യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ?
യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക് ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ് കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ കിട്ടുന്നില്ല. ചരിത്രം വിഴുങ്ങികളായ ദാവാക്കാര്‍ക്ക് ചരിത്രത്തില്‍ എന്തെങ്കിലും അറിവ് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ അബദ്ധമാണ്. അതുകൊണ്ടു ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഇനിയും അവരില്‍നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ഏതായാലും ഇവരുടെ ഈ ചോദ്യത്തിനു ചരിത്രത്തിന്‍റെ സഹായത്തോടെ ഉത്തരം കണ്ടുപിടിക്കാന്‍ നമുക്ക് ശ്രമിക്കാം. അതിനു മുന്‍പ് അരാമായിക് ഭാഷയില്‍ ഇന്ന് ബൈബിള്‍ നിലവിലില്ല എന്നുള്ള ദാവാക്കാരുടെ വാദം വെറും പൊള്ളയാണ് എന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അരാമായിക് അഥവാ സുറിയാനി ഭാഷയില്‍ ബൈബിള്‍ പണ്ട് മുതലേ നിലവിലുണ്ട്. ഗ്രീക്കില്‍ നിന്നുള്ള ഈ അരാമായിക് തര്‍ജ്ജമയ്ക്ക് “പ്ശീത്താ” (ലളിതം) എന്നാണു പേര്. ബൈബിള്‍ ചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് ദാവാക്കാര്‍ ഇപ്രകാരമുള്ള അസത്യപ്രചരണങ്ങള്‍ നടത്തുന്നത്. അറിവില്ലായ്മ ഒരു കുറ്റമല്ല എന്നതിനാല്‍ നമുക്ക് അവരോടു ക്ഷമിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. എന്തായാലും നമുക്ക് വിഷയത്തിലേക്ക് വരാം.
യേശുക്രിസ്തുവിന്‍റെയും ശിഷ്യന്‍മാരുടെയും മാതൃഭാഷ അരാമായിക് ആയിരുന്നു. എന്നാല്‍ യേശുക്രിസ്തു പൊതുജനങ്ങളോട് സംസാരിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു. സാധാരണ ഭാഷ അഥവാ പൊതുഭാഷാ എന്നര്‍ത്ഥമുള്ള ‘കൊയ്നെ’ (KOINE) എന്ന പേരില്‍ അറിയപ്പെട്ട ക്ലാസ്സിക്കല്‍ ഗ്രീക്കില്‍ . ഇതിനു കാരണം പത്തു ഗോത്രങ്ങള്‍ ഉള്‍പ്പെട്ട യിസ്രായേല്‍ രാജ്യത്തിന്‍റെയും രണ്ടു ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദാ രാജ്യത്തിന്‍റെയും ചരിത്രം പരിശോധിച്ചാല്‍ കിട്ടുന്നതാണ്. ബി.സി.721-ല്‍ അശ്ശൂര്‍ രാജാവായ ശല്‍മനേസ്സര്‍ യിസ്രായേലിന്‍റെ തലസ്ഥാനമായ ശമര്യ പിടിക്കയും യിസ്രായേലിനെ അശ്ശൂര്‍ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. ശല്‍മനേസ്സറിന്‍റെ മകനായ സര്‍ഗ്ഗോന്‍ യിസ്രായേലിലെ പ്രമുഖ പൌരന്മാരെ എല്ലാവരേയും സാധാരണ ജനങ്ങളില്‍ ഭൂരിപക്ഷം പേരേയും അടിമകളായി പിടിച്ചുകൊണ്ടുപോയി. മാത്രമല്ല, സര്‍ഗ്ഗോനും പിന്‍ഗാമികളും സാമ്രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്ന് പ്രവാസികളെ ശമര്യയില്‍ കൊണ്ടുവന്നു കുടിപാര്‍പ്പിച്ചു. കാലക്രമേണ ശമര്യയിലുണ്ടായിരുന്ന ന്യൂനപക്ഷം വരുന്ന യിസ്രായേല്‍, ഒരു സമ്മിശ്ര സമൂഹമായി രൂപാന്തരപ്പെട്ടു. സ്വാഭാവികമായും അവരുടെ ഭാഷയേയും അത് ബാധിച്ചു. മാതൃഭാഷയായ ഹീബ്രു വീട്ടില്‍ സംസാരിക്കുവാനും പുറമെയുള്ളവരോട് ഇടപെടുവാന്‍ സാമ്രാജ്യഭാഷയായ ‘അരമായിക്കും’ ഉപയോഗിച്ചു. നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഹീബ്രു മതപരമായ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഭാഷയായിത്തീരുകയും (സംസ്കൃതം പോലെ) അരമായിക് അവരുടെ മാതൃഭാഷയായി മാറുകയും ചെയ്തു. ഈ സമയത്തും തെക്കേ രാജ്യമായ യെഹൂദാ നിലനില്‍ക്കുകയും ഹീബ്രു യെഹൂദന്മാരുടെ മാതൃഭാഷയായി തുടരുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നാല്‍ ബി.സി.587-ല്‍ ബാബിലോണില്‍ നിന്നുള്ള നെബുഖദ്‌നേസ്സര്‍ യെഹൂദാ രാജ്യത്തെ ആക്രമിച്ചു കീഴടക്കുകയും രാജാവിനെയും വലിയൊരു വിഭാഗം ജനത്തേയും അടിമകളാക്കി ബാബിലോണിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വിവിധ ഭാഷക്കാരായ ജനങ്ങളുടെ മദ്ധ്യേ പ്രവാസികളായി പാര്‍ത്ത യെഹൂദന്മാര്‍ക്ക് ആശയവിനിമയത്തിന് അരമായിക് ഭാഷയെ ആശ്രയിക്കേണ്ടി വന്നു. ബി.സി. 538-432-ഓടുകൂടി പ്രവാസികളായിരുന്ന യെഹൂദന്‍മാര്‍ തിരിച്ചെത്തിയിരുന്നുവെങ്കിലും തങ്ങളുടെ പൂര്‍വ്വിക ഭാഷയായ ഹീബ്രു മിക്കവാറും മറന്നു കഴിഞ്ഞിരുന്നു. അരമായിക് ആയിരുന്നു അവരുടെ സംസാരഭാഷ. എന്നാല്‍ ബി..സി. 332-ല്‍ മഹാനായ അലക്‌സാണ്ടറുടെ ദിഗ്വിജയത്തോടെ ഗ്രീക്ക് ഭാഷ സര്‍വ്വ ദേശഭാഷയായി ഉയര്‍ന്നു വരികയും അരമായിക് ഭാഷയുടെ പ്രാധാന്യം നഷ്ടപ്പെടുവാനും തുടങ്ങിയിരുന്നു.
കവികളും ദാര്‍ശനികന്‍മാരും തങ്ങളുടെ കൃതികള്‍ രചിക്കുന്നതിന് ഉപയോഗിച്ചിരുന്ന ‘അത്തിക്’ (ATTIC) എന്നറിയപ്പെട്ടിരുന്ന ഗ്രീക്ക് ഭാഷയില്‍ നിന്ന് കുറേ വ്യത്യസ്തമായിരുന്നു സാമ്രാജ്യമൊട്ടുക്കും സംസാര ഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക്. ക്രിസ്തുവര്‍ഷാരംഭത്തിനും നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പലസ്തീന്‍ വിട്ടു സാമ്രാജ്യത്തിന്‍റെ മറ്റു പല ഭാഗങ്ങളിലേക്ക് കുടിയേറിയിരുന്ന യെഹൂദന്‍മാര്‍ ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരായിത്തീര്‍ന്നിരുന്നു. പലസ്തീനിലുള്ള യെഹൂദന്‍മാര്‍ അരാമായിക് വീട്ടിലും കൊയ്നെ ഗ്രീക്ക് വീട്ടിന് പുറത്തും സംസാരിക്കുന്നവരായിത്തീര്‍ന്നു. ഇങ്ങനെ യേശുക്രിസ്തുവിന്‍റെ കാലമായപ്പോഴേക്കും ഈ രണ്ടു ഭാഷകളും പലസ്തീനില്‍ ഒരുപോലെ ഉപയോഗത്തിലിരുന്നു എന്നുള്ളതാണ് വാസ്തവം. (കന്നടവും തുളുവും വീട്ടിലും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ കാസര്‍കോടും, വീട്ടില്‍ തമിഴും പുറത്തു മലയാളവും ഉപയോഗിക്കുന്നവരെ പാലക്കാട്ടും തിരുവനന്തപുരത്തും, വീട്ടില്‍ കൊങ്ങിണിയും പുറത്തു മലയാളവും പറയുന്നവരെ എറണാകുളത്തും കാസര്‍കോടും നമുക്ക് കാണാന്‍ കഴിയും) അതുകൊണ്ടുതന്നെ യേശു ക്രിസ്തു ജനങ്ങളെ ഉപദേശിച്ചിരുന്നത് ഗ്രീക്ക് ഭാഷയിലായിരുന്നു എന്നത് ആധുനിക പണ്ഡിതന്മാര്‍ അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്.
