യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-2)
അടുത്തത് യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്നത് ന്യായാധിപന്മാരുടെ പുസ്തകം പതിമൂന്നാം അധ്യായത്തിലാണ്:
“എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല. ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും. ആകയാൽ നീ സൂക്ഷിച്ചു കൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു. നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും. സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്‍റെ അടുക്കൽ വന്നു; അവന്‍റെ ആകൃതി ഒരു ദൈവദൂതന്‍റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്‍റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല. അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭം മുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു. മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല. ഉടനെ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്‍റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു. മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്‍റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു. മാനോഹ അവനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്‍റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ. മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻ കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു. യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല. മാനോഹ യഹോവയുടെ ദൂതനോടു: നിന്‍റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്‍റെ പേരെന്തു എന്നു ചോദിച്ചു. യഹോവയുടെ ദൂതൻ അവനോടു: എന്‍റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു. അങ്ങനെ മാനോഹ ഒരു കോലാട്ടിൻ കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു. അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു. യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു. ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു” (ന്യായാ.13:2-23).
ഇവിടെയും യഹോവയുടെ ദൂതന്‍ എന്ന പേരില്‍ പ്രത്യക്ഷനായത് സര്‍വ്വശക്തിയുള്ള ദൈവമായ യഹോവ തന്നെ എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. 21,22 വാക്യങ്ങളില്‍ “യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു. ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു”എന്ന് കാണുന്നു. ‘യഹോവയുടെ ദൂതന്‍’ എന്നതു ദൈവം തന്നെയാണ് എന്ന സത്യം യിസ്രായേലിന് അറിയാമായിരുന്നു എന്ന് അവരുടെ ഭയത്തോടു കൂടിയ വചനങ്ങള്‍ തെളിയിക്കുന്നു.
മാത്രമല്ല, യഹോവയുടെ ദൂതന്‍റെ പേര് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ‘അത് അതിശയമുള്ളത്’ എന്നായിരുന്നു. ഈ പേരിലൂടെ ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് പില്‍ക്കാലത്ത് യെശയ്യാ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തുന്നുണ്ട്: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളില്‍ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര്‍ വിളിക്കപ്പെടും” (യെശയ്യാ.6:9). ‘അത്ഭുതമന്ത്രി’ എന്ന മലയാളം തര്‍ജമ മൂലഭാഷയോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നതല്ല. ഇംഗ്ലീഷ് തര്‍ജ്ജമ താഴെ കൊടുക്കുന്നു:
“For to us a child is born, to us a son is given, and the government will be on his shoulders. And he will be called Wonderful Counselor, Mighty God, Everlasting Father, Prince of Peace.”
മനുഷ്യകുലത്തിന് നല്‍കപ്പെട്ട മകനും മനുഷ്യവംശത്തിലേക്ക് ജനിച്ച ശിശുവുമായവനെയാണ് ‘അതിശയമുള്ള ആലോചനക്കാരന്‍’ എന്ന് വിളിക്കുന്നത്. ഇവിടെ യെശയ്യാവ് പ്രവചിക്കുന്ന ശിശുവും മകനും ഒരാള്‍ തന്നെയാണെന്നും അത് കര്‍ത്താവായ യേശുക്രിസ്തു തന്നെയാണെന്നും ബൈബിള്‍ വെറുതെയൊന്നു ഓടിച്ചു വായിച്ചിട്ടുള്ളവര്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്.
“ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു” (യോഹ.1:18) എന്ന സത്യം പുതിയ നിയമ കാലത്തേക്ക് മാത്രമുള്ളതല്ല. ഏതൊരു കാലത്തും മനുഷ്യര്‍ക്ക് ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. ആദാം മുതല്‍ മനുഷ്യവര്‍ഗ്ഗത്തോട് ഇടപെട്ടിട്ടുള്ള അതേ ദൈവമാണ് കാലത്തിന്‍റെ തികവില്‍ മനുഷ്യവേഷം ധരിച്ചു ഭൂമിയില്‍ അവതരിച്ചു മനുഷ്യരുടെ പാപം മുഴുവന്‍ ഏറ്റെടുത്തു കുരിശില്‍ കയറിയത്.
യഹോവയുടെദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത സന്ദര്‍ഭം 2.ശമു.24ാമധ്യായമാണ്. അത് അല്പം കൂടെ വിശദമായി 1.ദിന.21-ാമധ്യായത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നമുക്ക് 1.ദിന.21:15-20 വരെയുള്ള വേദഭാഗങ്ങള്‍ പരിശോധിക്കാം:
“ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന്നു ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ടു ആ അനര്‍ത്ഥത്തെക്കുറിച്ചു അനുതപിച്ചു നാശകദൂതനോടു: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിന്നരികെ നില്‍ക്കയായിരുന്നു. ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു. ദാവീദ് ദൈവത്തോടു: ജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോടു ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തില്‍ യഹോവക്കു ഒരു യാഗപീഠം പണിയണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു. യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു. ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചു കൊണ്ടിരിക്കയായിരുന്നു.”
