About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ശ്രീ.എം.എം.അക്ബര്‍ മൌലവിയുടെ കപടവാദങ്ങള്‍ക്ക് മറുപടി (ഭാഗം-1)

    അനില്‍കുമാര്‍ വി.അയ്യപ്പന്‍

     

    കേരളത്തിലെ അറിയപ്പെടുന്ന ദാവാ പ്രവര്‍ത്തകനായ ശ്രീ.എം.എം.അക്ബര്‍ മൌലവി ലോകമെമ്പാടുമുള്ള മറ്റു ദാവാക്കാരെപ്പോലെ തന്നെ തന്‍റെ മതം പ്രചരിപ്പിക്കേണ്ടതിനു വേണ്ടി മറ്റുള്ളവരുടെ-പ്രത്യേകാല്‍ ക്രൈസ്തവരുടെ- വിശ്വാസത്തെയും വിശുദ്ധ ഗ്രന്ഥങ്ങളെയും അധിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയാണ് എന്ന് നിച്ച് ഓഫ് ട്രൂത്തിന്‍റെ പരിപാടികള്‍ വീക്ഷിക്കുന്നവര്‍ക്ക്‌ അറിയാവുന്ന കാര്യമാണല്ലോ. വിമര്‍ശനം എന്ന പേരില്‍ എം.എം.അക്ബര്‍ എഴുതി നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഒരു ക്ഷുദ്രകൃതിയാണ് “ബൈബിളിന്‍റെ ദൈവീകത” എന്ന പുസ്തകം. അസത്യജഡിലമായ ആരോപണങ്ങളും സഭ്യമല്ലാത്ത ഭാഷയും കൊണ്ട് സമ്പന്നമാണ് ഈ പുസ്തകം. പ്രകോപനപരമായ തലക്കെട്ടുകള്‍ ഈ പുസ്തകത്തിന്‍റെ മുഖമുദ്രയാണ്. യേശുക്രിസ്തുവിനെ കുറിച്ചു അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചില തലക്കെട്ടുകള്‍:

     

    1. മാതൃബഹുമാനമില്ലാത്ത യേശു
    2. മദ്യം വിളമ്പുന്ന ക്രിസ്തു
    3. അസഹിഷ്ണുവായ പ്രബോധകന്‍
    4. ക്ഷിപ്രകോപിയായ മിശിഹ

     

    തുടങ്ങിയവയാണ്. കേരളത്തില്‍ വര്‍ഗ്ഗീയലഹളകള്‍ ഉണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടുകൂടിത്തന്നെയാണ് നിച്ച് ഓഫ് ട്രൂത്ത്‌ പ്രവര്‍ത്തിക്കുന്നത് എന്നറിയാന്‍ ഈ തലക്കെട്ടുകള്‍ മാത്രം വായിച്ചു നോക്കിയാല്‍ മതിയാകും. ക്രൈസ്തവര്‍ സമാധാനപ്രേമികളായതുകൊണ്ട് മാത്രം അക്ബര്‍ മൌലവിയുടെ മോഹം നടന്നില്ല എന്നേ പറയാന്‍ പറ്റൂ.

     

    അക്ബര്‍ മൌലവി ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന പല കാര്യങ്ങളും ഇസ്ലാമിക വിശ്വാസങ്ങള്‍ക്കും ഖുര്‍ആനും എതിരായതാണ് എന്നതത്രേ ഏറ്റവും രസകരം! മറ്റുള്ളവരെ വിമര്‍ശിക്കുന്നതിനു മുന്‍പായി അക്ബര്‍ മൌലവി ആദ്യം ചെയ്യേണ്ടത് സ്വന്തം മത ഗ്രന്ഥങ്ങള്‍ ഒരുവട്ടമെങ്കിലും മനസ്സിലാകുന്ന ഭാഷയില്‍ ഒന്ന് വായിച്ചു നോക്കുകയായിരുന്നു എന്നതാണ് ഇതിനെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്. ഏതായാലും അക്ബര്‍ മൌലവി തന്‍റെ ക്ഷുദ്രകൃതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ചുകൊണ്ട് പരിശോധിക്കുകയും മറുപടി കൊടുക്കുകയുമാണ് ഈ പഠന പരമ്പരയില്‍ ചെയ്യുന്നത്. ആദ്യം ദാവീദ്‌ രാജാവിനെക്കുറിച്ച് “ദാവീദിന്‍റെ ദുര്‍വൃത്തികള്‍” എന്ന തലക്കെട്ടില്‍ അക്ബര്‍ മൌലവി എഴുതിയിരിക്കുന്നത് നോക്കാം:

