About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി- (ഭാഗം 1)

  മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി- (ഭാഗം 1)

  അനില്‍കുമാര്‍ വി. അയ്യപ്പന്‍

  ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷനറി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹത്തിന്‍റെ ലേഖനം നിരൂപണം ചെയ്യാം:

  അദ്ദേഹം ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്:

  “ഇസ്ലാമിനെ വിമര്‍ശിക്കാനായി ക്രൈസ്തവ മിഷനറിമാര്‍ കൊണ്ടുപിടിച്ചുനടക്കാറുള്ള പല ആരോപണങ്ങളും സ്വന്തം പ്രമാണങ്ങള്‍ ശരിവെക്കുന്നതാണെന്ന് അവരുടെ ആദര്‍ശസംഹിത പഠനവിധേയമാക്കിയാല്‍ ബോധ്യപ്പെടും. മാത്രമല്ല, അതില്‍ പലതും തങ്ങള്‍ക്കും തങ്ങളുടെ പൂര്‍വികര്‍ക്കും നിയമമായി കല്‍പിച്ചതുമാണെന്നതാണ് വാസ്തവം. അത്തരത്തിലുള്ള ഏതാനും വിഷയങ്ങളെ അല്‍പമൊന്ന് പരിശോധിക്കാം.”

  വാസ്തവത്തില്‍ ക്രൈസ്തവ മിഷനറിമാര്‍ ഇസ്ലാമിനെ വിമര്‍ശിക്കാറുണ്ടോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ബൈബിളിനും ക്രൈസ്തവതയ്ക്കും നേരെ ഇസ്ലാമിസ്റ്റുകള്‍ തൊടുത്തു വിടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മിഷനറിമാര്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലോകത്തിനു നല്‍കാന്‍ സുവിശേഷം എന്നൊരു സന്ദേശം ഞങ്ങളുടെ പക്കല്‍ ഉള്ളതുകൊണ്ട് ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കേണ്ട കാര്യമില്ല. എന്നാല്‍ ഞങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട് എന്നതിനാല്‍ മറുപടി പറയാതെ ഇരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുകയുമില്ല. ഞങ്ങളുടെ മറുപടി വിമര്‍ശനമായി ശ്രീ.മുഹമ്മദ്‌ ഈസാക്ക് തോന്നുന്നത് ഞങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലോ.

  ഈ ആമുഖത്തിനു ശേഷം അദ്ദേഹം വിഷയത്തിലേക്ക് കടക്കുന്നു:

  “പരിഛേദന (ചേലാകര്‍മം)

  പുരുഷ ലിംഗത്തിന്റെ അഗ്രഭാഗത്തിലെ ചര്‍മം മുറിച്ച് കളയുന്നതിനാണ് പരിഛേദന എന്ന് പറയുന്നത്. ഇത് ആദ്യമായി നിയമമാകുന്നത് അബ്രഹാമിന്റെ ജനതയിലാണ്. “നീ അനുസരിക്കേണ്ടതും, നിന്നോടും നിനക്ക്ശേഷം നിന്റെ സന്തതിയോടുമായി ഞാന്‍ (ദൈവം) ചെയ്യുന്നതുമായ നിയമം ഇതാണ്: നിങ്ങളില്‍ പുരുഷന്മാരെല്ലാം പരിഛേദന ചെയ്യുകയും അത് എനിക്കും (ദൈവം) നിനക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളമായിരിക്കുകയും ചെയ്യും. നിന്റെ ഭവനത്തില്‍ ജനിച്ചവരും നിന്റെ സന്തതിയില്‍ ഉള്‍പ്പെടാത്തതും അന്യനോട് വിലയ്ക്ക് വാങ്ങിയവരും ഉള്‍പ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ട് ദിവസം പ്രായമായ എല്ലാ പുരുഷപ്രജകളും തലമുറതലമുറയായി പരിഛേദന ചെയ്യണം. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ നിയമം ശാശ്വതമായിരിക്കേണ്ടതാണ്. പരിഛേദന ഏറ്റിട്ടില്ലാത്തവനെ ദൈവജനത്തിന്റെ ഇടയില്‍ നിന്ന് പുറത്താക്കണം. കാരണം അവന്‍ എന്റെ നിയമം ലംഘിച്ചിരിക്കുന്നുവ ല്ലോ” (ഉല്‍പത്തി 17:914)

