About Sathyamargam.org
ക്രൈസ്തവ വിശ്വാസപ്രമാണമായ ബൈബിളിനു നേരേയും ക്രൈസ്തവവിശ്വാസത്തിന്‍റെ ആണിക്കല്ലായ യേശുക്രിസ്തുവിന്‍റെ ആളത്വത്തിനു നേരേയും വിവിധ ഇസ്ലാമിക ഗ്രൂപ്പുകള്‍ അസത്യജഡിലമായ ആരോപണങ്ങള്‍ തുടരെത്തുടരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍, അവരുടെ വ്യാജാരോപണങ്ങള്‍ക്ക് ഞങ്ങളുടെ കര്‍ത്താവിലാശ്രയിച്ചു മറുപടി കൊടുക്കാനും ഞങ്ങളെ വിമര്‍ശിക്കുന്നവരുടെ വിശ്വാസം എത്ര ദുര്‍ബ്ബലമാണെന്ന് തുറന്നു കാട്ടാനും വേണ്ടി സത്യമാര്‍ഗ്ഗം നിലകൊള്ളുന്നു. അമുസ്ലീങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്ന ദാവാ പ്രവര്‍ത്തകര്‍ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ചതിയും നുണയും തന്ത്രങ്ങളും ഉപയോഗിച്ചാണ് തങ്ങളുടെ മതം പ്രചരിപ്പിക്കുന്നത് എന്ന നഗ്നസത്യം പൊതുജനങ്ങള്‍ അറിയണമെന്ന് സത്യമാര്‍ഗ്ഗം ആഗ്രഹിക്കുന്നു. ഇത്, അതിനുള്ള ഒരു വേദി മാത്രം...
Archives
  • May 2021 (1)
  • February 2021 (1)
  • October 2020 (2)
  • March 2019 (1)
  • February 2019 (1)
  • June 2018 (4)
  • December 2017 (1)
  • October 2017 (5)
  • September 2017 (1)
  • May 2017 (2)
  • March 2017 (4)
  • February 2017 (1)
  • January 2017 (1)
  • December 2016 (1)
  • October 2016 (2)
  • September 2016 (4)
  • August 2016 (2)
  • June 2016 (4)
  • May 2016 (8)
  • April 2016 (7)
  • December 2015 (2)
  • October 2015 (3)
  • July 2015 (1)
  • June 2015 (1)
  • May 2015 (4)
  • April 2015 (8)
  • March 2015 (3)
  • January 2015 (3)
  • December 2014 (2)
  • October 2014 (1)
  • August 2014 (5)
  • June 2014 (1)
  • May 2014 (5)
  • April 2014 (2)
  • March 2014 (3)
  • February 2014 (2)
  • January 2014 (3)
  • December 2013 (7)
  • November 2013 (3)
  • October 2013 (7)
  • September 2013 (2)
  • August 2013 (2)
  • July 2013 (3)
  • May 2013 (4)
  • April 2013 (7)
  • March 2013 (4)
  • February 2013 (5)
  • January 2013 (3)
  • November 2012 (1)
  • October 2012 (3)
  • August 2012 (5)
  • July 2012 (16)
  • June 2012 (5)
  • May 2012 (10)
  • Like us on facebook
    Verse of the Day
    നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ.എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എന്റെ അടുക്കൽ ചേർത്തുകൊള്ളും(John 14:1-3)
    Visitors Info
    free counters

    ബനൂഖുറൈളയിലെ കൂട്ടക്കൊല, മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്നും ഒരേട്…

    അനില്‍കുമാര്‍ വി അയ്യപ്പന്‍

     

    ഖുര്‍ആനില്‍ ഉള്ള ഒരായത്താണ് താഴെ കൊടുക്കുന്നത്:

     

    “വേദക്കാരില്‍ നിന്ന്‌ അവര്‍ക്ക്‌ ( സത്യനിഷേധികള്‍ക്ക്‌ ) പിന്തുണ നല്‍കിയവരെ അവരുടെ കോട്ടകളില്‍ നിന്ന്‌ അവന്‍ ഇറക്കിവിടുകയും അവരുടെ ഹൃദയങ്ങളില്‍ അവന്‍ ഭയം ഇട്ടുകൊടുക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ നിങ്ങളതാ കൊല്ലുന്നു. ഒരു വിഭാഗത്തെ നിങ്ങള്‍ തടവിലാക്കുകയും ചെയ്യുന്നു.” (സൂറാ.33:26)

     

    ഇതില്‍ രണ്ട് വിഭാഗത്തെ കുറിച്ച് പറയുന്നുണ്ട്.

     

    1. മുസ്ലീങ്ങള്‍ കൊന്ന ഒരു വിഭാഗം

     

    2. മുസ്ലീങ്ങള്‍ തടവിലാക്കിയ മറ്റൊരു വിഭാഗം

     

    ഏതാണ് ഈ രണ്ട് വിഭാഗങ്ങള്‍? എന്തിനാണ് ഇവരെ കൊല്ലുകയും തടവിലാക്കുകയും ചെയ്തത്? അത് അറിയാന്‍ ഇസ്ലാമിക ഗ്രന്ഥങ്ങളിലേക്ക് തിരിയേണ്ടിയിരിക്കുന്നു. ബനൂ ഖുറൈള എന്ന യെഹൂദ ഗോത്രക്കാരോട് മുഹമ്മദും മുസ്ലീം സൈന്യവും ചെയ്ത കാര്യമാണ് ഈ ആയത്തില്‍ പറഞ്ഞിരിക്കുന്നത് എന്ന് എല്ലാ ഇസ്ലാമിക പണ്ഡിതന്‍മാരും അംഗീകരിക്കുന്നു. ഇസ്ലാമിക ചരിത്രം നാം പരിശോധിച്ചാല്‍, മുഹമ്മദിന്‍റെ ഭീഭത്സ സ്വഭാവം അതിന്‍റെ  എല്ലാ സീമകളും ലംഘിച്ചു പുറത്തു വന്ന ഒരു സംഭവമായിട്ട്‌ നമുക്ക്‌ കാണാന്‍ കഴിയുന്ന ഒന്നാണ് ബനൂ ഖുറൈളയിലെ യെഹൂദന്മാരുടെ നേരെയുള്ള മുസ്ലീങ്ങളുടെ ആക്രമണം. ഖുര്‍ആനിലും പല ഹദീസുകളിലും സീറകളിലും മഗാസി ലിഖിതങ്ങളിലും താരീഖുകളിലും തഫ്സീറുകളിലും ഒക്കെയായി പറഞ്ഞിട്ടുള്ള ഈ കാര്യത്തിന്‍റെ ഒരു സംഗ്രഹരൂപം തൃശ്ശൂര്‍ ആമിനാ ബുക്ക്‌ സ്റ്റാള്‍ പുറത്തിറക്കിയ ‘താരീഖുല്‍ ഇസ്ലാം, സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് താഴെ കൊടുക്കുന്നു:

     

