About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • November 2024 (6)
  • July 2024 (1)
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഖുര്‍ആനിലെ സ്വര്‍ഗ്ഗം!

    എന്താണ് ഖുറാന്‍ മുന്നോട്ടു വെക്കുന്ന സ്വര്‍ഗ്ഗ സങ്കല്‍പം? ഇവിടെ, ഭൂമിയില്‍ മദ്യപിക്കാന്‍ പാടില്ലെന്ന് പറയുന്ന ഖുറാനില്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാല്‍ കിട്ടുന്നത് ‘സല്‍സബീല്‍’ എന്ന മദ്യം ഒഴുകുന്ന അരുവികളാണ്. അത് ഒഴിച്ച് കൊടുക്കാന്‍ സുന്ദരികളായ തുടുത്ത മാറിടമുള്ള തരുണീമണികളും കൌമാരക്കാരായ ബാലന്മാരും മദ്യക്കോപ്പകളുമായി ഈ തോപ്പുകളില്‍ ചുറ്റി നടക്കുകയാണ്. മദ്യത്തിന്‍റെ കാര്യം ക്രിസ്ത്യാനികള്‍ എടുത്തിട്ടു പെരുക്കാന്‍ തുടങ്ങിയപ്പോള്‍ ദാവാക്കാര്‍ പുതിയ ഒരു വിശദീകരണവുമായി രംഗത്ത്‌ വരാന്‍ തുടങ്ങി. മദ്യത്തിന്‍റെ സ്വാദുള്ളതും എന്നാല്‍ ലഹരി ഇല്ലാത്തതുമായ ഒരു പാനീയമാണത്രേ സല്‍സബീല്‍ !! ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്‍ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില്‍ ‘സല്‍സബീല്‍ എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്‍ഗ്ഗത്തില്‍ ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

    തുടുത്ത മാറിടമുള്ള സമപ്രായക്കാരായ തരുണികള്‍ . സൂറാ. 78:31-34

    സ്വര്‍ഗ്ഗത്തില്‍ ഇണകളെ കിട്ടുന്ന കാര്യം ഖുറാനില്‍ ധാരാളം സ്ഥലത്ത് പറഞ്ഞിട്ടുണ്ട്. ചില ആയത്തുകള്‍ ഇതാ: സൂറ. 37:48,49; 38:52; 55:56, 72-74; 56:22, 34-36; 2:25; 3:15, 136, 181, 195, 198.

    (ഈ ശ്രേണിയില്‍ എന്നെ എപ്പോഴും ചിരിപ്പിക്കുന്ന ഒരു ആയത്താണ് സൂറാ.52:20. ഇങ്ങനെയാണ് ആ ആയത്ത്: “വരിവരിയായി ഇട്ട കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും അവര്‍ . വിടര്‍ന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവര്‍ക്ക് ഇണ ചേര്‍ത്തു കൊടുക്കുകയും ചെയ്യും.”

    എന്‍റെ കുട്ടിക്കാലത്ത് ആടുകളെയും പശുക്കളെയുമൊക്കെ ഇണ ചേര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുട്ടനാടിന്‍റെയോ അല്ലെങ്കില്‍ കാളയുടെയോ ഉടമസ്ഥനായിരിക്കും ഇവറ്റകളെ തമ്മില്‍ ഇണചേര്‍ത്തു കൊടുക്കുന്നത്. അല്ലാഹുവിനും സ്വര്‍ഗ്ഗത്തില്‍ ഇണ ചേര്‍ത്തു കൊടുക്കുന്ന പരിപാടിയാണെന്ന് പറഞ്ഞത് വായിക്കുമ്പോഴൊക്കെ എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വരും. ഞാന്‍ ഒരു സമയത്ത് ഒരു ജോഡിയുടെ മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാഹു പക്ഷെ വരിവരിയായി നിരത്തിയിരുത്തിയിട്ടാണ് ഈ പരിപാടി ചെയ്യിപ്പിക്കുന്നത് എന്നാലോചിക്കുമ്പോള്‍ എത്ര ടെന്‍ഷനില്‍ ആണെങ്കിലും ഞാന്‍ ചിരിക്കും.)

    അറബികളുടെ അനിയന്ത്രിതമായ കാമദാഹത്തെപ്പറ്റി മുഹമ്മദിന് നല്ലവണ്ണം അറിയാവുന്നതുകൊണ്ടാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ തരുണീമണികള്‍ ഇടം പിടിച്ചത്.

    സ്വര്‍ഗ്ഗത്തിലെ ബാലന്മാര്‍ : സൂറാ. 52:24; 56:17; 76:18,19

    ഇതും അറബികളുടെ സ്വവര്‍ഗ്ഗഭോഗത്തെപ്പറ്റി അറിയാവുന്നത് കൊണ്ട് മുഹമ്മദ്‌ തന്‍റെ സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തിയതാണ്.

    മദ്യത്തിന്‍റെ അരുവികള്‍ : സൂറാ.47:15; സ്വര്‍ഗ്ഗത്തില്‍ മദ്യം കുടിക്കാന്‍ കിട്ടുന്നത്: 83:25; മറ്റു സ്ഥലങ്ങളില്‍ വിശിഷ്ട പാനീയങ്ങളുള്ള അരുവികള്‍ എന്ന് പറഞ്ഞിരിക്കുന്നതു മദ്യത്തെ പറ്റിയാണെന്നു വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു.

