About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-1)

    (ഈ ലേഖനത്തിന്‍റെ സിംഹഭാഗവും ഇന്ന് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിശ്രമിക്കുന്ന ആദരണീയനായ ശ്രീ.ജി.സുശീലന്‍ സാറിന്‍റെ “ബൈബിള്‍ ജ്ഞാനഭാഷ്യം” എന്ന കൃതിയുടെ സഹായത്താല്‍ തയ്യാറാക്കിയതാണ്.)

    ദാവാ പ്രസംഗകര്‍ പൗലോസിനെതിരെ എപ്പോഴും കൊണ്ടുവരുന്ന ഒരു വാക്യമാണ് മത്തായി.5:17,18-ല്‍ കര്‍ത്താവ് പറഞ്ഞിട്ടുള്ള “ഞാന്‍ ന്യായ പ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രെ ഞാന്‍ വന്നതു. സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല” എന്ന വചനം. ബൈബിള്‍ തിരുത്തപ്പെട്ടതാണെന്നു നാഴികയ്ക്ക് നാല്പതുവട്ടം ഉദ്ഘോഷിക്കുന്ന ഇവര്‍ക്ക് പക്ഷേ, ഇവരുടെ വാദങ്ങള്‍ സ്ഥാപിക്കാന്‍ ബൈബിള്‍ വാക്യങ്ങള്‍ എടുക്കുന്ന സമയത്ത് ബൈബിള്‍ തിരുത്തപ്പെടാത്ത വിശുദ്ധ ഗ്രന്ഥമാണ്. ഇരട്ടത്താപ്പ് എന്ന് പറഞ്ഞാല്‍, അത് ഇതാണ്!

     

    ന്യായപ്രമാണം ക്രിസ്തു നിവര്‍ത്തിച്ചു എന്ന് പറയുന്നതും ന്യായപ്രമാണം ക്രിസ്തുവില്‍ നീങ്ങിപ്പോയി എന്ന് പറയുന്നതും ഒരു പോലെ ശരിയായ കാര്യമാണ്. ന്യായപ്രമാണം എന്ന് പറഞ്ഞാല്‍ നമ്മുടെ മനസ്സിലുള്ള ധാരണകള്‍ വ്യത്യസ്തമായതുകൊണ്ടാണ് ഈ കാര്യത്തില്‍ നമുക്ക് ആശയക്കുഴപ്പം ഉണ്ടാകുന്നത്. നമുക്ക് ആദ്യം ന്യായപ്രമാണത്തെക്കുറിച്ചു ഒന്ന് നോക്കാം:

     

    യഹോവയായ ദൈവം തന്‍റെ പ്രവാചകനായ മോശെ മുഖാന്തിരം താന്‍ ഈജിപ്തില്‍നിന്ന് വിടുവിച്ചു കൊണ്ടുവന്ന തന്‍റെ സ്വന്തം ജനമായ യിസ്രായേലിനുകൊടുത്ത ചട്ടങ്ങളെയും വിധികളെയും കല്‍പ്പനകളെയുമാണ് പൊതുവേ ‘ന്യായപ്രമാണം’ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു യിസ്രായേല്യനു ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധം എങ്ങനെയായിരിക്കണം എന്ന് ന്യായപ്രമാണം വിശദീകരിക്കുന്നു. മൊത്തം 613 കല്പനകളാണ് ന്യായപ്രമാണത്തില്‍ ഉള്ളതെങ്കിലും ആദ്യത്തെ പത്ത് കല്പനകളാണ് ഏറെ പ്രസിദ്ധം. ഈ പത്തു കല്പനകളില്‍ ആദ്യത്തെ നാലെണ്ണം ദൈവത്തോടുള്ള ഒരു യിസ്രായേല്യന്‍റെ ബന്ധവും ബാക്കി ആറെണ്ണം മനുഷ്യരോടുള്ള അവന്‍റെ ബന്ധവും എങ്ങനെയായിരിക്കണമെന്ന് വിവരിക്കുന്നു. ഈ പത്തു കല്പനകളുടെ വിശദീകരണമാണ് പുറകെ വരുന്ന 603 കല്പനകള്‍ . ഈ 613 കല്പനകളില്‍ ഏതെങ്കിലും ഒന്ന് ലംഘിച്ചാലും അവന്‍ സകലത്തിലും കുറ്റക്കാരനായി പരിഗണിക്കപ്പെടും (യാക്കോബ് 2:10).

