About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ?

  ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു?

  ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു:

  “ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”

   

  മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു’ എന്ന് ബൈബിള്‍ തന്നെ സാക്ഷ്യം പറയുന്നു എന്നതാണ്.ഒറ്റ വായനയില്‍ ഇത് സത്യമാണല്ലോ എന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. എന്നാല്‍ ഇവിടെ തിരുത്തല്‍ വരുത്തിയിരിക്കുന്നതു യഥാര്‍ത്ഥത്തില്‍ മുസ്ലീം താര്‍ക്കികന്മാര്‍ തന്നെയാണ് എന്ന് കാണാന്‍ വിഷമമില്ല. കാരണം, വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്ന് ദൈവം പ്രവാചകനിലൂടെ അരുളിച്ചെയ്തിരിക്കുന്നത് തിരുത്തിയിരിക്കുന്നു എന്ന് തിരുത്തിയിരിക്കുന്നത് അവരാണ്. വ്യാജമാക്കിത്തീര്‍ക്കുക എന്നതും തിരുത്തുക എന്നതും വളരെയധികം അര്‍ത്ഥവ്യത്യാസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടു പദങ്ങളാണ്. ഒരു കൃതി വ്യാജമാണെന്ന് പറയാന്‍ പുറമേ നിന്ന് അതിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മതി. എന്നാല്‍ ഒരു കൃതിയെ തിരുത്തണമെങ്കില്‍ ആ കൃതിക്കുള്ളില്‍ കൈകടത്തേണ്ടിവരും. പുറമെയുള്ള ആരോപണങ്ങള്‍ കൊണ്ട് ആ കൃതിയെ തിരുത്താന്‍ കഴിയില്ല. ഈ കാര്യം മനസ്സില്‍ വെച്ചുകൊണ്ട് യഥാര്‍ത്ഥത്തില്‍ യിരമ്യാവ് 8:8-ല്‍ ദൈവം എന്താണ് അര്‍ത്ഥമാക്കിയിരിക്കുന്നതെന്ന് നോക്കാം:

   

  ബൈബിളിലെ ഏതൊരു ഭാഗവും വ്യാഖ്യാനിക്കുമ്പോള്‍ അതിന്‍റെ ചരിത്ര പശ്ചാത്തലം കൂടി നാം മനസ്സിലാക്കിയിരിക്കണം. കാരണം, കണ്ട കല്ലിലും ഒട്ടകത്തിന്‍റെ എല്ലിലും തോലിലും പനയോലയിലും പനമ്പട്ടയിലും യാതൊരു ക്രമവുമില്ലാതെ എഴുതി സൂക്ഷിച്ചു, അതില്‍ കുറച്ചു ആടും തിന്നു പോയിട്ട് ബാക്കിയുള്ളത് കൂട്ടിച്ചേര്‍ത്തു ഉണ്ടാക്കിയ ഒരു ഗ്രന്ഥമല്ല ബൈബിള്‍ . ബൈബിളിനു ഒരു ചരിത്രപരതയുണ്ട്. തെറ്റ് പറ്റാതെ ബൈബിളിനെ വ്യാഖ്യാനിക്കുവാന്‍ ഈ ചരിത്രപശ്ചാത്തലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. യിരമ്യാവിന്‍റെ ചരിത്ര പശ്ചാത്തലമെന്നത് യെഹൂദ്യാ രാജ്യം വളരെയധികം ദൈവത്തില്‍ നിന്ന് അകന്നു പോയ കാലഘട്ടമായിരുന്നു അത് എന്നതാണ്. യെഹൂദാ രാജാവായ യോശീയാവിന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ട് (B.C.626) മുതല്‍ യോശീയാവിന്‍റെ മകനായ സിദക്കീയാവിന്‍റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടിന്‍റെ അവസാനം വരെ (B.C.586) ആണ് യിരമ്യാവ് പ്രവചന ശുശ്രൂഷ നിര്‍വ്വഹിച്ചത് (യിരെ.1:2,3). യോശീയാവ്‌, യെഹോവാഹാസ്‌, യെഹോയാക്കീം, യെഹോയാഖീന്‍, സിദക്കീയാവ്‌ തുടങ്ങി യെഹൂദയിലെ അവസാനത്തെ അഞ്ചു രാജാക്കന്മാരുടെ ഭരണകാലം കൂടിയായിരുന്നു അത്. യോശീയാവിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച നവീകരണം തന്‍റെ മരണത്തോടെ അവസാനിക്കുകയും ജനം വീണ്ടും ദൈവത്തെ കോപിപ്പിക്കും വിധം മ്ലേച്ഛതകളിലേക്ക് തിരിയുകയും ചെയ്തു. ആ കാലഘട്ടത്തിന്‍റെ ശരിയായ ഒരു വിവരണം 2.രാജാക്കന്മാര്‍ 23,24 അധ്യായങ്ങളിലും 2.ദിനവൃത്താന്തം.36-ം അദ്ധ്യായത്തിലും രേഖപ്പെടുത്തിയിട്ടുണ്ട്.

