ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! (ഭാഗം രണ്ട്)
17 Comments
എന്‍റെ കൈവശമുള്ള ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം: “നബി(സ)യുടെ ജീവിത കാലത്ത് തന്നെ സ്വഹാബിമാര്‍ പലരും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. പ്രവാചകരുടെ എഴുത്തുകാരായ സൈദു ഇബ്നു സാബിത്ത് നബി(സ)യുടെ സാന്നിധ്യത്തില്‍ത്തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏതു സൂക്തത്തിന് ശേഷം ചേര്‍ക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പക്ഷേ ഇന്നത്തെതുപോലെയുള്ള ക്രമീകരണം സ്വഹാബികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നു. സൂറത്തുകളുടെ ക്രമീകരണം നബി(സ)യില്‍ നിന്നുള്ളതോ അതോ സ്വഹാബത്തില്‍ നിന്നുള്ളതോ […]