വിഭാഗിച്ചിട്ടുള്ളത് പോലെയല്ല ക്രൈസ്തവര്‍ക്ക് പ്രമാണങ്ങള്‍ ഉള്ളത് എന്ന കാര്യം കുറേക്കാലം പേരിലെങ്കിലും ക്രൈസ്തവനായി ജീവിച്ച താങ്കള്‍ക്ക് അറിവുള്ളതാണല്ലോ. ഞങ്ങള്‍ക്ക്‌ യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ എന്നും അപ്പൊസ്തലന്മാരുടെ വചനങ്ങള്‍ എന്നും മാലാഖമാരുടെ വചനങ്ങള്‍, പ്രവാചകന്മാരുടെ വചനങ്ങള്‍ എന്നും പ്രമാണങ്ങള്‍ പലതില്ല, പരിശുദ്ധ ബൈബിള്‍ എന്ന ഒരേയൊരു പ്രമാണം മാത്രമേ ഞങ്ങള്‍ക്കുള്ളൂ. ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങളെ ഞങ്ങള്‍ ദൈവനിശ്വാസിത തിരുവെഴുത്തായി അംഗീകരിക്കുന്നു. ഖുര്‍ആനിലെ പോലെ ഓരോ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു റദ്ദ്‌ ചെയ്യപ്പെടുകയോ പകരം പുതിയത് കൊണ്ടുവന്നു ആദ്യത്തേതിന് പകരം വെക്കുകയോ ചെയ്തുണ്ടായതല്ല ബൈബിള്‍. അതുകൊണ്ടുതന്നെ ആരുമായും സാക്ഷി സംവാദം നടത്തുമ്പോള്‍ മുഴു ബൈബിളും ആണ് എടുക്കുന്നത്, അല്ലാതെ യേശുവിന്‍റെ വചനങ്ങള്‍, അപ്പൊസ്തലന്മാരുടെ വചനങ്ങള്‍, മാലാഖമാരുടെ വചനങ്ങള്‍, പ്രവാചകന്മാരുടെ വചനങ്ങള്‍ എന്ന് തരംതിരിച്ചല്ല എന്ന് ഓര്‍മ്മിപ്പിക്കുന്നു.

     

    എന്നാല്‍ ഇസ്ലാമിക വിഷയത്തില്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവആയിരിക്കണം പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് താങ്കള്‍ പറയുന്നു. വര്‍ഷം 1400 കഴിഞ്ഞിട്ടും മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ ഇന്നും ലോകത്തുള്ള മുസ്ലീങ്ങള്‍ക്ക് നൂറുകണക്കിന് അഭിപ്രായങ്ങളാണ് ഉള്ളത് എന്നിരിക്കെ താങ്കള്‍ എങ്ങനെയാണ് ‘മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട’ പ്രമാണങ്ങള്‍ കൊണ്ടുവരിക എന്നറിയാന്‍ സാക്ഷിക്ക് താല്പര്യമുണ്ട്. മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ക്കു ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള ഉസ്ബെക്കിസ്ഥാനിലെ സമര്‍ഖണ്ടില്‍ നിന്നുള്ളവനായ, അറബി മാതൃഭാഷയല്ലാത്ത അബു അബ്ദ് അല്ലാഹ് മുഹമ്മദ്‌ ഇബ്ന്‍ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ജുഫി അല്‍-ബുഖാരി (A.D.817-879) എന്ന ഇമാം ബുഖാരിയാല്‍ രചിക്കപ്പെട്ട ഹദീസ്‌ സമാഹരത്തെ അംഗീകരിക്കാത്തവര്‍ ഇസ്ലാമിലുണ്ട്. ബുഖാരിയിലുള്ള ചില ഹദീസുകള്‍ മാത്രം അംഗീകരിക്കാം, മറ്റുള്ളതെല്ലാം തള്ളിക്കളയണം എന്ന് വാദിക്കുന്നവരും ഉണ്ട്, ബുഖാരിയിലുള്ള മുഴുവന്‍ ഹദീസുകളും അംഗീകാരയോഗ്യമാണ് എന്ന് വാദിക്കുന്ന എം.എം.അക്ബര്‍ മൌലവിയെ പോലെ ഉള്ളവരും ഇസ്ലാമില്‍ ഉണ്ട്.