ദാവീദിന്‍റെ ജീവിതത്തില്‍ സംഭവിച്ച ഒരു അവിവേകത്തിന്‍റെ അനന്തരഫലമായി ദൈവം ദാവീദിനെയും യിസ്രായേലിനെയും ശിക്ഷിക്കുന്നതാണ് സന്ദര്‍ഭം. (ഇതിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ഈ പോസ്റ്റ് വായിക്കുക: http://www.sathyamargam.org/?p=193 ) ഇവിടെ യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ ദാവീദും മൂപ്പന്മാരും സാഷ്ടാംഗം വീണു എന്ന് വായിക്കുന്നു. ദൂതന്‍ അവരുടെ ഈ പ്രവൃത്തിയെ തടഞ്ഞതുമില്ല. മാത്രമോ, ദൂതന്‍റെ മുന്നില്‍ സാഷ്ടാംഗം വീണിട്ട് ദാവീദ് പ്രാര്‍ത്ഥിക്കുന്നത് ‘യഹോവേ’ എന്ന് വിളിച്ചിട്ടാണ്. ‘നിന്‍റെ കൈ പിന്‍വലിക്ക’ എന്ന് ദൂതനോടു യഹോവ പറയുമ്പോള്‍ ‘എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധക്കായിട്ടു നിന്‍റെ ജനത്തിന്മേല്‍ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ’ എന്നാണു ദാവീദ് ദൂതനോടു പറയുന്നത്. യഹോവ എന്നും ദൈവം എന്നുമാണ് ഇവിടെ ദാവീദ് യഹോവയുടെ ദൂതനെ വിളിക്കുന്നത്. തീര്‍ന്നില്ല, ദാവീദിനോട് അറിയിക്കേണ്ടതിനു യഹോവയുടെ ദൂതന്‍ ഗാദ് പ്രവാചകനോട് പറഞ്ഞ കാര്യം യഹോവ പറഞ്ഞതായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘യഹോവയുടെ നാമത്തില്‍ ഗാദ് പറഞ്ഞ വചനം’ എന്നത് ശ്രദ്ധിക്കുക.
യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം 2.രാജാ.19:35-ആണ്: “അന്ന് രാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ടു ആശ്ശൂര്‍ പാളയത്തില്‍ ഒരു ലക്ഷത്തിയെണ്‍പത്തയ്യായിരം പേരെ കൊന്നു”
ഇതിന്‍റെ പശ്ചാത്തലം യെഹൂദാ രാജാവായ ഹിസ്കിയാവിനും യെരുശലേമിനും നേരെ അശ്ശൂര്‍ രാജാവായ സന്‍ഹേരിബ് തന്‍റെ മഹാ സൈന്യവുമായി പുറപ്പെട്ടു വന്നതാണ്. ഹിസ്കിയാവ് യഹോവയോടു നിലവിളിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ യഹോവയുടെ ദൂതന്‍ ആ നഗരത്തെ രക്ഷിക്കാന്‍ അശ്ശൂര്‍ പാളയത്തിന് നേരെ ചെന്ന് അതിലെ പടയാളികളെ കൊന്നു കളഞ്ഞു. ഈ യഹോവയുടെ ദൂതന്‍ ആരാണെന്ന് പിന്നാലെ പറയാം.
യഹോവയുടെ ദൂതന്‍ പ്രത്യക്ഷപ്പെടുന്ന അടുത്ത വേദഭാഗം സഖര്യാ പ്രവാചകന്‍റെ പുസ്തകം മൂന്നാം അധ്യായമാണ്:
“അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നിൽക്കയായിരുന്നു. അവൻ തന്‍റെ മുമ്പിൽ നില്ക്കുന്നവരോടു: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിൻ എന്നു കല്പിച്ചു; പിന്നെ അവനോടു: ഞാൻ നിന്‍റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്നു അരുളിച്ചെയ്തു. അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെക്കട്ടെ എന്നു അവൻ കല്പിച്ചു; അങ്ങനെ അവർ അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വെച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു. യഹോവയുടെ ദൂതനോ അടുക്കെ നിൽക്കയായിരുന്നു. യഹോവയുടെ ദൂതൻ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളിൽ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും” (സഖര്യാ.3:1-7).
ഇവിടെയും യഹോവയുടെ ദൂതന്‍ എന്നും യഹോവ എന്നും മാറി മാറി ഉപയോഗിച്ചിരിക്കുന്നത് കാണാന്‍ കഴിയുന്നു.