  പിന്നീട് ഈ നിയമത്തെ മോശെയ്ക്ക് നല്‍കിയ ന്യായപ്രമാണത്തിലൂടെ ദൈവം വീണ്ടും ഓര്‍മപ്പെടുത്തി. “എട്ടാം ദിവസം കുട്ടിയെ പരിഛേദന നടത്തണം” (ലേവ്യ 12:3)

  ഇപ്രകാരം അബ്രഹാമിന്റെ സമൂഹത്തിന് നിര്‍ബന്ധമാക്കിയ പരിഛേദന എന്ന നിയമം പിന്നീട് വന്ന സകല പ്രവാചകന്മാരും അനുസരിച്ചിട്ടുണ്ട്. അതേപോലെ തന്നെ യേശുവും അപ്പൊസ്തലന്മാരും അവരുടെ അനുയായികളായ യഹൂദന്മാരും അവര്‍ വഴി വിശ്വസിച്ച യഹൂദേതരായ ജനങ്ങളും എല്ലാം തന്നെ സ്വയം ഈ നിയമത്തെ അനുസരിക്കുന്നതോടൊപ്പം അവരുടെ മക്കളെ പരിഛേദന കഴിക്കുന്നതില്‍ നിര്‍ബന്ധബുദ്ധി കാണിച്ചവരായിരുന്നുവെന്ന് മേല്‍ സൂചിത വചനം തന്നെ തെളിയിക്കുന്നു. അബ്രഹാമിന്റെയും അദ്ദേഹത്തിന്റെ തലമുറകളായിവന്ന സമൂഹത്തിന്റെയും ചരിത്രം പറയുന്ന ബൈബിളില്‍ നിന്നും പരിഛേദനയ്ക്ക് എതിരായി പറഞ്ഞ ഏക വ്യക്തിയെയും അദ്ദേഹത്തിന്റെ സമൂഹത്തെയും പുറത്താക്കിയാല്‍ ആദര്‍ശപരമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാം. “ശ്രദ്ധിക്കുക; പരിഛേദന ഏല്‍ക്കുന്നുവെങ്കില്‍ ക്രിസ്തുവിനെ കൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ല എന്നു പൌലോസായ ഞാന്‍ നിങ്ങളോട് പറയുന്നു.” (ഗലാത്യര്‍ 5:2).

  ഇപ്രകാരമുള്ള പൌലോസിന്റെ വാദങ്ങളെ യെരുശലേം സഭയില്‍വെച്ച് അപ്പൊസ്തലന്മാര്‍ തിരുത്തിയത് മുന്‍ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നു.”

  പരിഛേദന എന്ന വിഷയത്തെക്കുറിച്ച് ബൈബിള്‍ ആദിയോടന്ത്യം എന്ത് പറയുന്നു എന്നാണു നമ്മള്‍ നോക്കേണ്ടത്. മാത്രമല്ല, ഇന്നത്തെ മുസ്ലീങ്ങള്‍ ആചരിക്കുന്ന ചേലാകര്‍മ്മവുമായി അതിനെന്തെങ്കിലും ബന്ധമുണ്ടോ എന്നുകൂടി നാം അന്വേഷിക്കണം. ആദ്യം ബൈബിള്‍ ഈ വിഷയത്തെക്കുറിച്ച് എന്ത് പറയുന്നു എന്ന് നോക്കാം. അബ്രഹാമിനും അബ്രഹാമിന്‍റെ ശേഷം അവന്‍റെ സന്തതിക്കും ദൈവത്തിനും മദ്ധ്യേയുള്ളതും അവര്‍ പ്രമാണിക്കേണ്ടതുമായ പരിഛേദന എന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഇപ്രകാരമായിരുന്നു:

  a)തലമുറ തലമുറയായി പുരുഷ പ്രജയൊക്കെയും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:10)

  b)  എട്ടാം ദിവസമാണ് പരിഛേദനയേല്‍ക്കേണ്ടത്.  (ഉല്പത്തി.17:12)

  c) വീട്ടിലുള്ള എല്ലാ പുരുഷ സന്തതികളും പരിഛേദനയേല്‍ക്കണം (ഉല്പത്തി.17:12)

  d) പരിഛേദനയേല്‍ക്കാത്തവനെ ജനത്തില്‍ നിന്ന് ഛേദിച്ചു കളയണം. (ഉല്പത്തി.17:12)