     

    ബുഖാരിയുടെ ഹദീസ്‌ സമാഹാരത്തിന്‍റെ അവസ്ഥ ഇതാണെങ്കില്‍ അതിനു ശേഷം വന്ന മറ്റു ഹദീസ്‌ സമാഹാരങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ? ഇങ്ങനെയൊരു സ്ഥിതിയില്‍ എങ്ങനെയാണ് ‘മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ’ആയിരിക്കണം സംവാദത്തിന് പ്രമാണമായി സ്വീകരിക്കേണ്ടത് എന്ന് താങ്കള്‍ക്ക് നിര്‍ബന്ധം പിടിക്കാനാവുക? എന്ത് മാനദണ്ഡം ഉപയോഗിച്ചാണ് താങ്കള്‍ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടപ്രമാണങ്ങള്‍ തിരഞ്ഞെടുക്കുന്നത്? താങ്കളുടെ ആ മാനദണ്ഡം മറ്റു മുസ്ലീങ്ങള്‍ അംഗീകരിക്കുന്നതാണോ? ആണെങ്കില്‍ ആ മാനദണ്ഡം അവര്‍ക്കൊന്നു പറഞ്ഞ് കൊടുത്താല്‍ കഴിഞ്ഞ 1400 വര്‍ഷമായി ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയും എന്നകാര്യം ഞങ്ങള്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ. ഇനി മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് താങ്കള്‍ ഉപയോഗിക്കുന്ന മാനദണ്ഡം മറ്റു മുസ്ലീങ്ങള്‍ അംഗീകരിക്കുന്നതല്ല എന്നാണെങ്കില്‍, മുസ്ലീങ്ങള്‍ പോലും അംഗീകരിക്കാത്ത ഒരു മാനദണ്ഡം സാക്ഷി അംഗീകരിക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നതിലെ അര്‍ത്ഥഹീനതയും യുക്തിരാഹിത്യവും താങ്കള്‍ക്ക് മനസ്സിലാകും എന്ന് കരുതുന്നു.

     

    നിച്ച് ഓഫ് ട്രൂത്തുമായി സാക്ഷി സംവാദം നടത്തേണ്ടതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയപ്പോള്‍ സംവാദത്തില്‍ ഉദ്ധരിക്കാവുന്ന ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നത രൂപം കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ ഞങ്ങള്‍ അവരോട് പറഞ്ഞു: ‘ഇനി ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ വേണമെങ്കിലും സാക്ഷി നിങ്ങളുമായി ഒരു സംവാദത്തിനു തയ്യാറാണ്. ആ സംവാദഫലമായി ഇരു പക്ഷത്തിനും ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങള്‍ ആയി അംഗീകരിക്കാവുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്നൊരു തീരുമാനത്തില്‍ എത്തിയതിനു ശേഷം ആ ഗ്രന്ഥങ്ങളില്‍ നിന്ന് മാത്രം ഉദ്ധരിച്ചു കൊള്ളാം എന്ന വ്യവസ്ഥയില്‍ നമുക്ക്‌ ക്രൈസ്തവ ഇസ്ലാം സംവാദം നടത്താം’ എന്ന്! നിച്ച് ഓഫ്ഞങ്ങള്‍ക്ക്‌  ട്രൂത്ത് പോലെയുള്ള ഒരു ദാവാ സംഘടനയോട് ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന വിഷയത്തില്‍ സംവാദം നടത്താന്‍ തയ്യാറാണ് എന്ന് പറഞ്ഞ സാക്ഷി താങ്കളെപ്പോലുള്ള ഒരാളോട് അങ്ങനെ പറയാതിരിക്കും എന്ന് തോന്നുന്നുണ്ടോ? ഏതായാലും താങ്കള്‍ ഈ വിഷയത്തില്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, പ്രധാന സംവാദം നടത്തുന്നതിനു മുന്‍പേ മുഹമ്മദ്‌ നബി(സ)യുടെ ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ട പ്രമാണങ്ങള്‍ ഏതൊക്കെയാണ് എന്ന കാര്യത്തില്‍ താങ്കളുമായി ഒരു സംവാദം നടത്തി കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താനും സാക്ഷി ഒരുക്കമാണ് എന്നറിയിക്കുന്നു.

