About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മര്‍ക്കോസ് 10:17,18 പ്രകാരം യേശുക്രിസ്തു ദൈവമല്ലല്ലോ?

    ചോദ്യം: യേശു വഴിയിലേക്കിറങ്ങിയപ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി ചോദിച്ചു: നല്ലവനായ ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തുചെയ്യണം? യേശു അവനോടു ചോദിച്ചു: എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്? ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല (മര്‍കോസ് 10:17-18). യേശുക്രിസ്തുവിന്‍റെ ഈ ചോദ്യത്തില്‍ നിന്നും പ്രസ്താവനയില്‍ നിന്നും തെളിയുന്നത് താന്‍ ദൈവമല്ല എന്നല്ലേ?

     

    മറുപടി: യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കേണ്ടതിനു ക്രിസ്ത്യാനികള്‍ സാധാരണ ഉയോഗിക്കുന്ന വാക്യമാണിത്. അതേ വാക്യം തന്നെ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തിനെതിരെ ഉപയോഗിക്കുകയാണ് ഇന്ന് ദാവാപ്രവര്‍ത്തകര്‍ . പരിശുദ്ധാത്മാവിനാല്‍ വിരചിതമായ ബൈബിളില്‍ ഉള്ള സത്യങ്ങള്‍ മനസ്സിലാക്കാന്‍ പരിശുദ്ധാത്മാവ്‌ ലഭിച്ചവര്‍ക്ക് മാത്രമേ കഴിയൂ എന്ന സത്യം ഒന്നുകൂടി ഉറപ്പിക്കപ്പെടുകയാണ് ദാവാക്കാരുടെ ഈ ചോദ്യത്തിലൂടെ. പരാമര്‍ശിത വേദഭാഗത്ത് “ഞാന്‍ നല്ലവനല്ല, ദൈവം മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ? ദാവാക്കാരുടെ വാദം കേട്ടാല്‍ തോന്നുക, “ഞാനൊക്കെ മഹാ മോശമാണ്, ഒരു ഗുണവും ഇല്ലാത്തവന്‍, ദൈവം ഒരാള് മാത്രമേ നല്ലവനുള്ളൂ” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടെന്നാണ്.

     

    ഇനി നമുക്ക്‌ യേശുവിന്‍റെ വാക്കുകള്‍ അപഗ്രഥിച്ചു നോക്കാം:

     

    “എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?”

     

    ലോകത്തുള്ള സകല മതങ്ങളുടേയും സ്ഥാപകര്‍ തങ്ങളെക്കുറിച്ചല്ല, തങ്ങള്‍ കൊണ്ടുവന്ന ആശയത്തെക്കുറിച്ച് അല്ലെങ്കില്‍ സന്ദേശത്തെക്കുറിച്ചാണ് ജനങ്ങളോട് ചോദിക്കുക. തങ്ങളുടെ വ്യക്തിത്വം അല്ല, മറിച്ചു തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ആണ് ചര്‍ച്ച ചെയ്യപ്പെടേണ്ടതും പിന്തുടരപ്പെടേണ്ടതെന്നും അവര്‍ പറയും. എന്നാല്‍ മറ്റു പല വിഷയത്തിലും എന്നപോലെ ഈ വിഷയത്തിലും യേശുക്രിസ്തു മാത്രം ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായി നിലകൊള്ളുന്നു. ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ “യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു” എന്നതല്ല, മറിച്ച് “യേശു ക്രിസ്തു ആരാണ്” എന്നതിലാണ് അടങ്ങിയിരിക്കുന്നത്. ക്രിസ്തു മാര്‍ഗ്ഗത്തിന്‍റെ കേന്ദ്രബിന്ദു യേശുക്രിസ്തു എന്ന വ്യക്തി പ്രഭാവമാണ്. ഇത് യേശുക്രിസ്തു ആവര്‍ത്തിച്ചു വെളിപ്പെടുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ നോക്കാം:

     

    “യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്‍റെ  ശിഷ്യന്മാരോടു: “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലര്‍ യോഹന്നാന്‍ സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറെ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്നു അവര്‍ പറഞ്ഞു.  “നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു” എന്നു അവന്‍ ചോദിച്ചതിന്നു ശിമോന്‍ പത്രൊസ് ‘നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു’ എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബര്‍യോനാശിമോനെ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു” (മത്തായി.16:13-17) എന്ന് പറഞ്ഞു.

