About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (6)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 3)

  മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 3)

  അനില്‍കുമാര്‍ വി അയ്യപ്പന്‍

  (ക്രൈസ്തവ വിശ്വാസ പ്രമാണമായ ബൈബിളിനും വിശുദ്ധ അപ്പോ സ്തലനായ പൗലോസിനും എതിരെ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ആക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശ്രീ. മുഹ മ്മദ്‌ ഈസാ, മറ്റൊരു ദാവാ പ്രവര്‍ത്തകനായ ശ്രീ. എം.എം. അക്ബറി ന്‍റെ  സ്നേഹസംവാദം മാസികയില്‍ എഴുതിയിരിക്കുന്ന ബൈബിള്‍ സ്റ്റഡി എന്ന ലേബലിലുള്ള കുറിപ്പുകള്‍ക്ക് മറുപടി കൊടുക്കണം എന്ന് പല ക്രൈസ്തവ സ്നേഹിതരും ആവശ്യപ്പെട്ടതിന്‍ പ്രകാരം ആ മാസി കയുടെ വിവിധ ലക്കങ്ങളില്‍ വന്നിരിക്കുന്ന മുഹമ്മദ്‌ ഈസായുടെ ലേഖനങ്ങളെ വിശുദ്ധ ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുവാന്‍ ആഗ്രഹിക്കുകയാണ്. ആദ്യം, ‘ഇസ്ലാം വിമര്‍ശനം: മിഷന റി ആരോപണങ്ങള്‍ക്ക് ബൈബിള്‍ മാപ്പ് നല്‍കുമോ?’ എന്ന അദ്ദേഹ ത്തിന്‍റെ ലേഖനം നിരൂപണം ചെയ്യുന്നു:

   

  ശ്രീ. മുഹമ്മദ്‌ ഈസാ എഴുതുന്നു:

   

  ബഹുഭാര്യത്വം, അടിമസ്ത്രീകള്‍, സ്വര്‍ഗത്തിലെ ഹൂറികള്‍…

   

  സമ്പൂര്‍ണവിജയം ഉറപ്പിച്ചാണ് ഇസ്ലാമിക വിമര്‍ശകര്‍ ഈ വിഷയത്തി ലേക്ക് കടക്കുന്നത്. അല്ലാഹുവിന്റെ പരിശുദ്ധിയെയും, ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും, പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെ യും, പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ ഈ ഒറ്റ വിഷയത്തില്‍ മുക്കിക്കളയാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ യേശുക്രിസ്തുവിന്റെ ധാര്‍മികതയുടെ അളവുകോല്‍ ഉപയോ ഗിച്ചുകൊണ്ട് മുഹമ്മദ് ൃയെ വിലയിരുത്തിയാല്‍ ഇസ്ലാം തകര്‍ന്നു പോകുമോ അതോ, ഉയര്‍ന്നു തിളങ്ങുമോ എന്ന് പ്രമാണബദ്ധമായി നമുക്ക് പരിശോധിക്കാം.

   

  നമുക്ക്‌ ശീ. മുഹമ്മദ്‌ ഈസാ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ അക്ഷരംപ്രതി വിശകലനം ചെയ്യാം. ഈ വിഷയത്തില്‍ മാത്രമല്ല, ഇസ്ലാമുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സമ്പൂര്‍ണ്ണ വിജയം ഉറപ്പിച്ചു തന്നെയാണ് ഞങ്ങള്‍ സംസാരിക്കാന്‍ നില്‍ക്കുന്നത്. കാരണം, മുസ്ലീങ്ങളുടെ കൈവശം ഇല്ലാത്ത ഒരു സംഗതി ഞങ്ങളുടെ കൈവശമുണ്ട്, മാറ്റമില്ലാത്ത ദൈവത്തിന്‍റെ തിരുവചനം. അത് മാത്രമേ ലോകത്ത് ആത്യന്തിക സത്യമായി നിലകൊള്ളുന്നുള്ളൂ. മറ്റുള്ള എല്ലാ സത്യങ്ങളും ആപേക്ഷികമാണ്. കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞു: “സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ, നിന്‍റെ വചനം സത്യം ആകുന്നു” (യോഹ.17:17) അതിനു മുന്‍പ്‌ കര്‍ത്താവ് ഇപ്രകാരം കൂടി പറഞ്ഞിരു ന്നു: “നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു” (യോഹ.17:8,14) കര്‍ത്താവ്‌ ഞങ്ങള്‍ക്ക്‌ നല്‍കിയിരിക്കുന്ന മാറ്റമില്ലാത്ത ദൈവത്തിന്‍റെ വചനം ഞങ്ങളുടെ കൈവശം ഇരിക്കുന്ന കാലത്തോളം ലോകത്തെ ഏതു മതത്തിന്‍റെ തത്വസംഹിതകള്‍ക്കെതിരെയും ഞങ്ങ ള്‍ പോരാടാന്‍ നില്‍ക്കുന്നത് പരിപൂര്‍ണ്ണ വിജയം പ്രാപിച്ചുതന്നെയാ ണ്. കാരണം ലോകത്തെ ജയിച്ച കര്‍ത്താവ് ഞങ്ങളോടൊപ്പം ഉണ്ട്, അവന്‍ ഞങ്ങള്‍ക്ക് വേണ്ടി സമാപ്തി വരുത്തും എന്നുള്ള അവന്‍റെ വാഗ്ദത്തത്തില്‍ ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