     

    (എല്ലാ ദാവക്കാരും എന്തുകൊണ്ടാണ് സംവാദത്തിന് തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങള്‍ എടുക്കാന്‍ പാടില്ല എന്ന് ഇത്ര വാശി പിടിക്കുന്നത്‌ എന്ന്‍ ആദ്യ നാളുകളില്‍ ഞങ്ങള്‍ക്ക്‌ ശരിക്കും മനസ്സിലായിരുന്നില്ല. പിന്നീട് സെന്‍സര്‍ ചെയ്യാത്ത നിങ്ങളുടെ ഗ്രന്ഥങ്ങള്‍ വായിക്കാന്‍ തുടങ്ങിയപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയത്. ആ ഗ്രന്ഥങ്ങളില്‍ ഉള്ള കാര്യങ്ങളെല്ലാം പൊതുജനങ്ങളുടെ മുന്‍പാകെ വെളിപ്പെടുത്തപ്പെട്ടാല്‍ ഇസ്ലാമിന് ഉണ്ടാകാവുന്ന നാണക്കേട് എത്ര വലുതായിരിക്കും എന്ന് ഞങ്ങളെപ്പോലെ തന്നെ നിങ്ങള്‍ക്കും അറിയാം. അതുകൊണ്ടാണല്ലോ ആ പുസ്തകങ്ങള്‍ ഒന്നും എടുക്കാന്‍ പാടില്ല എന്ന് നിങ്ങള്‍ നിര്‍ബന്ധം പിടിക്കുന്നത്‌. എന്തായാലും വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമായിരിക്കുന്ന ഈ ഇന്‍റര്‍നെറ്റ് യുഗത്തില്‍ ഇക്കാര്യങ്ങളെല്ലാം നിങ്ങള്‍ എത്ര നാള്‍ ഒളിച്ചു വെക്കും?)

     

    4. സംവാദത്തിനു താങ്കൾ പുസ്തകമെഴുതാൻ ഉപയോഗിച്ച രീതിയായിരിക്കും സ്വീകരിക്കുക.

     

    5. സംവാദ ദിവസം വിഷയാവതരണം ഒന്നരമണിക്കൂറിൽ പരിമിതപ്പെടുത്താവുന്നതാണ്. ആവശ്യമായ തെളിവുകൾ ഇരുപക്ഷവും ഹാജരാക്കാൻ സന്നദ്ധരുമായിരിക്കണം. എന്നാല്‍ ചോദ്യങ്ങള്‍ക്ക്‌ തെളിവ് കൊടുക്കുക എന്ന് പറഞ്ഞതിലൂടെ താങ്കള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായിട്ടില്ല എന്നറിയിക്കുന്നു. ആരോപണങ്ങള്‍ക്ക് തെളിവ് കൊടുക്കേണ്ട ബാധ്യത ഇരുപക്ഷത്തിനുമുണ്ട്. തെളിവ് കയ്യിലുണ്ടെങ്കില്‍ സംസാരിക്കുന്ന വിഷയത്തെ കുറിച്ച് ഉറപ്പുണ്ട് എന്നാണു അര്‍ത്ഥം. ഉറപ്പുള്ള ഒരു കാര്യത്തെ കുറിച്ച് ചോദ്യം ചോദിക്കേണ്ട ആവശ്യമില്ലല്ലോ. ഉറപ്പില്ലാത്തതും സംശയം ഉള്ളതുമായ കാര്യങ്ങളില്‍ ആണ് ചോദ്യങ്ങള്‍ ചോദിക്കാറുള്ളത്. അതിന് തെളിവ് ഹാജരാക്കണം എന്ന് പറഞ്ഞതിലൂടെ താങ്കള്‍ എന്താണ് അര്‍ത്ഥമാക്കിയത് എന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. (താങ്കളുടെ ലറ്ററിൽ 5ാമത്തെയും 6ാമത്തെയും വിഷയങ്ങൾ 5 എന്നു രണ്ടു  തവണയായിയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട്  അതു രണ്ടിനും ചേർത്താണ് ഈ മറുപടി. അതിനാൽ താഴെ കൊടുക്കുന്ന ക്രമനമ്പറിൽ ആ വ്യത്യാസം ഉണ്ടായിരിക്കുന്നതാണ്.)

