About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-3)

      അനില്‍കുമാര്‍ വി. അയ്യപ്പന്‍   മറ്റ് അപ്പോസ്തലന്മാരെപ്പോലെ പൗലോസ്‌ യേശുക്രിസ്തുവിന്‍റെ ഒരു അപ്പോസ്തലനല്ല എന്നുള്ളതിന് ദാവാക്കാര്‍ പറയുന്ന ഒരു ന്യായം പൗലോസിനെ യേശുക്രിസ്തു അപ്പൊസ്തലനായി നിയമിച്ചതിനു തെളിവുകള്‍ ഒന്നുമില്ല അഥവാ പൗലോസിനു അനുകൂലമായ സാക്ഷികള്‍ ആരും ഇല്ല എന്നാണ്. തിരുവെഴുത്തിലുള്ള അവരുടെ വിവരമില്ലായ്മ എന്നല്ലാതെ വേറെ എന്താണ് ഈ വാദത്തിനെ കുറിച്ച് പറയേണ്ടത്? ശൌല്‍ എന്ന മനുഷ്യന്‍ യേശുക്രിസ്തുവില്‍ നിന്നുള്ള ദര്‍ശനത്തിന് ശേഷം പൗലോസ്‌ ആയി മാറിയതോടെ ഉണ്ടായ ജീവിത രൂപാന്തരം മാത്രം പരിശോധിച്ചാല്‍ മതി, […]

    Continue reading...

    പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-2)

    അനില്‍കുമാര്‍ വി അയ്യപ്പന്‍ ആരാണ് അപ്പൊസ്തലന്‍?   apostolos (απόστολος) എന്ന ഗ്രീക്ക് വാക്കിന്‍റെ  മലയാളീകരണമാണ് അപ്പോസ്തലന്‍ എന്നത്.  ഈ വാക്കിന് ശിഷ്യന്‍ എന്നല്ല, പ്രേഷിതന്‍ അഥവാ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. അയക്കുക എന്നര്‍ത്ഥമുള്ള ‘അപോസ്റ്റെല്ലോ’ എന്ന ഗ്രീക്ക് ധാതുവില്‍നിന്നാണ് ഈ പദം ഉണ്ടായിവന്നത്. സുവിശേഷങ്ങളില്‍ പത്തു പ്രാവശ്യവും അപ്പോസ്തല പ്രവൃത്തികളില്‍ 28 പ്രാവശ്യവും ലേഖനങ്ങളില്‍ 38 പ്രാവശ്യവും വെളിപ്പാടില്‍ മൂന്നു പ്രാവശ്യവും അങ്ങനെ ആകെ 79 പ്രാവശ്യം ഈ പദം ബൈബിളില്‍ കാണുന്നുണ്ട്. ഒരു പ്രത്യേക […]

    Continue reading...

    ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്?

    അനില്‍കുമാര്‍ വി അയ്യപ്പന്‍   ക്രിസ്ത്യാനികളായ ഞങ്ങള്‍ വിശുദ്ധ ബൈബിളിനെ ദൈവവചനമായി കാണുന്നവരാണ്. അതുപോലെതന്നെ മുസ്ലീങ്ങള്‍ ഖുര്‍ആനിനെ അല്ലാഹുവിന്‍റെ വചനമായി കാണുന്നവരുമാണ്. ഇസ്ലാമില്‍ ഖുര്‍ആനിന്‍റെ സ്ഥാനം എന്താണെന്ന് അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ്‌ ഇടുന്നത്. തെറി വിളിക്കാതെ, മാന്യമായി മറുപടി പറയാന്‍ കഴിയുന്ന ആരെങ്കിലും ഇസ്ലാമിക പക്ഷത്തുണ്ടെങ്കില്‍ അവര്‍ മറുപടി നല്‍കും എന്ന് പ്രതീക്ഷിക്കുന്നു. ആദ്യം ക്രിസ്ത്യാനിറ്റിയില്‍ ദൈവവചനത്തിന്‍റെ സ്ഥാനം എന്താണെന്ന് വിശദീകരിക്കാം:   ഒരു ക്രിസ്ത്യാനിക്ക് രണ്ട് ദൈവവചനം ഉണ്ട്. ഒന്ന് ജീവിക്കുന്ന വചനം അഥവാ […]

    Continue reading...

    ദൈവാസ്തിക്യം, വിശുദ്ധ ബൈബിളില്‍…

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഒരു ദൈവം ഉണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് എന്ന് മനുഷ്യര്‍ എക്കാലവും ചൂടുപിടിച്ച് ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണ്. ഇനി സ്രഷ്ടാവായ ഒരു ദൈവം ഉണ്ടെങ്കില്‍ തന്നെ ആ ദൈവത്തെ ലാബോറട്ടറിയിലെ പരീക്ഷണ മേശയില്‍ വെച്ച് നടത്തുന്ന പരീക്ഷണങ്ങളുടെ അനന്തരഫലമായി കണ്ടെത്താന്‍ കഴിയുന്നതുമല്ല. ദൈവം തന്നെക്കുറിച്ച് വെളിപ്പെടുത്താതെ ഒരിക്കലും മനുഷ്യന് ദൈവത്തെ അറിയാന്‍ കഴിയില്ല എന്ന സത്യം നാം അംഗീകരിക്കണം. ദൈവം നമുക്ക്‌ നല്‍കിയ ബുദ്ധിയും യുക്തിബോധവും വിവേചനാധികാരവും ഉപയോഗിച്ച് കാര്യകാരണ ബോധത്തോടെ വിശകലനം […]

    Continue reading...

    തിരുവട്ടാര്‍ കൃഷ്ണന്‍കുട്ടി: നിലയ്ക്കാത്ത സിംഹഗര്‍ജ്ജനം!

     അനില്‍കുമാര്‍ വി. അയ്യപ്പന്‍   “എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു ചോര, നോക്കി, ചുവന്ന ചോര, ചൂടുള്ള ചോര, ചുറുചുറുക്കുള്ള ചോര; ഇരുപത്തിയഞ്ചാം വയസ്സിന്‍റെ തിളയ്ക്കുന്ന ചോര… എഴുതിവെച്ചു, ജീവിച്ചാൽ ക്രിസ്തുവിനുവേണ്ടി… പ്രവർത്തിച്ചാൽ ക്രിസ്തുവിനുവേണ്ടി… മരിച്ചാൽ ക്രിസ്തുവിനുവേണ്ടി….” വലതു കൈപ്പത്തി ഇടതു നെഞ്ചില്‍ ആഞ്ഞടിച്ചുകൊണ്ടു കൃഷ്ണന്‍കുട്ടിയുടെ ഗര്‍ജ്ജിക്കുന്ന ശബ്ദത്തില്‍ […]

    Continue reading...

    യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-5)

    പഴയ നിയമത്തിലെ യഹോവയുടെ ദൂത പ്രത്യക്ഷതകളും ആ ദൂതന്‍റെ  ശുശ്രൂഷകളും പുതിയ നിയമത്തിലെ യേശുക്രിസ്തുവിന്‍റെ ശുശ്രൂഷകളും നാം നിഷ്പക്ഷ ബുദ്ധിയോടുകൂടെ താരതമ്യം ചെയ്‌താല്‍, നമുക്ക്‌ മനസ്സിലാകുന്ന ഒരു സത്യമുണ്ട്, യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ട യഹോവ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു എന്ന നാമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നതാണത്!! പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന ഏകദൈവത്തെയാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എക്കാലഘട്ടത്തിലും മനുഷ്യര്‍ക്ക്‌ ദൈവത്തെ വെളിപ്പെടുത്തിയിട്ടുള്ളത് പുത്രനായ ദൈവമാണ്. യോഹ.1:18-ല്‍ അക്കാര്യം വളരെ വ്യക്തമായി പറയുന്നുണ്ട്: “ദൈവത്തെ ആരും ഒരുനാളും […]

    Continue reading...