  അല്ലാഹുവിന്റെ പരിശുദ്ധിയെയും, ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും, പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും, പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ ഈ ഒറ്റ വിഷയത്തില്‍ മുക്കിക്കളയാമെന്നാണ് ഇവര്‍ ചിന്തിക്കുന്നത്. അതിനാല്‍ തന്നെ യേശുക്രിസ്തുവിന്റെ ധാര്‍മികതയുടെ അളവുകോല്‍ ഉപയോഗിച്ചുകൊണ്ട് മുഹമ്മദ് ൃയെ വിലയിരുത്തിയാല്‍ ഇസ്ലാം തകര്‍ന്നുപോകുമോ അതോ, ഉയര്‍ന്നു തിളങ്ങുമോ എന്ന് പ്രമാണബദ്ധമായി നമുക്ക് പരിശോധിക്കാം.

   

  യേശുക്രിസ്തുവിന്‍റെ ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ചുകൊണ്ട് മുഹമ്മദിനെ വിലയിരുത്താന്‍ മാത്രം ചങ്കൂറ്റം ഒരാള്‍ക്കുണ്ടാകണമെ ങ്കില്‍ അതിനു രണ്ടേരണ്ടു കാരണങ്ങള്‍ മാത്രമേയുള്ളൂ.

   

  1. അറിവില്ലായ്മ
  2. മനോവിഭ്രാന്തി

   

  ശ്രീ.മുഹമ്മദ്‌ ഈസായെ കൊണ്ട് ഇങ്ങനെ ഒരുപ്രസ്താവന നടത്താന്‍ ഇടയാക്കിയത് ഇതില്‍ ഏതു കാരണമാണ് എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ. ആദ്യത്തെ കാരണമാണ് അദ്ദേഹത്തിനുള്ളതെങ്കില്‍ അതു മാറ്റി ത്തരാന്‍ ഞങ്ങള്‍ ഒരുക്കമാണ്. അദ്ദേഹം സ്വസ്ഥമായ മനസ്സോടെ ഈ ലേഖനം വായിക്കണം എന്ന് മാത്രം.

   

  ലോകത്തെ സകല മനുഷ്യരും ഒരുപോലെ അംഗീകരിക്കുന്ന വ്യക്തി പ്രഭാവമാണ് യേശുക്രിസ്തുവിന്‍റേത്. അനന്തതയില്‍ നിന്ന് അവനിയില്‍ അവതരിച്ച അനന്യവ്യക്തിത്വമാണ് അനുപമനായ യേശുക്രിസ്തു. അവനൊപ്പം പറയാനൊരാളുമില്ല, ഇത:പര്യന്തമുള്ള മനുഷ്യവര്‍ഗ്ഗത്തി ന്‍റെ ചരിത്രത്തില്‍ . അവനെപ്പോലെ ആര്‍ദ്രഹൃദയനായിട്ടുള്ളവന്‍, അവനെപ്പോലെ അധര്‍മ്മത്തിനെതിരെ പ്രതികരിച്ചവന്‍, അവനെപ്പോലെ പാപത്തെ വെറുത്തവന്‍, അവനെപ്പോലെ പാപികളെ സ്നേഹിച്ചവന്‍, അവനെപ്പോലെ കരുണാമയന്‍, അവനെപ്പോലെ സ്നേഹനിധി, അവനെപ്പോലെ നീതിക്കും ന്യായത്തിനും വേണ്ടി സംസാരിച്ചവന്‍, അവനെപ്പോലെ ദൈവിക സ്വഭാവങ്ങള്‍ വെളിപ്പെടുത്തിയവന്‍, അവനെപ്പോലെ പാപരഹിതന്‍, അവനെപ്പോലെ നിര്‍മ്മലന്‍, അവനെപ്പോലെ നിര്‍ദോഷന്‍, അവനെപ്പോലെ നിഷ്കളങ്കന്‍, അവനെപ്പോലെ പാപികളോടു വേര്‍പെട്ടവന്‍, അവനെപ്പോലെ പാപികള്‍ക്കു വേണ്ടി മരിച്ചവന്‍, അവനെപ്പോലെ മരണത്തെ ജയിച്ചു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റവന്‍, അവനെപ്പോലെ സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി പോയവന്‍, അവനെപ്പോലെ പിതാവിന്‍റെ സന്നിധിയില്‍ പക്ഷവാദം ചെയ്യുന്നവന്‍, നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ക്കാനായി ഞാന്‍ വീണ്ടും വരും എന്നരുളിച്ചെയ്ത ഞങ്ങളുടെ അരുമനാഥനെപ്പോലെ വേറെ ആരുണ്ട്‌ ഈ അവനീ മുഖത്ത്? ആരുമില്ല എന്നുള്ളത് ചരിത്രം അടിവരയിട്ടംഗീകരിക്കുന്ന അനശ്വരയാഥാര്‍ത്ഥ്യമാണ്. ചരിത്ര നിഷേധികള്‍ മാത്രമേ അവന് തുല്യനായി വേറെ ആരെങ്കിലും ഉണ്ടെന്നു പറയാന്‍ ധൈര്യപ്പെടു കയുള്ളൂ.

