ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ട സ്വഹാബാക്കളുടെ വാക്കുകള്‍
പ്രസിദ്ധ ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ വ്യാഖ്യാതാവുമായ ഇമാം സുയൂഥിയുടെ (അബ്ദുറഹ്മാന്‍ ഇബ്നു അബൂബക്കര്‍ ഇബ്നു മുഹമ്മദ് ജലാലുദ്ദീന്‍ അസ്സുയൂഥി, എ.ഡി.1472- എ.ഡി.1537; ഹദീസ്, തഫ്സീര്‍, ഫിഖ്‌ഹ്, വ്യാകരണം, അലങ്കാര ശാസ്ത്രം, ഭാഷാ വിജ്ഞാനം, സാഹിത്യം എന്നിവയില്‍ അപാര പാണ്ഡിത്യമുണ്ടായിരുന്നു) “അല്‍ ഇത്ഖാന്‍ ഫീ ഉലൂമില്‍ ഖുര്‍ആന്‍” എന്ന ഗ്രന്ഥത്തിന്‍റെ 101 മുതല്‍ 103 വരെയുള്ള പേജുകളുടെ മലയാള വിവര്‍ത്തനം താഴെ കൊടുക്കുന്നു:
“പ്രവാചക ശിഷ്യന്മാരുടെ വാക്കുകളില്‍ ചിലത് ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. അവരുടെ വാക്കുകള്‍ ഖുര്‍ആന്‍ വചനങ്ങള്‍ എന്ന നിലയില്‍ ചേര്‍ക്കപ്പെട്ടതാണ് ഇക്കാര്യം ഇവിടെ പരാമര്‍ശിക്കുവാനുള്ള കാരണം. ഉമറിന്‍റെ അഭിപ്രായങ്ങളാണ് ചേര്‍ക്കപ്പെട്ടവയില്‍ കൂടുതല്‍. അത്തരം വചനങ്ങള്‍ മ്മാത്രമുള്ള രചനകള്‍ ഒരു വിഭാഗം പണ്ഡിതന്മാര്‍ നടത്തിയിട്ടുണ്ട്. ഉമറിന്‍റെ വാക്കുകള്‍ക്ക് “സത്യത്തിന്‍റെ ആധികാരികതയുണ്ട്” എന്ന് പ്രവാചകന്‍ അംഗീകരിക്കുന്നതായുള്ള ഒരു ഹദീസ്, തിര്‍മിദീ എന്ന ഹദീസ് ഗ്രന്ഥത്തില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളത് ഇപ്രകാരമാണ്:
“ഇബ്നു ഉമര്‍ പറയുന്നു: പ്രവാചകന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അല്ലാഹു ഉമറിന്‍റെ നാവിലും ഹൃദയത്തിലും സത്യത്തെ സ്ഥാപിച്ചിരിക്കുന്നു. ഇബ്നു ഉമര്‍ പ്രസ്താവിക്കുന്നു: ജനങ്ങള്‍ ഒരു കാര്യം പറയുകയും അതുതന്നെ ഉമര്‍ മറ്റൊരു രീതിയില്‍ പറയുകയും ചെയ്‌താല്‍ ഉമറിന്‍റെ വാക്കുകളെ അക്ഷരംപ്രതി ആവര്‍ത്തിച്ചുകൊണ്ട് ഖുര്‍ആന്‍ വചനങ്ങള്‍ ഇറങ്ങാതിരിക്കുകയില്ല എന്നതായിരുന്നു അവസ്ഥ.”
“ഇബ്നു മര്‍ദുവൈഹി, മുജാഹിദില്‍ നിന്ന് രേഖപ്പെടുത്തുന്നു: ഉമര്‍ ഒരു വീക്ഷണം അവതരിപ്പിച്ചാല്‍ ഉടനെ അതേരീതിയില്‍ത്തന്നെ ഖുര്‍ആന്‍ വചനം ഇറങ്ങുമായിരുന്നു.”
“ബുഖാരിയും, മറ്റുചിലരും പ്രവാചകന്‍റെ ഭൃത്യനായിരുന്ന അനസില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉമര്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ള ഒരു പ്രസ്താവന ഇപ്രകാരമാണ്: ഞാനും എന്‍റെ റബ്ബുമായി മൂന്നു കാര്യത്തില്‍ യോജിപ്പിലെത്തുകയുണ്ടായി. ഒരിക്കല്‍ പ്രവാചകനോട് “നമ്മള്‍ കഅ്ബയിലെ ‘മഖാമു ഇബ്റാഹീം’ നിസ്കരിക്കുന്ന സ്ഥലമാക്കിയാലോ?” എന്ന് പറഞ്ഞതും ഉടനെ വന്നു: “നിങ്ങള്‍ മഖാമു ഇബ്റാഹീം നിസ്കാരസ്ഥലമാക്കുക” എന്ന് ഖുര്‍ആന്‍ വചനം (സൂറാ.2:125).
