About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-1)

    അനില്‍ കുമാര്‍ വി. അയ്യപ്പന്‍

    ഏതൊരു മതത്തെക്കുറിച്ച് പഠിക്കുമ്പോഴും അതിന്‍റെ ചരിത്രം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ ചരിത്രം രചിക്കുന്നത് എപ്പോഴും വിജയികളായിരിക്കും. അടിമകളായിപ്പോകുന്നവര്‍ക്കും തോറ്റവര്‍ക്കും എഴുതി വെക്കാനുള്ളതല്ലല്ലോ ചരിത്രം. തങ്ങളുടെ തോല്‍വി വരുംതലമുറ അറിയരുത് എന്ന ആഗ്രഹവും തോറ്റവര്‍ ചരിത്രം എഴുതി വെക്കാതിരുന്നതിനു പിന്നിലുണ്ടാകും. (ഇതിനൊരപവാദം യെഹൂദന്മാരാണ്. തങ്ങളുടെ വിജയവും പരാജയവും അവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.) ഇസ്ലാമിന്‍റെ ആദ്യകാല ചരിത്രം രേഖപ്പെടുത്തി വെച്ചിട്ടുള്ളവര്‍ മുഴുവന്‍ മുസ്ലീങ്ങളാണ്, അതും അറബി മുസ്ലീങ്ങള്‍. സ്വാഭാവികമായും അവര്‍ രചിച്ചിട്ടുള്ള ചരിത്രത്തില്‍ പച്ചനിറം കൂടുതല്‍ കലര്‍ന്നിരിക്കുന്നു എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ആദിമകാല മുസ്ലീം സമൂഹത്തേയും ഇസ്ലാമിക പൂര്‍വ്വ അറേബ്യന്‍ ഗോത്ര സംസ്കൃതിയേയും കുറിച്ചറിയാന്‍ ഈ പച്ചനിറം കലര്‍ന്ന ചരിത്ര രേഖകളേ ഇന്ന് പരിഷ്കൃത ലോകത്തിനു മുന്‍പാകേയുള്ളൂ. അന്നത്തെ ഇസ്ലാമിന്‍റെ എതിരാളികള്‍ക്ക്‌ പറയാനുണ്ടായിരുന്നതും ഈ മുസ്ലീം ചരിത്രകാരന്മാരില്‍ നിന്ന് തന്നെ മനസ്സിലാക്കേണ്ട ദുര്യോഗമാണ് നമുക്കുള്ളത്. വിജയവും തത്ഫലമായി ലഭിക്കുന്ന അധികാരവും മത്തുപിടിപ്പിച്ചിട്ടുള്ള ഒരുകൂട്ടം ആളുകള്‍ അടയാളപ്പെടുത്തി വെച്ചിട്ടുള്ള തങ്ങളുടെ ചരിത്രത്തില്‍, പൊങ്ങച്ചവും അഹന്തയും ആത്മപ്രശംസയും ഓക്കാനമുണ്ടാകും വിധം അധികമായിട്ടുണ്ടാകും.  തികഞ്ഞ പക്ഷപാതപരമായ ഈ ചരിത്ര രേഖകളില്‍ നിന്ന് നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന്‍ സത്യം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരും.

    ഖുര്‍ആന്‍ വായിച്ചിട്ട് ഒരാള്‍ക്കും മുഹമ്മദിനെപ്പറ്റിയോ ആദ്യകാല മുസ്ലീങ്ങളെ പറ്റിയോ വലുതായിട്ടൊന്നും മനസ്സിലാക്കാന്‍ സാധ്യമല്ല. ‘മുഹമ്മദ്‌’ എന്ന പദം തന്നെ അഞ്ചു പ്രാവശ്യത്തില്‍ താഴെ മാത്രമേ ഖുര്‍ആനില്‍ കാണാന്‍ കഴിയുന്നുള്ളൂ. അധികവും ‘റസൂല്‍’ (ദൂതന്‍), ‘നബി’ (പ്രവാചകന്‍) എന്നൊക്കെയാണ് അതില്‍ മുഹമ്മദിനെപ്പറ്റി പറഞ്ഞിരിക്കുന്നത്.  സ്വാഭാവികമായും മുഹമ്മദിനേയും അനുയായികളേയും കുറിച്ചറിയാന്‍ നാം ഖുര്‍ആന് പുറത്തുള്ള സ്രോതസ്സുകളെ ആശ്രയിക്കേണ്ടി വരുന്നു. സാധാരണയായി ഹദീസുകള്‍ എന്നറിയപ്പെടുന്ന വിവര സ്രോതസ്സുകളാണ് ഇവരെക്കുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഉപയോഗിക്കുന്നത്. ‘മുഹമ്മദ്‌ ജീവിച്ചിരുന്ന കാലത്ത് ചെയ്തതും പറഞ്ഞതുമായ കാര്യങ്ങള്‍’ എന്നതാണ് ഹദീസ്‌ എന്നതുകൊണ്ട് പൊതുവേ വ്യവഹരിക്കപ്പെടുന്നത്. മുഹമ്മദിന് ശേഷം രണ്ടര മൂന്നു നൂറ്റാണ്ടു കാലത്തോളം ഇവ വാമൊഴി പാരമ്പര്യങ്ങള്‍ (Oral Tradition) ആയാണ് നിലനിന്നത്.മറ്റേതൊരു വാമൊഴി പാരമ്പര്യങ്ങളിലുമെന്നപോലെ ഇവയിലും കെട്ടുകഥകളും ഭാവനകളും ഇടകലര്‍ന്നു വികൃതമാകാന്‍ തുടങ്ങി.

    വ്യാജ ഹദീസുകള്‍ രൂപം കൊള്ളുവാനിടയായ കാരണങ്ങള്‍.

     

    സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടയിരുന്നില്ല. പിന്നീട് സമൂഹം ദുഷിച്ചു തുടങ്ങി. കേള്‍ക്കുന്നതും പറയപ്പെടുന്നതും അപ്പടി വിശ്വസിച്ചു കൂടാത്ത സ്ഥിതിയായി (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 50).

    ഉസ്മാനുബ്നു അഫ്ഫാന്‍റെ ഭരണത്തില്‍ അവസാന കാലത്തും അലിയുടെ ഭരണ കാലത്തും മുസ്ലീം സമൂഹത്തിലുണ്ടായ രാഷ്ട്രീയ ശൈഥില്യം കാരണമായി ജനങ്ങളില്‍ മാത്സര്യബുദ്ധി വളരുകയും അത് വ്യാജ ഹദീസ്‌ നിര്‍മ്മാണത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. കൂടുതലും ശിആ വിഭാഗത്തിലെ തീവ്രവാദികളായിരുന്നു ഈ പ്രവണതക്ക് ആരംഭം കുറിച്ചത്. ഇറാഖായിരുന്നു ശിയാക്കളുടെ അക്കാലത്തെ കേന്ദ്രമെന്നതിനാല്‍ അവിടെ നിന്നാണ് വ്യാജ ഹദീസുകള്‍ പുറത്തിറങ്ങിയിരുന്നത്. പ്രസിദ്ധ ഹദീസ്‌ പണ്ഡിതനും പത്തു സ്വഹാബികളെ നേരില്‍ കാണാനും പഠിക്കാനും സാധിച്ച താബിഉമായ  ഇബ്നു ശിഹാബ്നുസ്സുഹ്രി (മരണം A.D.741) പറയുന്നു: “ഒരു ഹദീസ്‌ ഞങ്ങളുടെ അടുത്തു നിന്ന് പുറത്തു പോകുമ്പോള്‍ (മറ്റൊരാള്‍ക്ക്‌ പഠിപ്പിച്ചു കൊടുക്കുമ്പോള്‍) ഒരു ചാണ്‍ വലുപ്പമേയുണ്ടാകൂ. പിന്നീട് അതേ ഹദീസ്‌ ഞങ്ങളുടെ അടുത്തെത്തുമ്പോള്‍ (ഞങ്ങള്‍ അത് വീണ്ടും കേള്‍ക്കുമ്പോള്‍ ) ഒരു മുഴം നീളമുണ്ടായിരിക്കും.” (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 46,47).

