About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (3)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍ 

     

    മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ വീഴുന്ന കുഞ്ഞുങ്ങള്‍ ഏതാനും നിമിഷങ്ങള്‍ കൊണ്ട് കരിക്കട്ടയായി മാറുകയും ചെയ്യും. ഈ കൊടും ക്രൂരതയ്ക്കാണ് അഗ്നിപ്രവേശം ചെയ്യിക്കുക എന്ന് പറയുന്നത്! ഇത് മാത്രമല്ല, അന്നത്തെ കനാന്‍ ദേവീ-ദേവന്മാരില്‍ ഭൂരിഭാഗവും മനുഷ്യരക്തം ആവശ്യപ്പെട്ടിരുന്നവരായിരുന്നു. അതുകൊണ്ടാണ് യഹോവയായ ദൈവം അന്യദൈവങ്ങളെ ആരാധിക്കരുതെന്നു യിസ്രായേല്‍മക്കളോട് അമര്‍ച്ചയായി കല്‍പിച്ചത്‌. എന്നിട്ടും പില്‍ക്കാലത്ത് യിസ്രായേല്‍ ഈ മ്ലേച്ഛകൃത്യം ചെയ്തിരുന്നു, രാജാക്കന്മാര്‍ അടക്കം!! ഇതാ തെളിവുകള്‍:

     

    “അന്നു ശലോമോന്‍ യെരൂശലേമിന്നു എതിരെയുള്ള മലയില്‍ മോവാബ്യരുടെ മ്ളേച്ഛവിഗ്രഹമായ കെമോശിന്നും അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മോലേക്കിന്നും ഓരോ പൂജാഗിരി പണിതു. തങ്ങളുടെ ദേവന്മാര്‍ക്കും ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകലഭാര്യമാര്‍ക്കും വേണ്ടി അവന്‍ അങ്ങനെ ചെയ്തു” (1.രാജാ.11:7,8).

     

    “അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു” (2.രാജാ.17:17).

     

    അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കു വേണ്ടി കൊന്ന ശേഷം അന്നു തന്നേ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കേണ്ടതിന്നു അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവില്‍ ചെയ്തതു” (യെഹ.23:39).

     

    “അതുകൊണ്ടു നീ യിസ്രായേല്‍ഗൃഹത്തോടു പറയേണ്ടതു: യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നേ അശുദ്ധമാക്കുവാനും അവരുടെ മ്ളേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ? നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവശേം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നേ അശുദ്ധമാക്കുന്നു; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ ചോദിച്ചാല്‍ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാല്‍, എന്നാണ ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാടു” (യെഹ.20:31).

     

    “അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകള്‍ക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു. അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍ കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു” (2.രാജാ.16:3,4).

     

    “അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ ഒക്കെയും ഉപേക്ഷിച്ചുകളഞ്ഞു, തങ്ങള്‍ക്കു രണ്ടു കാളകൂട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ചു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു ബാലിനെയും സേവിച്ചുപോന്നു. അവര്‍തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു. അതുനിമിത്തം യഹോവ യിസ്രായേലിനോടു ഏറ്റവും കോപിച്ചു. അവരെ തന്‍റെ സന്നിധിയില്‍ നിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല” (2.രാജാ,17:17).

     

    “അവ്വക്കാര്‍ നിബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീം ദേവന്മാരായ അദ്രമേലെക്കിന്നും അനമേലെക്കിന്നും തങ്ങളുടെ മക്കളെ അഗ്നിപ്രവേശനം ചെയ്യിച്ചു” (2.രാജാ.17:31).

     

    “അവന്‍ തന്‍റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു” (2.രാജാ.21:6)

     

    “അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി. അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. അവന്‍ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു” (2.ദിനവൃത്താന്തം. 28:2-4).

     

    “നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു. നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവക്കു ഏല്പിച്ചുകൊടുത്തതു?” (യെഹ.16:20,21)

     

    “ഞാന്‍ യഹോവ എന്നു അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന്നു അവര്‍ എല്ലാകടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതില്‍ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാല്‍ അശുദ്ധമാക്കി” (യെഹ.20:26).

     

    താന്‍ മാത്രമാണ് സത്യദൈവം എന്നുള്ളതുകൊണ്ട് മാത്രമല്ല അന്യദേവന്മാരെ സേവിക്കരുതെന്നു യഹോവയായ ദൈവം കല്പനയിട്ടത്, ഈ മ്ലേച്ഛമായ അവസ്ഥയിലേക്ക് അവയെ ആരാധിക്കുന്നവര്‍ പോകേണ്ടി വരും എന്നുള്ളതു കൊണ്ടും കൂടിയാണ്. “ഞാന്‍ വിശുദ്ധനായിരിക്കുന്നത് പോലെ നിങ്ങളും വിശുദ്ധനായിരിപ്പിന്‍” എന്ന് യഹോവയായ ദൈവം ന്യായപ്രമാണത്തില്‍ ആവര്‍ത്തിച്ചു കല്പനയിടുന്നതിനു കാരണവും ഇതുതന്നെ!! കനാന്‍ ദേശത്തുണ്ടായിരുന്നവര്‍ ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരുന്നവരാണ്. ദൈവവചനം പറയുന്നത് നോക്കുക:

     

    “ഇവയില്‍ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാല്‍ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേല്‍ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദ്ദിച്ചുകളയുന്നു. ഈ മ്ളേച്ഛത ഒക്കെയും നിങ്ങള്‍ക്കു മുമ്പെ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായി തീര്‍ന്നു. നിങ്ങള്‍ക്കു മുമ്പെ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദ്ദിച്ചു കളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കീട്ടു നിങ്ങളെയും ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം” (ലേവ്യാ.18:24-27).

