About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-2)

    അനില്‍ കുമാര്‍ വി അയ്യപ്പന്‍

     

    1. അടുത്ത അവകാശവാദം “മുഹമ്മദ്‌ എന്ന സ്ത്രീ വിമോചകൻ” എന്നതാണ്.

     

    ഇങ്ങനെയൊരു അവകാശവാദം ഉന്നയിക്കുന്നതിനേക്കാള്‍ ‘കോഴിയുടെ സംരക്ഷകനാണ് കുറുക്കന്‍’ എന്ന് പറയുന്നതായിരുന്നു! ആ പറഞ്ഞതിന് ചിന്താശേഷിയുള്ള മനുഷ്യര്‍ പിന്നെയും വില കൊടുക്കുമായിരുന്നു. ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറേബ്യയില്‍ സ്ത്രീകള്‍ക്ക് അല്‍പമെങ്കിലും വിലയുണ്ടായിരുന്നു. മുഹമ്മദിന്‍റെ ആദ്യ ഭാര്യ ഖദീജയുടെ കാര്യം തന്നെ നോക്കിയാല്‍ മതി. അവരുടെ പിതാവ് നോക്കി നടത്തിയിരുന്ന കുടുംബ ബിസിനസ് പിതാവിന്‍റെ മരണത്തോടെ ഖദീജയുടെ കൈവശമാണ് എത്തിച്ചേര്‍ന്നത്. അവര്‍ ആ ബിസിനസ് നല്ലരീതിയില്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ഇസ്ലാം രൂപം കൊണ്ടതിനു ശേഷമായിരുന്നു അവരുടെ പിതാവ് മരിക്കുന്നതെങ്കില്‍ ആ കുടുംബ  ബിസിനസ് ഒരിക്കലും അവരുടെ കൈകളില്‍ എത്തുകയില്ലായിരുന്നു. കാരണം ഇസ്ലാം വിഭാവനം ചെയ്യുന്ന അനന്തരാവകാശം അത്തരത്തില്‍ ഉള്ളതാണ്. മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പ് സ്ത്രീകള്‍ക്ക് തങ്ങളുടെ ഇഷ്ടമനുസരിച്ചുള്ള ഒരാളെ ഭര്‍ത്താവായി സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നു. അതിനും തെളിവ് ഖദീജ തന്നെ. അവരുടെ മൂന്നാം ഭര്‍ത്താവാണ് മുഹമ്മദ്‌, അതും അവരെക്കാള്‍ പതിനഞ്ച് വയസ്സ് ഇളയത്. പോരാത്തതിന് അഞ്ച് പൈസക്ക് ഗതിയില്ലാത്ത ഒരു അനാഥനും. ഖദീജയാണെങ്കില്‍ അതിസമ്പന്നയും. ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത ഒരനാഥയുവാവിനെ വിവാഹം കഴിക്കണം എന്ന് ഖദീജ ആഗ്രഹിച്ചപ്പോള്‍ അത് നടന്നു. അതിന് കാരണം ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത് അറബികള്‍ വിവാഹം കഴിച്ചിരുന്നത് വരനും വധുവും തമ്മിലുള്ള കരാറില്‍ ഏര്‍പ്പെട്ടുകൊണ്ടായിരുന്നു എന്നുള്ളത് കൊണ്ടാണ്. എന്നാല്‍ ഇസ്ലാമില്‍ വിവാഹകരാറില്‍ ഏര്‍പ്പെടുന്നത് വരനും വധുവും തമ്മിലല്ല, വരനും വധുവിന്‍റെ രക്ഷിതാവും തമ്മിലാണ്. അതിസമ്പന്നയായ ഖദീജയുടെ രക്ഷിതാവിന്‌ ഓട്ടക്കാലണയ്ക്ക് പോലും ഗതിയില്ലാത്ത മുഹമ്മദുമായുള്ള വിവാഹത്തിനു താല്പര്യം ഇല്ലായിരുന്നെങ്കില്‍ ഖദീജയുടെ ആഗ്രഹം നടക്കുകയേ ഇല്ലായിരുന്നു.

     

    അത് മാത്രമല്ല, ഇസ്ലാം രൂപം കൊള്ളുന്നതിനു മുന്‍പുള്ള കാലത്ത്, അറേബ്യയിലെ സ്ത്രീകള്‍ കൊടും ചൂടില്‍ നിന്നും രക്ഷ നേടാന്‍ പറ്റുന്ന വിധത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. പക്ഷേ ഈ സ്ത്രീവിമോചകന്‍ വന്ന് അവരെയെല്ലാം കറുത്ത തുണിക്കെട്ടിനുള്ളിലേക്ക് കേറ്റി പഴുപ്പിക്കാന്‍ വെച്ചു. അതിന് കാരണം തന്‍റെ ഭാര്യമാരോട് (ഭാര്യമാര്‍ എന്ന് പറഞ്ഞാല്‍ പതിനാലിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍. ഒരാള്‍ക്ക് മാത്രം 25-ഓ അതിന് മുകളിലോ പ്രായം കാണും.) തന്‍റെ അനുയായികള്‍ സംസാരിക്കുന്നത് കണ്ടത് കൊണ്ടും. വാര്‍ധക്യത്തിലെത്തിയ ഒരാളുടെ കൗമാരപ്രായക്കാരായ ഭാര്യമാര്‍ വേറെ ആണുങ്ങളോട് ചിരിച്ചു വര്‍ത്തമാനം പറയുന്നത് കണ്ടപ്പോള്‍ ഉണ്ടാക്കിയ നിയമം 1400 കൊല്ലമായി ആ സമൂഹത്തിലുള്ള സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു പോരുന്നു. ഇതും സ്ത്രീ വിമോചനാണത്രേ.