    “ആഇശ: (റ) പറയുന്നു: ‘ഖന്തഖില്‍ നിന്ന് വിരമിച്ചു തിരുമേനി (സ) എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. തിരുമേനി (സ) ഉടനെ വാതില്‍ക്കല്‍ ചെന്നു. ഞാന്‍ തിരുമേനി (സ) യെ അനുഗമിച്ചു. അപ്പോള്‍ കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് ഒരാള്‍ തിരുമേനി (സ) യോട് സംസാരിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ തിരിച്ചു പോന്നു. അയാളെ പറഞ്ഞുവിട്ട് തിരുമേനി (സ) എന്‍റെ അടുത്തു വന്നപ്പോള്‍ ആ വന്ന ആള്‍ ആരാണെന്ന് ഞാന്‍ ചോദിച്ചു.’നിങ്ങള്‍ അയാളെ കണ്ടുവോ’എന്ന് തിരുമേനി (സ) എന്നോട് ചോദിച്ചപ്പോള്‍ ‘കണ്ടു’ എന്ന് ഞാന്‍ ഉത്തരം നല്‍കി. ‘അയാള്‍ ആരെപ്പോലെ ഇരിക്കുന്നു’വെന്നു തിരുമേനി (സ) ചോദിച്ചു. ‘ദഹിയ്യതുല്‍കല്‍ബിയെപ്പോലെ ഇരിക്കുന്നു’വെന്നു ഞാന്‍ ഉത്തരം നല്‍കി. അപ്പോള്‍ ‘ശരി, അത് ജിബ്രീലാണ്; ബനൂ ഖുറൈളക്കാരുമായി യുദ്ധത്തിന് പുറപ്പെടാന്‍ അദ്ദേഹം എന്നോടാവശ്യപ്പെട്ടിരിക്കുന്നു’വെന്നു തിരുമേനി (സ) എന്നെ അറിയിച്ചു. യുദ്ധത്തിന് പുറപ്പെടുവാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുവാനായി തിരുമേനി (സ)  ബിലാല്‍ (റ) വോട്‌ നിര്‍ദ്ദേശിച്ചു. “നിങ്ങളുടെ കൂട്ടത്തില്‍ ഈ ആഹ്വാനത്തിന് വഴിപ്പെടുന്നവരുണ്ടെങ്കില്‍, ബനൂഖുറൈള:ത്തില്‍ വെച്ചല്ലാതെ അസ്ര്‍ നിസ്കരിക്കേണ്ട’ എന്ന് ബിലാല്‍ (റ) വിളിച്ചു പറഞ്ഞു. [തിരുമേനി (സ) ഒരു സഹാബിയോടു ജനങ്ങളെ യുദ്ധത്തിന് വിളിക്കുവാന്‍ കല്‍പ്പിച്ചുവെന്നും, അദ്ദേഹം ആഹ്വാനം നല്‍കിയപ്പോള്‍ സഹാബിമാര്‍ യുദ്ധത്തിന് ഒരുങ്ങി വന്നുവെന്നും പറയപ്പെട്ടിട്ടുണ്ട്.] സഹാബിമാര്‍ തിരുമേനി (സ) യുടെ സന്നിധിയില്‍ ഹാജരായി. അലീ (ക.വ.) യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നോടിയായി നിയോഗിച്ചു. ‘തിരുമേനി (സ) ഉടനെ പടയങ്കി ധരിച്ചു; മുഖയങ്കിയിട്ടു പടത്തൊപ്പി ധരിച്ചു; ഖഡ്ഗം ധരിച്ചു; വില്ലണിഞ്ഞു; അമ്പ് നിറച്ച ആവനാഴി തൃക്കയ്യിലെടുത്തു. ലുഹൈഫ എന്ന കുതിരപ്പുറത്തുകയറി ആയുധധാരികളായ മുവ്വായിരം സഹാബിമാരോട് കൂടി തിരുമേനി (സ) പുറപ്പെട്ടു. തിരുമേനി (സ) യുടെ മൂന്ന് കുതിരകളടക്കം മുപ്പത്താറ് കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. ആ സേന മുന്നോട്ടു നീങ്ങിയപ്പോള്‍ അന്‍സാര്‍കളില്‍ ചിലര്‍ ആയുധമണിയുന്നതായി തിരുമേനി (സ) കണ്ടു. ‘കുറച്ചു മുമ്പ് വല്ലവരും ഈ വഴി പോകുന്നത് നിങ്ങള്‍ കണ്ടുവോ’എന്ന് തിരുമേനി (സ) അവരോടന്വേഷിച്ചു. ‘ദഹിയതുല്‍കല്ബി അയാളുടെ വെള്ളക്കുതിരമേല്‍ കയറി ഇതിലേ പോകുന്നതു ഞങ്ങള്‍ കണ്ടു’വെന്ന് അവര്‍ പറഞ്ഞപ്പോള്‍ “അത് ജിബ്രീലാണ്; ഉടനേ പുറപ്പെട്ടുകൊള്ളുക” എന്ന് തിരുമേനി (സ) അവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

     

    അലീ (ക.വ.) യുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുന്നോടി സൈന്യം ബനൂ ഖുറൈളഃക്കാരുടെ കോട്ടക്കകത്തെത്തി കോട്ടയുടെ അടിത്തറയ്ക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സാര്‍കളും മുഹാജിര്‍കളും ഉണ്ടായിരുന്നു. മുസ്ലീം സേനയെ കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് തിരുമേനി (സ) യെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഇടയില്‍ വാളുകള്‍ തീരുമാനമുണ്ടാക്കും’ എന്ന് മാത്രം പറഞ്ഞുകൊണ്ട് സഹാബികള്‍ അക്ഷോഭ്യരായി വര്‍ത്തിച്ചു. അപ്പോഴേക്കും, തിരുമേനി (സ) യും സേനയും അകലെ നിന്ന് വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സാരി (റ) വിനെ ഭരമേല്പിച്ചു കൊണ്ട്, അലീ (ക.വ.) തിരുമേനി (സ) യുടെ അടുക്കലേക്ക് ഓടി. ‘യാ റസൂലള്ളാ, താങ്കള്‍ ആ നീചന്മാരുടെ അടുത്തു ചെല്ലാതിരിക്കണം’ എന്ന് അലീ (ക.വ.) അഭ്യര്‍ത്ഥിച്ചു. ‘അവര്‍ എന്നെ പുലഭ്യം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ശരി, ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയുകയില്ല’ എന്ന് തിരുമേനി (സ) പ്രതിവചിച്ചു. തിരുമേനി (സ) ബനൂ ഖുറൈള:ക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലെ’ എന്ന് തിരുമേനി (സ) അവരോട് വിളിച്ചുചോദിച്ചു. ‘യാ അബുല്‍ഖാസിം, താങ്കള്‍ അറിവില്ലാത്ത ആളല്ലല്ലോ’ എന്ന് അവര്‍ മറുപടി പറഞ്ഞു. [തിരുമേനി (സ) ബനൂഖുറൈള:ക്കാരില്‍ പ്രമാണികളായ വ്യക്തികളുടെ പേരുകള്‍ വിളിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു:- ‘കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരെ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരെ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലെ?’ ‘ഞങ്ങള്‍ താങ്കളെ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ല” എന്നു അവര്‍ ആണയിട്ടു. ഇത് കേട്ടപ്പോള്‍ ഉസൈദിബ്നുഹളിര്‍ (റ) പറഞ്ഞു:- ‘അല്ലാഹുവിന്‍റെ ശത്രുക്കളെ, മടയില്‍ കുടുങ്ങിയ കൂരനെപ്പോലെ, നിങ്ങള്‍ കോട്ടക്കകത്തുകിടന്ന് ചത്തുകൊള്ളുക.’ ഇത് കേട്ടപ്പോള്‍ അവര്‍ ഭയചകിതരായി മാറി. അവര്‍ പറഞ്ഞു: ‘യാഇബ്നു ഹളീര്‍, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരാണല്ലോ.’ ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു ഉദംബടിയുമില്ല’ എന്നു അദ്ദേഹം അതിന്നു മറുപടി നല്‍കി. ഈ സംഭവത്തെക്കുറിച്ച് ഇപ്രകാരവും പ്രസ്ഥാവിക്കപ്പെട്ടിട്ടുണ്ട്]

     

    ഈജിപ്ത്, മിദ്യ എന്നീ രണ്ടുനാടുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന അയ് ലത്  എന്ന നാട്ടിലെ യെഹൂദികള്‍ ഉടമ്പടിക്കെതിരായി ഒരു ശനിയാഴ്ച മത്സ്യനായാട്ട് നടത്തുകയും ഉടമ്പടി ലംഘിക്കുകയും ചെയ്കയാല്‍, ദാവൂദ്‌ നബി പ്രാര്‍ത്ഥിച്ചതുമൂലം അവര്‍ കുരങ്ങുകളായി രൂപാന്തരപ്പെട്ടു. ഈസാ നബിയുടെ അനുയായികള്‍ തെറ്റായി പ്രവര്‍ത്തിച്ചപ്പോള്‍, ഈസാനബി പ്രാര്‍ത്ഥിച്ചതുമൂലം അവിവാഹിതരായ അയ്യായിരം പുരുഷന്മാര്‍ പന്നികളായി രൂപാന്തരപ്പെട്ടു. മൂന്ന് ദിവസം അവര്‍ ഭക്ഷണമോ പാനീയമോ കിട്ടാതെ കഷ്ടപ്പെട്ടു. അനന്തരം കൂട്ടത്തോടെ ചാവുകയും ചെയ്തു. ഈ വസ്തുതകളെ അനുസ്മരിച്ചു കൊണ്ടാണ് ‘കുരങ്ങന്മാരുടെ വംശമേ’, ‘പന്നികളുടെ വംശമേ,’ എന്നിപ്രകാരം തിരുമേനി അവരെ ആഹ്വാനം ചെയ്തത്.

     

    യെഹൂദികളുടെ കോട്ടയെ ഇരുപത്തഞ്ചു ദിവസക്കാലം മുസ്ലിംസേന ഉപരോധിച്ചു. [പതിനഞ്ചുദിവസമെന്നും ഒരു മാസമെന്നും പറയപ്പെട്ടിട്ടുണ്ട്.] ആ ദിവസങ്ങളില്‍ സഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. ‘കാരക്ക ഉത്തമമായ ഭക്ഷണമാകുന്നു’വെന്നു ആ അവസരത്തില്‍ തിരുമേനി (സ) അരുളുകയുണ്ടായി.

     

    കോട്ടക്കകത്ത് കെണിഞ്ഞ യെഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്തഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയ്യയിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്തഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്ലീം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് എത്തിച്ചേര്‍ന്നിരുന്നത്. യഹൂദികളുടെ കൂട്ടത്തിലെ അബൂജഹലായിരുന്നു ഹുയയ്യ്‌.