    വേറൊരു കൂട്ടര്‍ വര്‍ഗ്ഗം, ഗോത്രം, ഭാഷ, നേതൃത്വം എന്നിവ നിലനിര്‍ത്താനാണ് ഹദീസ്‌ നിര്‍മ്മാണം നടത്തിയത്. ചില ഉദാഹരണങ്ങള്‍ കാണുക: ‘അല്ലാഹു കോപിഷ്ടനാകുമ്പോള്‍ അറബിയിലും സന്തുഷ്ടനാകുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയിലുമാണ് വഹയ് (വെളിപ്പാടി) നല്‍കുക’. ഇതിനു മറുപടിയായി തിരിച്ചും ഒരു ഹദീസ്‌ മറു കക്ഷിക്കാര്‍ പ്രചരിപ്പിച്ചു. അറബി-പേര്‍ഷ്യന്‍ പക്ഷപാതിത്വമാണ് ഇതിനവരെ പ്രേരിപ്പിച്ചത്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 47,48).

    ഹദീസ്‌ നിര്‍മ്മാണത്തിന് നിമിത്തമായ ഒരു കാര്യം കര്‍മ്മശാസ്ത്രപരമായ തര്‍ക്കങ്ങളാണ്. തങ്ങളുടെ അഭിപ്രായം ശരിയെന്നു സ്ഥാപിക്കുവാന്‍ ആളുകള്‍ നബിയുടെ മേല്‍ വ്യാജം കേട്ടിപ്പറഞ്ഞു. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49).

    തര്‍ക്കത്തില്‍ ജയിക്കാനും സ്വയം പ്രശസ്തി നേടാനും കച്ചവടച്ചരക്ക് വിറ്റഴിക്കാനും ഹദീസ്‌ നിര്‍മ്മാണം നടത്തിയിരുന്നതായി വേറെയും സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 49). ഒരു ഉദാഹരണം കാണുക:

    ഒരിക്കല്‍ അഹമദ്ബ്നു ഹമ്പല്‍, യഹ്യബ്നു മഈന്‍ എന്നീ രണ്ടു പണ്ഡിതന്മാര്‍ റുസ്വാഫയിലെ പള്ളിയില്‍ നമസ്കാരം കഴിഞ്ഞു ഇരിക്കുകയാണ്. അപ്പോള്‍ ഒരു ഉപദേശി വയള് (മതപ്രസംഗം) പറയാനെഴുന്നേറ്റു. അയാള്‍ പ്രസംഗിക്കുകയാണ്: ‘അഹമദ്ബ്നു ഹമ്പലും, യഹ്യബ്നു മഈനും അബ്ദുര്‍റസ്സാഖില്‍ നിന്നും അദ്ദേഹം ഖതാദ:യില്‍ നിന്നും അദ്ദേഹം അനസില്‍ നിന്നും ഉദ്ധരിച്ചുകൊണ്ട് നബി പറഞ്ഞതായി ഞങ്ങള്‍ക്ക്‌ പഠിപ്പിച്ചു തന്നു. ആരെങ്കിലും ‘ലാ ഇലാഹ ഇല്ലല്ലാ’ എന്ന് പറഞ്ഞാല്‍ അതിന്‍റെ ഓരോ വാക്കില്‍ നിന്നും ഓരോ പക്ഷിയെ അല്ലാഹു സൃഷ്ടിക്കുന്നതാണ്. അതിന്‍റെ കൊക്ക് സ്വര്‍ണ്ണവും തൂവലുകള്‍ പവിഴവുമായിരിക്കും.’ ഇങ്ങനെ അതിശയോക്തികള്‍ പറഞ്ഞു ജനങ്ങളെ പിടിച്ചിരുത്തിക്കൊണ്ട് അയാള്‍ വയള് തുടര്‍ന്നു. ഇതുകേട്ട് മേല്‍പറഞ്ഞ രണ്ടു പണ്ഡിതന്മാരും പരസ്പരം മുഖത്ത് നോക്കി. അവര്‍ രണ്ടു പേരുമായിരുന്നു ആ പ്രദേശത്തെ ഏറ്റവും വിശ്വസ്തരും ഹദീസ്‌ ഹൃദ്വിസ്ഥമുള്ളവരുമായ പണ്ഡിതന്മാര്‍. വയള് കഴിഞ്ഞ ശേഷം യഹ്യബ്നു മഈന്‍ അദ്ദേഹത്തെ വിളിച്ചു ചോദിച്ചു: ‘ഇതാര് പഠിപ്പിച്ച ഹദീസാണ്?’ അയാള്‍ പറഞ്ഞു: ‘എന്‍റെ ഗുരുനാഥന്‍മാരായ യഹ്യബ്നു മഈനും അഹമദ്ബ്നു ഹമ്പലും’. യഹ്യാ പറഞ്ഞു: ‘ഞാനാണ് യഹ്യ. അത് അഹമദ്ബ്നു ഹമ്പലാണ്. ഞങ്ങള്‍ ഇങ്ങനെ ഒരു ഹദീസ്‌ ഉദ്ധരിച്ചിട്ടില്ലല്ലോ.’ അയാള്‍ പറഞ്ഞു: ‘നിങ്ങള്‍ വലിയ വിഡ്ഢി തന്നെ. ലോകത്ത് നിങ്ങളല്ലാത്ത യഹ്യയും അഹമദുമില്ലേ?’ (സ്വഹീഹ് മുസ്ലീം, വാല്യം 1, പുറം 48).

    ഇങ്ങനെ കെട്ടുകഥകളും ഭാവനകളും എല്ലാം ഹദീസില്‍ കയറി വരാന്‍ തുടങ്ങിയപ്പോള്‍ ഇവ ലിഖിതരൂപത്തില്‍ ക്രോഡീകരിക്കാന്‍ അന്നത്തെ മുസ്ലീം മതമേധാവികള്‍ തീരുമാനിച്ചു. ‘അബ്ബാസിദ് രാജവംശ’ത്തിന്‍റെ കാലത്താണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഈ തീരുമാനം വേറെ ഒരു ഹദീസിനു എതിരായിരുന്നു എന്നതാണ് രസകരമായ വസ്തുത! ഈ ഹദീസ്‌ നോക്കൂ:

    “അബു സഈദില്‍ ഖുദ്രി നിവേദനം: നബി പറഞ്ഞു: ‘നിങ്ങള്‍ എന്നില്‍ നിന്നും എഴുതരുത്. ആരെങ്കിലും എന്നില്‍ നിന്ന് ഖുര്‍ആന്‍ അല്ലാത്തത് എഴുതി വെച്ചിട്ടുണ്ടെങ്കില്‍ അവനതു മായ്ച്ചു കളയട്ടെ. നിങ്ങള്‍ എന്നില്‍ നിന്നും ഹദീസ്‌ പറയുക, അതില്‍ തെറ്റില്ല. ആരെങ്കിലും എന്‍റെ മേല്‍ കളവു പറഞ്ഞാല്‍- ഹമ്മാം പറയുന്നു: മന:പൂര്‍വ്വം കളവു പറഞ്ഞാല്‍ എന്നു പറഞ്ഞെന്നാണ് ഞാന്‍ വിചാരിക്കുന്നത്- അവന്‍ നരകത്തില്‍ തന്‍റെ ഇരിപ്പിടം ഒരുക്കിക്കൊള്ളട്ടെ” (സ്വഹീഹ് മുസ്ലീം, വാല്യം.3, ഭാഗം 53, ഹദീസ്‌ നമ്പര്‍ .17).

    ‘മുഹമ്മദ്‌ നബിയില്‍ നിങ്ങള്‍ക്ക്‌ ഉത്തമ മാതൃകയുണ്ട്’ (സൂറാ.33:21) എന്നുള്ള ഖുര്‍ആന്‍ വചനം അനുസരിച്ചിരുന്ന സ്വഹാബിമാര്‍ ഈ ഹദീസ്‌ അനുസരിച്ച് മലക്ക്‌ പറഞ്ഞു കൊടുത്ത കാര്യങ്ങളല്ലാതെ ഒരിക്കലും മുഹമ്മദിന്‍റെ ജീവിതം രേഖയാക്കി വെച്ചിട്ടില്ല എന്ന് നിസംശ്ശയം പറയാന്‍ കഴിയും. തന്‍റെ ജീവിതം രേഖയാക്കി വച്ചില്ലെങ്കില്‍ പില്‍ക്കാലത്ത് ഇങ്ങനെ ഓരോരുത്തന്‍ തോന്നിയതുപോലെ ഓരോന്ന് പറയാന്‍ സാധ്യതയുണ്ട് എന്ന കാര്യം മനസ്സിലാക്കാന്‍ മുഹമ്മദിന് കഴിഞ്ഞതുമില്ല. അല്ലാഹുവിനും ആ ബോധം പോയില്ല!

