About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ‘ഇസ്ലാം’ എന്നാല്‍ സമാധാനമോ?

    അനില്‍കുമാര്‍ വി. അയ്യപ്പന്‍

    ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനം എന്നാണെന്നും അതുകൊണ്ടുതന്നെ ഇസ്ലാം സമാധാനത്തിന്‍റെ മതമാണെന്നും പറഞ്ഞുകൊണ്ടുള്ള ധാരാളം പുസ്തകങ്ങളും ലഘുലേഖകളും ഈ അടുത്ത കാലത്ത് ദാവാ പ്രസംഗകര്‍ ധാരാളമായി പുറത്തിറക്കുന്നുണ്ട്. ഇസ്ലാം മതസ്ഥാപകനായ ശ്രീ.മുഹമ്മദ്‌ സമാധാനത്തിന്‍റെ ആള്‍രൂപമാണെന്ന് പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും വരച്ചു കാണിക്കാന്‍ ദാവാ പ്രസംഗകര്‍ ബദ്ധശ്രദ്ധരുമാണ്. സെക്കുലര്‍ പ്രസിദ്ധീകരണങ്ങളിലായാലും അവരുടെ സ്വന്തം മൌലികവാദ പ്രസിദ്ധീകരണങ്ങളായാലും മുഹമ്മദ്‌ സമാധാനത്തിന്‍റെ വക്താവാണെന്നും ഇസ്ലാം സമാധാനത്തിന്‍റെ ആദര്‍ശമാണെന്നും യാതൊരു ലജ്ജയുമില്ലാതെ അവര്‍ ചമച്ചു വിടും. ചരിത്ര നിഷേധികളായ ഇക്കൂട്ടര്‍ക്ക് പിന്തുണ നല്‍കി സംസാരിക്കാന്‍ ഇതര മത വിഭാഗങ്ങളിലെ ഉന്നതരുമുണ്ട് എന്നതൊരു ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ജിഹാദിനെ (പുറമേക്ക്) തള്ളിപ്പറയുന്ന ദാവാ പ്രസംഗകര്‍ അതിന് പുതിയ വ്യാഖ്യാനമാണ് നല്‍കിയിരിക്കുന്നത്. ‘ജിഹാദ്‌’ എന്ന പദത്തിന്‍റെ അര്‍ത്ഥം ‘പോരാട്ടം’ എന്നാണെന്നും “ഒരുവന്‍ തന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന കാമ,ക്രോധ, മോഹാദികള്‍ക്കെതിരെ, അഥവാ തന്‍റെ സ്വാര്‍ത്ഥ മോഹങ്ങള്‍ക്കെതിരെ പോരാടുക” എന്നതാണ് ‘ജിഹാദ്‌’ എന്ന അറബി പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നുമാണ് ദാവാ പ്രസംഗകരുടെ പുതിയ വ്യാഖ്യാനം.

     

    ‘സഹിക്കുക’ എന്നും ‘പൊരുതുക’ എന്നും അര്‍ത്ഥമുള്ള ‘ജിഹാദ്‌’ എന്ന പദത്തിനോട് വേറെ ചില അറബി പദങ്ങളും കൂട്ടിച്ചേര്‍ത്താണ് ഇവര്‍ ഈ പുതിയ വ്യാഖ്യാനം ചമയ്ക്കുന്നത്. ആ അറബി പദങ്ങള്‍ ഇവയാണ്:

     

    ജിഹാദ്‌ അശ്-ശൈത്താന്‍: ചെകുത്താനെതിരെ പോരാടുക.

     

    ജിഹാദ്‌ അല്‍-മുനാഫിഖ്വീന്‍: കപട വിശ്വാസത്തിനെതിരെ പൊരുതുക.

     

    ജിഹാദ്‌ അല്‍-ഫാസിഖ്വീന്‍: അഴിമതിക്കാരനായ മുസ്ലീമിനെതിരെ പൊരുതുക.

     

    ജിഹാദ്‌ അല്‍-കുഫ്ഫാര്‍: അവിശ്വാസിക്കെതിരെ പൊരുതുക.

     

    ജിഹാദ്‌ അന്‍-നഫ്സ്‌: സ്വയത്തിനെതിരെ പൊരുതുക.

     

    ഇസ്ലാമിനെപ്പറ്റി വലിയ അറിവില്ലാത്ത അന്യമതത്തില്‍പ്പെട്ട ആളുകളും സമാധാനകാംക്ഷികളായ മുസ്ലീങ്ങളില്‍ പലരും ഈദൃശമായ വ്യാഖ്യാനങ്ങളില്‍ പലപ്പോഴും വീണുപോകാറുണ്ട്. അതുകൊണ്ടാണ് സാംസ്കാരിക സംഘടനകള്‍ എന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്ന പല തീവ്രവാദ മുസ്ലീം സംഘടനകള്‍ക്കും വേണ്ടി സംസാരിക്കുവാന്‍ ഇങ്ങനെയുള്ളവര്‍ അവരുടെ വേദികളിലെത്തുന്നത്. വാസ്തവമറിയാതെ ഇവരെ പിന്തുണയ്ക്കുന്നവര്‍ക്ക് അവര്‍ ചെയ്യുന്ന വിഡ്ഢിത്തത്തിന്‍റെ അപകടകരമായ അനന്തരഫലം എന്തായിരിക്കും എന്ന് ഇസ്ലാമിക ചരിത്രത്തിന്‍റെ പിന്‍ബലത്തോട് കൂടി ഉദാഹരണ സഹിതം തെളിയിച്ചു കൊടുക്കുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌, “ഇസ്ലാം എന്നാല്‍ സമാധാനമാണ്” എന്ന ദാവാപ്രസംഗകരുടെ വ്യാജപ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന് നോക്കാം. കാര്യങ്ങള്‍ എങ്ങനെയാണ് ഇവര്‍ തങ്ങള്‍ക്കനുകൂലമായി വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ അത് സഹായിക്കും.