     

    “ആകയാല്‍ നിങ്ങള്‍ക്കു മുമ്പെ നടന്ന ഈ മ്ളേച്ഛമര്യാദകളില്‍ യാതൊന്നും ചെയ്യാതെയും അവയാല്‍ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യാ.18:30).

     

    “ആകയാല്‍ നിങ്ങള്‍ കുടിയിരിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദ്ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാചട്ടങ്ങളും സകലവിധികളും പ്രമാണിച്ചു ആചരിക്കേണം. ഞാന്‍ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുതു; ഈ കാര്യങ്ങളെ ഒക്കെയും ചെയ്തതുകൊണ്ടു അവര്‍ എനിക്കു അറെപ്പായി തീര്‍ന്നു” (ലേവ്യാ.20:22,23).

    “നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ളേച്ഛതകള്‍ നീ പഠിക്കരുതു. തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അജ്ഞനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയില്‍ കാണരുതു. ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവേക്കു വെറുപ്പു ആകുന്നു; ഇങ്ങനെയുള്ള മ്ളേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നു. നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം. നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കുകേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല” (ആവ.18:9-14).

     

    “നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പില്‍നിന്നു ഛേദിച്ചുകളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞു അവരുടെ ദേശത്തു പാര്‍ക്കുംമ്പോഴും അവര്‍ നിന്‍റെ മുമ്പില്‍നിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ചു കണിയില്‍ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞു അവരുടെ ദേവന്മാരെക്കുറിച്ചു അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം. നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ  പുത്രീപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ” (ആവ.12:29-31).

     

    “യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ലു നീ കേട്ടിരിക്കുന്നു. എന്നാല്‍ നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പില്‍ കടന്നുപോകുന്നു എന്നു നീ ഇന്നു അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്‍റെ മുമ്പില്‍ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തില്‍ നശിപ്പിക്കയും ചെയ്യും. നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞശേഷം എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തില്‍ പറയരുതു; ആ ജാതിയുടെ ദുഷ്ടതനിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നതു നിന്‍റെ നീതിനിമിത്തവും നിന്‍റെ ഹൃദയപരമാര്‍ത്ഥം നിമിത്തവും അല്ല, ആ ജാതിയുടെ ദുഷ്ടതനിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു യഹോവ സത്യം ചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിന്നും അത്രേ നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പില്‍നിന്നു നീക്കിക്കളയുന്നതു. ആകയാല്‍ നിന്‍റെ ദൈവമായ യഹോവ നിനക്കു ആ നല്ലദേശം അവകാശമായി തരുന്നതു നിന്‍റെ നീതിനിമിത്തം അല്ലെന്നു അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ; നീ മരുഭൂമിയില്‍വെച്ചു നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്നു ഓര്‍ക്ക; മറന്നുകളയരുതു; മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതല്‍ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു” (ആവ.9:1-7).

     

    തെളിവുകള്‍ ഇത്ര മതിയാകുമെന്നു കരുതുന്നു. പാപം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ നാല്  സന്ദര്‍ഭങ്ങള്‍ പഴയനിയമത്തില്‍ നമുക്ക് കാണാന്‍ കഴിയും. നോഹയുടെ കാലത്താണ് ഒന്നാമത്തേത്. ദൈവം ജലപ്രളയത്താല്‍ ആ തലമുറയെ ന്യായം വിധിച്ചു. സോദോം ഗോമൊറാ ആദ്മാ, സെബോയീം, സോവര്‍ (ഇന്നത്തെ ചാവുകടല്‍) പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അന്ന് അഗ്നിയും ഗന്ധകവും ഉപയോഗിച്ച് യഹോവ ന്യായവിധി നടത്തി. കനാനും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പാപമായിരുന്നു അടുത്തത്‌. അവരുടെ മേല്‍ ന്യായവിധി നടത്താന്‍ യഹോവ ഉപയോഗിച്ചത് വെള്ളമോ അഗ്നിയോ ആയിരുന്നില്ല, യിസ്രായേല്‍ ജനത്തെ ആയിരുന്നു. അതിനു കാരണം ദൈവം പറയുന്നത് “യിസ്രായേല്‍ അത് കണ്ടു ഭയപ്പെടണം” എന്നാണു. ആ പ്രദേശത്തു യിസ്രായേല്‍ താമസിക്കുമ്പോള്‍ ഇങ്ങനെയുള്ള മ്ലേച്ഛത പ്രവര്‍ത്തിച്ചാല്‍ യിസ്രായേലിന് നേരെയും യഹോവ ന്യായവിധി നടത്തും എന്ന് അവര്‍ അറിയേണ്ടതിനാണ് അവരെ ഉപയോഗിച്ച് കനാന്യരെ നശിപ്പിച്ചത്!! ദൈവം അത് നടത്തുകയും ചെയ്തു. നാലാമതായി, യിസ്രായേലിന്‍റെ പാപം അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ ദൈവം ആശ്ശൂര്യരെ കൊണ്ടുവന്നു, യിസ്രായേലിലെ പത്തു ഗോത്രങ്ങളെ അടിമകളാക്കി പിടിച്ചു അശ്ശൂരിലേക്ക് കൊണ്ട് പോകാന്‍ ഇടയാക്കി. പിന്നീട് യെഹൂദാ രാജ്യത്തിന് നേരെ ബാബിലോണ്യരെ കൊണ്ടുവന്നു എഴുപതു വര്‍ഷം അവരെ ബാബേലില്‍ അടിമകളാക്കിത്തീര്‍ത്തു! യഹോവ മുഖപക്ഷമില്ലാതെ പാപത്തിനു ശിക്ഷ വിധിക്കുന്ന ദൈവമാണ്!!