    അല്‍-ബുഖാരി (മുഹമ്മദ്‌ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ബുഖാരി, A.D.817-879) എന്ന പ്രശസ്ത പണ്ഡിതനാണ് ആദ്യമായി ഹദീസുകളെ ലിഖിതരൂപത്തില്‍ ക്രോഡീകരിച്ചത്. ഹിജ്റ 251-ലാണ് ബുഖാരിയുടെ ക്രോഡീകരണമുണ്ടായത്. മുഹമ്മദ്‌ മരിച്ചു 241 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ സമാഹരണമുണ്ടായത് എന്ന് ചുരുക്കം. ബുഖാരിയുടെ മുന്‍പാകെ ആറു ലക്ഷത്തോളം ഹദീസുകളാണ് വന്നത്. എന്നാല്‍ വ്യാജവും ഭാവനാസമ്പന്നവുമെന്നു തനിക്ക് തോന്നിയതായ ഹദീസുകളെയെല്ലാം ഒഴിവാക്കിയ ബുഖാരി അംഗീകരിച്ചത് 7275 ഹദീസുകള്‍ മാത്രം! ബാക്കി 592700-ഓളം ഹദീസുകള്‍ വെറും കെട്ടുകഥകള്‍ ആണെന്ന് പറഞ്ഞു താന്‍ തള്ളിക്കളഞ്ഞു.

    എന്നാല്‍ ബുഖാരിക്ക് ശേഷം ഹദീസുകളെ ശേഖരിച്ച മറ്റൊരു പ്രമുഖ പണ്ഡിതനായ ‘മുസ്ലീം’ (അബുല്‍ ഹുസൈന്‍ മുസ്ലിം ഇബ്ന്‍ അല്‍-ഹജ്ജാജ് ഖുഷയ്റി അല്‍-നിഷാപുരി, A.D.828-A.D.883) 5881 ഹദീസുകള്‍ (ആവര്‍ത്തനം ഇല്ലാതെ) അംഗീകരിച്ചിട്ടുണ്ട്. മറ്റു സമാഹര്‍ത്താക്കളും ഇവര്‍ തള്ളിയതിനെ അംഗീകരിക്കുകയോ ഇവരംഗീകരിച്ചതിനെ തള്ളുകയോ ചെയ്തിട്ടുണ്ട്. പല കാലങ്ങളിലായി പലരും ഹദീസ്‌ ശേഖരിച്ചിട്ടുണ്ട്. അവയെല്ലാം അംഗീകാരയോഗ്യമാണെന്ന് വാദിക്കുന്നവരും ബുഖാരിയും മുസ്ലീമും മാത്രമാണ് അംഗീകാരയോഗ്യമെന്നു വാദിക്കുന്നവരും ഹദീസുകള്‍ ഒന്നും തന്നെ വിശ്വസിക്കരുത്, എല്ലാം വെറും കള്ളമാണ് എന്ന് വാദിക്കുന്നവരും ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയിലുണ്ട്. എങ്കിലും പൊതുവേ ‘സ്വഹീഹ്’ (അംഗീകൃതം) ആയ ഹദീസുകള്‍ എന്നറിയപ്പെടുന്നത് ആറെണ്ണമാണ്. അവ:

    1. സ്വഹീഹ് ബുഖാരി.   

    2. സ്വഹീഹ് മുസ്ലിം

    3. സുനാന്‍ അന്‍ നസഈ അല്‍-സുഗ്റ

    4. സുനാന്‍ അബു ദാവൂദ്‌

    5.  സുനാന്‍ അല്‍-തിര്‍മ്മിദി

    6.  സുനാന്‍ ഇബ്നു മാജ എന്നിവയാണ്.

    ഇവ പൊതുവേ ‘സ്വിഹാഹുസിത്ത:’ എന്നറിയപ്പെടുന്നു. ‘അംഗീകൃതമായ ആറു’ എന്നാണു ഈ വാക്കിന്‍റെ ആക്ഷരികാര്‍ത്ഥം.

    ഷിയാ മുസ്ലീങ്ങള്‍ ഈ ഹദീസുകളെയൊന്നും അംഗീകരിക്കുന്നില്ല. അവര്‍ക്ക് വേറെ പാരമ്പര്യങ്ങള്‍ ഉണ്ട്. (യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലിരിക്കുന്ന ഖുര്‍ആനേപ്പോലും ശിയാക്കള്‍ പൂര്‍ണ്ണമായി അംഗീകരിക്കുന്നില്ല.) ഈ ഹദീസുകളെല്ലാം ശേഖരിക്കപ്പെട്ടത്‌ മുഹമ്മദ്‌ മരിച്ചു രണ്ടര നൂറ്റാണ്ടിനു ശേഷമാണ് എന്നതിനാല്‍ ഇവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്. അതുകൊണ്ടാണ് പല ഇസ്ലാമിക വിഭാഗങ്ങളും ഇവയില്‍ പലതും അംഗീകരിക്കാത്തതും. വാസ്തവത്തില്‍ ഹദീസുകളുടെ ആധികാരികത ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ഇന്നത്തേതുപോലെ ശാസ്ത്രം വികാസം പ്രാപിച്ചിട്ടില്ലാത്ത കാലത്ത് അഞ്ചാറ് തലമുറകള്‍ക്ക് മുന്‍പ്‌ ജീവിച്ചിരുന്ന ഒരാളുടെ ജീവചരിത്രം വാമൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ പുന:സൃഷ്ടിക്കുമ്പോള്‍ ‘അവയെത്രമാത്രം വിശ്വസനീയമാണ്?’ എന്ന ചോദ്യത്തെ അവഗണിക്കുവാന്‍ കഴിയുകയില്ല. ‘ചിന്‍വാദ് പാല’ക്കാരന്‍റെ ഭാഷയില്‍ ഹദീസ്‌ എന്നതിന്‍റെ നിര്‍വ്വചനം ഇതാണ്: “ആലുവാപ്പോഴേലെ മീനിന് നല്ല രുശിയാ. ഞമ്മള് കൂട്ടീട്ടില്ല, ഞമ്മടെ അളിയന്‍ കാക്ക പറഞ്ഞതാ. അളിയന്‍ കാക്കേം കൂട്ടീട്ടില്ല, അളിയന്‍ കാക്കാന്‍റെ അളിയന്‍ കാക്കനോട് ഓരുടെ ചെങ്ങായി പറഞ്ഞിട്ട് ഓര് അളിയന്‍ കാക്കാനോട് പറഞ്ഞിട്ട് അളിയന്‍ കാക്ക ഞമ്മളോട് പറഞ്ഞതാ. എന്തായാലും ആലുവാപ്പൊഴേലെ മീനിന് നല്ല രുശിയുണ്ട്, അതൊറപ്പാ…” ഇതാണ് ഹദീസുകളുടെ ആധികാരികതയും വിശ്വസനീയതയും!!!

