About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-1)

    മുസ്ലീങ്ങള്‍ അവരുടെ പ്രവാചകനായ മുഹമ്മദിനെ എപ്പോഴും പൊക്കിപ്പറയുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ ഖുര്‍ആനും ഹദീസുകളും നിഷ്പക്ഷബുദ്ധ്യാ പരിശോധിച്ചാല്‍ ഇവരീപ്പറയുന്ന മുഹമ്മദിന്‍റെ ചിത്രമല്ല നമുക്ക്‌ അതില്‍ നിന്ന് കിട്ടുന്നത്. അല്ലാഹുവിനെപ്പോലെ തന്നെ മുഹമ്മദും സ്വന്തം വാക്കുകള്‍ക്ക് പോലും യാതൊരു വിലയും കല്പിക്കാതിരുന്ന ആളായിരുന്നോ എന്ന സന്ദേഹമാണ് ഹദീസുകള്‍ വായിക്കുമ്പോള്‍ നമുക്ക്‌ ഉണ്ടാകുന്നത്. ചില ഹദീസുകള്‍ നമുക്ക്‌ പരിശോധിക്കാം:

     

    സൈദ്‌ ബ്നുസാബിത് നിവേദനം: നബി പറഞ്ഞത് ഞാന്‍ കേട്ടിരിക്കുന്നു: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 90 (351)

     

    അബ്ദുല്ലാഹിബ്നു ഇബ്രാഹിം ബ്നു ഖാരിള് നിവേദനം: ഒരിക്കല്‍ അബു ഹുറയ്റ പള്ളിയില്‍ നിന്നു വുദു എടുക്കുന്നത് കണ്ടു. അപ്പോള്‍ അദ്ദേഹം (അബുഹുറയ്റ) പറഞ്ഞു: ഒരു കഷ്ണം പാല്‍ക്കട്ടി തിന്നത് കൊണ്ട് മാത്രമാണ് ഞാന്‍ വുദു എടുക്കുന്നത്. കാരണം നബി പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: ‘അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത്) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 352)

     

    സഈദ്‌ ബ്നുഖാലിദ്‌ നിവേദനം: വേവിച്ച ആഹാരം കഴിച്ചവന്‍റെ വുദുവിനെ സംബന്ധിച്ച് അദ്ദേഹം ഉര്‍വ്വത് ബ്നു സുബൈറിനോട് ചോദിച്ചു. അപ്പോള്‍ ഉര്‍വ്വത് പറഞ്ഞു: റസൂലിന്‍റെ പത്നി ആഇശ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു. റസൂല്‍ പറഞ്ഞിരിക്കുന്നു: അഗ്നി സ്പര്‍ശിച്ചത് (വേവിച്ച സാധനം ഭക്ഷിച്ചത് ) കാരണം വുദു ചെയ്യണം.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 353)

     

    ഇതിന് പ്രത്യകിച്ചു ഒരു വിശദീകരണമോ വ്യാഖ്യാനമോ ആവശ്യമില്ലല്ലോ. എന്നാല്‍ അനുയായികള്‍ക്ക്‌ ഇങ്ങനെയുള്ള കല്പന നല്‍കിയ മുഹമ്മദ്‌ സ്വന്തം കാര്യത്തില്‍ എന്താണ് ചെയ്തത് എന്ന് നോക്കാം:

     

    ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരാട്ടിന്‍റെ തോള്‍കൈയുടെ മാംസം ഭക്ഷിക്കുകയും, വുദു എടുക്കാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 91 (354)

     

    ഇബ്നു അബ്ബാസ്‌ നിവേദനം: നബി അല്പം മാംസമുള്ള ഒരു എല്ല്- അല്ലെങ്കില്‍ മാംസം ഭക്ഷിക്കുകയും- എന്നിട്ട് നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു എടുക്കാതെ, വെള്ളം തൊടുക പോലും ചെയ്യാതെ നമസ്കരിക്കുകയും ചെയ്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 92)

