About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മനുഷ്യന്‍റെ ഗര്‍ഭകാലമെത്ര?

    ഈ ചോദ്യത്തിന് ഉത്തരം സാധാരണ ഗതിയില്‍ നിങ്ങള്‍ പറയാന്‍ പോകുന്നത് പത്തുമാസം എന്നായിരിക്കും. അല്‍പംകൂടി സൂക്ഷ്മമായി കാര്യങ്ങളെ വിശദീകരിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഒമ്പത് മാസവും ഒമ്പത് ദിവസവും എന്നായിരിക്കും. എന്നാല്‍ ഈ ചോദ്യം നിങ്ങള്‍ ഒന്ന് അല്ലാഹുവിനോട് ചോദിച്ചു നോക്കൂ. അല്ലാഹു പറയുന്നതു കേള്‍ക്കുമ്പോള്‍ നമ്മള്‍ അന്ധാളിച്ചു പോകും. കാരണം അല്ലാഹുവിനു ഈ കാര്യത്തെക്കുറിച്ച് വലിയ പിടിപാടില്ല എന്നത് തന്നെ!! നമുക്ക് ചില ആയത്തുകള്‍ നോക്കാം:

     

    “മനുഷ്യന് തന്‍റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അന്ത്യശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിന്മേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നു നടന്നത്. അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്‍റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്‍റെ അടുത്തേക്കാണ് നിന്‍റെ മടക്കം” (സൂറാ.31:14).

     
    “അവന്‍റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടു വര്‍ഷം കൊണ്ടുമാണ്” എന്ന് അള്ളാഹു പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക. രണ്ടുവര്‍ഷം എന്ന് പറഞ്ഞാല്‍ ഇരുപത്തിനാല് മാസം. സൂറാ 2:233-ല്‍ ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുല കൊടുക്കേണ്ടതാണ്’ എന്ന് പറയുന്നുമുണ്ട്. ഇനി നമ്മള്‍ സൂറാ.46:15 വായിച്ചാലോ? അവിടെ അല്ലാഹു പറഞ്ഞത് എന്താണെന്നു ഞാന്‍ താഴെ എഴുതുന്നു:

     
    “തന്‍റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണം എന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു. അവന്‍റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു.”

     
    ” അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്നാണ് അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത്. മുലകുടിയെപ്പറ്റി അല്ലാഹു മുന്‍പ്‌ പറഞ്ഞിട്ടുള്ളത് ‘രണ്ടു വര്‍ഷമാണ് മുല കൊടുക്കേണ്ടത്’ എന്നാണു. അതായത് ഇരുപത്തിനാല് മാസം. മുപ്പതു മാസത്തില്‍ നിന്ന് ഇരുപത്തിനാല് മാസം കുറച്ചാല്‍ പിന്നെ ബാക്കിയുള്ളത് ആറു മാസമാണ്. “അവന്‍റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പതു മാസമാകുന്നു” എന്ന അല്ലാഹുവിന്‍റെ വചനത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റുന്ന കാര്യം, മനുഷ്യന്‍റെ ഗര്‍ഭകാലം ആറുമാസമാണ് എന്നത്രേ അല്ലാഹുവിന്‍റെ ധാരണ എന്നതാണ്.

    സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബുല്‍ അലാ മൌദൂദിയുടെ വിശ്വപ്രസിദ്ധമായ തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൌദൂദി പറയുന്നത് നോക്കുക:

    “ഈ സൂക്തത്തില്‍നിന്നും സൂറാ. ലുഖ്മാന്‍ 14-ം സൂക്തത്തില്‍നിന്നും സൂറാ.അല്‍-ബഖറ.233-ം സൂക്തത്തില്‍നിന്നും കൂടി നിയമപരമായ ഒരു തത്വം വ്യക്തമാകുന്നുണ്ട്. ഹ:അലിയും ഇബ്നു അബ്ബാസും ഒരു കേസില്‍ അത് വെളിപ്പെടുത്തുകയും അതനുസരിച്ച് ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്യുകയുമുണ്ടായിട്ടുണ്ട്. സംഭവമിതാണ്: ഹ: ഉസ്മാന്‍റെ ഭരണകാലത്ത് ഒരാള്‍ ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആറു മാസം മാത്രം പിന്നിട്ടപ്പോള്‍ അവള്‍ തികഞ്ഞ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. വരന്‍ ഹ: ഉസ്മാന്‍റെ സന്നിധിയില്‍ കേസുമായെത്തി. അദ്ദേഹം ആ സ്ത്രീ വ്യഭിചാരിണിയാണെന്നും അവളെ കല്ലെറിയണമെന്നും വിധിച്ചു. വിവരമറിഞ്ഞ ഹ: അലി ഉടനെ ഉസ്മാന്‍റെ സന്നിധിയിലെത്തിയിട്ട് ചോദിച്ചു: “താങ്കള്‍ എന്താണ് വിധിച്ചു കളഞ്ഞത്?” ഉസ്മാന്‍ പറഞ്ഞു: കല്യാണം കഴിഞ്ഞു ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ എല്ലാം തികഞ്ഞ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചുവെന്നത് അവള്‍ വ്യഭിചാരിണിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നില്ലേ?’ അലി പറഞ്ഞു: ഇല്ല. തുടര്‍ന്നദ്ദേഹം ഖുര്‍ആനിലെ ഈ മൂന്നു  സൂക്തങ്ങളും ക്രമപ്രകാരം ഉദ്ധരിച്ചു: സൂറ അല്‍-ബഖറയില്‍ അല്ലാഹു പറയുന്നു: ‘ശിശുവിന് പൂര്‍ണ്ണരൂപത്തില്‍ മുലയൂട്ടണമെന്നാഗ്രഹിക്കുന്ന പിതാക്കള്‍ക്കുവേണ്ടി മാതാക്കള്‍ തികച്ചും രണ്ടു കൊല്ലം മുലയൂട്ടേണ്ടതാകുന്നു.’ സൂറ ലുഖ്മാനില്‍ പറയുന്നു: ‘മുലകുടി മാറ്റുന്നതില്‍ രണ്ടുകൊല്ലം കഴിയുന്നു.’ സൂറത്തുല്‍ അഫ്ഖാഫില്‍ പറയുന്നു: ഗര്‍ഭവും മുലയൂട്ടലുമായി 30 മാസങ്ങളായി.’ അപ്പോള്‍ മുപ്പത് മാസങ്ങളില്‍ നിന്ന് മുലയൂട്ടലിന്‍റെ രണ്ടുകൊല്ലം കിഴിക്കുകയാണെങ്കില്‍ ഗര്‍ഭത്തിന് ആറു മാസങ്ങളേ അവശേഷിക്കുകയുള്ളൂ.  തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്‍റെ ഏറ്റവും ചുരുങ്ങിയ കാലം ആറുമാസമാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍, കല്യാണത്തിനു ശേഷം ആറു മാസം പിന്നിട്ട സ്ത്രീ കുട്ടിയെ പ്രസവിച്ചാല്‍, അവള്‍ വ്യഭിചാരിണിയാണെന്ന് വിധിച്ചുകൂടാ. ഇതുകേട്ട് ഉസ്മാന്‍ പറഞ്ഞു: ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.’ അനന്തരം അദ്ദേഹം ആ സ്ത്രീയെ തിരിച്ചു വിളിക്കുകയും തന്‍റെ വിധി തിരുത്തുകയും ചെയ്തു.

    ഹ: അലിയുടെ വാദത്തെ ഇബ്നു അബ്ബാസ്‌ കൂടി പിന്താങ്ങിയെന്നും അനന്തരം ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്തുവെന്നുമാണ് മറ്റൊരു നിവേദനത്തിലുള്ളത്. (ഇബ്നു ജരീര്‍, ഇബ്നു കഥീര്‍, ജസ്സാസ്‌-അഹ്കാമുല്‍ ഖുര്‍ആന്‍).”

    സര്‍വ്വജ്ഞാനിയെന്നവകാശപ്പെടുന്ന അല്ലാഹുവിനു മനുഷ്യന്‍റെ ഗര്‍ഭകാലത്തെക്കുറിച്ച് വലിയ പിടിപാട് ഒന്നും ഇല്ലായിരുന്നു എന്ന് പകല്‍പോലെ വ്യക്തം!!

