About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    കട്ടവന്‍റെ കൈ വെട്ടുന്നത് കളവ്‌ കുറയ്ക്കാന്‍ സഹായിക്കുമോ?

    ചോദ്യം: ഇസ്ലാമിക നിയമമനുസരിച്ച് മോഷ്ടാവിനുള്ള ശിക്ഷ അവന്‍റെ കൈവെട്ടിക്കളയുന്നതാണല്ലോ. ശിക്ഷയിലെ ഈ കാഠിന്യം കളവു കുറയ്ക്കാന്‍ സഹായിക്കില്ലേ?

     

    മറുപടി: അങ്ങനെ മുസ്ലീങ്ങള്‍ പറയുന്നു. കാരണം, ഖുര്‍ആന്‍ കളവിന് നല്‍കുന്ന ശിക്ഷ അതാണ്‌:

    وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّهِ ۗ وَاللَّهُ عَزِيزٌ حَكِيمٌ

    മോഷ്ടിക്കുന്നവന്‍റെയും മോഷ്ടിക്കുന്നവളുടെയും കൈകള്‍ നിങ്ങള്‍ മുറിച്ചുകളയുക. അവര്‍ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കല്‍ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു” (സൂറാ.5:38).

    കട്ടവന്‍റെ കൈ വെട്ടിയാല്‍ കളവു ഇല്ലാതാകുമെങ്കില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ കളവുണ്ടാകാനേ പാടില്ലല്ലോ. പക്ഷേ ഇപ്പോഴും വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആള്‍ക്കാരുടെ കൈകള്‍ അവിടെ വെട്ടുന്നുണ്ട്. അതിനെന്തു ന്യായീകരണമാണ് പറയാനുള്ളത്? എന്തായാലും ആ ശിക്ഷാവിധി ഏറ്റവും പ്രാകൃതവും അനീതി നിറഞ്ഞതും ആണെന്ന് കാണാന്‍ വിഷമമില്ല.

    A ഒരു മോഷ്ടാവാണെന്ന് സങ്കല്പിക്കുക. B യുടെ വീട്ടില്‍ കയറിയ A അവിടെയുണ്ടായിരുന്ന Bയുടെ സമ്പാദ്യമെല്ലാം മോഷ്ടിച്ചു. പിന്നീട് A പിടിക്കപ്പെടുമ്പോള്‍ കയ്യില്‍ ഒന്നുമില്ല, എല്ലാം ധൂര്‍ത്തടിച്ചു തീര്‍ത്തിരുന്നു. ഇസ്ലാമിക നിയമപ്രകാരം A യുടെ കൈകള്‍ വെട്ടിക്കളയുന്നു. ഇനി മരണം വരെ A കൈകളില്ലാത്തവനാണ്! ഇനിമുതല്‍ A സമൂഹത്തിനൊരു ബാധ്യതയാണ്, കുടുംബത്തിനൊരു ബാധ്യതയാണ്. അയാള്‍ക്ക് ഇനിയൊരിക്കലും അദ്ധ്വാനിച്ചു ജീവിക്കാന്‍ കഴിയില്ല. അയാള്‍ക്ക്‌ വേണ്ടി ഇനി മറ്റുള്ളവര്‍ അദ്ധ്വാനിക്കണം. മരണം വരെ അയാള്‍ പലര്‍ക്കും ഒരു ബാധ്യതയാണ്. അയാള്‍ ചെയ്ത ഒരു കുറ്റത്തിന് മറ്റുള്ളവരും പരോക്ഷമായി ശിക്ഷിക്കപ്പെടുകയാണ്, ഈ പ്രാകൃത ശിക്ഷയിലൂടെ!

    B യുടെ അവസ്ഥയോ? അയാള്‍ക്ക്‌ നഷ്ടപ്പെട്ട ജീവിത സമ്പാദ്യം നഷ്ടപ്പെട്ടതുതന്നെയാണ്. അതിനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല!! ഒരാള്‍ക്ക്‌ കൈ നഷ്ടമായപ്പോള്‍ മറ്റേയാള്‍ക്ക് തന്‍റെ സമ്പാദ്യം മുഴുവന്‍ നഷ്ടമായി. അത് തിരികെ ലഭിക്കാന്‍ യാതൊരു വഴിയുമില്ല. അയാള്‍ വര്‍ഷങ്ങള്‍ കൊണ്ട് അദ്ധ്വാനിച്ചു നേടിയതെല്ലാം ഒരുവന്‍ ഒരു രാത്രികൊണ്ട് ഇല്ലാതാക്കി.