     

    ഇസ്ലാം എന്നാല്‍ സമാധാനമോ?

    ‘ഇസ്ലാം’ എന്ന അറബി വാക്കിന്‍റെ ആക്ഷരിക അര്‍ത്ഥം ‘കീഴടങ്ങുക’ അഥവാ ‘അടിമപ്പെടുക’ എന്നാണ്. വിശാലമായ അര്‍ത്ഥത്തില്‍, ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങിയിരിക്കുക’ എന്ന അര്‍ത്ഥത്തിലാണ് ഇസ്ലാമിക പണ്ഡിതന്‍മാര്‍ ഈ വാക്ക് ഉപയോഗിക്കുന്നത്. “ഖുറാനില്‍ ഉള്ള അല്ലാഹുവിന്‍റെ കല്പനകള്‍ അനുസരിക്കുന്നതിലൂടെ അല്ലാഹുവിനും, മുഹമ്മദ്‌ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍ ഉള്ള ഹദീസുകളില്‍ പറഞ്ഞിരിക്കുന്നതിനനുസരിച്ച് ജീവിക്കുന്നതിലൂടെ മുഹമ്മദിനും കീഴടങ്ങുക” എന്ന് അര്‍ത്ഥം! വാസ്തവം ഇതായിരിക്കേ എന്തുകൊണ്ടാണ് ഇസ്ലാം എന്ന പദത്തിന് ‘കീഴടങ്ങുക’ എന്ന അര്‍ത്ഥത്തിനു പകരം, ‘സമാധാനം’ എന്ന അര്‍ത്ഥം പുത്തന്‍കൂറ്റുകാരായ ദാവാ പ്രസംഗകര്‍ കൊടുക്കുന്നത്? ഭാഷാ ശാസ്ത്രപരമായി എന്ത് ന്യായീകരണമാണ് ഇങ്ങനെ അര്‍ത്ഥ വ്യതിയാനം വരുത്തുന്നതിന് ഇവര്‍ക്കുള്ളത്? ഈ ചോദ്യത്തിന് സമാധാന സിദ്ധാന്തക്കാര്‍ പറയുന്ന മറുപടി ഏതാണ്ട് ഇപ്രകാരമാണ്:

     

    ‘ഇസ്ലാം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത് ‘സലമ’ എന്ന അറബി ധാതുവില്‍ നിന്നാണ്. (യഥാര്‍ത്ഥത്തില്‍ ‘സലമ’ അല്ല, ‘സ് ല്മ്’ (SLM) എന്നാണ് ശരിയായ ഉച്ചാരണം) സലമ എന്ന അറബി ധാതുവില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ള മറ്റൊരു അറബി വാക്ക് ആണ് സലാം എന്നത്. സലാം എന്ന വാക്കിന്‍റെ അര്‍ത്ഥം ‘സമാധാനം’ എന്നാണ്. (ഹീബ്രുവില്‍ ‘ശാലോം’ എന്ന പദത്തിന് തുല്യമായ അര്‍ത്ഥമാണ് അറബിയില്‍ സലാം എന്ന വാക്കിനുള്ളത്). സമാധാനം എന്നര്‍ത്ഥമുള്ള സലാം എന്ന പദത്തിന് മുന്നില്‍ ‘ഇ’ എന്നൊരു സ്വരാക്ഷരം കൂടിച്ചേര്‍ന്നിട്ടാണ് ‘ഇസ്ലാം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത്. ‘സലാം’ എന്ന പദത്തിന്‍റെയും ‘ഇസ്ലാം’ എന്ന പദത്തിന്‍റെയും ധാതു ഒന്നാക കൊണ്ടും സലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനം എന്നാക കൊണ്ടും ഇസ്ലാം എന്ന പദത്തിനും സമാധാനം എന്ന അര്‍ത്ഥം കൊടുക്കാം എന്നാണ് അവരുടെ വ്യാഖ്യാനം.

     

    ഇസ്ലാമിന്‍റെ രൂപീകരണവും എങ്ങനെയാണ് അത് ലോകമെമ്പാടും പരന്നത് എന്നും അറിയാത്തവര്‍ക്ക് ഈ വ്യാഖ്യാനം സ്വീകാര്യമായി തോന്നാം. എന്നാല്‍ ഭാഷാശാസ്ത്രവും ചരിത്രവും ഈ പുതിയ നിര്‍വചനത്തിനു (സമാധാന സിദ്ധാന്തത്തിന്) എതിരാണ് എന്നതാണ് വാസ്തവം.

     

    സെമിറ്റിക്‌ ഭാഷകളുടെ പ്രത്യേകതകളിലൊന്ന് അവയ്ക്ക് ആരംഭ കാലത്ത് സ്വരാക്ഷരങ്ങളില്ലായിരുന്നു എന്നതാണ്. പില്‍ക്കാലത്ത് ഭാഷ വികസിച്ചു സ്വരാക്ഷരങ്ങള്‍ രൂപം കൊണ്ടതിനു ശേഷം മൂന്നോ നാലോ വ്യഞ്ജനാക്ഷരങ്ങള്‍ക്കിടയില്‍ വ്യത്യസ്ത സ്വരാക്ഷരങ്ങള്‍ ഉള്‍ച്ചേര്‍ത്തു പുതിയ പദങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. ധാരാളം പുതിയ പദങ്ങള്‍ ഇങ്ങനെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. (മുഹമ്മദിന്‍റെ കാലത്തെ അറബി ഭാഷയില്‍ സ്വരാക്ഷരങ്ങള്‍ ഉണ്ടായിരുന്നില്ല. ‘കുഫിക്‌ ലിപി’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഖുറാന്‍ രചിച്ചത് കുഫിക്‌ ലിപിയിലാണ്. എന്നാല്‍ ഇന്ന് നിലവിലുള്ള ഖുറാനില്‍ സ്വരാക്ഷരങ്ങളുണ്ട്. ഖുറാന്‍ മാനുഷിക കൈകടത്തലുകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നതിന് ഒരു അപ്രധാനമല്ലാത്ത തെളിവാണ് ഇത്. സ്വരാക്ഷരങ്ങളുള്ള ഇന്നത്തെ ഖുറാന്‍ ഭാഷ അറിയപ്പെടുന്നത് ‘അല്മായിക്‌ ലിപി’ എന്നാണ്).