  വേണമെങ്കില്‍ ചെയ്യാം, വേണ്ടെങ്കില്‍ ചെയ്യണ്ട എന്ന നിലയില്‍ അല്ല യഹോവയായ ദൈവം ഈ കല്പന നല്‍കിയിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ബന്ധമായും അബ്രഹാമിന്‍റെ സന്തതികള്‍  അനുസരിക്കേണ്ട കല്പനയായിട്ടാണ് ഇതിനെ ദൈവം അബ്രഹാമിന് കൊടുത്തത്. ഒന്നാം ദിവസം മുതല്‍ ഏഴാം ദിവസത്തിനുള്ളിലോ ഒമ്പതാം ദിവസം മുതലുള്ള ഏതു ദിവസത്തിലോ പരിഛേദനയേറ്റാലും അത് ദൈവിക നിയമത്തിനു  എതിരാണ്. കൃത്യം എട്ടാം ദിവസം തന്നെ പരിഛേദനയേറ്റെങ്കില്‍ മാത്രമേ അത് ദൈവിക ന്യായപ്രമാണത്തിന് അനുസൃതമാകുകയുള്ളൂ.

  പരിഛേദന അവതരിപ്പിക്കാനുണ്ടായ പശ്ചാത്തലം കൂടി നാം മനസ്സിലാക്കണം. സാറായിയില്‍ നിന്ന് നിനക്ക് ഒരു സന്തതിയുണ്ടാകുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ അവിശ്വസിച്ചു ഭാര്യയായ സാറായിയുടെ വാക്കുകള്‍ അനുസരിച്ച് അബ്രാം സാറായിയുടെ ദാസിയായ ഹാഗാറില്‍ നിന്ന് ജഡപ്രകാരം ഒരു സന്തതിയെ-യിശ്മായെലിനെ-ജനിപ്പിച്ചത് എണ്‍പത്തിയാറാം വയസ്സിലാണ് (ഉല്‍പ്പത്തി.16:16) അബ്രാമിന്‍റെ ഈ അവിശ്വസ്തതയോടുള്ള യഹോവയുടെ പ്രതികരണം പതിമൂന്നു വര്‍ഷം അബ്രാമിനോട് സംസാരിക്കാതിരിക്കലായിരുന്നു. പിന്നെ അബ്രാമിന് 99 വയസ്സായപ്പോള്‍ യഹോവ അബ്രാമിന് പ്രത്യക്ഷനായി അവനോടു: “ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു (ഉല്‍പ്പത്തി.17:1,2)

  ഇവിടെ ‘നിഷ്കളങ്കനായിരിക്ക’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പടം ‘താമീം’ ആണ്. ഈ പദത്തിന് ‘കുറവുകളില്ലാത്തവനായിരിക്കുക’, ‘പൂര്‍ണ്ണനായിരിക്കുക’ എന്നൊക്കെയാണ് അര്‍ത്ഥം. യഹോവ തന്‍റെ നിയമത്തെപ്പറ്റി പറയുന്നതിന് മുന്‍പേ അബ്രാമിനോട് ആവശ്യപ്പെടുന്നത് താന്‍ സര്‍വ്വശക്തിയുള്ള ദൈവമാകയാല്‍ തന്‍റെ മുമ്പാകെ നടന്നു പൂര്‍ണ്ണനായിരിക്കാനാണ്. എന്തായിരുന്നു അബ്രാമിന്‍റെ അപൂര്‍ണ്ണത? അത് ദൈവത്തിന്‍റെ വാക്കുകളെ അവിശ്വസിച്ചതും ജഡത്തില്‍ ആശ്രയിച്ചു ഒരു സന്തതിയെ ജനിപ്പിച്ചതുമാണ്. യിശ്മായേലിനെ ജനിപ്പിച്ച സമയത്ത് അബ്രാം നടന്നത് തന്‍റെയും ഭാര്യയുടേയും തന്ത്രത്തിനൊത്തവണ്ണമാണ്, അല്ലാതെ ദൈവഹിതപ്രകാരമല്ല. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, “99 വയസ്സുള്ള നിനക്കും 89 വയസ്സുള്ള നിന്‍റെ ഭാര്യക്കും ഒരു സന്തതിയെ തരുവാന്‍ തക്കവണ്ണം സര്‍വ്വശക്തനായ ദൈവമാണ് ഞാന്‍. നീ ജഡത്തില്‍ ആശ്രയിക്കാതെ പരിപൂര്‍ണ്ണമായി എന്നില്‍ ആശ്രയിച്ചു നടക്കുക” എന്നാണു അതിനര്‍ത്ഥം! ഈ കാര്യം ഗ്രഹിച്ചിട്ടു വേണം നാം തുടര്‍ന്നുള്ള വേദഭാഗങ്ങള്‍ മനസ്സിലാക്കേണ്ടത്.