“മറ്റൊരിക്കല്‍ നല്ലവരും തെമ്മാടികളുമായവര്‍ നിരുപാധികം പ്രവാചക പത്നിമാരെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പത്നിമാരോടു മറയ്ക്കു പിന്നിലേക്ക് മാറിയിരിക്കുവാന്‍ പറഞ്ഞുകൂടേ എന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. അധികം താമസിയാതെ തന്നെ പ്രവാചകപത്നിമാര്‍ സന്ദര്‍ശകരില്‍ നിന്ന് മറഞ്ഞിരിക്കണമെന്നു ആവശ്യപ്പെടുന്ന ഹിജാബിന്‍റെ വചനം ഇറക്കപ്പെട്ടു. ഈ സംഭവം ഉണ്ടായപ്പോള്‍ പ്രവാചക പത്നിമാര്‍ കോപത്തോടെ പ്രവാചകന് മുന്നില്‍ ഒരുമിച്ചു ചേര്‍ന്നു. ഞാന്‍ അവരോടു പറഞ്ഞു: പ്രവാചകന്‍ നിങ്ങളെ മൊഴി ചൊല്ലി ഒഴിവാക്കിയാല്‍ നിങ്ങളേക്കാള്‍ മെച്ചപ്പെട്ട ഭാര്യമാരെ അല്ലാഹു അദ്ദേഹത്തിനു നല്കിയേക്കാനിടയുണ്ട്” എന്ന്. ഇപ്പറഞ്ഞതും അതേപടി ഖുര്‍ആനില്‍ വന്നു (സൂറാ. 66:5). മേല്‍ പറഞ്ഞതാണ് ആ യോജിപ്പിന്‍റെ മൂന്നു ഘട്ടങ്ങള്‍ .
ഉമറില്‍ നിന്ന് പുത്രന്‍ ഇബ്നു ഉമര്‍ പറയുന്നതായി മുസ്‌ലീം എന്ന ഹദീസ് ഗ്രന്ഥത്തില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: “ഞാനും എന്‍റെ ദൈവവും ഖുര്‍ആനിലെ മൂന്നു പരാമര്‍ശങ്ങളില്‍ യോജിച്ചിട്ടുണ്ട്: സ്ത്രീകള്‍ മറഞ്ഞിരിക്കണമെന്ന (ഹിജാബിന്‍റെ) നിയമത്തിലും, ബദ്റില്‍ നിന്ന് തടവുകാരായി പിടിച്ചവരുടെ കാര്യം തീരുമാനിക്കുന്നതിലും, കഅബയിലെ മഖാമു ഇബ്രാഹിമിന്‍റെ കാര്യത്തിലും.”
ഇബ്നു അബീഹാതം, അനസില്‍ നിന്ന് രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ഉമര്‍ പറഞ്ഞിട്ടുണ്ട്: ഞാന്‍ എന്‍റെ റബ്ബിനോട് (ഒരഭിപ്രായപ്രകാരം റബ്ബ് എന്നോട്) നാല് കാര്യങ്ങളില്‍ യോജിച്ചത് ഖുര്‍ആനില്‍ കാണാം: “തീര്‍ച്ചയായും കളിമണ്ണിന്‍റെ സത്തയില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു” എന്ന വചനം (സൂറാ.23:12) ഇറങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു: “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന്. ഉടനെത്തന്നെ “എങ്കില്‍ അള്ളാഹു എത്ര നല്ല സൃഷ്ടികര്‍ത്താവാണ്” എന്ന വചനം (സൂറാ.23:12-14 അതിന്‍റെ തുടര്‍ച്ചയായി) വന്നു ചേര്‍ന്നു.”
