യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-1)
ഖുര്‍ആനിലെ അല്ലാഹുവും ബൈബിളിലെ യഹോവയും ഒരേ ആളത്വമാണ് എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ഇവരുടെ സാമ്യങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ, വ്യത്യാസങ്ങള്‍ അവഗണിക്കുകയാണ് സാധാരണ ചെയ്തു വരാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പരിഗണിക്കേണ്ടത് സാമ്യങ്ങള്‍ അല്ല, വ്യത്യാസങ്ങള്‍ ആണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം:
നിങ്ങളുടെ കയ്യില്‍ വന്നുപെട്ട അഞ്ഞൂറിന്‍റെ ഒരു നോട്ടു കള്ളനോട്ടാണെന്ന് നിങ്ങള്‍ക്ക് സംശയം ഉണ്ടായാല്‍ നിങ്ങള്‍ അത് നല്ല നോട്ടുമായി ഒത്തു നോക്കും. 99 ശതമാനവും നല്ലനോട്ടും കള്ളനോട്ടും തമ്മില്‍ വ്യത്യാസമൊന്നും ഉണ്ടാവുകയില്ല. രണ്ടും ഒരുപോലെത്തന്നെയിരിക്കും. ഒരേയൊരു വ്യത്യാസം മാത്രമേ ചിലപ്പോള്‍ കള്ളനോട്ടിന് ഉണ്ടാവുകയുള്ളൂ. നല്ല നോട്ടുമായി 99 ശതമാനവുമുള്ള സാമ്യത്തിന്‍റെ പേരില്‍ നിങ്ങള്‍ കള്ളനോട്ടിനെ നല്ലനോട്ടായി പ്രഖ്യാപിച്ചു പോക്കെറ്റില്‍ വെയ്ക്കുമോ അതോ അതിലുള്ള ഒരേയൊരു വ്യത്യാസത്തിന്‍റെ പേരില്‍ അത് കള്ളനോട്ടാണെന്നു മനസ്സിലാക്കി അതിനെ നശിപ്പിച്ചു കളയുമോ? നശിപ്പിച്ചു കളയും എന്നാണു നിങ്ങളുടെ മറുപടിയെങ്കില്‍ ഇതേ അളവുകോല്‍ ദൈവത്തിന്‍റെ കാര്യത്തിലും ബാധകമാക്കണ്ടേ? യഹോവയും അല്ലാഹുവും തമ്മിലുള്ള സാദൃശ്യത്തെക്കാള്‍ നമ്മള്‍ വൈജാത്യമല്ലേ പരിഗണിക്കേണ്ടത്? അത് ചെയ്യാതെ മതസൗഹാര്‍ദ്ദം എന്ന ഓമനപ്പേരില്‍ സകലമതങ്ങളിലും ദൈവമെന്നു അവകാശപ്പെടുന്നവയുടെ സാമ്യങ്ങള്‍ മാത്രം പരിഗണിച്ചു അവയെല്ലാം ഒരേ ശക്തിയാണെന്ന് വാദിച്ചാല്‍, ഒരുപക്ഷേ ലോകത്ത് നിങ്ങള്‍ക്ക് നല്ല പേരുണ്ടായി എന്നുവരാം. എന്നാല്‍, സത്യദൈവത്തെ തിരിച്ചറിയാന്‍ കഴിയാതെ നിത്യ നരകത്തിലേക്ക് നിങ്ങളുടെ ആത്മാവ് എത്തിപ്പെടും എന്നതാണ് അതിന്‍റെ സ്വാഭാവികമായ അനന്തരഫലം എന്ന് മാത്രം ഓര്‍മ്മപ്പെടുത്തട്ടെ.
അമ്മയേയും മകളേയും വിവാഹം ചെയ്യുന്നതിനെപ്പറ്റിയും വിവാഹമോചനം ചെയ്യപ്പെട്ടവരുടെ പുനര്‍വിവാഹത്തിന്‍റെ കാര്യത്തിലും അല്ലാഹുവും യഹോവയും നല്‍കിയ കല്‍പ്പനകളിലെ വ്യത്യാസങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു:
“നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃ സഹോദരിമാര്‍, സഹോദര പുത്രിമാര്‍, സഹോദരി പുത്രിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനേയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാമാതാക്കള്‍, എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍) നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും. (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും നിങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒന്നിച്ചു ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു) മുമ്പ് ചെയ്തു പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.4:23)
“””””””നിങ്ങള്‍ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തു പുത്രിമാരും. (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല“””””””” ഇങ്ങനെ പ്രബോധനം ചെയ്തിട്ടുള്ള ഏതു പൂര്‍വപ്രവാചകന്മാരാണുള്ളത്?