  ദൈവം അബ്രാമിനോട് ചെയ്ത നിയമ വ്യവസ്ഥകള്‍ ഉല്പത്തി.17:3-12 വരെയുള്ള ഭാഗത്ത്‌ പറഞ്ഞിരിക്കുന്നു. അബ്രാമിനോട് നിയമം ചെയ്യുന്നുണ്ടെങ്കിലും അബ്രാമിന്‍റെ ‘സന്തതി’യുമായി ചെയ്യാന്‍ പോകുന്നതാണ് നിത്യനിയമം എന്ന് ദൈവം വ്യക്തമാക്കിയിട്ടുണ്ട് (ഉല്‍പ്പത്തി.17:7) അബ്രാഹാമിനോടു ചെയ്യുന്ന നിയമത്തിന്‍റെ അടയാളമായിട്ടാണ് യഹോവ പരിഛേദന എന്ന നിയമം കൊടുക്കുന്നത് (ഉല്‍പ്പത്തി.17:11) പുരുഷന്‍റെ ലിംഗാഗ്രഭാഗത്തെ ചര്‍മ്മം ഛേദിച്ചു കളയുന്നതാണ് പരിഛേദന. “ദൈവത്തിന്‍റെ വഴികളിലൂടെ നടക്കേണ്ടതിനു ഞാന്‍ എന്‍റെ ജഡമോഹത്തെ ഒഴിവാക്കുകയും ജഡത്തില്‍ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്യുന്നു” എന്നതാണ് പരിഛേദനയുടെ ആത്മിക അര്‍ത്ഥം!

  എട്ടാം ദിവസം പരിഛേദന കഴിക്കുന്നതിനു സംഖ്യാപരമായ പ്രതീകാത്മകത്വമുണ്ട്. ഏഴു ദിവസം കൊണ്ട് ഒരാഴ്ച പൂര്‍ത്തിയാകുന്നു, എട്ടാം ദിവസം ഒരു പുതിയ ആഴ്ച ആരംഭിക്കുന്നു. ഒരു പുതിയ ജീവിതത്തെ ചൂണ്ടിക്കാണിക്കുന്ന എട്ടാം ദിവസമാണ് ഒരു കുഞ്ഞ് ദൈവവുമായുള്ള നിയമബന്ധത്തില്‍ പ്രവേശിക്കുന്നത് (ജി.സുശീലന്‍, ബൈബിള്‍ ശബ്ദസാഗരം, പുറം. 879)

  കേവലം ശരീരത്തിന്‍റെ ഒരു അവയവത്തില്‍ നിന്നും അല്പം തൊലി കളയുന്ന പ്രക്രിയയായിട്ടല്ല, മറിച്ച് ദൈവവുമായി ചെയ്യുന്ന ഒരു ഉടമ്പടി എന്ന നിലയിലാണ് പരിഛേദനയെ കാണേണ്ടത്. പരിഛേദനയുടെ ആത്മീകാര്‍ത്ഥം വെളിപ്പെടുത്തുന്ന പല വചനങ്ങളും പഴയ നിയമത്തിലുണ്ട്:

  “ആകയാല്‍ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്‍വിന്‍; ഇനിമേല്‍ ദുശ്ശാഠ്യമുള്ളവരാകരുതു.” (ആവ.10:16)

  “നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവ നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. (ആവ.30:6)

  “യെഹൂദാപുരുഷന്മാരും യെരൂശലേം നിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ചു ആര്‍ക്കും കൊടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിന്നു നിങ്ങളെത്തന്നേ യഹോവെക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മ്മം നീക്കിക്കളവിന്‍. (യിരമ്യാവ്.4:4)