     

    613 കല്പനകള്‍ ഉള്‍ക്കൊള്ളുന്ന ന്യായപ്രമാണത്തിനു മൂന്നു ഭാഗങ്ങളുണ്ട്.

     

    1) കല്പനകള്‍: ഇവ ധാര്‍മ്മിക നിയമങ്ങളാണ്. പുറപ്പാട്. 20:1-17 വരെ.

    2) വിധികള്‍: ഇവ സാമൂഹികനിയമങ്ങളാണ്. പുറപ്പാട്. 21:1-24:11 വരെ.

    3) ആരാധനാനിയമങ്ങള്‍: പുറപ്പാട്. 24:12-31:18 വരെ.

     

    ധാര്‍മ്മിക നിയമങ്ങള്‍ അഥവാ 10 കല്പനകള്‍ എല്ലാ കാലത്തുമുള്ള മനുഷ്യരെയും ബാധിക്കുന്നതാണ്. ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു ചില കല്പനകള്‍ക്ക് നല്‍കുന്ന സുവ്യക്തമായ വിശദീകരണം നോക്കുക. അപ്പൊസ്തലന്മാരും കല്പനകളെ യഥായോഗ്യം ഉദ്ധരിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യുന്നുണ്ട്. (ജി.സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 49 ).

     

    ഈ 613 കല്പനകള്‍ രണ്ടു ഗണമായിട്ടു യെഹൂദാ റബ്ബിമാര്‍ വിഭജിച്ചിട്ടുണ്ട്. വിധികളും നിഷേധങ്ങളും (ചെയ്യേണ്ടതും ചെയ്യരുതാത്തതും). 613 കല്പനകളില്‍ 248 എണ്ണം വിധികളും 365 എണ്ണം നിഷേധങ്ങളും ആണ്. (ജി. സുശീലന്‍, ബൈബിള്‍ ജ്ഞാനഭാഷ്യം, വാല്യം 1, പുറം 774 ).

     

    ധാര്‍മ്മിക നിയമങ്ങളെ രണ്ടു കല്‍പലകകളില്‍ ദൈവം എഴുതിക്കൊടുത്തു. ഒന്നാമത്തേതില്‍ മനുഷ്യന് ദൈവത്തോടുള്ള കടപ്പാടുകളും (പുറ.20:3-11) രണ്ടാമത്തേതില്‍ സഹമനുഷ്യരോടുള്ള കടപ്പാടുകളും വ്യക്തമാക്കുന്നു (പുറ.20:12-17). കര്‍ത്താവ് ഈ രണ്ടുകല്പലകകളിലുള്ള സന്ദേശത്തിന്‍റെ സാരാംശം രണ്ടു കല്പനകളിലായി ചുരുക്കി പറഞ്ഞു. “യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമാത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോട് സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞു” (മത്താ.22:37-40).

     

    പത്തുകല്പനകളാണ് എല്ലാ കല്പനകളുടെയും അടിസ്ഥാനം. പത്തുകല്പന നല്‍കിയതിനു ശേഷം അവയുടെ പ്രായോഗിക തലത്തിലുള്ള വിശദീകരണമാണ് ബാക്കിയുള്ള 603 കല്പനകള്‍ . അതില്‍ രാഷ്ട്രീയം, പൌരസംബന്ധം, നീതിനിര്‍വ്വഹണം എന്നിങ്ങനെയുള്ളവ പുറപ്പാട് പുസ്തകത്തിലും വിശുദ്ധിയുടെ പ്രമാണങ്ങള്‍ ലേവ്യാ പുസ്തകത്തിലും ആവര്‍ത്തന പുസ്തകത്തിലും കൊടുത്തിട്ടുണ്ട്.