     

    ഇനി, ഈ സ്ത്രീ വിമോചകന്‍ സ്ത്രീകളെ കുറിച്ച് പറഞ്ഞിട്ടുള്ള ചില മൊഴിമുത്തുകള്‍ നമുക്ക് നോക്കാം:

     

    അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: റസൂല്‍ പറഞ്ഞു: ‘ദുര്‍ലക്ഷണം (ദുഃശ്ശകുനം) വീട്ടിലും സ്ത്രീയിലും കുതിരയിലുമാകുന്നു.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 115 (2225)

     

    സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം , ഹദീസ്‌ നമ്പര്‍ 116-119 വരെയുള്ളത് മുകളിലെ ഹദീസിന്‍റെ ആവര്‍ത്തനമാണ്. ഇതില്‍ ‘ദു:ശ്ശകുനത്തില്‍ സത്യമുണ്ടെങ്കില്‍ അത് കുതിരയിലും, സ്ത്രീയിലും കുതിരയിലുമാകുന്നു’ എന്നാണുള്ളത്.

     

    ഇബ്നു ഉമര്‍ (റ) പറയുന്നു: “കുതിര, സ്ത്രീ, വീട്- ഇവ മൂന്നിലുമാണ് ദുശ്ശകുനമെ”ന്നു തിരുമേനി (സ) അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 58, ഹദീസ്‌ നമ്പര്‍ 1203, പേജ് 618)

     

    “സ്ത്രീ ദുഃശ്ശകുനമാണ്” എന്ന് പറഞ്ഞ മാന്യനെയാണ് ഇവര്‍ സ്ത്രീവിമോചകനായി നമ്മുടെ മുന്നില്‍ ഉയര്‍ത്തിക്കാണിക്കാന്‍ നോക്കുന്നത്. അല്പമെങ്കിലും സത്യസന്ധത ഇവരില്‍ അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ ഇജ്ജാതി പൈതൃകരഹിത പ്രവൃത്തി ചെയ്യുമോ? തീര്‍ന്നിട്ടില്ല, സ്ത്രീകളെ കുറിച്ച് ഈ മാന്യന്‍ പറഞ്ഞ വേറെയും കുറേ കാര്യങ്ങളുണ്ട്:

     

    അബ്ദുല്ലാഹിബ്നു ഉമര്‍ നിവേദനം: നബി പറഞ്ഞു: ‘സ്ത്രീ സമൂഹമേ, നിങ്ങള്‍ ദാനധര്‍മ്മങ്ങളും പാപമോചനത്തിനുള്ള അര്‍ത്ഥനയും വര്‍ദ്ധിപ്പിക്കുക. നരകവാസികളില്‍ കൂടുതലായി ഞാന്‍ നിങ്ങളെ കാണുന്നു.’ അപ്പോള്‍ അവരുടെ കൂട്ടത്തിലെ തന്‍റേടിയായ ഒരു സ്ത്രീ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്തുകൊണ്ടാണ് നരകവാസികളില്‍ അധികവും ഞങ്ങളാകുന്നത്?’ നബി പറഞ്ഞു: ‘നിങ്ങള്‍ ശാപവാക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിനോട്‌ നന്ദികേടു കാണിക്കുന്നു. നിങ്ങളേക്കാള്‍ ദീനും ബുദ്ധിയും കുറഞ്ഞവരും, കാര്യശേഷിയില്‍ മികച്ചു നില്‍ക്കുന്നവരെ (ബുദ്ധിമാനായ പുരുഷനെപ്പോലും) കീഴടക്കുന്നവരുമായ ആരെയും ആരേയും ഞാന്‍ കണ്ടിട്ടില്ല.’ അവള്‍ ചോദിച്ചു: ‘അല്ലാഹുവിന്‍റെ ദൂതരേ, എന്താണ് (ഞങ്ങളുടെ) ദീനിന്‍റെയും ബുദ്ധിയുടേയും കുറവ്? നബി പറഞ്ഞു: ‘രണ്ടു സ്ത്രീകളുടെ സാക്ഷ്യം ഒരു പുരുഷന്‍റെ സാക്ഷ്യത്തിന് തുല്യമാണ്. ഇത് ബുദ്ധിയുടെ കുറവാണ്. (പ്രസവം, ആര്‍ത്തവം എന്നിവയുടെ) കുറേ ദിവസങ്ങള്‍ അവള്‍ നമസ്കരിക്കാതെയും റമദാനില്‍ വ്രതം അനുഷ്ഠിക്കാതെയും കഴിച്ചു കൂട്ടുന്നു. ഇത് മതത്തിന്‍റെ കുറവാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 1, ഹദീസ്‌ നമ്പര്‍ 132 (79)

     

