About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
 • December 2017 (1)
 • October 2017 (5)
 • September 2017 (1)
 • May 2017 (2)
 • March 2017 (4)
 • February 2017 (1)
 • January 2017 (1)
 • December 2016 (1)
 • October 2016 (2)
 • September 2016 (4)
 • August 2016 (2)
 • June 2016 (4)
 • May 2016 (8)
 • April 2016 (7)
 • December 2015 (2)
 • October 2015 (3)
 • July 2015 (1)
 • June 2015 (1)
 • May 2015 (4)
 • April 2015 (8)
 • March 2015 (3)
 • January 2015 (3)
 • December 2014 (2)
 • October 2014 (1)
 • August 2014 (5)
 • June 2014 (1)
 • May 2014 (6)
 • April 2014 (2)
 • March 2014 (3)
 • February 2014 (2)
 • January 2014 (3)
 • December 2013 (7)
 • November 2013 (3)
 • October 2013 (7)
 • September 2013 (2)
 • August 2013 (2)
 • July 2013 (3)
 • May 2013 (4)
 • April 2013 (7)
 • March 2013 (4)
 • February 2013 (5)
 • January 2013 (3)
 • November 2012 (1)
 • October 2012 (3)
 • August 2012 (5)
 • July 2012 (16)
 • June 2012 (5)
 • May 2012 (10)
 • Like us on facebook
  Verse of the Day
  നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
  Visitors Info
  free counters

  ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2)

  അനില്‍ കുമാര്‍ വി. അയ്യപ്പന്‍

   

  “യിസ്രായേലേ, കേള്‍ക്ക! യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍ തന്നേ!!” (ആവര്‍ത്തനം.6:4) എന്ന മോശെയുടെ ഏകദൈവവിശ്വാസപ്രഖ്യാപനത്തില്‍ ഉള്ള എബ്രായ പദങ്ങള്‍ പഠനവിധേയമാക്കാതെ ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്ന് ആദ്യഭാഗത്തില്‍ പറഞ്ഞിരുന്നല്ലോ. നമുക്ക്‌ ഈ ഭാഗത്ത് അതൊന്നു പരിശോധിക്കാം:

   

  ‘നമ്മുടെ ദൈവം’ എന്ന് തര്‍ജ്ജമ ചെയ്തിരിക്കുന്ന എബ്രായ പദം ‘എലോഹീനു’ എന്നതാണ്. ‘എലോഹീം’ എന്ന പദമാണ് ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നത്. ഉല്‍പത്തി.1:1-ല്‍ “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ദൈവം’ എന്നതിന് ഉപയോഗിച്ചിരിക്കുന്നതും ഇതേ ‘എലോഹീം’ എന്ന പദം തന്നെയാണ്. ഇതൊരു ബഹുവചനരൂപമാണ്. ‘ഏല്‍’ എന്നും ‘എലാഹ’ എന്നുമാണ് ഇതിന്‍റെ ഏകവചനപ്രയോഗം. ‘എലോഹീം’ എന്ന പദത്തിന്‍റെ ആക്ഷരികമായ അര്‍ത്ഥം ‘ശക്തന്മാര്‍’ എന്നാണു. സത്യദൈവത്തെക്കുറിക്കുമ്പോള്‍ ഈ പദം എകവചനമായിട്ടാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിലും അന്യദൈവങ്ങളെക്കുറിക്കുവാന്‍ ഉപയോഗിച്ചിട്ടുള്ളിടത്തൊക്കെ ഈ പദത്തിനെ ബഹുവചനരൂപമായിട്ടു തന്നെയാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ചില ഉദാഹരണങ്ങള്‍ നോക്കാം:

   

  1. “ഈ രാത്രിയില്‍ ഞാന്‍ മിസ്രയീം ദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റേയും മൃഗത്തിന്‍റേയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു” (പുറ.12:12)

   

  യഹോവയായ ദൈവം ഈജിപ്തുകാരെ മാത്രമല്ല, ഈജിപ്തിലെ സകല ദേവന്മാരെയും ന്യായം വിധിക്കും’ എന്ന കാര്യം മോശെയോടു അറിയിക്കുമ്പോള്‍ ‘ദേവന്മാര്‍’ എന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്.