     

    നോക്കുക, ദൈവം കണ്ണുമടച്ചു ശിക്ഷിക്കുകയായിരുന്നില്ല.

     

    1. അവര്‍ക്ക് മാനസാന്തരപ്പെടാന്‍ ദീര്‍ഘമായ ഒരു കാലയളവ് കൊടുത്തു.

    2. അവരുടെ ഇടയിലേക്ക് തന്‍റെ സാക്ഷികളെ അയച്ചു പ്രബോധിപ്പിച്ചു.

    3. അവരുടെ അതിക്രമങ്ങള്‍ പട്ടികയിട്ടു നിരത്തി അഥവാ അവരുടെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു.

     

    കഴിഞ്ഞില്ല, ദൈവം കനാന്യരെ ശിക്ഷിച്ചത് നീതിയോടും ന്യായത്തോടും കൂടിയാണ് എന്നുള്ളതിന് വേറെ ചില കാര്യങ്ങള്‍ കൂടി ബൈബിളില്‍ നിന്ന് കാണാന്‍ കഴിയും. ഈ ന്യായവിധികള്‍ നടത്താന്‍ പോകുന്ന യിസ്രായേലിന് ദൈവം ചില പരിമിതികള്‍ നിയമിച്ചു.

     

    ഒന്നാമത്തെ പരിമിതി- അതിര്‍ത്തികളുടെ പരിമിതി. ദൈവം യിസ്രായേലിനോടു പറഞ്ഞു, ‘ഈ സ്ഥലം മുതല്‍ ഈ സ്ഥലം വരെയാണ് നിങ്ങളുടെ അതിര്‍ത്തി. ഈ സ്ഥലത്തിനു പുറത്തു നിങ്ങള്‍ക്ക്‌ ഒന്നും ചെയ്യാന്‍ കഴിയില്ല.’  കനാന്‍ നാട്ടിലെ ജനങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള അവസാനത്തെ അവസരമായിരുന്നു ഇത്.  ആ മ്ലേച്ഛ ദേവന്മാരില്‍ നിന്നും അവരുടെ അധാര്‍മ്മിക സംസ്കാരം നിറഞ്ഞുകിടക്കുന്ന ഭൂപ്രദേശത്തു നിന്നും ഓടി രക്ഷപ്പെടുക! കനാന്‍ ദേശത്തിന്‍റെ അതിര്‍ത്തി കടന്നാല്‍പ്പിന്നെ യിസ്രായേലിന് അവരെ ഒന്നും ചെയ്യാന്‍ പറ്റില്ല!! എന്നാല്‍ തങ്ങളുടെ ദേവന്മാരേയും അവര്‍ അനുശാസിച്ച അധാര്‍മ്മിക ജീവിതത്തേയും വിട്ടു പിരിയാന്‍ കൂട്ടാക്കാതെ ഇരുന്ന ആളുകളെ ദൈവം യിസ്രായേലിന്‍റെ കയ്യാല്‍ ശിക്ഷിച്ചു.

     

    തീര്‍ന്നില്ല, ആവ.21:10-i4 വരെയുള്ള വാക്യങ്ങളില്‍ ദൈവം യിസ്രായേല്‍ ജനത്തിനു വീണ്ടും ഒരു പരിമിതി വെച്ചതായി കാണാം:

     

    “നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ടു നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കയ്യില്‍ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താല്‍, ആ ബദ്ധന്മാരുടെ കൂട്ടത്തില്‍ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കില്‍ നീ അവളെ വീട്ടില്‍ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരെക്കയും നഖം മുറിക്കയും ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടില്‍ പാര്‍ത്തു ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കല്‍ ചെന്നു അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം. എന്നാല്‍ നിനക്കു അവളോടു ഇഷ്ടമില്ലാതെയായെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയക്കേണം; അവളെ ഒരിക്കലും വിലെക്കു വില്‍ക്കരുതു; നീ അവളെ പരിഗ്രഹിച്ചതുകൊണ്ടു അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുതു”

     

    നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, അന്നുണ്ടായിരുന്ന ഒരു സംസ്കാരത്തിലും യുദ്ധത്തടവുകാരികളുടെ കാര്യത്തില്‍ ഇങ്ങനെയൊരു നിയമം ഇല്ലായിരുന്നു എന്നതാണ്. (മുഹമ്മദും കൂട്ടരും യുദ്ധത്തടവുകാരികളോട് ഏര്‍പ്പെട്ടതെങ്ങനെയെന്നു നാം പിന്നാലെ കാണുന്നതാണ്).   യുദ്ധത്തടവുകാരികളായി പിടിക്കപ്പെടുന്ന സ്ത്രീകളെ വിവാഹം ചെയ്യാതെ തൊടുവാന്‍ പോലും അനുവദിക്കാത്ത പിതാവിന്‍റെ ഹൃദയമാണ് ബൈബിളിലെ സത്യദൈവത്തിനുള്ളത്!!