   

  “അവന്‍ (യെഹോവാഹാസ്‌ ) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:32)

   

  “അവന്‍ (യെഹോയാക്കീം) തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.23:37; 2.ദിന.36:5)

   

  “അവന്‍ (യെഹോയാഖീന്‍ ) തന്‍റെ അപ്പന്‍ ചെയ്തതുപോലെ ഒക്കെയും യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:8; 2.ദിന.36:9)

   

  “യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവന്‍ (സിദെക്കീയാവ്‌ ) യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു” (2.രാജാ.24:18; 2.ദിന.36:12)

   

  മാത്രമല്ല, 2.ദിന.36:11-16 വരെയുള്ള ഭാഗത്ത് നാം ഇപ്രകാരം വായിക്കുന്നു:

   

  “സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്‍ തന്‍റെ ദൈവമായ യഹോവക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാ പ്രവാചകന്‍റെ  മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല. അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി. അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു. അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ചു അവന്‍റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.”

   

  യെഹൂദാജനം ദൈവത്തിന്‍റെ വാക്കുകളെ നിരസിക്കുക മാത്രമല്ല, ദൈവം കല്പിക്കാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്തതായി യിരമ്യാവിന്‍റെ പ്രവചന പുസ്തകത്തില്‍ കാണാം.  “യെഹൂദാപുത്രന്മാര്‍ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാടു. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്രേച്ഛവിഗ്രഹങ്ങളെ അതില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയില്‍ ഇട്ടു ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോംതാഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സില്‍ തോന്നിയതുമല്ല” (യിരെ.7:30,31)

   

  “അവര്‍ എന്നെ ഉപേക്ഷിച്ചു, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്കും അവിടെവെച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറെക്കയും ബാലിന്നു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയില്‍ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല” (യിരെ.19:4,5)

   

  “മോലെക്കിന്നു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന്നു അവര്‍ ബെന്‍ ഹിന്നോം താഴ്വരയില്‍ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ളേച്ചതകളെ പ്രവര്‍ത്തിച്ചു യെഹൂദയെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സില്‍ അതു തോന്നീട്ടുമില്ല” (യിരെ.32:35)

   

  ഇവിടെയെല്ലാം ദൈവം ആവര്‍ത്തിച്ചു പറയുന്ന ഒരു കാര്യം ‘അവര്‍ ചെയ്യുന്ന ഈ സംഗതികള്‍ എല്ലാം താന്‍ കല്‍പിച്ചിട്ടുള്ളതോ താന്‍ അരുളിച്ചെയ്തിട്ടുള്ളതോ തന്‍റെ മനസ്സില്‍ തോന്നുകയോ ഉണ്ടായിട്ടുള്ളതല്ല’ എന്നതാണ്‌. എന്തുകൊണ്ടാണ് ദൈവം ഇങ്ങനെ അവര്‍ ചെയ്യുന്ന മ്ലേഛതകളെ “താന്‍ പറഞ്ഞിട്ടുള്ളതല്ല” എന്ന് പറഞ്ഞു ആവര്‍ത്തിച്ചു നിഷേധിക്കുന്നത്?

   

  തീര്‍ച്ചയായും ഇവര്‍ ചെയ്യുന്ന കാര്യങ്ങള്‍ “ദൈവം കല്പിച്ചിട്ടുള്ളതാണ്, ദൈവം അരുളിച്ചെയ്തതാണ്” എന്ന് പറഞ്ഞിരുന്ന ഒരു കൂട്ടം ആളുകള്‍ അന്ന് യെഹൂദ്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ദൈവം അത് നിഷേധിക്കുന്നത്. അപ്പോസ്തലനായ പത്രോസ് അവരെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു” (2.പത്രോ. 2:1). പരിശുദ്ധാത്മ നിയോഗം പ്രാപിച്ച മനുഷ്യര്‍ ദൈവകല്പനയാല്‍ സംസാരിച്ചു കൊണ്ടിരുന്ന കാലത്ത്‌ തന്നെയാണ് കള്ളപ്രവാചകന്മാരും ഉണ്ടായിരുന്നത് എന്ന് തൊട്ടു മുകളിലെ വാക്യത്തോട് (2.പത്രോ. 1:21) ചേര്‍ത്തു വായിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇവരെപ്പറ്റി യഹോവയായ ദൈവം തന്നെ പറഞ്ഞിട്ടുള്ളത് യിരമ്യാവില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:

   

  “യഹോവ എന്നോടു അരുളിച്ചെയ്തതു: പ്രവാചകന്മാര്‍ എന്‍റെ നാമത്തില്‍ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു” (യിരെ.14:14)

   

  “അവര്‍ യിസ്രായേലില്‍ വഷളത്വം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തില്‍ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.29:23)

   

  “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:ശെമയ്യാവെ ഞാന്‍ അയക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കിയതുകൊണ്ടു” (യിരെ.29:31)

   

  “പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കില്‍ ആശ്രയിക്കുമാറാക്കുന്നു” (യിരെ.28:15)

   

  “നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും  നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവി കൊടുക്കരുതു. നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ടു നിങ്ങള നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷകു പ്രവചിക്കുന്നു” (യിരെ.27:9,10)

   

  “നിങ്ങള്‍ ബാബേല്‍രാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുതു; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നതു. ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു” (യിരെ.27:14,15)

   

  ഈ കള്ളപ്രവാചകന്മാരുടെ പേരുകളും അവരുടെ പ്രവൃത്തികളും പ്രവചനങ്ങളും ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യിരെ.20-ാമദ്ധ്യായത്തില്‍ പശ്ഹൂര്‍ പുരോഹിതന്‍ (യിരെ.20:1,2,6), 27- മദ്ധ്യായത്തില്‍ പ്രവാചകന്മാര്‍, പ്രശ്നക്കാര്‍, സ്വപ്നക്കാര്‍, ശകുന വാദികള്‍, ക്ഷുദ്രക്കാര്‍ (27:9,10;14-18), 28- മദ്ധ്യായത്തില്‍ ഹനന്യാ പ്രവാചകന്‍ (യിരെ.28:1-17), 29- മദ്ധ്യായത്തില്‍ ബാബേലില്‍ കുറെ പ്രവാചകന്മാര്‍ (യിരെ.29:15), കോലെയാവിന്‍റെ മകനായ ആഹാബ്‌, മയസേയാവിന്‍റെ മകനായ സിദെക്കീയാവ്‌ (29:21) ഇങ്ങനെ ധാരാളം പേര്‍ തങ്ങള്‍ സത്യദൈവത്തിന്‍റെ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുകയും യിരെമ്യാവ് കള്ളപ്രവാചകനാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു:

   

  “എന്നാല്‍ സകലജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവു പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അവനെ പിടിച്ചു: നീ മരിക്കണം നിശ്ചയം; ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്‍റെ അടുക്കല്‍ വന്നു കൂടി” (യിരെ.26:8,9)

   

  കള്ളപ്രവാചകനായിരുന്ന ഹനന്യാവ്‌ യഹോവയുടെ നാമത്തിലാണ് പ്രവചിച്ചിരുന്നത് (യിരെ.28:1,2,10,11). ഇങ്ങനെ ഒരു വശത്തു സത്യദൈവത്തിന്‍റെ പ്രവാചകനായി യിരെമ്യാവും മറുവശത്തു കള്ളപ്രവാചകന്മാരും നിന്നപ്പോള്‍ ജനം ഇന്നത്തേതുപോലെത്തന്നെ അന്നും ഭൂരിപക്ഷത്തോടോപ്പമാണ് നിലയുറപ്പിച്ചത്. യിരെമ്യാവിനെ കള്ളപ്രവാചകന്‍ എന്നവര്‍ മുദ്രകുത്തി:

   

  “യിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കല്‍ അയച്ചു പറയിച്ച ഈ സകല വചനങ്ങളും,അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്‍യ്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമില്‍ ചെന്നു പാര്‍ക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല. കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യില്‍ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക്‍ നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു” യിരെ.43:1-3)

   

  ഇതാണ് യിരെ.8:8-ന്‍റെ ചരിത്ര പശ്ചാത്തലം. ഇതിന്‍റെ അടിസ്ഥാനത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് ‘യഹോവയുടെ ന്യായപ്രമാണം കയ്യിലുണ്ടായിരുന്നിട്ടും അതില്‍ വിശ്വസിക്കാതെ കള്ളപ്രവാചകന്മാരെ വിശ്വസിച്ചതിലൂടെ ദൈവത്തിന്‍റെ ന്യായപ്രമാണം വ്യാജമാണ് എന്ന് നിങ്ങള്‍ പ്രവൃത്തിയാല്‍ തെളിയിച്ചിരിക്കുന്നു’ എന്ന് ദൈവം അവരെ കുറ്റപ്പെടുത്തുന്നതായിട്ടാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ “ദൈവത്തിന്‍റെ സത്യത്തിനെ അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു” (റോമ.1:25)