     

    ബനൂഖുറൈള:ക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കഅ്ബിബ്ഉസൈദ്‌- സംഭവം ഗൌരവാവഹമായ ആപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍, അയാള്‍ ആ യഹൂദികളോട് ഇപ്രകാരം പറഞ്ഞു: “യഹൂദരെ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍ നിന്ന് രക്ഷ നേടുവാന്‍ മൂന്ന് മാര്‍ഗ്ഗങ്ങളാണ് ഞാന്‍ കാണുന്നത്. ആ മൂന്ന് മാര്‍ഗ്ഗങ്ങളും ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം. അവയില്‍ നിന്ന് യുക്തമെന്നുതോന്നുന്ന ഒരു മാര്‍ഗ്ഗം നിങ്ങള്‍ സ്വീകരിക്കുക. (1) മുഹമ്മദ്‌ മുര്‍സലായ നബിയാണെന്നുള്ളത് വ്യക്തമാണല്ലോ. തൌറാത്തില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദില്‍ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് മുഹമ്മദിനെ തുടര്‍ന്നു ജീവിക്കുകയാണാവശ്യം. മുഹമ്മദില്‍ വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെ തടയുന്നത് ബനീ ഇസ്റാഈലല്ലാത്ത അറബികളാണല്ലോ. മുഹമ്മദിനോടുള്ള അസൂയയും പകയും കൊണ്ടാണ് അവര്‍ അങ്ങിനെ ചെയ്യുന്നത്. മുഹമ്മദുമായുള്ള ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുന്നത് എനിക്കിഷ്ടമാല്ലായിരുന്നു. (ഹുയയ്യിനെ ചൂണ്ടിക്കൊണ്ട്) ഈ ഇരിക്കുന്ന മാന്യനാണ് ആ അനര്‍ത്ഥം ഉണ്ടാക്കിയത്. ഈ നാട്ടില്‍ ഒരു നബി വരുമെന്നും, ആ നബിയെ നിങ്ങള്‍ തുണക്കണമെന്നും, ആദ്യത്തെ കിതാബിലും അവസാനത്തെ കിതാബിലും നിങ്ങള്‍ വിശ്വസിക്കേണമെന്നും അവ തൌറാത്തും ഫുര്‍ഖാനുമാണെന്നും ഇബ്നു ഖറാശ് നിങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് നമുക്ക്‌ മുഹമ്മദ്‌ നബിയെ തുടരാം.’

     

    കഅ്ബിന്‍റെ ഈ അഭിപ്രായം അവര്‍ സ്വീകരിച്ചില്ല. തൌറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍, കഅ്ബ് രണ്ടാമത്തെ മാര്‍ഗ്ഗം ഇപ്രകാരം അവതരിപ്പിച്ചു:- ‘നമ്മുടെ സ്ത്രീകളേയും കുട്ടികളേയും നമ്മുടെ വാളുകള്‍ക്ക് തന്നെ ഇരയാക്കാം. അങ്ങനെ ആദ്യം കുടുംബഭാരം ഇല്ലാതാക്കാം. അതിന്നുശേഷം മൂര്‍ച്ചയുള്ള വാളുകളേന്തിക്കൊണ്ട് അവരെ നമുക്ക്‌ നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ. അഥവാ ജയിക്കുകയാണെങ്കില്‍ ഭാര്യമാരെയും മക്കളെയും വീണ്ടും ഉണ്ടാക്കാമല്ലോ.’

     

    ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്ക്‌ പ്രിയപ്പെട്ടവരെ കൊന്നശേഷം നാമെന്തിന് ജീവിക്കുന്നുവെന്ന ഒരു ചോദ്യമായിരുന്നു അവരില്‍ നിന്നുണ്ടായ പ്രതികരണം. കഅ്ബ് മൂന്നാമത്തെ മാര്‍ഗ്ഗവും അവരുടെ മുമ്പില്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു:- ‘നാളെ ശനിയാഴ്ചയാണ്: ശനിയാഴ്ച നാം യുദ്ധത്തിനിറങ്ങുമെന്നു അവര്‍ കരുതുകയില്ല. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് യാദൃശ്ചികമായി യുദ്ധരംഗത്തിറങ്ങി നമുക്ക്‌ ഒരു മിന്നല്‍ യുദ്ധം നടത്താം. അങ്ങിനെ ചെയ്‌താല്‍ മിക്കവാറും അവരെ തുരത്തുവാന്‍ നമുക്ക്‌ സാധിച്ചേക്കും.

     

    ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. ‘ശനിയാഴ്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതി. ഞങ്ങള്‍ അതിന് തയ്യാറില്ല.’ എന്നു അവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അംറിബ്നു സഅ്ദീ എന്ന യെഹൂദി മറ്റൊരഭിപ്രായം അവരുടെ മുന്നില്‍ വെച്ചു. ‘അവര്‍ക്കു ജസ്‌യ എന്ന കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്ക്‌ ജീവിക്കാം. ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്നു എനിക്കറിഞ്ഞുകൂടാ’ എന്നദ്ദേഹം പറഞ്ഞപ്പോള്‍ ‘അവര്‍ക്ക്‌ കപ്പം കൊടുത്തു ജീവിക്കുന്നതിനേക്കാള്‍ ഉത്തമം മരിക്കലാണെ’ന്നു അവര്‍ മറുപടി നല്‍കി.

     

    ഈ അംറു് അന്ന് രാത്രി വളരെ ഗൂഢമായി കോട്ടയില്‍ നിന്ന് രക്ഷപ്പെട്ടു.സഹാബിമാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ടുമുട്ടി. താന്‍ ആരാണെന്ന് മുഹമ്മദിബ്നു മസ്ലമത് (റ) ചോദിച്ചപ്പോള്‍, ‘ഞാന്‍ അംറിബ്നു സഅ്ദീ’ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. ആ സഹാബി അംറിനെ പിടിക്കുവാന്‍ ഒരുങ്ങിയപ്പോള്‍, അദ്ദേഹം വസ്തുതകള്‍ അദ്ദേഹത്തെ അറിയിക്കുകയും തന്നെ വിട്ടയക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദിബ്നു മസ്ലമത് (റ) അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം രാത്രിയുടെ കൂരിരുട്ടില്‍ തിരോധാനം ചെയ്തു. അദ്ദേഹം എവിടേക്കാണ് പോയതെന്ന് പിന്നീട് അറിയുകയുണ്ടായില്ല.

     

    ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നുഖുവൈസീ എന്ന ആളെ മദ്ധ്യസ്ഥനെന്ന നിലക്ക്, തിരുമേനി (സ)യുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളൈര്‍ ഗോത്രം ചെയ്തതു പോലെ, പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിനു ചുമക്കാവുന്ന സാമാനങ്ങളെടുത്തു നാടുവിട്ടുകൊള്ളാമെന്നും, അതിന് തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് തിരുമേനി (സ)യോടഭ്യര്‍ത്ഥിച്ചു. തിരുമേനി (സ) ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. സാമാനങ്ങളെല്ലാം ഉപേക്ഷിച്ചു വെറുംകൈയോടെ നാടുവിടാന്‍ അനുവദിക്കേണമെന്ന് നബ്ബാശ് വീണ്ടും അഭ്യര്‍ത്ഥിച്ചു. അല്ലാഹുവിന്‍റെ റസൂലിന്‍റെ വിധിക്ക് വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍ നിന്ന് പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുമേനി (സ) മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.