     

    യഹോവയുടെ കല്പന പ്രകാരം ശമുവേല്‍ പ്രവാചകന്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് അഭിഷേകം ചെയ്തവനെന്നും (1.ശമുവേല്‍ 16:1-13) ഗോലിയാത്തിനോട് പൊരുതി അവനെ വധിച്ചുകൊണ്ട് ഇസ്രായീല്യരില്‍ ഏറ്റവും ശ്രേഷ്ഠനായി മാറിയവനെന്നും (1.ശമുവേല്‍ 17:1-58) പഴയ നിയമത്തില്‍ വിവരിക്കപ്പെടുന്ന ദാവീദിന്‍റെ ചരിത്രത്തേയും യെഹൂദ റബ്ബിമാര്‍ വെറുതെ വിട്ടിട്ടില്ല. ഏറ്റവും ശ്രേഷ്ഠനായി വ്യവഹരിക്കപ്പെടുന്ന വ്യക്തിയില്‍ തന്നെ തങ്ങളുടെ ദുഷ്ചെയ്തികള്‍ ആരോപിച്ചുകൊണ്ട് അവയ്ക്ക് ന്യായീകരണം കണ്ടെത്താനാണ് യെഹൂദാപുരോഹിതന്മാര്‍ ശ്രമിച്ചിരിക്കുന്നത്. എബ്രായര്‍ക്കിടയില്‍ ജീവിച്ച കവി സാമ്രാട്ടായിരുന്ന ദാവീദ്‌ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്ന സങ്കീര്‍ത്തനങ്ങളില്‍ കാണുന്ന ആശയങ്ങളില്‍ മിക്കവയും അതിമഹത്താണെന്ന കാര്യത്തില്‍ സംശയമില്ല. പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന വ്യക്തി തന്നെയാണ് ശമുവേലിന്‍റെ പുസ്തകങ്ങളില്‍ കാണുന്ന അധാര്‍മ്മികതകള്‍ ചെയ്തതെന്ന് വിശ്വസിക്കാന്‍ ബൈബിള്‍ അപ്പടി പ്രമാദമുക്തമാണെന്ന് പറയുന്നവര്‍ക്ക്‌ പോലും കഴിയുമെന്ന് തോന്നുന്നില്ല. രാജാധികാരമുപയോഗിച്ച് ദാവീദ്‌ ചെയ്തുവെന്ന് പറയപ്പെടുന്ന അസാന്മാര്‍ഗ്ഗിക വൃത്തികളെപ്പറ്റി ശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുകൊണ്ടുള്ള വിവരണമാണ് ശമുവേലിന്‍റെ രണ്ടാം പുസ്തകത്തില്‍ കാണപ്പെടുന്നത്.

     

    അന്യസ്ത്രീ ദാവീദിന്‍റെ കിടപ്പറയില്‍.

     

    ദാവീദില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന ഒരു സംഭവവിവരണം കാണുക. (2.ശാമുവേല്‍ 11-ം അദ്ധ്യായം) ഒരു ദിവസം ദാവീദ്‌ തന്‍റെ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ ഉലാത്തുകയായിരുന്നു. അപ്പോള്‍ അതീവ സുന്ദരിയായ ഒരു സ്ത്രീ കുളിക്കുന്നത് കണ്ടു. ദാവീദ്‌ ആളയച്ച് അവളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തന്‍റെ പടയാളിയായ ഊറിയായുടെ ഭാര്യ ബത്ശേബയാണ് അതെന്ന് മനസ്സിലായി. ദൂതന്മാരെ അയച്ച് ദാവീദ്‌ അവളെ തന്‍റെ കിടപ്പറയിലേക്ക് വരുത്തി. ദാവീദ്‌ അവളോടൊപ്പം ശയിച്ചു. സ്വഭവനത്തിലേക്ക് മടങ്ങിയ അവള്‍ ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം ദാവീദിനെ അറിയിച്ചു.

