About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5)

   

   അനില്‍ കുമാര്‍. വി. അയ്യപ്പന്‍

   

  3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

   

  മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം.

   

  മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

   

  ‘അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു’ (സൂറ. 3:3). തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യവര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

   

  മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് ‘അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്’ എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

   

  4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

   

  ഇത് നാലാം കല്‍പന. ‘ശബ്ബത്ത്’ എന്ന പദത്തിന് ‘വിശ്രമം’ എന്നര്‍ത്ഥം. മനുഷ്യന്‍ ആറുദിവസം അദ്ധ്വാനിക്കുകയും ഏഴാംദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:

   

  “അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക” (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലൊന്നാണ്). വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്.

   

  സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: “അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: ‘നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകണമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു.”

   

  സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

   

  (യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128:

   

  ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: ‘നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്? ‘ അപ്പോള്‍ അവര്‍ പറഞ്ഞു: ‘അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.’ അന്നേരം നബി പറഞ്ഞു: ‘എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.’ അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു.” (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!)

   

  ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്!!

   

  യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്.

   

  ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ് ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  ശ്രീ. മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്?  (തുടരും… )

  Leave a Comment