  ഇവിടെയെല്ലാം പരിഛേദനയുടെ യഥാര്‍ത്ഥ സത്ത എന്താണെന്ന് ദൈവാത്മാവ് വിശദീകരിക്കുകയാണ്. ജഡപ്രകാരം പരിച്ഛേദന ഏല്‍ക്കുകയും എന്നാല്‍ ദൈവത്തിന്‍റെ വഴികളില്‍ നടക്കാതിരിക്കുകയും ചെയ്ത യിസ്രായേലിനെപ്പറ്റിയുള്ള ദൈവത്തിന്‍റെ സാക്ഷ്യം കേള്‍ക്കുക:

  “സകലജാതികളും അഗ്രചര്‍മ്മികളല്ലോ; എന്നാല്‍ യിസ്രായേല്‍ഗൃഹം ഒക്കെയും ഹൃദയത്തില്‍ അഗ്രചര്‍മ്മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.” (യിരമ്യാവ്.9:26)

  പുറമേ ജഡത്തിലുള്ള പരിച്ഛേദനയല്ല, അകമേയുള്ള ഹൃദയ പരിച്ഛേദനയാണ് ദൈവം യിസ്രായേല്‍ മക്കളില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നത് എന്ന് ഈ വാക്യങ്ങള്‍ നമ്മളോട് പറയുന്നു. പരിച്ഛേദനയെ ന്യായപ്രമാണത്തിലെ ഒരു കല്പനയായി ഉള്‍പ്പെടുത്തിയിട്ടും (ലേവ്യാ.12:3) മരുഭൂമിയില്‍ അലഞ്ഞു തിരിഞ്ഞ 40 വര്‍ഷത്തിനിടയില്‍ ജനിച്ച ഒരാളേയും മോശെ പരിച്ഛേദന ചെയ്യിപ്പിച്ചില്ല എന്ന് ബൈബിളില്‍ കാണാം!!

  “അക്കാലത്തു യഹോവ യോശുവയോടു: തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു. യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേല്‍മക്കളെ അഗ്രചര്‍മ്മഗിരിയിങ്കല്‍വെച്ചു പരിച്ഛേദന ചെയ്തു. യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമില്‍നിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നശേഷം പ്രയാണത്തില്‍ മരുഭൂമിയില്‍വെച്ചു മരിച്ചുപോയി; പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം മരുഭൂമിയില്‍വെച്ചു പ്രയാണത്തില്‍ ജനിച്ചവരില്‍ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല. (യോശുവ.5:2-5)

  ദൈവത്തോടുള്ള അവിശ്വാസത്തിന്‍റേയും അനുസരണക്കേടിന്‍റേയും ഫലമായി തല്കാലത്തേക്ക് ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട് മരുഭൂമിയില്‍ അലഞ്ഞു തിരിയുന്ന ജനം കേവലം ശരീരത്തില്‍ ഒരു മുറിവ് വരുത്തിയത് കൊണ്ട് യാതൊരു കാര്യവുമില്ലെന്നുള്ള സത്യം മോശക്കു നല്ല വണ്ണം അറിയാമായിരുന്നു!!

  ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം നാം പരിച്ഛേദന എന്ന വിഷയത്തെപ്പറ്റി പൗലോസ്‌ അപ്പോസ്തലിനിലൂടെ പരിശുദ്ധാത്മാവ്‌ പറഞ്ഞ കാര്യങ്ങള്‍ ഗ്രഹിക്കേണ്ടത്. ക്രിസ്ത്യാനികള്‍ ജഡത്തിലുള്ള പരിച്ഛേദനയല്ല, അകമേയുള്ള പരിച്ഛേദന ഏറ്റവരാണ്. അവര്‍ ക്രിസ്തുവില്‍ പരിച്ഛേദനയേറ്റവരാണ്.

  “അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.” (കൊളോ.2:11).

  “നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടു കൂടെ ഉരിഞ്ഞുകളഞ്ഞു, തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു” (കൊളോ.3:9-11).

  “പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം” (ഗലാത്യര്‍ 6:15).

  “ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം” (ഗലാത്യര്‍ 5:6).

