ശ്രീ. മുഹമ്മദ് ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി
ഇസ്ലാമിക ദാവാ പ്രവര്‍ത്തകനായ ശ്രീ. മുഹമ്മദ് ഈസയുമായി സാക്ഷി അപ്പോളജെറ്റിക്സ് കേരള ഘടകം നടത്തിയ കത്തിടപാടുകള്‍ മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ. സാക്ഷി നല്‍കിയ കത്തിനുള്ള ശ്രീ. മുഹമ്മദ് ഈസായുടെ മറുപടിയും ഞങ്ങള്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. മുഹമ്മദ് ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടി അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് അത് മെയില്‍ ചെയ്യുകയാണ് ഉണ്ടായത്. സാക്ഷിയുടെ മറുപടി സ്വീകരിക്കാതിരിക്കുന്നതിനു മുഹമ്മദ് ഈസ പറഞ്ഞ ന്യായീകരണം സാക്ഷിയുടെ ആ മറുപടിക്കത്ത് എഴുതിയത് ‘അനില്‍കുമാര്‍ വി.അയ്യപ്പന്‍ ആണ്, അനില്‍കുമാര്‍ ഒരു വര്‍ഗ്ഗീയ വാദിയാണ്, വര്‍ഗ്ഗീയവാദിയുമായി ചര്‍ച്ച നടത്താന്‍ എനിക്ക് താല്പര്യം ഇല്ല” എന്നായിരുന്നു. മുഹമ്മദ് ഈസാ എഴുത്തുകുത്തുകള്‍ നടത്തിയത് സാക്ഷി അപ്പോളജെറ്റിക്സ് എന്ന ക്രൈസ്തവ സംഘടനയുമായിട്ടാണ്, അല്ലാതെ അനില്‍കുമാര്‍ എന്ന വ്യക്തിയുമായിട്ടല്ല എന്ന കാര്യം സംവാദം തുടങ്ങും മുന്‍പേയുള്ള പരാജയ ഭീതിയാല്‍ മുഹമ്മദ് ഈസാ മറന്നു പോയിരിക്കുന്നു എന്നല്ലാതെ വേറെ ഒന്നും ആ ആരോപണത്തെക്കുറിച്ച് പറയാന്‍ ഇല്ല. മുഹമ്മദ് ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടിയാണ് താഴെ കൊടുക്കുന്നത്:
ശ്രീ.മുഹമ്മദ് ഈസയ്ക്ക് സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ്‌വര്‍ക്ക് നല്‍കുന്ന മറുപടി
പ്രിയപ്പെട്ട ശ്രീ.മുഹമ്മദ് ഈസയ്ക്ക്,
എല്ലാ സത്യപ്രവാചകന്മാരും ഒരുപോലെ വിളിച്ചപേക്ഷിച്ചിട്ടുള്ള ഏക സത്യദൈവമായ യഹോവശുവ ക്രിസ്തുവിന്‍റെ പരിശുദ്ധവും നിസ്തുല്യവും അധികാരവും ഉള്ള നാമത്തില്‍ സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്കിന്‍റെ സ്നേഹ വന്ദനങ്ങള്‍!
താങ്കള്‍ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനായ ബഹു: പാസ്റ്റര്‍ നെബുവിന്‍റെ കൈവശം ഞങ്ങള്‍ക്ക് നല്‍കിയ മറുപടി കാണുകയുണ്ടായി. 15 ദിവസത്തെ കാലാവധിക്കുള്ളില്‍ മറുപടി തരണം എന്ന് പറഞ്ഞായിരുന്നല്ലോ താങ്കളുടെ ആദ്യ കത്തിനുള്ള ഞങ്ങളുടെ പ്രതികരണം അറിയിച്ചിരുന്നത്. എന്നാല്‍ താങ്കള്‍ പലപ്പോഴും സഹോദരന്‍ സിജോയെ വിളിച്ച് സമയം നീട്ടിക്കിട്ടണം എന്ന് ആവശ്യപ്പെട്ട് മറുപടി തരുന്നത് ദീര്‍ഘിച്ചു ദീര്‍ഘിച്ചു പതിനഞ്ചല്ല, മുപ്പതു ദിവസം കഴിഞ്ഞിട്ടും താങ്കളില്‍ നിന്ന് മറുപടി കിട്ടാതായപ്പോള്‍ സാക്ഷി വിചാരിച്ചത് മുന്‍പ് പലപ്പോഴും ഉണ്ടായിട്ടുള്ളത് പോലെ ഇപ്പോഴും താങ്കള്‍ ഞങ്ങളുടെ മുന്നില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു. എന്നാല്‍ കുറെ വൈകിയാണെങ്കിലും താങ്കള്‍ മറുപടി നല്‍കാന്‍ തയ്യാറായതില്‍ സാക്ഷിക്കുള്ള ഹൃദയംഗമമായ സന്തോഷം ആദ്യം തന്നെ താങ്കളെ അറിയിച്ചു കൊള്ളുന്നു.
എന്നാല്‍ താങ്കള്‍ നല്‍കിയ കത്ത് വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായത് അമ്പരപ്പും നിരാശയും മാത്രമാണ് എന്ന് തുറന്നു പറയട്ടെ. താങ്കളുടെ മറുപടിയില്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വസ്തുതാപരമായ പിഴവുകളും ഇസ്ലാമിക വിഷയത്തിലുള്ള താങ്കളുടെ അജ്ഞതയും മാത്രമാണ് ഞങ്ങള്‍ക്ക് കാണാനായത്. കള്ളം പറഞ്ഞതിലല്ല, ഇരുപക്ഷക്കാരുടെയും കൈവശം വ്യക്തമായ രേഖകളും തെളിവുകളും ഉള്ള വിഷയങ്ങളില്‍ കള്ളം പറഞ്ഞാല്‍ അത് പിടിക്കപ്പെടും എന്ന് തിരിച്ചറിയാനുള്ള സുബോധം പോലും താങ്കള്‍ക്കുണ്ടാകാഞ്ഞതാണ് ഞങ്ങളെ അമ്പരപ്പെടുത്തിയത്. പെരുമ്പാവൂര്‍ വെച്ച് നടന്ന സാക്ഷിയുടെ ഒരു പരിപാടിക്കിടയില്‍ ഈസാ ഇസ്ലാമിനെ പ്രതിനിധീകരിച്ച് സാക്ഷിയുമായി ഒരു സംവാദത്തിന് അപ്പോള്‍ത്തന്നെ തയ്യാറാണെന്ന് ഞങ്ങളെ വെല്ലുവിളിച്ച ആളാണല്ലോ. പക്ഷേ സാക്ഷിയുമായി സംവാദത്തിന് തയ്യാറായി വന്ന ഈസ, ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ഏതൊക്കെയെന്നു പോലും അറിയില്ലാത്ത വ്യക്തിയാണ് എന്ന് തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിരാശയും താങ്കളുടെ മറുപടി വായിച്ചപ്പോള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു എന്ന കാര്യം ഞങ്ങള്‍ മറച്ചു വെക്കുന്നില്ല.
എന്നാല്‍ താങ്കളുടെ കത്തിലെ ചില കാര്യങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു എന്ന് തുറന്നു പറയട്ടെ. ഞങ്ങളുടെ ആദ്യത്തെ കത്തില്‍ ഞങ്ങള്‍ താങ്കളുടെ പുസ്തകങ്ങളില്‍ നിന്നും 66 ഉദ്ധരണികള്‍ നല്കിയിട്ടു ചോദിച്ച കാര്യം താഴെ കൊടുക്കുന്നു:
“ഇതൊക്കെ താങ്കളുടെ പുസ്തകത്തില്‍ താങ്കള്‍ നടത്തിയിട്ടുള്ള അവകാശവാദങ്ങള്‍ ആണ്. ഇതൊക്കെ സത്യമാണ് എന്ന് ഇപ്പോള്‍ താങ്കള്‍ വാദിക്കുന്നില്ലേ? മുഹമ്മദ് മാനവരില്‍ മഹോന്നതന്‍ ആണെന്ന് താങ്കള്‍ക്ക് ഇപ്പോള്‍ വാദമില്ലേ? ഖുര്‍ആന്‍ പരിശുദ്ധമാണ് എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? അബ്രഹാമിന്‍റെ ദൈവമാണ് അള്ളാഹു എന്ന് താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് നടന്ന ഒരു യുദ്ധം പോലും അനാവശ്യമായിരുന്നില്ല എന്നും ഒരു യുദ്ധത്തില്‍ പോലും ആരെയും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാമിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നും താങ്കള്‍ ഇപ്പോള്‍ വാദിക്കുന്നില്ലേ? യേശുവിന്‍റെ ദൌത്യത്തെക്കുറിച്ച് പരിശുദ്ധ ഖുര്‍ആന്‍ നല്‍കുന്ന വിവരണമാണ് സ്വീകാര്യം എന്ന വാദം താങ്കള്‍ക്കിപ്പോഴില്ലേ?
ഒരു പക്ഷേ, ആ പുസ്തകങ്ങള്‍ രചിച്ചതിന് ശേഷമുള്ള ഇത്രയും വര്‍ഷങ്ങളില്‍ താങ്കള്‍ കൂടുതല്‍ ഇസ്ലാമിക ഗ്രന്ഥങ്ങളും ചരിത്ര പുസ്തകങ്ങളും വായിച്ചതിന്‍റെ ഫലമായി ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് വാദിക്കുന്നില്ലായിരിക്കും എന്ന് സാക്ഷി സംശയിക്കുന്നു.”
ഞങ്ങള്‍ പറഞ്ഞ ഈ കാര്യത്തിനെതിരായി ഒരക്ഷരം പോലും താങ്കള്‍ താങ്കളുടെ മറുപടിയില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഈ കാര്യങ്ങളൊന്നും സത്യമാണെന്ന് താങ്കള്‍ വാദിക്കുന്നില്ലായിരിക്കും എന്ന ഞങ്ങളുടെ സംശയം ശരിയാണെന്ന് തെളിയുന്നു. അത് ഞങ്ങളെ ഏറെ സന്തോഷപ്പെടുത്തുന്നു. അതുപോലെതന്നെ മുഹമ്മദിന്‍റെ ജീവിതത്തിലെ ചില സംഭവങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് അദ്ദേഹം പ്രവാചകന്‍ എന്നത് പോയിട്ട് അനുകരിക്കത്തക്ക മാതൃകയുള്ള ഒരു മനുഷ്യന്‍ പോലുമല്ല എന്നും ഖുര്‍ആനില്‍ നിന്നുള്ള അനേകം ഉദ്ധരണികളുടെ സഹായത്താല്‍ ഖുര്‍ആന്‍ അബദ്ധങ്ങളുടെ ഘോഷയാത്ര നിറഞ്ഞ ഒരു പുസ്തകമാണെന്നും അസ്തിത്വം തെളിയിക്കാന്‍ കഴിയാതെ മുഹമ്മദിന്‍റെ മനസ്സിലെ സങ്കല്‍പ സൃഷ്ടി മാത്രമാണ് അല്ലാഹു എന്നുമുള്ള സാക്ഷിയുടെ വാദത്തിന് താങ്കളുടെ മറുപടി മൌനം മാത്രമായതിനാല്‍ ഞങ്ങള്‍ മുന്നോട്ടു വെച്ച തെളിവുകള്‍ എല്ലാം സത്യമാണെന്നും അതിനെ ഖണ്ഡിക്കാന്‍ സാധ്യമല്ല എന്നും താങ്കള്‍ക്കു ബോധ്യമായി എന്ന് ഈ വിഷയത്തിലുള്ള താങ്കളുടെ മൌനത്തില്‍ നിന്ന് സാക്ഷി മനസ്സിലാക്കുന്നു. അതും ഞങ്ങള്‍ക്ക് അനല്പമായ സന്തോഷം തരുന്ന കാര്യമാണ്.
ആമുഖമായി ഇത്രയും പറഞ്ഞുകൊണ്ട് താങ്കള്‍ നല്‍കിയ മറുപടിയിലെ പൊള്ളത്തരങ്ങള്‍ ഒന്ന് വിശകലനം ചെയ്തു നോക്കാം. ഈസ എഴുതിയിരിക്കുന്നു:
“പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്ക് മുഹമ്മദ് ഈസാ നല്‍കുന്ന മറുപടി.”
താങ്കള്‍ ഞങ്ങള്‍ക്ക് നല്‍കിയ കത്തിന്‍റെ തലക്കെട്ടാണിത്. പെരുമ്പാവൂരിലെ പരിപാടിക്കിടയില്‍ രാത്രി ഒമ്പത് മണിക്ക് ‘ഞാന്‍ ഇപ്പോള്‍ സംവാദത്തിന് തയ്യാറാണ്’ എന്ന് താങ്കള്‍ വെല്ലുവിളിച്ചത് സാക്ഷിയെ ആണ്. താങ്കളുടെ കത്തിന് മറുപടി നല്‍കിയത് ആരാണെന്ന് അവസാന ഭാഗത്ത് രേഖപ്പെടുത്തിയിരുന്നത് താങ്കള്‍ കണ്ടു കാണുമല്ലോ?
“എന്ന്,
അഡ്മിനിസ്ട്രേറ്റര്‍,
സാക്ഷി അപ്പോളജെറ്റിക്സ് നെറ്റ് വര്‍ക്ക്, കേരള ഘടകം.”
എന്ന് വ്യക്തമായി ഞങ്ങള്‍ എഴുതിയിരുന്നു. ആ കത്ത് കിട്ടിയതിനു ശേഷം താങ്കള്‍ പെരുമ്പാവൂരുള്ള ക്രൈസ്തവ സഹോദരങ്ങളില്‍ ചിലരോട്: ‘സാക്ഷിയെ ഇതില്‍ ഉള്‍പ്പെടുത്തുന്നതെന്തിന്? നമ്മള്‍ പെരുമ്പാവൂര്‍ ഉള്ള ആളുകള്‍ തന്നെ ഉള്‍പ്പെട്ടുകൊണ്ടുള്ള ഒരു സംവാദം നടത്തിയാല്‍ പോരെ?’ എന്ന് പറഞ്ഞതായി അറിഞ്ഞിരുന്നു. സാക്ഷിയുമായി സംവാദം നടത്താന്‍ മറ്റ് ദാവാക്കാരെപ്പോലെതന്നെ മുഹമ്മദ് ഈസക്കും പേടിയാണ് എന്നുള്ള കാര്യം ഞങ്ങള്‍ക്കറിയാവുന്നതുകൊണ്ട് എങ്ങനെയെങ്കിലും ഈ സംവാദത്തില്‍ നിന്ന് സാക്ഷിയെ ഒഴിവാക്കാന്‍ ഈസ ശ്രമിക്കും എന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ ആ വാര്‍ത്ത ഞങ്ങളില്‍ വലിയ അമ്പരപ്പ് ഉളവാക്കിയില്ല. എന്നാല്‍ താങ്കളുടെ ആ ഭയം പരസ്യമായി സമ്മതിക്കുന്ന വിധത്തില്‍ ഇങ്ങനെ രേഖാമൂലം ഞങ്ങളുടെ കയ്യില്‍ തരും എന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല എന്ന് തുറന്നു പറയട്ടെ!! മുഹമ്മദ് ഈസയുമായി കത്തിടപാട് നടത്തുന്നത് സാക്ഷിയുടെ കേരള ഘടകം ആണെന്ന് വ്യക്തമായി എഴുതി തന്നിട്ടും സാക്ഷി നല്‍കിയ കത്തിന് മുഹമ്മദ് ഈസാ മറുപടി തരുന്നത് സാക്ഷിക്കല്ല, പെരുമ്പാവൂര്‍ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിക്കാണ്!! സാക്ഷി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദാവാക്കാരുടെ ഇടനെഞ്ചില്‍ ഇടിവാള്‍ മിന്നുന്നുണ്ട് എന്ന് ഇത്ര പച്ചയ്ക്ക് സമ്മതിക്കാന്‍ തയ്യാറായ താങ്കളുടെ സമീപനം ഞങ്ങള്‍ക്ക് വളരെ സന്തോഷം നല്‍കുന്നുണ്ട് എന്ന് പറയാതെ വയ്യ. അതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നു:
“യേശുക്രിസ്തുവിന്‍റെ ദൈവീകത, ക്രൈസ്തവ വിശ്വാസപ്രകാരമുള്ള യേശുവിന്‍റെ ദൈവപുത്രത്വം, ത്രിത്വവിശ്വാസം, കുരിശുമരണത്തെ അടിസ്ഥാനമാക്കിയുള്ള നിത്യജീവന്‍, യേശുവിനോടുള്ള പ്രാര്‍ത്ഥന എന്ന് തുടങ്ങിയ ക്രിസ്തുമതത്തിന്‍റെ പ്രധാന ആദര്‍ശങ്ങളൊന്നും ദൈവനിയോഗിതനായ യേശുക്രിസ്തു പഠിപ്പിച്ചതല്ല, മറിച്ച് പില്‍ക്കാലക്കാര്‍ പുതിയതായി നിര്‍മ്മിച്ചവ ആണെന്നതാണ് എന്‍റെ വാദം. ഇക്കാര്യം തെളിവുകള്‍ ഉദ്ധരിച്ച് കൃത്യമായി അവതരിപ്പിക്കുവാന്‍ കഴിയുമെന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. പൗലോസിന്‍റെയും യേശുവിന്‍റെയും അദ്ധ്യാപനം തമ്മില്‍ വൈരുദ്ധ്യമുണ്ടെന്ന് വ്യക്തമാക്കുന്ന പുസ്തകവും പ്രസംഗവും മുന്‍പ് തന്നെ ഞാന്‍ പൊതു സമൂഹം മുമ്പാകെ അവതരിപ്പിച്ചിട്ടുണ്ട്. ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്. (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 1)
ഈ പറഞ്ഞ കാര്യം ചെറിയ വ്യത്യാസത്തോടെ താങ്കള്‍ മുന്‍പ് അവതരിപ്പിച്ചിരുന്നു. അതിന് മറുപടി സാക്ഷി മുന്‍ കത്തില്‍ മറുപടി നല്‍കിയിട്ടുള്ളതുമാണ്. താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണുകയില്ല എന്ന ധാരണയില്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി അത് താഴെ കൊടുക്കുന്നു:
“ക്രിസ്തുമാര്‍ഗ്ഗമെന്ന പേരില്‍ ക്രൈസ്തവര്‍ പുലര്‍ത്തിപ്പോരുന്ന വിശ്വാസാചാരങ്ങള്‍ യേശുവിന്‍റെ ജീവകാലത്തെ അധ്യാപനവുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വാദം സംവാദത്തില്‍ തെളിയിക്കുവാന്‍ ഞാന്‍ ബാധ്യസ്ഥനാണ്.” (മുഹമ്മദ് ഈസയുടെ ഒന്നാം കത്ത്, പേജ് 1)
ഇതിനുള്ള ഞങ്ങളുടെ മറുപടി:
“താങ്കളുടെ വാദം ഇത്രമാത്രമേയുള്ളുവോ? താങ്കളുടെ പുസ്തകങ്ങള്‍ ഒന്നോടിച്ചു വായിച്ചു നോക്കിയപ്പോള്‍ തന്നെ ഞങ്ങള്‍ കണ്ടത് ക്രിസ്ത്യാനികളുടെ ഇന്നത്തെ വിശ്വാസാചാരങ്ങള്‍ മുഴുവന്‍ യേശു പഠിപ്പിച്ചതല്ല എന്ന് മാത്രമല്ല, യേശു പഠിപ്പിച്ചതും പില്‍ക്കാലത്ത് പൗലോസ് അപ്പോസ്തലനാല്‍ കുഴിച്ചു മൂടിയതുമായ കാര്യങ്ങളെല്ലാം പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് മുഹമ്മദ് നബി(സ) വന്നത് എന്നും കൂടി ആയിരുന്നല്ലോ. ഇസ്ലാം ആണ് സത്യം എന്നും ഖുര്‍ആന്‍ പരിശുദ്ധമാണെന്നും അള്ളാഹു ആണ് ദൈവം എന്നുമൊക്കെ താങ്കള്‍ ആ പുസ്തകങ്ങളില്‍ എഴുതിയിരുന്നല്ലോ. താങ്കള്‍ ഇപ്പോള്‍ ആ വാദങ്ങളില്‍ നിന്നൊക്കെ പുറകോട്ടു പോയോ?”
ഈ ചോദ്യത്തിനു താങ്കള്‍ ഇപ്പോള്‍ നല്‍കിയ മറുപടിയിലെ ഒരു വാചകം മാത്രമാണ് ഉത്തരമായിട്ടുള്ളത്. “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്” എന്നു താങ്കള്‍ പറയുന്നു. അപ്പോള്‍ ഈ വിഷയം താങ്കള്‍ക്ക് വസ്തുതാപരമായി സ്ഥാപിക്കുക്കുവാന്‍ ബൈബിള്‍ മാത്രം പോരാ, ബൈബിളിലുള്ളത് താരതമ്യപ്പെടുത്തി താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കുവാന്‍ ഖുര്‍ആനും കൂടി വേണം എന്നാണ് വാദിക്കുന്നത്. സാക്ഷിക്ക് ആ കാര്യത്തില്‍ ആക്ഷേപം ഒന്നുമില്ല. അല്ലെങ്കിലും താങ്കളുടെ വാദം സത്യമാണെന്ന് തെളിയിക്കാന്‍ താങ്കള്‍ ഖുര്‍ആന്‍ ഉപയോഗിക്കണം എന്ന് തന്നെയാണ് സാക്ഷി ആവശ്യപ്പെടുന്നതും. എന്നാല്‍ താങ്കള്‍ പറഞ്ഞ അടുത്ത ഖണ്ഡികയുണ്ടല്ലോ, അതില്‍ താങ്കളുടെ വ്യാജഭാവം നിറഞ്ഞു നില്‍ക്കുന്നു എന്ന് പറയാതെ വയ്യ! ആ ഖണ്ഡിക താഴെ കൊടുക്കുന്നു:
“അപ്പോള്‍ സംവാദ രൂപരേഖയില്‍ ഞാന്‍ എഴുതിയ വാദവും അംഗീകരിച്ച പ്രമാണവും വളരെ കൃത്യമാണ്. പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്. ഇങ്ങനെ നടക്കേണ്ട ചര്‍ച്ച നമ്മള്‍ തമ്മിലല്ല മറിച്ചു ക്രൈസ്തവര്‍ തമ്മിലാണ്. കാരണം എല്ലാ ക്രൈസ്തവരും ബൈബിള്‍ ദൈവീകം ആണെന്ന് വിശ്വസിക്കുന്നു. പക്ഷേ നമ്മള്‍ തമ്മില്‍ ചര്‍ച്ച നടക്കുമ്പോള്‍ ഞങ്ങളുടെ വാദപ്രകാരം ക്രിസ്തുമതത്തിന്‍റെ ആദര്‍ശങ്ങളും യേശുക്രിസ്തുവിന്‍റെ വാക്കുകളും വിരുദ്ധമാണെന്ന് ഉള്ളതാകുമ്പോള്‍, ഈ വാദത്തിന് എതിര്‍വാദം ക്രൈസ്തവ പക്ഷത്തിന് ഉണ്ടെങ്കിലാണ് ചര്‍ച്ചയും സംവാദവും അനിവാര്യമാകുന്നുള്ളൂ.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 1)
ഇതിലെ ആദ്യ വാചകം താങ്കള്‍ എഴുതിയത് നുണയാണ്. കാരണം, ഈസ മുന്‍പ് ഞങ്ങള്‍ക്ക് നല്‍കിയ സംവാദ രൂപരേഖ ഒന്ന് വായിച്ചു നോക്കൂ, അതില്‍ താങ്കള്‍ അംഗീകരിച്ച പ്രമാണത്തില്‍ ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല!! താങ്കള്‍ അന്ന് പറഞ്ഞത് ഇപ്രകാരമാണ്:
“3. സംവാദത്തിന്‍റെ പ്രമാണമായി സ്വീകരിക്കേണ്ടത് ക്രിസ്തുയേശുവിന്‍റെയും മുഹമ്മദ് നബി(സ)യുടേയും ജീവിത അധ്യാപനങ്ങളെന്നു സ്ഥിരപ്പെട്ടവ ആയിരിക്കണം.” (മുഹമ്മദ് ഈസയുടെ ഒന്നാം കത്ത്, പേജ് 1)
ഇതിലെവിടെയാണ് ഖുര്‍ആന്‍ ഉള്ളത്? അതോ ഖുര്‍ആന്‍ എന്ന് വെച്ചാല്‍ മുഹമ്മദിന്‍റെ ജീവിത അധ്യാപനങ്ങള്‍ ആണെന്ന് ധരിച്ചു വെച്ചിരിക്കുകയാണോ താങ്കള്‍? അങ്ങനെയാണെങ്കില്‍ താങ്കള്‍ നുണ പറഞ്ഞതല്ല, പുതുതായി ഇസ്ലാം സ്വീകരിച്ച ഒരാളുടെ അറിവില്ലായ്മ മാത്രമാണത് എന്ന് കരുതി സാക്ഷി അതവഗണിക്കുന്നു. അതല്ലെങ്കില്‍ ഈ ഖണ്ഡികയുടെ ഒന്നാം വരി തന്നെ നുണ പറഞ്ഞു കൊണ്ടാണ് താങ്കള്‍ തുടങ്ങുന്നത് എന്ന് വ്യക്തം!
അടുത്ത വരിയാണ് അതിനേക്കാള്‍ രസകരം: “പക്ഷേ ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും ചര്‍ച്ചക്ക് പ്രമാണമായി അംഗീകരിക്കണം എന്നാണു ക്രൈസ്തവ പക്ഷം പറയുന്നത്” എന്നാണ് ഈസാ ഞങ്ങള്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത്!! ക്രൈസ്തവ മാര്‍ഗ്ഗം ആരംഭിക്കുകയും ഭൂമിയിലെമ്പാടും പരക്കാന്‍ തുടങ്ങുകയും ചെയ്തിട്ട് 2000 വര്‍ഷങ്ങള്‍ക്കടുത്തായി. ആ നാള്‍ മുതല്‍ ഇന്നുവരെയും പല കൂട്ടരുമായും ക്രൈസ്തവര്‍ സംവാദത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അന്നും ഇന്നും ക്രൈസ്തവരുടെ ഏക പ്രമാണം ബൈബിള്‍ മാത്രമാണ്. ലോകത്ത് ഇസ്ലാം മതം സ്ഥാപിതമായിട്ട് 1400 വര്‍ഷത്തിനടുത്തായി. മുഹമ്മദിന്‍റെ കാലം മുതല്‍ ഇന്നുവരെ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ ക്രൈസ്തവ-ഇസ്ലാം സംവാദങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഈ സംവാദങ്ങളിലും ക്രൈസ്തവരുടെ പ്രമാണം ബൈബിള്‍ മാത്രമാണ്. ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ പല സംവാദങ്ങളിലും മാറി മറിഞ്ഞു വന്നിട്ടുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും അതല്ല, ഖുര്‍ആനും എല്ലാ ഹദീസുകളും ഇസ്ലാമിന്‍റെ പ്രമാണമാണ് എന്ന് പറഞ്ഞവരുമായും ഖുര്‍ആനും സ്വഹീഹായ ഹദീസുകളും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയും മുസ്ലീമും മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും പിന്നെ ബുഖാരിയിലും മുസ്ലീമിലും ഉള്ള ചില ഹദീസുകള്‍ മാത്രമാണ് ഇസ്ലാമിന്‍റെ പ്രമാണം എന്ന് പറഞ്ഞവരുമായും ഖുര്‍ആനും ഹദീസുകളും ഇബ്ന്‍ കത്തീറും ഇമാം ഗസ്സാലിയും ഒക്കെ ഇസ്ലാമിന്‍റെ പ്രമാണങ്ങള്‍ ആണെന്ന് പറഞ്ഞവരുമായും ക്രിസ്ത്യാനികള്‍ സംവാദം നടത്തിയിട്ടുണ്ട്. അന്നും ഇന്നും ക്രിസ്ത്യാനികള്‍ക്ക് ഒരു പ്രമാണം മാത്രമേ ഉണ്ടായിട്ടുള്ളൂ, അത് ഏക സത്യദൈവത്തിന്‍റെ സമ്പൂര്‍ണ്ണ വെളിപ്പാടായ ബൈബിള്‍ ആണ്. എന്നാല്‍ കഴിഞ്ഞ 1400 വര്‍ഷങ്ങളായി നടന്ന സംവാദങ്ങളില്‍ ഇന്നുവരെ ഒരു മുസ്ലീം വിഭാഗവും ഉന്നയിക്കാത്ത ആവശ്യമാണ് ഇപ്പോള്‍ മുഹമ്മദ് ഈസാ ഉന്നയിച്ചിരിക്കുന്നത്. ബൈബിള്‍ എന്ന മുഴുവന്‍ പുസ്തകവും സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി അംഗീകരിക്കാന്‍ പാടില്ല എന്നാണ് മുഹമ്മദ് ഈസാ ആവശ്യപ്പെടുന്നത്!! അല്പം സുബോധമെങ്കിലും അവശേഷിച്ചിട്ടുള്ള ആരെങ്കിലും ആവശ്യപ്പെടുന്ന കാര്യമാണോ ഇത്? ഏതെങ്കിലും ക്രിസ്ത്യാനികള്‍ ഇത് സമ്മതിച്ചു കൊടുക്കുമോ? ഇല്ല എന്ന് മുഹമ്മദ് ഈസക്കും വ്യക്തമായി അറിയാം! അതുകൊണ്ടാണ് ഇങ്ങനെ ഒരു ആവശ്യം താങ്കള്‍ മുന്നോട്ടു വെച്ചത് എന്ന് മനസ്സിലാക്കാനുള്ള ബോധം സാക്ഷിക്കുണ്ട്.
താങ്കള്‍ ക്രൈസ്തവ വിശ്വാസങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചുകൊണ്ട് എഴുതിയ രണ്ടു പുസ്തകങ്ങളും പരിശോധിച്ചാല്‍, അതില്‍ നാല് സുവിശേഷങ്ങളെയും അപ്പോസ്തലപ്രവൃത്തികളേയും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് മുതലായ ലേഖനങ്ങളെയും പിന്നെ പഴയ നിയമത്തെയുമാണ് ഉദ്ധരിച്ചിരിക്കുന്നത്, അല്ലാതെ യേശുക്രിസ്തുവിന്‍റെ വചനങ്ങളെ മാത്രമായിരുന്നില്ല എന്ന് താങ്കള്‍ക്ക് തന്നെ അറിയാവുന്ന കാര്യമാണല്ലോ. ആ പുസ്തകങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, താങ്കള്‍ സാക്ഷിക്ക് നല്‍കിയ കത്തില്‍ തന്നെ പറഞ്ഞത്, “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്” എന്നാണ്. അതായത്, സംവാദത്തില്‍ താങ്കള്‍ ഞങ്ങളുടെ നേരെ വിഷയങ്ങള്‍ ഉന്നയിക്കുന്നത് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും, പക്ഷേ ഞങ്ങള്‍ അതിന് മറുപടി പറയേണ്ടത് ബൈബിളിലെ ചില പ്രത്യേക വചനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം, അല്ലേ? താങ്കള്‍ക്ക് ക്രിസ്ത്യാനികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ എന്ത് ആരോപണങ്ങള്‍ ഉന്നയിക്കാനും ബൈബിളിലെ ഏതു പുസ്തകവും ഉപയോഗിക്കാം, പക്ഷേ ക്രിസ്ത്യാനികള്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ബൈബിളിലെ മറ്റു പുസ്തകങ്ങള്‍ ഒന്നും ഉപയോഗിച്ച് കൂടാ, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ, അല്ലേ? ഇങ്ങനെ ശഠിക്കുന്നതിനെയല്ലേ മുഹമ്മദ് ഈസാ നമ്മള്‍ പച്ചമലയാളത്തില്‍ ഇരട്ടത്താപ്പ് എന്ന് പറയുന്നത്? ഒരു ദാവാക്കാരനെ സംബന്ധിച്ചിടത്തോളം ഇരട്ടത്താപ്പ് കാണിക്കുന്നത് വലിയ പ്രശ്നമല്ല എന്ന് ഞങ്ങള്‍ക്കറിയാം. കാരണം അല്ലാഹുവും മുഹമ്മദും അതിനുള്ള അനുവാദം അവനു നല്‍കുന്നുണ്ട് എന്നത് തന്നെ. എന്നാല്‍ സാക്ഷിയുമായി ചര്‍ച്ചക്ക് വരുമ്പോള്‍ ഇതുപോലെയുള്ള ഇരട്ടാത്താപ്പുകള്‍ ഒഴിവാക്കിയിട്ടു വരുന്നതായിരിക്കും നല്ലത് എന്ന് സ്നേഹബുദ്ധിയാല്‍ ഓര്‍മ്മിപ്പിക്കുന്നു.
താങ്കളടക്കമുള്ള ദാവാ പ്രവര്‍ത്തകരുടെ വ്യാജ വാദമുഖങ്ങളെ ഒന്നൊന്നായി വലിച്ചു കീറിയ, 2013 ഡിസംബര്‍ ഒന്നാം തിയ്യതി പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെയും ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതി പെരുമ്പാവൂരിന്‍റെയും ആഭിമുഖ്യത്തില്‍ നടന്ന സ്നേഹസന്ദേശം 2013 എന്ന പരിപാടിക്കിടയില്‍ പൊതുജനത്തെ സാക്ഷിനിര്‍ത്തിക്കൊണ്ട് അനില്‍കുമാര്‍ അയ്യപ്പനുമായി അന്ന് രാത്രി ഒമ്പത് മണിക്ക് തന്നെ സംവാദത്തിന് തയ്യാറായി താങ്കള്‍ മുന്നോട്ടു വന്നത് ക്രിസ്ത്യാനികളുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? രാത്രി ഒമ്പത് മണിക്ക് ഒരു സംവാദം പ്രായോഗികമല്ല എന്ന ബോദ്ധ്യമുള്ളതിനാല്‍ സാക്ഷി താങ്കളുടെ ആവശ്യം അംഗീകരിക്കുകയില്ലെന്നു താങ്കള്‍ക്കറിയാം. എന്നാല്‍ “ഞാന്‍ സാക്ഷിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് അവരുടെ പരിപാടിയില്‍ എല്ലാവരും കേള്‍ക്കെ വെല്ലുവിളിച്ചതാണ്, പക്ഷേ എന്‍റെ വെല്ലുവിളി സ്വീകരിക്കാനുള്ള ധൈര്യം സാക്ഷിക്ക് ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞ് അന്നത്തെ പെരുമ്പാവൂര്‍ പ്രോഗ്രാം മുഖാന്തരം താങ്കള്‍ക്കുണ്ടായ മാനക്കേട് കുറക്കാന്‍ വേണ്ടി താങ്കള്‍ നടത്തിയ വെറും നാലാംകിട തന്ത്രം മാത്രമായിരുന്നു രാത്രി ഒമ്പത് മണിക്ക് സംവാദത്തിന് തയ്യാറാണെന്ന വ്യാജേന നടത്തിയ ആ നാടകം. “സംവാദത്തിന് ക്രൈസ്തവരുടെ പ്രമാണമായി മുഴുവന്‍ ബൈബിളും ഉപയോഗിക്കാന്‍ പാടില്ല” എന്ന ഈ ആവശ്യം ഉന്നയിച്ചതില്‍ നിന്നും അത് വളരെ വ്യക്തമാണ്. മുഹമ്മദ് ഈസായുടെ ഈ ആവശ്യം അംഗീകാരയോഗ്യമല്ല എന്ന് സാക്ഷി പറഞ്ഞാല്‍ അതിന്‍റെ പേരില്‍ സംവാദത്തില്‍ നിന്നും തലയൂരാം എന്നാണ് മുഹമ്മദ് ഈസാ വ്യാമോഹിക്കുന്നത്. ഇതിനു മുന്‍പ് സംവാദത്തിന് വേണ്ടി ഈസയുമായി നടത്തിയ ഇടപാടുകളുടെ വെളിച്ചത്തില്‍ അക്കാര്യം മനസ്സിലാക്കാനുള്ള വിവേകം ഞങ്ങള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ, ഇതിനു മുന്‍പ് ഈസാ പലവട്ടം ഒഴിഞ്ഞുമാറിപ്പോയത് പോലെ ഇപ്രാവശ്യവും ഒഴിഞ്ഞു മാറിപ്പോകരുത് എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുള്ളത് കൊണ്ട് ഈസായുടെ ഈ ആവശ്യം ഞങ്ങള്‍ അംഗീകരിക്കുന്നു എന്നറിയിച്ചു കൊള്ളുന്നു!! ഈസാ ആവശ്യപ്പെട്ടത് പോലെ മുഴുവന്‍ ബൈബിളും അല്ല, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രം ഞങ്ങളുടെ പ്രമാണമായി സ്വീകരിച്ചു കൊണ്ട് മുഹമ്മദ് ഈസയുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്!!
സംവാദത്തിനുള്ള ഈസയുടെ ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്ന് ഖുര്‍ആന്‍ ആണെന്ന് വ്യക്തമാക്കിക്കൊണ്ട് “ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന ഈ വിഷയങ്ങള്‍ ശരി വെക്കുന്ന നിലപാടാണ് ഞാന്‍ ഇന്ന് വേദഗ്രന്ഥമായി വിശ്വസിക്കുന്ന പരിശുദ്ധ ക്വുര്‍ ആനും പറയുന്നത്” എന്നു താങ്കള്‍ മുകളില്‍ പറഞ്ഞല്ലോ, സംവാദത്തില്‍ ആ ഖുര്‍ആന്‍റെ കാര്യത്തിലും ഇതേ നിലപാട് തന്നെ താങ്കള്‍ സ്വീകരിക്കണം എന്നൊരു നിബന്ധന മാത്രമേ താങ്കളുടെ ആവശ്യം അംഗീകരിക്കാനായി ഞങ്ങള്‍ മുന്നോട്ടു വെക്കുന്നുള്ളൂ. അതിലുള്ള അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ താങ്കളുടെ പ്രമാണമായി ഞങ്ങള്‍ അംഗീകരിക്കുകയുള്ളൂ! മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമല്ല!! അള്ളാഹു മുഹമ്മദിന് നേരിട്ട് പറഞ്ഞു കൊടുത്ത വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ താങ്കളുടെ പ്രമാണമായി സ്വീകരിക്കുകയുള്ളൂ, അല്ലാത്തവ തള്ളിക്കളയും. അള്ളാഹു മുഹമ്മദിന് ഈ വാക്കുകള്‍ പറഞ്ഞു കൊടുത്തതിനു രണ്ട് സാക്ഷികള്‍ ഉണ്ടാകുകയും വേണം. സാക്ഷികളുടെ കാര്യം ഖുര്‍ആനില്‍ തന്നെ വേണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമില്ല, ഹദീസുകളില്‍ കാണിച്ചു തന്നാലും മതി, ഞങ്ങള്‍ അംഗീകരിച്ചോളാം.
യേശുക്രിസ്തു പറഞ്ഞ വചനങ്ങള്‍ക്ക് സാക്ഷികള്‍ ഉണ്ട്. ബൈബിളിലെ ഒരു ഭാഗം ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്: “മഹാപുരോഹിതന്‍ യേശുവിനോടു അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു. അതിന്നു യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു” (യോഹ.18:19-21). ഇവിടെ യേശുക്രിസ്തു പറയുന്നത് “താന്‍ ജനങ്ങളെ ഉപദേശിച്ചത് പരസ്യമായിട്ടായിരുന്നു, തന്‍റെ ഉപദേശങ്ങള്‍ കേട്ട അനേകര്‍ ഉണ്ട്, താന്‍ എന്താണ് പഠിപ്പിച്ചത് എന്ന് അവരോടു പോയി ചോദിക്കുവിന്‍” എന്നാണ്. ഇതില്‍ നിന്നും നമുക്ക് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം യേശുക്രിസ്തു പറയാത്തതോ പഠിപ്പിക്കാത്തതോ ആയ കാര്യങ്ങള്‍ ഒന്നും ശിഷ്യന്മാര്‍ക്ക് യേശുക്രിസ്തുവിന്‍റെ പേരില്‍ എഴുതി വെക്കാന്‍ പറ്റില്ല എന്നാണ്. ഉപദേശം കേട്ടിട്ടുള്ള അനേകര്‍ ഉണ്ട്, ശിഷ്യന്മാര്‍ യേശുക്രിസ്തുവിന്‍റെ പേരില്‍ ഇല്ലാക്കഥകള്‍ എഴുതിയാല്‍ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകള്‍ കേട്ടിട്ടുള്ള സാമാന്യ ജനം ശിഷ്യന്മാര്‍ക്കെതിരെ രംഗത്ത് വരും എന്നുറപ്പാണ്. അങ്ങനെ ആരെങ്കിലും രംഗത്ത് വന്നതായി ബൈബിളിലോ ചരിത്രത്തിലോ യാതൊരു വിധമായ രേഖകളും ഇല്ലാത്തതുകൊണ്ട് ശിഷ്യന്മാര്‍ എഴുതിയ സുവിശേഷങ്ങളും ലേഖനങ്ങളും അവിശ്വസിക്കേണ്ട കാര്യമില്ല. അത് മാത്രമല്ലാതെ, പരിശുദ്ധാത്മാവ് വരുമ്പോള്‍ ശിഷ്യന്മാരെ സകല സത്യത്തിലും വഴി നടത്തേണ്ടതിന് പരിശുദ്ധാത്മാവ് കൂടുതല്‍ കാര്യങ്ങള്‍ ശിഷ്യന്മാര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കും എന്ന് യേശുക്രിസ്തു വാഗ്ദത്തം ചെയ്തിട്ടുമുണ്ടായിരുന്നു. ആ വാഗ്ദത്ത പൂര്‍ത്തീകരണം കൂടിയാണ് പൗലോസ് അടക്കമുള്ള ശിഷ്യന്മാര്‍ എഴുതിയ ലേഖനങ്ങള്‍. അതുകൊണ്ടു, യേശുക്രിസ്തുവിന്‍റെ വചനപ്രകാരം പരിശോധിച്ചാല്‍ തന്നെ, മത്തായി മുതല്‍ വെളിപ്പാട് വരെയുള്ള പുസ്തകങ്ങള്‍ എല്ലാം തന്നെ ക്രിസ്ത്യാനികളുടെ ആധികാരിക പ്രമാണമാണ് എന്ന് തെളിയുന്നു.
എന്നാല്‍ ഖുര്‍ആന്‍റെ കാര്യത്തിലേക്ക് വന്നാലോ, അവിടെ ഈ ആധികാരികത കാണാന്‍ കഴിയുമോ? ഇല്ല എന്നതാണ് വസ്തുത. മുഹമ്മദിന് ജിബ്രീല്‍ പ്രത്യക്ഷപ്പെട്ടെന്നു മുഹമ്മദ് പറയുന്നു, ആരെങ്കിലും കണ്ടിട്ടുണ്ടോ ജിബ്രീല്‍ മുഹമ്മദിന് പ്രത്യക്ഷപ്പെടുന്നത്? ഇല്ല, ഒരാളും കണ്ടിട്ടില്ല! ഒരു ഹദീസ് ഞങ്ങള്‍ തരാം, അപ്പോള്‍ മനസ്സിലാകും, ജിബ്രീലിനെ വേറെ ആരും കണ്ടിട്ടില്ല എന്ന്:
“ആയിഷ(റ) പറയുന്നു: ഒരിക്കല്‍ തിരുമേനി എന്നോടിങ്ങനെ അരുളി: “ആയിഷ! ഇതാ ജിബ്രീല്‍ നിനക്ക് സലാം പറയുന്നു. അപ്പോള്‍, ‘വഅലൈ ഹിസ്സലാം-വറഹ്മത്തുല്ലാഹി-വബറക്കാത്തുഹു’ എന്ന് പറഞ്ഞ് അവര്‍ സലാമിന് മറുപടി നല്‍കി. തുടര്‍ന്ന് കൊണ്ട് ആയിഷ പറഞ്ഞു: “നബി കാണുന്നത് എനിക്ക് കാണാന്‍ കഴികയില്ലല്ലോ” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 59, ഹദീസ് നമ്പര്‍ 1322, പേജ് 662).