    സീറകള്‍

     

    യഥാര്‍ത്ഥത്തില്‍ ഹദീസുകളേക്കാള്‍ വിശ്വാസ്യതയേറിയ ഒരു വിവര സ്രോതസ്സ് മുഹമ്മദിനെയും അനുയായികളേയും കുറിച്ചറിയുവാന്‍ നമ്മുടെ മുന്‍പാകെയുണ്ട്. സീറ (ജീവചരിത്രം) എന്നാണിവ അറിയപ്പെടുന്നത്. മൂന്നു സീറകള്‍ ആണ് ഉള്ളത്. ഇബ്നു ഇസ്ഹാഖ്‌ (മുഹമ്മദ്‌ ഇബ്നു ഇസ്ഹാഖ് ഇബ്നു യാസര്‍ ഇബ്നു ഖിയാര്‍, A.D.704-767) രചിച്ച ‘സീറ റസൂല്‍ അള്ളാ’ (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം) ആണ് ഏറ്റവും പ്രശസ്തമായ സീറ. ഇത് പിന്നീട് ഇബ്നു ഹിശാം (അബു മുഹമ്മദ്‌ അബ്ദ് അല്‍-മാലിക്ക്‌ ബിന്‍ ഹിശാം, മരണം-A.D.833), അല്‍-തബരി (അബു ജാഫര്‍ മുഹമ്മദ്‌ ഇബ്നു ജരീര്‍ അബ്നു യാസിദ്‌ അല്‍-തബരി, A.D.838-923) എന്നീ പണ്ഡിതന്മാര്‍ എഡിറ്റ് ചെയ്യുകയും തങ്ങള്‍ക്കു ലഭിച്ച ഹദീസുകളും കൂട്ടിച്ചേര്‍ത്തു പുതിയ സീറകള്‍ ഇറക്കുകയും ചെയ്തു. അങ്ങനെ പഴക്കമേറിയ മൂന്നു സീറകള്‍ ഉണ്ട്. ഇതില്‍ ഇബ്നു ഇസ്ഹാക്കിന്‍റെ സീറയാണ് ഏറ്റവും വിശ്വസനീയം. മുഹമ്മദ്‌ മരിച്ചു 125 വര്‍ഷത്തിനുള്ളില്‍ എഴുതപ്പെട്ടു എന്നതാണ് മറ്റുള്ളവയെ അപേക്ഷിച്ചു ഈ പുസ്തകത്തെ കൂടുതല്‍ വിശ്വസനീയമാക്കുന്നത്. ഒരു മനുഷ്യന്‍ മരിച്ചു 125 കൊല്ലത്തിനുള്ളില്‍ എഴുതപ്പെട്ട ജീവചരിത്രവും 250 വര്‍ഷം കഴിഞ്ഞു രചിക്കപ്പെട്ട ജീവിത സന്ദര്‍ഭങ്ങളും താരതമ്യപ്പെടുത്തി അവയുടെ ആധികാരികത നിശ്ചയിക്കുകയാണെങ്കില്‍ 125 വര്‍ഷത്തിനുള്ളില്‍ എഴുതപ്പെട്ടവക്കായിരിക്കും കൂടുതല്‍ ആധികാരികത എന്ന് ആരും സമ്മതിക്കുന്ന കാര്യമാണല്ലോ. എന്നാല്‍ ദാവാക്കാര്‍ 250 വര്‍ഷങ്ങള്‍ക്കു ശേഷം എഴുതപ്പെട്ടവക്കാണ് കൂടുതല്‍ ആധികാരികത കൊടുക്കുന്നത്. അവര്‍ പറയുന്നത് എന്താണെന്ന് നോക്കാം:

    “നബിയുടെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ പ്രവാചകാനുചരര്‍ റിപ്പോര്‍ട്ട് ചെയ്യുക എന്ന രീതിയാണ് ഹദീസുകളിലുള്ളത്. പ്രവാചകന്‍റെ ജീവിതത്തിനു സാക്ഷികളായ സ്വഹാബിമാരെല്ലാവരും വിശ്വസ്തരായിരുന്നു. അവരുടെ ചരിത്ര വിവരണങ്ങള്‍ സത്യസന്ധമാണെന്ന കാര്യത്തില്‍ മുസ്ലീം ലോകത്ത് അതിനാല്‍ തന്നെ പക്ഷാന്തരമില്ല. എന്നാല്‍ സ്വഹാബിമാരിലേക്ക് വ്യാജമായി കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യം പില്‍ക്കാത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട്. സ്വഹാബിമാര്‍ പറയാത്ത കാര്യങ്ങള്‍ അവര്‍ പറഞ്ഞു എന്ന് പ്രചരിപ്പിച്ചു നടക്കുന്ന മുസ്ലീം നാമധാരികളായ തട്ടിപ്പുകാര്‍ ധാരാളം ഉണ്ടായി എന്നര്‍ത്ഥം. അതുകൊണ്ടുതന്നെ സ്വഹാബിമാരില്‍ നിന്നുള്ള ചരിത്ര റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമായ നിവേദക പരമ്പരയിലൂടെ സ്ഥിരപ്പെട്ടു വന്നാല്‍ മാത്രമേ പ്രബലമായി പരിഗണിക്കപ്പെടുകയുള്ളൂ. സീറാ ഗ്രന്ഥങ്ങളുടെ അവസ്ഥ അല്പം കൂടി ഭിന്നമാണ്. സത്യവും അസത്യവുമെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന അവസ്ഥയിലാണ് സീറാ ഗ്രന്ഥങ്ങള്‍ ഉള്ളത്. ഖുര്‍ആന്‍റേയും സ്ഥിരപ്പെട്ട ഹദീസുകളുടെയും അടിസ്ഥാനത്തിലുള്ള സത്യസന്ധമായ ചരിത്ര വിവരണം മിക്ക സീറകളിലും ഉണ്ട്. എന്നാല്‍ അതേ ഗ്രന്ഥങ്ങളില്‍ തന്നെ കേട്ടുകേള്‍വിയുടേയും അനുമാനങ്ങളുടെയും അടിസ്ഥാനത്തിലുള്ള വിവരണങ്ങളും കല്പിത കഥകളും ഉണ്ട്. ചില സംഭവങ്ങള്‍ നിവേദക പരമ്പര പോലും ഇല്ലാതെ സീറാ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഗ്രന്ഥകാരന്‍ സ്വന്തം വകയായി പറഞ്ഞ കാര്യങ്ങള്‍ പോലും ചരിത്ര സംഭവങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ സീറാ ഗ്രന്ഥങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ടെന്നു സാരം. ഇബ്നു ഇസ്ഹാക്ക്, പ്രവാചക ചരിത്രത്തിന്‍റെ രചനക്ക് താന്‍ ജൂത,ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെ പോലും ആശ്രയിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിച്ച വ്യക്തിയാണ്. നബിയോട് കഠിന വിരോധമുണ്ടായിരുന്നവരില്‍ നിന്ന് അദ്ദേഹത്തിന്‍റെ ചരിത്രം രചിക്കാന്‍ പോയാല്‍ അത് തീരെ വസ്തുനിഷ്ഠമായിരിക്കുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇബ്നു ഇസ്ഹാഖിന്‍റെ സമകാലീനരായിരുന്ന പ്രഗത്ഭ മുസ്ലീം പണ്ഡിതരായിരുന്നു മാലിക്‌ ഇബ്നു അനസ്‌, ഹിശാം ഇബ്നു ഉര്‍വ്വ തുടങ്ങിയവര്‍ . അവരെല്ലാം അദ്ദേഹത്തിന്‍റെ ചരിത്ര ഗ്രന്ഥം വിശ്വസനീയമല്ല എന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അത്തരമൊരു പുസ്തകം നിവര്‍ത്തി വെച്ച് പ്രവാചകനെ അപഹസിക്കുന്നത് വഴി മിഷനറിമാരുടെ ആശയപാപ്പരത്തം മാത്രമാണ് അനാവൃതമാകുന്നത് എന്ന് പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ” (അബ്ദുല്‍ കഹ്ഹാര്‍ പുത്തലം, സ്നേഹസംവാദം, 2010 ജൂലൈ, പുറം 29)

    ഫേസ്ബുക്കില്‍ നടന്ന ഒരു ചര്‍ച്ചയില്‍ വേറൊരു ദാവക്കാരന്‍ പറഞ്ഞത് ഇപ്രകാരമാണ്:

    “ഒരു കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമുണ്ടോ? കൂടുതല്‍ കാലപ്പഴക്കമുള്ള കൂടുതല്‍ ആധികാരികം എന്ന വാദം തന്നെ ബാലിശമാണ്. ഭാരതീയ ഗ്രീക്ക് പുരാണേതിഹാസങ്ങള്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ചരിത്ര പരമായി അടിസ്ഥാന രേഖകളായി ഈ ഇതിഹാസങ്ങളൊന്നും ആരും പരിഗണിക്കാറില്ല. മിത്തും യാഥാര്‍ത്യങ്ങളും ഇട കലര്‍ന്ന് കിടക്കുന്ന കഥകളായി മാത്രമാണ് ഇവയെ ഗണിക്കപെടുന്നത്. ചുരുക്കി പറഞ്ഞാല്‍ കാല പഴക്കമല്ല ആധികാരികതയുടെ മാനദണ്ഡം; വിവരങ്ങളുടെ കൃത്യതയും സ്രോതസ്സുകളുടെ ആധികാരികതയുമാണ്.”