     

    6. പെരുമ്പാവൂരിൽ വെച്ച് അനിൽകുമാറുമായി സംവാദം നടത്താനാണ് താങ്കൾ സന്നദ്ധനായത്. അതുകൊണ്ട്  അത് ആദ്യം നടക്കട്ടെ. ബ്രദര്‍. ജെറി തോമസുമായോ, പാസ്റ്റര്‍. കെ. ഒ. തോമസുമായോ സംവാദം നടത്താനുള്ള യോഗ്യത താങ്കൾക്കുണ്ടെന്ന് തെളിയിച്ചാൽ ശേഷം അക്കാര്യം ആലോചിക്കാവുന്നതാണ്.

     

    7. ആദ്യം വിഷയമവതരിപ്പിച്ചു ചോദ്യോത്തരവും കഴിഞ്ഞു ആവശ്യമായ തെളിവുകളും കൈമാറിയ ശേഷം പിന്നിട്   ഒരു സംവാദമോ? എന്തിന്? സംവാദത്തിനു തയ്യാറാണെങ്കിൽ ഏതു വിഷയം സംബന്ധിച്ചാണെന്ന ധാരണ ഉണ്ടായശേഷം അവതരിപ്പിക്കുന്ന  ദിവസത്തെ ക്രമീകരണവും നിയമ വ്യവസ്ഥയും കൈമാറി എഗ്രിമെന്‍റ് ഒപ്പിടുകയാണ് യുക്തമായ രീതി. അല്ലാതെ, ഒരു സംവാദം നടന്ന ശേഷം ചോദ്യവും ചോദിച്ചു രേഖകളും കൈമാറി, അറിയാൻ വയ്യാത്ത വസ്തുതകളും ജയപരാജയ കാരണങ്ങളും സമയം പോലെ കണ്ടത്താന്‍  അവസരവും നല്‍കിയിട്ട് വിണ്ടും  മറ്റൊരു സംവാദം നടത്തുന്നതിനോടു വിയോജിപ്പാണുള്ളത്. സംവാദത്തിനു തയ്യാറാണെങ്കിൽ  ഇരുകൂട്ടരും  ചേർന്നു  വിഷയം തീരുമാനിച്ച ശേഷം സംവാദ നിബന്ധനകൾ കൈമാറി കരാറിലേർപ്പെടുകയാണ് വേണ്ടത്.

     

    ഇനി രണ്ടാം  പേജിലെ വിഷയങ്ങൾ.

     

    1.                   മുമ്പുകൂട്ടി  വിഷയം അവതരിപ്പിച്ചതിനു മറുപടിയാണ് സംവാദ ദിവസം നല്കുന്നതെന്നാണ്  ഇവിടെ താങ്കൾ സൂചിപ്പിച്ചിരിക്കുന്നത്. അതിനാണ് സമയവും ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച കാര്യം തന്നെയാണ് ഇവിടെയും പറയാനുള്ളത്. മുൻകൂട്ടി  ചോദ്യം ലഭിച്ചാൽ ഏതു കൊച്ചു കുട്ടിക്കും എന്തെങ്കിലും പൊട്ടത്തരം പറഞ്ഞ് ഉരുണ്ടു കളിക്കാന്‍ സാധിക്കും. അതുകൊണ്ട് അതിനോടു യോജിപ്പില്ല.

     

    2. ചോദ്യത്തിനു രണ്ടു  മിനിറ്റും  ഉത്തരത്തിനു 15 മിനിറ്റും അംഗീകാരയോഗ്യമാണ്.  ചോദ്യങ്ങൾ ഇരുകൂട്ടര്‍ക്കും  തുല്യമായി നിജപ്പെടുത്തണം. സമയമനുസരിച്ചു ചോദ്യത്തിന്‍റെ എണ്ണത്തിൽ വ്യത്യാസം വരുത്താവുന്നതാണ്.