     

    ഈ സമയത്ത് യുദ്ധഭൂമിയിലായിരുന്ന ഊറിയായെ ദാവീദ്‌ കൊട്ടാരത്തിലേക്ക് വരുത്തി. അയാളെ സ്വഗൃഹത്തിലേക്ക് പറഞ്ഞയച്ച് തന്‍റെ കുഞ്ഞിന്‍റെ പിതൃത്വം പടയാളിയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. പക്ഷേ ഊറിയാ തന്‍റെ വീട്ടില്‍ പോകുവാന്‍ തയ്യാറായില്ല. ദേശസ്നേഹിയായ അദ്ദേഹം പറഞ്ഞ വരികള്‍ ശ്രദ്ധേയമാണ്, ‘പേടകവും ഇസ്രായീലും യഹൂദയും കൂടാരങ്ങളില്‍ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ദാസരും മൈതാനത്തില്‍ പാളയമടിച്ചിരിക്കുന്നു. ആ നിലക്ക് തിന്നാനും കുടിക്കാനും ഭാര്യയോടൊപ്പം ശയിക്കാനും ഞാന്‍ വീട്ടില്‍ പോകുമോ? അങ്ങാണ്, അങ്ങയുടെ ജീവനാണ് ഇത് ഞാന്‍ ചെയ്കയില്ല’ (2.ശമുവേല്‍. 11:11). അങ്ങനെ, തന്‍റെ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ പിതൃത്വം ഊറിയായില്‍ കെട്ടിവെക്കാനുള്ള ദാവീദിന്‍റെ ശ്രമം പരാജയപ്പെട്ടു.

     

    ചതിയനായ ദാവീദ്‌

    പിറ്റേന്നു പ്രഭാതത്തില്‍ദാവീദ്‌ ഊറിയായെ യുദ്ധഭൂമിയിലേക്ക് പറഞ്ഞയച്ചു. അയാളുടെ കൈവശം സേനാനായകനായ യോവാബിന് ഒരു കത്തും കൊടുത്തു വിട്ടു. കത്തില്‍ ദാവീദ്‌ ഇപ്രകാരമെഴുതി ‘പൊരിഞ്ഞ യുദ്ധം നടക്കുന്നിടത്ത് മുന്‍നിരയില്‍ ഊറിയായെ നിര്‍ത്തുക. പിന്നീട് അയാളില്‍ നിന്ന് പിന്തിരിയുക; അയാള്‍ വെട്ടേറ്റ് വീണു മരിക്കണം’ (2.ശമുവേല്‍.11:15). രാജാവ്‌ കല്പിച്ചത് പ്രകാരം സേനാനായകന്‍ പ്രവര്‍ത്തിച്ചു. പാവം പടയാളി ഊറിയാ യുദ്ധക്കളത്തില്‍ വെച്ച് കൊല്ലപ്പെട്ടു. ഊറിയാവിന്‍റെ ഭാര്യയായ ബത്ശേബയെ വിലാപകാലത്തിനു ശേഷം ദാവീദ്‌ തന്‍റെ കൊട്ടാരത്തിലേക്ക് കൊണ്ടുവന്നു. അവള്‍ അയാളുടെ ഭാര്യയാവുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. (എം.എം.അക്ബര്‍, ബൈബിളിന്‍റെ ദൈവികത, വിമര്‍ശനങ്ങള്‍ വസ്തുതകള്‍, പുറം 170-172)

     

