About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (6)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! (ഭാഗം രണ്ട്)

  എന്‍റെ കൈവശമുള്ള ഖുര്‍ആന്‍ തജ് വീദ് വിജ്ഞാന പുനരുദ്ധാരണം എന്ന പുസ്തകത്തിന്‍റെ 68-70 പേജുകളില്‍ ഇങ്ങനെ വായിക്കാം:

  “നബി(സ)യുടെ ജീവിത കാലത്ത് തന്നെ സ്വഹാബിമാര്‍ പലരും ഖുര്‍ആന്‍ എഴുതി വെച്ചിരുന്നു. പ്രവാചകരുടെ എഴുത്തുകാരായ സൈദു ഇബ്നു സാബിത്ത് നബി(സ)യുടെ സാന്നിധ്യത്തില്‍ത്തന്നെ ഖുര്‍ആന്‍ മുഴുവനും എഴുതി വെച്ചിരുന്നു. ഓരോ സൂക്തവും ഏതു സൂക്തത്തിന് ശേഷം ചേര്‍ക്കണമെന്ന് നബി(സ) നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.  പക്ഷേ ഇന്നത്തെതുപോലെയുള്ള ക്രമീകരണം സ്വഹാബികളുടെ ഹൃദയത്തില്‍ മാത്രമായിരുന്നു.

  സൂറത്തുകളുടെ ക്രമീകരണം നബി(സ)യില്‍ നിന്നുള്ളതോ അതോ സ്വഹാബത്തില്‍ നിന്നുള്ളതോ എന്നതില്‍ അഭിപ്രായ വ്യത്യാസമുണ്ട്.

  മുസൈലിമത്തുമായുണ്ടായ യുദ്ധം.

  പ്രഥമ ഖലീഫ സ്വിദ്ദീഖ്(റ)ന്‍റെ ഭരണകാലത്ത് (ഹിജ്റ പന്ത്രണ്ടില്‍ ) മുസൈലിമത്തുല്‍ കദ്ദാബുമായുണ്ടായ യമാമ യുദ്ധത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കിയ എഴുപതു (അഞ്ഞൂറ് എന്നും എഴുന്നൂറ് എന്നും അഭിപ്രായമുണ്ട്) സ്വഹാബിമാര്‍ രക്തസാക്ഷികളായപ്പോള്‍ ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ആശങ്കയാല്‍ അത് ഒറ്റ ഏടായി എഴുതി വെക്കണമെന്നു ഉമര്‍ (റ) സ്വിദ്ദീഖ് (റ) വിനോടപേക്ഷിച്ചു. അനന്തരം ഇക്കാര്യം നിര്‍വ്വഹിക്കാന്‍ സ്വിദ്ദീഖ് (റ) സൈദ്‌ ഇബ്നു സാബിത് (റ)നെ അധികാരപ്പെടുത്തി. നബി (സ)യുടെ കാലത്ത് എല്ലിന്‍ കഷ്ണം, മരക്കഷണം, ഈത്തപ്പന മടല്‍, തോല്‍, കല്ല്‌ മുതലായവയിലായിരുന്നു എഴുതി വെച്ചത്. അതിന്‍റെ ഒരു ശേഖരം നബിയുടെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു.

  എഴുതാന്‍ തുടങ്ങിയപ്പോള്‍ എന്തില്‍ എഴുതണമെന്ന് സൈദ്‌ ഇബ്നു സാബിത് ചോദിച്ചു. കടലാസില്‍ എഴുതണമെന്ന് സ്വിദ്ദീഖ് (റ) ആജ്ഞാപിച്ചു. സൈദ്‌ (റ) അതിനു വൈമനസ്യം കാണിച്ചു. കാരണം നബിയുടെ കാലത്ത് കടലാസില്‍ എഴുതിയിരുന്നില്ല. സ്വിദ്ദീഖ് (റ) ഉമര്‍ (റ) വിനെ വിവരമറിയിച്ചു. ഉമര്‍ (റ) ഇടപെട്ടു കടലാസില്‍ തന്നെ എഴുതാന്‍ തീരുമാനിച്ചു. സ്വിദ്ദീഖ് (റ) ന്‍റെ മരണം വരെ അവരുടെ കൈവശവും പിന്നീട് ഉമര്‍ (റ) വിന്‍റെ പക്കലും ശേഷം അവരുടെ മകള്‍ ഉമ്മുല്‍ മുആമിനീന്‍ ഹഫ്സ്വ (റ) യുടെ പക്കലുമായിരുന്നു പ്രസ്തുത മുസ്വഹഫ്‌ . ഹഫ്സയുടെ വഫാത്തിനു (മരണത്തിന്) ശേഷം അന്ന് മദീനയിലെ അമീറായിരുന്ന മര്‍വ്വാന്‍ ഇബ്നു മുആവിയ ഇബ്നു അബീസുഫ്‌യാന്‍, അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വോട് നിര്‍ബന്ധ പൂര്‍വ്വം വാങ്ങി നശിപ്പിച്ചു കളഞ്ഞു. അദ്ദേഹം പറഞ്ഞു: “ഈ മുസ്വഹഫ്‌ ഇവിടെ അവശേഷിക്കുകയും പിന്നീട് ആരുടെയെങ്കിലും ദൃഷ്ടിയില്‍ പെടുകയും ചെയ്‌താല്‍ ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ഉണ്ടായ പ്രകാരം വീണ്ടും ഖുര്‍ആനില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാവാന്‍ ഇടയുണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇത് നശിപ്പിക്കുന്നത്.”