     

    ഇവിടെ യേശു ക്രിസ്തുവിന്‍റെ ചോദ്യം “ജനങ്ങള്‍ മനുഷ്യപുത്രന്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് എന്ത് പറയുന്നു” എന്നല്ല. പ്രത്യുത, “ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്ന് പറയുന്നു” എന്നതാണ്. യേശു ക്രിസ്തു എന്ന ആളത്തത്തെ മനസ്സിലാക്കി അംഗീകരിക്കാതെ യേശുവിന്‍റെ പഠിപ്പിക്കലുകളെ മാത്രം പിന്തുടര്‍ന്നിട്ട് യാതൊരു കാര്യവുമില്ല എന്ന് അര്‍ത്ഥം! ഇത് യേശുക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്.

     

    “അവന്‍ അവരോടു: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍ നിന്നുള്ളവന്‍; നിങ്ങള്‍ ഈ ലോകത്തില്‍ നിന്നുള്ളവര്‍, ഞാന്‍ ഈ ലോകത്തില്‍ നിന്നുള്ളവനല്ല. ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു” (യോഹ.8:23,24).

     

    “ഞാന്‍ പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും” എന്നല്ല, മറിച്ച്, “””””””””””ഞാന്‍ അങ്ങനെയുള്ളവന്‍ എന്നു വിശ്വസിക്കാഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും”””””””” എന്നാണു യേശു ക്രിസ്തു പറഞ്ഞത്. പാപമോചനം പ്രാപിക്കണമെങ്കില്‍ യേശുക്രിസ്തു എങ്ങനെയുള്ളവനാണ് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവും അവനിലുള്ള വിശ്വാസവും ഏതൊരുവനും ആവശ്യമാണ്‌ (റോമ.10:14-17). ശിഷ്യന്മാരോട് മാത്രമല്ല, പരീശന്മാരോടും യേശുക്രിസ്തു തന്നെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: “പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോടു: “ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍?” എന്ന് ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു” (മത്തായി.22:41,42).

     

    “ക്രിസ്തു പഠിപ്പിച്ചതിനെക്കുറിച്ച് എന്ത് തോന്നുന്നു” എന്നല്ല, “ക്രിസ്തുവിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു” എന്നാണു ചോദ്യം. യേശുക്രിസ്തുവിന്‍റെ അടുക്കല്‍ വരുന്നവരോട് അവര്‍ തന്നെക്കുറിച്ച് എന്താണ് ധരിച്ചു വെച്ചിട്ടുള്ളത് എന്ന കാര്യം  അവിടുന്ന് ചോദിക്കാറുണ്ട്. ഇവിടേയും അത് തന്നെയാണ് ചെയ്യുന്നത്.

     

    ശമര്യാക്കാരി സ്ത്രീയോട് സംസാരിക്കുമ്പോഴും യേശുക്രിസ്തു തന്‍റെ ആളത്തം അവളുടെ മുന്നില്‍ വെളിപ്പെടുത്തുന്നുണ്ട്: “യേശു അവളോടു: നിന്നോടു സംസാരിക്കുന്ന ഞാന്‍ തന്നേ മശീഹ എന്നു പറഞ്ഞു” (യോഹ.4:26)

     

    യേശുക്രിസ്തുവിന്‍റെ സുപ്രസിദ്ധമായ ഒരു ആഹ്വാനത്തിലും ഇതേ വസ്തുത കാണാന്‍ കഴിയും: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്തായി.11:28).

