About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ഇസ്ലാം മതപരിത്യാഗത്തിന്‍റെ ശിക്ഷ, ഖുര്‍ആനില്‍.

  നമ്മുടെ രാഷ്ട്രമായ ഭാരതം ഒരു മതേതരജനാധിപത്യ രാജ്യമാകയാലും ഇവിടെ ഇസ്ലാം ന്യൂനപക്ഷമാകയാലും ഇവിടെയുള്ള ദാവാ പ്രസംഗകര്‍ എപ്പോഴും ഊന്നിപ്പറയുന്ന ഒരു കാര്യമാണ് “ഇസ്ലാം സമാധാനത്തിന്‍റെ മതമാണ്‌” എന്നുള്ളത്. മാത്രമല്ല, മതപരിവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരണം’ എന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇവര്‍ പറയുന്നത് “ആര്‍ക്കും ഏതു മതവും സ്വീകരിക്കാനുള്ള അവകാശം മൌലികമാണെന്നും അത് നിഷേധിക്കരുതെന്നും” ആയിരിക്കും. കേള്‍ക്കുന്നവര്‍ക്ക് ഇവരുടെ വാദം ശരിയാണെന്ന് തോന്നുകയും ചെയ്യും. എന്നാല്‍ സത്യത്തില്‍ എന്താണ് മതംമാറ്റത്തെപ്പറ്റി ഇസ്ലാം പഠിപ്പിക്കുന്നത്? ഇസ്ലാമിക നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇസ്ലാം ഉപേക്ഷിച്ചു വേറെ ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ടോ? ഇസ്ലാം മതം ഉപേക്ഷിച്ചു പോകുന്നവനെ എന്ത് ചെയ്യണമെന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ പറയുന്നത്? നമുക്ക് പരിശോധിക്കാം:

   

  അബ്ദുല്ല നിവേദനം: നബി ഒരിക്കല്‍ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവല്ലാതെ ആരാധ്യനില്ല. അവനാണ് സത്യം; അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാന്‍ അല്ലാഹുവിന്‍റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്ന ഒരു മുസ്ലീമിന്‍റെയും രക്തം അനുവദനീയമല്ല; മതം ഉപേക്ഷിച്ചു സംഘടിത സമൂഹത്തില്‍നിന്ന് പുറത്തേക്ക് പോകുന്നവന്‍, വിവാഹിതനായ വ്യഭിചാരി, കൊലക്കുറ്റം ചെയ്തവന്‍ എന്നീ മൂന്നുപേരുടേതൊഴികെ. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 28, ഹദീസ്‌ നമ്പര്‍ 26.)

   

  വ്യഭിചാരിക്കും കൊലപാതകിക്കുമൊപ്പമാണ് മുഹമ്മദ്‌ ഇസ്ലാം മതപരിത്യാഗിയെ പരിഗണിച്ചിരിക്കുന്നത് എന്ന് കാണാന്‍ കഴിയും. ഒന്നാം സ്ഥാനം മതപരിത്യാഗിക്കാണ്, അത് കഴിഞ്ഞിട്ടേ വ്യഭിചാരിയും കൊലയാളിയും വരുന്നുള്ളൂ.

   

  അബു മൂസാ നിവേദനം: ഞാന്‍ നബിയുടെ അടുക്കല്‍ ചെന്നു. എന്‍റെ കൂടെ അശ്അരി ഗോത്രക്കാരായ രണ്ടു ആളുകളുമുണ്ടായിരുന്നു. അവരില്‍ ഒരാള്‍ എന്‍റെ വലതു ഭാഗത്തും മറ്റവന്‍ ഇടതു ഭാഗത്തുമായിരുന്നു. അവര്‍ രണ്ടുപേരും ഗവര്‍ണ്ണര്‍ സ്ഥാനം ചോദിച്ചു. പ്രവാചകന്‍ പല്ല് തേക്കുകയായിരുന്നു. നബി ചോദിച്ചു: ‘അബു മൂസാ, നീ എന്തു പറയുന്നു?’ അബു മൂസാ പറഞ്ഞു: ‘താങ്കളെ സത്യവുമായി നിയോഗിച്ചവന്‍ തന്നെയാണ് സത്യം. അവര്‍ രണ്ടുപേരും മനസ്സിലുള്ളത് വെളിപ്പെടുത്തിയിട്ടില്ല. അവര്‍ അധികാരം ആവശ്യപ്പെടുന്നതായി എനിക്ക് തോന്നിയിട്ടില്ല.’ തിരുമേനിയുടെ അധരങ്ങള്‍ക്ക് താഴെ പല്ല് തേക്കുന്ന കമ്പ് ഞാന്‍ കണ്ടു. അത് ചെറുതായിട്ടുണ്ട്. നബി പറഞ്ഞു: ‘ഗവര്‍ണ്ണര്‍ സ്ഥാനം ആഗ്രഹിക്കുന്നവനെ നാം ഗവര്‍ണ്ണറാക്കുകയില്ല. ഒരിക്കലും ആക്കുകയില്ല. അതുകൊണ്ട് അബുമൂസ നീ അത് ഏറ്റെടുക്കുക’ (നിവേദകര്‍ പറയുന്നു:) അങ്ങനെ അദ്ദേഹത്തെ യെമനിലേക്ക് നിയോഗിച്ചു.