    16 Comments on “മനുഷ്യന്‍റെ ഗര്‍ഭകാലമെത്ര?”

    • ihsankm
      1 November, 2012, 6:12

      നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് സമ്മതിച്ചു എന്ന് വിചാരിക്കുക. ഈ ക്വുര്‍ആന്‍ അവതിരിക്കപ്പെട്ടത് അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തി എഴുതപ്പെട്ടത് ഏറ്റവും ചുരുങ്ങിയത് 2000 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ലല്ലോ. ആ കാലത്ത് ജീവിച്ചിരിക്കുന്ന സാമാന്യ ബോധമുള്ള ഏതൊരുവനും അറിവുള്ള കാര്യമല്ലേ പ്രസവത്തെ കുറിച്ചുള്ളതു? അത് അവരുടെ കണ്മുമ്പില്‍ നടക്കുന്ന കാര്യമല്ലേ? അല്ലാതെ ശാസ്ത്രജ്ഞന്‍ മാര്‍ പിന്നീട് ഗവേഷണം നടത്തി കണ്ടു പിടിച്ച കാര്യമൊന്നുമല്ലല്ലോ ? അപ്പോള്‍ അത്തരമൊരു വിഷയത്തില്‍ അബദ്ധം ആരെങ്കിലും അബദ്ധം രേഖപ്പെടുത്തുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? അത് കൊണ്ട് കുറച്ചു നിലവാരമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രദ്ധിക്കണമെന്ന് അപേക്ഷിക്കുന്നു

    • 2 January, 2013, 15:29

      Hi there, just became aware of your blog through Google, and found that it is really informative. I’m going to watch out for brussels. I will appreciate if you continue this in future. A lot of people will be benefited from your writing. Cheers!

    • 2 February, 2013, 7:02

      Yup, that’ll do it. You have my apprecaioitn.

    • chris
      14 March, 2013, 8:42

      ആധുനിക വൈദ്യശാസ്ത്ര ഗവേഷണങ്ങളനുസരിച്ച്, ഗര്‍ഭാശയത്തില്‍ ഒരു ഭ്രൂണം വളര്‍ന്ന് ജീവനുള്ള ശിശുവായി പ്രസവിക്കപ്പെടാന്‍ 28 ആഴ്ചകള്‍ വേണമെന്ന വീക്ഷണവും ഈ സന്ദര്‍ഭത്തില്‍ അറിഞ്ഞിരിക്കുന്നത് നന്ന്. ഇത് ആറര മാസത്തില്‍ അല്‍പം കൂടുതലുണ്ടാകും. ഇസ്ലാമിക നിയമം അര മാസത്തോളം ദാക്ഷിണ്യമനുവദിക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ ഒരു സ്ത്രീ വ്യഭിചാരിണിയായും ഒരു ശിശു പിതൃരഹിതനായും വിധിക്കപ്പെടുന്നത് ഗുരുതരമായ സംഗതികളാണ്. അതിന്റെ നിയമപരമായ അനന്തരഫലങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ കുട്ടിക്കും മാതാവിനും കൂടുതല്‍ പഴുതുകള്‍ അനുവദിച്ചുകൊടുക്കേണ്ടതാണെന്ന് ആ ഗുരുതരാവസ്ഥ താല്‍പര്യപ്പെടുന്നുണ്ട്. കൂടാതെ, ഗര്‍ഭം ആരംഭിച്ചത് ഏതു സമയത്താണെന്ന് കൃത്യമായി അറിയുക ഏതെങ്കിലും വൈദ്യനോ ജഡ്ജിക്കോ അല്ലെങ്കില്‍ ഗര്‍ഭിണിക്കു തന്നെയോ അവളെ ഗര്‍ഭിണിയാക്കിയ പുരുഷന്നുപോലുമോ സാധ്യമല്ല. അപ്പോള്‍ ഗര്‍ഭത്തിന്റെ ചുരുങ്ങിയകാലം നിയമപരമായി നിര്‍ണയിക്കുമ്പോള്‍ സന്ദേഹത്തിന്റെ പേരില്‍ ഏതാനും നാളുകള്‍ അധികം കണക്കാക്കണമെന്നു വരുന്നു.

    • sajeev JCB
      14 March, 2013, 10:31

      ihsankm അനില്‍ ഇവിടെ തെളിവ് സഹിതംനിരത്തിയിട്ടും നിങ്ങള്‍ക്ക് മനസിലാകുന്നില്ലേ…..? അനില്‍ ഇത് സ്വയം സൃഷ്ടിച്ചതല്ല ഖുറാനില്‍ തന്നെയുള്ള കാര്യമാണ് പറഞ്ഞിരിക്കുന്നത്. ആദ്യം പണയം വച്ച തലച്ചോര്‍ തിരിച്ചെടുത്തു സ്വയം ഒന്ന് ചിന്തിച്ചു നോക്കുക. ഇസ്ലാം വിശ്വാസികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. തലമുറകളായി ആരും ചോദ്യം ചെയ്യാതെ വിശ്വസിച്ചു പോരുന്നു. 