     

    എന്‍റെ കല്പനകള്‍ പ്രമാണിച്ചു നടന്നാല്‍ നിങ്ങള്‍ക്ക്‌ ആശ്വാസം കിട്ടിയേക്കാം എന്നല്ല യേശുക്രിസ്തു പറഞ്ഞത്, മറിച്ചു ‘എന്‍റെ അടുക്കല്‍ വരിക, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും’ എന്നാണു. ഇവിടേയും യേശുക്രിസ്തു തന്‍റെ വ്യക്തിത്വത്തെ ഉയര്‍ത്തിക്കാണിക്കുകയാണ് ചെയ്യുന്നത്.

     

    ഉപമ പറഞ്ഞപ്പോള്‍ പോലും കര്‍ത്താവ് തന്‍റെ ആളത്തത്തെ മറ്റു പ്രവാചകരില്‍ നിന്നും വ്യത്യസ്തമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. മര്‍ക്കോസ് 12:1-7 വരെയുള്ള വേദഭാഗങ്ങള്‍ നോക്കാം:

     

    “പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞു തുടങ്ങിയതു: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കുംകുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി. കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു. അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു. പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു. അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു. അവന്നു ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു. ആ കുടിയാന്മാരോ: ഇവന്‍ അവകാശി ആകുന്നു; വരുവിന്‍; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു. അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു.”

     

    ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമായി തന്‍റെ മരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട് എന്ന് മാത്രമല്ല, തനിക്ക് മുന്‍പ്‌ വന്നവര്‍ ആരായിരുന്നു എന്നും പറയുന്നു. ആരെയാണ് ഈ ഉപമയില്‍ ദാസന്മാര്‍ എന്ന പദപ്രയോഗം കൊണ്ട് കര്‍ത്താവ് അര്‍ത്ഥമാക്കിയത്? അതറിയണമെങ്കില്‍ പഴയനിയമത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. യിരമ്യാ.7:25-ല്‍ പ്രവാചകന്‍ മുഖാന്തരം യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു:

     

    “നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീം ദേശത്ത് നിന്ന് പുറപ്പെട്ട നാള്‍ മുതല്‍ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരേയും നിങ്ങളുടെ അടുക്കല്‍ പറഞ്ഞയച്ചു വന്നു.”

     

    ആമോസ് 3:7-ല്‍ ഇപ്രകാരം കാണാം:

     

    “യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ക്കു തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.”

     

    തനിക്ക് മുന്‍പ്‌ വന്ന പ്രവാചകന്മാരെല്ലാം വെറും ദാസന്മാര്‍ ആയിരുന്നു എന്നും എന്നാല്‍ താന്‍ ദാസനല്ല, അവകാശിയായ പുത്രന്‍ ആണെന്നും ഈ ഉപമയില്‍ കര്‍ത്താവ് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല, ആ പുത്രന്‍ കൊല്ലപ്പെട്ടെങ്കില്‍ മാത്രമേ അവന്‍റെ അവകാശം മനുഷ്യവര്‍ഗ്ഗത്തിനു ലഭിക്കുകയുള്ളൂ എന്നും തെളിവായി പറയുന്നുണ്ട്.

     

    ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം മര്‍ക്കോസ് 10:18 വ്യാഖ്യാനിക്കാന്‍. യേശുവിന്‍റെ മുന്‍പാകെ വന്ന വ്യക്തിയുടെ ദൈവം ധനമാണ്. അവനോടുള്ള കര്‍ത്താവിന്‍റെ സംസാരത്തില്‍ അത് വളരെ വ്യക്തമാകുന്നുണ്ട്. “കൊല ചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.  അവന്‍ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ പ്രമാണിച്ചു പോരുന്നു എന്നു പറഞ്ഞു” (മര്‍ക്കോസ്. 10:19,20)

     