     

    ഇനി സാമൂഹികനിയമങ്ങള്‍ നോക്കുകയാണെങ്കില്‍ അതിനെ പിന്നെയും:

     

    1. രാഷ്ട്രത്തെ സംബന്ധിക്കുന്ന നിയമങ്ങള്‍

    2. സൈനിക നിയമങ്ങള്‍

    3. പൌരത്വ നിയമങ്ങള്‍

    4. അടിമകളെ സംബന്ധിച്ച നിയമങ്ങള്‍

    5. കുടുംബ നിയമങ്ങള്‍

    6. അവകാശ നിയമങ്ങള്‍

    7. ഭക്ഷണ, ആരോഗ്യപരിപാലന നിയമങ്ങള്‍

    8. സാമ്പത്തിക പ്രമാണങ്ങള്‍

     

    എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്.

     

    മാത്രമല്ല, ഇതോടൊപ്പം തന്നെയുള്ള മറ്റൊന്നാണ് നീതിന്യായ നിയമങ്ങള്‍ . ഇത്ര കര്‍ക്കശമായ നീതിന്യായ വ്യവസ്ഥ ലോകത്ത് ഒരു പീനല്‍ കോഡിലും നമുക്ക് കാണാന്‍ കഴിയില്ല. സ്വദേശിയോ പരദേശിയോ അന്യനോ അടിമയോ ആകട്ടെ, യിസ്രായേല്‍ ദേശത്തു താമസിക്കുന്നവര്‍ ഈ നിയമങ്ങള്‍ അനുസരിക്കണം എന്ന് ദൈവം കല്പിച്ചിട്ടുണ്ട്: “നിങ്ങള്‍ക്കാകട്ടെ, വന്നു പാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വ്വസഭക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നെ ആയിരിക്കണം; യഹോവയുടെ സന്നിധിയില്‍ പരദേശി നിങ്ങളെപ്പോലെത്തന്നെ ഇരിക്കണം. നിങ്ങള്‍ക്കും വന്നു പാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്ന് തന്നെ ആയിരിക്കണം” (സംഖ്യാ.15:15,16; സംഖ്യാ 15:29 കൂടെ ഒന്ന് നോക്കുക.)

     

    നാം പ്രത്യേകം മനസ്സിലാക്കേണ്ട ഒരു കാര്യം, ന്യായപ്രമാണം ഒരിക്കലും രക്ഷക്കുവേണ്ടിയുള്ളതല്ല എന്ന അതിപ്രധാന സംഗതിയാണ്. ന്യായപ്രമാണത്തിന് ആരെയും രക്ഷിക്കാന്‍ കഴിയില്ല. യെഹസ്കേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവം പറയുന്നത് നോക്കുക: “ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു” (യെഹ.20:25). ന്യായപ്രമാണം ആചരിച്ചതുകൊണ്ട് “ജീവരക്ഷ പ്രാപിക്കാന്‍ കഴിയുകയില്ല” എന്ന് യഹോവയായ ദൈവം വളരെ വ്യക്തമായിത്തന്നെ തന്‍റെ പ്രവാചകനിലൂടെ പറഞ്ഞിരിക്കുന്നു.

     

