About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ക്രിസ്ത്യാനികളും ശബ്ബത്താചരണവും…

    ചോദ്യം: എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കുന്നില്ല?

    മറുപടി: യഹോവയായ ദൈവം തന്‍റെ ദാസനായ മോശെ മുഖാന്തരം യിസ്രായേല്‍ ജനത്തിനു കൊടുത്ത 613 കല്പനകളടങ്ങിയ ന്യായപ്രമാണത്തിലെ പ്രധാനപ്പെട്ട പത്തു കല്പനകളില്‍ ശബ്ബത്ത് ഒഴികെയുള്ള ഒന്‍പതു കല്പനകളും യേശുക്രിസ്തു പുതിയ നിയമത്തില്‍ നല്‍കുന്നുണ്ട്. കേവലം ആ കല്‍പനകള്‍ ആവര്‍ത്തിക്കുകയല്ല യേശുക്രിസ്തു ചെയ്തിരിക്കുന്നത്. മറിച്ചു, ആ കല്പനകളുടെ പുറകിലുള്ള ആത്മീക വീക്ഷണത്തെക്കൂടി വെളിപ്പെടുത്തിക്കൊണ്ടാണ് അത് നല്‍കിയിരിക്കുന്നത്.

    ഉദാ: കൊലചെയ്യരുതെന്നതിനെക്കുറിച്ചുള്ള യേശു ക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍:

    “കൊല ചെയ്യരുതു എന്നു ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും. സഹോദരനോടു നിസ്സാര എന്നു പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും” (മത്താ.5:21,22)

    അവിടെ കര്‍ത്താവ് മൂന്നു കാര്യങ്ങള്‍ പറയുന്നു:

    (1) സഹോദരനോട് കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും.

    (2) സഹോദരനെ നിസ്സാരന്‍ എന്ന് പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുന്‍പാകെ നില്‍ക്കേണ്ടി വരും.

    (3)  മൂഡാ എന്ന് പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.

    എന്താണ് യേശുക്രിസ്തു ഈ കല്പന കൊടുത്തതിലൂടെ ഉദ്ദേശിച്ചത്?

    അതറിയണമെങ്കില്‍ നാം പഴയ നിയമത്തിലേക്ക് പോകണം. മോശൈക ന്യായപ്രമാണത്തില്‍ എല്ലാ കൊലപാതകങ്ങള്‍ക്കും മരണശിക്ഷയില്ല. ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍  [പുറ. 21:12], കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊല്ലുന്നവന്‍  [പുറ. 21:14], ഇരുമ്പായുധം കൊണ്ട് ഒരുത്തനെ അടിച്ചു കൊല്ലുന്നവന്‍ [സംഖ്യാ.35:16], മരിപ്പാന്‍ തക്കവണ്ണം ഒരുത്തനെ കല്ലെറിയുന്നവന്‍  [സംഖ്യാ.35:17], ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെ മേല്‍ വല്ലതും എറിയുകയോ ചെയ്തിട്ട് അവന്‍ മരിച്ചു പോയാല്‍, അല്ലെങ്കില്‍ ശത്രുതയാല്‍ കൈകൊണ്ടു അവനെ അടിച്ചിട്ട് അവന്‍ മരിച്ചു പോയാല്‍ അവനെ കൊന്നവന്‍ മരണ ശിക്ഷ അനുഭവിക്കണം [സംഖ്യാ.35:20,21].

    ‘എന്നാല്‍ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ചു തരം നോക്കി അവനോടു കയര്‍ത്തു അവനെ അടിച്ചു കൊന്നിട്ട് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിപ്പോയാല്‍, അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കയ്യില്‍ ഏല്‍പ്പിക്കണം.നിനക്ക് അവനോടു കനിവ് തോന്നരുത്’ [ആവ. 19:11,12].