    ഇതാണ് ബൈബിളിനെതിരെ അക്ബര്‍ മൌലവി തന്‍റെ പുസ്തകത്തില്‍ ഉന്നയിക്കുന്ന ഒരു ആരോപണം. അക്ബര്‍ മൌലവിയുടെ പ്രവാചകനായ മുഹമ്മദ്‌ തന്‍റെ വളര്‍ത്തുപുത്രന്‍റെ ഭാര്യയുടെ നഗ്നത കണ്ട് മോഹിച്ച് അവളെ വിവാഹം കഴിച്ചപ്പോള്‍ അതിന്‍റെ നൃശംസത ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ എതിര്‍ത്ത നാട്ടുകാരുടെ മുന്നില്‍നിന്നു തന്‍റെ ദാസനെ രക്ഷിക്കാന്‍ വേണ്ടി മലക്കിന്‍റെ കൈവശം ആയത്ത് കൊടുത്തയച്ച ഖുര്‍ആനിലെ അല്ലാഹുവിനെപ്പോലെയാണ് ബൈബിളിലെ ഏകസത്യദൈവവും എന്ന തെറ്റിദ്ധാരണയില്‍ നിന്നായിരിക്കണം അക്ബര്‍ മൌലവി ഇക്കാര്യം ബൈബിളിനു നേരെയുള്ള ഒരാരോപണമായി ഉന്നയിക്കുന്നത്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം പാപത്തെ പാപമെന്നും ദോഷത്തെ ദോഷമെന്നും വിളിക്കുന്നവനാണ്! പാപത്തിന്‍റെ മേല്‍ ശിക്ഷ വിധിക്കുന്നവനുമാണ് അവിടുന്ന്! തന്‍റെ പ്രവാചകനായാലും അല്ലെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അതിനെ തെറ്റ് എന്ന് തന്നെ വിളിക്കാന്‍ ഒരു മടിയും ഈ ദൈവത്തിനില്ല. പുരോഹിതന്മാരായാലും രാജാക്കന്മാരായാലും പ്രവാചകന്മാരായാലും സാമാന്യ ജനമായാലും ശരി, എല്ലാവരും ഒരു പോലെ പാപം ചെയ്ത് ദൈവതേജസ് ഇല്ലാത്തവരായിത്തീര്‍ന്നു എന്നത് ബൈബിളിന്‍റെ അതിപ്രാധാന്യമുള്ള സന്ദേശമാണ്. അതുകൊണ്ടുതന്നെ, മനുഷ്യരാരും പാപം ചെയ്യാതെ ജീവിക്കും എന്ന് ബൈബിള്‍ പറയുന്നില്ല. എന്നുമാത്രമല്ല, അവരുടെ ജീവിതത്തില്‍ സംഭവിച്ച പാപങ്ങള്‍ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്. എന്തിനാണ് അത് രേഖപ്പെടുത്തി വെച്ചത് എന്ന് ചോദിച്ചാല്‍, അതിനുള്ള ഉത്തരം പുതിയ നിയമത്തില്‍ നമുക്ക്‌ കാണുകയും ചെയ്യാം:

     

    “ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു” (1.കൊരി.10:11)

     

    എന്നാണ് ബൈബിള്‍ പറയുന്നത്. ദൈവത്തിന്‍റെ അഭിഷിക്തന്മാരായിരുന്നവര്‍ക്ക് പോലും ഇതുപോലെയുള്ള പരാജയം സംഭവിച്ചു എങ്കില്‍, നമ്മള്‍ എത്രമാത്രം കരുതലോടും ഭയത്തോടും ജാഗ്രതയോടും കൂടി വേണം ഇന്ന് ഈ ലോകത്ത് ജീവിക്കാന്‍ എന്ന് ഇവരുടെ വീഴ്ചകള്‍ നമ്മളെ ബുദ്ധിയുപദേശിക്കുന്നു. ആ ലക്ഷ്യത്തിന് വേണ്ടിയാണ് ബൈബിള്‍ ഇക്കാര്യങ്ങളെല്ലാം രേഖയാക്കിവെച്ചിരിക്കുന്നത്. അത് മനസ്സിലാക്കുവാന്‍ ഉള്ള ബോധം അക്ബര്‍ മൌലവിക്ക് ഇല്ലാതെ പോയതില്‍ അത്ഭുതത്തിന് അവകാശമില്ല. കാരണം, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകളെയും കൊടുംക്രൂരതകളെയും വെള്ളപൂശുന്ന അല്ലാഹുവിനെയാണല്ലോ അക്ബര്‍ മൌലവിക്ക് പരിചയമുള്ളത്!!

     

    അക്ബര്‍ മൌലവിയുടെ മറ്റൊരു ആരോപണം, ബൈബിള്‍ എഴുത്തുകാര്‍ ഇതൊക്കെ എഴുതി വെച്ചത് “തങ്ങളുടെ ദുഷ്ചെയ്തികള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടിയാണ്” എന്നാണ്. അങ്ങനെയൊരു ഉദ്ദേശ്യത്തോടുകൂടെയാണ് അവരത് രേഖപ്പെടുത്തിയതെങ്കില്‍, ദാവീദ്‌ ചെയ്തത് മ്ലേച്ഛമായ കാര്യമാണെന്നും ഈ പ്രവൃത്തിക്ക് ദൈവത്തില്‍ നിന്നുള്ള ശിക്ഷ ദാവീദിന്‍റെയും കുടുംബത്തിന്‍റെയും മേല്‍ വന്നു എന്നും അവര്‍ എഴുതാന്‍ പാടില്ലായിരുന്നല്ലോ. ദാവീദിന്‍റെ ഈ ദുഷ്പ്രവൃത്തിക്ക് ദൈവം എങ്ങനെയാണ് ദാവീദിനോടു ഇടപെട്ടതെന്ന് ബൈബിളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്:

     

    “നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാള്‍ നിന്‍റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഗൃഹത്തില്‍നിന്നു ഞാന്‍ നിനക്കു അനര്‍ത്ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്‍റെ ഭാര്യമാരെ എടുത്തു നിന്‍റെ കൂട്ടുകാരന്നു കൊടുക്കും; അവന്‍ ഈ സൂര്യന്‍റെ വെട്ടത്തു തന്നേ നിന്‍റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തില്‍ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്‍റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാന്‍ ദാവീദിനോടു: യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയില്‍ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതു കൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചു പോകും എന്നു പറഞ്ഞു നാഥാന്‍ തന്‍റെ വീട്ടിലേക്കു പോയി” (2.ശമുവേല്‍.12:9-14).

     

    “തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കണ്ടെത്താന്‍ വേണ്ടി” ദാവീദ്‌ ചെയ്യാത്ത കാര്യം ദാവീദിന്‍റെ മേല്‍ ആരോപിച്ചുകൊണ്ട് യെഹൂദ റബ്ബിമാര്‍ എഴുതിച്ചേര്‍ത്തതാണ് ഊരിയാവിന്‍റെ ഭാര്യയുമായുള്ള ദാവീദിന്‍റെ ബന്ധം എന്ന് അക്ബര്‍ മൌലവി ആരോപിക്കുന്നു. അങ്ങനെയാണെങ്കില്‍ ദാവീദിന് കിട്ടിയ ഈ ശിക്ഷ അവര്‍ രേഖപ്പെടുത്തി വെച്ചത് എന്തിനാണ് എന്ന് കൂടി അക്ബര്‍ മൌലവി പറയണം!

     

    വാസ്തവത്തില്‍ ആരാണ് തങ്ങളുടെ ദുഷ്പ്രവൃത്തിക്ക് ന്യായീകരണം കിട്ടാന്‍ വേണ്ടി ഓരോന്ന് എഴുതി വെച്ചിട്ട് അത് മലക്കിന്‍റെ മേല്‍ ആരോപിക്കുന്നത് എന്ന് ഖുര്‍ആനും ഹദീസുകളും വായിക്കുന്നവര്‍ക്ക് മനസ്സിലാകും. തന്‍റെ സ്നേഹിതനും തന്നെക്കാള്‍ ഇളയവനുമായ അബൂബക്കറിന്‍റെ ആറ്‌ വയസ്സുള്ള മകളെ അമ്പത്തിരണ്ടാം വയസ്സില്‍ മുഹമ്മദ്‌ വിവാഹം കഴിച്ചതും ഖൈബര്‍ ഗോത്രത്തെ ആക്രമിച്ച് അവിടത്തെ പുരുഷന്മാരെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളേയും യുദ്ധത്തടവുകാരായി പിടിച്ചെടുക്കുകയും ചെയ്തതും ഖൈബര്‍ ഗോത്രനേതാവിന്‍റെ മകളുമായി, അവളുടെ ഭര്‍ത്താവിനെയും പിതാവിനെയും വധിച്ചതിന് ശേഷം തിരിച്ചുള്ള യാത്രയില്‍ മുഹമ്മദ്‌ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതും ഒക്കെ നമുക്ക്‌ ഹദീസുകളില്‍ കാണാവുന്ന കാര്യങ്ങളാണ്. “മുഹമ്മദില്‍ ഞങ്ങള്‍ക്ക് ഉത്തമ മാതൃകയുണ്ട്” എന്ന് പറഞ്ഞ്, മുഹമ്മദ്‌ ചെയ്ത ഈ പ്രവൃത്തികള്‍ ഒക്കെ ഇന്നും പല ഇസ്ലാമിക രാജ്യങ്ങളിലും അരങ്ങേറുന്നത് പത്രമാധ്യമങ്ങള്‍ മുഖേന അറിയാവുന്നതുമാണല്ലോ.

     

    ഇനി, ദാവീദ്‌ ഊരിയാവിനോട് ചെയ്തതായി ബൈബിള്‍ പറയുന്ന കാര്യം യെഹൂദ റബ്ബിമാര്‍ “തങ്ങളുടെ ദുഷ്പ്രവൃത്തികള്‍ക്ക്‌ ന്യായീകരണം കണ്ടെത്താന്‍ വേണ്ടി കൂട്ടിച്ചേര്‍ത്തതാണെ”ന്നുള്ള അക്ബര്‍ മൌലവിയുടെ വാദം, ഇസ്ലാമിക ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനാ വിധേയമാക്കിയാല്‍ എങ്ങനെയിരിക്കും എന്ന് നോക്കാം.