    • pris
      16 March, 2013, 11:16

      ഇ എരുപത്‌ന്നം നുറ്റാണ്ടില്‍ ഇങ്ങനെ ഉള്ളതു ഇവര്‍ വിഷസിക്കുന്നലോ ഹ് സമ്മതിച്ചൂ…..

    • Ameer ali
      10 July, 2013, 8:57

      ഈ വെളിപ്പെടുത്തൽ നല്കിയതിനു വളരെനന്ദി. എങ്കിലും ഇത് അല്പം കടന്നകയ്യായിപ്പോയി കുറാനിൽ. Anyway thanks and i wait for more Mr.Anil.

    • Amar pa
      16 July, 2013, 4:48

      24 maasam mulakudisamayam,6mounth ithine pandithar nalkunna vishadheekaranam aadhya 4 mounth ithil verum mamsapindavum rekthpindavumaayi theerukayanu avanu rooh oothapedunnath athava jeevan vekkunath.4 mounthilanu avideninnulla samayamanu athayathu churungiya gharahakalam6mounth ennathine ee vachanam soochippikkum.

    • Amar pa
      16 July, 2013, 5:02

      Amar pa
      16 July, 2013, 4:48
      Your comment is awaiting approval.
      24 maasam mulakudisamayam,6mounth ithine pandithar nalkunna vishadheekaranam aadhya 4 mounthithil verum mamsapindavum rekthpindavumaayi theerukayanu avanu rooh oothapedunnath athava jeevan vekkunath.4 mounthilanu avideninnulla samayamanu athayathu churungiya gharahakalam6mounth ennathine ee vachanam soochippikkum. Maathramalla maryam gharbham dharikkunnatheppozhanu malakkuroohu oodumbhoyanu 19:16-26 maryaminte gharbham ethra kalam 10 mountho? Atho 6 mountho?

    • 9 February, 2014, 7:57

      What the Quran states that the period of pregnancy is six month is correct and you should not say that it is wrong, because the pregnancy has its maximum period and its minimum period. The maximum period of pregnancy is nine months as it is well-known, and its minimum period is six months. There are some women who give birth when she is only six or seven or eight months pregnant, and the born child lives. Allaah, The Most Exalted and The Most High, clarified to us the minimum period of pregnancy because there are some religious rulings that apply to it, like establishing the lineage of a child or denying it, inheritance, divorce, the waiting period and the like. Among these issues, is that if a woman gives birth to a child five months after marrying her, then the new-born is not traced back to the husband.
      Therefore, it is not permissible to describe what is mentioned in the Quran as being wrong. Rather, what the Quran states that the minimum period of pregnancy is six months is confirmed by modern science, that the fetus may be born at the age of six months and it can live, and this is what is called a premature baby. Moreover, medical evidence proves that the fetus that is born before a full six months period does not live.

    • ajmal
      25 March, 2015, 9:52

      പ്രിയ സുഹൃത്തേ ഖുര്‍ആനിൽ പറഞ്ഞിരിക്കുന്നത് തികച്ചും യഥാർത്യമാണ്. ഞാന്‍ ഒരു പണ്ഡിതനല്ല. അങ്ങനെ ഉള്ള എനിക്ക് പോലും ഇത് സ്താപിക്കാൻ കഴിയും. ഗർഭകാലവും മുലകുടിയും 30 മാസം എന്നാണ്. എന്ന് വച്ചാല്‍ ഗർഭകാലം 6 മാസം എന്നാണ്. പ്രസവിക്കാൻ ചുരുങ്ങിയ മാസം 6 ആണ്‌. അല്ലാതെ പ്രസവിക്കാൻ 9 മാസം 10 ദിവസം വേണം എന്നില്ല. താൻകൾ മനസിലാക്കുമെന്ന് വിശ്വസിക്കുന്നു. സത്യാവസ്ത അറിയുക. അളളാഹു അനുഗ്രഹിക്കടെ.