    യേശുക്രിസ്തുവിന്‍റെ ദൈവത്വം Vs അല്ലാഹുവിന്‍റെ ദൈവത്വം (ഭാഗം-3)

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   യേശുക്രിസ്തുവിന്‍റെ കഷ്ടാനുഭവവും മരണവും നാം പരിശോധിച്ചാല്‍, 24 മണിക്കൂറിനുള്ളില്‍ നിവൃത്തിയായത് 32 പ്രവചനങ്ങള്‍ ആണെന്ന് കാണാം. ബി.സി.1000-നും 500-നും ഇടക്കുള്ള അഞ്ചു നൂറ്റാണ്ടുകളിലായി വിഭിന്ന വ്യക്തികള്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വെവ്വേറെ ഇടങ്ങളില്‍ വെച്ച് പ്രവചിച്ചവയാണവ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുരിശില്‍ മരിക്കുന്ന ഒരു വ്യക്തിയില്‍ 24 മണിക്കൂറിനുള്ളില്‍ 32 പ്രവചനങ്ങള്‍ നിറവേറുന്നത് യാദൃശ്ചികം എന്ന് പറഞ്ഞു തള്ളിക്കളയാന്‍ ആര്‍ക്കും കഴിയുകയില്ല. പ്രസ്തുത വ്യക്തിയുടെ മരണത്തിനു കാരണക്കാരായ ജനതയുടെ വേദഗ്രന്ഥത്തിലുള്ളവയാണ് പ്രസ്തുത പ്രവചനങ്ങള്‍ എന്നത് […]

    Continue reading...

    യേശുക്രിസ്തുവിനെയും പൗലോസ്‌ അപ്പോസ്തലനെയും മുഹമ്മദ്‌ കണ്ടുമുട്ടിയിരുന്നെങ്കില്‍…

    അനില്‍കുമാര്‍ വി അയ്യപ്പന്‍.   ഞങ്ങളുടെ കര്‍ത്താവായ യേശുക്രിസ്തു ജനങ്ങളെ ഉപദേശിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഗബാധിതരും ഭൂതബാധിതരുമായ അനേകര്‍ യേശുക്രിസ്തുവിന്‍റെ അരികില്‍ വരികയും സൗഖ്യം നേടുകയും ചെയ്തിട്ടുണ്ട്. ഭൂത ബാധിതരായ ആളുകളുടെ അടുക്കല്‍ യേശുക്രിസ്തു ചെല്ലുകയോ അല്ലെങ്കില്‍ അങ്ങനെയുള്ളവരെ യേശുക്രിസ്തുവിന്‍റെ അരികില്‍ കൊണ്ടുവരികയോ ചെയ്താല്‍ ആ ഭൂതബാധിതര്‍ എങ്ങനെയാണ് യേശുക്രിസ്തുവിനോട് ഇടപെട്ടിരുന്നതെന്ന് ചില വേദഭാഗങ്ങളില്‍ നിന്നും കാണിച്ചു തരാം:   “അവന്‍ അക്കരെ ഗദരേനരുടെ ദേശത്തു എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍ നിന്നു പുറപ്പെട്ടു അവന്നു എതിരെ […]

    Continue reading...

    യേശുക്രിസ്തുവും അത്തിമരവും…

    അനില്‍കുമാര്‍  വി.  അയ്യപ്പന്‍   ക്ഷമ എന്നത് തന്‍റെ ഏഴയലത്ത് കൂടി പോയിട്ടില്ലാത്ത മുഹമ്മദ്‌ നിസ്സാര കാര്യങ്ങള്‍ക്ക് പോലും അനുയായികളെ ശപിച്ചുകൊണ്ടാണ് ജീവിച്ചിരുന്നത് എന്നും ഈ ശപിക്കുന്ന സ്വഭാവം നിര്‍ത്താന്‍ കഴിയാത്തതുകൊണ്ട് തന്‍റെ ശാപം അനുയായികള്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കണം എന്ന് പ്രാര്‍ത്ഥിക്കേണ്ട ഗതികെട്ട അവസ്ഥയും ഉണ്ടായിരുന്നു എന്ന് ഹദീസ്‌ തെളിവുകളോടെ ക്രൈസ്തവര്‍ ആരോപണം ഉന്നയിക്കുമ്പോള്‍ ദാവാക്കാര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് യേശുക്രിസ്തു അത്തിമരത്തെ ശപിച്ച സംഭവം എടുത്തു കാട്ടിയിട്ടാണ്. “അത്തിപ്പഴത്തിന്‍റെ കാലമാല്ലാതിരുന്നിട്ടും” അത്തിപ്പഴം തേടി പോയ യേശുക്രിസ്തുവിന്‍റെ […]

    Continue reading...

    പൌലോസിന്‍റെ അപ്പോസ്തലത്വവും മുഹമ്മദിന്‍റെ പ്രവാചകത്വവും – ഒരു താരതമ്യ പഠനം. (ഭാഗം-1)

      അനില്‍കുമാര്‍ വി.അയ്യപ്പന്‍ കര്‍ത്താവിന്‍റെ വിശുദ്ധ ദാസനായ പൗലോസ് അപ്പോസ്തലന് നേരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശീലമാക്കി മാറ്റിരിയിരിക്കുകയാണ് ഇന്നത്തെ ദാവാ പ്രവര്‍ത്തകര്‍. കര്‍ത്താവിന്‍റെ അനുഗൃഹീത അപ്പോസ്തലനായ പൗലോസ്‌, കര്‍ത്താവിന്‍റെ കല്പനകളെയെല്ലാം റദ്ദു ചെയ്തു തന്‍റെ ഇഷ്ടത്തിനനുസരിച്ച് പുതിയ മതം സ്ഥാപിക്കുകയായിരുന്നു, അതാണ്‌ ഇന്നത്തെ ക്രിസ്തു മതം എന്ന് പറഞ്ഞുകൊണ്ട് അന്ധകാരത്തിന്‍റെ ജാരസന്തതികളായ ദാവാക്കാര്‍ തിരുവചനത്തില്‍ വലിയ നിശ്ചയമില്ലാത്ത ക്രിസ്ത്യാനികളെ തങ്ങളുടെ കൂടെ കൂട്ടുവാന്‍ അക്ഷീണപ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ത്താവിന്‍റെ അപ്പൊസ്തലനായ പൌലോസിനെയും ഇസ്ലാമിക പ്രവാചകനായ മുഹമ്മദിനെയും […]

    Continue reading...

    മര്‍മ്മം: മഹതിയാം ബാബിലോണ്‍ (വെളിപ്പാട് 17,18 അദ്ധ്യായങ്ങള്‍)

      ഫിന്നി ടി. വര്‍ഗ്ഗീസ്‌, കാഞ്ഞങ്ങാട്‌   പ്രവചനങ്ങള്‍ ചുരുളഴിയുന്നു:   ഭാവിയെ കുറിച്ച് അറിയുക എന്നത് ഏതൊരു മനുഷ്യനെയും പ്രലോഭിപ്പിക്കുന്ന ഒരു കാര്യമാണ്. അത് സ്വന്തം ഭാവിയായാലും കുടുംബത്തിന്‍റെ ഭാവിയായാലും രാഷ്ട്രത്തിന്‍റെ ഭാവിയായാലും ലോകത്തിന്‍റെ ഭാവിയായാലും. സ്വന്തം ഭാവിയും കുടുംബത്തിന്‍റെ ഭാവിയും അറിയാന്‍ താല്പര്യമുള്ള മനുഷ്യര്‍ ജോതിഷികളുടെയും മറ്റും സഹായം തേടുന്നു. രാഷ്ട്രത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ലോകത്തിന്‍റെ ഭാവി അറിയാന്‍ താല്പര്യമുള്ളവര്‍ ശാസ്ത്രത്തിന്‍റെ  വളര്‍ച്ചയിലേക്കും രാഷ്ട്ര നേതാക്കളുടെ […]

    Continue reading...

