About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    “ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ?

    ചോദ്യം: “ഞാന്‍ ദൈവമാകുന്നു; എന്നെ ആരാധിക്കുക” എന്ന് കൃത്യമായ വാക്കുകളില്‍ യേശു പറഞ്ഞിരിക്കുന്നത് എവിടെയാണ്?

    മറുപടി: ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ മുകളില്‍ ചോദിക്കപ്പെട്ട ചോദ്യം ക്രിസ്ത്യാനികളോട് ചോദിക്കുവാന്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളവരാണ്. എന്നിരുന്നാലും മേലുദ്ധരിച്ച വാചകം യേശു പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ യേശു ദൈവമാണെന്ന് അവകാശപ്പെടാനാകൂ എന്ന് അവര്‍ അഭിപ്രായപ്പെടുകയാണെങ്കില്‍ നമുക്ക് താഴെ പറയും പ്രകാരം ചോദിക്കാം:

    “ഞാന്‍ ഒരു പ്രവാചകന്‍ മാത്രമാണ്; എന്നെ ആരാധിക്കരുത്” എന്ന് കൃത്യമായ വാക്കുകളില്‍ യേശു എവിടെയാണ് പറഞ്ഞിരിക്കുന്നത്? ഒരു പ്രത്യേക വാചകത്തിന് വേണ്ടി യുക്തിരഹിതമായി നിരന്തരം വാദിക്കുകയാണെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ തന്നെ ചിന്താഗതിയെ നിരാകരിക്കുകയാണ്. ഭാഗ്യവശാല്‍ യേശു തന്നെക്കുറിച്ചുതന്നെ എന്താണ് പറഞ്ഞിട്ടുള്ളതെന്ന് പരിശോധിക്കുവാന്‍ ഒരു എളുപ്പമാര്‍ഗ്ഗം ഉണ്ട്. ബൈബിളിന്‍റെ വെളിച്ചത്തിലും ഖുര്‍ആന്‍റെ വെളിച്ചത്തിലും ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ചില പ്രത്യേക വിശേഷണങ്ങളുണ്ട്. ഉദാഹരണമായി, ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നു ദൈവത്തിനു മാത്രമേ അവകാശപ്പെടാനാകൂ. “ഞാനാണ് പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന്” ഒരു മനുഷ്യന്‍ പറയുകയാണെങ്കില്‍ ആ പ്രസ്താവന തെറ്റായിരിക്കും. കാരണം, ദൈവമൊഴികെ ആര്‍ക്കും അങ്ങനെ അവകാശപ്പെടാനാകില്ല. അങ്ങനെ ദൈവത്തിനു മാത്രം അവകാശപ്പെടാന്‍ കഴിയുന്ന കാര്യങ്ങള്‍ യേശു അവകാശപ്പെട്ടു എങ്കില്‍ അതിനര്‍ത്ഥം യേശു താന്‍തന്നെ ദൈവമാണെന്ന് അവകാശപ്പെട്ടു എന്നത്രേ. യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ദൈവത്തിനു മാത്രം അവകാശപ്പെടാവുന്നതും അല്ലെങ്കില്‍ ദൈവത്തെക്കുറിച്ചുമാത്രം പരാമര്‍ശിക്കപ്പെടാവുന്നതുമായ ചില സ്വഭാവങ്ങള്‍ ഉണ്ടെന്ന കാര്യം സമ്മതിക്കുന്നു. അവയില്‍ ചിലത് നമുക്ക്‌ പരിശോധിക്കാം:

    1. ആദ്യനും അന്ത്യനും

    (സൂറാ.57:3). അല്ലാഹുവിനെ “ആദ്യനും അന്ത്യനും,” ഏറ്റവും ഉയര്‍ന്നവനും ഏറ്റവും അടുത്തിരിക്കുന്നവനും എന്ന് വെളിപെടുത്തുന്നു. പഴയനിയമത്തില്‍ “ദൈവം ആദ്യനും അന്ത്യനുമാകുന്നു” എന്ന് യെശയ്യാവിന്‍റെ പുസ്തകത്തില്‍ വായിക്കുന്നു. “യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല” (യെശയ്യാ.44:6).