അബ്ദുറഹ്മാന്‍ ഇബ്നു അബീലൈലയില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു സംഭവം ഇപ്രകാരമാണ്: ഒരു ജൂതന്‍ ഒരിക്കല്‍ ഉമറിനെ കണ്ടുമുട്ടിയപ്പോള്‍ പറഞ്ഞു: “നിങ്ങളുടെ പ്രവാചകന്‍ പറഞ്ഞു നടക്കുന്ന അദ്ദേഹത്തിന്‍റെ കൂട്ടുകാരന്‍ ജിബ്രീലുണ്ടല്ലോ ആ ജിബ്രീല്‍ ഞങ്ങളുടെ ശത്രുവാണ്” എന്ന്. അതിന് ഉമറിന്‍റെ പ്രതികരണം “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” എന്നതായിരുന്നു.
ഉമറിന്‍റെ മേല്‍പറഞ്ഞ പ്രതികരണം ഉടന്‍ തന്നെ ഖുര്‍ആനിലെ ഒരു വചനമായി അവതരിക്കപ്പെട്ടു: “ആരെങ്കിലും അല്ലാഹുവിനും മലക്കുകള്‍ക്കും, അല്ലാഹുവിന്‍റെ പ്രവാചകന്മാര്‍ക്കും, ജിബ്രീല്‍, മികാഈല്‍ എന്നീ മലക്കുകള്‍ക്കും ശത്രുവായിരുന്നാല്‍ നിശ്ചയം, അത്തരം അവിശ്വാസികളായ വിഭാഗത്തോട് അല്ലാഹുവും ശത്രുതയിലാണ്” (സൂറാ.2:98).
സുനൈദ് എന്ന ഖുര്‍ആന്‍ പണ്ഡിതന്‍ അദ്ദേഹത്തിന്‍റെ തഫ്സീറില്‍, സഈദുബ്നു ജുബൈര്‍ എന്ന ആദ്യകാലക്കാരനില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയേയും സ്വാഫ്‌വാനെയും ബന്ധപ്പെട്ട ആരോപണങ്ങള്‍ കേട്ടപ്പോള്‍ സഅ്ദുബ്നു മുആദ് എന്ന പ്രവാചകശിഷ്യന്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു:
അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്.” ഇതേ വാക്കുകള്‍ പിന്നീട് ഖുര്‍ആനിലെ ഒരു ആയത്തായിത്തീരുകയുണ്ടായി (സൂറാ.24:16).
ഇബ്നു ആഖീമീമീ എന്ന പണ്ഡിതന്‍ തന്‍റെ “ഫവാഇദ്” എന്ന കൃതിയില്‍, സഈദുബ്നുല്‍ മുസയ്യബില്‍ നിന്ന് ഉദ്ധരിക്കുന്നു: ആയിശയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ കേള്‍ക്കാനിടവന്നപ്പോള്‍ പ്രവാചകന്‍റെ അനുയായികളില്‍ നിന്നുള്ള രണ്ടുപേര്‍, “അല്ലാഹുവേ, നിന്നെ ഞാന്‍ വാഴ്ത്തുന്നു. ഇതെത്രമാത്രം ഗൌരവതരമായ ആരോപണമാണ്” എന്ന് പറയാറുണ്ടായിരുന്നു. ആ രണ്ടുപേര്‍ സൈദുബ്നുഹാരിത്തും അബു അയ്യൂബുമായിരുന്നു. അവരുടെ പ്രതികരണം അതേപടി ഖുര്‍ആനില്‍ വന്നു ചേര്‍ന്നു.
ഇബ്നു അബുഹാതം, ഇക് രിമയില്‍ നിന്ന് ഉദ്ധരിക്കുന്നു: ഉഹദ് യുദ്ധത്തിനു വേണ്ടി പ്രവാചകനും ശിഷ്യന്മാരും പോയ ശേഷം അവരുടെ വിവരങ്ങള്‍ അറിയാന്‍ സ്ത്രീകള്‍ക്ക് താമസം നേരിട്ടപ്പോള്‍, വിവരമന്വേഷിച്ചു ചില സ്ത്രീകള്‍ പുറപ്പെട്ടു പോയി.