ഇതില്‍ നിന്ന് വളരെ വ്യക്തമാണ് ജിബ്രീലിനെ ആയിശ പോലും കണ്ടിട്ടില്ല എന്ന കാര്യം. ഇനി ഈ ജിബ്രീല്‍ അല്ലാഹുവിന്‍റെ അടുക്കല്‍ നിന്നാണ് വരുന്നതെന്നതിനോ ജിബ്രീല്‍ അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിനോ വല്ല തെളിവുമുണ്ടോ? ഇല്ലേ ഇല്ല! ഇനി മുഹമ്മദ് അല്ലാഹുവിനെ കണ്ടിട്ടുണ്ട് എന്നതിന് വല്ല സാക്ഷികളുമുണ്ടോ? അതിനും ഇല്ലേ ഇല്ല എന്ന് തന്നെ ഉത്തരം!! ഒരു ഹദീസ് ഞങ്ങള്‍ തരുന്നു:
മസ്റൂഖ് നിവേദനം: ഞാനൊരിക്കല്‍ ആഇശയുടെ അടുക്കല്‍ ചാരി നില്‍ക്കുകയായിരുന്നു. ആ അവസരത്തില്‍ അവര്‍ പറഞ്ഞു: ‘ഹേ, ബഹുമാന്യനായ മസ്റൂഖേ, (താഴെ പറയുന്ന) മൂന്നു കാര്യങ്ങളില്‍ ഒന്ന് പറയുന്നവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവു ആരോപിക്കുകയാണ് ചെയ്യുന്നത്.” ഞാന്‍ ചോദിച്ചു: “ഏതാണവ?” അവര്‍ പറഞ്ഞു: “ഏതൊരാള്‍ മുഹമ്മദ് നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. നിവേദകന്‍ പറയുന്നു: ഞാന്‍ ചാരി നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ ശരിക്ക് ഇരുന്നിട്ട് പറഞ്ഞു: ‘സത്യവിശ്വാസികളുടെ മാതാവേ, അവിടുന്ന് എനിക്ക് അല്പം സാവകാശം തരണം. ധൃതിപ്പെടരുത് (എനിക്ക് ചില സംശയങ്ങളുണ്ട്.) നിശ്ചയമായും നബി അവനെ (അല്ലാഹുവിനെ) തെളിഞ്ഞ മണ്ഡലത്തില്‍ (ചക്രവാളത്തില്‍) വെച്ച് കണ്ടിരിക്കുന്നുവെന്നും നിശ്ചയമായും മറ്റൊരുപ്രാവശ്യവും നബി അവനെ കണ്ടിരിക്കുന്നുവെന്നും അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടില്ലേ?’ അപ്പോള്‍ ആഇശ പറഞ്ഞു: ‘അതിനെക്കുറിച്ച് ഈ സമുദായത്തില്‍ നിന്ന് ആദ്യമായി നബിയോട് ചോദിച്ചത് ഞാനാണ്. അന്നേരം നബി പറഞ്ഞത് അത് ജിബ്‌രീല്‍ ആണെന്നാണ്. ‘ഈ രണ്ട് പ്രാവശ്യമല്ലാതെ യഥാര്‍ത്ഥ രൂപത്തില്‍ ഞാന്‍ (നബി_ അദ്ദേഹത്തെ കണ്ടിട്ടില്ല. (ഈ രണ്ട് പ്രാവശ്യവും) ആകാശഭൂമികളുടെ ഇടയെ മുഴുവനും മറയത്തക്കവണ്ണം അദ്ദേഹത്തിന്‍റെ ഭയങ്കര രൂപത്തില്‍ അദ്ദേഹം ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നത് ഞാന്‍ കണ്ടു.’ അവര്‍ (ആഇശ) തുടര്‍ന്ന് പറഞ്ഞു: കണ്ണുകള്‍ക്ക് അവനെ കാണാന്‍ കഴിയുകയില്ല, അവന്‍ കണ്ണുകളെ കാണും. അവന്‍ സൂക്ഷ്മമായ ജ്ഞാനമുള്ളവനും ശരിക്ക് അറിയുന്നവനുമാണ് എന്ന് പ്രതാപശാലിയായ അല്ലാഹു പറയുന്നത് നീ കേട്ടിട്ടില്ലേ? (മാത്രമല്ല) സന്ദേശം അറിയിക്കുക അല്ലെങ്കില്‍ ഒരു മറയ്ക്ക് പിന്നില്‍ നിന്നും (സംസാരിക്കുക) അല്ലെങ്കില്‍ ദൂതനെ അയക്കുക എന്നീ രൂപങ്ങളിലല്ലാതെ യാതൊരു മനുഷ്യനോടും അല്ലാഹു സംസാരിക്കുകയില്ല. അവന്‍ ഉന്നതനും തത്വജ്ഞാനിയുമാണ് എന്നതുവരെ അല്ലാഹു പറഞ്ഞത് നീ കേട്ടിട്ടില്ലേ?’ (അവര്‍ തുടര്‍ന്നു): ‘അതുപോലെ നബി അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് വല്ലതും മറച്ചു വെച്ചിരിക്കുന്നുവെന്ന് പറയുന്നവനും അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്. (കാരണം) അല്ലാഹു പറയുന്നു: ഹേ നബിയേ, താങ്കളുടെ റബ്ബില്‍ നിന്ന് ഇറക്കപ്പെട്ടത് (ജനങ്ങള്‍ക്ക്) എത്തിച്ചു കൊടുക്കുക. അത് താങ്കള്‍ ചെയ്തിട്ടില്ലെങ്കില്‍ താങ്കള്‍ ദൌത്യം പൂര്‍ത്തിയാക്കിയിട്ടില്ല.’ (ആഇശ തുടര്‍ന്നു) ‘നബിക്ക് അദൃശ്യകാര്യങ്ങള്‍ അറിയും എന്ന് വല്ലവനും പറയുകയാണെങ്കില്‍ അവനും അല്ലാഹുവിന്‍റെ പേരില്‍ വമ്പിച്ച ഒരു കളവ് ആരോപിച്ചവനാണ്. (കാരണം) ‘അല്ലാഹു പറയുന്നു: അല്ലാഹു ഒഴികെ ആകാശഭൂമികളിലുള്ള യാതൊരാളും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല.’ (സ്വഹീഹ് മുസ്ലീം, വാള്യം 1, ഭാഗം 1, ഹദീസ് നമ്പര്‍ . 287 (177)
“ഏതൊരാള്‍ മുഹമ്മദ് നബി അവിടത്തെ റബ്ബിനെ കണ്ടിരിക്കുന്നു എന്ന് പറയുന്നുവോ അവന്‍ അല്ലാഹുവിന്‍റെ പേരില്‍ ഗുരുതരമായ കളവ് ആരോപിക്കുകയാണ്” എന്നത്രേ ആഇശ പറയുന്നത്. മാത്രമല്ല, യാതൊരു മനുഷ്യനോടും നേരിട്ട് അല്ലാഹു സംസാരിക്കുകയില്ല എന്നും ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഖുര്‍ആനില്‍ ഉള്ളത് അല്ലാഹു മുഹമ്മദിനോട് പറഞ്ഞ വചനങ്ങള്‍ അല്ല, മലക്ക് മുഹമ്മദിനോട് പറഞ്ഞതായി ആരോപിക്കപ്പെടുന്ന വചനങ്ങള്‍ ആണെന്ന് ഇസ്ലാമിക പ്രമാണങ്ങള്‍ പ്രകാരം വ്യക്തം. മലക്കിന്‍റെ വചനങ്ങള്‍ ഞങ്ങള്‍ക്ക് സ്വീകാര്യമല്ല, അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമേ ഞങ്ങള്‍ മുഹമ്മദ് ഈസായുടെ പ്രമാണമായി അംഗീകരിക്കുകയുള്ളൂ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ. അല്ലാഹുവിന്‍റെ വചനങ്ങള്‍ ഈസ എവിടുന്നെടുത്തു കൊണ്ടുവന്ന് തന്‍റെ വാദമുഖങ്ങള്‍ സ്ഥാപിക്കും എന്നറിയാന്‍ ഞങ്ങള്‍ക്ക് അനല്പമായ ആകാംക്ഷയുണ്ട്. ഏതായാലും സംവാദത്തിന് മലക്കിന്‍റെ വചനങ്ങള്‍ അല്ലാതെ അല്ലാഹുവിന്‍റെ വചനങ്ങള്‍ മാത്രമുള്ള ഖുര്‍ആന്‍ എടുക്കാന്‍ മുഹമ്മദ് ഈസാ തയ്യാറാണെങ്കില്‍ യേശുക്രിസ്തുവിന്‍റെ വചനങ്ങള്‍ മാത്രം എടുത്തു കൊണ്ടുള്ള സംവാദത്തിന് സാക്ഷിയും തയ്യാറാണ് എന്നറിയിക്കുന്നു!
മാത്രമല്ല, ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യമാണ് എന്ന കാര്യം താങ്കളെപ്പോലെ തന്നെ സാക്ഷിക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഖുര്‍ആനില്‍ നിന്നും തെളിവുകള്‍ ഉദ്ധരിക്കുമ്പോള്‍ അതിന് ഹദീസിന്‍റെ പിന്‍ബലം വേണമല്ലോ, അങ്ങനെ ഉദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ എല്ലാം തന്നെ മുഹമ്മദ് നേരിട്ട് പറഞ്ഞതായിരിക്കണം. ‘മുഹമ്മദ് ഇങ്ങനെ പറഞ്ഞു’ എന്ന നിലയിലുള്ള സ്വഹാബിമാരുടെ വാക്കുകള്‍ ഞങ്ങള്‍ അംഗീകരിക്കുകയില്ല! ഹദീസ് രചയിതാവിനോട് മുഹമ്മദ് നേരിട്ട് പറഞ്ഞ ഹദീസുകള്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുകയുള്ളൂ. ഇസ്ലാമിലെ രണ്ടാം പ്രമാണമായി നിങ്ങള്‍ കൊണ്ട് നടക്കുന്ന പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹ് ബുഖാരി പോലും എഴുതപ്പെടുന്നത് മുഹമ്മദ് മരിച്ചു 241 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നുള്ളതിനാല്‍ ഈസ എങ്ങനെയാണ് മുഹമ്മദ് നേരിട്ട് പറഞ്ഞ ഹദീസുകള്‍ കൊണ്ട് വരിക എന്നറിയാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. സ്വഹാബിമാര്‍ മുഹമ്മദില്‍ നിന്നും നേരിട്ട് ഹദീസ് രേഖപ്പെടുത്തി വെച്ചു എന്നു വാദിക്കാന്‍ നിന്നിട്ട് കാര്യമില്ല, അത് സ്വഹാബിമാര്‍ക്ക് നേരെ ഉന്നയിക്കുന്ന കടുത്ത ആരോപണമാണ്. അവര്‍ മുഹമ്മദിനെ അനുസരിക്കാത്തവര്‍ ആണെന്നുള്ള ആരോപണം!! ഇതാ, ഈ ഹദീസ് നോക്കൂ:
“അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: ‘നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ് പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ് നമ്പര്‍.17).
ഈ ഹദീസ് പ്രകാരം അവര്‍ ഖുര്‍ആന്‍ അല്ലാതെ വേറെ ഒന്നും മുഹമ്മദില്‍ നിന്ന് രേഖപ്പെടുത്തിവെക്കാന്‍ പാടില്ല. ഇനി അങ്ങനെ രേഖപ്പെടുത്തി വെച്ചിട്ടുണ്ടെങ്കില്‍ത്തന്നെ, “അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുക, നിങ്ങള്‍ വിശ്വാസികളാണെങ്കില്‍” എന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക് വിരുദ്ധമാണത്!! മുഹമ്മദ് പറഞ്ഞത് അനുസരിക്കാന്‍ മടിക്കാത്തവരായിരുന്നു സ്വഹാബിമാര്‍ എങ്കില്‍ അവര്‍ക്ക് മുഹമ്മദിന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കുന്നതിനും മടിക്കേണ്ട കാര്യമില്ല. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ഒരു ഹദീസും വിശ്വസിക്കാന്‍ പറ്റില്ല. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?
വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“നേരെ മറിച്ച്, മുസ്ലീങ്ങളുടെ ഈ വാദത്തിന് ഞങ്ങള്‍ക്ക് എതിര്‍വാദം ഇല്ലെന്നും യേശുക്രിസ്തു പഠിപ്പിച്ചതായി ആരോപണ വിധേയമായ ആദര്‍ശങ്ങളെ ഞങ്ങളും കാണുന്നില്ല എന്ന് ക്രൈസ്തവരും സമ്മതിച്ചാല്‍ എന്‍റെ വാദം നിങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് വരുകയാണ് എങ്കില്‍ പരസ്പരം ഉള്ള ഒരു സമ്മതപത്രം എഴുതി ഒപ്പിട്ട് സ്നേഹപൂര്‍വ്വം നമുക്ക് ചര്‍ച്ചകള്‍ അവസാനിപ്പിക്കാം. എന്നാല്‍ ക്രൈസ്തവ പക്ഷം അതിന്‍റെ ഭവിഷ്യത്തുകള്‍ തിരിച്ചറിഞ്ഞ് എന്‍റെ വാദത്തിനു എതിര്‍വാദം നടത്തുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം ദൈവനിയോഗിതനായ യേശുക്രിസ്തു, ക്രിസ്തുമതത്തിന്‍റെ ആദര്‍ശ രൂപീകരണത്തില്‍ പങ്കു വഹിച്ചിട്ടില്ല എന്ന് തുറന്നു സമ്മതിക്കലായിരിക്കും ഫലം. ഇത് നിഷ്കളങ്കരായ ക്രിസ്തു സ്നേഹികളെ ഒരു പുനര്‍ ചിന്തക്ക് പ്രേരിപ്പിക്കും എന്നതില്‍ സംശയമില്ല.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 1)
ഇതിലെ ആദ്യവരിയില്‍ താങ്കള്‍ പറയുന്നത് പോലെ ഇത് മുസ്ലീങ്ങളുടെ വാദമാണോ? ലോകത്ത് ഇന്നുവരെ ഏതെങ്കിലും മുസ്ലീങ്ങള്‍ ക്രിസ്ത്യാനികളുമായി നടത്തിയിട്ടുള്ളതോ ഇപ്പോള്‍ നടത്താന്‍ പോകുന്നതോ ആയ ഒരു സംവാദത്തില്‍ “ക്രിസ്ത്യാനികളുടെ പ്രമാണമായി മുഴു ബൈബിളും അംഗീകരിക്കാന്‍ പറ്റില്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ” എന്നൊരു വാദം മുന്നോട്ടു വെച്ചത് കാണിച്ചു തരാന്‍ കഴിയുമോ? സൃഗാല ബുദ്ധിയോടുകൂടെ താങ്കള്‍ ഉന്നയിച്ച വിഡ്ഢിത്തരത്തിന് എന്തിനാണ് പാവപ്പെട്ട മുസ്ലീം സമൂഹത്തെ മുഴുവന്‍ ഉത്തരവാദികളാക്കുന്നത്? ഏതായാലും താങ്കള്‍ ഉന്നയിച്ച ഈ ദുര്‍ബല വാദത്തിനുള്ള സാക്ഷിയുടെ മറുപടി മുകളില്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ഇനിയും ആവര്‍ത്തിക്കേണ്ട കാര്യമില്ലല്ലോ.
സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറി രക്ഷപ്പെടാനുള്ള താങ്കളുടെ വ്യഗ്രത താഴെയുള്ള ഖണ്ഡിക വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും:
“എന്‍റെ വാദത്തിനു എതിര്‍വാദം ഇല്ലെന്ന് സമ്മതിച്ചതിനുശേഷം, യേശുക്രിസ്തുവിന്‍റെ അദ്ധ്യാപനത്തോടൊപ്പം പൗലോസിന്‍റെ ലേഖനങ്ങളും ആരെഴുതിയത് എന്ന് വ്യക്തതയില്ലാത്ത എബ്രായ ലേഖനവും കാനോനികമായി സ്വീകരിക്കണോ എന്ന് സംശയിച്ച് ക്രൈസ്തവര്‍ തന്നെ നൂറ്റാണ്ടുകളോളം അകറ്റി നിര്‍ത്തിയിരുന്ന പുസ്തകങ്ങളും ഉള്‍ക്കൊള്ളുന്ന മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം. യേശുവിന്‍റെ ദിവ്യത്വത്തെ സംബന്ധിച്ച് ബൈബിള്‍ മുഴുവനും മാനദണ്ഡമാക്കി നിങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത് യഹോവ സാക്ഷികളുമായാണ്. എന്നാല്‍ അവര്‍ക്കായി തയ്യാറാക്കിയിട്ടുള്ള കുറിപ്പ് ഉപയോഗിച്ച് ഇസ്ലാമിക പക്ഷവുമായി സംവാദം നടത്തുവാന്‍ ആഗ്രഹിക്കുന്നത്, നന്നേ ചുരുങ്ങിയപക്ഷം ഇസ്ലാമിക വാദത്തെ സംബന്ധിച്ചുള്ള അറിവിന്‍റെ അഭാവമാണ് പ്രകടമാക്കുന്നത്.’ (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 1,2)
സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്നും എങ്ങനെയെങ്കിലും തലയൂരി രക്ഷപ്പെടണം എന്നതാണ് താങ്കളുടെ മനസ്സിലെ വ്യാമോഹമെന്ന് വളരെ വ്യക്തമാക്കുന്ന വരിയാണ് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നുള്ളത്. സാക്ഷി ഇന്നുവരെ ഏതൊരു സംവാദത്തിലും തങ്ങളുടെ പ്രമാണമായി അംഗീകരിച്ചിട്ടുള്ളത് ഉല്‍പ്പത്തി മുതല്‍ വെളിപ്പാടു വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ മുഴുബൈബിളിനെയാണ്. അത് മുഹമ്മദ് ഈസക്കും അറിയാവുന്ന കാര്യമാണ്. സാക്ഷിയുടെ പെരുമ്പാവൂര്‍ പ്രോഗ്രാമിനിടയില്‍ വെച്ച് രാത്രി 9 മണിക്ക്, “ഇപ്പോള്‍ത്തന്നെ സംവാദം നടത്താന്‍ ഞാന്‍ തയ്യാറാണ്” എന്ന് പറഞ്ഞ് മുഹമ്മദ് ഈസ മുന്നോട്ടു വന്നത് സാക്ഷിയുടെ പ്രമാണം മുഴു ബൈബിളും ആണെന്ന് അറിയാതെയാണോ? ഈ വിധത്തിലുള്ള തന്ത്രങ്ങളിലൂടെ താങ്കള്‍ ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നത്? ക്രൈസ്തവരെ ഏതായാലും ഇത് പറഞ്ഞ് പറ്റിക്കാന്‍ പറ്റില്ല. പിന്നെയുള്ളത് സംവാദത്തിന് താങ്കള്‍ തയ്യാറാണ് എന്ന് തെറ്റിദ്ധരിച്ച് താങ്കളെ വിശ്വസിച്ച് കൂടെ നില്‍ക്കുന്ന മുസ്ലീങ്ങളാണ്. അവര്‍ക്ക് താങ്കള്‍ മുന്നോട്ടു വെച്ച ഈ വാദത്തിന്‍റെ മണ്ടത്തരം മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് സാക്ഷിക്കുള്ള താങ്കളുടെ മറുപടിക്കത്ത് ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെ അവര്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. ഏതായാലും താങ്കള്‍ എഴുതിയ ആ വരിയിലെ അവസാന ഭാഗത്തോട് സാക്ഷിയും യോജിക്കുന്നു, നമ്മള്‍ തമ്മിലുള്ള സംവാദ വിഷയം അതല്ല. സാക്ഷിയും മുഹമ്മദ് ഈസയും തമ്മിലുള്ള സംവാദ വിഷയം എന്താണെന്ന് കഴിഞ്ഞ കത്തില്‍ ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു, താങ്കള്‍ ഒരു പക്ഷേ അത് ശ്രദ്ധിച്ചു വായിച്ചു കാണില്ല എന്ന് തോന്നുന്നു. അതുകൊണ്ട് ഒരിക്കല്‍ കൂടി അത് കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അത് താഴെ കൊടുക്കാം:
“ഇനി, ഇസ്ലാമിക വിഷയത്തില്‍ വേണ്ടത്ര ഗ്രാഹ്യമില്ലാത്തത് കൊണ്ട് മുഹമ്മദിന്‍റെ പ്രവാചകത്വം എന്ന വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ വിഷയാവതരണം കേട്ടതിനു ശേഷം ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഹമ്മദ് ഈസാക്ക് കഴിവില്ലാത്തത് കൊണ്ട് ഇസ്ലാമിക പണ്ഡിതന്മാരുടെ അടുക്കല്‍ ചെന്ന് ഞങ്ങളുന്നയിച്ച ചോദ്യങ്ങള്‍ കൊടുത്ത് അവയ്ക്കൊക്കെ ഉത്തരം വാങ്ങി വന്ന് പിന്നെ മറുപടി പറഞ്ഞ് ഇസ്ലാമിക വിഷയത്തില്‍ താങ്കള്‍ക്ക് നല്ല അറിവുണ്ട് എന്ന് കാണിച്ചു മുസ്ലീങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഇപ്രകാരമുള്ള ക്രമീകരണം താങ്കള്‍ നടത്തുന്നതെങ്കില്‍, സാക്ഷി മറ്റൊരു പോംവഴി മുന്നോട്ടു വെക്കുന്നു. സാക്ഷിയുമായുള്ള ഏതൊരു സംവാദത്തിലും ഇരു പക്ഷത്തുനിന്നും തത്തുല്യമായ ഓരോ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം എന്നതാണ് സാക്ഷിയുടെ പ്രഖ്യാപിത നിലപാടെങ്കിലും, “ശ്രീ.മുഹമ്മദ് ഈസായുമായി സംവാദം നടത്താന്‍ സാക്ഷി തയ്യാറാണ്” എന്ന് പെരുമ്പാവൂരില്‍ വെച്ച് പൊതുജനം കേള്‍ക്കേ പരസ്യമായി ഞങ്ങള്‍ പ്രസ്താവിച്ചിട്ടുള്ളതിനാല്‍, ഞങ്ങളുടെ ആ പ്രസ്താവന സത്യസന്ധവും ആത്മാര്‍ഥതയും നിറഞ്ഞതായത് കൊണ്ട് എങ്ങിനേയും ഈ സംവാദം നടത്തുവാന്‍ സാക്ഷി താല്പര്യപ്പെടുന്നു. ആയതിലേക്ക്, സാക്ഷിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നും വ്യതിചലിച്ചു കൊണ്ട് മുഹമ്മദ് ഈസയുമായി ഒറ്റ ഒരു വിഷയത്തില്‍ മാത്രം സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണെന്ന് അറിയിക്കുന്നു. ‘പൌലോസിന്‍റെ അപ്പോസ്തലത്വം, മുഹമ്മദിന്‍റെ പ്രവാചകത്വം’ എന്നിങ്ങനെ രണ്ടു വിഷയങ്ങളില്‍ സംവാദം നടത്തുന്നതിനു പകരം, ശ്രീ.മുഹമ്മദ് ഈസ എഴുതിയ “യേശുമിശിഹാ ഏതു പക്ഷത്ത്? ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ രണ്ടു പുസ്തകങ്ങളില്‍ ഉള്ള വിഷയത്തില്‍ മാത്രമായി സംവാദം നടത്തുവാന്‍ സാക്ഷി തയ്യാറാണ്. അതാകുമ്പോള്‍, ആ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ഞങ്ങള്‍ എന്തെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ ഉത്തരമന്വേഷിച്ചു താങ്കള്‍ ഇസ്ലാമിക പണ്ഡിതരുടെ അടുത്തേക്ക് പോകേണ്ട കാര്യമില്ലല്ലോ. കാരണം, താങ്കള്‍ പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങളായിരിക്കുമല്ലോ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. (താങ്കള്‍ എഴുതിയതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താങ്കള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണ് എന്ന കാര്യം സാന്ദര്‍ഭികമായി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.)
സാക്ഷി മുന്നോട്ടു വെക്കുന്ന ഈ ഓഫര്‍ താങ്കള്‍ ആര്‍ജ്ജവത്തോടെ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ജനാബ് എം.എം.അക്ബര്‍ മൌലവി ആദ്യകാലത്ത് മറ്റു മതങ്ങളെ വിമര്‍ശിച്ചു പുസ്തകമെഴുതിയത് പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിച്ചു കൊണ്ടായിരുന്നില്ല എന്നും ഇപ്പോള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാര്യങ്ങള്‍ പഠിച്ചപ്പോള്‍ മുന്‍ നിലപാടുകളില്‍ പലതിനും താന്‍ മാറ്റം വരുത്തിയിരിക്കുന്നു എന്നു തുറന്നു സമ്മതിക്കുന്നതും, അങ്ങനെ പഠിക്കാത്തവന്‍ പുസ്തകമെഴുതുന്നതിന്‍റെ പൊള്ളത്തരം ശ്രീ.പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തോട് കൂടി തുറന്നു കാണിക്കുന്നതുമായ ഒരു വീഡിയോ ക്ലിപ്പ് ഞങ്ങള്‍ പെരുമ്പാവൂരില്‍ പ്രദര്‍ശിപ്പിച്ചത് താങ്കളും കാണുകയുണ്ടായല്ലോ. താങ്കള്‍ എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകം എഴുതിയ ഒരാളാണെന്ന് സാക്ഷി കരുതുന്നില്ല. അതുകൊണ്ടുതന്നെ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ മാത്രം ഒരു സംവാദം നടത്താന്‍ സാക്ഷി തയ്യാറാകുമ്പോള്‍ താങ്കള്‍ അതിനെ സഹര്‍ഷം സ്വാഗതം ചെയ്യും എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. താങ്കള്‍ ഈ ഓഫറും സ്വീകരിക്കാതെ സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെങ്കില്‍, എം.എം.അക്ബര്‍ മൌലവിയെപ്പോലെ കാര്യങ്ങള്‍ പ്രമാണരേഖകളുടെ വെളിച്ചത്തില്‍ പഠിക്കാതെ മനസ്സില്‍ തോന്നിയതൊക്കെ തന്‍റെ ഭാവനക്കൊത്തവിധം എഴുതി പ്രസിദ്ധീകരിച്ചതാണ് ആ രണ്ടു പുസ്തകങ്ങളെന്നും, ഭാവിയില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ താങ്കള്‍ സത്യം ഗ്രഹിച്ച് എം.എം.അക്ബര്‍ മൌലവിയെപ്പോലെ നിലപാട് തിരുത്താന്‍ തയ്യാറാകുകയും ജീവനില്‍ കൊതിയില്ലാത്ത വ്യക്തിയാണെങ്കില്‍ പ്രമാണരേഖകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ സത്യത്തിന് അനുസൃതമായി ജീവിക്കുവാന്‍ വേണ്ടി ഇസ്ലാം ഉപേക്ഷിച്ചു ക്രിസ്തുവിനെ കര്‍ത്താവും രക്ഷകനും ദൈവവുമായി അംഗീകരിച്ചു ദൈവത്തിങ്കലേക്ക് വരികയും ചെയ്യും എന്ന സത്യം പൊതുജനത്തിനു മനസ്സിലാകും എന്ന് ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ട് ലോകത്ത് നിലവിലുള്ള സംവാദ രീതിയില്‍ തന്നെ സംവാദം നടത്തുവാന്‍ താങ്കള്‍ തയ്യാറാകണം എന്ന് സാക്ഷി ആവശ്യപ്പെടുന്നു.”
മുകളില്‍ എഴുതിയത് താങ്കള്‍ ഇപ്പോള്‍ ശ്രദ്ധിച്ചു വായിച്ചിട്ടുണ്ടാകും എന്ന് ഞങ്ങള്‍ കരുതുന്നു. രൂപീകൃതമായ കാലം മുതല്‍ ഇന്നുവരെ ഒറ്റ വിഷയത്തില്‍ മാത്രമായി സംവാദം നടത്തിയ ചരിത്രം സാക്ഷിക്കില്ല! ‘ക്രൈസ്തവ പക്ഷത്തു നിന്ന് ഒരു വിഷയം, തത്തുല്യമായ ഒരു വിഷയം എതിര്‍പക്ഷത്ത് നിന്നും’ എന്നുള്ളതാണ് സംവാദത്തെ സംബന്ധിച്ച് എന്നും സാക്ഷിയുടെ പ്രഖ്യാപിത നിലപാട്. ആ നിലപാടില്‍ ആദ്യമായാണ് ഒരു മാറ്റം വരുത്തി ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താന്‍ സാക്ഷി തയ്യാറായിരിക്കുന്നത്. അതിന് കാരണം, ‘മുഹമ്മദ് ഈസയുമായി സംവാദത്തിന് ഞങ്ങള്‍ തയ്യാറാണ്’ എന്ന് പൊതുജന മധ്യത്തില്‍ വെച്ച് സാക്ഷി നല്‍കിയ വാക്ക് പാലിക്കപ്പെടണം എന്ന അദമ്യമായ ആഗ്രഹം ഒന്ന് മാത്രമാണ്. ‘പൌലോസിന്‍റെ അപ്പോസ്തലത്വം’, ‘മുഹമ്മദിന്‍റെ പ്രവാചകത്വം’എന്നീ രണ്ട് വിഷയങ്ങളില്‍ സംവാദം നടത്താനുള്ള പരിജ്ഞാനം മുഹമ്മദ് ഈസക്കില്ല എന്ന യാഥാര്‍ത്ഥ്യം സാക്ഷി അംഗീകരിക്കുന്നു. പക്ഷേ താന്‍ എഴുതിയ പുസ്തകങ്ങളെ കുറിച്ച് സംവാദം നടത്താനുള്ള അറിവും മുഹമ്മദ് ഈസക്കില്ല എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാണ്. എന്തൊക്കെയായാലും താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയിരുന്നല്ലോ, എം.എം.അക്ബര്‍ മൌലവിയെപ്പോലെ പഠിക്കാതെ പുസ്തകമെഴുതാന്‍ മാത്രമുള്ള ബുദ്ധിശൂന്യത ഒരു മുന്‍ ക്രൈസ്തവന്‍ എന്ന നിലയില്‍ താങ്കള്‍ കാണിക്കില്ല എന്നാണ് സാക്ഷി പ്രതീക്ഷിക്കുന്നത്. അതല്ല, “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് ഞാനും പഠിക്കാതെയാണ് ആ രണ്ട് പുസ്തകങ്ങള്‍ എഴുതിയത്, എന്‍റെ ആ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയത്തില്‍ ഒരു സംവാദം നടത്താന്‍ മാത്രം അറിവ് എനിക്കില്ല” എന്നാണോ മുഹമ്മദ് ഈസ വാദിക്കുന്നത്? എങ്കില്‍ ‘താങ്കള്‍ എന്തുകൊണ്ട് ക്രിസ്റ്റ്യാനിറ്റി ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചു’ എന്ന ചോദ്യത്തിന് ഉത്തരം തേടി വേറെ എങ്ങും പോകേണ്ട കാര്യമില്ല, അറിവില്ലായ്മ കൊണ്ട് ഇതിനു മുന്‍പും പലര്‍ ഇതുപോലെ എടുത്തു ചാടുകയും പിന്നീട് ദുഃഖിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടിട്ടുള്ളതാണ്.
ഏതായാലും ഇതിനു ശേഷം താങ്കള്‍ എഴുതിയത് താങ്കളുടെ കത്തിലെ ഏറ്റവും രസകരമായ ഭാഗമാണ്. ഞങ്ങള്‍ക്ക് ആ ഭാഗം ധാരാളം ചിരിക്കാനുള്ള വക ഉണ്ടാക്കിത്തന്നു എന്ന് പറയാന്‍ സന്തോഷമേയുള്ളൂ. ഇതാണ് ആ ഭാഗം:
“യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്. യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നും പിന്നീട് ഉടനെ നടന്ന രാഷ്ട്രീയ സാഹചര്യത്തില്‍ അഥവാ റോമന്‍ ആക്രമണത്തില്‍ യഹൂദരും യഹൂദ ക്രൈസ്തവരും ചിന്നഭിന്നമാവുകയും കൂടുതല്‍ അപ്പൊസ്തലന്മാര്‍ രക്തസാക്ഷിയാവുകയും ചെയ്തിരിക്കെ, ഇവയൊക്കെ എഴുതിയത് ആരാണെന്നും, ആര്‍ക്കു ലഭിച്ചുവെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ മറുപടി നല്‍കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 2)
എന്താണ് ബൈബിള്‍ എന്നറിയാതെയാണ് മുഹമ്മദ് ഈസാ ജീവിക്കുന്നത് എന്ന് മനസ്സിലായത് ഈ ഖണ്ഡിക വായിച്ചപ്പോഴാണ്. നാല് സുവിശേഷങ്ങളെക്കുറിച്ച് പറഞ്ഞിട്ട് പിന്നെ മുഹമ്മദ് ഈസാ ചോദിക്കുന്നത് “യേശുവിന് ശേഷമുള്ള മുപ്പതില്‍ പരമുള്ള വര്‍ഷങ്ങളിലെ സംഭവം വിശദീകരിച്ച ലൂക്കോസ് ഇങ്ങനെ ഒരു ബൈബിള്‍ യെരുശലേമിലെ അപ്പൊസ്തല സഭയില്‍ ഉള്ളതായി രേഖപ്പെടുത്താത്തത് എന്താണെന്നു” ആണ്!! നാല് സുവിശേഷങ്ങളെ മാത്രമായി ആരെങ്കിലും ബൈബിള്‍ എന്ന് വിളിക്കുമോ? ഇത് പോലും അറിയാതെയാണോ ക്രൈസ്തവതയ്ക്കെതിരെ താങ്കള്‍ പുസ്തകങ്ങള്‍ എഴുതിയത്? ലൂക്കൊസിന്‍റെ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ തന്നെ പറയുന്നത് ഇപ്രകാരമാണ്: “ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു” (ലൂക്കോ.1:1-4). മാര്‍ക്കോസിന്‍റെയും മത്തായിയുടേയും സുവിശേഷങ്ങളെ കുറിച്ചല്ല ലൂക്കോസ് ഇവിടെ പറഞ്ഞിരിക്കുന്നത് എന്നുള്ളതിന് എന്ത് തെളിവാണ് ഈസായുടെ കയ്യിലുള്ളത്?
ഇനി, താങ്കള്‍ എഴുതിയ പുസ്തകങ്ങള്‍ പരിശോധിച്ചാലോ, അതില്‍ ഈ നാല് പുസ്തകങ്ങളില്‍ നിന്ന് താങ്കളുടെ വാദം സ്ഥാപിക്കാന്‍ വേണ്ടി താങ്കള്‍ ധാരാളം ഉദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ഉദ്ധരിച്ച പലതിനും താങ്കള്‍ ബ്രാക്കറ്റില്‍ റഫറന്‍സ് നല്‍കിയിട്ടില്ല. ബ്രാക്കറ്റില്‍ റഫറന്‍സ് നല്‍കിയിട്ടുള്ളവ എത്രയെണ്ണം ഉണ്ടെന്ന് താങ്കള്‍ക്ക് വല്ല ബോധ്യവുമുണ്ടോ? ഞങ്ങളുടെ കണ്ണില്‍ പെട്ടത് ഇത്രയാണ്:
‘യേശുമിശിഹ ഏതു പക്ഷത്ത്?’ എന്ന താങ്കളുടെ ആദ്യ പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 21 ഉദ്ധരണികളും മര്‍ക്കൊസില്‍ നിന്ന് 3 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 2 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 7 ഉദ്ധരണികളും ഉണ്ട്. ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന താങ്കളുടെ രണ്ടാം പുസ്തകത്തില്‍ മത്തായിയില്‍ നിന്ന് 31 ഉദ്ധരണികളും (ഇതില്‍ രണ്ടെണ്ണം അവതാരിക എഴുതിയ എം.എം.അക്ബര്‍ മൌലവിയുടെ സംഭാവനയാണ്) മര്‍ക്കൊസില്‍ നിന്ന് 4 ഉദ്ധരണികളും ലൂക്കൊസില്‍ നിന്ന് 7 ഉദ്ധരണികളും യോഹന്നാനില്‍ നിന്ന് 16 ഉദ്ധരണികളും അടക്കം ആകെ 91 ഉദ്ധരണികള്‍ ഉണ്ട്. ഇവയില്‍ ബഹുഭൂരിപക്ഷം ഉദ്ധരണികളും കുറഞ്ഞത് അഞ്ചോ ആറോ വാക്യങ്ങള്‍ അടങ്ങുന്നതാണ്. മത്തായിയില്‍ നിന്നും യോഹന്നാനില്‍ നിന്നും ഇഷ്ടപോലെ വചനങ്ങള്‍ ഉദ്ധരിച്ചിട്ടാണ് യേശുക്രിസ്തുവിന്‍റെ പിന്‍ഗാമി മുഹമ്മദ് ആണെന്നും യേശുക്രിസ്തു മുഹമ്മദിനെക്കുറിച്ച് പ്രവചിച്ചിട്ടുണ്ടെന്നും ഈസാ ദുര്‍വ്യാഖ്യാനം നടത്തിയിരിക്കുന്നത്. കൂടാതെ ‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’ എന്ന പുസ്തകത്തിന്‍റെ അന്ത്യഭാഗത്ത് യോഹ.1:1-18 വരെയുള്ള വേദഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് ഇസ്ലാം ആണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി നിഷ്ഫലമായ ഒരു പൊറാട്ടുനാടകവും എഴുതി വെച്ചിട്ടുണ്ട്!! “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്” എന്ന് ഞങ്ങളോട് നിബന്ധന വെക്കുന്ന മുഹമ്മദ് ഈസാ, താങ്കള്‍ എഴുതിയ ഗ്രന്ഥങ്ങളില്‍ ഇസ്ലാം ആണ് ശരിയെന്നും യേശുക്രിസ്തു മുഹമ്മദിനെ കുറിച്ച് പ്രവചിച്ചിട്ടുണ്ട് എന്ന് സ്ഥാപിക്കാനും വേണ്ടി ഈ ഗ്രന്ഥങ്ങളില്‍ നിന്ന് താങ്കള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദ്ധരിച്ചത് ഈ ഗ്രന്ഥങ്ങളുടെ ആധികാരികത ബോദ്ധ്യപ്പെട്ടിട്ടോ ബോദ്ധ്യപ്പെടാതെയോ? ആ 4 സുവിശേഷങ്ങളുടെയും ആധികാരികത ബോദ്ധ്യപ്പെട്ടിട്ടാണ് താങ്കള്‍ അതില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍ ഇപ്പോള്‍ ഞങ്ങളോട് അവയുടെ ആധികാരികത ബോദ്ധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെടുന്നതിന്‍റെ നൈതികത എന്ത്? അതല്ല, അവയുടെ ആധികാരികത ബോദ്ധ്യപ്പെടാതെയാണ് താങ്കള്‍ അവയില്‍ നിന്ന് ഉദ്ധരിച്ചതെങ്കില്‍, ഇസ്ലാമും മുഹമ്മദും ശരിയാണ് എന്ന് തെളിയിക്കാന്‍ ആധികാരികമാണോ അല്ലയോ എന്ന് താങ്കള്‍ക്ക് പോലും ബോധ്യമില്ലാത്ത ഗ്രന്ഥങ്ങളില്‍ നിന്ന് ഉദ്ധരണികള്‍ കൊണ്ടുവന്ന് വാദിക്കേണ്ട സഹതാപാര്‍ഹമായ ഗതികെട്ട അവസ്ഥയാണല്ലോ പ്രിയ മുഹമ്മദ് ഈസാ, താങ്കള്‍ക്കുണ്ടായത്!
ഇത് നാല് സുവിശേഷങ്ങളുടെ കാര്യം മാത്രമേ ആയിട്ടുള്ളൂ. താങ്കളുടെ രണ്ട് പുസ്തകങ്ങളിലും പഴയ നിയമത്തില്‍ ഉല്പത്തി മുതല്‍ യോശുവ വരെയുള്ള പുസ്തകങ്ങളില്‍ നിന്നും ശമുവേലിന്‍റെ പുസ്തകത്തില്‍ നിന്നും സങ്കീര്‍ത്തനത്തില്‍ നിന്നും യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നും താങ്കളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാന്‍ വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. പുതിയ നിയമത്തില്‍ നിന്നാണെങ്കില്‍ നാല് സുവിശേഷങ്ങളില്‍ നിന്നും അപ്പൊസ്തലപ്രവൃത്തിയില്‍ നിന്നും റോമര്‍, കൊരിന്ത്യര്‍, ഗലാത്യര്‍, യാക്കോബ് എന്നീ ലേഖനങ്ങളില്‍ നിന്ന് ഇഷ്ടംപോലെ ഉദ്ധരിച്ചിട്ടുണ്ട്! പക്ഷേ ഇതിന് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ നാല് സുവിശേഷങ്ങളില്‍ ഉള്ള, യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ മാത്രമേ ഞങ്ങളുടെ വാദം സ്ഥാപിക്കാനുള്ള പ്രമാണമായി കൊണ്ടുവരാന്‍ പാടുള്ളൂ, അല്ലേ?! അതുപോലെ തന്നെ, ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിക്കാന്‍ മുഹമ്മദ് ഈസാ നാല് സുവിശേഷങ്ങളില്‍ നിന്നും ഉദ്ധരിക്കുമ്പോള്‍ അവയുടെ ആധികാരികത സംശയിക്കേണ്ട കാര്യമില്ല, പക്ഷേ ഈസായുടെ ആരോപണങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി പറയാന്‍ വരുമ്പോള്‍ ആദ്യം തന്നെ ഈ നാല് സുവിശേഷങ്ങളുടെയും ആധികാരികത തെളിയിക്കണം!! ഒരു ദാവാക്കാരന് മാത്രമേ ഈ വിധം മലക്കം മറിയാന്‍ പറ്റുകയുള്ളൂ. ഏതായാലും താങ്കളുടെ വക്രബുദ്ധി ഇപ്രകാരം വെളിപ്പെടുത്തിയതില്‍ സന്തോഷം! എന്തെങ്കിലും കാരണം പറഞ്ഞ് സംവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാന്‍ നോക്കുകയാണ് മുഹമ്മദ് ഈസാ എന്ന സത്യം താങ്കളുടെ കൂടെയുള്ളവര്‍ക്കു മനസ്സിലാകാന്‍ താങ്കളുടെ ഈ ഇരട്ടത്താപ്പ് ഒരു അവസരമായല്ലോ.
മുകളില്‍ പറഞ്ഞ 91 ഉദ്ധരണികള്‍ കൂടാതെ ബ്രാക്കറ്റില്‍ റെഫറന്‍സ് നല്‍കാത്ത ഉദ്ധരണികള്‍ ഇഷ്ടംപോലെ വേറെയുമുണ്ട്. അവയില്‍ പലതും ശുദ്ധ വിഡ്ഢിത്തരമാണ്. സണ്ടേസ്കൂളില്‍ രണ്ടാം ക്ലാസ് വരെ പോയിട്ടുള്ളൊരാള്‍ പോലും പറയാത്ത വിധം വിഡ്ഢിത്തരങ്ങളാണ് ബൈബിളില്‍ നിന്നുള്ളതെന്ന വ്യാജേന ഈസാ എഴുതി വെച്ചിരിക്കുന്നത്! ഈ ജാതി വിഡ്ഢിത്തരങ്ങള്‍ താങ്കളുടെ രണ്ട് പുസ്തകത്തിലും ധാരാളം ഉണ്ടെങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം തെളിവിനായി നല്‍കുന്നു:
“എന്താണ് ഇവിടെ നടന്നത്? യേശുവില്‍ നിന്ന് സുവിശേഷം സ്വീകരിക്കുകയും അത്ഭുതങ്ങളും അടയാളങ്ങളും തന്നിലൂടെ നടക്കുന്നത് മനസ്സിലാക്കുകയും, നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്, പുതുവിശ്വാസിയും ദൈവസഭക്ക് ഉപദ്രവകാരിയുമായ പൗലോസിന്‍റെ വാക്ക് കേട്ട് ജാതികളുടെ കൂടെ ജീവിച്ചു എന്ന്‍ മനസ്സിലാക്കാന്‍ പാടില്ല.” (‘യേശുമിശിഹ ഏതു പക്ഷത്ത്?’ പുറം.34)
“നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്” എന്നാണ് മുഹമ്മദ് ഈസ എഴുതിയിരിക്കുന്നത്! വാസ്തവത്തില്‍ ഇങ്ങനെ ഒരു കാര്യം ബൈബിളില്‍ ഉണ്ടോ? യേശുക്രിസ്തു പറഞ്ഞത് നമുക്ക് പരിശോധിക്കാം: “യേശു അവനോടു: ”ബര്‍യോനാ ശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു. നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു” (മത്തായി.16:17,18). ഇതാണ് യേശുക്രിസ്തു പറഞ്ഞത്. “നീ പത്രൊസ് ആകുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞതിനെ “നീ പാറയാകുന്നു” എന്നും “ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നുള്ളതിനെ “നിന്‍റെ മേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും” എന്നും തന്‍റെ വാദം സ്ഥാപിക്കാന്‍ വേണ്ടി എഴുതുന്നതിനു മുന്‍പ് ഒരു പ്രാവശ്യമെങ്കിലും ബൈബിളില്‍ ആ ഭാഗം ഈസാ ഒന്ന് ഓടിച്ചു വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ബൈബിള്‍ കൈകൊണ്ട് തോട്ടുപോലും നോക്കിയിട്ടില്ലാത്ത പാവം മുസ്ലീങ്ങളെ പറ്റിക്കാന്‍ ഇതുകൊണ്ട് പറ്റുമായിരിക്കും, പക്ഷേ തിരുവെഴുത്തുകളില്‍ പ്രാഥമിക അറിവെങ്കിലും ഉള്ള ഒരാള്‍ ഇത് കാണുമ്പോള്‍ തന്നെ താങ്കളുടെ പുസ്തകത്തെ അവഗണിച്ചു കളയുകയേ ഉള്ളൂ. എന്തുകൊണ്ടാണ് താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടിയായി ക്രിസ്ത്യാനികള്‍ ഒരു പുസ്തകം എഴുതാത്തത് എന്ന് ഇപ്പോഴെങ്കിലും താങ്കള്‍ക്ക് മനസിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു!
ബൈബിളില്‍ നിന്ന് മാത്രമല്ല, ഖുര്‍ആന്‍റെ കാര്യത്തിലും താങ്കള്‍ക്ക് ഒരറിവും ഇല്ലെന്ന് താങ്കളുടെ രണ്ടാം ഗ്രന്ഥത്തിന്‍റെ ആമുഖം വായിക്കുമ്പോള്‍ തന്നെ പിടികിട്ടും. അതില്‍ താങ്കള്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
“ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാനല്ല, നിവര്‍ത്തിക്കുവാനാണ് ഞാന്‍ വന്നത്” (മത്തായി.5:17) എന്ന യേശുവിന്‍റെ വാക്യത്തിന് ഇരുകൂട്ടരും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കാറുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ സൂചിപ്പിക്കുന്നത് പോലെ, മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ലെന്ന് ഖുര്‍ആനിക ഭൂമികയില്‍ നിന്ന് കൊണ്ട് മുസ്ലീം പ്രബോധകരും, പൂര്‍ത്തീകരിക്കുകയെന്നാല്‍ യേശുവിന്‍റെ പാപപരിഹാര ബലിയിലൂടെയുള്ള ന്യായപ്രമാണത്തിന്‍റെ എന്നന്നേക്കുമുള്ള പൂര്‍ത്തീകരണം അഥവാ അവസാനമാണെന്ന് ബൈബിള്‍ ഭൂമികയില്‍ നിന്ന് കൊണ്ട് ക്രൈസ്തവരും വ്യാഖ്യാനിക്കുമ്പോള്‍, കുഴങ്ങിപ്പോകുന്നത് സത്യാന്വേഷകരായ സാധാരണക്കാരാണ്” (‘ക്രിസ്തുമാര്‍ഗം യാഥാര്‍ത്ഥ്യമെന്ത്?’, പുറം.22).
ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് ഒരാള്‍ക്ക് മോശൈക ന്യായപ്രമാണത്തെ യേശു നീക്കിയിട്ടില്ല എന്ന് വാദിക്കാന്‍ കഴിയുക? ഖുര്‍ആന്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചിട്ടുള്ള ഒരാള്‍ അങ്ങനെ വാദിക്കാന്‍ തയ്യാറാകുമോ? ഖുര്‍ആന്‍ ഈസാനബിയുടെ നിയോഗത്തെ കുറിച്ച് എന്താണ് പറയുന്നത് എന്ന് നോക്കാം: “എന്‍റെ മുമ്പിലുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു (ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്). നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടു വന്നിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍” (സൂറാ.3:50).
“നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളില്‍ ചിലത് നിങ്ങള്‍ക്ക് അനുവദിച്ചു തരുവാന്‍ വേണ്ടിയുമാകുന്നു” ഈസാ നബി ആഗതനായത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു! തൌറാത്തിനെ അങ്ങനെ തന്നെ പിന്‍പറ്റാന്‍ വേണ്ടിയാണ് ഈസാ നബി നിയോഗിക്കപ്പെട്ടതെങ്കില്‍ ഈസാ നബിക്കെങ്ങനെയാണ് തൌറാത്തില്‍ പറഞ്ഞിരിക്കുന്ന നിഷിദ്ധമാക്കപ്പെട്ട കാര്യങ്ങളെ ജനങ്ങള്‍ക്ക് അനുവദിച്ചു കൊടുക്കാന്‍ കഴിയുക? അപ്പോള്‍ തൌറാത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയാണ് ഈസാ നബി വന്നത് എന്ന് ഖുര്‍ആന്‍ പ്രകാരം വ്യക്തം! ഇക്കാര്യം അറിയാവുന്ന ഒരു മുസ്ലീം പ്രബോധകനും ഖുര്‍ആന്‍റെ ഭൂമികയില്‍ നിന്ന് കൊണ്ട് താങ്കള്‍ പറഞ്ഞത് പോലെ ഒരു വാദം ഒരിക്കലും മുന്നോട്ട് വെക്കുകയില്ല. താങ്കള്‍ ബൈബിള്‍ വായിച്ചു മനസ്സിലാക്കാത്തത് കൊണ്ടാണ് ഇസ്ലാമിലേക്ക് പോയത്. അവിടെ ചെന്ന സ്ഥിതിക്ക് കുറഞ്ഞപക്ഷം ഇസ്ലാമിന്‍റെ പ്രമാണഗ്രന്ഥങ്ങളില്‍ ഒന്നാമത്തേതായ ഖുര്‍ആന്‍ എങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ വായിച്ചു പഠിക്കാന്‍ ശ്രമിച്ചു കൂടേ? എന്നിട്ട് പോരെ യേശുക്രിസ്തുവിനും ബൈബിളിനും ക്രൈസ്തവതയ്ക്കും നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പിടിയില്ലാത്ത താങ്കളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളൊക്കെ എന്തിനാണ് വെറുതെ മുസ്ലീം പ്രബോധകരുടെ മേല്‍ ആരോപിച്ച് അവരെ നാണംകെടുത്തുന്നത്?