    പാലിന്‍റെ അരുവികള്‍ : സൂറാ.47:15

    തേനിന്‍റെ അരുവികള്‍ : സൂറാ.47:15

    മദ്യം മരുഭൂമിയില്‍ വളരെ വിലപിടിപ്പുള്ള വസ്തുവായിരുന്നു. ഇന്നത്തെപ്പോലെ കെമിക്കല്‍ ചെര്‍ത്തുണ്ടാക്കുന്നതല്ലല്ലോ അന്നത്തെ മദ്യം. മുന്തിരിയില്‍ നിന്ന് വാറ്റിയെടുക്കുന്ന ഒറിജിനല്‍ സാധനമാണ്. മരുഭൂമിയില്‍ മുന്തിരിത്തോട്ടങ്ങള്‍ അപൂര്‍വമായിരുന്നത് കൊണ്ട് മദ്യത്തിന്‍റെ ലഭ്യത വളരെ കുറവായിരുന്നു. അപൂര്‍വ വസ്തുവായതുകൊണ്ട് മുഹമ്മദ്‌ ഇതും സ്വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്തി.

    സൂറാ.3;136, 198, 44:51,52; 22:23; 47:15; 13:35; 55:50,51; 55:66,67 എന്നീ ഭാഗങ്ങളില്‍ ശുദ്ധജലത്തിന്‍റെ അരുവികള്‍ ഒഴുകുന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നു. മരുഭൂമിയില്‍ ശുദ്ധജലം ഒരപൂര്‍വ വസ്തുവായതുകൊണ്ടാണ് ഇതും മുഹമ്മദിന്‍റെ സ്വര്‍ഗ്ഗത്തില്‍ സ്ഥാനം പിടിച്ചത്.

    പച്ചവെള്ളവും മദ്യവും മാത്രം കഴിച്ചുകൊണ്ട് ഈ ബാലന്മാരോടും തരുണീമണികളോടുമൊപ്പം സമയം ചിലവഴിച്ചാല്‍ പെട്ടെന്ന് തളര്‍ന്നു പോകും. അതുണ്ടാകാതിരിക്കണമെങ്കില്‍ വയറ്റിലോട്ടു വല്ലതും ചെല്ലണം. അതിനും മുഹമ്മദ്‌ വഴികണ്ടുപിടിച്ചിട്ടുണ്ട്. ഇതാ:

    സൂറാ.56:21 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള പക്ഷി മാംസം’

    സൂറാ.52:22 ‘അവര്‍ കൊതിക്കുന്ന തരത്തിലുള്ള മാംസവും….’

     

    ഇത് ഇറച്ചിയുടെ കാര്യമാണ്. ഇനി പഴങ്ങളുടെ കാര്യം:

     

    സൂറാ. 37:42 ‘വിവിധ തരം പഴ വര്‍ഗ്ഗങ്ങള്‍ ‘

    സൂറാ. 43:71, 73 ‘സ്വര്‍ണ്ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും’ ‘പഴങ്ങള്‍ ധാരാളമായി ഉണ്ടാകും’

    സൂറാ. 47:15 ‘എല്ലാത്തരം കായ്കനികളും’

    സൂറാ. 55:68 ‘ഈത്തപ്പനകളും റൂമാമ്പഴങ്ങളുമുണ്ട്’

    സൂറാ. 56:28-34 ‘മുള്ളില്ലാത്ത ഇലന്ത മരം, അടുക്കടുക്കായി കുലകളൂള്ള വാഴ, വിശാലമായ തണല്‍, സാദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, നിലച്ചു പോകാത്തതും തടസ്സപ്പെട്ടു പോകാത്തതുമായ ധാരാളം പഴവര്‍ഗ്ഗങ്ങള്‍’

    ഇനിയും ധാരാളം സ്ഥലത്ത്‌ ഇസ്ലാമിക സ്വര്‍ഗ്ഗത്തിലെ പഴവര്‍ഗ്ഗങ്ങളെ പറ്റിയുള്ള വിവരണങ്ങള്‍ ഉണ്ട്.

    പിന്നെ എപ്പോഴും നഗ്നരായിത്തന്നെ ഇരുന്നാല്‍ കുറച്ചു നാള്‍ കഴിഞ്ഞാല്‍ ഇതൊക്കെ ബോറടിക്കും. അതൊഴിവാക്കാന്‍ വസ്ത്രം ധരിക്കേണ്ടതുണ്ട്. ഇതാ സ്വര്‍ഗ്ഗത്തിലെ വസ്ത്രങ്ങള്‍ :

    സൂറാ. 76:12 ‘പട്ടു വസ്ത്രങ്ങളും..’

    സൂറാ. 22:23 ‘അവര്‍ക്കവിടെ സ്വര്‍ണ്ണ വളകളും മുത്തും അണിയിക്കപ്പെടുന്നതാണ്. പട്ടായിരിക്കും അവര്‍ക്കവിടെയുള്ള വസ്ത്രം..’

    സൂറാ. 44:53 ‘നേര്‍ത്ത പട്ടുതുണിയും കട്ടിയുള്ള പട്ടുതുണിയും അവര്‍ ധരിക്കും..’

    സൂറാ. 76:21 ‘അവരുടെ മേല്‍ പച്ചനിറമുള്ള നേര്‍ത്ത പട്ടു വസ്ത്രങ്ങളും കട്ടിയുള്ള പട്ടുവസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്‍ക്കവിടെ അണിയിക്കപ്പെടുന്നതാണ്…’

    ഇനി ഹദീസില്‍ നിന്നുള്ള ഒരു കാര്യം കൂടി നോക്കാം. ഇതില്‍ പറയുന്നത് വായിക്കുമ്പോള്‍ നമുക്ക് മനസിലാകുന്നത് സ്വര്‍ഗ്ഗത്തില്‍ ബ്യൂട്ടിപാര്‍ലറും ഉണ്ടെന്നാണ്:

    “അനസ്‌ ബ്നു മാലിക്‌ നിവേദനം: നബി പറഞ്ഞു: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ ഒരു ചന്തയുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവരതില്‍ പോകും. അപ്പോള്‍ വടക്കന്‍ കാറ്റ് അടിച്ചു വീശുകയും അത് അവരുടെ മുഖങ്ങളിലും വസ്ത്രങ്ങളിലും കസ്തൂരി ഗന്ധം അടിക്കുകയും ചെയ്യും. അപ്പോള്‍ അവരുടെ ഭംഗിയും സൗന്ദര്യവും വര്‍ദ്ധിക്കും. അവര്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിരിക്കെ അവര്‍ അവരുടെ കുടുംബങ്ങളിലേക്ക് പോകും. അപ്പോള്‍ അവരുടെ കുടുംബങ്ങള്‍ അവരോടു പറയും: അല്ലാഹുവാണെ സത്യം. ഞങ്ങളില്‍ (നിന്ന് പോയതിനു ശേഷം) നിങ്ങള്‍ക്ക് ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അപ്പോള്‍ അവര്‍ പറയും: നിങ്ങള്‍ക്കും. അല്ലാഹു തന്നെയാണ് സത്യം. നിങ്ങള്‍ക്കും ഞങ്ങള്‍ (പോയതിനു ശേഷം) ഭംഗിയും സൗന്ദര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.” (സ്വഹീഹ് മുസ്ലിം, വോള്യം 3, ഭാഗം 51, ഹദീസ്‌ നമ്പര്‍ 2833)

    ഇതാണ് മുഹമ്മദിന്‍റെ സ്വര്‍ഗ്ഗീയ പാക്കേജ്‌ . ഈ പാക്കേജില്‍ തീറ്റയും കുടിയും മാത്രമല്ല, തരുണികളും ചെറുബാല്യക്കാരും ചന്തേം വെള്ളിയാഴ്ചേം കുടുംബാംഗങ്ങളും ഒക്കെയുണ്ട്. വിവരോം വിദ്യാഭ്യാസോം ഇല്ലാത്ത അറബികള്‍ ഇതൊക്കെ കേട്ട് കണ്ണുമടച്ചു വിശ്വസിച്ചു. പക്ഷെ, ഇപ്പോഴത്തെ ആളുകള്‍ ഇതൊക്കെ കേട്ടാല്‍ കളിയാക്കി ചിരിക്കും. ചിലപ്പോള്‍ ഇസ്ലാം മതം ഉപേക്ഷിച്ചു പോവുകയും ചെയ്തേക്കാം. അതുകൊണ്ടാണ് ഇതെല്ലാം അറബിയില്‍ തന്നെ വായിക്കണമെന്ന് മത പണ്ഡിതന്മാര്‍ ശാഠ്യം പിടിക്കുന്നത്‌ . മനസ്സിലാകാത്ത ഭാഷയില്‍ വായിച്ചാല്‍ പിന്നെ പ്രശ്നമില്ലല്ലോ.

    കയ്യില്‍ കുറെ പണമുണ്ടെങ്കില്‍ ഒരു ത്രീ സ്റ്റാര്‍ ഹോട്ടലില്‍ കിട്ടുന്ന സാധാനങ്ങളാണ് ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ കിട്ടുന്നത്. ഇത് കിട്ടുന്നതിനു വേണ്ടി ഭൂമിയില്‍ ഒരു ആയുസ്സ്‌ മുഴുവന്‍ ജീവിച്ചു തീര്‍ത്തു പരലോകത്തെത്താന്‍ (അവിടെയെത്തുമെന്നു മുസ്ലീങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ല!!) വേണ്ടി കാത്തിരിക്കേണ്ടതുണ്ടോ? ഇവിടെത്തന്നെയങ്ങ് അനുഭവിച്ചാല്‍ പോരെ??

    23 Comments on “ഖുര്‍ആനിലെ സ്വര്‍ഗ്ഗം!”

    • Bibin
      4 July, 2012, 5:04

      Ithokke sariyaano?

    • Apologist
      6 July, 2012, 16:44

      Dear Sir,
      Wonderful effort, Let me add a few to this, which heaven are you talking about 1 2 3 4 5 6 7? and do you know how many women do they get there? and do you know that every one will be 33 always there, God Bless

    • 14 October, 2012, 23:42

      Ah, i see. Well that’s not too trikcy at all!”

    • 6 November, 2012, 11:03

      God, I feel like I suohld be takin notes! Great work

    • Eldo Mathew
      6 September, 2012, 4:54

      kollam ithokke manasilakkiyal aaaranu marikkan thayyarakathathu……..

    • 14 October, 2012, 20:47

      What a pleasure to find someone who identifies the isuess so clearly

    • 6 November, 2012, 8:43

      It’s like you’re on a msiison to save me time and money!

    • 2 February, 2013, 3:00

      There’s a terrific amount of konlewdge in this article!

    • 4 February, 2013, 1:42

      http://www.sathyamargam.org owner you are awsome writer

      skinny jimmy

    • 5 February, 2013, 5:52

      This is really interesting, You are a very skilled blogger. I have joined your feed and look forward to seeking more of your magnificent post. Also, I have shared your site in my social networks!