    ഈ ശിക്ഷാവിധി അനീതി നിറഞ്ഞതല്ലേ? മോഷ്ടാവിന്‍റെ തുടര്‍ന്നുള്ള ജീവിതം വെറുതെയാണ്. കൈകളില്ലാത്തവനായി, മറ്റുള്ളവരുടെ സഹായത്താല്‍ മാത്രമേ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും കഴിയൂ എന്ന ഭീകരമായ അവസ്ഥയിലേക്ക് അയാള്‍ മാറ്റപ്പെടുന്നു.

    മോഷ്ടിക്കപ്പെട്ടവന്‍റെ ഇതുവരെയുള്ള ജീവിതം വെറുതെയായി. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഇല്ലാത്ത പ്രായത്തിലാണ് അയാളുടെ സമ്പാദ്യം മോഷ്ടിക്കപ്പെടുന്നതെങ്കില്‍, അയാളുടെ ജീവിതം വളരെ കഷ്ടം തന്നെ. ഈ മനുഷ്യനും മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറുന്നു. ഇത്രയും അനീതി നിറഞ്ഞ പ്രാകൃതമായ ശിക്ഷാ സമ്പ്രദായം “മാതൃകാപരമാണെ”ന്ന് പറഞ്ഞാല്‍ അത് വകവച്ചുതരാന്‍ ചിന്താശേഷി പണയം വെച്ചിട്ടില്ലാത്തവര്‍ക്ക് പ്രയാസമാണ്. മോഷ്ടിക്കപ്പെട്ടവന് നഷ്ടം വരാത്ത വിധത്തില്‍ മോഷ്ടാവിനെ ശിക്ഷിക്കാന്‍ കഴിയാത്ത, അനീതി നിറഞ്ഞ ഒരു ശിക്ഷാ സമ്പ്രദായത്തെ നല്‍കിയ അല്ലാഹു സര്‍വ്വജ്ഞാനിയാണെന്ന് അവകാശപ്പെട്ടാല്‍ അതംഗീകരിച്ചു തരാന്‍ ബുദ്ധിമുട്ടുണ്ട്. ഇങ്ങനെയുള്ള അനീതി നിറഞ്ഞ ശിക്ഷാ സമ്പ്രദായം നിലനില്‍ക്കുന്ന മതം IDEAL ആണെന്ന് സമ്മതിച്ചു തരാന്‍ അതിനേക്കാള്‍ ബുദ്ധിമുട്ടാണ്.

    ഇനി ന്യായപ്രമാണത്തില്‍ മോഷ്ടാവിന് നല്‍കിയിരുന്ന ശിക്ഷ എന്താണെന്ന് നോക്കാം:

    “ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വിലക്കുകയാകട്ടെ ചെയ്താല്‍ അവന്‍ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം” (പുറ.22:1).

    മോഷ്ടിച്ചവന്‍ നാല്, അല്ലെങ്കില്‍ അഞ്ച് ഇരട്ടി പകരം കൊടുക്കുന്നതുകൊണ്ട് മോഷ്ടിക്കപ്പെട്ടവന് നഷ്ടമില്ല. മോഷ്ടിച്ചവന് തന്‍റെ കയ്യിലുള്ളതും കൂടി നഷ്ടപ്പെടുന്നു എന്നതല്ലാതെ തന്‍റെ കൈ നഷ്ടപ്പെടുന്നില്ല. അതുകൊണ്ടുതന്നെ അവനു മോഷണം നിര്‍ത്തി അദ്ധ്വാനിച്ചു ജീവിക്കാന്‍ അവസരമുണ്ട്. ഇനി അവനു നാലോ അഞ്ചോ ഇരട്ടി കൊടുക്കാന്‍ വകയില്ലെങ്കിലോ? അതിനും ന്യായപ്രമാണം വഴിപറയുന്നുണ്ട്‌. തുടര്‍ന്ന് വായിക്കുക:

    “കള്ളന്‍ വീടു മുറിക്കുമ്പോള്‍ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാല്‍ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. എന്നാല്‍ അതു നേരം വെളുത്തശേഷമാകുന്നു എങ്കില്‍ രക്തപാതകം ഉണ്ടു. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവനെങ്കില്‍ തന്‍റെ മോഷണം നിമിത്തം അവനെ വില്‍ക്കേണം” (പുറ.22:2,3)

    മോഷ്ടാവിന്‍റെ കൈവശം ഇത്രയിരട്ടി പകരം കൊടുക്കാനില്ലെങ്കില്‍ അവനെ അടിമയായിട്ടു വില്‍ക്കണം. വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് മോഷ്ടിക്കപ്പെട്ടവന് ലഭിക്കേണ്ട നഷ്ടപരിഹാരം കൊടുക്കണം. മോഷ്ടിക്കപ്പെട്ടയാള്‍ക്ക് നഷ്ടം ഉണ്ടാകുന്നില്ല എന്ന് സാരം.

    ഇനി മോഷ്ടാവിന്‍റെ അവസ്ഥയോ? അവന്‍ ജീവിതകാലം മുഴുവന്‍ അടിമയാണോ? ഒരു മോഷണം നടത്തിയതിന്‍റെ പേരില്‍ ഒരുവന്‍ ജീവിതകാലം മുഴുവന്‍ അടിമയായി കഴിയുക എന്ന് പറഞ്ഞാല്‍ അത് കടുത്ത അനീതിയല്ലേ? തീര്‍ച്ചയായും അതേ എന്നാണു ആരും പറയുക. അതുകൊണ്ടുതന്നെ അവന്‍ അടിമയായിരിക്കുന്നത് ജീവിത കാലം മുഴുവനുമല്ല, ഒരു നിശ്ചിത കാലം വരെയാണ്. ന്യായപ്രമാണത്തില്‍നിന്നും നമുക്ക് നോക്കാം:

    “നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ടു ആറു സംവത്സരം നിന്നെ സേവിച്ചാല്‍ ഏഴാം സംവത്സരത്തില്‍ നീ അവനെ സ്വതന്ത്രനായി വിട്ടയക്കേണം. അവനെ സ്വതന്ത്രനായി വിട്ടയക്കുമ്പോള്‍ അവനെ വെറുങ്കയ്യായിട്ടു അയക്കരുതു. നിന്‍റെ ആട്ടിന്‍ കൂട്ടത്തില്‍നിന്നും കളത്തില്‍നിന്നും മുന്തിരിച്ചക്കില്‍നിന്നും അവന്നു ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവന്നു കൊടുക്കേണം” (ആവ.15:12-14).

    ആറു വര്‍ഷം മാത്രമേ അവന്‍ അടിമയായി ഇരിക്കേണ്ട കാര്യമുള്ളൂ. ഏഴാം വര്‍ഷത്തില്‍ അവന്‍ സ്വതന്ത്രനാണ്. സ്വതന്ത്രനാകുമ്പോള്‍ അവന്‍ ഒന്നുമില്ലാത്തവനായിട്ടല്ല ഇതുവരെ സേവിച്ച യജമാനനെ വിട്ടു പോകേണ്ടത്. അവനു ഒരു പുതിയ ജീവിതം തുടങ്ങാന്‍ ആവശ്യമായ വസ്തുക്കള്‍ പഴയ യജമാനന്‍ അവനു നല്‍കണം. അവന്‍ ആറു വര്‍ഷം കൂലിയില്ലാതെ ജോലി ചെയ്തതാണ്, അതുകൊണ്ടുതന്നെ അവനു അതിനു അവകാശമുണ്ട്.