    ന്യായപ്രമാണത്തില്‍ കൃപയ്ക്കല്ല, നീതിക്കാണു പ്രാധാന്യം. “ദുഷ്ടനെ നീതീകരിക്കുന്നത് യഹോവയ്ക്കു വെറുപ്പാകുന്നു” എന്നാണ് അത് പറയുന്നത്. അതുകൊണ്ടുതന്നെ തെറ്റ് ചെയ്തവനെ ശിക്ഷിക്കുക എന്നതല്ലാതെ അവനെ വെറുതെ വിടുന്ന പരിപാടി ന്യായപ്രമാണത്തില്‍ ഇല്ല. ന്യായപ്രമാണം നമ്മുടെ ഓരോ പ്രവൃത്തിയേയും കുറ്റം വിധിക്കുകയല്ലാതെ നമ്മളോട് സഹതാപം കാണിക്കുകയില്ല. ന്യായപ്രമാണത്തിന്‍റെ ഈ ബലഹീനതക്ക് ഒരു പരിഹാരം ഉണ്ടായിരുന്നത് അതിലെ ആരാധനാ നിയമങ്ങള്‍ ആയിരുന്നു. ആരാധനാ നിയമത്തില്‍ യാഗങ്ങളും പെരുന്നാളുകളും വരുന്നു. അതെല്ലാം പൊരുളായ യേശുക്രിസ്തുവിനോട് ബന്ധപ്പെട്ടുള്ള നിഴലുകളായിരുന്നു. അബദ്ധവശാല്‍ പാപം ചെയ്തു പോകുന്ന ഒരുവന്‍ തന്‍റെ പാപത്തിന്‍റെ ശിക്ഷ ഒരു ശുദ്ധിയുള്ള മൃഗത്തിന്‍റെ മേല്‍ ചുമത്തി തന്‍റെ പാപത്തിനു പരിഹാരം വരുത്തുകയാണ് യാഗത്തില്‍ ചെയ്യുന്നത്. ഇത് യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെയുള്ള രക്ഷയെ കാണിക്കുന്നു. അതുകൊണ്ടാണ് യേശുക്രിസ്തു പറഞ്ഞത് “ഞാന്‍ ന്യായപ്രമാണത്തെയും പ്രവാചകന്മാരെയും നീക്കാനല്ല, നിവാര്‍ത്തിക്കാനാണ് വന്നത്” എന്ന്. മിശിഹായെക്കുറിച്ച് പ്രവാചകന്മാരിലൂടെയുള്ള പ്രവചനങ്ങള്‍ എല്ലാം യേശുക്രിസ്തുവില്‍ നിവര്‍ത്തിയായി. അതുകൊണ്ട് ഇനിയും പാപപരിഹാരത്തിനായി യാഗങ്ങളില്‍ ആശ്രയിക്കേണ്ട ആവശ്യം ഇല്ല. യഥാര്‍ത്ഥ യാഗമായ കാല്‍വരി ക്രൂശിലെ ബലി മരണത്തിലും യഥാര്‍ത്ഥ യാഗവസ്തുവായ, “ലോകത്തിന്‍റെ പാപം ചുമന്നു നീക്കിയ ദൈവത്തിന്‍റെ കുഞ്ഞാടായ യേശുക്രിസ്തുവിലും ആശ്രയിക്കുകയാണ് പാപപരിഹാരത്തിനായുള്ള ഏക മാര്‍ഗ്ഗം!!

     

    മാത്രമല്ല, ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴല്‍ അല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപം ആയിരുന്നില്ല (എബ്രായ.10:1) എന്നും ദൈവവചനം പറയുന്നു. യഥാര്‍ത്ഥ നന്മ പൊരുളായ ക്രിസ്തുവില്‍ മാത്രമാണ് ലഭ്യമാകുന്നത്. ന്യായപ്രമാണകാലത്ത് തന്നെ ദൈവം പുതിയൊരു നിയമം നല്‍കുന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട് (യിരെമ്യാ.31:31-34; യെഹസ്കേല്‍ .36:26,27). എബ്രായലേഖനകാരന്‍ ഈ കാര്യം എടുത്തു പറയുന്നുമുണ്ട്, (എബ്രാ.8:8-12). അതിന്‍റെ ഏഴാം വാക്യത്തില്‍ പറയുന്നത് “ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു” എന്നാണ്. ഇതില്‍ നിന്ന് ആദ്യത്തെ നിയമം കുറവുള്ളതായിരുന്നു എന്ന് തെളിയുന്നു. എന്താണ് അതിന്‍റെ കുറവ്? വാസ്തവത്തില്‍ ന്യായപ്രമാണത്തിനല്ല, അതനുസരിക്കാന്‍ വിധിക്കപ്പെട്ട മനുഷ്യര്‍ക്കായിരുന്നു കുറവുണ്ടായിരുന്നത്. അപ്പൊസ്തലന്‍ പറയുന്നത് നോക്കുക: “ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന് കഴിയാതിരുന്നതിനെ സാധിപ്പാന്‍ ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു” (റോമ.8:3). ഇവിടെ “ന്യായപ്രമാണത്തിന് കഴിയാതിരുന്നത്” എന്തുകൊണ്ടാണ് എന്ന് പറയുന്നുണ്ട്. അത് ന്യായപ്രമാണത്തിന്‍റെ കഴിവുകേടുകൊണ്ടല്ല, മറിച്ചു, മനുഷ്യരുടെ ജഡത്താലുള്ള ബാലഹീനതയാല്‍ ആണു അഥവാ മനുഷ്യരുടെ കഴിവുകേട് കൊണ്ടാണ് എന്ന് സ്പഷ്ടം!