    യെശയ്യാ.29:12 -ല്‍ മുഹമ്മദിനെക്കുറിച്ചുള്ള പ്രവചനമുണ്ടോ?

    ചോദ്യം: യെശയ്യാ.29:12-ല്‍ നിരക്ഷരനായ ഒരു പ്രവാചകനെ കുറിച്ച് യെശയ്യാവ് പ്രവചിക്കുന്നുണ്ടല്ലോ. നിരക്ഷരനായ പ്രവാചകന്‍ മുഹമ്മദ്‌ നബിയല്ലാതെ വേറെ ആരും ഉണ്ടായിട്ടില്ല എന്നിരിക്കെ ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് യെശയ്യാവ്.29:12-ല്‍ പറഞ്ഞിരിക്കുന്ന മുഹമ്മദ്‌ നബിയെക്കുറിച്ചുള്ള പ്രവചനത്തെ അവഗണിക്കുന്നത്?   ഉത്തരം: ഈ ദാവാക്കാര്‍ എന്ന് പറഞ്ഞാല്‍ അതൊരു പ്രത്യേക ജീവിവര്‍ഗ്ഗമാണ്. നരവംശ ശാസ്ത്രജ്ഞന്‍മാര്‍ ഇവരെ പരീക്ഷണവിധേയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാണ്ടാമൃഗത്തിന്‍റെ തൊലിക്കട്ടിയും ഇത്രമാത്രം ഇരട്ടത്താപ്പും സ്വായത്തമാക്കിയിട്ടുള്ള മറ്റൊരു ജനവിഭാഗം ലോകത്തിലില്ല. ‘ബൈബിള്‍ തിരുത്തപ്പെട്ടതാണ്, അതുകൊണ്ട് അത് വിശ്വസിക്കാന്‍ കൊള്ളില്ല’ എന്ന് പറഞ്ഞ് […]

    Continue reading...

    യഹോവയും അല്ലാഹുവും തമ്മിലുള്ള വൈജാത്യങ്ങള്‍ (ഭാഗം-4)

    അനില്‍കുമാര്‍ വി അയ്യപ്പന്‍ വിശുദ്ധ ബൈബിളില്‍ വെളിപ്പെടുന്ന ദൈവം തന്നെയാണ് ഖുര്‍ആനില്‍ ഉള്ള അല്ലാഹു എന്ന് ദാവാക്കാര്‍ എപ്പോഴും ക്രിസ്ത്യാനികളോട് പറയും. ചില ക്രിസ്ത്യാനികള്‍ ഇത് സത്യമാണെന്നു കരുതുന്നവരും ആണ്. ദാവാക്കാരുടെ ഈ വാദത്തെ പലതവണയായി ഞങ്ങള്‍ പൊളിച്ചടുക്കിയിട്ടുള്ളതാണ്. എങ്കിലും ലജ്ജ എന്നത് ഏഴയലത്തുകൂടി പോയിട്ടില്ലാത്ത, തൊലിക്കട്ടിയില്‍ കാണ്ടാമൃഗത്തിനെയും അതിശയിപ്പിക്കുന്ന ദാവാക്കാര്‍ പിന്നെയും പിന്നെയും അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും. അവരുടെ ആ വാദത്തെ ഒരിക്കല്‍ക്കൂടി പരിശോധനാ വിധേയമാക്കുകയാണ് ഈ ലേഖനത്തില്‍ ചെയ്യുന്നത്.   ബൈബിള്‍ വെളിപ്പെടുത്തുന്ന […]

    Continue reading...

    ഫറവോയുടെ ഹൃദയം കഠിനമാക്കിയത് ആര്?

    ചോദ്യം: ബൈബിളില്‍ യഹോവയായ ദൈവം ഫറവോയുടെ ഹൃദയം കഠിനമാക്കിയതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ദൈവമാണ് ഫറവോയുടെ ഹൃദയം കഠിനമാക്കിയതെങ്കില്‍ പാവം ഫറവോയെ മുക്കിക്കൊന്നതെന്തിനു? അത് നീതിയാണോ?   ഉത്തരം: മുസ്ലീങ്ങള്‍ സാധാരണ ചോദിക്കുന്ന ചോദ്യമാണിത്. അവരീ ചോദ്യം ചോദിക്കുന്നതിന് ഒരു കാരണമുണ്ട്, ഖുര്‍ആനില്‍ മലക്ക്‌ പറയുന്ന ചില വാചകങ്ങള്‍ നോക്കിയാല്‍ അത് മനസ്സിലാകും:   “നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവര്‍ ബധിരരും ഊമകളും ഇരുട്ടുകളില്‍ അകപ്പെട്ടവരുമത്രെ. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു വഴികേടിലാക്കും. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും” (സൂറാ.6:39) […]

    Continue reading...

    മോശെയുടെ ന്യായപ്രമാണവും ക്രിസ്തുവിന്‍റെ ന്യായപ്രമാണവും

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   പുതിയ നിയമത്തിന്‍റെ വെളിച്ചത്തില്‍ ന്യായപ്രമാണത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് ആധാരശിലയായി നില്‍ക്കുന്ന വേദഭാഗം മത്തായി.5:17,18 ആണ്: “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന കര്‍ത്താവിന്‍റെ വചനം! ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? […]

    Continue reading...

    യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?

      ചോദ്യം: യോഹ.16:7-ല്‍ യേശുക്രിസ്തു മുഹമ്മദ്‌ നബിയെ കുറിച്ച് പ്രവചിച്ചിട്ടില്ലേ?   ഉത്തരം: യോഹന്നാന്‍.16:7-ല്‍ വരാനുള്ള ‘പെറിക്ലിറ്റോസ്’ എന്നൊരു പ്രവാചകനെക്കുറിച്ച് യേശുക്രിസ്തു പ്രവചിച്ചിട്ടുണ്ടെന്നും പെറിക്ലിറ്റോസ് എന്ന വാക്കിന്‍റെ അറബി ഭാഷാന്തരം അഹമ്മദ്‌ എന്നാണെന്നും ആ വാക്കിന്‍റെ അര്‍ത്ഥം ‘സ്തുത്യര്‍ഹന്‍’ എന്നാണെന്നും അത് മുഹമ്മദിനെ കുറിക്കുന്നുവെന്നുമാണ് ദാവാക്കാര്‍ വാദിക്കുന്നത്. ഈ വാദത്തിന്‍റെ സത്യാവസ്ഥ നമുക്കൊന്ന് പരിശോധിച്ച് നോക്കാം.   പുതിയ നിയമത്തില്‍ എവിടെയെങ്കിലും പെറിക്ലിറ്റോസ് (περικλητος) എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ “ഇല്ല” എന്നാണ് ഉത്തരം. […]

    Continue reading...

    മുഹമ്മദും ന്യായപ്രമാണവും (ഭാഗം-11)

      അനില്‍കുമാര്‍ വി.  അയ്യപ്പന്‍   3.) ന്യായപ്രമാണം ആര്‍ത്തവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്:   “ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം. അവളുടെ അശുദ്ധിയില്‍ അവള്‍ ഏതിന്മേലെങ്കിലും കിടന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാല്‍ അതൊക്കെയും അശുദ്ധമായിരിക്കേണം. അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തില്‍ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം […]

    Continue reading...