   

  2. “യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?” (പുറ.15:11).

   

  യിസ്രായേല്‍ മക്കളെ യഹോവയായ ദൈവം ഫറവോന്‍റെ കയ്യില്‍നിന്നും ചെങ്കടല്‍ പിളര്‍ത്തി രക്ഷിക്കുകയും ഫറവോനെയും അവന്‍റെ സൈന്യത്തേയും ചെങ്കടലില്‍ മുക്കിക്കൊല്ലുകയും ചെയ്തപ്പോള്‍ മോശെയും യിസ്രായേല്‍ ജനവും യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതിലെ ഒരു വരിയാണ് മുകളില്‍ ഉള്ളത്. അവിടെ “ദേവന്മാര്‍” എന്നതിന് ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

   

  3. “യഹോവ സകലദേവന്മാരിലും വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. അതേ, ഇവരോടു അവര്‍ അഹങ്കരിച്ച കാര്യത്തില്‍ തന്നേ” (പുറ.18:11)

   

  മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോയോട് യഹോവ യിസ്രായേലിന്നുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതു ഒക്കെയും വഴിയില്‍ തങ്ങള്‍ക്കു നേരിട്ട പ്രയാസം ഒക്കെയും യഹോവ തങ്ങളെ രക്ഷിച്ചപ്രകാരവും മോശെ വിവരിച്ചു പറഞ്ഞപ്പോള്‍’ യിത്രോയുടെ പ്രതികരണമാണ് മുകളില്‍ പറഞ്ഞ വാക്യം. വിഗ്രഹാരാധിയും വിഗ്രഹങ്ങളുടെ പുരോഹിതനുമായ യിത്രോ പറയുന്നത് ‘താന്‍ ഇതുവരെ പൂജിച്ചു വന്നിരുന്ന സകല ദേവന്മാരേക്കാളും വലിയവന്‍ ആണ് യഹോവ’ എന്നത്രേ. ഇവിടെ ‘ദേവന്മാര്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. അതു ബഹുവചനരൂപത്തില്‍ത്തന്നെ ഉപയോഗിച്ചിരിക്കുന്നു.

   

  4. “ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കു ഉണ്ടാകരുതു” (പുറ.20:3).

   

  ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണ് ഇത്. ഇവിടെ ‘ദൈവങ്ങള്‍’ എന്നതിനുപയോഗിച്ചിരിക്കുന്ന പദം ‘എലോഹീം’ ആണ്. ഇതിലെ ശ്രദ്ധാര്‍ഹമായ കാര്യം എന്താണെന്ന് വെച്ചാല്‍, ഒന്നും രണ്ടും വാക്യങ്ങളാണ്:

   

  “ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു” (പുറ.20:1,2). ഈ വാക്യങ്ങളില്‍ ‘ദൈവം’ എന്നതിനുപയോഗിച്ചിരിക്കുന്നതും ‘എലോഹീം’ എന്ന പദം തന്നെയാണ്!! അതായത്, “എലോഹീം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു: അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ എലോഹീം ആകുന്നു; ഞാനല്ലാതെ അന്യഎലോഹീം നിനക്കു ഉണ്ടാകരുതു” എന്നാണു ദൈവം പറഞ്ഞത്. ‘എലോഹീം’ എന്ന പദം യഹോവയ്ക്കു ഉപയോഗിക്കുമ്പോള്‍ മാത്രമേ ഏകവചനത്തില്‍ ഉപയോഗിക്കുന്നുള്ളൂ. അല്ലാത്തപ്പോഴെല്ലാം അതിന്‍റെ സ്വാഭാവിക അര്‍ത്ഥമായ ‘ദൈവങ്ങള്‍’ എന്നോ ‘ദേവന്മാര്‍’ എന്നോ ബഹുവചനരൂപത്തില്‍ത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

   

  5.“വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു” (ലേവ്യ.19:4).