     

    ഒരേ ധാതുവില്‍ നിന്ന് രൂപം കൊണ്ടിട്ടുള്ള, വ്യത്യസ്ത അര്‍ത്ഥങ്ങളോട് കൂടിയ അനേകം പദങ്ങള്‍ ഈ ഭാഷകളിലുണ്ട്. ഒരേ ധാതുവില്‍ നിന്ന് രൂപംകൊണ്ടു എന്നതിനാല്‍ ഇവക്ക് ഒരേ അര്‍ത്ഥം ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും വിപരീതാര്‍ത്ഥം ഉണ്ടാകുകയും ചെയ്യും. ഉദാഹരണത്തിന് സംസ്കൃത ഭാഷയിലെ ‘സത്’ എന്ന ധാതു എടുക്കാം. ‘സത്യം’ എന്ന വാക്ക് രൂപം കൊണ്ടിട്ടുള്ളത് ‘സത്’ എന്ന ധാതുവില്‍ നിന്നാണ്. സത്+തത്+യം=സത്യം. വിചിത്രമെന്നു പറയട്ടെ, അസത്യം എന്ന പദത്തിന്‍റെ ധാതുവും ‘സത്’ ആണ്. അ+സത്+തത്+യം=അസത്യം. ഒരേ ധാതുവില്‍ നിന്നുണ്ടായ ഈ രണ്ടു വാക്കുകളുടെയും അര്‍ത്ഥം ഒന്നാണെന്ന് തലക്ക് വെളിവുള്ളവര്‍ പറയുകയില്ലല്ലോ. ധര്‍മ്മം, അധര്‍മ്മം; സുഖം, അസുഖം; ഭക്തി, അഭക്തി; കൃത്യം, അകൃത്യം; ക്രമം, അക്രമം; ജ്ഞാനം, അജ്ഞാനം; നാഥന്‍, അനാഥന്‍; മര്‍ത്യന്‍, അമര്‍ത്യന്‍; തുടങ്ങി ഇഷ്ടം പോലെ വാക്കുകള്‍ എടുത്തു കാണിക്കാന്‍ കഴിയും. ഇംഗ്ലീഷിലും ഇതുപോലെയുള്ള ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. ഒരു ധാതുവിന്‍റെ മുന്‍പിലോ പിന്‍പിലോ ചില അക്ഷരങ്ങള്‍ ചേര്‍ത്താണ് (prefix & suffix) അവര്‍ വിപരീതാര്‍ത്ഥമുള്ള പദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. un (belive & unbelive) ir (regular & irregular) less (count & countless) im (mature ?& immature) തുടങ്ങിയ പദങ്ങള്‍ നമുക്ക് സുപരിചിതമാണല്ലോ.

     

    ഈ കാര്യങ്ങള്‍ മനസ്സില്‍ വെച്ചിട്ട് വേണം ദാവാ പ്രസംഗകരുടെ പുതിയ തന്ത്രമായ ‘സമാധാന സിദ്ധാന്ത’ത്തെ വിലയിരുത്താന്‍. ‘സലമ’ എന്ന ധാതുവില്‍ നിന്ന് രൂപം കൊണ്ട, ‘സമാധാനം’ എന്ന അര്‍ത്ഥമുള്ള ‘സലാം’ എന്ന പദത്തിന് മുന്‍പില്‍ ‘ഇ’ എന്ന സ്വരം ചേര്‍ത്തു ‘ഇസ്ലാം’ എന്ന പദമുണ്ടാക്കുമ്പോള്‍ സ്വാഭാവികമായും സലാം എന്ന പദത്തിന്‍റെ വിപരീത അര്‍ത്ഥമാണ് അത് ഉള്‍ക്കൊള്ളുന്നത്. എന്നുവെച്ചാല്‍ ‘സമാധാനമില്ലായ്മ’ എന്നാണ് ‘ഇസ്ലാം’ എന്ന പദത്തിന്‍റെ മറ്റൊരു അര്‍ത്ഥം എന്ന് സാരം. എങ്ങനെയാണ് സമാധാനമില്ലായ്മ എന്ന അര്‍ത്ഥം ഇസ്ലാം എന്ന വാക്കിന് കിട്ടുന്നത് എന്ന് നോക്കാം.

     