  ഇതില്‍ നിന്നു നമുക്ക് മനസ്സിലാകുന്ന കാര്യം എന്താണ്? ഇന്ന് നിലവിലുള്ള ഉസ്മാനിയ ഖുര്‍ആനില്‍ നിന്നും വിഭിന്നമായിരുന്നു ഹഫ്സയുടെ കൈവശമിരുന്ന (അബൂബക്കര്‍ ക്രോഡീകരിച്ച) ഖുര്‍ആന്‍ എന്നല്ലേ? അല്ലായിരുന്നെങ്കില്‍ “ഈ ഖുര്‍ആന്‍ ഇവിടെയിരുന്നാല്‍ വീണ്ടും അഭിപ്രായ വ്യത്യാസം ഉണ്ടാകാന്‍ ഇടയുണ്ട്” എന്ന് മര്‍വ്വാന്‍ പറയേണ്ട കാര്യമുണ്ടോ? ഈ തിരുത്തപ്പെട്ട ഖുര്‍ആനുമായി നടക്കുന്നവരാണ് സത്യദൈവത്തിന്‍റെ മാറ്റമില്ലാത്ത വചനം തിരുത്തപ്പെട്ടതാണെന്നുള്ള കഥയും കൊണ്ട് വരുന്നത്, കഷ്ടം!!!

  ഷെയര്‍ ചെയ്യൂ...Share on Facebook812Share on Google+0Tweet about this on TwitterShare on LinkedIn0

  17 Comments on “ഖുര്‍ആന്‍ തിരുത്തപ്പെട്ടതാണ്!!! (ഭാഗം രണ്ട്)”

  • sajan_jcb
   8 November, 2012, 18:29

   http://www.free-minds.org/which-quran
   ലോകത്തില്‍ ഇന്ന് നില നിലക്കുന്ന രണ്ടു ഖുരാനുകള്‍. അവയില്‍ തന്നെ വ്യത്യാസമുണ്ട്.

  • shameer
   31 January, 2013, 6:52

   thaankalude kaivashamulla aa pusthakathint publisharude nameum addressum phone numberum tharaamooo?

  • sathyasnehi
   31 January, 2013, 12:11

   SHARAFEE PUBLICATIONS & NOBLE BOOKS
   KAREETTIPARAMBA, P.O.MANIPURAM,
   KODUVALLY, KOZHIKKODE- 673 584
   PH: 9447693385

  • Ashish
   11 March, 2013, 7:38
  • safeel
   13 April, 2013, 16:16

   see al qur’an chapter :10 , verse :38

  • safeel
   13 April, 2013, 16:28

   അതല്ല,  അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ
   അവര്‍ പറയുന്നത്?. (നബിയെ) പറയുക :എന്നാല്‍ അതിന്ന്‍
   തുല്യമായ ഒരു അദ്ദ്യായം നിങ്ങള്‍ കൊണ്ടു വരൂ.അല്ലാഹുവിന്
   പുറമേ നിങ്ങള്‍ സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവരന്മാരാണെങ്കില്‍
   al qur’an       chapter :10     verse :38

  • safeel
   13 April, 2013, 16:31

   qur’an നിലെ പോലെ ഒരു അദ്ധ്യായം കൊണ്ടുവരൂ.

   നിങ്ങള്‍ സത്യവാന്മാരെന്നു തെളിയിക്കു

  • safeel
   13 April, 2013, 16:40

   ഇന്നു 10 million കൂടുതല്‍ അറേബ്യന്‍ christians , അറബി
   ഭാഷ mother- tongue ആയ christians അറബിയിലുണ്ട്.
   എന്തു കൊണ്ടു ഖുറാനിലെ പോലെ ഒരു അദ്ധ്യായം  കൊണ്ടു
   വരാന്‍ സാധിക്കാത്തത്. because qur’an is god’s word
   subhanallah!

  • safeel
   14 April, 2013, 15:38

   നമ്മുടെ ദാസന്‍ നാം അവതരിപികൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനിനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത് പോലുള്ള ഒരു അദ്ദ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളെയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവന്മാരാണെങ്കില്‍ (അതാണല്ലോ വേണ്ടത്)
   AL-QUR’AN CHAPTER :2 ,VERSE:23

  • safeel
   14 April, 2013, 15:49

   114 CHAPTER ഉള്ള ഖുര്‍ആനിലെ ഏറ്റവും ചെറിയ അദ്ദ്യായമായ 109 അദ്ദ്യായം പോലെയുള്ള ഒരു  അദ്ദ്യായം എങ്കിലും  നിര്‍മിച്ചു സത്യമാര്‍ഗം WEBSIT ന്‍റെ ഉടമകള്‍ സത്യവാന്മാരെന്നു തെളിയിക്കണം. നിങ്ങള്‍ക്ക് പറ്റില്ല എങ്കില്‍ 
   ഖുര്‍ആന്‍ ദൈവത്തിന്‍റെ ഗ്രന്ഥം എന്ന്‍ സമ്മതിക്കണം

  • safeel
   14 April, 2013, 16:02

   ഖുര്‍ആനിലെ പോലുള്ള ഒരു ആദ്ദ്യായം ആര്‍ക്കുംതന്നെ എയുതാന്‍ പറ്റില്ല എന്ന്‍ ഖുര്‍ആന്‍ പറയുന്നത് നോക്കുക.