   

  ഇവിടെയും ‘എലോഹീം’ എന്ന പദം ജാതീയ ദൈവങ്ങളോട് ബന്ധപ്പെടുത്തി ‘ദേവന്മാര്‍’ എന്നു ബഹുവചനത്തിലും സത്യദൈവത്തോട് ബന്ധപ്പെടുത്തി ‘ദൈവം’ എന്ന് ഏകവചനത്തിലും ഉപയോഗിച്ചിരിക്കുന്നു.

   

  6. “അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു” (സംഖ്യാ.25:2). മിദ്യാന്യ ദൈവങ്ങളെ കുറിക്കുവാന്‍ ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

   

  7. “കാണ്മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും. എങ്കിലും അവിടെ വെച്ചു നിന്‍റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും. നീ ക്ലേശത്തിലാകയും ഇവ ഒക്കെയും നിന്‍റെ മേല്‍ വരികയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു അവന്‍റെ വാക്കു അനുസരിക്കും. നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്‍റെ നിയമം മറക്കയുമില്ല.” (ആവ.4:28-31). ഇവിടെയും എലോഹീം എന്ന പദം ‘ദേവന്മാര്‍’ എന്നു അന്യദൈവങ്ങളെ കുറിക്കാനും ‘ദൈവം’ എന്നു യഹോവയെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നു.

   

  പഴയനിയമത്തില്‍ 2600 പ്രാവശ്യത്തോളം ‘എലോഹീം’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ ഏകദേശം 220-ലധികം സ്ഥലത്ത് ‘ദേവന്മാര്‍’ എന്നോ ‘ദൈവങ്ങള്‍’ എന്നോ അന്യദൈവങ്ങളെ ഉദ്ദേശിച്ച് ബഹുവചനരൂപത്തിലാണ് ഈ പദം ഉള്ളത്! എന്തുകൊണ്ടാണ് ഒരേ പദം യഹോവയായ ദൈവത്തെക്കുറിക്കുമ്പോള്‍ ഏകവചനത്തിലും ജാതീയ ദൈവങ്ങളെക്കുറിക്കുമ്പോള്‍ ബഹുവചനത്തിലും ഉപയോഗിക്കുന്നത്? അതിനു ഉത്തരം കിട്ടണമെങ്കില്‍ ബൈബിളിലെ ആദ്യവാചകത്തിലേക്ക് പോകേണ്ടിയിരിക്കുന്നു. “ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു’ എന്ന വാക്യത്തില്‍ ‘ആദി’ എന്നതിന് ‘റേഷിത്’എന്നും ‘ദൈവം’ എന്നതിന് ‘എലോഹീം’ എന്നും ‘ആകാശം’ എന്നതിന് ‘ഷാമയീം’ എന്നും ‘ഭൂമി’ എന്നതിന് ‘എറെറ്റ്സ്’ എന്നും ‘സൃഷ്ടിച്ചു’ എന്നതിന് ‘ബാറാ’ എന്നും ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ എലോഹീം, ഷാമയീം എന്നിവ ബഹുവചനരൂപങ്ങളാണ്. യഥാക്രമം ദൈവങ്ങള്‍, ആകാശങ്ങള്‍ എന്നാണ് അവയുടെ അര്‍ത്ഥം. എന്നാല്‍ ‘ബാറാ’ എന്നത് ഏകവചനമാണ്. ഹീബ്രു ഭാഷയുടെ വ്യാകരണ നിയമമനുസരിച്ച് കര്‍ത്താവ് ഏകവചനമാണെങ്കില്‍ ക്രിയയും ഏകവചനമായിരിക്കും. കര്‍ത്താവ് ബഹുവചനമാണെങ്കില്‍ ക്രിയയും ബഹുവചനമായിരിക്കണം.