ആ സ്ത്രീകള്‍ മുന്നോട്ടു പോകവേ രണ്ടുപേര്‍ ഒരു ഒട്ടകപ്പുറത്ത് വരുന്നത് കണ്ടു. ഒരു സ്ത്രീ ആഗതനോട് അന്വേഷിച്ചു: “പ്രവാചകന്‍റെ സ്ഥിതി ഇപ്പോള്‍ എന്താണ്? അദ്ദേഹത്തിനു എന്തുപറ്റി?” “ജീവിച്ചിരുപ്പുണ്ട്,കുഴപ്പമൊന്നുമില്ല” എന്ന് ആഗതരില്‍ ഒരാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ സ്ത്രീയുടെ പ്രതികരണം: “ഇപ്പറഞ്ഞത് ഞാന്‍ ഗൌനിക്കുന്നില്ല. അല്ലാഹു അവന്‍റെ ദാസരില്‍ നിന്നും രക്തസാക്ഷികളെ ഉണ്ടാക്കാതിരിക്കില്ല” എന്നായിരുന്നു. ഈ പ്രതികരണത്തെ അതേപടി പകര്‍ത്തിക്കൊണ്ട്: അല്ലാഹു നിങ്ങളില്‍ നിന്ന് (വിശ്വാസികളില്‍ നിന്ന്) രക്തസാക്ഷികളെ ഉണ്ടാക്കും എന്ന ഖുര്‍ആന്‍ വചനം അവതരിച്ചു.
ഇബ്നു സഅദ് തന്‍റെ “അത്തബഖാത്ത്” എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നു: ഇബ്രാഹീം ഇബ്നു ശുര്‍ഹബീല്‍ അല്‍ അബ്ദരീ എന്ന ആദ്യകാലക്കാരനില്‍ നിന്നും അറിഞ്ഞത് എന്ന നിലയില്‍ അല്‍വാഖിദീ എന്നോട് പറഞ്ഞിട്ടുള്ള ഒരു വിവരണം ഇപ്രകാരമാണ്:
ഉഹദ് യുദ്ധത്തിന്‍റെ ദിനത്തില്‍ (ഇസ്ലാമിക സൈന്യത്തിന് ആദ്യമായി കഠിന പരാജയം നേരിട്ട യുദ്ധമായിരുന്നു മക്കയിലെ ഖുറയ്ഷികളുമായി നടന്ന ഉഹദ് യുദ്ധം. ഈ യുദ്ധത്തില്‍ എതിരാളികളില്‍ ഒരുവന്‍ എറിഞ്ഞ കല്ല് മുഖത്ത് കൊണ്ടതിന്‍റെ ഫലമായി മുഹമ്മദിന് തന്‍റെ വായിലെ ചില പല്ലുകള്‍ നഷ്ടപ്പെട്ടു. രക്തത്തില്‍ കുളിച്ച മുഖവുമായി നില്‍ക്കുന്ന മുഹമ്മദിനെ കണ്ടപ്പോള്‍ എതിരാളികള്‍ “മുഹമ്മദ് കൊല്ലപ്പെട്ടു” എന്ന് അത്യുച്ചത്തില്‍ ആര്‍ത്തു. അതുകേട്ടപ്പോള്‍ ആത്മധൈര്യം നഷ്ടപ്പെട്ട ഇസ്ലാമിക സൈന്യം പിന്തിരിഞ്ഞു ഓടുകയായിരുന്നു – ലേഖകന്‍ ) മുസ്ലീം സേനയുടെ പതാക വഹിച്ചിരുന്നത് മിസ്‌അബ് ഇബ്നു ഉമൈര്‍ ആയിരുന്നു. യുദ്ധത്തിനിടയില്‍ അദ്ദേഹത്തിന്‍റെ വലതു കൈപ്പത്തി അറുക്കപ്പെട്ടു. അപ്പോള്‍ പതാക ഇടതു കയ്യിലേക്ക് മാറ്റിപ്പിടിച്ചു. അങ്ങനെ ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നുണ്ടായിരുന്നു:
“മുഹമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ് അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ് നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”
ഇത് പറഞ്ഞതിന് ശേഷം നടന്ന പോരാട്ടത്തില്‍ മിസ്‌അബിന്‍റെ ഇടതു കയ്യും ഛേദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തില്‍ നിന്നും വീണുപോയ പതാകയ്ക്കുമേല്‍ അദ്ദേഹം കുനിയുകയും മുറിക്കപ്പെട്ട രണ്ടു കൈകളുടെയും ശേഷിച്ച ഭാഗങ്ങള്‍ കൊണ്ട് ആ പതാക നെഞ്ചോട് ചേര്‍ത്തു പിടിക്കുകയും ചെയ്തു. അപ്പോഴും:
“മുഹമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകന്‍ മാത്രമാണ്. അദ്ദേഹത്തിനു മുന്‍പ് അനേകം പ്രവാചകന്മാര്‍ വന്നു പോയിട്ടുണ്ട്. അതിനാല്‍ മുഹമ്മദ് നബി മരിക്കുകയോ കൊല്ലപ്പെടുകയോ ആണെങ്കില്‍ മുസ്ലീങ്ങള്‍ പിന്തിരിഞ്ഞു പോകണമെന്നാണോ?”