    • sajeev JCB
      14 March, 2013, 12:10

      അള്ളാഹുവും  മാമാ”യും തമ്മില്‍ എന്ത് വെത്യാസം  

    • Ameer Ali
      12 July, 2013, 16:42

      oh great..a market in heaven.. i wonder now what will be the currency in heaven

    • 28 November, 2013, 10:13

      vajanam kettaal avar sathyanishedikal kaliyakum enn qurhanil paranhitund

    • ASAD
      22 December, 2013, 8:53

      “Indeed, those who disbelieve and die while they are disbelievers – never would the (whole) capacity of the earth in gold be accepted from one of them if he would (seek to) ransom himself with it. For those there will be a painful punishment, and they will have no helpers.” (Quran 3:91)

    • ASAD
      22 December, 2013, 8:57

      Eternal Life – Paradise is forever. Once a Muslim reaches Paradise, he will not want to be anywhere else and he will live there for eternity.
      Wealth and Riches – there will be an abundance of wealth and beauty in Paradise. Allah says in the Quran, Surah Al Kahf, verse 31: “For them will be Gardens of eternity; beneath them rivers will flow; they will be adorned therein with bracelets of gold, and they will wear green garments of fine silk and heavy brocade. They will recline therein on raised thrones. How good [is] the recompense! How beautiful a couch [is there] to recline on!”
      Eligibility for Paradise – whoever has worshipped no one but Allah is qualified to enter Heaven. This includes the followers of past prophets such as Noah, Abraham, Moses, Jesus, etc who adhered to their true teachings and worshipped Allah without partners. However, according to Islamic teachings, the followers of Muhammad (may Allah’s peace and blessings be upon him) will be more abundant in Heaven than those of other prophets.
      Great Rewards – what bounties of Paradise cannot be comprehended when compared to worldly riches. Allah has told us many things about Paradise, but in a narration in Saheeh Muslim, the Prophet said: “Never mind what Allah has told you; what He has not told you is even greater.”

    • ASAD
      22 December, 2013, 8:59

      “Those who reject Faith, and die rejecting,- on them is Allah’s curse, and the curse of angels, and of all mankind. They will abide therein: Their penalty will not be lightened, nor will they receive respite” (2:161-162).
      “They are (men) whom Allah hath cursed: And those whom Allah Hath cursed, thou wilt find, have no one to help” (4:52).

    • abdulla
      12 April, 2015, 18:32

      അറിവില്ലായ്മ്മ അലങ്കാരമായി കൊണ്ട് നടക്കാതെ.. ഖുർ ആൻ നോക്കി നടക്കും മുൻപ് സ്വന്തം പൊസ്തകമൊക്കെ ഒന്ന് പഠിക്കേണ്ടേ മാഷെ..?

      “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്നത്‌ കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷന്റേയും ഹൃദയത്തില്‍ തോനനീടട്ടുമില്ല” (1കൊരി.2:9)

      ഒരു കണ്ണും കാണാത്തതിൽ പെടും ഹൂരികൾ.. അവിടെ വെടിവെപ്പ് മാത്രമല്ല ഉള്ളത്. സമയം കുറവായതിനാൽ ബാക്കി പിന്നെ നല്കാം..

      നാം ഇപ്പോള്‍ “സ്വര്‍ഗ്ഗം” എന്ന് വിളിക്കുന്ന ആ പുതിയ ഭൂമിയില്‍ തേജസ്കരിക്കപ്പെട്ട ശരീരത്തോടുകൂടി നാം വസിക്കും (1കൊരി.15:35-58).

      ഇനി നരകം പറഞ്ഞു വരേണ്ട, ഇതാ അതും പിടിച്ചോ..

      നരകത്തെ അടിയില്ലാത്ത കുഴി എന്നും, ഗന്ധകം എരിയുന്ന തീപൊയ്ക എന്നും, അവിടുത്തെ നിവാസികള്‍ നിത്യകാലം വേദന അനുഭവിക്കുമെന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്‌ (ലൂക്കോ.8:31; വെളി.9:1; 20:10).

      ആഴമായ ദുഃഖവും കോപവും കൊണ്ടുണ്ടാകുന്ന കരച്ചിലും പല്ലുകടിയും അവിടെ ഉണ്ടായിരിക്കും എന്നും വായിക്കുന്നു (മത്താ.13:42).

      അവിടത്തെ പുഴു ചാകുന്നില്ല, തീ കെട്ടുപോകുന്നുമില്ല എന്നും വായിക്കുന്നു (മര്‍ക്കോ. 9:48)

      നരകശിക്ഷ നിത്യമാണ്‌ (മത്താ.25:41).

      അവിടെ കെടാത്ത തീ ഉണ്ട്‌(മത്താ.3:12),

      ലജ്ജയും നിത്യനിന്ദയും ഉള്ള സ്ഥലമാണ്‌ (ദാനി.12:2).

      അത്‌ യാതനാ സ്ഥലമാണ്‌ (ലൂക്കോ.16:23).

      അവിടെ കരച്ചിലും പല്ലുകടിയും ഉണ്ട്‌ (മത്താ.25:30).

      അത്‌ നിത്യ നാശമാണ്‌ (2തെസ്സ.1:9).

      നിത്യനിത്യമായി യാതനയുടെ പുക ഉയരുന്ന സ്ഥലമാണ്‌ (വെളി.14:10-11).

      അഗ്നിയും ഗന്ധകവും എരിയുന്ന കടലാണ്‌; അവിടെ ദുഷ്ടന്‍മാര്‍ രാപ്പകല്‍ യാതന അനുഭവിക്കും (വെളി.20:10).