    ഒരു കൃതിയുടെ, പ്രത്യേകിച്ച് ഒരു ചരിത്ര കൃതിയുടെ ആധികാരികതയും കാലപ്പഴക്കവും തമ്മില്‍ ബന്ധമില്ല എന്ന വാദം ചിന്താശേഷിയുള്ളവര്‍ മുഖവിലയ്ക്ക് എടുക്കുകയില്ല. ഇവിടെ ദാവാക്കാരന്‍ ചെയ്യുന്ന സമര്‍ത്ഥമായ ഒരു തന്ത്രം ഭാരതീയ-ഗ്രീക്ക് ഐതിഹ്യങ്ങളെ ചരിത്രമെന്ന രൂപേണ അവതരിപ്പിക്കുന്നതാണ്. ഐതിഹ്യം എന്നാല്‍ എന്താണെന്നും ചരിത്രം എന്നാല്‍ എന്താണെന്നും ചരിത്ര ബോധം നഷ്ടപ്പെട്ട ഇവര്‍ക്ക്‌ ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുത്താല്‍ നന്നായിരുന്നു. ചരിത്രകാരന്മാര്‍ പൊതുവേ ചരിത്ര രേഖകള്‍ക്ക് വില കല്പിക്കുന്നത് രണ്ടു വിധത്തിലുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ്. ബാഹ്യ തെളിവുകളും ആന്തരിക തെളിവുകളും. ബാഹ്യ തെളിവ് എന്നത് ആ ചരിത്ര രേഖയെ കുറിച്ചോ ആ രേഖയില്‍ ഉള്‍പ്പെട്ട കാര്യങ്ങളെ കുറിച്ചോ പുറമെയുള്ള സമകാലീനമായ ഏതെങ്കിലും രേഖയോ അതല്ലെങ്കില്‍ പുരാവസ്തു തെളിവുകളോ ആയിരിക്കും. ആന്തരിക തെളിവ് എന്നത് ആ രേഖയുടെ ഉള്ളടക്കത്തില്‍ത്തന്നെയുള്ള കാര്യങ്ങളാണ്. ഒരു സംഭവം നടന്നു എന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകളുടേയും ആ സംഭവത്തെക്കുറിച്ചുള്ള വ്യക്തികളുടെ സാക്ഷ്യങ്ങളുടേയും വിശ്വാസ്യത പരിഗണിക്കാന്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്ന മാനദണ്ഡം താഴെ പറയുന്നവയാണ്.

    തെളിവുകളോടുള്ള ബന്ധത്തില്‍.

     

    1. ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ഒന്നിലധികം സ്വതന്ത്രമായ ഉത്ഭവസ്ഥാനങ്ങള്‍ ഉണ്ടായിരിക്കണം. ഒരു സംഭവം ഒന്നിലധികം ആളുകള്‍ സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു കനം വര്‍ദ്ധിക്കുന്നു. ഉദാഹരണമായി, ഒരു അപകടത്തെക്കുറിച്ച് നിങ്ങളോട് ഒരു സുഹൃത്ത് പറയുകയും അത് നിങ്ങള്‍ രണ്ടു പേരോട് പറയുകയും ചെയ്‌താല്‍ അതിനു സ്വതന്ത്രമായ മൂന്നു പ്രഭവകേന്ദ്രങ്ങള്‍ ഇല്ല, ഒന്ന് മാത്രമേ ഉള്ളൂ. അതേസമയം ആ അപകടത്തെക്കുറിച്ച് അതിന്‍റെ ദൃക്സാക്ഷികളായ നിങ്ങളുടെ ഒരു സുഹൃത്തും അദ്ദേഹത്തിന്‍റെ സഹോദരനും നിങ്ങളോട് പറഞ്ഞാല്‍ അതിനു ഒന്നല്ല, സ്വതന്ത്രമായ രണ്ടു പ്രഭവകേന്ദ്രങ്ങള്‍ ഉണ്ട്.

    2. ചരിത്ര പരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന ശത്രുക്കളുടെ സാക്ഷ്യം. ഒരു സംഭവം സാക്ഷ്യപ്പെടുത്തുന്നത് ആ വ്യക്തിയോട് അനുകമ്പയോ സ്നേഹമോ ഇല്ലാത്ത ഒരാളും അത്‌ ആ വ്യക്തിക്ക് അനുകൂലവുമാണെങ്കില്‍ അതിനു ആധികാരികതയുണ്ട്.

    3. അമ്പരിപ്പിക്കുന്നതോ വിഷമം ഉണ്ടാക്കുന്നതോ ആയ വിധമുള്ള കാര്യങ്ങള്‍ തുറന്നു പറയുന്നത് ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു.

    4. ദൃക്‌സാക്ഷികളുടെ സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. മറ്റൊരാള്‍ കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ വിലയുള്ളത് ദൃക്സാക്ഷികളുടെ വിവരണത്തിനാണ്.

    5. കാലതാമസം ഇല്ലാത്ത സാക്ഷ്യം ചരിത്രപരമായ അവകാശവാദങ്ങളെ സാധൂകരിക്കുന്നു. അതിശയോക്തി പറയുവാനുള്ള അവസരം ഇല്ലാത്തതിനാല്‍ ഒരു സംഭവം നടന്ന സമയത്തോ അതിനടുത്ത സമയത്തോ ഉള്ളവരുടെ സാക്ഷ്യത്തിനാണ് വിലയുള്ളത്.

    സാക്ഷ്യങ്ങളോടുള്ള ബന്ധത്തില്‍

    ചരിത്രകാരന്മാര്‍ ഒരാളുടെ സാക്ഷ്യത്തിന് വില കല്പിക്കുന്ന തത്വങ്ങളില്‍ അഞ്ചെണ്ണം താഴെ പറയുന്നവയാണ്:

    1. ഒരു സംഭവം ഒന്നിലധികം ഒന്നിലധികം ആളുകള്‍ സ്വതന്ത്രമായി സാക്ഷ്യപ്പെടുത്തുമ്പോള്‍ അതിനു കനം കൂടുന്നു.

    2. നിഷ്പക്ഷനായ ഒരു വ്യക്തിയോ, എതിരാളിയോ ഉറപ്പിച്ചു പറയുന്ന സാക്ഷ്യത്തിനാണ് ഒരു സ്നേഹിതന്‍റെ സാക്ഷ്യത്തേക്കാള്‍ വിലയുള്ളത്.

    3. തങ്ങളുടെ നിലക്ക് കോട്ടം തട്ടുന്ന നിലയിലുള്ള കാര്യങ്ങള്‍ ആരും തന്നെ മെനഞ്ഞെടുത്തു പറയുകയില്ല.

    4. കണ്ടതോ കേട്ടതോ ആയ കാര്യങ്ങള്‍   മറ്റൊരാള്‍  പറയുന്നതിനേക്കാള്‍ ശക്തിയുള്ളതും വിലമതിക്കുന്നതും ദൃക്സാക്ഷിയുടെ സാക്ഷ്യത്തിനാണ്.

    5. ഒരു സംഭവം നടന്നു ഏറെ വൈകാതെ രേഖപ്പെടുത്തിയ സാക്ഷ്യങ്ങള്‍ക്കാണ് അനേക വര്‍ഷങ്ങള്‍ കഴിഞ്ഞു രേഖപ്പെടുത്തിയതിനെക്കാള്‍ വിശ്വാസ്യത.

    ഈ അംഗീകൃത മാനദണ്ഡങ്ങള്‍ ഒന്നും ദാവാക്കാര്‍ക്ക് ബാധകമല്ല. അവരെ സംബന്ധിച്ചിടത്തോളം ‘ഞങ്ങള്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്’ എന്ന് അവര്‍ പറയുന്നത് മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന നിലപാടാണ് ഉള്ളത്. ഹദീസുകളെ കുറിച്ച് അവര്‍ പറയുന്നതിന്‍റെ രത്നച്ചുരുക്കം നാല് പോയിന്‍റുകളിലായി ഞാന്‍ താഴെ കൊടുക്കാം:

    1. മുഹമ്മദിന്‍റെ ജീവിതത്തില്‍ നടന്നിട്ടുള്ള സംഭവങ്ങള്‍ അനുചരന്മാര്‍ വിവരിച്ചിട്ടുള്ളതാണ് ഹദീസുകളില്‍ ഉള്ളത്.