ബൈബിള്‍ പറയുന്നത് കേള്‍ക്കുക:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാല്‍ അതു ദുഷ്കര്‍മ്മം; നിങ്ങളുടെ ഇടയില്‍ ദുഷ്കര്‍മ്മം ഇല്ലാതിരിക്കേണ്ടതിന്നു അവനെയും അവരെയും തീയില്‍ ഇട്ടു ചുട്ടുകളയേണം” (ലേവ്യാ.20:14)
ചെയ്യുന്നവരെ തീയിലിട്ടു ചുട്ടു കളയേണ്ട ദുഷ്കര്‍മ്മം എന്ന് യഹോവയായ ദൈവം ന്യായപ്രമാണത്തില്‍ പറഞ്ഞിരിക്കുന്നതും “ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ കുറ്റമില്ല” എന്ന് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നതും ഒന്നാണെന്ന് തോന്നുന്നവരുണ്ടായിരിക്കാം. പക്ഷേ വിവേചന ശേഷി നഷ്ടപ്പെടാത്തവര്‍ക്ക് അത് രണ്ടും രണ്ടു കാര്യങ്ങള്‍ തന്നെയാണ്.
മറ്റൊരു ആയത്ത് കൂടി നോക്കാം:
“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനു ശേഷം ബന്ധപ്പെടല്‍ അവനു അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേയ്ക്കും. എന്നിട്ട് അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചു പോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമപരിധികള്‍ പാലിക്കാമെന്നു അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമപരിധികളത്രേ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറാ.2:230)
വിവാഹ മോചനം കഴിഞ്ഞ ഒരു സ്ത്രീ വേറെ വിവാഹം കഴിച്ചു ആ ഭര്‍ത്താവില്‍നിന്നും വിവാഹ മോചിതയായാല്‍ ആദ്യഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു ചെല്ലാം എന്നാണു അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പ്രബോധനം ചെയ്തിട്ടുള്ള പൂര്‍വ്വ പ്രവാചകന്മാര്‍ ആരെങ്കിലും ഉണ്ടോ?
ബൈബിള്‍ ഈ വിഷയത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നും അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്ന് അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)
ഇത് ന്യായപ്രമാണത്തിലെ കാര്യം. ഇനി പ്രവാചകന്‍ എന്ത് പറയുന്നു എന്ന് നോക്കാം:
“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).
“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു” എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യം അല്ലാഹുവിനു അനുവദനീയമാണ്!!!
എന്നിട്ടും “അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ചിടത്തോളം പൂര്‍വപ്രവാചകന്മാരും മുഹമ്മദ് നബിയും ഒരേ സംഗതിയാണ് പ്രബോധനം ചെയ്തിട്ടുള്ളത്, ബൈബിളിലെ ദൈവവും ഖുര്‍ആനിലെ ദൈവവും അടിസ്ഥാനപരമായി ഒരേ ശക്തിയാണ്” എന്നൊക്കെ നിര്‍ലജ്ജം തട്ടിമൂളിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് ചെയ്യുന്നത്. അവര്‍ സ്വയം അന്ധന്മാരായിത്തീരുക മാത്രമല്ല, അനേകരെ ഇരുട്ടിലേക്ക് നടത്തുകയും ചെയ്യുന്നു. അങ്ങനെയുള്ളവരെ ഒഴിഞ്ഞിരിക്കുക. മാത്രമല്ല, അവരുടെ ഈവാദത്തിന്‍റെ പൊള്ളത്തരം മനസ്സിലാക്കി അതിനെതിരെ പ്രതികരിക്കുകയും ചെയ്യുക, പ്രിയപ്പെട്ടവരേ.
5 Comments on “യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-1)”
Hey very cool site!! Man .. Beautiful .. Amazing .. I’ll bookmark your blog and take the feeds also…I am happy to find numerous useful info here in the post, we need work out more strategies in this regard, thanks for sharing. . . . . .
യഹ്വ അല്‍ ഇലാഹ് (യഹോവ മാത്രമാണ് ആരാധനയ്ക്ക് യോഗ്യന്‍).യഹോവ എന്ന യഹൂദരുടെ ദൈവവും അല്ലാഹു(അല്‍ ഇലാഹ് ) എന്ന മുസ്ളീങ്ങളുടെ ദൈവവും ഒന്ന് തന്നെയാണൃ.യേശു അദ്ദേഹത്തെ ഏലോഹിം എന്ന് വിളിച്ചു.