    മുഹമ്മദും ന്യായപ്രമാണവും (ഭാഗം-9)

      അനില്‍കുമാര്‍ വി. അയ്യപ്പന്‍ മോഹിക്കരുത് (പുറ.20:17). ദുര്‍മോഹത്തെയാണ് ദൈവം ഇവിടെ വിലക്കിയിരിക്കുന്നതെന്ന് ഈ കല്പനയുടെ വിശദീകരണത്തില്‍ നിന്ന് നമുക്ക്‌ പിടികിട്ടും. “കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുതു; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുതു” എന്നാണ് കല്പനയുടെ പൂര്‍ണ്ണ രൂപം. മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ഈ കല്പനയ്ക്കുണ്ട്. മറ്റു കല്പനകളെല്ലാം പ്രവൃത്തിയിലൂടെ വെളിപ്പെടുമ്പോള്‍ മാത്രമേ ആ കല്പനകള്‍ അനുസരിക്കുകയായിരുന്നോ അതോ ലംഘിക്കുകയായിരുന്നോ എന്ന് മനസിലാകുകയുള്ളൂ. എന്നാല്‍ ഈ കല്പന […]

    Continue reading...

    മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി (ഭാഗം- 5)

    അനില്‍കുമാര്‍ വി അയ്യപ്പന്‍ (ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോസ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹമ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറിന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസികയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, […]

    Continue reading...

    ബൈബിളിലെ ചരിത്ര പുരുഷന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1)

    ബൈബിളിലെ പ്രവാചകന്മാരും ഖുര്‍ആനിലെ കഥാപാത്രങ്ങളും, ഒരു താരതമ്യ പഠനം. (ഭാഗം-1) അനില്‍കുമാര്‍ വി. അയ്യപ്പന്‍   ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ എപ്പോഴും പറയാറുള്ളത്. വാസ്തവത്തില്‍ ചരിത്രപരമായ ഒരു കൃത്യതയും പുലര്‍ത്താത്ത ഗ്രന്ഥമാണ് ഖുര്‍ആന്‍. മുഹമ്മദ്‌ ഒഴികെയുള്ള ഖുര്‍ആനിലെ കഥാപാത്രങ്ങള്‍ ആരും തന്നെ ചരിത്രത്തില്‍ ജീവിച്ചിരുന്നവരല്ല. ബൈബിളിലെ പ്രവാചകന്മാരുടെ പെരുകളോട് സാമ്യം ഉള്ള ചില കഥാപാത്രങ്ങളെ ഖുര്‍ആനില്‍ കാണാം. എന്നാല്‍ ആ കഥാപാത്രങ്ങള്‍ ഒന്നും ബൈബിളില്‍ ഉള്ളവരല്ല. […]

    Continue reading...

    എന്താണ് സ്നേഹവും കാരുണ്യവും തമ്മിലുള്ള വ്യത്യാസം???

      നമ്മുടെ ദാവാ സുഹൃത്തുകളോട് “അരിയെത്ര?” എന്ന് ചോദിച്ചാല്‍ “പയറഞ്ഞാഴി!” എന്നാണു പറയുന്നത് എന്ന കാര്യം സത്യമാര്‍ഗ്ഗത്തിന്‍റെ വായനക്കാര്‍ക്കെല്ലാം അറിവുള്ള കാര്യമാണല്ലോ. “ബൈബിളിലെ ദൈവം സ്നേഹമുള്ളവനാണ്” എന്ന് നമ്മള്‍ പറഞ്ഞാല്‍ ഉടനെ അവര്‍ പറയും, “അള്ളാ കരുണയുള്ളവനാണ്, അല്ലാഹുവിന്‍റെ ഒരു പേര് പരമ കാരുണികന്‍ എന്നാണ്” എന്ന്. “സ്നേഹത്തെക്കാള്‍ വലുതാണ്‌ കാരുണ്യം” എന്നും ഇവര്‍ പറയും. “സ്നേഹവും കാരുണ്യവും ഒന്നാണോ?” എന്ന് പലരും ഇവരോട് ചോദിക്കാന് തുടങ്ങിയിട്ട് നാള്‍ കുറച്ചായി.  എന്നിട്ടും ഉത്തരം നാസ്തി!!!   അതുകൊണ്ട് […]

    Continue reading...

    ക്രൈസ്തവ രക്തസാക്ഷികള്‍ (ഭാഗം-1)

      ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവന്‍ നല്‍കിയ ആദ്യകാല രക്തസാക്ഷികളുടെ വീരോചിത മാതൃക ഏതൊരു കാലത്തുമുള്ള വിശ്വാസികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്ന ക്രൈസ്തവ സഭാചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. സഭ വിവരണാതീതമായ പീഡനങ്ങളുടെ മധ്യേ കടന്നു പോയ ആ കാലത്ത് കര്‍ത്താവായ യേശുക്രിസ്തുവില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച്, തങ്ങള്‍ വിശ്വസിക്കുന്ന അതിവിശുദ്ധ വിശ്വാസത്തിന് വേണ്ടി സ്വന്തം ജീവന്‍ തൃണസമാനം പരിഗണിച്ചു കൊണ്ട് വിചാരണക്കോടതികളുടെ മുമ്പാകെ അതിധൈര്യത്തോടെ തങ്ങളുടെ രക്ഷകന് സാക്ഷ്യം വഹിച്ചവരായിരുന്നു ആ രക്തസാക്ഷികള്‍. രക്തസാക്ഷികളെ കോടതിയില്‍ വിചാരണ ചെയ്ത […]

    Continue reading...

    ശ്രീ. മുഹമ്മദ്‌ ഈസായുടെ രണ്ടാം കത്തിനുള്ള സാക്ഷിയുടെ മറുപടി

      ഇസ്ലാമിക ദാവാ പ്രവര്‍ത്തകനായ ശ്രീ. മുഹമ്മദ്‌ ഈസയുമായി സാക്ഷി അപ്പോളജെറ്റിക്സ് കേരള ഘടകം നടത്തിയ കത്തിടപാടുകള്‍ മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍ വായിച്ചിട്ടുണ്ടാകുമല്ലോ.  സാക്ഷി നല്‍കിയ കത്തിനുള്ള ശ്രീ. മുഹമ്മദ്‌ ഈസായുടെ മറുപടിയും ഞങ്ങള്‍ പോസ്റ്റ്‌ ചെയ്യുകയുണ്ടായി. മുഹമ്മദ്‌ ഈസായുടെ കത്തിന് സാക്ഷി നല്‍കിയ മറുപടി അദ്ദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചത് കൊണ്ട് അത് മെയില്‍ ചെയ്യുകയാണ് ഉണ്ടായത്. സാക്ഷിയുടെ മറുപടി സ്വീകരിക്കാതിരിക്കുന്നതിനു മുഹമ്മദ്‌ ഈസ പറഞ്ഞ ന്യായീകരണം സാക്ഷിയുടെ ആ മറുപടിക്കത്ത് എഴുതിയത് ‘അനില്‍കുമാര്‍ വി.അയ്യപ്പന്‍ ആണ്, അനില്‍കുമാര്‍ […]

    Continue reading...