    അബൂസഈദുല്‍ ഖുദ്രി (റ) പറയുന്നു: ഒരിക്കല്‍ തിരുമേനി വലിയ പെരുന്നാള്‍ ദിവസം അല്ലെങ്കില്‍ ചെറിയ പെരുന്നാള്‍ ദിവസം, നമസ്കാര മൈതാനത്ത് (നമസ്കാരാനന്തരം) സ്ത്രീകളുടെ അടുത്തേക്ക്‌ വന്നു. അവിടെ വെച്ച് അരുളി: “സ്ത്രീ സമൂഹമേ!നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ചെയ്യുക, നരകവാസികളില്‍ അധികമാളുകളേയും സ്ത്രീകളായിട്ടാണ് ഞാന്‍ കണ്ടിരിക്കുന്നത്.” “തിരുമേനി! എന്താണിങ്ങനെ സംഭവിക്കാന്‍ കാരണം?” ആ സ്ത്രീകള്‍ ചോദിച്ചു, തിരുമേനി അരുളി: “അവര്‍ മറ്റുള്ളവരെ കൂടുതല്‍ ശപിച്ചു കൊണ്ടും ശകാരിച്ചു കൊണ്ടുമിരിക്കും, മാത്രമല്ല ഭര്‍ത്താക്കന്മാരോട് നന്ദികേട്‌ കാണിക്കുകയും ചെയ്യും. ദൃഢചിത്തരായ പുരുഷന്മാരുടെ ഹൃദയങ്ങളെ ഇളക്കുവാന്‍ ബുദ്ധിയും ദീനും കുറഞ്ഞ നിങ്ങളേക്കാള്‍ കഴിവുള്ളവരെ ഞാന്‍ കണ്ടിട്ടില്ല.” സ്ത്രീകള്‍ ചോദിച്ചു: “തിരുമേനി! ബുദ്ധിയിലും ദീനിലും ഞങ്ങള്‍ക്കെന്താണ് കുറവ്?” തിരുമേനി അരുളി: “സ്ത്രീയുടെ സാക്ഷ്യത്തിന് അരപുരുഷന്‍റെ സാക്ഷ്യത്തിന്‍റെ സ്ഥാനമല്ലേ കല്പിക്കുന്നുള്ളൂ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “അവര്‍ക്ക്‌ ബുദ്ധി കുറവാണെന്നതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്. ആര്‍ത്തവമുണ്ടായാല്‍ സ്ത്രീ നമസ്കാരവും നോമ്പും ഉപേക്ഷിക്കുന്നില്ലേ?” അവര്‍ പറഞ്ഞു: “അതെ.” തിരുമേനി അരുളി: “ദീന്‍ കുറവായതിന്‍റെ ലക്ഷണങ്ങളില്‍ ഒന്നാണത്.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 6, ഹദീസ്‌ 203, പേജ് 252)

     

    മുസ്ലീം സ്ത്രീകള്‍ ബുദ്ധി കുറഞ്ഞവരാണെന്നാണ് ഈ ചെങ്ങാതി പറഞ്ഞിരിക്കുന്നത്. ആ പുള്ളിയാണ് ഇവരുടെ ദൃഷ്ടിയില്‍ സ്ത്രീ വിമോചകന്‍. അപ്പോപ്പിന്നെ ഇവരുടെ മതത്തിലുള്ള സ്ത്രീകളുടെ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.

     

    സ്ത്രീ വിമോചനത്തിന് വേണ്ടി ഈ  മാന്യന്‍ കൊണ്ടുവന്ന വേറൊരു നിയമമാണ് താല്‍ക്കാലിക വിവാഹം:

     

    ജാബിര്‍ (റ), സലമാ (റ) എന്നിവര്‍ പറയുന്നു: ഞങ്ങള്‍ ഒരു സൈന്യത്തിലായിരുന്നപ്പോള്‍ തിരുമേനി (സ) വന്നിട്ട് അരുളി: നിങ്ങള്‍ക്ക്‌ താല്ക്കാലിക വിവാഹത്തിന് (മുത്ത്‌അ) അനുമതി ലഭിച്ചിരിക്കുന്നു. അതുകൊണ്ട് താല്ക്കാലിക വിവാഹമാവാം.’ (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 67, ഹദീസ്‌ 1796, പേജ് 892)

     

    ഒരു മുസല്‍മാന്‍ സ്വന്തം വീടും കുടുംബവും വിട്ടു ദൂരെ ആയിരിക്കുമ്പോള്‍ അവന് അവിടെ ഇഷ്ടമുള്ള സ്ത്രീയെ താല്‍ക്കാലിക വിവാഹം കഴിച്ച് സ്വന്തം ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാം. അവിടെ നിന്ന് വിട്ടു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ വിവാഹ ബന്ധം അവസാനിപ്പിക്കുകയും ചെയ്യാം. ഉദാഹരണത്തിന് ഒരു മുസല്‍മാന്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി മുംബൈ വരെ പോകുന്നു, അവിടെ രണ്ട് ദിവസം താമസിക്കേണ്ടതുണ്ട്. ഈ രണ്ട് ദിവസവും തന്‍റെ ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി ഒരുത്തിയെ മഹ്ര്‍ കൊടുത്ത് നിക്കാഹ് കഴിക്കാം. രണ്ട് ദിവസം കഴിഞ്ഞു തിരിച്ചു പോരുമ്പോള്‍ തലാക്ക്‌ ചൊല്ലി ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യാം. ഉദാഹരണത്തിന് വേണ്ടി ഞാന്‍ രണ്ട് ദിവസം എന്ന് പറഞ്ഞെന്നേയുള്ളൂ, അത് ഒരു ദിവസം ആകാം, അര ദിവസം ആകാം, വേണമെങ്കില്‍ ഒരു മണിക്കൂറും ആകാം. അതൊക്കെ കൊടുക്കുന്ന മഹറിന്‍റെ കനത്തിനെ ആശ്രയിച്ചിരിക്കും. ചില ഹദീസുകള്‍ കൂടി നല്‍കാം:

     