എന്നദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം വധിക്കപ്പെടുകയും പതാക താഴെ വീണു പോവുകയുമാണുണ്ടായത്. (സൂറാ.3:144) ആ സമയത്ത് (ഉഹദ് യുദ്ധം നടക്കുമ്പോള്‍ ) അവതരിച്ചിരുന്നില്ല. പിന്നീട് സംഭവിച്ചതാണ്, മിസ്‌അബിന്‍റെ വാക്കുകളെ അതേപടി പകര്‍ത്തിക്കൊണ്ടുള്ള അവതരണം.”
ചുരുക്കത്തില്‍ ഖുര്‍ആനില്‍ അല്ലാഹുവിന്‍റെ സ്വന്തം വചനങ്ങള്‍ എന്ന നിലയിലല്ലാതെ, പ്രവാചകന്‍, ജിബ്‌രീല്‍, മറ്റു മലക്കുകള്‍ എന്നിവരുടെതായി വന്നിട്ടുള്ളതൊന്നും ആ നിലയ്ക്ക് അവരുമായിട്ടുള്ള ബന്ധം വ്യക്തമാക്കിക്കൊണ്ടോ, അവര്‍ പറയുന്നു എന്ന തരത്തിലോ ചേര്‍ക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന്:
“നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കിതാ കണ്ണുതുറപ്പിക്കുന്ന തെളിവുകള്‍ വന്നെത്തിയിരിക്കുന്നു” എന്ന വചനം പ്രവാചകന്‍റേതാണ്. “ഞാന്‍ നിങ്ങളുടെ മേല്‍ ഒരു കാവല്‍ക്കാരനൊന്നുമല്ല” എന്നര്‍ത്ഥം വരുന്ന വചനത്തിന്‍റെ അന്ത്യമാണ്, മേല്‍വചനം (സൂറാ.6:104) പ്രവാചകന്‍റെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നത്. ഇപ്രകാരം തന്നെ: “ഞാന്‍ അല്ലാഹുവല്ലാതെ മറ്റൊരാളെ വിധികര്‍ത്താവായി അന്വേഷിക്കയോ” (സൂറാ.6:114) എന്ന വചനവും പ്രവാചകന്‍റേതു തന്നെയാണെന്ന് വ്യക്തമാണ്.
“നിന്‍റെ നാഥന്‍റെ കല്പനപ്രകാരമല്ലാതെ നാം അവതരിക്കുന്നില്ല” എന്ന വചനം (സൂറാ.19:64) ജിബ്രീലിന്‍റെ സംഭാഷണമാണ്. “ഞങ്ങളില്‍ ഓരോരുത്തര്‍ക്കും നിര്‍ണ്ണിതമായ പദവികള്‍ ഉണ്ട്. ഞങ്ങള്‍ അല്ലാഹുവിന്‍റെ കല്പനകള്‍ പാലിക്കാനായി അണിചേര്‍ന്നവരാണ്. ഞങ്ങള്‍ അല്ലാഹുവിനെ പ്രകീര്‍ത്തിക്കുന്നവരുമാണ്” എന്ന വചനം (സൂറാ.37:164-166) മലക്കുകളുടെ സംഭാഷണമാണ്.
സൂറാ അല്‍-ഫാത്തിഹയിലെ “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം സഹായാഭ്യര്‍ത്ഥന നടത്തുന്നു” എന്ന വചനം, മനുഷ്യരുടെ, ദാസന്മാരുടെ വാക്കുകളാണ്. ഈ വചനത്തിന് മുന്‍പ് “നിങ്ങള്‍ പറയുക” എന്ന ഖുല്‍ എന്ന ഒരാജ്ഞ സങ്കല്‍പ്പിക്കാവുന്നതാണ്. രണ്ടെണ്ണത്തില്‍ (സൂറാ.6:104,114) “പ്രവാചകരേ പറയുക” എന്ന് സങ്കല്‍പ്പിക്കാവുന്നതാണ്. എന്നാല്‍ മലക്കുകളുടെ വാക്കുകളില്‍ (സൂറാ.19:64; 37:164-166) ഇത് സാധ്യമല്ല.
