യഹോവയായ ദൈവം മനുഷ്യനെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയതെന്തുകൊണ്ട്?
ചോദ്യം: ദൈവം എന്തുകൊണ്ടാണ് മനുഷ്യരെ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാന്‍ സമ്മതിക്കാതെ ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കിക്കളഞ്ഞത്? ബൈബിളിലെ ദൈവത്തിനു മനുഷ്യവര്‍ഗ്ഗത്തോട് സ്നേഹമില്ല എന്നല്ലേ ഇതില്‍നിന്ന് നമുക്ക് മനസ്സിലാകുന്നത്?
മറുപടി: ഒറ്റ വായനയില്‍ അപ്രകാരം തോന്നിപ്പോകാം. എന്നാല്‍ ഉല്‍പ്പത്തി മുതല്‍ വെളിപ്പാട് വരെയുള്ള ബൈബിളിലെ സന്ദേശം എന്താണെന്ന് മനസ്സിലാക്കിക്കഴിയുമ്പോള്‍ ദൈവം മനുഷ്യരെ സ്നേഹിച്ചതുകൊണ്ടാണ് അവരെ തോട്ടത്തില്‍നിന്ന് പുറത്താക്കിയത് എന്ന് കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ചു നോക്കാം.
ദൈവം ആദ്യമനുഷ്യനോട് പറഞ്ഞത് “തോട്ടത്തിലെ സകല വൃക്ഷങ്ങളുടെ ഫലവും നിനക്ക് ഇഷ്ടം പോലെ ഭക്ഷിക്കാം, എന്നാല്‍ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം നീ തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും, നിശ്ചയം!” എന്നാണു. ഏതൊരു സമൂഹവും നിലനിന്നു പോകാന്‍ നിയമങ്ങള്‍ ആവശ്യമാണ്. നിയമങ്ങളില്ലാത്ത സമൂഹത്തില്‍ അരാജകത്വമാണ് ഫലം. ഇവിടെ ഏദന്‍ തോട്ടത്തില്‍, അവര്‍ പാപമില്ലാത്തവരാണ്, അവര്‍ക്ക് നന്മ മാത്രമേ അറിയൂ, അവര്‍ ചെയ്യുന്നതെന്തും നന്മയാണ്. അതുകൊണ്ട് ഇന്നുള്ളതുപോലെ വകുപ്പുകളും ഉപവകുപ്പുകളുമായി എണ്ണമില്ലാത്ത നിയമങ്ങളുടെ ഒന്നും ആവശ്യം അവര്‍ക്കുണ്ടായിരുന്നില്ല. ഒരേയൊരു നിയമം മാത്രം, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഭക്ഷിക്കരുത്, അത്ര മാത്രം! ഇന്ന് നമുക്കുള്ളതുപോലെ, നമ്മുടെ അകത്തുനിന്നു നമ്മെ പ്രലോഭിപ്പിക്കുന്ന പാപം അവര്‍ക്കില്ലാതിരുന്നതിനാല്‍ അഥവാ, അവരുടെ ജഡത്തില്‍ പാപം വസിക്കാതിരുന്നതിനാല്‍ അവര്‍ക്ക് ഈ കല്പന എളുപ്പത്തില്‍ അനുസരിക്കാന്‍ കഴിയുന്നതായിരുന്നു.
ഇനി നന്മയും തിന്മയും തിരിച്ചറിയുന്നത് നല്ലതല്ലേ എന്നൊരു ചോദ്യം വരാം. തീര്‍ച്ചയായും നല്ലതാണ്, അവര്‍ നമ്മുടെ അവസ്ഥയിലായിരുന്നെങ്കില്‍! എന്നാല്‍ അവര്‍ ഉണ്ടായിരുന്നത് നിഷ്പാപാവസ്ഥയിലാണ്, പാപം എന്തെന്നുപോലും അറിഞ്ഞു കൂടാത്ത, നന്മ മാത്രം അറിയുന്ന അവസ്ഥ!! അവര്‍ ചെയ്യുന്നതെല്ലാം നന്മയാണ്, അഥവാ അവര്‍ക്ക് നന്മ മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഈ സ്ഥിതിയില്‍, മറ്റേതൊരു പിതാവിനേയും പോലെ ദൈവം ആഗ്രഹിച്ചത് തന്‍റെ മക്കള്‍ തിന്മയെന്തെന്നറിയരുതെന്നാണ്. അതുകൊണ്ടാണ് അവരോടു അത് ഭക്ഷിക്കരുതെന്നു കല്പിച്ചത്.