    2. മുഹമ്മദിന്‍റെ അനുചരന്മാര്‍ (സ്വഹാബികള്‍ ) എല്ലാവരും വിശ്വസ്തരായതിനാല്‍ അവരുടെ വിവരണങ്ങള്‍ സംശയിക്കേണ്ടതില്ല.

    3. എന്നാല്‍ സ്വഹാബിമാരുടെ കാലശേഷം അവര്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞു എന്ന് പറയുന്ന കള്ളക്കഥാരചയിതാക്കള്‍ മുസ്ലീങ്ങളുടെ ഇടയില്‍ ഉണ്ടായി.

    4. അതുകൊണ്ട് സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള (Chain of Reporters) സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

    ഈ പറഞ്ഞ 4 പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഹദീസുകളുടെ വിശ്വസനീയത പരിശോധിച്ചാല്‍ നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന്‍ ചെന്നെത്തുന്നത് ആശയക്കുഴപ്പത്തിന്‍റെ ആഴക്കടലിലാണ്. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവന്‍റെ ഉള്ളിലുണ്ടാകും.

    1.  ദാവാക്കാര്‍ പറയുന്നത് സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ രചിച്ച മുസ്ലീങ്ങള്‍ പില്‍ക്കാലത്തുണ്ടായി എന്നാണല്ലോ. അങ്ങനെയെങ്കില്‍, ഇപ്പോഴുള്ള ഹദീസുകള്‍ ആ കള്ള ഹദീസുകളില്‍പ്പെട്ടതല്ല എന്ന് എങ്ങനെ ഉറപ്പിക്കാം?

    2. സ്വഹാബിമാരിലേക്ക് വ്യാജമായി കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന ‘സാഹചര്യം’ ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന സാഹചര്യം എന്താണ്? എന്തുകൊണ്ടാണ് അങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ ഇടയായത്?

    3. ‘മുഴുലോകത്തിനുമുള്ള ജീവിത മാതൃകയുമായി അയക്കപ്പെട്ട ഒരാളുടെ ജീവിതം രേഖപ്പെടുത്തി വെക്കാന്‍ എന്തുകൊണ്ട് അല്ലാഹു ആവശ്യപ്പെട്ടില്ല?

    4. തന്‍റെ ജീവിതം രേഖയാക്കി വെക്കണമെന്ന് മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?

    5. തന്‍റെ ജീവിതം രേഖയാക്കി വെക്കരുതെന്നു മുഹമ്മദ്‌ എന്തുകൊണ്ട് ആവശ്യപ്പെട്ടു? പുറത്തു പറയാന്‍ കൊള്ളില്ലാത്ത കാര്യങ്ങള്‍ തന്‍റെ ജീവിതത്തില്‍ ഉണ്ട് എന്ന് മുഹമ്മദ്‌ ഭയന്നതുകൊണ്ടല്ലേ?

    6, മുഹമ്മദിന്‍റെ ജീവിതം രേഖപ്പെടുത്തിവെക്കാന്‍ സ്വഹാബിമാര്‍ താല്പര്യം കാണിക്കാതിരുന്നതെന്ത്? രേഖപ്പെടുത്തി വെക്കാനുള്ള മാതൃകയൊന്നും ആ ജീവിതത്തില്‍ ഇല്ല എന്ന് അവര്‍ക്ക് ബോധ്യമായതു കൊണ്ടല്ലേ?

    7. ആറു ലക്ഷത്തോളം ഹദീസുകളില്‍ നിന്ന് അല്‍-ബുഖാരി തിരഞ്ഞെടുത്തത് വെറും എഴായിരത്തി ചില്വാനും ഹദീസുകളാണ്. അതായത്, ബുഖാരിയുടെ കാലത്ത്‌ പ്രചാരത്തിലുണ്ടായിരുന്നു ഹദീസുകളില്‍ 99 ശതമാനവും കള്ള ഹദീസുകളായിരുന്നു എന്ന് ബുഖാരിക്ക് ബോധ്യമായി എന്നര്‍ത്ഥം! പക്ഷേ, ബുഖാരി തള്ളിക്കളഞ്ഞ ഹദീസുകളില്‍ നിന്നും 2000-ഓളം ഹദീസുകള്‍ മുസ്ലിം തന്‍റെ ഹദീസ്‌ സമാഹരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ ‘അംഗീകാരയോഗ്യമല്ല’ എന്നു പറഞ്ഞ് മുസ്ലിം തള്ളിക്കളഞ്ഞ ആയിരക്കണക്കിന് ഹദീസുകള്‍ ബുഖാരിയും അംഗീകരിച്ചിട്ടുണ്ട്. എന്നുവെച്ചാല്‍, മുസ്ലിം ശേഖരിച്ചിട്ടുള്ള ഹദീസുകളില്‍ 2000-ഓളം എണ്ണം ബുഖാരിയെ സംബന്ധിച്ച് കള്ളഹദീസുകളാണ്. അതുപോലെ മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ബുഖാരിയിലെ ആയിരക്കണക്കിന് ഹദീസുകള്‍ വ്യാജഹദീസുകളാണ്. മറ്റു സ്വഹീഹായ ഹദീസ്‌ സമാഹര്‍ത്താക്കളെ സംബന്ധിച്ചും ഇത് ബാധകമാണ്. ഒരാള്‍ക്ക്‌ കള്ളമെന്നു തോന്നിയ ഹദീസുകള്‍ മറ്റുള്ളവര്‍ക്ക് സത്യമായ ഹദീസുകളാണ്, തിരിച്ചും അങ്ങനെ തന്നെ. നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് ഈ ദശാസന്ധിയില്‍ തല പുകഞ്ഞു നില്‍ക്കുകയേ നിവൃത്തിയുള്ളൂ. സത്യമറിയാന്‍ യാതൊരു നിവൃത്തിയുമില്ല.

    8. ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ എന്ന ആശയത്തിന്‍റെ മാനദണ്ഡം എന്താണ്? മുഹമ്മദിന്‍റെ മരണ ശേഷം രണ്ടര നൂറ്റാണ്ടു കഴിഞ്ഞാണ് ആദ്യത്തെ ഹദീസ്‌ ശേഖരണം നടക്കുന്നത്. സ്വഹാബിമാര്‍ മരിച്ചു, അവരുടെ ശേഷമുള്ള തലമുറയും മരിച്ചു, അതിനു ശേഷമുള്ള തലമുറയും മരിച്ചു, അവരുടെയും ശേഷമുള്ള തലമുറ മരിച്ചതിനു ശേഷമുള്ള തലമുറയിലാണ് ആദ്യ ഹദീസ്‌ സമാഹരണം നടക്കുന്നത്. സ്വഹാബിമാരുടെ പേരില്‍ കള്ളക്കഥകള്‍ ചമച്ചവര്‍ക്ക് അവരുടെ പേരില്‍ ഒരു വ്യാജ നിവേദക പരമ്പരയും സൃഷ്ടിക്കാന്‍ എളുപ്പം കഴിയും. നിഷേധിക്കാന്‍ സ്വഹാബിമാരോ അവരുടെ മക്കളോ ശിഷ്യന്മാരോ ഒന്നും ഇല്ലല്ലോ.

    9. വ്യാജ ഹദീസുകളില്‍ നിന്ന് യഥാര്‍ത്ഥ ഹദീസുകള്‍ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം ബുഖാരിക്കും മുസ്ലിമിനും അബുദാവൂദിനും ഇബ്നു മജക്കും തിര്‍മ്മിദിക്കും നസാഇക്കുമെല്ലാം വ്യത്യസ്തമായിരുന്നതെന്തുകൊണ്ട്? ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം എകമായിരുന്നെങ്കില്‍ ആറു ലക്ഷം ഹദീസുകളില്‍ നിന്ന് ഇവര്‍ തിരഞ്ഞെടുക്കുന്നതും സമാന ഹദീസുകളാകുമായിരുന്നു. എന്നാല്‍ ഒരാള്‍ കള്ള ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത് മറ്റൊരാള്‍ സത്യ ഹദീസുകളാണെന്നു പറഞ്ഞു അംഗീകരിച്ചതിലൂടെ ഹദീസുകളുടെ തിരഞ്ഞെടുപ്പിന് ഇവര്‍ക്കുണ്ടായിരുന്ന മാനദണ്ഡം സ്വന്തം മനസ്സിന്‍റെ ബോധ്യം മാത്രമായിരുന്നു എന്ന് പകല്‍ പോലെ വ്യക്തം!