   

  ഇവിടെ എലോഹീം, ഷാമയീം എന്നിവ ബഹു വചനമായിരിക്കുകയും ബാറാ ഏകവചനമായിരിക്കുകയും ചെയ്യുന്നത് ഹീബ്രു വ്യാകരണമനുസരിച്ചു തെറ്റായ വാചകഘടനയാണ്! ഒരിക്കലും അങ്ങനെ വരാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ദൈവത്തിന്‍റെ വചനം മോശയിലൂടെ ദൈവാത്മാവ് രേഖപ്പെടുത്തിവെച്ചപ്പോള്‍ ഇപ്രകാരമാണ് ആ വാചകം എഴുതിയത്. അതിന്‍റെ അര്‍ത്ഥം എലോഹീം എന്നത് ഒന്നിലധികം വ്യക്തികള്‍ ആണെങ്കിലും അവര്‍ ചെയ്ത ക്രിയയില്‍ അഥവാ സൃഷ്ടികര്‍മ്മത്തില്‍ അവര്‍ ഏകമായിരുന്നു എന്നതാണ്. ഈ ദൈവിക മര്‍മ്മം മനസ്സിലായതുകൊണ്ടാണ് മോശെയും ശേഷം ഇസ്രായേലും സത്യദൈവത്തെക്കുറിക്കുവാന്‍ എലോഹീം എന്ന പദം ഉപയോഗിച്ചപ്പോള്‍ അതിനെ ഏകവചനമായി പരിഗണിച്ചത്!!

   

  ഈ വസ്തുതയുടെ അടിസ്ഥാനത്തില്‍ ‘ഷേമ’യുടെ ആക്ഷരികമായ തര്‍ജ്ജമ ഇങ്ങനെയാണ്: “കേള്‍ക്ക, ഇസ്രായേലെ! യഹോവ നമ്മുടെ ദൈവങ്ങള്‍; യഹോവ ഏകന്‍!” ഇത് മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നറിയാം. എന്നാല്‍ ബൈബിള്‍ അങ്ങനെയാണ് ദൈവത്തെക്കുറിച്ച് പറയുന്നത്. എന്തുകൊണ്ടാണ് ‘നമ്മുടെ ദൈവങ്ങളായ യഹോവ ഏകന്‍ ആകുന്നു’ എന്ന് ബൈബിള്‍ പറയുന്നത്? അതിനു ഉത്തരം ലഭിക്കണമെങ്കില്‍ ഏകന്‍ എന്ന പദത്തിന്‍റെ അര്‍ത്ഥം അറിയണം.

   

  ഏകന്‍ എന്നതിന് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ഒന്ന്, ഒന്നാമത്തെ, ഒരു, വേറൊരു, ഓരോ, ഒരുമിച്ചു, തനിച്ച്, ഒരുപോലെ, ഏതോ ഒന്ന്   തുടങ്ങി പലവിധമായ അര്‍ത്ഥത്തില്‍ ഈ പദം പഴയ നിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. നമുക്കതില്‍ ചിലത് പരിശോധിക്കാം.

   

  ആദ്യമായി ഈ വാക്ക്‌ ബൈബിളില്‍ വരുന്നത് ഉല്‍പ്പത്തി.1:5-ലാണ്: “ദൈവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.” ഇതില്‍ ‘ഒന്നാം ദിവസം’ എന്ന് പറഞ്ഞിരിക്കുന്നതിലെ ‘ഒന്ന്’ എന്നതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. സന്ധ്യയും ഉഷസ്സും ചേര്‍ന്നതാണ് ഒരു ദിവസം എന്ന് അവിടെ പറഞ്ഞിരിക്കുന്നു. “തികച്ചും ഒറ്റയായ” എന്ന അര്‍ത്ഥത്തിലല്ല, ബഹുത്വം (സന്ധ്യ+ ഉഷസ്സ്) ഉള്‍ക്കൊള്ളുന്ന ഒരു ഏകത്വമാണ് ഈ പദത്തിനുള്ള ഒരര്‍ത്ഥം എന്ന് ഇവിടെ തെളിയുന്നു.