    റബീഅ് ഇബ്നു സബ്റത്ത് അദ്ദേഹത്തിന്‍റെ പിതാവില്‍നിന്നു നിവേദനം: അദ്ദേഹം പറഞ്ഞു: ‘റസൂല്‍ ഞങ്ങള്‍ക്ക്‌ താല്‍കാലിക വിവാഹത്തിനു അനുവാദം നല്‍കി. അങ്ങനെ ഞാനും മറ്റൊരാളും കൂടി ബനൂ ആമീര്‍ ഗോത്രത്തിലെ ഒരു സ്ത്രീയുടെ അടുത്തേക്ക്‌ പോയി. അവള്‍ കഴുത്തു നീണ്ട ഒരു യുവതിയെപ്പോലെ ഉണ്ടായിരുന്നു. ഞങ്ങളെ അവള്‍ക്ക് കാണിച്ചു കൊടുത്തു. അപ്പോള്‍ അവള്‍ ചോദിച്ചു: ‘താങ്കള്‍ എന്ത് (മഹ്റായി) നല്‍കും?’. അപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം നല്‍കാം’. എന്‍റെ കൂട്ടുകാരന്‍ പറഞ്ഞു: ‘എന്‍റെ മേല്‍വസ്ത്രം (ഞാനും) തരാം’. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രം എന്‍റെതിനേക്കാള്‍ നല്ലതായിരുന്നു. എന്നാല്‍ ഞാന്‍ അദ്ദേഹത്തെക്കാള്‍ യുവാവായിരുന്നു. എന്‍റെ കൂട്ടുകാരന്‍റെ മേല്‍വസ്ത്രത്തിലേക്ക് നോക്കുമ്പോള്‍ അത് (അതിന്‍റെ ഭംഗി) അവളെ ആശ്ചര്യപ്പെടുത്തി. എന്നെ നോക്കിയപ്പോള്‍ ഞാന്‍ (എന്‍റെ സൌന്ദര്യവും) അവളെ ആശ്ച്ചര്യപ്പെടുത്തുന്നു. പിന്നെ അവള്‍ (എന്നോട് പറഞ്ഞു: ‘താങ്കളും (മഹ്റായി) താങ്കളുടെ മേല്‍വസ്ത്രവും എനിക്ക് മതി’. അങ്ങനെ ഞാന്‍ അവളുടെ കൂടെ മൂന്നു ദിവസം താമസിച്ചു. പിന്നീട് റസൂല്‍ പറഞ്ഞു: ‘വല്ലവന്‍റെയും പക്കല്‍ താല്‍കാലിക വിവാഹം കഴിച്ച സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവളെ ഒഴിവാക്കണം. (താല്‍കാലിക വിവാഹം നിരോധിച്ചിരിക്കുന്നു)’. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 19 (1406)

     

    റബീഅ് ഇബ്നു സബ്റത്ത് നിവേദനം: അദ്ദേഹത്തിന്‍റെ പിതാവ് (സബ്റത്ത്) മക്കാവിജയയുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം പറയുന്നു: ‘ഞങ്ങള്‍ അവിടെ 15 ദിവസം താമസിച്ചു. (രാവും പകലുമായി മുപ്പത്) അപ്പോള്‍ ഞങ്ങള്‍ക്ക്‌ റസൂല്‍ താല്‍കാലിക വിവാഹം അനുവദിച്ചു. അങ്ങനെ ഞാനും എന്‍റെ ഗോത്രത്തില്‍പ്പെട്ട ഒരാളും കൂടി പുറപ്പെട്ടു. എനിക്ക് സൌന്ദര്യത്തില്‍ അവനേക്കാള്‍ പ്രത്യേകതയുണ്ട്. ഞങ്ങള്‍ ഓരോരുത്തരുടെയും കൂടെ ഓരോ പുതപ്പുമുണ്ട്. എന്‍റെ പുതപ്പ് പഴയതാകുന്നു. എന്‍റെ (കൂടെയുള്ള) പിതൃവ്യപുത്രന്‍റെത് പുതിയതും മാര്‍ദ്ദവമുള്ളതും ആയിരുന്നു. അങ്ങനെ ഞങ്ങള്‍ മക്കയുടെ താഴ്ഭാഗത്തോ അതോ മുകള്‍ ഭാഗത്തോ ആയിരുന്നപ്പോള്‍ കഴുത്തു നീളമുള്ള ഭംഗിയുള്ള ഒരു യുവതിയെ കണ്ടു. ഞങ്ങള്‍ ചോദിച്ചു: ‘ഞങ്ങളില്‍ ഒരാളെ താല്‍കാലിക വിവാഹം കഴിക്കുമോ?’ ‘നിങ്ങള്‍ രണ്ടാളും എന്താണ് (മഹ്റായി) ചിലവഴിക്കുക?’ – അവള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ ഓരോരുത്തരും അവനവന്‍റെ പുതപ്പ് നിവര്‍ത്തി കാണിച്ചു കൊടുത്തു. അവള്‍ രണ്ടാളേയും നോക്കി. എന്‍റെ കൂട്ടുകാരന്‍ അവളുടെ ഭംഗിയെ നോക്കിക്കൊണ്ട് പറഞ്ഞു: ‘ആ പുതപ്പ് പഴയതാകുന്നു. എന്‍റെ പുതപ്പ് പുതിയതും മാര്‍ദ്ദവമുള്ളതും ആകുന്നു’. ‘ആ പുതപ്പും മോശമല്ല’ എന്നവള്‍ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞു. പിന്നെ ഞാന്‍ അവളെ താല്കാലിക വിവാഹം കഴിച്ചു, റസൂല്‍ നിരോധിക്കുന്നത് വരെയും ഞാന്‍ അതില്‍നിന്നും ഒഴിവായിട്ടില്ല. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 20)

     

    താല്‍ക്കാലിക വിവാഹം മുഹമ്മദ്‌ നിരോധിച്ചെന്ന് പറയുന്ന ഹദീസുകള്‍ ഇവയാണ്:

     