    10. രണ്ടര നൂറ്റാണ്ടു കാലത്തോളം വാമൊഴി പാരമ്പര്യത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെട്ടു വന്ന ഒരാളുടെ ജീവിതത്തിലെ നെല്ലും പതിരും തിരിക്കേണ്ടത് ചില മനുഷ്യരുടെ മനസ്സിലെ ബോധ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നത് ശരിയാണോ? അത് ചരിത്രത്തോട് നീതി പുലര്‍ത്തലാകുമോ?

    11. സ്വഹീഹ് അല്ലാത്ത ഹദീസുകള്‍ എന്ന് പറഞ്ഞു തള്ളിക്കളയുന്ന ഹദീസ്‌ ഗ്രന്ഥങ്ങളിലെ പല ഹദീസുകളും ‘സ്വീകാര്യമായ നിവേദക പരമ്പരയിലൂടെയുള്ള സ്വഹാബിമാരുടെ റിപ്പോര്‍ട്ടുകള്‍’ ഈന്. എന്തുകൊണ്ട് അവയെ തള്ളിക്കളയുന്നു?

    12. സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യം ലോകത്ത് പില്‍ക്കാലത്തുണ്ടായിത്തീര്‍ന്നിട്ടുണ്ട് എന്ന് മുസ്ലീങ്ങള്‍ പറയുന്ന ‘പില്‍ക്കാലഘട്ടം’ എപ്പോള്‍? ഒന്നാം ഖലീഫ അബൂബക്കറിന്‍റെ കാലത്താണോ? അതോ ഉമറിന്‍റെ കാലത്താണോ? അതല്ല, ഉസ്മാന്‍ ഖലീഫയായിരിക്കുമ്പോഴാണോ? ഇനി അതൊന്നുമാല്ലാതെ സ്വഹാബിമാര്‍ എല്ലാവരും മരണപ്പെട്ടതിനു ശേഷമാണോ? ബുഖാരിയുടെ ആദ്യ സമാഹരണത്തിന് മുമ്പുള്ള കാലത്താണോ? അതുമല്ലെങ്കില്‍ സ്വഹീഹായത് എന്ന് മുസ്ലീം ലോകം അംഗീകരിക്കുന്ന ആറു ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണോ?

    13. സ്വഹീഹായ ഹദീസുകള്‍ രേഖപ്പെടുത്തപ്പെട്ടതിനു ശേഷമാണ് സ്വഹാബിമാരിലേക്ക് കാര്യങ്ങള്‍ ചേര്‍ത്തിപ്പറയുന്ന സാഹചര്യമുണ്ടായത് എങ്കില്‍ അതിനു മുമ്പുണ്ടായിരുന്ന ഹദീസുകള്‍ എല്ലാം (ഏകദേശം ആറു ലക്ഷത്തോളം ഹദീസുകള്‍) അംഗീകരിക്കേണ്ടതല്ലേ?

    14. സ്വഹാബിമാര്‍ എല്ലാവരും വിശ്വസ്തരായിരുന്നു എന്ന വാദം അടിസ്ഥാനരഹിതമാണ്. എത്ര വലിയ കള്ളം പറയുന്നവനും ‘ഞാന്‍ സത്യമാണ് പറയുന്നത്, ജീവതത്തില്‍ ഇന്നുവരെ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ’ എന്നായിരിക്കും അവകാശപ്പെടുന്നത്. സ്വഹാബിമാര്‍ ഇങ്ങനെ പറഞ്ഞെന്നു രണ്ടര നൂറ്റാണ്ടിനു ശേഷം ഹദീസ്‌ ശേഖരിക്കുന്നവരുടെ മുന്‍പാകെ മറ്റുള്ളവരാണ് അഭിപ്രായപ്പെടുന്നത്. സ്വഹാബിമാര്‍ പറഞ്ഞത് അവരുടെ ജീവിത കാലത്ത് ഒരാളും രേഖയാക്കി വെച്ചിട്ടില്ലാതിരുന്നതുകൊണ്ട് രണ്ടര നൂറ്റാണ്ടിനു ശേഷമുള്ളവരുടെ അഭിപ്രായപ്രകടനത്തെ വില മതിക്കുകയേ രക്ഷയുള്ളൂ.

    15. ഏറ്റവും കുറഞ്ഞത് രണ്ടു സന്ദര്‍ഭങ്ങളിലെങ്കിലും സ്വഹാബിമാര്‍ കള്ളം പറഞ്ഞതായി ഹദീസുകളില്‍ ഉണ്ട്. മുഹമ്മദ്‌ കള്ളം പറയാനുള്ള അനുവാദം അവര്‍ക്ക് കൊടുക്കുകയായിരുന്നു. കള്ളം പറഞ്ഞിട്ടുള്ളവരെന്നു തെളിഞ്ഞിട്ടുള്ളവരുടെ സാക്ഷ്യം വിശ്വസനീയമല്ല, ഒരു കോടതിയും അത് വിലക്കെടുക്കുകയില്ല. (അല്ലാഹു കള്ളം കാണിച്ചതായി ഖുര്‍ആന്‍ 8:43,44 വാക്യങ്ങളില്‍ മലക്ക്‌ പറയുന്നുണ്ട്. അല്ലാഹു അങ്ങനെ ചെയ്തിട്ടുള്ളത് കൊണ്ട് സ്വഹാബിമാര്‍ പറഞ്ഞ കള്ളങ്ങള്‍ നമുക്കങ്ങു ക്ഷമിക്കാവുന്നതേയുള്ളൂ, അല്ലേ?)

    16. ഇതിനെക്കാളെല്ലാം പരിതാപകരമായ കാര്യം മറ്റൊരു പ്രമുഖ മുസ്ലീം വിഭാഗമായ ഷിയാ മുസ്ലീങ്ങള്‍ ഇപ്പോഴത്തെ ഖുര്‍ആന്‍ പോലും അംഗീകൃതമാണെന്നു അംഗീകരിക്കുന്നില്ല എന്നതാണ്. ഇപ്പോള്‍ നിലവിലുള്ള ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ് എന്നതിന് അവര്‍ യുക്തിഭദ്രമായ മൂന്നു കാരണങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. അതിലൊന്നാമത്തേത് സ്വഹാബിമാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സ്വഹാബിമാര്‍ നുണയന്‍മാരായിരുന്നു എന്നതുമാണ്. http://www.allaahuakbar.net/shiites/shiite_belief_that_the_present_quran_is_fabricated.htm ഈ ലിങ്കില്‍ കയറി നോക്കിയാല്‍ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് ബോധ്യമാകും. “സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടയിരുന്നില്ല” എന്ന് ദാവാക്കാര്‍ പറയുന്നത് ഇസ്ലാമിന്‍റെ ഈ ചരിത്രത്തെ പറ്റി അറിവില്ലാത്ത വായനക്കാരെ വഴിതെറ്റിക്കാനാണ് എന്ന് വ്യക്തം! 

    ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക്‌ നടുവില്‍ പകച്ചു നില്‍ക്കാനേ ഹദീസുകളുടെ ആധികാരികത അന്വേഷിച്ചു പോകുന്നയാള്‍ക്ക് കഴിയൂ. മറ്റു മതവിശ്വാസികളുടെ മതഗ്രന്ഥങ്ങളിലും അവരുടെ അവതാരപുരുഷന്മാരുടെ ജീവിത ചരിത്ര വിവരണങ്ങളിലും മാനുഷിക കൈകടത്തലുകള്‍ ഉണ്ടായിട്ടുണ്ട് എന്ന് വാദിക്കുന്ന ശ്രീ. എം.എം.അക്ബറിന്‍റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന ഒരു മാസികയില്‍ തന്നെ “മുഹമ്മദിനെപ്പറ്റിയുള്ള ചരിത്ര വിവരങ്ങളും സത്യമല്ല, അവയില്‍ വ്യാജകഥകളും ധാരാളമുണ്ട് എന്നൊരാള്‍ എഴുതിക്കണ്ടതില്‍ വളരെ സന്തോഷം.