    പഴയനിയമത്തില്‍ ദൈവം (LORD) എന്ന് വലിയ അക്ഷരത്തില്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അത് യഹോവയെ അഥവാ ഈ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവിനെ പരാമര്‍ശിക്കുന്നു. ബൈബിളും ഖുര്‍ആനും “ആദ്യനും അന്ത്യനും” എന്ന ശീര്‍ഷകം ദൈവത്തിനു മാത്രം നല്‍കുന്നു. അങ്ങനെയെങ്കില്‍ പുതിയ നിയമത്തില്‍ വെളിപ്പാട് 1:17,18 വാക്യങ്ങളില്‍ യേശു പറയുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വലിയോരാഘാതമായിരിക്കും. “അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചുഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റേയും പാതാളത്തിന്‍റേയും താക്കോല്‍ എന്‍റെ കൈവശമുണ്ടു.” വെറും ഒരു പ്രവാചകന് “ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു” എന്ന് അവകാശപ്പെടാനാകുമോ?

    2. പാപമോചനം.  ആരാണ് പാപങ്ങളെ മോചിക്കുന്നത്?

    ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പാപം ചെയ്യുമ്പോള്‍, എല്ലാ പാപങ്ങളും ദൈവാഭിമുഖമാണെന്ന യാഥാര്‍ത്ഥ്യബോധം അവന്‍റെ മന:സാക്ഷിയില്‍ നിലനില്‍ക്കുന്നു. അപ്രകാരം, ഞാനും നിങ്ങളും തമ്മില്‍ ചെയ്ത പാപങ്ങള്‍ക്ക്‌ എനിക്കും നിങ്ങള്‍ക്കും തമ്മില്‍ ക്ഷമിക്കാമെങ്കിലും ദൈവത്തിന് മാത്രമേ പാപമോചനം നല്‍കാന്‍ സാധ്യമാകയുള്ളൂ. അതുകൊണ്ടുതന്നെ, ദാവീദ്‌ ദൈവത്തോട് പറയുന്നത് “നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു” (സങ്കീ.51:4) എന്നാണ്. പ്രവാചകനായ ദാനിയേല്‍ പ്രസ്താവിച്ചു: “ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കല്‍ കരുണയും (പാപങ്ങളുടെ) മോചനവും ഉണ്ട്. ഞങ്ങളോ അവനോടു മത്സരിച്ചു” (ദാനി.9:9). ആത്യന്തികമായി പാപം മോചിക്കാവുന്നത് ദൈവത്തിന് മാത്രമാണെന്ന് ഖുര്‍ആനും പ്രസ്താവിക്കുന്നു. “അല്ലാഹുവിനല്ലാതെ ആര്‍ക്കാണ് പാപങ്ങളെ മോചിക്കാനാകുക?” (സൂറാ.3:135). പുതിയ നിയമത്തില്‍ പാപങ്ങളെ മോചിക്കാനുള്ള അധികാരം തനിക്കുണ്ടെന്ന് യേശുക്രിസ്തു അവകാശപ്പെടുന്നത് മുസ്ലീങ്ങളെ ആശ്ച്ചര്യപ്പെടുത്തും. ഒരു പക്ഷവാതക്കാരനെ സൌഖ്യമാക്കുവാന്‍ വേണ്ടി യേശുവിന്‍റെ അടുക്കലേക്ക് കൊണ്ടുവരുന്നത്‌ മാര്‍ക്കോസ് രണ്ടാം അധ്യായത്തില്‍ കാണുന്നു. യേശുവിന്‍റെ പ്രതികരണം ദൈവദൂഷണമായി പറഞ്ഞ് ശാസ്ത്രിമാര്‍ യേശുവിനെ കുറ്റപ്പെടുത്തി.

    “അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു. യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു” (മാര്‍ക്കോസ് 2:3-7). ദൈവത്തിന് മാത്രമേ പാപങ്ങള്‍ മോചിക്കാനാകൂ എന്ന് ശാസ്ത്രിമാര്‍ കൃത്യമായി മനസ്സിലാക്കിയിരുന്നു. എങ്കിലും യേശു (തന്നത്താന്‍ ‘മനുഷ്യപുത്രന്‍’ എന്ന് വിളിച്ചിരിക്കേ) അവരുടെ വിചാരങ്ങള്‍ അറിഞ്ഞു ഇപ്രകാരം പ്രതിവചിച്ചു: “ഭൂമിയില്‍ പാപങ്ങളെ മോചിപ്പിക്കുവാന്‍ മനുഷ്യപുത്രന് അധികാരമുണ്ട്” (മര്‍ക്കോ.2:10). തന്‍റെ അവകാശവാദം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് യേശുക്രിസ്തു പക്ഷവാതക്കാരനെ സൌഖ്യമാക്കി.