    നബി പറഞ്ഞു; ‘ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക്‌ സ്ത്രീകളെ താല്‍കാലിക വിവാഹം കഴിക്കുന്നതിന് അനുവദിച്ചിരുന്നു. എന്നാല്‍ (ഇന്നുമുതല്‍) അന്ത്യനാള്‍ വരേയ്ക്കും അള്ളാഹു അത് നിരോധിച്ചിരിക്കുന്നു. അങ്ങനെയുള്ള സ്ത്രീകള്‍ ആരുടെയെങ്കിലും പക്കല്‍ ഉണ്ടെങ്കില്‍ അവന്‍ ഒഴിവാക്കിക്കൊള്ളട്ടെ. അവര്‍ക്ക്‌ നല്കിയതില്‍നിന്നു ഒന്നും തന്നെ നിങ്ങള്‍ തിരിച്ചെടുക്കരുത്.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 21)

     

    അബ്ദുല്‍ മാലിക്‌ നിവേദനം: ‘മക്കാവിജയ ദിവസം ഞങ്ങള്‍ മക്കയിലേക്ക് പ്രവേശിച്ചപ്പോള്‍ താല്‍കാലിക വിവാഹത്തിനു നബി ഞങ്ങളോട് കല്പിച്ചു. പിന്നീട് ഞങ്ങള്‍ മക്ക വിട്ടു വരുമ്പോഴേക്കും ഞങ്ങളോട് നിരോധിക്കുകയും ചെയ്തു. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 22)

     

    മുഹമ്മദ്‌ നിരോധിച്ചു എന്ന് പറയുന്നുണ്ടെങ്കിലും പിന്നെ ആ നിരോധനം പിന്‍വലിച്ചതായി നമുക്ക്‌ കാണാം. വേറൊരു ഹദീസ്‌ തരാം:

     

    ഇയാസ്‌ ഇബ്നു സലമ തന്‍റെ പിതാവില്‍നിന്നും നിവേദനം: ‘റസൂല്‍ ഔത്വാസ് വര്‍ഷത്തില്‍ (മക്കാ വിജയ ദിവസം) താല്‍കാലിക വിവാഹത്തിനു മൂന്നു പ്രാവശ്യം അനുവദിച്ചു. പിന്നീടത് അവിടുന്ന് നിരോധിച്ചു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 18)

     

    മൂന്നു പ്രാവശ്യം അനുവദിക്കണം എന്നുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും നിരോധിക്കണം. ഓരോ പ്രാവശ്യവും മുഹമ്മദ്‌ നിരോധനം നീക്കുകയും അനുവാദം കൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് മൂന്ന് പ്രാവശ്യം അനുവദിച്ചു എന്ന് പറഞ്ഞിരിക്കുന്നത്. എന്ന് മാത്രമല്ല, മുഹമ്മദിന് ശേഷമുള്ള ഖലീഫമാരുടെ കാലത്തും മുസ്ലീങ്ങള്‍ ഈ താല്‍ക്കാലിക വിവാഹങ്ങള്‍ നടത്തിയിട്ടുണ്ട്. ഹദീസ്‌ തരാം:

     

    അത്വാഅ് നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല ഉംറ നിര്‍വഹിക്കാനായി വന്നു. ഞങ്ങള്‍ അദ്ദേഹത്തിന്‍റെ താമസസ്ഥലത്ത് ചെന്നു. അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തോട് പല കാര്യങ്ങളും അന്വേഷിച്ചു. പിന്നെ അവര്‍ താല്‍കാലിക വിവാഹത്തെപ്പറ്റിയും ചോദിച്ചു. അദ്ദേഹം പറഞ്ഞു: ‘അതെ, ഞങ്ങള്‍ നബിയുടെ കാലത്തും അബൂബക്കറിന്‍റെയും ഉമറിന്‍റെയും (ഭരണ) കാലങ്ങളിലും താല്‍കാലിക വിവാഹം ചെയ്തിട്ടുണ്ട്. (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 15)

     

    അബു സുബൈര്‍ നിവേദനം: ജാബിര്‍ ഇബ്നു അബ്ദുല്ല പറയുന്നതായി ഞാന്‍ കേട്ടു: ‘നബിയുടെ കാലത്ത് ഏതാനും ദിവസത്തേക്ക് ഒരു പിടി കാരക്കക്കും, ഒരു പിടി ഗോതമ്പ് പൊടിക്കും ഞങ്ങള്‍ താല്‍കാലിക വിവാഹം നടത്തിയിരുന്നു. അബൂബക്കറിന്‍റെ (ഭരണ)കാലത്തും ചെയ്തിരുന്നു. അങ്ങനെ അത് അംറു ബ്നു ഹുറൈസിന്‍റെ കാര്യത്തില്‍ ഉമര്‍ നിരോധിക്കുന്നത് വരെയും (അപ്രകാരം ചെയ്തിരുന്നു).’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 16)

     

    അബു നള്റത്ത് നിവേദനം: ഞാന്‍ ജാബിര്‍ ബ്നു അബ്ദുല്ലയുടെ അടുത്തായിരുന്നപ്പോള്‍ അദേഹത്തിന്‍റെ അടുത്ത് ഒരാള്‍ വന്നു പറഞ്ഞു: ‘ഇബ്നു അബ്ബാസും ഇബ്നു സുബൈറും രണ്ടു താല്‍കാലിക വിവാഹത്തില്‍ അഭിപ്രയ വ്യത്യാസത്തിലാണ്. അപ്പോള്‍ ജാബിര്‍ പറഞ്ഞു: ‘അത് രണ്ടും ഞങ്ങള്‍ റസൂല്‍ ഉള്ളപ്പോള്‍ ചെയ്തിരുന്നു. പിന്നീട് ഞങ്ങളെ ഉമര്‍ നിരോധിച്ചു. പിന്നീട് അത് ഞങ്ങള്‍ ആവര്‍ത്തിച്ചിട്ടില്ല.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 17)