   

  പഴയ നിയമത്തില്‍ നിന്ന് തന്നെയുള്ള ഒരു ഉദാഹരണത്തിലൂടെ ഇത് ഒന്നുകൂടി വ്യക്തമാക്കാം. ഉല്‍പ്പത്തിപ്പുസ്തകം രണ്ടാം അദ്ധ്യായത്തില്‍ ദൈവം ആദമിനോട് കല്‍പിക്കുന്നത് “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുതു; തിന്നുന്ന നാളില്‍ നീ മരിക്കും” എന്നാണ്. പിന്നീട് പാമ്പ് പറയുന്നത് “അത് തിന്നാല്‍ നിങ്ങള്‍ മരിക്കയില്ല” എന്നുമാണ്. പരസ്പര വിരുദ്ധമായ ഈ രണ്ടു പ്രസ്താവനകളും ഒരേ സമയം സത്യമായിരിക്കില്ല. ഒന്ന് സത്യമാണെങ്കില്‍ മറ്റേതു തീര്‍ച്ചയായും വ്യാജമായിരിക്കും. പാമ്പ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തപ്പോള്‍ അവര്‍ തെളിയിച്ചത് “ദൈവം പറഞ്ഞത് വ്യാജമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ഇതിന്‍റെയര്‍ത്ഥം ദൈവത്തിന്‍റെ വചനം അവര്‍ തിരുത്തി എന്നല്ലല്ലോ.

   

  പക്ഷേ, ഇവിടെ നമ്മളെ ആശയക്കുഴപ്പത്തിലാക്കുന്നതു “ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍” എന്ന പദപ്രയോഗമാണ്. എഴുത്തുകോല്‍ എഴുതാന്‍ ഉപയോഗിക്കുന്നതായതുകൊണ്ട് സ്വാഭാവികമായും നമുക്കുണ്ടാകുന്ന ധാരണ ന്യായപ്രമാണത്തെ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തി വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു എന്നാണ്, യഥാര്‍ത്ഥത്തില്‍ അവിടെ അങ്ങനെ പറയുന്നില്ലെങ്കിലും. എന്തുകൊണ്ടാണു ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ യഹോവയുടെ ന്യായപ്രമാണത്തെ വ്യാജമാക്കിത്തീര്‍ത്തു എന്ന് യിരമ്യാവ് പറയുന്നത്? അതും നമുക്ക്‌ ബൈബിള്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

   

  പ്രവാചകന്മാര്‍ക്ക് തങ്ങളുടെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ശാസ്ത്രിമാര്‍ ഉണ്ടായിരുന്നു. യിരമ്യാവിന്‍റെ പ്രവചനങ്ങള്‍ രേഖപ്പെടുത്തിയ ശാസ്ത്രി, നേര്യാവിന്‍റെ മകനായ ബാരൂക്ക് ആയിരുന്നു എന്ന് വചനം പറയുന്നു:

   

  “അങ്ങനെ യിരെമ്യാവു നേര്‍യ്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക്‍ ഒരു പുസ്തകച്ചുരുളില്‍ എഴുതി” (യിരെ.36:4)

   

  “അങ്ങനെ യിരെമ്യാവു മറ്റൊരു ചുരുള്‍ എടുത്തു നേര്‍യ്യാവിന്‍റെ മകന്‍ ബാരൂക്‍ എന്ന എഴുത്തുകാരന്‍റെ കയ്യില്‍ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയില്‍ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതില്‍ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു” (യിരെ.36:32)

   

  എഴുതിയ കാര്യങ്ങള്‍ പ്രവാചകന്മാരുടെ പ്രതിനിധിയായി നിന്ന് ജനത്തോട് അറിയിക്കുന്നതും ചിലപ്പോഴൊക്കെ ശാസ്ത്രിമാരുടെ കര്‍ത്തവ്യമായിരുന്നു:

   

  “യിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാന്‍ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തില്‍ പോകുവാന്‍ കഴിവില്ല. ആകയാല്‍ നീ ചെന്നു എന്‍റെ വാമൊഴി കേട്ടു എഴുതിയ ചുരുളില്‍നിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തില്‍ ഉപവാസദിവസത്തില്‍ തന്നേ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളില്‍നിന്നു വരുന്ന എല്ലാ യെഹൂദയും കേള്‍ക്കെ നീ അതു വായിക്കേണം” (യിരമ്യാവ്.36:5.6)