ഏതായാലും ഞങ്ങളോട് “യേശുക്രിസ്തുവിനെ സംബന്ധിച്ചുള്ള നാലു സുവിശേഷങ്ങള്‍ ബൈബിളില്‍ ഉള്ളതിന്‍റെ ആധികാരികത ബോദ്ധ്യപ്പെടുത്തി വേണം യഥാര്‍ത്ഥത്തില്‍ ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കേണ്ടത്. അത് ആര് എഴുതി, ആര്‍ക്ക് എഴുതി, എന്നെഴുതി, എന്ന് മുതല്‍ ദൈവവചനമായി കരുതപ്പെട്ടു, ഇത് പരിശോധിച്ചത് യേശു ആണോ, അല്ലെങ്കില്‍ ആര്, എന്ന് മുതല്‍ ക്രൈസ്തവ സമൂഹം ഇത് വായിക്കാന്‍ തുടങ്ങി, ഇതിനെ എതിര്‍ത്തവര്‍ ഉണ്ടോ എന്ന് തുടങ്ങിയ പലതും ഉള്‍കൊള്ളിച്ചു ആധികാരികത വ്യക്തമാക്കേണ്ടതാണ്” എന്ന് നിബന്ധന വെക്കുന്ന താങ്കള്‍ ഇതേ മാനദണ്ഡം ഇസ്ലാമിക പ്രമാണങ്ങളുടെ കാര്യത്തിലും ഉപയോഗിക്കാന്‍ തയ്യാറാകണ്ടേ? ഇസ്ലാം ആണ് ശരി, മുഹമ്മദ് ആണ് ശരി എന്ന് വാദിക്കുന്ന താങ്കള്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ കൊണ്ടുവരുന്ന ഖുര്‍ആനെയും ഹദീസുകളെയും ഇതേ അളവു കോല്‍ വെച്ച് അളക്കാന്‍ ബാധ്യസ്ഥനല്ലേ? താങ്കളുടെ രണ്ട് പുസ്തകങ്ങളിലും ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഉദ്ധരണികള്‍ കൊടുത്തിട്ടുണ്ട്. അപ്പോള്‍ അവയുടെ ആധികാരികത ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം താങ്കള്‍ക്കില്ലേ? ഖുര്‍ആന്‍റെ ഭൂമിക എന്താണെന്ന് പോലും താങ്കള്‍ക്ക് ശരിക്കും പിടികിട്ടിയിട്ടില്ലത്ത സ്ഥിതിക്ക് ഖുര്‍ആന്‍റെ ചരിത്രത്തെക്കുറിച്ചും ഒന്നും മനസ്സിലാക്കിയിരിക്കാന്‍ സാധ്യതയില്ല എന്ന് കരുതുന്നു. അതുകൊണ്ട് താങ്കളുടെ ഒന്നാം പ്രമാണമായ ഖുര്‍ആന്‍റെ ചരിത്രം ഞങ്ങള്‍ താങ്കള്‍ക്ക് പഠിപ്പിച്ചു തരാം.
എഴുത്തും വായനയും ഒന്നുമറിയാത്ത നിരക്ഷരനായിരുന്നു മുഹമ്മദ് എന്ന് താങ്കള്‍ക്ക് അറിയാവുന്നതാണല്ലോ. അതുകൊണ്ടുതന്നെ നാട്ടുകാരാരും കാണാതെ പാത്തും പതുങ്ങിയും വന്നു അല്ലാഹുവിന്‍റെതെന്ന വ്യാജേന മലക്ക് പറഞ്ഞിട്ട് പോയതായി ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ എഴുതിയെടുത്തു സൂക്ഷിക്കാനും മുഹമ്മദിന് കഴിയുമായിരുന്നില്ല. പിന്നെ ആരാണ് ഇതൊക്കെ എഴുതി വെച്ചത് എന്ന് ചോദിച്ചാല്‍ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്ന അനുയായികള്‍ ആയിരുന്നു ഇതിന്‍റെ എഴുത്തുകാര്‍ എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം. തങ്ങള്‍ എഴുതി വെക്കുന്നത് വായിച്ചു നോക്കി ഉറപ്പു വരുത്തുവാന്‍ മുഹമ്മദിന് കഴിയില്ല എന്ന്‍ ഉറപ്പുള്ളത് കൊണ്ട് ഈ അനുയായികള്‍ ഓരോരുത്തരും മുഹമ്മദ് പറഞ്ഞ് കൊടുത്ത കാര്യങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെയാണ് എഴുതി വെച്ചത് എന്നതിന് ഖുര്‍ആന്‍ ആയത്തുകള്‍ തന്നെ സാക്ഷി!! ഒരു സംഭവം മലക്ക് ഒരിക്കല്‍ വന്നു പറഞ്ഞിട്ട് പോകുന്നു, മുഹമ്മദില്‍ നിന്ന് അത് കേട്ട അനുയായി തനിക്ക് ബോധിച്ചതുപോലെ അത് എഴുതി വെക്കുന്നു, കുറെ നാള്‍ക്കു ശേഷം അതേ സംഭവം പിന്നെയും പറഞ്ഞിട്ട് പോകുന്നു, ആ സമയത്ത് മുഹമ്മദിന്‍റെ കൂടെയുള്ള അനുയായി മുഹമ്മദില്‍ നിന്ന് അത് കേട്ട് തന്‍റെ ഇഷ്ടംപോലെ എഴുതി വെക്കുന്നു, കുറേ നാള്‍ക്ക് ശേഷം പിന്നെയും മലക്ക് വന്നു അതേ സംഭവം വിവരിച്ചിട്ടു പോകുന്നു, അന്നേരം മുഹമ്മദിന്‍റെ കൂടെയുള്ള സ്വഹാബി തനിക്ക് ബോധിച്ചത് പോലെ അതെഴുതി വെക്കുന്നു! ഞങ്ങള്‍ ഈ പറഞ്ഞത് താങ്കള്‍ക്ക് വിശ്വാസമാകുന്നില്ലെങ്കില്‍ ഞങ്ങള്‍ തെളിവ് തരാം:
“ലൂത്തിനെയും (നാം അയച്ചു.) അദ്ദേഹം തന്‍റെ ജനതയോട്, നിങ്ങള്‍ക്ക് മുന്‍പ് ലോകരില്‍ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീച വൃത്തിക്ക് നിങ്ങള്‍ ചെല്ലുകയോ എന്ന് പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുത്തുതന്നെ നിങ്ങള്‍ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങള്‍ അതിരുവിട്ടു പ്രവര്‍ത്തിക്കുന്ന ഒരു ജനതയാകുന്നു. ഇവരെ നിങ്ങളുടെ നാട്ടില്‍നിന്നു പുറത്താക്കുക, ഇവര്‍ പരിശുദ്ധി പാലിക്കുന്ന ആളുകളാകുന്നു എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി” (സൂറാ.7:80-82).
സൂറാ.7:80-82 എഴുതിയ ആളോട് വിയോജിക്കുന്ന നിലപാടാണ് സൂറാ.27:56 എഴുതിയ ആള്‍ക്കുള്ളത്. നോക്കൂ:
“ലൂത്വിനെയും (ഓര്‍ക്കുക.) അദ്ദേഹം തന്‍റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്തിന്‍റെ അനുയായികളെ നിങ്ങളുടെ രാജ്യത്തുനിന്നും പുറത്താക്കുക, അവര്‍ ശുദ്ധിപാലിക്കുന്ന കുറേ ആളുകളാകുന്നു” എന്ന് പറഞ്ഞത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി.” (സൂറാ.27:56)
രണ്ടു വിവരണങ്ങളിലുമുള്ള വ്യത്യാസം ശ്രദ്ധിച്ചിരിക്കുമല്ലോ? ഇതില്‍ ഏതാണ് ശരി? ആ നാട്ടുകാര്‍ പറഞ്ഞ വാക്കുകള്‍ ഏതാണ്? ആദ്യം പറഞ്ഞതാണോ അതോ രണ്ടാമത് പറഞ്ഞതാണോ? തീര്‍ന്നില്ല, ഇതേ സംഭവം ഇനി മലക്ക് വേറെ ഒരിടത്ത് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മൂന്നാമത്തെ എഴുത്തുകാരന്‍ മറ്റു രണ്ട് എഴുത്തുകാരോടും വിയോജിക്കുന്നത് കാണുക:
“ലൂത്വിന്‍റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ് അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍. ഇതിന്‍റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍ പറഞ്ഞു: ലൂത്തേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ (നാട്ടില്‍നിന്നു) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും” (സൂറാ.26:160-167).
സത്യത്തില്‍ അവര്‍ എന്താണ് ലൂത്തിനോട് പറഞ്ഞ വാക്കുകള്‍? ആദ്യം പറഞ്ഞതാണോ രണ്ടാമത് പറഞ്ഞതാണോ അതോ മൂന്നാമത് പറഞ്ഞതാണോ? താങ്കള്‍ക്ക് വല്ല പിടിയും കിട്ടിയോ? തീര്‍ന്നിട്ടില്ല, ഇനി ഇതേ സംഭവം നാലാമത്തെ എഴുത്തുകാരന്‍ വേറെ ഒരു സ്ഥലത്ത് എഴുതി വെച്ചിരിക്കുന്നത് മുകളില്‍ പറഞ്ഞവയുമായി പുലബന്ധം പോലുമില്ലാത്ത വിധത്തിലാണ്:
“ലൂത്വിനെയും (ദൂതനായി അയച്ചു) തന്‍റെ ജനതയോട് അദ്ദേഹം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) തീര്‍ച്ചയായും നിങ്ങള്‍ നീചകൃത്യമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കു മുമ്പ് ലോകരില്‍ ഒരാളും അതുചെയ്യുകയുണ്ടായിട്ടില്ല. നിങ്ങള്‍ കാമനിവൃത്തിക്കായി പുരുഷന്മാരുടെ അടുക്കല്‍ ചെല്ലുകയും (പ്രകൃതിപരമായ) മാര്‍ഗ്ഗം ലംഘിക്കുകയും നിങ്ങളുടെ സദസ്സില്‍ വെച്ച് നിഷിദ്ധ വൃത്തി ചെയ്യുകയുമാണോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ജനത മറുപടിയൊന്നും നല്‍കുകയുണ്ടായില്ല; ‘നീ സത്യവാന്മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷ നീ കൊണ്ടുവാ’ എന്ന് പറഞ്ഞതല്ലാതെ.” (സൂറാ.29:29)
മലക്ക് പറഞ്ഞു കൊടുത്തു ഏന്നു ആരോപിക്കപ്പെടുന്ന കാര്യങ്ങള്‍ ഓരോ എഴുത്തുകാരനും തനിക്ക് ബോധിച്ചത് പോലെയാണ് എഴുതി വെച്ചിരിക്കുന്നത്! എന്നിട്ട് പറയുന്നതോ, “ഇത് മാത്രമായിരുന്നു ഈ ജനതയുടെ മറുപടി” എന്നും. മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഇവര്‍ എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്ന് മുഹമ്മദിന് അറിയാനും നിവൃത്തിയില്ലല്ലോ. ഇതിങ്ങനെ ഒരൊറ്റ സംഭവം മാത്രമല്ല, ഇഷ്ടം പോലെയുണ്ട് ഖുര്‍ആനില്‍. കേട്ടെഴുത്തുകാരന്‍റെ സ്വഭാവവും മാനസിക നിലയും അനുസരിച്ചാണ് ഓരോ ആയത്തുകളും ഖുര്‍ആനില്‍ എഴുതി ചേര്‍ക്കപ്പെട്ടത്. സമാധാനമായും സ്വസ്ഥമായും ജീവിക്കണം എന്നാഗ്രഹിക്കുന്ന ഒരാളാണ് മുഹമ്മദിന്‍റെ കേട്ടെഴുത്തുകാരനാകുന്നതെങ്കില്‍ അവന്‍ ആ രീതിയിലുള്ള കാര്യങ്ങള്‍ എഴുതി വെക്കും. അതല്ല, മറ്റുള്ളവരെ കൊള്ളയടിച്ച് അവരുടെ പണം കൊണ്ട് ജീവിതം സുഭിക്ഷമായി ജീവിച്ചു തീര്‍ക്കാം എന്നാഗ്രഹിക്കുന്ന ആക്രമണ മനോഭാവമുള്ളവര്‍ എഴുത്തുകാരായിരുന്നപ്പോള്‍ അവരുടെ മനസ്സിലുള്ള ആഗ്രഹങ്ങള്‍ അവര്‍ ഖുര്‍ആനില്‍ എഴുതി വെച്ചു! ഇത് ഖുര്‍ആനില്‍ എമ്പാടും കാണാവുന്നതാണ്. ഞങ്ങള്‍ ചില തെളിവുകള്‍ തരാം:
“(നബിയേ,) നീ സത്യവിശ്വാസികളോട് പറയുക: അല്ലാഹുവിന്‍റെ (ശിക്ഷയുടെ) നാളുകള്‍ പ്രതീക്ഷിക്കാത്ത സത്യനിഷേധികള്‍ക്ക് അവര്‍ മാപ്പുചെയ്ത് കൊടുക്കണമെന്ന്. ഓരോ ജനതയ്ക്കും അവര്‍ സമ്പാദിച്ച് കൊണ്ടിരിക്കുന്നതിന്‍റെ ഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടിയത്രെ അത്” (സൂറാ.45:14)
സൂറാ.45:14 എഴുതിയ ആള്‍ ഒരു സമാധാനപ്രിയനാണ് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. എന്നാല്‍ സൂറാ.8:60 എഴുതിയ ആള്‍ ഇയാളോട് യോജിക്കുന്നില്ല. അയാള്‍ എഴുതി വെച്ചിരിക്കുന്നത് നോക്കൂ:
“അവരെ നേരിടാന്‍ വേണ്ടി നിങ്ങളുടെ കഴിവില്‍ പെട്ട എല്ലാ ശക്തിയും, കെട്ടിനിര്‍ത്തിയ കുതിരകളെയും നിങ്ങള്‍ ഒരുക്കുക. അതു മുഖേന അല്ലാഹുവിന്‍റെയും നിങ്ങളുടെയും ശത്രുവെയും, അവര്‍ക്ക് പുറമെ നിങ്ങള്‍ അറിയാത്തവരും അല്ലാഹു അറിയുന്നവരുമായ മറ്റുചിലരെയും നിങ്ങള്‍ ഭയപ്പെടുത്തുവാന്‍ വേണ്ടി. നിങ്ങള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഏതൊരു വസ്തു ചെലവഴിച്ചാലും നിങ്ങള്‍ക്കതിന്‍റെ പൂര്‍ണ്ണമായ പ്രതിഫലം നല്‍കപ്പെടും. നിങ്ങളോട് അനീതി കാണിക്കപ്പെടുന്നതല്ല” (സൂറാ.8:60)
സൂറാ.45:14-ല്‍ പറയുന്നത് സത്യനിഷേധികള്‍ക്ക് മാപ്പ് ചെയ്തു കൊടുക്കാനാണെങ്കില്‍ സൂറാ.8:60-ല്‍ പറയുന്നത് സത്യനിഷേധികളെ ഭയപ്പെടുത്താനാണ്. രണ്ട് എഴുത്തുകാരുടേയും സ്വഭാവം എത്ര വ്യത്യസ്തം! അടുത്തത് നോക്കാം:
“എന്‍റെ രക്ഷിതാവേ! തീര്‍ച്ചയായും ഇക്കൂട്ടര്‍ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് അദ്ദേഹം (പ്രവാചകന്‍) പറയുന്നതും (അല്ലാഹു അറിയും.) അതിനാല്‍ നീ അവരെ വിട്ടു തിരിഞ്ഞുകളയുക. സലാം! എന്ന് പറയുകയും ചെയ്യുക. അവര്‍ വഴിയെ അറിഞ്ഞു കൊള്ളും” (സൂറാ.43:88,89)
സൂറാ.43:88,89 എഴുതിയ ആളുടെ നിലപാട്, ‘വിശ്വസിക്കാത്തവരെ അല്ലാഹു വേണമെങ്കില്‍ ശിക്ഷിച്ചു കൊള്ളട്ടെ, നമ്മള്‍ അവരോടു സലാം (സമാധാനം) പറഞ്ഞാല്‍ മതി’ എന്നതാണ്. എന്നാല്‍ സൂറാ. 47:4 എഴുതിയ ആള്‍ക്ക്, മുസ്ലീങ്ങള്‍ തന്നെ അവിശ്വാസികളുടെ കഴുത്ത് വെട്ടണം എന്ന ക്രൂര നിലപാടാണ് ഉണ്ടായിരുന്നത് എന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:
“ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനു ശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്‍റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നത് വരെയത്രെ അത്. അതാണ് (യുദ്ധത്തിന്‍റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ നിങ്ങളില്‍ ചിലരെ മറ്റു ചിലരെ കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മ്മങ്ങള്‍ പാഴാക്കുകയേ ഇല്ല” (സൂറാ.47:4)
മുഹമ്മദിന്‍റെ സ്വേച്ഛാധികാരത്തില്‍ താല്പര്യമില്ലാത്ത, ഖുര്‍ആന്‍ കൊണ്ട് മാത്രം മതി മതപ്രബോധനം എന്ന് വിചാരിച്ചിരുന്ന ഒരാളാണ് സൂറാ.50:45 എഴുതിയത്:
“അവര്‍ പറഞ്ഞ് കൊണ്ടിരിക്കുന്നതിനെ പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. നീ അവരുടെ മേല്‍ സ്വേച്ഛാധികാരം ചെലുത്തേണ്ടവനല്ല. അതിനാല്‍ എന്‍റെ താക്കീത് ഭയപ്പെടുന്നവരെ ഖുര്‍ആന്‍ മുഖേന നീ ഉല്‍ബോധിപ്പിക്കുക” (സൂറാ.50:45)
എന്നാല്‍ സൂറാ.8:65 എഴുതിയ ആള്‍ മുഹമ്മദ് യുദ്ധപ്രഭു ആയിരുന്ന്‍ മറ്റുള്ളവരെ കീഴടക്കി വാള്‍ കൊണ്ട് മതം പ്രചരിപ്പിക്കണം എന്ന് ആഗ്രഹിച്ചിരുന്ന ഒരാളാണ്:
“നബിയേ, നീ വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ ക്ഷമാശീലരായ ഇരുപത് പേരുണ്ടായിരുന്നാല്‍ ഇരുനൂറ് പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. നിങ്ങളുടെ കൂട്ടത്തില്‍ നൂറ് പേരുണ്ടായിരുന്നാല്‍ സത്യനിഷേധികളില്‍ നിന്ന് ആയിരം പേരെ അവര്‍ക്ക് ജയിച്ചടക്കാവുന്നതാണ്. അവര്‍ കാര്യം ഗ്രഹിക്കാത്ത ഒരു ജനവിഭാഗമാണ് എന്നതുകൊണ്ടത്രെ അത്” (സൂറാ.8:65)
സൂറാ.29:46 എഴുതിയ ആള്‍ യെഹൂദരുടെയും ക്രിസ്ത്യാനികളുടെയും കയ്യില്‍ നിന്ന് നന്മ അനുഭവിച്ച ആളാണ് എന്ന് പകല്‍പോലെ വ്യക്തം!
“വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങള്‍ സംവാദം നടത്തരുത്- അവരില്‍ നിന്ന് അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ. നിങ്ങള്‍ (അവരോട് പറയുക: ഞങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒരുവനാകുന്നു. ഞങ്ങള്‍ അവന് കീഴ്പെട്ടവരുമാകുന്നു” (സൂറാ.29:46)
എന്നാല്‍ സൂറാ.9:29 എഴുതി വെച്ച ആള്‍ക്ക് ക്രിസ്ത്യാനികളെയും യെഹൂദരെയും കണ്ണിനു നേരെ കണ്ടുകൂടായിരുന്നു എന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും. ഒരു പക്ഷേ അയാളുടെ ശത്രുക്കള്‍ ആരെങ്കിലും യെഹൂദരില്‍ നിന്നോ ക്രിസ്ത്യാനികളില്‍ നിന്നോ നന്മ അനുഭവിക്കുന്നത് കണ്ടിട്ട് അസൂയ മുഴുത്ത് എഴുതി വെച്ചതാകാനും മതി! ആയത്ത് നോക്കൂ;
“വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട് കയ്യോടെ കപ്പം കൊടുക്കുന്നത് വരെ” (സൂറാ.9:29)
സൂറാ.2:256 എഴുതി വെച്ച ആള്‍ അല്പം ഉദാരമനസ്കനാണ് എന്ന് വ്യക്തം. മതത്തില്‍ ബലപ്രയോഗം ഒന്നും പാടില്ല എന്ന് ചിന്തിക്കാനുള്ള ബോധം അയാള്‍ക്കുണ്ടായിരുന്നു:
“മതത്തിന്‍റെകാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു” (സൂറാ.2:256)
പക്ഷേ സൂറാ.4:84 എഴുതിയ പുള്ളിക്കാരന് അത്രയും ഉദാരമനസ്സും ചിന്താശേഷിയും ഇല്ലായിരുന്നു എന്ന് മനസ്സിലാക്കാം:
“എന്നാല്‍ (നബിയേ,) നീ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തു കൊള്ളുക. നിന്‍റെ സ്വന്തം കാര്യമല്ലാതെ നിന്നോട് ശാസിക്കപ്പെടുന്നതല്ല. സത്യവിശ്വാസികളില്‍ നീ പ്രേരണ ചെലുത്തുകയും ചെയ്യുക. സത്യനിഷേധികളുടെ ആക്രമണശക്തിയെ അല്ലാഹു തടുത്തുതന്നേക്കും. അല്ലാഹു ഏറ്റവും കൂടുതല്‍ ആക്രമണശക്തിയുള്ളവനും അതികഠിനമായി ശിക്ഷിക്കുന്നവനുമാകുന്നു” (സൂറാ.4:84)
ഈ കാര്യത്തില്‍ മാത്രമല്ല, ഇനിയുമുണ്ട് ഇതുപോലത്തെ സംഗതികള്‍ ഇഷ്ടംപോലെ! മദ്യത്തെ കുറിച്ച് ഖുര്‍ആനില്‍ എഴുതിയത് നോക്കിയാല്‍ എഴുത്തുകാരുടെ മദ്യത്തിനോടുള്ള വീക്ഷണ വ്യതിയാനം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ചില ആയത്തുകള്‍ നോക്കാം:
“പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ? (സൂറാ.5:91)
സൂറാ.5:91 എഴുതിയ ആള്‍ വെള്ളമടിയില്‍ താല്പര്യമില്ലാത്ത ആളാണ് എന്ന് മനസിലാകും. എന്ന് മാത്രമല്ല, അത് സമൂഹത്തിനു ദോഷം ചെയ്യുന്നതാണ് എന്ന അഭിപ്രായവും ഉണ്ടായിരുന്നു. എന്നാല്‍ മദ്യപാനത്തെ നിഷേധിച്ച് എന്തെങ്കിലും എഴുതി വെച്ചാല്‍ മദ്യത്തില്‍ മുഴുകി ജീവിക്കുന്ന അറബികള്‍ അതനുസരിക്കാന്‍ തയ്യാറാവുകയില്ല എന്ന് മനസ്സിലാക്കാനുള്ള ബോധവും സൂറാ.5:91 എഴുതിയ ആള്‍ക്ക് ഉണ്ടായിരുന്നു എന്ന് അവസാനത്തെ വരി വായിച്ചാല്‍ മനസ്സിലാകും. അതുകൊണ്ടാണ് ‘നിങ്ങള്‍ മദ്യവും ചൂതാട്ടവും നിര്‍ത്തണം’ എന്ന് കല്പിക്കുന്നതിന് പകരം ‘നിങ്ങള്‍ (അവയില്‍ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?’ എന്ന് വായനക്കാരോട് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നത്!
എന്നാല്‍ സൂറാ.2:291-ന്‍റെ എഴുത്തുകാരന്‍ മദ്യവും ചൂതാട്ടവും അങ്ങനെയങ്ങ് മോശമാണ് എന്ന അഭിപ്രായം ഉള്ള ആളല്ല! ആയത്ത് നോക്കൂ:
“(നബിയേ,) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്‍റെ അംശമാണ് പ്രയോജനത്തിന്‍റെ അംശത്തേക്കാള്‍ വലുത്. എന്തൊന്നാണവര്‍ ചെലവ് ചെയ്യേണ്ടതെന്നും അവര്‍ നിന്നോട് ചോദിക്കുന്നു. നീ പറയുക: (അത്യാവശ്യം കഴിച്ച്) മിച്ചമുള്ളത്. അങ്ങനെ ഇഹപര ജീവിതങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അല്ലാഹു നിങ്ങള്‍ക്ക് തെളിവുകള്‍ വിവരിച്ചുതരുന്നു” (സൂറാ.2:291)
ഇദ്ദേഹം പറയുന്നത് മദ്യവും ചൂതാട്ടവും ഗുരുതരമായ ദോഷം ആണെങ്കിലും ചില പ്രയോജനങ്ങളും ഇതില്‍ നിന്ന് ഉണ്ടെന്നാണ്. ചിലപ്പോള്‍ ഈ ആയത്തിന്‍റെ എഴുത്തുകാരന്‍ മദ്യ വ്യാപാരി ആയിരുന്നിരിക്കണം. മാത്രമല്ല, വല്ല ചൂതാട്ട കേന്ദ്രവും നടത്തിയിട്ടുണ്ടായിരിക്കണം. മദ്യത്തില്‍ നിന്നും ചൂതാട്ടത്തില്‍ നിന്നും പ്രയോജനം കിട്ടുന്നത് ഇക്കൂട്ടര്‍ക്ക് മാത്രമാണല്ലോ. ഏതായാലും ഈ രണ്ട് കൂട്ടരില്‍ നിന്നും വളരെ വ്യത്യസ്തമായ വീക്ഷണമാണ് സൂറാ.47:15-ന്‍റെ എഴുത്തുകാരനുണ്ടായിരുന്നത്. ‘മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ അവിടേയും വെള്ളമടിച്ച് ജീവിക്കണം’ എന്ന അഭിപ്രായക്കാരനാണ് ആ ഭാഗം എഴുതിയതെന്ന് ആ ആയത്ത് വായിച്ചാല്‍ മനസ്സിലാകും:
“സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്‍റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്‍റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്‍റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്‍റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്‍റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്‍കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.” (സൂറാ.47:15)
ഇദ്ദേഹം തന്നെയാണ് സൂറാ.83:25,26 എഴുതിയത് എന്ന കാര്യത്തില്‍ സംശയത്തിന് അവകാശമില്ല. ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന ആ വിശിഷ്ടമായ മദ്യത്തിന് വേണ്ടി വാശി കാണിക്കാന്‍ വരെ അദ്ദേഹം എഴുതി ചേര്‍ത്തിട്ടുണ്ട്:
“മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും. അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ” (സൂറാ.83:25,26)
എന്നാല്‍ സൂറാ.37:45-47 വരെയുള്ള ഭാഗങ്ങള്‍ എഴുതിയ ആളുടെ അഭിപ്രായത്തില്‍ ഇത് മദ്യമല്ല, കാരണം ഇത് കുടിച്ചാല്‍ ലഹരി പിടിക്കില്ലത്രേ! നോക്കൂ:
“ഒരു തരം ഉറവു ജലം നിറച്ച കോപ്പകള്‍ അവരുടെ ചുറ്റും കൊണ്ടു നടക്കപ്പെടും. വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം. അതില്‍ യാതൊരു ദോഷവുമില്ല. അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല” (സൂറാ.37:45-47)
ഇനിയും ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഒരെണ്ണം കൂടി പറഞ്ഞു കൊണ്ട് നിര്‍ത്താം:
സൂറാ.52:20 എഴുതിയ ആള്‍ക്ക് ആത്മീയത എന്താണെന്ന് അറിയില്ലെന്ന് മാത്രമല്ല, ലൈംഗികത മാത്രമാണ് ജീവിതം എന്ന് വിചാരിച്ചു നടന്ന ആളായിരുന്നെന്നും ഗ്രഹിക്കാം. മാത്രമല്ല, പുള്ളി കന്നുകാലികളെ ഇണ ചേര്‍ത്തു കൊടുത്തു ശീലമുള്ള ആളുമായിരിക്കണം. സ്വര്‍ഗ്ഗത്തില്‍ അല്ലാഹു ഇങ്ങനെ ഇണ ചേര്‍ത്തു കൊടുക്കുന്നത് സ്വപ്നം കണ്ടാണ് സൂറാ.52:20-ന്‍റെ എഴുത്തുകാരന്‍ ജീവിതം തള്ളി നീക്കിയതെന്ന് ആയത്ത് വായിച്ചാല്‍ മനസ്സിലാകും:
“വരിവരിയായ് ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍. വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണചേര്‍ത്തു കൊടുക്കുകയും ചെയ്യും” (സൂറാ.52:20)
സുബോധം അല്പമെങ്കിലും അവശേഷിച്ചിട്ടുള്ള ഒരാള്‍ ഇങ്ങനെ എഴുതി വെക്കുമോ? “വരുന്നവരേയെല്ലാം വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരുത്തി വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ ഇണ ചേര്‍ത്ത് കൊടുക്കുന്നതാണ് സ്വര്‍ഗ്ഗത്തില്‍ അല്ലാഹുവിന്‍റെ ജോലി” എന്നൊരാള്‍ എഴുതി വെക്കണമെങ്കില്‍ ആ മനുഷ്യന്‍റെ സ്ഥിരബുദ്ധിക്ക് എന്തോ തകരാറ് സംഭവിച്ചിട്ടുണ്ട് എന്നല്ലേ അര്‍ത്ഥം? അവിശ്വാസികള്‍ ആരെങ്കിലും ആണ് അല്ലാഹുവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞതെങ്കില്‍ ‘മതനിന്ദ’ എന്ന് പറഞ്ഞ് ഇസ്ലാമിസ്റ്റുകള്‍ ലോകത്ത് രക്തപ്പുഴ ഒഴുക്കിയേനെ. ഇതു പക്ഷേ മുഹമ്മദിന്‍റെ കൂടെ ഉണ്ടായിരുന്നവര്‍ എഴുതി വെച്ചതായത് കൊണ്ട് വ്യാഖ്യാനക്കസര്‍ത്ത് നടത്തി രക്ഷപ്പെടാനുള്ള വഴികളേ അവര്‍ക്ക് നോക്കാന്‍ പറ്റൂ.
അത് മാത്രമോ? ഒരാള്‍ക്ക് മുസ്ലീമായി ജീവിക്കാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ കാണുകയില്ല. മറ്റു ഗോത്രങ്ങളെ ആക്രമിച്ച് അവരുടെ ഭാര്യമാരെ, കുട്ടികളെ, സ്വത്തുക്കളെയൊക്കെ പിടിച്ചെടുക്കാനും മുഹമ്മദിനെ പ്രീതിപ്പെടുത്താനും ഉള്ള ആയത്തുകള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഉത്സാഹം കാണിച്ച ഖുര്‍ആന്‍റെ എഴുത്തുകാര്‍ പക്ഷെ ഒരുത്തന് മുസ്ലീമാകാനുള്ള ആദ്യ പടിയായ ശഹാദത്ത് കലിമ പോലും ഖുര്‍ആനില്‍ എഴുതി വെക്കാന്‍ താല്പര്യം കാണിച്ചില്ല!! ആദ്യകാല മുസ്ലീങ്ങള്‍ക്ക് ഖുര്‍ആന്‍ എന്ന് പറഞ്ഞാല്‍ മുഹമ്മദിനെ സുഖിപ്പിക്കാനും പിന്നെ അല്ലാഹുവിന്‍റെ പേരില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ആള്‍ക്കാരെ കൊന്നൊടുക്കാനും അവരുടെ ഭാര്യമാരെ വെപ്പാട്ടികളായും അവരുടെ മക്കളെ അടിമകളായും പിടിച്ചെടുക്കാനും പിന്നെ അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ കൊള്ളയടിക്കാനും ഉള്ള യുദ്ധപ്പുസ്തകമായിരുന്നു എന്ന് ഇതില്‍ നിന്ന് തന്നെ തെളിയുന്നുണ്ടല്ലോ. ചില കാര്യങ്ങള്‍ നോക്കാം:
അഞ്ചു നേരം നിസ്കരിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ ഖുര്‍ആന്‍റെ എഴുത്തുകാര്‍ മറന്നു പോയി,
നിസ്കരിക്കുമ്പോള്‍ കൈ കെട്ടേണ്ടത് എങ്ങനെയാണ് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,
ശഹാദത്ത് കലിമ എങ്ങനെയാണ് ചൊല്ലേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,
ചേലാകര്‍മ്മം ചെയ്യണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,
ഹജ്ജ് എങ്ങനെ നിര്‍വ്വഹിക്കണം എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി,
സക്കാത്ത് എത്ര ശതമാനമാണ് കൊടുക്കേണ്ടത് എന്ന് ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയി…
പക്ഷേ…
മുഹമ്മദിന് ആരെയൊക്കെ കെട്ടാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ. 33:50),
മുഹമ്മദിന് ഭാര്യമാരോട് എങ്ങനെ വേണമെങ്കിലും പെരുമാറാം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ.33:51)
മുഹമ്മദിനോട് ഭാര്യമാര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ. 33:30-33)
മുഹമ്മദിന്‍റെ ഭാര്യമാരെ മുഹമ്മദ് മൊഴി ചൊല്ലിയാല്‍ പകരം അവരെക്കാള്‍ നല്ല ഭാര്യമാരെ അല്ലാഹു മുഹമ്മദിന് കൊടുക്കും എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിച്ചു തന്‍റെ ഭാര്യമാരെ പേടിപ്പിച്ചു നിര്‍ത്താനും മുഹമ്മദ് മറന്നില്ല (സൂറാ.66:5)
മുഹമ്മദിന്‍റെ ഭാര്യമാരോട് മറ്റുള്ളവര്‍ എങ്ങനെ പെരുമാറണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ. 33:53)
മുഹമ്മദിന്‍റെ ഭാര്യമാര്‍ അന്യപുരുഷന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ധരിക്കേണ്ടത് എങ്ങനെയുള്ള വസ്ത്രമാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ. 33:59)
അല്ലാഹുവിനെ അനുസരിക്കുന്നത് പോലെ മുഹമ്മദിനെയും അനുസരിക്കണം എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല. (സൂറാ.64:12)
യുദ്ധത്തില്‍ നേടിയെടുക്കുന്ന കൊള്ളമുതലുകള്‍ അല്ലാഹുവിനും മുഹമ്മദിനും മാത്രമുള്ളതാണ് എന്ന് ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ.8:1)
കൊള്ളമുതലില്‍ പങ്ക് കൊടുത്തില്ലെങ്കില്‍ കൊള്ളയടിക്കാന്‍ ആള്‍ക്കാര്‍ കൂടെ വരില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ യുദ്ധമുതലിന്‍റെ അഞ്ചിലൊന്ന് മാത്രം അല്ലാഹുവിനും മുഹമ്മദിനും കൊടുത്താല്‍ മതി എന്നൊരു ഒത്തുതീര്‍പ്പ് ഫോര്‍മുല ഖുര്‍ആന്‍റെ എഴുത്തുകാര്‍ക്ക് പറഞ്ഞു കൊടുത്തെഴുതിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ.8:41)
മുഹമ്മദിനെ കാണാന്‍ ചെല്ലുമ്പോള്‍ തിരുമുല്‍ക്കാഴ്ചയും കൊണ്ടേ ചെല്ലാവൂ എന്നെഴുതിവെപ്പിക്കാനും മുഹമ്മദ് മറന്നില്ല. (സൂറാ.58:12)
ആരും തിരുമുല്‍ക്കാഴ്ചയും കൊണ്ട് മുഹമ്മദിനെ കാണാന്‍ വരുന്നില്ല എന്ന് മനസ്സിലായപ്പോള്‍ ‘നമസ്കാരം നിര്‍വ്വഹിക്കുകയും സക്കാത്തു കൊടുക്കുകയും അല്ലാഹുവിനെയും മുഹമ്മദിനേയും അനുസരിക്കുകയും ചെയ്‌താല്‍ മതി’ എന്ന വിട്ടുവീഴ്ച ചെയ്യാനും മുഹമ്മദ് മറന്നില്ല (സൂറാ.58:13)
മുഹമ്മദിനെതിരെ ഗൂഡാലോചന നടത്തരുത് എന്ന് ഖുര്‍ആനില്‍ എഴുതി വെപ്പിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ.58:9)
മുഹമ്മദിന് വഴിതെറ്റിയിട്ടില്ല എന്നും മുഹമ്മദ് ദുര്‍മ്മാര്‍ഗ്ഗിയല്ല എന്നും ഖുര്‍ആനില്‍ എഴുതിവെപ്പിക്കാന്‍ മുഹമ്മദ് മറന്നില്ല. (സൂറാ.53:2)
മുഹമ്മദിന് ഭ്രാന്തില്ല എന്നെഴുതിവെപ്പിക്കാനും മുഹമ്മദ് മറന്നില്ല (സൂറാ.52:29)
മുഹമ്മദ് എന്ന പേര് കേട്ടാല്‍ ഉടന്‍ തന്നെ മുഹമ്മദിന് സമാധാനം കിട്ടാന്‍ വേണ്ടി സ്വലാത്ത് ചൊല്ലണം എന്നെഴുതി വെപ്പിക്കാന്‍ മുഹമ്മദ് മറന്നില്ല (സൂറാ.33:56)
മുഹമ്മദിന് വേണ്ടി അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നുണ്ട് എന്നെഴുതി വെപ്പിക്കാനും മുഹമ്മദ് മടിച്ചില്ല!! (സൂറാ.33:56)
ചുരുക്കി പറഞ്ഞാല്‍ ഒരുത്തന് മുസ്ലീമാകാനും മുസ്ലീമായി ജീവിക്കാനും വേണ്ട കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ അതിന്‍റെ എഴുത്തുകാര്‍ മറന്നു പോയെങ്കിലും മുഹമ്മദിന് വേണ്ട കാര്യങ്ങള്‍ എല്ലാം കൃത്യമായി ലഭിക്കാന്‍ ആവശ്യമായ സംഗതികള്‍ ഒന്നുപോലും നഷ്ടപ്പെടാതെ എഴുതി വെപ്പിക്കാന്‍ മുഹമ്മദ് മറന്നില്ല!!! മുഹമ്മദിനെ വിഗ്രഹവല്‍ക്കരിക്കുവാന്‍ വേണ്ടി മുഹമ്മദിന്‍റെ ഇഷ്ടത്തിന് രചിക്കപ്പെട്ട ഗ്രന്ഥമാണ് ഖുര്‍ആന്‍ എന്നതിന് വേറെ തെളിവന്വേഷിച്ചു പോകേണ്ട കാര്യമുണ്ടോ?
ഏതായാലും ഓരോരോ കവിവരന്മാര്‍ താന്താങ്ങളുടെ മനോബോധത്തിനൊത്തവണ്ണം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെക്കാന്‍ തുടങ്ങിയപ്പോള്‍ പലര്‍ക്കും ആശയക്കുഴപ്പങ്ങള്‍ വരാനും പലരും മുഹമ്മദിന്‍റെ പ്രവാചകത്വത്തെ സന്ദേഹിക്കാനും തുടങ്ങി. കൂടുതല്‍ പ്രശ്നത്തിലേക്ക് കടക്കുന്നതിനു മുന്‍പ് ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഒരു ബുദ്ധി പ്രയോഗിച്ചു. തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ഓരോ സമയത്ത് ഓരോ കാര്യങ്ങള്‍ ഖുര്‍ആനില്‍ എഴുതി വെച്ചത് മുഴുവന്‍ അവര്‍ മലക്കിന്‍റെ മേല്‍ ആരോപിച്ചു കൊണ്ട് വേറെ ചില വരികള്‍ കൂടി ഖുര്‍ആനില്‍ എഴുതിച്ചേര്‍ത്തു! ഇതാണ് ആ വരികള്‍:
“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിന് തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞു കൂടേ; അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാണെന്ന്?” (സൂറാ.2:106)
“ഒരു വേദവാക്യത്തിന്‍റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍ – അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ് താനും – അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും (കാര്യം) മനസ്സിലാക്കുന്നില്ല.” (സൂറാ. 16:101.
ഇതോടെ ഖുര്‍ആനിലുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളുടെ എല്ലാ ഉത്തരവാദിത്തവും അല്ലാഹുവിന്‍റെയും മലക്കിന്‍റെയും ചുമലില്‍ വെച്ച് ഖുര്‍ആന്‍റെ എഴുത്തുകാര്‍ കൈകഴുകി! അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് എന്ന സ്വഹാബി ചെയ്തത് ഇതിനെക്കാള്‍ വലിയ കാര്യമാണ്! മുഹമ്മദിന്‍റെ കൂടെ നടന്ന അബ്ദുള്ളാ ഇബ്നു അബിസാര്‍ഹ് മുഹമ്മദിന് ഉണ്ടാകുന്ന വെളിപ്പാടുകള്‍ എഴുതി വെക്കുമായിരുന്നു. പലപ്പോഴും അയാള്‍ ചില ആയത്തുകളെ തന്‍റെ ഇഷ്ടപ്രകാരം മുഹമ്മദ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ചൊല്ലും. മുഹമ്മദ് അത് അനുവദിക്കുകയും ചെയ്തിരുന്നു. ഇത് പലപ്രാവശ്യം ആയപ്പോള്‍ മുഹമ്മദിനെ അബിസാറിന് സംശയമായി. “അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് മാറ്റം ഇല്ല എന്നു പറഞ്ഞിട്ട് തന്‍റെ ഇഷ്ടത്തിനു മാറ്റിയ വചനങ്ങള്‍ അല്ലേ ഇപ്പോള്‍ ഖുര്‍ആനില്‍ പലയിടത്തും ഉള്ളത്” എന്നയാള്‍ ചിന്തിക്കാന്‍ തുടങ്ങി. പിന്നെ അയാള്‍ വെളിപ്പാടുകള്‍ ഉണ്ടാകുമ്പോള്‍ തന്‍റെ ഇഷ്ടത്തിനു എഴുതുകയും എന്നാല്‍ മുഹമ്മദ് പറഞ്ഞത് പോലെ മുഹമ്മദിന് മുന്‍പില്‍ ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു. അബിസാര്‍ഹ് എന്താണ് എഴുതി വെച്ചിരിക്കുന്നത് എന്നറിയാത്ത മുഹമ്മദ് അവന്‍ എഴുതി വെച്ചതിനു അംഗീകാരം കൊടുക്കുകയും ചെയ്തു. പിന്നീട് അബിസാര്‍ഹ് താന്‍ എഴുതിവെച്ചത് പോലെ ജനത്തെ പഠിപ്പിക്കാനും തുടങ്ങി. അതിനുശേഷം ഒരിക്കല്‍ മുഹമ്മദിന്‍റെ മുന്‍പില്‍ വെച്ചു ഈ ആയത്ത് (താന്‍ തെറ്റായി എഴുതി വെച്ചത് പോലെ) അബിസാര്‍ഹ് ചൊല്ലിക്കേള്‍പ്പിച്ചു. മുഹമ്മദ് അത് തെറ്റാണെന്ന് പറയുകയുണ്ടായില്ല. അപ്പോള്‍ അബിസാറിന് മനസ്സിലായി മുഹമ്മദ് കള്ളപ്രവാചകനാണെന്ന്. അതോടെ അയാള്‍ ഇസ്ലാം വെടിഞ്ഞു തിരിച്ചു മക്കയിലേക്ക് പോയി. എന്നിട്ട് പറയുകയും ചെയ്തു, “മുഹമ്മദ് പ്രവാചകന്‍ ആണെങ്കില്‍ ഞാനും പ്രവാചകന്‍ ആണ്. കാരണം, എനിക്കും വഹിയ് ലഭിച്ചിരിക്കുന്നു. ഞാന്‍ കള്ളപ്രവാചകന്‍ ആണെങ്കില്‍ മുഹമ്മദും കള്ളപ്രവാചകന്‍ ആണ്. കാരണം, ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് മുഹമ്മദ് അംഗീകരിച്ചിട്ടുണ്ട്, എന്‍റെ വചനങ്ങള്‍ ഖുര്‍ആനില്‍ ഉണ്ട്” എന്ന്!
(മുഹമ്മദ് മക്ക പിടിച്ചെടുത്തപ്പോള്‍ ആരെയും ഉപദ്രവിക്കരുത് എന്നു പറഞ്ഞിരുന്നെങ്കിലും പത്തു പേരെ എവിടെവെച്ച് കണ്ടാലും (കഅബ ദേവാലയത്തിനകത്ത് വെച്ച് കണ്ടാലും) കൊന്നു കളയാന്‍ പ്രത്യേക ഉത്തരവിട്ടിരുന്നു. ആ പത്തു പേരില്‍ ഒരാള്‍ അബ്ദുള്ള ഇബ്നു സഅ’ദ് ഇബ്നു അബിസാര്‍ഹ് ആയിരുന്നു!! എങ്കിലും ഇയാള്‍ അത്ഭുതകരമായി കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടു!!!)