     

    പുതിയ ഒരു നിയമം വരുമ്പോള്‍ സ്വാഭാവികമായും പഴയത് അസാധുവാക്കപ്പെടും. ന്യായപ്രമാണത്തിന്‍റെ കാര്യത്തിലും ഇത് ബാധകമാണ്. എബ്രായ ലേഖനകാരനും ഇതു പറയുന്നുണ്ട്: “പുതിയത് എന്ന് പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു” (എബ്രാ.8:13). അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമാണ് പത്തു കല്പനകള്‍ നമ്മള്‍ അനുസരിക്കേണ്ടേ എന്നത്. തീര്‍ച്ചയായും നാം അനുസരിക്കണം, ന്യായപ്രമാണത്തിലെ പത്തു കല്പനകള്‍ അല്ല, അതിന്‍റെ അപ്ഡേറ്റഡായിട്ടുള്ള സംഗതി യേശുക്രിസ്തു തന്നിട്ടുണ്ട്. മത്തായി അഞ്ച് മുതല്‍ ഏഴു വരെയുള്ള അധ്യായങ്ങളിലും മറ്റു ചില ഭാഗങ്ങളിലുമായി ന്യായപ്രമാണത്തിലെ ഒന്‍പതു കല്പനകളും ക്രിസ്തു നല്‍കുന്നുണ്ട്. ശബ്ബത്ത് മാത്രമാണ് കര്‍ത്താവ് നമ്മോട് ആചരിക്കാന്‍ പറയാത്തതുള്ളൂ. അതിനു കാരണം ശബ്ബത്തും ക്രിസ്തുവില്‍ നീങ്ങിപ്പോകേണ്ടിയിരുന്ന ഒരു നിഴല്‍ ആയിരുന്നതിനാലാണ് (കൊളോ.2:16,17).

     

    എന്നാല്‍ ശബ്ബത്തിനു പകരം കര്‍ത്താവ് പുതിയ ഒരു കല്പന നമുക്ക് തന്നിട്ടുണ്ട്: “നിങ്ങള്‍ അന്യോന്യം സ്നേഹിക്കണം എന്ന പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്ക് തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം എന്നു തന്നെ. നിങ്ങള്‍ക്ക് അന്യോന്യം സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും” (യോഹ.13:34,35). ഇപ്പോള്‍ കല്പനകളുടെ എണ്ണം പത്തു തന്നെ!!

     