     

    യെഹൂദികളുടെ ഭയം മൂര്‍ച്ഛിച്ചു. ജീവന്നു രക്ഷയില്ലെന്നു അവര്‍ക്ക്‌ തോന്നിത്തുടങ്ങി. അപ്പോഴാണ്‌ ഔസ്‌ ഗോത്രക്കാരനായ രിഫാ അതുബ്നുല്‍ മുന്‍ദിറുല്‍ അന്‍സാരീ (റ) വെക്കുറിച്ചു അവര്‍ക്ക്‌ ഓര്‍മ്മ വന്നത്. ഈ രിഫാ അത് (റ)വിനെ അബൂലുബാബത് എന്നാണ് പൊതുവേ വിളിച്ചു വന്നിരുന്നത്. അദ്ദേഹം ബനൂ ഖുറൈള:ക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അബൂലുബാബത്തിനെ തങ്ങളുടെ അടുക്കല്‍ അയച്ചു കൊടുക്കാനായി യെഹൂദികള്‍ അഭ്യര്‍ത്ഥിച്ചു. ആ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ട് തിരുമേനി (സ) അദ്ദേഹത്തെ കോട്ടക്കകത്തേക്ക് അയച്ചു കൊടുത്തു. അദ്ദേഹം കോട്ടക്കകത്തെത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യെഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ചുറ്റിക്കൂടുകയും തങ്ങളെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഅ്ബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘സ്നേഹിതാ, ഞങ്ങള്‍ കനത്ത അപകടത്തില്‍ അകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ കുതിര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ്‌ ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടുവിട്ട് പൊയ്ക്കൊള്ളാമെന്നും, വെറുംകയ്യോടെ പൊയ്ക്കൊള്ളാം എന്നും മുഹമ്മദിനെ അറിയിച്ചു. മുഹമ്മദ്‌ അനുവദിച്ചില്ല. മുഹമ്മദിന്‍റെ ആജ്ഞക്ക് വഴങ്ങി കോട്ടയില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് മുഹമ്മദ്‌ പറയുന്നത്. അങ്ങനെ ഇറങ്ങുവാന്‍ ഞങ്ങള്‍ക്ക്‌ ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? ഞങ്ങള്‍ ഇറങ്ങട്ടെയോ? ‘ഇറങ്ങിക്കൊള്ളുക’ എന്നു അബൂലബാബത് (റ) അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്നും ആംഗ്യം കൊണ്ട് സൂചന നല്‍കുകയും ചെയ്തു. അബൂലബാബത് (റ) പറയുന്നു:- ‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി. അപരാധബോധത്തിന് ഞാന്‍ അടിമപ്പെട്ടു. ഞാന്‍ ഖേദിച്ചു; പശ്ചാത്തപിച്ചു. അല്ലാഹുവോടും റസൂലോടും തെറ്റ്‌ ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി.” അദ്ദേഹം തിരുമേനി (സ) യെ കാണാതെ, നേരെ പള്ളിയിലേക്കാണ് നടന്നത്. പള്ളിയുടെ മതിലോട് ചേര്‍ന്ന് തന്‍റെ ശരീരത്തെ അദ്ദേഹം ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ‘ഞാന്‍ മരിക്കുന്നത് വരെ ഈ ശരീരത്തിന് ഞാന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കുകയില്ലെ’ന്നു അദ്ദേഹം ശപഥം ചെയ്തു. ആഹാരമോ വെള്ളമോ കഴിക്കാതെ ആറ്‌ ദിവസങ്ങള്‍ അദ്ദേഹം തള്ളിനീക്കി. [പത്തു ദിവസം തള്ളിനീക്കിയെന്നും പറയപ്പെട്ടിട്ടുണ്ട്.] നിസ്കാരസമയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ അഴിച്ചു വിടുകയും നിസ്കരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ബന്ധിക്കുകയും ചെയ്തുവന്നു. അതിലിടക്ക് അദ്ദേഹം ചെയ്ത അപരാധത്തെ പരാമര്‍ശിച്ചുകൊണ്ട് ആയത്തിറങ്ങി. ദുഃഖഭാരത്താല്‍ പരിക്ഷീണിതനായ അബൂലുബാബത് (റ) അവസാനം ബോധം കെട്ടുവീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന ആയത്തിറങ്ങുകയും, ആ സന്തോഷവാര്‍ത്ത തിരുമേനി (സ) അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഴിച്ചു വിടാന്‍ തിരുമേനി (സ) കല്പിച്ചു. അദ്ദേഹത്തെ അഴിച്ചുവിടാന്‍ ചെന്നവരെ അദ്ദേഹം തിരിച്ചയച്ചു. തിരുമേനി (സ) യുടെ തൃക്കയ്യാല്‍ തന്നെ എന്നെ അഴിച്ചുവിടേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിമിത്തം തിരുമേനി (സ) തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നാടും എന്‍റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതീട്ടുണ്ടെന്നു അദ്ദേഹം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, നിങ്ങളുടെ സ്വത്തിന്‍റെ മൂന്നിലൊന്ന് ദാനം ചെയ്‌താല്‍ മതിയാകുമെന്ന് തിരുമേനി (സ) അദ്ദേഹത്തെ ഉപദേശിച്ചു.

     

    ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുമേനി (സ)യുടെ വിധിക്ക്‌ വഴങ്ങിക്കൊണ്ട് ബനൂഖുറൈള:ക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എഴുന്നൂറ്റമ്പതായിരുന്നെന്നും, എണ്ണൂറായിരുന്നെന്നും, തൊള്ളായിരമായിരുന്നെന്നും, ആയിരമായിരുന്നെന്നും പക്ഷാന്തരങ്ങളുണ്ട്. അവരെല്ലാം തന്നെ ബന്ധനസ്ഥരാക്കപ്പെട്ടു. ഖൈനുഖാഅ് ഗോത്രക്കാരുമായി സൗഹൃദക്കരാര്‍ ചെയ്തിരുന്ന ഖസ്റജ് ഗോത്രക്കാര്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍, നാടുവിട്ടുപോയ്ക്കൊള്ളുവാന്‍ ഖൈനുഖാഅ് ഗോത്രക്കാര്‍ക്ക് താങ്കള്‍ അനുമതി നല്‍കിയത് പോലെ, ഞങ്ങളുമായി സൗഹൃദക്കരാര്‍ നടത്തീട്ടുള്ളവര്‍ക്കും നാടുവിട്ടുപോയിക്കൊള്ളുവാന്‍ താങ്കള്‍ അനുമതി നല്‍കണമെന്ന് ഔസ്‌ ഗോത്രകാര്‍ തിരുമേനി (സ)യോട് അഭ്യര്‍ത്ഥിച്ചു. തിരുമേനി (സ)  ആ അഭ്യര്‍ത്ഥന സ്വീകരിച്ചില്ല. ബനൂഖുറൈള: ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നത് നിങ്ങള്‍ക്ക്‌ സമ്മതമാണോ’ എന്നു തിരുമേനി (സ) ഔസ്‌ ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ക്ക്‌ സമ്മതമാണെന്ന് അവര്‍ ബോധിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക എന്നു തിരുമേനി (സ) നിര്‍ദ്ദേശിച്ചപ്പോള്‍, ഔസ്‌ ഗോത്രത്തലവനായ സഅ്ദുബ്നുമആദ് (റ) വിനെ അവര്‍ തിരഞ്ഞെടുത്തു. [സഅ്ദുബ്നുമആദ് (റ)വിന്‍റെ പേര്‍ തിരുമേനി (സ) യാണ് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെട്ടിട്ടുണ്ട്.] ഖന്തഖില്‍നിന്ന് അമ്പുകൊണ്ടു തനിക്ക് പറ്റിയ മുറിക്കു ചികിത്സ നടത്തിക്കൊണ്ട് സഅ്ദ് (റ) ആ അവസരത്തില്‍ റഖീദ; (റ) യുടെ വീട്ടില്‍ കിടപ്പിലായിരുന്നു. ഔസ്‌ ഗോത്രക്കാര്‍ ആ വീട്ടില്‍ച്ചെന്ന് സഅദ്(റ)വിനെ കണ്ടു വിവരങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. ബനൂന്നുളൈര്‍ ഗോത്രക്കാര്‍ക്കും ഖൈനൂഖാഅ് ഗോത്രക്കാര്‍ക്കും മുമ്പ് തിരുമേനി (സ) നല്‍കിയ ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ അനുസ്മരിപ്പിക്കുകയും ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെ പ്രകടമാക്കുകയും ചെയ്തു. സഅദ് (റ) മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുതിരപ്പുറത്തിരുത്തിക്കൊണ്ട് അദ്ദേഹം തിരുമേനി (സ) യുടെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, എഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹത്തെ ആദരിക്കുവാന്‍ തിരുമേനി (സ) സഹാബിമാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. അപ്പോള്‍ മുഹാജിര്‍കളും അന്‍സാര്‍കളുമായ എല്ലാ സഹാബികളും എഴുന്നേറ്റു നിന്നു. ‘ബനൂഖുറൈള:ക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ താങ്കളെ തിരുമേനി (സ) നിശ്ചയിച്ചിരിക്കുന്നു’വെന്ന് സഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുമേനി (സ) അദ്ദേഹത്തോടാവശ്യപ്പെട്ടു. ‘വിധി നല്‍കുവാനുള്ള അര്‍ഹത അല്ലാഹുവിനും റസൂലിന്നുമാകുന്നു’വെന്നു സഅദ് (റ) പറഞ്ഞപ്പോള്‍, “ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കേണമെന്നാണ് അല്ലാഹുവിന്‍റെ കല്പന’ എന്നു തിരുമേനി (സ) അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സഹാബിമാരെ അഭിമുഖീകരിച്ചു കൊണ്ട് സഅദ് (റ) ചോദിച്ചു:- അല്ലാഹുവിന്‍റെ കല്പനയെ ആദരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക്‌ സ്വീകാര്യമാണോ?’ ‘അതെ’ എന്നു സഹാബിമാര്‍ ഒത്തുപറഞ്ഞു. പിന്നീട് തിരുമേനി (സ) ഇരിക്കുന്ന ഭാഗത്ത് തിരിഞ്ഞു തിരുമേനി (സ) യെ വന്ദിച്ചുകൊണ്ട് തിരുമേനി (സ)യുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘ഇവരെസ്സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത്‌ ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു തിരുമേനി (സ) പ്രതിവചിച്ചു. അനന്തരം ബനൂഖുറൈള:ക്കാരെ അഭിമുഖീകരിച്ചുകൊണ്ട്‌ അദ്ദേഹം ചോദിച്ചു:- ‘എന്‍റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?’ ‘അതെ’ എന്നു അവരും സമ്മതിച്ചു. സഅദ് (റ) വിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അവരോട് ഉറപ്പ് വാങ്ങുകയും ചെയ്തു. അതിന്നുശേഷം സഅ്ദുബ്നുമആദ് (റ) ഇപ്രകാരം വിധി പറഞ്ഞു:- ‘ഇവരില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്മാരെയും വധിക്കുക. സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക. ഇവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി കണ്ടെടുക്കുക. ഇവരുടെ വീടുകള്‍ മുഹാജിര്‍കളായ സഹാബിമാരുടെ വസതികളാക്കുക.’ ‘അല്ലാഹുവിന്‍റെ വിധി തന്നെ താങ്കള്‍ വിധിച്ചതെന്നും, കഴിഞ്ഞ രാത്രി ഒരു മലക്ക്‌ ഇതാണ് അല്ലാഹുവിന്‍റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ടെന്നും തിരുമേനി (സ) സഅ്ദ് (റ) വോട്‌ പറയുകയുണ്ടായി.