    3. വെളിച്ചം

    സങ്കീ.27:1-ല്‍ പ്രവാചകനായ ദാവീദ്‌ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: ‘യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു.” ഖുര്‍ആനും സമാനാര്‍ത്ഥത്തില്‍ ഇപ്രകാരം വെളിപ്പെടുത്തുന്നു: “അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35). യേശുക്രിസ്തുവും തന്‍റെ ശ്രോതാക്കളോടു ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും” (യോഹ.8:12).

    4. സത്യം

    പ്രവാചകനായ ദാവീദ്‌ യഹോവയെ “സത്യദൈവം” എന്നാണു സംബോധന ചെയ്യുന്നത് (സങ്കീ.31:5). ഖുര്‍ആനും ഇപ്രകാരം സാക്ഷീകരിക്കുന്നു: “അല്ലാഹു തന്നെ സത്യമാകുന്നു.” അപ്പോള്‍ത്തന്നെ, യേശുക്രിസ്തുവും താന്‍ സത്യമാണെന്ന് അവകാശപ്രഖ്യാപനം നടത്തുന്നു: “ഞാന്‍ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല” (യോഹ.14:6). ഒരു വെറും പ്രവാചകന് എങ്ങനെ താന്‍ തന്നെ സത്യമാണെന്ന് അവകാശപ്പെടാനാകും? താന്‍ സത്യവും കൊണ്ടാണ് വന്നിരിക്കുന്നത് എന്ന് പറഞ്ഞാല്‍ പോരായിരുന്നോ?

    5. അന്ത്യന്യായവിധി.

    പഴയ നിയമത്തില്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജാതികള്‍ ഉണര്‍ന്നു യഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകലജാതികളെയും ന്യായം വിധിക്കേണ്ടതിന്നു ഇരിക്കും” (യോവേല്‍ 3:12).

    “എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും” (സങ്കീ.9:7,8). ഖുര്‍ആനും അല്ലാഹു ലോകത്തെ ന്യായം വിധിക്കുമെന്നും, വിശ്വാസികള്‍ക്ക്‌ സുഖസമ്പൂര്‍ണ്ണമായ സ്വര്‍ഗ്ഗം പ്രതിഫലമായി നല്‍കുമെന്നും അവിശ്വാസികളെ നരകത്തില്‍ ശിക്ഷിക്കുമെന്നും സാക്ഷീകരിക്കുന്നു. “അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന്‍ അവര്‍ക്കിടയില്‍ വിധികല്‍പിക്കും. എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ സുഖാനുഭവത്തിന്‍റെ സ്വര്‍ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും ചെയ്തവരാരോ അവര്‍ക്കാണ്‌ അപമാനകരമായ ശിക്ഷയുള്ളത്‌” (സൂറാ.22:56,57).

    യേശുവും തന്നെ പിന്‍ഗമിക്കുന്നവരോട് അരുളിച്ചെയ്തത്: “മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും. സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു, ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും. രാജാവു തന്‍റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍” (മത്തായി.25:31-34). 

    “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

    ഇപ്രകാരം സ്വര്‍ഗ്ഗ-നരകങ്ങളിലേക്ക് മനുഷ്യനെ അയക്കുന്നത് ദൈവത്തിന് മാത്രം ചെയ്യാന്‍ പറ്റുന്ന കാര്യമല്ലേ?

     

    6 പുനരുത്ഥാനം.

    മരിച്ചവരെ ഉയര്‍പ്പിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന് ബൈബിളും ഖുര്‍ആനും സാക്ഷീകരിക്കുന്നു: “യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു. പാതാളത്തില്‍ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു” (1.ശമു.2:6).

    “അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്‌റുകളിലുള്ളവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്യും” (സൂറാ.22:7).