അബിസാര്‍ഹ് ഇങ്ങനെ അവകാശവാദം ഉന്നയിച്ചത് വേറെ ചില സ്വഹാബിമാര്‍ക്ക് പിടിച്ചില്ല. അവന്‍ മക്കയിലേക്ക് പോയത് കൊണ്ട് അവനെ കൊല്ലാനും കഴിഞ്ഞില്ല. അവന് നരകത്തില്‍ അതികഠിനമായ ശിക്ഷയുണ്ട് എന്ന് പറഞ്ഞ് സ്വയം സമാധാനിക്കാന്‍ വേണ്ടി ഏതോ ഒരു സ്വഹാബി ഖുര്‍ആനില്‍ ഇപ്രകാരം എഴുതി വെച്ചു:
“അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുകയോ, തനിക്ക് യാതൊരു ബോധനവും നല്‍കപ്പെടാതെ എനിക്ക് ബോധനം ലഭിച്ചിരിക്കുന്നു എന്ന് പറയുകയോ ചെയ്തവനേക്കാളും, അല്ലാഹു അവതരിപ്പിച്ചത് പോലെയുള്ളത് ഞാനും അവതരിപ്പിക്കാമെന്ന് പറഞ്ഞവനെക്കാളും വലിയ അക്രമി ആരുണ്ട്? ആ അക്രമികള്‍ മരണവെപ്രാളത്തിലായിരിക്കുന്ന രംഗം നീ കണ്ടിരുന്നുവെങ്കില്‍! നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ പുറത്തിറക്കുവിന്‍ എന്ന് പറഞ്ഞ് കൊണ്ട് മലക്കുകള്‍ അവരുടെ നേരെ തങ്ങളുടെ കൈകള്‍ നീട്ടികൊണ്ടിരിക്കുകയാണ്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തത് പറഞ്ഞുകൊണ്ടിരുന്നതിന്‍റെയും, അവന്‍റെ ദൃഷ്ടാന്തങ്ങളെ നിങ്ങള്‍ അഹങ്കരിച്ച് തള്ളിക്കളഞ്ഞിരുന്നതിന്‍റെയും ഫലമായി ഇന്ന് നിങ്ങള്‍ക്ക് ഹീനമായ ശിക്ഷ നല്‍കപ്പെടുന്നതാണ്. (എന്ന് മലക്കുകള്‍ പറയും.)” (സൂറാ.6:93)
ബൈളാവിയുടെ പ്രശസ്തമായ Anwar al-Tanzil wa Asrar al-Ta’wil എന്ന തഫ്സീര്‍ ഗ്രന്ഥത്തില്‍ സൂറാ.6:93 ന്‍റെ വ്യാഖ്യാനം നോക്കിയാല്‍ ഈ ആയത്ത് ഖുര്‍ആനില്‍ വന്നതിന്‍റെ പശ്ചാത്തലം പിടി കിട്ടും. അബിസാര്‍ഹ് ചെയ്ത “വഞ്ചന”യെക്കുറിച്ച് ബൈളാവി അവിടെ പറയുന്നുണ്ട്. ഇതു കൂടാതെ ഖുര്‍ആനൊപ്പം തന്നെ വേറെ ഒരു ഗ്രന്ഥം കൂടി ആ കവിവരന്മാര്‍ എഴുതി ഉണ്ടാക്കിയിരുന്നു എന്ന് സൂറാ.27:1 വായിച്ചാല്‍ മനസ്സിലാകും:
“ത്വാ-സീന്‍. ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു (വചനങ്ങളാകുന്നു)” (സൂറാ.27:1)
ഈ ആയത്ത് പതിവ് പോലെ അക്ബര്‍ മൌലവിയുടെ നിച്ച് ഓഫ് ട്രൂത്ത് തര്‍ജ്ജമ ചെയ്ത് ഇറക്കിയത് തട്ടിപ്പ് കാണിച്ചു കൊണ്ടാണ്. “ത്വാ-സീന്‍. ഖുര്‍ആനിലെ, അഥവാ കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന ഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ” എന്നാണ് അക്ബര്‍ മൌലവിയുടെ ആളുകള്‍ ഈ ആയത്തിന് പരിഭാഷ കൊടുത്തിരിക്കുന്നത്. വാസ്തവത്തില്‍ “അഥവാ” എന്ന വാക്ക് മൂലഭാഷയില്‍ ഇല്ല എന്നറിയാന്‍ അമാനി മൌലവിയുടെ തഫ്സീറില്‍ നോക്കിയാല്‍ മതി. വാക്യപ്രതിവാക്യമായ അര്‍ത്ഥം അതില്‍ കൊടുത്തിട്ടുണ്ട്. “ത്വാ-സീന്‍ അവ, ഇവ ഖുര്‍ആന്‍റെ ആയത്തുകളാണ്, വേദഗ്രന്ഥത്തിന്‍റെയും, സ്പഷ്ടമായ, സുവ്യക്തമായ” എന്നാണ് അമാനി മൌലവി വാക്യപ്രതിവാക്യമായ അര്‍ത്ഥം കൊടുത്തിരിക്കുന്നത്. മൌദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനില്‍ ഈ ആയത്ത് തര്‍ജ്ജമ ചെയ്തിരിക്കുന്നത് ഇപ്രകാരമാണ്: “ത്വാ-സീന്‍. ഇതു ഖുര്‍ആന്‍റെയും സുവ്യക്തമായ വേദത്തിന്‍റെയും ലിഖിതങ്ങളത്രേ.” ഖുര്‍ആന്‍ മാത്രമല്ലാതെ മറ്റൊരു വേദഗ്രന്ഥത്തെക്കുറിച്ചും ഇവിടെ പറഞ്ഞിരിക്കുന്നത് കാണാം. അത് സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം ആണെന്നും കവിവരന്മാര്‍ എഴുതിയിട്ടുണ്ട്. ഖുര്‍ആന്‍ സുവ്യക്തമായ ഗ്രന്ഥം അല്ല എന്ന് ഏതൊരു കുഞ്ഞിനും അറിയാവുന്നതാണ്. ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെക്കാന്‍ തുടങ്ങിയത് കൊണ്ട് ആദിയും അന്തവുമില്ലാതെ, അലകും പിടിയും തിരിയാത്ത വിധത്തില്‍ ക്രമരഹിതമായി കിടക്കുന്ന വിവരണങ്ങളാല്‍ സമ്പന്നമായ ഗ്രന്ഥമാണ് ഖുര്‍ആന്‍. ആ ഖുര്‍ആന്‍ മനസ്സിലാക്കണമെങ്കില്‍ മുഹമ്മദ് മരിച്ചു 240 വര്‍ഷങ്ങള്‍ക്ക് ശേഷം അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തു നിന്ന് വന്ന ഇമാം ബുഖാരി എഴുതിയ ഹദീസ് ഗ്രന്ഥവും 280 വര്‍ഷങ്ങള്‍ക്ക് ശേഷം ഇമാം മുസ്ലീമിനാല്‍ എഴുതപ്പെട്ട ഹദീസ് ഗ്രന്ഥവും 300 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റു പലരാലും എഴുതപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളും കൂടി വേണം. ഇതുകൊണ്ട് മാത്രം കാര്യമില്ല, ഈ ഹദീസ് ഗ്രന്ഥങ്ങള്‍ മനസ്സിലാക്കാന്‍ അവയുടെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍ കൂടി വേണം. ഈ ഹദീസ് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ പരിശോധിക്കുകയാണെങ്കിലോ ഓരോരുത്തരുടെ വ്യാഖ്യാനവും ഓരോ രീതിയിലാണ്. നാല് വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എടുത്താല്‍ ഒരു വിഷയത്തെ സംബന്ധിച്ച് മാത്രം പതിനാറ് അഭിപ്രായങ്ങള്‍ കാണാം! ഇങ്ങനെയുള്ള ഖുര്‍ആന്‍ സുവ്യക്തമല്ലെന്നു പറയേണ്ടതില്ലല്ലോ. അപ്പോള്‍ സൂറാ.27:1-ല്‍ പറഞ്ഞിരിക്കുന്ന സുവ്യക്തമായ, സ്പഷ്ടമായ വേദഗ്രന്ഥം വേറെയാണ്. ഈ വേദഗ്രന്ഥം എവിടെപ്പോയി? മുസ്ലീങ്ങള്‍ക്ക് ആര്‍ക്കും ഉത്തരമില്ല. ഉസ്മാന്‍ പണ്ട് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയിട്ടു നിലവിലുണ്ടായിരുന്ന എല്ലാ ഖുര്‍ആന്‍ പ്രതികളും കത്തിച്ചു കളഞ്ഞ കൂട്ടത്തില്‍ ഈ സുവ്യക്തമായ വേദഗ്രന്ഥവും കത്തിച്ചു കളഞ്ഞിരിക്കാനാണ് സകല സാധ്യതയും!
ഇത് മാത്രമല്ല, ഓരോരുത്തര്‍ ഓരോന്ന് തന്നിഷ്ടപ്രകാരം ഖുര്‍ആനില്‍ എഴുതി വെച്ചത് എന്തൊക്കെയാണെന്ന് മുഹമ്മദിന് വലിയ പിടിയുണ്ടാകാതിരുന്നതിന് പ്രധാന കാരണം, പല ആയത്തുകളും അദ്ദേഹം മറന്നു പോകുമായിരുന്നു എന്നതാണ്. ഹദീസുകള്‍ പരിശോധിച്ചാല്‍ അതിനും തെളിവുകളുണ്ട്:
“ആഇശ നിവേദനം: ഒരാള്‍ രാത്രി ഖുര്‍ആന്‍ ഓതുന്നത് നബി കേട്ടു. അപ്പോള്‍ നബി പറഞ്ഞു: ‘അല്ലാഹു അവന് കരുണ ചെയ്യട്ടെ. ഇന്ന സൂറത്തില്‍ നിന്ന് എനിക്ക് വിട്ടുപോയ ഇന്ന ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തി.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 224 (788)
ആഇശ നിവേദനം ചെയ്തത്: പള്ളിയില്‍ നിന്ന് ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് നബി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ‘എനിക്ക് മറവി പറ്റിയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മിപ്പിച്ചിരിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 225)
ആയിഷ (റ) പറയുന്നു: ഒരു മനുഷ്യന്‍ പള്ളിയില്‍ നിന്ന് ഖുര്‍ആനോതുന്നത് തിരുമേനി (സ) കേട്ടപ്പോള്‍ അവിടുന്ന് അരുളി: “അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ, ഇന്ന സൂറത്തില്‍ നിന്ന് ഞാന്‍ മറന്നു പോയ ആയത്ത് അദ്ദേഹം എന്നെ ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു.” (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ് നമ്പര്‍ 1140, പേജ് 576)
മുഹമ്മദിന്‍റെ കാലത്തുള്ള ആളുകള്‍ ഖുര്‍ആന്‍ മന:പാഠം ആക്കിയിരുന്നു എന്നൊക്കെ ഹദീസുകളില്‍ വലിയ അറിവില്ലാത്ത ആളുകള്‍ വാദിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ ഹദീസുകള്‍ വായിച്ചാല്‍ സുവ്യക്തമായി മനസ്സിലാക്കാം, മുഹമ്മദ് തന്നെ ഈ ആയത്തുകള്‍ പലതും മറന്നു പോയിരുന്നു എന്ന്! മുഹമ്മദ് മറന്നു പോയ ഈ ആയത്തുകള്‍ മുഹമ്മദിനെ ഓര്‍മ്മിപ്പിക്കുവാന്‍ ഒരു മലക്കും വന്നില്ല എന്നതാണ് ഏറെ രസകരം!! വേറൊരാള്‍ പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതുന്നത് കേട്ടപ്പോഴാണ് അദ്ദേഹത്തിന് അങ്ങനേയും ചില ആയത്തുകള്‍ ഖുര്‍ആനില്‍ ഉണ്ടെന്ന് ഓര്‍മ്മ വന്നത്. അദ്ദേഹത്തെയും പറഞ്ഞിട്ട് കാര്യമില്ല, ഓരോരോ സ്വഹാബിമാര്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചതല്ലേ എല്ലാം, മറ്റുള്ളവര്‍ തന്നിഷ്ടംപോലെ എഴുതി വെച്ചതെല്ലാം ഒരാള്‍ക്ക് ഓര്‍ത്തിരിക്കാന്‍ കഴിയണം എന്നില്ല, അത് എത്ര വലിയ സ്വയം പ്രഖ്യാപിത പ്രവാചകനായാലും!!
ചില ആയത്തുകള്‍ മറന്ന് പോയെങ്കില്‍ വേറെ ചില ആയത്തുകള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുമുണ്ട്. ഇതാ തെളിവ്:
“അബ്ദുല്ലാഹിബ്നു അബ്ബാസ് നിവേദനം: നബിയുടെ മിമ്പറില്‍ ഇരുന്നുകൊണ്ട് ഉമര്‍ ഒരിക്കല്‍ പറഞ്ഞു: മുഹമ്മദ്(സ)യെ സത്യസന്ദേശവുമായി അല്ലാഹു നിയോഗിച്ചു. അദ്ദേഹത്തിനു വേദവും ഇറക്കി. അദ്ദേഹത്തിനു അവതരിപ്പിക്കപ്പെട്ട സന്ദേശത്തില്‍ എറിഞ്ഞു കൊല്ലാനുള്ള വിധി അടങ്ങിയ സൂക്തങ്ങളുമുണ്ടായിരുന്നു. ഞങ്ങളത് വായിക്കുകയും മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) വ്യഭിചാരിയെ എറിഞ്ഞു കൊന്നു. അദ്ദേഹത്തിനു ശേഷം ഞങ്ങളും ആ ശിക്ഷ നടപ്പിലാക്കി. കാലം കുറേ ചെല്ലുമ്പോള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ എറിഞ്ഞു കൊല്ലുന്ന ശിക്ഷകള്‍ കാണുന്നില്ല എന്ന് ആരെങ്കിലും പറയുമെന്ന് ഞാന്‍ ആശങ്കിക്കുന്നു. അല്ലാഹു അവതരിപ്പിച്ച ഒരു നിര്‍ബന്ധ വിധിയില്‍ അവര്‍ വീഴ്ച വരുത്തി അവര്‍ പിഴയ്ക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ വേദഗ്രന്ഥപ്രകാരം വിവാഹിതനുള്ള എറിഞ്ഞു കൊല്ലുന്ന ശിക്ഷ സത്യമാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ തെളിവ് സ്ഥാപിക്കപ്പെടുകയോ കുറ്റം സമ്മതിക്കപ്പെടുകയോ ഗര്‍ഭിണിയാകുകയോ ചെയ്താല്‍ ശിക്ഷ (നടപ്പിലാക്കും). (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 29, ഹദീസ് നമ്പര്‍ 15 (1691).
ഉമര്‍ (റ) പറഞ്ഞു: ‘അല്ലാഹു മുഹമ്മദ് (സ) യെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു ഖുര്‍ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന്, അവിടുത്തേക്ക് അല്ലാഹു അയച്ചു കൊടുത്ത ഖുര്‍ആനിലുണ്ടായിരുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 93, ഹദീസ് നമ്പര്‍ 2169, പേജ് 998)
ഇന്നത്തെ ഖുര്‍ആനില്‍ ഒരിടത്തും വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലാന്‍ പറയുന്ന ഒറ്റ ആയത്ത് പോലുമില്ല. എന്നാല്‍ മുഹമ്മദിന്‍റെ കാലത്ത് ജനങ്ങള്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്ന ഖുര്‍ആനില്‍ ഈ ആയത്ത് ഉണ്ടായിരുന്നു.
മുഹമ്മദ് ചില ആയത്തുകളാണ് മറന്നു പോയതെങ്കില്‍ മുഹമ്മദിന്‍റെ കാലശേഷം സ്വഹാബിമാര്‍ ഖുര്‍ആനില്‍ നിന്ന് ചില അദ്ധ്യായങ്ങള്‍ തന്നെ മറന്നു പോയിരുന്നു എന്നതാണ് ഏറെ ദയനീയം! ഈ ഹദീസ് ഒന്ന് നോക്കൂ:
“അബുല്‍ ഹര്‍ബിന്‍റെ പിതാവ് നിവേദനം: ബസ്രയിലെ ഖുര്‍ആന്‍ മന:പാഠമുള്ളവരുടെ അടുക്കലേക്ക് അബു മൂസ അല്‍-അശ്അരി ദൂതനെ അയച്ചു. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ മുന്നൂറു പേര്‍ അദ്ദേഹത്തിന്‍റെ അടുക്കലെത്തി.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ബസ്രയിലെ ഉത്തമരും (ഖുര്‍ആന്‍) പണ്ഡിതന്മാരുമാണ് നിങ്ങള്‍. നിങ്ങള്‍ പാരായണം ചെയ്യുവിന്‍, കാലം നിങ്ങളില്‍ നീണ്ടുപോകരുത്. അങ്ങനെ വന്നാല്‍ നിങ്ങളുടെ മനസ്സ് കടുത്തുപോകും; നിങ്ങളുടെ മുമ്പുള്ളവരുടെ മനം കടുത്തു പോയപോലെ. ഞങ്ങള്‍ ഒരദ്ധ്യായം പാരായണം ചെയ്തിരുന്നു. ദൈര്‍ഘ്യത്തിലും കാഠിന്യത്തിലും ബറാഅത്തിനോട് അതിനെ ഞങ്ങള്‍ സാമ്യപ്പെടുത്തിയിരുന്നു. എനിക്ക് അത് മറപ്പിക്കപ്പെട്ടു. പക്ഷേ അതില്‍നിന്നു എനിക്ക് മന:പാഠമുള്ളത് ഇതാണ്: മനുഷ്യപുത്രന് സ്വത്തിന്‍റെ രണ്ടു താഴ്വരയുണ്ടെങ്കിലും അവന്‍ മൂന്നാമത്തേത് കൊതിക്കും. മനുഷ്യപുത്രന്‍റെ ഉള്ളു നിറയ്ക്കാന്‍ മണ്ണിനേ കഴിയൂ. ഞങ്ങള്‍ ഒരു അദ്ധ്യായം പാരായണം ചെയ്തിരുന്നു. മുസബ്ബിഹാത്തില്‍പ്പെട്ട ഒരു സൂറയോട് ഞങ്ങള്‍ അതിനെ സാമ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഞാന്‍ അത് വിസ്മരിച്ചുപോയി. പക്ഷേ, എനിക്കതില്‍ നിന്ന് മന:പാഠമുള്ളത്:
‘വിശ്വാസികളേ! നിങ്ങള്‍ പ്രവര്‍ത്തിക്കാത്തത് എന്തിനാണ് നിങ്ങള്‍ പറയുന്നത്? നിങ്ങളുടെ പിരടികളില്‍ സാക്ഷ്യമായി രേഖപ്പെടുത്തപ്പെടുന്നതാണ്. പുനരുത്ഥാന ദിനത്തില്‍ അതിനെക്കുറിച്ച് നിങ്ങളോട് ചോദിക്കപ്പെടും.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 12, ഹദീസ് നമ്പര്‍. 119 (1050).
രണ്ടു അദ്ധ്യായങ്ങള്‍ ഖുര്‍ആനില്‍ നിന്നും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ദൈര്‍ഘ്യത്തില്‍ ബറാഅത്തിനോട് സാമ്യമുള്ള ഒരു സൂറയും മുസബ്ബിഹാത്തില്‍പ്പെട്ടതിനോട് സാമ്യമുള്ള ഒരു സൂറയും മുഹമ്മദിന്‍റെ കാലത്തെ ജനങ്ങള്‍ ഓതിയിരുന്ന ഒറിജിനല്‍ ഖുര്‍ആനില്‍ ഉണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും വ്യക്തമാണ്. ആ സൂറകള്‍ എവിടെപ്പോയി? എന്തുകൊണ്ടാണ് ഉസ്മാനിയ്യാ ഖുര്‍ആനില്‍ ആ സൂറകള്‍ കാണാത്തത്? വ്യഭിചാരത്തിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലാന്‍ കല്പിക്കുന്ന ആയത്ത് ഇന്നത്തെ ഖുര്‍ആനില്‍ കാണാത്തതെന്തേ? ഇസ്ലാമിക ലോകത്തിനു ഇന്നും ഉത്തരമില്ല. അവര്‍ വ്യാഖ്യാനക്കസര്‍ത്തു നടത്തി പിടിച്ചു നില്‍ക്കാന്‍ നോക്കുന്നുണ്ട്, പക്ഷേ അത് ഇരുട്ട് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നത് പോലെ വെറും വ്യര്‍ത്ഥപരിശ്രമം മാത്രമാണ്!!
ഇനി ഇന്നത്തെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷം പേരും പിന്തുടരുന്നത് പോലെ ഖുര്‍ആന്‍റെ ഒറ്റ രീതിയിലുള്ള ഓത്തു മാത്രമാണോ അന്നുണ്ടായിരുന്നത്? അല്ല എന്നാണുത്തരം! ഓരോ കവിവരന്മാര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം എഴുതി വെച്ചത് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊത്തവണ്ണം ചൊല്ലിക്കൊണ്ട് നടക്കുന്ന രീതിയായിരുന്നു മുഹമ്മദിന്‍റെ കാലത്തും അതിന് ശേഷമുള്ള ഒന്നും രണ്ടും ഖലീഫമാരുടെ കാലത്തും ഉണ്ടായിരുന്നത്. മുഹമ്മദ് ഈസാ, താങ്കള്‍ ഈ ഇസ്ലാമിക പണ്ഡിതന്‍മാരുടെ വ്യാഖ്യാനം നോക്കൂ:
“ഒരുവന്‍ പ്രവാചകന്‍റെ അടുത്തു ചെന്ന് ഇപ്രകാരം പറഞ്ഞതായി സയിദ് ബിന്‍ അര്‍ക്വം രേഖപ്പെടുത്തിയിരിക്കുന്നു. “ഒരു പ്രത്യേക സൂറ ചൊല്ലുന്നതിനു അബ്ദുള്ള ഇബ്നു മസ്ഊദ് എന്നെ പഠിപ്പിച്ചു. അതേ സൂറ തന്നെ സയിദ് ബിന്‍ താബിത്തും എന്നെ പഠിപ്പിച്ചു. അതുപോലെ ഉബയ്യയും. ഇവരുടെയെല്ലാം പാരായണം വ്യത്യസ്തമാണ്. ആരുടെ പാരായണമാണ് ഞാന്‍ സ്വീകരിക്കേണ്ടത്?” പ്രവാചകന്‍ മിണ്ടാതെയിരുന്നു. പ്രവാചകന്‍റെ അരികെയുണ്ടായിരുന്ന അലി പറഞ്ഞു, “തന്നെ പഠിപ്പിച്ചത് പോലെ ഏവനും ചൊല്ലണം. എല്ലാ രീതികളും സ്വീകാര്യവും സാധുതയുള്ളതുമാകുന്നു.” (p. 150, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)
“ഉമര്‍ പറഞ്ഞു: ‘ഹിശാം ബിന്‍ ഹുക്കെയിം സൂറത്ത് അല്‍ ഫുര്‍ഖാന്‍ ചെല്ലുന്നത് ഞാന്‍ കേട്ട് കൊണ്ടിരുന്നു. പ്രവാചകന്‍ എന്നെ ഉപദേശിക്കാത്തത് അവന്‍ ചെല്ലുന്നത് കേട്ട് അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അവന്‍റെ നേര്‍ക്ക് ഓടി അടുക്കുവാന്‍ ഞാന്‍ തുനിഞ്ഞു. എന്നാല്‍ അവന്‍ തുടര്‍ന്നപ്പോള്‍ ക്ഷമയോടെ ഇരുന്നു; അവന്‍ വായന അവസാനിപ്പിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ സൂറ ചൊല്ലാന്‍ നിന്നെ ആരാണ് പഠിപ്പിച്ചത്?” പ്രവാചകനാണ് തന്നെ പഠിപ്പിച്ചത് എന്നവന്‍ അവകാശപ്പെട്ടു. ഞാന്‍ പറഞ്ഞു, “ദൈവത്തെയാണെ, നീ നുണ പറയുകയാണ്.” ഞാനവനെ പ്രവാചകന്‍റെ അരികിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പ്രവാചകന്‍ തന്നെ പഠിപ്പിക്കാത്ത വിധത്തില്‍ ഹിശാം ചൊല്ലുന്നതിനെപ്പറ്റി ആക്ഷേപം പറഞ്ഞു. പ്രവാചകന്‍ മൊഴിഞ്ഞു. “അവനെ വിടൂ, ഹിശാം ചൊല്ലൂ.”അവന്‍ ചൊല്ലുന്നതായി ഞാന്‍ കേട്ട വിധത്തില്‍ തന്നെ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അപ്രകാരമാണ് അത് വെളിപ്പെട്ടത്.” അവിടുന്ന് പിന്നീട് പറഞ്ഞു, “ഉമര്‍ ചൊല്ലട്ടെ.” പ്രവാചകന്‍ എന്നെ പഠിപ്പിച്ച വിധത്തില്‍ ഞാന്‍ ചൊല്ലി. പ്രവാചകന്‍ പറഞ്ഞു, “അത് ശരിയാണ്, അപ്രകാരമാണ് അത് വെളിപ്പെട്ടത്. ഈ ഖുര്‍ആന്‍ ഏഴു വിധങ്ങളിലാണ് വെളിപ്പെട്ടത്. അതുകൊണ്ട് ഏറ്റവും എളുപ്പമായത് ചൊല്ലിക്കോളൂ.” (p. 150-151, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 1, p. 24)
“ഉബയ്യ് പള്ളിയില്‍ ചെന്ന് ഒരുവന്‍ ചെല്ലുന്നത് കേട്ട് ആരാണ് പഠിപ്പിച്ചതെന്ന് ചോദിച്ചു. തന്നെ പ്രവാചകനാണ് ഉപദേശിച്ചതെന്ന് അവന്‍ മറുപടി നല്‍കി. ഉബയ്യ് പ്രവാചകനെ അന്വേഷിച്ചു പോയി. ആ മനുഷ്യന്‍ ചൊല്ലിയപ്പോള്‍ മുഹമ്മദ് പറഞ്ഞു, “അത് ശരിയാണ്.” ഉബയ്യ് പ്രതിഷേധിച്ചു, “താങ്കള്‍ എന്നെ മറ്റുവിധത്തില്‍ ചൊല്ലാനാണല്ലോ ഉപദേശിച്ചത്.”
ഉബയ്യിയുടെ ചൊല്ലും ശരിയാണെന്ന് പ്രവാചകന്‍ പറഞ്ഞു. അത്ഭുതത്തോടെ ഉബയ്യ് പറഞ്ഞു, “ശരിയോ?” പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തലോടി പ്രാര്‍ത്ഥിച്ചു, “ദൈവമേ! സംശയം ദുരീകരിക്കേണമേ!” ഉബയ്യിയുടെ ഹൃദയത്തില്‍ ഭീതി ബാധിച്ച് അവന്‍ വിയര്‍ത്തു. രണ്ടു ദൈവദൂതന്മാര്‍ തന്നെ സമീപിച്ചതായി മുഹമ്മദ് വെളിപ്പെടുത്തി. ഒരുവന്‍ പറഞ്ഞു, “ഖുര്‍ആന്‍ ഒരു രീതിയില്‍ ചൊല്ലൂ.” അതില്‍ കൂടുതല്‍ ചോദിക്കുവാന്‍ ഇതരന്‍ മുഹമ്മദിനെ ഉപദേശിച്ചു. ഒന്നാമത്തെ ദൈവദൂതന്‍ ഒടുവില്‍ ഇപ്രകാരം പറയുന്നത് വരെ അതാവര്‍ത്തിക്കപ്പെട്ടു, “ശരി, അത് ഏഴു രീതിയില്‍ ചൊല്ലൂ!” പ്രവാചകന്‍ പറഞ്ഞു, “ശിക്ഷാവിധിയുള്ള വാക്യം കാരുണ്യപരമായി സമാപിക്കുകയോ അതല്ല, നേരെ മറിച്ചാവുകയോ ചെയ്യുന്നത് വരെ ഏതൊരു രീതിയും കൃപാദായകവും സംരക്ഷണാത്മകവുമാണ്.” (p. 148-149, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, p. 32)
“ഉമറിന്‍റെ മുമ്പാകെ ഒരുവന്‍ പാരായണം ചെയ്യുകയും ഉമര്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ അവന്‍ ക്ഷുഭിതനായി, താന്‍ പ്രവാചകന് വേണ്ടി ചൊല്ലിയിട്ടുണ്ടെന്നും പ്രവാചകന്‍ തിരുത്തിയിട്ടില്ലെന്നും അവകാശപ്പെട്ടു. അവരുടെ തര്‍ക്കം മുഹമ്മദിന്‍റെ മുമ്പാകെ അവര്‍ എത്തിച്ചു. മുഹമ്മദ് തന്നെ നേരിട്ട് ഉപദേശിച്ചിട്ടുണ്ടെന്ന അവകാശവാദത്തെ പ്രവാചകന്‍ ശരിവെച്ചപ്പോള്‍ ഉമറിന്‍റെ മനസ്സില്‍ സംശയം ഉദിച്ചു. ഉമറിന്‍റെ മുഖഭാവം മനസ്സിലാക്കി പ്രവാചകന്‍ അവന്‍റെ മാറിടത്തില്‍ തടവി പറഞ്ഞു, “പിശാചേ, പുറത്ത്!” മുഹമ്മദ് പിന്നെ വിശദീകരിച്ചു. “കൃപയുടെ വചനം ക്രോധത്തിന്‍റെയെന്നോ, നേരെ മറിച്ചോ നിങ്ങള്‍ മാറ്റാത്തതുവരെ എല്ലാ തരം പാരായണങ്ങളും ശരിതന്നെയാണ്.” (p. 148, Abu Ja`far Muhammad b. Jarir al Tabari, “Tafsir”, vol. 3, p. 507)
ഇങ്ങനെ പലരും പലവിധത്തിലാണ് അക്കാലങ്ങളില്‍ ഖുര്‍ആന്‍ ചൊല്ലിക്കൊണ്ട് നടന്നിരുന്നത്. ഇത് പില്‍ക്കാലത്ത് ഇസ്ലാമിക സാമ്രാജ്യത്തില്‍ ആഭ്യന്തരക്കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ ഇടയായിത്തീര്‍ന്നു. അതിനെക്കുറിച്ച് പുറകേ പറയാം. ഏതായാലും മുഹമ്മദിന്‍റെ കാലത്ത് ഇന്ന് കാണുന്ന ഖുര്‍ആന്‍ ഉണ്ടായിരുന്നില്ല എന്നത് സുവിദിതമാണ്. എഴുതാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ കണ്ട കല്ലിലും എല്ലിലും തോലിലും മടലിലും ഈന്തപ്പനയോലയിലും മറ്റു കണ്ടം തുണ്ടം വസ്തുക്കളിലും തങ്ങള്‍ക്ക് ബോധിച്ചത് പോലെ എഴുതി വെച്ചത് വായിക്കാന്‍ അറിയാവുന്ന മുഹമ്മദിന്‍റെ അനുയായികള്‍ തങ്ങള്‍ക്ക് ബോധിച്ചത് പോലെ വായിച്ചുകൊണ്ട് നടന്നിരുന്നതാണ് അക്കാലത്തെ ഖുര്‍ആന്‍. എപ്പോഴാണ് ഇതെല്ലാം കുത്തിക്കെട്ടി ഒറ്റ പുസ്തകമാക്കി മാറ്റിയത്? മുഹമ്മദിന്‍റെ കാലത്താണോ? കുറഞ്ഞ പക്ഷം മുഹമ്മദിന്‍റെ അനുവാദമെങ്കിലും അതിന് ഉണ്ടായിരുന്നോ? ഇല്ല എന്നതാണ് വാസ്തവം! ഈ ഹദീസ് നോക്കിക്കോളൂ:
“സൈദ് ബിന്‍ താബിത്തില്‍ നിന്നും നിവേദനം: യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ ധാരാളം ജനങ്ങള്‍ കൊല്ലപ്പെട്ടപ്പോള്‍ അബൂബക്കര്‍ അസ്-സിദ്ദിഖ് എന്‍റെ അടുത്തേക്ക് ആളെ അയച്ചു. (മുസൈലിമത്തുമായുണ്ടായ യുദ്ധത്തില്‍ ധാരാളം സ്വഹാബിമാര്‍ കൊല്ലപ്പെട്ടിരുന്നു) (ഞാനവിടെ ചെന്നപ്പോള്‍) ഉമര്‍ ബിന്‍ അല്‍-ഖത്താബ് അദ്ദേഹത്തോടൊപ്പം ഇരിക്കുന്നത് കണ്ടു. അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “ഉമര്‍ എന്‍റെ അടുത്തു വന്നു പറഞ്ഞു: ‘യമാമയിലെ യുദ്ധക്കളത്തില്‍ ധാരാളം ഖുര്‍റാക്കള്‍ (ഖുര്‍ആന്‍ മന:പാഠമാക്കിയ ആളുകള്‍) കൊല്ലപ്പെടുകയും പരിക്കെല്‍പ്പിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. മറ്റു യുദ്ധക്കളങ്ങളില്‍ ഇനിയും ധാരാളം ഖുര്‍റാക്കള്‍ കൊല്ലപ്പെടാനോ മാരകമായ പരിക്ക് ഏല്ക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍റെ ഒരു വലിയ ഭാഗം തന്നെ നഷ്ടപ്പെട്ടു പോകാന്‍ ഇടയുണ്ട്. അതുകൊണ്ട് എന്‍റെ മനസ്സില്‍ ഉദിച്ച കാര്യം പറയാം, ഖുര്‍ആന്‍ ശേഖരിക്കാന്‍ താങ്കള്‍ (അബൂബക്കര്‍) കല്പന കൊടുക്കണം. ഞാന്‍ ഉമറിനോട് പറഞ്ഞു: അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം എങ്ങനെയാണ് താങ്കള്‍ ചെയ്യുക?” ഉമര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണെ, ഇതൊരു നല്ല പദ്ധതിയാണ്.” എന്നിട്ട് ഉമര്‍ പറഞ്ഞത് സ്വീകരിക്കാന്‍ തക്കവിധം അള്ളാഹു എന്‍റെ ഹൃദയം വിശാലമാക്കുന്നത് വരെ ഉമര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അവസാനം എനിക്ക് മനസ്സിലായി ഉമര്‍ പറഞ്ഞത് നല്ല ഒരു പദ്ധതിയാണെന്ന്. പിന്നെ അബൂബക്കര്‍ (എന്നോട്) പറഞ്ഞു: “താങ്കള്‍ ബുദ്ധിയുള്ള ഒരു ചെറുപ്പക്കാരനാണ്. ഞങ്ങള്‍ക്ക് താങ്കളെക്കുറിച്ച് യാതൊരു സംശയവുമില്ല. മാത്രമല്ല, താങ്കള്‍ അപ്പോസ്തലനില്‍ നിന്നും ദിവ്യവെളിപ്പാടുകള്‍ എഴുതിയെടുക്കുകയും ചെയ്തിട്ടുള്ള ആളാണ്. അതുകൊണ്ട് താങ്കള്‍ (തുണ്ടുകളായ) ഖുര്‍ആന്‍റെ ഭാഗങ്ങളെല്ലാം ശേഖരിച്ചു ഒറ്റ പുസ്തകമാക്കി മാറ്റണം.” അല്ലാഹുവാണേ, അവര്‍ എന്നോട് ഒരു പര്‍വ്വതം അതിന്‍റെ സ്ഥാനത്ത് നിന്നും എടുത്ത് മാറ്റണം എന്ന് പറഞ്ഞിരുന്നെങ്കില്‍ അത് ഖുര്‍ആന്‍ ശേഖരിച്ചു ഒറ്റ പുസ്തകമാക്കുന്നത്രയും ഭാരമുള്ള ജോലിയായി എനിക്ക് അനുഭവപ്പെടില്ലായിരുന്നു. ഞാന്‍ അബൂബക്കറിനോട് പറഞ്ഞു: “അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ ചെയ്യാത്ത കാര്യം നിങ്ങളെങ്ങനെ ചെയ്യും?” അബൂബക്കര്‍ മറുപടി പറഞ്ഞു: “അല്ലാഹുവാണേ, ഇതൊരു നല്ല പദ്ധതിയാണ്.” അബൂബക്കറിന്‍റേയും ഉമറിന്‍റേയും ഹൃദയത്തില്‍ ഇക്കാര്യം ബോധ്യപ്പെടും വണ്ണം അള്ളാഹു അവരുടെ ഹൃദയം തുറന്നതുപോലെ അള്ളാഹു എന്‍റെ ഹൃദയവും വിശാലമാക്കുന്നത് വരെ അബൂബക്കര്‍ എന്നെ നിര്‍ബന്ധിച്ചു കൊണ്ടേയിരുന്നു. അതോടെ ഞാന്‍ പനയോലകളില്‍ നിന്നും പരന്ന കല്ലുകളില്‍ നിന്നും മനുഷ്യരുടെ ഓര്‍മ്മകളില്‍ നിന്നും ഖുര്‍ആനിന് വേണ്ട ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. സൂറത്ത് അല്‍ തൌബയിലെ അവസാനത്തെ വാക്യം വേറൊരിടത്തും കാണാതെ അബു ഖുസൈമ അല്‍ അന്‍സാരിയുടെ പക്കല്‍ കണ്ടെത്തി, “തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു ദൂതന്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാന്‍ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തില്‍ അതീവതാല്‍പര്യമുള്ളവനും, സത്യവിശ്വാസികളോട് അത്യന്തം ദയാലുവും കാരുണ്യവാനുമാണ് അദ്ദേഹം. എന്നാല്‍ അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക് അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെ മേലാണ് ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നത്. അവനാണ് മഹത്തായ സിംഹാസനത്തിന്‍റെ നാഥന്‍” (സൂറാ.9:128,129) എന്ന ആയത്തുകള്‍ തന്നെ. ഇപ്രകാരം സെയ്ദ് തയ്യാറാക്കിയ താളുകള്‍ (സുഹൂഫ്) അബൂബക്കറുടെ സൂക്ഷിപ്പിലായിരുന്നു. അവന്‍റെ മരണത്തില്‍ അവ ഉമറിനും, ഉമറിന്‍റെ മരണത്തില്‍ അവന്‍റെ പുത്രി ഹഫ്സക്കും ലഭിച്ചു.” (സ്വഹീഹ് ബുഖാരി വാല്യം 6, ബുക്ക് 61, ഹദീസ് 509,510)
ഈ ഹദീസില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. മുഹമ്മദ് പഠിപ്പിക്കാത്ത കാര്യമാണ് ഖുര്‍ആന്‍ ഒരു പുസ്തകമായി ക്രോഡീകരിക്കുക എന്നത്. അതാണിവിടെ അബൂബക്കറും ഉമറും സെയ്ദും കൂടി ചെയ്തിരിക്കുന്നത്. ഇങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് ഇബ്ന്‍ ഹജാര്‍ അസ്ഖലാനി എന്ന പ്രസിദ്ധ പണ്ഡിതന്‍ തന്‍റെ ‘ഫത് അല്‍ ബാരി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് നോക്കുക: “സുഹ്റി പറയുന്നു: ‘ഖുര്‍ആനിന്‍റെ പല ഭാഗങ്ങളും വെളിപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു. എന്നാല്‍ അത് മന:പാഠമാക്കിയിരുന്നവര്‍ യമാമ യുദ്ധത്തില്‍ മരിച്ചു പോയി. അവ അറിഞ്ഞിരുന്നവരുടെ മരണത്തോടെ അവ നശിച്ചു. അബൂബക്കറോ ഉമറോ ഉസ്മാനോ ഖുര്‍ആനിന്‍റെ പാഠങ്ങള്‍ അന്ന് ശേഖരിച്ചിട്ടുമില്ലായിരുന്നു. അവ ഹൃദിസ്ഥമാക്കിയിരുന്നവരുടെ മരണത്തിനു ശേഷം, നഷ്ടപ്പെട്ട ആ ഭാഗങ്ങള്‍ ആരുടെ പക്കലും ഉണ്ടായിരുന്നില്ല. ഞാന്‍ മനസ്സിലാക്കുന്നത് മറ്റു യുദ്ധരംഗങ്ങളിലും ഇതുപോലെ ഖുര്‍ആന്‍ മന:പാഠമാക്കിയവര്‍ മരണപ്പെടുകയും അവരുടെ മരണത്തോടെ ആ വാക്യങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് അബൂബക്കറുടെ വാഴ്ചക്കാലത്ത് ഖുര്‍ആന്‍ പാഠങ്ങള്‍ താളുകളില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ശ്രമം ആരംഭിച്ചത് എന്നാണ്.” (p. 120, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 12)
ഏതൊരു സന്ദേശവും രേഖയാക്കിയില്ലെങ്കില്‍ അത് നശിക്കാനും അതില്‍ പുതിയ പല കാര്യങ്ങളും കാലക്രമേണ കടന്നുകൂടാനും ഇടയുണ്ട് എന്ന് ഏതൊരാള്‍ക്കും അറിയാവുന്നതാണെങ്കിലും അല്ലാഹുവിനും മലക്കിനും മുഹമ്മദിനും അതറിയില്ലായിരുന്നു. അല്ലാഹുവിനും മലക്കിനും മുഹമ്മദിനും തോന്നാത്ത ബുദ്ധിയാണ് ഉമറിനുണ്ടായത് എന്ന് പറയാതെ വയ്യ! ഏതായാലും ഇങ്ങനെ ഒരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കിയത് സെയ്ദ് മാത്രമല്ല, മറ്റു പലരും ഖുര്‍ആന്‍ പുസ്തക രൂപത്തിലാക്കിയിരുന്നു. ഖുര്‍ആന്‍റെ എഴുത്തുകാര്‍ ഓരോരുത്തരും തങ്ങള്‍ക്ക് ബോധിച്ചത് പോലെ ഓരോന്ന് എഴുതി വെച്ച് അത് മലക്കിന്‍റെ പേരില്‍ ആരോപിക്കുകയായിരുന്നു എന്ന് നാം മുന്‍പേ കണ്ടുവല്ലോ. ഇങ്ങനെ പരസ്പരവിരുദ്ധമായ കാര്യങ്ങളും പിന്നേ ഏഴു വിധത്തില്‍ ഖുര്‍ആന്‍ ഓതാമെന്നുള്ള മുഹമ്മദിന്‍റെ അനുവാദവും കാരണം ഓരോരുത്തരും പുസ്തകരൂപത്തിലാക്കിയ ഖുര്‍ആനുകള്‍ തമ്മില്‍ യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. ഇത് മുഖാന്തരം മുസ്ലീങ്ങള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തു. തങ്ങളുടെ കൈവശം ഇരിക്കുന്നതാണ് ഒറിജിനല്‍ ഖുര്‍ആന്‍, മറ്റുള്ളവരുടെ കൈവശം ഉള്ള ഖുര്‍ആനുകള്‍ എല്ലാം തെറ്റാണെന്ന് ഓരോ കൂട്ടരും വാദിക്കാന്‍ തുടങ്ങി. വികസിക്കാന്‍ തുടങ്ങിയ ഇസ്ലാമിക സാമ്രാജ്യത്തെ ഒരു ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിയിടാന്‍ തക്കവണ്ണം ഗൌരവമേറിയ വിഷയമായി ഇത് മാറി. അപ്പോള്‍ മുസ്ലീങ്ങളെയെല്ലാം ഒന്നിപ്പിക്കാന്‍ വേണ്ടി എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ ആവശ്യമാണെന്നു അന്നത്തെ ഖലീഫയായിരുന്ന ഉസ്മാന് ബോധ്യം വന്നു. അദ്ദേഹം സെയ്ദ് ഇബ്ന്‍ താബിത്തിനെ വിളിച്ചു വരുത്തി എല്ലാ മുസ്ലീങ്ങള്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന പുതിയൊരു ഖുര്‍ആന്‍ എഴുതിയുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ സെയ്ദിന്‍റെ നേതൃത്വത്തില്‍ ഒരു കമ്മറ്റിയുണ്ടാക്കിയിട്ട് വീണ്ടും ഖുര്‍ആന്‍ നിര്‍മ്മാണം ആരംഭിച്ചു. സെയ്ദ് നേതൃത്വം നല്‍കി പുതിയ ഖുര്‍ആന്‍ എഴുതിയുണ്ടാക്കി കഴിഞ്ഞപ്പോള്‍ അതില്‍നിന്നു കുറച്ചു കോപ്പികള്‍ എടുത്ത് സാമ്രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും അയച്ചു കൊടുത്ത് ഈ പുതിയ ഖുര്‍ആനില്‍ നിന്നു പകര്‍ത്തിയുണ്ടാക്കുന്ന കോപ്പികള്‍ മാത്രമേ ഇനി മുതല്‍ ഇസ്ലാമിന്‍റെ പ്രമാണമായ ഖുര്‍ആന്‍ ആയി അംഗീകരിക്കാന്‍ പാടുള്ളൂ എന്നും നിലവിലുള്ള ഖുര്‍ആന്‍റെ ഭാഗങ്ങള്‍ എഴുതി വെച്ചിരിക്കുന്നതെല്ലാം (പൂര്‍ണ്ണ ഖുര്‍ആന്‍ ആയാലും കുറച്ചു സൂറകള്‍ മാത്രമായാലും കുറച്ചു ആയത്തുകള്‍ മാത്രമായാലും) കത്തിച്ചു കളയാനും ഖലീഫാ ഉസ്മാന്‍ ഉത്തരവിട്ടു! അങ്ങനെ ഏക ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ഉസ്മാന്‍ ഇസ്ലാമിക സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്താന്‍ നോക്കി. (അന്ന് ഉസ്മാന്‍റെ സൈനികരുടെ കയ്യില്‍പ്പെടാതെ സംരക്ഷിക്കപ്പെട്ട ഖുര്‍ആനുകള്‍ പില്‍ക്കാലത്ത് കണ്ടെടുക്കപ്പെടുകയും അതില്‍ നിന്ന് അനേകം കോപ്പികള്‍ എടുത്ത് പലയിടങ്ങളിലും പ്രചരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ ഉസ്മാനിയ്യാ ഖുര്‍ആനില്‍ നിന്ന് വളരെ വ്യത്യാസമുള്ളതാണ് ഈ ഖുര്‍ആനുകള്‍.) മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ താഴെ കൊടുക്കാം:
“ഹുദൈഫ അടക്കമുള്ള ഒരു കൂട്ടത്തോടെ ‘അല്‍ വലീദ് ഇബ്നു ഉഖ്ബയുടെ കാലത്ത്, യാസിദ് ഇബ്നു മുആവിയ്യ പള്ളിയില്‍ ഇരിക്കുകയായിരുന്നു. ഒരു അധികാരി വിളിച്ചു പറഞ്ഞു: “അബൂ മൂസയുടെ വായന പിന്തുടരുന്നവര്‍, കീഴെ വാതിലിനടുക്കലുള്ള മൂലയിലേക്ക് പോകുക. അബ്ദുല്ലയുടെ വായന പിന്തുടരുന്നവര്‍, അബ്ദുല്ലയുടെ വീടിനടുക്കലുള്ള മൂലയിലേക്ക് പോകട്ടെ. ഖുര്‍ആന്‍ (2:196) അവര്‍ വായിക്കുന്നത് തമ്മില്‍ യോജിക്കുന്നില്ല. ഒരു കൂട്ടര്‍ വായിക്കുന്നത് ‘ദൈവത്തിങ്കലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഇതരര്‍ വായിക്കുന്നു, ‘കഅബയിലേക്ക് തീര്‍ത്ഥയാത്ര നടത്തുക.’ ഹുദൈഫയുടെ കണ്ണുകള്‍ ചുവന്നു. അവന്‍ കോപിഷ്ഠനായി എഴുന്നേറ്റ് പള്ളിയില്‍ വെച്ചാണെങ്കിലും അവന്‍റെ അരക്കെട്ടിലെ ഖമീസ് കീറി. ഇത് ഉഥ്മാന്‍റെ വാഴ്ചക്കാലത്തായിരുന്നു. ഹുദൈഫാ ആക്രോശിച്ചു: “വിശ്വാസികളുടെ നേതാവിന്‍റെ അടുക്കലേക്ക് ആരെങ്കിലും പോകാമോ? ഇല്ലെങ്കില്‍ ഞാന്‍ തന്നെ പോകണമോ? കഴിഞ്ഞ ആരാധനയിലും ഇത് തന്നെയാണ് സംഭവിച്ചത്.” അവന്‍ തിരിച്ചു വന്നു ഇരുന്നുകൊണ്ട് പറഞ്ഞു: “തന്‍റെ മതത്തിന് ദൈവം വിജയം നല്‍കുന്നത് വരെ മുന്നേറുന്നവരുടെ കൂടെ പോയി പിന്മാറുന്നവരോട് പൊരുതുവാനായി ദൈവം മുഹമ്മദിനെ അയച്ചു. ദൈവം മുഹമ്മദിനെ എടുത്തു. ഇസ്ലാം മുന്നേറി. അവനെ പിന്തുടരുവാന്‍ ദൈവം അബൂബക്കറിനെ തിരഞ്ഞെടുത്തു. ദൈവം അനുവദിച്ചത് വരെ അവന്‍ വാണു. ദൈവം അവനെയും എടുത്തു. ഇസ്ലാം അതിവേഗം മുന്നേറി. ദൈവം ഉമറിനെ നിയമിച്ചു. അവനും ഇസ്ലാമിന്‍റെ മദ്ധ്യേ വാണു. ദൈവം പിന്നെ ഉഥ്മാനെ തിരഞ്ഞെടുത്തു. ദൈവത്തിന്‍റെ ആണയാണെ! ഇസ്ലാം വീണ്ടും പ്രചരിച്ച് മറ്റെല്ലാ മതങ്ങളേയും നീക്കം ചെയ്യാവുന്ന നിലയിലെത്തിയിരിക്കുന്നു.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 11)
“ഉഥ്മാന്‍റെ വാഴ്ചക്കാലത്ത് ഗുരുക്കന്മാര്‍ തങ്ങളുടെ ശിഷ്യന്മാരെ ഖുര്‍ആനിന്‍റെ വ്യത്യസ്ത പാഠങ്ങള്‍ ഉപദേശിച്ചിരുന്നു. ശിഷ്യന്മാര്‍ തമ്മില്‍ കണ്ടുമുട്ടി പാഠങ്ങളെപ്പറ്റി അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചപ്പോള്‍ അവര്‍ തങ്ങളുടെ ഗുരുക്കന്മാരെ സമീപിച്ചു. ഗുരുക്കന്മാരാകട്ടെ, അവരവര്‍ ഉപദേശിച്ചതിനെ നീതീകരിച്ച് മറ്റുള്ളവരെയെല്ലാം വേദ വിപരീതക്കാരായി വിധിച്ചു. ഈ വാര്‍ത്ത ഉഥ്മാന്‍റെ ചെവിയിലെത്തി. അവന്‍ ജനത്തോട് ഇപ്രകാരം പറഞ്ഞു: “എന്‍റെ ചുറ്റും കൂടിയിരിക്കുന്ന നിങ്ങള്‍ ഖുര്‍ആനിനെ ചൊല്ലി കലഹിക്കുകയും വ്യത്യസ്ത രീതിയില്‍ അത് ഉച്ചരിക്കുകയുമാണ്. പരന്നു കിടക്കുന്ന ഇസ്ലാമിന്‍റെ വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ അതിദൂരെ നിവസിക്കുന്നവര്‍ തമ്മില്‍ ഇതിലും വലിയ ഭിന്നതകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മുഹമ്മദിന്‍റെ സഹപ്രവര്‍ത്തകരേ! യോജിച്ചു കൂട്ടായി പ്രവര്‍ത്തിക്കുവിന്‍. എല്ലാവരും യോജിച്ചു മുന്നോട്ടു വന്ന് എല്ലാ മുസ്ലീമുകള്‍ക്കുമായി ഒരു ഇമാമ് (imam) മിനായി എഴുതുക.” (p. 143, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 21)
“ഹുദൈഫാ പറഞ്ഞു: “അബ്ദുള്ളയുടെ പാഠം എന്ന് കുഫാനുകളും, അബു മൂസയുടെ പാഠം എന്ന് ബസ്രാനുകളും പറയുന്നു. ദൈവത്തെയാണെ! വിശ്വാസികളുടെ നായകനെ ഞാന്‍ സമീപിക്കുകയാണെങ്കില്‍ ഈ പാരായണക്കാരെയെല്ലാം മുക്കിക്കൊല്ലുവാന്‍ ഞാന്‍ ശുപാര്‍ശ ചെയ്യുന്നതാണ്.” അബ്ദുള്ള പറഞ്ഞു: “ചെയ്യുക, അപ്പോള്‍ ദൈവം നിന്നെ മുക്കും, എന്നാല്‍ വെള്ളത്തിലായിരിക്കുകയില്ലെന്നു മാത്രം!” (pp. 146-147, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 13)
“ദൈവത്താണെ ഞങ്ങളോടെല്ലാം അന്വേഷിച്ചതിനു ശേഷമല്ലാതെ അദ്ദേഹം മുസ്ഹഫിനെ കൈകാര്യം ചെയ്തിട്ടില്ല. എന്തെന്നാല്‍ അദ്ദേഹം ചോദിച്ചു, “പാരായണത്തെ സംബന്ധിച്ച നിങ്ങളുടെ അഭിപ്രായമെന്താണ്?” ചിലര്‍ ഇപ്രകാരം പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്, “എന്‍റെ പാരായണം നിങ്ങളുടെതിനേക്കാള്‍ മഹത്താണ്.” അത് വേദവിപരീതത്തിനു തുല്യമാണ്. ഞങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു, “താങ്കള്‍ എന്ത് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നു?” അദ്ദേഹം മറുപടി നല്‍കി, “എന്‍റെ അഭിപ്രായത്തില്‍ ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ നാം മുസ്ലീംകളെയെല്ലാം യോജിപ്പിക്കേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മേലാല്‍ യാതൊരു അഭിപ്രായ ഭിന്നതയും വിഘടനയും ഉണ്ടാകയില്ല.” ഞങ്ങള്‍ പ്രതിവചിച്ചു, “അത്യുത്തമമായ ആശയം!” ഒരുവന്‍ കയറി ചോദിച്ചു, “ആരുടെതാണ് ഏറ്റവും സംശുദ്ധമായ് അറബി ഭാഷ? ഖുര്‍ആന്‍ പാരായണവുമായി ഏറ്റവും ബന്ധപ്പെട്ടിരിക്കുന്നവന്‍ ആരാണ്?” സംശുദ്ധമായ അറബി ഭാഷ സെയ്ദ് ബിന്‍ അല്‍ ആസിന്‍റേതും ഖുര്‍ആന്‍ പാരയണവുമായി ഏറ്റവും ബന്ധപ്പെട്ടവാന്‍ സെയ്ദ് ബിന്‍ താബിത്തുമാണ്.