     

    ജഅ്ഫര്‍ ബ്നു അംറ്‌ നിവേദനം: നബി ഒരാടിന്‍റെ തോള്‍കൈ കഷ്ണിക്കുന്നതും അതില്‍ നിന്നു ഭക്ഷിക്കുന്നതും ഞാന്‍ കണ്ടു. ഉടനേ നമസ്കാരത്തിന് വിളിക്കപ്പെട്ടപ്പോള്‍ കത്തി താഴെയിട്ടു അദ്ദേഹം എഴുന്നേറ്റു പോകുകയും നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വുദു ചെയ്തിരുന്നില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 93)

     

    ഇതില്‍ നിന്നും മനസ്സിലാകുന്നത്, ഒന്നുകില്‍ മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ച മാംസം ആണ് തിന്നത്, അല്ലെങ്കില്‍ വിശപ്പ്‌ വന്നപ്പോള്‍ വേവിച്ച ഇറച്ചി വിഴുങ്ങുന്നതിനു മുന്‍പേ മുഹമ്മദ്‌ സ്വന്തം വാക്കുകള്‍ തന്നെ വിഴുങ്ങി എന്നതാണ്. മുഹമ്മദ്‌ അഗ്നി തൊടാത്ത പച്ചമാംസം ആണ് തിന്നത് എന്ന് പറഞ്ഞു ആരെങ്കിലും മുഹമ്മദ്‌ വാക്കിന് വ്യവസ്ഥയുള്ളവാനാണ് എന്ന് വാദിക്കാന്‍ വരികയാണെങ്കില്‍ താഴെയുള്ള ഹദീസുകള്‍ ആ വാദത്തെയും നിരാകരിക്കുന്നു:

     

    അബുറാഫിഅ് നിവേദനം: ഞാന്‍ നബിക്ക്‌ ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തിരുന്നു. അനന്തരം അദ്ദേഹം വുദു എടുക്കാതെ തന്നെ നമസ്കരിച്ചുവെന്നതിനു ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 94(357)

     

    ഇബ്നു അബ്ബാസ്‌ നിവേദനം: നബി ഒരിക്കല്‍ വസ്ത്രം ധരിച്ചു നമസ്കരിക്കാനായി പുറപ്പെട്ടു. അപ്പോള്‍ കുറച്ചു റൊട്ടിയും മാംസവും പാരിതോഷികമായി കൊണ്ടുവരപ്പെട്ടു. അദ്ദേഹം അതില്‍നിന്നു മൂന്നു പിടി ഭക്ഷിക്കുകയും ജനങ്ങള്‍ക്ക് ഇമാമായി നമസ്കരിക്കുകയും ചെയ്തു. അദ്ദേഹം വെള്ളം തൊട്ടിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 3, ഹദീസ്‌ നമ്പര്‍ 96 (359)

     

    എങ്ങനെയുണ്ട് കാര്യം? “ആടിന്‍റെ കരള്‍ വേവിച്ചു കൊടുത്തു” എന്നാണ് പറഞ്ഞിരിക്കുന്നത്. മുഹമ്മദിന്‍റെ കാലത്ത് മൈക്രോവേവ് ഒവ്നോന്നും കണ്ടുപിടിച്ചിട്ടില്ല എന്ന കാര്യത്തില്‍ മുസ്ലീങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാകും എന്ന് തോന്നുന്നില്ല. അതുകൊണ്ട് ആടിന്‍റെ കരള്‍ വേവിച്ചതും പിന്നെ റൊട്ടി വേവിച്ചതും അഗ്നി ഉപയോഗിച്ച് തന്നെയാണ് എന്ന് മുസ്ലീങ്ങളും വിശ്വസിക്കുമല്ലോ. ഓരോ സമയത്ത് ഓരോന്ന് പറയുകയും പിന്നീട് അതിനെതിരായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് മുഹമ്മദിന്‍റെ ജന്മസിദ്ധമായ കഴിവാണ് എന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനൊക്കുമോ? ഈ ഹദീസുകള്‍ക്ക് ചില ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുന്ന ന്യായീകരണം “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു” എന്നാണ്. ഈ വിശദീകരണം ചെലവാക്കാന്‍ അങ്ങാടി വേറെ നോക്കണം, ചിന്താശേഷിയുള്ള ആളുകളുടെ അടുത്തു ഇത് ചിലവാകില്ല.