    • sathyasnehi
      12 April, 2015, 21:05

      യ്യ് ആകെ 1 കൊരിന്ത്യര്‍ 2:9 വരെ മാതമേ വായിച്ചിട്ടുള്ളൂ എന്ന് തോന്നുന്നു. അടുത്ത വാക്യം ജ്ജ് കണ്ടിട്ടില്ല, അല്ലേ? അനക്ക് വേണ്ടി ഞാന്‍ അത് ഇടാം, ബായിച്ചോ:

      “ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ. നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു”

      ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ദൈവം ഒരുക്കിയിരിക്കുന്നത് എന്താണെന്ന് അറിയാത്തത് ദൈവത്തെ അംഗീകരിക്കാത്തവര്‍ക്ക് ആണ്, അല്ലാതെ ബൈബിളിലെ ദൈവത്തെ അംഗീകരിക്കുന്നവര്‍ക്കല്ല.അവരോട് ദൈവവചനം പറയുന്നത് “നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു” എന്നാണ്!! ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ദൈവത്തിന്‍റെ വചനമായ ബൈബിളില്‍ ഉണ്ട്. ആ ബൈബിളില്‍ ഒരിടത്തും പറഞ്ഞിട്ടില്ല, സ്വര്‍ഗ്ഗമെന്നാല്‍ മദ്യശാലകളുള്ള നാലാംകിട വ്യഭിചാര ശാലയാണ് എന്ന്. ഹൂറികള്‍ അവിടെ ഉണ്ടെന്ന് ബൈബിള്‍ പറയുന്നില്ല എന്ന് മാത്രമല്ല, തേജസ്കരിക്കപ്പെട്ട ശരീരത്തിലേക്ക് മാറുമ്പോള്‍ മനുഷ്യനുണ്ടാകുന്ന രൂപാന്തരവും പറയുന്നുണ്ട്. കര്‍ത്താവ്‌ പറഞ്ഞത് ഒന്ന് വായിച്ചോ:

      “അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു” (മത്തായി.22:29,30)

      ഇസ്ലാമിലെ നരകത്തെക്കുറിച്ച് ഞാന്‍ പോസ്റ്റില്‍ ഒന്നും പറഞ്ഞില്ലല്ലോ ചെങ്ങാതീ, ഇത്രയ്ക്ക് ങ്ങട് കുരുപൊട്ടാന്‍….

    • yasar
      25 December, 2016, 18:34

      ഒരു വിശ്വാസിയുടെ ലക്ഷ്യം സ്വർഗത്തിൽ പ്രവേശിക്കലല്ല. ദൈവത്തിന് നമ്മൾ ആരാധിച്ചതു കൊണ്ടു ശക്തി കൂടുകയുമില്ല. ദൈവ പ്രീതി നേടണം എന്ന ചിന്തയാണ് ആദ്യം വേണ്ടത്. മറ്റുള്ള മതങ്ങളെ നിന്ദിക്കരുതെന്ന് പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി. നമ്മളിലേക്ക് തെറ്റു ചെയ്യാതിരിക്കാനും നൻമ പ്രേരിപ്പിക്കയും ചെയ്ത ആ വ്യക്തി  മരണ ശേഷം നമുക്കൊരു ജീവിതമുണ്ടെന്നും അതിനായി ഈ ലോകത്തിൽ നാം പ്രാപ്തരാകണമെന്നും പറഞ്ഞു. ദൈവം അതിനായി നിയോഗിച്ചു.തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് നമ്മൾ ചിന്തിക്കുക സൂഹൃത്തേ!

    • sathyasnehi
      11 January, 2017, 12:44

      തള്ളുന്നതിനൊക്കെ ഒരു മയം വേണ്ടേ സുഹൃത്തേ? ഞാന്‍ കുറച്ചു ഹദീസ് തരാം:

      അബു ഹുറയ്‌റ നിവേദനം: നബി പറഞ്ഞു: അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു സാക്ഷ്യം വഹിക്കുകയും, എന്നിലും ഞാന്‍ കൊണ്ട് വന്നതിലും വിശ്വസിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാന്‍ ഞാന്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു. പിന്നീട് അതിന്‍റെ (വിശ്വാസത്തിന്‍റെ) അവകാശം മാത്രമേ അവരില്‍നിന്ന് പിടിച്ചെടുക്കുകയുള്ളൂ. അവരുടെ (രഹസ്യ കാര്യങ്ങളുടെ) വിചാരണ അല്ലാഹുവിന്‍റെ മേലാണ്.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 34)

      “അങ്ങനെ അവര്‍ ചെയ്‌താല്‍ അവരുടെ രക്തവും ധനവും എന്നില്‍ നിന്നും സംരക്ഷിച്ചിരിക്കുന്നു”

      അങ്ങനെ അവര്‍ ചെയ്തില്ലെങ്കില്‍ അവരുടെ രക്തം നമുക്ക് ഒഴുക്കാം, അവരുടെ ധനവും നമുക്ക് പിടിച്ചെടുക്കാം, അള്ളാന്‍റെ കല്പനയാണ്, ഒരാളും ചോദ്യം ചെയ്യാന്‍ വരണ്ട…