    ഇവിടെയെല്ലാം ദൈവം ഊന്നല്‍ കൊടുത്ത് പറയുന്ന കാര്യം ‘ഒരുവനോടുള്ള ശത്രുതയാല്‍ അവനെ ദ്വേഷിച്ചു മന:പൂര്‍വ്വം കൊലപാതകം നടത്തുന്നവനാണ് വധശിക്ഷക്ക് വിധേയമാകേണ്ടത്’ എന്നാണു. അബദ്ധവശാല്‍ കൊലപാതകം നടത്തിയവന് രക്ഷപ്പെടാന്‍ സങ്കേത നഗരങ്ങള്‍ ഉണ്ടായിരുന്നു  [സംഖ്യാ.35:11-15, 22-29; ആവ.19:4-6].

    ഒരു മനുഷ്യനോട് കോപിച്ചു അവനെ നിസ്സാരനെന്നോ മൂഡനെന്നോ ഉള്ള ചെറിയ ചീത്ത വിളിയില്‍ ആരംഭിക്കുന്ന ഒരു വഴക്കിന്‍റെ അവസാനമാണ് അവനെ കൊല്ലാന്‍ തക്ക വണ്ണമുള്ള ശത്രുത ഉണ്ടാകുന്നത്. മോശൈക ന്യായപ്രമാണമനുസരിച്ചു ആ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചെങ്കില്‍ മാത്രമേ അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകൂ, എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു അങ്ങനെയൊരു വഴക്കിനു ഒരുമ്പെട്ടാല്‍ പോലും അവന്‍ ശിക്ഷാ വിധിക്ക് യോഗ്യനാകും.

    ന്യായപ്രമാണം അനുസരിച്ച് കൊല നടത്തിയവന്‍ മാത്രമേ ശിക്ഷാര്‍ഹാനായി തീരുന്നുള്ളൂ. എന്നാല്‍ ക്രിസ്തുവിന്‍റെ ന്യായപ്രമാണമനുസരിച്ചു കൊലപാതകത്തിനു കാരണമാകുന്ന വഴക്ക് തുടങ്ങി വെക്കുന്നവനെ കൊലപാതകിയായി ദൈവം പരിഗണിക്കും എന്നുള്ളതാണ്. അത് ന്യായപ്രമാണത്തേക്കാള്‍ ഉന്നതമായ ധാര്‍മ്മിക നിയമമാണ് എന്ന് കാണാന്‍ വിഷമമില്ല.

    ഇതേ മാനദണ്ഡം തന്നെയാണ് വ്യഭിചാരത്തിനോടുള്ള ബന്ധത്തില്‍ കര്‍ത്താവ് പറയുന്നതും:

    “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതുസ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി” (മത്താ.5:27,28)

    വ്യഭിചാരം ശരീരം കൊണ്ട് ചെയ്തെങ്കില്‍ മാത്രമേ ന്യായപ്രമാണത്തില്‍ ശിക്ഷയുള്ളൂ. എന്നാല്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചിട്ടും ശരീരം കൊണ്ട് അതു ചെയ്യാന്‍ അവസരം കിട്ടാതെ ഇരിക്കുന്നവരും ദൈവമുമ്പാകെ വ്യഭിചാരികള്‍ ആണെന്ന് ക്രിസ്തു പറയുന്നു.

    “ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു” (മത്താ.5:31,32)

    ഇവിടേയും കര്‍ത്താവ് ന്യായപ്രമാണത്തിലെ കല്പനയുടെ അന്ത:സത്തയും തന്‍റെ ധാര്‍മ്മിക നിയമവും  ജനത്തോട് അറിയിക്കുകയാണ്.

    “കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കര്‍ത്താവിന്നു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോടു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വര്‍ഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്‍റെ സിംഹാസനം; ഭൂമിയെക്കൊണ്ടു അരുതു, അതു അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്‍റെ നഗരം. നിന്‍റെ തലയെക്കൊണ്ടു സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.  നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു” (മത്താ.5: 33-37)

    “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.  ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക. നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക. ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടു കൂടെ പോക” (മത്താ.5:38-41)

    “കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ (മത്താ.5:43,44).