     

    “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം” എന്ന നിയമം ആരുടെയാണ്? മലക്കിന്‍റെയോ അതോ മുഹമ്മദിന്‍റെയോ? മലക്ക്‌ കൊണ്ടുവന്ന നിയമം ആയിരുന്നെങ്കില്‍ അത് ഖുര്‍ആനില്‍ കാണുമായിരുന്നു. എന്നാല്‍ ഖുര്‍ആനില്‍ അല്ല, ഹദീസുകളില്‍ ആണ് ഈ നിയമം കാണുന്നത് എന്നതിനാല്‍ മലക്കിലൂടെയല്ല, മുഹമ്മദിലൂടെയാണ് ഈ നിയമം വന്നത് എന്ന് മനസ്സിലാക്കാം. മുഹമ്മദ്‌ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന്? ഒന്ന് കാണിച്ചു തരാമോ? ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ പിന്നെ എന്ത് തെളിവിന്‍റെ പുറത്താണ് “ആ നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് നിങ്ങള്‍ പറയുന്നത്? ഇനി “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുക്കണം എന്ന നിയമം ദുര്‍ബ്ബലപ്പെടുത്തപ്പെട്ടിരിക്കുന്നു” എന്ന് മുഹമ്മദ്‌ വേറെ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങള്‍ തെളിവ് കൊണ്ടുവരികയാണെങ്കില്‍ ഞങ്ങളുടെ ചോദ്യം, “എന്തിനാണ് ആദ്യം ഇങ്ങനെ ഒരു നിയമം കൊടുത്തത്?” എന്നുള്ളതാണ്. “വേവിച്ച ഭക്ഷണം കഴിച്ചവന്‍ വുദു എടുത്തില്ലെങ്കിലും കുഴപ്പമില്ല” എന്ന് പില്‍ക്കാലത്ത് സ്വന്തം പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ നിയമം മാറ്റുന്നതിനേക്കാള്‍ മുഹമ്മദിന് നല്ലതായിരുന്നില്ലേ, അങ്ങനെയൊരു നിയമം കൊടുക്കാതെ ഇരിക്കുന്നത്?