   

  ശ്രീ.മുഹമ്മദ്‌ ഈസാ പറഞ്ഞിരിക്കുന്ന അവകാശവാദങ്ങള്‍ നമുക്കൊന്ന് അക്കമിട്ട്‌ പരിശോധിക്കാം:

  1. അല്ലാഹുവിന്റെ പരിശുദ്ധിയെയും,
  2. ഇസ്ലാമിന്റെ ഏകദൈവാദര്‍ശത്തെയും,
  3. പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും,
  4. പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ

   

  എന്നാണല്ലോ അദ്ദേഹം ലേഖനത്തില്‍ പറഞ്ഞത്.

   

  I. അല്ലാഹുവിന്‍റെ പരിശുദ്ധി എത്രത്തോളം ഉണ്ടെന്നു ഖുര്‍ആനും ഹദീസുകളും മറ്റും ഒരുവട്ടം വായിച്ചു നോക്കിയാല്‍ ആര്‍ക്കും മനസ്സി ലാക്കാവുന്നതേയുള്ളൂ. ഖുര്‍ആനില്‍ അല്ലാഹു കൊടുത്തിരിക്കുന്ന ഒരു കല്പന നോക്കാം:

   

  “നിങ്ങളുടെ മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാര്‍, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാര്‍, നിങ്ങളുടെ ഭാര്യാ മാതാക്കള്‍ എന്നിവര്‍ (അവരെ വിവാഹം ചെയ്യല്‍ ) നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്ത്‌ പുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു). ഇനി നിങ്ങള്‍ അവരുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പെട്ടിട്ടില്ലെങ്കില്‍ (അവരുടെ മക്കളെ വേള്‍ക്കുന്നതില്‍ ) നിങ്ങള്‍ക്കു കുറ്റമില്ല. നിങ്ങളുടെ മുതുകില്‍ നിന്ന്‌ പിറന്ന പുത്രന്‍മാരുടെ ഭാര്യമാരും (നിങ്ങള്‍ക്ക്‌ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) രണ്ടുസഹോദരിമാരെ ഒന്നിച്ച്‌ ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു.) മുമ്പ്‌ ചെയ്ത്‌ പോയതൊഴികെ. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (സൂറാ.4:23)

   

  ഈ കല്പനയില്‍ അല്ലാഹു പറയുന്നത് ‘നിങ്ങളുടെ ഭാര്യമാരുമായി നിങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍ അവരുടെ മക്കളുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല’ എന്നാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു ഒരു ചര്‍ച്ച അവരുടെ വെബ്സൈറ്റില്‍ നടന്നപ്പോള്‍ ശ്രീ. മുഹമ്മദ്‌ ഈസാ എതിരാളികളോട് പറഞ്ഞത് ‘വിവാഹം കഴിച്ച സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പേ വിവാഹമോചനം നേടിയാല്‍ ആ സ്ത്രീകളു ടെ മക്കളെ വിവാഹം കഴിച്ചാല്‍ കുറ്റമില്ല’ എന്നാണെന്നാണ്. ഈ വ്യാഖ്യാനത്തിനു എന്ത് തെളിവാണുള്ളത്, ഹദീസില്‍ എവിടെയെങ്കിലും ഇങ്ങനെയൊരു വ്യാഖ്യാനം നിങ്ങളുടെ പ്രവാചകനായ മുഹമ്മദ്‌ നല്‍കിയിട്ടുണ്ടോ എന്ന് എതിരാളികള്‍ ചോദിച്ചപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ആര്‍ക്കും മറുപടിയില്ലായിരുന്നു. വാസ്തവത്തില്‍ അല്ലാഹു ഇവിടെ പറഞ്ഞിരിക്കുന്നത് ‘നിങ്ങളുടെ മുന്‍ഭാര്യമാരുമായി നിങ്ങള്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍’ എന്നല്ല, ‘നിങ്ങളുടെ ഭാര്യമാരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടില്ലെങ്കില്‍’ എന്നാണ്. അതിന്‍റെ അര്‍ത്ഥം അവര്‍ വിവാഹമോചനം ചെയ്യപ്പെട്ടവരല്ല, ഇപ്പോഴും ഭാര്യമാരായി ഇരിക്കുന്നവര്‍ തന്നെയാണ് എന്നത്രേ! ഒരു സ്ത്രീയെ വിവാഹം കഴിച്ചു അവളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെയിരുന്നാല്‍ അവളുടെ മക്കളുമായി വേഴ്ചയില്‍ ഏര്‍പ്പെടാം എന്ന് പറയുന്ന അല്ലാഹു ശ്രീ. മുഹമ്മദ്‌ ഈസായുടെ കണ്ണില്‍ പരിശുദ്ധനായിരിക്കും, പക്ഷേ ഞങ്ങളെപ്പോലുള്ളവരുടെ കണ്ണില്‍ ഇങ്ങനെയുള്ള കല്പന നല്‍കിയ ആള്‍ അധമനാണ്.