    ഇങ്ങനെ ന്യായപ്രമാണത്തിലെ കല്പനകളുടെ അന്ത:സത്ത എന്താണെന്ന് വെളിപ്പെടുത്തികൊടുത്ത യേശു ക്രിസ്തു ഒരിക്കലും ശബ്ബത്ത് ആചരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. എന്ന് മാത്രമല്ല, പല സന്ദര്‍ഭങ്ങളിലും ശബ്ബത്തിനു എതിരെ സംസാരിക്കുകയും യെഹൂദന്മാരുടെ ശബ്ബത്ത് ലംഘിക്കുകയും താന്‍ ശബ്ബത്തിനും കര്‍ത്താവാണ് എന്നവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

    ശബത്ത് എന്ന പദത്തിന് വിശ്രമം എന്നാണ് അര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം ജോലി ചെയ്യുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് ദൈവം കല്പിച്ചു. “ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത്ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതില്‍ക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുതു” (പുറ.20:10) എന്ന കല്പനയിലൂടെ തൊഴിലുടമക്ക് മാത്രമല്ല, വേലക്കാര്‍ക്കും മൃഗങ്ങള്‍ക്കും എല്ലാം വിശ്രമം നിര്‍ബന്ധമാക്കുകയാണ് യഹോവയായ ദൈവം.

    ഈ കല്പന, യേശുക്രിസ്തുവില്‍ ഒരുവന് ലഭിക്കാനിരിക്കുന്ന യഥാര്‍ത്ഥ വിശ്രമത്തെ ചൂണ്ടിക്കാണിക്കുന്നതാണ്. (പഴയ നിയമത്തില്‍ യേശുക്രിസ്തുവിനെ സംബന്ധിച്ച ഇപ്രകാരമുള്ള ധാരാളം നിഴലുകള്‍ കാണാം) ഒരുവന് യഥാര്‍ത്ഥമായ വിശ്രമം ലഭിക്കുന്നത് അവനു പാപക്ഷമ ലഭിച്ചു എന്നുള്ള ഉറപ്പു കിട്ടുമ്പോള്‍ മാത്രമാണ്. അതുവരേക്കും അവന്‍റെ മനസ്സ് അസ്വസ്ഥമായിരിക്കും. അവന്‍ പാപക്ഷമക്ക് വേണ്ടി തീര്‍ഥാടനങ്ങള്‍ നടത്തും, നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കും, ദാനധര്‍മ്മങ്ങള്‍ ചെയ്യും, മലകള്‍ കയറും. പക്ഷേ പാപക്ഷമ ലഭിച്ചു എന്ന ഉറപ്പു അവനു കിട്ടാത്തതുകൊണ്ട് അടുത്ത വര്‍ഷവും ഇതൊക്കെ ആവര്‍ത്തിക്കും. അവന്‍റെ മരണം വരെ ഇത് തുടരും, മരണ ശേഷം അവന്‍റെ മക്കള്‍ അവനു വേണ്ടി കര്‍മ്മങ്ങള്‍ നടത്തും. അതും അവനു പാപക്ഷമ ലഭിച്ചിട്ടില്ല എന്നുള്ളതിന് ഒന്നാന്തരം തെളിവാണ്. പാപക്ഷമ ലഭിച്ചു കഴിഞ്ഞു അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വേണ്ടി ഇവിടെ ഒരു കര്‍മ്മങ്ങളും ചെയ്യേണ്ട കാര്യമില്ലല്ലോ. എത്രയൊക്കെ കര്‍മ്മങ്ങള്‍ ചെയ്തു കഴിഞ്ഞാലും അവന്‍ സ്വര്‍ഗ്ഗത്തില്‍ എത്തി എന്നുള്ള ഉറപ്പു കൊടുക്കാന്‍ കര്‍മ്മികള്‍ക്ക് കഴിയുകയുമില്ല. ഫലത്തില്‍ ഏതു മതത്തിലായാലും ഈ മരണാനന്തര കര്‍മ്മങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നത് കര്‍മ്മങ്ങള്‍ ചെയ്യുന്ന പുരോഹിത വൃന്ദത്തിന് മാത്രമായിരിക്കും.