ഉഥ്മാന്‍ പറഞ്ഞു, “ഒരുവന്‍ എഴുതട്ടെ, അപരന്‍ ചൊല്ലിക്കൊടുക്കട്ടെ.” അവര്‍ ഇരുവരും അപ്രകാരം ജോലി ആരംഭിച്ചു. അങ്ങനെ ഏക പാഠത്തിന്‍റെ അടിസ്ഥാനത്തില്‍ ഉഥ്മാന്‍ മുസ്ലീംകളെയെല്ലാം യോജിപ്പിച്ചു.
തന്‍റെ വിവരണം അലി ഈ പ്രഖ്യാപനത്തോടെ ഉപസംഹരിക്കുന്നു: “ഞാന്‍ അധികാരത്തില്‍ ഉണ്ടായിരുന്നെങ്കില്‍ ഉഥ്മാന്‍ ചെയ്തതെല്ലാം ഞാനും ചെയ്യുമായിരുന്നു” (p. 144, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 22)
അസര്‍ബൈജാനിലേയും അര്‍മേനിയയിലേയും അതിര്‍ത്തി പ്രദേശങ്ങളിലെ ഇറാഖിന്‍റെ സൈന്യത്തെ സിറിയയുമായി ഇണക്കുകയും ഖുര്‍ആനിനെ സംബന്ധിക്കുന്ന പ്രാദേശിക വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ സന്ദര്‍ഭം ലഭിക്കുകയും ചെയ്തിരുന്ന ഹുദൈഫാ ബിന്‍ അല്‍ യമന്‍ ഉഥ്മാനെ നേരിട്ട് കണ്ട് ഇപ്രകാരം ഉപദേശം നല്‍കി: വിശ്വാസികളുടെ നേതാവേ! ക്രിസ്ത്യാനികളും യെഹൂദന്മാരും ഗ്രന്ഥത്തെപ്പറ്റി വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത് പോലെ അവര്‍ ചെയ്യുന്നതിന് മുമ്പ് ഈ ഉമ്മ (Umma) കൈകാര്യം ചെയ്യുക.” അബൂബക്കറില്‍ നിന്ന് ഹഫ്സയുടെ പിതാവ് ഉമറിന് അവകാശമായി കിട്ടിയതും ഹഫ്സയുടെ കൈവശത്തിലുള്ളതുമായ (ഖുര്‍ആന്‍) താളുകള്‍ പകര്‍പ്പെടുത്തു തിരികെ ഏല്‍പ്പിക്കാമെന്ന കരാറില്‍ ഉഥ്മാന്‍ കടമായി അവളില്‍നിന്ന് ആവശ്യപ്പെട്ടു. അവള്‍ തന്‍റെ “സുഹുഫ്” ഉഥ്മാന് കൊടുക്കുകയും ഉഥ്മാന്‍, സെയ്ദ് ബിന്‍ അല്‍ അസ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ അല്‍ ഹാരിത് ബിന്‍ ഹിശാം, അബ്ദുല്ലാ ബിന്‍ അല്‍ സുബൈര്‍ എന്നിവരെ ആളയച്ചു വരുത്തി പാഠപതിപ്പുകളിലായി പകര്‍പ്പെടുക്കുവാന്‍ കല്പിക്കുകയും ചെയ്തു. ഖുറൈശികളുടെ കൂട്ടത്തെ അഭിസംബോധന ചെയ്തു അവന്‍ പറഞ്ഞു: “നിങ്ങള്‍ സെയ്ദില്‍ നിന്ന് വിയോജിക്കുമ്പോള്‍ ഖുറൈശികളുടെ പ്രാകൃത ഭാഷയിലെ പദം എഴുതുക, എന്തെന്നാല്‍ ആ ഭാഷയിലാണ് അത് വെളിപ്പെട്ടത്.”
എല്ലാ താളുകളും അവര്‍ പകര്‍ത്തിക്കഴിഞ്ഞപ്പോള്‍ മറ്റെല്ലാ ഖുര്‍ആന്‍ രേഖകളും, അവ ഒറ്റ താളായാലും മുഴുവന്‍ പതിപ്പായാലും കത്തിച്ചു കളയണമെന്ന കല്പനയോടെ പകര്‍പ്പുകളുടെ പ്രതി സാമ്രാജ്യത്തിലെ പ്രമുഖ കേന്ദ്രങ്ങളിലേക്ക് ഉഥ്മാന്‍ എത്തിച്ചു കൊടുത്തു.
“സുഹ്റി പറഞ്ഞിരിക്കുകയാണ്- സെയ്ദ് ഇപ്രകാരം പറഞ്ഞതായി ഖാരീജ ബിന്‍ സെയ്ദ് എന്നെ അറിയിച്ചു: “പ്രവാചകന്‍ ചൊല്ലി എനിക്ക് കേട്ടു പരിചയമുള്ള സൂറത്ത് അല്‍ അഹ്സാബിന്‍റെ ഒരു വാക്യം ഇവിടെ വിട്ടു പോയിരിക്കുന്നു. ഞാനത് ഖുസൈമാ ബിന്‍ താബിത്തിന്‍റെ പക്കല്‍ കണ്ടു വേണ്ട സ്ഥാനത്ത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.” (pp. 141-142, Ahmad b. `Ali b. Muhammad al `Asqalani, ibn Hajar, “Fath al Bari”, 13 vols, Cairo, 1939/1348, vol. 9, p. 18)
ഈ ഖുര്‍ആനിനെതിരെ ആരെങ്കിലും രംഗത്ത് വരികയുണ്ടായോ എന്ന് അന്വേഷിച്ചാല്‍, അന്നത്തെ പ്രമുഖ സ്വഹാബികള്‍ ഈ പുതിയ ഖുര്‍ആനിനെ അംഗീകരിച്ചിരുന്നില്ല എന്ന് കാണാം. ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ നിന്ന് ഇബ്നു മസ്ഊദിനെ ഉസ്മാന്‍ ഒഴിവാക്കിയിരുന്നു. അതിലുള്ള ഇബ്നു മസ്ഊദിന്‍റെ അമര്‍ഷം അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ വായിക്കൂ:
ഇബ്നു മസ്ഊദ് പറയുന്നു: “മുസ്ഹഫുകള്‍ പകര്‍ത്തുന്നതില്‍ നിന്ന് എന്നെ ഒഴിവാക്കി. ആ ജോലി ഞാന്‍ ആദ്യം മുസ്ലീമായ സമയത്ത്, തന്‍റെ പിതാവിന്‍റെ നിയന്ത്രണത്തില്‍ ഒരു അവിശ്വാസിയായിരുന്നവന് (അതായത് സെയ്ദിന്) കൊടുക്കാവുന്നതാണോ?” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)
ഇബ്നു മസ്ഊദ് പറഞ്ഞു: സെയ്ദ് കുഞ്ഞുവളകളുമിട്ടു കൂട്ടുകാരോടൊപ്പം കളിച്ചു നടന്നിരുന്നപ്പോള്‍ പ്രവാചകന്‍റെ വായില്‍ നിന്ന് തന്നെ എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടവനാണ്.” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 14)
ഇബ്നു മസ്ഊദ് പറയുന്നു: “സെയ്ദ് ഒരു മുസ്ലീം ആകുന്നതിനു മുമ്പ് തന്നെ പ്രവാചകന്‍ എനിക്കുപദേശിച്ച എഴുപതു സൂറകള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിരുന്നു” (p. 166, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 17)
അബ്ദുള്ള തന്‍റെ അനുയായികളെ ഇപ്രകാരം ആഹ്വാനം ചെയ്തതായി അനുമാനിക്കപ്പെടുന്നു: “നിങ്ങളുടെ ഖുര്‍ആനുകള്‍ താഴെ വെക്കുക! പ്രവാചകന്‍റെ വായില്‍ നിന്ന് എഴുപതു സൂറകള്‍ ഞാന്‍ ചൊല്ലികേട്ടിരിക്കെ സൈദിന്‍റെ പാഠങ്ങള്‍ ചൊല്ലുവാന്‍ എങ്ങനെ എന്നോട് ആജ്ഞാപിക്കും?”
അബ്ദുള്ള ചോദിക്കുന്നു- “പ്രവാചകന്‍റെ ചുണ്ടുകളില്‍ നിന്ന് നേരിട്ട് ആര്‍ജ്ജിച്ചിട്ടുള്ളവ ഞാന്‍ തള്ളിക്കളയണമോ?” (pp. 166-167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 15)
“ഞാന്‍ അബു മൂസയുടെ വീട്ടില്‍ പോയപ്പോള്‍ അവിടെവെച്ച് അബ്ദുള്ളയേയും ഹുദൈഫയേയും കണ്ടു. ഞാന്‍ അവരുടെ കൂടെ ഇരുന്നു. തങ്ങളുടെ ഖുര്‍ആന്‍ അതോടൊപ്പിച്ചു കൊടുക്കുന്നതിനായി ഉഥ്മാന്‍ അവര്‍ക്കയച്ചു കൊടുത്ത ഒരു മുസ്ഹഫ് അവരുടെ പക്കലുണ്ടായിരുന്നു. തന്‍റെ മുസ്ഹഫില്‍ ഉള്ളതും ഉഥ്മാന്‍റേതിലില്ലാത്തതും അംഗീകരിക്കില്ലായെന്നു അബു മൂസ പ്രഖ്യാപിച്ചു. ഉഥ്മാന്‍റേതിലില്ലാത്തതും തന്‍റേതിലില്ലാത്തതും കൂട്ടിച്ചേര്‍ക്കാം. ഹുദൈഫാ ചോദിച്ചു, “നമ്മള്‍ ചെയ്യുന്നതിന്‍റെ ഉപയോഗം എന്താണ്? ഈ പ്രദേശത്തുള്ളവരാരും ഇതിന്‍റെ പാരായണം വേണ്ടെന്നു വെക്കുകയില്ല. സൈഖും (അബ്ദുള്ള എന്നര്‍ത്ഥം) യെമനി വംശജരാരും തന്നെ അബു മൂസയുടെ പാഠം ഉപേക്ഷിക്കുകയില്ല.” ഏക മുസ്ഹഫിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വ മുസ്ലീങ്ങളെയും യോജിപ്പിക്കുവാന്‍ ഉഥ്മാനെ ഉപദേശിച്ചത് ഹുദൈഫയായിരുന്നു.” (p. 167, Abu Bakr `Abdullah b. abi Da’ud, “K. al Masahif”, ed. A. Jeffery, Cairo, 1936/1355, p. 35)
ഈ ഇബ്നു മസ്ഊദ് കുറഞ്ഞ പുള്ളിയൊന്നുമല്ല എന്നോര്‍ക്കണം! നിങ്ങള്‍ നാല് പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചു കൊള്ളുക എന്ന് മുഹമ്മദ് ഉത്തരവിട്ടപ്പോള്‍ ആ നാല് പേരില്‍ ഒന്നാമത്തെ ആള്‍ ഇബ്നു മസ്ഊദ് ആയിരുന്നു. വൈപരീത്യം എന്ന് പറയട്ടെ, ആ നാല് പേരില്‍ സെയ്ദ് ഇല്ലായിരുന്നു!! ഇതാ ഹദീസ്:
“ഇബ്നു ഉമര്‍ (റ) പറയുന്നു: തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘ഇബ്നു മസ്ഊദ്, അബൂഹുദൈഫയുടെ അടിമയായിരുന്ന സാലിം, ഉബയ്യിബ്നുകഅബ്, മുആദിബ്നുജബല്‍ (റ) എന്നീ നാലുപേരില്‍ നിന്നും നിങ്ങള്‍ ഖുര്‍ആന്‍ പാരായണം പഠിച്ചു കൊള്ളുക. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 61, ഹദീസ് നമ്പര്‍ 1511, പേജ് 732)
ഇനി അബൂബക്കറിന്‍റെ കാലത്ത് എഴുതിയുണ്ടാക്കിയ ഒന്നാമത്തെ ഖുര്‍ആന് പിന്നീട് എന്ത് സംഭവിച്ചു എന്നറിയാമോ? വായിച്ചോളൂ:
“പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ് ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല് മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.
എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ് ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ് (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്. ഹഫ്സയുടെ വഫാത്തിനു ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു:” ഈ മുസ്വഹഫ് ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്താല്‍ ഉസ്മാന് (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.” (‘ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ പേജ്. 70, ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്തത്)
ഖുര്‍ആന്‍റെ ആദ്യപ്രതി അതിന്‍റെ പ്രബലനായ ഒരു അനുയായി തന്നെ നശിപ്പിച്ചു കളയുകയായിരുന്നു എന്ന നഗ്നയാഥാര്‍ത്ഥ്യം അധികം മുസ്ലീങ്ങള്‍ക്കും അറിയുകയില്ല. നശിപ്പിച്ചു കളയാന്‍ കാരണമോ, ആ ഖുര്‍ആന്‍ അവശേഷിക്കുകയാണെങ്കില്‍ മറ്റു ഖുര്‍ആനുകളുമായി അതിനു വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട് എന്നതും. ഈ ഒരൊറ്റ പ്രസ്താവനയില്‍ നിന്ന് തന്നെ തെളിയുന്നുണ്ട് ആദ്യം ഉണ്ടായ ഖുര്‍ആനും പില്‍ക്കാലത്ത് ഉണ്ടായ ഖുര്‍ആനും തമ്മില്‍ ഭയങ്കര വ്യത്യാസങ്ങള്‍ ഉണ്ട് എന്ന്. ഒന്നുകില്‍ മര്‍വാന്‍ ഇബ്നു മുആവിയയുടെ കൈയ്യാല്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല, അതുകൊണ്ടാണ് അദ്ദേഹം അത് നശിപ്പിച്ചത്. അതല്ലെങ്കില്‍ ഖലീഫ അബൂബക്കറിന്‍റെ കാലത്ത് ക്രോഡീകരിക്കപ്പെടുകയും പില്‍ക്കാലത്ത് ഉമറിന്‍റെയും ഹഫ്സയുടെയും കൈവശം ഇരുന്നതും മാര്‍വാന്‍ നശിപ്പിച്ചു കളഞ്ഞതുമായ ഖുര്‍ആന്‍റെ ആദ്യ പ്രതി യഥാര്‍ത്ഥ ഖുര്‍ആന്‍ ആണ്, ഇന്നുള്ളതെല്ലാം തിരുത്തപ്പെട്ട ഖുര്‍ആനുകളും!! ഏതെങ്കിലും ഒന്ന് മാത്രമേ ശരിയാവുകയുള്ളൂ. രണ്ടു ഖുര്‍ആനുകളും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് മര്‍വാന്‍ അത് നശിപ്പിച്ചു കളഞ്ഞത്? ഇസ്ലാമിക ലോകത്തിനു ഇന്നും ഈ ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അവര്‍ പറയുന്നത് മര്‍വാന്‍ നശിപ്പിച്ചു കളഞ്ഞ ഖുര്‍ആനും ഇന്നുള്ള ഖുര്‍ആനും തമ്മില്‍ ഓതുന്നതില്‍ ഉള്ള വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അല്ലാതെ വാക്കുകളിലോ അക്ഷരങ്ങളിലോ ഒന്നും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്നാണ്. തലയറഞ്ഞു ചിരിക്കാന്‍ കഴിയുന്ന വിശദീകരണമാണിത്.
ഓതുന്നതില്‍ മാത്രമേ വ്യത്യാസം ഉണ്ടായിരുന്നുള്ളൂ എങ്കില്‍ എന്തിനാണ് അത് നശിപ്പിച്ചു കളയേണ്ട കാര്യം? നശിപ്പിച്ചു കളഞ്ഞാലും എന്ത് പ്രയോജനമാണുള്ളത്? കാരണം, നശിപ്പിക്കപ്പെട്ട ഖുര്‍ആനില്‍ നിന്നും വള്ളിക്കോ പുള്ളിക്കോ യാതൊരു വ്യത്യാസവുമില്ലാത്തതായിരുന്നു പുതിയ ഖുര്‍ആനും എങ്കില്‍ നശിപ്പിക്കപ്പെട്ട ഖുര്‍ആന്‍ കൈവശം വെച്ചിരുന്ന ആളുകള്‍ പുതിയ ഖുര്‍ആന്‍ ഓതുന്നത് പഴയ രീതിയില്‍ തന്നെ ആകുമായിരുന്നല്ലോ. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ലോകത്ത് അനേകം വിധത്തില്‍ ഖുര്‍ആന്‍ ഓതല്‍ ഉണ്ടാകുമായിരുന്നു. എന്നാല്‍ ലോകത്ത് ബഹു ഭൂരിപക്ഷം മുസ്ലീങ്ങളും ഖുര്‍ആന്‍ ഓതുന്നത് ഒരേ വിധത്തില്‍ തന്നെയാണ്. ഈ ഒറ്റ കാരണം കൊണ്ടുതന്നെ മര്‍വാന്‍ ഖുര്‍ആന്‍ നശിപ്പിച്ചതിനെക്കുറിച്ചു മുസ്ലീങ്ങള്‍ പറയുന്ന ന്യായവാദം സത്യവുമായി പുലബന്ധം പോലും ഉള്ളതല്ല എന്ന് മനസ്സിലാക്കാം.
മാത്രമല്ല, ഇന്ത്യയില്‍ ഉളള ഹഫ്സ് ഖുര്‍ആനില്‍ നിന്നും വ്യത്യസ്തമായ ഖുര്‍ആന്‍ ആഫ്രിക്കയിലും മറ്റു ചില മുസ്ലീം രാഷ്ട്രങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അത് വര്‍ഷ് ഖുര്‍ആന്‍ എന്നറിയപ്പെടുന്നു. സൗദി അറേബ്യയില്‍ വര്‍ഷ് ഖുര്‍ആന്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. വര്‍ഷ് ഖുര്‍ആന്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ അച്ചടിച്ച അറബി ഹഫ്സ് ഖുര്‍ആനും അവിടെ അംഗീകരിക്കപ്പെടുകയില്ല. “കേരളത്തില്‍ അച്ചടിക്കപ്പെടുന്ന മുസ്വ്ഹഫുകള്‍ ഹറമില്‍ കണ്ടാല്‍ നശിപ്പിക്കപ്പെടുകയാണ് പതിവ്” എന്ന് ‘ഖുര്ആന് തജ് വീദ് വിജ്ഞാന പുനരുദ്ധാരണം’ എന്ന പുസ്തകത്തിന്‍റെ പുറം 142–ല്‍ അബുല്‍ വഫാ കെ.വി.അബ്ദുള്‍റഹ്മാന്‍ മുസ്ലിയാര്‍ പറയുന്നു. ‘ഹറം’ എന്ന് പറയുന്നത് മക്കയെ ആണ്. കേരളത്തിലെ മുസ്ലീങ്ങള്‍ വലിയ കാര്യമായി ബഹുമാനിച്ചു കൊണ്ട് നടക്കുന്ന അവരുടെ ഖുര്‍ആന് സൗദി അറേബ്യയില്‍ കിട്ടുന്ന പരിഗണന നശിപ്പിക്കപ്പെടുക എന്നുള്ളത് മാത്രമാണ്. കേരളത്തിലെ ഏതെങ്കിലും അമുസ്ലീങ്ങള്‍ ആണ് അവരുടെ ഖുര്‍ആന്‍ നശിപ്പിച്ചതെങ്കില്‍ ഇവിടെ രക്തപ്പുഴ ഒഴുകാന്‍ വേറെ യാതൊരു കാരണവും വേണ്ട. എന്നാല്‍ അതേ കാര്യം സൗദി അറേബ്യന്‍ അധികൃതര്‍ ചെയ്‌താല്‍ കേരള മുസ്ലീങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല, അവര്‍ അതിനു അനുകൂലവുമാണ്. മാത്രമല്ല, അത് വലിയ കാര്യമായി അഭിമാനത്തോടെ പുസ്തകത്തില്‍ എഴുതുകയും ചെയ്യും. ഇതിനെ ബൌദ്ധിക അടിമത്തം എന്നല്ലാതെ എന്താണ് വിളിക്കുക? തങ്ങള്‍ ഉപയോഗിക്കുന്ന ഖുര്‍ആന്‍ ശരിയായ ഖുര്‍ആന്‍ അല്ല എന്നുള്ള കുറ്റസമ്മതം കൂടി കേരള മുസ്ലീങ്ങളുടെ ഈ നിലപാടില്‍ നിന്നും ഒരാള്‍ ഊഹിച്ചെടുത്താല്‍ അയാളെ കുറ്റം പറയാന്‍ സാധിക്കില്ല.
ഏതായാലും ഉസ്മാനും സെയ്ദും മറ്റുള്ളവരും ഉണ്ടാക്കിയെടുത്ത ഖുര്‍ആന്‍ ഏതു വിധത്തില്‍ ഉള്ളതാണ് എന്ന് അറിയണമെങ്കില്‍ രണ്ടാം ഖലീഫ ഉമറിന്‍റെ മകനും മുഹമ്മദിന്‍റെ അളിയനുമായ അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതായി ഇമാം സുയൂഥി തന്‍റെ ‘അല്‍ ഇത്ഖാന്‍ ഫി ഉലൂം അല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ വാചകങ്ങള്‍ നോക്കിയാല്‍ മതി:
`Abdullah b. `Umar reportedly said, ‘Let none of you say, “I have got the whole of the Qur’an.” How does he know what all of it is? Much of the Qur’an has gone [d h b]. Let him say instead, “I have got what has survived.”‘ (p. 117, Jalal al Din `Abdul Rahman b. abi Bakr al Suyuti, “al Itqan fi `ulum al Qur’an”, Halabi, Cairo, 1935/1354, pt 2, p. 25)
(അബ്ദുള്ളാഹിബിനു ഉമര്‍ പറഞ്ഞതായി നിവേദനം: “ഖുര്‍ആന്‍ പൂര്‍ണ്ണമായി എനിക്ക് ലഭിച്ചു എന്ന് നിങ്ങളില്‍ ആരുംതന്നെ പറയാന്‍ ഇടവരാതിരിക്കട്ടെ. അത് പൂര്‍ണ്ണമായി എന്തായിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം? ഖുര്‍ആനിന്‍റെ മിക്ക ഭാഗങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് പകരം അദ്ദേഹം പറയട്ടെ: ‘അവശേഷിച്ചിരിക്കുന്നത് എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന്.)
ആടു തിന്നു പോയതും ഓര്‍മ്മയില്‍ നിന്ന് മാറിപ്പോയതും ഓര്‍ത്ത് വെച്ചവരുടെ മരണത്തോടെ നഷ്ടപ്പെട്ടതും എല്ലാം കഴിഞ്ഞു അവശേഷിച്ച ഖുര്‍ആന്‍ ആയത്തുകള്‍ മാത്രമേ ഇന്ന് ലോകത്ത് നിലവിലുള്ളൂ എന്നാണു രണ്ടാം ഖലീഫയുടെ മകനും മുഹമ്മദിന്‍റെ അളിയനും ആയിരുന്ന അബ്ദുല്ലാഹിബ്നു ഉമര്‍ പറഞ്ഞതിന്‍റെ സാരം! സ്വന്തം കിത്താബ് സംരക്ഷിക്കും എന്ന് ഖുര്‍ആനില്‍ അതിന്‍റെ എഴുത്തുകാര്‍ വാചകമടിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ ഖുര്‍ആന്‍ സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ചരിത്ര സത്യം. അത് കൊണ്ടാണ് അവശേഷിച്ചത് വെച്ച് തട്ടിക്കൂട്ടി ഖുര്‍ആന്‍ ഉണ്ടാക്കേണ്ട ഗതികേട് മുസ്ലീങ്ങള്‍ക്ക് വന്നു പെട്ടത്. സ്വന്തം മത ഗ്രന്ഥം തന്നെ കത്തിച്ചു കളയുകയും തിരുത്തി ശരിയാക്കേണ്ടി വരികയും ചെയ്യുക എന്ന ദുര്‍ഗ്ഗതി ലോകത്ത് മുസ്ലീങ്ങള്‍ക്ക് മാത്രമേ വന്നിട്ടുള്ളൂ. പക്ഷേ ഈ ചരിത്രം ആരും പറയാതിരിക്കാന്‍ വേണ്ടി മുസ്ലീങ്ങള്‍ എപ്പോഴും മറ്റുള്ളവരുടെ ഗ്രന്ഥങ്ങള്‍ തിരുത്തപ്പെട്ടതാണ് എന്ന് ആരോപിക്കും. ആരോപണത്തിനു യാതൊരു തെളിവുകളും ഹാജരാക്കുകയുമില്ല. തിരുത്തപ്പെട്ട ഉസ്മാനിയ്യാ ഖുര്‍ആനുമായി നടക്കുന്ന മുഹമ്മദ് ഈസയാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനത്തില്‍ നിന്നും ഞങ്ങള്‍ തെളിവുദ്ധരിക്കുമ്പോള്‍ അതിന്‍റെ ആധികാരികത തെളിയിക്കണം എന്ന് വാശി പിടിക്കുന്നത്, കഷ്ടം തന്നെ!!
തീര്‍ന്നിട്ടില്ല, മുഹമ്മദിന്‍റെ കാലത്തുള്ള അറബി ലിപിയില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വരാക്ഷരങ്ങള്‍ ഇല്ലാതിരുന്നത് കൊണ്ടാണ് ഓരോരുത്തരും തനിക്ക് ബോധിച്ചത് പോലെ വായിക്കാന്‍ തുടങ്ങിയത്. ഇന്നത്തെ ഖുര്‍ആനില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ട്! ആരാണ് ഖുര്‍ആനിലെ വാക്കുകള്‍ക്ക് സ്വരാക്ഷരങ്ങള്‍ ഇട്ടത് എന്നറിയാമോ? കേരളത്തിലെ പ്രമുഖ ഇസ്ലാം പണ്ഡിതന്‍ ‘ഖാരിഅ് അബുല്‍ വഫാ കെ.വി. അബ്ദു റഹ്മാന്‍ മുസ്ലിയാര്‍’ രചിച്ചു ഡോ.കെ.വി. വീരാന്‍ മുഹ് യിദ്ദീന്‍ എഡിറ്റ് ചെയ്ത “ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം” എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ വായിച്ചോളൂ:
“40 കൊല്ലം (ഹിജ്റ എഴുപതു) വരെ യാതൊരു പരിഷ്കരണവും സംഭവിച്ചിട്ടില്ലാത്ത ഉസ്മാനി മുസ്വ്ഹഫിലായിരുന്നു ജനങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നത്.
ഈ കാലത്ത് ഇസ്ലാം തഴച്ചു വളരുകയും പല അറബി സമൂഹങ്ങളും കൂട്ടമായിത്തന്നെ ഇസ്ലാമിലേക്ക് വരികയും ചെയ്തു. അറബികളും അനറബികളും കലര്‍ന്നുള്ള ജീവിതമായിത്തീര്‍ന്നതോടുകൂടി ഖുര്‍ആന്‍റെ ഉച്ചാരണത്തില്‍ പിശക് വരാനും തുടങ്ങി.
മറ്റൊരു പ്രത്യേക സംഭവം കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുആവിയ (റ) വിന്‍റെ ഭരണകാലത്ത് ബസറയിലെ അമീറായിരുന്ന സിയാദിബ്നു അബീഹിയുടെ മകന് ഉബൈദുല്ലാഹ് പിശകായി ഖുര്‍ആന്‍ ഓതുന്നതായി സിയാദിന് അറിവ് കിട്ടി. ഉടനെ അദ്ദേഹം അബുല്‍ അസ് വദുദ്ദ അലി(റ) വിനെ വിളിച്ചു ഖുര്‍ആന്‍ പാരായണത്തില്‍ പിശക് സംഭവിക്കാതിരിക്കാനുള്ള എന്തെങ്കിലും പരിഷ്കരണം വരുത്തണമെന്നാവശ്യപ്പെട്ടു. പക്ഷേ അബുല്‍ അസ് വദ് അതിനു വിസമ്മതിച്ചു. സ്വഹാബത്ത് എഴുതിവെച്ച മുസ്ഹഫില്‍ എന്തെങ്കിലും പരിഷ്കരണം വരുത്തുന്നത് വളരെ സൂക്ഷിച്ചു വേണമല്ലോ എന്ന നിലപാടായിരിക്കാം വിസമ്മതത്തിനു കാരണം.
എന്നാല്‍ സിയാദ് ഒരു തന്ത്രം പ്രയോഗിച്ചു. അബുല്‍ അസ് വദ് നടക്കാറുള്ള വഴിയില്‍ വെച്ച് പിശകായി ഖുര്‍ആന്‍ ഓതാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്തു. അബുല്‍ അസ് വദ് കേള്‍ക്കുമാറ് അയാള്‍ ഖുര്‍ആന്‍ ഓതി. (“ബഹുദൈവ വിശ്വാസികളില്‍നിന്ന് അല്ലാഹുവും അവന്‍റെ ദൂതരും വിമുക്തരാണ് എന്നതിന് പകരം ബഹുദൈവ വിശ്വാസങ്ങളില്‍ നിന്നും അവന്‍റെ ദൂതരില്‍നിന്നും അല്ലാഹു വിമുക്തനാണ്” എന്നാണു അയാള്‍ ഓതിയത് എന്ന് അറബിയില്‍ കൊടുത്തിട്ടുണ്ട്)
ഉടന്‍ അദ്ദേഹം സിയാദിന്‍റെ അടുത്തു പാഞ്ഞെത്തി, താങ്കളുടെ അപേക്ഷ ഞാന്‍ സ്വീകരിച്ചു എന്ന് പറയുകയായിരുന്നു.
അനന്തരം വിശ്വസ്തനും ബുദ്ധിമാനുമായ ഒരു എഴുത്തുകാരനെ വരുത്തി. ചുകപ്പ് മഷിയും തയ്യാറാക്കി. ആ എഴുത്തുകാരനോട് അബുല്‍ അസ് വദ് പറഞ്ഞു: “നീ കറുപ്പ് മാഷിയിലുള്ള മുസ്വഹഫ് എടുക്കണം. ഞാന്‍ ഓതുന്നത് ശ്രദ്ധിക്കുക. ഞാന്‍ സാവധാനം ഓതാം. രണ്ടു ചുണ്ടും ഞാന്‍ തുറന്നാല്‍ ആ അക്ഷരത്തിന്‍റെ മുകളില്‍ ഒരു ചുവപ്പ് പുള്ളി കൊടുക്കണം. ചുണ്ട് പൂട്ടുന്ന അക്ഷരത്തിന്‍റെ മുമ്പില്‍ മുകളിലായി ഒരു പുള്ളിയും, ചുണ്ട് താഴ്ത്തുന്ന അക്ഷരത്തിന്‍റെ ചുവടെ ഒരു പുള്ളിയും കൊടുക്കണം. അബുല്‍ അസ് വദ് പാരായണം ആരംഭിച്ചു. ഓരോ പേജും പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അത് പരിശോധിച്ച് ഉറപ്പു വരുത്തുകയും ചെയ്തു.
ഇപ്രകാരം ‘ഫാതിഹ’ മുതല്‍ ‘നാസ്’ വരെ മുഴുവിച്ചു. സുകൂനിന്ന് അടയാളം ഒന്നും കൊടുത്തിരുന്നില്ല. ഇതാണ് ആദ്യത്തെ പരിഷ്കരണം. ഇങ്ങനെ റസ്മുല്‍ ഖുര്‍ആന്‍ കറുപ്പ് മഷിയിലും പരിഷ്കരണങ്ങളെല്ലാം ചുകപ്പ് മഷിയിലും ആയിരുന്നു.
അന്ന് മുതല്‍ ജനങ്ങള്‍ ഈ രൂപത്തില്‍ മുസ്വഹഫ് എഴുതാന്‍ തുടങ്ങി” (ഖുര്‍ആന്‍ തജ് വീദ്, വിജ്ഞാന പുനരുദ്ധാരണം, പുറം 184,185)
“കാലചക്രം കറങ്ങി. അബുല്‍ അസ് വദിന്‍റെ ശിഷ്യന്‍ (ഇമാമുല്‍ അറബിയ്യാ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ) ഇമാം ഖലീലി (റ) വിന്‍റെ കാലം വന്നപ്പോള്‍ വീണ്ടും പരിഷ്കരണം ആവശ്യമായി വന്നു. ആകയാല്‍ ഇന്ന് മുസ്ഹഫില്‍ കാണുന്ന ഹറകത്ത്, ശദ്ദ്, മദ്ദ്, ഹംസ് ഇതെല്ലാം നല്കിയത് ഇമാം ഖലീല്‍ (റ) ആണ്.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 187).
“ഹിജ്റ 1113-ല്‍ ജര്‍മ്മനിയിലെ ഹോംബര്‍ഗ്ഗിലാണ് ആദ്യമായി മുസ്വഹഫ് അച്ചടിച്ചത്. മുസ്വഹഫ് അച്ചടിയില്‍ വന്നതോടെ എല്ലാം കറുപ്പ് മഷിയില്‍ തന്നെയായി, കയ്യെഴുത്ത് അവസാനിച്ചു.” (ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം, പുറം 190).
ഞങ്ങളുടെ ചോദ്യം ഇതാണ്: അബുല്‍ അസ് വദിനും അദ്ദേഹത്തിന്‍റെ ശിഷ്യനും എന്ത് അധികാരമാണ് ഇപ്രകാരം ഖുര്‍ആനില്‍ മാറ്റം വരുത്തുവാന്‍ ഉണ്ടായിരുന്നത്? ഇവര്‍ മാറ്റം വരുത്തിയത് പോലെതന്നെയാണ് ഖുര്‍ആന്‍റെ കര്‍തൃത്വം ആരോപിക്കപ്പെടുന്ന അല്ലാഹു ഉദ്ദേശിച്ചിരുന്നത് എന്ന് എങ്ങനെ അറിയാം? മുഹമ്മദിന് കിട്ടി എന്ന് ആരോപിക്കപ്പെടുന്നത് പോലെ ജിബ്രീല്‍ വഴി ഇവര്‍ക്കും വഹിയ് കിട്ടിയോ? ഇപ്രകാരം ഒരു മാറ്റം ഖുര്‍ആനില്‍ വരുത്തണമെന്ന് അല്ലാഹുവിന് ഉദ്ദേശ്യമുണ്ടായിരുന്നെങ്കില്‍ അബുല്‍ അസ് വദിന്‍റെ മനസ്സ് മാറ്റാന്‍ എന്തിനാണ് സിയാദിന് തന്ത്രം പ്രയോഗിക്കേണ്ടി വന്നത്? അബുല്‍ അസ് വദിന്‍റെ മനസ്സില്‍ ആ ബോധ്യം അല്ലാഹുവിന് കൊടുത്താല്‍ മതിയായിരുന്നില്ലേ?
ഏറ്റവും വലിയ ചോദ്യം ഇതൊന്നുമല്ല. അത് ഇതാണ്:
ഇങ്ങനെ കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ മാറ്റം വരുത്തിയ ഈ ഖുര്‍ആനെ “അവതരിപ്പിക്കപ്പെട്ട അവസ്ഥയില്‍ തന്നെ സംരക്ഷിക്കപ്പെട്ടു പോരുന്ന ലോകത്തെ ഒരേയൊരു ഗ്രന്ഥം” എന്ന് പറഞ്ഞു ഇക്കാര്യത്തപ്പറ്റി അറിവില്ലാത്ത മുസ്ലീങ്ങളെയും മറ്റു മതവിഭാഗങ്ങളില്‍പ്പെട്ട ആളുകളെയും ഇസ്ലാമിക പണ്ഡിതന്മാര്‍ വഞ്ചിക്കുന്നതെന്തുകൊണ്ടാണ്? (ഇസ്ലാമിക വിഷയങ്ങളില്‍ താങ്കള്‍ക്ക് അറിവില്ലാത്തത് കൊണ്ട് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം താങ്കളില്‍ നിന്ന് കിട്ടും എന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയൊന്നുമില്ല. എങ്കിലും താങ്കള്‍ ചിന്തിക്കാന്‍ വേണ്ടി ചോദിച്ചതാണ്.)
ഖുര്‍ആന്‍റെ ഈ ചരിത്രം സാക്ഷിക്ക് അറിയാമായിരുന്നിട്ടും സംവാദത്തിന് ‘നിങ്ങള്‍ ഖുര്‍ആനില്‍ നിന്ന് ഉദ്ധരിക്കുന്നതിനു മുന്‍പ് ഖുര്‍ആന്‍റെ ആധികാരികത തെളിയിക്കണം’ എന്ന് സാക്ഷി ആവശ്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് ഈസക്ക് അറിയാമോ? “ബൈബിളിന്‍റെ ദൈവികതയും ഖുര്‍ആന്‍റെ ദൈവികതയും” എന്നതല്ല സംവാദ വിഷയം എന്നത് തന്നെ!! ആ ടോപ്പിക്കില്‍ ആണ് സംവാദം എങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ ഈ പോയിന്‍റുകളെല്ലാം സംവാദത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇവിടെ വിഷയം ഖുര്‍ആന്‍റെ ആധികാരികതയല്ല, ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുടെ ആധികാരികതയാണ്. ആ വിഷയത്തില്‍ തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി ഖുര്‍ആനെയും ഹദീസുകളെയും തഫ്സീറുകളെയും ഇസ്ലാമിക പക്ഷം അംഗീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരുവിധ എതിര്‍പ്പും ഇല്ല. ഞങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടു കാര്യവുമില്ല, കാരണം ലോകമെമ്പാടും ഉള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും തങ്ങളുടെ പ്രമാണ ഗ്രന്ഥങ്ങളായി അംഗീകരിക്കുന്നവയാണ് ഈ ഗ്രന്ഥങ്ങള്‍. സംവാദത്തില്‍ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണങ്ങളായി ഈ ഗ്രന്ഥങ്ങളെ അംഗീകരിക്കാന്‍ സാക്ഷിക്ക് കഴിയില്ലെന്നും ഇസ്ലാമിക പക്ഷം ഈ ഗ്രന്ഥങ്ങളെ തങ്ങളുടെ പ്രമാണങ്ങളായി കൊണ്ടുവരികയാണെങ്കില്‍ സാക്ഷി സംവാദത്തില്‍ നിന്ന് പിന്മാറും എന്നു ഭീഷണി മുഴക്കുകയും ചെയ്‌താല്‍ പ്രബുദ്ധരായ കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, ഈസക്ക് ഈ സംവാദത്തില്‍ താല്‍പര്യമില്ലെന്നും എങ്ങനെയെങ്കിലും സംവാദത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ നോക്കുകയാണെന്നും. “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് മുഹമ്മദ് ഈസാ പറയുമ്പോഴും കേള്‍വിക്കാര്‍ക്ക് കാര്യം മനസ്സിലാകും, സാക്ഷിയുമായുള്ള സംവാദത്തില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടാനുള്ള ഈസായുടെ തന്ത്രം മാത്രമാണ് ഇത് എന്നുള്ള സത്യം!