    അറബി ഭാഷയില്‍ പാണ്ഡിത്യമുള്ള ഏതൊരു വ്യക്തിയോടും ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ത്ഥം ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന മറുപടി, ‘കീഴടങ്ങുക, സമര്‍പ്പിക്കുക, അടിമപ്പെടുക’ എന്നൊക്കെയായിരിക്കും. ഖുറാന്‍ 5:49-ല്‍ ‘അല്ലാഹുവിനും അവന്‍റെ ദൂതനും കീഴടങ്ങാന്‍’ അനുശാസിക്കുന്നുമുണ്ട്. മുഹമ്മദിന്‍റെ കാലത്ത് അല്ലാഹുവിനു കീഴടങ്ങുക എന്നതിന്‍റെ പ്രായോഗിക തലം എന്ന് പറയുന്നത് മുഹമ്മദിന് കീഴടങ്ങുക എന്നതാണ്. കാരണം, അല്ലാഹുവിന്‍റേത് എന്ന പേരിലുള്ള കല്പനകളെല്ലാം മുഹമ്മദിന്‍റെ വായിലൂടെയാണ് പുറത്തു വന്നുകൊണ്ടിരുന്നത്. അല്ലാഹുവിന്‍റെ പേരിലായാലും അല്ലെങ്കിലും മുഹമ്മദ്‌ പറയുന്നതെല്ലാം ചോദ്യം ചെയ്യാതെ അംഗീകരിക്കുവാനും അനുസരിക്കാനും മാത്രം വിധിക്കപ്പെട്ടവരായിരുന്നു ആദ്യകാല മുസ്ലീം സമൂഹം. അല്ലാഹുവിന്‍റെ കല്പനകള്‍ അറബികള്‍ക്കിടയില്‍ എത്തിക്കുവാന്‍ ഇടനിലക്കാരനായി നിന്ന അക്ഷരാഭ്യാസമില്ലാത്ത ഒരാള്‍ക്ക്‌, വരും തലമുറയില്‍പ്പെട്ടവര്‍ പോലും കീഴടങ്ങണം എന്ന് പറയുമ്പോള്‍ അത് സ്വാതന്ത്ര്യ നിഷേധമാണ്. മുഹമ്മദ്‌ പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതുമായ കാര്യങ്ങള്‍ ചോദ്യം ചെയ്യാതെ വിശ്വസിക്കുകയും അനുസരിക്കുകയും വേണം എന്ന് പറയുന്നത് ചിന്താസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണ്. ഇസ്ലാം മതത്തില്‍ ജനിച്ച ഒരാളായാലും മതം മാറി ഇസ്ലാമായ ഒരാളായാലും ഈ ചിന്താസ്വാതന്ത്ര്യനിഷേധത്തിനു വിധേയനാണ്. ഇസ്ലാം ശരിയല്ലാത്ത ഒരു മതമാണെന്ന് ബോധ്യപ്പെട്ടാലും ജീവനില്‍ കൊതിയുള്ളവനാണെങ്കില്‍ അവന്‍ അതിനുള്ളില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ടവനാണ്. കാരണം, മതപരിത്യാഗിയെ വധിക്കണമെന്നാണ് ഖുറാന്‍ അനുശാസിക്കുന്നത്.

     

    ഇങ്ങനെ ചിന്താസ്വാതന്ത്ര്യവും ആത്മീക സ്വാതന്ത്ര്യവും നഷ്ടപ്പെട്ട് മരണം വരെ കീഴടങ്ങി ജീവിക്കാന്‍ വിധിക്കപ്പെട്ടവന് സമാധാനമില്ലായ്മയല്ലാതെ മറ്റെന്താണ് കൈമുതലായി ഉണ്ടാകുന്നത്? അടിമയാക്കപ്പെട്ടവന് എന്ത് സമാധാനമാണ് ഉണ്ടാകുക? ഇവ്വിധം ഭാഷാശാസ്ത്രപരമായും അനുസരിക്കേണ്ട മത, ജീവിത നിയമങ്ങളുടെ അടിസ്ഥാനത്തിലും ഇസ്ലാം എന്ന പദത്തിന്‍റെ അര്‍ത്ഥം സമാധാനമില്ലായ്മയാണ് എന്ന് തെളിയുന്നു.

     

    മുസ്ലീങ്ങള്‍ പരസ്പരം സമാധാനമുള്ളവരാണോ?

    വര്‍ത്തമാനകാല അനുഭവങ്ങള്‍ പരിശോധിച്ചാല്‍, അശാന്തിയുടെയും അസമാധാനത്തിന്‍റേയും വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ വരുന്നത് ഇസ്ലാമിക ലോകത്ത് നിന്നാണ്. ഇറാന്‍-ഇറാഖ്; ഇറാഖ്-കുവൈറ്റ്‌; ഇറാഖ്-തുര്‍ക്കി; പാക്കിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍; സുന്നി-ഷിയാ; ഈജിപ്ത്, യെമെന്‍, സിറിയ, സൊമാലിയ തുടങ്ങി മുസ്ലീം രാജ്യങ്ങളില്‍ നിന്നും മുസ്ലീം വിഭാഗങ്ങളില്‍ നിന്നുമാണ് സമാധാനമില്ലായ്മയുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഈ ആധുനിക കാലത്ത് മാത്രമല്ല, ഇസ്ലാമിന്‍റെ ആരംഭ കാലം മുതലേ മുസ്ലീങ്ങള്‍ തമ്മിലടിച്ചിരുന്നു എന്ന് ചരിത്രം തെളിവ് തരുന്നു. A.D.633-ല്‍ മുഹമ്മദ്‌ മരിച്ചതിന് ശേഷം ഒന്നാമത്തെ ഖലീഫയായി അധികാരമേറ്റ അബൂബക്കര്‍ സിദ്ധിഖിന് ആദ്യം നേരിടേണ്ടി വന്ന പ്രതിസന്ധി ഇസ്ലാം ഉപേക്ഷിച്ചു തങ്ങളുടെ പഴയ മതത്തിലേക്ക് തിരിച്ചുപോയ അറബികളുടെ നിലപാടായിരുന്നു. രണ്ടു വര്‍ഷത്തോളം അവരോടു യുദ്ധം ചെയ്തു അവരെ അടിച്ചമര്‍ത്തി വീണ്ടും അവരെക്കൊണ്ട് ഇസ്ലാം സ്വീകരിപ്പിച്ചതിനു ശേഷമാണ് അദ്ദേഹത്തിനു ഒന്ന് വിശ്രമിക്കാന്‍ പോലും അവസരം കിട്ടിയത്. അതിന് ശേഷം അധികാരത്തിലെത്തിയ ഖലീഫമാരുടെ അവസ്ഥയും തഥൈവ…!!!