അങ്ങനെയെങ്കില്‍ ദൈവം എന്തിനു ആ വൃക്ഷം അവിടെ മുളപ്പിച്ചു എന്ന് ചോദിച്ചേക്കാം, രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്ന് നേരത്തെ പറഞ്ഞ നിയമം. രണ്ടാമത്തേത് പൂര്‍ണ്ണ ഹൃദയത്തോടെ ഉള്ളതായിരിക്കണം ദൈവത്തോടുള്ള സ്നേഹവും അനുസരണവും എന്ന ദൈവത്തിന്‍റെ ആഗ്രഹമാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് യന്ത്രമനുഷ്യന്‍ ആയിട്ടല്ല; ചിന്തയും വികാരവും ഇച്ഛയും വിവേകവും വിവേചനശേഷിയും ഉള്ളവനായിട്ടാണ്. ദൈവം മനുഷ്യന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിന്‍റെ അപ്പുറത്താണ്. ഏതൊരു മനുഷ്യനും തന്‍റെ മകന് പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നവകാശപ്പെട്ടാലും ഒരു പരിധിക്കപ്പുറം അവനു സ്വാതന്ത്ര്യം കൊടുക്കുന്നില്ല എന്ന് കാണാം. തന്നെ തള്ളിപ്പറയാനുള്ള സ്വാതന്ത്ര്യം ഒരിക്കലും അയാള്‍ തന്‍റെ മക്കള്‍ക്ക് കൊടുക്കുകയില്ല. അവര്‍ തന്നെ അനുസരിക്കണമെന്നും സ്നേഹിക്കണമെന്നും അയാള്‍ നിര്‍ബന്ധം പിടിക്കും. എന്നാല്‍ ദൈവം മനുഷ്യര്‍ക്ക് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവത്തെ തള്ളിപ്പറയാനും കൂടി ഉള്ളത്ര വലിയതാണ്. ഞങ്ങളുടെ കര്‍ത്താവിന്‍റെ വാക്കുകള്‍ നോക്കുക: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണ ശക്തിയോടും കൂടി സ്നേഹിക്കണം.” പൂര്‍ണ്ണ മനസ്സോടെ എന്ന് പറയുമ്പോള്‍, ഒരു നിര്‍ബന്ധത്തിന്‍റെ പുറത്തും ആയിരിക്കരുത് എന്നര്‍ത്ഥം!! അവന്‍ പൂര്‍ണ്ണ മനസ്സോടെ ദൈവത്തെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍, അതിനുള്ള പ്രതിഫലം ദൈവം ഇഹലോകത്തും പരലോകത്തും നല്‍കും; അതല്ല, സ്വന്ത വഴികളില്‍ നടക്കേണ്ടതിനു ദൈവത്തെ തള്ളിക്കളയുകയാണെങ്കില്‍ അതിന്‍റെ പ്രതിഫലവും ദൈവം അവനു ഇഹലോകത്തിലും പരലോകത്തിലും കൊടുക്കും. ദൈവം ഏദന്‍ തോട്ടത്തില്‍ ആ വൃക്ഷം മുളപ്പിച്ചത് “മനുഷ്യന് തിരഞ്ഞെടുപ്പിന്മേലുള്ള സ്വാതന്ത്ര്യം” അനുവദിക്കാന്‍ വേണ്ടിയാണ്.