    ന്യായപ്രമാണത്തിലെ അഞ്ചാം കല്പന മുതലാണ് യേശുക്രിസ്തു അവനോടു പറയുന്നത്. അന്യന്‍റേതായ ഒന്നും മോഹിക്കരുത് എന്ന അവസാന കല്പന പറയുന്നുമില്ല. എന്തുകൊണ്ടാണ് യേശുക്രിസ്തു ആദ്യത്തെ നാല് കല്പനകളും അവസാനത്തെ കല്പനയും ഒഴിവാക്കിയത്? ന്യായപ്രമാണത്തിലെ ആദ്യ നാല് കല്പനകള്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നതാണ്. ആ കാര്യത്തില്‍ അവന്‍ പരാജയമാണ്. അവന്‍റെ ദൈവം പണമാണ്, പണം അവന്‍റെ വിഗ്രഹമാണ്. പണം ഉണ്ടാക്കേണ്ടതിനു ദൈവത്തിന്‍റെ നാമം വൃഥാവാക്കുന്നതിനും അവനു മടിയില്ല, ശബ്ബത്തിലും അവന്‍ പണമുണ്ടാക്കാന്‍ വേണ്ടി അധ്വാനിക്കുന്നവനാണ്. അന്യന്‍റെ മുതല്‍ കണ്ടാല്‍ അത് സ്വന്തമാക്കേണ്ടതിനു അവന്‍ മോഹിക്കുകയും ചെയ്യുന്നു. അവനെക്കുറിച്ചുള്ള ഈ കാര്യങ്ങള്‍ എല്ലാം അറിയാവുന്നതുകൊണ്ടാണ് കര്‍ത്താവ് ഈ കാര്യങ്ങള്‍ ഒഴിവാക്കി അവനോടു ബാക്കി കാര്യങ്ങള്‍ മാത്രം പറയുന്നത്. അവന്‍റെ ദൈവം ധനം ആയതുകൊണ്ടാണ് “യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക” (മാര്‍ക്കോസ്. 10:21) എന്നു പറഞ്ഞത്.

     

    ‘നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുത്താല്‍ നിനക്ക് നിത്യജീവന്‍ ഉണ്ടാകും’ എന്നല്ല, ‘നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും’ എന്നാണ് യേശുക്രിസ്തു പറഞ്ഞത്. സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും എന്ന് പറഞ്ഞാല്‍ “സ്വര്‍ഗ്ഗത്തില്‍ പോകും” എന്നല്ല അര്‍ത്ഥം എന്ന് പ്രത്യേകം ശ്രദ്ധിക്കണം. ‘സ്വിസ്സ് ബാങ്കില്‍ എനിക്ക് നിക്ഷേപം ഉണ്ടാകും’ എന്ന് പറഞ്ഞാല്‍ ‘ഞാന്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പോകും’ എന്നല്ലല്ലോ അര്‍ത്ഥം. നിത്യജീവന്‍ ഉണ്ടാകണമെങ്കില്‍ എന്ത് ചെയ്യണം എന്ന് തൊട്ടു താഴെ തന്നെ കര്‍ത്താവ്‌ പറയുന്നുണ്ട്: “പിന്നെ വന്നു എന്നെ അനുഗമിക്ക.” അവന്‍റെ ദൈവമായിരിക്കുന്ന ധനത്തെ മാറ്റിക്കളഞ്ഞിട്ടു പകരം അവിടെ അവന്‍റെ ദൈവമായിട്ടു അഥവാ കര്‍ത്താവായിട്ടു യേശുക്രിസ്തുവിനെ സ്വീകരിക്കുക എന്നതാണ് നിത്യജീവന്‍ പ്രാപിക്കുവാനുള്ള ഉപാധിയായിട്ടു കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞത്. അവനോടു മാത്രമല്ല, എല്ലാവരോടും ബൈബിള്‍ പറയുന്നത് ഈ സന്ദേശം തന്നെയാണ്. മനുഷ്യര്‍ ദൈവങ്ങളായിക്കരുതി ആരാധിക്കുന്ന എല്ലാത്തിനേയും (മതങ്ങളിലെ ദൈവങ്ങള്‍ മാത്രം അല്ല, ധനം, പ്രശസ്തി, അധികാരം, രാഷ്ട്രീയം എന്നിവയെല്ലാം ഇതിന്‍റെ പരിധിയില്‍ വരും) ഒഴിവാക്കി യേശുവിനെ തന്‍റെ കര്‍ത്താവായി സ്വീകരിക്കുക. അപ്പോള്‍ അവന്‍ രക്ഷിക്കപ്പെടും. രക്ഷ എന്നത് ശിക്ഷയില്‍ നിന്നുള്ള വിടുതലാണ്. ദൈവത്തിന്‍റെ ന്യായവിധിയില്‍ നിന്നുള്ള വിടുതല്‍ !!