     

    ഇസ്ലാമിലെ ആദ്യത്തെ നാല് ഖലീഫമാരില്‍ അബൂബക്കര്‍ സിദ്ധിഖിന് മാത്രമാണ് സ്വാഭാവിക മരണം വരിക്കാനുള്ള ഭാഗ്യമുണ്ടായത്. ബാക്കിയുള്ള മൂന്നു ഖലീഫമാരും കൊല്ലപ്പെടുകയായിരുന്നു. കൊലയാളികള്‍ ബഹുദൈവവിശ്വാസികളോ ക്രിസ്ത്യാനികളോ യഹൂദന്മാരോ ഒന്നുമല്ല, നല്ല ഒന്നാം നമ്പര്‍ മുസ്ലീങ്ങള്‍ തന്നെയായിരുന്നു എന്നറിയുമ്പോഴാണ് ദാവാ പ്രസംഗകരുടെ സമാധാന വാദത്തിന്‍റെ പൊള്ളത്തരം നാം കൂടുതല്‍ മനസ്സിലാക്കുന്നത്. പള്ളിയില്‍ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടാം ഖലീഫാ ഉമറിനു കുത്തേല്‍ക്കുന്നത്. ഇസ്ലാമിക സാമ്രാജ്യത്തിനകത്ത് അധികാരത്തിനു വേണ്ടിയുള്ള കിടമത്സരത്തില്‍ മുന്‍ ഖലീഫ അബൂബക്കറിന്‍റെ മകന്‍റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന്‍റെ കയ്യാലാണ് മൂന്നാം ഖലീഫ ഉസ്മാന്‍ കൊല്ലപ്പെടുന്നത്. (ഖുറാനിനകത്തുണ്ടായിരുന്ന പല വൈരുദ്ധ്യങ്ങളും നീക്കി ഇന്ന് കാണുന്ന വിധത്തില്‍ ഖുറാന്‍ ക്രോഡീകരിച്ചതും അതിന് മുന്‍പുണ്ടായിരുന്ന എല്ലാ ഖുറാനുകളും കത്തിച്ചു കളഞ്ഞു ഒറ്റ ഖുറാന്‍ മാത്രമാക്കിത്തീര്‍ത്തതും ഈ ഉസ്മാനാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഖുറാന്‍ അറിയപ്പെടുന്നത് “ഉസ്മാനിയ്യ മുസ്സഫ്‌” എന്നാണ്.) ഉസ്മാന്‍റെ അന്ത്യനിമിഷങ്ങള്‍ പ്രബല ഇസ്ലാമിക ചരിത്രകാരനായ അല്‍-തബരി രേഖപ്പെടുത്തിയിട്ടുണ്ട്. വായനക്കാരുടെ അറിവിലേക്കായി ഞാന്‍ അത് താഴെ കൊടുക്കുന്നു.

     

    “History of Al-Tabari”, volume 15, “The Crisis of the Early Caliphate” എന്ന ഭാഗത്ത് നിന്ന് എടുത്തിട്ടുള്ളതാണ് ഇത്:

     

    Muhammad b. Abi Bakr (Abu Bakr’s son), came with thirteen men and went up to Uthman. He seized his beard and shook it until I heard his teeth chattering. Muhammad b. Abi Bakr said, “Muawiyah was no help to you, nor was Ibn Amir, nor your letters.” Uthman said, “Let go of my beard, son of my brother! Let go of my beard!” Then I saw Ibn Abi Bakr signaling with his eye to one of the rebels. He came over to him with a broad iron headed arrow and stabbed him in the head with it…. They gathered round him and killed him.” (pages 190, 191).

     

    Muhammad b. Abi Bakr went up to him and seized his beard, saying, “You have behaved toward us in a manner which Abu Bakr would not have done.” Then he went out and left him. Another man, named the Black Death, entered Uthman’s presence and throttled him and slapped him. Then he went out and said, “By God, I have never seen anything softer than his throat. By God, I throttled him until I saw his soul shaking in his body like the soul of a jinn.” Then he went out. (page 205).

     

    A certain man went in to Uthman, in front of whom lay the Quran, and he said, “The Book of God is between you and me.” The intruder went for him with his sword; Uthman protected himself with his hand and it was cut. I do not know whether he sliced the hand clear off or cut it without severing it. Then he said, “Yea, by God, this is the first palm which has crossed the Quran.” (page 205).

     

    As to Amr b. al-Hamiq, he jumped on Uthman and sat on his chest – he was still barely alive – and stabbed him nine times. Amr said, “I stabbed him three times for God’s sake, and six times because of the anger in my breast against him.” (page 220).

     

    Within the house they (the rebels) cried out, “Seize the public treasury! No one must get there ahead of you!” The guards of the Public Treasury – in which there were but two sacks – heard their voices and said, “Run! These people are only after worldly goods” They fled, while the rebels came to the Treasury and pillaged it. (page 216).

     

    നാലാം ഖലീഫ അലി വധിക്കപ്പെടുന്നതും മുസ്ലീം സൈനികരുടെ കയ്യാലാണ്. അതിനുമുന്‍പ്‌ മുഹമ്മദിന്‍റെ വിധവയായിരുന്ന ആയിശയുമായി അലി യുദ്ധം നടത്തിയിട്ടുണ്ട്. (ആയിശ സത്യവിശ്വാസികളുടെ മാതാവാണെന്നോര്‍ക്കണം!!) ഈ യുദ്ധത്തില്‍ ഒരു ഒട്ടകത്തിന്‍റെ പുറത്തു കയറി ആയിശ നേരിട്ട് യുദ്ധത്തിനു നേതൃത്വം വഹിക്കുകയായിരുന്നു. ഇക്കാരണത്താല്‍ ഈ യുദ്ധം ഇസ്ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത് “ഒട്ടകത്തിന്‍റെ യുദ്ധം” എന്നാണ്. ആയിശയുടെ പരാജയത്തിലാണ് ഈ യുദ്ധം അവസാനിച്ചത്.