ഈ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തികളും പ്രഭാഷണങ്ങളും പരിശുദ്ധാത്മ സഹായത്താല്‍ രേഖപ്പെടുത്തിയപ്പോള്‍ അതിനു ഗ്രീക്ക് ഭാഷ തെരഞ്ഞെടുത്തത് സ്വാഭാവികമാണ്. കാരണം, പലസ്തീനിലെ ഏതെങ്കിലും പ്രത്യേക പ്രദേശത്ത് ദൈവീക സന്ദേശം അറിയിക്കാനല്ല, ‘ലോകത്തിന്‍റെ അറ്റത്തോളം’ ചെന്ന് സുവിശേഷം അറിയിക്കാനാണ് യേശുക്രിസ്തു ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. അന്നത്തെ ലോകഭാഷയായിരുന്ന കൊയ്നെ ഗ്രീക്ക് തന്നെ ഇക്കാര്യത്തിനു വേണ്ടി തിരഞ്ഞെടുത്തത് ബുദ്ധിപൂര്‍വ്വമായിരുന്നു. ഇന്നത്തെക്കാലത്ത് ഒരാള്‍ക്ക് ലോകത്തിനു മൊത്തം ഒരു സന്ദേശം നല്‍കാന്‍ ഉണ്ടെങ്കില്‍ അയാളത് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ചിന്താശേഷിയുള്ള ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. അല്ലാതെ അന്തമാനിലെ ഏതെങ്കിലും ഒരു പ്രാകൃത ആദിവാസി ഗോത്ര ഭാഷയില്‍ ആ സന്ദേശം പ്രസിദ്ധീകരിച്ചിട്ട്, ലോകത്തിലെ ഏറ്റവും ഉത്കൃഷ്ടമായതും മഹത്വമേറിയതും പവിത്രമായതുമായ ഭാഷയാണ് തര്‍ജ്ജമക്ക് വഴങ്ങാത്തതും ദുര്‍ഗ്രഹവുമായ ആ ആദിവാസി ഭാഷയെന്നും അതുകൊണ്ടാണ് തന്‍റെ സന്ദേശം ആ ഭാഷയില്‍ പ്രസിദ്ധീകരിച്ചതെന്നും തന്‍റെ സന്ദേശം മനസ്സിലാക്കണമെങ്കില്‍ ആ അന്തമാന്‍ ഗോത്ര ഭാഷ പഠിക്കണം എന്നുമൊക്കെ പറഞ്ഞാല്‍ അതിന്‍റെ യുക്തിയും പ്രായോഗികതയും എത്രത്തോളമുണ്ട് എന്ന് വായനക്കാര്‍ ചിന്തിക്കുക.