     

    തീര്‍ന്നിട്ടില്ല, എല്ലാവരെയും കൊല്ലുവാനായി പഴയ നിയമത്തില്‍ പറഞ്ഞിട്ടില്ല. പുറപ്പാട് 23:23-ം വാക്യത്തില്‍ അവരെ ഉന്മൂലനം ചെയ്യുക എന്നുള്ള പദം ഉപയോഗിക്കുമ്പോള്‍ പുറ.23:27-ല്‍ കാണുന്നത് “അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുക” എന്നതാണ്. ഇതെങ്ങനെയാണ് മനസ്സിലാക്കേണ്ടത്? സംഖ്യാ.33:52-ല്‍ നിന്ന് നാം മനസ്സിലാക്കുന്നത് നിരായുധരായ ജനങ്ങളെ അവര്‍ പിന്തിരിച്ചു ഓടിപ്പിച്ചു വിട്ടു എന്നതാണ്. അപ്പോള്‍ത്തന്നെ ആയുധധാരികളായ പടയാളികളെ അവര്‍ ഉന്മൂലനം ചെയ്യുകയും ചെയ്തു. രാഷ്ട്രം എന്ന നിലയില്‍ അവരെ തുടച്ചു നീക്കുകയും വ്യക്തികള്‍ എന്ന നിലയില്‍ അവരെ പിന്തിരിപ്പിച്ചു ഓടിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ് പഴയ നിയമത്തില്‍ പറഞ്ഞിരിക്കുന്നത്.

     

    ഇതിനൊരു ഉദാഹരണം സംഖ്യാ പുസ്തകത്തില്‍ നിന്നും കാണാന്‍ കഴിയും. മിദ്യാന്യരാല്‍ വശീകരിക്കപ്പെട്ടു യിസ്രായേല്‍ മക്കള്‍ അന്യദൈവാരാധനയിലേക്കും അവരുടെ ദുര്‍ന്നടപ്പിലേക്കും പോയതായി സംഖ്യ 25-മധ്യായത്തില്‍ കാണാം. യഹോവ തന്‍റെ ജനത്തിന്മേല്‍ ശിക്ഷ വിധിച്ചു, ഇരുപത്തിനാലായിരം യിസ്രായേല്‍ക്കാര്‍ കൊല്ലപ്പെട്ടു. പിന്നീട് ദൈവം മിദ്യാന്യരുടെ മേല്‍ ന്യായവിധി നടത്താന്‍ മോശെയോടു ആവശ്യപ്പെടുന്നത് 31-ം അധ്യായത്തില്‍ കാണാം. സംഖ്യാ പുസ്തകം മുപ്പത്തൊന്നാം അദ്ധ്യായം വായിക്കുമ്പോള്‍ മോശെ മിദ്യാന്യരെ ഉന്മൂലനാശം വരുത്തി എന്നാണു നമുക്ക് തോന്നുക. എന്നാല്‍ അത് ശരിയല്ല എന്ന് നമുക്ക്‌ ന്യായാധിപന്മാരുടെ പുസ്തകത്തിലേക്ക് വരുമ്പോള്‍ മനസ്സിലാകും. ന്യായാധിപന്മാര്‍ 6:1-10 വരെയുള്ള ഭാഗത്ത് നാം ഇങ്ങനെ വായിക്കുന്നു:

     

    “യിസ്രായേല്‍മക്കള്‍ പിന്നെയും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു. യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കയ്യില്‍ ഏല്പിച്ചു. മിദ്യാന്‍ യിസ്രായേലിന്‍ മേല്‍ ആധിക്യം പ്രാപിച്ചു; യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗ്ഗങ്ങളും ശരണമാക്കി. യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും. അവര്‍ അവര്‍ക്കും വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന്നു ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും. ഇങ്ങനെ മിദ്യാന്യരാല്‍ യിസ്രായേല്‍ ഏറ്റവും ക്ഷയിച്ചു; യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചു. യിസ്രായേല്‍മക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ ഒരു പ്രവാചകനെ യിസ്രായേല്‍മക്കളുടെ അടുക്കല്‍ അയച്ചു; അവന്‍ അവരോടു പറഞ്ഞതു: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ മിസ്രയീമില്‍നിന്നു പുറപ്പെടുവിച്ചു, അടിമവീട്ടില്‍നിന്നു നിങ്ങളെ കൊണ്ടുവന്നു; മിസ്രയീമ്യരുടെ കയ്യില്‍നിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കയ്യില്‍നിന്നും ഞാന്‍ നിങ്ങളെ വിടുവിച്ചു അവരെ നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്‍ക്കു തന്നു. യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തുള്ള അമോര്‍യ്യരുടെ ദേവന്മാരെ ഭജിക്കരുതു എന്നും ഞാന്‍ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്‍റെ വാക്കു കേട്ടില്ല.”