  ഈ വേദഭാഗങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക. പഴയ നിയമത്തില്‍ ഉള്ളതിനെതിരായ എന്തെങ്കിലും കാര്യം ഇവിടെയുണ്ടോ? മോശയിലൂടെയും പ്രവാചകന്‍മാരിലൂടെയും പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്ന ഹൃദയത്തിന്‍റെ പരിച്ഛേദന എന്ന വിഷയത്തെ പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ വ്യക്തമായി വിശദീകരിച്ചു തരികയാണ് പൗലോസ്‌ ചെയ്തിരിക്കുന്നത്. പരിച്ഛേദനക്കെതിരായിട്ടല്ല, മറിച്ച് അകമേ മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്ക് തിരിയാത്ത- പുതിയ സൃഷ്ടിയാകാത്ത- ഒരുവന്‍ പരിച്ഛേദനയേറ്റിട്ടു പ്രയോജനമില്ല എന്ന കാര്യമാണ് പൗലോസ്‌ സംസാരിച്ചത്. ആത്മികമായ കാര്യങ്ങളെ കാണുവാന്‍ കണ്ണില്ലാതെ, എല്ലാം ജഡികേച്ഛയോടെ മാത്രം കാണുന്ന, ഹൃദയദൃഷ്ടി  കുരുടായിരിക്കുന്ന ഒരാള്‍ മാത്രമേ പൗലോസ്‌ പറഞ്ഞത് തെറ്റാണെന്ന് പറയൂ.

  പരിച്ഛേദനയാല്‍ ഉള്ള പ്രയോജനത്തെപ്പറ്റി പൗലോസ്‌ അപ്പോസ്തലന്‍ പറയുന്നത് നോക്കുക:

  “എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ” (റോമ.3:1,2)

  ഇവിടെ വിശുദ്ധ അപ്പോസ്തലന്‍ പറയുന്നത് യിസ്രായേലിന് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ ലഭിച്ചതിനുള്ള കാരണങ്ങളിലൊന്നു അവര്‍ പരിഛേദന ഏറ്റിരുന്നു എന്നതാണെന്നാണ്. താന്‍ എട്ടാം നാളില്‍ പരിച്ഛേദനയേറ്റവനാണെന്ന് പൗലോസ്‌ അഭിമാനത്തോടെ പറയുന്നുമുണ്ട്:

  ‘പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ടു; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്നു തോന്നിയാല്‍ എനിക്കു അധികം; എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍ ; ബെന്യമീന്‍ ഗോത്രക്കാരന്‍ ; എബ്രായരില്‍നിന്നു ജനിച്ച എബ്രായരില്‍ നിന്നു ജനിച്ച എബ്രായന്‍ ; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍; ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍’ (ഫിലി. 3:4-6)

  പൗലോസിന്‍റെ ശിഷ്യനായിരുന്ന തിമോത്തിയോസിനെ പൗലോസ്‌ പരിച്ഛേദന കഴിപ്പിക്കുന്നുണ്ട് (അപ്പൊ.പ്രവൃ.16:1-3) എന്നാല്‍ മറ്റൊരു ശിഷ്യനായ തീത്തോസിനെ പരിച്ഛേദന കഴിപ്പിച്ചുമില്ല ഇതിനു കാരണം തിമോത്തിയോസിന്‍റെ മാതാവ് ഒരു യഹൂദാ സ്ത്രീയായിരുന്നു എന്നതാണ്. പരിച്ഛേദന അബ്രഹാമിന്‍റെ സന്തതികള്‍ക്ക്‌ മാത്രം പറഞ്ഞിട്ടുള്ളതാണ്, അവര്‍ അത് ഏല്ക്കട്ടെ എന്നതാണ് പൌലോസിന്‍റെ നിലപാട്‌. ഈ നിലപാടിനെ പത്രോസും യാക്കോബും യെരുശലേം സഭ മുഴുവനും അംഗീകരിച്ചു എന്ന് അപ്പൊ.പ്രവൃ.15:7-29 വരെയുള്ള വാക്യങ്ങളില്‍ കാണാം.

  എന്നാല്‍ വിശ്വാസം മാത്രം പോരാ, പരിച്ഛേദനയേല്‍ക്കുകയും കൂടി ചെയ്താലേ രക്ഷ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ എന്ന സാത്താന്യ ഉപദേശത്തിനെതിരെ പൗലോസ്‌ അതിശക്തമായി പോരാടുന്നുണ്ട്. രക്ഷ പരിച്ഛേദനയാലാണെങ്കില്‍ അബ്രഹാമിന് മുന്‍പുള്ളവര്‍ രക്ഷ പ്രാപിച്ചതെങ്ങനെ? മാത്രമല്ല, പരിച്ഛേദനയേല്‍ക്കാതിരുന്ന ഇസ്രായേല്‍ ജനം വാഗ്ദത്ത ദേശത്തു പ്രവേശിച്ചതെങ്ങനെ? പരിച്ഛേദനാവാദിയായ ശ്രീ.മുഹമ്മദ്‌ ഈസാ ഉത്തരം പറയേണ്ടതുണ്ട്.