ഭാഷ ആശയവിനിമയത്തിനുള്ളതാണ്. വ്യക്തമായും സുഗ്രാഹ്യമായും ആശയം മനസ്സിലാക്കിത്തരാനുള്ള കഴിവാണ് ഒരു ഭാഷയുടെ ശക്തി. വ്യത്യസ്ത അര്‍ത്ഥങ്ങളുള്ള ഒറ്റ പദങ്ങള്‍ ഒരു ഭാഷയിലുണ്ടായിരിക്കുന്നത് ആ ഭാഷയുടെ ശക്തി കുറയ്ക്കും. ഒരു പദത്തിനു ഒരര്‍ത്ഥം മാത്രമേ ഉണ്ടാകാവൂ എന്ന് സാരം! തെക്കന്‍ കേരളത്തില്‍ ഉപയോഗത്തിലിരിക്കുന്ന ചില പദങ്ങള്‍ വ്യത്യസ്തമായ അര്‍ത്ഥത്തിലാണ് മലബാര്‍ മേഖലയില്‍ ഉപയോഗിക്കുന്നത്, അതുപോലെതന്നെ തിരിച്ചും. ഇത് അങ്ങോട്ടുമിങ്ങോട്ടും പോകേണ്ടി വരുന്നവര്‍ക്ക് ആശയവിനിമയത്തിനു ബുദ്ധിമുട്ടായിത്തീരുന്നു. ചിലപ്പോള്‍ ഇത് കലഹത്തിനും കാരണമാകും. വാസ്തവത്തില്‍ ഇത് ഭാഷയുടെ അപര്യാപ്തതയാണ്. തര്‍ജ്ജമക്ക് വഴങ്ങുന്നതും ധാരാളം പദസമ്പത്തുണ്ടായിരിക്കുന്നതും നല്ല ഭാഷയുടെ ലക്ഷണങ്ങളാണ്.
ഈ മാനദണ്ഡങ്ങളുപയോഗിച്ചു പരിശോധിച്ചാല്‍ ഇന്ന് ലോകത്തിലുള്ള ഭാഷകളില്‍ ഏറ്റവും മികച്ചത് ഗ്രീക്ക് ഭാഷയാണെന്ന് കാണാന്‍ പറ്റും. കാരണം, അത് ഒരൊറ്റ വാക്ക് കൊണ്ട് ആശയം കൂടുതല്‍ വിശദമാക്കിത്തരുന്നു. ഉദാഹരണത്തിന് മലയാളത്തില്‍ ‘സ്നേഹം’ എന്ന വാക്ക് എടുക്കുക. ഇഷ്ടം, പ്രേമം, മമത തുടങ്ങിയ ചില വാക്കുകള്‍ മാത്രമേ സ്നേഹം എന്ന വാക്കിന് പകരം ഉപയോഗിക്കാന്‍ മലയാളത്തില്‍ ഉള്ളൂ. അതില്‍ത്തന്നെ ‘അവന് അവളോട് സ്നേഹമുണ്ട്’ എന്ന് പറഞ്ഞാല്‍ അവര്‍ തമ്മിലുള്ള ബന്ധം എന്തെന്ന് കേള്‍വിക്കാരന് പിടികിട്ടുകയുമില്ല. എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സ്നേഹത്തിനെ കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്നത്. കാമുകീകാമുകന്മാര്‍ തമ്മിലുള്ള സ്നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കുന്ന പദമല്ല സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്നേഹത്തെ കുറിക്കാന്‍ ഉപയോഗിക്കുന്നത്. ഇങ്ങനെ ഓരോ ബന്ധത്തെ കുറിക്കുവാനും വ്യത്യസ്തമായ പദങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ട് ഗ്രീക്കില്‍ ‘അവന് അവളോട് സ്നേഹമുണ്ട്’ എന്ന വാചകം കാണുമ്പോള്‍ തന്നെ വായനക്കാരന്/കേള്‍വിക്കാരന് ‘അവനും അവളും’ തമ്മിലുള്ള ബന്ധം തിരിച്ചറിയാനും അങ്ങനെ അത് ഏതുവിധത്തിലുള്ള സ്നേഹമാണ് എന്ന് തിരിച്ചറിയാനും ഉതകുന്നു. ഇത് പരിഭാഷപ്പെടുത്തേണ്ടി വരുമ്പോള്‍ യാതൊരുവിധ ആശയക്കുഴപ്പവും കൂടാതെ മൊഴിമാറ്റം ചെയ്യാനും സാധിക്കും.