     

    മോശെ മിദ്യാന്യര്‍ക്ക് സമ്പൂര്‍ണ്ണ നാശം വരുത്തിയിരുന്നെങ്കില്‍ ഇങ്ങനെ യിസ്രായേലിനെ ഞെരുക്കാന്‍ മിദ്യാന്യര്‍ ബാക്കിയുണ്ടാകുമായിരുന്നില്ലല്ലോ. യിസ്രായേല്‍ ജനതയുടെ മേല്‍ ദൈവിക ന്യായവിധി വരാന്‍ തക്കവിധം അവരെ പാപത്തിലേക്ക് വലിച്ചിഴച്ച മിദ്യാന്യരെ മാത്രമേ അന്ന് മോശെ നശിപ്പിച്ചുള്ളൂ എന്ന് ഈ ഭാഗത്ത് നിന്നും വ്യക്തമാകുന്നു.

     

    മാത്രമല്ല, യഹോവയുടെ നീതിബോധം സ്വച്ഛസ്ഫടിക സമാനം തെളിയുന്ന കാര്യം കൂടിയാണ് മിദ്യാനര്‍ക്കെതിരെയുള്ള സംഖ്യാ പുസ്തകത്തിലെ ഈ യുദ്ധം എന്ന് ബൈബിള്‍ പരിശോധിച്ചാല്‍ കാണാന്‍ കഴിയും:

     

    “യിസ്രായേല്‍ ശിത്തീമില്‍ പാര്‍ക്കുംമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. യിസ്രായേല്‍ ബാല്‍പെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു. യഹോവ മോശെയോടു: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. മോശെ യിസ്രായേല്‍ ന്യായാധിപന്മാരോടു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളില്‍ ബാല്‍പെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു. എന്നാല്‍ മോശെയും സമാഗമന കൂടാരത്തിന്‍റെ വാതില്‍ക്കല്‍ കരഞ്ഞു കൊണ്ടിരിക്കുന്ന യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. അഹരോന്‍ പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യില്‍ ഒരു കുന്തം എടുത്തു, ആ യിസ്രായേല്യന്‍റെ പിന്നാലെ അന്ത:പുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേല്‍ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍.” (സംഖ്യാ.25:1-9).

     

    ദൈവവചനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ദൈവത്തിന്‍റെ ജനത്തിനു ശിക്ഷ കൊടുത്തതിനു ശേഷമാണ് ദൈവം അതിനു കാരണക്കാരായവരെ- അതായത് മിദ്യാന്യരെ- ശിക്ഷിക്കുന്നത്. ദൈവത്തിന്‍റെ ജനത്തില്‍ കൊല്ലപ്പെട്ടത് ഇരുപത്തിനാലായിരം പേര്‍ എന്ന് ദൈവവചനത്തില്‍ കാണുന്നു.

     

    മിദ്യാന്യര്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുകയും പാപത്തില്‍ പങ്കാളികളാകുകയും ചെയ്തു. യിസ്രായേല്‍ പാപം ചെയ്തു. ഇരട്ടി ശിക്ഷ കിട്ടേണ്ടത് മിദ്യാന്യര്‍ക്കാണ്. പക്ഷേ, ദൈവം തിരഞ്ഞെടുത്ത ദൈവത്തിന്‍റെ ജനത്തെ മിദ്യാന്യര്‍ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചു പാപം ചെയ്യിച്ചപ്പോള്‍ ദൈവം ആദ്യം ശിക്ഷിച്ചത് തന്‍റെ സ്വന്തം ജനത്തെയാണ്!! അതും മറുവശത്തുള്ള ജനത്തിന്‍റെ ഇരട്ടിയിലധികം പേരെ!!! (ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍). അതിനു ശേഷമാണ് അവരെക്കൊണ്ട് പാപം ചെയ്യിപ്പിക്കാന്‍ ഇടയാക്കിയ ജനത്തെ ശിക്ഷിക്കുന്നത്. ആ ശിക്ഷിക്കുന്ന വിവരണമാണ് സംഖ്യാ.31-മധ്യായത്തില്‍ കാണുന്നത്. ന്യായവിധി ദൈവഗൃഹത്തില്‍ നിന്ന് ആരംഭിക്കുന്ന നീതിമാനായ ദൈവമാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന യഹോവ. അല്ലാഹു ഈ വിധമാണോ ശിക്ഷ നടപ്പാക്കുന്നത്? ഹദീസില്‍ നിന്ന് നമുക്ക് നോക്കാം:

     

    “അബു ബുര്‍ദ: തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി പറഞ്ഞു: ഉയിര്‍ത്തെഴുന്നെല്‍പ്പ് നാളില്‍ മുസ്ലീങ്ങളില്‍ പെട്ട ചില ആളുകള്‍ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങളുമായി വരും. എന്നിട്ട് അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കും. അവ ക്രിസ്ത്യാനികളുടെയോ ജൂതന്മാരുടെയോ മേല്‍ വെക്കും” (സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 49, ഹദീസ് നമ്പര്‍.  51 (2767).