     

    അലിയുടെ ഭാര്യയും മുഹമ്മദിന്‍റെ പ്രിയമകളുമായിരുന്ന ഫാത്തിമയുടെ മരണത്തിനു കാരണക്കാര്‍ ഉസ്മാന്‍റെ സൈനികരായിരുന്നു എന്ന് ഷിയാ മുസ്ലീങ്ങളുടെ ചരിത്രം പറയുന്നു. ഉസ്മാന്‍റെ സൈനികരിലൊരാളുടെ വാളുകൊണ്ടുള്ള വെട്ടു അലിക്ക് കൊള്ളാതിരിക്കാന്‍ വേണ്ടി ഫാത്തിമ ഇടയില്‍ കയറുകയായിരുന്നത്രേ! വെട്ടേറ്റു നിലത്തുവീണ ഫാത്തിമ ചില ദിവസങ്ങള്‍ ശയ്യാവലംബിയായി കിടന്നിട്ടാണ് മരിച്ചത്. (അലിയും ഫാത്തിമയും താമസിച്ചിരുന്ന ഭവനത്തിന്‍റെ വാതില്‍ അബൂബക്കര്‍ ചവിട്ടിപ്പൊളിച്ചപ്പോള്‍ ഗര്‍ഭിണിയായ ഫാത്തിമയുടെ മേലേക്ക് വാതില്‍ വീണു പരുക്കേറ്റാണ് ഫാത്തിമ മരണമടഞ്ഞതെന്നു വേറെ ചില ഷിയാ ഹദീസുകളില്‍ കാണുന്നു.)

     

    ഫാത്തിമയുടെയും അലിയുടെയും മക്കളായിരുന്ന ഹസ്സന്‍റേയും ഹുസ്സൈന്‍റെയും ഗതിയും മുസ്ലീം സൈന്യത്താല്‍ കൊല്ലപ്പെടാനായിരുന്നു. അലിയെ വധിച്ച മുആവിയയുടെ ചതി പ്രയോഗത്താലാണ് ഹസ്സന്‍ വധിക്കപ്പെട്ടതെന്നു ശിയാക്കള്‍ വിശ്വസിക്കുന്നു. മുആവിയയുടെ മകന്‍ യാസിദ്‌ ഖലീഫാ സ്ഥാനത്തെത്തുന്നതിന് തടസ്സമായിരുന്ന ഹസ്സന് മുആവിയ (ഹസ്സന്‍റെ ഒരു ഭാര്യയെ ഉപയോഗിച്ച്) വിഷം കൊടുക്കുകയായിരുന്നുവത്രേ. ഹസ്സന്‍റെ പിതാമഹന്‍ മുഹമ്മദിന്‍റെ ഖബറിനടുത്തു ഹസ്സനെയും സംസ്കരിക്കാന്‍ ഏര്‍പ്പാട് ചെയ്തെങ്കിലും ‘ഖദീജ ബിന്‍ത് ഖുവൈലിദിന്‍റെ പേരക്കുട്ടിയെ എന്‍റെ പറമ്പില്‍ അടക്കം ചെയ്യാന്‍ പറ്റില്ല’ എന്ന് പറഞ്ഞു ആയിശ ആ ശവസംസ്കാരത്തെ തടസ്സപ്പെടുത്തി. (കൂടുതല്‍ അറിയാന്‍ ഇവിടെ നോക്കുക: http://www.al-hadi.us/religion/research/controversies/3.html). അവസാനം മദീനയിലെ പള്ളിയിലെ ഖബറിസ്ഥാനില്‍ ഹസ്സനെ അടക്കം ചെയ്തു. സമാധാന സിദ്ധാന്തക്കാരുടെ മാതാവ് തന്‍റെ ഭര്‍ത്താവിന്‍റെ പേരക്കുട്ടിയുടെ മൃതദേഹത്തോടു പോലും സമാധാനം കാണിച്ചില്ലെന്നര്‍ത്ഥം!!

     

    മുഹമ്മദിന്‍റെ ആദ്യകാല എതിരാളിയും മുഹമ്മദിനെതിരെ പല യുദ്ധങ്ങള്‍ നടത്തുകയും ചെയ്തിരുന്ന മക്കയിലെ ഖുറൈഷി പ്രമുഖനായിരുന്നു അബു സുഫ്‌യാന്‍. മുസ്ലീങ്ങളുടെ മെക്കാ അധിനിവേശത്തോടെ തടവുകാരനാക്കപ്പെട്ട അബു സുഫ്‌യാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഇസ്ലാം സ്വീകരിക്കുകയായിരുന്നു. അറബികളുടെ സഹജമായ ഗോത്ര വൈരവും പ്രതികാരമനോഭാവവും നിമിത്തം അബു സുഫ്‌യാന്‍റെ കുടുംബക്കാരില്‍ മുഹമ്മദില്‍ നിന്നേറ്റ പരാജയം കൈപ്പ് നീരായി കിടന്നു. മുഹമ്മദിന്‍റെ മരുമകന്‍ അലിയേയും പേരക്കുട്ടി ഹസ്സനെയും വധിച്ച മുആവിയ അബു സുഫ്‌യാന്‍റെ പുത്രനായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അബു സുഫ്‌യാന്‍റെ പേരക്കുട്ടി ഖലീഫാ സ്ഥാനത്തെത്തി, ഖലീഫാ യാസിദ്‌ ഇബ്നു മുആവിയ (A.D.680-683). മുഹമ്മദ്‌ ഏറെ സ്നേഹിച്ചിരുന്ന മകള്‍ ഫാത്തിമയുടെ മകനായ ഇമാം ഹുസൈന്‍ ബിന്‍ അലിയേയും കുടുംബത്തെയും A.D.680-ലെ “കര്‍ബല കൂട്ടക്കൊല”യില്‍ അതിക്രൂരമായ വിധത്തില്‍ ഇല്ലാതാക്കിയത് അബു സുഫ്‌യാന്‍റെ പൌത്രനായ യാസിദ്‌ ഇബ്നു മുആവിയയുടെ നിര്‍ദ്ദേശത്താല്‍ അബ്ദുല്ലാഹിബ്നു സിയാദ്‌  ആണ്. മുഹമ്മദിന്‍റെ കുടുംബത്തിലെ ഒരു കുഞ്ഞുപോലും അവശേഷിക്കരുതെന്നു അബു സുഫ്‌യാന്‍റെ കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു കര്‍ബലയില്‍ സിയാദിന്‍റെ ‘പ്രകടനം!!’