ഖുര്‍ആന്‍ വ്യാഖ്യാനിക്കണമെങ്കില്‍ സങ്കല്‍പങ്ങളും അനുമാനങ്ങളും കൂടി വേണം എന്നാണ് ഇമാം സുയൂഥി പറയുന്നതിന്‍റെ സാരം. മാത്രമല്ല, മലക്കുകളും അവിശ്വാസികളും സ്വഹാബികളും മുഹമ്മദും പറഞ്ഞ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ് ഖുര്‍ആന്‍ എന്ന് ഇമാം ജലാലുദ്ദീന്‍ സുയൂഥി നിരത്തുന്ന തെളിവുകളില്‍ നിന്ന് സ്വച്ഛസ്ഫടികശിലസമാനം വ്യക്തമാണ്. മനുഷ്യന്‍ പോയിട്ട്, ഈ ഭൂമിയോ സൗരയൂഥമോ പ്രപഞ്ചമോ ഉണ്ടാകുന്നതിനും മുന്‍പേയുള്ളതെന്നു അവകാശപ്പെടുന്ന ഒരു പുസ്തകത്തിലാണ് ഇവ്വിധം മനുഷ്യരുടേയും മലക്കുകളുടെയും വചനങ്ങള്‍ ഉദ്ധരിച്ചു വെച്ചിരിക്കുന്നത് എന്ന് കൂടി ഓര്‍ക്കണം!!
ഇങ്ങനെ ലോകസൃഷ്ടിക്കു മുന്‍പേ ഏറ്റവും ആദ്യം ഉണ്ടായതാണ് ഖുര്‍ആന്‍ എന്ന ഇസ്ലാമിക അവകാശവാദം, ഖുര്‍ആന്‍റെ ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തില്‍ തന്നെ നിലനില്‍പ്പില്ലാത്തതാണ് എന്ന് ബുദ്ധിയും ചിന്താശേഷിയുമുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
12 Comments on “ഖുര്‍ആനില്‍ ചേര്‍ക്കപ്പെട്ട സ്വഹാബാക്കളുടെ വാക്കുകള്‍”
ഈ കള്ളന്റെ ( ” അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.” 1 യോഹന്നാൻ 2:4, ” യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.” 1 യോഹന്നാൻ 2:4
) അവന്റെ കള്ള പുസ്തകത്തെയും കുറിച്ച് അറിവ് പകര്‍ന്ന് തന്നതിന് നന്ദി തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Good Effort Bro.
thaankal kaaryangal valacodichaanu avatharippichirikkunnad. Endinaanu ee kapadath? swahabathint vajanangale adupoole pakarthukayalla cheidad. Avar aagrahich niyamangale angeekarikkugayaairunnu. Sheri ithramaathram nissaaramaanu Quranengil adint velluvili sweekarikkanum ad daivika’ alla enn samrthikkanum ningal pakachu nilkkunnadendinaanu? Kondu varoo, oru vajanamengilum idinu samaanamaayad kond varoo. Arabic saahithya kaaranmaarude Arebyae yaanu Quran vellu vilichad. Id thagarkkaanaavaatha kaalathoolam Quran daivikam alla enna ningalude vaadam sheriyaagunnilla.
ഒരു വളച്ചൊടിക്കലും ഞാന്‍ നടത്തിയിട്ടില്ല. ഇമാം അസ്സുയൂഥി എഴുതിയ പുസ്തകത്തില്‍ നിന്നും ഉദ്ധരിച്ചു എന്ന് മാത്രം. അത് വളച്ചൊടിച്ചതാണ് എന്നാണ് താങ്കള്‍ പറയുന്നതെങ്കില്‍ ഇമാം അസ്സുയൂഥിയാണ് കുറ്റക്കാരന്‍, അല്ലാതെ ഞാനല്ല. ഞങ്ങളെപ്പോലുള്ളവര്‍ ഇസ്ലാം മതത്തെക്കുറിച്ച് പഠിക്കുന്നത് നിങ്ങളുടെ പണ്ഡിതന്മാര്‍ രചിച്ച പുസ്തകങ്ങളില്‍ നിന്നല്ലേ? അവര്‍ ഇസ്ലാമിനെയും മുഹമ്മദിനെയും ഖുര്‍ആനെയും അല്ലാഹുവിനേയും അപമാനിക്കാന്‍ വേണ്ടി ഇതെല്ലാം വളച്ചൊടിച്ചാണ് രേഖപ്പെടുത്തി വെച്ചിരിക്കുന്നത് എന്ന് ഞങ്ങള്‍ വിശ്വസിക്കണം എന്നാണോ താങ്കള്‍ പറയുന്നത്?