    എന്നാല്‍ ഒരുവന്‍ മാനസാന്തരപ്പെട്ടു യേശുക്രിസ്തുവിന്‍റെ അരികിലേക്ക് വരുമ്പോള്‍ അവനു സമ്പൂര്‍ണ്ണമായ പപക്ഷമ ലഭിക്കുന്നു. അവന്‍റെ പാപത്തിന്‍റെ ശിക്ഷ യേശുക്രിസ്തു കുരിശില്‍ ഏറ്റെടുത്തു കഴിഞ്ഞത് കൊണ്ട് അവനു ഇനിയൊരു ശിക്ഷാവിധി ഇല്ല. ഈ ഉറപ്പു അവനു ലഭിക്കുന്നതുകൊണ്ട് അവന്‍ ഇനി പാപത്തില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടി തീര്‍ഥാടനങ്ങളോ മല കയറ്റമോ നേര്‍ച്ച കാഴ്ചകളോ നടത്തേണ്ടതില്ല. ഇങ്ങനെയുള്ള അദ്ധ്വാനങ്ങളില്‍ നിന്നും അവനെ വിടുവിച്ചു അവനു സമ്പൂര്‍ണ്ണമായ വിശ്രമം കൊടുക്കാന്‍ കഴിയുന്നത് യേശുക്രിസ്തുവിന് മാത്രമാണ്. അതുകൊണ്ടാണ് കര്‍ത്താവ് “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍ ; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ.11:28) എന്ന് പറഞ്ഞത്. ഇവിടെ ‘ആശ്വസിപ്പിക്കും’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് വാക്ക് αναπαύω എന്നതാണ്. ഇതിന്‍റെ ആക്ഷരികമായ അര്‍ത്ഥം വിശ്രമം എന്നാണ്. (ഇവിടെ അര്‍ത്ഥം കാണാം) അതുകൊണ്ടാണ് ഇംഗ്ലീഷ്‌ ബൈബിളില്‍ ഈ വാക്യം I will give you rest എന്ന് കാണാന്‍ കഴിയുന്നത്. പാപത്തിന്‍റെ ഭാരം ചുമക്കുന്ന, പാപമോചനത്തിനായി അദ്ധ്വാനിക്കുന്ന ഏതൊരുവനും ക്രിസ്തുവിന്‍റെ അരികില്‍ വന്നാല്‍ അവന്‍ അവര്‍ക്ക് വിശ്രമം കൊടുക്കും. പുതിയ നിയമ വിശ്വാസികള്‍ അങ്ങനെയുള്ള വിശ്രമം ലഭിച്ചവര്‍ ആണെന്നുള്ളതുകൊണ്ടാണ്‌ പഴയ നിയമത്തിലെ ശബ്ബത്തു അവര്‍ അനുസരിക്കേണ്ട കാര്യമില്ലാത്തത്. ഇപ്പോള്‍ ക്രിസ്ത്യാനികള്‍ക്കുള്ളത് നിഴലായ പഴയ നിയമ ശബ്ബത്തല്ല, പൊരുളായ പുതിയ നിയമ ശബ്ബത്താണ്. ഇക്കാരണത്താലാണ് പരിശുദ്ധാത്മാവ് പൗലോസ്‌ അപ്പോസ്തലിനിലൂടെ ഇപ്രകാരം വെളിപ്പെടുത്തിയത്: “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്,  ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു”  [കൊലോ.2:16,17]

    മാത്രമല്ല, ഒരുവന്‍ ഇപ്പോഴും ശബ്ബത്ത് ആചരിക്കുവാന്‍ ബദ്ധപ്പെടുകയാണെങ്കില്‍ അവന്‍ ന്യായപ്രമാണത്തിന് കീഴില്‍ ഇരിക്കുവാന്‍ ആണ് താല്‍പര്യപ്പെടുന്നത്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിഛേദന ആയിരുന്നു  [ഉല്പത്തി.17:11]. എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ്  [പുറ.31:12-17]. ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനനായിരിക്കുന്നത് [റോമര്‍ 6:15; യോഹ.1:17]. അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ [മത്തായി.11:28-30] നിഴലായ ന്യായപ്രമാണത്തിലെ ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഒരു ക്രിസ്ത്യാനി ആനന്ദം കണ്ടെത്തുന്നത്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കാത്തത്.