     

    “മുഹമ്മദിന് ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി” എന്ന് ചില ഇസ്ലാമിക ചരിത്രകാരന്മാര്‍ പറയുന്നത് ഇമാം അല്‍ ഗസ്സാലി (മുഹമ്മദ്‌ബ്നു മുഹമ്മദ്‌ബ്നു അഹ്മദ് ഥൂസി അബീഹാമിദിനില്‍ ഗസ്സാലി, ഹിജ്റ 450-505 (A.D. 1058-1111) യെ ആണ്. അദ്ദേഹം ആകെ എഴുപതോളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധമായത്‌ ‘ഇഹ് യാ ഉലും അല്‍-ദീന്‍’ അഥവാ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ (മതവിജ്ഞാനങ്ങളെ ജീവിപ്പിക്കുന്നു) ആണ്. ഇസ്ലാമിക രീതി ശാസ്ത്രത്തിലെ എല്ലാ വിഷയങ്ങളും ആ പുസ്തകം കൈകാര്യം ചെയ്യുന്നു. ഖുര്‍ആനും ഹദീസുകള്‍ക്കും ശേഷം ഇസ്ലാമിക ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഗ്രന്ഥം ഇമാം ഗസ്സാലിയുടെ ‘ഇഹ്യാ ഉലൂമിദ്ദീന്‍’ ആണ്. ഇമാം നവവി ഈ ഗ്രന്ഥത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: ‘ഇഹ്യാ ഉലൂമിദ്ദീന്‍ ഒഴികെ ഇസ്ലാമിക ലോകത്തെ എല്ലാ ഗ്രന്ഥങ്ങളും നഷ്ടപ്പെട്ടു പോയാലും അവയ്ക്ക് പകരം വെക്കാന്‍ ഇഹ്യാ ഉലൂമിദ്ദീന്‍ മതിയാകുന്നതാണ്’. ഈ ഗ്രന്ഥത്തിന്‍റെ മലയാള പരിഭാഷ തൃശ്ശൂര്‍ ഉള്ള ആമിനാ ബുക്ക്‌ സ്റ്റാള്‍ 1979 മുതലേ പുറത്തിറക്കുന്നുണ്ട്, പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് എം.വി. കുഞ്ഞിഅഹമ്മദ് മൌലവി, M.F.B.M.A. മുദര്‍യ്യിസ്‌, പാടൂര്‍ ആണ്. ആ ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:

     

    ദാവൂദ്‌ നബി (അ) മിന്ന് പാപമോചനം നല്കപ്പെട്ടതിനു ശേഷം അദ്ദേഹം അല്ലാഹുവിനോട് “എന്‍റെ നാഥാ! എന്‍റെ എതിരാളിയായ അന്യായക്കാരനെ ഞാന്‍ എന്ത് ചെയ്യണം? എന്ന് ചോദിച്ചപ്പോള്‍ ആ എതിരാളിയെക്കൊണ്ട് പൊരുത്തപ്പെടീക്കുവാന്‍ അദ്ദേഹത്തോട് അള്ളാഹു കല്പിച്ചു. എതിരാളി മരണപ്പെട്ടിരുന്നതിനാല്‍ ബൈത്തുല്‍ മഖ്ദസിലെ പാറക്കല്ലില്‍ നിന്നുകൊണ്ട് അവന്‍റെ പേര്‍ പറഞ്ഞു വിളിക്കുവാനും കല്പിച്ചു, അങ്ങനെ ദാവൂദ്‌ നബി (അ) ആ സ്ഥലത്ത് ചെന്ന് ഊരിയാ! എന്ന് വിളിച്ചപ്പോള്‍

     

    അല്ലാഹുവിന്‍റെ നബിയായവരേ! നിങ്ങളുടെ വിളിക്ക് ഞാന്‍ ഉത്തരം ചെയ്യുന്നു. സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിങ്ങള്‍ എന്നെ വിളിച്ചു വരുത്തിയിട്ടുള്ളത്. നിങ്ങള്‍ക്ക്‌ എന്ത് വേണം എന്ന് ചോദിച്ചു.