     

    പിന്നീട് ബനൂഖുറൈള:ക്കാരുടെ കോട്ടക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടെടുപ്പാന്‍ തിരുമേനി കല്പിച്ചു. ആയിരത്തഞ്ഞൂറ് വാളുകള്‍, മുന്നൂറ് പടയങ്കികള്‍ മുന്നൂറു പടയങ്കികള്‍, രണ്ടായിരം ചവളകള്‍, അഞ്ഞൂറ് പരിചകള്‍, അനേകം വീട്ടുപാത്രങ്ങള്‍, ധാരാളം മറ്റുസാധനങ്ങള്‍ എന്നിവയും, കുതിരകള്‍, ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഈ സാധനങ്ങളോടൊപ്പം യെഹൂദരുടെ വകയായുള്ള ഈന്തപ്പനകളും പിടിച്ചെടുത്തു. ഈ വസ്തുക്കളെയും ബന്ധനസ്ഥരാക്കപ്പെട്ട ആളുകളേയും ആദ്യം അഞ്ചോഹരിയായി ഭാഗിച്ചു. അതില്‍ തിരുമേനി (സ) യുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വെച്ചു, ശേഷിച്ച നാലോഹരി സഹാബിമാര്‍ക്ക്‌ പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരികള്‍ വീണ്ടും മൂവ്വായിരത്തെഴുപത്തിരണ്ടു ഓഹരികളായി വിഭജിച്ചുകൊണ്ടാണ് സഹാബിമാര്‍ക്ക്‌ വിതരണം ചെയ്യപ്പെട്ടത്. മുസ്ലീം സേനയുടെ ആകെ എണ്ണം മുവ്വായിരമായിരുന്നു. അവരില്‍ ആറുപേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യതിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്ക് മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിത നിശ്ചയം.

     

    അതിന്നുശേഷം തിരുമേനി (സ) മദീനയിലേക്ക് തിരിച്ചു.മദീനയുടെ ഹൃദയഭാഗത്ത് കുറെ കുഴികള്‍ കുഴിച്ചുണ്ടാക്കുവാന്‍ തിരുമേനി (സ) കല്പിച്ചു. ധാരാളം കുഴികള്‍ ഉണ്ടാക്കപ്പെട്ടു. കൊലശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊന്നു കുഴിച്ചിടുവാനാണ് ആ കുഴികള്‍ നിര്‍മ്മിക്കപ്പെട്ടത്. തടവുകാര്‍ ആ കുഴികളുടെ അടുത്തേക്ക്‌ ഹാജരാക്കപ്പെട്ടു. ഹുയ്യയിബ്നുഅഖ്തബിനെ വധിപ്പാനായി കുഴിക്കരികെ കൊണ്ടുവന്നപ്പോള്‍, അയാളോട് തിരുമേനി (സ) ചോദിച്ചു:- ‘ഹേ, അല്ലാഹുവിന്‍റെ ശത്രോ, ഇപ്പോള്‍ അല്ലാഹു നിങ്ങളെ എനിക്ക് വിധേയനാക്കിത്തന്നില്ലേ?’ ഹുയയ്യ്‌ പറഞ്ഞു:- ‘പക്ഷേ താങ്കള്‍ അക്കാര്യത്തില്‍ എന്നെ ഇനി കുറ്റപ്പെടുത്തേണ്ടതില്ല. അല്ലാഹു ഒരാളെ തരംതാഴ്ത്തിയാല്‍ അവന്‍ തരംതാണതുതന്നെ. അല്ലാഹുവിന്‍റെ വിധി നടത്തപ്പെടുന്നതില്‍ എനിക്ക് വ്യസനമില്ല.’ ബനൂഖുറൈള:ക്കാരുടെ നേതാവായ കഅബുബ്നുഉസൈദിനെ കൊല്ലുവാന്‍ കൊണ്ടുവന്നപ്പോള്‍ അയാളോട് തിരുമേനി (സ) ഇപ്രകാരം ചോദിച്ചു:- ‘കഅ്ബേ, ഖറാശിന്‍റെ ഉപദേശം നിങ്ങള്‍ സ്വീകരിച്ചില്ലല്ലോ. അദ്ദേഹം എന്നില്‍ വിശ്വസിച്ച ആളായിരുന്നു. എന്നെ അനുകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പിച്ചിരുന്നില്ലേ? കഅബ് പറഞ്ഞു:- ‘തൌറാത്താണെ സത്യം, അദ്ദേഹം ഇപ്രകാരമെല്ലാം ഉപദേശിക്കുകയും താങ്കള്‍ക്ക് അദ്ദേഹത്തിന്‍റെ സലാം പറവാന്‍ എന്നെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഞാന്‍ വാളിനെ ഭയന്നതുകൊണ്ടാണ് ഇസ്ലാം മതം വിശ്വസിച്ചതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുമെന്ന അപമാനഭീതിയാലാണ് ഞാന്‍ അദ്ദേഹം ഉപദേശിച്ചത് പോലെ പ്രവര്‍ത്തിക്കാതിരുന്നത്.’ വധശിക്ഷ നല്‍കപ്പെട്ടവരെ വധിക്കുവാന്‍ അലിയ്യിബ്നു അബീതാലിബ് (ക.വ.), സുബൈറിബ്നുല്‍ അവാം (റ) എന്നിവരെയും, ഔസ്‌ ഗോത്രക്കാരില്‍ ചിലരെയും ഏല്‍പ്പിച്ചു. ബനൂഖുറൈളക്കാരില്‍ വധശിക്ഷ നടത്തുന്ന കാര്യത്തില്‍ ഔസ്‌ ഗോത്രക്കാര്‍ക്ക് ഭിന്നാഭിപ്രായമില്ലെന്നു തെളിയിപ്പാനാണ് ’അവരില്‍നിന്നു ചിലര്‍ വധം നടത്തുവാന്‍ നിയോഗിക്കപ്പെട്ടത്. കൊല്ലപ്പെടേണ്ടവര്‍ മുഴുവന്‍ സന്ധ്യയാകുമ്പോഴേക്കും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം അറുന്നൂറിനും എഴുന്നൂറിനുമിടയിലായിരുന്നു. അവരുടെ ശവങ്ങള്‍ കൊണ്ട് നിറഞ്ഞ കുഴികള്‍ മണ്ണിട്ട്‌ മൂടി. ബയാന: എന്ന ഒരു സ്ത്രീയും കൊല്ലപ്പെട്ടു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 392-399)

     