    5 Comments on “ക്രിസ്ത്യാനികളും ശബ്ബത്താചരണവും…”

    • landys
      23 June, 2013, 21:35

      Catholic system changed the Sabbath?

      Watch this link

      https://www.youtube.com/watch?v=oR_9TP4kbpI

    • landys
      28 July, 2013, 18:37

      ROME’S CHALLENGE 
      TO THE PROTESTANTS 
      Why do Protestants Keep Sunday?
      http://www.biblicaltruthministries.org/Documents/romes_challenge.pdf

      http://www.sabbathtruth.com/

    • 1 August, 2013, 21:49

      “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17]

      //////// ഈ ഗ്രൂപ്പില്‍ നിന്നും ശബത് മാത്രം എന്തിനു കളയുന്നു? കളയുകയാണെങ്കില്‍ എല്ലാം കളയണം . അല്ലെങ്കില്‍ ഒന്നും കളയരുത്. യേശു വീണ്ടും വരുന്ന നാളിലും സാബത്ത് ഉണ്ട് എന്ന് യേശു പറഞ്ഞിട്ടുണ്ട്?

    • sathyasnehi
      2 August, 2013, 13:42

      പിപ്പിലാദന് കാര്യം പിടികിട്ടിയില്ല എന്ന് തോന്നുന്നു. അവിടെ ഭക്ഷണപാനങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നത് ലേവ്യാ.11, 20 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിയുള്ള ഭക്ഷണ സാധനങ്ങളെയും ശുദ്ധിയില്ലാത്ത ഭക്ഷണ സാധനങ്ങളെയും കുറിച്ചാണ്. ആ നിയന്ത്രണം ദൈവം യിസ്രായേലിന് നല്‍കിയതായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ആ നിയന്ത്രണം ഇല്ല എന്നാണു അവിടെ പറഞ്ഞതിന്‍റെ അര്‍ത്ഥം. പെരുന്നാളുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. യിസ്രായേലിന് ഏഴു പെരുന്നാളുകളാണ് ഉണ്ടായിരുന്നത്. അതില്‍ നാലെണ്ണം ക്രിസ്തുവില്‍ നിറവേറി. ബാക്കിയുള്ള മൂന്നെണ്ണം ക്രിസ്തുവിന്‍റെ രണ്ടാം വരവിനോട് അനുബന്ധിച്ച് നിറവേറും. യിസ്രായേലിന്‍റെ ഈ പെരുന്നാളുകളും വാവുകളും ഇനി ക്രിസ്ത്യാനികള്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്നാണു അപ്പോസ്തലന്‍ പറയുന്നത്. ശബ്ബത്തിന്‍റെ കാര്യവും അപ്രകാരം തന്നെ. അതും യിസ്രായേലിന് നല്‍കിയതാണ്. അതിന്‍റെ പൊരുള്‍ ക്രിസ്തുവില്‍ നിറവേറി കഴിഞ്ഞത് കൊണ്ട് ഇനി ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കേണ്ട കാര്യമില്ല എന്നാണ് അപ്പോസ്തലനിലൂടെ ദൈവാത്മാവു പറയുന്നത്.

    • Thomas vanethu
      21 February, 2014, 0:22

      You are struggling so explain your mistake of not keeping Sabbath as Bible says. One of the ways you are trying to cover your mistake is by telling sabbath is meant to get total forgiveness from God through Jesus.  
      God created sabbath before sin entered this world. He blessed the sabbath day . Ex 20 : 8-11 says this is created to remember God as the creator. Violation of this law including the other nine is called sin. Then you need Jesus sacrifice  to get forgiveness . After getting forgiveness ,you cannot repeat that sin again. Learn bible carefully. If you are not keeping sabbath you are not calling the creator God instead Satan.

    Leave a Comment