    ദൈവത്തിന് മാത്രമേ മരിച്ചവരെ ഉയര്‍പ്പിക്കാന്‍ കഴിയൂ എന്നിരിക്കേ വെറുമൊരു പ്രവാചകന്‍ തന്നെ അനുഗമിക്കുന്നവരോട് താന്‍ മരിച്ചവരെ ഉയര്‍ത്തെഴുന്നെല്‍പ്പിക്കുമെന്നും താന്‍തന്നെ പുനരുത്ഥാനമാണെന്നും പറഞ്ഞത് എന്ത്? അത് ദൈവദൂഷണമല്ലേ? കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമല്ലേ? “യേശു അവളോടു: ഞാന്‍ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും” എന്ന് പറഞ്ഞു (യോഹ.11:24).

    7. ദൈവത്തിന്‍റെ മഹത്വം.

    ഖുര്‍ആന്‍ ഇപ്രകാരം പറയുന്നു: “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1). പഴയനിയമത്തില്‍ തന്‍റെ മഹത്വം ആരുമായും പങ്കു വെക്കുകയില്ലെന്നു യഹോവ അരുളിച്ചെയ്യുന്നു: “ഞാന്‍ യഹോവ അതുതന്നേ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല” (യെശയ്യാ.42:8).

    “എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നേ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായ്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്വം മറ്റൊരുത്തന്നും കൊടുക്കയില്ല” (യെശയ്യാ.48:11).

    അങ്ങനെയിരിക്കെ താനും ദൈവത്തോടുകൂടെ മഹത്വപ്പെടും എന്നും ലോകം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നുവെന്നും യേശുക്രിസ്തു അവകാശപ്പെട്ടു:

    “ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകും മുമ്പെ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്വപ്പെടുത്തേണമേ” (യോഹ.17:5). “ലോകം ഉണ്ടാകും മുമ്പേ യേശുക്രിസ്തുവിന് പിതാവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്വം” എന്ത്? ഒരു സാധാരണ പ്രവാചകന് ഇങ്ങനെ അവകാശപ്പെടാനാകുമോ? ഏതെങ്കിലും പ്രവാചകന്മാര്‍ അങ്ങനെ അവകാശപ്പെട്ടിട്ടുണ്ടോ? യേശുക്രിസ്തു ഈ പറഞ്ഞത് ദൈവത്വത്തിന്‍റെ അവകാശമല്ലാതെ മറ്റെന്താണ്?

    കൂടുതല്‍ തെളിവുകള്‍:

    മര്‍ക്കോ.2:28-ല്‍ യേശു, താന്‍ ‘ശബ്ബത്തിനു കര്‍ത്താവ്‌’ ആണെന്ന് പറയുന്നു.

    മത്തായി 22:41-45 വരെയുള്ള ഭാഗത്ത് താന്‍ പ്രവാചകനായ ദാവീദിന്‍റെ ദൈവമാണെന്ന് തെളിയിക്കുന്നു.

    യോഹ.8:33-58 വരെയുള്ള ഭാഗത്ത്, താന്‍ പ്രവാചകനായ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്ന് യേശുക്രിസ്തു പറയുന്നു.

    മത്തായി.12:6-ല്‍ യേശുക്രിസ്തു താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്ന് അവകാശപ്പെടുന്നു.

    മത്തായി.11:27-ല്‍ പിതാവുമായി തുല്യബന്ധമുണ്ടായിരുന്നുവെന്നു യേശുക്രിസ്തു അവകാശപ്പെടുന്നു.

    യോഹ.14:13,14-ല്‍ തനിക്ക് പ്രാര്‍ത്ഥനക്ക് ഉത്തരം തരാന്‍ കഴിയുമെന്ന് യേശു പറയുന്നു.

    മത്തായി.18:20-ല്‍ തന്നെ അനുഗമിക്കുന്നവര്‍ തന്‍റെ നാമത്തില്‍ കൂടി വരുന്നിടത്തൊക്കെയും താന്‍ ഉണ്ടെന്നു പറയുന്നു.

    മത്തായി.28:18-ല്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള സകല അധികാരവും തനിക്കാണെന്ന് പറയുന്നു.

    എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ പുത്രനേയും ബഹുമാനിക്കേണ്ടാതാകുന്നു എന്നും യേശു പറഞ്ഞു: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല” (യോഹ.5:22,23).