   

  അടുത്തതായി ഈ പദം വരുന്നത് ഉല്‍പ്പത്തി.2:11-ലാണ്: “തോട്ടം നനെപ്പാന്‍ ഒരു നദി ഏദെനില്‍നിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. ഒന്നാമത്തേതിന്നു പീശോന്‍ എന്നു പേര്‍; അതു ഹവീലാ ദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു.” ഇവിടെ ‘ഒന്നാമത്തേതിന്നു’ എന്നുള്ളതില്‍ ‘ഏഹാദ്‌’ എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ‘നാല് ശാഖകളില്‍ ഒന്ന്’ അഥവാ, ‘കൂട്ടത്തില്‍ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

   

  അടുത്തത്‌ ഉല്‍പ്പത്തി.2:21-ലാണ്: “ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളില്‍ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു.” ഇവിടെ ‘വാരിയെല്ലുകളില്‍ ഒന്ന്’എന്ന് പറഞ്ഞിടത്തും ‘ഏഹാദ്‌’ എന്ന പദം തന്നെ ഉപയോഗിച്ചിരിക്കുന്നു. ‘അനേകത്തില്‍ ഒന്ന്’ എന്ന ആശയമാണ് ഈ പദത്തിന് ഇവിടെയുള്ളത്.

   

  അടുത്തത്‌ ഉല്‍പ്പത്തി.2:24-ലാണ്: “അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായി തീരും.” ഇവിടെ ‘ഏകദേഹം’ എന്നതിലെ ‘ഏകം’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. വാസ്തവത്തില്‍ ഇവിടെ രണ്ടു ദേഹമുണ്ട്, പുരുഷന്‍റെ ദേഹവും സ്ത്രീയുടെ ദേഹവും. എന്നാല്‍ ദൈവം പറയുന്നത് അവര്‍ “ഏകദേഹമായി” തീരും എന്നത്രേ! ഇവിടെ ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വത്തെയാണ്, അഥവാ ഐക്യതയെ ആണ് ഈ പദം അര്‍ത്ഥമാക്കുന്നത്.

   

  അടുത്തത്‌ ഉല്‍പ്പത്തി.3:22-ലാണ്: “യഹോവയായ ദൈവം: മനുഷ്യന്‍ നന്മതിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മില്‍ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈനീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാന്‍ സംഗതിവരരുതു എന്നു കല്പിച്ചു.” ഇവിടെ ‘നമ്മില്‍ ഒരുത്തനെപ്പോലെ’ എന്ന് പറയുമ്പോള്‍ ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു.

   

  ജനം ദൈവത്തോട് മറുതലിച്ചു കൊണ്ട് ബാബേല്‍ ഗോപുരം പണിയുന്ന സമയത്ത് ദൈവം പറയുന്നത് കേള്‍ക്കുക: “അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്നു; അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കു അസാദ്ധ്യമാകയില്ല” (ഉല്‍പ്പത്തി.11:6). ഇവിടെ ‘ജനം ഒന്ന്’ എന്നുള്ളതിന് ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ എന്ന പദമാണ്. ബഹുത്വത്തെ കുറിക്കുന്ന ഏകത്വമാണ് ഇവിടെയും വിവക്ഷ. ലക്ഷക്കണക്കിനോ കോടിക്കണക്കിനോ വരുന്ന മനുഷ്യരെ മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ‘ജനം ഒന്ന്’ എന്ന് പറയുന്നത്. അതുപോലെ ‘ഭാഷയും ഒന്ന്’ എന്നു പറഞ്ഞിരിക്കുന്നിടത്തു ഉപയോഗിച്ചിരിക്കുന്നത് ‘ഏഹാദ്‌’ തന്നെയാണ്. ‘നിസ്തുല്യമായ ഒന്ന്’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ആ പദം ഉപയോഗിച്ചിരിക്കുന്നത്.