    ശ്രീ.എം.എം.അക്ബര്‍ മൌലവിയുടെ കപടവാദങ്ങള്‍ക്ക് മറുപടി (ഭാഗം-1)

    അനില്‍കുമാര്‍ വി.അയ്യപ്പന്‍   കേരളത്തിലെ അറിയപ്പെടുന്ന ദാവാ പ്രവര്‍ത്തകനായ ശ്രീ.എം.എം.അക്ബര്‍ മൌലവി ലോകമെമ്പാടുമുള്ള മറ്റു ദാവാക്കാരെപ്പോലെ തന്നെ തന്‍റെ മതം പ്രചരിപ്പിക്കേണ്ടതിനു വേണ്ടി മറ്റുള്ളവരുടെ-പ്രത്യേകാല്‍ ക്രൈസ്തവരുടെ- വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണല്ലോ. വിമര്‍ശനം എന്ന പേരില്‍ എം.എം.അക്ബര്‍ എഴുതി നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഒരു ക്ഷുദ്രകൃതിയാണ് “ബൈബിളിന്‍റെ ദൈവീകത” എന്ന പുസ്തകം. അസത്യജഡിലമായ ആരോപണങ്ങളും സഭ്യമല്ലാത്ത ഭാഷയും കൊണ്ട് സമ്പന്നമാണ് ഈ […]

    Continue reading...

    മൂലപാപം യേശുക്രിസ്തുവില്‍ നീങ്ങിപ്പോകുന്നത് എങ്ങനെ?

      എല്ലാ മുസ്ലീം സഹോദരന്മാരും സാധാരണയായി ചോദിക്കാറുള്ള ഒരു ചോദ്യമാണ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തില്‍ വിശ്വസിക്കുന്നതിലൂടെ എങ്ങനെയാണ് ഒരുവന്‍റെ പാപം മോചിക്കപ്പെടുക എന്നത്. അതിനുള്ള ചെറിയൊരു വിശദീകരണമാണ് ഈ ലേഖനം.   ബൈബിള്‍ പറയുന്നത് ആദാം പാപം ചെയ്തതോട് കൂടി ദൈവവും മനുഷ്യരും തമ്മില്‍ ശത്രുതയിലായി എന്നാണ്. നമ്മോട് ഒരാള്‍ അനുസരണക്കേട്‌ കാണിച്ചതുകൊണ്ടു അയാള്‍ നമ്മുടെ ശത്രുവാകുമോ? ഒരാളുടെ ഭാര്യ അയാള്‍ പറഞ്ഞത് അനുസരിച്ചില്ല എന്നുള്ളതുകൊണ്ട് അയാള്‍ തന്‍റെ ഭാര്യയെ ശത്രുവായി കണക്കാക്കുമോ? സുബോധമുള്ള ഒരാളും അത് ചെയ്യുകയില്ല […]

    Continue reading...

    പഴയ നിയമം യെഹൂദന്മാര്‍ പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്ന വിധം.

      പഴയ നിയമം യെഹൂദന്മാര്‍ എങ്ങനെയാണ് പകര്‍പ്പെടുത്ത് സൂക്ഷിച്ചിരുന്നത് എന്ന് യെഹൂദ തല്മൂദുകളില്‍ കാണാം:   1. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ മാത്രമേ സിനഗോഗ് ചുരുളുകള്‍ എഴുതാവൂ   2. പ്രസ്തുത തോല്‍ സിനഗോഗിലെ ഉപയോഗത്തിനായി ഒരു യെഹൂദന്‍ തയ്യാറാക്കിയതായിരിക്കണം.   3. ശുദ്ധിയുള്ള മൃഗങ്ങളുടെ തോലില്‍ നിന്നെടുത്ത ചരടുകള്‍ മാത്രമേ ഇവ കൂട്ടിക്കെട്ടാന്‍ ഉപയോഗിക്കാവൂ.   4. ഓരോ തോലിലും ഒരു പ്രത്യേക എണ്ണം ഖണ്ഡങ്ങള്‍ ഉണ്ടായിരിക്കണം. അവ ഗ്രന്ഥം മുഴുവന്‍ തുല്യമായിരിക്കുകയും വേണം.   […]

    Continue reading...

    എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്?

    ചോദ്യം: എന്തുകൊണ്ടാണ് “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്ന് യേശുക്രിസ്തു പറഞ്ഞത്? മാത്രമല്ല, തന്നോട് സഹായം ചോദിച്ചു വന്ന പുറജാതിക്കാരിയായ സ്ത്രീയെ യേശുക്രിസ്തു നായ്‌ എന്നും വിളിച്ചല്ലോ. ഇതൊരു പ്രവാചകന് ചേര്‍ന്നതാണോ?   മറുപടി: ദാവാക്കാരുടെ പ്രവാചകനായ മുഹമ്മദ്‌ ധാരാളം കൊള്ളയും കൊലയും നടത്തുകയും എതിരാളികളോടും വിമര്‍ശകരോടും ഏറ്റവും ക്രൂരമായ രീതിയില്‍ പെരുമാറുകയും തന്‍റെ സ്വന്തം അനുയായികളെപ്പോലും കാരണമില്ലാതെ ശപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നത് കൊണ്ട്, മുഹമ്മദിനെ വെള്ളപൂശാന്‍ വേണ്ടിയാണ് യേശുക്രിസ്തു കനാന്യ സ്ത്രീയെ […]

    Continue reading...

    ഒരാളുടെ പാപത്തിന്‍റെ ശിക്ഷ മറ്റൊരാള്‍ക്ക്‌ ഏറ്റെടുക്കാമോ? ഇസ്ലാമിക ഗ്രന്ഥങ്ങള്‍ എന്ത് പറയുന്നു?

      അനില്‍കുമാര്‍ വി. അയ്യപ്പന്‍.   ഒരാള്‍ക്ക് മറ്റൊരാളുടെയും പാപഭാരം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു ഖുര്‍ആനും ഹദീസുകളും പഠിപ്പിക്കുന്നു എന്നും അതുകൊണ്ടുതന്നെ യേശുക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ എല്ലാം ഏറ്റെടുത്തു കുരിശില്‍ കയറി എന്നുള്ള ബൈബിള്‍ ഉപദേശം ഇസ്ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അംഗീകരിക്കാന്‍ ഒരു മുസ്ലീമിന് കഴിയുകയില്ല എന്നും ഇക്കാലത്തെ ദാവാപ്രവര്‍ത്തകര്‍ വാദിക്കുന്നു. എന്നാല്‍ എന്താണ് സത്യം? ഖുര്‍ആനിലും ഹദീസിലും വേണ്ടത്ര അറിവ് നേടിയിട്ടില്ലാത്തവരാണ് ഈ ദാവാക്കാര്‍ എന്ന് അവരുടെ ഈ വാദങ്ങള്‍ തന്നെ തെളിവ് തരുന്നു. നമുക്ക്‌ ചില […]

    Continue reading...

    ന്യായപ്രമാണത്തിലെ 613 കല്പനകള്‍

    (ഇത് മുഴുവനും ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” ഒന്നാം വാല്യത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.)   റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച് ന്യായപ്രമാണത്തിലെ കല്പനകള്‍ 613 ആണ്. സീനായി പര്‍വ്വതത്തില്‍ വെച്ച് ഈ കല്പനകള്‍ എല്ലാം യഹോവ മോശെക്കു വെളിപ്പെടുത്തിക്കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ന്യായപ്രമാണ കല്പനകള്‍ രണ്ടു ഗണത്തില്‍പ്പെടുന്നു; വിധികളും നിഷേധങ്ങളും. 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്.   വിധികള്‍:   I. ദൈവം   1. ദൈവം ഉണ്ട് എന്ന് വിശ്വസിക്കണം. […]

    Continue reading...