    തല്‍ക്കാലം ചരിത്രവിവരണം ഇവിടെ നിര്‍ത്തി അല്പം വിശകലനം നടത്തിയിട്ട് നമുക്ക്‌ ഈ സംഭവത്തിലേക്ക് തിരിച്ചു വരാം. ഈ നടപടിയെ അനുകൂലിച്ചു കൊണ്ടുള്ള ആയത്താണ് ആദ്യം തന്നെ ഞാന്‍ എഴുതിയിരുന്നത്. അതില്‍ ഒരു വിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ കൊന്ന ബനൂഖുറൈള:യിലെ പുരുഷന്മാരാണ്. മറുവിഭാഗമെന്നു പറയുന്നത് മുസ്ലീങ്ങള്‍ അടിമകളാക്കിയ ബനൂഖുറൈള:യിലെ സ്ത്രീകളും കുട്ടികളും. ഇവരുടെ ഈ നിഷ്ഠൂരപ്രവൃത്തിക്ക് അല്ലാഹുവിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു എന്നാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നതിനര്‍ത്ഥം. ഈ വിവരണത്തില്‍ കുറെ ഭാഗങ്ങള്‍ അവര്‍ വിട്ടുകളഞ്ഞിട്ടുണ്ട്, അത് മറ്റു പുസ്തകങ്ങള്‍ വായിച്ചാലേ നമുക്ക്‌ മനസ്സിലാക്കാന്‍ സാധിക്കൂ. ഉദാ: ബനൂഖുറൈള:യിലെ പ്രായപൂര്‍ത്തിയായ പുരുഷന്മാരെയൊക്കെ കൊല്ലണം എന്നാണല്ലോ സഅദ് വിധി പ്രഖ്യാപിച്ചത്. എങ്ങനെയാണ് പ്രായപൂര്‍ത്തിയായ ആളുകളെ കണ്ടെത്തിയത് എന്ന കാര്യം ഇവര്‍ എഴുതിയിട്ടില്ല. അത് എഴുതുന്നത്‌ നാണക്കേട് ആയതുകൊണ്ടായിരിക്കും അവര്‍ വിട്ടുകളഞ്ഞത്. ഏതായാലും ഹദീസില്‍ ഉള്ളത് ഞാന്‍ താഴെ കൊടുക്കാം:

     

    “Narrated Atiyyah al-Qurazi: I was among the captives of Banu Qurayzah. They (the Companions) examined us, and those who had begun to grow hair (pubes) were killed, and those who had not were not killed. I was among those who had not grown hair. (Sunan Abu-Dawud Book 39, Hadith 4390)

     

    (അത്തിയ അൽ ഖുറാസിയിൽ നിന്ന് നിവേദനം: ബനൂഖുറൈസയിൽ അടിമയാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. അവർ (സഹാബികള്‍) ഞങ്ങളെ പരിശോധിച്ച് (ഗുഹ്യഭാഗത്തെ) മുടി വളർന്നവരെ എല്ലാം കൊന്നു, അല്ലാത്തവരെ കൊന്നില്ല. ഞാൻ മുടിവളരാത്തവരുടെ കൂട്ടത്തിൽ ആയിരുന്നു)

     

    The tradition mentioned above has also been transmitted by ‘Abd al- Malik b. ‘Umar through a different chain of narrators. This version has: They uncovered my private parts, and when they found that the hair had not begun to grow they put me among the captives. (Book 39, Hadith 4391)

     

    (മുകളിൽ പറഞ്ഞ ഹദീസ് അബ്ദ് അൽ-മാലിക്ക് ബ്നു ഉമറിൽ നിന്നും വ്യത്യസ്തർ ആയ നിവേദകർ വഴി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അത് ഇങ്ങനെ ആണ്: അവർ എന്‍റെ വസ്ത്രങ്ങൾ മാറ്റി, എനിക്ക് മുടി വളർച്ച ഇല്ലെന്നു കണ്ടു എന്നെ അവർ അടിമളുടെ കൂട്ടത്തിൽ ആക്കി.)

     

    ഇനി ഈ ഹദീസുകള്‍ തള്ളാന്‍ നില്‍ക്കണ്ട, ഹദീസുകള്‍ രണ്ടും സ്വഹീഹ് ആണെന്ന് ഈ ലിങ്കില്‍ ചെന്നു പരിശോധിച്ചാല്‍ മനസ്സിലാകും: http://www.sunnah.com/abudawud/40

     

    ഏതായാലും ഇവരുടെ ഈ ചരിത്രം വായിക്കുമ്പോഴാണ് ഐ.എസ് എവിടെ നിന്നാണ് തങ്ങളുടെ കിരാത പ്രവൃത്തികള്‍ക്ക്‌ വേണ്ട ഊര്‍ജ്ജം സംഭരിക്കുന്നത് എന്ന കാര്യം നമുക്ക്‌ മനസിലാകുന്നത്. ഈ ചരിത്രം ഒന്നും അറിയാത്ത പൊട്ടന്മാര്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കും, “ഐ.എസ്. എന്നാല്‍ അത് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും സൃഷ്ടിയാണ്” എന്ന്. ആ പൊട്ടന്മാരോട് സംസാരിച്ചു സമയം കളയാതിരിക്കുന്നതാണ് നല്ലത്.

     

    ഇനി, എന്തുകൊണ്ടാണ് മുഹമ്മദ്‌ ഈ ഗോത്രത്തെ ആക്രമിച്ചത് എന്ന് ചോദിച്ചാല്‍ ജിബ്രീല്‍ കല്പിച്ചത് കൊണ്ടാണ് എന്നുള്ള ഉത്തരമേ മുസ്ലീങ്ങള്‍ക്കുള്ളൂ. മുസ്ലീങ്ങളെ ആക്രമിക്കാന്‍ ഖുറൈശികള്‍ വന്നപ്പോള്‍ ബനൂഖുറൈള:ക്കാര്‍ മുസ്ലീങ്ങളോടൊപ്പം ചേര്‍ന്ന് ഖുറൈശികള്‍ക്കെതിരെ യുദ്ധം ചെയ്തില്ല എന്നതാണ് ജിബ്രീല്‍ ബനൂഖുറൈള:ക്കാരില്‍ കണ്ട കുറ്റം. ഈ ചരിത്ര വിവരണം എല്ലാം ഇസ്ലാമിക പക്ഷത്ത് നിന്നുകൊണ്ടുള്ളതാണ് എന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കണം. മുഹമ്മദ്‌ അവരെ കൊല്ലുവാന്‍ മുന്‍കൂട്ടി തീരുമാനിച്ചിരുന്നു എന്നുള്ളത് വ്യക്തമാണ്. അബുലുബാബ യെഹൂദരുടെ കോട്ടയില്‍ എത്തിയപ്പോള്‍ ഉണ്ടായ സംഭാഷണം ‘നബിചരിത്ര’ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

     

    “അബൂലുബാബ ചെന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക്‌ ചെന്നു. സ്ത്രീകളും കുട്ടികളും കരയാന്‍ തുടങ്ങി. എല്ലാം കണ്ട അദ്ദേഹത്തിന്‍റെ മനസ്സലിഞ്ഞു. അവര്‍ ചോദിച്ചു: അബൂലുബാബ, ഞങ്ങള്‍ മുഹമ്മദിന്‍റെ വിധി സ്വീകരിക്കണമെന്നാണോ താങ്കളുടെ അഭിപ്രായം? അദ്ദേഹം പറഞ്ഞു: അതെ, കഴുത്തിലേക്ക് കൈ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അറവായിരിക്കുമെന്നു സൂചന” (‘നബിചരിത്രം’, പുറം 320)

     

    ‘ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി’ എന്നു അബുലുബാബ്‌ പറഞ്ഞതായാണ് താരീഖുല്‍ ഇസ്ലാമില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആര്‍ക്കാണ് അപകടം? അബുലുബാബിന് തന്നെ, വേറെ ആര്‍ക്ക്? മുഹമ്മദില്‍ നിന്നുള്ള അപകടം ശരിക്കും മനസ്സിലായത്‌ കൊണ്ടാണ് അദ്ദേഹം പിന്നെ പള്ളിയില്‍ പോയി ചങ്ങലയെടുത്ത് തന്‍റെ ശരീരം ബന്ധിച്ച് ഓരോ കോപ്രായങ്ങള്‍ കാട്ടിക്കൂട്ടിയത്. മരണ ഭയം വന്നാല്‍ മനുഷ്യര്‍ അതല്ല, അതിലപ്പുറവും ചെയ്യും.