   

  ഹാഗാറിനേയും യിശ്മായേലിനേയും വീട്ടില്‍നിന്ന് അബ്രഹാം ഇറക്കിവിട്ടതിനു ശേഷം എന്തുണ്ടായെന്നു ബൈബിള്‍ പറയുന്നുണ്ട്: “തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലില്‍ ഇട്ടു” (ഉല്‍പ്പത്തി.21:15) എന്നാണു. ഇവിടെ ‘ഒരു കുറുങ്കാട്’ എന്നതിലെ ‘ഒരു’ എന്നതിന് ‘ഏഹാദ്‌’ എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ഇതും ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്. കുറുങ്കാട്ടില്‍ ഒന്നിലധികം സസ്യങ്ങള്‍ ഉണ്ടാകുമല്ലോ.

   

  ഇതെല്ലാം ഉല്‍പ്പത്തി പുസ്തകത്തില്‍ നിന്നു മാത്രമുള്ളതാണ്. പഴയനിയമത്തില്‍ ആകെ 964 പ്രാവശ്യം ഈ പദം ഉപയോഗിച്ചിട്ടുണ്ട്. വിസ്തരഭയത്താല്‍ ഉല്‍പത്തി പുസ്തകത്തിന് പുറത്തേക്ക് കടക്കുന്നില്ല. ഈ 964 ഭാഗങ്ങളും എടുത്തു പരിശോധിച്ചാല്‍ തികച്ചും ഒറ്റയായ ഏകത്വത്തെ കുറിക്കുവാന്‍ ഈ പദം ഉപയോഗിച്ചിട്ടില്ല എന്നു കാണുവാന്‍ കഴിയും!!

   

  ‘തികച്ചും ഒറ്റയായ’ എന്നതിനുപയോഗിച്ചിരിക്കുന്ന വാക്ക്‌ ‘യാഹിദ്‌’ എന്നതാണ്. ഇത് പന്ത്രണ്ടു വട്ടം പഴയനിയമത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. യിരമ്യാവ് 6:26-ല്‍ “എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറില്‍ ഉരുളുക; ഏകജാതനെക്കുറിച്ചു എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരെ വരും” എന്നു പറയുന്നിടത്ത് ‘ഏകജാതന്‍’ എന്നതിലെ ‘ഏക’ എന്നതിന് ‘യാഹിദ്‌’ ഉപയോഗിച്ചിരിക്കുന്നു. ആമോസ് 8:10; സെഖര്യാ 12:10 എന്നിവിടങ്ങളിലും ‘ഏകജാതന്‍’ എന്നതില്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നു. യിസഹാക്കിനെ ‘ഏകജാതന്‍’ എന്നു ഉല്‍പത്തി 22:2,12,16 എന്നീ ഭാഗങ്ങളില്‍ വിശേഷിപ്പിക്കുമ്പോള്‍ ഇതേ ‘യാഹിദ്‌’ എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ‘ദൈവിക വാഗ്ദത്താല്‍ അബ്രഹാമിനു ജനിച്ച ഒരേയൊരു മകന്‍,അതുപോലെ വേറെ ഒരുവനില്ല’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഏകജാതന്‍ എന്നു യിസഹാക്കിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

   

  ദൈവത്തിന്‍റെ ഏകത്വത്തെക്കുറിക്കുവാന്‍ ഒരിടത്തുപോലും ‘യാഹീദ്‌’ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ‘യഹോവ എകനാകുന്നു’ എന്നു ബൈബിള്‍ പറയുമ്പോള്‍ ‘യഹോവ യാഹീദ്‌ ആകുന്നു’ എന്നല്ല, മറിച്ച് ‘യഹോവ ഏഹാദ്‌ ആകുന്നു’ എന്നാണു പറയുന്നത്. ഒറ്റയാനായ ഒരു ദൈവത്തെയല്ല ബൈബിള്‍ ‘ഏകത്വം’ എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത് എന്നു സാരം!! മറിച്ച്, ബഹുത്വമുള്ള എക ദൈവത്തെയാണ് ബൈബിള്‍ വെളിപ്പെടുത്തുന്നത്. ആ ഏകദൈവത്തില്‍ മൂന്നു ആളത്വങ്ങള്‍ ഉണ്ട്‌. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ആളത്വങ്ങള്‍ ആണ് ഏക ദൈവത്തില്‍ ഉള്ളത് എന്ന് പുതിയ നിയമം പരിശോധിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. (തുടരും…)