ഇതുപോലെ ഓരോ പദത്തിനുമുള്ള വ്യത്യസ്തത ഗ്രീക്ക് ഭാഷയുടെ മാത്രം പ്രത്യേകതയാണ്. ബയോളജിയിലും കെമിസ്ട്രിയിലും ഫിസിക്സിലും ഗണിതത്തിലുമെല്ലാം ധാരാളം ഗ്രീക്ക് പദങ്ങള്‍ ഉപയോഗിക്കാന്‍ കാരണവും ഈ വ്യത്യസ്തതയാണ്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഴുലോകത്തിനുമുള്ള ദൈവത്തിന്‍റെ സന്ദേശം രേഖപ്പെടുത്തി വെയ്ക്കാന്‍ ശിഷ്യന്മാര്‍ ഗ്രീക്ക് ഭാഷ ഉപയോഗിച്ചതില്‍ എന്താണ് അത്ഭുതപ്പെടാനുള്ളത്? ഇന്ന് രണ്ടായിരത്തിലധികം ഭാഷകളിലേക്ക് ബൈബിള്‍ തര്‍ജ്ജമ ചെയ്യാന്‍ ഈ ലളിതമായ പദഘടനകള്‍ വളരെ സഹായകരമായിത്തീര്‍ന്നിട്ടുണ്ട് എന്നത് നിഷേധിക്കാന്‍ കഴിയാത്ത യാഥാര്‍ത്ഥ്യമാണ്.
‘അല്ലാഹുവിന്‍റെ വചനങ്ങളായതിനാല്‍ അമാനുഷികമായ പദഘടന ഖുര്‍ആനിനുണ്ട്’ എന്ന മുസ്ലീങ്ങളുടെ വാദത്തിന്‍റെ പൊള്ളത്തരം വെളിവാകുന്നതും ഇവിടെയാണ്. ആശയക്കുഴപ്പമുണ്ടാക്കുന്നതും ദുര്‍ഗ്രഹവും തര്‍ജ്ജമയ്ക്ക് വഴങ്ങാത്തതുമായ ഒരു ഭാഷയില്‍ തന്‍റെ സന്ദേശം ലോകത്തിനു വെളിപ്പെടുത്തിയ അല്ലാഹുവിന്‍റെ അജ്ഞതയില്‍ സഹതപിക്കുകയല്ലാതെ വേറെന്തു ചെയ്യാന്‍? വാസ്തവത്തില്‍ ഖുര്‍ആന്‍ സര്‍വ്വശക്തനായ ദൈവത്തിന്‍റെ സന്ദേശമാണെങ്കില്‍ എന്തുകൊണ്ടാണത് ഓരോ മനുഷ്യനും അവന്‍റെ മാതൃഭാഷയില്‍ വായിച്ചു മനസിലാക്കാന്‍തക്കവിധം പല ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ മുസ്ലീങ്ങള്‍ക്ക് ഇത്ര വൈമനസ്യം? എന്തുകൊണ്ടാണ് പരിഭാഷകളെ മുസ്ലീങ്ങള്‍ അംഗീകരിക്കാത്തത്? തികച്ചും മാനവവിരുദ്ധമായ ഖുര്‍ആന്‍ ആള്‍ക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ അവരുടെ കയ്യില്‍ കൊടുത്താല്‍ അല്ലാഹുവും മുഹമ്മദും മനുഷ്യവര്‍ഗ്ഗത്തിന് ചെയ്ത ദോഷങ്ങള്‍ എത്ര വലിയതാണ് എന്ന് അര്‍ത്ഥമറിയാതെ അറബിയില്‍ മാത്രം ഖുര്‍ആന്‍ ഓതി ശീലിച്ച സാധാരണ മുസ്ലീങ്ങളും അമുസ്ലീങ്ങളും മനസ്സിലാക്കും എന്ന ഭയമാണ് തര്‍ജ്ജമകളെ അംഗീകരിക്കാതിരിക്കാന്‍ മുല്ലാക്കമാരെ പ്രേരിപ്പിക്കുന്നത്. ഇതിനു അവര്‍ക്ക് പ്രചോദനം മുഹമ്മദ് തന്നെയായിരുന്നു എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94- ല്‍ ഇങ്ങനെ കാണുന്നു: “നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല.” അബു അയ്യൂബ് പറഞ്ഞു: “ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും.” ഹദീസ് നമ്പര്‍ 92-ല്‍ ‘ശത്രു രാജ്യത്തേക്ക് ഖുറാനുമായി യാത്ര ചെയ്യുന്നത് നബി വിലക്കിയിരിക്കുന്നു’ എന്ന് കൂടിയുണ്ട്.