    നൂറ്റാണ്ടുകളായി ഷിയാ മുസ്ലീങ്ങള്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അംഗീകരിക്കാന്‍ ശ്രീ. അബ്ദുല്‍ കഹ്ഹാറിനെപ്പോലെയുള്ളവര്‍ ഇപ്പോഴെങ്കിലും തയ്യാറായത് നല്ല കാര്യമാണ്. എന്നാല്‍ ശിയാക്കള്‍ ഒഴികെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ അംഗീകരിക്കുന്ന സ്വഹീഹായ ആറു ഹദീസുകളില്‍ ഏതെല്ലാം ഹദീസുകളാണ് വ്യാജമായിട്ടുള്ളത് എന്ന് കൂടി ശ്രീ. അബ്ദുല്‍ കഹ്ഹാര്‍ വ്യക്തമാക്കണം. താങ്കള്‍ വ്യാജമെന്ന് കരുതുന്ന ഹദീസ്‌ നമ്പരുകള്‍ പറഞ്ഞു തന്നാല്‍ അവയെക്കുറിച്ച് മറ്റു മുസ്ലീം പണ്ഡിതന്മാരോട് ചോദിച്ചു എനിക്ക് സംശയ നിവൃത്തി വരുത്താമായിരുന്നു. കാരണം, ആയിരത്തിലധികം വര്‍ഷങ്ങളായി ബഹുഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും സത്യമെന്നു കരുതി അംഗീകരിക്കുന്ന മുഹമ്മദിന്‍റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ ‘യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളവയല്ല, വ്യാജമാണ്’ എന്നൊരാള്‍ പറയുമ്പോള്‍ അതെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായമെന്താണെന്നു കൂടി അറിയേണ്ടതുണ്ടല്ലോ. (തുടരും…)

    6 Comments on “ഇസ്ലാമിക ഗ്രന്ഥങ്ങളുടെ ആധികാരികത (ഭാഗം-1)”

    • കീര്‍ത്തി
      13 March, 2013, 3:51

      അല്‍-ബുഖാരി (മുഹമ്മദ്‌ ഇസ്മയില്‍ ഇബ്ന്‍ ഇബ്രാഹിം ഇബ്ന്‍ അല്‍-മുഗീറ ഇബ്ന്‍ ബര്‍ദിസ്ബാഹ് അല്‍-ബുഖാരി, A.D.817-879) എന്ന പ്രശസ്ത പണ്ഡിതനാണ് ആദ്യമായി ഹദീസുകളെ ലിഖിതരൂപത്തില്‍ ക്രോഡീകരിച്ചത്. ////////////////////////////////////// ബുഖാരിയെക്കാള്‍പഴക്കമുള്ള ഹദീസ് ശേഖരണങ്ങള്‍ ഉണ്ട്. ഇതൊന്നുനൊക്കൂൂhttp://en.wikipedia.org/wiki/Ibn_Shihab_al-Zuhri

    • 13 July, 2013, 14:29

      Excellent, what a blog it is! This webpage presents helpful facts to us, keep it up.

    • 14 October, 2013, 18:44

      I drop a comment whenever I like a article on a website or if I have something
      to contribute to the conversation. It’s triggered by the sincerness displayed in the post I browsed.

      And on this article Sathyamargam –

    • 31 October, 2013, 6:57

      Hey there! Do you use Twitter? I’d like to follow you if that would be ok.

      I’m definitely enjoying your blog and look forward to new updates.

    • anas m
      21 May, 2018, 9:02

      ഒരു സംഭവം നടന്നു ഉടനെ നടത്തുന്ന പ്രാഥമിക അന്വേഷവനത്തിൽ നിന്നും വ്യത്യസ്താമായിരിക്കും പിന്നീട് വരുന്ന തുടരനേഷ്വണം ഉദാഹരണം നക്സൽ വർഗീസ് വധം
      ഇബ്നു ഇസ്ഹാക്ക് നു ബുകാരിയെ കാൾ കൂടുതൽ സൂക്ഷ്മതയോടു നിലവിലുള്ള ഹദീസ് ശേഖരിക്കാനുള്ള സാമൂഹിക സാഹചര്യം (സഹാബാക്കൾ ജീവിച്ചിരിക്കുന്ന കാലത്തു ജനിക്കുകയും താബിഈങ്ങൾ കൂടുതലുള്ള കാലത്തു ജീവിക്കുകയും ചെയ്തു ) നിലനിന്നപ്പോൾ ഹദീസിന്റെ സനദ് വെക്തമായി രേഖപ്പെടുത്തിയില്ല , ജൂത ക്രിസ്തിയാനികളിൽ നിന്ന് ചരിത്രം ശേഖരിച്ചപ്പോൾ ചരിത്രം ശേഖരിച്ച വ്യക്തികളെ കുറിച്ച് സ്വന്തം ഗ്രന്ഥത്തിലോ അല്ലാതെയോ രേഖപെടുത്തിയില്ല ഹദീസ് പല ഭരണതീരുമാനങ്ങളെയും സ്വാധീനിക്കുന്നത് കൊണ്ട് വ്യക്തമായ സനദ്ഇല്ലാത്ത ഹദീസുകൾ സ്വീകരിക്കുകയില്ലായിരുന്നു

    • sathyasnehi
      23 May, 2018, 4:00

      ചരിത്ര പഠനത്തെക്കുറിച്ച് താങ്കള്‍ക്ക് യാതൊരു അറിവും ഇല്ലെന്ന് വ്യക്തമാക്കുന്ന കമന്‍റ് ആണിത്. നക്സല്‍ വര്‍ഗ്ഗീസ് വധത്തിന്‍റെ കാര്യം ഇവിടെ യോജിക്കുന്ന ഉദാഹരണമേയല്ല. കാരണം, ആദ്യം നടത്തിയ അന്വേഷണം എങ്ങുമെത്താതെ പോയത് തെളിവുകള്‍ ഇല്ലാതിരുന്നത് കൊണ്ടല്ല, കുറ്റവാളികളെ രക്ഷിക്കാന്‍ വേണ്ടി, അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ തെളിവുകള്‍ നശിപ്പിച്ചത് കൊണ്ടാണ്. അങ്ങനെയൊരു അവസ്ഥ ഏതായാലും മുഹമ്മദിന്‍റെ കാര്യത്തിലില്ല. മുഹമ്മദിനെ കുറിച്ച് നേരിട്ടറിയാവുന്നവരോ അല്ലെങ്കില്‍ അവരുടെ മക്കളോ ശിഷ്യന്മാരോ ആയിട്ടുള്ള അടുത്ത തലമുറയില്‍ ഉള്ളവരില്‍ നിന്നോ വിവരങ്ങള്‍ കിട്ടാന്‍ അവസരം ലഭിച്ച വ്യക്തിയാണ് ഇബ്നു ഇസ്ഹാഖ്. അദ്ദേഹം മദീനയില്‍ തന്നെ ജനിച്ചു വളര്‍ന്ന ആളും, അറബി ഭാഷ അദ്ദേഹത്തിന്‍റെ മാതൃഭാഷയും ആയിരുന്നു. എന്നാല്‍, അതല്ല ഇമാം ബുഖാരിയുടെ സ്ഥിതി. അദ്ദേഹം അറേബ്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്തുള്ള ആളായിരുന്നു. അദ്ദേഹത്തിന്‍റെ മാതൃഭാഷ അറബിയും ആയിരുന്നില്ല. അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ളത് മുഹമ്മദിന്‍റെ കാലശേഷം അഞ്ചാമത്തെയോ ആറാമത്തെയോ തലമുറയില്‍ ഉള്ള ആളുകളില്‍ നിന്നാണ്. അപ്പോള്‍ത്തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ, അതിന്‍റെ ആധികാരികത എത്ര മാത്രം ദുര്‍ബ്ബലമാണ് എന്ന്.

    Leave a Comment