    ഇനിയും സ്വാഭാവികമായും ഉണ്ടാകുന്ന മറ്റൊരു ചോദ്യം ദൈവം ഇനി ഇതിനേക്കാള്‍ നല്ല വേറെ ഒരു നിയമം കൊണ്ടുവരാന്‍ സാധ്യതയില്ലേ എന്നതായിരിക്കും. പഴയനിയമത്തെ മാറ്റി പുതിയതൊന്നു കൊണ്ടുവന്നു, ഇനി ഇതിനെയും മാറ്റി വേറെ ഒന്ന് കൊണ്ടുവരുന്നതിന് എന്താണ് തടസ്സം? തീര്‍ച്ചയായും തടസ്സം ഉണ്ട്. ഒന്നാമത്തെ കാര്യം പുതിയ പ്രമാണം നല്‍കിയ ദൈവപുത്രന്‍റെ മരണത്തോടുകൂടെയാണ് ഇത് ഉറപ്പിക്കപ്പെട്ടത്‌ എന്നതത്രേ. എബ്രായലേഖനകാരന്‍ അതിനെ ഇപ്രകാരം വിശദീകരിക്കുന്നു: “മരണപത്രത്തിന്‍റെ കാര്യത്തില്‍ അത് എഴുതിയവന്‍റെ മരണം സ്ഥിരീകരിക്കപ്പെടണം. മരണപത്രം സാധൂകരിക്കപ്പെടുന്നത് മരണശേഷം മാത്രമാണ്; അതുണ്ടാക്കിയവാന്‍ ജീവിച്ചിരിക്കെ അതിനു ഒരു സാധുതയുമില്ലല്ലോ” (എബ്രായര്‍.9:16,17. പി.ഓ.സി തര്‍ജ്ജമ). മരണപത്രം തയ്യാറാക്കിയ ആള്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അത് മാറ്റാനാകില്ല. യേശുക്രിസ്തു പുതിയനിയമത്തെ തന്‍റെ മരണത്തിലൂടെയാണ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ അത് മാറ്റാന്‍ പറ്റാത്ത നിയമമായി മാറി!!

     

    ഇനി ഈ നിയമം മാറ്റാന്‍ ദൈവത്തിനു കഴിയില്ല എന്നുള്ളതിന് രണ്ടാമത്തെ കാരണം ദൈവം തന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് എന്നുള്ളതാണ്. അബ്രഹാമിന്‍റെ സന്തതിയുമായി താന്‍ സ്ഥാപിക്കുന്നത് “നിത്യനിയമം” ആയിരിക്കും എന്നു ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തിട്ടുണ്ട് (ഉല്‍പത്തി.17:7). തന്‍റെ വചനത്തിനെതിരായി ദൈവം ഒരിക്കലും പ്രവര്‍ത്തിക്കുകയില്ല. അതായത് അബ്രഹാമിന്‍റെ സന്തതിയായ യേശുക്രിസ്തു സ്ഥാപിച്ച പുതിയനിയമം ഇനി ഒരിക്കലും മാറിപ്പോകാത്തതാണെന്നു ചുരുക്കം!!!  (തുടരും…)

     

    15 Comments on “ന്യായപ്രമാണം നീങ്ങിപ്പോയോ? (ഭാഗം-1)”

    • 13 October, 2012, 19:19
    • 6 November, 2012, 10:31

      All of my questions steteld-thanks!

    • 3 February, 2013, 1:08

      Great common sense here. Wish I’d thuhgot of that.

    • 2 January, 2013, 14:01

      Good post. I learn something more challenging on completely different blogs everyday. It should always be stimulating to learn content from other writers and apply a bit of something from their store. I’d desire to make use of some with the content on my blog whether or not you don’t mind. Natually I’ll offer you a link in your net blog. Thanks for sharing.

    • 5 February, 2013, 11:35

      Lovely blog! I am loving it!! Will come back again. I am taking your feeds also.

    • 19 June, 2013, 3:41

      God treated Ten commandments differently from the Law of Moses is clear. Those who see nine commandments in the NT are following a religion of convenience; for the fourth Commandment calls for real sacrifice, unlike the other nine. God said Remember the Sabbath day to keep it holy. Did He change it or replace it? Is cammand to love replacing the fourth commandment? Speak the truth not the lie from the eneny of God. There are enough references in the NT to support the fourth commandment as well unless one is closing his eyes of course!

    • 19 June, 2013, 3:52

      Those who have to work on the Lord’s holy day will find the position that there are only nine commmandments in the NT very comforting. But truth is differnt. We should realize that the most violated commandment is the fourth. But God says narrow is the way to life. God has a remnant who all through the ages remained true to Him against all threats. Daniel’s prophecy says a power will try to change the times and the laws. The so called Protestant churches have been swalloeing the lie intoduced by the enemy of God. Search for truth as the hidden pearl. Do not stop until we are sure we have the truth. God guide us.