     

    ഇസ്ലാമില്‍ അല്ലാഹു അനുവദിച്ചിരിക്കുന്നതിനെ നിരോധിക്കാന്‍ ഉമര്‍ ആരാണ് എന്ന ചിന്ത ഉള്ളതു കൊണ്ടായിരിക്കും, പല ഇസ്ലാമിക രാജ്യങ്ങളിലും ഇപ്പോഴും ഈ താല്‍ക്കാലിക വിവാഹം നടക്കുന്നുണ്ട്. അറബികള്‍ കോഴിക്കോടും ഹൈദരാബാദിലും ഒക്കെ വന്നു നടത്തിപ്പോകുന്ന താല്‍ക്കാലിക വിവാഹങ്ങള്‍ ചിലപ്പോള്‍ വിവാദമാകാറുണ്ട്. ഏതായാലും ഈ താല്‍കാലിക വിവാഹത്തെയാണ് സാധാരണക്കാര്‍ നാടന്‍ ഭാഷയില്‍ വ്യഭിചാരം എന്ന് പറയുന്നത്!! എന്തായാലും സ്ത്രീ വിമോചനത്തിന് വേണ്ടിയാണ് ഈ പുള്ളി ഇതും ഇസ്ലാമില്‍ അനുവദിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏക ആശ്വാസം. ഇനി ഭാര്യമാരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും ഈ സ്ത്രീ വിമോചകന്‍ പറഞ്ഞിട്ടുണ്ട്:

     

    “പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്‌. എന്നാല്‍ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്‌. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു” (സൂറാ.4:34)

     

    ഇതില്‍ ആദ്യഭാഗത്തിന് അമാനി മൌലവി നല്‍കിയ വ്യാഖ്യാനം നോക്കുക:

     

    “സ്ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണ് ഉള്ളത്. ഒന്നിലധികം ആളുകള്‍ക്ക് പങ്കുള്ള ഏതൊരു രംഗത്തും അതിനു ആധികാരികമായ മേല്‍നോട്ടക്കാരനില്ലാത്ത പക്ഷം അവിടെ കുഴപ്പവും വ്യവസ്ഥയില്ലായ്മയും നടമാടുന്നതാണ്. ഗാര്‍ഹിക ജീവിതത്തില്‍ ഇതിന്‍റെ ആവശ്യം കൂടുതലായി കാണാം. ‘നാഥനില്ലാത്ത വീട് പോലെ’ എന്നൊരു പഴഞ്ചൊല്ല് പോലും ഉണ്ടായത് അതുകൊണ്ടാകുന്നു. ഇവിടെ ആ ആധികാരിക സ്ഥാനം പുരുഷനാണ് ഉള്ളത് എന്ന് അള്ളാഹു പ്രഖ്യാപിക്കുന്നു. പ്രകൃത്യാ ഉള്ളതും, സ്വാഭാവികമായുണ്ടാകുന്നതുമായ ഓരോ കാരണങ്ങളും അതിനു അല്ലാഹു ചൂണ്ടി കാട്ടുന്നു. രണ്ടില്‍ ഓരോന്നും തന്നെ, ആ സ്ഥാനത്തിനുള്ള അര്‍ഹത സ്ത്രീകള്‍ക്കല്ല ഉള്ളതെന്ന് കാണിക്കുന്നവയാകുന്നു.

     

    1-മത്തേത്, ഒരു കൂട്ടര്‍ക്ക് മറ്റേ കൂട്ടരെക്കാള്‍ – അതേ, പുരുഷന്മാര്‍ക്ക്‌ സ്ത്രീകളേക്കാള്‍ – അള്ളാഹു നല്‍കിയിട്ടുള്ള ശ്രേഷ്ഠതയാണ്, അതായത്, ശാരീരികവും മാനസികവുമായ പുരുഷനുള്ള സവിശേഷത. വ്യക്തികളെ എടുത്തു പരിശോധിക്കുമ്പോള്‍ ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ചില സ്ത്രീകള്‍ ചില പുരുഷരെ കവച്ചു വെക്കുന്നവരുണ്ടാകമെങ്കിലും രണ്ടു വര്‍ഗ്ഗം എന്ന നിലയ്ക്ക് നോക്കുമ്പോള്‍ പുരുഷനാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത് എന്ന് നിഷ്പക്ഷ ബുദ്ധി ഉള്ള ആര്‍ക്കും അറിയാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്ത്രീകളില്‍ നിന്ന് പ്രവാചകന്മാരെ അള്ളാഹു നിയോഗിക്കാത്തതും, ‘ഭരണാധികാരം സ്ത്രീയെ ഏല്പിച്ച ജനത വിജയിക്കുകയില്ല’ എന്ന് ബുഖാരി (റ) ഉദ്ധരിച്ച ഒരു ഹദീസില്‍ നബി (സ) പ്രസ്താവിച്ചിരിക്കുന്നതും.