   

  II. ഇസ്ലാമിന്‍റെ ഏകദൈവാദര്‍ശം. മുന്‍പ്‌ പറഞ്ഞ ചര്‍ച്ച നടന്ന പോസ്റ്റില്‍ ക്രിസ്ത്യാനികളുടെ പക്ഷത്തുനിന്നു മുസ്ലീങ്ങളോട് ചോദിച്ച ചോദ്യമാണ് “എന്താണ് ഏകത്വം? അതിന്‍റെ നിര്‍വചനം പറയുക, പ്രകൃതിയില്‍ നിന്നും ഒരു ഏകത്വത്തിന് ഒരു ഉദാഹരണം നല്‍കുകയും ചെയ്യുക” എന്നുള്ളത്. അതുവരെ ആ ചര്‍ച്ചയില്‍ വളരെ ആക്റ്റീവായി പങ്കെടുത്തു കൊണ്ടിരുന്ന ശ്രീ. മുഹമ്മദ്‌ ഈസാ അടക്കമുള്ള മുസ്ലീങ്ങള്‍ ഒറ്റയടിക്ക്‌ നിശ്ശബ്ദരായി. ഒരാളും അതിനു മറുപടി പറയാന്‍ നിന്നില്ല. ആഴ്ചകള്‍ക്ക് ശേഷം ഒരാള്‍ മറുപടി പറയാന്‍ വന്നപ്പോള്‍ അത് പുലിവാല് പിടിച്ചത് പോലെയുമായി. അദ്ദേഹം പറഞ്ഞ ഏകത്വ ത്തിന്‍റെ അര്‍ത്ഥവും ഉദാഹരണവും എകത്വത്തിനെയല്ല, ബഹുത്വത്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് എകത്വത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ച വ്യക്തി ചൂണ്ടിക്കാട്ടി മറുചോദ്യം ഉന്നയിച്ചപ്പോള്‍ അതിനു മറുപടി പറയാതെ ചോദ്യം ചോദിച്ചയാളെ അപഹസിക്കുകയും തെറി വിളിക്കുകയുമാണ് മുസ്ലീങ്ങള്‍ ചെയ്തത്. പറഞ്ഞു വന്നത്, എന്താണ് ഏകത്വം എന്നുപോലും അറിയാത്തവരാണ് എകത്വത്തെക്കുറിച്ചു വലിയ വായില്‍ സംസാരിക്കാന്‍ നില്‍ക്കുന്നത് എന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കണം എന്നതാണ്. ഈ പ്രപഞ്ചത്തില്‍ നമുക്ക്‌ കാണാന്‍ കഴിയുന്നത് ത്രിയേകത്വത്തിനുള്ള തെളിവുകള്‍ മാത്രമാണ്. ഇവര്‍ പറയുന്ന വിധത്തില്‍ എകത്വത്തിനുള്ള ഒരു തെളിവും നമുക്ക്‌ പ്രപഞ്ചത്തില്‍ കാണാന്‍ കഴിയില്ല. മുസ്ലീങ്ങള്‍ അവകാശപ്പെടുന്ന വിധത്തിലുള്ള ഏകത്വം അല്ലാഹുവിനുണ്ടായിരുന്നെങ്കില്‍ അല്ലാഹു ഒന്നുകില്‍ വ്യക്തിത്വമില്ലാത്ത വ്യക്തിയായിരിക്കണം, അല്ലെങ്കില്‍ വെറും വ്യക്തിത്വം മാത്രമായി രിക്കണം. കാരണം, വ്യക്തിയും വ്യക്തിത്വവും രണ്ടാണ്. രണ്ടുകാര്യങ്ങള്‍ ഒരിടത്ത് സമ്മേളിച്ചു കൊണ്ടുള്ള ഐക്യത്തെയല്ല ഇവര്‍ ഏകത്വം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യക്തിത്വം മാത്രമല്ല, ഗുണങ്ങളും സ്വഭാവങ്ങളും അല്ലഹുവിനുണ്ടാകാന്‍ പാടില്ല. ഇതെല്ലാം ഉണ്ടെങ്കില്‍ ഒരാളില്‍ത്തന്നെ പലവിധ സ്വഭാവഗുണങ്ങള്‍ ഒന്ന് ചേര്‍ന്നുള്ള ഏകത്വമാണ് അഥവാ ബഹുത്വമുള്ള ഏകത്വമാണ്. ഇങ്ങനെയൊരു ഏകത്വത്തെ മുസ്ലീങ്ങള്‍ അംഗീകരിക്കുന്നില്ല. പിതാവും പുത്രനും പരിശുദ്ധാത്മാവും ചേര്‍ന്നുള്ള ബഹുത്വമുള്ള ഏകത്വത്തെ അംഗീകരിക്കാന്‍ കഴി യാത്തവര്‍ക്ക്‌ ഈ ഏകത്വം എങ്ങനെയാണ് അംഗീകരിക്കാന്‍ സാധിക്കുക?