     

    ഇതെന്ത് നീതിബോധമാണ്? മുസ്ലീങ്ങളുടെ പര്‍വ്വതങ്ങള്‍ പോലുള്ള പാപങ്ങള്‍ അല്ലാഹു ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും മേല്‍ വെച്ചിട്ട് മുസ്ലീങ്ങള്‍ക്ക് പാപം പൊറുത്തുകൊടുക്കും എന്ന് പറയുന്നതിന്‍റെ നൈതികത എന്താണ്? ഈ നീതിബോധവുമായി ജീവിക്കുന്ന മുസ്ലീമിന് പാപത്തിനു നേരെ മുഖപക്ഷം കൂടാതെ ശിക്ഷ വിധിക്കുകയും അത് തന്‍റെ ജനത്തില്‍ നിന്ന് തന്നെ ആരംഭിക്കുകയും മറ്റവരേക്കാള്‍ ഇരട്ടി ശിക്ഷ സ്വന്തം ജനത്തിനു കൊടുക്കുകയും ചെയ്ത യഹോവയെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്??

     

    യഹോവയായ ദൈവം കനാന്യരോട് യുദ്ധംചെയ്യുവാന്‍ തന്‍റെ ജനമായ യിസ്രായേലിനോടു കല്പിച്ചതില്‍ അനീതിയോ അധാര്‍മ്മികമോ ആയ യാതൊന്നും ഇല്ലെന്നും മറിച്ചു, പാപത്തിനു ശിക്ഷ വിധിക്കുന്ന അവന്‍റെ ദിവ്യ സ്വഭാവമാണ് വെളിപ്പെടുന്നത് എന്ന് നിഷ്പക്ഷ ബുദ്ധിയോടെ ബൈബിള്‍ വായിക്കുന്ന ഏതൊരാള്‍ക്കും മനസിലാകും. ആ ന്യായവിധിക്ക് അവന്‍ യിസ്രായേല്‍ ജനത്തെ മാധ്യമമായി ഉപയോഗിച്ചു എന്നുമാത്രമേയുള്ളൂ. അല്ലാഹുവില്‍ വിശ്വസിക്കാതിരുന്നവരെ കൊന്നു കളയാന്‍ അല്ലാഹു ആവശ്യപ്പെടുന്നത് പോലെ യഹോവയില്‍ വിശ്വസിക്കാതിരുന്നതിന്‍റെ പേരില്‍ ഒരു അവിശ്വാസിയേയും കൊന്നുകളയുവാന്‍ യഹോവ ആവശ്യപ്പെടുന്നില്ല.

     

    قَاتِلُواْ ٱلَّذِينَ لاَ يُؤْمِنُونَ بِٱللَّهِ وَلاَ بِٱلْيَوْمِ ٱلآخِرِ وَلاَ يُحَرِّمُونَ مَا حَرَّمَ ٱللَّهُ وَرَسُولُهُ وَلاَ يَدِينُونَ دِينَ ٱلْحَقِّ مِنَ ٱلَّذِينَ أُوتُواْ ٱلْكِتَابَ حَتَّىٰ يُعْطُواْ ٱلْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ

     

    “വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങള്‍ യുദ്ധം ചെയ്ത്‌ കൊള്ളുക. അവര്‍ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ” (സൂറാ.9:29)

     

    എന്നും

     

    وَقَاتِلُوهُمْ حَتَّىٰ لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لله فَإِنِ انْتَهَوْاْ فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ

     

    ഫിത്ന ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന്‌ വേണ്ടിയാകുകയും ചെയ്യുന്നത്‌ വരെ നിങ്ങള്‍ അവരോട്‌ യുദ്ധം ചെയ്യുക. ഇനി, അവര്‍ വിരമിക്കുന്ന പക്ഷം അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാണ്‌” (സൂറാ. 8:39)

     

    എന്നും അല്ലാഹു പറയുന്നു. എന്നാല്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല എന്ന കാരണത്താല്‍ അയല്‍ രാജ്യത്തെ ആക്രമിച്ചു കീഴ്പ്പെടുത്തി അവിടെ യഹോവയുടെ മതവും യഹോവയുടെ ഭരണവും സ്ഥാപിക്കാന്‍ യഹോവ ആവശ്യപ്പെടുന്നില്ല. “മതം മുഴുവന്‍ യഹോവയുടേത്‌ ആകുന്നതുവരെ നിങ്ങള്‍ അവിശ്വാസികളോട് യുദ്ധം ചെയ്യണം” എന്ന് യഹോവ പറഞ്ഞിട്ടുമില്ല!!

     

    ബൈബിളിലെ ദൈവം യിസ്രായേല്‍ ജനത്തെ ഉപയോഗിച്ച് കനാന്യരെ ശിക്ഷിക്കുമ്പോള്‍ എന്ത് കാരണം കൊണ്ടാണ് അവരെ ശിക്ഷിക്കുന്നത് എന്ന് വ്യക്തമായി പറയുന്നുണ്ട്. തന്നില്‍ വിശ്വസിക്കാത്തത് കൊണ്ടോ തന്നെ അനുസരിക്കാത്തത് കൊണ്ടോ അല്ല അവരെ ശിക്ഷിക്കുന്നത്, അവരുടെ തന്നെ മ്ലേച്ഛമായ ജീവിതം മൂലമായിരുന്നു അത് എന്ന് വ്യക്തമാക്കിയിട്ടാണ് അവരെ ശിക്ഷിക്കുന്നത്. എന്ന് മാത്രമല്ല, ബൈബിളിലെ ദൈവം യിസ്രായേലിനോട് പറഞ്ഞതു ലോകം മുഴുവന്‍ കീഴടക്കികൊള്ളാനല്ല, മ്ലേച്ഛമായ ജീവിതം നയിച്ചിരുന്ന കനാന്യരെ മാത്രം കീഴടക്കി അവരുടെ ദേശം മാത്രം അവകാശമായി കൈവശപ്പെടുത്തിക്കോളാന്‍ ആണ്. യിസ്രായേലിന് ദൈവം അതിരുകള്‍ നിശ്ചയിച്ചു കൊടുത്തിട്ടുണ്ടായിരുന്നു, ഇതാ വായിച്ചോളൂ:

     

    “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: യിസ്രായേല്‍മക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാല്‍: നിങ്ങള്‍ കനാന്‍ ദേശത്തു എത്തുമ്പോള്‍ നിങ്ങള്‍ക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം. തെക്കെ ഭാഗം സീന്‍ മരുഭൂമി തുടങ്ങി എദോമിന്‍റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിര്‍ കിഴക്കു ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം. പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബര്‍ന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്നു അസ്മോനിലേക്കു കടക്കേണം. പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കല്‍ അവസാനിക്കേണം. പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിര്‍. വടക്കോ മഹാസമുദ്രംതുടങ്ങി ഹോര്‍പര്‍വ്വതം നിങ്ങളുടെ അതിരാക്കേണം. ഹോര്‍പര്‍വ്വതംമുതല്‍ ഹമാത്ത്വരെ അതിരാക്കേണം. സെദാദില്‍ ആ അതിര്‍ അവസാനിക്കേണം; പിന്നെ അതിര്‍ സിഫ്രോന്‍ വരെ ചെന്നു ഹസാര്‍-ഏനാനില്‍ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിര്‍. കിഴക്കോ ഹസാര്‍-എനാന്‍ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. ശെഫാംതുടങ്ങി ആ അതിര്‍ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. അവിടെ നിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കല്‍ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം. മോശെ യിസ്രായേല്‍മക്കളോടു കല്പിച്ചതു: നിങ്ങള്‍ക്കു ചീട്ടിനാല്‍ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ. രൂബേന്‍ ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ് ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കന്‍ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ ആയിരുന്നു” (സംഖ്യാ.34:1-15)

     

    ഈ അതിര്‍ത്തിക്കു പുറത്തു ജീവിച്ചിരുന്ന ജനതകളെ ആക്രമിച്ചു അവരുടെ ദേശം പിടിച്ചെടുക്കാനോ അവിടെ അവകാശം സ്ഥാപിക്കാനോ പോകരുത് എന്ന് ദൈവം യിസ്രായേലിനോടു കല്പിച്ചിരുന്നു:

     

    “പിന്നെ യഹോവ എന്നോടു കല്പിച്ചതു: നിങ്ങള്‍ ഈ പര്‍വ്വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിന്‍ . നീ ജനത്തോടു കല്പിക്കേണ്ടതു എന്തെന്നാല്‍: സേയീരില്‍ കുടിയിരിക്കുന്ന ഏശാവിന്‍റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരില്‍കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാല്‍ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം. നിങ്ങള്‍ അവരോടു പടയെടുക്കരുതു; അവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്കു ഒരു കാല്‍ വെപ്പാന്‍ പോലും ഇടം തരികയില്ല; സേയീര്‍പര്‍വ്വതം ഞാന്‍ ഏശാവിന്നു അവകാശമായി കൊടുത്തിരിക്കുന്നു. നിങ്ങള്‍ അവരോടു ആഹാരം വിലെക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലെക്കു വാങ്ങി കുടിക്കേണം. നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയില്‍ നീ സഞ്ചരിക്കുന്നതു അവന്‍ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിന്നും മുട്ടും വന്നിട്ടില്ല. അങ്ങനെ നാം സേയീരില്‍ കുടിയിരുന്ന ഏശാവിന്‍റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ചു അരാബവഴിയായി ഏലാത്തിന്‍റെയും എസ്യോന്‍ -ഗേബെരിന്‍റെയും അരികത്തുകൂടി കടന്നിട്ടു തിരിഞ്ഞു മോവാബ് മരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു. അപ്പോള്‍ യഹോവ എന്നോടു കല്പിച്ചതു: മോവാബ്യരെ ഞെരുക്കരുതു; അവരോടു പടയെടുക്കയും അരുതു; ഞാന്‍ അവരുടെ ദേശത്തു നിനക്കു ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്കു അവകാശമായി കൊടുത്തിരിക്കുന്നു” (ആവ.2:2-9)

     

    ദൈവം പറയുന്നത് താന്‍ വാഗ്ദാനം ചെയ്ത അതിരിന് പുറത്ത് യിസ്രായേലിന് യാതൊരു അവകാശങ്ങളും ഇല്ല എന്നാണ്. അതുകൊണ്ടുതന്നെയാണ് ഇസ്ലാം രൂപം കൊള്ളുന്നതിനും രണ്ടു സഹസ്രാബ്ദത്തിലും മേലെ രൂപം കൊണ്ട മതമായിട്ടും യിസ്രായേല്‍ ലോകം മുഴുവന്‍ ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കാഞ്ഞത്. ഒരിക്കലും യിസ്രായേല്‍ യൂറോപ്പിലെ ഒറ്റരാജ്യത്തെയും ആക്രമിച്ചിട്ടില്ല, ഈജിപ്ത് ഒഴികെ ഒറ്റ ആഫ്രിക്കന്‍ രാഷ്ട്രത്തേയും ആക്രമിച്ചിട്ടില്ല. അമേരിക്കയുടെയും ആസ്ട്രേലിയയുടെയും കാര്യം പറയുകയും വേണ്ട!