  ഷെയര്‍ ചെയ്യൂ...Share on Facebook812Share on Google+0Tweet about this on TwitterShare on LinkedIn0

  8 Comments on “ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഏകത്വം, അത് പിതാവും പുത്രനും പരിശുദ്ധാത്മാവും ഉള്‍ക്കൊള്ളുന്ന ഏകത്വമാണ്!! (ഭാഗം-2)”

  • shameer
   31 January, 2013, 9:06

   in short, Christianity now trapped by malayalm translation. Thats you have to mention the words from Ebraya language. And my Question is what is the real language of Bible? Bcz that is the only authentic one to know what is really Bible is saying about the oneness of god. So please.

  • sathyasnehi
   31 January, 2013, 12:13

   ബൈബിള്‍ പഴയ നിയമം എഴുതപ്പെട്ടത് എബ്രായ ഭാഷയിലും ആരാമായിക്‌ ഭാഷയിലും ആണ്. പുതിയ നിയമം എഴുതപ്പെട്ടത് ഗ്രീക്ക് ഭാഷയിലും.

  • Bilal
   25 February, 2013, 5:47

   1KINGS 22:23, 2CHRONICLES 18:22, JEREMIAH 4:10 &, EZEKIEL 14:9 tell us that Biblical God deceives some of the prophets.
   (Note: Not every word of God can prove true if God deceives anyone at all; teaching from the Bible cannot be trusted if the scribes falsify the word. In other words, the first reference is mutually exclusive with the other three. Thus, the Bible cannot be the perfect work of a perfect, all-powerful and loving God for obvious reasons. . Note also: Some versions use the word “persuade” rather than “deceives.” The context makes clear, however, that deception is involved.)
   In EZEKIEL 20:25 God says that he intentionally gave out bad laws. (This means that God-given laws or commandments are sometimes suspect.)

   Don;t throw mud on others’ face. They will retort with human excretion.

  • Kannan
   25 February, 2013, 6:12

   പേടിപ്പിക്കുവാണോ ബിലാലേ? അത് അനിലേട്ടന്‍റെ അടുത്ത് എടുക്കാതിരിക്കുന്നതാണ് ബുദ്ധി. നിങ്ങള്‍ ജീവിതത്തിലിതുവരെ കേട്ടിട്ടില്ലാത്ത ഹദീസ് കൊണ്ടുവന്നിട്ടായിരിക്കും ആള് മറുപടി പറയുക. എന്തിനാ കൂടുതല്‍ നാണം കെടാന്‍ നില്‍ക്കുന്നത്?

  • ജോബിച്ചായന്‍
   14 December, 2013, 15:36

   ഈ പരിശുധാത്മാവിനു എന്ത് ആളത്വമാണ്‌ ഉള്ളത് ..???

  • sathyasnehi
   20 December, 2013, 17:21

   പരിശുദ്ധാത്മാവ് വെറും ശക്തിയല്ല, ശക്തിയുള്ള ആളത്തമാണ്. അസ്തിത്വത്തിന്‍റെ ലക്ഷണങ്ങള്‍ പരിശുദ്ധാത്മാവിനുണ്ട്. ബുദ്ധി, വികാരം, ഇച്ഛാശക്തി, ആത്മാവബോധം, സ്വയംനിര്‍ണ്ണയശക്തി എന്നിവ ഒരു വ്യക്തിയിലുണ്ടെങ്കില്‍ ആളത്തമുണ്ടെന്നു പറയാം.