    • sathyasnehi
      25 March, 2015, 15:41

      താങ്കള്‍ പോസ്റ്റ്‌ മുഴുവന്‍ വായിച്ചില്ല എന്ന് മനസ്സിലായി. പോസ്റ്റില്‍ ഞാന്‍ തഫ്ഹീമുല്‍ ഖുര്‍ആനില്‍ നിന്നും ഒരു ഭാഗം ഉദ്ധരിച്ചിരുന്നു. താങ്കള്‍ അത് വായിച്ചിട്ടില്ലാത്തതിനാല്‍ ഒരിക്കല്‍ കൂടി ഉദ്ധരിക്കാം:

      “ഹ: ഉസ്മാന്‍റെ ഭരണകാലത്ത് ഒരാള്‍ ജുഹൈന ഗോത്രക്കാരിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യുകയും ആറു മാസം മാത്രം പിന്നിട്ടപ്പോള്‍ അവള്‍ തികഞ്ഞ ഒരു കുട്ടിയെ പ്രസവിക്കുകയും ചെയ്തു. വരന്‍ ഹ: ഉസ്മാന്‍റെ സന്നിധിയില്‍ കേസുമായെത്തി. അദ്ദേഹം ആ സ്ത്രീ വ്യഭിചാരിണിയാണെന്നും അവളെ കല്ലെറിയണമെന്നും വിധിച്ചു. വിവരമറിഞ്ഞ ഹ: അലി ഉടനെ ഉസ്മാന്‍റെ സന്നിധിയിലെത്തിയിട്ട് ചോദിച്ചു: “താങ്കള്‍ എന്താണ് വിധിച്ചു കളഞ്ഞത്?” ഉസ്മാന്‍ പറഞ്ഞു: കല്യാണം കഴിഞ്ഞു ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ എല്ലാം തികഞ്ഞ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ചുവെന്നത് അവള്‍ വ്യഭിചാരിണിയാണെന്ന് അസന്നിഗ്ദമായി തെളിയിക്കുന്നില്ലേ?’ അലി പറഞ്ഞു: ഇല്ല. തുടര്‍ന്നദ്ദേഹം ഖുര്‍ആനിലെ ഈ മൂന്നു സൂക്തങ്ങളും ക്രമപ്രകാരം ഉദ്ധരിച്ചു: സൂറ അല്‍-ബഖറയില്‍ അല്ലാഹു പറയുന്നു: ‘ശിശുവിന് പൂര്‍ണ്ണരൂപത്തില്‍ മുലയൂട്ടണമെന്നാഗ്രഹിക്കുന്ന പിതാക്കള്‍ക്കുവേണ്ടി മാതാക്കള്‍ തികച്ചും രണ്ടു കൊല്ലം മുലയൂട്ടേണ്ടതാകുന്നു.’ സൂറ ലുഖ്മാനില്‍ പറയുന്നു: ‘മുലകുടി മാറ്റുന്നതില്‍ രണ്ടുകൊല്ലം കഴിയുന്നു.’ സൂറത്തുല്‍ അഫ്ഖാഫില്‍ പറയുന്നു: ഗര്‍ഭവും മുലയൂട്ടലുമായി 30 മാസങ്ങളായി.’ അപ്പോള്‍ മുപ്പത് മാസങ്ങളില്‍ നിന്ന് മുലയൂട്ടലിന്‍റെ രണ്ടുകൊല്ലം കിഴിക്കുകയാണെങ്കില്‍ ഗര്‍ഭത്തിന് ആറു മാസങ്ങളേ അവശേഷിക്കുകയുള്ളൂ. തികഞ്ഞ കുട്ടിയെ പ്രസവിക്കുന്നതിനുള്ള ഗര്‍ഭത്തിന്‍റെ ഏറ്റവും ചുരുങ്ങിയ കാലം ആറുമാസമാണെന്ന് ഇതില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. അതിനാല്‍, കല്യാണത്തിനു ശേഷം ആറു മാസം പിന്നിട്ട സ്ത്രീ കുട്ടിയെ പ്രസവിച്ചാല്‍, അവള്‍ വ്യഭിചാരിണിയാണെന്ന് വിധിച്ചുകൂടാ. ഇതുകേട്ട് ഉസ്മാന്‍ പറഞ്ഞു: ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.’ അനന്തരം അദ്ദേഹം ആ സ്ത്രീയെ തിരിച്ചു വിളിക്കുകയും തന്‍റെ വിധി തിരുത്തുകയും ചെയ്തു.