എന്നാല്‍ ഈ സത്യം ആരും മനസ്സിലാക്കാതിരിക്കാന്‍ വേണ്ടിയും വായനക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയും താന്‍ മഹാമാനസ്കനാണെന്ന് കാണിക്കാന്‍ വേണ്ടിയും ആണ് താങ്കള്‍ അടുത്ത ഖണ്ഡിക എഴുതിയത് എന്ന് ആര്‍ക്കും പിടികിട്ടും:
“പക്ഷെ ഇന്ന് ബൈബിളില്‍ യേശു ക്രിസ്തുവിനെ കുറിച്ച് വിവരിച്ചിട്ടുള്ള നാല് സുവിശേഷങ്ങളും അപ്പോസ്തോല പ്രവൃത്തിയുടെ തുടക്കവും സൂക്ഷമായി പരിശോധിച്ചപ്പോള്‍ ഏതെങ്കിലും കാതലായ ക്രൈസ്തവ ആദര്‍ശം സ്ഥാപിക്കാന്‍ ഉപോല്‍ബലകമായ ഒരു വാക്യം പോലും ഇന്ന് ബൈബിളിലുള്ള യേശു ക്രിസ്തുവില്‍ നിന്നും ക്രിസ്തുമതസ്ഥര്‍ക്ക് ലഭ്യമല്ല എന്ന് ഞാന്‍ കരുതുന്നു. മാത്രമല്ല, അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അനാവരണം ചെയ്യപ്പെടുന്നത് ഇസ്ലാമിക ആദര്‍ശങ്ങളാണെന്നും നല്ല ബോധ്യമുണ്ട്. ത്രിത്വം, യേശുക്രിസ്തുവിന്റെ ദിവ്യത്വം, യേശുവിനോടുള്ള പ്രാര്‍ത്ഥന, ദൈവ പുത്രാ സങ്കല്പം, കുരിശുമരണത്തിലൂടെ ഉള്ള നിത്യജീവന്‍ മുതലായവ പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍. അതുകൊണ്ട് ഏതുവിധേനയും സംവാദം നടക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍, യേശു ക്രിസ്തുവിന്‍റെതായി ബൈബിളില്‍ ഉള്ള സുവിശേഷ വിവരണങ്ങളുടെ ആധികാരികത പരിശോധിക്കണം എന്ന പ്രധാനപ്പെട്ട ആവശ്യം ഉന്നയിക്കാതെ തന്നെ, അവയെ ചര്‍ച്ചയുടെ മാനദണ്ഡമാക്കുവാന്‍ ഞാന്‍ പൂര്‍ണ്ണ സമ്മതം തന്നിരിക്കുന്നു.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 2)
“പരിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത് വിമര്‍ശിച്ച ഒരു വിഷയത്തിലും ഇന്ന് ബൈബിളില്‍ അവതരിപ്പിക്കുന്ന യേശു ക്രിസ്തുവിനെ മാനദണ്ഡമാക്കി ചര്‍ച്ച ചെയ്താലും ഇസ്ലാമിക പക്ഷത്തിനു ഒരു കോട്ടവും സംഭവിക്കുക ഇല്ലെന്നാണ് എന്‍റെ വിലയിരുത്തല്‍” എന്ന് വീരവാദം മുഴക്കുന്ന താങ്കള്‍ പക്ഷേ പറയുന്നത് “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്നാണ്!! ഇത്ര വലിയ ഇരട്ടത്താപ്പ് അക്ബര്‍ മൌലവി പോലും നടത്തിയതായി ഞങ്ങളുടെ ഓര്‍മ്മയിലില്ല. ഒന്നുകില്‍ “ഞാന്‍ അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ആ പുസ്തകങ്ങള്‍ രണ്ടും എഴുതിയത്, അതുകൊണ്ട് ആ പുസ്തകങ്ങളെ ആസ്പദമാക്കി സംവാദം നടത്താനുള്ള ജ്ഞാനമോ കെല്‍പ്പോ എനിക്കില്ല, അതുകൊണ്ട് ഞാന്‍ സംവാദത്തില്‍ നിന്ന് പിന്മാറുന്നു” എന്ന് തുറന്ന് സമ്മതിക്കാനുള്ള ആര്‍ജ്ജവം താങ്കള്‍ കാണിക്കണം. അതല്ലെങ്കില്‍ താങ്കളുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന ഇസ്ലാമിക വിഷയങ്ങള്‍ ഖുര്‍ആന്‍റെയും ഹദീസുകളുടെയും തഫ്സീറുകളുടെയും അടിസ്ഥാനത്തിലും ക്രൈസ്തവ വിഷയങ്ങള്‍ ബൈബിളിന്‍റെ അടിസ്ഥാനത്തിലും സംവദിക്കാനുള്ള ധൈര്യം താങ്കള്‍ പ്രദര്‍ശിപ്പിക്കണം എന്ന് സാക്ഷി താങ്കളെ ബുദ്ധിയുപദേശിക്കുന്നു, മുഹമ്മദ് ഈസാ. താങ്കളുടെ അടുത്ത ഖണ്ഡിക ആദ്യം പറഞ്ഞ കാര്യങ്ങളുടെ ചര്‍വ്വിത ചര്‍വ്വണം തന്നെയാണ്:
“എന്നാല്‍ ഇതുപോരാ, പൌലോസിന്‍റെയും മറ്റുള്ളവരുടെയും ലേഖനങ്ങളും ഉദ്ധരിച്ചു സംവദിക്കാനുള്ള അവസരം നല്‍കണമെന്നു പറയുന്ന ക്രിസ്തുപക്ഷം, എതിര്‍കക്ഷികളുടെ വാദം ഗ്രഹിക്കാതിരുന്നതാണോ, അതോ സംവാദം ഒഴിവാക്കാനാണോ ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. മാത്രമല്ല, എന്‍റെ ജോലി അല്ലെങ്കില്‍ പോലും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശുക്രിസ്തുവിനു ശേഷം ആരാണ് ഈ പുത്തന്‍ ആശയം പ്രചരിപ്പിച്ചതെന്നും ഇതിനോടുള്ള അപ്പൊസ്തല നിലപാട് എന്താണെന്നും, ഇതെങ്ങിനെ ലോകത്ത് ശക്തിപ്പെട്ടെന്നും കൂടിയുള്ള കൃത്യമായ വിവരണം സുവിശേഷങ്ങള്‍ക്ക് ശേഷമുള്ള മറ്റു പുസ്തകങ്ങളും ക്രൈസ്തവ ചരിത്ര രേഖകളും അടിസ്ഥാനമാക്കി ഞാന്‍ പൂര്‍ത്തികരിക്കാം. പക്ഷെ ആദ്യം യേശുക്രിസ്തുവിന്‍റെ മാത്രം അധ്യാപനത്തെ ആശ്രയിച്ചിട്ടുള്ള സംവാദം നടക്കണം. ഇത് ക്രിസ്തുമതക്കാരെയും ക്രിസ്തു സ്നേഹികളെയും തമ്മില്‍ വേര്‍തിരിക്കാന്‍ ഉപകാരപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പക്ഷെ അത് ക്രൈസ്തവ ഇസ്ലാം സംവാദം അല്ല, മറിച്ച് ക്രൈസ്തവരും മുന്‍ ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയാണ്. അതിനും ഞാന്‍ ഒരുക്കമാണ്.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 2)
മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാന്‍ അല്ല, വര്‍ത്തമാനകാല മുസ്ലീം ആയ മുഹമ്മദ് ഈസയാണ് “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങള്‍ രചിച്ചത്. അതുകൊണ്ടുതന്നെ സാക്ഷി സംവാദം നടത്താന്‍ വിളിക്കുന്നത് ആ ഗ്രന്ഥങ്ങളുടെ രചയിതാവായ മുഹമ്മദ് ഈസാ എന്ന ഇപ്പോഴത്തെ മുസ്ലീമിനെയാണ്, അല്ലാതെ മുന്‍ ക്രൈസ്തവനായ ലാസര്‍ യോഹന്നാനെ അല്ല!! മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലോ ഇപ്പോഴത്തെ മുസ്ലീം എന്ന നിലയിലോ താങ്കളുമായി സംവാദം നടത്താന്‍ സാക്ഷി ഒരുക്കമാണ്. പക്ഷേ “യേശുമശിഹ ഏതു പക്ഷത്ത്?”, “ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യമെന്ത്?” എന്നീ പുസ്തകങ്ങളിലെ വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ താങ്കളുമായി സംവാദം നടത്തുമ്പോള്‍ സാക്ഷി താങ്കളെ കാണുന്നത് മുന്‍ ക്രൈസ്തവന്‍ എന്ന നിലയിലല്ല, ഇന്നത്തെ മുസ്ലീം എന്ന നിലയിലാണ് എന്നോര്‍മ്മിപ്പിക്കുന്നു. സംവാദം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് താങ്കളുടെ കത്ത് വായിക്കുന്ന ഏതൊരാള്‍ക്കും പിടികിട്ടുന്ന കാര്യമാണ് എന്നുള്ളതിനാല്‍ ആ ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. എന്നാല്‍ താങ്കള്‍ പിന്നീട് പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് ചെറുതായ ഒരു വിശദീകരണം ആവശ്യമാണ്. ഇതാണല്ലോ താങ്കള്‍ പറഞ്ഞത്:
ഇസ്ലാമിക വിഷയത്തിലുള്ള സംവാദം
ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിനുള്ള വാദം പരിശോധിച്ചതിന് ശേഷമാണ് ഞാന്‍ എതിര്‍വാദം സമര്‍പ്പിക്കേണ്ടത്. ഒരു പക്ഷെ, നിസ്കാരത്തിന്റെ രൂപം, ശുദ്ധിയാകേണ്ടതെങ്ങിനെ, നോമ്പിന്റെ വിവരണം, ഹജ്ജിലെ മുഴുവന്‍ കര്‍മ്മങ്ങള്‍, സക്കാത്തിന്റെ മുഴുവന്‍ വിവരണം തുടങ്ങിയവ ഒന്നും ഖുറാനില്‍ ഇല്ലായെന്നാണ് ക്രൈസ്തവ പക്ഷം വാദം അവതരിപ്പിക്കുന്നതെങ്കില്‍ (മുമ്പ് സാക്ഷി തമിഴ്നാട്ടില്‍ നടന്ന സംവാദത്തില്‍ വലിയ കാര്യമായി പറഞ്ഞത് പോലെ) നിങ്ങള്‍ പറയുന്നത് പൂര്‍ണ്ണമായും സത്യമാണ് എന്ന് ഞാന്‍ എഴുതി തരും. ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിക്കുന്നതിനു പകരം ഇസ്ലാമിക വിഷയത്തെ എതിര്‍ത്ത് കൊണ്ട് നിങ്ങള്‍ വാദം അവതരിപ്പിച്ചാല്‍ തീര്‍ച്ചയായും എതിര്‍വാദം എന്താണെന്ന് വ്യക്തമാക്കി കൊണ്ട് വ്യവസ്ഥ തയ്യാറാക്കാവുന്നതാണ്.
പക്ഷെ, ഞാൻ എഴുതി തന്ന വ്യവസ്ഥയിൽ ഇസ്ലാമിക വിഷയം ഇല്ലായെന്ന് പരാതി പറയുകയാണ് ക്രൈസ്തവ പക്ഷം. യഥാർത്ഥത്തിൽ ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല മറിച്ച് ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദങ്ങൾക്ക് ഈ സംവാദത്തിൽ മറുപടി പറയുകയാണ് എന്‍റെ ജോലി എന്ന് നിങ്ങള്ക്ക് അറിയില്ലെങ്കിലും എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് കൈമാറുന്ന വ്യവസ്ഥയിൽ ഇസ്ലാമിന് എതിരെയുള്ള നിങ്ങളുടെ വാദം നൽകുമ്പോഴാണ് ഞാൻ എതിർവാദം സമർപ്പിക്കെണ്ടതുള്ളൂ. പക്ഷെ ഇതൊന്നും ഗ്രഹിക്കാതെ അധിക പ്രസംഗം നടത്തി സമയം കളഞ്ഞിരിക്കുകയാണ് അനിൽ എന്ന ക്രൈസ്തവ എഴുത്തുകാരൻ . (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 2,3)
ഇസ്ലാമിക വിഷയത്തില്‍ ഒരു സംവാദം നടത്തുവാന്‍ തക്കവണ്ണമുള്ള ജ്ഞാനം താങ്കള്‍ക്കുണ്ടെന്ന് താങ്കളോടൊപ്പം നടക്കുന്നവര്‍ പോലും സമ്മതിച്ച് തരികയില്ല എന്ന കാര്യം താങ്കള്‍ക്ക് തന്നെ ബോദ്ധ്യമുള്ളതാണല്ലോ. സാക്ഷിയുടെ പ്രവര്‍ത്തകരുടെ മുമ്പാകെ താങ്കള്‍ പലവട്ടം സമ്മതിച്ചിട്ടുള്ളതുമാണ് ‘ഇസ്ലാമിക ഗ്രന്ഥങ്ങള്‍ ഞാന്‍ ശരിക്ക് പഠിച്ചിട്ടില്ല’ എന്ന കാര്യം. അങ്ങനെയുള്ള ഒരാളോട് ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്തിയാല്‍ സമയം നഷ്ടപ്പെടുത്താം എന്നല്ലാതെ വേറെ പ്രയോജനങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്ന കാര്യം സാക്ഷിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് സാക്ഷി അതിന്‍റെ പ്രഖ്യാപിത നിലപാടില്‍ നിന്നും ഒരു ഇളവ് അനുവദിച്ചു കൊണ്ട് ഒറ്റ വിഷയത്തില്‍ മാത്രം സംവാദം നടത്താം എന്ന് താങ്കളോട് പറഞ്ഞത്. താങ്കളുടെ രണ്ടു പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി ഒരു സംവാദം നടത്താം എന്നാണ് സാക്ഷി നിര്‍ദ്ദേശിക്കുന്നത്. ആ പുസ്തകത്തില്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന വാദങ്ങള്‍ക്ക് ഞങ്ങള്‍ എതിര്‍ വാദം ഉന്നയിക്കുമ്പോള്‍ അതിന് മറുപടി പറയാനുള്ള പ്രാപ്തി താങ്കള്‍ക്കില്ലേ? ഇല്ല എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ “അക്ബര്‍ മൌലവിയുടെ പാത പിന്തുടര്‍ന്ന് പഠിക്കാതെയാണ് ഞാന്‍ ആ രണ്ടു പുസ്തകങ്ങളും എഴുതിയത്. ഭാവിയില്‍ പ്രമാണരേഖകള്‍ വെച്ച് കൊണ്ട് ഞാന്‍ ഈ വിഷയം പഠിക്കുമ്പോള്‍ ഇപ്പോഴുള്ള എന്‍റെ അഭിപ്രായം ഞാന്‍ മാറ്റാന്‍ സാധ്യതയുണ്ട്” എന്ന് തുറന്ന് സമ്മതിക്കുക. അങ്ങനെയാണെങ്കില്‍ താങ്കളുടെ ആഗ്രഹം പോലെ സാക്ഷി താങ്കളുമായുള്ള സംവാദ ആവശ്യത്തില്‍ നിന്നും പിന്മാറാന്‍ ഒരുക്കമാണ്. അതല്ല, അങ്ങനെ ഒരു തുറന്ന സമ്മതം താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തിടത്തോളം കാലം, താങ്കളുടെ ആ രണ്ടു പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്ന വിഷയങ്ങളില്‍ അനില്‍ കുമാര്‍ അയ്യപ്പനുമായി സംവാദം നടത്താന്‍ താങ്കള്‍ ധൈര്യം കാണിക്കണം എന്നാണ് സാക്ഷി താങ്കളോട് ആവശ്യപ്പെടുന്നത്.
സാക്ഷി തമിഴ്നാട്ടില്‍ നടത്തിയ സംവാദത്തെ കുറിച്ച് താങ്കള്‍ സാക്ഷിയെ കുറ്റപ്പെടുത്തുന്ന വിധത്തില്‍ പരാമര്‍ശിച്ചത് കൊണ്ട് അക്കാര്യം കൂടി പറയാം. തമിഴ്നാട് തൌഹീദ് ജമാഅത്ത് (TNTJ) പ്രതിനിധികളുമായി സംവാദക്കരാര്‍ എഴുതാന്‍ ചെന്നപ്പോള്‍ സാക്ഷിയുടെ പ്രതിനിധികള്‍ പിന്നേയും പിന്നേയും അവരോട് പറഞ്ഞു, ‘ഇസ്ലാമിന്‍റെ പ്രമാണരേഖകള്‍ ആയി ഖുര്‍ആന്‍ മാത്രമല്ല, ഹദീസുകളും കൂടി ഉള്‍പ്പെടുത്തണം’ എന്ന്. അവര്‍ സമ്മതിച്ചില്ല. ‘ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ട്’ എന്ന് അവര്‍ വമ്പ് പറഞ്ഞു. ‘ശരി, നിങ്ങളുടെ ഇഷ്ടം പോലെ ആകട്ടെ’ എന്ന് ഞങ്ങളും പറഞ്ഞു. സംവാദം തുടങ്ങിയപ്പോഴാണ് താങ്കള്‍ ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത് പോലെയുള്ള ഒരു ഊരാക്കുടുക്കിലാണ് തങ്ങള്‍ വന്നു പെട്ടത് എന്ന് TNTJ ക്കു മനസ്സിലായത്. താങ്കള്‍ ഒരു മുന്‍ ക്രൈസ്തവന്‍ ആയത് കൊണ്ടായിരിക്കണം, സംവാദം തുടങ്ങുന്നതിനു മുന്‍പേ ആ ഊരാക്കുടുക്ക് താങ്കള്‍ക്ക് മനസ്സിലാക്കിയെടുക്കാന്‍ കഴിഞ്ഞു. അവര്‍ക്ക് പക്ഷേ സംവാദം തുടങ്ങിയപ്പോഴേ അത് മനസ്സിലായുള്ളൂ എന്നൊരു വ്യത്യാസം മാത്രമേ നിങ്ങള്‍ തമ്മിലുള്ളൂ. ‘ഞങ്ങള്‍ക്ക് ഖുര്‍ആന്‍ മതി. ഖുര്‍ആനില്‍ ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ഉണ്ട്’ എന്ന് പറഞ്ഞവരോട് ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഖുര്‍ആനില്‍ നിന്ന് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടു. അവര്‍ക്ക് അപ്പോള്‍ ഹദീസുകളിലേക്ക് ഓടേണ്ടി വന്നു. അങ്ങനെ മുഹമ്മദ് മരിച്ചു രണ്ടര നൂറ്റാണ്ടുകള്‍ക്ക് ശേഷം ഓരോരുത്തര്‍ തങ്ങളുടെ ഭാവനക്കും മനോബോധത്തിനും ഒത്തവണ്ണം എഴുതിയുണ്ടാക്കിയ ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന്‍ വെറും വട്ടപ്പൂജ്യം ആണെന്നും ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ലെന്നും ഒരുവന് മുസ്ലീമായി ജീവിക്കാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും ഖുര്‍ആനില്‍ ഇല്ലെന്നുമുള്ള സാക്ഷിയുടെ വാദം സത്യമാണെന്ന് TNTJ തങ്ങളുടെ പ്രവൃത്തിയാല്‍ അംഗീകരിച്ചു! ഇങ്ങനെ അവരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടി ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങളെ കുറിച്ചാണ് താങ്കള്‍ പറയുന്നത് “ഇങ്ങനെ ഇസ്ലാമിന് ഉള്ള നിലപാട് തന്നെ അജ്ഞതയുടെ പേരില്‍ വാദമായി അവതരിപ്പിച്ചു” എന്ന്! കഥയറിയാതെ ആട്ടം കാണുക എന്ന് പറഞ്ഞാല്‍ അത് ഇതാണ്! ഏതായാലും ഖുര്‍ആനില്‍ പറയുന്ന സംഭവങ്ങള്‍ നടന്നു രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ഓരോരുത്തര്‍ തങ്ങളുടെ മനോബോധത്തിനൊപ്പിച്ചു എഴുതി വെച്ച ഹദീസുകള്‍ ഇല്ലെങ്കില്‍ ഖുര്‍ആന് നിലനില്‍പ്പില്ല എന്ന് സമ്മതിക്കുന്ന വ്യക്തിയാണ് മുഹമ്മദ് ഈസാ എന്നതിനാല്‍ താങ്കള്‍ കത്തില്‍ പറഞ്ഞിരിക്കുന്ന പോലത്തെ ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് താങ്കളോട് ചോദിക്കേണ്ട കാര്യമില്ല.
താങ്കള്‍ എഴുതി തന്ന വ്യവസ്ഥയില്‍ ഇസ്ലാമിക വിഷയം ഇല്ല എന്ന് പരാതി പറയുകയല്ല, ആ വസ്തുത ചൂണ്ടിക്കാട്ടുക മാത്രമാണ് ക്രൈസ്തവ പക്ഷം ചെയ്തിരിക്കുന്നത്. “ഇസ്ലാമിക വിഷയം അവതരിപ്പിക്കുന്ന പ്രസംഗ പരിപാടി അല്ല” ക്രൈസ്തവ ഇസ്ലാം സംവാദം എന്ന് ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുള്ള സാക്ഷിയെ താങ്കള്‍ പഠിപ്പിക്കേണ്ടതില്ല! താങ്കളുടെ രണ്ടു പുസ്തകങ്ങളിലും ക്രൈസ്തവ വിശ്വാസത്തെ ആക്രമിക്കാന്‍ ശ്രമിക്കുകയും ഇസ്ലാമാണ് ശരി എന്ന് സ്ഥാപിക്കാന്‍ വേണ്ടി ബൈബിളില്‍ നിന്നും പല ഭാഗങ്ങളും ദുര്‍വ്യാഖ്യാനം നടത്തുകയും ചെയ്തിട്ട് ഇപ്പോള്‍ ക്രൈസ്തവര്‍ അതിന് മറുപടി പറയാന്‍ വരുമ്പോള്‍ ‘ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമേ ഞാന്‍ സംവാദത്തിന് വരൂ, ഇസ്ലാമിക വിഷയത്തെക്കുറിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ ഇല്ല’ എന്ന രീതിയിലുള്ള നിലപാട് എടുക്കുന്നത് ശരിയാണോ മുഹമ്മദ് ഈസാ?
താങ്കള്‍ അതിന് ശേഷം എഴുതിയിരിക്കുന്നത് വായിച്ചാല്‍ നേരമ്പോക്കിനുള്ള വകയുണ്ട്. ഇതാണ് താങ്കള്‍ എഴുതിയിരിക്കുന്നത്:
“മറ്റൊന്നു ഇസ്ലാമിക വിഷയത്തിൽ ഇരുപക്ഷവും പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ആവണമെന്ന് ഞാൻ അറിയിച്ചിരുന്നു. ഇതിലും ക്രൈസ്തവ പക്ഷം വിയോജിപ്പ് രേഖപ്പെടുത്തുന്നു. യദാർത്ഥത്തിൽ മുഹമ്മദ് നബി (സ) യുടെ പൂർതികരിക്കപെട്ട ഇസ്ലാമിൽ, അദ്ദേഹത്തിന്‍റെ പ്രവാചക കാലഘട്ടത്തിനു മുൻപ് ധാരാളം പ്രവാചകന്മാർ ഉണ്ടെങ്കിലും അദ്ദേഹത്തെ അന്ത്യപ്രവാചകനായി തിരഞ്ഞെടുത്തതിനു ശേഷം അദ്ധേഹത്തിന്‍റെ കുടുംബക്കാരിലോ അനുയായികളിലോ ആര്‍ക്കും തന്നെ ദൈവിക വെളിപാട് ലഭിച്ചുവെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല. നമ്മൾ ചര്‍ച്ച ചെയ്യുന്ന ഇസ്ലാമിലെ ആധികാരികമായ ഏക സ്രോതസ്സ് മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളാണ്. ആ അദ്ധ്യാപനത്തിൽ, ദൈവിക ഗ്രന്ഥമായ പരിശുദ്ധ ക്വുർ ആനും അതിന്‍റെ വിവരണമായ പ്രവാചക ജീവിതവും ഉൾക്കൊള്ളുന്നുണ്ട്. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 3)
സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ ഏതൊക്കെ ആയിരിക്കണം എന്ന് മുഹമ്മദ് ഈസാ ഏകപക്ഷീയമായി തീരുമാനിക്കും, സാക്ഷി അത് അംഗീകരിക്കും എന്നാണ് താങ്കള്‍ തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ക്രൈസ്തവ വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഴു ബൈബിളും അല്ല, യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രമാണ് എന്ന് മുഹമ്മദ് ഈസ പറഞ്ഞാല്‍ ക്രൈസ്തവ പക്ഷം അതിന് ആമേന്‍ പറയണം. ഇസ്ലാമിക വിഷയത്തില്‍ പ്രമാണമായി അംഗീകരിക്കേണ്ടത് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ മാത്രമായിരിക്കണം എന്ന് മുഹമ്മദ് പറയും, ക്രൈസ്തവ പക്ഷം അതിനും ആമേന്‍ പറയണം, അല്ലേ? എന്തിനാണ് മുഹമ്മദ് ഈസാ, താങ്കള്‍ ഇങ്ങനെ മറ്റുള്ളവരുടെ മുന്‍പില്‍ സ്വയം അപഹാസ്യനാകുന്നത്? “മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി മുതൽ ലോകാവസാനം വരെയുള്ള മുഴുവൻ മുസ്ലിങ്ങളും അംഗീകരിക്കുന്ന ഏക പ്രമാണം മുഹമ്മദ് നബിയുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണ്” എന്ന് താങ്കള്‍ പറയുന്നു. ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് താങ്കള്‍ പറയുന്നുമില്ല! സാക്ഷിക്ക് ഒറ്റ പ്രമാണമേയുള്ളൂ, അത് ഉല്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള 66 പുസ്തകങ്ങള്‍ അടങ്ങിയ വിശുദ്ധ ബൈബിള്‍ ആണ് എന്ന് സാക്ഷി എവിടേയും പറയാന്‍ തയ്യാറാണ്! അത് പോലെ മുഹമ്മദ് ഈസയും തുറന്ന് പറയണം, ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണം എന്ന്. ഖുര്‍ആന്‍ മുഹമ്മദ് ഈസാ അംഗീകരിക്കുന്നുണ്ട് എന്ന് പറഞ്ഞതില്‍ സന്തോഷം. പിന്നേയും കിടക്കുന്നുണ്ടല്ലോ മുഹമ്മദിന്‍റെ അദ്ധ്യാപനങ്ങള്‍ ഇഷ്ടം പോലെ. ഇതില്‍ ഏതൊക്കെയാണ് മുഹമ്മദ് ഈസാ അംഗീകരിക്കുന്നത് എന്ന് പറയൂ. പിന്നെ ഒരു കാര്യമുള്ളത്, ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തില്‍ നിന്ന് ഏതെങ്കിലും ഒരു ഹദീസ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കാന്‍ മുഹമ്മദ് ഈസാ തയ്യാറായാല്‍ ആ ഹദീസ് ഗ്രന്ഥത്തില്‍ ഉള്ള മുഴുവന്‍ ഹദീസുകളും മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനം ആണെന്ന് അംഗീകരിക്കണം! ഏതെങ്കിലും ഒരു ഹദീസ് ഗ്രന്ഥത്തിലെ ഒരു ഹദീസ് മുഹമ്മദ് ഈസ തള്ളുകയാണെങ്കില്‍ ആ ഹദീസ് സമാഹാരത്തിലെ മുഴുവന്‍ ഹദീസുകളും തള്ളണം! അതല്ലാതെ മുസ്ലീങ്ങള്‍ക്ക് അനുകൂലമായി വരുന്ന ഹദീസുകള്‍ മാത്രം അംഗീകരിക്കുകയും എതിരായി വരുന്ന ഹദീസുകളെ തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ സ്ഥിരം കലാപരിപാടി സാക്ഷിയുടെ അടുത്തു നടക്കുകയില്ല എന്ന് ആദ്യമേ ഓര്‍മ്മിപ്പിക്കുന്നു.
സാക്ഷി ഇത് വെറുതെ പറയുന്നതല്ല, ഇസ്ലാമിക പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ പറയുന്നതാണ്. “കളവ് പറയുന്നവരെ മാറ്റിനിര്‍ത്തി വിശ്വസ്തരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യാവൂ” എന്ന തലക്കെട്ടില്‍ സ്വഹീഹ് മുസ്ലീമിന്‍റെ ആമുഖത്തില്‍ നല്‍കിയിരിക്കുന്ന ഹദീസ് നോക്കുക:
“മുഗീറത്ത് ബ്നു ശുഅ്ബ നിവേദനം: നബി പറഞ്ഞു: ‘കളവാണെന്ന് താന്‍ മനസ്സിലാക്കുന്ന ഒരു ഹദീസ് ഒരാള്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ അവനും കള്ളന്മാരില്‍പ്പെട്ടവനാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 60,621)
ഈ ഹദീസ് അനുസരിച്ച് ബുഖാരിയില്‍ പെട്ട ഒരു ഹദീസ് കള്ളമാണ് എന്ന് പറഞ്ഞു നിങ്ങള്‍ തള്ളിയാല്‍, ആ കള്ള ഹദീസ് റിപ്പോര്‍ട്ട് ചെയ്ത ബുഖാരിയും കള്ളന്മാരില്‍പ്പെട്ടവനാണ്. കള്ളന്മാരില്‍പ്പെട്ട ഒരാള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റു ഹദീസുകളും കള്ളമായിരിക്കും, അത് വിശ്വാസത്തില്‍ എടുക്കാന്‍ പാടില്ല. ഇത് ഹദീസ് നിദാന ശാസ്ത്രത്തില്‍ ഉള്ളതാണ്, അല്ലാതെ സാക്ഷിയുടെ കണ്ടുപിടുത്തമൊന്നുമല്ല. അതുകൊണ്ട് ഏതെങ്കിലും ഒരു ഹദീസ് സമാഹാരത്തില്‍ നിന്നും ഒരു ഹദീസ് മുഹമ്മദ് ഈസാ ഉദ്ധരിച്ചാല്‍, ആ ഹദീസ് സമാഹാരത്തിലെ ബാക്കി ഹദീസുകളില്‍ ഏതില്‍ നിന്ന് വേണമങ്കിലും ഞങ്ങള്‍ ഉദ്ധരിക്കുന്നതായിരിക്കും എന്ന് മറക്കാതിരിക്കുക. ഈ ഒരു ബോധ്യത്തോട് കൂടെ സംവാദത്തില്‍ മുഹമ്മദ് ഈസായുടെ പ്രമാണ ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണെന്ന് പരസ്യമായി വെളിപ്പെടുത്തുക. മുഹമ്മദ് ഈസാ എത്ര ഗ്രന്ഥങ്ങളുടെ പേരുകള്‍ വേണമെങ്കിലും പറഞ്ഞോളൂ, സാക്ഷിക്ക് അതില്‍ യാതൊരു വിരോധവും ഇല്ല, ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ ഗ്രന്ഥങ്ങള്‍ ആണ് അതൊക്കെയെന്നു ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണ്!!
വീണ്ടും താങ്കള്‍ പറയുന്ന അബദ്ധങ്ങള്‍ ഇവയാണ്:
“പ്രവാചകന്‍റെ ആദ്ധ്യാപനത്തെയും ജീവിതത്തെയും പഠനവിധേയമാക്കി ധാരാളം പണ്ഡിത ശ്രേഷ്ഠന്മാർ ക്വുർ ആനിനു വ്യാഖ്യാനം എഴുതുകയും ചിലർ ചരിത്രം രചിക്കുകയും ചിലർ കർമശാസ്ത്രം രൂപികരിക്കുകയും മറ്റു ചിലർ ഗവേഷണങ്ങൾ നടത്തുകയും ചെയ്തു കൊണ്ട് ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഈ പഠനങ്ങൾക്കെല്ലാം അവ ഓരോന്നും അർഹിക്കുന്ന സ്ഥാനങ്ങൾ മുസ്ലിങ്ങൾ നല്കുന്നുണ്ടെങ്കിലും ഇവയൊന്നും അടിസ്ഥാന പ്രമാണമായി ആരും കരുതുന്നില്ല. ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല. നേരെ മറിച്ചു തങ്ങളുടെ കഴിവിന്‍റെ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും തങ്ങൾ എത്തി ചേർന്ന നിഗമനങ്ങൾക്ക് തെളിവാക്കിയിട്ടുള്ളത് മുഹമ്മദ് (സ) യുടെ അദ്ധ്യാപനം ആണെന്നും ആ അദ്ധ്യാപനം തങ്ങൾക്കു ലഭിച്ചത് ഈ പരമ്പരയിലൂടെ ആണെന്നും തങ്ങൾ സ്വീകരിച്ച ഈ തെളിവുകളിൽ ദൗർബല്യം കണ്ടെത്തുകയോ ഇതിനേക്കാൾ തെളിവോടു കൂടി മറ്റൊന്നു ലഭിക്കുകയോ ചെയ്താൽ ഞങ്ങളുടെ നിഗമനങ്ങളെ നിങ്ങൾ ഒഴിവാക്കുകയും സ്ഥിരപ്പെട്ടത് സ്വീകരിക്കുകയും ചെയ്യണമെന്നും ഇവർ നിബന്ധന വെച്ചിട്ടുണ്ട്.
ഇങ്ങനെ തുടർന്ന് വന്ന ഗവേഷണങ്ങളും ഫലങ്ങളും അതിന്റെ വഴികളും ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് നബി (സ) യുടെ അദ്ധ്യാപനങ്ങളെ മാത്രം പ്രമാണമാക്കണം എന്നത് ഈ സംവാദത്തിനു വേണ്ടി മാത്രം ഞാൻ പറയുന്ന നിബന്ധനയല്ല. മറിച്ച് ഇതല്ലാതെയുള്ള ഒന്നും പ്രമാണമായി സ്വീകരിക്കുന്ന രീതി ഒരു വിഷയത്തിലും മുസ്ലിങ്ങൾക്ക് ഇല്ല.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 3)
താങ്കള്‍ പറഞ്ഞ ഈ വിഡ്ഢിത്തരത്തിന് മറുപടി ഞങ്ങള്‍ പറയുന്നതിനേക്കാള്‍ കേരളക്കരയില്‍ ജീവിച്ചിരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതനായ അമാനി മൌലവി പറയുന്നതായിരിക്കും നല്ലത് എന്നുള്ളതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ താഴെ കൊടുക്കുന്നു:
“ഖുര്‍ആന്‍ വ്യാഖ്യാനിക്കുമ്പോള്‍, ഓരോ വാക്കിനും, ഓരോ ആയത്തിനും മുന്‍ഗാമികള്‍ നല്‍കിയിട്ടുള്ള വ്യാഖ്യാനം മാത്രമേ നല്‍കാവൂ എന്നോ, അവരില്‍ നിന്ന് ലഭിക്കാത്ത യാതൊന്നും പറഞ്ഞുകൂടാ എന്നോ മേല്‍ വിവരിച്ചതില്‍ നിന്ന് ധരിക്കേണ്ടതില്ല. ആ പ്രസ്താവനകളുടെ രത്നച്ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാവുന്നതാണ്:
1) മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്.
2) അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം കാണുന്നിടത്ത് പ്രത്യേക ലക്‌ഷ്യം കൂടാതെ ഒന്നിന് മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‍കരുത്.
3) ഖുര്‍ആന്‍റെ ഭാഷാ സാഹിത്യത്തില്‍ നിന്നും, മഹാ വിജ്ഞാനങ്ങളില്‍ നിന്നും ലഭിക്കുന്ന വ്യാഖ്യാനങ്ങള്‍ സ്വീകരിക്കുവാന്‍ പണ്ഡിതന്മാര്‍ക്ക് അവകാശമുണ്ട്. എന്നാലവ മുന്‍ഗാമികള്‍ സ്വീകരിച്ചതിനു വിരുദ്ധമാകരുത്.
4) മറ്റെല്ലാ പ്രസ്താവനകളെക്കാളും നബി (സ) യുടെ സുന്നത്തിനാണ് വില കല്പിക്കേണ്ടത്. രണ്ടാമതായി സ്വഹാബികളുടെ പ്രസ്താവനകള്‍ക്കും.
5) അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയാവതല്ലാത്ത കാര്യങ്ങളില്‍ ഖുര്‍ആന്‍റെ പ്രസ്താവനകളില്‍ നിന്ന് നേര്‍ക്കുനേരെ സ്പഷ്ടമായി മനസ്സിലാക്കുന്നതിനപ്പുറം കടന്നു വ്യാഖ്യാനിച്ചു കൂടാത്തതാണ്.
6) നബി (സ) മുഖേന മാത്രം അറിയാവുന്ന കാര്യങ്ങളില്‍, നബി(സ)യില്‍ നിന്ന് ലഭിച്ച വ്യാഖ്യാനം മാത്രമേ സ്വീകരിക്കാവൂ. ബാക്കിയുള്ള വിഷയങ്ങളില്‍ മാത്രമാണ് മേല്‍ ചൂണ്ടിക്കാട്ടിയ തത്വങ്ങള്‍ സ്വീകരിക്കേണ്ടത്.
7) ഈ അടിസ്ഥാനത്തിലല്ലാതെയുള്ള വ്യാഖ്യാനങ്ങള്‍ സ്വന്തം അഭിപ്രായത്തിനൊത്ത വ്യാഖ്യാനത്തില്‍ ഉള്‍പ്പെടുന്നു.
(മുഹമ്മദ് അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)
ഒരാള്‍ക്ക് ഒരു ആദര്‍ശമോ, അഭിപ്രായമോ ഉണ്ടായിരിക്കുക- അത് മതപരമോ, ഭൌതികമോ, ശാസ്ത്രീയമോ, എതെങ്കിലുമാകട്ടെ- അത് ഖുര്‍ആന്‍ അംഗീകരിക്കുന്നുവെന്നോ, പ്രോത്സാഹിപ്പിക്കുന്നുവെന്നോ, വരുന്നതില്‍ അയാള്‍ക്ക് താത്പര്യവും ഉണ്ടായിരിക്കുക, എന്നിട്ട് വല്ല പഴുതും കാണുമ്പോള്‍ അതനുസരിച്ച് ഖുര്‍ആന്‍റെ വചനങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുക, ഇതാണ് സ്വന്തം അഭിപ്രായമനുസരിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുക എന്ന് പറയുന്നത്. ഇതാണ് ആക്ഷേപാര്‍ഹവും കുറ്റകരവും. ആ ആദര്‍ശം- അല്ലെങ്കില്‍ അഭിപ്രായം- യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ സ്വീകരിച്ചിട്ടില്ലാത്തതായിരിക്കണമെന്നോ, അത് മൌനം അവലംബിച്ചതായിരിക്കനമെന്നോ ഇല്ല. ഖുര്‍ആന്‍ പൊതുവില്‍ അതംഗീകരിച്ചിട്ടുള്ള തത്വമാണെന്നു വന്നാല്‍പ്പോലും ആ വിഷയത്തെ സംബന്ധിച്ച് പ്രതിപാദിക്കുന്നതല്ലാത്ത ആയത്തുകളുടെ വിവരണത്തില്‍ അതുള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്നതും ആക്ഷേപാര്‍ഹം തന്നെയാണ്. പലര്‍ക്കും പിണയാറുള്ള ഒരമളിയും, അബദ്ധവുമാണിത്. ചിലപ്പോള്‍ സദുദ്ദേശ്യത്തോടുകൂടിയായിരിക്കും അങ്ങനെ ചെയ്യുന്നത്. ഓരോ ആയത്തിലേയും പ്രതിപാദ്യ വിഷയങ്ങള്‍ ഏതാണോ അതില്‍ ഏറ്റക്കുറവ് വരുത്താതെ അത് വിവരിക്കുകയും വ്യാഖ്യാനിക്കുകയാണ് വ്യാഖ്യാതാക്കള്‍ ചെയ്യേണ്ടത്. വാചകങ്ങളുടെ ഘടനാവിശേഷതകളോ, മുന്‍ഗാമികളില്‍ നിന്ന് അവയെപ്പറ്റി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രസ്താവനകളോ ഗൌനിക്കാതെ-അല്ലെങ്കില്‍ മനസ്സിലാക്കാതെ- വാക്കുകളുടെ ഭാഷാര്‍ത്ഥം മാത്രം ആസ്പദമാക്കി അര്‍ത്ഥവ്യാഖ്യാനം നല്‍കുന്നതും ഭീമമായ അബദ്ധമാകുന്നു. (മുഹമ്മദ് അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 68)
യഹൂദരില്‍ നിന്നോ, ക്രിസ്ത്യാനികളില്‍ നിന്നോ, അവരുടെ വേദഗ്രന്ഥങ്ങളില്‍ നിന്നോ ഉദ്ധരിക്കപ്പെടുന്നതെല്ലാം “ഇസ്രാഈലിയ്യാത്തി”ല്‍ ഉള്‍പ്പെടുന്നു. സത്യാസത്യമോ, ന്യായാന്യായമോ നോക്കാതെ കണ്ടമാനം ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കുകയും അവയെ അടിസ്ഥാനമാക്കി ഖുര്‍ആന്‍റെ ഉദ്ദേശ്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുക വഴി ഖുര്‍ആന്‍ വ്യാഖ്യാന രംഗത്ത് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും അനേകം അബദ്ധങ്ങള്‍ ചെയ്യുകയുണ്ടായിട്ടുണ്ട്. ഖുര്‍ആന്‍റെ മൂലതത്വങ്ങള്‍ക്ക് പോലും വിരുദ്ധമായ-അബദ്ധപൂര്‍ണ്ണമായ- പല തെറ്റിദ്ധാരണകളും അന്ധവിശ്വാസങ്ങളും അവ മുഖേന പൊതുജനമദ്ധ്യേ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരെ മറിച്ച്, ഇസ്രാഈലിയ്യാത്തില്‍ പെട്ടതാണെന്നോ ഇസ്രാഈലിയ്യാത്ത് ഉദ്ധരിക്കാറുള്ള ആളുകള്‍ ഉദ്ധരിച്ചതാണെന്നോ ഉള്ള ഏക കാരണത്താല്‍ – സത്യാസത്യമോ, ബാലാബലമോ ഗൌനിക്കാതെ- എല്ലാം അങ്ങ് തള്ളിക്കളയുന്ന ചില ആളുകളെയും കാണാം. ഈ ഭ്രമം പിടിപെട്ടവര്‍ക്ക് ചിലപ്പോള്‍ ഖുര്‍ആന്‍റെയോ ഹദീസിന്‍റെയോ പ്രസ്താവനകളാല്‍ സ്ഥാപിതമായ യാഥാര്‍ത്ഥ്യങ്ങളെപ്പോലും നിരസിക്കേണ്ടതായി നേരിടുന്നതും അപൂര്‍വമല്ല. മുന്‍പറഞ്ഞ പോലെ ഇസ്രാഈലിയ്യാത്തുകള്‍ മുഴുവനും സ്വീകാര്യമോ മുഴുവനും തള്ളിക്കളയേണ്ടതോ അല്ല. രണ്ടിനും നിര്‍വ്വാഹമില്ലാത്ത ഒരു വിഭാഗം കൂടി അതിലുണ്ട് എന്നാലോചിക്കേണ്ടതാകുന്നു. അതുകൊണ്ടാണ് ‘വേദക്കാരെ നിങ്ങള്‍ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യരുത്’ എന്നും മറ്റും നബി (സ) അരുളിച്ചെയ്തിരിക്കുന്നതും. (മുഹമ്മദ് അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, കേരള നദ് വത്തുല്‍ മുജാഹിദ്ദീന്‍, വ്യാഖ്യാനിക്കേണ്ടുന്ന രീതി, പുറം 69)
“മുന്‍ഗാമികള്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത്” എന്നാണ് അമാനി മൌലവി പറയുന്നത്. പക്ഷേ മുഹമ്മദ് ഈസാ പറയുന്നത് “ഈ പണ്ഡിതന്മാര്ക്കൊന്നും തെറ്റുപറ്റുകയില്ലായെന്നും ഇത് മുസ്ലിങ്ങൾ മുഴുവൻ നിർബന്ധമായി അന്ഗീകരിക്കണമെന്നും ഇവരാരും പറഞ്ഞിട്ടുമില്ല” എന്നാണ്. ഇതില്‍ ആര് പറയുന്നതാണ് ശരി? മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ ഏകോപിപ്പിച്ച അഭിപ്രായത്തിനെതിരായി സ്വന്തം അഭിപ്രായം പറയരുത് എന്ന് പറഞ്ഞ മുഹമ്മദ് അമാനി മൌലവി പറയുന്നതോ അതോ ‘ഈ പണ്ഡിതന്മാരെ മുസ്ലീങ്ങള്‍ നിര്‍ബന്ധമായി അംഗീകരിക്കേണ്ട കാര്യമില്ല’ എന്ന് പറയുന്ന മുഹമ്മദ് ഈസാ പറയുന്നതോ ശരി? ഏതു മുഹമ്മദ് ആണ് ശരി എന്ന് താങ്കള്‍ ഒന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“ഇസ്ലാമിനെ സംബന്ധിച്ച് ഉപരിപ്ലവമായ ധാരണ ഉള്ളവർക്ക് പോലും ഞാൻ മേൽ പറഞ്ഞത് അസ്വീകാര്യമാവേണ്ട കാര്യമില്ല. എന്നാൽ ഇങ്ങനെ മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ ഏതൊക്കെയാണ് എന്ന് പറഞ്ഞുതരാമോ എന്നാണ് ക്രൈസ്തവപക്ഷം ചോദിക്കുന്നത്. ഞങ്ങൾ സീറയോ, ത്വാരിഖൊ, ഹദീസൊ ഉദ്ധരിക്കുമ്പോൾ ഇതൊന്നും സ്ഥിരപ്പെട്ടതല്ല എന്ന് നിങ്ങൾ പറഞ്ഞാലോ എന്നാണ് ക്രൈസ്തവ ആകുലത. ഇങ്ങനെ ഞങ്ങൾ എന്തെങ്കിലും കാര്യം സ്വീകാര്യമല്ലെന്ന് തെളിവുകൾ സഹിതം പറയുമ്പോൾ ഞങ്ങൾ പറയുന്നത് ഖണ്ഡിക്കാൻ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ നിന്നും ആവശ്യമായ കാര്യങ്ങൾ ക്രൈസ്തവപക്ഷം പഠിച്ചുവരണമെന്നാണ് എനിക്ക് പറയുവാനുള്ളത്. ഏതായാലും മുഹമ്മദ് നബി (സ)യുടെ പേരിൽ പറയപ്പെട്ട ഒരു കാര്യം പോലും ഇസ്ലാമിക പണ്ഡിതന്മാർ സൂക്ഷ്മമായ അപഗ്രഥനത്തിനു വിധേയമാക്കാതിരുന്നിട്ടില്ല. ഇവയെല്ലാം കൃത്യമായി ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ പഠിച്ചു തങ്ങൾക്കു അനുകൂലമായി എന്തെങ്കിലും ലഭിക്കുമെങ്കിൽ സംവാദ വേളയിൽ ഉപയോഗിക്കുകയാണ് വേണ്ടത്.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 3)
ക്രൈസ്തവ പക്ഷത്തിന്‍റെ ആകുലതയെക്കുറിച്ച് മുഹമ്മദ് ഈസാ വ്യാകുലപ്പെടേണ്ട കാര്യമില്ല. ഞങ്ങളുടെ ചോദ്യത്തിന് ഈസാ ഇപ്പോഴും ഉത്തരം നല്‍കിയിട്ടില്ല. മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് പറയാന്‍ മുഹമ്മദ് ഈസക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന കാര്യം ഒന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. ലോകത്തുള്ള ഒറ്റ മുസ്ലീമിനും ഇതുവരെ കഴിഞ്ഞിട്ടില്ല, ഏതൊക്കെയാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ എന്ന് തെളിയിക്കാന്‍. അങ്ങനെയിരിക്കെ മുഹമ്മദ് ഈസാ എന്ത് മാര്‍ഗ്ഗം ഉപയോഗിച്ചാണ് മുഹമ്മദിന്‍റെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടുപിടിച്ചത് എന്നറിയാന്‍ സാക്ഷിക്ക് ആഗ്രഹമുണ്ട്. ഒരു സംവാദത്തില്‍ ഏര്‍പ്പെടും മുന്‍പേ എന്തൊക്കെയായിരിക്കും സംവാദത്തില്‍ ഉപയോഗിക്കുന്ന പ്രമാണരേഖകള്‍ എന്ന് ഇരു പക്ഷവും വ്യക്തമാക്കേണ്ടതുണ്ട്. ക്രൈസ്തവപക്ഷത്തിന്‍റെ പ്രമാണ രേഖ ബൈബിള്‍ ആയിരിക്കും എന്ന് ഞങ്ങള്‍ പറയുന്നു. അത് പോലെ ഇസ്ലാമിക പക്ഷത്തിന്‍റെ പ്രമാണ രേഖ ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആയിരിക്കും എന്ന് തുറന്ന് പറയാന്‍ മുഹമ്മദ് ഈസക്ക് എന്താണ് ഇത്ര നാണം? ‘മുഹമ്മദ് നബി(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങള്‍’ എന്ന അഴകൊഴമ്പന്‍ മറുപടി വിട്ടിട്ട് ധൈര്യപൂര്‍വ്വം പറയണം മുഹമ്മദ് ഈസാ, “ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍” എന്ന്!!
താങ്കള്‍ വീണ്ടും എഴുതിയിരിക്കുന്നു:
“പക്ഷെ ഇത്ര ഗഹനമായ പഠനം ഇല്ലെന്നു മാത്രമല്ല, തങ്ങൾ ഉദ്ധരിക്കുന്ന വിഷയത്തിന്‍റെ മുന്‍പും പിന്‍പും പോലും ഈ കൂട്ടർക്ക് അറിയില്ല എന്നതാണ് ഇവരുമായി നടത്തിയ പല ചർച്ചയിലൂടെയും ഞാൻ മനസിലാക്കിയത്. ഇന്‍റർനെറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കുറേ വിമർശനങ്ങളും അമുസ്ലിങ്ങൾ വിവർത്തനം ചെയ്ത പുസ്തകങ്ങളും ഇസ്ലാമിക സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ ഉന്നയിക്കുന്ന തർക്ക വിഷയങ്ങളും നിരീശ്വര വാദികൾ ഉന്നയിക്കുന്ന ആരോപണങ്ങളും ഒക്കെ തലയും വാലും പരിശോധിക്കാതെ ശേഖരിച്ചു വയ്ക്കുക മാത്രമാണ് സാക്ഷി ചെയ്യുന്നത്. ഇങ്ങനെയുള്ള അസംബന്ധങ്ങളുമായി ഇസ്ലാമിക പണ്ഡിതന്മാരുടെ മുമ്പിൽ ഇവർ വിഷയാവതരണം നടത്തിയാൽ തെളിവില്ലാതെ ദുരാരോപണം പറഞ്ഞതിന്‍റെ പേരിൽ ഏത്തമിടെണ്ടിവരും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല. മാത്രവുമല്ല അവർ വായിക്കുന്ന ഭാഗത്ത് എഴുതിയിരിക്കുന്നതിന്‍റെ അർഥം പോലും ആവില്ല പലപ്പോഴും പറയുന്നത്.