  ശ്രീ. മുഹമ്മദ്‌ ഈസാ പറയുന്നതിലെ വലിയ തമാശ എന്താണെന്ന് വെച്ചാല്‍, ഇസ്ലാമിന്‍റെ പ്രമാണ ഗ്രന്ഥമായ ഖുര്‍ആനില്‍ പരിച്ഛേദന ഏല്‍ക്കേണ്ടതിനെ കുറിച്ച് യാതൊന്നും പറയുന്നില്ല എന്നതാണ്. ഖുര്‍ആനിലെ നൂറ്റിപ്പതിനാല് സൂറകളും പരിശോധിച്ച് നോക്കിക്കോളൂ, നിങ്ങള്‍ പരിച്ഛേദന ഏല്‍ക്കണം എന്ന് കല്പിക്കുന്ന ഒരൊറ്റ ആയത്ത് പോലും കാണാന്‍ കഴിയുകയില്ല. ഇനി ഹദീസുകളിലെക്ക് പോയാലോ, നിങ്ങള്‍ എട്ടാം നാള്‍ പരിച്ഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ഹദീസും കാണുകയില്ല. മുഹമ്മദ്‌ എട്ടാം ദിവസം പരിഛേദന ഏറ്റതായി ഒരു തെളിവും ഖുറനിലോ ഹദീസിലോ ഇല്ല.

  സ്ത്രീ പുരുഷന്മാര്‍ പരിഛേദന ഏറ്റതിനെക്കുറിച്ച് ധാരാളം കഥകള്‍ ഹദീസുകളില്‍ ഉണ്ടെങ്കിലും മുഹമ്മദിന്‍റെ പരിഛേദനയെക്കുറിച്ച് ഹദീസ് രചയിതാക്കള്‍ മറന്നു പോയെന്നു തോന്നുന്നു. പ്രബലരായ സ്വഹാബിമാരുടെ പരിഛേദനയെക്കുറിച്ചും അവര്‍ വായ തുറക്കുന്നില്ല.

  ഇവിടെ ഒരു കാര്യം നാം ഓര്‍ക്കണം, മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പ്രസംഗിക്കാനാണ് ഈസാ നബി വന്നതെന്നും ഈസാ നബിയുടെ ആ സന്ദേശത്തെ അട്ടിമറിച്ചു ഇന്ന് കാണുന്ന ക്രിസ്റ്റ്യാനിറ്റിക്കും പുതിയ നിയമത്തിനും രൂപം കൊടുത്തത്  പൗലോസ്‌  ആണെന്നും പൗലോസ്‌ ചെയ്ത ഈ വഞ്ചനയ്ക്ക് പരിഹാരം വരുത്തി മോശെയുടെ ന്യായപ്രമാണവും പരിഛേദനയും പുന:സ്ഥാപിക്കാന്‍ ആണ് മുഹമ്മദ്‌ വന്നതെന്നുമാണ് മുഹമ്മദ്‌ ഈസാ വാദിക്കുന്നത്. പക്ഷെ എന്ത് ചെയ്യാം, ഇതെല്ലാം പുന:സ്ഥാപിക്കാന്‍ വന്നയാളോട് പരിഛേദന ഏല്‍ക്കണമെന്നു പറയാന്‍ പോലും അല്ലാഹു മറന്നു പോയി!!

  നിങ്ങള്‍ പരിഛേദനയേല്‍ക്കണം എന്ന് പറയുന്ന ഒരൊറ്റ ആയത്ത് പോലും ഖുര്‍ആനില്‍  ഇല്ല.  ശബ്ബത്ത്  ആചരിക്കാനും   മൃഗങ്ങളുടെ  മേദസ്സും  ഒട്ടക മാംസവും ഭക്ഷിക്കാതിരിക്കാനും ന്യായപ്രമാണത്തില്‍ കല്പനയുള്ളപ്പോള്‍ അതെല്ലാം നിഷേധിക്കുന്ന മുസ്ലീങ്ങള്‍ ബൈബിളിലുള്ളതും ഖുറാനില്‍ ഇല്ലാത്തതുമായ പരിഛേദന മാത്രം തങ്ങള്‍ക്കു വേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തുകൊണ്ട്??