     

    2-മത്തേത്, പുരുഷന്‍മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നതെന്ന വസ്തുതയാകുന്നു. സ്ത്രീകളുടെ മഹര്‍, ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ചിലവുകള്‍ എല്ലാം വഹിക്കുന്നത് പുരുഷന്മാര്‍ ആണല്ലോ. ഇതും പുരുഷന്മാരെ സ്ത്രീകളുടെ മേലുള്ള നേതൃത്വത്തിന് സ്വാഭാവികമായും അര്‍ഹരാക്കുന്നു. (മുഹമ്മദ്‌ അമാനി മൌലവി, വിശുദ്ധ ഖുര്‍ആന്‍ വിവരണം, വാല്യം 1, പുറം 661)

     

    ഇങ്ങനെ പുരുഷന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന സ്ത്രീകളില്‍ അനുസരണക്കേട്‌ കാണിക്കും എന്ന് ആശങ്കയുണ്ടായാല്‍ അവരെ എന്ത് ചെയ്യണം എന്നാണ് ഈ സ്ത്രീ വിമോചകന്‍ പറഞ്ഞത് എന്ന് കണ്ടോ?

     

    “അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക”

     

    ആഹാ, എന്ത് നല്ല ഉപദേശം!! ഭാര്യമാര്‍ അനുസരിക്കുന്നില്ലെന്നു കണ്ടാല്‍ അടിക്കാനാണ് ഈ സ്ത്രീവിമോചകന്‍ പറയുന്നത്. അമ്പത്തൊന്ന് വയസ്സുള്ളപ്പോള്‍ ആറുവയസ്സു തികയാത്ത പിഞ്ചുബാലികയെ കെട്ടി സ്ത്രീവിമോചനത്തിന്‍റെ അത്യുദാത്തവും നിസ്തുല്യവുമായ മാതൃക കാണിച്ചു തന്ന മഹാനും കൂടിയാണ് ഈ സ്ത്രീവിമോചകന്‍ എന്നുള്ള കാര്യം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം:

     

    ആഇശ നിവേദനം: ‘റസൂല്‍ എനിക്ക് ആറു വയസ്സായപ്പോള്‍ എന്നെ വിവാഹം കഴിച്ചു. എനിക്ക് ഒമ്പത് വയസ്സായപ്പോള്‍ വീട് കൂടുകയും ചെയ്തു.’

     

    അവര്‍ (ആഇശ) പറയുന്നു: ‘ഞാന്‍ പനി ബാധിച്ചു ഒരു മാസം സുഖമില്ലാതായി. തലമുടി കൊഴിഞ്ഞു പോയ ശേഷം ചെറിയ മുടികള്‍ തലയില്‍ ധാരാളം നിറഞ്ഞു. അങ്ങനെ ഉമ്മുറുമാന (ആഇശയുടെ ഉമ്മ) എന്‍റെ അടുത്തു വന്നു. അപ്പോള്‍ ഞാനെന്‍റെ കൂട്ടുകാരികളോടൊപ്പം ഊഞ്ഞാലില്‍ കളിക്കുകയായിരുന്നു. അവര്‍ വലിയ ഉച്ചത്തില്‍ എന്നെ വിളിച്ചു. ഞാന്‍ അവിടെ ചെന്നു. എന്താണ് എന്നെക്കൊണ്ട് ഉദ്ദേശിച്ചത് എന്നെനിക്കറിയുമായിരുന്നില്ല. അങ്ങനെയവര്‍ എന്‍റെ കൈ പിടിച്ചു വീടിന്‍റെ വാതിക്കല്‍ കൊണ്ടുപോയി നിര്‍ത്തി. ഞാന്‍ പേടിച്ചു കിതച്ചു ദീര്‍ഘശ്വാസം അയച്ചു ഹഅ്… ഹഅ് എന്നിപ്രകാരം പറഞ്ഞു. അങ്ങനെ ശ്വാസം ശാന്തമായി. എന്നെ ഒരു വീട്ടില്‍ പ്രവേശിപ്പിച്ചു. അവിടെ അന്‍സ്വാരികളില്‍പ്പെട്ട കുറേ സ്ത്രീകള്‍ ഉണ്ടായിരുന്നു. അവര്‍ എനിക്ക് ‘നന്മയും അനുഗ്രഹവും സൗഭാഗ്യവും ഉണ്ടാകട്ടെ’ എന്ന് പറഞ്ഞു. അങ്ങനെ അവര്‍ (എന്‍റെ ഉമ്മ) എന്നെ അവരെ ഏല്‍പിച്ചു. അവര്‍ എന്‍റെ തലമുടി കഴുകി നന്നാക്കിത്തന്നു (ചമയിച്ചു). ളുഹാ സമയത്തല്ലാതെ നബി എന്‍റെയടുത്തു വന്നില്ല (ളുഹാ സമയത്ത് നബി വന്നു). അപ്പോള്‍ എന്നെ അവര്‍ നബിക്ക് ഏല്‍പിച്ചു കൊടുത്തു.’ (സ്വഹീഹ് മുസ്ലീം, വാല്യം 2, ഭാഗം 16, ഹദീസ്‌ നമ്പര്‍ 69 (1422)

     

    ഈ സ്ത്രീവിമോചന മാതൃക ഇന്നും പിന്‍പറ്റാന്‍ നടക്കുന്നവര്‍ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും ആഫ്രിക്കയിലും മറ്റു പല  ഇസ്ലാമിക രാജ്യങ്ങളിലും ഉണ്ടെന്നുള്ളത് നമ്മള്‍ മറന്ന് പോകരുത്.