   

  III. പരിശുദ്ധ ഖുര്‍ആന്റെ അമാനുഷികതയെയും

   

  ഖുര്‍ആന്‍ പരിശുദ്ധമാണ് എന്നുള്ള അവകാശവാദം തന്നെ പൊള്ളയാണ്. കാരണം, ഇന്നും ലോകമെമ്പാടും അനേക നിരപരാധികളുടെ രക്തം ദിനേന ഒഴുക്കുന്നതിനു മുസ്ലീം തീവ്രവാദികള്‍ക്ക്‌ ഊര്‍ജ്ജസ്രോതസ്സായി വര്‍ത്തിക്കുന്നത് ഖുര്‍ആനാണ്. യെഹൂദനേയും ക്രിസ്ത്യാനിയേയും ബഹുദൈവാരാധകനെയും മിത്രങ്ങളാക്കി വെക്കരുതെന്നു (സൂറാ. 5:51) അതിന്‍റെ അനുയായികള്‍ക്ക് കല്പന കൊടുത്തിട്ടുള്ള ഖുര്‍ആന്‍, മുഹമ്മദിനെ എതിര്‍ക്കുന്നവരുടെ കയ്യും കാലും എതിര്‍ദിശകളില്‍ നിന്നും മുറിച്ചു കളയണം (സൂറാ.5:33) എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ള ഖുര്‍ആന്‍, അമുസ്ലീങ്ങളുടെ പൌരാവകാശം നിഷേധിച്ചിട്ടുള്ള ഖുര്‍ആ ന്‍, സമൂഹത്തില്‍ അക്രമത്തിന് ബീജാവാപം ചെയ്തിട്ടുള്ള ഖുര്‍ആന്‍ ! ഇതെങ്ങനെ പരിശുദ്ധമാകും? ഈ പുസ്തകം എവിടെയെല്ലാം എത്തിയിട്ടുണ്ടോ, അവിടെയെല്ലാം മനുഷ്യരുടെ സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു അത് അടക്കം ചെയ്തിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാം എത്തിയോ അവിടെയുള്ള മനുഷ്യരുടെ ശാസ്ത്ര ബോധത്തെ അത് നൂറ്റാണ്ടുകളോളം പുറകോട്ടടിച്ചു കളഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാം എത്തിയോ അവിടെയെല്ലാമുള്ള മനുഷ്യരെ ഇസ്ലാം മതം തീര്‍ത്ത അടിമത്തത്തിന്‍റെ കുഴിമാടത്തി ലേക്ക് വലിച്ചിട്ട് ഇത് മൂടിക്കളഞ്ഞിട്ടുണ്ട്‌, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ, അവിടെയുള്ള മനുഷ്യരുടെ യുക്തിബോധത്തെ ഇത് ഇല്ലാതാക്കിയിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള ജനതയുടെ ജനാധിപത്യമോഹത്തെ ഇത് തകര്‍ത്ത് കളഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരെ അന്ധവിശ്വാസത്തിന്‍റെ അടിത്തട്ടിലമര്‍ത്താന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്, ഈ പുസ്തകം എവിടെയെല്ലാമെത്തിയോ അവിടെയുള്ള മനുഷ്യരില്‍ അന്യോന്യം സംശയവും വിദ്വേഷവും ഉളവാക്കുവാന്‍ ഇതിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ഒരു പുസ്തകത്തെ പരിശുദ്ധം എന്ന് വിളിക്കാന്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് കഴിയുകയില്ല.