      ഹ: അലിയുടെ വാദത്തെ ഇബ്നു അബ്ബാസ്‌ കൂടി പിന്താങ്ങിയെന്നും അനന്തരം ഹ: ഉസ്മാന്‍ തന്‍റെ വിധി ഭേദഗതി ചെയ്തുവെന്നുമാണ് മറ്റൊരു നിവേദനത്തിലുള്ളത്. (ഇബ്നു ജരീര്‍, ഇബ്നു കഥീര്‍, ജസ്സാസ്‌-അഹ്കാമുല്‍ ഖുര്‍ആന്‍).”

      കല്യാണം കഴിഞ്ഞു ആറുമാസം മാത്രം പിന്നിട്ടപ്പോള്‍ എല്ലാം തികഞ്ഞ ജീവനുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീ തെറ്റുകാരിയല്ല എന്നാണ് വിധി വന്നത്. അതിനു കാരണം ഈ മൂന്നു ആയത്തുകളും. ആറാം മാസത്തില്‍ പ്രസവം നടന്നേക്കും, പക്ഷേ എല്ലാം തികഞ്ഞ ശിശുവിനെ ആറാം മാസത്തില്‍ പ്രസവിക്കുമോ എന്നതാണ് ചോദ്യം. അല്ലാഹുവിനെക്കാള്‍ കൂടുതല്‍ ബുദ്ധി ആ ഭര്‍ത്താവിനും ഉസ്മാനുമുണ്ടായിരുന്നു, അതുകൊണ്ടാണ് ആറാം മാസത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ശിശുവിനെ പ്രസവിച്ച സ്ത്രീയെ വ്യഭിചാരക്കുറ്റം ചുമത്താന്‍ തുനിഞ്ഞത്…

    • ajmal
      26 March, 2015, 1:45

      താങ്കൾ 6 മാസത്തില്‍ പൂർണ്ണ വളർച്ച എത്തിയ ശിശു ജനിക്കില്ല എന്നാണ് പറയുന്നത്. അപ്പോള്‍ 9 മാസം 9 ദിവസത്തിൽ ജനിച്ച ശിശു വിന് പൂർണ്ണ വളർച്ച കിട്ടണമെന്നുന്ടോ? വിവിധ കാരണന്ങളാൽ എത്റയോ പേര് വൈകല്യന്ങളോടെ ജനിക്കുന്നു. ഇത്റ മാസത്തിൽ ജനിച്ചാൽ മാത്റമേ പൂർണ്ണ വളർച്ച എത്താൻ കഴിയൂ എന്നുളള വാദം തെറ്റാണ്. ചരിത്റത്തിൽ ബഹു. ഉസ്മാന്‍ തന്ടെ തെറ്റ് മനസ്സിലാക്കി ഖുര്‍ആന്റടെ അടിസ്ഥാന ത്തില്‍ തിരുത്തി അത് നിങ്ങള്‍ മനസ്സിലാക്കണം.

    • sathyasnehi
      4 January, 2023, 10:03

      9 മാസം 9 ദിവസത്തിൽ ജനിച്ച ശിശുവിന്‍റെ അവയവങ്ങള്‍ക്ക് ചിലപ്പോള്‍ വൈകല്യങ്ങള്‍ ഉണ്ടാകാം, പക്ഷേ വളര്‍ച്ചാ കുറവ് ഉണ്ടാകില്ല. എന്നാല്‍ ആറാം മാസത്തില്‍ ജനിക്കുന്ന കുഞ്ഞിന്‍റെ അവയവങ്ങള്‍ ഒരിക്കലും പൂര്‍ണ്ണ വളര്‍ച്ചയെത്തിയതായിരിക്കില്ല, അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.

    • Abdul
      20 April, 2023, 11:27

      ആറാം മാസം ജനിച്ച കുട്ടികൾ കേരളത്തിൽ പോലുമുണ്ട് , Google ചെയ്തു നോക്കിയാൽ കാണാം

    • sathyasnehi
      29 April, 2023, 3:37

      ആറാം മാസത്തില്‍ ജനിച്ച “പൂര്‍ണ്ണ വളര്‍ച്ചയെത്തിയ” കുട്ടികളെ ലോകത്ത് എവിടെയെങ്കിലും കാണിച്ചു തരാമോ?

    Leave a Comment