     

    എന്നിട്ടം മുഹമ്മദിന്‍റെ കുടുംബത്തോടുള്ള അബു സുഫ്‌യാന്‍റെ കുടുംബത്തിന്‍റെ പക അവസാനിച്ചില്ല. ഫാത്തിമയുടെ ഭര്‍ത്താവും ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ പിതാവും നാലാം ഖലീഫയുമായിരുന്ന അലി ബിന്‍ മുത്തലിബിന്‍റെ കുടുംബത്തിനെതിരെ ശാപവചനം ചൊല്ലാന്‍ ഖലീഫാ മുആവിയ ഉത്തരവിറക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥനയുടെ ഭാഗമായി പള്ളികളില്‍ നടത്തിവരുന്ന “ഖുത്തുബ” (പ്രസംഗം)യില്‍ ഇത് നിര്‍ബന്ധമാക്കി. ശാപവചനം ചൊല്ലാന്‍ വിസമ്മതിക്കുന്നവരെ കൊല്ലാനായിരുന്നു ഖലീഫയുടെ കല്പന. 65 വര്‍ഷത്തോളം ഈ ശാപം ചൊല്ലല്‍ സമ്പ്രദായം നില നിന്നതായി ഇസ്ലാമിക  ചരിത്രം നമ്മോട് പറയുന്നു:

     

    “Cursing Imam Ali (AS) was an order from the beginning of Muawiyah’s reign for 65 years. He was Umar Ibn Abdil Aziz (may Allah be easy with him) who canceled this order after more than half a century. Some historians even believe that the Umayyah descendants themselves killed (poisoned) Umar Ibn Abdil Aziz, because he changed their Sunnah, one of which was cursing Ali.” (See the Sunni book entitled “History of the Saracens,” by Amir Ali, Chapter X, pp 126-127).

     

    (കൂടുതല്‍ അറിവിനായി ഇതില്‍ നോക്കുക:  http://www.al-islam.org/encyclopedia/chapter5a/1.html )

     

    A.D.847 മുതല്‍ 861 വരെ ഖലീഫയായിരുന്ന ഖലീഫാ മുതവക്കീല്‍, ഇമാം ഹുസൈന്‍ ബിന്‍ അലിയുടെ ശ്മശാനം ഉഴുതു മറിക്കുകയും അവിടേക്ക് വെള്ളം തിരിച്ചുവിട്ടു മുഹമ്മദിന്‍റെ ഈ പേരക്കുട്ടിയുടെ സ്മരണ പോലും തുടച്ചു മാറ്റാന്‍ ശ്രമിച്ചതായും ശിയാക്കളുടെ ചരിത്രവും പറയുന്നു.

     

    എന്തായാലും “എന്‍റെ കരളിന്‍റെ കഷണമാണ് ഫാത്തിമ” എന്ന് മുഹമ്മദ്‌ ആരെക്കുറിച്ചു പറഞ്ഞുവോ, ആ ഫാത്തിമയേയും അവളുടെ ഭര്‍ത്താവിനേയും സന്താനങ്ങളെയും യാതൊരു ദയയുമില്ലാതെ വാളിനിരയാക്കുന്നതില്‍ ഇന്നത്തെ സമാധാന വാദക്കാരുടെ മുന്‍തലമുറക്കാര്‍ അത്യുത്സാഹികളായിരുന്നു. ഇങ്ങനെ തങ്ങളില്‍ തന്നെ സമാധാനമില്ലാതെ, തങ്ങളുടെ കൂട്ടത്തിലുള്ളവരോടോ അവരുടെ ശവശരീരത്തോടോ സമാധാനം കാണിക്കാതെ, എന്തിന്, തങ്ങളുടെ നേതാവിന്‍റെ കുടുംബത്തിലെ ഒരു കുഞ്ഞിനോടുപോലും സമാധാനം കാണിക്കാന്‍ കഴിയാതവണ്ണം അദ്ദേഹത്തിന്‍റെ കുടുംബത്തെ ഭൂമിയില്‍ നിന്ന് ഉന്മൂലനം ചെയ്തവരുടെ അനന്തരഗാമികളാണ് ഇന്ന് അന്യമതസ്ഥരോട് ‘സമാധാനം, സമാധാനം’ എന്ന് പറഞ്ഞു വരുന്നത്. ഇസ്ലാമിനെപ്പറ്റി അറിവില്ലാത്ത ആളുകള്‍ അതില്‍ വീണേക്കാം. പക്ഷേ, ഇസ്ലാമിക ചരിത്രത്തില്‍ അറിവുള്ള ഏതൊരുവനും ഈ കെണി മനസ്സിലാക്കി അതിനെ പൊതുജനമധ്യത്തില്‍ തുറന്നു കാണിക്കണം.