   

  ഇനി ഇതിന്‍റെ അമാനുഷികതയെ കുറിച്ച് ചിന്തിച്ചാലോ? മാനുഷികമായ നിലയില്‍ പരിഗണിച്ചാല്‍ പോലും ഇതിനേക്കാള്‍ നൂറു മടങ്ങ്‌ ഭേദമുള്ള പുസ്തകങ്ങള്‍ ഇന്ന് ലോകത്തില്‍ കാണാന്‍ കഴിയും. പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനും മുന്‍പേ അല്ലാഹു സ്വര്‍ണ്ണ ഫലകത്തില്‍ (ളൌഫുല്‍ മഹ്ഫൂസ്‌ ) രേഖപ്പെടുത്തി വെച്ചിരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ ആന്‍ എന്ന് അതിന്‍റെ അനുയായികള്‍ അന്ധമായി വിശ്വസിക്കുന്നുണ്ടെങ്കിലും ഖുര്‍ആന്‍റെ ഉള്ളടക്കം പരിശോധിച്ചാല്‍ അതില്‍ മനുഷ്യരുടെയും മറ്റും വാക്കുകളാണ് കൂടുതലും കാണുന്നത് എന്ന് മാത്രമല്ല, അതിന്‍റെ ആകെത്തുക ശരാശരിയിലും താഴെയാണ്. ചില കാര്യങ്ങള്‍ പരിശോധിക്കാം:

   

  സൂറാ.18:83-86. സൂര്യന്‍ അസ്തമിക്കുന്നത് ചെളിവെള്ളത്തില്‍

   

  സൂറാ.31:10; 16:15; 21:31. ഭൂമി നിശ്ചലമാണെന്നു മാത്രമല്ല, ഭൂമി കുലുങ്ങിപ്പോകാതിരിക്കാന്‍ അതില്‍ കനത്ത പര്‍വ്വതങ്ങളെ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു.

   

  സൂറാ.67:5; 37:6-10; 15:16-18. നക്ഷത്രങ്ങള്‍ പിശാചുക്കളെ എറിയാനുള്ളവയാണ്.

   

  സൂറാ.36:39,40. ചന്ദ്രന്‍ ഈത്തപ്പഴക്കുലയുടെ വളഞ്ഞ തണ്ട് പോലെയാണ്

   

  സൂറാ.28:8,38; 40:36. ഹാമാന്‍ ഫറവോയുടെ മന്ത്രിയാകുന്നു

   

  സൂറാ.29:39; 40:23-25. ഹാമാനും ഖാറൂനും (ഖാറൂന്‍ ഒരു സാങ്കല്പിക സൃഷ്ടി മാത്രമാകുന്നു, ഇങ്ങനെയൊരാള്‍ ചരിത്രത്തില്‍ ജീവിച്ചിരുന്നിട്ടില്ല) ഈജിപ്തുകാരായിരുന്നു.

   

  സൂറാ.11:42,43. നോഹയുടെ മകന്‍ മുങ്ങി മരിക്കുന്നു

   

  സൂറാ.2:125-127. അബ്രഹാം അറേബ്യയിലെ (വിഗ്രഹാരാധനയുടെ കേന്ദ്രമായ) കഅബ പണിതു (അബ്രഹാം അറേബ്യയില്‍ പോയിട്ട് പോലുമില്ല)

   

  സൂറാ.9:29,41,73,111; 47:4-6,35; 2:216,224:8:12,13,39,60,67; 3:121; അമുസ്ലീങ്ങള്‍ക്കെതിരെ യുദ്ധം ചെയ്തു അവരെ മുസ്ലീങ്ങളാക്കുവാനോ അതല്ലെങ്കില്‍ കൊന്നു കളയുവാനോ ആവശ്യപ്പെടുന്നു

   

  സൂറാ.2:194. പകരത്തിനു പകരം ചെയ്യാന്‍ ആവശ്യപ്പെടുന്നു

   

  സൂറാ.4:3. ബഹുഭാര്യാത്വം നിയമവിധേയമാക്കുന്നു

   

  സൂറാ.5:116. വിശുദ്ധ ത്രിത്വത്തില്‍ മറിയവും ഉള്‍പ്പെടുന്നു

   

  സൂറാ.4:171;5:73. ക്രിസ്ത്യാനികള്‍ മൂന്നു ദൈവങ്ങളില്‍ വിശ്വസിക്കുന്നു

   

  സൂറാ.17:16. അല്ലാഹു ജനങ്ങളെക്കൊണ്ട് ധിക്കാരം പ്രവര്‍ത്തിപ്പിക്കുന്നു

   

  സൂറാ.2:30. മാലാഖമാരുടെ അഭിപ്രായം ആരായുന്ന അല്ലാഹു

   

  സൂറാ.2:31-34. മനുഷ്യന് സുജൂദ്‌ ചെയ്യാന്‍ അല്ലാഹു ആവശ്യപ്പെടുന്നു

   

  സൂറാ.5:38. കള്ളന്‍റെ കൈവെട്ടാന്‍ കല്‍പ്പിക്കുന്നു

   