     

    “എന്തുകൊണ്ടാണ് നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്?” എന്ന ചോദ്യത്തിന്‍റെ അര്‍ത്ഥം “ഞാന്‍ ആരാണെന്ന് മനസ്സിലാക്കിയിട്ട് തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌” എന്നാണ്. തന്‍റെ ആളത്തം അവന്‍റെ മുന്‍പാകെ വെളിപ്പെടുത്തുവാന്‍ വേണ്ടിയാണ് ആ ചോദ്യം ചോദിക്കുന്നത്. അടുത്ത വാചകത്തില്‍ ഈ കാര്യം കൂടുതല്‍ തെളിയുന്നു: “ദൈവം ഒരുവനല്ലാതെ നല്ലവനായി ആരും ഇല്ല.”

    ‘ദൈവം മാത്രമേ നല്ലവനായി ഉള്ളൂ, നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നു. ഞാന്‍ ദൈവമാണെന്ന് അറിഞ്ഞു തന്നെയാണോ നീ എന്നെ നല്ലവന്‍ എന്ന് വിളിക്കുന്നത്‌?” എന്നതാണ് ഇവിടെ യേശുക്രിസ്തു വിവക്ഷിക്കുന്നത്. യേശുക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കാന്‍ ഞങ്ങള്‍ സാധാരണ ഉപയോഗിക്കാറുള്ള വാക്യം ആണിത് എന്ന് ഞാന്‍ ആരംഭത്തില്‍ത്തന്നെ പറഞ്ഞത് ഇതുകൊണ്ടാണ്.

     

    ‘യേശുക്രിസ്തു നല്ലവനല്ല’ എന്ന് അവനെ അറിഞ്ഞ ഒരാളും പറയുകയില്ല. അവന്‍റെ ജീവിതം പരിശോധിച്ച അവന്‍റെ അനുയായികളും എതിരാളികളും ഒരു പോലെ സമ്മതിക്കുന്ന കാര്യമാണ് “അവന്‍ നല്ലവനാണ്” എന്നത്. തന്നെ ക്രൂശിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന എതിരാളികളോട് യേശുക്രിസ്തുതന്നെ ഒരിക്കല്‍ ചോദിച്ചു: “നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” (യോഹ.8:46). ഈ ചോദ്യത്തിന്‍റെ അര്‍ത്ഥം, “ഞാന്‍ ചെയ്ത ഇന്ന കാര്യം പാപമാണ് എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും കഴിയുമോ?” എന്നതാണ്. അവനെ കൊല്ലാന്‍ ആഗ്രഹിച്ചു നടന്ന ഒരാള്‍ക്കും അവന്‍ ചെയ്ത ഏതെങ്കിലും കാര്യം തെറ്റായതാണ് എന്ന് അവനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. അവന്‍റെ ജീവിതത്തില്‍ പാപമേ ഉണ്ടായിരുന്നില്ല. ബൈബിള്‍ ഇത് വ്യക്തമാക്കുന്നുണ്ട്:

     

    “അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല” (1.പത്രോസ്.2:22)

     

    “പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്നു, അവന്‍ നമുക്കു വേണ്ടി പാപം ആക്കി” (2.കൊരി.5:21).