     

    ദാവൂദ്‌ നബി (അ): ഞാന്‍ ഒരു കാര്യത്തില്‍ നിങ്ങളോട് തെറ്റ് ചെയ്തിട്ടുണ്ട്. അത് നിങ്ങള്‍ എനിക്ക് പൊറുത്തു തരണം.

     

    അദ്ദേഹം: ഞാന്‍ അത് നിങ്ങള്‍ക്ക്‌ പൊരുത്തപ്പെട്ടു.

     

    അങ്ങനെ അദ്ദേഹം പിരിഞ്ഞു പോവുകയും ദാവൂദ്‌ നബി (അ) അതുകൊണ്ട് സമാധാനിക്കുകയും ചെയ്തപ്പോള്‍ “നിങ്ങള്‍ പ്രവര്‍ത്തിച്ച തെറ്റ് എന്താണെന്ന് നിങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞുവോ?” എന്ന് ജിബ്രീല്‍ (അ); ദാവൂദ്‌ നബി (അ) യോട് ചോദിച്ചു.

     

    ദാവൂദ്‌: ഇല്ല

     

    ജിബ്രീല്‍ (അ): ‘എന്നാല്‍ നിങ്ങള്‍ മടങ്ങിപ്പോയി അദ്ദേഹത്തോട് ആ കാര്യം വ്യക്തമാക്കുക.’

     

    ദാവൂദ്‌ നബി(അ) മടങ്ങിച്ചെന്നു അദ്ദേഹത്തെ പേര്‍ പറഞ്ഞു വിളിക്കുകയും അദ്ദേഹം വിളിക്ക് ഉത്തരം ചെയ്യുകയും ചെയ്തപ്പോള്‍ ‘ഞാന്‍ നിങ്ങളോട് ഒരു തെറ്റ് ചെയ്തിട്ടുണ്ടെ’ന്ന് ദാവൂദ്‌ നബി (അ) പറഞ്ഞു.

     

    അദ്ദേഹം: ‘ഞാനത് നിങ്ങള്‍ക്ക്‌ പൊറുത്തു തന്നില്ലയോ?’

     

    ദാവൂദ്‌ നബി (അ): ആ തെറ്റ് എന്താണെന്ന് നിങ്ങള്‍ എന്നോട് ചോദിക്കുന്നില്ലേ!

     

    അദ്ദേഹം: ‘അതെന്താണ്?’

     

    ദാവൂദ്‌ നബി (അ) ആ സ്ത്രീയുടെ കാര്യവും അതിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും വിവരിച്ചു പറഞ്ഞു. അപ്പോളദ്ദേഹത്തിന്‍റെ മറുപടി യാതൊന്നും ഉണ്ടായില്ല. ദാവൂദ്‌ നബി (അ): ‘ഊരിയാ, നിങ്ങളെനിക്ക് മറുപടി നല്‍കുന്നില്ലയോ എന്ന് വീണ്ടും വിളിച്ചു ചോദിച്ചു.

     

    അദ്ദേഹം: അല്ലാഹുവിന്‍റെ നബിയായവരേ! ഇപ്രകാരം നബിമാര്‍ പ്രവര്‍ത്തിക്കുകയില്ല. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ കൂടെ അല്ലാഹുവിന്‍റെ മുന്നില്‍ വിചാരണക്കായി നില്‍ക്കുന്നത് വരെ ഞാനത് പൊറുക്കുകയില്ലെന്നു പറഞ്ഞു.

     

    അപ്പോള്‍ ദാവൂദ്‌ നബി (അ) അട്ടഹസിച്ചു നിലവിളിക്കുവാനും തലയില്‍ മണ്ണ് വാരിയിടുവാനും തുടങ്ങി. അങ്ങനെ പരലോകത്ത് വെച്ച് ഊരിയായിനെക്കൊണ്ട് അത് പൊരുത്തപ്പെടീക്കാമെന്ന് അല്ലാഹു ദാവൂദ്‌ നബി (അ) മിനോട് വാഗ്ദത്തം ചെയ്യുന്നത് വരേയ്ക്കും അത് തുടര്‍ന്നു. (ഇഹ്യ്യാ ഉലൂമിദ്ദീന്‍, Part 24, പുറം.181,182)

     