ഇന്നും ദൈവം അത് തന്നെയാണ് ചെയ്യുന്നത്, മനുഷ്യരുടെ പാപത്തിനു പരിഹാരം വരുത്തേണ്ടതിനു കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ട യേശുവിനെ ദൈവം പരസ്യമായി മനുഷ്യ വര്‍ഗ്ഗത്തിന് മുന്‍പാകെ നിര്‍ത്തിയിരിക്കുന്നു. അവനെ സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് കൊടുത്തിരിക്കുന്നു. അന്ന് ആദാമിനും ഇന്ന് നമുക്കും ഉള്ളത് ഒരേ പോലെയുള്ള അവസരമാണ് എന്ന് സാരം. ബൈബിളില്‍ വെളിപ്പെടുന്ന ദൈവം മുഖപക്ഷമില്ലാത്തവനാണ്!!!
ഇനി വിലക്കപ്പെട്ട പഴം കഴിച്ചു പാപികളായിത്തീര്‍ന്ന മനുഷ്യരെ എന്തിനാണ് ദൈവം തോട്ടത്തില്‍ നിന്ന് പുറത്താക്കിയത്? “പാപം ചെയ്ത മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം കൂടി പറിച്ചു തിന്നു എന്നേക്കും ജീവിക്കാന്‍ ഇടയാകരുത്” എന്നതിനാലാണ് ദൈവം മനുഷ്യരെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കിയത് (ഉല്പ. 3:22-24) എന്ന് ബൈബിള്‍ പറയുന്നു. ‘പാപം ചെയ്ത ദേഹി മരിക്കണം’ എന്നുള്ളത് ദൈവനീതിയാണ്. പാപികളായ മനുഷ്യരെ വീണ്ടെടുക്കെണ്ടതിനു പാപമില്ലാത്ത ഒരു മനുഷ്യന്‍ മനുഷ്യവര്‍ഗ്ഗത്തിന്‍റെ പ്രതിനിധിയായി മരിക്കണം എന്നുള്ളതും ദൈവനീതിയാണ്. മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നാല്‍ ഇത് രണ്ടും സംഭവിക്കുകയില്ല, അവന്‍ മരണമില്ലാത്ത പാപിയായി എന്നുമെന്നേക്കും ജീവിക്കേണ്ടി വരും! അവനെ വീണ്ടെടുക്കേണ്ടതിനു ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചിട്ടും കാര്യമില്ല. കാരണം, മനുഷ്യന്‍ ജീവവൃക്ഷത്തിന്‍റെ ഫലം പറിച്ചു തിന്നു മരണമില്ലാത്തവനായിത്തീര്‍ന്നിരിക്കയാല്‍ മനുഷ്യനായി അവതരിച്ച ദൈവപുത്രനും മരിക്കാന്‍ കഴിയാതെ വരും!! അതൊഴിവാക്കേണ്ടതിനാണ് ദൈവം അവരെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയത്!!!
മനുഷ്യന്‍ പാപത്തിന്‍റെ ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് മരണമില്ലാത്തവനായി എന്നന്നേക്കും ജീവിക്കുന്നത് ഒന്ന് സങ്കല്പിച്ചു നോക്കുക. ഹിറ്റ്ലര്‍, മുസ്സോളിനി, സ്റ്റാലിന്‍, പോള്‍പോട്ട്, ബിന്‍ലാദന്‍, മുല്ലാ ഒമര്‍, കലിഗുള, നീറോ തുടങ്ങിയ മനുഷ്യര്‍ക്ക് കീഴില്‍ ആയിപ്പോകുന്ന മാനവകുലം അതില്‍ നിന്നൊരു മോചനമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ നരകിക്കും. മനുഷ്യന്‍റെ അന്ധമായ ലാഭക്കൊതിയുടെ നേര്‍ചിത്രമായി ഇന്ന് നമ്മുടെ മുമ്പാകെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ കാര്യം ഓര്‍ക്കുക. പാപത്തില്‍ അകപ്പെട്ട മനുഷ്യന് മരണമില്ലാത്ത അവസ്ഥയായിരുന്നെങ്കില്‍ ഇവരും ഇവരെപ്പോലെയുള്ള മറ്റനേകരും ഈ ദുരിതവും പേറി എന്നെന്നേക്കും ജീവിക്കേണ്ടി വരുന്നത് എത്ര ഭയാനകം!!