    3 Comments on “മുഹമ്മദിന്‍റെ ഇരട്ടത്താപ്പുകള്‍ (ഭാഗം-1)”

    • Abdunasser
      26 November, 2013, 22:20

      “ബന്ധുക്കള്‍ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുമോ?
      വസ്തുതയും തെറ്റി ധരിപ്പിക്കലും; ഇസ്ലാമിനെ പരമാവധി തെറ്റിദ്ധരിപ്പിക്കുവാന്‍ ആഹോരാത്രം പണിയെടുക്കുന്ന ചില ഗ്രൂപ്പ് ക്രൈസ്തവ ശക്തികള്‍  അവകാശപ്പെടുന്നു മനുഷ്യ  പാപത്തിനു വേണ്ടി യേശു മരിച്ചന്ന്    ഹദീസിന്‍റെ വെളിച്ചത്തില്‍ തെളിവുന്ടന്നു.     നാലു സുവിശേഷങ്ങളില്‍ കുരിശു മരണം കാണാമെങ്കിലും ബൈബിള്‍ ബഹുഭൂരിപക്ഷം പുസ്തകങ്ങളും വചനങ്ങളും  പറഞ്ഞുതരുന്നത്‌ കുരിശു മരണത്തിനു എതിരായ വിവരണമാണ്. ഈ സ്ഥാനത്താണ് ഹദീസുകളില്‍  തെളിവു കണ്ടന്നു മണവാട്ടികള്‍ അവകാശപ്പെടുന്നത്‌. മൂന്നു ഒന്ന് കൂട്ടിയാല്‍ എത്രയെന്നു തിരിയാത്ത വര്‍ഗം ആയത്തുകളിലും ഹദീസുകളിലും പൌലോസിന്റെ കൌശലം നടത്താന്‍ ശ്രമിക്കയാണ്.   
      “ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്” ഇങ്ങനെ ഹദീസുകളില്‍ വന്നിട്ടുണ്ട്, എന്നാല്‍ ആയിശാ (റ) ഈ വിഷയത്തെ ക്കുറിച്ച് പറയുമ്പോള്‍  അതിനോട് ചേര്‍ത്ത് വിശുദ്ധ ഖുറാന്‍ ആയതും  പറയപ്പെടുന്നുണ്ട്. ആയത്തുകൂടി  ചേര്‍ത്ത് മനസിലാക്കുമ്പോള്‍ കാര്യം വ്യക്തമാണ്.  മയ്യത്തിന്‍റെ പേരില്‍ കരയരുത് എന്നല്ല നബി(സ) പറഞ്ഞിട്ടുള്ളത് മറിച്ചു ജാഹിലിയ്യാ കാലത്തേ സംബ്രദായം വിരോദിക്കയാണ് ചെതിട്ടുള്ളത്. 
      നബി(സ) വിരോധിച്ച കരച്ചിലിന്‍റെ രീതി 
      അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും കുപ്പയമാറ് കീറുകയും അജ്ഞാനകാലത്ത് വിളിച്ചു പറഞ്ഞിരുന്നപോലെ വിളിച്ചുപറയുകയും ചെയ്യുന്നവന്‍ നമ്മില്‍ പെട്ടവനല്ല. (ബുഖാരി. 2. 23. 382) കബറാളിയും കരയുന്നവരും പാപികളാണ്  ആയിശ(റ) നിവേദനം: നബി(സ) ഒരു യഹൂദി സ്ത്രീയുടെ ഖബ്റിന്നരികിലൂടെ നടന്നുപോയി. അവളുടെ കുടുംബങ്ങള്‍ അവളെ ചൊല്ലി കരയുന്നുണ്ടായിരുന്നു. നബി(സ) അരുളി: അവര്‍ അവളെച്ചൊല്ലി കരയുന്നു. അവളാകട്ടെ ഖബറില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. (ബുഖാരി. 2. 23. 376) 
      മണവാട്ടിക്ക് കിട്ടിയ ഹദീസ്  മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുമെങ്കില്‍ മരണപ്പെട്ട വ്യക്തി ചെയ്യാത്ത കുറ്റത്തിനല്ലേ ശിക്ഷ അനുഭവിക്കുന്നത്? എങ്കില്‍ ആദം ചെയ്ത പാപത്തിന്‍റെ കറ (ആദിപാപം) എല്ലാവരിലേക്കും തെറിക്കില്ലേ? 
      ഇല്ലാ എന്നാണ്  വിശുദ്ധ ഖുറാനും ഹദീസും പറയുന്നത്. 
      അബ്ദുല്ല(റ) നിവേദനം: മക്കയില്‍ വെച്ച് ഉസ്മാന്‍ (റ)ന്‍റെ ഒരു പുത്രി മരണപ്പെട്ടു. അപ്പോള്‍ അവളെ ദര്‍ശിക്കുവാന്‍ ഞങ്ങള്‍ പുറപ്പെട്ടു. ഇബ്നുഉമര്‍ ഇബ്നുഅബ്ബാസ്(റ) എന്നിവരും അവിടെ ഹാജരായി. ഞാന്‍ അവരുടെ ഇടയില്‍ ഇരിക്കുകയായിരുന്നു. ഇബ്നുഉമര്‍ (റ) അംറ്ബനു ഉസ്മാനോട് പറഞ്ഞു. ഉറക്കെ കരയുന്നതിനെ നീ വിരോധിക്കുന്നില്ലേ? നിശ്ചയം നബി(സ) ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. മയ്യിത്തിന്‍റെ ബന്ധുക്കള്‍ ഉറക്കെ കരഞ്ഞാല്‍ മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) വും ഇപ്രകാരം പറയാറുണ്ടായിരുന്നു. ഇബ്നുഅബ്ബാസ്(റ) തുടരുന്നു. ഞാന്‍ ഒരിക്കല്‍ ഉമറിന്‍റെ കൂടെ മക്കയില്‍ നിന്നും മടങ്ങുകയായിരുന്നു. അങ്ങനെ ഞങ്ങള്‍ ബൈദാഅ് എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഒരു എലന്തമരത്തിന്‍റെ ചുവട്ടില്‍ ഒരു യാത്രാസംഘം ഇരിക്കുന്നത് കണ്ടു. ഉമര്‍ (റ) പറഞ്ഞു. നീ ചെന്ന് ആ യാത്രാസംഘം ഏതാണെന്ന് നോക്കുക. അങ്ങനെ ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ സുഹബ്(റ) ആയിരുന്നു അത്. വിവരം ഞാന്‍ ഉമറിനോട് പറഞ്ഞു. അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരിക എന്ന് ഉമര്‍ (റ) എന്നോട് വീണ്ടും നിര്‍ദ്ദേശിച്ചു. ഞാന്‍ സുഹൈബി(റ)ന്‍റെ അടുത്ത് ചെന്ന് പറഞ്ഞു. നിങ്ങള്‍ പുറപ്പെട്ടു അമീറുല്‍മുഅ്മീനിനെ കാണുക. ഉമര്‍ (റ) വിപത്തു ബാധിച്ച സന്ദര്‍ഭത്തില്‍ സുഹൈബ്(റ) കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് പ്രവേശിച്ചു. എന്‍റെ സ്നേഹിതാ! എന്‍റെ സുഹൃത്തേ! എന്ന് അദ്ദേഹം നിലവിളിക്കുന്നുണ്ട്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: സുഹൈബ്! താങ്കള്‍ എന്‍റെ പേരില്‍ കരയുകയാണോ? നബി(സ) പറയുകയുണ്ടായി. തീര്‍ച്ചയായും മയ്യിത്തിന്‍റെ ബന്ധുക്കളുടെ ചില കരച്ചില്‍ കാരണം മയ്യിത്ത് ശിക്ഷിക്കപ്പെടുന്നതാണ്!. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഉമര്‍ (റ) മരണപ്പെട്ടപ്പോള്‍ ഈ ഹദീസ് ഞാന്‍ ആയിശ(റ) യോട് പറഞ്ഞു. അപ്പോള്‍ ആയിശ(റ) പറഞ്ഞു. ഉമര്‍ (റ) നെ അല്ലാഹു അനുഗ്രഹിക്കട്ടെ. തന്‍റെ പേരില്‍ കുടുംബങ്ങള്‍ കരഞ്ഞതുകൊണ്ട് ഒരു സത്യവിശ്വാസി ശിക്ഷികകപ്പെടുമെന്ന് നബി(സ) ഒരിക്കലും അരുളിയിട്ടേയില്ല. തന്‍റെ കുടുംബങ്ങള്‍ തന്‍റെ പേരില്‍ കരയുക മൂലം സത്യനിഷേധിക്ക് അല്ലാഹു ശിക്ഷ വര്‍ദ്ധി്പിക്കുമെന്നേ നബി(സ) അരുളിയിട്ടുള്ളു. നിങ്ങള്‍ക്ക് തെളിവായി ഭാരം വഹിക്കുന്ന ഒരാത്മാവും മറ്റൊരാത്മാവിന്‍റെ ഭാരം വഹിക്കുകയില്ല എന്ന ഖുര്‍ആന്‍ വാചകം മതിയല്ലോ എന്ന് അവര്‍ പറഞ്ഞു. ഇബ്നു അബ്ബാസ്(റ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു. അല്ലാഹുവാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത്. ഇബ്നു അബീമുൈകത്തു പറയുന്നു. ഇബ്നു ഉമര്‍ (റ) ഒന്നും തന്നെ (ആയിശയെ ണ്ഡച്ചുകൊണ്ട്) പറയുകയുണ്ടായില്ല. (ബുഖാരി. 2. 23. 
      മുസ്ല്ലിമില്‍ കാണാം  “നിവേതകന്‍ പറഞ്ഞു;ഉമര്‍ (റ)വും അബ്ദുല്ലാഹിബിനു ഉമര്‍(റ) വും പറഞ്ഞകാര്യം ആയിഷ (റ) അറിഞ്ഞപോള്‍ അവര്‍ പറഞ്ഞു; നിങ്ങള്‍ എന്നോട് പറഞ്ഞ ഈ രണ്ടു പേരും തികഞ്ഞ സത്യസന്ധരാണ്. പക്ഷെ കേള്‍വിക്ക് തെറ്റുപറ്റുമല്ലോ?”
      “പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാള്‍ തന്‍റെ ചുമട് താങ്ങുവാന്‍ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതില്‍ നിന്ന് ഒട്ടും തന്നെ ഏറ്റെടുക്കപ്പെടുകയുമില്ല. (വിളിക്കുന്നത്‌) അടുത്ത ബന്ധുവിനെയാണെങ്കില്‍ പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തില്‍ തന്നെ ഭയപ്പെടുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമേ നിന്‍റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തന്‍റെ സ്വന്തം നന്‍മക്കായി തന്നെയാണ് അവന്‍ വിശുദ്ധി പാലിക്കുന്നത.് അല്ലാഹുവിങ്കലേക്കാണ് മടക്കം.” വിശുദ്ധ ഖുറാന്‍;35/18. 
         

