About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • May 2021 (1)
 • February 2021 (1)
 • October 2020 (2)
 • March 2019 (1)
 • February 2019 (1)
 • June 2018 (4)
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (5)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  മത്തായി 27:9-10 ബൈബിളിലെ പ്രമാദമല്ലേ?

  ചോദ്യം: മത്തായി 27:9-10 “യിസ്രായേൽമക്കൾ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശു അവർ എടുത്തു,കർത്താവു എന്നോടു അരുളിച്ചെയ്തുപോലെ കുശവന്‍റെ നിലത്തിന്നു വേണ്ടി കൊടുത്തു.” എന്നു യിരെമ്യാപ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തിവന്നു.”

  ഇങ്ങനെ ഒന്ന് യിരമ്യാപ്രവാചകന്‍ എവിടെയാണ് പറഞ്ഞിരിക്കുന്നത് എന്ന് പറയാമോ ?

   

  ഉത്തരം: പ്രിയ സ്നേഹിതാ, ഇത് മനസ്സിലാക്കാന്‍ മത്തായി. 27:6 മുതലുള്ള വാക്യങ്ങള്‍ പരിശോധിക്കണം: “മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശു എടുത്തു: ഇത് രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നത് വിഹിതമല്ല എന്ന് പറഞ്ഞു കൂടി ആലോചിച്ചു, പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ട് കുശവന്‍റെ നിലം വാങ്ങി. ആകയാല്‍ ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു. “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു, കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്ന് യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിനു അന്ന് നിവൃത്തി വന്നു.”

   

  യഥാര്‍ത്ഥത്തില്‍ ഈ ഉദ്ധരണിയുടെ ആദ്യഭാഗം സെഖര്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നാണ്. സെഖര്യാ.11:12,13- വാക്യങ്ങള്‍ പരിശോധിക്കാം: “ഞാന്‍ അവരോടു: നിങ്ങള്‍ക്ക് മനസ്സുണ്ടെങ്കില്‍ എന്‍റെ കൂലി തരുവിന്‍; ഇല്ലെന്നു വരുകില്‍ തരേണ്ട എന്ന് പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോട്: അത് ഭണ്ഡാരത്തില്‍ ഇട്ടുകളയുക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നേ എന്ന് കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു.”

   

  യിരമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതായി മത്തായി പറഞ്ഞിരിക്കുന്നത് ‘ഒറ്റിക്കൊടുത്തു കിട്ടിയ പണം കൊണ്ട് കുശവന്‍റെ നിലം വാങ്ങി’ എന്ന കാര്യമാണ്. ഈ ഭാഗത്ത് മത്തായി ഊന്നല്‍ കൊടുത്തിരിക്കുന്നതും അതിനു തന്നെയാണ്. “ആ നിലത്തിന് ഇന്നുവരെ രക്തനിലം എന്ന് പേര്‍ പറയുന്നു” എന്ന മത്തായിയുടെ പ്രസ്താവന അക്കാര്യം കൂടുതല്‍ ഉറപ്പിക്കുന്നു. എന്താണ് “കുശവന്‍റെ നിലം” എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? ആരാണ് പഴയനിയമത്തില്‍ കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്? സെഖര്യാവില്‍ എവിടെയെങ്കിലും കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടോ? കുശവന്‍റെ പോട്ടെ, ഏതെങ്കിലും നിലത്തെപ്പറ്റി സെഖര്യാ.11:12,13 വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ടോ? ഇല്ലേ ഇല്ല!! കുശവന്‍റെ നിലത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് യിരമ്യാവ് ആണ്!!! യിരെമ്യാ 18, 19 അധ്യായങ്ങള്‍ പരിശോധിച്ച് നോക്കുക. 18:2-ല്‍ കുശവന്‍റെ വീട്ടിലേക്കു ചെല്ലാന്‍ യഹോവ യിരെമ്യാവിനോട് ആവശ്യപ്പെടുകയാണ്. കുശവന്‍ കളിമണ്ണ് കൊണ്ട് ഉണ്ടാക്കിയ പുതിയ പാത്രം പോട്ടിപ്പോകുന്നതും അതേ മണ്ണുകൊണ്ട് പുതിയ പാത്രം ഉണ്ടാക്കുന്നതുമെല്ലാം താഴെ വിവരിച്ചിട്ടുണ്ട്.