തീര്‍ച്ചയായും മനുഷ്യ വര്‍ഗ്ഗത്തെ മുഴുവന്‍ യഹോവയായ ദൈവം സ്നേഹിച്ചതുകൊണ്ടുതന്നെയാണ് അന്ന് ആദാമിനെ ഏദന്‍ തോട്ടത്തില്‍ നിന്ന് പുറത്താക്കി തിരിഞ്ഞു കൊണ്ടിരുന്ന വാളിന്‍റെ ജ്വാലയുമായി കെരൂബുകളെ തോട്ടത്തിനു കാവല്‍ നിറുത്തിയത്. യഹോവയായ ദൈവം അന്നത് ചെയ്തില്ലായിരുന്നു എങ്കില്‍, പിന്നെ നമുക്ക് ഒരു രക്ഷാമാര്‍ഗ്ഗവും ഉണ്ടാകുമായിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം!!!
15 Comments on “യഹോവയായ ദൈവം മനുഷ്യനെ ഏദന്‍ തോട്ടത്തില്‍നിന്ന് പുറത്താക്കിയതെന്തുകൊണ്ട്?”
good thoughts
Good post.. the new look is also very good! all the best!!
Thanks for this post… we are re posting it in our web site: pls visit: http://www.tbnministry.com/?p=2332
May God bless ur ministry!
A bit surpiresd it seems to simple and yet useful.
This site is like a clsasorom, except I don’t hate it. lol
very good
വളരെ വിജ്ഞാനപ്രദമായ ലേഖനങ്ങള്‍. അനേകരുടെ ഇരുണ്ടുപോയ കണ്ണുകള്‍ പ്രകാശിപ്പിക്കപ്പെടുവാന്‍ താങ്കളുടെ ലേഖനങ്ങള്‍ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു…
Exciting.GOD BLESS YOU BROTHER…
മേല്‍പ്പറഞ്ഞത് മാത്രം ആല്ല , കാരണങ്ങള്‍. പാപം ചെയ്തപ്പോള്‍ വന്ന അവസ്ഥാമാറ്റത്തില്‍ പിന്നെ തോട്ടത്തില്‍ ജീവിതം ദുസഹം ആയിരുന്നു. ജീവവൃക്ഷത്തിന്റെ ഭലം നമ്മുക്ക് തരുവാന്‍ വേണ്ടിയുള്ളത് തന്നെയാണ്. എന്നാല്‍ ഉണ്ടായുടനെ കുഞ്ഞിനു എല്ലാ ആഹാരവും കൊടുക്കുമോ? പിന്നെ പാപാവസ്ഥയില്‍ മരണമില്ലാതെ തോട്ടത്തിനു പുറത്തു ഉഴാലാതിരിക്കാനും , യേശുവിന്‍റെ വരവിങ്കല്‍ വീണ്ടും ആ തോട്ടത്തില്‍ പ്രവേശിക്കാനുള്ള അവസ്ഥ നമ്മുക്ക് വീണ്ടും ലഭിക്കും ( ഞാന്‍ അതിനെ വീണ്ടും ജനനം എന്ന് വിളിക്കുന്നു.) അതുനു ശേഷം ആ ജീവന്‍റെ വൃക്ഷത്തില്‍ നിന്നും നമ്മുക്ക് ഭക്ഷിക്കാം .
———-
വെളിപ്പാടു – 22:2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു.
വെളിപ്പാടു – 22:19
ഈ പ്രവചന പുസ്തകത്തിലെ വചനത്തിൽ നിന്നു ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാൽ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവന്നുള്ള അംശം ദൈവം നീക്കിക്കളയും
good thoughts
This knowledge is from heaven indeed…and you are doing the duties of a true christian as Jeasus told. God bless you brother..
Super
Wonderful explanation… Thangs alot.
Thanks