‘മുഴുലോകത്തിനുമുള്ള അല്ലാഹുവിന്‍റെ അവസാനത്തെ സന്ദേശം’ എന്ന് ദാവാക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നുണ്ടെങ്കിലും അല്ലാഹുവിനും അവന്‍റെ പ്രവാചകനും ഈ സന്ദേശം മറ്റുള്ളവര്‍ അറിയരുത് എന്ന് ചിന്തിച്ചിരുന്നവരാണ്. കാരണം, പരിഷ്കൃത ലോകത്തിനു മുന്‍പില്‍ കാണിക്കാന്‍ കൊള്ളാത്ത ഒന്നാണ് ഖുര്‍ആന്‍ എന്ന സത്യം മുഹമ്മദിനും മലക്കിനും അല്ലാഹുവിനും നല്ലവണ്ണം അറിയാമായിരുന്നു. ഇങ്ങനെയുള്ള ഒരു സന്ദേശത്തില്‍ വിശ്വസിക്കുന്നവരാണ് സത്യദൈവത്തില്‍ നിന്നുള്ള സന്ദേശം മനുഷ്യര്‍ക്ക് ഏറ്റവും എളുപ്പം മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ള കര്‍ത്താവിന്‍റെ അപ്പോസ്തലന്മാര്‍ക്ക് നേരെ വ്യാജാരോപണങ്ങള്‍ അഴിച്ചു വിടുന്നത്. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്കുതന്നെ അറിയാത്തത് കൊണ്ട് ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ഇവരോട് സഹതപിക്കുകയും ചെയ്യുകയല്ലാതെ പിന്നെ നമുക്ക് വേറെ ഒന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം!!!
5 Comments on “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ?”
വളരെ നല്ല ലേഖനം. പലപ്പോഴും പല മുസ്ലീമുകളും ചര്‍ച്ചകളില്‍ എടുത്തു വീശുന്ന ഒരായുധമായിരുന്നു ഇത്. ഇനിയൊരിക്കലും വിവരമുള്ള ഒരു മുസ്ലീമും ഇതുമെടുത്തു വരില്ല. ഒരു ക്രിസ്ത്യാനി എന്ന നിലക്ക് എനിക്ക് താങ്കളുടെ ലേഖനങ്ങള്‍ വളരെ സഹായകരമാണ്. ഒരിക്കലും നമുക്ക് വാദപ്രതിവാദത്തിലൂടെ ആരെയും രക്ഷയുടെ അനുഭവത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയില്ല. എന്നാല്‍ നമ്മുടെ വിശ്വാസം ശരിയാണെന്ന് നമുക്ക് ഇത്തരതിലുള്ള ലേഖനങ്ങളിലൂടെ അറിയുവാന്‍ കഴിയുന്നു. നമ്മുടെ വിശ്വാസത്തെ തെറ്റിച്ചു കളയുവാന്‍ പിശാചു പലരിലൂടെയും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് താങ്കളുടെ ലേഖനങ്ങള്‍ ക്രിസ്തീയ ഗോളത്തിന് ഒരു മുതല്‍കൂട്ട് തന്നെയാണ്. ഇത്തരം ലേഖനങ്ങള്‍ താങ്കളില്‍ നിന്നും തുടര്‍ന്നും പ്രതീക്ഷിക്കുന്നു. ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ…
dear sir
i would like to have an answer
what was exactly the language of jesus
http://en.wikipedia.org/wiki/Language_of_Jesus
സമ്മതിച്ചു. പക്ഷെ , ഖുർആന്റെ സാഹിത്യ ശൈലിയെയും, വെല്ലുവിളിയെ കുറിച്ചും, വെല്ലുവിളി ഏറ്റെടുത്തു പരാജയപ്പെട്ടവരെകുറിച്ചും താങ്കൾ ഒന്നും പറഞ്ഞില്ല.
ആര് പരാജയപ്പെട്ടെന്നാണ് താങ്കള്‍ പറയുന്നത്? http://www.suralikeit.com എന്ന സൈറ്റില്‍ പോയി നോക്കിയാല്‍ കുറേ സൂറകള്‍ കാണാം.
Excellent article, thank you