     

    “പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല” (1.യോഹ.3:5).

     

    അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍ പാപം അറിഞ്ഞിട്ടില്ല; അവനില്‍ പാപം ഇല്ല എന്ന് ബൈബിള്‍ സ്വച്ഛസ്ഫടിക സമാനം വ്യക്തമാക്കുമ്പോള്‍ “അവന്‍ നല്ലവനല്ല” എന്ന് വാദിക്കാന്‍ ആര്‍ക്കു കഴിയും? അവന്‍ നല്ലവനാണ്, ദൈവം ഒരുവന്‍ മാത്രമേ നല്ലവന്‍ ഉള്ളൂ എന്ന് അവന്‍ പറഞ്ഞിട്ടുമുണ്ട്. അര്‍ത്ഥം സുവ്യക്തമാണ് സുഹൃത്തേ. അവന്‍ ദൈവമാണെന്ന് അവകാശപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. ഖുര്‍ആന്‍റെ ഭൂമികയിലും പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടല്ല, ബൈബിള്‍ വായിക്കേണ്ടത്. മറിച്ച്, ബൈബിളിന്‍റെ വീക്ഷണകോണിലൂടെ ആയിരിക്കണം. നിങ്ങളുടെ മതഗ്രന്ഥവും പ്രവാചകനും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ബൈബിളിന്‍റെ മുകളില്‍ ആരോപിക്കാന്‍ നില്‍ക്കരുത്. ബൈബിള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മാത്രം ബൈബിളില്‍ നിന്ന് മനസ്സിലാക്കുക. ആ മനസ്സിലാക്കിയ കാര്യങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യുക. അല്ലാതെ തോന്നലുകളുടെയും മുന്‍വിധികളുടേയും അടിസ്ഥാനത്തില്‍ യേശുക്രിസ്തുവിന്‍റെ ദൈവത്വത്തെയും ബൈബിളിന്‍റെ ദൈവികതയെയും ചോദ്യം ചെയ്യാന്‍ വരരുത്.

    13 Comments on “മര്‍ക്കോസ് 10:17,18 പ്രകാരം യേശുക്രിസ്തു ദൈവമല്ലല്ലോ?”

    • Sabu John
      15 August, 2012, 8:23

      nice explanation 🙂

    • 6 November, 2012, 21:20

      Now I know who the brainy one is, I’ll keep lokiong for your posts.

    • John
      24 August, 2012, 8:03

      Well said

    • Ani W
      27 August, 2012, 18:53

      very nice explanation

    • 6 November, 2012, 13:49

      Many many qaluity points there.

    • saji dk
      4 October, 2012, 4:27

      Nice blog..informative…i like it …thanks

    • 8 October, 2012, 7:02

      nce……

    • 6 November, 2012, 9:55

      If information were soccer, this would be a gooooaol!

    • maji
      1 December, 2012, 17:25

      ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിത്തറ “യേശു ക്രിസ്തു എന്ത് പഠിപ്പിച്ചു” എന്നതല്ല, മറിച്ച് “യേശു ക്രിസ്തു ആരാണ്” എന്നതിലാണ് അടങ്ങിയിരിക്കുന്നത്. യേശു ക്രിസ്തു പഠിപിച്ചത് പഠിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍………..