ഇനി യഹോവയുടെ ദൂതന്‍ എന്ന് പേര് പറഞ്ഞിട്ടില്ലെങ്കിലും അതിനു തുല്യമായി പ്രത്യക്ഷപ്പെടുന്ന ഒരാളെ കൂടി ഒന്ന് നോക്കാം, യോശുവയുടെ പുസ്തകത്തില്‍ നിന്ന്:
“യോശുവ യെരീഹോവിന്നു സമീപത്തു ഇരിക്കുമ്പോൾ തല ഉയർത്തി നോക്കി; ഒരു ആൾ കയ്യിൽ വാൾ ഊരിപ്പിടിച്ചുകൊണ്ടു അവന്‍റെ നേരെ നില്ക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്നു അവനോടു: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു. അതിന്നു അവൻ: അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു അവനോടു: കർത്താവിന്നു അടിയനോടുള്ള കല്പന എന്തു എന്നു ചോദിച്ചു. യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോടു: നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു” (യോശുവ.5:13-15).
യോശുവയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ മക്കള്‍ കനാനില്‍ പ്രവേശിക്കാന്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പാണ് ഈ സംഭവം നടക്കുന്നത്. ഈ അപരിചിതനായ വ്യക്തി ആരാണെന്ന് അയാളുടെ മറുപടിയില്‍ നിന്നുതന്നെ യോശുവക്ക് മനസ്സിലായി, അതുകൊണ്ടാണ് ‘യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ചു’ അവനെ കര്‍ത്താവ് എന്ന് വിളിക്കുന്നത് . സൈന്യങ്ങളുടെ അധിപതി യഹോവയാണ്, അതുകൊണ്ടാണ് “ഞാൻ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്ന് പറഞ്ഞപ്പോള്‍ യോശുവക്ക് ആളെ മനസിലായത്. മാത്രമല്ല, “നിന്‍റെ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു” എന്ന് ദൈവത്തിനു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ, യഹോവയുടെ ദൂതന്‍ മുന്‍പ് മോശെയോടു പറഞ്ഞിട്ടുള്ള അതേ വചനങ്ങളാണ് അത്. ആ സ്ഥലം വിശുദ്ധമായതുകൊണ്ടല്ല, മറിച്ചു പരിശുദ്ധനായ ദൈവം അവിടെ വന്നതുകൊണ്ട് ആ സ്ഥലം വിശുദ്ധമായിത്തീര്‍ന്നിരിക്കുകയാണ്.
ഇത്രയും തെളിവുകളില്‍ നിന്ന് നമുക്ക് മനസ്സിലക്കാന്‍ കഴിയുന്ന കാര്യം, യഹോവ എന്നും യഹോവയുടെ ദൂതന്‍ എന്ന പേരിലും പഴയ നിയമത്തില്‍ ദൈവം വെളിപ്പെട്ടിരുന്നു, അന്നുള്ളവര്‍ക്ക് അത് അറിയുകയും ചെയ്യാമായിരുന്നു എന്നതാണ്. ഇന്ന് പുതിയനിയമ വിശ്വാസികള്‍ മനസ്സിലാക്കുന്നത് പോലെ അവര്‍ ത്രിയേകത്വത്തെ മനസ്സിലാക്കിയിരുന്നില്ലെങ്കിലും ദൈവം ത്രിയേകനാണ് എന്നത് അവര്‍ക്കും അറിയാമായിരുന്നു എന്നത് നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. അതിനു തിലകക്കുറിയായി ഒരു വാക്യം സങ്കീര്‍ത്തനങ്ങളില്‍ ഉണ്ട്:
“യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നു” (സങ്കീ.91:9).
ഇവിടെ പറയുന്നത് ശ്രദ്ധിക്കുക, “യഹോവ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നത് അത്യന്നതനെയാണ്!!” അത്യുന്നതങ്ങളെ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നല്ല, “അത്യുന്നതനെ” യഹോവ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നത്രേ. അതാരാണ് യാഹോവയേക്കാളും വലിയ അത്യുന്നതന്‍???!!!! ആ സങ്കീര്‍ത്തനം ആരംഭിക്കുന്നത് തന്നെ “അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ യഹോവയെക്കുറിച്ചു: അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു. അവൻ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽ നിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും. തന്‍റെ തൂവലുകൾകൊണ്ടു അവൻ നിന്നെ മറെക്കും; അവന്‍റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു” എന്ന് പറഞ്ഞുകൊണ്ടാണ്. ഈ അത്യുന്നതന്‍ യഹോവയാണ് എന്നായിരിക്കും സങ്കീര്‍ത്തനം വായിക്കുന്നവര്‍ ചിന്തിക്കുക. എന്നാല്‍ ഒമ്പതാം വാക്യത്തില്‍ എത്തുമ്പോള്‍ നമുക്ക് മനസ്സിലാകുന്നു, അത് യഹോവയല്ല, യഹോവ വാസസ്ഥലമാക്കി ഇരിക്കുന്ന അത്യുന്നതനെ കുറിച്ചാണ് പറയുന്നതെന്ന്!! അപ്പോള്‍ യഹോവയും യാഹോവയേക്കാള്‍ വലിയ ഒരു “അത്യുന്നതനും” ഉണ്ടെന്നു പഴയ നിയമകാലത്തെ വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. എന്നിട്ടും അവര്‍ പറഞ്ഞത് “ദൈവം ഏകന്‍” എന്നായിരുന്നു!!! (തുടരും…)
6 Comments on “യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-2)”
Thanks for your personal marvelous posting! I actually enjoyed reading it, you’re a great author.I will be sure to bookmark your blog and will come back in the foreseeable future. I want to encourage you to continue your great work, have a nice day!