      “അബു ഹുറൈയ്റ നിവേദനം: നബി മരണപ്പെടുകയും അനന്തരം അബൂബക്കര്‍ ഭരണാധികാരിയായി തിരഞ്ഞെടുക്കപ്പെടുകയും, ധാരാളം അറബികള്‍ (ഇസ്ലാം സ്വീകരിച്ചതിനു ശേഷം) നിഷേധികളാവുകയും (അബൂബക്കര്‍ അവരോടു യുദ്ധത്തിനു ഒരുങ്ങുകയും) ചെയ്തപ്പോള്‍ ഉമര്‍, അബൂബക്കറിനോട് ഇങ്ങനെ ചോദിച്ചു: ആ ജനങ്ങള്‍ അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നത് വരെ അവരോടു യുദ്ധം ചെയ്യുവാനാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഏതൊരാള്‍ അല്ലാഹു ഒഴികെ യാതൊരു ആരാധ്യനുമില്ലെന്നു പറയുന്നുവോ അവന്‍റെ ജീവനും ധനവും ആ പ്രഖ്യാപനം മൂലം ഉണ്ടാകുന്ന ബാധ്യതകളുമൊഴികെ അവന്‍ എന്നില്‍നിന്നും സംരക്ഷിച്ചിരിക്കുന്നു. അവനെ അല്ലാഹുവാണ് വിചാരണ ചെയ്യുക എന്ന് നബി പറഞ്ഞിരിക്കെ താങ്കള്‍ എങ്ങനെയാണ് (സകാത്ത്‌) നല്‍കാത്ത ഈ ജനങ്ങളോട് യുദ്ധം ചെയ്യുക?. അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: ‘അല്ലാഹുവാണ് സത്യം! നമസ്കാരവും സക്കാത്തും തമ്മില്‍ വേര്‍തിരിച്ചവരോട് ഞാന്‍ യുദ്ധം ചെയ്യുക തന്നെ ചെയ്യും. കാരണം, സക്കാത്ത് ധനത്തിന്‍റെ നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹുവാണ് സത്യം! നബിക്ക്‌ അവര്‍ നല്‍കിയിരുന്ന ഒട്ടകത്തെ കെട്ടുന്ന കയര്‍ അവര്‍ എനിക്ക് നല്‍കാതിരിക്കുകയാണെങ്കില്‍ അതിന്‍റെ പേരില്‍ പോലും ഞാന്‍ അവരോടു യുദ്ധം ചെയ്യുന്നതാണ്. അന്നേരം ഉമര്‍ പറഞ്ഞു: “അല്ലാഹുവാണ് സത്യം! അല്ലാഹു അബൂബക്കറിന്‍റെ ഹൃദയത്തില്‍ യുദ്ധം തോന്നിപ്പിച്ചതാണെന്നും അതാണ്‌ സത്യമെന്നും എനിക്കിപ്പോള്‍ ബോദ്ധ്യമായി.” (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 32)

      അബു മാലിക്‌ തന്‍റെ പിതാവില്‍ നിന്ന് നിവേദനം: നബി ഇങ്ങനെ പറയുന്നതായി ഞാന്‍ കേട്ടു: ‘ഏതൊരാള്‍ ‘ലാ ഇലാഹ് ഇല്ലല്ലാഹ്’ എന്നുച്ചരിക്കുകയും, ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ അവന്‍റെ സ്വത്ത്‌ പിടിച്ചെടുക്കലും രക്തം ചിന്തലും (വധിക്കലും) നിഷിദ്ധമാണ്. അവന്‍റെ (രഹസ്യ) വിചാരണ അല്ലാഹുവാണ് നിര്‍വ്വഹിക്കുക.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 37)

      “ആരാധിക്കപ്പെടുന്ന അല്ലാഹുവല്ലാത്തവരെ നിഷേധിക്കുകയും ചെയ്തുവോ”

      അതായത് അല്ലാഹുവല്ലാത്ത അന്യദൈവങ്ങളെ നിഷേധിക്കുന്നവന്‍റെ അഥവാ അല്ലാഹുവിനെ അംഗീകരിക്കുന്നവന്‍റെ സ്വത്ത് പിടിച്ചെടുക്കാനോ അവനെ വധിക്കാനോ അള്ളാഹു അനുവദിക്കുന്നില്ല എന്ന്. അങ്ങനെ അല്ലാഹുവല്ലാത്തവരെ നിഷേധിക്കാന്‍ തയ്യാറല്ലാത്തവരുടെ (അതായത്, ഞങ്ങളെപ്പോലുള്ളവരുടെ) സ്വത്ത് പിടിച്ചെടുക്കാനോ ഞങ്ങളുടെ രക്തം ഒഴുക്കാനോ മുസ്ലീങ്ങള്‍ ഒട്ടും മടിക്കേണ്ടതില്ല എന്നാണു ഈ ഹദീസിലൂടെ മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്. മറ്റുള്ള മതങ്ങളില്‍ വിശ്വസിക്കുന്നവനെ നിര്‍ബന്ധിച്ചു തന്‍റെ മതത്തില്‍ ചേര്‍ക്കണം എന്നും അങ്ങനെ ചേരാന്‍ തയ്യാറല്ലാത്തവരെ കൊന്നു കളയണം എന്നും പഠിപ്പിച്ച മുഹമ്മദിനെ വെള്ള പൂശിയെടുക്കാന്‍ ഈ വാചകക്കസര്‍ത്തൊന്നും പോര ചെങ്ങാതീ.

    • Faisal
      24 April, 2021, 8:57

      REPLY
      ഭൂമിയില് മദ്യം  നിരോധിച്ച ദൈവം സ്വർഗത്തിൽ അതനുവദിച്ചിരിക്കുന്നു എന്ന് കേൾക്കുമ്പോൾ , ചിലർക്ക് പരിഹാസവും , അത്ഭുതവുമൊക്കെ തോന്നുന്നത് , മദ്യ  നിരോധനത്തിനുള്ള  കാരണങ്ങളെ  കുറിച്ച് അവർക്കു യാതൊരു അറിവുമില്ലാത്തത് കൊണ്ടാണ് .   ഭൂമിയിൽ മദ്യം ദൈവം നിരോധിച്ചതിനുള്ള കാരണം അവൻ വിശുദ്ധ  ഗ്രന്ഥത്തിൽ വ്യക്ത്തമായി പറയുന്നുണ്ട് .

      ( Holy  Quran 5:91 ) 
      മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും 
      നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും 
      വളര്‍ത്താനും, അല്ലാഹുവെ 
      ഓര്‍ക്കുന്നതില്‍നിന്നും നമസ്കാരത്തില്‍
       നിന്നും നിങ്ങളെ തടയാനുമാണ് 
      പിശാച് ആഗ്രഹിക്കുന്നത്. 
      അതിനാല്‍ നിങ്ങള്‍ ആ
      തിന്മകളില്‍നിന്ന്
      വിരമിക്കാനൊരുക്കമുണ്ടോ?!!!! 

      മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും പിശാച്  ജനങ്ങളുടെ ഇടയില്  വെറുപ്പും വിദ്വേഷവും  വളർത്താൻ ശ്രമിക്കുമെന്നും , ദൈവീക സ്മരണയിൽ നിന്ന് ജനങ്ങളെ തടയും എന്നതും കൊണ്ടാണ്  ദൈവം മദ്യം വിശ്വാസികൾക്ക് നിരോധിച്ചിട്ടുള്ളത് . എന്നാൽ സ്വർഗീയ ജീവിതത്തിന് അർഹത നേടിയവർക്ക് ഇത് ഭയപ്പെടേണ്ടതില്ല ! കാരണം , അവിടെ അവർ പിശാചിന്റെ ദുര്ബോധനത്തിന്  ഇരയാകില്ല . പിശാചിന് സ്വർഗ്ഗവാസികളുടെ മേല് യാതൊരു സ്വാധീനവുമുണ്ടാകില്ല  
      ( 38 :85)  
      Critic No – 2  
      ഇസ്ലാമിക സ്വർഗത്തില് മദ്യം ഉണ്ട് എന്നത് ആണ് മറ്റൊരു ആരോപണം :
      ‘മദ്യം’ എന്ന വാക്കിന് ‘മദിപ്പിക്കുന്നത്’ എന്നാണര്ത്ഥം. മദിപ്പിക്കാത്തതായിരുന്നുവെങ്കില് ‘സല്സബീല് എന്ന വെള്ളം ഒഴുകുന്ന അരുവി സ്വര്ഗ്ഗത്തില് ഉണ്ട്’ എന്ന് പറയണമായിരുന്നു. അങ്ങനെ പറഞ്ഞിരുന്നെങ്കില് മുഹമ്മദിന് അന്ന് അനുയായികളെ കിട്ടില്ലായിരുന്നു!!!

      REPLY
      മദ്യം എന്ന വാക്കിന് മദിപ്പിക്കുന്നത് എന്ന് അർഥം ഉണ്ടാകട്ടെ ഇല്ലാതിരിക്കട്ടെ :
      സ്വർഗത്തിലെ മദ്യത്തിന്റെ അവസ്ഥ വിശുദ്ധ ഖുർആൻ നേരിട്ടു തന്നെ പറഞ്ഞ് കഴിഞ്ഞു : അതില്‍ യാതൊരു വിമർശനവും നടത്താൻ പറ്റില്ല എന്നും അത് അങ് സമ്മതിക്കുകയെ നിവൃത്തി ഉള്ളു എന്നും മനസ്സില്‍ ആയപ്പോള്‍ മുഹമ്മദ് ആളെ കൂട്ടാൻ ” മദ്യം ” എന്ന് പറഞ്ഞെന്ന് ആയി !!
      വിശുദ്ധ ഖുർആൻ സ്വർഗത്തില് ഉണ്ട് എന്ന് പറയുന്ന മദ്യത്തെ കുറിച്ച് പറഞത് മുഹമ്മദ് ആണെങ്കില്‍ അത് എത്തരത്തില് ഉള്ളതാണ് എന്ന് പറഞതും അതേ മുഹമ്മദ് തന്നെ അല്ലേ ? പിന്നെ എന്താണാവോ പ്രശ്നം ? 
      ഈ വാദം നമുക്ക് ഒന്ന് പരിശോധിക്കാം : 
      മുഹമ്മദ് ആളെ കൂട്ടാൻ മദ്യം എന്ന വാക്ക് പ്രതേകിച്ച് എടുത്ത് പറയുന്നു ! അപ്പോള്‍ ആളുകള്  കൂട്ടം കൂട്ടം ഇസ്ലാമിലേക് വരുന്നു ! അതേ മുഹമ്മദ് തന്നെ പറയുന്നു : 

      ( Holy Quran 37:46-47)
      വെളുത്തതും കുടിക്കുന്നവര്‍ക്ക് ഹൃദ്യവുമായ പാനീയം.‎
      അതില്‍ യാതൊരു ദോഷവുമില്ല.അത് നിമിത്തം അവര്‍ക്ക് ലഹരി ബാധിക്കുകയുമില്ല.!
      ( Holy Quran 56:19)
      അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല.‎
      അപ്പോള്‍ വന്ന ആളുകള്‍ അതേ പടി തിരിച്ച് പോകണ്ടെ ? എന്നിട്ട് പോയോ ? എന്തേ പോകാഞ്ഞെ ? കള്ളമേ നിങ്ങള്‍ പറയാറുള്ളു എന്ന് അറിയാം : പറയുമ്പോള്‍ അല്പ്പം എങ്കിലും ബുദ്ധിപരമായ കള്ളം എങ്കിലും പറഞുടെ ?
      Critic No : 3  
      ഇസ്ലാമിക സ്വർഗം വെറും ജഡികം മാത്രം ആണ്  കേവലം ജഡിക സുഖങ്ങളാണ് സ്വർഗത്തില്  :

      REPLY 
      അങ്ങനെ അല്ല :
      ഈ പറഞ സുഖ സൗകര്യങ്ങള്ക്ക് എല്ലാം ഉപരി
      ഏറ്റവും മഹത്തായ വിജയം എന്നത് അല്ലാഹുവിങ്കല് നിന്ന് വിശ്വാസികള്‍ക്ക് ഉണ്ടാകുന്ന പ്രീതി ആണ് 
      അതാണ് സ്വർഗത്തില് എത്തുമ്പോള്‍ മനുഷ്യന് ഉണ്ടാകുന്ന ഏറ്റവും വലിയ വിജയം : അതാണ് ആത്മിയമായ ഏറ്റവും വലിയ അനുഭവവും! 
      ഖുർആൻ പറയുന്നത് കാണുക : 