    • 1 August, 2013, 21:55

      “അതുകൊണ്ട് ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്; ഇവ വരുവാനിരുന്നവയുടെ നിഴലത്രേ, പൊരുള്‍ എന്നതോ ക്രിസ്തു ആകുന്നു” [കൊലോ.2:16,17]

      //////// ഈ ഗ്രൂപ്പില്‍ നിന്നും ശബത് മാത്രം എന്തിനു കളയുന്നു? കളയുകയാണെങ്കില്‍ എല്ലാം കളയണം . അല്ലെങ്കില്‍ ഒന്നും കളയരുത്. യേശു വീണ്ടും വരുന്ന നാളിലും സാബത്ത് ഉണ്ട് എന്ന് യേശു പറഞ്ഞിട്ടുണ്ട്? ശാബത് മനുഷ്യന് വേണ്ടിയാണ്,ദൈവത്തിനു വേണ്ടിയല്ല. മനുഷ്യന്‍ ഉള്ള കാലം അത് ഉണ്ടായിരിക്കും.

    • sathyasnehi
      2 August, 2013, 13:41

      പിപ്പിലാദന് കാര്യം പിടികിട്ടിയില്ല എന്ന് തോന്നുന്നു. അവിടെ ഭക്ഷണപാനങ്ങള്‍ എന്ന് പറഞ്ഞിരിക്കുന്നത് ലേവ്യാ.11, 20 അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിയുള്ള ഭക്ഷണ സാധനങ്ങളെയും ശുദ്ധിയില്ലാത്ത ഭക്ഷണ സാധനങ്ങളെയും കുറിച്ചാണ്. ആ നിയന്ത്രണം ദൈവം യിസ്രായേലിന് നല്‍കിയതായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് ആ നിയന്ത്രണം ഇല്ല എന്നാണു അവിടെ പറഞ്ഞതിന്‍റെ അര്‍ത്ഥം. പെരുന്നാളുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. യിസ്രായേലിന് ഏഴു പെരുന്നാളുകളാണ് ഉണ്ടായിരുന്നത്. അതില്‍ നാലെണ്ണം ക്രിസ്തുവില്‍ നിറവേറി. ബാക്കിയുള്ള മൂന്നെണ്ണം ക്രിസ്തുവിന്‍റെ രണ്ടാം വരവിനോട് അനുബന്ധിച്ച് നിറവേറും. യിസ്രായേലിന്‍റെ ഈ പെരുന്നാളുകളും വാവുകളും ഇനി ക്രിസ്ത്യാനികള്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്നാണു അപ്പോസ്തലന്‍ പറയുന്നത്. ശബ്ബത്തിന്‍റെ കാര്യവും അപ്രകാരം തന്നെ. അതും യിസ്രായേലിന് നല്‍കിയതാണ്. അതിന്‍റെ പൊരുള്‍ ക്രിസ്തുവില്‍ നിറവേറി കഴിഞ്ഞത് കൊണ്ട് ഇനി ക്രിസ്ത്യാനികള്‍ ശബ്ബത്ത് ആചരിക്കേണ്ട കാര്യമില്ല എന്നാണ് അപ്പോസ്തലനിലൂടെ ദൈവാത്മാവു പറയുന്നത്.

    • 11 February, 2015, 13:22

      many thanks for sharing source files. many thanks

    • Biju Paul
      12 August, 2016, 19:26

      ന്യായപ്രമാണം പൂര്‍ണമായും നീങ്ങി പോയില്ലേ.? പത്തുകല്പനകള്‍ക്ക് നാം കടപെട്ടവരാണോ.? ഒരേ നിയമങ്ങള്‍ തന്നെ പല രാജ്യങ്ങളിലും കാണും. ഉദാഹരണം അമേരിക്കയിലെ ഒരു നിയമം ഇന്‍ഡ്യയിലും ഉണ്ടെന്നു കരുതുക എങ്കില്‍ ഇന്‍ഡ്യകാര്‍ അമേരിക്കന്‍ ഭരണഘടനക്ക് വിധേയര്‍ അല്ലല്ലോ. ഇതു പോലെ പത്തു കല്പനകളില്‍ ചിലത് യേശു പഠിപ്പിച്ചതിനാല്‍ നാം പത്തുകല്പനകള്‍കോ, ന്യായപ്രമാണത്തിനോ വിധേയര്‍ എന്നു പറയാമോ.?