ത്വരിഖ്, ഫത്വ, തഫ്സീർ എന്ന് തുടങ്ങി ഏതു നിങ്ങൾ ഉദ്ധരിച്ചാലും അവയുടെ ഒക്കെ അവലംബം മുഹമ്മദ് നബി (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനം മാത്രം ആവണമെന്നും, അല്ലാത്ത പക്ഷം ഞങ്ങൾ ആവശ്യപ്പെടുന്നുവെങ്കിൽ ഉന്നയിച്ച ആരോപണങ്ങൾകുള്ള പ്രമാണം വിഷയാവതരണ ദിവസം തന്നെ ക്രൈസ്തവ പക്ഷം വ്യക്തമാക്കുവാൻ ബാദ്ധ്യസ്തരാണ്. അതിനു പരാജയപ്പെടുന്ന പക്ഷം ഉന്നയിച്ച ആരോപണം പരസ്യമായി മൈക്കിലൂടെ ക്രൈസ്തവ പക്ഷം പിൻവലിക്കെണ്ടാതാണെന്നും അവശേഷിക്കുന്ന ആരോപണങ്ങൾക്ക് മാത്രമേ ഇസ്ലാമിക പക്ഷത്തിന് മറുപടി പറയേണ്ട ബാദ്ധ്യതയുള്ളൂ എന്നും ഓർമപ്പെടുത്തുന്നു.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 3,4)
സാക്ഷിയെക്കൊണ്ട് ഏത്തമിടീക്കാന്‍ മുഹമ്മദ് ഈസക്ക് കഴിയില്ല എന്നറിഞ്ഞിട്ടാണോ ഇവിടെ ഇസ്ലാമിക പണ്ഡിതന്മാരുടെ കാര്യം പറഞ്ഞിരിക്കുന്നത്? ഇന്ത്യയിലെ പല ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി സംവാദം നടത്തിയിട്ടുണ്ട്, ഒരാള്‍ക്കും സാക്ഷിയെ ഏത്തമിടീക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, സംവാദങ്ങളില്‍ മുന്നോട്ടു വെച്ച ഒറ്റ ഒരു വാദം പോലും സാക്ഷിക്ക് പിന്‍വലിക്കേണ്ടി വന്നിട്ടില്ല, ഒരാളും ആ വാദങ്ങളെ ഖണ്ഡിച്ചിട്ടുമില്ല! ഇവിടത്തെ വിഷയം ഇസ്ലാമിക പണ്ഡിതന്മാരുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമല്ല, മുഹമ്മദ് ഈസായുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുഹമ്മദ് ഈസയുമായി സാക്ഷി നടത്താന്‍ പോകുന്ന സംവാദമാണ്. താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ മറുപടി പറയേണ്ടത് ഗ്രന്ഥകര്‍ത്താവായ താങ്കളോ അതോ വായനക്കാരായ ഏതോ ചില ഇസ്ലാമിക പണ്ഡിതന്മാരോ? എന്താണ് മുഹമ്മദ് ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ എഴുതിയിരിക്കുന്ന വിഷയങ്ങള്‍ക്ക് നേരെ ചോദ്യം വരുമ്പോള്‍ ഉത്തരം പറയാതെ ഓടിയൊളിക്കാന്‍ നോക്കുന്നത്? എം.എം.അക്ബര്‍ മൌലവിയെപ്പോലെ തന്നെ താങ്കളും പഠിക്കാതെയാണോ പുസ്തകമെഴുതിയത്? ബൈബിളിനെക്കുറിച്ച് അറിവില്ലാത്ത പാവം മുസ്ലീങ്ങളുടെ മുന്നില്‍ താങ്കള്‍ കെട്ടിപ്പൊക്കിയെടുക്കാന്‍ ശ്രമിക്കുന്ന പണ്ഡിതന്‍ എന്ന ഇമേജ് ചില്ലുകൊട്ടാരം പോലെ തകര്‍ന്നു വീഴും എന്ന തിരിച്ചറിവാണോ അതോ ഇസ്ലാമിക വിഷയങ്ങളില്‍ അടിസ്ഥാന അറിവ് പോലും താങ്കള്‍ക്കില്ല എന്ന സത്യം പൊതുജനങ്ങളുടെ മുമ്പാകെ വെളിപ്പെടും എന്ന ഭീതിയാണോ, ഏതാണ് മുഹമ്മദ് ഈസാ താങ്കളുടെ പുസ്തകങ്ങളില്‍ ഉന്നയിച്ചിരിക്കുന്ന വിഷയത്തില്‍ സാക്ഷിയുമായി ഒരു സംവാദം നടത്തുന്നതില്‍ നിന്നും താങ്കളെ പുറകോട്ടു വലിക്കുന്നത്?
സാക്ഷിക്ക് ഇസ്ലാമിക വിഷയത്തില്‍ ഗഹനമായ പഠനം പോയിട്ട് ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയില്ലെന്ന് വെറുതെ ആരോപണം ഉന്നയിക്കുന്നതിന് പകരം മുഹമ്മദ് ഈസ ചെയ്യേണ്ടത് സാക്ഷിയുമായി സംവാദം നടത്തി ഈ ആരോപണം തെളിയിക്കുന്നതല്ലേ? അതോ ‘ഉന്നയിക്കുന്ന വിഷയങ്ങളുടെ തലയും വാലും പോലും അറിയാത്ത അസംബന്ധങ്ങള്‍ പറയുന്ന കൂട്ടരുമായിപ്പോലും ഒരു സംവാദത്തില്‍ പിടിച്ചു നില്‍ക്കാനുള്ള കഴിവ് എനിക്കില്ലേ’ എന്നുള്ള കുറ്റസമ്മതമൊഴിയാണോ മുകളില്‍ മുഹമ്മദ് ഈസാ നല്‍കിയിരിക്കുന്നത്? സാക്ഷി ഇന്ത്യയില്‍ പലയിടങ്ങളില്‍ മുസ്ലീങ്ങളുമായി സംവാദം നടത്തിയിട്ടുണ്ട്, തെളിവ് ഇല്ലാത്ത ഒറ്റ വാദം പോലും സാക്ഷി ഒരിടത്തും മുന്നോട്ടു വെച്ചിട്ടില്ല. സാക്ഷി മുന്നോട്ടു വെച്ച വാദങ്ങളെ ഖണ്ഡിക്കാന്‍ കഴിയാതെ സ്വഹീഹ് ബുഖാരിയടക്കമുള്ള തങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെ വരെ തള്ളിപ്പറയേണ്ട പരിതാപകാരവും സഹതാപാര്‍ഹവുമായ ഗതികെട്ട അവസ്ഥയിലേക്ക് ഇസ്ലാമിക പക്ഷം വന്നിട്ടുണ്ട് എന്നല്ലാതെ ഒരിക്കല്‍പ്പോലും ഞങ്ങള്‍ക്ക് ഞങ്ങളുടെ വാദങ്ങള്‍ പിന്‍വലിക്കേണ്ടി വന്നിട്ടില്ല. ഈ സത്യം അറിയാവുന്നത് കൊണ്ടാണ് മുഹമ്മദ് ഈസാ സാക്ഷിയുമായി സംവാദത്തിന് വരാതെ ഭയന്ന് പിന്മാറി നില്‍ക്കുന്നത് എന്നും ഞങ്ങള്‍ക്കറിയാം!
വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“ഇങ്ങനെ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ എന്ന ഏക പ്രമാണം മാത്രമേ ഇസ്ലാമിന് ഉള്ളൂ എന്ന് ഞാൻ പറഞ്ഞത് കേട്ടിട്ട് അത്ഭുതപ്പെടുക ഒന്നും വേണ്ട. ഇസ്ലാമിക വിഷയത്തിൽ വിവിധ വിഭാഗങ്ങൾ തമ്മിൽ നടക്കുന്ന ഖണ്ഡന പ്രസംഗങ്ങളിലും ഇരുപക്ഷവും അംഗീകരിക്കുന്നത് ഞാൻ നിങ്ങള്‍ക്ക് മുൻപിൽ വച്ച ഏക പ്രമാണമായ മുഹമ്മദ് (സ) യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ മാത്രമാണെന്ന് ഇന്‍റെർനെറ്റും മറ്റു സൌകര്യങ്ങളും ഉപയോഗിച്ച് നിങ്ങള്‍ക്ക് പഠിക്കാവുന്നതാണ്. ചുരുക്കത്തിൽ ഇസ്ലാമിക ചർച്ചയ്ക്കായി ഞാൻ മുൻപിൽ വച്ച ഏക പ്രമാണം എന്നത് അപ്രാപ്യമായതും ലോകത്ത് നിലവിൽ ഇല്ലാത്തതുമായ ഒരു സംഗതിയല്ല. പക്ഷെ ഇസ്ലാമിലെ തെളിവ് ഏതെന്നു വേര്‍തിരിച്ച് ഗ്രഹിക്കുവാനുള്ള സാക്ഷിയുടെ പോരായ്മ മറച്ചു വെക്കുവാനുള്ള അനാവശ്യ വാചക കസർത്ത് മാത്രമാണ് സംവാദത്തിനു വിഘാതമാവുന്നത്.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 4)
ഇവിടെയും താങ്കള്‍ “മുഹമ്മദ്(സ)യുടെ സ്ഥിരപ്പെട്ട അദ്ധ്യാപനങ്ങൾ” എന്ന് പറയുന്നതല്ലാതെ ഏതൊക്കെയാണ് ആ അദ്ധ്യാപനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥങ്ങള്‍ എന്ന് പറയുന്നതേയില്ലല്ലോ. ആ ഗ്രന്ഥങ്ങളുടെ പേര് പറയാന്‍ താങ്കള്‍ എന്താണ് ഇത്രയധികം നാണിക്കുന്നത്? അതോ ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ ഒന്നും മുഹമ്മദ് ഈസക്ക് അറിയില്ലേ? അറിയില്ലെങ്കില്‍ താങ്കള്‍ ഏതെങ്കിലും കൊള്ളാവുന്ന ഇസ്ലാമിക പണ്ഡിതനെ കണ്ട് ഈ ഗ്രന്ഥങ്ങളുടെ പേര് ചോദിച്ച് മനസ്സിലാക്കിയിട്ട് ഈ കത്തിനു മറുപടി തരുമ്പോള്‍ അതില്‍ എഴുതുക, ‘ഇന്നയിന്ന ഗ്രന്ഥങ്ങള്‍ ആണ് എന്‍റെ പ്രമാണ രേഖകള്‍’ എന്ന്. ഏറ്റവും കുറഞ്ഞത് അതെങ്കിലും ചെയ്യുക.
വീണ്ടും താങ്കള്‍ എഴുതിയിരിക്കുന്നു:
“സംവാദ വ്യവസ്ഥ പൂർണ്ണമാണ്
ചുരുക്കത്തിൽ ക്രൈസ്തവ വിഷയവുമായി ബന്ധപ്പെട്ടു നടക്കേണ്ട സംവാദത്തിൽ ഞാൻ മുന്നോട്ടു വെക്കുന്ന വാദവും അംഗീകരിച്ച പ്രമാണവും ഉൾകൊള്ളിച്ചു ഞാൻ നല്കിയ വ്യവസ്ഥ പൂർണവും യുക്തി സഹജവുമാണ്. അതേ പോലെ ഇസ്ലാമിക വിഷയത്തിൽ നിങ്ങളുടെ വാദം ലഭ്യമല്ലാത്ത സന്ദർഭത്തിൽ എതിർവാദം എഴുതാതിരുന്നതും സംവാദത്തിനു പ്രമാണമായി നിബന്ധനയാക്കിയ മുഹമ്മദ് (സ) നബി സ്ഥിരപ്പെട്ട അദ്ധ്യാപനം എന്നതും തിരുത്തൽ ആവശ്യമില്ലാത്ത വിധം കൃത്യമാണ്. എന്തുകൊണ്ട് ഞാൻ ഇപ്രകാരം എഴുതി എന്ന് ക്രൈസ്തവ പക്ഷം ഗ്രഹിക്കാത്തതിനാൽ ഓരോന്നും വിശദീകരിച്ചു എന്ന് മാത്രം. സംവാദത്തിന്‍റെ സമയഘടന, തീരുമാനിക്കാനുള്ള അവകാശം ആരോപണത്തിന് മറുപടി പറയുന്ന കക്ഷിക്ക് നല്കണം എന്നതിലും ഞാൻ ഉറച്ചു നില്കുന്നു. ഏതായാലും സമയവും വേദിയും നിശ്ചയിക്കുന്നതിന് മുൻപ് തീരുമാനമാകേണ്ട വിഷയങ്ങൾ ബാക്കി നിൽകുന്നതിനാൽ ഇപ്പോൾ അവ ചർച്ച ചെയ്യുന്നത് കൊണ്ട് പ്രയോജനമില്ല.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 4)
ഈ ഒരു പാരഗ്രാഫില്‍ താങ്കള്‍ ചുരുക്കി പറഞ്ഞ കാര്യമാണ് മുകളില്‍ താങ്കള്‍ വിശദമായി എഴുതിയിട്ടുള്ളതും അതിലും വിശദമായി ഞങ്ങള്‍ മറുപടി തന്നിട്ടുള്ളതും. സംവാദത്തില്‍ തന്‍റെ വിഷയം സ്ഥാപിക്കേണ്ടതിന് താന്‍ ഉപയോഗിക്കാന്‍ പോകുന്ന പ്രമാണഗ്രന്ഥങ്ങളുടെ പേര് പോലും പറയാന്‍ കഴിയാത്ത മുഹമ്മദ് ഈസയാണ് ഇപ്പോള്‍ പറയുന്നത് സംവാദ വ്യവസ്ഥ പൂര്‍ണ്ണമാണ് എന്ന്!! ഇസ്ലാമിക വിഷയത്തില്‍ സംവാദം നടത്താനുള്ള പ്രാപ്തി മുഹമ്മദ് ഈസക്കില്ല എന്ന് മുഹമ്മദ് ഈസ തന്നെ മുന്‍പ് സമ്മതിച്ചിട്ടുള്ളതിനാലും സാക്ഷിക്ക് അക്കാര്യം പൂര്‍ണ്ണ ബോധ്യമുള്ളതിനാലും ഇസ്ലാമിക വിഷയത്തില്‍ മുഹമ്മദ് ഈസയുമായി ഒരു സംവാദം നടത്തണം എന്ന ആഗ്രഹം സാക്ഷിക്കില്ല എന്ന് മുന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നതാണല്ലോ. ഒറ്റ വിഷയത്തില്‍ സംവാദം നടത്തിയാല്‍ മതി, അത് മുഹമ്മദ് ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ മുഹമ്മദ് ഈസാ ഉന്നയിച്ച ആരോപണങ്ങളെയും അവകാശവാദങ്ങളെയും കുറിച്ചായിരിക്കണം എന്ന ന്യായയുക്തവും യുക്തിസഹവുമായ ആവശ്യം മാത്രമേ സാക്ഷി മുന്നോട്ടു വെക്കുന്നുള്ളൂ. ഈ വിഷയത്തില്‍ ക്രൈസ്തവ പക്ഷത്തിന്‍റെ പ്രമാണം എന്നത്തെയും പോലെത്തന്നെ ഇപ്പോഴും ബൈബിള്‍ ആയിരിക്കും എന്നു സാക്ഷി അറിയിക്കുന്നു. മുഹമ്മദ് ഈസായുടെ രണ്ടു പുസ്തകങ്ങളില്‍ ഇസ്ലാമിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചും പറഞ്ഞിരിക്കുന്ന അവകാശവാദങ്ങള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ഗ്രന്ഥങ്ങള്‍ ഏതൊക്കെയാണ് എന്ന് മുഹമ്മദ് ഈസാ വ്യക്തമാക്കണം. എത്ര ഗ്രന്ഥങ്ങള്‍ വേണമെങ്കിലും മുഹമ്മദ് ഈസക്ക് ഉപയോഗിക്കാം, സാക്ഷിക്ക് അതില്‍ യാതൊരുവിധ എതിര്‍പ്പുമില്ല. ആ ഗ്രന്ഥങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി പറഞ്ഞിരിക്കണം എന്ന് മാത്രം. ആ ഗ്രന്ഥങ്ങളില്‍ നിന്നല്ലാതെ വേറെ ഒറ്റ ഗ്രന്ഥത്തില്‍ നിന്നും ഒരു വാചകം പോലും ഉദ്ധരിക്കാനും പാടില്ല. ഇസ്ലാമിന്‍റെ പ്രമാണമായി അംഗീകരിക്കുന്ന ഗ്രന്ഥങ്ങളിലെ എല്ലാ ഭാഗവും അംഗീകരിക്കണം. ഒരു ഗ്രന്ഥത്തില്‍ നിന്ന് നിങ്ങള്‍ക്ക് അനുകൂലമായത് എടുക്കുകയും നിങ്ങള്‍ക്ക് പ്രതികൂലമായത് തള്ളിക്കളയുകയും ചെയ്യുന്ന ദാവാക്കാരുടെ പതിവ് ഇരട്ടത്താപ്പ് നയം പാടില്ല. ഇത്രമാത്രമേ സാക്ഷിക്ക് ഇക്കാര്യത്തില്‍ പറയാനുള്ളൂ.
ഇതിനു ശേഷം താങ്കള്‍ എഴുതിയിരിക്കുന്നത് സംവാദവുമായി ബന്ധമില്ലാത്തതും തികച്ചും വ്യക്തിഹത്യാപരവുമാണ് എന്നതിനാല്‍ മറുപടി പറയേണ്ട എന്നാണ് ഞങ്ങള്‍ ആദ്യം വിചാരിച്ചതെങ്കിലും മറുപടി പറയാതിരുന്നാല്‍ താങ്കള്‍ പറഞ്ഞ നുണകള്‍ സത്യമാണ് എന്ന് പൊതുജനം തെറ്റിദ്ധരിക്കും എന്നുള്ളത് കൊണ്ട് മാത്രം മറുപടി പറയുന്നു. കത്ത് ഇനിയും ദീര്‍ഘിപ്പിക്കാന്‍ തല്പര്യമില്ലാത്തതിനാല്‍ ഇതുവരെ ചെയ്തു വന്നത് പോലെ ഖണ്ഡിക, ഖണ്ഡികയായി എടുത്ത് മറുപടി പറയുന്നില്ല. താങ്കളുടെ നുണകളെ തുറന്ന് കാണിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ മാത്രം എടുത്ത് അതിന് മറുപടി പറയുന്നതെയുള്ളൂ. താങ്കളുടെ ആദ്യത്തെ നുണ ഇതാണല്ലോ:
“ഞാൻ അറിയുന്ന സാക്ഷി
സംവാദ വെല്ലുവിളികളുമായി പുകമറ സൃഷ്ടിക്കുന്ന സാക്ഷിയെക്കുറിച്ചു ചിലത് പറയാതെ വയ്യ. പല തവണ ഞാനുമായി സാക്ഷി പ്രവർത്തകർ ചർച്ച നടത്തി. ഒരിക്കൽ പോലും എന്‍റെ വിഷയത്തെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും സംവാദ ചര്ച്ചക്കു വരികയും ഇസ്ലാമിക വിഷയത്തിൽ പ്രമാണത്തിന്‍റെയും സമയ ഘടനയുടെയും വിഷയത്തിൽ തെറ്റിപിരിയുകയും ചെയ്യും. ക്രിസ്തുമത വിഷയം മാത്രമായി ചർച്ച ചെയ്യുന്നില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് എന്‍റെ ചോദ്യത്തിന് മറുപടി പറയാതെ രക്ഷപെടും. എന്നാൽ ക്രൈസ്തവ വിഷയം ഒഴിവാക്കി ഇസ്ലാമിക വിഷയം മാത്രം നിങ്ങൾ അവതരിപ്പിക്കുക, ഒരു സമയം നിശ്ചയിച്ച് ഓരോന്നിനും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞാൽ സാക്ഷി അതിൽ നിന്ന് പിന്മാറും. പറയുന്ന വിഷയത്തിൽ ഒരു ആത്മാർഥതയും സാക്ഷി പുലർത്താറില്ല.
സ്വാഭാവികമായും എന്‍റെ ആരോപണങ്ങൾക്ക് ഒരു മറുപടിയും നാളിതുവരെ സാക്ഷി പ്രവർത്തകർ പറയാത്തതിനാൽ ഞാൻ അവരെ പരിഗണിക്കാറില്ല എന്നതാണ് വസ്തുത. എന്നാൽ സാക്ഷിയുടെ പരിപാടികൾ ഞാൻ ശ്രദ്ധിക്കുകയും കൃത്യമായി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. അവരുടെ അബദ്ധങ്ങളും ആശയ ദാരിദ്ര്യവും വളരെയധികമാണ്. അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു. അത്രമാത്രം അബദ്ധങ്ങൾ നിറഞ്ഞതാണ് ജെറി തോമസിന്‍റെ ഇത് വരെ നടന്ന പ്രസംഗങ്ങൾ. ഇക്കാര്യം എന്‍റെ മുൻപിൽ വന്ന സാക്ഷി പ്രവർത്തകർക്കും മുസ്ലിങ്ങൾക്കും ഇപ്പോൾ പെരുമ്പാവൂർ ക്രൈസ്തവ വിശ്വാസ സംരക്ഷണ സമിതിയുടെ പ്രവർത്തകനായ പാസ്റ്റർ നെബുവിനോടും ഞാൻ വിശദീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ കൈകാര്യം ചെയ്യുന്ന ക്രിസ്തുമതം, പൗലോസ് തുടങ്ങിയ ആശയപരമായ വലിയ വിഷയങ്ങൾ ഒഴിവാക്കി, സാക്ഷി ജെറി തോമസ് എന്നിവരുടെ അബദ്ധങ്ങള്‍ എന്ന തികച്ചും വ്യക്തി കേന്ദ്രീകൃതവും താരതമ്യേന ലഖുവായ മേഖലയിലേക്കും സമയം നല്‍കുവാനുള്ള സാഹചര്യം ഇപ്പോഴില്ല.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 4,5)
ഈ പറഞ്ഞതില്‍ എന്തെങ്കിലും സത്യമുണ്ടോ? പോട്ടെ, സത്യത്തിന്‍റെ കണികയെങ്കിലുമുണ്ടോ? മുഹമ്മദ് ഈസയുമായി സാക്ഷിയുടെ പ്രവര്‍ത്തകര്‍ സംവാദം നടത്താന്‍ വേണ്ടി ചര്‍ച്ചകള്‍ നടത്തി എന്നത് സത്യമാണ്. എന്നാല്‍ ഓരോ തവണയും ചര്‍ച്ച കഴിഞ്ഞ് പോയിട്ട് ചര്‍ച്ചയില്‍ ഇരുകൂട്ടരും അംഗീകരിച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ വേണ്ടി പലപല നിബന്ധനകള്‍ കൊണ്ടുവന്ന് സംവാദത്തില്‍ നിന്നും ഒളിച്ചോടി പോയിട്ടുള്ളത് മുഹമ്മദ് ഈസാ തന്നെയല്ലേ? ഇപ്പോള്‍ ഇങ്ങനെ കത്തെഴുതേണ്ട അവസ്ഥ വരെ കാര്യങ്ങള്‍ എത്തിയത് ഈസയുടെ ഈ ഇരട്ട നിലപാട് കാരണമല്ലേ? പെരുമ്പാവൂര്‍ വെച്ച് സാക്ഷിയുടെ പ്രോഗ്രാമിനിടയില്‍ രാത്രി ഒമ്പത് മണിക്ക് “സംവാദത്തിന് ഞാന്‍ ഇപ്പോള്‍ തയ്യാറാണ്” എന്ന് പറഞ്ഞ് വന്ന മുഹമ്മദ് ഈസാ പിന്നെ എന്തേ നിലപാട് മാറ്റി? മുഴു ബൈബിളില്‍ നിന്നും വാക്യങ്ങളും സംഭവങ്ങളും പാരഗ്രാഫ് കണക്കിന് ഉദ്ധരിച്ച് ഇസ്ലാമും മുഹമ്മദും ആണ് ശരി എന്ന് വാദിച്ചു കൊണ്ട് പുസ്തകമെഴുതിയ മുഹമ്മദ് ഈസാ ഇപ്പോള്‍ അതിന് മറുപടി പറയാന്‍ വരുന്നവരോട് പറയുന്നത് “നിങ്ങള്‍ മറുപടി പറയേണ്ടത് മുഴു ബൈബിളും ഉപയോഗിച്ചായിരിക്കരുത്, നാല് സുവിശേഷങ്ങളില്‍ ഉള്ള യേശുക്രിസ്തുവിന്‍റെ വാക്കുകള്‍ മാത്രം ഉപയോഗിച്ചായിരിക്കണം, മുഴു ബൈബിളും നിങ്ങള്‍ ഉപയോഗിക്കുകയാണെങ്കില്‍ ഞാന്‍ സംവാദത്തിനില്ല, സംവാദത്തില്‍ നിന്നും പിന്മാറും” എന്നാണ്. ഇതുപോലെ തന്നെയുള്ള കാര്യങ്ങളല്ലേ ഈസാ ഇതിന് മുന്‍പും പലവട്ടം താങ്കളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്? അന്ന് പക്ഷേ അതെല്ലാം ഫോണിലൂടെയുള്ള സംസാരം ആയിരുന്നതിനാല്‍ നമ്മള്‍ ഇരുകൂട്ടരും മാത്രമേ കാര്യം അറിഞ്ഞിരുന്നുള്ളൂ. ഈസയാണ് മുങ്ങിയത് എന്ന് തെളിയിക്കാന്‍ ഞങ്ങളുടെ കൈവശം രേഖകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ “മുഴുവന്‍ ബൈബിള്‍ ഉപയോഗിച്ച് ക്രിസ്തുദര്‍ശനത്തെ സ്ഥാപിക്കാന്‍ തയ്യാറാണ് എന്ന് നിങ്ങള്‍ വാദിക്കുന്ന പക്ഷം ഇസ്ലാമിക പക്ഷം ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയും അത് നമ്മള്‍ തമ്മിലുള്ള സംവാദവിഷയം അല്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കുകയും ചെയ്യാം” എന്ന് താങ്കള്‍ എഴുതി തന്നിട്ടുള്ളത് കൊണ്ട്, ആരാണ് ഓരോ പ്രാവശ്യവും അനാവശ്യ നിബന്ധനകള്‍ മുന്നോട്ടു വെച്ച് സംവാദത്തില്‍ നിന്നും ഓടിയൊളിക്കുന്നത് എന്ന കാര്യം വായനക്കാര്‍ക്ക് മനസ്സിലാകും. “ക്രൈസ്തവ വിഷയം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ വരാം, ഇസ്ലാമിക വിഷയം നിങ്ങള്‍ ഇസ്ലാമിക പണ്ഡിതരുമായി ചര്‍ച്ച ചെയ്തോ” എന്നല്ലേ ഈസാ ഓരോ പ്രാവശ്യവും ഞങ്ങളോട് പറഞ്ഞിട്ടുള്ളത്? ‘യേശു ദൈവമല്ല എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരാം, പക്ഷേ അല്ലാഹു ദൈവമാണ് എന്ന് സ്ഥാപിക്കാന്‍ ഞാന്‍ വരില്ല’ എന്നുള്ള താങ്കളുടെ ഈ നിലപാട് ശരിയാണോ എന്ന് ഞങ്ങള്‍ ചോദിച്ചപ്പോഴൊക്കെ ഈസാ ഉത്തരം പറയാതെ തല താഴ്ത്തി ഇരുന്നിട്ടേ ഉള്ളൂ എന്നത് മറക്കരുത്. താങ്കള്‍ ഒരു ദശാബ്ദത്തില്‍ അധികമായല്ലോ ഇസ്ലാം മതത്തില്‍ ചേര്‍ന്നിട്ട്, ഇത്ര നാളായിട്ടും അള്ളാഹു മാത്രമാണ് ദൈവം എന്നും മുഹമ്മദ് പ്രവാചകന്‍ ആണെന്നും ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ താങ്കള്‍ക്ക് കഴിയില്ല എന്നാണെങ്കില്‍ പിന്നെ എന്തിനാണ് വെറുതെ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ കുറ്റം പറയാനും കര്‍ത്താവിന്‍റെ അപ്പോസ്തലന്മാരെ പരിഹസിക്കാനും നിന്ന് സ്വയം അപഹാസ്യനാകുന്നത്?
“അവ തുറന്നു കാണിക്കേണ്ട സന്ദർഭം വരുമ്പോൾ സംവാദമൊന്നും ആവശ്യമില്ലാതെ തന്നെ, തിരുവട്ടാറിന്‍റെ കാര്യത്തിൽ സംഭവിച്ചതുപോലെ ആശയപരമായി ആർക്കും സഹായിക്കാൻ പറ്റാത്ത വിധം തെളിവ് സഹിതം കൈകാര്യം ചെയ്യാവുന്നതെയുള്ളു” എന്ന് താങ്കളുടെ മനസ്സിലിരിപ്പ് തുറന്ന് പറഞ്ഞത് നന്നായി. ഇപ്പോള്‍ ഞങ്ങള്‍ സംവാദത്തിന് വിളിക്കുമ്പോള്‍ ഓടിയൊളിക്കുകയും പിന്നീട് സാക്ഷിയുടെ സംവാദകര്‍ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഓര്‍മ്മക്കുറവും മറ്റ് ശാരീരിക അസ്വസ്ഥകളും അവരെ ബുദ്ധിമുട്ടിക്കുന്ന സമയത്ത് സൗഹൃദ സംഭാഷണം എന്ന വ്യാജേന അവരുമായി സംസാരിച്ച് അതവരറിയാതെ റെക്കോര്‍ഡ് ചെയ്ത് അവരുടെ വാക്കുകളിലെന്തെങ്കിലും ഒന്ന് നിങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കാന്‍ പറ്റും എന്ന് കണ്ടാല്‍ ‘സാക്ഷിയുടെ ആളുകള്‍ ബൈബിള്‍ തള്ളിപ്പറയുന്നു’ എന്നും പറഞ്ഞ് ആ വാക്കുകളെ വളച്ചൊടിച്ച് ലേഖനരൂപത്തിലാക്കി പ്രസിദ്ധീകരിക്കുന്ന കാര്യമല്ലേ മുകളില്‍ പറഞ്ഞ ഈസയുടെ ‘കൈകാര്യം’ ചെയ്യല്‍? ഏതായാലും ആ കാര്യമോര്‍ത്ത് മുഹമ്മദ് ഈസ വെറുതെ മന:പായസമുണ്ണണ്ട!
ശാരീരികവും മാനസികവുമായ ആരോഗ്യത്തോടെ പ്രസംഗവേദികളെ പ്രകമ്പനം കൊള്ളിച്ചു നടന്നിരുന്ന സമയത്ത് ശ്രീ. തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി സാറിന്‍റെ വെല്ലുവിളികള്‍ക്ക് മുന്നില്‍ ഓടിയൊളിച്ചവരാണ് എം.എം.അക്ബര്‍ മൌലവി അടക്കമുള്ള മലയാളക്കരയിലെ എല്ലാ ദാവാക്കാരും! പിന്നീട് അദ്ദേഹം വാര്‍ദ്ധക്യ സഹജമായ ഓര്‍മ്മക്കുറവിനാലും മറ്റു ശാരീരിക അവശതകളാലും പ്രസംഗ വേദികളില്‍ നിന്ന് സ്വയം വിരമിച്ചു വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന സമയത്ത്, താങ്കളുടെ നേതൃത്വത്തില്‍ ചില ദാവാക്കാര്‍ സൗഹൃദ സംഭാഷണമെന്ന വ്യാജേന അദ്ദേഹത്തോട് സംസാരിക്കുകയും അത് അദ്ദേഹമറിയാതെ റെക്കോര്‍ഡ് ചെയ്യുകയും അദ്ദേഹത്തിന്‍റെ ചിതറിയ ഓര്‍മ്മകളില്‍ നിന്നും വന്ന വാക്കുകളെ വളച്ചൊടിച്ച് “തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി ബൈബിള്‍ തള്ളിപ്പറയുന്നു” എന്ന ലേബലില്‍ അക്ബര്‍ മൌലവിയുടെ പത്രാധിപത്യത്തില്‍ പുറത്തിറക്കുന്ന ഒരു ക്ഷുദ്ര മാസികയില്‍ മുഹമ്മദ് ഈസയുടെ പേരിലുള്ള ഒരു ലേഖനപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടതും ഞങ്ങള്‍ മറന്നിട്ടില്ല. ആരോഗ്യത്തോടെ വിരാജിച്ചിരുന്ന സമയത്ത് തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കളുടെ ഏഴയലത്ത് പോലും വരാന്‍ ധൈര്യം കാണിക്കാതിരുന്നവര്‍ അദ്ദേഹത്തിന്‍റെ അനാരോഗ്യത്തില്‍ നിന്നും മുതലെടുത്തത് അറിഞ്ഞപ്പോള്‍ സഭാവ്യത്യാസമെന്യേ എല്ലാ ക്രൈസ്തവരും കുറ്റപ്പെടുത്തിയത് ദാവാക്കാരെയല്ല, തിരുവട്ടാറിനെത്തന്നെയായിരുന്നു! ‘ഈ ദാവാക്കാരെയൊക്കെ എന്തിനാണ് വിളിച്ച് കുടുംബത്ത് കയറ്റിയത്?’ എന്നാണ് ചിലര്‍ ചോദിച്ചത്. വേറെ ചില ക്രൈസ്തവര്‍ പറഞ്ഞത് ‘ഇതില്‍ നിന്നും നമ്മള്‍ ഒരു പാഠം പഠിച്ചു. ഇനിയൊരിക്കലും ദാവാക്കാരെ വീട്ടില്‍ കയറ്റരുത് എന്ന് മനസ്സിലായല്ലോ’ എന്നാണ്. ഏതായാലും ആ സംഭവം കൊണ്ട് മുഹമ്മദ് ഈസയും അക്ബര്‍ മൌലവിയുമൊക്കെ വ്യാമോഹിച്ചത് പോലെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ ഒറ്റപ്പെട്ടില്ല എന്ന് മാത്രമല്ല, അദ്ദേഹം ഉള്‍പ്പെട്ടു നില്‍ക്കുന്ന ബ്രദറണ്‍ സഭക്കാര്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ വേണ്ടി പെരുമ്പാവൂര്‍ വെച്ച് ഒരു വലിയ പ്രോഗ്രാം സംഘടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ ബാല്യകാല സ്നേഹിതരെ വരെ ഇന്‍റര്‍വ്യൂ ചെയ്തും അദ്ദേഹത്തിന്‍റെ 50 വര്‍ഷത്തിലധികമുള്ള പ്രസംഗ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ കോര്‍ത്തിണക്കിയും പല സഭാവിഭാഗങ്ങളില്‍ ഉള്ളവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തി “തിരുവട്ടാര്‍” എന്ന പേരില്‍ ഒരു വലിയ സ്മരണിക പുറത്തിറക്കിയതും മുഹമ്മദ് ഈസയും അറിഞ്ഞു കാണുമല്ലോ. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എന്തിനേറെ, അമേരിക്കയില്‍ നിന്നുമുള്ള ചില മലയാളി ക്രൈസ്തവര്‍ വരെ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്ന് പറയുമ്പോള്‍ അറിയാമല്ലോ, നിങ്ങളുടെ കൌടില്യ ബുദ്ധി കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതിലും ഉന്നതമായ സ്ഥാനമാണ് ക്രൈസ്തവ വിശ്വാസികളുടെ മനസ്സില്‍ തിരുവട്ടാറിനുള്ളതെന്ന്! നിങ്ങളുടെ ആ ഉപായം കൊണ്ട് കേരള ക്രൈസ്തവരുടെ മനസ്സില്‍ ദാവാക്കാരുടെ തനിസ്വഭാവം എത്രമാത്രം ഹീനമായതാണ് എന്ന് തെളിയിക്കപ്പെട്ടു എന്നതല്ലാതെ തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി അവര്‍കള്‍ക്ക് പ്രത്യേകിച്ച് നഷ്ടം ഒന്നുമുണ്ടായിട്ടില്ല എന്ന് മനസ്സിലാക്കുക.
ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് പറയുവാന്‍ തക്ക ബൈബിള്‍ പാണ്ഡിത്യം മുഹമ്മദ് ഈസാക്ക് ഉണ്ടെന്ന് “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്” എന്ന് താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ തന്നെ ഏതൊരു ക്രൈസ്തവനും പിടികിട്ടും! മാത്രമല്ല, ന്യായപ്രമാണത്തിലും മുഹമ്മദ് ഈസാക്ക് ‘നല്ല അറിവുണ്ടെന്ന്’ താങ്കളുടെ ആദ്യപുസ്തകത്തില്‍ താങ്കള്‍ എഴുതിയത് വായിക്കുമ്പോള്‍ മനസ്സിലാകും. താങ്കള്‍ അതില്‍ എഴുതി: “മുഹമ്മദ് (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” (യേശുമിശിഹാ ഏത് പക്ഷത്ത്? പുറം.128) എന്ന്. ‘അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിരിക്കും’ എന്ന പഴഞ്ചൊല്ലിനു ഉത്തമോദാഹരണമാണ് മുകളില്‍ കൊടുത്ത താങ്കളുടെ ഈ വാക്കുകള്‍. ശരീഅത്ത് എന്താണെന്നും മോശയുടെ ന്യായപ്രമാണം എന്താണെന്നും മുഹമ്മദ് ആ ന്യായപ്രമാണത്തിന് വിരുദ്ധമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്തൊക്കെയാണെന്നും ബൈബിളും ഖുര്‍ആനും ഹദീസുകളും ഒരുവട്ടമെങ്കിലും വായിച്ചിട്ടുള്ള ഏതൊരാള്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. അടിസ്ഥാനപരമായ ഈ കാര്യങ്ങളെ കുറിച്ച് പോലും മനസ്സിലാക്കിയിട്ടില്ലാത്ത മുഹമ്മദ് ഈസയാണ് ബ്രദര്‍. ജെറി തോമസിന്‍റെ പ്രസംഗങ്ങള്‍ എല്ലാം അബദ്ധങ്ങള്‍ നിറഞ്ഞതാണ് എന്ന് ആരോപണം ഉന്നയിക്കുന്നത്! മോശയുടെ ന്യായപ്രമാണത്തിന് വിരുദ്ധമാണ് മുഹമ്മദിന്‍റെ സുന്നയും പില്‍ക്കാല പണ്ഡിതന്‍മാരുടെ ചിന്തയില്‍ രൂപം കൊണ്ട ശരീഅത്തും എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില തെളിവുകള്‍ താഴെ കൊടുക്കുന്നു:
ന്യായപ്രമാണം അനുസരിച്ച് ഒരു സ്ത്രീ വിവാഹമോചനം ചെയ്യപ്പെട്ടു വേറെ വിവാഹം കഴിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ആദ്യത്തെ ഭര്‍ത്താവിന് അവള്‍ ഭാര്യയാകാന്‍ പാടില്ല:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്തു വിവാഹം ചെയ്തശേഷം അവളില്‍ ദൂഷ്യമായ വല്ലതും കണ്ടിട്ടു അവന്നു അവളോടു അനിഷ്ടം തോന്നിയാല്‍ ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കേണം. അവന്‍റെ വീട്ടില്‍നിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷന്നു ഭാര്യയായി ഇരിക്കാം. എന്നാല്‍ രണ്ടാമത്തെ ഭര്‍ത്താവു അവളെ വെറുത്തു ഒരു ഉപേക്ഷണപത്രം എഴുതി കയ്യില്‍ കൊടുത്തു അവളെ വീട്ടില്‍നിന്നു അയക്കയോ അവളെ ഭാര്യയായിട്ടു എടുത്ത രണ്ടാമത്തെ ഭര്‍ത്താവു മരിച്ചുപോകയോ ചെയ്താല്‍ അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന്നു അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അതു യഹോവയുടെ മുമ്പാകെ അറെപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുതു” (ആവ.24:1-4)
ഇനി പ്രവാചകന്‍ എന്താണ് ഇതിനെ കുറിച്ച് പറയുന്നത് എന്ന് നോക്കുക:
“ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷന്നു ഭാര്യയായി തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കല്‍ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായ്പോകയില്ലയോ?” (യിരമ്യാ.3:1).
“യഹോവയുടെ മുന്‍പാകെ അറപ്പാകുന്നു” എന്നും “ദേശം മലിനമായ് പോകുന്ന വിധത്തിലുള്ള ദുഷ്കര്‍മ്മം” എന്നും ബൈബിള്‍ പറയുന്ന കാര്യത്തെക്കുറിച്ച് ഖുര്‍ആന്‍ എന്താണ് പറയുന്നത് എന്ന് നോക്കാം:
“ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിന് ശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല; അവള്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവന്‍ (പുതിയ ഭര്‍ത്താവ്) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ (പഴയ ദാമ്പത്യത്തിലേക്ക്) തിരിച്ചുപോകുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല; അല്ലാഹുവിന്‍റെ നിയമ പരിധികള്‍ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കില്‍. അല്ലാഹുവിന്‍റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകള്‍ക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചു തരുന്നു” (സൂറ.2:230)
ഈ ദുഷ്കര്‍മ്മം ചെയ്യുന്നതില്‍ അവരിരുവര്‍ക്കും കുറ്റമില്ല എന്നാണ് ഖുര്‍ആന്‍ പറയുന്നത്! ഇനി മുഹമ്മദ് എന്താണ് പറഞ്ഞത് എന്ന് നോക്കാം:
ആയിഷ (റ) പറയുന്നു: രിഫാഅയുടെ ഭാര്യ തിരുമേനിയുടെ അടുക്കല്‍ വന്ന് പറഞ്ഞു: ‘ദൈവദൂതരേ! ഞാനുമായുള്ള വിവാഹ ബന്ധം രിഫാഅ് വിടുത്തി, അദ്ദേഹത്തില്‍ നിക്ഷിപ്തമായ വിവാഹമോചനാധികാരം മുഴുവനും ഉപയോഗപ്പെടുത്തി. പിന്നീട് ഞാന്‍ അബ്ദുറഹ്മാനിബ്നു സുബൈര്‍ (റ) നെയാണ് വിവാഹം കഴിച്ചത്. വസ്ത്രത്തിന്‍റെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന പൊടിപ്പു പോലെയുള്ള ഒന്ന് മാത്രമേ അദ്ദേഹത്തിനുള്ളൂ.’ തിരുമേനി ചോദിച്ചു: “നീ രിഫാഅയുമായി ബന്ധം പുന:സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിന്‍റെ തേന്‍തുള്ളി ഇബ്നു സുബൈറും അദ്ദേഹത്തിന്‍റെ തേന്‍ തുള്ളി നീയും രുചി നോക്കും വരേയ്ക്കും അത് പാടില്ല.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ് നമ്പര്‍ 1827, പേജ്. 904)
ഈ ഹദീസിന് വ്യാഖ്യാനമെന്ന നിലയില്‍ സി.എന്‍.അഹമ്മദ് മൌലവി തന്‍റെ സ്വഹീഹ് ബുഖാരിയുടെ പരിഭാഷയില്‍ അടിക്കുറിപ്പ് നല്‍കിയിട്ടുണ്ട്. അത് താഴെ നല്‍കുന്നു:
‘ഒരു പുരുഷന് അവന്‍റെ ഭാര്യയുമായുള്ള വിവാഹ ബന്ധം വിടര്‍ത്തുവാന്‍ മൂന്ന് അവസരം അഥവാ മൂന്ന് ചാന്‍സ് ഇസ്ലാം മതം നല്‍കിയിട്ടുണ്ട്. ആ മൂന്ന് ചാന്‍സും ഉപയോഗപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നീടവളെ തിരിച്ചെടുക്കാന്‍ പാടില്ല. തിരിച്ചെടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ട്: മറ്റൊരു പുരുഷന്‍ അവളെ വിവാഹം ചെയ്യണം. എന്നിട്ട് യോജിപ്പില്ലായ്മ മൂലം ആ ബന്ധവും വിടുത്തി അവള്‍ ഒഴിഞ്ഞിരിക്കയാവണം. ഇവിടെ മറ്റൊരു പുരുഷനെ അവള്‍ വിവാഹം ചെയ്തുവെന്നത് ശരി തന്നെ. പക്ഷേ അവര്‍ രണ്ട് പേര്‍ക്കുമിടയില്‍ സ്പര്‍ശനമുണ്ടായിട്ടില്ല. അത് സംഭവിച്ചിട്ടുവേണം ബന്ധം വിടുത്തുവാന്‍. എന്നാലേ ആദ്യത്തെ ഭര്‍ത്താവിന് വിവാഹം ചെയ്യുവാന്‍ പാടുള്ളൂ. വിശദീകരണത്തിന് ‘ഇസ്ലാം-ഒരു സമഗ്രപഠനം’ നോക്കുക. (സി.എന്‍.അഹമ്മദ് മൌലവി, സ്വഹീഹുല്‍ ബുഖാരി, അടിക്കുറിപ്പുകള്‍, പേജ് 1035)
ഇത് വായിച്ചിട്ടുള്ള തലയ്ക്കു സുബോധമുള്ള ഏതെങ്കിലും ഒരാള്‍ പറയുമോ, ഇതൊക്കെ ഒരേ സ്രോതസ്സില്‍ നിന്നുള്ളതാണ് എന്ന്? ഇതൊന്നു മാത്രമല്ല, ഖുര്‍ആനും മുഹമ്മദും ന്യായപ്രമാണത്തിനെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ളത് ഇനിയും ധാരാളമുണ്ട്. ന്യായപ്രമാണത്തിലെ നിയമങ്ങള്‍ ലംഘിക്കാന്‍ വേണ്ടിയാണോ മുഹമ്മദ് ജീവിച്ചത് എന്ന് ഏതൊരാളെയും ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലാണ് മുഹമ്മദിന്‍റെ ജീവിതം എന്നതിന് ഹദീസുകളില്‍ ഇഷ്ടംപോലെ തെളിവുകളുണ്ടെങ്കിലും വിസ്തരഭയത്താല്‍ ഞങ്ങള്‍ അതൊക്കെ ഒഴിവാക്കുകയാണ്. ഏതായാലും ബൈബിളിലും ഖുര്‍ആനിലും ഹദീസുകളിലും മുഹമ്മദ് ഈസായ്ക്ക് ‘പാണ്ഡിത്യം’ ഉണ്ടെന്ന് വായനക്കാര്‍ക്ക് പിടികിട്ടുന്നതാണ് “മുഹമ്മദ് (സ), മോശെ (അ), ശരീഅത്തുകള്‍ ഒരേ സ്രോതസ്സില്‍ നിന്ന്” എന്ന പ്രസ്താവന!!