  സൂറാ.4:3;33:50. വെപ്പാട്ടി സമ്പ്രദായം നിയമവിധേയമാക്കുന്നു

   

  സൂറാ.4:89. ഇസ്ലാം മതപരിത്യാഗിയെ വധിക്കല്‍ അനുവദനീയം

   

  സൂറാ.2:282. സ്ത്രീയുടെ സാക്ഷ്യം പുരുഷന്‍റെ സാക്ഷ്യത്തിന്‍റെ പകുതി

   

  സൂറാ.4:11. സ്ത്രീക്ക് പുരുഷന്‍റെ പാതി പിന്തുടര്‍ച്ചാവകാശം

   

  സൂറാ.4:34. അനുസരണക്കേട്‌ കാണിക്കുന്ന ഭാര്യമാരെ കിടപ്പറയില്‍ കെട്ടിയിട്ടടിക്കുക

   

  സൂറാ.8:41. കൊള്ളമുതലിന്‍റെ അഞ്ചിലൊന്ന് മുഹമ്മദിന്

   

  സൂറാ.9:29. മുസ്ലീം രാജ്യങ്ങളില്‍ ജീവിക്കുന്ന അമുസ്ലീങ്ങളില്‍ നിന്നും മതനികുതി വാങ്ങുക

   

  സൂറാ.24:33. അടിമപ്പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു വ്യഭിചാരം ചെയ്യിപ്പിക്കുന്നതില്‍ കുറ്റമില്ല

   

  സൂറാ. 7:148;20:87-95. ജീവനില്ലാത്ത പ്രതിമ മുക്രയിടുന്നു

   

  സൂറാ.16:68,69. പഴങ്ങളുടെ സത്ത് വലിച്ചെടുത്തിട്ടാണ് തേനീച്ച തേന്‍ ഉണ്ടാക്കുന്നത്‌. (പൂവുകളില്‍ നിന്നുമാണ് അല്ലാതെ പഴങ്ങളില്‍ നിന്നല്ല തേനീച്ച തേന്‍ സംഭരിക്കുന്നത്)

   

  സൂറാ.4:154; 7:171. പര്‍വ്വതങ്ങളെ ഇളക്കിയെടുത്ത് കുട പോലെ പിടിച്ചു

   

  സൂറാ.34:10,11. ഇരുമ്പ് മെഴുക് പരുവത്തില്‍

   

  സൂറാ.105:1-5. ആകാശത്തിലെ പറവകള്‍ കല്ലുപയോഗിച്ചു യുദ്ധം ചെയ്യുന്നു

   

  സൂറാ.13:13. ഇടിമിന്നലും ഒരു മലക്ക്‌ (മാലാഖ) ആകുന്നു

   

  സൂറാ.33:37,38. വളര്‍ത്തു മകന്‍റെ ഭാര്യയെ വിവാഹം കഴിക്കാന്‍ അനുവാദം നല്‍കുന്നു

   

  ഇനിയും വളരെയധികം കാര്യങ്ങള്‍ ഖുര്‍ആനെക്കുറിച്ച് പറയാനുണ്ടെങ്കിലും വിസ്തരഭയത്താല്‍ ഞാന്‍ നീട്ടുന്നില്ല. എന്നാല്‍ ഇങ്ങനെയുള്ള ഒരു പുസ്തകം അമാനുഷികമാണ് എന്ന് പറഞ്ഞാല്‍ പറഞ്ഞവന്‍റെ ബുദ്ധിക്ക് എന്തോ കേടു സംഭവിച്ചിരിക്കുന്നു എന്നേ കേട്ടവര്‍ ധരിക്കുകയുള്ളൂ എന്ന് മാത്രം പറഞ്ഞു ഈ ഭാഗം വിടുന്നു

   

  IV. പ്രവാചകന്‍ മുഹമ്മദ് ൃയുടെ മഹത്വത്തെയുമൊക്കെ

   