   “നിങ്ങള്‍ക്ക് ചെയ്യാന്‍ കയിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസുക്ഷിച്ചുക്കൊള്ളുക. സത്യാനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്.”
   AL-QUR’AN  CHAPTE :2   ,  VERSE :24

  • abraham eapen
   17 April, 2013, 9:52

    DEAR SAFEEL ,ഖു റാന് 2 ;24 ഇല് ആര്ക്കും അതിലെ പോലെ ഒരു ആയത്ത് ഉണ്ടാക്കാന് പറ്റില്ല എന്ന് ഉണ്ടല്ലോ .  അതിനാല എന്ത് എഴുതിയാലും അത് നിൻലവാരമില്ല എന്ന് ആര്ക്കും പറയാമല്ലോ , അങ്ങനെ ഒരു മു ന്കൂര്  ജാമ്യം എടുത്തു  വെല്ലുവിളിച്ചിട്ടു പ്രയോജനമില്ല. കാരണം വെല്ലു വിളിയുടെ  result നേരത്തെ അറിയിച്ചു കഴിഞ്ഞല്ലോ .
                           ഈ  വെല്ലു വിളി  ആരാണ്   judge ചെയ്യുന്നത് ?  മുസ്ലിംസ് ഇന് സാധിക്കില്ല ; കാരണം അവര് ഒരിക്കലും ആരെങ്കിലും എഴുതുന്നതിനെ അങ്ങികരിക്കില്ല ,
   മറ്റുള്ളവര്ക്കും പറ്റില്ല ,കാരണം അത് മുസ്ലിംസ് അങ്ങികരിക്കില്ല, പിന്നെ ഏതെങ്കിലും മലക്ക് വരണം ,അങ്ങനെ വരില്ല എന്ന് തെളിന്ഞ്ഞിട്ടുണ്ടല്ലോ, കാരണം ജൂണ്‍ 1999 ഇല്  true furqan എന്നാ പേരില് അല സഫീ /,അല മഹ്ദി ഈ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് ഒരു രചന നടത്തി , ആ ബുക്ക് മുസ്ലിം രാജ്യങ്ങളെല്ലാം നിരോദിച്ചു , ഇവിടും നിരോധിക്കപ്പെട്ടു എന്നല്ലാതെ ഇതിനു എന്ത് കൊണ്ട് നിലവാരം ഇല്ല എന്ന് ആരും പറഞ്ഞില്ല ;ഒരു മലക്കും വന്നു പറഞ്ഞില്ല ;അതിനാല് ഈ വെല്ലു വിളി കൊണ്ട് ഒന്നും തന്നെ തെളിയുന്നില്ല .

  • badarudheen
   23 April, 2013, 12:32

   Thankalude lekhenathil khleefa umerinte marana kalam muthal Hafsa yude marana kalam vareyulle 21 varshathe (645 to 666 C E)charithram ozhivakkiyathe enthu kondanu. Khaleefa usmante kalath Hafsayude kaivasham undayirunna mushafinte pakarppukal eduthe anne islamlka Bharanamundayirunna ella rajyngalilekkum oru kuraan parayana vidagdanodoppam ayachu koduthathayi charithrathilundallo. Ee vasthuthakalellam thangal marachu vechathe enthinanu.

  • sathyasnehi
   3 May, 2013, 10:23

   ഹഫ്സയുടെ കൈവശം ഉണ്ടായിരുന്ന മുസ്ഹഫിന്‍റെ പകര്‍പ്പുകള്‍ തന്നെയാണ് ഉസ്മാന്‍ എടുത്തത് എന്ന താങ്കളുടെ വാദത്തിനുള്ള തെളിവുകള്‍ തരൂ. അങ്ങനെയായിരുന്നെകില്‍ പിന്നീട് എന്തുകൊണ്ടാണ് മദീനയിലെ ഗവര്‍ണ്ണര്‍ ആയിരുന്ന മര്‍വാന്‍ ഹഫ്സയുടെ കൈവശമുണ്ടായിരുന്ന കോപ്പി നശിപ്പിച്ചു കളഞ്ഞത് എന്ന് കൂടി താങ്കള്‍ വിശദീകരിക്കേണ്ടി വരും.

  • Ameer Ali
   12 July, 2013, 16:32

   thank you for this valuable information

  • DONEY
   15 January, 2014, 2:36

   😀

  • DONEY
   15 January, 2014, 2:38

   @ safeel …. Go through this site… http://suralikeit.com/

  Leave a Comment