     

    എന്നാല്‍ യെഹൂദര്‍ മരണഭയമുള്ളവരാണെന്ന അല്ലാഹുവിന്‍റെ സാക്ഷ്യം നുണയാണ് എന്ന് ഇസ്ലാമിക ഗ്രന്ഥകാരന്മാരുടെ എഴുത്തുകള്‍ വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിച്ച് മരണത്തില്‍ നിന്നു രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും അകെ നാലേനാല് പേര്‍ മാത്രമേ ബനൂഖുറൈള:ക്കാരില്‍ നിന്നു ഇസ്ലാം സ്വീകരിച്ച് തങ്ങളുടെ ജീവന്‍ രക്ഷിച്ചുള്ളൂ എന്ന് മുഹമ്മദ്‌ എന്ന ഗ്രന്ഥത്തില്‍ കാണുന്നു (മുഹമ്മദ്‌, പുറം 382) മാത്രമല്ല, അതേ ഗ്രന്ഥത്തില്‍ യെഹൂദന്മാര്‍ തന്നെ കൊലക്കളത്തിലേക്ക് നടന്നു പോയത് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്:

     

    “തികഞ്ഞ മനോദാര്‍ഢ്യത്തോടെയാണ് ജൂതന്മാര്‍ വിധി നേരിട്ടത്. ഗളഛേദത്തിന് ആനയിക്കപ്പെട്ട ഹുയയ്യ്‌ ബ്നു അഖ്തബിന്‍റെ വാക്കുകളില്‍ അത് പ്രതിഫലിച്ചു കാണാം. അല്ലാഹു നിന്നെ നിന്ദ്യനാക്കിയില്ലേ ഹുയയ്യ്‌ എന്ന് മുഹമ്മദ്‌ പ്രവാചകന്‍ ചോദിച്ചു. അതിന് മറുപടിയായി എല്ലാ ആത്മാക്കളും മരണം രുചിക്കേണ്ടി വരും. എനിക്ക് ഒരു അവധിയുണ്ട്, അതിനപ്പുറം ഞാന്‍ പോകില്ല, താങ്കളോടുള്ള വെറുപ്പില്‍ ആക്ഷേപാര്‍ഹമായി ഒന്നും ഞാന്‍ കാണുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ജനങ്ങളുടെ നേരെ തിരിഞ്ഞ് അദ്ദേഹം പ്രഖ്യാപിച്ചു. ജനങ്ങളേ, ദൈവീക കല്പന ശിരസ്സാവഹിക്കുന്നതില്‍ വിഷമിക്കേണ്ടതില്ല. ദൈവം ഇസ്റായേല്‍ സന്തതിക്കു വേണ്ടി വിധിച്ച ദുര്‍വ്വിധിയാണിത്.” (‘മുഹമ്മദ്‌’, പുറം 382)

     

    വാസ്തവത്തില്‍ ഇന്നത്തെ മുസ്ലീങ്ങള്‍ വാദിക്കുന്നത് പോലെ ബനൂഖുറൈള:ക്കാര്‍ മുഹമ്മദിനോടോ മുസ്ലീങ്ങളോടോ എന്തെങ്കിലും വഞ്ചന ചെയ്തിരുന്നെങ്കില്‍, മുഹമ്മദും കൂട്ടരും പ്രതികാരം ചെയ്യും എന്നറിയാതിരിക്കാന്‍ മാത്രം വിഡ്ഢികളാണോ ‘ഭയങ്കര തന്ത്രശാലികള്‍’ എന്ന് ഇസ്ലാം മതസ്ഥര്‍ എപ്പോഴും ആക്ഷേപിക്കുന്ന ഈ യെഹൂദന്മാര്‍? സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഊഹിക്കാന്‍ കഴിയുന്ന ഈ കാര്യം അവര്‍ മാത്രം ഊഹിച്ചില്ല എന്ന് പറയുന്നവനെ തിരണ്ടി വാല് കൊണ്ടടിക്കണം എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. അവര്‍ ഏതെങ്കിലും തരത്തില്‍ എന്തെങ്കിലും ചതിയോ വഞ്ചനയോ മുഹമ്മദിനോടും കൂട്ടരോടും കാണിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അതിനുള്ള പ്രതിവിധിയും കൂടി അവര്‍ നോക്കി വെക്കുമായിരുന്നു. എന്നാല്‍ ഇവരുടെ തന്നെ ഗ്രന്ഥങ്ങളില്‍ എഴുതിയിരിക്കുന്ന വിവരണങ്ങളില്‍ നിന്നു നമുക്ക്‌ മനസ്സിലാകുന്നത്, മുസ്ലീങ്ങളില്‍ നിന്നുള്ള യാതൊരു ആക്രമണത്തെക്കുറിച്ചും ഭയപ്പെടാതെ മറ്റേതൊരു ദിവസത്തെയും പോലെ അവര്‍ തങ്ങളുടെ ജീവിതവൃത്തിയില്‍ മുഴുകി ഇരിക്കുകയായിരുന്നു എന്നാണ്. ഈ ഒരൊറ്റ കാര്യം തന്നെ ഇന്നത്തെ മുസ്ലീങ്ങളുടെ വാദം നിശ്ശേഷം ഖണ്ഡിക്കാന്‍ പോന്നതാണ്.

     

    യുദ്ധത്തടവുകാരെ മുഹമ്മദ്‌ എന്താണ് ചെയ്തത് എന്ന് നബി ചരിത്രത്തില്‍ എഴുതിയിരിക്കുന്നത് നമുക്കൊന്ന് നോക്കാം:

     

    “ബനൂക്വുറയ്ദയുടെ സ്വത്തുക്കള്‍ അഞ്ചിലൊന്ന് തിരുമേനിയെടുത്തശേഷം ബാക്കി സൈനികര്‍ക്ക്‌ ഭാഗിച്ചു. കുതിരപടയാളികള്‍ക്ക് മൂന്നോഹരി, കാലാള്‍ പടയാളികളിലെ ഓരോരുത്തര്‍ക്കും ഒരോഹരി. തടവുകാരെ സഅ്ദുബ്നുസൈദില്‍ അന്‍സാരിയുടെ മേല്‍ നോട്ടത്തില്‍ നജ്ദിലേക്ക് അയച്ചു. അവിടെ വിറ്റ് പകരം കുതിരകളും ആയുധങ്ങളും വാങ്ങി.” (‘നബിചരിത്രം’ പുറം 323)

     

    പിഞ്ചു കുഞ്ഞുങ്ങളെ അടിമകളാക്കി വിറ്റുകിട്ടിയ പണം കൊണ്ട് കൊള്ളയ്ക്കും കൊലക്കും വേണ്ടുന്ന യുദ്ധായുധങ്ങള്‍ വാങ്ങിക്കൂട്ടിയ പ്രവാചകന്‍റെ അനുയായികളാണ് ഇന്ന് നമ്മളോട് കാരുണ്യത്തെയും സാഹോദര്യത്തെയും സമാധാനത്തെയും കുറിച്ച് പറയാന്‍ വരുന്നത്!! ഇവരെന്ത് വിചാരിച്ചു, നമ്മളിവരുടെ പുസ്തകങ്ങളൊന്നും വായിച്ചു നോക്കില്ലെന്നോ? ഏതായാലും നമുക്ക്‌ ചരിത്രവിവരണത്തിലേക്ക് മടങ്ങിപ്പോകാം. ഇതിന്‍റെ ബാക്കി താരീഖുല്‍ ഇസ്ലാമില്‍ എന്താണ് പറയുന്നതെന്ന് നോക്കാം:

     

    “ആഇശ: (റ) പറയുന്നു:- ഞാന്‍ എന്‍റെ വീട്ടില്‍ ഇരിക്കുകയായിരുന്നു. അല്ലാഹുവിന്‍റെ റസൂല്‍ ബനൂഖുറൈള:ക്കാരായ പുരുഷന്മാരെ തകര്‍ത്തുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ആ ഗോത്രക്കാരിയായ ഒരു യുവതി എന്‍റെ വീട്ടില്‍ കയറി വന്നു ഉല്ലാസപൂര്‍വ്വം ചിരിച്ചു കൊണ്ട് എന്നോട് സംസാരിച്ചു തുടങ്ങി. ആ സ്ത്രീയുടെ ചിരിയിലും സംഭാഷണത്തിലും സന്തോഷം മുറ്റിനിന്നു. അപ്പോള്‍ പുറത്തുനിന്നു ‘ബയാനാ, ബയാനാ’ എന്ന് വിളിക്കുന്നത്‌ കേട്ടു. ‘എന്നെയാണ് വിളിക്കുന്നത്‌; കൊല്ലുവാന്‍ വേണ്ടി’ എന്ന് പറഞ്ഞുകൊണ്ട് അവള്‍ പുറത്തേക്ക് പോയി. അവള്‍ കൊല്ലപ്പെട്ടു. അടുത്ത നിമിഷത്തില്‍ തന്നെ കൊല്ലപ്പെടുമെന്നു ഉറപ്പായിട്ടും അവള്‍ക്ക് സന്തോഷത്തോടുകൂടി ചിരിപ്പാനും സംസാരിപ്പാനും കഴിഞ്ഞതില്‍ ഞാന്‍ അത്ഭുതപ്പെട്ടു.’