  അതില്‍ തന്നെ വേറെ ഒരു കാര്യം ബൈബിള്‍ അനുശാസിക്കാത്ത സ്ത്രീകളുടെ പരിഛേദന മുഹമ്മദ്‌ അനുശാസിച്ചു എന്നതാണ്. സ്വഹീഹ് ഹദീസുകളില്‍ ഒന്നായ സുനാന്‍ അബുദാവൂദില്‍ നിന്ന്:

  “narrated Umm Atiyyah al-Ansariyyah: ‘A woman used to perform sircumcision in Madina. The prophet (pbuh) said to her: do not cut  severely as that is better for a woman and more desirable for a husband.” (Sunan Abu Dawud, book 41, hadees number 5251).

  മുകളില്‍ പറഞ്ഞ ഈ ഹദീസ് അനുസരിച്ച് സ്ത്രീകള്‍ പരിഛേദനയേല്‍ക്കുന്നത് പുരുഷന് ലൈംഗികസുഖം കിട്ടാന്‍ വേണ്ടിയാണെന്ന് വ്യക്തം. യഹോവയായ ദൈവം പരിഛേദന നല്‍കിയതിന്‍റെ ഉദ്ദേശ്യം എന്താണെന്ന് സര്‍വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനോ അല്ലാഹുവിന്‍റെ പ്രവാചകനോ അറിയില്ലായിരുന്നു എന്ന് ചുരുക്കം!!! മുഹമ്മദിനും അല്ലാഹുവിനും പോലും അറിയാത്ത കാര്യത്തെക്കുറിച്ച് പുതുതായി ഇസ്ലാം മതം സ്വീകരിച്ച മുഹമ്മദ്‌ ഈസക്ക് അറിവുണ്ടായിരിക്കണം എന്ന് നമ്മള്‍ വാശിപിടിക്കുന്നതില്‍ കാര്യമില്ലല്ലോ.  (തുടരും….)

  5 Comments on “മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി- (ഭാഗം 1)”

  • jeevan
   16 February, 2013, 5:53

   താങ്കള്‍ ഒരു കാര്യം എഴുതുന്നത്‌ പൂര്‍ണമാക്കാന്‍ ശ്രമിക്കുമല്ലോ? എന്തായാലും താങ്കളുടെ ഈ പ്രയത്നത്തെ അഭിനന്ദിക്കുന്നു.

  • Sabu John
   20 February, 2013, 8:44

   ഈ വാര്‍ത്തയ്ക്ക് ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. എന്താണ് സത്യത്തില്‍ നടന്നത്? അതിന്റെ വീഡിയോ ലഭ്യമാണോ ? http://ahlusunnaonline.blogspot.com/2013/02/blog-post.html

  • sebastian k v
   1 June, 2013, 16:56
  • Amar pa
   10 July, 2013, 21:04

   സുഹൃത്തേ മണഢത്തരം പിന്നേയും പറയരുത്‌ muhammed(s)parishchetha cheythittillennu nuna parayaruthu.cheythattundu.padikkoo.poulinte ee suvisheshathe apposthala anuyayikal ethirthu.ennittu nyayapramanavum parishchethanayum ealkan paranchappol poulosinte suvisheshathinu enthu sthanamanullathu?poulosinte hridhaya parishchethanakku oru sthanavum avar koduthilla.ningal poulilekku enthinu pokunnu yeshu vineyum avante shishyareyum mathrukayakko.athalle shari

  • sathyasnehi
   11 July, 2013, 7:29

   താങ്കള്‍ പറയുന്നതിന് തെളിവ് കൊണ്ടുവരൂ സുഹൃത്തേ… മുഹമ്മദ്‌ പരിഛേദന ഏറ്റിരുന്നു എന്ന് ഖുര്‍ആന്‍ വെച്ചോ ഹദീസ്‌ വെച്ചോ തെളിയിക്കൂ. അത് ചെയ്യാതെ വെറുതെ എന്തെങ്കിലും പറഞ്ഞാല്‍ ആരെങ്കിലും അതിനു വില കൊടുക്കും എന്ന് തോന്നുന്നുണ്ടോ?

  Leave a Comment