    • sathyasnehi
      10 January, 2014, 20:17

      മീരാനെ,

      താങ്കള്‍ക്കുള്ള മറുപടി ഇവിടെയുണ്ട്, വായിച്ചു നോക്കിയാലും” http://www.sathyamargam.org/?p=872

    • ASAD
      23 December, 2013, 6:19

      Dear Brother
      First of all please get a clear picture about Hadees. There are so many factors to be considered to take a Hadees. The above discussed Hadeeses are write but the very last one reported from Prophet (piece be upon him) is given below
      وأجابوا عن حديث الوضوء مما مست النار بجوابين : أحدهما أنه منسوخ بحديث جابر – رضي الله عنه – قال : كان آخر الأمرين من رسول الله – صلى الله عليه وسلم – ترك الوضوء مما مست النار ، وهو حديث صحيح رواه أبو داود والنسائي وغيرهما من أهل السنن بأسانيدهم الصحيحة ، والجواب الثاني أن المراد بالوضوء غسل الفم والكفين ، ثم إن هذا الخلاف الذي حكيناه كان في الصدر الأول ، ثم أجمع العلماء بعد ذلك على أنه لا يجب الوضوء بأكل ما مسته النار . والله أعلم .

      ജാബിര്‍(റ) വിന്‍റെ ഹദീസായ നബി(സ) യില്‍നിന്നുള്ള രണ്ട് ക ല്‍പനകളില്‍ അവസാനത്തേത് “അഗ്നി സ്പര്‍ശിച്ചത് കാരണം വു ദൂ ചെയ്യേണ്ടതില്ല” എന്ന ഹദീസിലൂടെ വുദൂ ചെയ്യണമെന്ന ഹദീ സ് ദുര്‍ഭലമാക്ക (نسخ ) പ്പെട്ടിരിക്കുന്നു.

    Leave a Comment