      (  Holy Quran 9:72)
      സത്യവിശ്വാസികള്‍ക്കും സത്യവിശ്വാസിനികള്‍ക്കുംതാഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകള്‍ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ടമായ ഭവനങ്ങളും !
      എന്നാല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രീതിയാണ് ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.‎

      മറ്റൊരു മഹത്തായ ആത്മിയ അനുഭവം ആണ് സർവ ലോക രക്ഷിതാവായ അല്ലാഹുവിനെ നേരിൽ ദർശിക്കുക എന്നത് :

      ( Holy  Quran 75:22-23)
      ചില മുഖങ്ങള്‍ അന്ന് പ്രസന്നതയുള്ളതും‎അവയുടെ രക്ഷിതാവിന്‍റെ നേര്‍ക്ക് ദൃഷ്ടി തിരിച്ചവയുമായിരിക്കും.‎ 

      അല്ലാഹു വിശ്വാസികള്ക്ക്  തന്റെ  അഭിവാദ്യം അർപ്പിക്കും
      (Holy Quran 36:38)  
      സമാധാനം! അതായിരിക്കും കാരുണ്യവാനായ  രക്ഷിതാവിങ്കല്‍ നിന്ന് അവര്‍ക്കുള്ള അഭിവാദ്യം.
      വിശ്വാസികളുടെ ഇരിപ്പിടങ്ങള് അല്ലാഹുവിന്റെ സന്നിധിയില് ആയിരിക്കും

      ( Holy  Quran 54:54-55)
      സൂക്ഷ്മത പുലര്‍ത്തുന്നവര്‍ നിശ്ചയമായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
      സത്യത്തിന്‍റെ ഇരിപ്പിടത്തില്‍, ശക്തനായ രാജാധിരാജന്റെ സന്നിധിയിൽ ! 
      ഇത് എല്ലാം വിശ്വാസികള്‍ക് ലഭ്യം ആകുന്ന ആത്മിയ അനുഭവങ്ങള്‍ ആണ്!! ഇസ്ലാമിക സ്വർഗം ജഡികവും ആത്മാിയവുമായ ലോകം ആണ്! അത് കൊണ്ടു ആണ് അതിനെ സ്വർഗം എന്ന് വിളിക്കുന്നത് !
      സ്വർഗം എന്നത് ദൈവ കല്പനകള് അനുസരിച്ച് അവനെ മാത്രം ആരാധിച്ച്  ജീവിച്ച  വിശ്വാസികള്‍ക് ഉള്ള റിവാർഡ് ആണ്! ക്രൈസ്തവ മിഷനറികള് അവരുടെ സ്വർഗം ആത്മിയം ആണ്, മരണത്തിനു ശേഷം മാലാഖമാരെ പോലെ ആണ് . . ആത്മിയ ജീവിതം മാത്രം എന്ന് ഒക്കെ ആണ് സാധാരണ വാദിക്കാറുള്ളത് ! പക്ഷേ യഥാര്‍ഥ വസ്തുത എന്തെന്നാല്‍ 
      ബൈബിളില്‍ സ്വർഗത്തെ പറ്റി യാതൊരു ധാരണയും ഇല്ല ! വളരെ ചുരുങ്ങിയ കാര്യങ്ങള്‍ അവ്യക്തമായി പുതിയ നിയമത്തില്‍ ചിതറി കിടക്കുന്നു എന്നല്ലാതെ 
      പഴയ നിയമത്തില്‍ യാതൊരു പരാമര്‍ശമേ സ്വർഗത്തെ പറ്റി ഇല്ല തന്നെ !
      പുനരുദ്ധാനം തന്നെ നിഷേധിച്ച സദൂക്യർക്  യേശുവിന് മറുപടി കൊടുക്കേണ്ടി വന്നത് ഈ അഭാവം കൊണ്ടു ആണ് !

    • സലാം
      29 June, 2023, 3:10

      കളനാടൻ28 June 2023 at 19:21
      അല്ലയോ മനുഷ്യാ… നിങ്ങൾ ഖുറാനിൽ വിശ്വസിക്കണ്ട. പക്ഷെ ശാസ്ത്ര കണ്ടുപിടുത്തത്തിൽ വിശ്വസിക്കുമോ. എങ്കിൽ അറിയുക. സൗരയൂഥത്തിൽ കിടക്കുന്ന ടൈറ്റൻ ഉപഗ്രഹത്തിൽ നിറയെ ഒഴുകുന്നത് ആൽക്കഹോൾ പുഴയാണത്രെ. അടിയിൽ കത്തിജ്വലിക്കുന്ന വോൾകാനകളും, മീതെ -180 ഡിഗ്രി തണുപ്പിൽ ഒഴുകി നടക്കുന്ന ഇതയിൻ മീഥേയിൻ ദ്രാവകങ്ങളുടെ ആൽക്കഹോൾ പുഴ. ഇത്‌ കണ്ടെത്തിയത് 1665 ൽ മാത്രമാണ്… ചിന്തിക്കുന്നവന് ദൃഷടാന്തമുണ്ട് : ഖുർആൻ…

    • sathyasnehi
      30 June, 2023, 5:38

      ഇസ്ലാം മതം ഒരു മനുഷ്യനെ ചിന്താശേഷിയില്ലാത്തവനാക്കുന്നത് എങ്ങനെയാണെന്നുള്ളതിന് ഉത്തമ ദൃഷ്ടാന്തമാണ് ഈ കമന്‍റ്. മൈനസ് 180 ഡിഗ്രി തണുപ്പില്‍ ‘ഒഴുകി’ നടക്കുന്ന ഇതയിന്‍, മീഥേയിന്‍ ‘ദ്രാവകങ്ങള്‍’ അല്ലേ? അതും 1665-ല്‍ കണ്ടെത്തുകയും ചെയ്തു?

      അടുത്ത കാലത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല…

    Leave a Comment