    • sathyasnehi
      24 September, 2016, 3:15

      ഈ ലേഖനം വായിച്ചു നോക്കിയാല്‍ താങ്കളുടെ സംശയത്തിന് മറുപടി ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു: http://sathyamargam.org/?p=1261

    • ജേക്കബ്‌ ചെറിയാന്‍
      17 April, 2017, 4:48

      ഞാന്‍ ഈ സത്യം എന്‍റെ traditional (Pentecostal) church ല്‍ പഠിപ്പിച്ചു വരുന്നു. എന്നാല്‍ മലയാളത്തില്‍ ഇത് documented ആക്കി സഹ ശുശ്രൂഷകന്‍മാര്‍ക്ക്‌ കൊടുക്കുവാന്‍ ആരംഭിച്ചപ്പോള്‍ ആണ് ഈ ലേഖനം കണ്ണില്‍പ്പെട്ടത്. ഞാന്‍ എന്ത് എഴുതാന്‍ ആഗ്രഹിച്ചത് അതിന്ക്കാള്‍ മനോഹരമായി post ചെയ്ത “Sathyamargam ത്തിന് നന്ദി.

    • 16 April, 2018, 3:47

      ലോക വിഡ്ഢിത്തം ചില കാര്യങ്ങൾ
      സ്നേഹത്തിന്റെ പുതിയ പ്രമാണമല്ല യേശു കൊടുത്തത് പഴയത് തന്നെ. ആവർ: 6:5 വായിക്കുക.
      പാപത്തിന് മുമ്പ് ഉണ്ടായിരുന്ന ഏഴാം ദിന ശബ്ബത് എങ്ങനെ നിഴലായി.
      നിഴൽ എന്നത് യേശുവിനെ ചൂണ്ടി കാണിച്ചിരുന്നതാണ്.

    • sathyasnehi
      16 April, 2018, 10:30

      നിഴല്‍ എന്നത് യേശുക്രിസ്തുവിനെ മാത്രം ചൂണ്ടിക്കാണിച്ചിരുന്നതല്ല എന്നുള്ള കാര്യം ആദ്യം മനസ്സിലാക്കുക. സഭയ്ക്കും പഴയ നിയമത്തില്‍ നിഴലുകള്‍ ഉണ്ടായിരുന്നു. സ്വര്‍ഗ്ഗീയമായതിന്‍റെ നിഴലായിരുന്നു സമാഗമന കൂടാരം എന്ന് എബ്രായര്‍.8:5 ല്‍ പറയുന്നുണ്ട്. ന്യായപ്രമാണം വരുവാനുള്ള നന്മയുടെ നിഴല്‍ ആണെന്ന് എബ്രാ.10:1-ല്‍ പറഞ്ഞിട്ടുണ്ട്. നിഴല്‍ എന്നാല്‍ ക്രിസ്തുവിനെ ചൂണ്ടിക്കാണിച്ചിരുന്നത് മാത്രമല്ല എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.

      ഏഴാം ദിന ശബ്ബത്ത് നിഴല്‍ ആയിരുന്നു എന്ന് പറഞ്ഞിരിക്കുന്നത് ബൈബിള്‍ തന്നെയാണ്:

      “അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു” (കോലോ.2:16,17)

      ഏഴാം ദിന ശബ്ബത്ത് നിഴല്‍ ആയിരുന്നു എന്ന് ബൈബിള്‍ തന്നെ പറഞ്ഞിരിക്കെ, അത് ലോക വിഡ്ഢിത്തരം ആണെന്ന് പറയുന്നവരോട് ഞാന്‍ എന്ത് പറയാനാണ്?

    Leave a Comment