    പിതാവിനെ ബഹുമാനിക്കാനുള്ള ഒരു മാര്‍ഗ്ഗം പിതാവിനെ ആരാധിക്കുന്നതാണ്. യേശുവിനെ അനുഗമിച്ചവര്‍ അവനെ ധാരാളം അവസരങ്ങളില്‍ ആരാധിച്ചിട്ടുണ്ട്. യേശു തന്‍റെ ജീവിതത്തിലുടനീളം ആരാധിക്കപ്പെട്ടു എന്ന് സുവിശേഷങ്ങള്‍ സാക്ഷീകരിക്കുന്നു. ജനിച്ചപ്പോള്‍ (മത്താ.2:11), തന്‍റെ ശുശ്രൂഷാ കാലയളവില്‍ (മത്താ.14:33, യോഹ.9:38) ഉയര്‍ത്തെഴുന്നേല്‍പ്പിന് ശേഷം (മത്താ.28:17), സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം (ലൂക്കോ.24:52). മാത്രമല്ല, യേശുവിന്‍റെ ശിഷ്യനായിരുന്ന തോമസ്‌, “എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ” എന്ന് അവനെ അഭിസംബോധന ചെയ്തു (യോഹ.20:28).

     നിഗമനം:

    എവിടെയാണ് യേശു ഞാന്‍ ദൈവമാണ്, എന്നെ ആരാധിക്കുക എന്ന് പറഞ്ഞിട്ടുള്ളത്? നാം കണ്ടതുപോലെ യേശു താന്‍ ആദ്യനും അന്ത്യനുമാണെന്നും. പാപങ്ങളെ മോചിപ്പിക്കാന്‍ അധികാരമുള്ളവനാണെന്നും അവകാശപ്പെട്ടു. താന്‍ വെളിച്ചവും, സത്യവും, അന്ത്യവിധികര്‍ത്താവും, പുനരുത്ഥാനവും ആണെന്ന് ഉദ്ഘോഷിച്ചു. ലോകസൃഷ്ടിക്ക് മുന്‍പേ തനിക്ക് ദൈവത്തോടുകൂടെ മഹത്വമുണ്ടായിരുന്നു എന്നും ശബ്ബത്തിനും ദാവീദ്‌ രാജാവിനും കര്‍ത്താവാണെന്നും താന്‍ അബ്രഹാമിനെ കണ്ടിട്ടുണ്ടെന്നും താന്‍ ദൈവാലയത്തേക്കാള്‍ വലിയവനാണെന്നും പ്രഖ്യാപിച്ചു. തനിക്ക് പിതാവുമായി നിസ്തുല്യബന്ധമുണ്ടെന്നും താന്‍ പ്രാര്‍ത്ഥനക്ക് മറുപടി നല്‍കുന്നു എന്നും എല്ലായിടത്തും തന്നെ അനുഗമിക്കുന്നവരോട് കൂടെ താന്‍ ഉണ്ടെന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലും തനിക്ക് സര്‍വ്വ അധികാരവുമുണ്ടെന്നും തന്‍റെ ശിഷ്യന്മാരോട് കൂടെ എല്ലാ നാളും താന്‍ ഉണ്ടെന്നും താന്‍ എല്ലാത്തിന്‍റേയും അവകാശിയാണെന്നും അവന്‍ അവകാശപ്പെട്ടു! മാത്രമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നത് പോലെ തന്നെയും ബഹുമാനിക്കേണ്ടതാണെന്നും അവന്‍ പറഞ്ഞു!!

    മുകളിലുദ്ധരിച്ചവയില്‍ ഒന്നോ രണ്ടോ വേറെ രീതിയില്‍ വ്യാഖ്യാനിക്കാമെന്നു ചിലര്‍ പ്രതിവാദിച്ചാലും പൊതുവായി കണക്കാക്കുമ്പോള്‍ ആ അവകാശവാദങ്ങള്‍ കേവലമൊരു മനുഷ്യന്‍റേതല്ല എന്ന് മനസ്സിലാക്കാം. അവ കേവലം ഒരു പ്രവാചകന്‍റെ അവകാശവാദങ്ങളല്ല. അവ ദൈവത്തിന് മാത്രം ഉന്നയിക്കാവുന്ന അവകാശവാദങ്ങളാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികള്‍ യേശു ദൈവമാണെന്ന് ഉറച്ചു വിശ്വസിക്കുന്നത്.