    ഈ കാര്യങ്ങളൊന്നും അക്ബര്‍ മൌലവി വായിച്ചിട്ടില്ല എന്ന് തോന്നുന്നു! അതല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ കാര്യങ്ങളൊന്നും വയിക്കുകയില്ല എന്ന വ്യാമോഹമായിരുന്നു അക്ബര്‍ മൌലവിക്കു ഉണ്ടായിരുന്നത് എന്നും വരാം. എങ്ങനെയായാലും ഈ സംഭവത്തെക്കുറിച്ചുള്ള ഇസ്ലാമിക വ്യാഖ്യാനം ഒരിക്കലും പരിഷ്കൃത മനുഷ്യന് അംഗീകരിക്കാന്‍ പറ്റുന്ന തരത്തിലുള്ളതല്ല. ദാവീദ്‌ തെറ്റ് ചെയ്തപ്പോള്‍ അതിന് മുഖം നോക്കാതെ ശിക്ഷ വിധിച്ച ബൈബിളിലെ ദൈവം ചെയ്തത് തെറ്റാണെന്ന് വാദിക്കുന്ന അക്ബര്‍ മൌലവി പക്ഷേ, ദാവൂദില്‍ നിന്നു അന്യായം അനുഭവിച്ചവനെക്കൊണ്ട് പരലോകത്ത് വെച്ച് പൊരുത്തപ്പെടീക്കാം എന്ന് വാഗ്ദത്തം കൊടുക്കുന്ന അള്ളാഹുവില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് അള്ളാഹു ഊരിയാവിനെ ‘ശശി’യാക്കുന്ന ആ മഹനീയ മുഹൂര്‍ത്തം കാണാന്‍ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!!

     

    ഏതായാലും, മുഹമ്മദ്‌ ചെയ്ത കൊള്ളരുതായ്മകള്‍ക്ക് ചൂട്ടു പിടിക്കുന്ന, മുഹമ്മദിന്‍റെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ അത്യുത്സാഹം കാണിക്കുന്ന, മുഹമ്മദിന്‍റെ ഭാര്യമാര്‍ മുഹമ്മദിനെതിരെ വഴക്കുണ്ടാക്കിയാല്‍ ആ ഭാര്യമാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് മലക്കിന്‍റെ കയ്യില്‍ ആയത്തും കൊടുത്ത് വിടുന്ന, മുഹമ്മദിന്‍റെ വീട്ടുകാര്യസ്ഥന്‍റെ റോളില്‍ ഖുര്‍ആനില്‍ നിറഞ്ഞു നില്‍ക്കുന്ന അല്ലാഹുവിനെപ്പോലെയല്ല പാപത്തിനു മുഖം നോക്കാതെ ശിക്ഷ വിധിക്കുന്ന ബൈബിളിലെ ഏക സത്യദൈവം! അക്കാര്യം ഒന്ന് ഓര്‍ത്തിരുന്നിട്ടു മതിയായിരുന്നു ബൈബിളിനെതിരെയുള്ള ഈ വിമര്‍ശനാഭാസം എന്ന് അക്ബര്‍ മൌലവിയും മറ്റു ദാവാക്കാരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

    2 Comments on “ശ്രീ.എം.എം.അക്ബര്‍ മൌലവിയുടെ കപടവാദങ്ങള്‍ക്ക് മറുപടി (ഭാഗം-1)”

    • Anil Ashkar
      9 January, 2015, 9:42

      Please give me the reference to the claim about Prophet Davood in Ihya Ul Uloomiddin. I searched in internet. No such story is found.

      http://ghazali.org/ihya/english/index.html

      Here is the complete English translation of ihya ul uloom. 

      Please get me the exact source. If you are not lying. Please…

    • sathyasnehi
      10 January, 2015, 16:30

      ഞാന്‍ ഇവിടെ ഉദ്ധരിച്ച പുസ്തകത്തിന്‍റെ റഫറന്‍സ് കൃത്യമായി തന്നെ ലേഖനത്തില്‍ കൊടുത്തിട്ടുണ്ട്. മലയാള പരിഭാഷയില്‍ ഉള്ള റഫറന്‍സ്‌ ആണ് ഞാന്‍ നല്‍കിയിരിക്കുന്നത്. താങ്കള്‍ ആ മലയാള പരിഭാഷ കരസ്ഥമാക്കാന്‍ ശ്രമിക്കൂ, തൃശ്ശൂര്‍ ഉള്ള ആമിന ബുക്സില്‍ അന്വേഷിച്ചാല്‍ ചിലപ്പോള്‍ കിട്ടിയേക്കാം…

    Leave a Comment