   

  പിന്നീട് മുആദ് ബ്നുജബലിനെയും അങ്ങോട്ടയച്ചു. മുആദ് അവിടെ ചെന്നപ്പോള്‍ അബു മൂസ മുആദിന് ആതിഥ്യം നല്‍കുകയും ഇരിക്കാന്‍ ഒരു തലയിണ നല്‍കുകയും ചെയ്തു. മുആദ് അബുമൂസയുടെ അടുക്കല്‍ ബന്ധിതനായി ഒരാളെ കണ്ടു. മുആദ് ചോദിച്ചു: ‘ഇതാരാണ്?’. അബുമൂസ പറഞ്ഞു: ‘ഇയാള്‍ ജൂതനായിരുന്നു, പിന്നീട് മുസ്ലീമായി. പിന്നെ വീണ്ടും അവന്‍റെ മതത്തിലേക്ക്, മോശമായ മതത്തിലേക്ക് തിരിച്ചു പോയി ജൂതനായി.’ മുആദ് പറഞ്ഞു: ‘ഇവന്‍ കൊല്ലപ്പെടുന്നത് വരെ അതായത് അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധി നടപ്പിലാക്കുന്നതു വരെ ഞാന്‍ ഇവിടെ ഇരിക്കുകയില്ല.’ അബു മൂസ പറഞ്ഞു: ‘അതെ, താങ്കള്‍ ഇരിക്കൂ.’ മുആദ് പറഞ്ഞു: ‘അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധിപ്രകാരം ഇവന്‍ കൊല്ലപ്പെടുന്നതുവരെ ഞാന്‍ ഇരിക്കുകയില്ല.’ ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു. പിന്നീട് അബുമൂസ അപ്രകാരം കല്‍പിക്കുകയും അവന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അവര്‍ രണ്ടുപേരും രാത്രി എഴുന്നേറ്റു നമസ്കരിക്കുന്നതിനെക്കുറിച്ചു പരസ്പരം സംസാരിച്ചു. മുആദ് പറഞ്ഞു: ‘എന്നാല്‍ ഞാന്‍ കിടന്നുറങ്ങുകയും എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. എന്‍റെ ഉറക്കത്തില്‍ ഞാന്‍ നമസ്കാരത്തില്‍ ലഭിക്കുന്നത് പ്രതീക്ഷിക്കുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 33, ഹദീസ്‌ നമ്പര്‍ 15.)

   

  ഒരു മനുഷ്യന്‍ മുസ്ലീമായാല്‍, പിന്നെ ജീവിതകാലം മുഴുവന്‍ മുസ്ലീമായിത്തന്നെ ജീവിക്കേണ്ടി വരുന്നു. നാളെ ആ മതം തെറ്റാണെന്ന് മനസ്സിലായാല്‍ അയാള്‍ക്ക് വേറെ ഒരു വിശ്വാസത്തിലേക്കും മാറാന്‍ കഴിയില്ല. അങ്ങനെ മാറിയാല്‍, അവന്‍റെ മേല്‍ “അല്ലാഹുവിന്‍റെയും അവന്‍റെ ദൂതന്‍റെയും വിധി നടപ്പിലാക്കുന്നതു” അവനെ കൊന്നു കളഞ്ഞുകൊണ്ടായിരിക്കും. അങ്ങോട്ടേക്ക് മതം മാറാനുള്ള സ്വാതന്ത്ര്യം മാത്രമേ ആ മതം നല്‍കുന്നുള്ളൂ. അതിലേക്കു മാറിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അടിമയായിട്ടു തന്നെ കഴിയണം. ചിന്താസ്വാതന്ത്ര്യം പോലും പണയപ്പെടുത്തേണ്ടി വരുന്നു. ഇതാണോ സമാധാനം നല്‍കുന്ന മതം?

   

  മതപരിത്യാഗം ചെയ്തവരോട് മാത്രമല്ല, മറ്റു മതസ്ഥരോടും എങ്ങനെയാണ് ഇടപെടേണ്ടത് എന്നും മുഹമ്മദ്‌ പറഞ്ഞിട്ടുണ്ട്:

   

  ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: “തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്ന് ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല” (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63.)