    ആരാധിക്കപ്പെടുന്നതിനാല്‍ മാത്രമേ ഒരു ആളത്വം ദൈവം എന്ന് തെളിയുകയുള്ളൂ എന്ന് വാദിക്കുന്ന മുസ്ലീം സുഹൃത്തുക്കള്‍ ബുദ്ധിമുട്ടിലാകുന്ന ഒരു വിഷയം ഉണ്ട്. ബൈബിളില്‍ ദൈവത്തെക്കുറിച്ച് പറയുന്നത് പിതാവും പുത്രനും പരിശുദ്ധാത്മാവും ആകുന്ന ഏകദൈവം എന്നതാണ്. എന്നാല്‍ ഖുര്‍ആന്‍ ഒരു ഒറ്റയാനായ അല്ലാഹുവിനെയാണ് പരിചയപ്പെടുത്തുന്നത്. ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പുള്ള കാലത്ത്‌ അല്ലാഹു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് അല്ലാഹു ആരാധിക്കപ്പെട്ടിരുന്നോ? ഇല്ലേ ഇല്ല!! അല്ലാഹു ആരാധിക്കപ്പെടാതെ ഇരുന്ന ആ കാലത്ത് അല്ലാഹു എങ്ങനെയാണ് ദൈവം എന്ന പദവിക്ക്‌ അര്‍ഹനാകുന്നത്? അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണ് ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം അല്ലാഹുവിന്‍റെ ദൈവത്വം തെളിയിക്കണമെങ്കില്‍ ഈ സൃഷ്ടവസ്തുക്കള്‍ ആവശ്യമാണ്‌ എന്നതാണ്.  താന്‍ ആരാധന അര്‍ഹിക്കുന്നു എന്നും എന്നാല്‍ തന്നെ ആരാധിക്കാന്‍ ആരുമില്ലാത്തതിനാല്‍ താന്‍ ആരാധിക്കപ്പെടാതെ പോകുന്നു എന്നുമുള്ള തിരിച്ചറിവില്‍ നിന്നാണ് അല്ലാഹു മനുഷ്യരെയും ജിന്നുകളെയും ഉണ്ടാക്കിയത്. ഇത് ദൈവമെന്നു അവകാശപ്പെടുന്ന ഒരു ആളത്വത്തിന് ചേര്‍ന്നതാണോ??? ബൈബിളില്‍ ആണെങ്കില്‍ ഈ പ്രശ്നം വരുന്നില്ല. നിത്യതയില്‍ പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആരാധന ലഭിച്ചിരുന്നു.

    യേശുക്രിസ്തുവിനെപ്പറ്റിയുള്ള ക്രിസ്ത്യാനികളുടെ കാഴ്ചപ്പാട് ബൈബിള്‍ നിസംശയം സാധൂകരിക്കുന്നതിനാല്‍ യേശു ക്രിസ്തുവിന്‍റെ ദൈവത്വം നിഷേധിക്കുന്ന മുസ്ലീങ്ങള്‍ “സുവിശേഷം തിരുത്തപ്പെട്ടു” എന്ന് വാദിക്കുന്നു. ബൈബിള്‍ തിരുത്തപ്പെട്ടതാണെങ്കില്‍ എന്തുകൊണ്ടാണ് ക്രിസ്ത്യാനികളോട് സുവിശേഷം അനുസരിച്ച് വിധിക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്? സുവിശേഷങ്ങളില്‍ കാണും പ്രകാരം ക്രിസ്ത്യാനികളോട് വിധിക്കാന്‍ ഖുര്‍ആന്‍ കല്‍പ്പിക്കുന്നതിലൂടെ ഇസ്ലാമിനെ തിരസ്കരിക്കാന്‍ ക്രിസ്ത്യാനികളോട് പരോക്ഷമായി ആവശ്യപ്പെടുകയാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ക്രിസ്തീയ തിരുവെഴുത്തുകളുടെ വിശ്വാസ്യതയും സത്യസന്ധതയും ഖുര്‍ആന്‍ ഉറപ്പിക്കുന്നു (സൂറാ.3:3,4; 5:47,66; 7:157. 10:94). മാത്രമല്ല, മനുഷ്യന് ദൈവവചനം തിരുത്താനാകില്ലെന്നും ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു (സൂറാ.6:114,115; 18:27). ആയതിനാല്‍ മുസ്ലീങ്ങള്‍ക്ക് സുവിശേഷങ്ങളെ നിരാകരിക്കാനാവില്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ വലിയ ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുകയാണ് ചെയ്യുന്നത്.