ഖുര്‍ആന്‍റെ വെല്ലുവിളിയെ കുറിച്ച് പറയണ്ട, അത് വെറും വിഡ്ഢിത്തരം മാത്രമാണ്. സര്‍വ്വശക്തന്‍ എന്ന് അവകാശപ്പെടുന്ന അല്ലാഹുവാണ് വെല്ലുവിളി നടത്തുന്നത്. അതും ആരോട്? പൊടിയില്‍ നിന്നുത്ഭവിച്ച് മണ്‍പുരകളില്‍ പാര്‍ത്തുപുഴു പോലെ ചതഞ്ഞരഞ്ഞു പോകുന്ന മനുഷ്യ വര്‍ഗ്ഗത്തോട്!! നല്ല തമാശ തന്നെ. 50 കിലോയുടെ സിമന്‍റ് ചാക്ക് തലയിലേറ്റി നില്‍ക്കുന്ന ഒരു പിതാവ് അയാളുടെ മൂന്നു വയസ്സുള്ള കുട്ടിയോട് “ഞാന്‍ ഒറ്റയ്ക്ക് ഈ ചാക്ക് എടുത്തു എന്‍റെ തലയില്‍ വെച്ചതുപോലെ നിനക്ക് ചെയ്യാന്‍ പറ്റുമോ’ എന്ന് വെല്ലുവിളിക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണത്. അതല്ലെങ്കില്‍ അല്ലാഹു സര്‍വ്വ ശക്തന്‍ ആണെന്നുള്ള വീമ്പു പറച്ചില്‍ അവസാനിപ്പിക്കട്ടെ. എന്നിട്ട് വെല്ലുവിളി നടത്തിയാല്‍ കേള്‍ക്കാന്‍ ഒരു രസമെങ്കിലും ഉണ്ടാകും.
ഇനി വെല്ലുവിളി ഏറ്റെടുക്കുകയാണെങ്കില്‍ അത് എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കുന്നത്? ആരാണ് പരിശോധിക്കുന്നവര്‍? നിഷ്പക്ഷനായ ഒരാളാണോ വിധി പറയുന്നത് അതോ മുസ്ലീങ്ങളോ? എന്‍റെ കൈവശം ഇരിക്കുന്ന കണ്ണട പോലെയുള്ള ഒരു കണ്ണട കൊണ്ടുവരാന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ എന്ന് ഞാന്‍ വെല്ലുവിളി നടത്തുകയും നിങ്ങളതേറ്റെടുക്കുകയും ചെയ്തു എന്ന് വിചാരിക്കുക. നിങ്ങള്‍ എത്ര കണ്ണട കൊണ്ടുവന്നാലും ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ല. എന്‍റെ കണ്ണടയില്‍ നിന്ന് എന്തെങ്കിലും ഒരു വ്യത്യാസം നിങ്ങള്‍ കൊണ്ട് വരുന്ന കണ്ണടക്ക് ഉണ്ടെന്നു ചൂണ്ടികാണിച്ചുകൊണ്ടേയിരിക്കും ഞാന്‍ . എന്നാല്‍ നിഷ്പക്ഷനായ ഒരു മൂന്നാം കക്ഷിയാണ് എന്‍റെ കണ്ണടയും നിങ്ങള്‍ കൊണ്ട് വന്ന കണ്ണടയും പരിശോധിക്കുന്നതെങ്കില്‍ വിധി പറയുന്നത് വേറെ വിധത്തിലായിരിക്കും എന്നോര്‍ക്കുക.
ഖുര്‍ആനിലെ അറബിയെ കുറിച്ച് കൂടുതല്‍ പറയണമെന്നില്ല. കുറെ ഗ്രാമര്‍ മിസ്റ്റേക്ക് ഉള്ള സാധനമാണത്. അറബി ഭാഷയില്‍ ആദ്യം എഴുതപ്പെട്ട ഗ്രന്ഥം ഖുര്‍ആന്‍ ആണ്. ഒരു ഭാഷയില്‍ ആദ്യം എഴുതപ്പെടുന്ന പുസ്തകത്തിന്‍റെ എല്ലാ ബാലരിഷ്ടതകളും ഖുര്‍ആനിനുണ്ട്. അതുകൊണ്ടാണ് അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും ഇന്നും മുസ്ലീം പണ്ഡിതന്മാര്‍ക്ക് പിടികിട്ടാതിരിക്കുന്നത്.
Suyoothiyude granthathil ninne thangal malayalathil tharjama cheidu avatharippicha bhagathinte Arabi Bhagam onne udharikkamo?
suyuthiyude grandhathil ninnum thankal udharicha bhagathinte arabi roopam nalkan thankalkke sadikkumo?