     

    എന്നാല്‍ അതല്ല ഖുര്‍ആനിലെ മുസ്ലീങ്ങളോടുള്ള കല്പന. ഇസ്ലാം ചെന്ന് ചേരുന്ന സ്ഥലങ്ങളില്‍ എല്ലാം, മതം മുഴുവന്‍ അല്ലാഹുവിന്‍റെ ആകുന്നതു വരെ അഥവാ ഇസ്ലാം മതം ഒഴികെ മറ്റൊരു മതവും ഇല്ലാതാകുന്നത് വരെ, അവിശ്വാസികളോട് യുദ്ധം ചെയ്യാനാണ് മലക്കിന്‍റെ കല്പന! ആ കല്പനകള്‍ ഖുര്‍ആനില്‍ ഉള്ളത് കൊണ്ടാണ് ഇന്ന് ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ദിവസവും ഇസ്ലാമിക ചാവേര്‍ ബോംബുകള്‍ ഉണ്ടായികൊണ്ടേ ഇരിക്കുന്നത്. ഒറ്റയൊരു യെഹൂദാ ചാവേര്‍ ബോംബറിന്‍റെ പേര് കാണിച്ചു തരാന്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമോ? പക്ഷേ മുസ്ലീം ചാവേര്‍ ബോംബറുകളുടെ പേരുകള്‍ കിട്ടാന്‍ ഒന്ന് ഗൂഗിള്‍ ചെയ്തു നോക്കിയാല്‍ മതി.

    7 Comments on “ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2)”

    • Eldo Mathew
      10 July, 2012, 13:50

      Excellent!!!

    • 14 October, 2012, 19:52

      Exrteemly helpful article, please write more.

    • 6 November, 2012, 8:45

      Of the panoply of wbseite I’ve pored over this has the most veracity.

    • 2 January, 2013, 14:08

      Thanks for some other great article. The place else may anyone get that kind of information in such a perfect method of writing? I’ve a presentation subsequent week, and I’m at the search for such info.

    • ginu
      20 April, 2014, 14:28

      good article..god bless you..

    • 30 October, 2014, 15:12

      ചുരുക്കത്തിൽ പറഞ്ഞാൽ ഇസ്രേൽ മതത്തിന്റെ പേരില് ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല, അതെല്ലാം രാഷ്ട്രിയ പറയുമെന്ന് കാണാൻ കഴിയും (പുറപ്പാടിലും അതിനുശേഷം ഇസ്രേൽ രാജ്യം ആയപ്പോഴും പുറത്തു നിന്നുള്ള ആക്രമണങ്ങളെ ചെറുക്കൻ മാത്രം). ഇനി പുറപ്പാടിൽ അവിടെ ഉണ്ടായിരുന്ന നിവാസികളെ നശിപിച്ചത് കുറ്റമായ് കാണുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു പ്രകൃതി ക്ഷോഭങ്ങൾ മൂലം ജനങ്ങള് ദൈവതെ കുട്ടപെടുതർ ഉണ്ടോ അതുപോലെ തന്നെ ഇത്, ദൈവം സൃഷ്ട്ടിച്ചതിനെ മേല പൂര്ന്ന അവകാശം ദൈവതിനു ആണ്, അത് വളര്താൻ ആണേലും നശിപ്പിക്കാൻ ആണേലും. ആ അവകാശത്തിന്മേൽ ദൈവം അവരെ നശിപിച്ചു. ഇനി പരാതി ഉണ്ടെങ്കിൽ ദൈവതിനു എതിരെ കേസ് കൊടുക്ക്‌

    • 30 October, 2014, 15:21

      ബൈബിൾ ലെ യുദ്ധവും ഖുറാനിലെ യുദ്ധവും വ്യതസും ഉണ്ട്. ബൈബിൾ യുദ്ധങ്ങളിൽ ദൈവം നയിചിരുന്നതയതുകൊണ്ട് ഈസ്രഎലിന്റെ പക്ഷത് അല്നാശം ഇല്ലാത്ത വിജയം ഉണ്ടായിരുന്നു ദൈവകല്പനകൽ ലങ്ഖിച്ചപോൾ ഒഴികെ, എവിടെയെല്ലാം തോൽവി ദൈവ കല്പന മൂലം ലങ്ഘിക്കപെട്ടുണ്ടോ അപ്പോഴെല്ലാം ദൈവം അത് ചൂണ്ടോ കാണിച്ചിട്ടുണ്ട്. എന്നാൽ അങ്ങനെ ആയിരുന്നോ ഇസ്ലാമിന് വേണ്ടി യുള്ള യുദ്ധങ്ങൾ ദൈവതിനു വേണ്ടി എന്ന് പറഞ്ഞിട്ട് ദൈവം ഇല്ലാത്തതുകൊണ്ട് അവരുടെ പക്ഷത് തന്നെ അല്നാശവും ഉണ്ടായിട്ടുണ്ട്. എന്തെ ദൈവം ഇസ്ലാമിന് വേണ്ടി യുദ്ധം ചെയുന്നവരെ സംരക്ഷിച്ചില്ല, കാരണം വക്തം, അവരുടെ കൂടെ ദൈവം ഇല്ലായിരുന്നു

    Leave a Comment