    സുവിശേഷങ്ങള്‍ വിശ്വസനീയമാണെങ്കില്‍ ഖുര്‍ആന്‍ തെറ്റായിരിക്കും. കാരണം, സുവിശേഷങ്ങള്‍ യേശുവിനെ ദൈവമായി അവതരിപ്പിക്കുന്നു. തിരിച്ചാണെങ്കില്‍പ്പോലും, അതായത് സുവിശേഷങ്ങള്‍ വിശ്വസനീയമല്ലെങ്കിലും ഇസ്ലാം തെറ്റായിരിക്കും!! കാരണം, സുവിശേഷങ്ങള്‍ ദൈവവചനമാണെന്ന് ഖുര്‍ആന്‍ സാക്ഷീകരിക്കുന്നു. ഏതു വിധത്തില്‍ ചിന്തിച്ചാലും ഇസ്ലാം തെറ്റാണ്. സത്യത്തെ അന്വേഷിക്കുന്ന ആര്‍ക്കും സത്യം ഖുര്‍ആനില്‍ നിന്നും കണ്ടെത്താനാകില്ല!!!

    കടപ്പാട്: http://www.answeringmuslims.com

    7 Comments on ““ഞാന്‍ ദൈവമാകുന്നു; എന്നെ നിങ്ങള്‍ ആരാധിക്കണം” എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുണ്ടോ?”

    • jerry
      28 July, 2012, 13:05

      http://www.answering-islam.org

      Hope this website will provide enough knowledge about the false arguments made by muslims

    • Sabu John
      4 August, 2012, 7:54

      മക്കയും മദീനയും മുസ്ലീം പുണ്യസ്ഥലങ്ങളും സൌദി വി. നബിയുടെ രാജ്യവുമായിരിന്നിരിക്കെ അദ്ദേഹം അവസാനകാലത്ത് യരുശലേമില്‍ പോയതിന്റെ സാഹചര്യം മനസ്സിലാക്കുവാന്‍ താല്പര്യപ്പെടുന്നു. അതിനെ പറ്റി ഒരു ലേഖനം എഴുതുമോ?

    • abdulhakkeemalikp
      17 May, 2014, 14:51

      mugalil ningal kodutha  markose 2:3,4
      avidae poc biblil kaanan sadhikkuga “nindae papangal kshamikkapaettirikkunnu” yaennanu, “mojichu thannirikkunnu” yaennalla 

    • sathyasnehi
      21 May, 2014, 11:51

      മുകളില്‍ എവിടെയാണ് മാര്‍ക്കോസ്.2:3,4 വാക്യങ്ങളില്‍ നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്ന് ഞങ്ങള്‍ എഴുതിയിരിക്കുന്നത്? ഒന്ന് കാണിച്ചു തരാമോ? താങ്കള്‍ ഉദ്ദേശിക്കുന്നത് അഞ്ചാം വാക്യം ആയിരിക്കും എന്ന് വിചാരിക്കുന്നു. അത് ഇപ്രകാരമാണ്: “യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു”. പാപങ്ങള്‍ മോചിക്കപ്പെടുന്നതും പാപങ്ങള്‍ ക്ഷമിക്കപ്പെടുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കില്‍ അതെന്താണെന്ന് പറയാമോ?

      പിന്നെ ആ വാക്ക് മൂലഭാഷയില്‍ ഇങ്ങനെയാണ്: καὶ ἰδὼν ὁ Ἰησοῦς τὴν πίστιν αὐτῶν λέγει τῷ παραλυτικῷ· τέκνον, ἀφίενταί σου αἱ ἁμαρτίαι. (Mar 2:5) അതിന്‍റെ ഇംഗ്ലീഷ്‌ പരിഭാഷ ഇപ്രകാരവും: And Jesus seeing their faith said to the paralytic, “My son, your sins are forgiven.” (Mar 2:5) your sins are forgiven എന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥം എന്ന് താങ്കള്‍ അറിവുള്ള ആരോടെങ്കിലും ചോദിക്കുന്നത് നല്ലതായിരിക്കും…