  ഇതിനേക്കാള്‍ വലിയ തമാശ ഒരാള്‍ക്കും പറയാന്‍ കഴിയില്ല എന്ന് മുഹമ്മദിന്‍റെ ജീവചരിത്രം സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും തഫ്സീറുകളില്‍ നിന്നും വായിച്ചു മനസ്സിലാക്കിയിട്ടുള്ള ഏതൊരാളും ഉറപ്പിച്ചു പറയും. എന്ത് മഹത്വമാണ് മുഹമ്മദിന് ഉണ്ടായിരുന്നത്? മലക്കിനെ കാണുന്നതിനു മുന്‍പുള്ള കാലത്ത് വിഗ്രഹാരാധിയായി നടന്നതോ? മലക്കിനെ കണ്ടു കഴിഞ്ഞതിനു ശേഷവും കറുത്ത കല്ലിനെ ചുംബിച്ചു നടന്നതോ, അതോ  തന്നെക്കാള്‍ 15 വയസ്സ് കൂടുതലുണ്ടായിരുന്ന ധനികയായ ആദ്യഭാര്യയുടെ മരണം വരെ തന്‍റെ ഉള്ളിലെ കാമാമോഹങ്ങള്‍ അടക്കിവെച്ചു അവരുടെ മരണം കഴിഞ്ഞതിനു ശേഷം അതെല്ലാം ഒന്നൊന്നായി പുറത്തെടുത്തതോ? 51 വയസ്സുള്ളവനായിരിക്കേ ആറു വയസ്സുള്ള പിഞ്ചു ബാലികയെ വിവാഹം കഴിച്ചു അവള്‍ക്കു ഒമ്പത് വയസ്സും തനിക്ക്‌ അമ്പത്തിനാല് വയസ്സും ഉള്ളപ്പോള്‍ അവളുമായി ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതോ? താന്‍ ദത്തെടുത്തു വളര്‍ത്തിയ മകന്‍റെ ഭാര്യയോട് അഭിനിവേശം തോന്നിയപ്പോള്‍ ദത്തുപുത്രനെക്കൊണ്ട് അവളെ വിവാഹമോചനം ചെയ്യിച്ചു പിന്നെ അവളെ തന്‍റെ ഭാര്യയാക്കിയതോ? അതോ മുഹമ്മദ്‌ മദീനയില്‍ എത്തുന്നതിനു മുന്‍പേ അവിടെ സമാധാനത്തില്‍ കഴിഞ്ഞിരുന്ന യഹൂദന്മാരെയും മദീനാ നിവാസികളെയും തമ്മില്‍ ശത്രുക്കളാക്കിച്ചു അവിടെയുള്ള യഹൂദന്മാരെ ആക്രമിച്ചു കൊള്ളയടിച്ചു കൊന്നു മുടിച്ചതോ? ഖൈബറിലെ യഹൂദന്മാരെ ആക്രമിച്ചു അവരുടെ വസ്തുവകകള്‍ പിടിച്ചെടുത്തു സ്ത്രീകളേയും കുട്ടികളേയും അടിമകളാക്കി പിടിച്ചു ഭര്‍ത്താക്കന്മാരും പിതാക്കന്മാരും സഹോദരന്മാരും ബന്ധുജനങ്ങളും നഷ്ടപ്പെട്ട അന്ന് തന്നെ ആ സ്ത്രീകളെ ഇസ്ലാമിക സൈന്യത്തിനും തനിക്കും കാമശമനത്തിനായി ഉപയോഗിച്ചതോ? ബനുഖുറയ്ദയിലെ യഹൂദന്മാരിലെ 15 വയസ്സിനു മുകളില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും കൊന്നൊടുക്കി അവരുടെ സ്ത്രീകളേയും കുട്ടികളേയും അടിമകളായി പിടിച്ചെടുത്തതോ? ക്രിസ്ത്യാനികളേയും യെഹൂദന്മാരെയും അറേബ്യന്‍ ഉപദ്വീപില്‍ നിന്നും നാടുകടത്തും എന്ന് പ്രതിജ്ഞയെടുത്തതോ? ബഹുദൈവാരാധകരെ കൊന്നൊടുക്കി തന്‍റെ മതം പ്രചരിപ്പിച്ചതോ? അതോ പ്രവാചകത്വത്തിനുള്ള യാതൊരു തെളിവും ഹാജരാക്കാതെ താന്‍ അല്ലാഹുവിന്‍റെ പ്രവാചകനാണ് എന്ന് വമ്പ് പറഞ്ഞതോ? സത്യദൈവം തന്‍റെ വചനമായ ബൈബിളില്‍ കൂടി നല്‍കിയിരിക്കുന്ന കല്പനകളെയും രക്ഷാ സന്ദേശത്തെയും അതി നിന്ദ്യമായ വിധത്തില്‍ നിഷേധിച്ചു കളഞ്ഞതോ? ഇതില്‍ ഏതു കാര്യം കൊണ്ടാണ് മുഹമ്മദ്‌ മഹത്വമുള്ളവനായി തീര്‍ന്നത് എന്ന് കൂടി ശ്രീ.മുഹമ്മദ്‌ ഈസാ വ്യക്തമാക്കേണ്ടതുണ്ട്. (തുടരും…)

  ഷെയര്‍ ചെയ്യൂ...Share on Facebook812Share on Google+0Tweet about this on TwitterShare on LinkedIn0

  2 Comments on “മുഹമ്മദ്‌ ഈസായുടെ ബൈബിള്‍ സ്റ്റഡിക്ക് മറുപടി-(ഭാഗം 3)”

  • Manoj varghese
   9 December, 2014, 16:04

   Great work, God bless you

  • Remya Raveendran
   9 February, 2015, 14:15

   weldon ma bro. 

  Leave a Comment