     

    വാസ്തവത്തില്‍, സമാധാനത്തിന്‍റെ മുഖംമൂടി ധരിപ്പിച്ചു പൊതുജനമധ്യത്തില്‍ ഇസ്ലാമിനെ അവതരിപ്പിക്കാനുള്ള ദാവാ പ്രസംഗകരുടെ ശ്രമം കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് “വെള്ളതേച്ച ശവക്കല്ലറകള്‍” എന്ന കര്‍ത്താവിന്‍റെ പദപ്രയോഗമാണ്. സമാധാനത്തിന്‍റെ ആ മുഖംമൂടി അങ്ങ് വലിച്ചു മാറ്റിയാല്‍ നമുക്ക് കാണാന്‍ കഴിയുന്നത് ആകെ ചീഞ്ഞു നാറുന്ന കാര്യങ്ങളാണ്. 14 നൂറ്റാണ്ടുകളായി ഇസ്ലാമിന്‍റെ വാളിനിരയായിത്തീര്‍ന്നിട്ടുള്ള അനേക കോടി ജനങ്ങളുടെ നിലവിളിയുടെ ശബ്ദമാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. യെഹൂദന്മാരുടെ, ക്രിസ്ത്യാനികളുടെ, പാര്‍സികളുടെ, ഹിന്ദുക്കളുടെ, നീഗ്രോകളുടെ, അറേബ്യന്‍ മണലാരണ്യത്തിലെ ബഹുദൈവാരാധകരുടെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജനവിഭാഗങ്ങളുടെ രക്തം ഇപ്പോഴും ഭൂമിയില്‍ നിന്ന് ഖുര്‍ആന്‍റെ അനുയായികള്‍ക്കെതിരെ നിലവിളിക്കുന്നു. ഈ ആധുനിക യുഗത്തില്‍ ബെല്‍റ്റ്‌ ബോംബ്‌ ധരിച്ചു നിരപരാധികളുടെ ഇടയില്‍ പൊട്ടിത്തെറിച്ചും പൊതുസ്ഥലങ്ങളില്‍ സ്ഫോടന പരമ്പര നടത്തിയും കെട്ടിടങ്ങളിലേക്ക് വിമാനങ്ങള്‍ ഇടിച്ചു കയറ്റിയും മറ്റും കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു ഇസ്ലാമിന്‍റെ യഥാര്‍ത്ഥ മുഖം എന്താണെന്ന് ലോകത്തിനു കാണിച്ചു കൊടുക്കുന്നവര്‍ ഉള്ളപ്പോഴാണ് യാതൊരു ഉളുപ്പുമില്ലാതെ ദാവാ പ്രസംഗകര്‍ സമാധാനത്തിന്‍റെ പുറംപൂച്ചുമായി വരുന്നത്!!

    9 Comments on “‘ഇസ്ലാം’ എന്നാല്‍ സമാധാനമോ?”

    • Apologist
      6 July, 2012, 17:00

      Please be aware of modern movements like Mujahid and Jama et e Islami who has objections to the real teaching of Islam,,,,,,,,,,revival movement within islam yet a movement to revolt.

    • 14 October, 2012, 22:23

      I’m really into it, thnaks for this great stuff!

    • 15 October, 2012, 1:28

      This piece was a lfieajkcet that saved me from drowning.

    • 7 November, 2012, 15:48

      Pretty useful info here. BTW, I think I read a especially similar article on another blog today, in fact i’m pretty certain. I ‘ll check it out and let you know, maybe they copied your content, who knows.

    • 1 January, 2013, 13:58

      Thanks a lot for giving everyone an extraordinarily superb possiblity to check tips from here. It’s always so good and stuffed with fun for me and my office acquaintances to visit your site at least 3 times per week to read through the fresh guidance you have got. Not to mention, I’m also usually satisfied for the brilliant concepts served by you. Selected 1 facts in this posting are undoubtedly the simplest we’ve ever had.

    • 2 January, 2013, 15:19

      I’m impressed, I need to say. Actually rarely do I encounter a blog that’s each educative and entertaining, and let me let you know, you’ve hit the nail on the head. Your concept is outstanding; the difficulty is one thing that not sufficient individuals are speaking intelligently about. I am very blissful that I stumbled across this in my search for one thing referring to this.

    • 22 January, 2013, 21:56

      I happen to enter your blog with the help of Google search. To my sheer luck I got what I was searching for. Thanks.

    • riyas
      23 October, 2016, 10:08

      മുഹമ്മദ് ഉണ്ടായിരുന്നെന്ന് സമ്മതിക്കുന്നുണ്ടല്ലോ അല്ലേ !

    • sathyasnehi
      1 December, 2016, 6:57

      മുഹമ്മദ്‌ എന്നൊരാള്‍ ഉണ്ടായിരുന്നു എന്ന് മുസ്ലീങ്ങള്‍ വാദിക്കുന്നുണ്ട്. പക്ഷെ ചരിത്രപരമായി അത് വിശ്വസനീയമായ വിധത്തില്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ല എന്നതാണ് വസ്തുത. മുഹമ്മദിനെക്കുറിച്ച് എഴുതപ്പെട്ട ആധികാരിക രേഖകളെല്ലാം മുഹമ്മദ്‌ മരിച്ചു നൂറ് വര്‍ഷം കഴിഞ്ഞ് ഉണ്ടായിട്ടുള്ളതാണ്. ആ രേഖകളില്‍ പലതും മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല താനും. അംഗീകരിക്കുന്ന സ്വഹീഹ് ബുഖാരി എന്ന ഹദീസ് സമാഹാരം മുഹമ്മദ്‌ മരിച്ചു 241 കൊല്ലം കഴിഞ്ഞ് എഴുതിയതാണ്. സ്വഹീഹ് മുസ്ലീം എന്ന ഹദീസ് സമാഹാരമാകട്ടെ 280 കൊല്ലങ്ങള്‍ക്ക് ശേഷമുള്ളതും. ഒരാള്‍ മരിച്ചു കഴിഞ്ഞു ഇരുന്നൂറ്റമ്പതും മുന്നൂറും കൊല്ലങ്ങള്‍ക്ക് ശേഷം അയാളെക്കുറിച്ച് എഴുതപ്പെടുന്ന കാര്യങ്ങള്‍ക്ക് എന്ത് വിശ്വാസ്യതയാണ് ഉള്ളത്?

    Leave a Comment