    • 13 February, 2015, 10:53

      Since Allah is false God, why we(christians) do want their support in believing that what we believe is right. We don’t want their Islam support in proving our faith. such as below:-
      (സൂറാ.57:3). അല്ലാഹുവിനെ “ആദ്യനും അന്ത്യനും,” ഏറ്റവും ഉയര്ന്നവനും ഏറ്റവും അടുത്തിരിക്കുന്നവനും എന്ന് വെളിപെടുത്തുന്നു
      അല്ലാഹു ആകാശഭൂമികളെ പ്രകാശിപ്പിക്കുന്നവനാകുന്നു” (സൂറാ.24:35).
      “അന്നേദിവസം ആധിപത്യം അല്ലാഹുവിനായിരിക്കും. അവന് അവര്ക്കിടയില് വിധികല്പിക്കും. എന്നാല് വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവരാരോ അവര് സുഖാനുഭവത്തിന്റെ സ്വര്ഗത്തോപ്പുകളിലായിരിക്കും. അവിശ്വസിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവര്ക്കാണ് അപമാനകരമായ ശിക്ഷയുള്ളത്” (സൂറാ.22:56,57).
      “അന്ത്യസമയം വരിക തന്നെചെയ്യും. അതില് യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കുകയും ചെയ്യും” (സൂറാ.22:7).
      “ആകാശത്തിലും ഭൂമിയിലുമുള്ള സകലവും അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നു” (സൂറാ.57:1).
      (സൂറാ.3:3,4; 5:47,66; 7:157. 10:94). (സൂറാ.6:114,115; 18:27). എന്‍റെ ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക്‌ വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍. നിങ്ങള്‍ പിന്നോക്കം മടങ്ങരുത്‌. എങ്കില്‍ നിങ്ങള്‍ നഷ്ടക്കാരായി മാറും.” (സൂറാ.ഭക്ഷണത്തളിക.5:20,21);“അങ്ങനെ തോട്ടങ്ങളില്‍നിന്നും നീരുറവകളില്‍നിന്നും നാം അവരെ പുറത്തിറക്കി. ഭണ്ഡാരങ്ങളില്‍നിന്നും മാന്യമായ വാസസ്ഥലങ്ങളില്‍നിന്നും. അപ്രകാരമത്രെ (നമ്മുടെ നടപടി) അതൊക്കെ ഇസ്രായീല്‍ ‍സന്തതികള്‍ക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു” (സൂറാ.കവികള്‍.26:57-59);

    • sathyasnehi
      2 March, 2015, 12:22

      ക്രിസ്ത്യാനികളുടെ വിശ്വാസം ശരിയാണെന്ന് സ്ഥാപിക്കാനല്ല ഖുര്‍ആനില്‍ നിന്നും ഉദ്ധരിച്ചിരിക്കുന്നത്. മുസ്ലീമിന് ഒരു ദൈവസങ്കല്പമുണ്ട്, ആ ദൈവസങ്കല്‍പത്തിലുള്ള ദൈവത്തിന്‍റെ ഗുണങ്ങളും പ്രവൃത്തികളും എന്താണെന്ന് വ്യക്തമാക്കാന്‍ വേണ്ടിയാണ് ഇസ്ലാമിക ഗ്രന്ഥത്തില്‍ നിന്നും ഉദ്ധരിച്ചത്.

    • Nephesh Roi
      18 September, 2021, 16:33

      സഹോദരൻ ജെറി, സഹോദരൻ അനിൽ,

      അതെ, താൻ ദൈവമാണെന്ന് യേശു പറയുന്നുണ്ട് “വ്യക്തമായും ശക്തമായും”!

      സാക്കിർ നായിക് ഈ ചോദ്യം ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

      ജോൺ 5:23: “എല്ലാവരും പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ പുത്രനെയും ആദരിക്കണം”

      ചോദ്യം: എല്ലാവരും എങ്ങനെയാണ് പിതാവായ ദൈവത്തെ ആദരിക്കുന്നത്?
      എങ്ങനെയാണ് മുസ്ലീങ്ങൾ അല്ലാഹുവിനെ ആദരിക്കുന്നത്?

      അതെ, അതുപോലെ തന്നെ അവർ യേശുവിനെയും ആദരിക്കണം!

      In short Jesus our Lord is saying “unequivocally and unambiguously” (Zakir Naik) and powerfully that He is worthy to be WORSHIPPED!!!!!!

    Leave a Comment