    • sathyasnehi
      3 December, 2012, 5:42

      യേശു ക്രിസ്തു പഠിപ്പിച്ചത് എന്താണ് എന്ന് നല്ലവണ്ണം പഠിച്ചിട്ട് തന്നെയാണ് ഇവിടെ സംസാരിക്കാന്‍ വന്നിരിക്കുന്നത്. ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ അനുസരിച്ച് നടന്നാല്‍ അല്ല, യേശുക്രിസ്തുവിനെ കര്‍ത്താവും രക്ഷിതാവും ആയി ഹൃദയത്തിലേക്ക്‌ സ്വീകരിച്ചാല്‍ ആണ് പാപമോചനം ലഭിക്കുന്നത്. അങ്ങനെ പാപമോചനം ലഭിച്ച വ്യക്തികള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ ആവശ്യമായ കല്പനകളാണ് യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലില്‍ ഉള്ളത്. യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലിന്‍റെ പതിനാറല്ല, പതിനാറായിരം അയലത്ത് പോലും വരാന്‍ യോഗ്യതയില്ലാത്ത കാര്യങ്ങള്‍ പഠിപ്പിച്ച മുഹമ്മദിനെ മാനവരില്‍ മഹോന്നതനായി കാണുന്നവരാണ് ഞങ്ങളെ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കല്‍ എന്താണെന്ന് പഠിപ്പിക്കാന്‍ വരുന്നത്.

      കര്‍ത്താവിന്‍റെ ഒരു പഠിപ്പിക്കല്‍ ഞാന്‍ താഴെ കൊടുക്കുന്നു:

      “38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
      39 ഞാനോ നിങ്ങളോടു പറയുന്നതുദുഷ്ടനോടു എതിര്‍ക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
      40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
      41 ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു അവനോടുകൂടെ പോക.
      42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
      43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
      44 ഞാനോ നിങ്ങളോടു പറയുന്നതുനിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ ;
      45 സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
      46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
      47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
      48 ആകയാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍ ” (മത്തായി.5:38-48)

      ഇനി താങ്കള്‍ വേറെ ഒരു പോസ്റ്റില്‍ നല്‍കിയ ഒരു ഇസ്ലാമിക വെബ്‌സൈറ്റില്‍ നിന്നുള്ള കാര്യം താഴെ കൊടുക്കാം:

      “സ്വഫാ മലയില്‍
      അബൂത്വാലിബിന്‍റെ സംരക്ഷണം ഉറപ്പായപ്പോള്‍ അവിടുന്ന് ഒരു ദിവസം സ്വഫാ മലയുടെ നെറുകയില്‍ കേറി പ്രഖ്യാപിച്ചു. ഓ സ്വബാഹാഹ്!(2) അപ്പോള്‍ ഖുറൈശ് ഗോത്രത്തിലെ ഉപശാഖകളെല്ലാം അവിടെ സമ്മേളിച്ചു. അദ്ദേഹം അവരെയെല്ലാം തൌഹീദും പ്രവാചകത്വവും അംഗീകരിക്കാനും അന്ത്യനാളിലെ വിചാരണയില്‍ വിശ്വസിക്കാനും ക്ഷണിച്ചു. ഈ സംഭവം ബുഖാരി ഇബ്നു അബ്ബാസില്‍ നിന്ന് ഇങ്ങനെ ഉദ്ധരിക്കുന്നു. നബി തിരുമേനി(സ)ക്ക് “നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് നീ താക്കീതു നല്കുകയും ചെയ്യുക’ എന്ന സൂക്തമവതരിച്ചപ്പോള്‍ അദ്ദേഹം സ്വഫാ കുന്നിന്‍റെ മുകളില്‍ കേറി ഇങ്ങനെ വിളംബരം ചെയ്തു. ഹേ, ഫിഹ്റ് ഗോത്രക്കാരേ! ഹേ., അദിയ്യ് ഗോത്രക്കാരേ (രണ്ടും ക്വുറൈശ് ഗോത്രത്തിലെ ശാഖകള്‍) ഉടനെ അവരെല്ലാം അവിടെ സമ്മേളിച്ചു. എത്തിച്ചേരാന്‍ കഴിയാത്തവര്‍ പ്രതിനിധികളെ നിയോഗിച്ചു. അബൂലഹബും സന്നിഹിതനായി. നബി(സ) പറഞ്ഞു: ഈ താഴ്വരയില്‍ അശ്വരൂഢരായ ഒരു സൈന്യം നിങ്ങളെ ആക്രമിക്കാന്‍ സജ്ജരായി നില്ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അവര്‍: അതെ, നീ സത്യം പറയുന്നതായിട്ടല്ലാതെ ഞങ്ങള്‍ക്കറിയില്ല. അദ്ദേഹം: എന്നാല്‍, നിങ്ങള്‍ക്ക് വരാനിരിക്കുന്ന കഠിനശിക്ഷയെക്കുറിച്ചു താക്കീതു നല്കുന്ന ദൈവദൂതനാണ് ഞാന്‍. അപ്പോള്‍ അബൂലഹബ്: നിനക്കെന്നെന്നും നാശം! ഇതിനാണോ നീ ഞങ്ങളെ വിളിച്ചു ചേര്‍ത്തത്? അപ്പോള്‍ അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു എന്ന അധ്യായം അവതരിച്ചു.(3)”