   

  ഇനി യിരെമ്യാ 19:1-12 വരെ പരിശോധിക്കാം: യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മണ്‍കുടം വിലെക്ക് വാങ്ങി ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു ഹര്‍സീത്തു (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമെയുള്ള ബെന്‍-ഹിന്നോം താഴ്വരയില്‍ ചെന്ന്, ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ പ്രസ്താവിച്ചു പറയേണ്ടുന്നതു: യെഹൂദാരാജാക്കന്മാരും യെരുശലേം നിവാസികലുമായുള്ളോരെ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിനു ഒരനര്‍ത്ഥം വരുത്തും. അവര്‍ എന്നെ ഉപേക്ഷിച്ചു ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാ രാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവിടെവെച്ചു ധൂപം കാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തെവരുടെ രക്തം കൊണ്ട് നിറക്കുകയും ബാലിന് ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിലിട്ടു ദഹിപ്പിക്കാന്‍ ബാലിന്നു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അത് ഞാന്‍ കല്പിച്ചിട്ടില്ല; അരുളിച്ചെയ്തിട്ടില്ല; എന്‍റെ മനസ്സില്‍ വന്നിട്ടുമില്ല. അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്ന് പേര്‍ പറയാതെ കൊലത്താഴ്വര എന്ന് പേര് പറയുന്ന കാലം വരും എന്ന് യഹോവയുടെ അരുളപ്പാട്. അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവെച്ചു യെഹൂദയുടെയും യെരുശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുന്‍പില്‍ വാള്‍കൊണ്ടും അവര്‍ക്ക് പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കുകയും ചെയ്യും. ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിന്നരികെ കടന്നു പോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും. അവരുടെ ശത്രുക്കളും അവര്‍ക്ക് പ്രാണഹാനി വരുത്താന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധനത്തിലും ഞാന്‍ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും. പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടം ഉടച്ചു അവരോടു പറയേണ്ടതെന്തെന്നാല്‍: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തേയും ഈ നഗരത്തേയും ഉടച്ചുകളയും. അടക്കം ചെയ്യുവാന്‍ വേറെ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തില്‍ അടക്കം ചെയ്യും. ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും.ഞാന്‍ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.” (തോഫെത്ത് എന്ന വാക്കിന് ‘അഗ്നികുണ്ഡം, ദാഹനസ്ഥലം’ എന്നൊക്കെയാണ് അര്‍ഥം. യെശയ്യാ.30:33 നോക്കുക)

   

  യിരമ്യാവിന്‍റെ ഈ പ്രവചനത്തിന് ശേഷം ‘കുശവന്‍റെ നിലം’ എന്ന് പറഞ്ഞാല്‍ ‘നാശത്തിന്‍റെ നിലം, ശപിക്കപ്പെട്ട നിലം, ഉടച്ചുകളഞ്ഞ നിലം’ എന്നൊക്കെയാണ് യഹൂദര്‍ വിവക്ഷിച്ചിരുന്നത്. ഇതാണ് മത്തായിയും അവലംബമാക്കുന്നത്. (‘രക്തനിലം’ (അക്കല്‍ദാമ) എന്ന് സുവിശേഷത്തില്‍ പറയുന്ന സ്ഥലം ബെന്‍-ഹിന്നോം താഴ്വരയുടെ തെക്കേവശത്തായാണ് സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ഹക് എദ്-ദമ്മ എന്നറിയപ്പെടുന്നു.)