“യഹോവ തന്‍റെ വാസസ്ഥലമാക്കി ഇരിക്കുന്നത് അത്യന്നതനെയാണ്!!” അത്യുന്നതങ്ങളെ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നല്ല, “അത്യുന്നതനെ” യഹോവ തന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു എന്നത്രേ. അതാരാണ് യാഹോവയേക്കാളും വലിയ അത്യുന്നതന്‍???!!!!
be honest in our arguments. In one of your articles you told that Psalms 91.9 clearly states that above Jehovah, there is the Most High which is nothing but utter blasphemy. Muslim scholars proved that it is not so, explaining Psalms 91 itself. They also pointed out that it was a verse from the same Psalms 91 the Satan used to tempt Jesus. Put only sound arguments while taking part in serious debates. Otherwise the opponents will mock at you and it will be a shame to the whole church.
സങ്കീര്‍ത്തനം 91-ല്‍ സംസാരം മാറി മാറി വരുന്നത് മനസ്സിലാക്കാന്‍ അത്ര വലിയ ബുദ്ധിയുടെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല.
സത്യത്തില്‍ ഒന്‍പതാം വചനത്തിന്റെ ആദ്യ ഭാഗം ദാവീദ് യഹോവയോടു പറയുന്നതും രണ്ടാം ഭാഗം യഹോവ ദാവീദിനോടു ഉത്തരം അരുളുന്നതുമാണ്.
പത്താം വചനം \”നിനക്ക് ഒരു അനര്‍ത്ഥവും സംഭവിക്കില്ല\” എന്നും
11 \”നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കെണ്ടതിനു അവന്‍ നിന്നെ കുറിച്ചു തന്‍റെ ദൂതന്മാരോട് കല്‍പ്പിക്കും\”. എന്നുമാണ് .
ഇതിന്‍റെഅര്‍ഥം അയ്യപ്പന്മാര്‍ പറയുന്നതനുസരിച്ച് യഹോവയെ കാക്കാന്‍ ദൂത ഗണത്തിന്റെ
ആവശ്യം ഉണ്ട് എന്നായിരിക്കും !!! (നാഥന്‍ പൊറുക്കട്ടെ!).
12 -ല്‍ \”നിന്‍റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കെണ്ടതിനു അവര്‍ നിന്നെ കൈകളില്‍ വഹിച്ചു കൊള്ളും\” എന്ന് പറഞ്ഞിരിക്കുന്നത് യഹോവ \’ബാലന്‍\’ ആയതു കൊണ്ടാണ് എന്നൊന്നും \”ബ്ലോഗ് പിശാചിന്‍റെ\’ വാക്ക് കേട്ട് വിശ്വസിക്കരുതേ.അന്ന് പിശാച് യേശുവിനെ പറ്റിക്കാന്‍ ഈ വചനം ആണ് എടുത്തു വീശിയത്. എന്ന കാര്യം പകല്‍ വെളിച്ചം പോലെ വ്യക്തം ആണല്ലോ?
സത്യം മനസ്സിലാക്കാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.
Be honest in our arguments. In one of your articles you told that Psalms 91.9 clearly states that above Jehovah, there is the Most High which is nothing but utter blasphemy. Muslim scholars proved that it is not so, explaining Psalms 91 itself. They also pointed out that it was a verse from the same Psalms 91 the Satan used to tempt Jesus. Put only sound arguments while taking part in serious debates. Otherwise the opponents will mock at you and it will be a shame to the whole church.
Initially I thought that Mr.Anilkumar is honest and sincere in his arguments against Islam and its Prophet. But this article proved beyond doubt that his arguments are not at all sound. Though he gave up his early religion, his views are still largely influenced by pagan hindu beliefs.
Great Work!
I had read many articles – related with “Angel YHWH”, but you had simplified it perfectly!
The FATHER is the one greater YHWH, Son YEH-SHUA is JESUS – who is in Father, & Father in Him.
Once some one had asked me the Extra-terrestrial theology related with Bible. This can be more good to answerable for that point!
Thanks & May G-d Bless you !