     

    യുദ്ധത്തില്‍ പിടിച്ചെടുത്ത് അടിമകളാക്കിയ സ്ത്രീകളുമായി വിവാഹം കഴിക്കാതെ തന്നെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഈ സ്ത്രീവിമോചകന്‍ അനുവാദം നല്‍കിയിട്ടുണ്ട് (സൂറാ.4:24) എന്നുള്ളത് പ്രത്യേകം പ്രസ്താവ്യമത്രേ. ഇത് ഇന്ന് പ്രാക്ടീസ് ചെയ്യുന്നത് ഐ.എസ്. ആങ്ങളമാരാണ്. യാസീദി-ക്രിസ്ത്യന്‍ സ്ത്രീകളേയും ബാലികമാരെയും അവര്‍ അടിമകളായി പിടിച്ചെടുത്തു ലൈംഗിക ശമനത്തിന് ഉപയോഗിച്ചതായി പത്രങ്ങളില്‍ നാം വായിച്ചറിഞ്ഞതാണല്ലോ. അവര്‍ക്ക്‌ ഇത് ചെയ്യാനുള്ള പ്രേരണ കിട്ടിയ ഹദീസ്‌ ഞാന്‍ താഴെ ഇടാം:

     

    അബൂസഈദ്‌ (റ) പറയുന്നു: “ഞങ്ങള്‍ ബനു മുസ്തലഖ് യുദ്ധത്തില്‍ തിരുമേനി(സ)യോടൊപ്പം പോയി. കുറേ അറബി സ്ത്രീകളെ ബന്ധനസ്ഥരാക്കി. ഞങ്ങള്‍ക്ക്‌ സ്ത്രീകളുമായി സഹവസിക്കാന്‍ ആഗ്രഹം തോന്നി. സ്ത്രീകളുമായി സഹവസിക്കാതിരിക്കുന്നത് ഞങ്ങള്‍ക്കസഹ്യമായിത്തീര്‍ന്നു. “അസ്ല്‍” ചെയ്യാനാണ് ഞങ്ങളാഗ്രഹിച്ചത്. അതനുസരിച്ച് പ്രവര്‍ത്തിക്കാനുദ്ദേശിച്ചു. തിരുമേനിയാകട്ടെ ഞങ്ങളുടെ മുമ്പില്‍ ഉണ്ട് താനും. തിരുമേനിയോട് ചോദിക്കും മുമ്പാണ് ഞങ്ങള്‍ ആ തീരുമാനമെടുത്തത്. അവസാനം അതിനെപ്പറ്റി തിരുമേനിയോട് ഞങ്ങള്‍ ചോദിച്ചു. തിരുമേനി അരുളി: “നിങ്ങളത് ചെയ്യാതിരുന്നാല്‍ എന്താണ് ദോഷം? ലോകാവസാനം വരേയ്ക്കും ഉടലെടുക്കുവാന്‍ പോകുന്ന ഒരു ജീവിയെങ്കിലും ഉടലെടുക്കാതെ പോവുകയില്ല തന്നെ.” (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 63, ഹദീസ്‌ നമ്പര്‍ 1590, പേജ് 776)

     

    ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ ഗര്‍ഭിണിയാകരുത് എന്നുള്ളതിനാല്‍ ഇടക്ക് വെച്ച് ലിംഗം പുറത്തെടുത്ത്‌ ശുക്ലം നിലത്ത് വീഴ്ത്തി കളയുന്നതിനെയാണ് “അസ്ല്‍” എന്ന് പറയുന്നത്. . ഗര്‍ഭിണികളായ അടിമസ്ത്രീകള്‍ക്ക് അടിമച്ചന്തയില്‍ ഡിമാന്‍ഡ് കുറവാണ് എന്നുള്ളത് കൊണ്ടാണ് അസ്ല്‍ ചെയ്യുന്നതിനെക്കുറിച്ച് ഈ സ്ത്രീ വിമോചകന്‍റെ അനുയായികള്‍ ആലോചിച്ചത്. എന്നാല്‍ അസ്ല്‍ ചെയ്യാനുള്ള അനുവാദം സ്ത്രീ വിമോചകന്‍ അനുയായികള്‍ക്ക് കൊടുത്തതുമില്ല.

     

    ഇനിയും ഇങ്ങനെയുള്ള ധാരാളം വീരകൃത്യങ്ങള്‍ മഹാന്‍റെ സ്ത്രീവിമോചനത്തോടു ബന്ധപ്പെട്ട് പറയാനുണ്ടെങ്കിലും തല്‍കാലം ഞാന്‍ നിര്‍ത്തുകയാണ്. നമുക്ക് ഇദ്ദേഹത്തിനെക്കുറിച്ചുള്ള മറ്റ് അവകാശവാദങ്ങളും പരിശോധിക്കേണ്ടതുണ്ടല്ലോ. (തുടരും)

    4 Comments on “മുഹമ്മദിനെക്കുറിച്ചുള്ള അവകാശവാദങ്ങള്‍; ഒരു വിശകലനം (ഭാഗം-2)”

    • civi
      5 August, 2016, 8:14

      very informative

    • shoukathali
      18 August, 2016, 10:14

      എനിക്ക് ക്രിസ്തുമതത്തെ പറ്റി ഒന്നുമറിയില്ല .പടിക്കാൻ താല്‍പര്യമുണ്ട്. ഹെല്‍പ്പ് ചെയ്യാമോ

    • shoukathali
      18 August, 2016, 10:26

      എനിക്ക് ക്രിസ്തുമതത്തെ പറ്റി ഒന്നുമറിയില്ല .പടിക്കാൻ താല്‍പര്യമുണ്ട്. ഹെല്‍പ്പ് ചെയ്യാമോ നമ്പർ:9744296698

    • Musa Nabi
      8 December, 2022, 8:05

      മുഹമ്മദിന്റെ യഥാർത്ഥ മുഖത്ത് ലോഡ് കണക്കിന് പുട്ടിയടിച്ചിട്ടാണ് മൗദൂദികൾ മുഹമ്മദിനെ സ്ത്രീവിമോചക പട്ടം ചാർത്തി എഴുന്നൊള്ളിക്കുന്നത് അല്ലേ ?

    Leave a Comment