   

  ഇനി നമുക്ക് മത്തായി 27:8,9 വാക്യങ്ങള്‍ പരിശോധിക്കാം: “യിസ്രായേല്‍ മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു” എന്നുള്ളത് സെഖര്യാവിന്‍റെ പുസ്തകത്തില്‍ നിന്നും “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിന് വേണ്ടി കൊടുത്തു” എന്നുള്ളത് യിരെമ്യാവിന്‍റെ പുസ്തകത്തില്‍ നിന്നുമാണ് മത്തായി എടുത്തിരിക്കുന്നത്. യിരമ്യാവില്‍ നിന്നുള്ള ഒറ്റ ഉദ്ധരണിയല്ല, മറിച്ചു യിരെമ്യാ പ്രവാചകന്‍ കുശവന്‍റെ നിലത്തെപ്പറ്റി പ്രവചിച്ച കാര്യങ്ങളുടെ സംക്ഷിപ്തരൂപമായിട്ടുള്ള ഒരു വാചകമായി അത് ചേര്‍ത്തിരിക്കുന്നു. “യിരെമ്യാവ്‌ എഴുതിയതുപോലെ” എന്നല്ല, “യിരെമ്യാ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു പോലെ” എന്നാണു മത്തായി പറയുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

   

  അടുത്ത പ്രശനം, രണ്ടു പ്രവാചകന്മാരില്‍ നിന്ന് എടുത്തു പറഞ്ഞിട്ടും എന്തുകൊണ്ട് ഒരു പ്രവാചകന്‍റെ പേര് മാത്രം പറഞ്ഞിരിക്കുന്നു എന്നുള്ളതാണ്. ഇത് യെഹൂദാ റബ്ബിമാര്‍ അനുവര്‍ത്തിച്ചുപോന്നിരുന്ന ഒരു പതിവാണ്. രണ്ടു പ്രവാചകന്മാരില്‍ നിന്നും ഉദ്ധരിക്കേണ്ടി വരുമ്പോള്‍, അതിലെ വലിയ പ്രവാചകന്‍റെ പേരില്‍ ആയിരിക്കും ആ ഉദ്ധരണി അറിയപ്പെടുന്നത്. (യെശയ്യാവ്, യിരെമ്യാവ്‌, യെഹസ്കേല്‍, ദാനിയേല്‍ എന്നിവരെയാണ് വലിയ പ്രവാചകന്മാര്‍ എന്ന് പൊതുവേ വിളിക്കുന്നത്‌). യെഹൂദാ റബ്ബിമാരുടെ ഈ പതിവ് മത്തായിയും പിന്തുടരുന്നു എന്നേയുള്ളൂ.

   

  മത്തായി മാത്രമല്ല, മര്‍ക്കോസും ഇതേ രീതി പിന്തുടരുന്നുണ്ട്. മാര്‍ക്കോസ്.1:2,3 നോക്കുക: “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ യോഹന്നാന്‍ വന്നു….”

   

  വാസ്തവത്തില്‍ “ഞാന്‍ നിനക്ക് മുന്‍പായി എന്‍റെ ദൂതനെ അയക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും” എന്നുള്ളത് മലാഖി 3:1-ല്‍ നിന്നുള്ള ഉദ്ധരണിയാണ്. “കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍, അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നുള്ളത് യെശയ്യാവ് 40:3-ല്‍ നിന്നുള്ളതും. പക്ഷേ, മാര്‍ക്കോസ് വലിയ പ്രവാചകനായ യെശയ്യാവിനെ മാത്രമേ ഇവിടെ പറയുന്നുള്ളൂ, മലാഖിയെപ്പറ്റി മിണ്ടുന്നില്ല. തിരുവേഴുത്തുകളില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ യെഹൂദന്മാര്‍ക്ക് ഇങ്ങനെയൊരു പതിവുണ്ടെന്നു അറിയാത്തതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കാന്‍ ഇടയായത്.

  2 Comments on “മത്തായി 27:9-10 ബൈബിളിലെ പ്രമാദമല്ലേ?”

  • 5 February, 2013, 9:07

   I don’t even know how I ended up here, but I thought this post was good. I do not know who you are but definitely you are going to a famous blogger if you aren’t already 😉 Cheers!

  • ROY P K
   30 September, 2016, 7:05

   good.Praise the Lord for those who started and maintained this website.

  Leave a Comment