   

  ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യന്‍ ഉപദ്വീപില്‍ ജൂതരും ക്രൈസ്തവരും ബഹുദൈവാരാധകരും നൂറ്റാണ്ടുകളായി സമാധാനത്തോടെ സഹവര്‍ത്തിച്ചിരുന്ന പ്രദേശമായിരുന്നു അറേബ്യന്‍ ഉപദ്വീപ് എന്ന് ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ വെറുപ്പിന്‍റെ വിദ്വേഷ വചനങ്ങള്‍ മുഹമ്മദ്‌ മുസ്ലീങ്ങള്‍ക്ക് ഓതിക്കൊടുത്തതിന്‍റെ ഫലമായി ഇന്നും അറേബ്യന്‍ ഉപദ്വീപില്‍ അന്യമതസ്ഥര്‍ നരക യാതന അനുഭവിക്കുന്നു.

   

  അന്യമതങ്ങളെ ആദരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലീം എന്ന് ദാവാക്കാര്‍ വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്, ഇന്ത്യയില്‍. (മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ ഇങ്ങനെയൊരു കാര്യമേ മിണ്ടുകയില്ല, ഇവര്‍!) അങ്ങനെയെങ്കില്‍ മുഹമ്മദ്‌ യഥാര്‍ത്ഥ മുസ്ലീമല്ല എന്ന് പറയേണ്ടി വരുമല്ലോ. ഈ ഹദീസ്‌ നോക്കുക:

   

  അബ്ദുല്ലാഹ് നിവേദനം: നബി മക്കയില്‍ പ്രവേശിച്ചു. ആ സമയത്ത് കഅ്ബക്കു ചുറ്റും 360 വിഗ്രഹങ്ങളുണ്ടായിരുന്നു. അവിടുന്ന് കയ്യില്‍ ഉണ്ടായിരുന്ന വടി കൊണ്ട് അതിനെ കുത്തി(വീഴ്ത്തി)കൊണ്ടിരുന്നു. ഇപ്രകാരം ഓതി: സത്യം വന്നു; അധര്‍മ്മം നീങ്ങി; തീര്‍ച്ചയായും അധര്‍മ്മം നീങ്ങുന്നത് തന്നെ. (ഖുര്‍ആന്‍). സത്യം വന്നു; അസത്യം (യാതൊന്നും) തുടക്കം കുറിക്കുകയില്ല; യാതൊന്നും പുന:സ്ഥാപിക്കുകയുമില്ല. (ഖുര്‍ആന്‍) (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 87.)

   

  അന്യമതസ്ഥരെ ആദരിക്കുന്നത് മുസ്ലീമിന്‍റെ ലക്ഷണമാണെങ്കില്‍ മുഹമ്മദ്‌ ഇപ്രകാരം ചെയ്തതോടെ മുസ്ലീം അല്ലാതായല്ലോ. ഞങ്ങളുടെ ചോദ്യം “ഇസ്ലാമാണ് സത്യമതമെങ്കില്‍ എന്തിനാണ് മുഹമ്മദ്‌ ഇത്ര കഷ്ടപ്പെട്ട് അവരുടെ വിഗ്രഹങ്ങളെ തച്ചുടച്ചത്?” എന്നതാണ്. ജനങ്ങള്‍ സ്വമേധയാ ഇസ്ലാം സ്വീകരിച്ചതാണെങ്കില്‍ അവര്‍ തന്നെ ആ വിഗ്രഹങ്ങളെ തകര്‍ത്തു കളയുമായിരുന്നല്ലോ. സമാനമായ ഒരു സംഭവം ബൈബിളില്‍നിന്ന് പരിശോധിക്കാം:

   

  “ഇതു എഫേസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കും ഒക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടു. വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു. ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കു കൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു. ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.” (അപ്പൊ.പ്രവൃ.19:17-20)

   

  ഇതല്ലേ അനുകരണീയമായ മാതൃക? സത്യം മനസിലാക്കിയവര്‍ ആരുടേയും നിര്‍ബന്ധമില്ലാതെ തങ്ങളുടെ പഴയ ലജ്ജാകരമായ ജീവിതത്തെ ഉപേക്ഷിച്ചു ദൈവത്തിന്‍റെ വഴിയില്‍ നടക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു മാതൃക മുഹമ്മദ് നല്‍കിയില്ല?

  2 Comments on “ഇസ്ലാം മതപരിത്യാഗത്തിന്‍റെ ശിക്ഷ, ഖുര്‍ആനില്‍.”

  • 2 January, 2013, 17:07

   This site is really a walk-by means of for the entire info you wanted about this and didn’t know who to ask. Glimpse here, and also you’ll definitely discover it.

  Trackbacks

  1. URL

  Leave a Comment