യേശു ദൈവത്തെ “പിതാവേ” എന്ന് വിളിച്ചു. പക്ഷേ ഖുര്‍ആന്‍ ഒരിക്കലും അല്ലാഹുവിന്‍റെ യാതോരുവിധമായ പിതൃത്വത്തെയും അംഗീകരിക്കുന്നില്ല. അപ്പൊ യേശുക്രിസ്തു വിളിച്ച പിതാവായ ദൈവം അല്ലാഹുവല്ല, സിമ്പിള്‍ ലോജിക്…
പ്രിയ സുഹ്രത്തേ താങ്കളു ടെ ആശയം അള്ളാഹുവിന്‍റെ പിത്യത്വം ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല അതുകൊണ്ട് യേശുക്രിസ്തു വിളിച്ച ദൈവം അല്ലാഹു വല്ല എന്നതാണ് എന്നത് കൊണ്ട് താങ്കളോട് ഒരു ചോദ്യം ചോദിക്കുന്നു.
ചോദ്യം ഇതാണ്,
യഹൂദരുടെ ദൈവമായ യഹോവയും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന യേശുവിന്‍റെ പിതാവായ ദൈവവും ഒന്ന് തന്നെയാണോ?
അതെ എന്നാണ് താങ്കളുടെ ഉത്തരം എങ്കില്‍ അതില്‍ ഒട്ടും ലോജിക്കില്ല,കാരണം യഹൂദരും യഹോവയുടെ പിത്യത്വം അംഗീകരിക്കുന്നില്ല.മാത്രമല്ല യേശു അവരെ സംബന്ധിച്ചിടത്തോളം വ്യാജപ്രവാചകനും ശപിക്കപ്പെട്ടവനുമാണ്.
അല്ല എന്നാണ് ഉത്തരം എങ്കില്‍ താങ്കള്‍ സത്യ നിഷേധിയാണ്.
അതുകൊണ്ട് യേശു വിനെ സംബന്ധിച്ചുള്ള ചിന്താഗന്തിയില്‍ വ്യത്യാസമുള്ളതുകൊണ്ട് അള്ളാഹുവും യഹോവയും ഒന്നല്ല എന്ന് പറയുന്നത് സത്യ നിഷേധം തന്നെയാണ്.
യഹൂദ,ക്രിസ്ത്യന്‍,മുസ്ളീം എന്നീ മതങ്ങളില്‍ പറഞ്ഞിരിക്കുന്ന സ്രഷ്ടാവായ ദൈവം ഒന്ന് തന്നെയാണ് .യേശുവിനെക്കുറിച്ചുള്ള വിശ്വാസത്തിലെ വ്യത്യാസം ഈ മതങ്ങളെ വ്യത്യസ്തരാക്കുന്നു.
‘അരിമണിയൊന്നു കൊറിക്കാനില്ല, തരിവളയിട്ട് നടക്കാന്‍ മോഹം’ എന്ന് പറഞ്ഞത് പോലെയാണല്ലോ താങ്കളുടെയൊക്കെ അവസ്ഥ. ഖുര്‍ആനും ഹദീസുകളും വെച്ച് വാദിച്ചാല്‍ പോലും അല്ലാഹുവിന്‍റെ അസ്തിത്വം തെളിയിക്കാന്‍ ഒരാള്‍ക്കും കഴിയില്ല എന്നിരിക്കെ ആ അല്ലാഹുവിനെ ക്രിസ്ത്യാനികളുടെയും യെഹൂദന്മാരുടെയും കൂടി ദൈവമാക്കണം പോലും…
പിന്നെ അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് എപ്പോഴും നല്ലത്. യെഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിക്കുന്നില്ല എന്ന് വെറുതെയങ്ങ് പറഞ്ഞാല്‍ മതിയോ, തെളിവുകള്‍ വല്ലതും ഹാജരാക്കണ്ടേ? ഏതായാലും യഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിച്ചിരുന്നു എന്നതിന് ഞാന്‍ തെളിവ് ബൈബിളില്‍ നിന്ന് തരാം:
“നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളതു; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്ടിച്ചതു” (മലാഖി.2:10)
ഇവിടെ മലാഖി പ്രവാചകന്‍ പറയുന്നത്, തന്നെയും ജനങ്ങളെയും ഒരുമിച്ചു നിര്‍ത്തിക്കൊണ്ട് “നമുക്കെല്ലാവര്‍ക്കും ഒരു പിതാവ്” എന്നാണ്.
“എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ” (യെശയ്യാ.64:8)
“നീയല്ലോ ഞങ്ങളുടെ പിതാവു; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിന്നു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതല്‍ ഞങ്ങളുടെ വീണ്ടേടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം” (യെശയ്യാ.63:16)
ഇവിടെ പ്രവാചകനായ യെശയ്യാവ് തന്നെയും ജനങ്ങളേയും ഒരുമിച്ചു ചേര്‍ത്തു കൊണ്ട് പറയുന്നത് “നീ ഞങ്ങളുടെ പിതാവ്” എന്നാണ്.
രേഖകള്‍ ഇത്ര പോരേ, യഹൂദന്മാര്‍ യഹോവയുടെ പിതൃത്വം അംഗീകരിച്ചിരുന്നു എന്ന് തെളിയിക്കാന്‍?