   പരിശുദ്ധാത്മാവിന്‍റെ ആളത്തം തിരുവെഴുത്തുകളില്‍ പ്രകടമാണ്. ഓരോന്നോരോന്നായി നോക്കാം:

   1) ഇച്ഛാശക്തി:

   “എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.” (1.കൊരി.12:11)

   2) ചിന്ത:

   “എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കും വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു.” (റോമ.8:27)

   3) സ്നേഹം:

   “ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ.” (റോമ.5:5)

   4) നന്മ:

   “അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്‍റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്‍റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു..” (നെഹമ്യാ.9:20)

   5) ദുഃഖം

   “ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്ക് വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു” (എഫേസ്യ.4:30)

   ആളത്തത്തിന്‍റെ പ്രവൃത്തികള്‍ പരിശുദ്ധാത്മാവ് ചെയ്യുന്നു:

   1) ആരാഞ്ഞു ഗ്രഹിക്കുന്നു:

   “ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു. മനുഷ്യനിലുള്ളതു അവനിലെ മനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര് അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല” (1.കൊരി.2:10,11)

   2) സംസാരിക്കുന്നു:

   “ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.” (വെളിപ്പാട്. 2:11)

   3) വിളിക്കുന്നു:

   “നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.” (ഗലാ.4:6)

   4) സാക്ഷ്യം പറയുന്നു:

   “ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്കു അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍ നിന്നു പുറപ്പെടുന്ന സത്യാത്മാവു വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.” (യോഹ.15:26)

   5) മധ്യസ്ഥത ചെയ്യുന്നു:

   “അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.” (റോമ.8:26)

   6) ഉപദേശിക്കുന്നു:

   “എങ്കിലും പിതാവു എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവു എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.” (യോഹ.14:26)

   7) നടത്തുന്നു:

   “ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.” (റോമ.8:14)

   8.) വിളിക്കുന്നു, നിയോഗിക്കുന്നു:

   “അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.” (അപ്പൊ.പ്രവൃ.13:2)

   ഒരു ആളത്തത്തോട് ചെയ്യുന്ന പ്രവൃത്തികള്‍ പരിശുദ്ധാത്മാവിനോടും ചെയ്യാന്‍ കഴിയുന്നതായി ബൈബിള്‍ പറഞ്ഞിരിക്കുന്നു:

   1) പരിശുദ്ധാത്മാവിനോട് മത്സരിക്കുക:

   “എന്നാല്‍ അവര്‍‍ മത്സരിച്ചു അവന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു” (യെശയ്യാ.63:10)

   2) പരിശുദ്ധാത്മാവിനോട് കള്ളം പറയുന്നു:

   അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തുവെപ്പാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയതു എന്തു? അതു വിലക്കും മുമ്പെ നിന്‍റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്‍റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.” (അപ്പൊ.പ്രവൃ.5:3,4)

   3) പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നു:

   “അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.” (മത്തായി.12:31,32)

   പരിശുദ്ധാത്മാവിനെയും ശക്തിയേയും വേര്‍തിരിച്ചു പറഞ്ഞിട്ടുണ്ട്:

   1) “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.” (അപ്പൊ.പ്രവൃ.10:38)

   2) “ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല.” (റോമ15:18)

   എന്ന് പരിശുദ്ധാത്മാവിനോടു ചേര്‍ത്തു ശക്തിയും പറയപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പരിശുദ്ധാത്മാവ് എന്നത് ദൈവത്തിന്‍റെ ശക്തിയാണ് എന്ന് വാദിക്കുന്നവര്‍ക്കും തങ്ങളുടെ വാദം സ്ഥാപിക്കാന്‍ കഴിയുകയില്ല എന്ന് അറിഞ്ഞു കൊള്ളുക.

  • lino
   3 June, 2015, 18:23

   Great.

  Leave a Comment