It’s an amazing post in favor of all the web viewers; they will obtain advantage from it I am sure.
You can definitely see your skills within the article you write.
The arena hopes for even more passionate writers such as you who
are not afraid to say how they believe. Always follow your heart.
ചില മുന്‍കാല പണ്ഡിതരുടെ വാക്കുകള്‍ , അതും അതിന്റെ അറബി മൂലമില്ലാതെ തന്നെ താങ്കള്‍ പച്ചയായി ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നു. പണ്ഡിതന്‍മാര്‍ക്ക് ഇസ്ലാമില്‍ യാതൊരു അപ്രമാദിത്വവും ഇല്ല എന്ന് വിനീതമായി ഉണര്ത്തട്ടെ. അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങളുമായി യോജിച്ചു വരുന്നു എങ്കില്‍ മാത്രമേ അതിനു നില നില്പുണ്ടാവൂ . അല്ലാത്തിടത്തോളം അത് ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമായിരിക്കും.
താങ്കള്‍ ഈ ആര്‍ട്ടിക്കിള്‍ ശരിക്കും വായിച്ചില്ല എന്ന് തോന്നുന്നു. ഇമാം സുയൂഥി പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആ തെളിവുകള്‍ അംഗീകരിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നറിയാം. പക്ഷേ നിങ്ങള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുതകള്‍ വസ്തുതകള്‍ തന്നെയാണ്.
ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്തു എന്ന ആരോപണം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പരിഭാഷ എങ്ങനെയാണ് വ്യാഖ്യാനം ആകുന്നതു എന്നറിഞ്ഞാല്‍ കൊള്ളാം. ഈ തര്‍ജ്ജമയില്‍ താങ്കള്‍ക്ക് തൃപ്തിയില്ലെങ്കില്‍ യഥാര്‍ത്ഥ തര്‍ജ്ജമ താങ്കള്‍ തന്നെ ഇവിടെ ഇടൂ…
1*5/9+7-(8-7) = ??? താങ്കളുടെ മുഴുവൻ പോസ്റ്റ്ന്നും വിശദികരണം തരണമെന്ന് ഉണ്ടെങ്കിലും സമയമില്ലത്തത് കൊണ്ട് ഈ ഉത്തരത്തിൽ ഒതുക്കുന്നു..താങ്കൾക്ക് ഒരു average IQ ഉണ്ടെങ്കിൽ ഇത് മനസിലയിരിക്കും എന്ന് കരുതുന്നു .. Quran അറിയാത്ത പാവപെട്ട ക്രിസ്ത്യൻ സുഹൃത്ത്കളെ പറ്റിക്കാൻ ഇത് മതിയാകും .. പക്ഷെ ഞങ്ങളോട് ഇത് പോര !! Expecting more quality dear !!
ഹ ഹ ഹ… കൊള്ളാം സുഹൃത്തേ….
ഈ പോസ്റ്റിലുള്ളതു പ്രമുഖനായ ഒരു ഇസ്ലാമിക പണ്ഡിതന്‍റെ പുസ്തകത്തില്‍ ഉള്ള കാര്യങ്ങളാണ്. അതിനു മറുപടി പറയാന്‍ നില്‍ക്കാതെ കണക്ക് കുത്തിക്കുറിച്ചു വെച്ചാല്‍ എന്‍റെ പോസ്റ്റുകള്‍ക്ക് ഉത്തരമാകുമോ? അരിയെത്ര? എന്ന് ചോദിച്ചാല്‍ ‘പയറഞ്ഞാഴി’ എന്ന് മറുപടി പറയുന്ന ആ ദാവാക്കാരുടെ കുരുട്ടുബുദ്ധി ഞങ്ങളുടെ അടുത്തു ചിലവാകില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക. അതല്ല, ഇസ്ലാമിനെക്കുറിച്ചോ ഇസ്ലാമിക പണ്ഡിതന്മാരുടെ രചനകളെ കുറിച്ചോ ഒന്നും അറിയില്ലെങ്കില്‍ പറയുക, ഞങ്ങള്‍ പഠിപ്പിച്ചു തരാം താങ്കള്‍ക്ക് ഇസ്ലാം എന്താണെന്ന്. അതല്ലാതെ വെറുതെ എന്തെങ്കിലും പറഞ്ഞ് സമയം മിനക്കെടുത്താന്‍ ഇങ്ങോട്ട് വരാതിരിക്കുക..