“ഞാന്‍ അറിയുന്ന സാക്ഷി” എന്ന് താങ്കള്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത് പോലെ “സാക്ഷി അറിയുന്ന മുഹമ്മദ് ഈസാ” എന്ന് തലക്കെട്ടോട് കൂടി ഞങ്ങള്‍ എഴുതാന്‍ തുടങ്ങിയാല്‍ ഇത് കത്തല്ല, ഒരു പുസ്തകം ആയി മാറും! അത്ര മാത്രം ഞങ്ങള്‍ക്ക് എഴുതാനുണ്ട്. എങ്കിലും വിസ്തരഭയത്താല്‍ ഒരെണ്ണം മാത്രം എഴുതുന്നു: ക്രൈസ്തവ വിശ്വാസ പ്രമാണങ്ങള്‍ക്ക് നേരെ അതിനിന്ദ്യമായ വിധത്തില്‍ വ്യാജാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേരളത്തിലങ്ങോളമിങ്ങോളം സ്നേഹസംവാദം എന്ന പേരില്‍ എം.എം. അക്ബര്‍ മൌലവിയുടെ നേതൃത്വത്തില്‍ പ്രസംഗാഭാസം നടന്നു കൊണ്ടിരുന്നത് ഈസക്ക് ഓര്‍മ്മ കാണുമല്ലോ. ഒറ്റ ഒരിടത്ത് പോലും ഏതെങ്കിലും ക്രൈസ്തവര്‍ ചെന്ന് അക്ബര്‍ മൌലവിയുടെ പരിപാടി നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. അവരുടെ ആ പരിപാടിക്കിടയില്‍ യാതൊരുവിധ അലങ്കോലവും ഒരു ക്രിസ്ത്യാനിയും ഉണ്ടാക്കിയിട്ടില്ല. അവര്‍ പരിപാടി നടത്തി പോയതിനു ശേഷം ക്രൈസ്തവര്‍ മറുപടി പ്രസംഗം നടത്തി തങ്ങളുടെ വിശ്വാസത്തിന്‍റെ ശ്രേഷ്ഠത എന്താണെന്ന് ലോകര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ക്രൈസ്തവര്‍ മറുപടി പറഞ്ഞ ഇടങ്ങളില്‍ പിന്നീട് അക്ബര്‍ മൌലവി സ്നേഹസംവാദം എന്ന പേരിലുള്ള പരമതനിന്ദ നടത്താന്‍ വന്നപ്പോള്‍ അവിടങ്ങളിലെ സുന്നി യുവാക്കാള്‍ അത് തടഞ്ഞിട്ടുണ്ട് എന്നല്ലാതെ ക്രിസ്ത്യാനികള്‍ ഒരിടത്തും അക്ബര്‍ മൌലവിയുടെ പ്രോഗ്രാമിനെ തടസ്സപ്പെടുത്തിയിട്ടില്ല. എന്നാല്‍, സാക്ഷി നിലമ്പൂരില്‍ വെച്ച് അക്ബര്‍ മൌലവിയുടെ ആരോപണങ്ങള്‍ക്ക് ഒരു മറുപടി പ്രസംഗം നടത്തിയപ്പോള്‍, ബ്രദര്‍.ജെറി തോമസ് അക്കമിട്ടക്കമിട്ട് അക്ബര്‍ മൌലവിയുടെ വ്യാജാരോപണങ്ങളെ പ്രമാണ രേഖകളുടെ പിന്‍ബലത്തോട് കൂടി ഖണ്ഡിച്ചു കൊണ്ടിരുന്ന സമയത്ത്, അത് കേട്ട് സഹിക്കാന്‍ കഴിയാതെ ആ പ്രസംഗം അലങ്കോലമാക്കാന്‍ വേണ്ടി സദസ്സിലിരുന്നു ഒച്ച വെക്കുകയും എന്നിട്ടും പ്രസംഗം നില്‍ക്കുന്നില്ല എന്ന് കണ്ടപ്പോള്‍ സദസ്സില്‍ ഓടി നടന്നു ബഹളം വെക്കുകയും ചെയ്ത ആളുടെ പേര് മുഹമ്മദ് ഈസാ എന്നായിരുന്നു! ‘പുത്തനച്ചി പുരപ്പുറം തൂക്കും’ എന്ന പഴഞ്ചൊല്ല് പോലെയാണ് ഈസ അന്ന് പ്രവര്‍ത്തിച്ചത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. പരിപാടിക്ക് വന്ന മറ്റു മുസ്ലീങ്ങള്‍ എല്ലാം നിശ്ശബ്ദരായിരുന്നു പ്രസംഗം ശ്രവിച്ചു കൊണ്ടിരുന്നപ്പോള്‍ താങ്കള്‍ മാത്രം അവിടെക്കിടന്നു ഒച്ച വെച്ചുകൊണ്ടിരുന്നു. താങ്കളുടെ കൂടെ ഉണ്ടായിരുന്ന മുസ്ലീം സ്നേഹിതര്‍ പോലും താങ്കളുടെ ‘പ്രകടനം’ കണ്ട് ലജ്ജയാല്‍ തല കുനിച്ച് ഇരിക്കുന്നത് ആ പരിപാടിയുടെ സി.ഡി.യില്‍ വളരെ വ്യക്തമായി കാണാവുന്നതാണ്. അവസാനം താങ്കളെ അവിടെ കൊണ്ടുവന്ന ആളുകള്‍ തന്നെ താങ്കളെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നല്ലോ.
പരിപാടി കഴിഞ്ഞതിന് ശേഷം സാക്ഷി നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം, ‘നിലമ്പൂരുള്ള മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കാന്‍ നോക്കുന്ന ഇവനെ ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതിന് മുന്‍പ് നിങ്ങള്‍ വിളിച്ച് കൊണ്ട് പോ’ എന്ന് തദ്ദേശവാസികളായ ചില മുസ്ലീം സുഹൃത്തുക്കള്‍ താങ്കളെ അവിടെ കൊണ്ടുവന്ന ആളുകളോട് പറഞ്ഞതിന്‍റെ ഫലമായിട്ടാണ് അവര്‍ താങ്കളെ പെട്ടെന്ന് തന്നെ കൂട്ടിക്കൊണ്ടുപോയത് എന്നത്ര. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്, സാക്ഷി അറിയുന്ന ഈസ എന്ന തലക്കെട്ടില്‍ ഞങ്ങളെഴുതാന്‍ തുടങ്ങിയാല്‍ ഇതുപോലെ ധാരാളം കാര്യങ്ങള്‍ ഞങ്ങള്‍ക്കെഴുതാനുണ്ട്. വിസ്തരഭയം ഞങ്ങളെ അതൊക്കെ ഇവിടെ എഴുതുന്നതില്‍ നിന്നും തടയുന്നു. ഏതായാലും മറ്റുള്ളവരുടെ പാണ്ഡിത്യം അളക്കാന്‍ നടക്കുന്നതിനു മുന്‍പേ, എതിര്‍ പക്ഷത്തിന്‍റെ ഒരു പരിപാടി നടക്കുമ്പോള്‍ പെരുമാറേണ്ടത് എങ്ങനെയെന്നുള്ള സുജനമര്യാദ എങ്കിലും താങ്കള്‍ കൈവശമാക്കിയാല്‍ നന്നായിരുന്നു എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു!
താങ്കളുടെ കത്തില്‍ അല്പം വിശദമായ മറുപടി അര്‍ഹിക്കുന്ന ഖണ്ഡികയാണ് താഴെ കൊടുക്കുന്നത്:
“യേശു മിശിഹ ഏതു പക്ഷത്ത്, ക്രിസ്തുമാര്‍ഗ്ഗം യാഥാര്‍ത്ഥ്യം എന്ത് എന്ന എന്‍റെ രണ്ടു പുസ്തകങ്ങളിലൂടെ യേശുക്രിസ്തുവും ന്യായപ്രമാണവും തമ്മിലുള്ള ബന്ധം എന്താണെന്നും, പൌലോസിന്‍റെ ഗലാത്യ ലേഖനത്തിലെ എതിര്‍ സുവിശേഷകര്‍ ആരാണെന്നും യേശുവിന്‍റെ കാല ശേഷം അപ്പോസ്തോലന്മാര്‍ ന്യായപ്രമാണവും പരിച്ഛേദനയും അനുഷ്ടിച്ചിരുന്നു എന്നും, യാഗങ്ങളും പാപപരിഹാര ബലികളും യേശുവിന്‍റെ കുരിശു മരണത്തിലൂടെ അവസാനിച്ചില്ലെന്നും അപ്പോസ്തോലന്മാര്‍ പൌലോസിനെ അംഗീകരിചിരുന്നില്ലായെന്നും ഞാന്‍ സമര്‍ഥിച്ചിരുന്നു. ആദ്യ പുസ്തകം ഇറങ്ങിയ ദിവസം നേരിട്ട് വന്നു എന്‍റെ കയ്യില്‍ നിന്നും പത്ത് പുസ്തകം വാങ്ങി ഉടന്‍ മറുപടി നല്‍കുമെന്ന് പറഞ്ഞ സാക്ഷി പ്രവര്‍ത്തകര്‍ നാളിതുവരെ ആയിട്ടും ഒരു മറുപടിയും പറഞ്ഞിട്ടില്ല.” (മുഹമ്മദ് ഈസയുടെ രണ്ടാം കത്ത്, പേജ് 5)
ഇതില്‍ അവസാനത്തെ വരി താങ്കളുടെ തെറ്റിദ്ധാരണയൊ അല്ലെങ്കില്‍ പതിവ് പോലെയുള്ള താങ്കളുടെ തെറ്റിദ്ധരിപ്പിക്കലോ ആകാം. കാരണം, താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങി ചില മാസങ്ങള്‍ക്ക് ശേഷമാണ് സാക്ഷിയുടെ കേരള ഘടകം രൂപീകൃതമാകുന്നത് തന്നെ! അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിയുടെ പ്രവര്‍ത്തകര്‍ പിന്നെങ്ങനെയാണ് താങ്കളുടെ ആദ്യ പുസ്തകം പുറത്തിറങ്ങിയ ദിവസം തന്നെ താങ്കളുടെ കയ്യില്‍ നിന്നും നേരിട്ട് പത്ത് പുസ്തകം വാങ്ങുന്നത്? താങ്കളുടെ പരിചയത്തിലുള്ള ഏതെങ്കിലും ക്രൈസ്തവ സുഹൃത്ത് ഒരുപക്ഷേ താങ്കളില്‍ നിന്നും ആ പുസ്തകം വാങ്ങിയിട്ടുണ്ടായിരിക്കാം, ആ ക്രൈസ്തവ സുഹൃത്ത് പില്‍ക്കാലത്ത് സാക്ഷിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും വന്നേക്കാം. അതിനുള്ള സാധ്യത സാക്ഷി തള്ളിക്കളയുന്നില്ല. എന്ന് വെച്ച് അദ്ദേഹം പുസ്തകം വാങ്ങിക്കൊണ്ടുപോയത് അന്ന് കേരളത്തില്‍ ഇല്ലാത്ത സാക്ഷിക്ക് വേണ്ടിയാണെന്നു പറഞ്ഞാല്‍ അത് ശുദ്ധ വിവരക്കേട് ആണ് എന്ന് മാത്രമേ പറയാനുള്ളൂ. താങ്കള്‍ കോഴിക്കോട് വെച്ച് സഹോദരന്മാരായ ഫിന്നി വര്‍ഗ്ഗീസും അനില്‍ കുമാറും ഉള്‍പ്പെട്ട ക്രൈസ്തവപക്ഷത്തിനോട് പറഞ്ഞത് ‘എന്‍റെ ആദ്യ പുസ്തകം ഇറങ്ങിയതിന്‍റെ പിറ്റേദിവസം നിങ്ങളുടെ ചില ആളുകള്‍ വന്നു കുറച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൊണ്ടു പോയി’ എന്നായിരുന്നല്ലോ. ഇപ്പൊ ചില വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അത് ‘പുസ്തം ഇറങ്ങിയ അന്ന് തന്നെ’ ആയോ? അന്ന് സാക്ഷിയുടെ പേരേ പറഞ്ഞിരുന്നില്ല ഈസ. ഇപ്പോള്‍ ആ വന്നവര്‍ സാക്ഷിയുടെ പ്രവര്‍ത്തകര്‍ ആയോ? കോഴിക്കോട്ടെ പ്രോഗ്രാമിന്‍റെ സി.ഡി. ഞങ്ങളുടെ കൈവശം ഇരിപ്പുണ്ട് ഈസാ.
താങ്കളുടെ പുസ്തകങ്ങള്‍ക്ക് ക്രൈസ്തവര്‍ ആരും മറുപടി പറഞ്ഞിട്ടില്ല എന്ന ആരോപണം താങ്കളുടെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. പുസ്തക രൂപത്തില്‍ മറുപടി പറയാന്‍ തക്കവിധമുള്ള ഘനമേറിയ ഒന്നും താങ്കളുടെ പുസ്തകങ്ങളില്‍ ഇല്ല എന്ന് ഒറ്റ വായനയില്‍ തന്നെ ഏതൊരു ക്രിസ്ത്യാനിക്കും ബോദ്ധ്യപ്പെടും. വസ്തുതകളെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം നടത്തുകയും മാത്രമേ ആ പുസ്തകങ്ങളില്‍ താങ്കള്‍ ചെയ്തിട്ടുള്ളൂ. പിന്നെ “നീ പാറയാകുന്നുവെന്നും നിന്‍റെ മേല്‍ ഞാനെന്‍റെ സഭയെ പണിയും എന്ന് യേശുവിന്‍റെ അനുഗ്രഹം ലഭിക്കുകയും ചെയ്ത പത്രോസ്” എന്ന രീതിയിലുള്ള അറിവുകേടുകളും വിളമ്പി വെച്ചിട്ടുണ്ട്. അങ്ങനെയുള്ള പുസ്തകങ്ങള്‍ അര്‍ഹിക്കുന്ന മറുപടി എന്നത് അവജ്ഞയോടുകൂടിയ അവഗണന മാത്രമാണ്. എന്നിട്ടും, പല ക്രൈസ്തവ പ്രസിദ്ധീകരണങ്ങളും തങ്ങളുടെ വിലപ്പെട്ട രണ്ടോ മൂന്നോ പേജുകള്‍ അവഗണന മാത്രം അര്‍ഹിക്കുന്ന താങ്കളുടെ പുസ്തകങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി നീക്കി വെച്ചിരുന്നു എന്നുള്ളത് തന്നെ താങ്കളെ സന്തോഷിപ്പിക്കേണ്ടതാണല്ലോ. അതില്‍ക്കൂടുതലുള്ള മറുപടി താങ്കളുടെ പുസ്തകങ്ങള്‍ക്ക് ലഭിക്കണം എന്ന ആഗ്രഹം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അതിമോഹമല്ലേ മുഹമ്മദ് ഈസാ?
ഏതായാലും എന്തുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് പൗലോസ് അപ്പോസ്തലനോടു ഇത്ര വിരോധം എന്നും ഗലാത്യ ലേഖനത്തെ എന്തുകൊണ്ടാണ് ഇങ്ങനെ വിമര്‍ശന വിധേയമാക്കുന്നത് എന്നും പ്രമാണ രേഖകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ ഇവിടെ തെളിയിക്കാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരിക്കലും താങ്കള്‍ സാക്ഷിയുടെ മുന്‍പാകെ ‘എന്‍റെ പുസ്തകത്തിന് ആരും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല’ എന്ന് പറയാന്‍ നില്‍ക്കരുത് എന്നുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങളുടെ വിലപ്പെട്ട സമയം ചിലവഴിച്ചു ഇങ്ങനെ മറുപടി പറയാന്‍ നില്‍ക്കുന്നത്.
മുഹമ്മദ് മാനവരില്‍ മഹോന്നതന്‍ ആണെന്ന് മുസ്ലീങ്ങള്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ടെങ്കിലും ഹദീസുകളും സീറകളും പരിശോധിച്ചാല്‍ കാണുന്ന യഥാര്‍ത്ഥ മുഹമ്മദിന്‍റെ ചിത്രം വ്യത്യസ്തമാണ്. മഹോന്നതന്‍ എന്നത് പോയിട്ട് ഒരു സാധാരണ മനുഷ്യന്‍ ആയിരിക്കാനുള്ള യോഗ്യത പോലും മുഹമ്മദിനുണ്ടോ എന്ന് ഹദീസുകളും സീറകളും വായിക്കുന്ന ഒരാള്‍ സംശയിച്ചു പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റാത്ത വിധത്തിലാണ് അദ്ദേഹത്തിന്‍റെ ജീവിതം ഈ ഗ്രന്ഥങ്ങളില്‍ വരച്ച് വെച്ചിരിക്കുന്നത്. പൗലോസ് അപ്പൊസ്തലന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജഡത്തിന്‍റെ പ്രവൃത്തികള്‍ മാത്രം വെളിപ്പെടുത്തുകയും ആത്മാവിന്‍റെ ഫലം പുറപ്പെടുവിക്കാതിരിക്കുകയും ചെയ്ത മനുഷ്യനാണ് മുഹമ്മദ്! ന്യായപ്രമാണം പുന:സ്ഥാപിക്കാന്‍ വന്നു എന്ന് മുഹമ്മദ് ഈസ അവകാശപ്പെടുന്ന മുഹമ്മദ് ന്യായപ്രമാണം ലംഘിക്കുന്നതില്‍ ആനന്ദം കണ്ടെത്തിയിരുന്ന മനുഷ്യനായിരുന്നു. ജഡത്തിന്‍റെ പ്രവൃത്തികളും ആത്മാവിന്‍റെ ഫലവും എന്താണെന്ന് അറിയാവുന്ന ഒരു ക്രൈസ്തവന് മുഹമ്മദിന്‍റെ ജീവിതം പരിശോധിച്ചാല്‍ പെട്ടെന്ന് തന്നെ മനസ്സിലാകും മുഹമ്മദ് ഏതു തരക്കാരന്‍ ആയിരുന്നു എന്ന്. ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്താണെന്നും ആത്മാവിന്‍റെ ഫലമെന്താണെന്നും രേഖപ്പെടുത്തിയത് ഗലാത്യലേഖനത്തില്‍ ആയിരിക്കുന്നത് കൊണ്ടാണ് ദാവാക്കാര്‍ക്ക് ഗലാത്യ ലേഖനത്തോട് ഇത്ര വിരോധം. ഗലാത്യലേഖനം ദൈവത്മാവ് എഴുതിയത് പൗലോസ് അപ്പൊസ്തലനിലൂടെ ആയതിനാല്‍ സ്വാഭാവികമായും ആ വിരോധം അപ്പോസ്തലന് നേരെ തിരിയുകയും ചെയ്യുന്നു. ഒരു ക്രൈസ്തവന് എളുപ്പം മനസ്സിലാക്കാന്‍ കഴിയുന്ന വസ്തുതയാണിത്. മുഹമ്മദിലൂടെ വന്ന ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്തൊക്കെയാണ് പരിശോധിക്കുന്നതിന് മുന്‍പ് എന്താണ് ജഡത്തിന്‍റെ പ്രവൃത്തികള്‍ എന്നറിയണം. അതുകൊണ്ട് ബൈബിളില്‍ നിന്നും ആ ഭാഗം താഴെ കൊടുക്കുന്നു:
“ജഡത്തിന്‍റെ പ്രവൃത്തികളോ: ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു. (ഗലാത്യ.5:19-21)
15 കൂട്ടം കാര്യങ്ങളാണ് അപ്പൊസ്തലനിലൂടെ ദൈവാത്മാവ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ 15 കൂട്ടം കാര്യങ്ങളില്‍ മുഹമ്മദ് ചെയ്യാത്ത എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിച്ചാല്‍ ഇല്ല എന്നാണ് നമുക്ക് കിട്ടുന്ന ഉത്തരം!! നമുക്കത് ഓരോന്നോരോന്നായി പരിശോധിച്ച് നോക്കാം:
1. ദുര്‍ന്നടപ്പ്: അല്ലാഹു നിനക്ക് (യുദ്ധത്തില്‍) അധീനപ്പെടുത്തിത്തന്ന കൂട്ടത്തില്‍ നിന്‍റെ വലതുകൈ ഉടമപ്പെടുത്തിയ (അടിമ) സ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്‍റെ പിതൃവ്യന്‍റെ പുത്രിമാര്‍, നിന്‍റെ പിതൃസഹോദരിമാരുടെ പുത്രിമാര്‍, നിന്‍റെ അമ്മാവന്‍റെ പുത്രിമാര്‍, നിന്‍റെ മാതൃസഹോദരിമാരുടെ പുത്രിമാര്‍ എന്നിവരെയും (വിവാഹം ചെയ്യാന്‍ അനുവദിച്ചിരിക്കുന്നു.) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ അതും (അനുവദിച്ചിരിക്കുന്നു.) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയവരുടേയും കാര്യത്തില്‍ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാന്‍ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (സൂറ 33:50)
മുഹമ്മദിന് യാതൊരു വിഷമവും ഉണ്ടാകാതിരിക്കാന്‍ വേണ്ടി അള്ളാഹു അനുവദിച്ചു കൊടുത്തു എന്ന് മലക്ക് പറഞ്ഞതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ ആരോപിക്കുന്ന ആയത്താണിത്. അള്ളാഹു ദൈവമാണോ അതോ മുഹമ്മദിന്‍റെ വീട്ടു കാര്യസ്ഥനാണോ എന്ന് ഇത് വായിക്കുന്നയാള്‍ക്ക് സംശയം തോന്നിപ്പോയാല്‍ അയാളെ കുറ്റം പറയാന്‍ പറ്റുമോ? യുദ്ധത്തില്‍ പിടിച്ചെടുക്കുന്ന അടിമസ്ത്രീകളെ, പിതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, പിതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരന്മാരുടെ പുത്രിമാരെ, മാതാവിന്‍റെ സഹോദരിമാരുടെ പുത്രിമാരെ, പിന്നെ സ്വന്തം ദേഹം മുഹമ്മദിന് ദാനം ചെയ്യാന്‍ വരുന്ന സ്ത്രീകളേയും മുഹമ്മദിന് വിവാഹം ചെയ്യാം!! പരിഷ്കൃത ലോകത്ത് സഹോദരിമാരായി കണക്കാക്കപ്പെടുന്ന ആളുകളെ വരെ വിവാഹം ചെയ്യാനുള്ള അനുവാദമാണ് മുഹമ്മദിന് അല്ലാഹുവില്‍ നിന്ന് കിട്ടിയിരിക്കുന്നതായി ഖുര്‍ആന്‍റെ എഴുത്തുകാര്‍ പറയുന്നത്! അന്നത്തെ അറബികളുടെ ധാര്‍മ്മിക സംസ്കാരത്തില്‍ നിന്നും അല്പം പോലും ഉയര്‍ച്ച അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധത്തിനില്ല എന്ന് തെളിയിക്കുന്ന ആയത്താണിത്. എന്തായാലും സഹോദരിമാരായി പരിഗണിക്കപ്പെടേണ്ട സ്ത്രീകളെ വരെ വിവാഹം ചെയ്ത് നടക്കുന്ന ആളെ ദുര്‍ന്നടപ്പുകാരനായി മാത്രമേ പരിഷ്കൃത മനുഷ്യര്‍ക്ക് കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.
2. അശുദ്ധി: ആഇശ നിവേദനം: ‘ഞങ്ങളില്‍ ഒരുവള്‍ക്ക് ആര്‍ത്തവമുണ്ടായാല്‍ അവളോട് ആര്‍ത്തവത്തിന്‍റെ പ്രധാന ഘട്ടത്തില്‍ വസ്ത്രം ശരിക്കുടുക്കുവാന്‍ നബി കല്‍പ്പിക്കും. പിന്നെ അവളുമായി അടുത്ത് ഇടപെടുകയും ചെയ്യും. ആഇശ ചോദിച്ചു: ‘നബിക്ക് അവിടുത്തെ ആവശ്യം നിയന്ത്രിക്കാന്‍ സാധിച്ചിരുന്ന പോലെ നിങ്ങളില്‍ ആര്‍ക്കാണ് തന്‍റെ ആവശ്യം നിയന്ത്രിക്കാന്‍ സാധിക്കുക’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ് നമ്പര്‍ 2)
മൈമൂന നിവേദനം: ആര്‍ത്തവകാരികളായിരിക്കവേ നബി തന്‍റെ പത്നിമാരുമായി തുണിക്ക് അപ്പുറമായികൊണ്ട് സഹവസിക്കാറുണ്ടായിരുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ് നമ്പര്‍ 3(294)
ആയിഷ (റ) പറയുന്നു: തിരുമേനിയോടൊപ്പം സ്വപത്നിമാരില്‍ ചിലര്‍ പള്ളിയില്‍ ഇഅ്ത്തികാഫ് ഇരുന്നു. അവര്‍ക്ക് അമിതമായ രക്തം പോകുന്ന രോഗമുണ്ടായിരുന്നു. രക്തത്തിന്‍റെ ആധിക്യം മൂലം താഴെ താലം വെക്കുകയാണ് അവര്‍ ചെയ്തിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 204, പേജ് 254)
ഉമ്മുസല്‍മാ (റ) തിരുമെനിയോടോപ്പം ആര്‍ത്തവഘട്ടത്തില്‍ ഒരേ പുതപ്പില്‍ കിടന്നു. തിരുമേനി നോമ്പ് നോറ്റിരുന്നുവെന്നും അന്നേരം എന്നെ തിരുമേനി ചുംബിച്ചിരുന്നുവെന്നും ഈ രിവായത്തില്‍ അവര്‍ പറയുന്നു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 210, പേജ് 256)
മൈമൂന (റ) പറയുന്നു: ആര്‍ത്തവം ആരംഭിച്ചു കഴിഞ്ഞാല്‍ അവര്‍ നമസ്കരിക്കയില്ല. തിരുമേനിയുടെ മുമ്പില്‍ വിരിപ്പുവിരിച്ചു അവര്‍ കിടക്കും, തിരുമേനി തന്‍റെ പായ വിരിച്ചു അതില്‍ നിന്നുകൊണ്ട് നമസ്കരിക്കും; സുജൂദ് ചെയ്യുമ്പോള്‍ അവിടുത്തെ വസ്ത്രം അവരുടെ ശരീരത്തില്‍ തട്ടും, അത്ര അടുത്താണ് കിടന്നിരുന്നത്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ് 215, പേജ് 256)
ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:
“ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം. ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേല്‍ ആകയും ചെയ്താല്‍ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്ക ഒക്കെയും അശുദ്ധമാകും. (ലേവ്യ.15:19-24)
ന്യായപ്രമാണമനുസരിച്ചു മുഹമ്മദ് അശുദ്ധിയില്‍ അഭിരമിച്ചിരുന്ന ഒരുവനായിരുന്നു എന്ന് ഈ ഹദീസുകള്‍ നമുക്ക് തെളിവ് തരുന്നു.
3. ദുഷ്കാമം: മുഹമ്മദിന്‍റെ വളര്‍ത്തു മകന്‍ ആയിരുന്ന സെയ്ദിന്‍റെ ഭാര്യയെ ഒരിക്കല്‍ മുഹമ്മദ് കാണാന്‍ പാടില്ലാത്ത വിധത്തില്‍ കണ്ടു. അതിന്‍റെ അന്തരഫലം എന്തായിരുന്നു എന്ന് തബരി പറയുന്നത് നോക്കൂ:
‘മുഹമ്മദ് ഒരു ദിവസം സൈദിനെ അന്വേഷിച്ചു സൈദിന്‍റെ വീട്ടിൽ എത്തി. ശിരോവസ്ത്രം കൊണ്ട് വാതിൽ മറച്ചു വച്ചിരുന്നു. പക്ഷെ കാറ്റ്കൊണ്ട് ആ ശിരോവസ്ത്രം മാറിപോയി. സൈനബ് അവളുടെ മുറിയിൽ വിവസ്ത്ര ആയി ഇരിക്കുകയായിരുന്നു. ഇത് കണ്ടു മുഹമ്മദിനു അവളെ കുറിച്ചുള്ള ആഗ്രഹം മനസ്സിൽ കയറി. അതിനു ശേഷം അള്ളാഹു സൈദിന്‍റെ മനസ്സില്‍ സൈനബിനോട് ഉള്ള താൽപര്യം ഇല്ലാതെയാക്കി (Tabari VIII:4)
ആ വർഷം പ്രവാചകൻ സൈനബ് ബിന്ത് ജഹ്ശിനെ വിവാഹം ചെയ്തു: അല്ലാഹുവിന്‍റെ ദൂതൻ സൈദിന്‍റെ വീട്ടിൽ വന്നു. പക്ഷെ അപ്പോള്‍ സൈദിനെ പ്രവാചകന് കാണാൻ കഴിഞ്ഞില്ല. സൈദിന്‍റെ ഭാര്യ ആയ സൈനബ് അദ്ദേഹത്തെ എതിരേൽക്കാൻ എഴുന്നേറ്റു. അവൾ പകുതി വസ്ത്രം ധരിച്ചിരുന്ന അവസ്ഥയിൽ ആയിരുന്നു. അവൾ വ്യഗ്രതയോടെ ചാടി എഴുന്നേൽക്കുകയും അവളിൽ അല്ലാഹുവിന്‍റെ ദൂതനോടുള്ള ആരാധന ഉണർത്തുകയും ചെയ്തു, അത് കണ്ടു അദ്ദേഹം എന്തോ പിറുപിറുത്തു കൊണ്ട് തിരിഞ്ഞു. എങ്കിലും അദ്ദേഹം പരസ്യമായി പറഞ്ഞു “ഹൃദയങ്ങളെ തിരിക്കുന്ന സർവശക്തൻ ആയ അല്ലാഹുവിനു മഹത്വം ഉണ്ടാകട്ടെ”. സൈദ് മുഹമ്മദിന്‍റെ അടുത്ത് വന്നു പറഞ്ഞു: “പ്രവാചകാ! അങ്ങ് എന്‍റെ ഭവനത്തിൽ വന്നതായി അറിഞ്ഞു. എന്തുകൊണ്ടാണ് ഉള്ളിൽ പ്രവേശിക്കാതിരുന്നത്?! താങ്കളുടെ അവളോടുള്ള മതിപ്പ് അവളിൽ ആവേശം ഉണര്‍ത്തിയിരിക്കുന്നു അതുകൊണ്ട് ഞാൻ അവളെ ഉപേക്ഷിക്കുന്നു’ (Tabari VIII:1)
‘സൈദ് അവളെ ഉപേക്ഷിച്ചു. അവൾ സ്വതന്ത്രയായി. അല്ലാഹുവിന്‍റെ ദൂതൻ ആയിഷയോട് സംസാരിക്കുമ്പോൾ ഒരു മോഹാലസ്യം അദ്ദേഹത്തിൽ വന്നു. അത് മാറി കഴിഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു. “ആരാണ് സൈനബിന്‍റെ അടുത്ത് പോയി പറയുക ഈ സന്തോഷ വാർത്ത?” അള്ളാഹു അവളെ എനിക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു.” ശേഷം പ്രവാചകൻ (സൂറ 33 ) മുഴുവനായും ചൊല്ലി . ആയിഷ പറഞ്ഞു: ‘അവളുടെ സൌന്ദര്യത്തെ കുറിച്ച് കേട്ട് ഞാൻ വളരെ അസ്വസ്ഥയായി. കൂടെ അള്ളാഹു തന്നെ നേരിട്ട് അവളെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുത്തതും.’ ഞാൻ പറഞ്ഞു: ‘അവൾ ഇനി അത് പറഞ്ഞു ഞങ്ങളുടെ അടുത്ത് ആത്മപ്രശംസ നടത്തും’ (Tabari VIII:3)
സൈദ് വിവാഹമോചനം നടത്തിക്കഴിഞ്ഞപ്പോള്‍ മുഹമ്മദ് അവളെ തനിക്ക് വേണ്ടി വിവാഹമാലോചിക്കാന്‍ സൈദിനെ തന്നെയാണ് അയക്കുന്നത്. സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 16, ഹദീസ് നമ്പര്‍ 89 (1428) നോക്കാം:
‘അനസ് നിവേദനം: സൈനബയുടെ ഇദ്ദ: കഴിഞ്ഞപ്പോള്‍ നബി പറഞ്ഞു: ‘അവളെ എനിക്കുവേണ്ടി വിവാഹാലോചന നടത്തുക.’ അപ്പോള്‍ സൈദ് അവളുടെ അരികെ ചെന്നു. അവള്‍ മാവ് പുളിപ്പിക്കുകയായിരുന്നു. (സൈദ് പറയുന്നു) ഞാന്‍ അവളെ കണ്ടപ്പോള്‍ വല്ലാത്ത വിഷമമുണ്ടാക്കി. അവളെ നോക്കാന്‍ എനിക്ക് സാധിച്ചില്ല; റസൂല്‍ പറഞ്ഞതിനാല്‍. എന്നിട്ട് എന്‍റെ പുറം ഭാഗം അവളിലേക്ക് തിരിയുന്ന നിലയില്‍ ഞാന്‍ പിന്തിരിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു: ‘സൈനബേ, റസൂല്‍ നിന്നെ വിവാഹാലോചന നടത്താനായി അയച്ചതാണ്.’ അവര്‍ പറഞ്ഞു: ഞാന്‍ എന്‍റെ റബ്ബുമായി കൂടിയാലോചന നടത്താതെ ഒന്നും ചെയ്യുകയില്ല’. അങ്ങനെ അവള്‍ അവളുടെ നമസ്കാര സ്ഥലത്തേക്ക് പോയി. അപ്പോള്‍ ഖുര്‍ആന്‍ ഇറങ്ങി. ഉടനെ നബി അവളുടെ അനുവാദമില്ലാതെ അവളുടെ അരികില്‍ പ്രവേശിച്ചു. (സൈനബയെ അല്ലാഹു നബിക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കുന്നതായി അറിയിച്ചു ആയത്ത് ഇറക്കപ്പെട്ടു).’
“സൈനബയുടെ അനുവാദം ഇല്ലാതെ തന്നെ മുഹമ്മദ് അവളുടെ അരികില്‍ പ്രവേശിച്ചു” എന്നതില്‍ നിന്നും സെയ്ദിന്‍റെ വീട്ടില്‍ വെച്ച് വിവസ്ത്രയായി കണ്ട തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ രൂപം മുഹമ്മദിന്‍റെ മനസ്സില്‍ ഉണ്ടാക്കിയ ദുഷ്കാമം എത്രമാത്രം ശക്തമായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അപരിഷ്കൃതരായിരുന്ന അറബികള്‍ പോലും തങ്ങളുടെ വളര്‍ത്തു മകന്‍റെ ഭാര്യയുടെ നേരെ ദുഷ്കാമത്തോടെ നോക്കുകയില്ല എന്ന് ഇതിന് ശേഷമുണ്ടായ അവരുടെ പ്രതികരണങ്ങളില്‍ നിന്നും അറിയാം. മുഹമ്മദിന് തന്‍റെ ഭാര്യയോട് ആഗ്രഹം തോന്നി എന്ന് മനസ്സിലായതും സെയ്ദ് അവളെ വിവാഹമോചനം ചെയ്ത് വിവാഹാലോചന നടത്തിയതിന് കാരണം മുഹമ്മദിന് അല്ലാഹു നല്‍കിയിരുന്ന പ്രത്യേകമായ 16 പദവികളില്‍ ഒന്ന് കാരണമാണ്. ഇതാണ് ആ പദവി:
“മുഹമ്മദ് ഒരു സ്ത്രീയെ നോക്കിയാൽ, ആ സ്ത്രീയിൽ ആഗ്രഹം തോന്നിയാൽ മുഹമ്മദിനു അവളെ വിവാഹം ചെയ്യുന്നതിന് വേണ്ടി അവളുടെ ഭര്‍ത്താവ് അവളെ വിവാഹ ബന്ധം വേർപെടുത്തി നല്കേണ്ടത് ആണ്.” (source: http://quran.al-islam.com/Loader.aspx?pageid=215 )
4. വിഗ്രഹാരാധന: മുഹമ്മദ് വിഗ്രഹാരാധന നടത്തുകയോ വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നായിരിക്കും ഒരുപക്ഷേ മുഹമ്മദ് ഈസാ ധരിച്ചു വെച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് നോക്കുമ്പോള്‍ മുഹമ്മദ് വിഗ്രഹാരാധന നടത്തുക മാത്രമല്ല, അതിന് ശേഷം ഇന്നുവരെ കോടാനുകോടി മനുഷ്യരെക്കൊണ്ട് വിഗ്രഹാരാധന നടത്തിക്കുകയും ചെയ്ത വ്യക്തിയാണ്. തെളിവുകള്‍ ഇതാ:
a) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 667: അബിസ് ബിന്‍ റഅബിയയില്‍ നിന്ന് നിവേദനം: ‘ഉമര്‍ ഹജറുല്‍ അസ് വദിനരികിലെത്തി അതിനെ ചുംബിച്ചതിന് ശേഷം പറഞ്ഞു: ‘ഒരു സംശയവുമില്ല, ആര്‍ക്കും ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ കഴിയാത്ത ഒരു കല്ല് മാത്രമാണ് നീ എന്നെനിക്കറിയാം. അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍, ഞാനും നിന്നെ ചുംബിക്കുകയില്ലായിരുന്നു.’
b) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 673: തന്‍റെ പിതാവ് പറഞ്ഞതായി സാലിമില്‍ നിന്ന് നിവേദനം: ‘അല്ലാഹുവിന്‍റെ അപ്പോസ്തലന്‍ മെക്കയില്‍ എത്തിയതായി ഞാന്‍ കണ്ടു. അദ്ദേഹം ത്വവാഫ് ചെയ്യുന്നതിനിടയില്‍ കറുത്ത കല്ലിരുന്ന മൂലയില്‍ ചുംബിച്ചു. ഏഴു പ്രദക്ഷിണങ്ങളില്‍ ആദ്യത്തെ മൂന്ന് പ്രദിക്ഷണങ്ങളിലാണ് അദ്ദേഹം ഇത് ചെയ്തത്.’
c) സ്വഹിഹ് ബുഖാരി, വാല്യം 2, പുസ്തകം 26, ഹദിസ് നമ്പര്‍ 675, 676, 677, 679, 680-ല്‍ എല്ലാം മുഹമ്മദ് ഈ കറുത്ത കല്ലിനെ ചുംബിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.
d) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 250: അബ്ദുല്ലാഹിബ്നു സര്‍ജിസ് നിവേദനം: ഉമര്‍ ഇബ്നു ഖത്താബ് ഹജറുല്‍ അസുവദിനെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി: ‘അല്ലാഹുവാണേ സത്യം! തീര്‍ച്ചയായും ഞാന്‍ നിന്നെ ചുംബിക്കുന്നു. എനിക്കറിയാം നീ ഒരു കല്ലാണെന്ന്. നീ ഗുണം ചെയ്കയോ ദോഷം ചെയ്കയോ ഇല്ല, അല്ലാഹുവിന്‍റെ റസൂല്‍ നിന്നെ ചുംബിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലായിരുന്നുവെങ്കില്‍ ഞാനും നിന്നെ ചുംബിക്കയില്ലയിരുന്നു.’
e) സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 15, ഹദിസ് നമ്പര്‍ 248, 249, 251, 252 എന്നിവിടങ്ങളിലും ഇത് പറയുന്നുണ്ട്. ‘അല്ലാഹുവിന്‍റെ റസൂല്‍ നിന്നോട് വാത്സല്യം പ്രകടിപ്പിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഉമര്‍ പറഞ്ഞതായി ഒരു നിവേദനത്തിലുണ്ടു.
മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രകാരനായ ഇബ്നു ഇസഹാക് ‘സീറാ റസൂല്‍ അള്ളാ’യില്‍ മുഹമ്മദ് ഈ കറുത്ത കല്ലിനെ ചുംബിച്ച കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. തബരിയും ഇബ്നു ഹിശാമും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു കല്ലിനെ ചുംബിക്കുന്നത് വിഗ്രഹാരാധനയാകുമോ എന്ന് ചോദിച്ചാല്‍ ബൈബിളിന്‍റെ ഭൂമികയിലും ക്രൈസ്തവതയുടെ പരിപ്രേക്ഷ്യത്തിലും നിന്ന് കൊണ്ടുള്ള മറുപടി ‘അത് വിഗ്രഹാരാധന തന്നെയാണ്’ എന്നുള്ളതാണ്. അത് കേവലം ഒരു കല്ലല്ല, മറിച്ചു ‘അള്ളാഹു ഭൂമിയിലേക്ക് ഇട്ടു തന്ന പരിശുദ്ധമായ കല്ലാണ്’എന്ന വിശ്വാസത്തിലാണ് അതിന്‍റെ മുന്‍പാകെ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും. ആ കല്ല് അല്ലാഹുവിന്‍റെ അടുത്തുനിന്ന് വന്നത് കൊണ്ട് അതിനു പ്രത്യേകതകള്‍ ഉണ്ടെന്ന വിശ്വാസത്തിലാണ് മുഹമ്മദ് അതിനോട് ഇടപെട്ടത്. ഇതിനോടുള്ള ബൈബിളിന്‍റെ കാഴ്ചപ്പാട് എന്താണെന്ന് താഴെ കൊടുക്കുന്നു:
2.രാജാക്കന്മാര്‍ 19:18-ല്‍ ഏലിയാ പ്രവാചകനോട് യഹോവ പറയുന്നത് ഇപ്രകാരമാണ്: “എന്നാല്‍ ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ എനിക്കായി യിസ്രായേലില്‍ ശേഷിപ്പിച്ചിരിക്കുന്നു.”
യഹോവ പറയുന്ന പദപ്രയോഗം ശ്രദ്ധിക്കുക, ‘ബാലിന് മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവര്‍’ എന്നാണു പറഞ്ഞിരിക്കുന്നത്. ബാല്‍ ബിംബത്തിനു മുന്‍പാകെ മുഴങ്കാല്‍ മടക്കുന്നതും അതിനെ ചുംബനം ചെയ്യുന്നതും വിഗ്രഹാരാധനയായിട്ടാണ് യഹോവയായ ദൈവം പരിഗണിക്കുന്നത്. ബാലിന്‍റെ മുന്‍പാകെ മാത്രമല്ല, ഈ വചനമനുസരിച്ചു ആകാശത്തു നിന്ന് വീണെന്ന് പറയപ്പെടുന്ന കല്ലിന്‍റെ മുന്‍പില്‍ മുട്ട് മടക്കുന്നതും അതിനെ ചുംബിക്കുന്നതും വിഗ്രഹാരാധന തന്നെയാണ്. മുഹമ്മദ് ഹജറുല്‍ അസവദിന്‍റെ മുന്‍പാകെ ഇത് രണ്ടും ചെയ്തിട്ടുണ്ട്. അതിനു ശേഷം ഇന്നുവരെയുള്ള മുസ്ലിങ്ങളില്‍ കോടിക്കണക്കിനു പേര്‍ മുഹമ്മദ് ചെയ്തത് കൊണ്ട് മാത്രം ആ കല്ലിനു മുന്‍പില്‍ മുട്ട് മടക്കുകയും അതിനെ ചുംബിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം വിഗ്രഹാരാധനയെന്നെ പാപം ചെയ്തെന്നു മാത്രമല്ല അനേകരെക്കൊണ്ട് അത് ചെയ്യിപ്പിക്കുകയും ചെയ്തെന്നു സാരം.
5. ആഭിചാരം: ആഭിചാരം ചെയ്യാന്‍ തന്‍റെ അനുയായികള്‍ക്ക് അനുവാദം കൊടുത്ത വ്യക്തിയാണ് മുഹമ്മദ്. ഇതാ ഹദീസില്‍ നിന്നുള്ള തെളിവുകള്‍:
“ആയിഷ (റ) പറയുന്നു: കണ്ണേറ് തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ തിരുമേനി (സ) ഉപദേശിച്ചിട്ടുണ്ട്. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ് നമ്പര്‍ 1925)
ഉമ്മു സലമ (റ) പറയുന്നു: മുഖത്ത് പാടുള്ള ഒരു പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ തിരുമേനി (സ) അരുളി: ‘അവളെ നിങ്ങള്‍ മന്ത്രിച്ചൂതിക്കൊള്ളുക. അവള്‍ക്ക് കണ്ണേറ് തട്ടിയിരിക്കുന്നു.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ് നമ്പര്‍ 1926)
ആയിഷ (റ) പറയുന്നു: ‘വിഷമുള്ള ഏതു ജന്തു കടിച്ചാലും മന്ത്രിക്കുവാന്‍ തിരുമേനി (സ) അരുളിയിട്ടുണ്ട്.’ (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 75, ഹദീസ് നമ്പര്‍ 1928)
ഇങ്ങനെ മന്ത്രിച്ചൂതാന്‍ കല്പിച്ച മുഹമ്മദ് പക്ഷേ മന്ത്രവാദത്തിന് വിധേയനായി ജീവിക്കേണ്ടി വന്നു എന്നുള്ളതാണ് രസകരം. ഹദീസ് നോക്കാം:
‘ആഇശ നിവേദനം: ബനീസുറൈഖിലെ ജൂതന്മാരില്‍പ്പെട്ട ലബീദ് ബ്നുല്‍ അഅ്സം എന്ന് പറയപ്പെടുന്ന ഒരു ജൂതന്‍ നബിക്ക് സിഹ്റു ചെയ്തു. അവര്‍ (ആഇശ) പറയുന്നു: അങ്ങനെ നബിക്ക് ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തതായി തോന്നാന്‍ തുടങ്ങി. ഒരു ദിവസം അല്ലെങ്കില്‍ ഒരു ദിവസം രാത്രി പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. വീണ്ടും പ്രാര്‍ഥിച്ചു. പിന്നീട് പറഞ്ഞു: ‘ആഇശാ, ഞാന്‍ അല്ലാഹുവിനോട് ചോദിച്ച കാര്യം അല്ലാഹു എനിക്ക് നല്‍കിയത് നീ അറിഞ്ഞോ? രണ്ടാളുകള്‍ എന്‍റെ അരികെ വന്നു. ഒരാള്‍ എന്‍റെ തലയുടെ അടുത്തും, മറ്റെയാള്‍ എന്‍റെ രണ്ടു കാലുകള്‍ക്കരികിലും ഇരുന്നു. തലയുടെ അടുത്തുള്ള ആള്‍ എന്‍റെ ഇരു കാലുകളുടെ അടുത്തുള്ള ആളോട് ചോദിച്ചു: -കാലുകള്‍ക്കടുത്തുള്ള ആള്‍ തലക്കരികിലുള്ള ആളോടാണെന്നും പറഞ്ഞിട്ടുണ്ട്- ‘ഈ മനുഷ്യനിലെ രോഗം എന്താണ്?’ അയാള്‍ പറഞ്ഞു: ‘ഇയാള്‍ക്ക് സിഹ്റ് ബാധിച്ചിരിക്കുന്നു’. ആരാണ് മാരണം ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. ലബീദ് ബ്നുല്‍ അഅ്സ്വമാണെന്ന് മറ്റേ ആള്‍ പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു: ‘സിഹ്റിനു എന്താണ് ഉപയോഗിച്ചത്?’ മറ്റേ ആള്‍ പറഞ്ഞു: ‘ചീര്‍പ്പും മുടിയുമാണ്.’ അതുപോലെ ഈത്തപ്പനയുടെ ആണ്‍കുലയുടെ പാളയാണെന്നും പറഞ്ഞു. എവിടെയാണ് അതെന്നു ഒന്നാമത്തെ ആള്‍ ചോദിച്ചു. അത് ദീഅര്‍വാന്‍ കിണറ്റിലാണെന്നു പറഞ്ഞു. അങ്ങനെ നബി തന്‍റെ സ്വഹാബിമാരില്‍ ഒരു കൂട്ടം ആളുകളോടൊപ്പം അവിടെ ചെന്നു. പിന്നീട് നബി ആഇശയോട് പറഞ്ഞു: ‘ആഇശാ, അതിലെ വെള്ളം മൈലാഞ്ചി ചീഞ്ഞൊലിക്കുന്ന വെള്ളം പോലെയും, അവിടത്തെ ഈത്തപ്പന ശൈത്വാന്മാരുടെ തല പോലെയും ഉണ്ട്’. ആഇശ ചോദിച്ചു: ‘അല്ലാഹുവിന്‍റെ പ്രവാചകരെ, അങ്ങ് അത് കത്തിച്ചു കളഞ്ഞില്ലേ?’ പ്രവാചകന്‍ പറഞ്ഞു: ‘ഇല്ല, എനിക്ക് അല്ലാഹു സുഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളില്‍ എന്തെങ്കിലും നാശമുണ്ടാകുന്നതിനെ ഞാന്‍ വെറുക്കുന്നു. പിന്നീട് ആ കിണര്‍ മൂടാന്‍ ഞാന്‍ കല്പിച്ചു. അങ്ങനെ അത് മൂടപ്പെട്ടു’. (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ് നമ്പര്‍ 43 (2189)
ബൈബിള്‍ അനുസരിച്ചുളള പ്രവാചകന്മാര്‍ ദുരാത്മാക്കളെ കീഴടക്കുമ്പോള്‍ മുഹമ്മദ് ദുരാത്മാക്കള്‍ക്ക് കീഴടങ്ങുകയാണ്.
6. പക: ഏതൊരു മനുഷ്യനേയും അമ്പരപ്പിക്കുന്ന വിധത്തില്‍ പകയുടെ കനലുകള്‍ ഹൃദയത്തില്‍ കൊണ്ടുനടന്ന വ്യക്തിയായിരുന്നു മുഹമ്മദ് എന്ന് ഹദീസുകള്‍ പരിശോധിച്ചാല്‍ കാണാം:
ഇബ്നു മസ്ഊദ് നിവേദനം: റസൂല്‍ കഅബയുടെ സമീപത്ത് വെച്ച് നമസ്കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബുജഹലും അനുയായികളും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തലേദിവസം ഒട്ടകം അറുക്കപ്പെട്ടിരുന്നു. അബു
2 Comments on “ശ്രീ. മുഹമ്മദ് ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി”
Amazing work brothers. My prayers with you,
Nevil
Istanbul
Great reply