      മസദ് എന്ന ഈ അദ്ധ്യായത്തിന്‍റെ പൂര്‍ണ്ണ രൂപം ദാ, താഴെ കൊടുക്കാം:

      “അബൂലഹബിന്‍റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു.
      അവന്‍റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല.
      തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്‌.
      വിറകുചുമട്ടുകാരിയായ അവന്‍റെ ഭാര്യയും.
      അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.”

      ഒരു മനുഷ്യനെ ഇതിനേക്കാള്‍ കൂടുതല്‍ ശപിക്കാനില്ല. എന്ത് കാരണം കൊണ്ടാണ് ഇങ്ങനെ ഒരു മനുഷ്യനേയും അയാളുടെ ഭാര്യയേയും ശപിക്കുന്നതു? സംഭവം ലളിതം, അയാള്‍ മുഹമ്മദിന്‍റെ പ്രവാചകത്വത്തെ അംഗീകരിച്ചില്ല എന്നുള്ളത് തന്നെ. യേശു ക്രിസ്തുവിനെ അംഗീകരിക്കാതിരുന്നവരെ യേശുക്രിസ്തു ഒരിക്കലും ശപിച്ചിട്ടില്ല എന്ന് മാത്രമല്ല, തന്നെ ക്രൂശിച്ചവര്‍ക്ക് വേണ്ടിയും കൂടി പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്.

      രണ്ടു പേരുടേയും പഠിപ്പിക്കലുകള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. അതുകൊണ്ട് മുഹമ്മദിന്‍റെ അനുയായികള്‍ യേശുക്രിസ്തുവിന്‍റെ അനുയായികളെ യേശുക്രിസ്തുവിന്‍റെ പഠിപ്പിക്കലുകളെ കുറിച്ച് ക്ലാസ്‌ എടുക്കാന്‍ വരണമെന്നില്ല…

    • acn
      23 June, 2013, 12:39

      വ്യക്തമായ ഉത്തരം നല്‍കാതെ ഒളിച്ചോടാനുളള ശ്രമം വ്യക്തം.. പുവര്‍ ഫെല്ലോസ്… 

    • sathyasnehi
      13 January, 2014, 8:44

      ദാവാക്കാര്‍ എന്നും അങ്ങനെയാണ്, കൃത്യമായ ഒരുത്തരം ഒരിക്കലും അവര്‍ക്ക്‌ നല്‍കാന്‍ കഴിയാത്തത് കൊണ്ട് അവര്‍ എന്നും ക്രിസ്ത്യാനികളുടെ മുന്നില്‍ നിന്ന് ഒളിച്ചോടുകയെ ഉള്ളൂ, താങ്കള്‍ പറഞ്ഞത് പോലെ വെരി പൂവര്‍ ഫെല്ലോസ്‌… പ്യാവങ്ങള്‍….

    • 12 December, 2016, 13:18

      Amazing! Itts actually amazing paragraph, I have got much clear idea
      on the toplic of from this post.

    Leave a Comment