    പന്നിയിറച്ചിയും ദാവാക്കാരും ക്രിസ്ത്യാനികളും പിന്നെ മുഹമ്മദും

      അനില്‍കുമാര്‍ വി.  അയ്യപ്പന്‍   എല്ലാ ദാവാക്കാരും ഒരുപോലെ ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്ന കാര്യമാണ് “ക്രിസ്ത്യാനികള്‍ പന്നിയിറച്ചി കഴിക്കുന്നു’ എന്നുള്ളത്. ന്യായപ്രമാണത്തില്‍ ദൈവം നല്‍കിയിട്ടുള്ള കല്പനയാണ് പന്നിയെ തിന്നരുതെന്നുള്ളത്, എന്നാല്‍ ന്യായപ്രമാണമേ വേണ്ട എന്ന് പറയുന്ന പൗലോസിന്‍റെ ഉപദേശമനുസരിച്ചു ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ കല്പനയായ പന്നിയിറച്ചി നിരോധനം കാറ്റില്‍ പറത്തിക്കൊണ്ട് ഇഷ്ടംപോലെ പന്നിയെ വളര്‍ത്തുകയും തിന്നുകയും ചെയ്യുന്നു എന്നും പൗലോസ്‌ അട്ടിമറിച്ചു കളഞ്ഞ ന്യായപ്രമാണത്തിലെ ഇപ്രകാരമുള്ള കാര്യങ്ങളും നിയമങ്ങളും പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് അന്ത്യപ്രവാചകനായി മുഹമ്മദ്‌ വന്നത് എന്നും ദാവാക്കാര്‍ […]

    Continue reading...

    ബൈബിളിലെ ദൈവത്തിന്‍റെ അസ്തിത്വം.

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍    യേശുക്രിസ്തു കാലത്തെ രണ്ടായി വിഭജിച്ചു കൊണ്ട് ചരിത്രത്തിലേക്ക് ഇറങ്ങി വന്ന ദൈവമാണ്. അദ്ദേഹത്തിനെ കണ്ടവരും അദ്ദേഹത്തില്‍ നിന്ന് കേട്ടവരും അദ്ദേഹത്തില്‍ നിന്ന് നന്മ അനുഭവിച്ചവരും ധാരാളം പേര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യനായ യോഹന്നാന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്:   “ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റു അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു. എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിന്നും വിശ്വസിച്ചിട്ടു അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ […]

    Continue reading...

    അല്ലാഹുവിനെക്കാള്‍ ശക്തന്‍ പൗലോസ്‌ അഥവാ പൌലോസിനു മുന്നില്‍ മുട്ടുമടക്കിയ അല്ലാഹു!!!

    അനില്‍കുമാര്‍ വി. അയ്യപ്പന്‍    അനുഗൃഹീത അപ്പോസ്തലനായ പൗലോസിനു നേരെ അടിസ്ഥാനരഹിതമായ ധാരാളം ആരോപണങ്ങള്‍ ഉന്നയിക്കുകന്നത് ദാവാക്കാര്‍ കുലത്തൊഴിലാക്കി മാറ്റിയിരിക്കുകയാണല്ലോ. അവരുടെ ആരോപണങ്ങളുടെ രത്നച്ചുരുക്കം താഴെ വരുന്നത് പ്രകാരം സംഗ്രഹിക്കാം:   1) അള്ളാ യെഹൂദന്മാരുടെ ഇടയിലേക്ക്‌ ഈസാ നബിയെ അയച്ചു. (ഈസാ നബിയെ അയച്ചതുപോലെ ഒരു പ്രവാചകനെയും അതിനു മുമ്പോ പിമ്പോ അള്ളാഹു ലോകത്തിലേക്ക്‌ അയച്ചിട്ടില്ലെന്നോര്‍ക്കണം. അതിനു മുമ്പോ പിമ്പോ ഒരൊറ്റയാളും സ്‌ത്രീയില്‍ നിന്നു മാത്രം ജനിച്ചിട്ടില്ല. ഇബ്‌ലിസിന്‍റെ കുത്ത്‌ കൊള്ളാത്തവനായി (പാപമില്ലാത്തവനായി) അതിനു മുമ്പോ […]

    Continue reading...

    യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-4)

    എന്തുകൊണ്ടാണ് പഴയനിയമത്തില്‍ പലയിടങ്ങളിലും കാണുന്ന യഹോവയുടെ ദൂതനെ പുതിയനിയമത്തില്‍ ഒരിടത്തും കാണാത്തത്? ഈ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കില്‍ യഹോവയുടെ ദൂതന്‍ എന്ന നാമത്തില്‍ വെളിപ്പെട്ടത് ആരാണെന്നറിയണം, ആ ദൂതന്‍റെ ശുശ്രൂഷകള്‍ പുതിയ നിയമത്തില്‍ ചെയ്തത് ആരാണെന്നറിയണം. പഴയ-പുതിയ നിയമങ്ങള്‍ ചേര്‍ത്തു വെച്ച് പഠിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു വലിയ സത്യമാണ് യഹോവയുടെ ദൂതന്‍ ചെയ്ത ശുശ്രൂഷകള്‍ തന്നെയാണ് പുതിയ നിയമത്തില്‍ യേശുക്രിസ്തു നിര്‍വ്വഹിച്ച ശുശ്രൂഷകളും എന്നുള്ളത്. നമുക്കത് ഓരോന്നായി പരിശോധിക്കാം.   1. പിതാവിന്‍റെ നാമം […]

    Continue reading...

    യഹോവയുടെ ദൂത പ്രത്യക്ഷതകള്‍ (ഭാഗം-3)

    യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്. നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം: “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പില്‍ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്‍റെ വാക്കു കേള്‍ക്കേണം; അവനോടു വികടിക്കരുതു; അവന്‍ നിങ്ങളുടെ […]

    Continue reading...

    ബൈബിള്‍ യേശുക്രിസ്തുവിന് നല്‍കിയിരിക്കുന്ന വിവിധ നാമങ്ങളും വിശേഷണങ്ങളും

      1. അത്യുന്നതനായ ദൈവത്തിന്‍റെ പുത്രന്‍ (ലൂക്കോ.1:32)   2. അനുസരിക്കുന്ന ഏവര്‍ക്കും നിത്യ രക്ഷയുടെ കാരണ ഭൂതന്‍ (എബ്രാ.5:9)   3. ആത്മ ഭര്‍ത്താവ് (2 .കൊരി.11:2)   4. ആദ്യനും അന്ത്യനും (വെളി. 1:17; 2:8; 22:13)   5. ആല്ഫയും ഒമേഗയും (വെളി.1:8; 22:13)   6. ആമേന്‍  (വെളി.3:14)   7. ഇടയശ്രേഷ്ഠന്‍  (1.പത്രോ.5:4)   8. ഇമ്മാനുവേല്‍ (മത്താ.1:23)   9. ഉദയ നക്ഷത്രം  (വെളി.22:16)   10. എല്ലാവരുടെയും […]

    Continue reading...

    യേശുക്രിസ്തുവും പൌലോസും ശേഷം അപ്പൊസ്തലന്മാരും-ഒരു താരതമ്യം.

    അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ബൈബിളിനും യേശുക്രിസ്തുവിനും അപ്പോസ്തലന്മാര്‍ക്കും എതിരെ ഉന്നയിക്കുന്നത് ദാവാ പ്രവര്‍ത്തകരുടെ സ്ഥിരം പരിപാടിയാണ്. അവരുടെ വേദഗ്രന്ഥങ്ങളില്‍ സത്യം അല്പം പോലും ഇല്ല എന്ന തിരിച്ചറിവാണ് ഇപ്രകാരം ക്രിസ്ത്യാനികള്‍ക്കും അവരുടെ വിശുദ്ധ ഗ്രന്ഥത്തിനും നേരെ ആരോപണം ഉന്നയിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്. പൗലോസ്‌ അപ്പോസ്തലന്‍ യേശുക്രിസ്തുവിനും മറ്റു അപ്പോസ്തലന്മാര്‍ക്കും എതിരായ സുവിശേഷമാണ് പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന ഇസ്ലാമിക വ്യാജവാദം ബൈബിള്‍ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്നതാണോ എന്ന് ഈ ലേഖനത്തില്‍ പരിശോധിക്കുകയാണ്.   പൗലോസ്‌ അപ്പോസ്തലനോട് ഇതേപ്പറ്റി ചോദിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മറുപടി […]

    Continue reading...

    യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമായിക് ആയിരുന്നുവോ?

      യേശുക്രിസ്തുവിന്‍റെ സംസാര ഭാഷ അരാമായിക് ആയിരുന്നു എന്നും ലോകത്തൊരിടത്തും അരമായിക്‌ ഭാഷയില്‍ ബൈബിള്‍ ലഭ്യമല്ലാത്തതിനാല്‍ യേശുക്രിസ്തു അറിയിച്ച ‘ഒറിജിനല്‍ സുവിശേഷം’ ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല എന്നും ദാവാ പ്രസംഗകര്‍ ആവേശപൂര്‍വ്വം കൊട്ടിഗ്ഘോഷിക്കാറുണ്ട്. “യേശുക്രിസ്തു ജനങ്ങളോട് സംസാരിച്ച ഭാഷ അരാമിക് ആയിരുന്നു എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം?” എന്ന് ചോദിച്ചാല്‍ “യേശുക്രിസ്തു യിസ്രായേലിലല്ലേ ജീവിച്ചിരുന്നത്, യിസ്രായേലില്‍ ഗ്രീക്ക് അല്ലല്ലോ സംസാര ഭാഷ” എന്നായിരിക്കും ആവരുടെ മറുപടി. അജ്ഞതയുടെ ക്ലാസ്സ്‌ കയറ്റം എന്നല്ലാതെ അവരുടെ ഈ മറുപടിയെ വിശേഷിപ്പിക്കാന്‍ […]

    Continue reading...

    യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-8)

      അനില്‍ കുമാര്‍ വി. അയ്യപ്പന്‍   ഈ ഭാഗത്തോടുകൂടി യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച ഈ പഠനം ഇവിടെ അവസാനിപ്പിക്കുകയാണ്. വാഴ്ത്തപ്പെട്ട കര്‍ത്താവായ യേശുക്രിസ്തു ദാവീദിന്‍റെ സന്തതിയാണെന്നു രണ്ടു വംശാവലികളുടെ അടിസ്ഥാനത്തിലും മനസ്സിലാക്കുവാന്‍ സര്‍വ്വശക്തനായ ദൈവം സഹായിച്ചു. അതുപോലെ ഇസ്ലാം മത പ്രവാചകനായ മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും നാം ചിലകാര്യങ്ങള്‍ പരിശോധിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ വംശാവലി കഴിഞ്ഞ ലക്കത്തില്‍ നല്‍കിയിരുന്നതുമാണ്. ആ വംശാവലിയെക്കുറിച്ചു ചില കാര്യങ്ങള്‍ കൂടി നോക്കിയിട്ട് നമുക്ക്‌ ഈ പഠനം അവസാനിപ്പിക്കാം.   അബ്രഹാം മുതല്‍ മുഹമ്മദ്‌ […]

    Continue reading...

    യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-7)

    അനില്‍കുമാര്‍ വി. അയ്യപ്പന്‍   നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച കുറയേറെക്കാര്യങ്ങള്‍ മനസ്സിലാക്കിയ സാഹചര്യത്തില്‍ യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നു വാദിക്കുന്ന മുസ്ലീങ്ങളുടെ പ്രവാചകനായ ശ്രീ.മുഹമ്മദിന്‍റെ വംശാവലിയെക്കുറിച്ചും ചില കാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് നമുക്ക് ഈ പഠനം അവസാനിപ്പിക്കാം.   യേശുക്രിസ്തുവിന്‍റെ വംശവലിയെപ്പറ്റി നിങ്ങളോട് സംസാരിക്കാന്‍ വരുന്ന ദാവാ പ്രവര്‍ത്തകരോട് “നിങ്ങളുടെ പ്രവാചകന്‍റെ വംശാവലി ഒന്ന് കാണിച്ചു തരുമോ?” എന്ന് തിരിച്ചു ചോദിച്ചാല്‍ അവര്‍ വിയര്‍ക്കുന്നത് കാണാം. ‘മുഹമ്മദ്‌ യിശ്മായേലിന്‍റെ സന്തതി പരമ്പരയില്‍ പെട്ടതാണ്, അബ്രഹാമിന്‍റെ പുത്രനാണ്’ […]

    Continue reading...

    യേശുക്രിസ്തുവിന്‍റെ വംശാവലിയില്‍ വൈരുദ്ധ്യമോ? (ഭാഗം-6)

    (അനില്‍കുമാര്‍ വി. അയ്യപ്പന്‍) നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ വംശാവലിയെ സംബന്ധിച്ച പഠനത്തിന്‍റെ അവസാന ഭാഗങ്ങളിലേക്ക് വന്നിരിക്കുകയാണ് നാം. കഴിഞ്ഞ ഭാഗങ്ങളില്‍, മത്തായി രേഖപ്പെടുത്തിയ വംശാവലിയില്‍ യേശുക്രിസ്തുവിന് വളര്‍ത്തു പിതാവായ യോസേഫ് മുഖാന്തരം ദാവീദില്‍ നിന്നുള്ള നിയമപരമായ പിന്തുടര്‍ച്ചയും തല്‍ഫലമായി ലഭിച്ച ദാവീദിന്‍റെ സിംഹാസനത്തിന്മേല്‍ ഉള്ള അവകാശവും നാം കാണുകയുണ്ടായി. മാത്രമല്ല, അത് യൊഖന്യാവിനു ലഭിച്ച ദൈവശാപം ഏല്‍ക്കാത്ത സിംഹാസനാവകാശമാണ് എന്നും നാം കാണുകയുണ്ടായി. അപ്രകാരം തന്നെ, ലൂക്കോസ് രേഖപ്പെടുത്തിയ വംശാവലിയിലൂടെ യേശുക്രിസ്തുവിന് ദാവീദുമായുള്ള ശാരീരിക പിന്തുടര്‍ച്ചയും നാം […]

    Continue reading...

    യഹോവയുടെ ദൂതപ്രത്യക്ഷതകള്‍ (ഭാഗം-3)

                                  അനില്‍കുമാര്‍ വി അയ്യപ്പന്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്നരാണ്. നാം ഇതിനു മുന്‍പുള്ള രണ്ടു ഭാഗങ്ങളില്‍ യഹോവയും യഹോവയുടെ ദൂതനും ഒന്നുതന്നെയാണ്‌ എന്നാണല്ലോ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയത്. എന്നാല്‍ യഹോവയും യഹോവയുടെ ദൂതനും ഭിന്ന വ്യക്തികളാണ് എന്ന യാഥാര്‍ത്ഥ്യവും ബൈബിള്‍ വെളിപ്പെടുത്തുന്നുണ്ട്. അതും നമുക്ക്‌ നോക്കാം: 1.    “ഇതാ, വഴിയില്‍ നിന്നെ കാക്കേണ്ടതിന്നും ഞാന്‍ […]

    Continue reading...

    യിരമ്യാവ് 8:8 പ്രകാരം ന്യായപ്രമാണം തിരുത്തപ്പെട്ടതല്ലേ?