   

  “യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്‍യ്യാവിന്‍റെ മകനായ ബാരൂക്‍ ചെയ്തു, യഹോവയുടെ ആലയത്തില്‍ ആ പുസ്തകത്തില്‍നിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു” (യിരമ്യാവ്.36:8)

   

  യിരമ്യാവിനു വേണ്ടി ഒരു ബാരൂക്‌ ആണ് ഉണ്ടായിരുന്നതെങ്കില്‍ കള്ളപ്രവാചകന്മാരുടെ കള്ളപ്രവചനം രേഖപ്പെടുത്താനും അത് ജനത്തിനിടയില്‍ വായിക്കാനും പ്രചരിപ്പിക്കാനും എത്രയോ ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോലുമായി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നിരിക്കും! ഇന്നും മനുഷ്യദൈവങ്ങള്‍ക്ക് വേണ്ടി പ്രചരണം നടത്താനും അവരുടെ ‘അരുളപ്പാടുകള്‍’ രേഖപ്പെടുത്താനും മുഖ്യാധാരാ മാധ്യമങ്ങളും മാസികകളും എല്ലാം മത്സരിക്കുന്ന കാഴ്ചകള്‍ നാം കാണുന്നുണ്ടല്ലോ. ചിലര്‍ക്ക് വേണ്ടി ടെലിവിഷന്‍ ചാനലുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മനുഷ്യദൈവങ്ങളാണ് സത്യമെന്നും തങ്ങളുടെ മതവും മതവിശ്വാസങ്ങളും മതഗ്രന്ഥങ്ങളും വ്യാജമാണെന്ന് കരുതി എത്രയോ പേര്‍ ഈ മനുഷ്യദൈവങ്ങളുടെ പിന്നാലെ പോകുന്നുണ്ട്; സ്വദേശികളും വിദേശികളും അടക്കം! അവര്‍ തങ്ങളുടെ മതഗ്രന്ഥങ്ങള്‍ വ്യാജമാണെന്ന് കരുതി അതിലുള്ള വിശ്വാസം ഉപേക്ഷിച്ചു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ആ ഗ്രന്ഥങ്ങള്‍ അവര്‍ തിരുത്തി എന്നാണോ? അങ്ങനെ ചിന്തിക്കുന്നത് തലച്ചോറ് ഏഴാം നൂറ്റാണ്ടിലെ അപരിഷ്കൃതര്‍ക്ക് പണയം വെച്ചവരോ ബുദ്ധി മരവിച്ചവരോ ആയിരിക്കും.

   

  ചുരുക്കത്തില്‍, ദൈവിക ന്യായപ്രമാണം തങ്ങളുടെ പക്കല്‍ ഉണ്ടെന്നും തങ്ങള്‍ ജ്ഞാനികളാണെന്നും അഹങ്കരിക്കുന്ന ജനത്തോട്, ‘ദൈവിക ന്യായപ്രമാണത്തിന് വിരോധമായി കള്ളപ്രവാചകന്മാര്‍ പ്രവചിക്കുമ്പോള്‍, ആ പ്രവചനങ്ങള്‍ എഴുതിയെടുത്തു പ്രസിദ്ധീകരിക്കുന്ന ശാസ്ത്രിമാരുടെ എഴുത്തുകളെ നിങ്ങള്‍ വിശ്വസിക്കുന്നതിലൂടെ യഹോവയുടെ ന്യായപ്രമാണം വിശ്വസിക്കാന്‍ കൊള്ളാത്ത വ്യാജരേഖയാണെന്ന് നിങ്ങള്‍ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്’ എന്ന് ദൈവം കുറ്റപ്പെടുത്തുന്നതാണ് യിരമ്യാവ് 8:8-ല്‍ നാം കാണുന്നത്. അതല്ലാതെ ന്യായപ്രമാണം തിരുത്തപ്പെട്ടു എന്നൊരാശയം ആ വാക്യത്തില്‍ വരുന്നേയില്ല!!!

  5 Comments on “യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ?”

  • 6 November, 2012, 11:52

   I rlelay wish there were more articles like this on the web.

  • Ani v
   15 November, 2012, 19:18

   Thank u very much very nice

  • 2 February, 2013, 10:47

   Unbelievable how well-written and inofrmtaive this was.

  • Georgy Jose
   7 March, 2013, 6:38

   step-by-step clear answers for anyone… v.gud..

  • prince
   16 March, 2013, 10:50

   v goooood answer

  Leave a Comment