     

    3. ഈ അവലോകനം എങ്ങനെയുള്ളതാണ് എന്ന് വ്യക്തമാക്കണം. സംവാദകനും കൂടെയുള്ളവരും തമ്മില്‍ തമ്മില്‍ ചര്‍ച്ച ചെയ്തു അവലോകനം നടത്താന്‍ 10 മിനുറ്റ് അനുവദിക്കണം എന്നാണോ അതോ അതുവരെ നടന്ന സംവാദത്തെ അവലോകനം ചെയ്ത് കണ്‍ക്ലൂഷന്‍ നടത്താന്‍ വേണ്ടി 10 മിനിട്ട് അനുവദിക്കണം എന്നാണോ എന്ന് താങ്കളുടെ കത്തില്‍ നിന്ന് വ്യക്തമാകുന്നില്ല. അതൊന്ന് വ്യക്തമാക്കിയാല്‍ സാക്ഷിയുടെ നിലപാട്‌ അറിയിക്കാം.

     

    4. സംവാദവ്യവസ്ഥ കൈമാറാൻ 5 പേര് ധാരാളം മതി. സംവാദ ദിവസം ഇത്ര പേരെന്ന്  നിജപ്പെടുത്തേണ്ടതില്ല. സാക്ഷി പരസ്യ വേദിയില്‍ വെച്ചാണ് സംവാദത്തിന് തയ്യാറാണ് എന്നറിയിച്ചത്. അതുകൊണ്ടുതന്നെ, ഒരു പരസ്യ സംവാദം നടത്തുന്നതിനാണ് സാക്ഷിക്ക് താല്പര്യം. എന്നാല്‍ താങ്കള്‍ക്ക് അതിനോട് യോജിപ്പില്ലെങ്കില്‍ ഇന്‍ഡോര്‍ ഡിബേറ്റിനും സാക്ഷി തയ്യാറാണ് എന്നറിയിക്കുന്നു. പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ കാരണമായേക്കാവുന്നവരെ ഒഴിവാക്കേണ്ടതാണ്. അങ്ങനെ ആരെങ്കിലും വന്നാൽ  അവരെ കൊണ്ട് വരുന്ന  വിഭാഗത്തിനായിരിക്കും അതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം.

     

    5. സംവാദം വ്യവസ്ഥയ്ക്കനുസൃതമായി നടത്തുവാൻ ഇരുവിഭാഗത്തിന്‍റെയും മദ്ധ്യസ്ഥർ ബാദ്ധ്യസ്ഥരാണ്.

     

    6. ആദ്യ വിഷയാവതാരകന്‍റെ അവസരം ടോസു ചെയ്ത് തീരുമാനിക്കുന്നതിൽ കുഴപ്പമില്ല.

     

    7. ചിലവുകൾ തുല്യമാക്കുന്ന  പക്ഷം ഇരുകുട്ടരും  വീഡിയോ പിടിക്കുന്നതിൽ വിരോധമില്ല.

     

    8. ഇരുകൂട്ടര്‍ക്കും  തത്‌സമയസംപ്രേഷണമോ സി.ഡി.യോ ആകാം.

     

    9. താങ്കൾ പറഞ്ഞവയിൽ അംഗീകരിക്കാവുന്നവ അംഗീകരിച്ചിട്ടുണ്ട് വിയോജിക്കുന്നവയും അതിന്‍റെ കാരണവും  വ്യക്തമാക്കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ നിബന്ധനകള്‍ അംഗീകരിക്കുന്നുവെങ്കിലോ ഭേദഗതിയുണ്ടെങ്കിലോ 15 ദിവസത്തിനകം രേഖാ മൂലം അറിയിക്കേണ്ടതാണ്.

     

    എന്ന്,

    അഡ്മിനിസ്ട്രേറ്റര്‍

    സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്‌, കേരള ഘടകം.

    Leave a Comment