     

    ജാഹിലിയ്യാ കാലത്ത്, അതായത് ഇസ്ലാമിന്നുമുമ്പ് ഔസ്‌ ഗോത്രക്കാരും ബസ്‌റജ് ഗോത്രക്കാരും തമ്മില്‍ നടന്ന ബുആസ് യുദ്ധത്തില്‍ സാബിത്ബ്നുഖൈസ് (റ) വിനെ കൊലയില്‍ നിന്നു മോചിപ്പിച്ച ഒരു കിഴവന്‍ ബനൂഖുറൈള: ഗോത്രക്കാരോടൊപ്പമുണ്ടായിരുന്നു. അയാളുടെ പേര്‍ സുബൈറുബ്നുബതാ എന്നായിരുന്നു. മുസ്ലിംകളുടെ അണിയില്‍ സാബിത് (റ)വിനെ കണ്ടപ്പോള്‍ സുബൈര്‍ സന്തോഷിച്ചു. ബുആസ് യുദ്ധത്തില്‍ താന്‍ സാബിത് (റ) വിന്‍റെ ജീവനെ രക്ഷിച്ച വസ്തുത അയാള്‍ ഓര്‍മ്മിപ്പിച്ചു. ആ ഉപകാരത്തിന് പ്രത്യുപകാരം ചെയ്യുവാനുള്ള അവസരം ഇതാണെന്നും അയാള്‍ പ്രസ്താവിച്ചു. സാബിത് (റ) ഈ വിവരം തിരുമേനി (സ)യെ അറിയിച്ചപ്പോള്‍, സുബൈറിനെ കൊലയില്‍ നിന്നു ഒഴിവാക്കിയതായി തിരുമേനി (സ) പ്രഖ്യാപിച്ചു. സാബിത് (റ) പറയുന്നു: ‘ഈ വിവരം ഞാന്‍ സുബൈറിനെ അറിയിച്ചപ്പോള്‍, ഭാര്യയേയും മക്കളെയും കൈവെടിഞ്ഞുകൊണ്ട് ഒരു കിഴവന്‍ ജീവിച്ചിരുന്നിട്ടു ഫലമുണ്ടോ എന്നയാള്‍ ചോദിച്ചു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, അയാളുടെ ഭാര്യയേയും മക്കളേയും നിങ്ങളുടെ ഓഹരിക്ക് വിട്ടുതന്നുവെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. അവരെ മോചിപ്പിച്ചു സുബൈറിന് നല്‍കുവാന്‍ ഞാന്‍ തീരുമാനിച്ചു. വിവരം അയാളെ അറിയിച്ചപ്പോള്‍, ഞങ്ങളുടെ വീട്ടുകാര്‍ ഹിജാസ്കാരാണ്. അവര്‍ ദരിദ്രരുമാണ്. മുതലില്ലാതെ ജീവിക്കുവാന്‍ കഴിയില്ലല്ലോ എന്നയാള്‍ പറഞ്ഞു. ഈ വിവരം ഞാന്‍ തിരുമേനി (സ) യെ അറിയിച്ചപ്പോള്‍, സുബൈറിന്‍റെ മുതലും എന്‍റെ ഓഹരിക്ക് തിരുമേനി (സ) വിട്ടുതന്നു. എന്‍റെ ഓഹരിക്ക് ലഭിച്ച മുതലും ഞാന്‍ സുബൈറിന് വിട്ടുകൊടുത്തു. അപ്പോള്‍ സുബൈര്‍ എന്നോട് ചോദിച്ചു:- ‘സാബിതെ, ബനൂഖുറൈള:ക്കാരുടെ ഇഷ്ടനേതാവായ കഅ്ബിബ്നുഅസൈദ് എവിടെയുണ്ട്?’ ‘അയാള്‍ കൊല്ലപ്പെട്ടു’വെന്ന് ഞാന്‍ പറഞ്ഞു. നാട്ടുകാരുടെയും അല്ലാത്തവരുടെയും ആത്മസുഹൃത്തായ ഹുയയ്യുബ്നു അഖ്തബ് എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ‘ആര്‍ത്തത്രാണതല്പരനും നേതാവുമായ അസ്സാലുബ്നുസമൂഅല്‍ എവിടെ?’ എന്ന് അയാള്‍ ചോദിച്ചു. ‘അയാളും കൊല്ലപ്പെട്ടു’വെന്നു ഞാന്‍ പറഞ്ഞു. ഞങ്ങളുടെ സഭാനാഥന്മാരും പ്രഭുക്കളുമായ കഅ്ബിബ്നുഖുറൈളത്തും അംറുബ്നു ഫരീളത്തും എവിടെ?’ എന്ന് വീണ്ടും അയാള്‍ ചോദിച്ചു. ‘അവരെല്ലാം കൊല്ലപ്പെട്ടു’വെന്നു ഞാന്‍ മറുപടി നല്‍കി. ‘അവരെല്ലാം കൊല്ലപ്പെട്ടെങ്കില്‍, എന്നെയും അവരുടെ കൂടെ നിങ്ങള്‍ ഉടനേ അയച്ചു തരേണം. അതല്ലാത്ത മറ്റൊരു പ്രത്യുപകാരവും നിങ്ങളില്‍നിന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല. ഒരു നിമിഷം പോലും വിളംബിക്കാതെ എന്നെ നിങ്ങള്‍ കൊല്ലുക’ എന്ന് സുബൈര്‍ എന്നോടാവശ്യപ്പെട്ടു. ‘നിങ്ങളെ ഞാന്‍ കൊല്ലുകയില്ല’ എന്ന് ഞാന്‍ മറുപടി നല്‍കി. ‘എന്നെ ആര്‍ കൊന്നാലും തരക്കേടില്ല. എന്‍റെ സുഹൃത്തുക്കളെ കണ്ടെത്താതെ ഇനി ഒരു നിമിഷം പോലും ഞാന്‍ ഇഹ ലോകത്ത് നില്‍ക്കുകയില്ല; എന്ന് അയാള്‍ ശഠിച്ചു പറഞ്ഞു. ‘സുഹൃത്തുക്കളെ കണ്ടെത്താതെ ജീവിക്കുകയില്ല’ എന്നയാള്‍ പറഞ്ഞതുകേട്ടപ്പോള്‍, അബൂബക്കര്‍ സിദ്ദിഖ്‌ (റ) സുബൈറിനെ കൊല്ലുകയും, നരകത്തില്‍ അയാള്‍ തന്‍റെ സ്നേഹിതന്മാരെ കണ്ടെത്തുമെന്ന് പറയുകയും ചെയ്തു. സുബൈറിന്‍റെ ഭാര്യാമക്കളും മുതലും സാബിത് (റ) വിന്‍റെ ഓഹരിക്കുള്ളതാണെന്ന് തിരുമേനി (സ) പ്രഖ്യാപിച്ചു. (‘താരീഖുല്‍ ഇസ്ലാം സമ്പൂര്‍ണ്ണ ഇസ്ലാം ചരിത്രം’, പുറം 399,400)

     

    ഇതൊക്കെ വായിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഐ.എസ്. നെ കുറ്റം പറയാന്‍ കഴിയുക? മുഹമ്മദില്‍ ഉത്തമമാതൃകയുണ്ട് എന്ന ഖുര്‍ആന്‍ വചനം അനുസരിക്കുക മാത്രമല്ലേ അവര്‍ ചെയ്യുന്നുള്ളൂ? മുഹമ്മദ്‌ കാണിച്ചു കൊടുത്ത മാതൃകകള്‍ ഇതൊക്കെയാണ്. മുഹമ്മദ്‌ ചെയ്ത ഇക്കാര്യങ്ങളെല്ലാം മുസ്ലീങ്ങള്‍ക്ക് മാതൃകയുള്ളതാകുന്നതും എന്നാല്‍ യാസിദികള്‍ എന്ന ജനവിഭാഗത്തോട് ഇതിന്‍റെ പത്തിലൊന്ന് ക്രൂരത കാണിച്ചതിന്‍റെ പേരില്‍ ഐ.എസ്. എന്ന സംഘടന മുസ്ലീങ്ങള്‍ക്ക് വെറുക്കപ്പെടുന്നതാകുന്നതും എന്തുകൊണ്ടാണ് എന്നൊന്ന് പറയാമോ? മുഹമ്മദിനെ പിന്തുടരുന്നു എന്നതല്ലാതെ ഐ.എസ്. ചെയ്യുന്ന തെറ്റെന്താണ്? ഏതായാലും ഇന്നുള്ള മുസ്ലീങ്ങള്‍ എത്രയൊക്കെ നിഷേധിച്ചാലും ഇസ്ലാമിക പ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന മുഹമ്മദിന്‍റെയും അനുചരന്‍മാരുടെയും സ്വഭാവങ്ങള്‍ ഇപ്രകാരമുള്ളതായിരുന്നു. അവരുടെ ആ സ്വഭാവത്തിനനുയോജ്യമായി ഇന്ന് പെരുമാറുന്നവര്‍ ഐ.എസ്. മാത്രമാണ് താനും..

    One Comment on “ബനൂഖുറൈളയിലെ കൂട്ടക്കൊല, മുഹമ്മദിന്‍റെ ജീവിതത്തില്‍ നിന്നും ഒരേട്…”

    • civi varghese
      21 June, 2016, 9:00

      ഇത്ര ക്രൂരൻ ആയിരുന്നൊ പ്രവാചകൻ?

    Leave a Comment