    ചോദ്യം: ന്യായപ്രമാണം ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് തിരുത്തിയിരിക്കുന്നു എന്ന് യിരമ്യാവ് 8:8-ല്‍ പ്രവാചകന്‍ തന്നെ പറയുമ്പോള്‍ അത് തിരുത്തപ്പെട്ടതല്ല എന്ന് നിങ്ങള്‍ വാശിപിടിക്കുന്നതെന്തിനു? ഉത്തരം: യിരമ്യാവ് 8:8 താഴെ കൊടുക്കുന്നു: “ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കല്‍ ഉണ്ടു എന്നു നിങ്ങള്‍ പറയുന്നതു എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോല്‍ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.”   മുസ്ലീം താര്‍ക്കികന്മാര്‍ക്ക് ബൈബിളിലെ ഇഷ്ടപ്പെട്ട വാക്യങ്ങളിലൊന്നാണ്  ഇത്. അവരുടെ വ്യാഖ്യാനം ഈ വേദഭാഗത്തിന്‍റെ അടിസ്ഥാനത്തില്‍ ‘യഹോവയുടെ ന്യായപ്രമാണം ശാസ്ത്രിമാര്‍ തങ്ങളുടെ കള്ളയെഴുത്തുകോല്‍ കൊണ്ട് […]

    Continue reading...

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2)

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍   “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” (ആവര്‍ത്തനം.6:4) എന്ന മോശെയുടെ ഏകദൈവവിശ്വാസപ്രഖ്യാപനത്തില്‍ ഉള്ള എബ്രായ പദങ്ങള്‍ പഠനവിധേയമാക്കാതെ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്ന് ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. നമുക്ക്‌ ഈ ഭാഗത്ത് അതൊന്നു പരിശോധിക്കാം:   ‘നമ്മുടെ ദൈവം’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘എലോഹീനു’ എന്നതാണ്. ‘എലോഹീം’ എന്ന പദമാണ് ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഉല്‍പത്തി.1:1-ല്‍ “ആദിയില്‍ ദൈവം ആകാശവും ഭൂമിയും […]

    Continue reading...

    ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-1)

       അനില്‍ കുമാര്‍ വി. അയ്യപ്പന്‍   അറുപത്താറ്‌ പുസ്തകങ്ങളും ആയിരത്തിഒരുന്നൂറ്റിഎണ്‍പത്തൊമ്പത് അദ്ധ്യായങ്ങളും   മുപ്പത്തോരായിരത്തിഒരുന്നൂറ്റിഎഴുപത്തിമൂന്ന് വാക്യങ്ങളും ഏഴുലക്ഷത്തി അമ്പത്തിമൂവായിരത്തിഒരുന്നൂറ്റിമുപ്പത്തേഴ് വാക്കുകളും മുപ്പത്തിയഞ്ചുലക്ഷത്തി അറുപത്താറായിരത്തിനാനൂറ്റിയെണ്‍പത്‌ ന്‍, ല്‍, ള്‍, ര്‍ എന്നീ ചില്ലക്ഷരങ്ങളുമുള്ളതും നാല്പതോളം എഴുത്തുകാരാല്‍ മൂന്ന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് ആയിരത്തിയഞ്ഞൂറ്‌  വര്‍ഷം കൊണ്ട് എഴുതപ്പെട്ടതുമായ ബൈബിള്‍ എന്ന നിസ്തുല്യ ഗ്രന്ഥത്തില്‍ വെളിപ്പെടുന്ന പ്രപഞ്ച സ്രഷ്ടാവായ ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചുള്ള ഈ പഠനത്തില്‍ വിഷയം അവതരിപ്പിക്കുന്നതിനു മുന്‍പ്‌ ആമുഖമായി ചില കാര്യങ്ങള്‍ പറയുവാന്‍ താല്പര്യപ്പെടുന്നു.   ‘ദൈവത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും […]

    Continue reading...

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-2)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍    മാത്രമല്ല, മോലെക്ക് എന്ന ദേവനെയും അവര്‍ ആരാധിച്ചിരുന്നു. ആരാണ് ഈ മോലെക്ക്? അമോര്യരുടെ ദേവനാണ് മോലെക്ക്. കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി വിടര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ ദേവന്‍റെ പത്തുപതിനഞ്ചു അടി വലുപ്പമുള്ള ഉള്ളു പൊള്ളയായ ലോഹവിഗ്രഹം ഉണ്ടാക്കി അതിനകത്തും പുറത്തും മരം നിറച്ചു തീ കൊടുത്തു വിഗ്രഹത്തെ ചുട്ടുപഴുപ്പിച്ചതിനു ശേഷം വിഗ്രഹത്തിനടുത്തുള്ള തട്ടില്‍ കയറിനിന്നു തങ്ങളുടെ കുഞ്ഞുങ്ങളെ മോലെക്കിന്‍റെ ചുട്ടു പഴുത്ത കൈകളിലേക്ക് ഇട്ടുകൊടുക്കും.   മോലെക്കിന്‍റെ കൈകളില്‍ […]

    Continue reading...

    ബൈബിളിലെ യുദ്ധം, അതിന്‍റെ കാരണവും യുദ്ധനിയമങ്ങളും… (ഭാഗം-1)

    ജെറി തോമസ്‌, മുംബൈ, അനില്‍കുമാര്‍ വി. അയ്യപ്പന്‍  ബൈബിളിനും ക്രിസ്തുമാര്‍ഗ്ഗത്തിനും എതിരെ നൂറ്റാണ്ടുകളായി വിമര്‍ശകന്മാര്‍ ഉന്നയിക്കുന്ന ആരോപണമാണ് ബൈബിളിലെ ദൈവം യുദ്ധക്കൊതിയനായ ദൈവമാണെന്നുള്ളത്. യുക്തിവാദ പ്രസ്ഥാനക്കാര്‍ ആണ് പൊതുവേ ഈ വാദം ഉന്നയിക്കാറുള്ളത്. ബൈബിളിനെ ആക്രമിക്കാനുള്ള കോപ്പ് ഒരിക്കലും സ്വന്തമായി ഉണ്ടാക്കിയെടുക്കാന്‍ കഴിവില്ലാത്ത ഇസ്ലാമിസ്റ്റുകള്‍ മറ്റു പലതിലും എന്നപോലെ ഈ വിഷയത്തിലും യുക്തിവാദികളുടെ ആരോപണങ്ങള്‍ ദൈവവചനം എന്ന പോലെ സ്വീകരിച്ചു ബൈബിളിനെ ആക്രമിക്കുകയാണ്. അങ്ങനെ ആക്രമിക്കുന്നതിനു മുന്‍പ്‌ അവര്‍ അവരുടെ സ്വന്തം മതഗ്രന്ഥം ഒരുവട്ടമെങ്കിലും മനസ്സിരുത്തി വായിച്ചിരുന്നെങ്കില്‍ […]

    Continue reading...

    ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-1)

    (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.) ദാവാ പ്രസംഗകര്‍ പൗലോസിനെതിരെ എപ്പോഴും കൊണ്ടുവരുന്ന ഒരു വാക്യമാണ് മത്തായി.5:17,18-ല്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന […]

    Continue reading...

    ലേവ്യാ 12-ം അദ്ധ്യായം

    ബൈബിളിന്‍റെ സ്ത്രീ വിരുദ്ധതക്ക് തെളിവായി ഇസ്ലാമിസ്റ്റുകള്‍ കാണിക്കുന്ന വേദ ഭാഗങ്ങളിലൊന്ന് ലേവ്യ പുസ്തകം പന്ത്രണ്ടാം അധ്യായമാണ്. അത് താഴെ കൊടുക്കുന്നു:   “യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഒരു സ്ത്രീ ഗര്‍ഭം ധരിച്ചു ആണ്‍കുഞ്ഞിനെ പ്രസവിച്ചാല്‍ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കണം. ഋതുവിന്‍റെ മാലിന്യകാലത്തിലെന്ന പോലെ അവള്‍ അശുദ്ധയായിരിക്കണം. എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിഛേദന ചെയ്യണം. പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തില്‍ ഇരിക്കണം; അവളുടെ ശുദ്ധീകരണ കാലം തികയുന്നത് വരെ അവള്‍ യാതൊരു […]

    Continue reading...