    ഒരു മോഷണം നിമിത്തം തന്‍റെ ജീവിതത്തിലെ ആറു വര്‍ഷങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു, ഇനി മോഷ്ടിച്ചാല്‍ ഇനിയും ആറു വര്‍ഷം നഷ്ടപ്പെടും എന്നതിനാല്‍ അവന്‍ വീണ്ടും മോഷണത്തിലേക്ക് തിരിയാനുള്ള സാധ്യത കുറവാണ്. മാത്രമല്ല, കഴിഞ്ഞ ആറു വര്‍ഷമായി അവന്‍ മാടിനെപ്പോലെ അദ്ധ്വാനിക്കുകയായിരുന്നു. ഇത്രയും വര്‍ഷങ്ങളിലെ തുടര്‍ച്ചയായ അദ്ധ്വാനം ജോലിചെയ്തു ജീവിക്കാന്‍ അവനെ പ്രേരിപ്പിക്കും. പിന്നെയുള്ള അവന്‍റെ ജീവിതത്തില്‍ അവന്‍ സമൂഹത്തിനോ കുടുംബത്തിനോ ഒരു ബാധ്യതയാകുന്നില്ല എന്നുമാത്രമല്ല, അവന്‍ സമൂഹത്തിന്‍റെ ഭാഗമായി മാറുകയും ചെയ്യുന്നു.

    മൂവായിരത്തിയഞ്ഞൂറ്‌ വര്‍ഷം മുന്‍പുള്ള ഒരു ജനസമൂഹത്തില്‍ ഇതിനേക്കാള്‍ നന്നായി ഈ വിഷയം കൈകാര്യം ചെയ്ത ഏതെങ്കിലും നിയമം ഉണ്ടോ? ഏതാണ് മാതൃകാപരവും നീതിയുക്തവും ആയിട്ടുള്ളതു? നിങ്ങളുടെ മന:സാക്ഷിയോടു ചോദിക്കുക, മുസ്ലീം സുഹൃത്തുക്കളേ….

    4 Comments on “കട്ടവന്‍റെ കൈ വെട്ടുന്നത് കളവ്‌ കുറയ്ക്കാന്‍ സഹായിക്കുമോ?”

    • 2 January, 2013, 16:12

      I don’t even know how I ended up here, but I thought this post was great. I do not know who you are but certainly you are going to a famous blogger if you aren’t already 😉 Cheers!

    • 5 February, 2013, 5:40

      I am now not certain the place you’re getting your information, however great topic. I must spend a while learning more or working out more. Thank you for wonderful info I was looking for this information for my mission.

    • Ashhad
      11 June, 2015, 20:06

      First of All,The punishment in bible is not practical,Almost every country has tried such a punishment for theft.Paying more than the amount stolen!….All the major countries have tried this and miserably failed.The rate of theft had increased and the number of people being ‘caught” once have repeated the Theft again after they were released!….The number of “repeated offenders” were increased in all the major countries who had made the robbers to pay more than the robbery!

      This women had caught for 41st time Last Month…Cool Huh?http://www.timesnews.net/article/9086164/infamous-repeat-offender-charged-with-prescription-fraud-theft

      It is the natural tendency of any robber,Once they robe something they have that tendency to robe again instead of working!….Biblical law is completely impractical.It even promotes Slavery for over 6 months!….after the six month is over the person will again steal as he had got the taste of getting without any efdect on him!……

      70% of rape are repeated Offenders!
      http://m.hindustantimes.com/newdelhi/70-rape-accused-are-repeat-offenders-study/article1-633680.aspx

      70% of rape is by repeated offenders who get no punishment!….if the Punishent were like islamic,These people wouldnt repeat!

      B the way ,You are quoting OT, which you dont follow anymore,You are desperate as the NT promotes the Theif and only thing you can do is to tell a theaf “Sin No More” :D,…..As if the theif will listen!

      If you insist to follow OT for Theft,Do follow OT for punishment for rape,So now where is your “Aneethy” and Neethy?….Punishment fot Blasphemy?…. Apostasy.,,,,,, So you are selectively quoting Scriptures

    • sathyasnehi
      22 June, 2015, 12:20

      “ബൈബിള്‍ എന്ന് കേട്ടിട്ടുണ്ടോ” എന്ന് ചോദിച്ചാല്‍ “അത് കിലോക്ക് എത്രയാ വില” എന്ന് തിരിച്ചു ചോദിക്കുന്നവര്‍ക്ക് എന്ത് പഴയ നിയമം, എന്ത് പുതിയ നിയമം!! അവര്‍ ഇതല്ല, ഇതിലും വലുത് പറഞ്ഞാലും അതില്‍ യാതൊരു ആശ്ചര്യവുമില്ല!!!

    Leave a Comment